
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന പ്രകാരം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ നാളെ (ജൂൺ 29 ഞായറാഴ്ച) ലഹരി വിരുദ്ധ ദിനമായി പ്രത്യേകം ആചരിക്കും.
പരിശുദ്ധ സഭയുടെ എല്ലാ പള്ളികളിലും നാളെ വി. കുർബ്ബാനയ്ക്ക് ശേഷം ലഹരിക്കടിമപ്പെട്ടവർ അതിൽ നിന്ന് വിമുക്തരാകുവാൻ വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും. ബഹു. വൈദീകരുടേയും പള്ളി ഭരണസമിതിയുടേയും നേതൃത്വത്തിൽ വിവിധ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിക്കും.
