
ഒളശ്ശ (കോട്ടയം) ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ സീനിയർ വൈദീകനും, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് റിട്ട. പ്രഫസറുമായ കുമ്മനം പറമ്പിൽ പാലമറ്റത്ത് ഫാ. നൈനാൻ പി. ജേക്കബ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം നാളെ (ജൂൺ 29 ഞായറാഴ്ച) രാവിലെ 10:30 ന് കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും, തുടർന്ന് ഉച്ചക്ക് 2:30 ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെയും, മറ്റ് മെത്രാപ്പോലീത്താന്മാരുടെയും കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്.
മഞ്ഞിനിക്കര മാർ ഇഗ്നാത്തിയോസ് ദയറ, തിരുവാർപ്പ് മർത്തശ്മൂനി പള്ളി, കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി, കുണ്ടറ സെൻ്റ് ജോർജ് പള്ളി, അടൂർ മോർ ഇഗ്നാത്തിയോസ് പള്ളി, കോട്ടയം ക്നാനായ വലിയ പള്ളി, പാമ്പാടി സിംഹാസന പള്ളി, ഇല്ലിക്കൽ സെന്റ് മേരീസ് പള്ളി, കല്ലുങ്കത്ര സെന്റ് ജോർജ് പള്ളി, ചെങ്ങളം സെന്റ് തോമസ് പള്ളി, കോട്ടയം സെന്റ് ജോസഫ് കത്തീഡ്രൽ തുടങ്ങി വിവിധ ദൈവാലയങ്ങളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
അറിയപ്പെടുന്ന സുറിയാനി പണ്ഡിതനും
The truth verses experiences, The mother Syrian church lean and pale, പൂജാപുഷ്പം, സ്ലീബാ പാതയിലൂടെ, പറമ്പിൽ തരകനും പിശാചുക്കളും എന്ന പുസ്തകങ്ങളുടെ രചയിതാവുമാണ്.
ഭാര്യ: സൂസമ്മ നൈനാൻ (മാത്തുകുന്നത്ത് പുത്തൻവീട്, അഞ്ചൽ). മക്കൾ: എലിസബത്ത് നൈനാൻ (പ്രിൻസിപ്പൽ, കെഎം.എം.എസ്.എസ്, മലപ്പുറം), ഡോ. അനു മറിയം നൈനാൻ (അസി. പ്രൊഫ. എസ്എസ്.വി. കോളജ്, വലയൻചിറങ്ങര), ബെന്നി ജേക്കബ് (ഷാർജ). മരുമക്കൾ: തോമസ് സി. മാത്യു (ചിറപ്പുറത്ത്, കുഴിമറ്റം), അഡ്വ. ചെറിയാൻ എ. (അമ്പഴച്ചാലിൽ, കോതമംഗലം), മറിയം സക്കറിയ (ഇല്ലത്തുപുത്തൻവീട്, എരുമേലി). കൊച്ചുമക്കൾ: നിർമ്മൽ തോമസ് മാത്യു, റൂതർ ചെറിയാൻ, ബഹനാൻ ചെറിയാൻ, നിയ സൂസൻ തോമസ്.
