
തിരുവാങ്കുളം ● വൈ.എം.സി.എ. നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ അർപ്പിച്ചു.
ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ, സംസ്ഥാന ട്രഷറർ അനിൽ ജോർജ്, മുൻ സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, മുൻ സംസ്ഥാന ട്രഷറർ ഷെവ. എം.ജെ. മർക്കോസ്, എറണാകുളം സബ് -റീജിയൻ ചെയർമാൻ അയ്ജു ജേക്കബ്, വൈ.എം.സി.എ. പ്രസിഡന്റ് മാരായ ജോൺ ജേക്കബ്, ബിജു മ്യാലിൽ, റീസ് പുത്തൻവീട്, എൻ.പി. മാത്യുകുട്ടി മറ്റു വൈ.എം.സി.എ. ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.


