
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സഭയുടെ കീഴിലുള്ള സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തും.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ തിരുവാങ്കുളം ജോർജിയൻ അക്കാദമി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നൽകും.
ജൂൺ 29 ഞായറാഴ്ച സഭയുടെ എല്ലാ പള്ളികളിലും ലഹരി വിരുദ്ധ ദിനമായി പ്രത്യേകം ആചരിക്കും. വി. കുർബ്ബാനാനന്തരം ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേകം പ്രാർത്ഥന നടത്തും. തുടർന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ പള്ളികൾക്കായി സർക്കുലർ നൽകിയിട്ടുണ്ട്.
