
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജൂണ്‍ 29 ഞായറാഴ്ച എല്ലാ പള്ളികളിലും ലഹരി വിരുദ്ധ ദിനമായി ആചരിക്കണം. ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേക പ്രാർത്ഥന നടത്തണം.
വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തേണ്ടതാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അറിയിച്ചു.

