
തൃപ്പൂണിത്തുറ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തൃപ്പൂണിത്തുറ നടമേൽ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പളളിയിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി.
മോർ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിതമായ നടമേൽ പള്ളിയിൽ മോർ കൗമാ പിതാവിൻ്റെ ഓർമ്മപ്പെരുന്നാൾ ദിവസമായ ഇന്നലെ രാവിലെ പള്ളിയിലെത്തിയ ശ്രേഷ്ഠ ബാവായെ രാജകീയമായ രീതിയിൽ വികാരിമാരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ ട്രസ്റ്റിമാരായ മാത്യു പോൾ പട്ടശ്ശേരിൽ, ബെന്നി ഐസക്ക് പുന്നയ്ക്കൽ എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.









