
പുത്തൻകുരിശ് ● അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കു അയച്ച അനുശോചന സന്ദേശത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോടും ദുരന്തത്തിൽ ഇരകളായവരോടും, പ്രത്യേകിച്ച് ഇന്ത്യയിലെ ഗവൺമെന്റിനോടും ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പരിശുദ്ധ ബാവ പറഞ്ഞു.
രാജ്യത്തിൻ്റെ വേദനാജനകമായ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെയും പ്രത്യേകിച്ച് ഇന്ത്യയിലെ സുറിയാനി സഭയുടെയും പ്രാർത്ഥനയും പിന്തുണയും പരിശുദ്ധ ബാവ അറിയിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
15/06/2025

