
മുളന്തുരുത്തി ● ചെങ്ങോലപ്പാടം റെയിൽവേ ഓവർബ്രിഡ്ജിന് സമീപം കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്മാരക കുരിശുപള്ളിയുടെ പുനരുദ്ധാരണ കൂദാശ നാളെ (ജൂൺ 15 ഞായർ) രാവിലെ 11 മണിക്ക് നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും. വൈദികർ സഹകാർമികരാകും. അനേകം വിശ്വാസികൾ സംബന്ധിക്കും.
വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ 44 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്മാരക കുരിശുപള്ളി. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ്റെ നേതൃത്വത്തിലുള്ള കുരിശുപള്ളി കൂദാശയ്ക്ക് പ്രസിഡൻ്റ് വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, സെക്രട്ടറി രാജു തോമസ് തത്തമംഗലത്ത് എന്നിവർ നേതൃത്വം നൽകും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
