പുത്തൻകുരിശ് ● കോട്ടയം ഭദ്രാസന വൈദിക സംഘം പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി.
പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനകൾക്ക് കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.