പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണാർത്ഥം അഖില മലങ്കര ബൈബിൾ ക്വിസ്സ് മത്സരം

അങ്കമാലി ● ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ 1200-ാംമത് ജൂബിലിയുടെയും പ്രധാനപ്പെരുന്നാളിൻ്റെയും ഭാഗമായി പുണ്യശ്ലോകനായ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണാർത്ഥം സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി അഖില മലങ്കര ബൈബിൾ ക്വിസ്സ് മത്സരം നടത്തും. നവംബർ 30 ശനി രാവിലെ 10:30 നാണ് മത്സരം ആരംഭിക്കുക.

ഒന്നാം സമ്മാനം 10001 രൂപയും മെമൻ്റോയും, രണ്ടാം സമ്മാനം 7001 രൂപയും മെമന്റോയും, മൂന്നാം സമ്മാനം 5001 രൂപയും മെമന്റോയും വിജയികൾക്ക് നൽകും. വിശദ വിവരങ്ങൾക്കും, രജിസ്ട്രേഷനും ഫാ. ഗീവർഗീസ് മണ്ണാപറമ്പിൽ : 9847225611, വർഗ്ഗീസ് പോൾ : 7994242958, എൽദോ വർഗ്ഗീസ് : 9847545439, നിനോ തോമസ് : 9747216954 എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…

    Leave a Reply

    Your email address will not be published. Required fields are marked *