പറക്കോട് മോർ അഫ്രേം യാക്കോബായ സുറിയാനി പള്ളി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് നൽകിയ സ്വികരണത്തിനിടെ വഴിയോരങ്ങളിൽ വിരിഞ്ഞത് ഹൃദയങ്ങളെ സ്പർശിക്കുന്ന സ്നേഹദൃശ്യങ്ങളായിരുന്നു.
പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ശ്രേഷ്ഠ ബാവായോടുള്ള പൊതുസമൂഹത്തിന്റെ സ്നേഹാദരവും, ശ്രേഷ്ഠ ബാവായുടെ ഹൃദ്യമായ ചേർത്തുപിടിക്കലും മനോഹരമായ കാഴ്ചയാണ്.
വിശ്വാസങ്ങൾക്കും മതങ്ങൾക്കുമപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന മതസൗഹാർദ്ദത്തിന്റെ നേർചിത്രമാണ് ഈ സ്നേഹാശ്ലേഷങ്ങളിൽ തെളിയുന്നത്.


