ഡൽഹി ● രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി ബാബു വർഗീസ്. കഴിഞ്ഞ 34 വർഷമായി കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്മെന്റുകളിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം, ഇപ്പോൾ ഡൽഹി സിബിഐ ഹെഡ്ക്വാർട്ടേഴ്സിലെ എൻ.എസ്.ജി അസിസ്റ്റൻ്റ് കമാൻഡറായി സേവനമനുഷ്ഠിച്ചു വരികയാണ്.
ന്യൂഡൽഹി ദിൽഷാദ് ഗാർഡൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ബാബു വർഗീസിന്റെ മാതൃദൈവാലയം തുമ്പമൺ ഭദ്രാസനത്തിലെ മാന്തളിർ സെന്റ് തോമസ് കത്തീഡ്രലാണ്.
