പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം നോർത്ത് കൊട്ടാരക്കുന്ന് ശാലേം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. വികാരി ഫാ. റോയി മാത്യൂസ് മേപ്പാടത്ത് കൊടിയേറ്റി.
നാളെ (ജനുവരി 14 ബുധൻ) വൈകിട്ട് 6.30-ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്ക്കാരം, 7.30-ന് പ്രസംഗം, 8-ന് പ്രദക്ഷിണം, 9-ന് ആശീർവാദം എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി 15 വ്യാഴം രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരം, 8.30-ന് വി. മൂന്നിൻമേൽ കുർബ്ബാന, 10-ന് പ്രസംഗം,10.30-ന് സ്ലീബ എഴുന്നെള്ളിപ്പ് എന്നിവ നടക്കും. 12.30-ന് പ്രദക്ഷിണം,12.50-ന് ആശീർവാദം, 1-ന് നേർച്ചസദ്യ, കൊടിയിറക്കൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും.
ചടങ്ങുകൾക്ക് വികാരി ഫാ. റോയി മാത്യൂസ് മേപ്പാടത്ത്, ട്രസ്റ്റിമാരായ സാജു എം.എം. തെക്കുംതറമ്യാലിൽ, സജിമോൻ കെ.വി. കാഞ്ഞിരത്തിങ്കൽ, സെക്രട്ടറി ബിനീഷ് കെ. ജോൺ കൊട്ടാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
