സുൽത്താൻ ബത്തേരി ● മലബാർ ഭദ്രാസനത്തിലെ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ വെച്ച് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിലെ ഇടവക പട്ടക്കാരൻ പുതുശ്ശേരിൽ ബഹു. മാത്യൂസ് കശ്ശീശായുടെ കന്തീല ശുശ്രൂഷ ഭക്തിനിർഭരമായി നടത്തപ്പെട്ടു.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നടന്ന കന്തീല ശുശ്രൂഷയ്ക്ക് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിച്ചു. അനേകം വൈദികരും സിസ്റ്റേഴ്സും വിശ്വാസികളും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.




