പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 ആഗസ്റ്റ് 28, 29 (വെള്ളി, ശനി) തീയതികളിൽ നടക്കും.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. പങ്കെടുക്കുന്നവർ ആഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 8.30-ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. 1500 രൂപയാണ് കോഴ്സ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കോഴ്സ് ഡയറക്ടർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9778364412
കോഴ്സ് ഡയറക്ടർ : ഫാ. എബി വർക്കി – 9447171239
