കോതമംഗലം ● സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ ബാവ കോതമംഗലം മാർ തോമ ചെറിയ പള്ളി സന്ദർശിച്ച് പ്രാർത്ഥന നടത്തി.
കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ, കോതമംഗലം എം.എൽ.എ ഷെവലിയാർ ഷിബു തെക്കുംപുറം, പള്ളിയിലെ വൈദീകർ, ട്രസ്റ്റിമാർ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് പാത്രിയർക്കീസ് ബാവായെ സ്വീകരിച്ചു.
പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി റവ. മോൺസിഞ്ഞോർ ഹാബീബ്, റവ. ഫാ. മൗറിസ് അൽ കൂരി എന്നിവരും സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.







