കുന്നക്കുരുടി ● അഖില മലങ്കര ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘സൊഗ്ദൂസോ’ (SOGDOOSO) ആരാധനാഗീത മത്സരം സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കും.
മലങ്കര യാക്കോബായ സുറിയാനി സഭയിലെ വിവിധ പള്ളികളിൽ നിന്നും ചാപ്പലുകളിൽ നിന്നും അതാത് വികാരിമാർ സാക്ഷ്യപ്പെടുത്തുന്ന ഓരോ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. വി. കുർബാന ക്രമം, ആണ്ടു തക്സ, കന്തിലക്രമം, കഹ്നൈത്താ, ഹാശ ആഴ്ച ക്രമം എന്നിവയിൽ നിന്നുള്ള ഗാനങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. മലയാളത്തിലും സുറിയാനിയിലുമായി ഓരോ ഗാനങ്ങൾ വീതം ആലാപിക്കാം.
6 മദ്ബഹാ ശുശ്രൂഷകരും ഒരു കീബോർഡിസ്റ്റും അടക്കം പരമാവധി 7 പേരാണ് ഒരു ടീമിൽ ഉണ്ടാകേണ്ടത്. കീബോർഡിസ്റ്റിനെ പുറത്തുനിന്നും ഉൾപ്പെടുത്താവുന്നതാണ്. പങ്കെടുക്കുന്ന ടീമുകൾ സ്വന്തമായി കീബോർഡ് കൊണ്ടുവരേണ്ടതാണ്. 10 മിനിറ്റാണ് ഒരു ടീമിന് അനുവദിച്ചിട്ടുള്ള സമയം.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകൾക്ക് മാത്രമായിരിക്കും അവസരം.
രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: ജോബി വർഗീസ് – 9446611411 എൽനോ വിനോബി – 8156820631


