തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സാമൂഹ്യ മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുന്നു. ബാവായുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനം തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിൽ വെച്ച് ശ്രേഷ്ഠ ബാവ നിർവ്വഹിച്ചു.
ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ സഭയുടെ വളർച്ചയ്ക്കും വിശ്വാസികളുടെ ഐക്യത്തിനും ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന വേളയിൽ ബാവ ഓർമ്മിപ്പിച്ചു.
ബാവായുടെ ഔദ്യോഗിക കുറിപ്പുകളും സന്ദേശങ്ങളും അറിയിപ്പുകളും പൊതു സമൂഹത്തിലേക്ക് കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി എത്തിക്കുക എന്നതാണ് ഈ ചുവടുവെപ്പിന്റെ പ്രധാന ലക്ഷ്യം.
താഴെപ്പറയുന്ന പ്ലാറ്റ്ഫോമുകളിൽ ശ്രേഷ്ഠ ബാവായുടെ ഔദ്യോഗിക പേജുകൾ ഇനി സജീവമായിരിക്കും.
- Facebook: Baselios Joseph Catholicos
- Instagram: instagram.com/baseliosjoseph
- YouTube: youtube.com/@baseliosjoseph
- X (Twitter): x.com/baseliosjoseph
