യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും രക്ഷാകരമായ കുരിശുമരണത്തിന്റെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിച്ചു.
ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ ത്യാഗത്തിന്റെയും മനുഷ്യരാശിയോടുള്ള സ്നേഹത്തിന്റെയും സ്മരണയുടെ വലിയ ദിനമാണ് ദുഃഖവെള്ളി.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളില്‍ വലിയ വെള്ളിയുടെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു.
അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.