കിഴുമുറി ● അന്ത്യ അത്താഴത്തിന് മുമ്പ് യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽകഴുകി ചുംബിച്ച വിനയത്തിന്റെ സ്മരണ പുതുക്കി, കണ്ടനാട് ഭദ്രാസനത്തിലെ കിഴുമുറി സെന്റ് ജോർജ് നിർമ്മലഗിരി യാക്കോബായ സുറിയാനി പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ ഭക്തിനിർഭരമായി നടന്നു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. ഷിബിൻ പോൾ, ഫാ. മാത്യു പുഴിക്കോളയിൽ, ഫാ. ജോർജ് ചെന്നോത്ത്, ഫാ. ജേക്കബ് മോളത്ത്, ഫാ. പോൾ പടിഞ്ഞാറേതിൽ, പൗലോസ് പുതിയാമഠത്തിൽ, ഫാ. ഷാജി മേപ്പാടം, ഫാ. തോമസ് കാക്കൂർ, ഫാ. പോൾ പീച്ചിയിൽ, ഫാ. മനോജ് തുരുത്തേൽ, ഫാ. വർഗീസ് പുല്ല്യാട്ട്, ഫാ. ഡോ. തോമസ് കൊച്ചുപറമ്പിൽ, ഫാ. എൽദോസ് മണപ്പാട്ട് എന്നിവർ സഹകാർമികരായി. ട്രസ്റ്റി എൽദോ കുന്നത്ത്, സെക്രട്ടറി കെ.വി. രാജു കാഞ്ഞിരംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.















