കാഞ്ഞിരമറ്റം ● കുലയറ്റിക്കര പെലിക്കൻ സെന്ററിന്റെ കീഴിൽ പുതുതായി നിർമിക്കുന്ന പെലിക്കൻ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അനൂപ് ജേക്കബ് എം.എൽ.എ, പെലിക്കൻ സെന്റർ മാനേജിങ് ട്രസ്റ്റി ഫാ. സാംസൺ മേലോത്ത്, അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ. സോജൻ പട്ടശ്ശേരിൽ, പഞ്ചായത്തംഗം എം.എസ്. ഹമീദ്കുട്ടി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു തോമസ്, ആർ. ഹരി, പ്രഫ. ഐസക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ശ്രേഷ്ഠ ബാവായുടെ പ്രഥമ കാതോലിക്ക സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് ഡയറക്ടർ തോമസ് ജോൺ സ്പോൺസർ ചെയ്ത ലാബിൻ്റെ കൂദാശയും കെ. കുര്യാക്കോസ് മെമ്മോറിയൽ ഫൗണ്ടേഷൻ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ബാവ നിർവഹിച്ചു.
5 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാലയമാണ് പെലിക്കൻ സെന്റർ വിഭാവനം ചെയ്യുന്നത്. ഇതിന്റെ ആദ്യഘട്ടമായി പൊതുജന സഹകരണത്തോടെ 8000 ചതുരശ്ര അടി വിസ്തീർണമുള്ള ആദ്യ നിലയുടെ നിർമ്മാണമാണ് പൂർത്തിയാക്കുന്നത്.
