ഡൽഹി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിൻ്റെ നോമ്പുകാല വൈദീക ധ്യാനത്തിന് ഡൽഹി സെൻ്റ് പീറ്റേഴ്സ് പാത്രീയർക്കാ കത്തീഡ്രലിൽ സമാപനമായി. മാർച്ച് 17, 18 എന്നീ തീയതികളിലായി നടന്ന ധ്യാനത്തിന് ഭദ്രാസസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിലെ വന്ദ്യ കോർ എപ്പിസ്കോപ്പമാരും, വൈദീക ശ്രേഷ്ഠരും സംബന്ധിച്ചു.
ഫാ. തോമസ് റിനു വർഗ്ഗീസ്, ഫാ. സജീവ് വർഗ്ഗീസ് കോശി, ഫാ. ഡോ. മാത്യൂ കെ. മുതലാളി (ധർമ്മ ജ്യോതി സെമിനാരി, ഫരിദാബാദ്) എന്നിവർ ക്ലാസ്സുകൾ നയിച്ചു.
