പുത്തൻകുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയും, അനുഗ്രഹങ്ങളുടെ ഉറവിടമായ പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ കബറിങ്കലേക്ക് വടവുകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും വടവുകോട് – കുന്നംകുളം ആർത്താറ്റ് കാൽനട തീർത്ഥയാത്ര ആരംഭിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ച തീർത്ഥയാത്ര, പഴന്തോട്ടം, എരുമേലി, കിഴക്കമ്പലം, താമരച്ചാൽ പള്ളികൾ സന്ദർശിച്ച് പൂക്കാട്ടുപടി പള്ളിയിൽ വിശ്രമിക്കും.
തുടർന്ന് രാത്രി 11:30-ന് ആരംഭിക്കുന്ന തീർത്ഥയാത്ര 19, 20 തിയതികളിൽ വിവിധ പള്ളികൾ സന്ദർശിച്ച് മാർച്ച് 21 ശനിയാഴ്ച വൈകിട്ട് 5:30-ന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും, സന്ധ്യാ നമസ്കാരവും നടത്തപ്പെടും.






