മെൽബൺ ● ആത്മീയ നിർവൃതിയിൽ മെൽബൺ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 20-ാമത് ജൂബിലിയും പാത്രിയർക്കാ ദിനവും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹീത കാർമികത്വത്തിൽ ആഘോഷിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാനെത്തിയ പരിശുദ്ധ ബാവായെ ഭക്ത്യാദരപൂർവ്വം ഇടവക ജനങ്ങൾ സ്വീകരിച്ചു.
ഓസ്ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത എന്നിവരും വൈദികരും നൂറുക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു.
വികാരി ഫാ. ഡോ. ലിജു മാത്യു, സഹവികാരി ഫാ. ഡോ. ഡെന്നിസ് കൊളശേരിൽ എന്നിവർ നേതൃത്വം നൽകി.












