കോതമംഗലം ● കൈവിരലുകളിൽ നൂലുകൊണ്ട് മാന്ത്രികത തീർത്ത് ഇഞ്ചൂർ സെന്റ് തോമസ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി ഇവ മരിയ എൽദോസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച് (ചെയിൻ തുന്നൽ) പൂർത്തിയാക്കിയാണ് ഈ കൊച്ചു മിടുക്കി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്.
നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ പുന്നക്കൽ എൽദോസ് പോളിന്റെയും ബെസ്സി എൽദോസിന്റെയും മകളാണ് ഇവ. അതിവേഗത്തിൽ കൃത്യതയോടെ തുന്നൽ ജോലികൾ പൂർത്തിയാക്കാനുള്ള ഇവയുടെ കഴിവിനുള്ള അംഗീകാരമാണ് ഈ റെക്കോർഡ് നേട്ടം.
