പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പള്ളികളെ ഒരേ സ്വരതാളത്തിൽ കോർത്തിണക്കിയ ‘കേഫാ’യുടെ സംഗീത സമർപ്പണം “ഈ മലയാള മണ്ണിൽ” ലോക റെക്കോർഡുകളുടെ പൊൻതൂവലണിഞ്ഞ നേട്ടമായി ഉയർന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ഥലങ്ങളെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത ഗാനം എന്ന അപൂർവ്വ ബഹുമതിയാണ് ഈ സംഗീത വിരുന്നിനെ തേടിയെത്തിയത്.
നിലവിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, ടാലൻ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ അഞ്ച് പ്രമുഖ റെക്കോർഡ് ബുക്കുകളിൽ ഈ ഗാനം ഇടംപിടിച്ചു കഴിഞ്ഞു. കൂടാതെ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പരിഗണനയിലും ഈ സംഗീത ശിൽപം ഇടം നേടിയിരിക്കുന്നത് ശ്രദ്ധേയമാണ്.
കേഫായുടെ നേതൃത്വത്തിൽ ജിജിൻ പിറവം നിർമ്മാണം നിർവഹിച്ച ഈ ഗാനത്തിന് യാൽഡിൻ ബാബുവിന്റെ ഹൃദയസ്പർശിയായ വരികൾക്കും പ്രദീഷ് വി.ജെ ഒരുക്കിയ സംഗീതത്തിനും സമന്വിത ഭാവമുണ്ട്. ജോബ്, അമൽ, എൽദോസ്, ബീന, നീതു, സുമി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനം കാണുവാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക: https://youtu.be/9maFS_-3l8c?si=9u54_ZNYSMz4lUu8


