പിറവം ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 93-ാമത് ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള കാൽനട തീർത്ഥയാത്രയ്ക്ക് പിറവത്ത് മുനിസിപ്പാലിറ്റിയുടെയും, പിറവം പൗരാവലിയുടെയും പ്രൗഡ ഗംഭീരമായ സ്വീകരണം നൽകി. മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നാരംഭിച്ച തീർത്ഥയാത്രയെ പിറവം മുൻസിപ്പൽ ചെയർപേഴ്സൺ കെ.ആർ പ്രദീപ്കുമാർ തീർത്ഥയാത്രയെ സ്വീകരിച്ചു.
പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിലേക്ക് വികാരി ഫാ. വർഗീസ് പനിച്ചയിലിൻ്റെ നേതൃത്വത്തിൽ തീർത്ഥയാത്രയെ വരവേറ്റു. സഹവികാരിമാരായ ഫാ. ബിജോ വൈമ്പനത്ത്, ഫാ. ബേസിൽ പാറേക്കാട്ടിൽ, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, നഗരസഭ കൗൺസിലർമാരായ വത്സല വർഗീസ്, അരുൺ കല്ലറയ്ക്കൽ, ജോൺ വാക്കനാൽ, ഷിബു തോമസ്, ജിൻസി രാജു, സോഫിയ പി. വർഗീസ്, അരുൺ മാത്യു, എം.കെ ശിവഗിരി, റെജി ചുള്ളിക്കൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി കിഴക്കേക്കര, ബിജു അമ്മിണിശ്ശേരി, ഭദ്രാസന കൗൺസിൽ അംഗം ഷാജി ഓലിക്കൽ, കോൺഗ്രിഗേഷൻ സെക്രട്ടറി മത്തായി മാഞ്ഞാമറ്റം, ജോ.ട്രസ്റ്റിമാരായ ജോമി ചിറയ്ക്കൽ, സാജു തച്ചാമറ്റം, ജോ. സെക്രട്ടറിമാരായ വർഗീസ് മധുരയിൽ, റീന ജോയ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.



