തിരുവാണിയൂർ ● കണ്ടനാട് ഭദ്രാസനത്തിലെ പുരാതനമായ കണ്ണ്യാട്ടുനിരപ്പ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ 54-ാമത് ജൂബിലി സ്മാരക പെരുന്നാളിനും പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിനും തുടക്കം കുറിച്ചു കൊണ്ട് വികാരി വന്ദ്യ പൗലോസ് കാളിയാമ്മേലിൽ കോറെപ്പിസ്കോപ്പ കൊടിയേറ്റ് നിർവഹിച്ചു.
സഹവികാരി ഫാ. റിജു രാജു വാത്യാപ്പിള്ളിൽ, ട്രസ്റ്റിമാരായ ജോയി വർഗീസ് താണിക്കൽ, കുര്യാക്കോസ് മാടാലിൽ, സെക്രട്ടറി ഇ.എം ബാബു ഇടയ്ക്കാഞ്ചേരിൽ, കൺവീനർ എൻ.ജെ സണ്ണി ഞാറ്റുതൊട്ടിയിൽ, ജോയിന്റ് കൺവീനർ സുനിൽ ബാബു കുപ്പയിൽ
എന്നിവർ സംബന്ധിച്ചു.
ഫെബ്രുവരി 6 വെള്ളി രാവിലെ 7-ന് വി. മൂന്നിന്മേൽ കുർബ്ബാന,വൈകിട്ട് 4.30-ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം, 7-ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം തിരികെ ദേവാലയത്തിൽ എത്തിയ ശേഷം
ആശീർവാദം, നേർച്ചസദ്യ എന്നിവ നടന്നു.
ഫെബ്രുവരി 7 ശനി രാവിലെ 8-ന് വി. മൂന്നിന്മേൽ കുർബ്ബാന നടന്നു. വൈകിട്ട് 4.30-ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം, 7-ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം തിരികെ ദേവാലയത്തിൽ എത്തിയ ശേഷം
ആശീർവാദം, നേർച്ചസദ്യ എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 8 ഞായർ രാവിലെ 7.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, പ്രഭാതനമസ്കാരം, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന, പ്രസംഗം, ധൂപപ്രാർത്ഥന എന്നിവ നടക്കും. തുടർന്ന് 11-ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
