പുത്തന്‍കുരിശ് ● പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഖില മലങ്കര വൈദീകരുടെ ദ്വിദിന ക്യാമ്പ് 2026 ഫെബ്രുവരി 3, 4 തീയതികളില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് അഖില മലങ്കര വൈദീക സംഘം പ്രസിഡന്റ് അഭി. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടത്തപ്പെടുന്നു.
പരി. സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര് ബസേലിയോസ് ജോസഫ് ബാവായുടേയും അഭി. മെത്രാപ്പോലിത്ത തിരുമേനിമാരുടെയും സാന്നിധ്യത്തില്‍ സഭാ വെബ്സൈറ്റ് ഉദ്ഘാടനവും, വൈദീക ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നു. ആധുനിക സമൂഹത്തില്‍ സഭയും വൈദീകരും നേരിടുന്ന വെല്ലുവിളികള്‍, പ്രതിസന്ധികള്‍ അവയുടെ അതിജീവനം കൂടുതല്‍ കാര്യക്ഷമമായ വൈദീകരുടെ പരിരക്ഷ തുടങ്ങിയവയെ സംബന്ധിച്ച് ഈ മേഖലകളിലെ പ്രഗത്ഭ മതികളുടെ ക്ലാസ്സുകള്‍, വർക്ക്ഷോപ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു..
റവ. ഡോ. ജോർജ് വർഗീസ്, റവ. ഡോ. മോത്തി വർക്കി, റവ. ഡോ. വിൻസെന്റ് വാര്യത്ത്, റവ. ഫാ. ജിസൺ പോൾ വേങ്ങശ്ശേരി തുടങ്ങിയ വൈദീകര്‍ ഈ ക്യാമ്പിലെ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്കുന്നു. സമയബന്ധിതമായി നടത്തപ്പെടുന്ന ഈ പരിപാടികളില്‍ സമയക്രമം പാലിച്ച് എല്ലാ ഭദ്രാസനങ്ങളിലേയും ബഹു. വൈദീകര്‍ പങ്കെടുക്കണമെന്ന് അഖില മലങ്കര വൈദിക സമൂഹത്തിന് വേണ്ടി സെക്രട്ടറി ഫാ. ജോണ്‍ ഐപ്പ് മങ്ങാട്ട് അറിയിച്ചു.
