ഊരമന ● കണ്ടനാട് ഭദ്രാസനത്തിലെ ഊരമന ഗലീലാക്കുന്ന് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാനപ്പെരുന്നാൾ ആരംഭിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും കലാപരിപാടികളും നടന്നു.
ഇന്ന് ഫെബ്രുവരി 1 ഞായർ രാവിലെ 8 മണിക്ക് വി. കുർബ്ബാന നടന്നു. വൈകിട്ട്
6-ന് മേമ്പൂട്ടിൽ നിന്ന് പളളിസാധനങ്ങൾ വാദ്യാഘോഷത്തോടെ പള്ളിയകത്തേക്ക് കൊണ്ടു വരുന്ന ചടങ്ങ്, 6.30-ന് സന്ധ്യാനമസ്ക്കാരം, പ്രസംഗം, 8-ന് പ്രദക്ഷിണം, 10.30-ന്ആശീർവാദം, നേർച്ചസദ്യ എന്നിവ നടത്തപ്പെടും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 2 തിങ്കൾ രാവിലെ 7-ന് പ്രഭാത നമസ്ക്കാരം, 8-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, 10:30-ന് ക്യാഷ് അവാർഡ് ദാനം, വിശിഷ്ട വ്യക്തികളെ ആദരിയ്ക്കൽ, 10:45-ന് സ്ലീബ, പുസ്തകം എഴുന്നള്ളിപ്പ് എന്നിവ നടക്കും.
11.15-പ്രദക്ഷിണം, ആശീർവാദം, ആദ്യഫല ലേലം, നേർച്ച സദ്യ, 1 മണിക്ക് പള്ളിസാധനങ്ങൾ തിരികെ മേമ്പൂട്ടിലേക്ക്, 1.30 ന് കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
വികാരി ഫാ. ജേക്കബ്ബ് മോളത്ത്, ട്രസ്റ്റിമാരായ പി.പി ജോസഫ്, പുല്യാട്ട്, എം.യു വർഗീസ്, മറ്റപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
