ചെന്നൈ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ മൈലാപ്പൂർ ഭദ്രാസനത്തിന് കീഴിൽ ചെങ്കൽപേട്ട്, മഹീന്ദ്ര സിറ്റി, എസ്ആർഎം യൂണിവേഴ്സിറ്റി, ഗുഡുവഞ്ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്കായി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കല്പനയാൽ സിംഗപ്പെരുമാൾ കോവിൽ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു.
2026 ഫെബ്രുവരി 1 ഞായറാഴ്ച മുതൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ സെന്റ് ലൂയിസ് ഇ.സി.ഐ പള്ളിയിൽ വൈകിട്ട് 4 മണിക്ക് പ്രാർത്ഥനയും, തുടർന്ന് 4:30-ന് വിശുദ്ധ കുർബ്ബാനയും നടക്കുമെന്ന് വികാരി ഫാ. സിബി പോൾ കായനാട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 9444277703
