ഒഹായോ (നോർത്ത് അമേരിക്ക) ● നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിൽ നോർത്ത് അമേരിക്കയിലെ സംസ്ഥാനമായ ഒഹായോയിലെ നഗരമായ ഡേറ്റണിൽ മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു. നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അനുഗ്രഹീത കല്പനയാൽ ഫാ. മോവിൻ വർഗീസ് നർക്കിയിലിൻ്റെ നേതൃത്വത്തിലാണ് വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നത്.
2026 ജനുവരി 31 ശനിയാഴ്ച വിശുദ്ധ കുർബ്ബാന ആരംഭിക്കുവാനുള്ള ക്രമികരണങ്ങൾ ചെയ്ത് വരുന്നു. ഡേറ്റൺ, സിൻസിനാറ്റി, കോളമ്പസ് തുടങ്ങിയ സ്ഥലങ്ങളിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ഈ അനുഗ്രഹീത അവസരത്തിൽ പങ്കുചേരാൻ ഒത്തുചേരണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :
ഫാ. മോവിൻ വർഗീസ് :
+1 (586) 346 0845
സാൽവി ഏലിയാസ് :
+1 (937) 794 4471
Location: 2110 Leiter Rd, Miamisburg, OH 45342
