ദോഹ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ഖത്തറിലെ സന്ദർശനത്തിന്റെ ഭാഗമായി, ദോഹയിലെ ഗ്രീക്ക് ഓർത്തഡോക്സ് ദൈവാലയത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് അറിസ്റ്റോവൂളോസ് ശ്രേഷ്ഠ ബാവായെ ഹൃദയപൂർവ്വം സ്വീകരിച്ച് ആദരിച്ചു.
സഭകൾ തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ദൃഢമാക്കിയ ഈ സ്നേഹസംഗമം, ക്രൈസ്തവ ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉത്തമ സാക്ഷ്യമായി മാറി. വിശ്വാസത്തിലും സഹോദര സഹവർത്തിത്വത്തിലും അധിഷ്ഠിതമായ സഭകളുടെ ആത്മീയ കൂട്ടായ്മ ഈ സന്ദർശനത്തിലൂടെ ഒരിക്കൽ കൂടി ആഴത്തിൽ പ്രതിഫലിച്ചു.
ഖത്തർ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയും സന്നിഹിതനായിരുന്നു.

