അങ്കമാലി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൺഡേ സ്കൂൾ അധ്യാപകരുടെ ദേശീയ സംഗമം അങ്കമാലി ഭദ്രാസനത്തിലെ ശതോത്തരജൂബിലി ആഘോഷിക്കുന്ന പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്ത യോഗം അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. അഖില മലങ്കര സൺഡേ സ്കൂൾ അസ്സോസിയേഷൻ പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ മോർ ക്ലിമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ക്ലാസ്സിന് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുരിയൻ പതാക ഉയർത്തി. ഫാ. എൽദോസ് ചക്യാട്ടിൽ, ജനറൽ സെക്രെട്ടറി പി.വി. എലിയാസ്, ആത്മ ദീപം പത്രാധിപർ ഫാ. എലിയാസ് ഐപ്പ്, ട്രസ്റ്റിമാരായ ജോർജ് പി.വി., എലിയാസ് ജോൺ, ഷെവ ജിബി പോൾ, ജനറൽ കൺവീനർ സാജൻ വർക്കി, സെക്രട്ടറിമാരായ എൻ.എ. ജോസ്, പി.വി. പൗലോസ്, ടി.വി. സജീഷ്, ട്രഷറാർ എൽദോ ഐസക്, ഭദ്രാസന ഡയറക്ടർ പി.വി. ജേക്കബ്, മേഖല ഡയറക്ടർ പി. സി. എലിയാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഫാ. എലിയാസ് പോൾ കാവാട്ട്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങാളായ എം.കെ. വർഗീസ്, റോയ് തോമസ്, എ.വി. തങ്കച്ചൻ, പോൾ കൂരൻ, ടി.സി. എലിയാസ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ത്രിതല പഞ്ചായത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകർക്കും, ആത്മ ദീപത്തിന് നൂറിലധികം വരിക്കാരെ ചേർത്തവർക്കുള്ള മെമെന്റൊയും ചടങ്ങിൽ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത വിതരണം ചെയ്തു.
