മൂവാറ്റുപുഴ ● കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദീകനായ വന്ദ്യ നിരപ്പുകണ്ടത്തിൽ സക്കറിയ കോർ എപ്പിസ്കോപ്പ (91) കർത്താവിൽ നിദ്രപ്രാപിച്ചു.
സംസ്കാരം ജനുവരി 9 വെള്ളി രാവിലെ 9-ന് മേക്കടമ്പ് – അമ്പലംപടിയിൽ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിയ്ക്ക് പന്നൂർ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സഭാ മാനേജിങ് കമ്മിറ്റിയംഗം, കണ്ടനാട് ഭദ്രാസന കൗൺസിൽ അംഗം, ഉടുമ്പന്നൂർ സുവിശേഷാലയം പ്രസിഡന്റ്, സൺഡേ സ്കൂൾ ഉടുമ്പന്നൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ടനാട് ഭദ്രാസനം ഏർപ്പെടുത്തിയ ഏറ്റവും നല്ല വൈദികനുള്ള പ്രഥമ അവാർഡിനും അർഹനായിട്ടുണ്ട്. അമയപ്ര സെന്റ് മേരീസ്, മുളപ്പുറം സെന്റ് ജോർജ്, പന്നൂർ സെന്റ് ജോൺസ്, വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് പള്ളികളിൽ വികാരിയായിരുന്നു. ഭാര്യ: മണ്ണത്തുർ കൊച്ചുപറമ്പിൽ ലില്ലി. മക്കൾ: അഡ്വ. റോയ് നിരപ്പുകണ്ടം (യുഎസ്), ഫാ. റിജോ നിരപ്പുകണ്ടം (വികാരി, സെന്റ് മേരീസ് യാക്കോബായ പള്ളി, പണ്ടപ്പിള്ളി). മരുമക്കൾ: ഷീൻ റോയ് പിള്ളവീട്ടിൽ (യുഎസ്), മണ്ണത്തൂർ പാണാട്ടിൽ ദീപ ജേക്കബ് (എസ്.എൻ.വി.പി സ്കൂൾ, തൃപ്പൂണിത്തുറ), പരേതനായ കെ.എം. ബോബസ് കീപ്പടാസ് .

