പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ
ശിലാസ്ഥാപന പെരുന്നാളും പള്ളിയുടെ മുഖവാരത്തെ സ്ലീബാസ്ഥാപനവും നാളെ (ജനുവരി 2 വെള്ളി) നടക്കും.
ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
