കാഞ്ഞിരമറ്റം ● കർത്താവിൻ്റെ രക്ഷാകരമായ കാൽവരിയിലെ വി. സ്ലീബായുടെ അംശം സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദൈവാലയമായ കൊച്ചി ഭദ്രാസനത്തിലെ കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാൾ ഡിസംബർ 31, ജനുവരി 1 തീയതികളിൽ കൊണ്ടാടും.
ഡിസംബർ 31 ബുധൻ രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7 മണിക്ക് ഫാ. സാംസൺ കുര്യാക്കോസ് മേലോത്ത്
കാർമികത്വത്തിൽ വി. കുർബ്ബാന തുടർന്ന് കൊടികയറ്റം, വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 7 മണിക്ക് പ്രദക്ഷിണം, ആശിർവാദം, പുതുവത്സര പ്രാർത്ഥന എന്നിവ നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസമായ ജനുവരി 1 വ്യാഴം രാവിലെ 7.20-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. 7.30-ന് പ്രഭാത നമസ്ക്കാരം, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ മദ്ധ്യസ്ഥ പ്രാർത്ഥന, സ്നേഹവിരുന്ന്, സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ആശീർവാദം എന്നിവ നടത്തപ്പെടും. വികാരി ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ നേതൃത്വം നൽകും.
ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.




