# JSC News
> The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos
## Posts
- [
ജെ.എസ്.സി ന്യൂസിൽ പ്രസിദ്ധീകരിക്കുവാൻ വാർത്തകൾ അയക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്](https://www.jscnews.in/2024/10/315/): സഭാതലത്തിൽ പ്രസിദ്ധീകരിക്കുവാൻ തക്ക വാർത്താപ്രാധാന്യമുള്ള വാർത്തകൾ മാത്രം അയക്കുവാൻ ശ്രദ്ധിക്കുക. അയക്കുന്ന വാർത്തകളോടൊപ്പം പ്രോഗ്രാമിന്റെ ഫോട്ടോയും പ്രോഗ്രാമിനെ സംബന്ധിച്ച് വിശദമായ വാർത്തയും അയച്ചാൽ മാത്രമേ വാർത്ത തയ്യാറാക്കി പ്രസിദ്ധീകരിക്കുവാൻ സാധിക്കുകയുള്ളൂ. അയക്കുന്ന വാർത്തകൾ പരിശോധിച്ച ശേഷം സഭാ തലത്തിൽ പ്രസിദ്ധീകരിക്കുവാൻ തക്ക പ്രാധാന്യമുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. ഇതിൽ തീരുമാനമെടുക്കുവാൻ ഉള്ള അവകാശം ന്യൂസ് എഡിറ്ററിൽ നിക്ഷിപ്തമായിരിക്കും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച ശേഷം അയക്കുന്ന വാർത്തകൾ പിന്നീട് ജെ എസ് സി ന്യൂസിൽ പ്രസിദ്ധീകരിക്കുന്നതല്ല അയക്കുന്ന വാർത്തകളുടെ ഡ്രാഫ്റ്റിൽ പരമാവധി തെറ്റുകൾ ഒഴിവാക്കുവാൻ ശ്രമിക്കണം. ലൈവ് സ്ട്രീമിംഗ് സംബന്ധമായ എൻക്വയറിക്ക് ഈ വാട്സ്ആപ്പ് നമ്പറിൽ വിളിക്കുകയോ മെസ്സേജ് അയക്കുക ചെയ്താൽ മതിയാകും
- [മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ) കലോത്സവം ഒക്ടോബർ 12 ന്](https://www.jscnews.in/2024/10/311/): പുത്തൻകുരിശ് ● യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ) കലോത്സവം ഒക്ടോബർ 12 ശനിയാഴ്ച പുത്തൻകുരിശിലെ എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് വച്ച് നടക്കും. 8 വേദികളിലായി നടക്കുന്ന മൽസരങ്ങൾ രാവിലെ 9 മണിയോടെ രജിസ്ട്രേഷനോടെ ആരംഭിക്കും. തുടർന്ന് വിവിധ വേദികളിൽ മൽസരം ആരംഭിക്കും. ഉച്ചയ്ക്ക് 2.30 മണിക്ക് എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭി. ഡോ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം നടക്കും. മലങ്കര മെത്രാപ്പോലീത്ത അഭി. മോർ ഗ്രീഗോറിയോസ് ജോസഫ് മൊത്രാപ്പോലീത്ത ഉത്ഘാടനം നിർവ്വഹിക്കും. സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, അൽമായ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തുടർന്ന് സമ്മാനദാനവും നടക്കും. മൂവായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അഭി. ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി പി.വി ഏലിയാസ്, കൺവീനർ ടി.വി സജീഷ് തുടങ്ങിയവർ […]
- [ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും കിഡ്സ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി രണ്ടര വയസ്സുകാരൻ](https://www.jscnews.in/2024/10/307/): കൊച്ചി ● ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഐ.ബി.ആർ അചീവർ എന്ന ടൈറ്റിലും കിഡ്സ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലോക റെക്കോർഡുംനേടി എഫ്രേം യുഹാനോൻ ജോർജി എന്ന രണ്ടരവയസ്സുകാരൻ. ഇംഗ്ലീഷ്, സുറിയാനി അക്ഷരങ്ങൾ, വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ എന്നിവ കാണാതെ പറഞ്ഞും പക്ഷികൾ, മൃഗങ്ങൾ, നിറങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഐ.ബി.ആർ അചീവർ എന്ന പദവി നേടിയത്. 5 മിനിറ്റ് 20 സെക്കൻഡിൽ 90 ഇനങ്ങൾ തിരിച്ചറിഞ്ഞ് കിഡ്സ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ലോക റെക്കോർഡും കരസ്ഥമാക്കി ഈ കൊച്ചു മിടുക്കൻ. മസ്കറ്റ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ജോർജി ജോൺ കട്ടച്ചിറയുടെയും മേഘാ തങ്കച്ചന്റെയും മകനാണ് എഫ്രേം.
- [കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്കാരം ഏബിൾ. സി. അലക്സിന്; ഒക്ടോബർ 13 ന് കോഴിക്കോട് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും](https://www.jscnews.in/2024/10/303/): കൊച്ചി ● കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും, എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി. അലക്സ് അർഹനായി. ഒക്ടോബർ 13 ഞായറാഴ്‌ച സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ കോഴിക്കോട് കൈരളി – ശ്രീ തീയേറ്റർ സമുച്ചയത്തിലെ ‘വേദി ഓഡിറ്റോറിയത്തിൽ’ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ, മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.കെ. രാഘവൻ എം.പി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുക്കും. കോതമംഗലം മാലിപ്പാറ സ്വദേശിയായ ഏബിൾ, കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമാണ്. കോതമംഗലം മേഖലയിലെ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ഏബിൾ. സി. അലക്സ്.
- [വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന കോതമംഗലം കാൽനട തീർത്ഥാടകൻ നിര്യാതനായി](https://www.jscnews.in/2024/10/295/): കൊച്ചി ● കോതമംഗലം ചെറിയ പള്ളിയിലേക്കുള്ള കാൽനട തീർത്ഥയാത്ര സംഘത്തിൽ അംഗമായിരുന്ന കരിങ്ങാച്ചിറ തേവറാനിക്കൽ (നാരേകാട്ട്) ജോർജ് ടി.പി. നിര്യാതനായി. ഒക്ടോബർ രണ്ടിന് കരിങ്ങാച്ചിറയിൽ നിന്നും പുറപ്പെട്ട തീർത്ഥയാത്രയിൽ അംഗമായിരുന്നു. വരിക്കോലിക്ക് സമീപം ദേശീയപാതയിൽ നടന്നു പോകുകയായിരുന്ന ജോർജിനെ പിറകിൽ നിന്നും വന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ചൊവ്വാഴ്ച) രാവിലെ ആയിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് മൃതദേഹം കരിങ്ങാച്ചിറ ഇരുമ്പനത്തുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം നാളെ (9-ാം തീയതി ബുധനാഴ്ച) രാവിലെ 9 മണിക്ക് ഭവനത്തിലെ (കരിങ്ങാച്ചിറ-ഇരുമ്പനം) ശുശ്രൂഷകൾക്ക് ശേഷം11 മണിക്ക് ഓണക്കൂർ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ.
- [ലോകം അറിയട്ടെ നിങ്ങളുടെ വാർത്തകളും](https://www.jscnews.in/2024/10/289/): പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലേക്ക് സഭാതലത്തിൽ പ്രസിദ്ധീകരിക്കേണ്ട ഭദ്രാസനങ്ങളിലെയും മേഖലകളിലെയും പള്ളികളിലെയും പ്രാധാന്യമുള്ള വാർത്തകൾ താഴെക്കാണുന്ന വാട്സ്ആപ്പ് നമ്പറിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ അയക്കുക. വാട്സ്ആപ്പ് നമ്പർ : +91 6238757628 പരിശുദ്ധ സഭയിലെ എല്ലാ ചെറുതും വലുതുമായ പള്ളികൾക്കും ചാപ്പലുകൾക്കും ഉൾക്കൊള്ളാവുന്ന രീതിയിൽ ലൈവ് സ്ട്രീമിംഗ് നിരക്ക് പരിശുദ്ധ സഭ വീണ്ടും പുനർ ക്രമീകരിച്ചിരിക്കുകയാണ്. ലൈവ് സ്ട്രീം ബുക്കിങ്ങിനായി ആഗ്രഹിക്കുന്ന പള്ളികളും ചാപ്പലുകളും ചുവടെ ചേർത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കുക: +91 6238757628, +91 7012256281
- [രണ്ടാം കൂനൻ കുരിശു സത്യത്തിന്റെ 5-ാം വാർഷികം ആഘോഷിച്ചു](https://www.jscnews.in/2024/10/284/): കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ അഞ്ചാം വാർഷികം ആഘോഷിച്ചു. 2019 ഒക്ടോബർ 6-ാം തീയതി ആയിരുന്നു രണ്ടാം കൂനൻ കുരിശു സത്യം നടത്തിയത്. സൂര്യചന്ദ്രന്മാരും ഭൂമിയുമുള്ളിടത്തോളം കാലം ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്ന പൈതൃക പ്രതിജ്ഞയെ ആവർത്തിച്ച് സത്യവിശ്വാസത്തെ ഏറ്റു ചൊല്ലി ഉറപ്പിച്ചു. മഹാപരിശുദ്ധനായ യൽദോമോർ ബസേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു നിന്ന് വിശ്വാസികൾ മുവാറ്റുപുഴ മേഖലാധിപൻ അഭി. ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത ചൊല്ലി കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലി. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ ,ഏലിയാസ് കീരംപ്ലായിൽ , […]
- [പ്രാർത്ഥനാ നിറവിൽ കോതമംഗലം പള്ളി; ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2024/10/257/): കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം വി. മാർ തോമാ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 339-ാമത് ഓർമ്മപ്പെരുന്നാൾ (കന്നി 20 പെരുന്നാൾ) ആരംഭിച്ചു. സെപ്റ്റംബർ 25 ചരിത്ര പ്രസിദ്ധമായ കൊടിയേറ്റിലൂടെ ആരംഭിച്ച പെരുന്നാൾ ഒക്ടോബർ 4 ന് സമാപിക്കും. പെരുന്നാൾ ദിവസമായ ഒക്ടോബർ 2 ബുധൻ രാവിലെ 6.45 ന് പ്രഭാത നമസ്ക്കാരം, 7.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 3 മണിക്ക് മേമ്പൂട്ടിൽ നിന്ന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടു പോകും. വൈകിട്ട് 5 മണിക്ക് വിവിധ മേഖലകളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾക്ക് സ്വീകരണംനൽകും. വൈകിട്ട് 6.30 ന് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ സന്ധ്യാനമസ്ക്കാരം 8.30 ന് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ദേശം, 10 മണിക്ക് പ്രദക്ഷിണം എന്നിവ […]
- [അഖില മലങ്കര മർത്തമറിയം വനിതാസമാജം ഏകദിന ദേശീയ സമ്മേളനം സെപ്റ്റംബർ 17 ന്; ജെ.എസ്.സി ന്യൂസിൽ തൽസമയം](https://www.jscnews.in/2024/09/199/): തിരുവാണിയൂർ ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജം 2024-2025 വർഷത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 17 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ പഴുക്കാമറ്റം സെന്റ് മേരീസ് ജാക്കബൈറ്റ് സിറിയൻ ക്രിസ്ത്യൻ കോൺഗ്രിഗേഷൻ സിംഹാസന പള്ളിയിൽ നടക്കും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. യോഗത്തിൽ സഭയിലെ അഭിവന്ദ്യ പിതാക്കന്മാർ അനുഗ്രഹ പ്രഭാക്ഷണം നടത്തും. വന്ദ്യ കുര്യാക്കോസ് റമ്പാൻ (തൂത്തൂട്ടി ധ്യാനകേന്ദ്രം) പ്രധാന ക്ലാസ്സ് നയിക്കും. ഡോ. ജ്യോതി മേരി തോമസ് ക്ലാസിന് നേതൃത്വം നൽകും. ഫാ. തോമസ് മുരീക്കൻ, ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി തുടങ്ങിയവർ പ്രസംഗിക്കും. വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, വനിതാ വൈസ് പ്രസിഡന്റ് അമ്മിണി മാത്യു, ജനറൽ സെക്രട്ടറി ബെസ്ക്യാമ്മ മേരിക്കുട്ടി പീറ്റർ വേലംപറമ്പിൽ, ജോ. […]
- [പരി. യൂയാക്കീം മോർ കൂറിലോസ് ബാവ - പീഡിതനായ വിശ്വാസസംരക്ഷൻ](https://www.jscnews.in/2024/09/47/): 1846 മുതൽ 1874 വരെ 28 വർഷക്കാലം പീഡനങ്ങളും കഷ്‌ടതകളും സഹിച്ച് സത്യ വിശ്വാസം മലങ്കരയിൽ നിലനിർത്തിയ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായുടെ 150-ാം ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 2 ന് പുണ്യപിതാവ് കബറടങ്ങിയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ആചരിച്ചു. ഇംഗ്ലീഷുകാരുടെയും നവീകരണക്കാരുടെയും പ്രവർത്തനങ്ങൾ മൂലം സഭക്ക് കഷ്ടതകളും പീഡനങ്ങളും സഹിക്കേണ്ടിവന്നപ്പോൾ സത്യവിശ്വാസം നില നിർത്തുന്നതിന് പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് അയക്കപ്പെട്ട പിതാവായിരുന്നു പരി. കൂറിലോസ് ബാവ. പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്റെ വാഴ്ചയെ തുടർന്നുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായിട്ടാണ് ബാവ മലങ്കരയിലേക്ക് അയക്കപ്പെട്ടത്. സഭാനേതൃത്വം അറിയാതെ പരി. പാത്രിയർക്കീസ് ബാവായുടെ അടുക്കൽ പോയി പരി. ബാവായെ തെറ്റിദ്ധരിപ്പിച്ച് മേൽപ്പട്ടം സ്വീകരിച്ച പാലക്കുന്നത്ത് തിരുമേനി സഭയിൽ നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ ഇവിടെയുള്ള സത്യവിശ്വാസികൾ പരി. സിംഹാസനത്തിലേക്ക് പരാതികൾ അയച്ചതിന്റെ ഫലമായിട്ടാണ് ബാവ ഇവിടെ എത്തിയത്. പാലക്കുന്നത്ത് തിരുമേനിയുടെ സ്വാധീനത്താൽ ബ്രിട്ടീഷ് ഭരണാധികാരികളുടെയും തിരുവിതാംകൂർ രാജാവിന്റെയും ഉത്തരവുകൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. ആയതിനാൽ പരി. […]
- [യാക്കോബായ സഭാ ഭാരവാഹികള്‍ ബഹു. കേരള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി](https://www.jscnews.in/2024/09/31/): പുത്തന്‍കുരിശ് ● മലങ്കര മെത്രാപ്പോലീത്തായും, അഭി. മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും ഇന്ന് തലസ്ഥാനത്ത് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ സന്ദര്‍ശിച്ച് സഭാ കാര്യങ്ങള്‍ ചര്‍ച്ച നടത്തി. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരവും, സത്യവിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുന്നതിനുതകുന്ന സാഹചര്യമുണ്ടാക്കുന്നതിന് ബഹു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വേണ്ട നടപടികള്‍ഉണ്ടാകണമെന്ന് ബഹു. മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. പൂര്‍വ്വീകരായ ഞങ്ങളുടെ തലമുറകള്‍ പണിത പള്ളികളും സ്ഥാപനങ്ങളും കൈവശപ്പെടുത്തുവാനുള്ള മറുപക്ഷത്തിന്റെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമാണ്. ഇന്ന് നടന്ന ചര്‍ച്ചയില്‍ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനിയോടൊപ്പം, അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ്, അഭി. മാത്യൂസ് മോര്‍ അഫ്രേം, വൈദീക ട്രസ്റ്റി റവ. ഫാ റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ശ്രീ. ജേക്കബ് സി. മാത്യു എന്നിവരും പങ്കെടുത്തു. ജെ.എസ്.സി ന്യൂസ് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ
- [കോടതിവിധിയുടെ പേര് പറഞ്ഞു പള്ളികള്‍ സംഘര്‍ഷഭൂമി ആക്കുവാന്‍ ശ്രമിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് അപലപനീയം: യാക്കോബായ സഭ](https://www.jscnews.in/2024/09/28/): പുത്തന്‍കുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ നിലനില്‍ക്കണമെന്ന സ്ഥാപന ഉദ്ദേശത്തോടും, രജിസ്റ്റര്‍ ചെയ്ത വ്യക്തമായ ഉടമ്പടികളോടും കൂടി ഭരിക്കപ്പെടുന്ന പരി. സഭയുടെ ദൈവാലയങ്ങള്‍ കയ്യേറുവാനുള്ള ശ്രമത്തിലൂടെ പള്ളികളെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയും ഒന്നിന് പുറകെ ഒന്നൊന്നായി പള്ളികള്‍ക്കെതിരെ തങ്ങളുടെ സാമ്പത്തീക ഹുങ്കില്‍ വ്യവഹാരങ്ങള്‍ നടത്തുകയും, കോടതി വിധികള്‍ സമ്പാദിച്ച് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പള്ളികളില്‍ സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള മറുവിഭാഗത്തിന്റെ നിലപാട് അപലനീയമാണെന്ന് യാക്കോബായ സഭ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഓരോ സ്ഥലത്തേയും സാധാരണക്കാരായ വിശ്വാസികള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയും, കഠിനാധ്വാനത്തിലൂടെയും, കഷ്ടപ്പാടിലൂടെയും ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നത് തങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ക്കനുസൃതമായി ആരാധന നടത്തുവാന്‍ വേണ്ടിയാണ്. അങ്ങനെ സ്ഥാപിച്ച പള്ളികളുടെ സ്ഥാപന ഉദ്ദേശത്തെ അംഗീകരിക്കാതെ ബഹുഭൂരിപക്ഷം വരുന്ന ഇടവക ജനങ്ങളെ പള്ളിയില്‍ നിന്നും ഇറക്കിവിട്ടുകൊണ്ട് ചുരുക്കംചില വ്യക്തികള്‍ക്കായി പള്ളികള്‍ കൈയ്യടക്കുന്നത് ദൈവീക നീതിക്ക് എതിരാണ്. സ്വഭാവീക നീതി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ ഉടമസ്ഥരായ സഭാവിശ്വാസികള്‍ക്കെതിരും, പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതുമാണ്. പള്ളികള്‍ കയ്യേറിയതിനുശേഷം വിശ്വാസികളുടെ പൂര്‍വ്വികന്മാര്‍ അന്തിയുറങ്ങുന്ന സെമിത്തേരികളില്‍ ശവസംസ്‌ക്കാരം പോലും തടസ്സപ്പെടുത്തുന്ന മനുഷ്യത്വരഹിതമായ ഹീനനടപടികള്‍ ഉണ്ടായി. കേരളീയ സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ബഹു. കേരള ഗവണ്‍മെന്റ് പാസാക്കിയ […]
- [കൂദാശക്കൊരുങ്ങി കാരിക്കോട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി; ശുശ്രൂഷകൾ ജെ.എസ്.സി ന്യൂസിൽ തൽസമയം](https://www.jscnews.in/2024/09/25/): കാരിക്കോട് ● കണ്ടനാട് ഭദ്രാസനത്തിലെ കാരിക്കോട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും പ്രഥമ ബലിയർപ്പണവും പരിശുദ്ധന്മാരുടെ തിരുശേഷിപ്പ് സ്ഥാപനവും സെപ്റ്റംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ നടക്കും. നീതിരഹിതമായ കോടതി വിധിയുടെ മറവിൽ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം കൈയേറിയ പഴയ പള്ളിക്ക് സമീപം ആണ് വിശ്വാസികളുടെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അനേകരുടെ പിന്തുണയോടെയും പുതിയ ദൈവാലയം പണികഴിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 13 വൈകിട്ട് 4.30 മണിക്ക് അഭിവന്ദ്യ പിതാക്കൻമാർക്ക് സ്വീകരണവും തുടർന്ന് കാരിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പരിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പ് വഹിച്ചു കൊണ്ടു വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് എത്തിച്ചേരും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും നടക്കും. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അപ്രേം മാത്യൂസ് മെത്രാപ്പോലീത്ത, കോതമംഗലം മേഖലാധിപൻ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തഎന്നീ പിതാക്കൻമാർ […]
- [അകപ്പറമ്പ് കത്തീഡ്രലിൽ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിൽ](https://www.jscnews.in/2024/09/1/): അങ്കമാലി ● ചരിത്ര പ്രസിദ്ധവും പുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ മോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ 12, 13 തീയതികളിൽ ആഘോഷിക്കും. കർത്താവിനെ ക്രൂശിച്ച കുരിശ് ഹെലനി രാജ്ഞി കണ്ടെത്തി ജറുസലേമിലെ ദൈവാലയത്തിൽ സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായാണ് വർഷം തോറും സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്. പഞ്ചസാര മണ്ട എന്ന വിശിഷ്ട നേർച്ചയാണ് അകപ്പറമ്പ് പള്ളിയിലെ സ്ലീബാ പെരുന്നാളിന്റെ പ്രത്യേകത. രണ്ടാഴ്ച നീളുന്ന ക്ലേശകരമായ ദൗത്യത്തിലൂടെയാണ് നേർച്ചയ്ക്കാവശ്യമായ മണ്ട തയ്യാറാക്കുന്നത്. പെരുന്നാൾ തലേന്ന് രാത്രി തേങ്ങ, ശർക്കര, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ പ്രത്യേക അനുപാതത്തിലും, താപത്തിലും മിശ്രിതമാക്കി പഞ്ചസാര മണ്ട തയ്യാറാക്കുന്നത് ഉത്സവാന്തരീക്ഷത്തിലാണ്. സെപ്റ്റംബർ 12 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് പ്രഭാതപ്രാർത്ഥന, 7.30 ന് വിശുദ്ധ കുർബ്ബാന, തുടർന്ന് വികാരി ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ കൊടികയറ്റും. രാത്രി 7 മണിക്ക് സന്ധ്യാപ്രാർത്ഥന, തുടർന്ന് പഞ്ചസാര മണ്ട തയ്യാറാക്കുന്നതിന്റെ പ്രധാന ഘട്ടം. സെപ്റ്റംബർ 13 ബുധനാഴ്ച […]
- [പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2024/11/1258/): പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓർമ്മ ദിവസം വരെ ഞായറാഴ്ച വി. കുർബ്ബാന സമയ ക്രമീകരണത്തിൽ മാറ്റം • തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ 06:00 pm – സന്ധ്യാ നമസ്ക്കാരം05:30 am – പാതിരാത്രി നമസ്ക്കാരം06.00 am – പ്രഭാത നമസ്ക്കാരം06:30 am – വിശുദ്ധ കുർബ്ബാന12.00 pm – ഉച്ച നമസ്കാരം • ഞായറാഴ്ച ദിവസങ്ങളിൽ 06:00 pm – സന്ധ്യാ നമസ്ക്കാരം05:30 am – പാതിരാത്രി നമസ്ക്കാരം06.30 am – പ്രഭാത നമസ്ക്കാരം07:30 am – വിശുദ്ധ കുർബ്ബാന12.00 pm – ഉച്ച നമസ്കാരം വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് ഏതു സമയത്തും ദൈവാലയത്തിൽ സൗകര്യമുണ്ടായിരിക്കും.
- [സ്വർഗ്ഗീയ മഹത്വത്തിൽ 21-ാം നാൾ; ശ്രേഷ്ഠ ബാവായുടെ ഓർമ്മയിൽ പരിശുദ്ധ സഭ](https://www.jscnews.in/2024/11/1254/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 21-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 20 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 21-ാം ഓർമ്മ ദിനം നാളെ (നവംബർ 20 ബുധൻ)](https://www.jscnews.in/2024/11/1241/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 21-ാം ഓർമ്മ ദിനമായ നവംബർ 20 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോര്‍ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിൻ്റെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 20-ാം ഓർമ്മ ദിനം ആചരിച്ചു; മൂവാറ്റുപുഴ മേഖല നേതൃത്വം നൽകി](https://www.jscnews.in/2024/11/1234/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 20-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 19 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, മൂവാറ്റുപുഴ മേഖലയിലെ എല്ലാ ബഹു. വൈദീകരും സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ മൂവാറ്റുപുഴ മേഖലയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. യാക്കോബ് മോര്‍ അന്തോണിയോസ്, […]
- [യാക്കോബായ സുറിയാനി സഭയെ കരുത്തുറ്റതാക്കാന്‍ ത്യാഗം സഹിച്ച യോദ്ധാവ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ - സഭാ മാനേജിംഗ് കമ്മിറ്റി](https://www.jscnews.in/2024/11/1221/): പുത്തന്‍കുരിശ് ● 50 വര്‍ഷക്കാലം യാക്കോബായ സുറിയാനി സഭയില്‍ മഹാ പുരോഹിതനായും, ശ്രേഷ്ഠ കാതോലിക്ക ബാവായായും സഭാ മക്കളെ ശുശ്രൂഷിച്ച് ഇന്നു കാണുന്ന യാക്കോബായ സുറിയാനി സഭയെ ആത്മീകമായും ഭൗതീകമായും സുവിശേഷപരമായും വളര്‍ത്തിയെടുക്കാന്‍ അക്ഷീണം യത്‌നിച്ച കര്‍മ്മയോഗിയും, പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ സഭയുടെ ഭാഗ്യതാരകവുമായിരുന്നു ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായെന്ന് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയ സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ ബാവായുടെ ദേഹവിയോഗത്തില്‍ മാനേജിംഗ് കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ 30-ാം അടിയന്തിരം പരി. സഭയിലെ എല്ലാ പള്ളികളിലും 2024 നവംബര്‍ മാസം 29-ാം തീയതി വെള്ളിയാഴ്ച ആചരിക്കണമെന്നും അന്നേദിവസം വി. കുര്‍ബ്ബാനയും അനുസ്മരണ പ്രാര്‍ത്ഥനകളും, പാച്ചോര്‍ നേര്‍ച്ചയും നടത്തണമെന്നും തീരുമാനിച്ചു. ഡിസംബര്‍ മാസം 08-ാം തീയതി ഉച്ചകഴിഞ്ഞ് ആരംഭിച്ച് ശ്രേഷ്ഠ ബാവാ കബറടങ്ങിയിരിക്കുന്ന പാത്രിയര്‍ക്കാ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 20-ാം നാൾ; ആത്മീയ തേജസ്സിൽ കബറിടം](https://www.jscnews.in/2024/11/1219/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 20-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 19 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 20-ാം ഓർമ്മ ദിനം നാളെ (നവംബർ 19 ചൊവ്വ)](https://www.jscnews.in/2024/11/1209/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 20-ാം ഓർമ്മ ദിനമായ നവംബർ 19 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 19-ാം ഓർമ്മ ദിനം ആചരിച്ചു; തൃശ്ശൂർ ഭദ്രാസനം നേതൃത്വം നൽകി](https://www.jscnews.in/2024/11/1202/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 19-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 18 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തൃശ്ശൂര്‍ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ചാലിശ്ശേരി വന്ദ്യ യാക്കോബ് കോറെപ്പിസ്‌ക്കോപ്പ, ഫാ. ജേക്കബ് കക്കാട്ടില്‍, ഫാ. എല്‍ദോ ജോയി മഴുവഞ്ചേരി പറമ്പത്ത് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. വൈദീകരും, സഭാ ഭാരവാഹികളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ തൃശൂര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും വൈദീകരും, […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 19-ാം നാൾ; ഹൃദയങ്ങളിൽ ശ്രേഷ്ഠ ബാവ](https://www.jscnews.in/2024/11/1174/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 19-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 18 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദിവസം മുഴുവൻ തൃശ്ശൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 19-ാം ഓർമ്മ ദിനം നാളെ (നവംബർ 18 തിങ്കൾ)](https://www.jscnews.in/2024/11/1163/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 19-ാം ഓർമ്മ ദിവസമായ നവംബർ 18 തിങ്കളാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് തൃശ്ശൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 18-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ നിറവിൽ ദൈവാലയം](https://www.jscnews.in/2024/11/1159/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 18-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 17 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 7 മണിക്ക് ആരംഭിച്ചവിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത, ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വവും വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു. തുടര്‍ന്ന് 9.30 മണി മുതല്‍ കോതമംഗലം സെൻ്റ് മേരീസ് കോൺവെൻ്റിലെ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പകൽ ധ്യാനവും പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 18-ാം നാൾ; ഒഴുകിയെത്തി വിശ്വാസി സാഗരം](https://www.jscnews.in/2024/11/1153/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 18-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 17 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത, ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വവും വഹിച്ചു. മലങ്കര മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, കബറിങ്കൽ പ്രാർത്ഥനകളും […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 18-ാം ഓർമ്മ ദിനം നാളെ (നവംബർ 17 ഞായർ)](https://www.jscnews.in/2024/11/1142/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 18-ാം ഓർമ്മ ദിവസമായ നവംബർ 17 ഞായറാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 7 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത, ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വം വഹിക്കും. തുടർന്ന് പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 17-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ നിറവിൽ ദൈവാലയം](https://www.jscnews.in/2024/11/1130/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 17-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 16 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ രാജു എബ്രഹാം ചെറുവിള്ളില്‍ കോറെപ്പിസ്‌ക്കോപ്പ, യാക്കോബായ സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, ഫാ. ജേക്കബ് മോളത്ത് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. ബഹു. വൈദീകരും, സഭാ ഭാരവാഹികളും, വെട്ടിക്കല്‍ വൈദീക സെമിനാരി അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും, കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ വൈദീക സെമിനാരി അദ്ധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും, ബഹു. സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 17-ാം നാൾ; ഓർമ്മകളിൽ ശ്രേഷ്ഠ ബാവ](https://www.jscnews.in/2024/11/1128/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 17-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 16 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, കബറിങ്കൽ പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും മനസ്സിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 17-ാം ഓർമ്മ ദിനം നാളെ (നവംബർ 16 ശനി)](https://www.jscnews.in/2024/11/1116/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 17-ാം ഓർമ്മ ദിവസമായ നവംബർ 16 ശനിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 16-ാം ഓർമ്മ ദിനം ആചരിച്ചു; കണ്ടനാട് ഭദ്രാസനം നേതൃത്വം നൽകി](https://www.jscnews.in/2024/11/1101/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 16-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 15 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. വര്‍ഗ്ഗീസ് പനിച്ചയില്‍, ഫാ. എല്‍ദോസ് മണപ്പാട്ട് , ഫാ. എമില്‍ കുര്യന്‍ കൊല്ലമ്മാക്കുടിയില്‍ എന്നിവർ സഹകാര്‍മികത്വവും വഹിച്ചു. അഭി. മാത്യൂസ് മോർ അഫ്രേം, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും, കണ്ടനാട് ഭദ്രാസനത്തിലെ എല്ലാ വൈദീകരും, കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷൻ, വനിതാ സമാജം അംഗങ്ങളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും, കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷൻ, വനിതാ സമാജം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും, പരി. […]
- [ശിശുദിനത്തിൽ ആഘോഷങ്ങളില്ലാതെ ഓമന ആബൂന് സ്‌നേഹ പൂക്കളുമായി കുട്ടികൾ](https://www.jscnews.in/2024/11/1098/): പുത്തൻകുരിശ് ● ”ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” (മത്തായി 19:14) എന്ന ദൈവവചനം അന്വർത്ഥമാക്കികൊണ്ട്നിറപുഞ്ചിരിയുമായി കുട്ടികളെ എന്നും ചേർത്തു പിടിക്കുകയും സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന തങ്ങളുടെ ഓമന ആബൂന് ശിശു ദിനമായ നവംബർ 14 ന് ആഘോഷങ്ങളില്ലാതെ സ്‌നേഹ പൂക്കളുമായി കുട്ടികളെത്തി. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ തങ്ങളുടെ പ്രിയപ്പെട്ട ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനകളോടെ കുട്ടികൾ പുഷ്പങ്ങൾ സമർപ്പിച്ചു. ശ്രേഷ്ഠ ബാവായുടെ നാമത്തിൽ പ്രവർത്തിക്കുന്ന പുത്തന്‍കുരിശ് ബി.ടി.സി പബ്‌ളിക് സ്‌കൂളിലെ 1000 ൽപരം വിദ്യാർത്ഥികളാണ് അധ്യാപകർക്കൊപ്പം ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ വന്ന് പ്രാർത്ഥനാഞ്ജലികൾ സമർപ്പിച്ചത് പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ നടന്ന ഉച്ച നമസ്ക്കാര പ്രാർത്ഥനയിൽ പങ്കു ചേർന്നാണ് കുട്ടികൾ മടങ്ങിയത്. കൊല്ലം ഭദ്രാസനാധിപൻ അഭി. മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭി. ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 16-ാം നാൾ; പ്രാർത്ഥനാ നിറവിൽ ശ്രേഷ്ഠ ബാവായുടെ കബറിടം](https://www.jscnews.in/2024/11/1081/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 16-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 15 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. പെരുമ്പാവൂർ മേഖലാധിപൻ മോർ അപ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദിവസം മുഴുവൻ കണ്ടനാട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ദൈവാലയത്തിൻ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും മനസ്സിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര […]
- [ശ്രേഷ്ഠ ബാവായുടെ 15-ാം ഓർമ്മ ദിനം ആചരിച്ചു; കബറിങ്കൽ പ്രാർത്ഥനവുമായി വിശ്വാസികള്‍](https://www.jscnews.in/2024/11/1043/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 15-ാം ഓര്‍മ്മദിനമായ ഇന്ന് വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ ഗീവര്‍ഗ്ഗീസ് കോറെപ്പിസ്‌ക്കോപ്പ, ഫാ. സാബു സാമുവേല്‍, ഫാ. ജോര്‍ജ്ജ് പെരുമ്പട്ടത്ത് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും, കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. സി.എം.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ. സി.പി. ജോണ്‍ ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ എത്തി അനുശോചനം അറിയിച്ചു. തുടര്‍ന്ന് 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ പരി. സഭയുടെ കീഴിലുള്ള ജെ.എസ്.സി. മിഷന്റെയും കൊല്ലം, തുമ്പമണ്‍ ഭദ്രാസനത്തിന്റെയും ആഭിമുഖ്യത്തില പ്രാര്‍ത്ഥനാ യോഗം നടന്നു. പുത്തന്‍കുരിശ് ബി.ടി.സി പബ്‌ളിക് സ്‌കൂളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ വന്ന് പ്രാര്‍ത്ഥന നടത്തി. ഉച്ചയക്ക് 12.00 […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 16-ാം ഓർമ്മ ദിനം നാളെ (നവംബർ 15 വെള്ളി)](https://www.jscnews.in/2024/11/1040/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 16-ാം ഓർമ്മ ദിവസമായ നവംബർ 15 വെള്ളിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് കണ്ടനാട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്തായ്ക്ക് കന്തീലാ ശുശ്രൂഷ നടത്തി](https://www.jscnews.in/2024/11/1036/): കോതമംഗലം ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്തായ്ക്ക് വി. കന്തീല ശുശ്രൂഷ നടത്തി. 1982 ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ ചെറിയ പള്ളിയിലായിരുന്നു ഭക്തിനിർഭരമായ വി. കന്തീല ശുശ്രൂഷ. കന്തീല എന്ന വാക്കിനു തിരി (candles) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ആ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ കന്തീല ശുശ്രൂഷ വിപുലീകരിക്കപെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിയ്ക്കുമായും ഇത് നടത്തപ്പെടുന്നു. ഇതു അന്ത്യകൂദാശ അല്ല. സുറിയാനി പാരമ്പര്യത്തിൽ അന്ത്യകൂദാശ എന്ന ഒരു കൂദാശയും ഇല്ല. ഏകദേശം ഒന്നര ഇടങ്ങഴി ഗോതമ്പുപൊടി കുഴച്ചുവയ്ക്കണം. കുഴച്ച മാവ് ഒരു കുഴിവുള്ള പ്ലേറ്റിൽ മുക്കാൽ ഇഞ്ച് കനത്തിൽ നിരത്തി ആ പാത്രത്തിന്റെ ആകൃതിയിൽ വരുത്തണം. അഞ്ചു തിരികൾ വേണം. ഒരു ഇഞ്ച് നീളമുള്ള ഈർക്കിൽ കമ്പിൽ പഞ്ഞി ചുറ്റി മുൻപ് പറഞ്ഞ പാത്രത്തിൽ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 15-ാം നാൾ; പ്രാർത്ഥനാ ചൈതന്യത്തിൽ ശ്രേഷ്ഠ ബാവായുടെ കബറിടം](https://www.jscnews.in/2024/11/1034/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 15-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 14 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ദൈവാലയത്തിൻ ധ്യാനവും, അനുസ്മരണ പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും മനസ്സിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [ശ്രേഷ്ഠ ബാവായുടെ ഓർമ്മയിൽ വിശ്വാസി സമൂഹം; 14-ാം ഓർമ്മ ദിനം ആചരിച്ചു](https://www.jscnews.in/2024/11/1024/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 14-ാം ഓര്‍മ്മദിനമായ ഇന്ന് ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും, കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് ധ്യാനവും പ്രാര്‍ത്ഥനയും, അനുസ്മരണ സന്ദേശവും നടന്നു. ഉച്ചയക്ക് 12.00 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്ക്കാരം നടത്തപ്പെട്ടു. വൈകീട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവരും വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 15-ാം ഓർമ്മ ദിനം നാളെ (നവംബർ 14 വ്യാഴം)](https://www.jscnews.in/2024/11/1014/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 15-ാം ഓർമ്മ ദിവസമായ നവംബർ 14 വ്യാഴാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവാ പാവപ്പെട്ടവരുടെ പ്രവാചകനും, യാക്കോബായ സഭയുടെ ഭാഗ്യതാരകവും: സഭാ വര്‍ക്കിംഗ് കമ്മിറ്റി](https://www.jscnews.in/2024/11/1008/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവാ പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണര്‍ക്ക് ആലംബമായി പ്രതിസന്ധികളില്‍ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു. സരസമായ ഭാഷണം കൊണ്ടും, ഹൃദ്യമായ ഇടപെടല്‍ കൊണ്ടും, കഠിനമായ അദ്ധ്വാനം കൊണ്ടും, പ്രാര്‍ത്ഥനയും ഉപവാസവും കൈമുതലാക്കി പരി. സഭയ്ക്ക് സുധീരമായ നേതൃത്വം നല്‍കി. വിശ്വാസം പണയപ്പെടുത്തുവാനുള്ളതല്ല, മറിച്ച് ക്രിസ്തീയ ജീവിതം രക്ഷാകരമാക്കുവാനുള്ളതാണ് എന്ന ഉത്തമ ബോധ്യത്തില്‍ അടിയുറച്ച് ജീവിതാന്ത്യം വരെ പുരോഭാഗത്തുനിന്ന് പടപൊരുതിയ ധീരയോദ്ധാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. പരി. സഭയ്ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ശ്രേഷ്ഠബാവായുടെ വേര്‍പാട് തീരാനഷ്ടം വരുത്തിയിരിക്കുന്നു. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയ സഭാ വര്‍ക്കിംഗ് യോഗത്തില്‍ മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി അദ്ധ്യക്ഷ പ്രസംഗത്തില്‍ അനുസ്മരിച്ചത്. സഭയ്ക്ക് വേണ്ടി ഏറെ ത്യാഗം സഹിച്ച് ജനഹൃദയങ്ങളില്‍ കുടിയേറിയ ആത്മീയ ആചാര്യനായിരുന്നു ശ്രേഷ്ഠ ബാവായെന്ന് അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് എന്നീ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 14 -ാം ഓർമ്മ ദിനം നാളെ (നവംബർ 13 ബുധൻ)](https://www.jscnews.in/2024/11/1004/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 14-ാം ഓർമ്മ ദിവസമായ നവംബർ 13 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും നടത്തപ്പെടും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു](https://www.jscnews.in/2024/11/998/): ന്യൂഡല്‍ഹി ● യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു. ശ്രേഷ്ഠ ബാവായുടെ വിയോഗം വളരെ ദുഃഖകരമാണെന്നും ബാവായുടെ നഷ്ടം ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ് സമൂഹത്തില്‍ അവശേഷിപ്പിക്കുന്നതെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അഗാധമായ ആത്മീയ അറിവും ജ്ഞാനവും അനുകമ്പ നിറഞ്ഞ ഹൃദയവും കൊണ്ട് അനുഗ്രഹീതനായിരുന്നു ശ്രേഷ്ഠ ബാവ. നിസ്വാര്‍ത്ഥ മനോഭാവത്തോടെ ജനങ്ങളെ സേവിക്കുവാന്‍ സമര്‍പ്പിതനായി നിലകൊണ്ട അദ്ദേഹം പതിറ്റാണ്ടുകളായി സഭയ്ക്കും സമൂഹത്തിനും പ്രചോദനാത്മകമായ നേതൃത്വം നല്‍കിക്കൊണ്ട് വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചു. പ്രതിസന്ധികള്‍ നിറഞ്ഞ സമയങ്ങളില്‍ യാക്കോബായ സുറിയാനി സഭയെ ഐക്യത്തോടെയും ശക്തിയോടെയും സംരക്ഷിച്ച് അദ്ദേഹം നിലനിര്‍ത്തിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി. സാമൂഹിക സംരംഭങ്ങളെ അദ്ദേഹം സജീവമായി പ്രോത്സാഹിപ്പിക്കുകയും സമൂഹത്തില്‍ ശക്തമായ അവബോധം വളര്‍ത്തുകയും ചെയ്തു. ശ്രേഷ്ഠ ബാവ അവശേഷിപ്പിച്ച പൈതൃകം ജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നതിന് വഴികാട്ടിയായി തുടരുമെന്ന് […]
- [കോട്ടയം ഭദ്രാസന വൈദിക സംഘം ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി](https://www.jscnews.in/2024/11/992/): പുത്തൻകുരിശ് ● കോട്ടയം ഭദ്രാസന വൈദിക സംഘം പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി. പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനകൾക്ക് കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി.
- [സ്നേഹ പിതാവിന് സ്നേഹ സമ്മാനങ്ങളുമായി കുട്ടികളെത്തി; കബറിങ്കൽ പ്രാർത്ഥനാ പുഷ്പങ്ങൾ സമർപ്പിച്ചു](https://www.jscnews.in/2024/11/985/): പുത്തൻകുരിശ് ● നിറപുഞ്ചിരിയുമായി കുട്ടികളെ എന്നും ചേർത്തു പിടിക്കുകയും സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന തങ്ങളുടെ സ്നേഹ പിതാവിന് സമ്മാനങ്ങളുമായി കുട്ടികളെത്തി. പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനകളോടെ കുട്ടികൾ പുഷ്പങ്ങൾ സമർപ്പിച്ചു. ശ്രേഷ്ഠ ബാവായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നായ പുത്തൻകുരിശ് മാർ അത്തനേഷ്യസ് മെമ്മോറിയൽ (എം.എ.എം) ഹയർസെക്കൻഡറി സ്കൂളിലെ 750 ൽപരം വിദ്യാർത്ഥികളാണ് ഫാ. ഷാജി വർഗ്ഗീസ്, സിസ്റ്റർ യോഹന്ന എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർക്കൊപ്പം പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിങ്കൽ തങ്ങളുടെ ബാവാ തിരുമേനിയ്ക്ക് പ്രാർത്ഥനാഞ്ജലികൾ സമർപ്പിച്ചത്. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ നടന്ന പ്രാർത്ഥനയിൽ പങ്കു ചേർന്നാണ് കുട്ടികൾ മടങ്ങിയത്. മൂവാറ്റുപുഴ മേഖലാധിപൻ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സഭാ ഭാരവാഹികൾ, വൈദികർ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
- [സ്വർഗ്ഗീയ മഹത്വത്തിൽ 13-ാം നാൾ; പ്രാർത്ഥനാ നിറവിൽ ശ്രേഷ്ഠ ബാവായുടെ കബറിടം](https://www.jscnews.in/2024/11/961/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 13-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 12 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ നേതൃത്വത്തിൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും മനസ്സിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 13 -ാം ഓർമ്മ ദിനം നാളെ (നവംബർ 12 ചൊവ്വ); പെരുമ്പാവൂർ മേഖല നേതൃത്വം നൽകും](https://www.jscnews.in/2024/11/952/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 13-ാം ഓർമ്മ ദിവസമായ നവംബർ 12 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. തുടർന്ന് അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ നേതൃത്വത്തിൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും നടത്തപ്പെടും. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. മേഖലയിലെ വൈദീകർ, കൗൺസിൽ അംഗങ്ങൾ, യൂത്ത് അസ്സോസിയേഷൻ, വനിതാ സമാജം അംഗങ്ങൾ, കീഴില്ലം സെന്റ് തോമസ് ധ്യാനകേന്ദ്രം സിസ്റ്റേഴ്‌സ് എന്നിവരുടെ സഹകരണത്തോടെയാണ് ധ്യാനം നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ ഓർമ്മയിൽ വിശ്വാസി സമൂഹം; 12-ാം ഓർമ്മ ദിനം ആചരിച്ചു](https://www.jscnews.in/2024/11/945/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 12-ാം ഓര്‍മ്മദിനമായ ഇന്ന് തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും വന്ദ്യ വര്‍ഗ്ഗീസ് അരീക്കല്‍ കോറെപ്പിസ്‌ക്കോപ്പ, വന്ദ്യ ഇ.സി. വര്‍ഗ്ഗീസ് കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, അഭി. മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറോസ് എന്നീ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും, കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് അങ്കമാലി ഭദ്രാസനം-അങ്കമാലി മേഖലയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും, അനുസ്മരണ സമ്മേളനവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് നടന്ന ഉച്ചനമസ്‌ക്കാരത്തില്‍ പട്ടിമറ്റം മോര്‍ കൂറിലോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആക്ടിംഗ് മാനേജര്‍ ഫാ. ഏലിയാസ് ഈരാളില്‍ കശീശ്ശായും, അദ്ധ്യാപകരും, 250-ഓളം വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വൈകീട്ട് 6.00 […]
- [കുട്ടികളെ എന്നും ചേർത്തു പിടിച്ചിരുന്ന തങ്ങളുടെ സ്നേഹ പിതാവിന്റെ കബറിങ്കൽ പുഷ്പങ്ങളുമായി കുട്ടികളെത്തി](https://www.jscnews.in/2024/11/939/): പുത്തൻകുരിശ് ● നിറപുഞ്ചിരിയുമായി കുട്ടികളെ എന്നും ചേർത്തു പിടിക്കുകയും സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന തങ്ങളുടെ സ്നേഹ പിതാവിന്റെ കബറിങ്കൽ പുഷ്പങ്ങളുമായി പ്രാർത്ഥനകളോടെ കുട്ടികളെത്തി. പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന പട്ടിമറ്റം മാർ കൂറിലോസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് അവരുടെ അധ്യാപകർക്കൊപ്പം പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിങ്കൽ തങ്ങളുടെ സ്നേഹപിതാവിന് പ്രാർത്ഥനാമന്ത്രങ്ങളോടെ പുഷ്പങ്ങൾ സമർപ്പിച്ചത്. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ നടന്ന പ്രാർത്ഥനയിലും ഉച്ച നമസ്ക്കാരത്തിലും പങ്കു ചേർന്നാണ് കുട്ടികൾ മടങ്ങിയത്.
- [മലങ്കര മെത്രാപ്പോലീത്തയുടെ ജന്മദിനം; ശ്രേഷ്ഠ ബാവായുടെ സ്മരണാർഥം സുരക്ഷിത ഭവന പദ്ധതിയുടെ കൂദാശയും താക്കോൽദാനവും നടത്തി](https://www.jscnews.in/2024/11/931/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റും കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് കോരഞ്ചിറയിലും പെരുമ്പള്ളിയിലുമായി നിർമ്മാണം പൂർത്തീകരിച്ച 3 ഭവനങ്ങളുടെ കൂദാശയും താക്കോൽദാനവും പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം നടത്തപ്പെട്ടു. ഭൂരഹിതരും ഭവനരഹിതരുമായ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നൽകിയത്. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ, വൈദികർ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായുടെ സ്മർണാർഥം സുരക്ഷിത ഭവനപദ്ധതി പ്രകാരം കോരഞ്ചിറ, പെരുമ്പള്ളി, ഓടക്കാലി എന്നിവിടങ്ങളിൽ നിർമിച്ച നാല് വീടുകളുടെ കൂദാശയും താക്കോൽദാനവും നിർവ്വഹിച്ചു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത എഴുപത്തി […]
- [സ്നേഹത്തണലിൽ ജോസ്മിയും അപ്പൂപ്പനും; ശ്രേഷ്ഠ ബാവായുടെ സ്മരണാർത്ഥം ഒരുക്കിയ സുരക്ഷിത ഭവനത്തിന്റെ താക്കോൽ മലങ്കര മെത്രാപ്പോലീത്ത കൈമാറി](https://www.jscnews.in/2024/11/918/): പെരുമ്പാവൂർ ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം ഓടക്കാലി സ്വദേശി ജോസ്മിക്ക് ഒരുക്കിയ സുരക്ഷിത ഭവനം മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത കൂദാശ നടത്തി താക്കോൽ ദാനം നിർവ്വഹിച്ചു. ബി.എസ്.സി. നഴ്‌സിങ് വിദ്യാർഥിനിയാണ് ജോസ്‌മി. അശമന്നൂർ പഞ്ചായത്തിലെ ഓടയ്ക്കാലി കുരീക്കൻ പാറയിൽ കൊട്ടാരത്തുംകുടി വീട്ടിൽ ജോസ്മിയുടെ ജീവിത വ്യഥകൾ ‘മാതൃഭൂമി’യിലൂടെയാണ് കഴിഞ്ഞ ജനുവരിയിൽ പുറംലോകം അറിഞ്ഞത്. ഒന്നരവയസ്സുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ജോസ്മി പിന്നീട് അമ്മയുടെ മാതാപിതാക്കളുടെസംരക്ഷണയിലായിരുന്നു. ഏഴ് കൊല്ലം മുൻപ് അമ്മൂമ്മ പക്ഷാ ഘാതം പിടിപെട്ട് മരിച്ചു. നിത്യ രോഗിയായ അപ്പൂപ്പൻ ജോർജിനൊപ്പം രണ്ട് സെന്റ് സ്ഥലത്തെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. ജോസ്മി പഠിച്ചിരുന്ന ഓടയ്ക്കാലി ഗവ. വി.എച്ച്.എസ്.എസ്. സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിലർ നിഷ ഏലിയാസാണ് ജോസ്‌മിയുടെ കുടുംബ സാഹചര്യങ്ങൾ ‘മാതൃഭൂമി’യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മാതൃഭൂമി പത്രത്തിലൂടെ കുടുംബത്തിന്റെ ദുരവസ്ഥ ബോധ്യപ്പെട്ട മലങ്കര മെത്രാപ്പോലീത്ത അടുത്ത […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 12-ാം നാൾ; പ്രാർത്ഥനാ നിർഭരമായി ശ്രേഷ്ഠ ബാവായുടെ കബറിടം](https://www.jscnews.in/2024/11/911/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 12-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 11 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭിവന്ദ്യ മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്ത എന്നിവർ സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ദിവസം മുഴുവൻ ധ്യാനവും അനുസ്മരണ പ്രാർത്ഥനകളും ഇന്ന് ഉണ്ടാകും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്.ഓരോ വിശ്വാസിയുടേയും മനസ്സിൽ ശ്രേഷ്ഠ ബാവാ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 12-ാം ഓർമ്മ ദിനം നാളെ (നവംബർ 11 തിങ്കൾ); അങ്കമാലി മേഖല നേതൃത്വം നൽകും](https://www.jscnews.in/2024/11/903/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 12-ാം ഓർമ്മ ദിവസമായ നവംബർ 11 തിങ്കളാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. അങ്കമാലി മേഖലയിലെ വൈദികർ സഹകാർമികരാകും. അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ദിവസം മുഴുവൻ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും നടത്തപ്പെടും.
- [ശ്രേഷ്ഠ ബാവായുടെ 11-ാം ഓർമ്മ ദിനം ആചരിച്ചു; കബറിങ്കൽ പ്രാർത്ഥനവുമായി അനേകം വിശ്വാസികൾ](https://www.jscnews.in/2024/11/898/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 11-ാം ഓര്‍മ്മദിനമായ ഇന്ന് ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ജന്മദിന നിറവിലായിരിക്കുന്ന മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ്, വന്ദ്യ ഗബ്രിയേല്‍ റമ്പാന്‍, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ സഹകാര്‍മികരായി. സഭാ ഭാരവാഹികളും, നിരവധി വൈദീകരും, ആയിരത്തോളം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് കോതമംഗലം കോണ്‍വെന്റിലെ ബഹു. സിസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു. വൈകീട്ട് സണ്ടേസ്‌കൂള്‍ പ്രസ്ഥാനമായ എം.ജെ.എസ്.എസ്.എ യുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തപ്പെട്ടു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഐസക് മോര്‍ ഒസ്താത്തിയോസ്, അഭി. […]
- [ജനനിബിഡമായി സെന്റ് അത്തനേഷ്യസ് കത്തീഡ്രൽ; വിശ്വാസി ഹൃദയം കീഴടക്കിയ വേറൊരു മഹാപുരോഹിതൻ ഇതുപോലെ ഇല്ലെന്ന് വീണ്ടും തെളിയിച്ച് ജനസഞ്ചയം](https://www.jscnews.in/2024/11/889/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മയോടനുബന്ധിച്ച് ഞായറാഴ്ച ദിവസമായ ഇന്ന് നടത്തപ്പെട്ട വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ സംബന്ധിക്കാൻ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ഒഴുകി എത്തിയത് ആയിരങ്ങൾ. രാവിലെ 7 മണിയോടെ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. ശ്രേഷ്ഠ ബാവായെ ഈ സഭ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നതിന്റെ മകുട ഉദാഹരണമാണ് ഈ ജനസമൂഹം അണമുറിയാതെ വിവിധ സമയങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികൾ ശ്രേഷ്ഠ ബാവയുടെ കബറിടം ലക്ഷ്യമാക്കി ഒഴുകിയെത്തുന്നത്. കണ്ണീരോടെ വന്നു ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ നിറകണ്ണുകളോടെ പ്രാർത്ഥിച്ചു നിരവധി പേരാണ് മടങ്ങുന്നത്. ഇന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. വന്ദ്യ ഗബ്രിയേൽ റമ്പാൻ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികരായി. അനേകം വൈദികരും വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.
- [ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ ഛായാചിത്രം സമർപ്പിച്ചു](https://www.jscnews.in/2024/11/880/): പുത്തൻകുരിശ് ● തൃശ്ശൂർ കൊടകര സ്വദേശി അബ്ദുൽ നസീർ ശ്രേഷ്ഠ ബാവായോടുള്ള സ്നേഹത്തെ പ്രതി സ്വയം വരയിൽ തീർത്ത ബാവായുടെ ഛായാചിത്രം പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ സമർപ്പിച്ചു. ചെറുപ്പം മുതലെ കലയോട് തൽപരനായിരുന്ന അദ്ദേഹം 50 വർഷത്തോളമായി ചിത്ര രചനയിൽ സജീവമായിരുന്നു. അനേകം വർഷം ഗൾഫിൽ ജോലി ചെയ്തു. സബീനയാണ് ഭാര്യ. തസ്‌വീൻ, തൻവിൻ, തസ്നി എന്നിവർ മക്കളാണ്.
- [പ്രാർത്ഥനാ ചൈതന്യത്തിൽ ശ്രേഷ്ഠ ബാവായുടെ കബറിടം; വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു](https://www.jscnews.in/2024/11/872/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 11-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 10 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരം നടന്നു. വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ദിവസം മുഴുവൻ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥനകളും ധ്യാനവും ഉണ്ടാകും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [മലങ്കര മെത്രാപ്പോലീത്തയുടെ ജന്മദിനം; ശ്രേഷ്ഠ ബാവായുടെ സ്മരണാർഥം 4 ഭവനങ്ങളുടെ താക്കോൽ ഇന്ന് കൈമാറും](https://www.jscnews.in/2024/11/851/): തിരുവാങ്കുളം ● മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റും കൊച്ചി ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് സുരക്ഷിത ഭവനപദ്ധതി പ്രകാരം നിർമിച്ച നാല് വീടുകളുടെ കൂദാശയും താക്കോൽദാനവും ഇന്ന് നവംബർ 10 ഞായറാഴ്ച നടക്കും. ഓടയ്ക്കാലിയിലും കോരഞ്ചിറയിലും പെരുമ്പിള്ളിയിലുമായി നിർമാണം പൂർത്തീകരിച്ച നാല് വീടുകളുടെ താക്കോൽദാനമാണ് ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർഥം ഞായറാഴ്ച നടത്തുന്നത്. ഭൂരഹിതരും ഭവനരഹിതരുമായ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. രാവിലെ ഏഴിന് ശ്രേഷ്ഠ കാതോലിക്കാ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് 11-ന് ഓടയ്ക്കാലിയിൽ നിർമിച്ച വീടിന്റെയും വൈകീട്ട് 4-ന് കോരഞ്ചിറയിൽ വെച്ച മൂന്ന് വീടുകളുടെയും താക്കോൽദാനവും നടക്കും. വർഷങ്ങളായി ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ജന്മദിനം ആഘോഷിക്കുന്നത്. തന്നെ ഏറെ […]
- [യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2024/11/844/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവനായിരുന്ന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് കർത്തൃസന്നിധിയിലേയ്ക്ക് ചേർക്കപ്പെട്ടിരിക്കുകയാണല്ലോ. ശ്രേഷ്‌ഠ ബാവാ തിരുമനസ്സിന്റെ ജീവിതവും, പ്രവർത്തനങ്ങളും, സഭയുമായി ബന്ധപ്പെട്ട ചരിത്രവും, വേർപാടും, കബറടക്കവും ഉൾക്കൊള്ളിച്ച് ഒരു ചരിത്ര സംഗ്രഹം സഭാ ആസ്ഥാനത്തു നിന്നും പ്രസിദ്ധീകരിക്കുന്നു. ശ്രേഷ്‌ഠ ബാവയുമായി ബന്ധപ്പെട്ട രേഖകൾ, ഫോട്ടോകൾ, പ്രധാന സംഭവങ്ങളേക്കുറിച്ചുള്ള കുറിപ്പുകൾ, ബാവ അയച്ച കത്തുകൾ തുടങ്ങിയവ കൈവശം ഉള്ളവർ താഴെ കാണുന്ന മൊബൈൽ നമ്പറിലെ വാട്ട്സാപ്പ്, ഈമെയിൽ അഡ്രസിലേയ്ക്ക് 20/11/2024 ബുധനാഴ്ചയ്ക്കകം അയച്ചു തരുവാൻ താല്‌പര്യപ്പെടുന്നു. ഫാ. അജീഷ് മാത്യു (Mob: 9072867056) ഫാ. സ്ലീബാ ജോർജ്ജ് പനയ്ക്കൽ (Mob: 9446333542) ഇ മെയിൽ : michaeldynasiusbookstall@gmail.com എന്ന്, ജോസഫ് മോർ ഗ്രിഗോറിയോസ് (മലങ്കര മെത്രാപ്പോലീത്ത & പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റ്)
- [ശ്രേഷ്ഠ ബാവായുടെ 10-ാം ഓർമ്മ ദിനം ആചരിച്ചു](https://www.jscnews.in/2024/11/840/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 10-ാം ഓര്‍മ്മദിനമായ ഇന്ന് ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പരി. പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭിവന്ദ്യ മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ ബേബി ജോണ്‍ ഐക്കാട്ടുതറ കോറെപ്പിസ്‌ക്കോപ്പാ, ഫാ. എല്‍ദോ വര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ പരി. സഭയുടെ കീഴിലുള്ള ജെ.എസ്.സി. മിഷന്റെയും ബഹു. സിസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അഭി. യാക്കോബ് മോര്‍ അന്തോണിയോസ്, അഭി. […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 11-ാം ഓർമ്മ ദിനം നാളെ (നവംബർ 10 ഞായർ)](https://www.jscnews.in/2024/11/834/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 11-ാം ഓർമ്മ ദിവസമായ നവംബർ 10 ഞായറാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 7 മണിക്ക് വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അലക്സന്ത്രയോസ് തോമസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സഹകാർമികത്വവും വഹിക്കും.
- [സംസ്ഥാന സ്‌കൂൾ കായികമേള: റിക്കാര്‍ഡ് നിറവില്‍ ജീന ബേസില്‍; അഭിനന്ദിച്ച് മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2024/11/830/): കോതമംഗലം ● സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജീന ബേസിൽ. കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജീന. അഞ്ചാമത്തെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവര്‍ണ നേട്ടമാണിത്. 2020 മുതല്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ജീനയ്‌ക്ക് എതിരില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ജീനയുടെ ഈ നേട്ടത്തിൽ പരിശുദ്ധ സഭയുടെ അഭിനന്ദനം അറിയിച്ചു മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഫോണിലൂടെ അറിയിച്ചു. ബീഹാറിലെ പട്‌നയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും ജീന സ്വര്‍ണം നേടിയിരുന്നു. കര്‍ഷകനും കോതമംഗലം ഊന്നുകല്‍ സ്വദേശിയുമായ ബേസില്‍ വര്‍ഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്. തലക്കോട് സെന്റ് മേരീസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ജീന. ജീന നാട്ടിൽ തിരിച്ചെത്തുമ്പോൾ ഭവനം സന്ദർശിച്ച് സഭയുടെ ആദരവ് അർപ്പിക്കും.
- [സ്വർഗ്ഗീയ മഹത്വത്തിൽ 10-ാം നാൾ; വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു](https://www.jscnews.in/2024/11/826/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 10-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 9 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറി അഭിവന്ദ്യ മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ദിവസം മുഴുവൻ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥനകളും ധ്യാനവും ഉണ്ടാകും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [ശ്രേഷ്ഠ ബാവായുടെ 9-ാം ഓർമ്മ ദിനം ആചരിച്ചു; കബറിങ്കൽ പ്രാർത്ഥനവുമായി വിശ്വാസികള്‍](https://www.jscnews.in/2024/11/817/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ഒമ്പതാം ഓര്‍മ്മദിനമായ ഇന്ന് (നവംബർ 8 വെള്ളിയാഴ്ച) പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ വര്‍ഗ്ഗീസ് തെക്കേക്കര കോറെപ്പിസ്‌ക്കോപ്പ, റവ. ഫാ. മോവിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. ഏലിയാസ് മോര്‍ യൂലിയോസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്തായും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി വനിതാ സമാജത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു. നിരവധി വൈദീകരും, വനിതാ സമാജം അംഗങ്ങളും പങ്കെടുത്തു. ഉച്ചയക്ക് 12.00 മണിയ്ക്ക് […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 10-ാം ഓർമ്മ ദിനം നാളെ (നവംബർ 9 ശനി)](https://www.jscnews.in/2024/11/808/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 10-ാം ഓർമ്മ ദിവസമായ നവംബർ 9 ശനിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും
- [സ്വർഗ്ഗീയ മഹത്വത്തിൽ ഒമ്പതാം നാൾ; വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു](https://www.jscnews.in/2024/11/793/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒമ്പതാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 8 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും പങ്കെടുത്തു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ദിവസം മുഴുവൻ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥനകളും ധ്യാനവും ഉണ്ടാകും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [ശ്രേഷ്ഠ ബാവായുടെ 19-ാം ഓർമ്മ ദിനം ആചരിച്ചു; തൃശ്ശൂർ ഭദ്രാസനം നേതൃത്വം നൽകി](https://www.jscnews.in/2024/11/1186/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന കാതോലിക്ക ബാവായുടെ 19-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 18 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് തൃശ്ശൂര്‍ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോര്‍ ക്ലീമിസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ചാലിശ്ശേരി വന്ദ്യ യാക്കോബ് കോറെപ്പിസ്‌ക്കോപ്പ, ഫാ. ജേക്കബ് കക്കാട്ടില്‍, ഫാ. എല്‍ദോ ജോയി മഴുവഞ്ചേരി പറമ്പത്ത് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. വൈദീകരും, സഭാ ഭാരവാഹികളും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ തൃശൂര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. കുര്യാക്കോസ് മോര്‍ ക്ലീമിസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്താമാരും വൈദീകരും, […]
- [ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു](https://www.jscnews.in/2024/11/780/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടം സന്ദർശിച്ച് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ക്കു വേണ്ടി സെക്രട്ടറി ഷഫീക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വൈദീകർ എന്നിവർ സന്നിഹിതരായിരുന്നു.
- [ശ്രേഷ്ഠ ബാവായുടെ 8-ാം ഓർമ്മ ദിനം ആചരിച്ചു; കബറിങ്കൽ പ്രാർത്ഥനവുമായി വിശ്വാസികള്‍](https://www.jscnews.in/2024/11/772/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ എട്ടാം ഓര്‍മ്മദിനമായ ഇന്ന് വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ എലിയാസ് മോര്‍ യൂലിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. തോമസ് കോര, ഫാ. ആകാഷ്, ഫാ. എല്‍ദോസ് ചെറിയാന്‍ നമ്മനാരില്‍ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തായും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും, അനേകം വിശ്വാസികളും കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ പരി. സഭയുടെ കീഴിലുള്ള ജെ.എസ്.സി. മിഷന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ യോഗം നടന്നു. ജെ.എസ്.സി. മിഷന്‍ പ്രസിഡന്റ് അഭി. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. വന്ദ്യ കോറെപ്പിസ്‌ക്കോപ്പായും, നിരവധി വൈദീകരും, നൂറോളം ജെ.എസ്. സി. മിഷന്‍ അംഗങ്ങളും പങ്കെടുത്തു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒമ്പതാം ഓർമ്മ ദിനം നാളെ (നവംബർ 8 വെള്ളി)](https://www.jscnews.in/2024/11/761/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒമ്പതാം ഓർമ്മ ദിവസമായ നവംബർ 8 വെള്ളിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും.
- [ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്നത്തെ വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു](https://www.jscnews.in/2024/11/755/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ എട്ടാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 7 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കോതമംഗലം മേഖലാധിധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും വൈദികരും അനേകം വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് അനേകം വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസികൾ; ഏഴാം ഓർമ്മദിനം ആചരിച്ചു](https://www.jscnews.in/2024/11/739/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസി സമൂഹം. ശ്രേഷ്ഠ ബാവായുടെ ഏഴാം ഓര്‍മ്മദിനമായ ഇന്ന് (നവംബർ 6 ബുധൻ) പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും വൈദീകരും അടക്കം നിരവധി വിശ്വാസികൾ സംബന്ധിച്ചു. എട്ടാം ഓർമ്മ ദിവസമായ നാളെ (നവംബർ 7 വ്യാഴാഴ്ച) രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് വിശുദ്ധ കുർബ്ബാനയും ഞായറാഴ്ച ദിവസങ്ങളിൽ 6 മണിക്ക് പ്രഭാത […]
- [ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ എട്ടാം ഓർമ്മ ദിനം നാളെ (നവംബർ 7)](https://www.jscnews.in/2024/11/726/): ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ എട്ടാം ഓർമ്മ ദിനം നാളെ (നവംബർ 7) പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ എട്ടാം ഓർമ്മ ദിവസമായ നവംബർ 7 വ്യാഴാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും.
- [ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്ന് നടന്ന വി. കുർബ്ബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു](https://www.jscnews.in/2024/11/719/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഏഴാം ഓര്‍മ്മദിനമായ ഇന്ന് ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും വൈദികരും അനേകം വിശ്വാസികളും പങ്കെടുത്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് വിശുദ്ധ കുർബ്ബാനയും നടക്കും. ഞായറാഴ്ച ദിവസങ്ങളിൽ 6 മണിക്ക് പ്രഭാത നമസ്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. എല്ലാ ദിവസങ്ങളിലും 12 മണിക്ക് ഉച്ച നമസ്കാരവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും രാവിലെ 5.30 ന് പാതിരാത്രി നമസ്കാരവും നടത്തപ്പെടും. വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ […]
- [ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഇന്ന് നടന്ന ശുശ്രൂഷകളിൽ അനേകം വിശ്വാസികൾ പങ്കെടുത്തു](https://www.jscnews.in/2024/11/701/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ആറാം ഓര്‍മ്മദിനമായ ഇന്ന് ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും അനേകം വിശ്വാസികള്‍ പങ്കെടുത്തു. രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. ബേസില്‍ വര്‍ഗ്ഗീസ് പടിക്കപ്പ്, ഫാ. എബിന്‍ മാത്യു പള്ളിക്കര, ഫാ. അജു വര്‍ഗ്ഗീസ് കുറ്റിശ്രക്കുടിയില്‍ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ നടത്തപ്പെട്ട ധൂപപ്രാര്‍ത്ഥനയിലും, 12.00 മണിയ്ക്ക് നടന്ന ഉച്ചനമസ്‌ക്കാരത്തിലും, അഭി. തിരുമേനിയും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, സഭാ ഭാരവാഹികളും, നിരവധി വൈദീകരും ഉള്‍പ്പെടെ നിരവധി വിശ്വാസികളും പങ്കെടുത്തു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അഭി. ഏലിയാസ് മോര്‍ യൂലിയോസ്, അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് എന്നീ മെത്രാപ്പോലീത്തന്മാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും […]
- [ശിവഗിരി മഠത്തിലെ ഹംസ തീർത്ഥ സ്വാമി ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു](https://www.jscnews.in/2024/11/696/): പുത്തൻകുരിശ് ● ശിവഗിരി മഠത്തിലെ ഹംസ തീർത്ഥ സ്വാമി പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വൈദിക സെമിനാരി പ്രസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, കത്തീഡ്രൽ വികാരി ഫാ.അജീഷ്, അനേകം വൈദീകരും സന്നിഹിതരായിരുന്നു.
- [മുൻ കേന്ദ്രമന്ത്രി കെ.വി തോമസ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു](https://www.jscnews.in/2024/11/691/): പുത്തൻകുരിശ് ● മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയുമായ കെ.വി തോമസ് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. വൈദിക സെമിനാരി പ്രസിഡന്റ് മെത്രാപ്പോലീത്തായും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, അൽമായ സെക്രട്ടറി ജേക്കബ് സി. മാത്യു, കത്തീഡ്രൽ വികാരി ഫാ. അജീഷ്, അനേകം വൈദീകരും സന്നിഹിതരായിരുന്നു.
- [കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കി കൊണ്ട് പരി. പാത്രിയര്‍ക്കീസ് ബാവ കല്പന പുറപ്പെടുവിച്ചു](https://www.jscnews.in/2024/11/684/): പുത്തന്‍കുരിശ് ● ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തെ തുടര്‍ന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നല്‍കികൊണ്ട് പരി. പാത്രിയര്‍ക്കീസ് ബാവാ കല്പന പുറപ്പെടുവിച്ചു. പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് വിളിച്ചു കൂട്ടുവാനും, അദ്ധ്യക്ഷത വഹിക്കുവാനും ഉള്ള അധികാരവും കല്പനയില്‍ നല്‍കിയിട്ടുണ്ട്. 2024 നവംബര്‍ മാസം 02-ാം തീയതി No. EI 65/24 ാം നമ്പര്‍ കല്പനയിലൂടെയാണ് പരി. പാത്രിയര്‍ക്കീസ് ബാവാ ഇക്കാര്യം അറിയിച്ചത്. പരി. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാര്‍ക്കും, ബഹു. പള്ളികള്‍ക്കും പരി. പാത്രിയര്‍ക്കീസ് ബാവായുടെ കല്പന ഇതിനോടകം അയച്ച് കഴിഞ്ഞു.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിനം](https://www.jscnews.in/2024/11/663/): പുത്തൻകുരിശ് ● പുണ്യശ്ശോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഏഴാം ഓർമ്മ ദിവസമായ നവംബർ 6 ബുധനാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും.
- [ശ്രേഷ്ഠ ബാവായുടെ ആറാം ഓർമ്മ ദിനം ആചരിച്ചു; കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി](https://www.jscnews.in/2024/11/656/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ആറാം ഓർമ്മദിവസമായ ഇന്ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു. വൈദികരും അനേകം വിശ്വാസികളും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. തിങ്കൾ മുതൽ ശനി വരെ ദിവസങ്ങളിൽ രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് വിശുദ്ധ കുർബ്ബാനയും നടക്കും. ഞായറാഴ്ച ദിവസങ്ങളിൽ 6 മണിക്ക് പ്രഭാത നമസ്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. എല്ലാ ദിവസങ്ങളിലും 12 മണിക്ക് ഉച്ച നമസ്കാരവും വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും രാവിലെ 5.30 ന് പാതിരാത്രി നമസ്കാരവും നടത്തപ്പെടും. വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2024/11/644/): പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40-ാം ഓർമ്മ ദിവസം വരെ 6:00 am – പ്രഭാത പ്രാർത്ഥന6.30 am – വിശുദ്ധ കുർബ്ബാന 12.00 pm – ഉച്ചനമസ്കാരം 6:00 pm – സന്ധ്യാനമസ്കാരം 5.30 am – പാതിരാത്രി നമസ്കാരം 6.30 am – പ്രഭാത പ്രാർത്ഥന7.00 am – വിശുദ്ധ കുർബ്ബാന 12.00 pm – ഉച്ചനമസ്കാരം 6.00 pm – സന്ധ്യാനമസ്കാരം 5.30 am – പാതിരാത്രി നമസ്കാരം വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് ഏതു സമയത്തും ദൈവാലയത്തിൽ സൗകര്യമുണ്ടായിരിക്കും.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആറാം ഓർമ്മ ദിനം](https://www.jscnews.in/2024/11/640/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആറാം ഓർമ്മ ദിവസമായ നവംബർ 5 ചൊവ്വ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന 6.30 ന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ച നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും രാവിലെ 5.30 ന് പാതിരാത്രി പ്രാർത്ഥനയും നടക്കും. വിശ്വാസികൾക്ക് ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
- [ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസികൾ](https://www.jscnews.in/2024/11/629/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ കാതോലിക്ക മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കൽ പ്രാർത്ഥനയുമായി വിശ്വാസികൾ. അഞ്ചാം ഓര്‍മ്മദിനമായ ഇന്ന് ( നവംബർ 4 തിങ്കൾ) വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, പാത്രിയര്‍ക്കാ പ്രതിനിധി യു.കെ ആര്‍ച്ച് ബിഷപ്പ് മോര്‍ അത്താനാസിയോസ് തോമ ഡേവിഡ്, അഭിവന്ദ്യരായ മോര്‍ ഈവാനിയോസ് മാത്യൂസ്, മോര്‍ യൂലിയോസ് ഏലിയാസ്, ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [വി. മർക്കോസിന്റെ മാളികയിൽ (സെഹിയോൻ മാളിക) ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഓർമ്മ ആചരിച്ചു](https://www.jscnews.in/2024/11/622/): പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഓർമ്മ വി.മർക്കോസിന്റെ മാളികയിൽ (സെഹിയോൻ മാളിക) ആചരിച്ചു. ജറുസലേമിന്റെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ ജാക്ക് യാക്കൂബ് മോർ അന്തിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യ മുഖ്യകാർമികത്വത്തിൽ ധൂപാർപ്പണം നടത്തി. വന്ദ്യ റമ്പാൻമാരും വൈദികരും വിശ്വാസികളും ശുശ്രൂഷയിൽ സംബന്ധിച്ചു.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ അഞ്ചാം ഓർമ്മ ദിവസമായ ഇന്ന് അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാനയും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു](https://www.jscnews.in/2024/11/613/)
- [പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അഞ്ചാം ഓർമ്മ ദിനം](https://www.jscnews.in/2024/11/595/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ അഞ്ചാം ഓർമ്മ ദിനമായ നവംബർ 4 തിങ്കളാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുർബ്ബാന അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും
- [ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ ആയിരങ്ങൾ പങ്കെടുത്തു](https://www.jscnews.in/2024/11/590/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാലാം ഓർമ്മ ദിനമായ ഇന്ന് ഞായറാഴ്‌ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിലും കബറിങ്കലെ ധൂപപ്രാർത്ഥനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ 7 മണിക്ക് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ യൽദോ മോർ തീത്തോസ്, അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ്, അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് എന്നീ മെത്രാപ്പോലീത്തമാരും, വന്ദ്യ രാജു ചെറുവിള്ളിൽ കോറെപ്പിസ്‌ക്കോപ്പായും റവ. ഫാ. ഗീവർഗ്ഗീസ് തണ്ടായത്ത് കശ്ശീശായും കാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കലിൽ നടത്തപ്പെട്ട ധൂപപ്രാർത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ്, പാത്രിയർക്കാ പ്രതിനിധി യു.കെ ആർച്ച് ബിഷപ്പ് മോർ അത്താനാസിയോസ് തോമ ഡേവിഡ് എന്നിവരും നേതൃത്വം നൽകി. ഇന്നത്തെ വി. കുർബ്ബാനയിലും, കബറിങ്കലിലെ ധൂപപ്രാർത്ഥനയിലും സഭാ ഭാരവാഹികളും, നിരവധി വൈദീകരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മലങ്കര സഭയുടെ വിവിധ ഭാഗങ്ങളിൽ […]
- [മലങ്കരയുടെ യുഗപ്രഭാവന് കണ്ണുനീരോടെ വിട 💔💔💔](https://www.jscnews.in/2024/11/586/): ചില മനുഷ്യർ അങ്ങനെയാണ്, കാലത്തിനു മുമ്പേ നടന്നവർ, വഴി അറിയാതെ പകച്ചു നിന്നവർക്ക് വഴിയിൽ വെളിച്ചമായവർ, അവരുടെ ജീവിതം അത്രമേൽ കഠിനവും ഭാരമേറിയതുമാണ്. അതുപ്പോലെ ഒരു ജീവിതമായിരുന്നു ശ്രേഷ്‌ഠ ബാവായുടേതും. മഹത്വത്തിന്റെ താബോറും സഹനത്തിന്റെ കാൽവരിയും ഒരുപോലെ കണ്ട ജീവിതം. ഒരു വലിയ സമൂഹത്തെ ഒരു കോഴിയമ്മ തന്റെ കുഞ്ഞുകളെ ചിറകിൽ കീഴിൽ കാത്തു സംരക്ഷിക്കുന്നതുപോലെ തന്റെ നേതൃഗുണത്താൽ ചേർത്തു നിർത്തിയ മനുഷ്യസ്‌നേഹി. വേനലും മഴയും രാവും പകലുമൊന്നും ഈ മനുഷ്യന് തന്റെ ജനത്തിനുവേണ്ടി മാറ്റിവെക്കുന്നതിന് തടസ്സമായില്ല. എല്ലാക്കാലവും ഒരു വലിയ സഭാസമൂഹം ഈ മനുഷ്യനു പിന്നിൽ ആർത്തു വിളിച്ചുവെങ്കിൽ ആ ജീവിതം എത്രയേറെ ശ്രേഷ്‌ഠമായിരുന്നു. ഇടയന്റെ വിളിക്ക് കാതു കൊടുക്കുന്ന ഒരു ആട്ടിൻകൂട്ടം അദ്ദേഹത്തെ എന്നും കർമ്മഭരിതനാക്കിയിരുന്നു. ഒരു സഭാഗാത്രത്തിനുമേൽ ഇത്രയും മനോഹരമായി പുഷ്പ്പിച്ച മറ്റൊരു പനിനീർ പുഷ്പ്പത്തെ കാണുവാൻ പ്രയാസമാണ്. മോശയുടെ ജീവിതം ഒരു വലിയ സമൂഹത്തിന്റെ അതിജീവിതത്തിന്റെ ചരിത്രം കൂടി രചിക്കുന്നു. അതുപോലെ ഈ ജീവിതവും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ […]
- [ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ; കബറടക്കം നവംബർ 2 ശനി ഉച്ചകഴിഞ്ഞ് 3 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ](https://www.jscnews.in/2024/10/581/)
- [യുഗാന്ത്യം; ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തു; സംസ്കാര ശുശ്രൂഷ ക്രമീകരണങ്ങൾ](https://www.jscnews.in/2024/10/578/): പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ ഒക്ടോബർ 31 വൈകിട്ട് 5.21 ന് കാലം ചെയ്തു. ശ്രേഷ്ഠ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍ നിന്ന് ആലുവ പെരുമ്പാവൂര്‍ വഴി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കുന്നു. തുടര്‍ന്ന് അവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്നു. നാളെ രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടര്‍ന്ന് 10.30 ന് കബറടക്കത്തിന്റെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കുന്നു. ഉച്ചനമസ്‌ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം […]
- [അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കന്തീല ശുശ്രൂഷ നവംബർ 13 ന്](https://www.jscnews.in/2024/10/572/): കോതമംഗലം ● യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയും അങ്കമാലി മേഖലാധിപനുമായ അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ കന്തീലാ ശുശ്രൂഷ നവംബർ 13 ന് രാവിലെ 10 മണിക്ക് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടക്കും. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പുരോഹിതരുടെ രോഗ ശാന്തിക്കായി നടത്തപ്പെടുന്ന ശുശ്രൂഷയാണ് കന്തീല ശുശ്രൂഷ. 83 വയസ്സ് പിന്നിട്ട അഭിവന്ദ്യ പിതാവ് തന്റെ ആഗ്രഹപ്രകാരമാണ് കന്തീല ശുശ്രൂഷ സ്വീകരിക്കുന്നത്. ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേക്ഷണം ചെയ്യും.
- [പള്ളിക്കര കത്തീഡ്രലിൽ തുലാം 20 പെരുന്നാളിന് വ്യാഴാഴ്‌ച കൊടിയേറും](https://www.jscnews.in/2024/10/568/): കിഴക്കമ്പലം ● അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പരിശുദ്ധൻമാരുടെ ഓർമ്മപ്പെരുന്നാളിന് നാളെ (ഒക്ടോബർ 31 വ്യാഴാഴ്ച) കൊടിയേറും. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 8.30 ന് വി. കുർബ്ബാനാനന്തരം വികാരി ഫാ. ഡോ. സി.പി വർഗീസ് പെരുന്നാളിനു കൊടിയേറ്റും. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന നടക്കും. നവംബർ 1 വെള്ളിയാഴ്ച രാവിലെ 7 ന് വി. കുർബ്ബാന, തുടർന്ന് പള്ളി സ്‌ഥാപിക്കുന്നതിനു സ്ഥലം വിട്ടു നൽകിയ അറയ്ക്കൽ കുടുംബാംഗത്തിന് വർഷം തോറും നൽകി വരാറുള്ള അഞ്ചേകാലും കോപ്പും നൽകൽ ചടങ്ങ് നടക്കും. വൈകിട്ട് 6 ന് പള്ളി ഉപകരണങ്ങൾ ആഘോഷപൂർവം മേമ്പൂട്ടിൽ നിന്നു കൊണ്ട് വരുന്ന ചടങ്ങ് നടക്കും. 6.30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം എന്നിവ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കും. നേത്രദാനം നിർവഹിച്ച പരേതരുടെ കുടുംബാംഗങ്ങളെ ആദരിക്കും. […]
- [വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്കോപ്പയുടെ സംസ്കാര ശുശ്രൂഷ നാളെ നടക്കും](https://www.jscnews.in/2024/10/555/): തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന വൈദികനും നടമേൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗവുമായ വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പയുടെ (87) സംസ്കാര ശുശ്രൂഷകൾ നാളെ (ഒക്ടോബർ 31 വ്യാഴം) രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് ഭൗതിക ശരീരം വഹിച്ചു കൊണ്ട് തൃപ്പൂണിത്തുറയിലെ ഭവനത്തിന് മുൻവശത്തുള്ള ദൈവമാതാവിന്റെ കുരിശിലും, പടിഞ്ഞാറ് വിശുദ്ധ ഗീവർഗീസ് സഹദായുടെ കുരിശിലും പോയി പ്രാർത്ഥനയർപ്പിക്കും. തുടർന്ന് തെക്കോട്ട് തിരിഞ്ഞ് മെയിൻ റോഡ് വഴി കിഴക്കേക്കോട്ട ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷന് സമീപമുള്ള ചാത്തുരുത്തിൽ ബാവായുടെ കുരിശിങ്കൽ ചെന്ന് ശുശ്രൂഷകൾ നടത്തും. ശേഷം തിരികെ നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രവേശിച്ച് സമാപന പ്രാർത്ഥന നിർവ്വഹിച്ച ശേഷം പള്ളിയുടെ സെമിത്തേരിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്കാര ശുശ്രൂഷകൾ പൂർത്തിയാക്കുമെന്ന് വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ ആർ കൊള്ളന്നുർ എന്നിവർ […]
- [വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2024/10/548/): തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന വൈദികൻ കൊച്ചി ഭദ്രാസനത്തിലെ വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പ (87) കർത്താവിൽ നിദ്ര പ്രാപിച്ചു. തൃപ്പൂണിത്തുറ നടമേൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്. കണ്ടത്തിൽ ഉലഹന്നാൻ – മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായി 1112 മീനം 1 ന് ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം വെങ്ങോല പട്ടലാട്ട് മത്തായി കോർ എപ്പിസ്കോപ്പയുടെ (മൽപ്പാനച്ചൻ ) കീഴിൽ വൈദീക വിദ്യാഭ്യാസം നേടി. 12-10- 1958 ൽ തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ വച്ച് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു . 1962 ജൂൺ 30 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വൈദീക പട്ടം നൽകി. 1962 സെപ്തംബർ 14 ന് തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ ആദ്യ കുർബ്ബാനയർപ്പണം […]
- [മലങ്കര സഭയെ നെഞ്ചോട് ചേർത്ത് വെച്ച പുണ്യശ്ലോകനായ മോർ യൂലിയോസ് യേശു ശീശക്ക് മെത്രാപ്പോലീത്തയുടെ ഓർമ്മദിനം ഇന്ന്](https://www.jscnews.in/2024/10/527/): പുത്തൻകുരിശ് ● പരിശുദ്ധ സുറിയാനി സഭയുടെ ഭിത്തികളെ ബലവത്താക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്ത മോർ യൂലിയോസ് യേശു ശിശക്ക് മെത്രാപ്പോലീത്തയുടെ 19 മത് ഓർമ്മപ്പെരുന്നാൾ ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു. സുറിയാനി സഭയുടെ പ്രശസ്തമായ ദൈവാലയങ്ങളും, ദയറാകളും സ്ഥിതി ചെയ്യുന്ന തുർക്കിയിലെ തുറബ്ദ്ദീൻ പട്ടണത്തിന് സമീപം അപ്പർ കഫ്റോ എന്ന സ്ഥലത്ത് ബർ സൗമോ കശ്ശീശായുടെയും സയിദെയുടെയും മകനായി 1942ൽ അഭിവന്ദ്യ മെത്രാപ്പോലീത്ത ഭൂജാതനായി. ചെറുപ്പം മുതലേ പ്രാർത്ഥനയിലും ദൈവഭക്തിയിലും വളർന്നുവന്ന ബാലൻ സകല മനോ ഗുണങ്ങളുടെയും വിളനിലമായിരുന്നു. ഒമ്പതാമത്തെ വയസ്സിൽ സെമിനാരിയിൽ ചേർന്ന് സുറിയാനി, ടർക്കിഷ്, അറബി എന്നീ ഭാഷകളും ദൈവശാസ്ത്രവും, അവിടുത്തെ മറ്റ് പാഠ്യ വിഷയങ്ങളോടൊപ്പം പഠിച്ചു. 1958 ൽ ശെമ്മാശനാകുകയും അതിനുശേഷം മോർ സിറാക്കസ് ദയറായിൽ ചേരുകയും തുർക്കിയിലെ പീഡനങ്ങൾ അനുഭവിക്കുന്ന സഭാ മക്കളുടെ രക്ഷക്കായി പ്രവർത്തിക്കുകയും ചെയ്തു. 1960 ൽ റമ്പാനായി മോർ ഗബ്രിയേൽ ദയറായിൽ ചേർന്ന് സന്യാസജീവിതം ആരംഭിച്ചു. 1969ൽ വൈദീക സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. തുടർന്ന് ദയറായുടെ […]
- [മെത്രാൻ കക്ഷി വിഭാഗത്തിന്റെ ക്രൈസ്തവ വിരുദ്ധ പ്രവർത്തികൾക്കെതിരെ യാക്കോബായ സഭാ യുവജനങ്ങൾ പ്രതിഷേധിക്കുന്നു; പ്രതിഷേധ സംഗമം നവംബർ 3 ന് പുത്തൻകുരിശിൽ](https://www.jscnews.in/2024/10/520/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരെ സമൂഹ മധ്യത്തിൽ തോജോവധം ചെയ്യുവാനും കെണിയിൽ പെടുത്തുവാനും ശ്രമിച്ച മെത്രാൻ കക്ഷിയുടെ ഗൂഢ നീക്കങ്ങൾക്കെതിരെ യാക്കോബായ സുറിയാനി സഭാ യൂത്ത് അസ്സോസിയേഷൻ പ്രതിഷേധിക്കുന്നു. യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും പൊതു സമ്മേളനവും നവംബർ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പുത്തൻകുരിശിൽ നടക്കും. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും എല്ലാ പള്ളികളിൽ നിന്നുമുള്ള യുവജനങ്ങൾ അടക്കമുള്ള വിശ്വാസികളും പങ്കെടുക്കും. മെത്രാന്‍ കക്ഷി നേതൃത്വം യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തമാരെ സമൂഹ മധ്യത്തില്‍ അപമാനിക്കുവാന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് തന്റെ സഹായം തേടി എന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലും യാക്കോബായ സുറിയാനി സഭാംഗങ്ങള്‍ ഓരോ സ്ഥലത്തും പണി കഴിപ്പിച്ച പള്ളികളുടെ സ്ഥാപനോദ്ദേശമോ, നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത ഉടമ്പടികളോ, റവന്യൂ രേഖകളോ, വിശ്വാസികളുടെ അവകാശങ്ങളോ പരിശോധിക്കാതെ കോടതി വിധിയുടെ മറവില്‍ കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി […]
- [കണ്ടനാട് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ശിൽപ്പ ശാല നടത്തി](https://www.jscnews.in/2024/10/515/): പിറമാടം ● കണ്ടനാട് ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ശിൽപ്പ ശാല പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടന്നു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ഗീവർഗ്ഗീസ് ചെങ്ങനാട്ടുകുഴിയുടെ അധ്യക്ഷതയിൽ ആരംഭിച്ച നേതൃത്വ പരിശീലന ശില്‌പശാല കണ്ടനാട് ഭദ്രാസനാധിപൻ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ജനമൈത്രി ട്രെയിനർ അജേഷ് കെ.പി ക്ലാസ്സ് എടുത്തു. വന്ദ്യ ബന്യാമിൻ മുളരിക്കൽ റമ്പാച്ചൻ, വികാരി ഫാ. ലാൽമോൻ തമ്പി പട്ടരുമഠത്തിൽ, ഫാ. റിജു വാത്യപ്പിള്ളിൽ, ഫാ. റോയി മേപ്പാടം, ഫാ. മനോജ് തുരുത്തേൽ, ഫാ. കുര്യാക്കോസ് പുതിയപറമ്പത്ത്, ഫാ. ബേസിൽ ജോസഫ്, ഫാ. ജിനോ പാറശ്ശേരിൽ, തോമസ് കെ.വി. കണ്ണേക്കാട്ട്, സണ്ണി ടി.പി. തെക്കേക്കര, അഖില മലങ്കര ലേഡിവൈസ് പ്രസിഡന്റ് അമ്മിണി മാത്യു, ഭദ്രാസന സെക്രട്ടറി ഷിജുലാൽ, മേരി സ്‌കറിയ, സോമി മാത്യു, ബീന ജോസഫ് എന്നിവർ പ്രസംഗിച്ചു.
- [മലങ്കര ചർച്ച് ബിൽ നടപ്പാക്കി തർക്കം തീർക്കണം - യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2024/10/504/): പുത്തൻകുരിശ് ● സഭാതർക്കത്തിൽ ശാശ്വത പരിഹാരത്തിലേക്കെത്തുന്ന ഉപാധികളൊന്നും മെത്രാൻ കക്ഷി വിഭാഗം അംഗീകരിക്കാത്ത സാഹചര്യത്തിൽ, സർക്കാർ മുൻ കൈയെടുത്ത് മലങ്കര ചർച്ച് ബിൽ നടപ്പാക്കി തർക്കം തീർക്കണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ. സഭാതർക്കം മത – സാമൂഹിക പ്രശ്നമാണ്. ക്രിസ്തീയവും, മനുഷ്യത്വപരവുമായ സമീപനമാണ് മെത്രാൻ കക്ഷി വിഭാഗം സ്വീകരിക്കേണ്ടത്. എന്നാൽ, അതുണ്ടാകുന്നില്ലെന്ന് മലങ്കര മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു. വിശ്വാസികൾ പണിതുയർത്തിയ പള്ളികളിൽ നിന്ന്, കോടതി വിധി ചൂണ്ടിക്കാട്ടി അവരെ ഇറക്കിവിട്ട് പിടിച്ചെടുക്കുകയാണ്. ഇതൊരു തുടർക്കഥയാക്കുന്നതിനോട് സർക്കാരിന് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. വിഷയത്തിലെ നീതികേട് സർക്കാരിനൊപ്പം പൊതുസമൂഹത്തിനും വ്യക്തമാണ്. അങ്ങനെയിരിക്കേ, മെത്രാൻകക്ഷി വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിനെതിരേ ഹൈക്കോടതി വിധിയുണ്ടായതിനാലാണ് സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്. യാക്കോബായ സഭാ വിശ്വാസികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 55-ലേറെ പള്ളികളാണ് കോടതിവിധിയുടെ മറവിൽ മെത്രാൻ കക്ഷി വിഭാഗത്തിന് സർക്കാർ പിടിച്ചെടുത്ത് നൽകിയത്. കോടികൾ മുടക്കി യാക്കോബായ സഭാ വിശ്വാസികൾ പണിതുയർത്തിയ മഴുവന്നൂർ പള്ളി, പരിശുദ്ധ […]
- [മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ സമഗ്രമായ അന്വേഷണം വേണം : യാക്കോബായ സഭ](https://www.jscnews.in/2024/10/492/): പുത്തന്‍കുരിശ് ● മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, തെഹല്‍ക്ക മാനേജിംഗ് എഡിറ്ററുമായിരുന്ന ശ്രീ. മാത്യു സാമുവല്‍ ഇന്നലെ തന്റെ യൂട്യൂബ് ചാനലിലൂടെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും ഇതേക്കുറിച്ച് ശക്തമായ അന്വേഷണം ആവശ്യമാണെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് മെത്രാന്‍ കക്ഷി നേതൃത്വം യാക്കോബായ സഭയുടെ നേതൃസ്ഥാനികളെ സമൂഹ മധ്യത്തില്‍ അപമാനിക്കുവാന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് തന്റെ സഹായം തേടി എന്നുള്ള ശ്രീ മാത്യു സാമുവേലിന്റെ വെളിപ്പെടുത്തല്‍ പൊതു സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. യാക്കോബായ സുറിയാനി സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുവാന്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിച്ച് മുന്നോട്ട് നീങ്ങുന്ന മെത്രാന്‍ കക്ഷി വിഭാഗ നേതൃത്വത്തിന്റെ നീച പ്രവര്‍ത്തികള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ നിസ്സാരമായി തള്ളികളയുവാന്‍ കഴിയുന്നതല്ല. യാക്കോബായ സഭാംഗങ്ങള്‍ ഓരോ സ്ഥലത്തും പണി കഴിപ്പിച്ച പള്ളികളുടെ സ്ഥാപനോദ്ദേശമോ, നിയമാനുസൃതം രജിസ്റ്റര്‍ ചെയ്ത ഉടമ്പടികളോ, റവന്യൂ രേഖകളോ പരിശോധിക്കാതെ അവിഹിത മാര്‍ഗ്ഗത്തില്‍ നേടിയെടുത്ത കോടതി വിധിയുടെ മറവില്‍ പരി. അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സഭാ വിശ്വാസികളുടെ 55 ഓളം പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പിടിച്ചെടുത്തു. […]
- [സഭാ തര്‍ക്കത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന കേരള സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് വിഭാഗം വെല്ലുവിളിക്കുന്നു : യാക്കോബായ സഭ](https://www.jscnews.in/2024/10/488/): പുത്തന്‍കുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുവാനും, പള്ളികളില്‍ നിലനില്‍ക്കുന്ന കലാപാന്തരീക്ഷങ്ങള്‍ക്ക് അറുതി വരുത്തുവാനും ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ നിഷ്പക്ഷ നിലപാടുകളോടെ സ്വീകരിക്കുന്ന നടപടികളെ വെല്ലുവിളിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനും, കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുവാനുമുള്ള ഗൂഢശ്രമമായി മാത്രമേ കാണുവാന്‍ കഴിയൂ എന്ന് യാക്കോബായ സഭ. തെരഞ്ഞെടുപ്പ് കാലയളവില്‍ പള്ളികളില്‍ സംഘര്‍ഷം ഉണ്ടാക്കി സര്‍ക്കാരിനെതിരെ ജനരോഷം ഇളക്കി വിടാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നും, ഇത്തരം ശ്രമങ്ങളെ യാക്കോബായ സഭ ശക്തമായി എതിര്‍ക്കുമെന്നും സഭ ഭാരവാഹികള്‍ ആയ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ്. സി. മാത്യു എന്നിവര്‍ പറഞ്ഞു. ഒരു വിശ്വാസിയെ പോലും തടയില്ലെന്ന് പറയുന്ന മെത്രാന്‍ കക്ഷി വിഭാഗം കട്ടച്ചിറയില്‍ ഒരു വൃദ്ധമാതാവിന്റെ മൃതദേഹം 40 ദിവസത്തോളം സംസ്‌കരിക്കാതെ തടഞ്ഞുവെച്ചത് കേരള സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ്. […]
- [പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാമത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ ആചരിക്കുന്നു](https://www.jscnews.in/2024/10/479/): മലങ്കര സഭയെ സത്യവിശ്വാസത്തിൽ നില നിർത്തുന്നതിനും പൗരോഹിത്യ ന്യൂനതകൾ പരിഹരിക്കുന്നതിനുമായി പ്രതിസന്ധികളെ അതിജീവിച്ച്, കഷ്ടതകളും, നഷ്ടങ്ങളും, യാത്രാക്ലേശങ്ങളും സഹിച്ച് കാലാകാലങ്ങളിൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും പരിശുദ്ധ പിതാക്കന്മാർ മലങ്കരയിൽ വരികയും ഈ മണ്ണിൽ കബറടങ്ങുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ അന്ത്യോഖ്യായുടെ അപ്പസ്തോലിക സിംഹാസനത്തിൽ വാണരുളിയ പരിശുദ്ധ ഇഗ്നാത്തിയോസ് ഗീവർഗീസ് മൂന്നാമൻ ബാവായാൽ മലങ്കരയിലേക്ക് നിയോഗിച്ചയച്ച പരിശുദ്ധ പിതാവാണ് മോർ ബസ്സേലിയോസ് ശക്രള്ളാ ബാവ. സുറിയാനി സഭയുടെ മഫ്രിയാന ആയിരുന്ന വിശുദ്ധ ശക്രള്ള മോർ ബസ്സേലിയോസ് ബാവായുടെ 260-ാമത് ഓർമ്മ പരിശുദ്ധ സഭ ഇന്ന് ഒക്ടോബർ 22 ന് കൊണ്ടാടുന്നു. മലങ്കര സഭയുടെ പ്രതിസന്ധിയിൽ പരിശുദ്ധ സഭയിൽ സത്യവിശ്വാസം നിലനിർത്തുവാൻ എഴുന്നെള്ളി വന്ന പുണ്യപിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണകൾ മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ പതിഞ്ഞിരിക്കുന്നു. സിറിയയിലെ ആലപ്പോ നഗരത്തിൽ ഡീക്കൻ മൂസ അൽ-ഖസബ്ജിയുടെ മകനായി അദ്ദേഹം ജനിച്ചു. അവിടുത്തെ സുറിയാനി സഭയുടെ മല്പാനന്റെ കീഴിൽ അദ്ദേഹം സുറിയാനി പഠിച്ചു, അതുപോലെ […]
- [കണ്ടനാട് തീർത്ഥയാത്ര നടത്തപ്പെട്ടു](https://www.jscnews.in/2024/10/474/): കണ്ടനാട് ● പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവയുടെ 260-ാമത് ഓർമ്മപ്പെരുന്നാളിന്റെ ഭാഗമായി കണ്ടനാട് കാൽനട തീർത്ഥയാത്ര നടത്തപ്പെട്ടു. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ നിന്നും ആരംഭിച്ച തീർത്ഥയാത്ര ഇഞ്ചിമല, പാലസ്ക്വയർ, എരുവേലി സെന്റ് തോമസ് പള്ളി, ഗാന്ധിനഗർ സെന്റ് മേരീസ് കുരിശും തൊട്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കും പ്രാർത്ഥനകൾക്കും ശേഷം വൈകിട്ട് 5 മണിക്ക് കുരീക്കാട് എത്തിച്ചേർന്നു. കുരീക്കാട് പൗരാവലിയുടെയും സ്ലീബാഘോഷ കമ്മറ്റിയുടേയും സ്വീകരണത്തിനു ശേഷം 5.30 ന് കണ്ടനാട് കവലയിലുള്ള കുരിശിൽതൊട്ടിയിൽ തീർത്ഥാടന സംഘത്തിനു ഭക്തിനിർഭരമായ സ്വീകരണം നൽകി. തുടർന്ന് പരിശുദ്ധന്റെ സന്നിധിയിൽ തീർത്ഥയാത്ര എത്തിച്ചേരുന്നു. സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ നേതൃത്വം നൽകി.
- [ക്രാരിയേലി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10 പെരുന്നാൾ ഇന്ന് ആരംഭിക്കും](https://www.jscnews.in/2024/10/462/): പെരുമ്പാവൂർ ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ ക്രാരിയേലി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ തുലാം 10-ാം തീയതി പെരുന്നാൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ 23 വരെയാണ് പെരുന്നാൾ നടക്കുക. ഇന്ന് (ഒക്ടോബർ 20 ഞായർ) രാവിലെ 7:15 ന് പ്രഭാതപ്രാർത്ഥന 8 ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം, 10 ന് കൊടിയേറ്റ്, വൈകിട്ട് 6:30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം എന്നിവ നടക്കും. ഒക്ടോബർ 21 തിങ്കൾ രാവിലെ 7:15 ന് പ്രഭാതപ്രാർത്ഥന, 7:45 ന് വി. കുർബ്ബാന, വൈകിട്ട് 6:30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം എന്നിവ ഉണ്ടാകും. പെരുന്നാൾ ദിവസമായ ഒക്ടോബർ 22 ചൊവ്വ രാവിലെ 7:15 ന് പ്രഭാതപ്രാർത്ഥന, 7:45 ന് വി. കുർബ്ബാന, വൈകിട്ട് 4 ന് പൊൻവെള്ളി കുരിശുകൾ മേമ്പൂട്ടിൽ നിന്നും ആഘോഷമായി പള്ളിയിലേക്ക് കൊണ്ടു പോകുന്ന ചടങ്ങ് , 4:30 ന് വാദ്യമേളങ്ങൾ, 6:30 ന് […]
- [കർത്താവ് ഉപയോഗിച്ച തൂലിക - മലങ്കരയുടെ എഴുത്തച്ഛൻ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ](https://www.jscnews.in/2024/10/447/): കർത്താവ് ഉപയോഗിച്ച തൂലിക – മലങ്കരയുടെ എഴുത്തച്ഛൻ ഭാഗ്യസ്മരണാർഹനായ വന്ദ്യ കോറൂസോ ദശ്റോറൊ ഡോ. കണിയാംപറമ്പിൽ കുര്യൻ ആർച്ച് കോർ എപ്പിസ്കോപ്പ ഓർമ്മയായിട്ട് 2024 ഒക്ടോബർ 19 ന് ഒമ്പത് വർഷങ്ങൾ പിന്നീടുന്നു. വന്ദ്യ ശ്രേഷ്ഠാചാര്യന്റെ മരിക്കാത്ത ഓർമ്മകളിലൂടെ ഇന്നും പരിശുദ്ധ സഭ. മലങ്കരയുടെ മഹാനായ ആചാര്യൻ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏക ആർച്ച് കോർ എപ്പിസ്കോപ്പ, യാക്കോബായ സുറിയാനി സഭ മുൻ വൈദിക ട്രസ്റ്റി, മലങ്കര മല്പാൻ, ലോകത്തിലെ തന്നെ അപൂർവ്വം സുറിയാനി പണ്ഡിതരിൽ പ്രമുഖൻ, സുറിയാനിയിൽ നിന്ന് വിശുദ്ധ ഗ്രന്ഥമായ പ്ശീത്താ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ശ്രേഷ്ഠൻ, നൂറിലധികം ഗ്രന്ഥങ്ങളുടെ കർത്താവ്, ചരിത്രകാരൻ, വേദപണ്ഡിതൻ, കവി ശ്രേഷ്ഠൻ തുടങ്ങി വിശേഷണങ്ങൾക്കും അപ്പുറമാണ് വന്ദ്യ ശ്രേഷ്ഠാചാര്യന്റെ സ്ഥാനം. പുരാതനമായ സുറിയാനി “പെശീത്താ” ഗ്രന്ഥത്തിൽ നിന്ന് വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌ത് “വിശുദ്ധ ഗ്രന്ഥം” പരിശുദ്ധ സഭയ്ക്ക് സമ്മാനിച്ചത് പുണ്യ പിതാവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശ്രേഷ്‌ഠതയാണ്. പരിശുദ്ധ സഭയുടെ […]
- [പുളിന്താനം പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസി സമൂഹം; ഇന്നത്തെ ദിവസം പുളിന്താനം പള്ളിയ്ക്കൊപ്പം](https://www.jscnews.in/2024/10/442/): യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുളിന്താനം പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പള്ളിയിൽ നില കൊള്ളുന്നു. കനത്ത നീതി നിഷേധമാണ് വിശ്വാസി സമൂഹം അനുഭവിക്കുന്നത്. ദൈവാലയം സംരക്ഷിക്കപ്പെടുവാൻ ഇടവക വിശ്വാസികളോടൊപ്പം നമുക്കും പ്രാർത്ഥനയോടെ രാവിലെ മുതൽ അണിചേരാം. സത്യവിശ്വാസ സംരക്ഷണത്തിനായി കൈകോർക്കാം. ദൈവാലയം പ്രാർത്ഥനയോടെ സംരക്ഷിക്കുവാൻ എല്ലാ പള്ളികളിൽ നിന്നും പ്രത്യേകിച്ച് സമീപ ഇടവക അംഗങ്ങൾ, സഭാ സമിതി അംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തകർ തുടങ്ങി തങ്ങളാൽ കഴിയുന്ന ഏവരും രാവിലെ 10 മണിക്കു മുമ്പായി കടന്നു വന്ന് സത്യവിശ്വാസ സംരക്ഷണത്തിനായി ഒരുമയോടെ ചേർന്നു നിൽക്കണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു. ദൈവാലയ സംരക്ഷണത്തിനായി ഒരുമയോടെ… ഒരേ മനസ്സോടെ… #SavePulinthanamChurch#JusticeForJacobites
- [ഔദ്യോഗിക അറിയിപ്പ്
ഓടക്കാലി പള്ളിയിൽ വിശ്വാസി സമൂഹത്തിന് നീതിനിഷേധം തുടരുന്നു; പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസികൾ; ഇന്നത്തെ ദിവസം ഓടക്കാലി പള്ളിയ്ക്കൊപ്പം](https://www.jscnews.in/2024/10/436/): യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ദൈവാലയമായ ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുന്നു. സ്ഥലത്ത് സംഘാർഷാവസ്ഥ തുടരുകയാണ്. പ്രതിസന്ധി അനുഭവിക്കുന്ന ഓടക്കാലി ദൈവാലയം പ്രാർത്ഥനയോടെ സംരക്ഷിക്കുവാൻ എല്ലാ പള്ളികളിൽ നിന്നും പ്രത്യേകിച്ച് സമീപ ഇടവക അംഗങ്ങൾ, സഭാ സമിതി അംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തകർ തുടങ്ങി തങ്ങളാൽ കഴിയുന്ന ഏവരും രാവിലെ 10 മണിക്കു മുമ്പായി കടന്നു വന്ന് സത്യവിശ്വാസ സംരക്ഷണത്തിനായി ഒരുമയോടെ ചേർന്നു നിൽക്കണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു. ദൈവാലയം സംരക്ഷിക്കപ്പെടുവാൻ ഇടവക വിശ്വാസികളോടൊപ്പം നമുക്കും പ്രാർത്ഥനയോടെ അണിചേരാം. സത്യവിശ്വാസ സംരക്ഷണത്തിനായി കൈകോർക്കാം. #JusticeForJacobites
- [മഴുവന്നൂർ പള്ളിയിൽ വിശ്വാസി സമൂഹത്തിന് നീതിനിഷേധം തുടരുന്നു; പള്ളി സംരക്ഷണത്തിനായി ഒരുമയോടെ വിശ്വാസികൾ ; ഇന്നത്തെ ദിവസം മുഴുവന്നൂർ പള്ളിയ്ക്കൊപ്പം](https://www.jscnews.in/2024/10/433/): യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ ദൈവാലയങ്ങളിലൊന്നായ മഴുവന്നൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കൈയേറുവാൻ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം പോലീസ് സഹായത്തോടെ ഇന്നും ശ്രമം തുടരുകയാണ്. തങ്ങളുടെ പള്ളി സംരക്ഷിക്കുവാൻ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഇടവക വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പള്ളിയിൽ നില കൊള്ളുന്നു. കനത്ത നീതി നിഷേധമാണ് ഇവിടെ വിശ്വാസി സമൂഹം അനുഭവിക്കുന്നത്. ദൈവാലയം സംരക്ഷിക്കപ്പെടുവാൻ ഇടവക വിശ്വാസികളോടൊപ്പം നമുക്കും പ്രാർത്ഥനയോടെ രാവിലെ മുതൽ അണിചേരാം. ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലെ വിശ്വാസികളും ഭക്തസംഘടന പ്രവർത്തകരും സഭ മാനേജിംഗ് കമ്മിറ്റി ,വർക്കിംഗ് കമ്മിറ്റി അംഗങ്ങളും കഴിയുന്നതും പള്ളിയിലെത്തിച്ചേരുക. സത്യവിശ്വാസ സംരക്ഷണത്തിനായി കൈകോർക്കാം. ദൈവാലയ സംരക്ഷണത്തിനായി ഒരുമയോടെ… ഒരേ മനസ്സോടെ… #SaveMazhuvanoorChurch#JusticeForJacobites
- [ഇന്ന് ഒക്ടോബർ 17. പുണ്യവാനും പരിശുദ്ധനുമായ അന്തോഖ്യായുടെ മൂന്നാമത്തെ പാത്രിയാർക്കീസായിരുന്ന മോർ ഇഗ്നാത്തിയോസ് നൂറോനോയുടെ രക്തസാക്ഷിത്വ പെരുന്നാൾ.](https://www.jscnews.in/2024/10/430/): അഗ്നിമയനായ മാർ ഇഗ്നാത്തിയോസ് നൂറോനോ (AD 35 – 107) : ആകമാന ക്രൈസ്തവ സഭയുടെ വിശുദ്ധന്മാരിൽ പ്രധാനിയാണ് മോർ ഇഗ്നാത്തിയോസ് നൂറോനോ. ആദിമ ക്രിസ്തീയ സഭകളിൽ കാനോനുകളോ കാര്യമായ നിയമ സംഹിതകളോ ഇല്ലാത്ത കാലത്ത് അതിന് തുടക്കം കുറിക്കുകയും ആരാധന, സത്യവിശ്വാസം എന്നിവക്ക് പുതിയ ഊടും പാവും നൽകിയ ഒരു വിശുദ്ധനാണ് മോർ ഇഗ്നാത്തിയോസ് നൂറോനോ. ഇദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ 3-ാമത്തെ പാത്രിയാർക്കീസ് ആയിരുന്നു. മോർ ഇഗ്നാത്തിയോസ് വിഗ്രഹരാധനകാരുടെ മകനായി ജനിച്ചുവെന്ന് അദേഹത്തിന്റെ കത്തുകളിൽ രേഖപ്പെടുത്തിട്ടുണ്ട്. പ്രായമായ ശേഷം അദേഹം ക്രിസ്ത്യാനിയായെന്ന് പറയപ്പെടുന്നു. ബൈബിളിൽ മത്തായി 18: 2-4, മർക്കോസ് 9: 36- 37 എന്നീ സുവിശേഷങ്ങളിൽ യേശു തന്റെ മടിയിൽ ഇരുത്തിയ ശിശു മോർ ഇഗ്നാത്തിയോസ് എന്നാണെന്ന് പിതാക്കന്മാർ പറയുന്നു. ഇഗ്നാത്തിയോസ് എന്ന വാക്കിന്റെ അർത്ഥം ദൈവത്തെ വഹിക്കുന്നവനെന്നും ദൈവത്താൽ വഹിക്കുന്നവനെന്ന് അർത്ഥം ഉണ്ട്. അതിനാൽ അദ്ദേഹത്തിന് ക്രിസ്റ്റഫോറോസ് എന്നൊരു പേരുണ്ട്. നൂറോനോ എന്ന വാക്കിന്റെ അർത്ഥം അഗ്നിമയൻ […]
- [സ്വീഡനിലെ സോഡർട്ടൽജെ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ വി. കുർബ്ബാന അർപ്പിച്ചു](https://www.jscnews.in/2024/10/426/): സ്വീഡൻ ● സ്വീഡനിലെ സോഡർട്ടൽജെ സെന്റ് എഫ്രേം സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പിന്റെ പാത്രിയർക്കൽ വികാരിയും വൈദിക സെമിനാരിയുടെ റസിഡന്റ് മെത്രാപ്പോലീത്തയുമായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, സ്വീഡൻ ആർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബന്യാമിൻ അത്താസ്, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി അൽക്കാസ്, സ്വീഡൻ-സ്കാൻഡിനേവിയൻ ആർച്ച് ബിഷപ്പ് മോർ യുഹാനോൻ ലഹ്ദോ എന്നിവർ സഹകാർമികത്വം വഹിച്ചു. വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപന ദിവസം നടന്ന വിശുദ്ധ കുർബ്ബാനയിൽ ഡോക്ടേഴ്സ് ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
- [മണ്ണത്തൂർ മൊർത്ത്ശ്‌മൂനി ചാപ്പലിൽ പ്രധാന പെരുന്നാൾ ഒക്ടോബർ 14, 15 തീയതികളിൽ](https://www.jscnews.in/2024/10/400/): തിരുമാറാടി ● മണ്ണത്തൂർ മൊർത്ത്ശ്‌മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മൊർത്ത്ശ്‌മുനിയമ്മയുടേയും, എഴ് മക്കളുടേയും, അവരുടെ ഗുരു എലിയാസറിന്റെയും ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 14, 15 (തിങ്കൾ, ചൊവ്വ) തീയതികളിൽ ആചരിക്കും. മൊർത്ത്ശ്‌മൂനി അമ്മയുടെ തീർത്ഥാടന കേന്ദ്രമായി ഉയരുന്ന ഈ ചാപ്പലിൽ എല്ലാ ചൊവ്വാഴ്ചയും നടക്കുന്ന പ്രാർത്ഥനയിൽ സംബന്ധിക്കുവാൻ ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം വിശ്വാസികളാണ് വന്നു കൊണ്ടിരിക്കുന്നത്. ഒക്ടോബർ 8 ചൊവ്വാഴ്ച നടന്ന സന്ധ്യാ നമസ്കാരത്തിന് ശേഷം പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം നടത്തി. പെരുന്നാൾ ദിനമായ ഒക്ടോബർ 14 തിങ്കളാഴ്ച രാവിലെ 7:15 ന് പ്രഭാത നമസ്കാരം, 8 മണിക്ക് വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. വൈകിട്ട് 6:30 ന് തിരി തെളിയിക്കൽ, തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്കാരം, പ്രദക്ഷിണം (ആത്താനിക്കൽ കവല വരെ), സൂത്താറ പ്രാർത്ഥന, മദ്ധ്യസ്ഥപ്രാർത്ഥന, ഫാ. തമ്പി മാറാടി നയിക്കുന്ന വചന ശുശ്രൂഷ, ആശീർവാദം, അത്താഴസദ്യ എന്നിവ ഉണ്ടായിരിക്കും. പെരുന്നാളിന്റെ പ്രധാന ദിനമായ ഒക്ടോബർ 15 ചൊവ്വാഴ്ച […]
- [വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ആരംഭിച്ചു; പരിശുദ്ധ പാത്രിയർക്കീസ് ബാവ ഉദ്ഘാടനം ചെയ്തു](https://www.jscnews.in/2024/10/376/): സ്വീഡൻ ● സുറിയാനി സഭയിലെ ഡോക്ടർമാരുടെ അന്താരാഷ്ട്ര സംഘടനയായ വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ നാലാമത് അന്താരാഷ്ട്ര സമ്മേളനം സ്വീഡനിലെ സ്റ്റോക്ക് ഹോമിൽ ആരംഭിച്ചു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം ഡോക്ടേഴ്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. വേൾഡ് സിറിയക് മെഡിക്കൽ അസ്സോസിയേഷന്റെ ഇന്ത്യൻ ചാപ്റ്ററിന്റെ പ്രസിഡന്റ് കൂടിയായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ സംബന്ധിക്കുന്നു. സ്വീഡൻ ആർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബന്യാമിൻ അത്താസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി അൽക്കാസ് മെത്രാപ്പോലീത്ത, സ്വീഡൻ – സ്കാൻഡിനേവിയൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ യുഹാനോൻ ലഹ്ദോ മെത്രാപ്പോലീത്ത തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. ശാസ്ത്രീയ, മെഡിക്കൽ പ്രബന്ധങ്ങൾ, ആത്മീയ ക്ലാസുകൾ, സുറിയാനി സംഗീത പരിപാടികൾ എല്ലാം ഉൾപ്പെടുന്ന കോൺഫറൻസ് ഞായറാഴ്ച വിശുദ്ധ […]
- [കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാം ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 19 മുതൽ 22 വരെ](https://www.jscnews.in/2024/10/347/): കണ്ടനാട് ● പരിശുദ്ധ ഗീവർഗ്ഗീസ് മൂന്നാമൻ പാത്രിയർക്കീസ് ബാവായാൽ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും ഏ.ഡി 1751-ൽ മലങ്കരയിലേക്ക് അയക്കപ്പെട്ട് 13 വർഷക്കാലം മലങ്കരസഭയെ മേയ്ച്ചു ഭരിച്ച് എ.ഡി 1764-ൽ സ്വർഗ്ഗീയ ഔന്നത്യങ്ങളിലേയ്ക്ക് വിളിക്കപ്പെട്ട് , സുറിയാനി സഭാമക്കൾക്ക് എന്നും അനുഗ്രഹത്തിന്റെ പ്രഭ ചൊരിഞ്ഞുകൊടുത്തു കൊണ്ടിരിക്കുന്ന പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 260-ാം ഓർമ്മപ്പെരുന്നാൾ പരിശുദ്ധന്റെ കബറിടം സ്ഥിതി ചെയ്യുന്ന കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ (സെന്റ് ശക്രള്ളാ മോർ ബസ്സേലിയോസ് സെന്ററിൽ) നടക്കും. ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നീ പിതാക്കന്മാരുടെ മഹനീയ സാന്നിദ്ധ്യത്തിൽ ഒക്ടോബർ 19, 20, 21, 22 (ശനി, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. പെരുന്നാളിനോടനുബന്ധിച്ച് ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 8.30 ന് ബഹു. മനു പാലക്കാട്ട് കശീശ്ശയുടെ കാർമികത്വത്തിൽ സുറിയാനി വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് […]
- [ഈറൂസോ 2024; കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ക്യാമ്പിന് ഇന്ന് തുടക്കമാകും](https://www.jscnews.in/2024/10/340/): കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി സഭ കൊച്ചി ഭദ്രാസന യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ ദ്വിദിന പരിശീലന ക്യാമ്പ് “ഈറുസോ 2024” എന്ന പേരിൽ 2014 ഒക്ടോബർ 11, 12 തീയതികളിൽ കാഞ്ഞിരമറ്റം സെന്റ് ജേക്കബ്സ് മൗണ്ടിൽ നടക്കും. ഒക്ടോബർ 11 വെള്ളിയാഴ്ച വൈകിട്ട് 5:30 ന് നടക്കുന്ന പൊതുസമ്മേളനം മലങ്കര മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും പങ്കെടുക്കും. കൊച്ചി ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള യൂത്ത് അസ്സോസിയേഷൻ അംഗങ്ങൾ പങ്കെടുക്കുന്ന ക്യാമ്പ് ഒക്ടോബർ 12 ശനിയാഴ്ച വൈകിട്ട് സമാപിക്കും.
- [ഡൽഹി ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ വാർഷിക ക്യാമ്പ് ഒക്ടോബർ 12, 13 തീയതികളിൽ](https://www.jscnews.in/2024/10/326/): ന്യൂഡൽഹി ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഡൽഹി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വാർഷിക ക്യാമ്പ് ഭോപ്പാൽ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ . മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിക്കും. “വിശ്വാസവും വിവേകവുമുള്ള സ്ത്രീത്വമാണ് വിശുദ്ധ സഭയുടെ സമ്പത്ത്” എന്നുള്ളതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. ഈ വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകളും ചർച്ചകളും നടക്കും. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എൽദോസ് മേനോത്തുമാലി അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി മിനി ജോൺസൺ, ട്രഷറർ ഫെറ്റ്സി ബിജു , ഭോപ്പാൽ പള്ളി സമാജം സെക്രട്ടറി മിനി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി ഭോപ്പാൽ പള്ളി വികാരി ഫാ.മാത്യു തോമസ് അറിയിച്ചു
- [ബിൻസാ ബെനറ്റ് ബി.ഡി.എസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി](https://www.jscnews.in/2024/10/319/): തൃശൂർ ● കുന്നംകുളം ആർത്താറ്റ് സെന്റ് മേരിസ് സിറിയൻ സിംഹാസന പള്ളി ഇടവകാംഗം പാറേമ്പാടം സ്വദേശി കെ.ബി ബിൻസ ബി.ഡി.എസിന് രണ്ടാം റാങ്ക് കരസ്ഥമാക്കി. കേരള യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിൽ അക്കിക്കാവ് പി.എസ്.എം ഡെന്റൽ സയൻസ് ആൻഡ് റിസർച്ച് കോളേജിൽ നിന്നാണ് രണ്ടാംറാങ്ക് കരസ്ഥമാക്കിയത്. പാറേമ്പാടം കൂത്തൂർ വീട്ടിൽ കെ.ജെ ബെനറ്റ് – ജിൻസി ദമ്പതിമാരുടെ മകളാണ് ഡോ. ബിൻസാ. ദീർഘകാലമായി ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിക്ക് കീഴിലുള്ള അഗതിയൂർ സെന്റ് ഒസ്താത്തിയോസ് സണ്ടേസ്കൂൾ അദ്ധ്യാപിക കൂടിയാണ്.
- [ക്രൈസ്തവർ നീതിയുടെ കിരീടം ധരിക്കുന്നവരാകണം : അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത](https://www.jscnews.in/2024/12/2201/): പുത്തന്‍കുരിശ് ● ദൈവത്തിൽ നിന്നുള്ള യഥാർത്ഥ ആത്മീയത നിലനിർത്തി ക്രൈസ്‌തവർ നീതിയുടെ കിരീടം ധരിക്കുന്നവരായിത്തീരണമെന്ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ മൂന്നാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ദൈവത്തിൽ നിന്നും ഉൾക്കൊണ്ടുള്ള ധാർമ്മികതയാണ് ജീവിതത്തിൽ ആവശ്യം. നല്ല ബന്ധങ്ങളിലൂടെ യഥാർത്ഥ ആത്മിയത കൈവരിക്കാനാകുമെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. അനീതിയുടെ അംശങ്ങൾ ഉണ്ടെങ്കിൽ അവ നീക്കം ചെയ്ത് നീതിയുടെ കിരീടം ചൂടുന്നവരായി നാം മാറ്റപ്പെടണമെന്നും മെത്രാപ്പോലീത്ത വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു. ആത്മീയതയും ധാർമികതയും മനുഷ്യ ബന്ധങ്ങളെ ശുദ്ധീകരിക്കും. മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കാൻ ഒരിക്കലും ഇടയാകരുതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആവശ്യക്കാരെ കരുതുന്നവരായി മാറണം, എങ്കിൽ മാത്രമേ മാനസാന്തരത്തിലേക്ക് തിരിയാൻ കഴിയൂ. സുവിശേഷത്തിലൂടെ നീതിയുടെയും ധാർമ്മികതയുടേയും അനുഭവം ജീവിതത്തിൽ ഉണ്ടാകണമെന്നും മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി. മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് […]
- [ദൈവിക നീതിയും സത്യവും നീർച്ചാലുകൾ പോലെ സഭയിലേക്കൊഴുകണം : അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത](https://www.jscnews.in/2024/12/2126/): പുത്തന്‍കുരിശ് ● ദൈവിക നീതിയും സത്യവും നീർച്ചാലുകൾ പോലെ സഭയിലേക്കൊഴുകേണ്ടത് സഭാ വിശ്വാസികളിലൂടെയാണെന്ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ രണ്ടാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. വ്യക്തിപരമായി നാം ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ധർമ്മവും നീതിയും സത്യവും ഇല്ലാത്ത ആചാരാനുഷ്‌ഠാനങ്ങളിൽ ദൈവം ഒരിക്കലും സംപ്രീതനാകില്ലന്ന് അദ്ദേഹം വിശ്വാസ സമൂഹത്തെ ഓർമ്മപ്പെടുത്തി. ഹൃദയത്തിൽ നിന്നുണ്ടാകാത്ത ആചാരാനുഷ്‌ഠാനങ്ങളോട് ദൈവത്തിന് വെറുപ്പാണ്. പ്രാർത്ഥനയും പ്രവർത്തിയും തമ്മിൽ പൊരുത്തമില്ലെങ്കിൽ ദൈവം മുഖം തിരിക്കുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. മനുഷ്യരിലേക്ക് ദൈവം തന്ന നീർച്ചാലുകൾ മനുഷ്യൻ തന്നെ അടച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദൈവം മനുഷ്യന്റെ ഹൃദയ വിശുദ്ധിയാണ് നോക്കുന്നത്. മനുഷ്യത്വം വറ്റി വരണ്ട ഇടങ്ങളിൽ നീതിയും ന്യായവും എത്തിക്കാൻ വിശ്വാസികൾ തയാറാകണമെന്നും മെത്രാപ്പൊലീത്ത ഉദ്ബോധിപ്പിച്ചു. ഹൈറേഞ്ച് മേഖലിയിലെ ഫാ. മാത്യൂസ് കാട്ടിപ്പറമ്പിൽ മുഖ്യ സന്ദേശം […]
- [സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ ഭരണാധികാരിയാണ് ഡോ. മൻമോഹൻ സിങ് - മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2024/12/2118/): പുത്തൻകുരിശ് ● ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയും സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും ആയിരുന്ന ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ഇന്ത്യയെ ഔന്നത്യത്തിലേക്ക് നയിച്ച ക്രാന്തദർശിയായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മലങ്കര മെത്രാപ്പോലീത്ത അനുസ്മരിച്ചു. ശ്രേഷ്ഠമായ വിവേകത്തോടെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അദ്ദേഹം ഇന്ത്യയെ നയിച്ചു. വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയെ ലോകത്തിനു മുന്നിൽ തല ഉയർത്തി നിർത്തിയ പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൗമ്യമുഖമായിരുന്ന അദ്ദേഹത്തിന്റെ കർമ്മനിരതയും വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ഡോ. മൻമോഹൻ സിങിന്റെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്ടമായത് വീക്ഷണശാലിയായ ഒരു രാഷ്ട്രതന്ത്രജ്ഞനെയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
- [യാക്കോബായ സുറിയാനി സഭയുടെ സ്വത്തും കരുത്തും ആർക്കും കവർന്നെടുക്കാനാവില്ല; സഭയുടെ പ്രതിസന്ധികളിൽ എന്നും ഒപ്പമുണ്ടാകും : മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ](https://www.jscnews.in/2024/12/2108/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയോടൊപ്പം ദൈവ സാന്നിധ്യമുള്ളതിനാൽ സഭയുടെ സ്വത്തും കരുത്തും ആർക്കും കവന്നെടുക്കാനാവില്ലെന്ന് സിറോ മലബാർ സഭയിലെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ തുടങ്ങിയ 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിച്ചം നന്മയും ധൂപം വിശുദ്ധിയുമാണെങ്കിൽ ഇവ രണ്ടും ഈ സഭയോടൊപ്പമുണ്ട്. സഭയുടെ സ്വത്തുവകകൾ ചോർന്നു പോകാതെ തടുത്തു നിർത്താൻ പ്രാർഥനയാണ് വേണ്ടതെന്നും യാക്കോബായ സഭയുടെ അസ്തിത്വം ആർക്കും കവർന്നെടുക്കാനാകില്ലെന്നും പ്രതിസന്ധികളിൽ എന്നും ഒപ്പമുണ്ടാകുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ജീവിതത്തിൽ വെളിച്ചമായും കരുതലായും കരുത്തായും ക്രിസ്തു കൂടെയുണ്ട്. ദൈവവചനം നമുക്ക് നൽകുന്ന ശക്തി ദൈവസാന്നിധ്യത്തിന്റെ അടയാളമാണെന്ന് മാർ റാഫേൽ തട്ടിൽ ഉദ്ബോധിപ്പിച്ചു. ദൈവവചനം എവിടെ ആഘോഷിക്കപ്പെടുന്നുവോ അവിടെ ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവവചനം ജീവിതത്തിൽ പകർത്തുന്നതിലുടെ ഓരോ വിശ്വാസിയുടേയും ജീവിതത്തിൽ സുവിശേഷം പ്രസംഗിക്കുവാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ദൈവഹിത പ്രകാരം ജീവിക്കുന്നവനാണ് […]
- [എം.ടി. വാസുദേവൻ നായർ : മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭ - മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2024/12/2094/): പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു. മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എം.ടി യെന്ന് മലങ്കര മെത്രാപ്പോലീത്ത അനുസ്മരിച്ചു. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭാ സമ്പന്നനായിരുന്നു അദ്ദേഹം. മലയാള തനിമയും നന്മയും ഒട്ടും ചോർന്നു പോകാതെ അക്ഷരങ്ങളിലൂടെ പകർന്ന് നൽകിയ എം.ടിയുടെ സൃഷ്ടികൾ മലയാളത്തിന്റെ പുണ്യമായിരുന്നു. തലമുറകളെ പ്രചോദിപ്പിക്കുകയും, മലയാള സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ വരച്ചുകാട്ടുകയും ചെയ്ത എം.ടി യുടെ സൃഷ്‌ടികൾ എക്കാലവും മലയാളികളുടെയും സാഹിത്യപ്രേമികളുടെയും മനസ്സുകളിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സിനിമയ്ക്കും സാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അനേകം ജീവിതങ്ങളെ സ്പർശിക്കുകയും കാലഘട്ടത്തെ മാറ്റിമറിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അനശ്വരമായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. എം.ടി.യുടെ ശ്രേഷ്ഠമായ ഓർമ്മകൾക്ക് […]
- [അഖില മലങ്കര സുവിശേഷ മഹായോഗം പുത്തൻകുരിശിൽ ഇന്ന് ആരംഭിക്കും](https://www.jscnews.in/2024/12/2086/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ ഇന്ന് ആരംഭിക്കും. ഡിസംബർ 31 വരെയാണ് സുവിശേഷ യോഗം നടക്കുക. എല്ലാ ദിവസവും വൈകിട്ട് 5:30 ന് സന്ധ്യാപ്രാർത്ഥനയോടെ ആരംഭിക്കും. ഗാനശുശ്രൂഷ, ആമുഖ സന്ദേശം, മുഖ്യ സന്ദേശം, രോഗികൾക്കായി സമർപ്പണ പ്രാർത്ഥന എന്നിവയോടെ യോഗം അവസാനിക്കും. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ച പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ അനുസ്മരിച്ചു കൊണ്ട് യോഗം നടക്കും. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. അഖില മലങ്കര സുവിശേഷ മഹായോഗം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും. 26-12-2024 […]
- [തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ സ്റ്റാലിന്റെ ഔദ്യോഗിക വസതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു](https://www.jscnews.in/2024/12/2079/): ചെന്നൈ ● തമിഴ്നാട് മുഖ്യമന്ത്രി ശ്രീ. എം.കെ. സ്റ്റാലിന്റെ ഔദ്യോഗിക വസതിയിൽ ക്രിസ്തുമസ് ആഘോഷം നടന്നു. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, മൈലാപ്പൂർ ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ എന്നിവർ സംബന്ധിച്ചു. കത്തോലിക്ക സഭയുടെ ഹൊസൂർ രൂപത ബിഷപ്പ് അഭിവന്ദ്യ സെബാസ്റ്റ്യന്‍ പൊഴൊലിപറമ്പില്‍, ഇതര സഭയിലെ പിതാക്കന്മാർ, വൈദികർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- [അഖില മലങ്കര സുവിശേഷ മഹായോഗം ഡിസംബർ 26 മുതൽ 31 വരെ](https://www.jscnews.in/2024/12/2067/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിലുള്ള 35-ാമത് അഖില മലങ്കര സുവിശേഷ യോഗം ഡിസംബർ 26 മുതൽ 31 വരെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്റർ മൈതാനിയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5:30 ന് സന്ധ്യാപ്രാർത്ഥനയോടെ സുവിശേഷ മഹായോഗം ആരംഭിക്കും. ഗാനശുശ്രൂഷ, ആമുഖ സന്ദേശം, മുഖ്യ സന്ദേശം, രോഗികൾക്കായി സമർപ്പണ പ്രാർത്ഥന എന്നിവയോടെ യോഗം അവസാനിക്കും. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ച പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ അനുസ്മരിച്ചു കൊണ്ട് യോഗം നടക്കും. 27-ാം തീയതി മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 5 വരെയും നടക്കുന്ന പകൽ യോഗങ്ങളിൽ സൺഡേ സ്കൂൾ അധ്യാപക-വിദ്യാർഥി-രക്ഷാകർത്തൃ സംഗമം, അഖില മലങ്കര മർത്തമറിയം വനിതാ സമാജം സംഗമം, […]
- [35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തി](https://www.jscnews.in/2024/12/2063/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ചു കൊണ്ട് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പതാക ഉയർത്തി. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച പതാകഘോഷയാത്ര പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ചേർന്നപ്പോൾ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി. തുടർന്ന് സുവിശേഷ നഗരിയിൽ പതാക ഉയർത്തി. സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. […]
- [ഇന്ത്യൻ പ്രസിഡന്റിൽ നിന്നും എക്സലൻസ് അവാർഡ് കരസ്ഥമാക്കി](https://www.jscnews.in/2024/12/2053/): പെരുമ്പാവൂർ ● യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ ഡോ. ലിയ അജി ഓൾ ഇന്ത്യ മെഡിക്കൽ സയൻസിൽ (AIIMS Nirmalagiri Campus) നിന്നും എം.ബി.ബി.എസിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി പാസായതിനുള്ള എക്സലൻസ് അവാർഡ് ബഹു. ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുർമുവിൽ നിന്ന് കരസ്ഥമാക്കി. പുതിയാമടം വീട്ടില്‍ ശ്രീ. അജി വർഗീസ്സിന്റെയും ശ്രീമതി. ലിബി പൗലോസിന്റെയും മകളാണ് ഡോ. ലിയ അജി. അഭിമാനകരമായ നേട്ടം കൈവരിച്ച ഡോ. ലിയ അജിക്ക് യാക്കോബായ സുറിയാനി സഭയുടെ ആശംസകൾ.
- [മുളന്തുരുത്തി യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ ജൂബിലി പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2024/12/2049/): മുളന്തുരുത്തി ● രണ്ടാം യെരുശലേം, ഇന്ത്യയിലെ സെഹിയോൻ എന്നറിയപ്പെടുന്ന പുണ്യ പുരാതനമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ജൂബിലി പെരുന്നാളിന് തുടക്കമായി. വിശുദ്ധ തോമാശ്ലീഹാ ഇന്ത്യയിൽ വന്നിറങ്ങിയതിന്റെ പത്തൊമ്പതാം ശതവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മുളന്തുരുത്തി ഇടവക 1952 ൽ തുടക്കം കുറിച്ച പെരുന്നാളാണ് ജൂബിലി സ്മാരക പെരുന്നാൾ. വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള സിറിയൻ ഓർത്തഡോക്സ് സഭയുടെ മലങ്കരയിലെ ഏക ദൈവാലയവും, ഏറ്റവും ദൈർഘ്യമേറിയ പെരുന്നാൾ പ്രദിക്ഷണവും ഈ ദൈവാലയത്തിന്റെ പ്രത്യേകതയാണ്. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ രാവിലെ 7.15 ന് കൊടികയറ്റി. തുടർന്ന് 8.30 ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന് ധൂപ പ്രാർത്ഥന നടന്നു. ഉച്ചക്ക് 1 മണിക്ക് ഒന്നാം ദിവസം പ്രദക്ഷിണം പുറപ്പെടും. വൈകിട്ട് 7 ന് […]
- [പ്രാർത്ഥനാ നിറവിൽ പരിശുദ്ധ സഭ; വൈദിക സംഘത്തിന്റെ 24 മണിക്കൂർ ചെയിൻ പ്രയർ അനുഗ്രഹകരമായി](https://www.jscnews.in/2024/12/2042/): പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടി വൈദിക സംഘത്തിന്റെ ആദിമുഖ്യത്തിൽ തുടർച്ചയായി 24 മണിക്കൂർ നടത്തിയ വൈദികരുടെ ചെയിൻ പ്രയർ സഭയ്ക്ക് അനുഗ്രഹകരമായി. സഭയുടെ എല്ലാ ഭദ്രാസനങ്ങളുടെയും നേതൃത്വത്തിൽ ഡിസംബർ 16 തിങ്കൾ വൈകിട്ട് 6 മണി മുതൽ ഡിസംബർ 17 ചൊവ്വ വൈകിട്ട് 6 മണി വരെയായിരുന്നു ചെയിൻ പ്രയർ നടന്നത്. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ നിർദ്ദേശാനുസരണം വൈദിക സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ബാംഗ്ലൂർ ഭദ്രാസനത്തിൽ നിന്ന് സന്ധ്യാ നമസ്ക്കാരത്തോടെ പ്രയർ ചെയിൻ പ്രാർത്ഥിച്ച് ആരംഭിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്സന്ത്രയോസ് തോമസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ വിവിധ സമയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കോതമംഗലം മേഖലയുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 6 […]
- [ഫാ. പൗലോസ് ചെട്ടിയാറയിൽ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2024/12/2037/): ചവറാംപാടം ● തൃശ്ശൂർ ഭദ്രാസനത്തിന്റെ മുൻ സെക്രട്ടറിയും മുതിർന്ന വൈദികനുമായ ഫാ. പൗലോസ് ചെട്ടിയാറയിൽ (85) കർത്താവിൽ നിദ്ര പ്രാപിച്ചു. പീച്ചി, മരോട്ടിച്ചാൽ, കണ്ണാറ, ചേലക്കര, തൃക്കണ്ണായി, കൈനൂർ, എരിക്കുംചിറ, തേനിടുക്ക്, ചവറാംപാടം എന്നീ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹധർമ്മിണി: ഏലമ്മ. മക്കൾ : മേഴ്‌സി, ഷാലി, ഷൈനി, റൂബി, എൽദോ, റോയ്. മരുമക്കൾ : എൽദോ, സണ്ണി, പരേതനായ ജോസ്, സജി, മൃദുല, ജിൻസി സംസ്‌കാരം ഡിസംബർ 18 ബുധനാഴ്ച 3:30 ന്ചവറാംപാടം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
- [കൊച്ചുപറമ്പിൽ വിശുദ്ധ പൗലോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ 107-ാമത് ദുഃഖ്റോനോ പെരുന്നാൾ](https://www.jscnews.in/2024/12/2033/): വിശുദ്ധ പൗലോസ് മോർ കൂറിലോസ് തിരുമേനിയുടെ 107-ാമത് ദുഃഖ്റോനോ പെരുന്നാൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡിസംബർ 14 ന് ആചരിക്കുന്നു. പരിശുദ്ധ യാക്കോബായ സുറിയാനി സഭക്ക് അനേകം പുരോഹിതന്മാരെയും അഭിവന്ദ്യരായ പിതാക്കന്മാരെയും പ്രദാനം ചെയ്ത പ്രസിദ്ധമായ മുളന്തുരുത്തി മാർത്തോമൻ സുറിയാനി പള്ളി ഇടവകയിൽപ്പെട്ട തൊഴുപ്പാടൻ കൊച്ചുപറമ്പിൽ കുര്യന്റെയും അന്നമ്മയുടെയും മൂന്നാമത്തെ പുത്രനായി 1850 ഡിസംബർ 4 നു പൗലോസ് ജനിച്ചു. വിശുദ്ധ പരുമല മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സന്യാസ തീക്ഷ്ണതയും വിശുദ്ധ സ്വഭാവവും പൗലോസിനെ വളരെയധികം സ്വാധീനിച്ചു. പൗലോസിൽ ഉണ്ടായിരുന്ന ദൈവീക ചൈതന്യം നന്നേ ബാല്യത്തിൽ തിരിച്ചറിഞ്ഞ അന്ത്യോഖ്യാ പ്രതിനിധി ആയിരുന്ന പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ, പൗലോസിന് കേവലം 9 വയസ്സു ഉള്ളപ്പോൾ തന്നെ ശെമ്മാശ്ശ പട്ടം നൽകി അദ്ദേഹത്തെ അനുഗ്രഹിച്ചു. പതിനാറാം വയസ്സിൽ പാലക്കുന്നത്ത് മാത്യൂസ് മോർ അത്താനാസിയോസ് അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. 1876 സെപ്തംബർ 5 നു പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് […]
- [ആശുപത്രികളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അജപാലന ശുശ്രൂഷ : കത്തോലിക്ക-യാക്കോബായ സംയുക്ത മാര്‍ഗരേഖ തയ്യാറാകുന്നു](https://www.jscnews.in/2024/12/2027/): കോട്ടയം ● ആശുപത്രികളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇരുസഭകളിലേയും വിശ്വാസികള്‍ക്ക് അജപാലന ശുശ്രൂഷ നല്കുന്നതിലുള്ള സംയുക്ത മാര്‍ഗരേഖ മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററില്‍ കൂടിയ കത്തോലിക്ക-യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ദൈവശാസ്ത സംവാദ കമ്മീഷന്‍ യോഗത്തില്‍ അവതരിപ്പിക്കുകയും, ഇരുസഭകളിലേയും സുന്നഹദോസിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു. ആശുപത്രികളില്‍ ആയിരിക്കുന്ന ഇരുസഭകളിലേയും രോഗികള്‍ക്ക് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ രോഗിലേപനം (രോഗികളുടെ തൈലാഭിഷേകം) കുമ്പസാരം, വി. കുര്‍ബ്ബാന ഇവ അവരുടെ സഭയിലെ വൈദീകരില്‍ നിന്ന് ലഭ്യമാക്കുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുവാനും അപ്രകാരം സാധിക്കാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇതരസഭയിലെ വൈദീകരില്‍ നിന്നും തടസ്സം കൂടാതെ ലഭ്യമാക്കുവാനുള്ള ക്രമീകരണങ്ങളാണ് മാര്‍ഗരേഖയിലുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുസഭകളിലേയും വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ക്ക് അവരവരുടെ സഭയിലെ അജപാലന ശുശ്രൂഷ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. 1984-ല്‍ കത്തോലിക്ക സഭയുടേയും, സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടേയും സഭാ തലവന്‍മാര്‍ ഒപ്പുവച്ച ഉടമ്പടി പ്രകാരം അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ (അവരവരുടെ സഭയിലെ പുരോഹിതരും, ആരാധനാ സൗകര്യങ്ങളും ലഭ്യമാകാത്ത സന്ദര്‍ഭങ്ങളില്‍) ഇതര സഭയില്‍ നിന്നും ഈ കൂദാശകള്‍ സ്വീകരിക്കുവാന്‍ […]
- [ശതാബ്ദിയുടെ നിറവിൽ കുറ്റ മോർ കുറിലോസ് സൺഡേ സ്കൂൾ; സമാപന സമ്മേളനം 'തൈബൂസോ' ഡിസംബർ 13 ന്](https://www.jscnews.in/2024/12/2014/): കുറ്റ ● അങ്കമാലി ഭദ്രാസനത്തിലെ കുറ്റ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള മോർ കൂറിലോസ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ‘തൈബൂസൊ’ ഡിസംബർ 13 വെള്ളി വൈകിട്ട് പള്ളിയങ്കണത്തിൽ നടക്കും. വൈകിട്ട് 4.00 മണിക്ക് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം നടക്കും. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവ്വഹിക്കും. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്‌മരണിക പ്രകാശനം അഡ്വ. പി. വി. ശ്രീനിജിൻ എം.എൽ.എ യും കലണ്ടർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടനും ചടങ്ങിൽ നിർവ്വഹിക്കും. തുടർന്ന് ബൈബിൾ കലാ സന്ധ്യ ഉണ്ടാകും. മലങ്കര മെത്രാപ്പോലീത്തായും പരി. പാത്രിയർക്കീസ് […]
- [പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ സുരക്ഷിതമായി ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നു](https://www.jscnews.in/2024/12/2010/): പുത്തന്‍കുരിശ് ● സിറിയായിലെ സ്ഥിതി ഗതികള്‍ കലുഷിതമായിരിക്കുന്ന സാഹചര്യത്തില്‍ അവിടുത്തെ സഭാ മക്കളോടൊപ്പം ആയിരിപ്പാന്‍ മലങ്കരയിലെ അപ്പോസ്‌തോലിക സന്ദര്‍ശനം വെട്ടിച്ചുരുക്കി സിറിയായിലേക്ക് യാത്ര തിരിച്ച ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ സുരക്ഷിതമായി ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നു. ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട പരിശുദ്ധ ബാവ ദുബായ് വഴി ലബനോനില്‍ എത്തിച്ചേരുകയും അവിടെ നിന്ന് റോഡു മാര്‍ഗം ഇന്ന് ഉച്ചയ്ക്ക് 12.00 മണിയോടെയാണ് ദമാസ്‌ക്കസില്‍ എത്തിച്ചേര്‍ന്നത്. ഇപ്പോള്‍ ദമാസ്‌ക്കസിലെ സ്ഥിതിഗതികള്‍ ശാന്തമായിരിക്കുന്നതായി പരി. പിതാവ് അറിയിച്ചു. തന്റെ സന്ദര്‍ശന വേളയില്‍ മലങ്കര സഭാ മക്കളും, കേരള ജനത മുഴുവനും, ഭാരതവും നല്‍കിയ സ്‌നേഹത്തിനും ഊഷ്മളമായ സ്വീകരണത്തിനും പരി. പാത്രിയര്‍ക്കീസ് ബാവ നന്ദി പറഞ്ഞു. സിറിയായിലെയും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലെയും ജനങ്ങളെ തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്ന് പരി. പിതാവ് അറിയിച്ചു.
- [സിറിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക; ഭാരതത്തിന്റെ സൗഹാർദ്ദത ലോകത്തിന് മാതൃക: പരി. പാത്രിയർക്കീസ് ബാവ](https://www.jscnews.in/2024/12/2005/): നെടുമ്പാശേരി ● ഭാരതത്തിന്റെ പാരമ്പര്യവും സൗഹാർദ്ദതയും ലോകത്തിന് തന്നെ മാതൃകയാണെന്നും പ്രത്യേകിച്ച് കേരള സമുഹത്തിന്റെ സ്നേഹവും സൗഹൃദവും സഹിഷ്‌ണതയും സമാധാന മനസ്‌ഥിതിയും മഹത്തരമാണെന്നും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാവ. കേരള സന്ദർശനം പൂർത്തിയാക്കി തിരിച്ച് പോകുവാൻ വന്ന സമയത്താണ് പരി. ബാവ ഈ സന്ദേശം നൽകിയത്. ഭാരതത്തിന്റെ ശ്രേഷ്ഠമായ പാര്യമ്പര്യമാണ് ഇതിന് പിന്നിലുള്ളത്. തുറന്ന മനസ്സോടെ മറ്റുള്ളവരെ സ്വീകരിക്കാനുള്ള ഈ രാജ്യത്തെ ജനങ്ങളുടെ ഉത്സാഹം ലോകത്തിന് മാതൃകയാണ്. ഇത് എന്നും നില . നിൽക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇന്ത്യക്കാർ വിവിധ മതസ്ഥരും പല ഭാഷകൾ സംസാരിക്കുന്നവരാണെങ്കിലും ഈ രാജ്യത്തിന്റെ പാരമ്പര്യവും സൗഹാർദ്ദതയും ലോകത്തിന് തന്നെ മാതൃകയാണ്. ഇവിടത്തെ ജനങ്ങൾക്കു വേണ്ടിയും ഈ രാജ്യത്തിന്റെ ഐശ്വരത്തിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു. അഞ്ചാം തവണയും എനിക്ക് നൽകിയ സ്നേഹവും സൗഹാർദ്ദതയും വിസ്മരിക്കാനാവില്ല. ഏവർക്കും ക്രിസ്‌മസിന്റെയും പുതുവത്സരത്തിന്റെയും […]
- [പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2024/12/1995/): പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ വരെയുള്ള ആരാധനാ ക്രമീകരണങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ6:00 am – പ്രഭാത പ്രാർത്ഥന6.30 am – വിശുദ്ധ കുർബ്ബാന ശനി, ഞായർ ദിവസങ്ങളിൽ6.00 am – പ്രഭാത പ്രാർത്ഥന6.45 am – വിശുദ്ധ കുർബ്ബാന എല്ലാ ദിവസവും 12.00 pm – ഉച്ചനമസ്കാരം6:00 pm – സന്ധ്യാനമസ്ക്കാരം എല്ലാ മാസത്തെയും അവസാനത്തെ ശനിയാഴ്ച ശ്രേഷ്ഠ ബാവായുടെ മാസ കുർബ്ബാനയും ധ്യാനയോഗവും നടത്തപ്പെടും
- [മൂന്ന് ദിവസത്തെ മലങ്കര സന്ദര്‍ശനം പൂര്‍ത്തിയാക്കി പരി. പാത്രിയര്‍ക്കീസ് ബാവ മടങ്ങി](https://www.jscnews.in/2024/12/1991/): പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരി. മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മൂന്ന് ദിവസത്തെ ഭാരത സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെ 9.50 ന് നെടുമ്പാശ്ശേരി അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ടു. ദുബായ് വഴി ലെബനോനിലേക്ക് തിരിച്ച ബാവായോടൊപ്പം മോര്‍ ക്ലീമിസ് ഡാനിയേല്‍ മെത്രാപ്പോലീത്ത, മോര്‍ ജോസഫ് ബാലി മെത്രാപ്പോലീത്ത എന്നിവരും ഉണ്ട്. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ പാത്രിയര്‍ക്കീസ് ബാവാ ശനിയാഴ്ച രാവിലെയാണ് എത്തിയത്. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. പീഡനങ്ങളുടെ നടുവില്‍ യാക്കോബായ സുറിയാനി സഭയെ കരുതലോടെ നയിച്ച മഹാ ഇടയന്‍ 2017 ന് ശേഷം താല്‍ക്കാലീകമായി നഷ്ടപ്പെട്ട് കഷ്ടതകളിലൂടെ കടന്നുപോകുന്ന പള്ളികളേയും വിശ്വാസികളേയും സംരക്ഷിക്കണമെന്നും, തന്റെ ശേഷിക്കുന്ന സമ്പാദ്യവും തന്റെ വാഹനവും വിറ്റ് കിട്ടുന്ന തുക മുഴുവന്‍ അത്തരത്തിലുള്ള പള്ളികള്‍ക്കായി നല്‍കണമെന്ന […]
- [ശ്രേഷ്ഠ ബാവാ പരി. അന്ത്യോഖ്യാ സിംഹാസനത്തിന്റെ ഉത്തമ കാവല്‍ക്കാരന്‍ - പരി. പാത്രിയര്‍ക്കീസ് ബാവ](https://www.jscnews.in/2024/12/1985/): പുത്തന്‍കുരിശ് ● ആധുനിക കാലഘട്ടത്തില്‍ യാക്കോബായ സുറിയാനി സഭയെ പ്രതിസന്ധികളില്‍ നിന്നും വീണ്ടെടുക്കുവാന്‍ ആഹോരാത്രം കഠിനാദ്ധ്വാനം ചെയ്ത മഹാ പ്രധാനാചാര്യനായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവായെന്നും, പരി. അന്ത്യോഖ്യാ സിംഹാസനം പകര്‍ന്ന് നല്‍കിയ സത്യവിശ്വാസത്തെ കണ്ണിലെ കൃഷ്ണമണിപോല്‍ കാത്തുപരിപാലിക്കുവാന്‍ ഏറെ ത്യാഗം സഹിച്ച അന്ത്യോഖ്യാ സിംഹാസനത്തിന്റെ അനുഗ്രഹീത ശ്രേഷ്ഠാചാര്യനായിരുന്നു ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായെന്നും പരി. പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. പരി. സിംഹാസനം ശ്രേഷ്ഠ ബാവായ്ക്ക് ‘യാക്കോബ് ബുര്‍ദ്ദാന’ എന്ന നാമധേയം നല്‍കിയത് അതുകൊണ്ടാണെന്നും പരി. പിതാവ് കൂട്ടിചേര്‍ത്തു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ 40-ാം ഓര്‍മ്മദിനത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ച ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പരി. പാത്രിയര്‍ക്കീസ് ബാവാ. പരി. പാത്രിയര്‍ക്കീസ് ബാവായുടെ പ്രസംഗം അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പരിഭാഷപ്പെടുത്തി.ആമുഖ പ്രസംഗത്തില്‍ തന്നെ വഴി നടത്തിയ പിതാവായിരുന്നു ശ്രേഷ്ഠ ബാവാ എന്നും വിശ്വാസി ഹൃദയങ്ങളിലേയും പൊതു സമൂഹത്തിന്റേയും ഇടയില്‍ […]
- [ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനം സംബന്ധിച്ച ക്രമീകരണങ്ങള്‍](https://www.jscnews.in/2024/12/1980/)
- [ശ്രേഷ്ഠ ബാവായുടെ ഒളി മങ്ങാത്ത ഓർമ്മകളിൽ 40-ാം നാൾ; പരിശുദ്ധ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിക്കും](https://www.jscnews.in/2024/12/1976/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനമായ നാളെ ഡിസംബര്‍ 9-ാം തീയതി തിങ്കളാഴ്ച ആചരിക്കും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രധാന കാർമികത്വം വഹിക്കും. നാളെ രാവിലെ 7.00 മണിക്ക് പാത്രിയര്‍ക്കാസെന്ററില്‍ നിന്ന് പരി. പാത്രിയര്‍ക്കീസ് ബാവായേയും, അഭി. പിതാക്കന്മാരേയും സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആനയിക്കും. 7.30 ന് പ്രഭാത പ്രാര്‍ത്ഥനയും, 8.30 ന് പരി. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും നടത്തപ്പെടും. തുടര്‍ന്ന് നടക്കുന്ന ശ്രേഷ്ഠ ബാവായുടെ അനുസ്മരണ യോഗത്തില്‍ പരി. പാത്രിയര്‍ക്കീസ് ബാവാ മുഖ്യ പ്രഭാഷണം നടത്തും. മറ്റ് പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. തുടര്‍ന്ന് വരുന്ന എല്ലാവര്‍ക്കുമായി വിരുന്നൊരുക്കും.
- [പരിശുദ്ധ പാത്രിയർക്കീസ് ബാവ മലേക്കുരിശ് ദയറായിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു](https://www.jscnews.in/2024/12/1968/): പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മലേക്കുരിശ് ദയറായിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി സംഘത്തിലെ മോര്‍ ക്ലീമിസ് ഡാനിയേല്‍ മെത്രാപ്പോലീത്ത, മോര്‍ ജോസഫ് ബാലി മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മര്‍ക്കോസ് മോര്‍ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ സെക്രട്ടറി മോര്‍ ഔഗേന്‍ അല്‍ഖൂറി അല്‍ക്കാസ് മെത്രാപ്പോലീത്ത എന്നിവരും സംബന്ധിച്ചു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് പരി. ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം.
- [ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിനത്തോടനുബന്ധിച്ച് സന്ധ്യാപ്രാർത്ഥനയ്ക്ക് പരിശുദ്ധ ബാവ നേതൃത്വം നൽകും; തീർത്ഥാടക സംഗമം നടക്കും](https://www.jscnews.in/2024/12/1953/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓർമ്മദിനത്തോടനുബന്ധിച്ച് ഇന്ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ സന്ധ്യാപ്രാർത്ഥനയിൽ പങ്കു ചേരുവാൻ വിവിധ മേഖലകളിൽ നിന്ന് കാൽ നട തീർത്ഥയാത്രകർ ദൈവാലയത്തിൽ എത്തിച്ചേരും. തീർത്ഥാടകർക്ക് വൈകിട്ട് 5.30 ന് സ്വീകരണം നൽകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുഗ്രഹീത നേതൃത്വം നൽകും. സഭയിലെ അഭിവന്ദ്യരായ പിതാക്കന്മാർ സംബന്ധിക്കും.
- [സ്വർഗ്ഗീയ മഹത്വത്തിൽ 39-ാം നാൾ; ശ്രേഷ്ഠ ബാവായുടെ കബറിങ്കലേക്ക് കാൽനട തീർത്ഥയാത്രക്കൊരുങ്ങി വിശ്വാസികൾ](https://www.jscnews.in/2024/12/1948/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 39-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 8 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും നടത്തപ്പെടും. ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിന സന്ധ്യാപ്രാർത്ഥനയിൽ പങ്കു ചേരുവാൻ വിവിധ മേഖലകളിൽ നിന്ന് കാൽ നട തീർത്ഥയാത്രകർ ദൈവാലയത്തിൽ എത്തിച്ചേരും. തീർത്ഥാടകർക്ക് വൈകിട്ട് 5.30 ന് സ്വീകരണം നൽകും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് […]
- [പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം ആരംഭിച്ചു](https://www.jscnews.in/2024/12/1939/): പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ അപ്പോസ്‌തോലിക സന്ദര്‍ശനത്തിനായി മലങ്കരയില്‍ എത്തിച്ചേര്‍ന്നു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് പരി. ബാവായുടെ ശ്ലൈഹീക സന്ദര്‍ശനം. രാവിലെ 8.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പരി. പാത്രിയര്‍ക്കീസ് ബാവായെ മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരും, ബഹു. വൈദീകരും, വിശ്വാസികളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി എത്തിച്ചേര്‍ന്ന പരി. പാത്രിയര്‍ക്കീസ് ബാവായെ സ്വീകരിക്കുവാന്‍ സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു, ശ്രീ. ബെന്നി ബഹനാന്‍ എം.പി, എം.എല്‍.എ മാരായ എല്‍ദോസ് കുന്നപ്പള്ളി, അന്‍വര്‍ സാദത്ത്, പരി. സഭയുടെ വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളും, രാഷ്ട്രീയ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 38-ാം നാൾ; പരിശുദ്ധ പാത്രിയർക്കീസ് ബാവ ധൂപാർപ്പണം നടത്തി](https://www.jscnews.in/2024/12/1927/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 38-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 7 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. ശ്രേഷ്ഠ ബാവായുടെ 40-ാം ഓർമ്മദിന ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കുവാൻ എഴുന്നള്ളി വന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ ധൂപാർപ്പണം നടത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 38-ാം ഓർമ്മ ദിനം (ഡിസംബർ 7 ശനി)](https://www.jscnews.in/2024/12/1901/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 38-ാം ഓർമ്മ ദിനമായ ഡിസംബർ 7 ശനിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 37-ാം ഓർമ്മ ദിനം ആചരിച്ചു; പൗരസ്ത്യ സുവിശേഷ സമാജം നേതൃത്വം നൽകി](https://www.jscnews.in/2024/12/1897/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 36-ാം ഓര്‍മ്മ ദിനമായ ഇന്നലെ ഡിസംബർ 6 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ മോര്‍ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. വന്ദ്യ ഗീവർഗീസ് മുളയംകോട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികരായി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായും പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ വൈദികരും സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതൽ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു. വൈകീട്ട് 6 മണിയ്ക്ക് […]
- [മലങ്കര സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം : യാക്കോബായ സഭാ വര്‍ക്കിംഗ് കമ്മിറ്റി](https://www.jscnews.in/2024/12/1892/): പുത്തന്‍കുരിശ് ● ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മലങ്കര സഭാ തര്‍ക്കം ശാശ്വതവും നീതിപൂര്‍വ്വവും സമാധാനപരമായും പരിഹരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭാ വര്‍ക്കിംഗ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചര്‍ച്ചകളിലൂടെ പരി. സഭയുടെ പാരമ്പര്യ വിശ്വാസവും അസ്ഥിത്വവും നിലനിര്‍ത്തിക്കൊണ്ടുള്ള പ്രശ്‌നപരിഹാരത്തിനായി ബഹു. കേരള ഗവണ്‍മെന്റും, ഇതര ക്രൈസ്തവ മേലദ്ധ്യക്ഷന്മാരും നടത്തിയ പരിശ്രമങ്ങളോട് എക്കാലവും യാക്കോബായ സഭ പരിപൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ട്. തുടര്‍ന്നും സഭയുടെ എല്ലാ സഹകരണവും ഇതിനോടുണ്ടാകും. മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
- [പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ നാളെ മലങ്കരയില്‍ എത്തിച്ചേരും](https://www.jscnews.in/2024/12/1889/): പുത്തന്‍കുരിശ് ● ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ നാളെ രാവിലെ 8.00 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും. മലങ്കര മെത്രാപ്പോലീത്തായും, പരി. സഭയിലെ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും ചേര്‍ന്ന് പരി. പിതാവിനെ വിമാനത്താവളത്തില്‍ സ്വീകരിക്കും. അവിടെ നിന്നും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ കബറിങ്കല്‍ പരി. പാത്രിയര്‍ക്കീസ് ബാവാ ധൂപപ്രാര്‍ത്ഥന നടത്തും. 8-ാം തീയതി ഞായറാഴ്ച മലേക്കുരിശ് ദയറായില്‍ പരിശുദ്ധ പിതാവ് വി. കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് 4.00 മണിക്ക് പാത്രിയര്‍ക്കാ സെന്ററിലെ കത്തീഡ്രലില്‍ പരിശുദ്ധ പിതാവ് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. 9-ാം തീയതി രാവിലെ 8.30 ന് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന ശ്രേഷ്ഠ ബാവായുടെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരി. ഏലിയാസ് […]
- [ഫാ. ഗീവർഗ്ഗീസ് പൂമറ്റത്തിൽ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2024/12/1884/): കോതമംഗലം ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദീകനും, കോതമംഗലം മേഖല ഇഞ്ചൂർ മാർ തോമാ സെഹിയോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായ പൂമറ്റത്തിൽ ഗീവർഗീസ് കശ്ശീശ (78) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഡിസംബർ 6 വെളളി) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 1 മുതൽ 4 വരെ ഉളള ക്രമങ്ങൾ പൂർത്തികരിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് 5-ാം ക്രമം നടക്കും. നാളെ (ഡിസംബർ 7 ശനി) രാവിലെ 11 മണിക്ക് 6-ാം ക്രമം ആരംഭിച്ച് തുടർന്ന് 3 മണിക്ക് ഭവനത്തിൽ സമാപന ശുശ്രൂഷയും 4 മണിക്ക് ഇഞ്ചൂർ മാർ തോമ സെഹിയോൻ യാക്കോബായ സുറിയാനി പളളിയിൽ കബറടക്ക ശുശ്രൂഷ നടക്കും. കോതമംഗലം മാർത്തോമാ ചെറിയ പള്ളി സഹവികാരി ഫാ. ഏലിയാസ് പൂമറ്റത്തിലിന്റെ പിതാവാണ്.
- [സ്വർഗ്ഗീയ മഹത്വത്തിൽ 37-ാം നാൾ; പിതൃസ്മൃതിയിൽ പരിശുദ്ധ സഭ](https://www.jscnews.in/2024/12/1879/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 37-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 6 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ മോര്‍ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. വന്ദ്യ ഗീവർഗീസ് മുളയംകോട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികരായി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായും പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ വൈദികരും സന്നിഹിതരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 37-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 6 വെള്ളി)](https://www.jscnews.in/2024/12/1865/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 37-ാം ഓർമ്മ ദിനമായ ഡിസംബർ 6 വെള്ളിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന്റെ അഭിവന്ദ്യ മോര്‍ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [മധുരവുമായി കടന്നു വന്ന് തങ്ങളെ അനുഗ്രഹിച്ച സ്നേഹ പിതാവിന് പ്രത്യാശാഭവന്റെ ഓർമ്മപ്പൂക്കൾ](https://www.jscnews.in/2024/12/1860/): പുത്തന്‍കുരിശ് ● ശ്രേഷ്ഠ ബാവ നട്ടുനനച്ച് വളർത്തിയ മലയിടംതുരുത്ത് പ്രത്യാശാഭവൻ മാനസികാരോഗ്യ ആശ്രമത്തിലെ 65 ഓളം വരുന്ന കുടുംബാംഗങ്ങൾ പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടം സന്ദർശിച്ച് ഹൃദയാഞ്ജലികൾ അർപ്പിച്ചു. കബറിങ്കൽ നടന്ന ധൂപപ്രാർത്ഥനക്ക് വന്ദ്യ കുര്യാച്ചൻ കോർ എപ്പിസ്കോപ്പ, ഫാ.ജേക്കബ്ബ് മോളത്ത്, ഫാ. ഷാജി പാറക്കാടൻ, ഫാ. അജീഷ് ചെട്ടിയരിക്കൽ, പ്രത്യാശാഭവൻ ഡയറക്ടർ ഡീ. വർഗീസ് കുട്ടി പുറമഠം എന്നിവർ നേതൃത്വം നല്കി. ഇടയ്ക്കിടെ മധുരവുമായി കടന്നു ചെന്ന് തങ്ങളുമായി സംവദിച്ചിരുന്ന ശ്രേഷ്ഠ ബാവായുടെ കബറിടത്തിൽ പ്രത്യാശ ഭവൻ അംഗങ്ങൾ നന്ദിയോടെ പൂക്കൾ സമർപ്പിച്ച് പ്രാർത്ഥനയോടെയാണ് മടങ്ങിയത്.
- [ശ്രേഷ്ഠ ബാവായുടെ 36-ാം ഓർമ്മ ദിനം ആചരിച്ചു; കൊച്ചി ഭദ്രാസനം നേതൃത്വം നൽകി](https://www.jscnews.in/2024/12/1850/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 36-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 5 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് കുരുവിള തട്ടാംപുറത്ത് എന്നിവർ സഹകാർമികരായി. കൊച്ചി ഭദ്രാസനത്തിലെ വൈദികർ സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതൽ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഫാ. ഷമ്മി ജോൺ, ഫാ. സാംസൺ മേലോത്ത്, ഫാ. ബേസിൽ കുറൂർ, ജോണി വി.എൽ എന്നിവർ സന്ദേശങ്ങൾ നൽകി. ഉച്ചയക്ക് 12 മണിയ്ക്ക് […]
- [സമാധാന ദൂതൻ മലങ്കരയിലേക്ക്; ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിന ശുശ്രൂഷകളിൽ പരിശുദ്ധ ബാവ മുഖ്യ കാർമികനാകും](https://www.jscnews.in/2024/12/1837/): പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡിസംബർ 7 മുതൽ 17 വരെ സംസ്ഥാന സർക്കാരിന്റെ അതിഥിയായി മലങ്കര സന്ദർശിക്കും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കാർ അതിഥിയായി പരിഗണിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. സുരക്ഷ ഒരുക്കുന്നതിന് ഡിജിപിയെ ചുമതലപ്പെടുത്തി. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ചാണ് ശ്ലൈഹിക സന്ദർശനം. പരിശുദ്ധ ബാവായുടെ മലങ്കരയിലെ 5-ാം ശ്ലൈഹിക സന്ദർശനമാണിത്. ഡിസംബർ 7 ന് രാവിലെ 9 മണിക്ക് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പരിശുദ്ധ ബാവായ്ക്ക് യാക്കോബായ സുറിയാനി സഭയുടെ നേതൃത്വത്തിൽ ഊഷ്‌മള സ്വീകരണം നൽകും. അന്ന് മലേക്കുരിശ് ദയറായിൽ താസിക്കുന്ന ബാവ 8-ാം തീയതി രാവിലെ 8 മണിക്ക് മലേക്കുരിശ് ദയറായിൽ വിശുദ്ധ കുർബ്ബാനയർപ്പിക്കും. തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തി പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ അധ്യക്ഷത വഹിക്കും. പുണ്യശ്ലോകനായ ശ്രേഷ്ഠ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 36-ാം നാൾ; മലങ്കര മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിച്ചു](https://www.jscnews.in/2024/12/1825/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 36-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 5 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് കുരുവിള തട്ടാംപുറത്ത് എന്നിവർ സഹകാർമികരായി. കൊച്ചി ഭദ്രാസനത്തിലെ വൈദികർ സന്നിഹിതരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. പ്രായഭേദമന്യേ ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 36-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 5 വ്യാഴം); കൊച്ചി ഭദ്രാസനം നേതൃത്വം നൽകും](https://www.jscnews.in/2024/12/1808/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 36-ാം ഓർമ്മ ദിനമായ ഡിസംബർ 5 വ്യാഴാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കൊച്ചി ഭദ്രാസനത്തിലെ വൈദീകർ സഹകാർമികരാകും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 35-ാം ഓർമ്മ ദിനം ആചരിച്ചു; അങ്കമാലി ഭദ്രാസനം നേതൃത്വം നൽകി](https://www.jscnews.in/2024/12/1803/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 35-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 4 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാർ കാര്‍മികത്വം വഹിച്ച് ഭദ്രാസനാധിപനായിരുന്ന ശ്രേഷ്ഠ ബാവായ്ക്ക് ആദരം അർപ്പിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വവും വഹിച്ചു. ഭദ്രാസനത്തിലെ വൈദീകർ സന്നിഹിതരായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതൽ അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ദൈവാലയത്തിൽ പകൽ ധ്യാനവും ശ്രേഷ്ഠ ബാവ അനുസ്മരണവും പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഉച്ചയക്ക് […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 35-ാം നാൾ; ഇടയ ശ്രേഷ്ഠന് ആദരമർപ്പിച്ച് അങ്കമാലി ഭദ്രാസനം](https://www.jscnews.in/2024/12/1796/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 4 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വവും വഹിച്ചു. ഭദ്രാസനത്തിലെ വൈദീകർ സന്നിഹിതരായിരുന്നു. അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. പ്രായഭേദമന്യേ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 4 ബുധൻ); അങ്കമാലി ഭദ്രാസനം നേതൃത്വം നൽകും](https://www.jscnews.in/2024/12/1784/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 35-ാം ഓർമ്മ ദിനമായ ഡിസംബർ 4 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ അഭിവന്ദ്യരായ മോർ സേവേറിയോസ് എബ്രാഹാം, മോർ അഫ്രേം മാത്യൂസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ കാർമികത്വം വഹിക്കും. ഭദ്രാസനത്തിലെ വൈദീകർ സഹകാർമികരാകും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം അങ്കമാലി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 34-ാം ഓർമ്മ ദിനം ആചരിച്ചു; ആത്മീയ ശ്രേഷ്ഠതയിൽ ദൈവാലയം](https://www.jscnews.in/2024/12/1780/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 34-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 3 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ. ഷിബു ജോർജ് പുലയത്ത്, ഫാ. ജെയ്സൺ വർഗീസ് ബ്ലായിൽ എന്നിവർ സഹകാർമികരായി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതൽ ദൈവാലയത്തിൽ അനുസ്മരണ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു. വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത […]
- [മലങ്കരയുടെ വിശ്വാസ ദീപം : സ്വർഗ്ഗീയ മഹത്വത്തിൽ 34-ാം നാൾ](https://www.jscnews.in/2024/12/1773/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 3 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. പ്രായഭേദമന്യേ ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് […]
- [33-ാമത് പള്ളിക്കര കൺവെൻഷന് തുടക്കമായി](https://www.jscnews.in/2024/12/1762/): കിഴക്കമ്പലം ● പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ സെന്റ് മേരീസ് യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 33-ാമത് പള്ളിക്കര കൺവെൻഷന്റെ ഉദ്‌ഘാടനം കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ക്രിസ്തുവിനോട് കൂടെയുള്ള ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് ഉദ്‌ഘാടന സന്ദേശത്തിൽ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്ന് ഫാ. സോബിൻ എലിയാസ് കോട്ടയം വചന സന്ദേശം നൽകി. ഡിസംബർ 5 വരെ മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകീട്ട് 6 മുതൽ 9.30 വരെയാണ് കൺവെൻഷൻ. കത്തീഡ്രൽ വികാരി ഫാ. ഡോ. സി.പി വർഗീസ് അധ്യക്ഷത വഹിച്ചു. സഹവികാരിമാരായ ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. ഹെനു തമ്പി, ഫാ.ബേസിൽ ഏലിയാസ്, വന്ദ്യ ഇ.സി വർഗീസ് കോർ എപ്പിസ്കോപ്പ, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. ബാബു വർഗീസ്, ഫാ. സി.കെ എബ്രഹാം, ഫാ. ഗ്രിഗർ കുര്യാക്കോസ്, ട്രസ്റ്റിമാരായ എ.പി […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 32-ാം നാൾ; വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേർന്ന് ആയിരങ്ങൾ](https://www.jscnews.in/2024/12/1700/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 32-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 1 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവുംവന്ദ്യ ബർശീമോൻ റമ്പാൻ, വന്ദ്യ ഏലിയാ റമ്പാൻ എന്നിവർ സഹ കാർമികത്വവും വഹിച്ചു. വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, കബറിങ്കൽ പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് […]
- [ഉത്തമനായ സഭാ നേതാവായിരുന്നു ശ്രേഷ്ഠ ബാവാ : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ](https://www.jscnews.in/2024/12/1758/): പത്തനംതിട്ട ● തന്നെ ഭരമേല്പിച്ചതും, താൻ വിശ്വസിച്ചതുമായ സത്യ സുറിയാനി സഭയുടെ വിശ്വാസത്തെ കളങ്കം കൂടാതെ പരിപാലിച്ച ശ്രേഷ്ഠ ഇടയനായിരുന്നു കാലം ചെയ്ത ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ. യാക്കോബായ സഭയുടെ ഔന്നിത്യത്തിനും ശ്രേഷ്ഠതക്കും വേണ്ടി നീതിപൂർവ്വമായ ഏതു വിട്ടുവീഴ്ചക്കും തയ്യാറായ ഉത്തമനായ സഭാ നേതാവായിരുന്നു ശ്രേഷ്ഠ ബാവ എന്ന് അഡ്വ. മാത്യു ടി. തോമസ് എംഎൽഎ. യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ കാവുംഭാഗം സെന്റ് ജോർജ് കത്തീഡ്രലിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരണം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ബർണബാസ് ഗീവർഗീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ മാർത്തോമാ സഭയുടെ ചെങ്ങന്നൂർ, മാവേലിക്കര ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യുയാക്കിം മോർ കൂറിലോസ് സഫഗ്രൻ മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോ. സാമുവൽ മോർ ഐറേനിയോസ് മെത്രാപ്പോലീത്ത, ശ്രീ. ടി.എം. മാത്യു എന്നിവർ ശ്രേഷ്ഠ ബാവയുടെ ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെയും, […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 3 ചൊവ്വ)](https://www.jscnews.in/2024/12/1743/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 34-ാം ഓർമ്മ ദിനമായ ഡിസംബർ 3 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും ഭദ്രാസനത്തിലെ വൈദീകർ സഹകാർമികത്വവും വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പകൽ ധ്യാനവും ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 33-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ ചൈതന്യത്തിൽ ദൈവാലയം](https://www.jscnews.in/2024/12/1736/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 33-ാം ഓര്‍മ്മ ദിനമായ ഇന്ന് ഡിസംബർ 2 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. മേഖലയിലെ വൈദികർ സഹകാർമികരായി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതൽ ദൈവാലയത്തിൽ അനുസ്മരണ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു. വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [സ്വർഗ്ഗീയ മഹത്വത്തിൽ 33-ാം നാൾ; ആത്മീയ ശ്രേഷ്ഠതയിൽ കബറിടം](https://www.jscnews.in/2024/12/1728/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 33-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 2 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. പ്രായഭേദമന്യേ ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 33-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 2 തിങ്കൾ)](https://www.jscnews.in/2024/12/1717/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 33-ാം ഓർമ്മ ദിനമായ ഡിസംബർ 2 തിങ്കളാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും മേഖലയിലെ വൈദികർ സഹകാർമികത്വവും വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 32-ാം ഓർമ്മ ദിനം ആചരിച്ചു; ബാവായുടെ സന്നിധിയിൽ വിശ്വാസി സമൂഹം](https://www.jscnews.in/2024/12/1712/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 32-ാം ഓര്‍മ്മദിനമായ ഇന്ന് ഡിസംബർ 1 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 7.30 ന് ആരംഭിച്ചവിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു.കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവുംവന്ദ്യ ബർശീമോൻ റമ്പാൻ, വന്ദ്യ ഏലിയാ റമ്പാൻ എന്നിവർ സഹ കാർമികത്വവും വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു. തുടര്‍ന്ന് 9.30 മണി മുതല്‍ സഭയിലെ എല്ലാ ദയറാ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ പകൽ ധ്യാനവും അനുസ്മരണ പ്രാർത്ഥനകളും നടന്നു. വന്ദ്യ റമ്പാച്ചന്മാരും ദയറാ പട്ടക്കാരും ബഹു. സിസ്റ്റേഴ്സും സംബന്ധിച്ചു. ഉച്ചയക്ക് 12.00 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 32-ാം ഓർമ്മ ദിനം നാളെ (ഡിസംബർ 1 ഞായർ)](https://www.jscnews.in/2024/12/1690/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 32-ാം ഓർമ്മ ദിനമായ ഡിസംബർ 1 ഞായറാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വവും സഭയിലെ വന്ദ്യരായ റമ്പാച്ചന്മാർ സഹ കാർമികത്വവും വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം സഭയിലെ എല്ലാ വന്ദ്യ ദയറാ പട്ടക്കാരുടെയും ബഹു. സിസ്റ്റേഴ്സിന്റെയും നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. വൈകിട്ട് 4 മണിക്ക് അഖില മലങ്കര യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 31-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ നിർഭരമായി ദൈവാലയം](https://www.jscnews.in/2024/12/1686/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 31-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 30 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് ഹോണവാർ മിഷന്റെ അഭിവന്ദ്യ മോര്‍ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ അനുസ്മരണ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് മദ്ധ്യാഹ്ന നമസ്‌ക്കാരം നടന്നു. വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോര്‍ ഈവാനിയോസ് മാത്യൂസ്, മോര്‍ അന്തോണിയോസ് യാക്കോബ്, ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നിവർ നേതൃത്വം നൽകി. വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, […]
- [ശ്രേഷ്ഠ ബാവായുടെ 29-ാം ഓർമ്മ ദിനം ആചരിച്ചു; കോഴിക്കോട് ഭദ്രാസനം നേതൃത്വം നൽകി](https://www.jscnews.in/2024/11/1560/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 29-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 28 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, കോഴിക്കോട് ഭദ്രാസനത്തിലെ ബഹു. വൈദീകർ സഹകാര്‍മികത്വം വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ കോഴിക്കോട് ഭദ്രാസനം, കീഴില്ലം സെന്റ് തോമസ് ധ്യാന കേന്ദ്രം, ജെ.എസ്.സി. മിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഉച്ചയക്ക് 12 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. മാത്യൂസ് മോർ അഫ്രേം, അഭി. യാക്കോബ് മോര്‍ അന്തോണിയോസ്, അഭി. ഡോ. മാത്യൂസ് […]
- [അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ ഡിസംബർ 1, 2 തീയതികളിൽ; ജെ.എസ്.സി ന്യൂസിൽ തൽസമയം](https://www.jscnews.in/2024/11/1674/): അങ്കമാലി ● ഭാരതത്തിലെ അതിപുരാതന ദൈവാലയവും അങ്കമാലി മേഖലയിലെ ക്രൈസ്തവരുടെ മാതൃദൈവാലയവുമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയുടെ 1200-ാമത് വൃശ്ചികം 19 പെരുന്നാളും സത്യവിശ്യാസ സംരക്ഷകൻ പരിശുദ്ധനായ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഡിസംബർ 1, 2 തീയതികളിൽ കൊണ്ടാടും. പ്രധാന പെരുന്നാൾ ദിനങ്ങളായ ഡിസംബർ 1 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് 1200-ാം ജൂബിലി വർഷത്തിന്റെ ഭാഗമായി വി. ഏഴിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ യൂലിയോസ് ഏലിയാസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവരും വന്ദ്യ ടൈറ്റസ് വർഗീസ് തേയ്ക്കാനത്ത് കോറെപ്പിസ്കോപ്പ, വന്ദ്യ ഇട്ടൂപ്പ് ആലൂക്കൽ കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, വഴിപാട് സമർപ്പണം, തമുക്ക് നേർച്ച എന്നിവ നടക്കും. വൈകിട്ട് 4 […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 31-ാം നാൾ; സ്നേഹ സ്മരണകളിൽ വിശ്വാസികളുടെ ഇടയൻ](https://www.jscnews.in/2024/11/1667/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 31-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 30 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഹോണവാർ മിഷന്റെ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ […]
- [അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാവാ അനുസ്മരണവും സെക്രട്ടറീസ് നേതൃത്വ പരിശീലന ക്യാമ്പും ഇന്ന്](https://www.jscnews.in/2024/11/1653/): കോതമംഗലം ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ അനുസ്‌മരണവും സെക്രട്ടറീസ് നേതൃത്വ പരിശീലന ക്യാമ്പും നവംബർ 30 ശനിയാഴ്ച കോതമംഗലം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരും പങ്കെടുക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ സമ്മേളനം തൽസമയ സംപ്രേഷണം ചെയ്യും.
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 31-ാം ഓർമ്മ ദിനം നാളെ (നവംബർ 30 ശനി)](https://www.jscnews.in/2024/11/1641/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 31-ാം ഓർമ്മ ദിനമായ നവംബർ 30 ശനിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. ഹോണവാർ മിഷന്റെ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 30-ാം ഓർമ്മ ദിനം ആചരിച്ചു; സന്ധ്യാ പ്രാർത്ഥനയിൽ അനേകം വിശ്വാസികൾ സംബന്ധിച്ചു](https://www.jscnews.in/2024/11/1622/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 30-ാം ഓര്‍മ്മ ദിനം പരിശുദ്ധ സഭ സമുചിതമായി ആചരിച്ചു. 30-ാം ഓർമ്മ ദിവസമായ നവംബർ 29 വെള്ളി വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോര്‍ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോര്‍ അന്തോണിയോസ് യാക്കോബ്, ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [സെന്റ് ബേസിൽസ് യാക്കോബായ സുറിയാനി പള്ളി കൂദാശക്കൊരുങ്ങുന്നു](https://www.jscnews.in/2024/11/1619/): ഹ്യൂസ്റ്റൺ ● അമേരിക്കൻ അതിഭദ്രാസനത്തിലെ ഹ്യൂസ്റ്റൺ സെന്റ് ബേസിൽസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കുദാശ നവംബർ 29, 30 (വെള്ളി, ശനി) തീയതികളിൽ നടക്കും. അമേരിക്കൻ അതിഭദ്രാസന ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. നവംബർ 29 വെളളിയാഴ്ച വൈകിട്ട് 5 ന് സന്ധ്യാനമസ്കാരത്തെ തുടർന്ന് വിശുദ്ധ ദൈവാലയ കൂദാശ നടക്കും. തുടർന്ന് ആശീർവാദം, അത്താഴ വിരുന്ന് എന്നിവ ഉണ്ടാകും. നവംബർ 30 ശനിയാഴ്ച രാവിലെ 8:30 ന് പ്രഭാത നമസ്ക്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും നടക്കും. പൊതുസമ്മേളനം, സ്നേഹ വിരുന്ന് എന്നിവയോടെ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ബിജോ മാത്യു നേതൃത്വം നൽകും.
- [ശ്രേഷ്ഠാചാര്യന്റെ മായാത്ത ഓർമ്മകളിൽ പരിശുദ്ധ സഭ; ശ്രേഷ്ഠ ബാവായുടെ 30-ാം ഓർമ്മ ദിനം ആചരിച്ചു](https://www.jscnews.in/2024/11/1596/): പുത്തന്‍കുരിശ് ● മലങ്കരയിലെ സുറിയാനി സഭാമക്കൾ തങ്ങളെ സത്യവിശ്വാസത്തിൽ വഴി നടത്തിയ ശ്രേഷ്‌ഠാചാര്യന്റെ ഒളി മങ്ങാത്ത ഓർമ്മകളുമായി 30-ാം ഓർമ്മ ദിനത്തിലേക്ക്. മലങ്കര സുറിയാനി സഭാ മക്കളുടെ ഹൃദയങ്ങളിൽ ജ്വലിക്കുന്ന ഓർമ്മകളോടെ ഇന്നും ജീവിക്കുന്ന പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 30-ാം ഓർമ്മ ദിനം പരിശുദ്ധ സഭ ഒന്നടങ്കം സമുചിതമായി ആചരിച്ചു. ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ 6.30 നോടു തന്നെ പള്ളിയും പരിസരവും വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. കത്തീഡ്രലിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വവും വഹിച്ചു. മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, […]
- [ശ്രേഷ്ഠ ബാവായുടെ ഒളി മങ്ങാത്ത ഹൃദയ സ്മരണകളുമായി 30-ാം ഓർമ്മ ദിനത്തിലേക്ക്; ശ്രേഷ്ഠ ബാവയുടെ 30-ാം ഓർമ്മ ദിനം നാളെ](https://www.jscnews.in/2024/11/1594/): പുത്തന്‍കുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ 30-ാം ഓർമ്മ ദിനം നാളെ നവംബർ 29 വെള്ളിയാഴ്ച ശ്രേഷ്ഠ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലും യാക്കോബായ സുറിയാനി സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആചരിക്കും. കത്തീഡ്രൽ ദൈവാലയത്തിൽ രാവിലെ 5.45 മണിക്ക് പ്രഭാത നമസ്കാരവും 6.30 ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തീമോസ് മാത്യൂസ് എന്നിവരുടെ സഹ കാർമികത്വത്തിലും വി. മൂന്നിൻമേൽ കുർബ്ബാനയും കബറിങ്കൽ പ്രത്യേകം ധൂപപ്രാർത്ഥനയും നേർച്ച വിളമ്പും നടത്തപ്പെടും. സഭയുടെ എല്ലാ ദൈവാലയങ്ങളിലും വി.കുർബ്ബാനയും പ്രത്യേകം പ്രാർത്ഥനകളും നടത്തപ്പെടും.
- [ശ്രേഷ്ഠ കാതോലിക്ക ബാവ ആത്മീയ ഗോളത്തിലെ സൂര്യ തേജസ്സ് - മന്ത്രി കെ. രാജൻ](https://www.jscnews.in/2024/11/1579/): തൃശ്ശൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായും തൃശ്ശൂർ ഭദ്രാസന മുൻ മെത്രാപ്പോലീത്തായുമായിരുന്ന പുണ്യശ്ലോകനായ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് കൊണ്ട് തൃശ്ശൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനം നടത്തി. സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രേഷ്ഠ കാതോലിക്ക ബാവ ആത്മീയ ഗോളത്തിലെ സൂര്യ തേജസ്സൈന്നും തന്റെ ജീവിത ശൈലിയും പ്രവർത്തനങ്ങളും സഭയ്ക്ക് മാത്രമല്ല, പൊതു സമൂഹത്തിനും മാതൃകയാണെന്നും ബാവായെ എക്കാലവും കേരളം സ്മരിക്കുമെന്നും റവന്യു മന്ത്രി കെ. രാജൻ അനുസ്മരിച്ചു. കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ രാജൻ ഉദ്ഘാടനം ചെയ്ത അനുസ്മരണ സമ്മേളനത്തിൽ തൃശ്ശൂർ ഭദ്രാസനാധിപൻ മോർ ക്ലിമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ഭദ്രാസനത്തിന്റെ അടിത്തറ പാകിയത് ശ്രേഷ്ഠ ബാവായാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത അദ്ധ്യക്ഷ പ്രസംഗത്തിൽ സംസാരിച്ചു. സിറോ മലബാർ സഭയുടെ മാർ ആൻഡ്രൂസ് താഴത്ത്, കൽദായ സുറിയാനി സഭയുടെ മാർ ഔഗേൻ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 29-ാം നാൾ; ജനഹൃദയങ്ങളിൽ ശ്രേഷ്ഠ ബാവ](https://www.jscnews.in/2024/11/1552/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 29-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 28 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യരായ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയങ്ങളിലും […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 29-ാം ഓർമ്മ ദിനം നാളെ (നവംബർ 28 വ്യാഴം)](https://www.jscnews.in/2024/11/1540/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 29-ാം ഓർമ്മ ദിനമായ നവംബർ 28 വ്യാഴാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഭദ്രാസനത്തിലെ വൈദികർ സഹകാർമികരാകും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 28-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ ചൈതന്യത്തിൽ ദൈവാലയം](https://www.jscnews.in/2024/11/1530/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 28-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 27 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് ക്‌നാനായ ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ ഗീവര്‍ഗ്ഗീസ് കൊറ്റാലില്‍ കോറെപ്പിസ്‌ക്കോപ്പ, ഫാ. ഡോ. ജ്യോതിസ് പോത്താറ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ സെന്റ് ജോണ്‍സ് മിഷന്‍, അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം എന്നിവയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. യാക്കോബ് മോര്‍ അന്തോണിയോസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [ശ്രേഷ്ഠ ഓർമ്മകളുടെ 30-ാം ദിനത്തിലേക്ക്; ശ്രേഷ്ഠ ബാവയുടെ 30-ാം ഓർമ്മ ദിനം നവംബർ 29 വെള്ളിയാഴ്ച](https://www.jscnews.in/2024/11/1526/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 30-ാം ഓര്‍മ്മദിനം നവംബര്‍ 29 വെള്ളിയാഴ്ച പരിശുദ്ധ സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആചരിക്കും. രാവിലെ വിശുദ്ധ കുര്‍ബ്ബാനയും, അനുസ്മരണ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും. അന്നേദിവസം ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 5.45 ന് പ്രഭാതനമസ്ക്കാരവും 6.30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും കബറിങ്കല്‍ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വവും വഹിക്കും. ഡിസംബര്‍ 8-ാം തീയതി ഞായറാഴ്ച വൈകീട്ട് വിവിധ മേഖലകളിലെ പള്ളികളില്‍ നിന്നും വിശ്വാസികള്‍ തീര്‍ത്ഥയാത്രയായി ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകീട്ട് 6 […]
- [ഐക്കരക്കുടിയിൽ പൗലോസ് കശീശ്ശാ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2024/11/1519/): പെരുമാനി ● യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ സീനിയർ വൈദികൻ ഐക്കരക്കുടിയിൽ ഫാ. ജെ. പൗലോസ് കർത്താവിൽ നിദ്ര പ്രാപിച്ചു. പെരുമാനി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. സംസ്കാരം നാളെ (നവംബർ 28 വ്യാഴാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് ഭവനത്തിലെ ശുശ്രൂഷകളെ തുടർന്ന് പെരുമാനി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.
- [പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദാ (എ.ഡി 421 - നവംബർ 27)](https://www.jscnews.in/2024/11/1516/): പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 1603-ാമത് ഓർമ്മപ്പെരുന്നാൾ സുറിയാനി ഓർത്തഡോക്സ് സഭ നവംബർ 27 ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പൗരസ്ത്യ ദേശത്തിലെ രക്തസാക്ഷിത്വത്തിന്റെ പ്രഭയായി, ബേത്ത് ഹൂസായിൽ (ലോപ്പോത്ത്) ജനിച്ച മോർ യാക്കോബ് മ്‌ഫസ്ക്കോ പേർഷ്യൻ സാമ്രാജ്യത്തിലെ ഉയർന്ന സൈനീക ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അദ്ദേഹം യേശു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിച്ചതിനാൽ ചിത്രവധം ചെയ്യപ്പെട്ട് എ.ഡി 421- ൽ രക്തസാക്ഷിയായി. പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ സഹദായുടെ തിരുശേഷിപ്പ് മോർ ദിവന്നാസിയോസ് ജോസഫ് (രണ്ടാമൻ) മെത്രാപ്പോലീത്തായ്ക്ക് എ.ഡി 1865-ൽ നൽകുകയും, അദ്ദേഹത്തിന്റെ മാതൃ ഭവനത്തിനരികെയുള്ളമോർ പത്രോസ്, പൗലോസ് ശ്ശീഹന്മാരുടെ നാമത്തിൽ എ.ഡി 1900-ൽ സ്ഥാപിതമായ പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ മുൻവശത്ത് നിർമിച്ച കുരിശുപള്ളിയിൽ പരിശുദ്ധനായ മോർ ഗ്രിഗോറിയോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തോടെ എ.ഡി 1868 ഡിസംബർ 10 ന് സ്ഥാപിച്ചു. പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലങ്കരയിലെ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 28-ാം നാൾ; ഹൃദയ സ്മരണകളിൽ ശ്രേഷ്ഠ ബാവ](https://www.jscnews.in/2024/11/1512/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 28-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 27 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യരായ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 28-ാം ഓർമ്മ ദിനം നാളെ (നവംബർ 27 ബുധൻ)](https://www.jscnews.in/2024/11/1504/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 28-ാം ഓർമ്മ ദിനമായ നവംബർ 27 ബുധനാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 27-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ നിറവിൽ ദൈവാലയം](https://www.jscnews.in/2024/11/1495/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 27-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 26 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുമ്പമൺ ഭദ്രാസന വൈദീക സംഘം ധ്യാനത്തിനും പ്രാർത്ഥനകൾക്കും നേതൃത്വം നൽകി. ഫാ. ഡോ. കോശി പി. ജോർജ് അനുസ്മരണ പ്രഭാഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് സഖറിയ നേതൃത്വത്തിൽ വൈദിക സംഘം ധൂപപ്രാർത്ഥന നടത്തി. മെത്രാപ്പോലീത്തന്മാരായ അഭിവന്ദ്യ മാത്യൂസ് മോർ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി […]
- [മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ ശ്രേഷ്ഠ ബാവയുടെ കബറിടം സന്ദർശിച്ചു](https://www.jscnews.in/2024/11/1486/): പുത്തന്‍കുരിശ് ● മുൻ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ ശ്രേഷ്ഠ ബാവയുടെ കബറിടം സന്ദർശിച്ചു. ഇന്ന് രാവിലെ മറ്റ് കോൺഗ്രസ് നേതാക്കളോടൊപ്പമാണ് ശ്രീ. കെ. മുരളീധരൻ പുത്തൻകുരിശിൽ പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിയത്. തന്റെ പിതാവും മുൻ കേരള മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരനുമായും താനുമായും ശ്രേഷ്ഠ ബാവായ്ക്കുള്ള ഹൃദയബന്ധത്തെക്കുറിച്ച് അദ്ദേഹം വികാരാധീധനായി. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് കെ. മുരളീധരനെ സ്വീകരിച്ചു. ഏറെ നേരം സഭാ ആസ്ഥാനത്ത് ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ് നവംബർ 29, 30 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2024/11/1458/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് നവംബർ 29, 30 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ രാവിലെ 8.30 ന് തന്നെ റജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ കത്ത് കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [സ്വർഗ്ഗീയ മഹത്വത്തിൽ 27-ാം നാൾ; ഓർമ്മകളിലെന്നും ശ്രേഷ്ഠ ജീവിതം](https://www.jscnews.in/2024/11/1471/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 27-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 26 ചൊവ്വാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 27-ാം ഓർമ്മ ദിനം നാളെ (നവംബർ 26 ചൊവ്വ)](https://www.jscnews.in/2024/11/1455/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 27-ാം ഓർമ്മ ദിനമായ നവംബർ 26 ചൊവ്വാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 26 -ാം ഓർമ്മ ദിനം ആചരിച്ചു; ശ്രേഷ്ഠ പിതാവിന്റെ ഓർമ്മയിൽ പരിശുദ്ധ സഭ](https://www.jscnews.in/2024/11/1450/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 26-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 25 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, ഫാ. ഷൈജു ജോസ് ചെന്നിക്കര, ഫാ. എമില്‍ വര്‍ഗ്ഗീസ്, ഫാ. ഫെബിന്‍ പൂത്താറ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ പുത്തന്‍കുരിശ് സെന്റ് മേരീസ് കോണ്‍വെന്റിലെ ബഹു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അഭി. യാക്കോബ് […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 26-ാം നാൾ; ദീപ്ത സ്മൃതിയിൽ ശ്രേഷ്ഠ ഇടയൻ](https://www.jscnews.in/2024/11/1443/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 26-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 25 തിങ്കളാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 26-ാം ഓർമ്മ ദിനം നാളെ (നവംബർ 25 തിങ്കൾ)](https://www.jscnews.in/2024/11/1435/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 26-ാം ഓർമ്മ ദിനമായ നവംബർ 25 തിങ്കളാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 25-ാം ഓർമ്മ ദിനം ആചരിച്ചു; പ്രാർത്ഥനാ നിറവിൽ ദൈവാലയം](https://www.jscnews.in/2024/11/1431/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 25-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 24 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 7.30 ന് ആരംഭിച്ചവിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു.മലേക്കുരിശ് ദയറാധിപൻ അഭിവന്ദ്യ മോര്‍ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വവും വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു. തുടര്‍ന്ന് 9.30 മണി മുതല്‍ കോതമംഗലം സെന്റ് മേരീസ് കോൺവെന്റിലെ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പകൽ ധ്യാനവും പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 25-ാം നാൾ; വിശ്വാസി സാഗരത്താൽ ദൈവാലയം](https://www.jscnews.in/2024/11/1421/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 25-ാം ഓര്‍മ്മ ദിനമായ ഇന്ന് നവംബർ 24 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു. മലേക്കുരിശ് ദയറാധിപൻ അഭിവന്ദ്യ മോര്‍ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, ജെറുസലേം പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വവും വഹിച്ചു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും സംബന്ധിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, കബറിങ്കൽ പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന […]
- [പത്മശ്രീ ഷെവ. ഡോ. റ്റി.പി ജേക്കബ് കർത്താവിൽ നിദ്ര പ്രാപിച്ചു; സത്യ വിശ്വാസത്തെ നെഞ്ചോടു ചേർത്ത വ്യക്തിത്വം](https://www.jscnews.in/2024/11/1397/): പുത്തന്‍കുരിശ് ● അങ്കമാലി ഭദ്രാസനത്തിലെ ആലുവ തൃക്കുന്നത്ത് സെമിനാരി ഇടവകയിൽ തേനുങ്കൽ വർക്കി പൗലോസിന്റെ പുത്രൻ പത്മമശ്രീ ഷെവ. ഡോ. റ്റി.പി. ജേക്കബ് കർത്താവിൽ നിദ്ര പ്രാപിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം നവംബർ 24 ഞായറാഴ്ച രാവിലെ ഇൻഡിഗോ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. 12.30 മുതൽ മലേക്കുരിശ് ദയറയിൽ പൊതുദർശനത്തിന് വെക്കും. 2.00-ന് ഭൗതിക ശരീരം ദയറാ സെമിത്തേരിയിൽ സംസ്കരിക്കും. സഭാചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യമായ ആലുവ തേനുങ്കൽ കുടുംബത്തിലാണ് ജനനം. തികഞ്ഞ സഭാസ്നേഹിയും സത്യ വിശ്വാസത്തെ നെഞ്ചോടു ചേർത്ത വ്യക്തിത്വമായിരുന്നു റ്റി.പി. ജേക്കബ്. ആറ് പതിറ്റാണ്ടിലുപരിയായി മദ്രാസിൽ വാസ്കുലർ സർജനായി പ്രവർത്തിച്ചുവരുകയാണ്. ഏഷ്യയിലാദ്യമായി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ വാസ്കുലർ സർജറി ഡിപ്പാർട്‌മെന്റിനു തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തെ മാനിച്ച് രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഷെവലിയർ സ്ഥാനം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. കൂടാതെ ഓസിയോ ഹക്കിമോ ഡി-ഈത്തൻ ബി-ഹിന്ദു (ബുദ്ധിമാനായ ഭിഷ്വഗരൻ) എന്ന […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 25-ാം ഓർമ്മ ദിനം നാളെ (നവംബർ 24 ഞായർ)](https://www.jscnews.in/2024/11/1392/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 25-ാം ഓർമ്മ ദിനമായ നവംബർ 24 ഞായറാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വവും അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഗീവർഗീസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വവും വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 24-ാം ഓർമ്മ ദിനം ആചരിച്ചു; നിത്യ സ്മൃതിയിൽ ശ്രേഷ്ഠ ഇടയൻ](https://www.jscnews.in/2024/11/1388/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 24-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 23 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സംബന്ധിച്ചു. വൈദീകരും അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടർന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരം നടത്തപ്പെട്ടു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ്, അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ്, അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നും ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2024/11/1378/): പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 40-ാം ഓർമ്മ ദിവസം വരെ ഞായറാഴ്ചകളിൽ വി. കുർബ്ബാന സമയ ക്രമീകരണത്തിൽ മാറ്റം: 06.30 am – പ്രഭാത നമസ്ക്കാരം 07:30 am – വിശുദ്ധ കുർബ്ബാന
- [അഡ്വ. ഷൈജു സി. ഫിലിപ്പ് കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2024/11/1374/): കോട്ടയം ● വെള്ളൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റി വെള്ളൂർ ചിരട്ടേപ്പറമ്പിൽ അഡ്വ. ഷൈജു സി ഫിലിപ്പ് (44) കർത്താവിൽ നിദ്ര പ്രാപിച്ചു. കോൺഗ്രസ് കോട്ടയം പുതുപ്പള്ളി ബ്ലോക്ക് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന അഡ്വ. ഷൈജു സി. ഫിലിപ്പ് ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ രാവിലെ നിര്യാണം സംഭവിച്ചത്. ഹൈക്കോടതി അഭിഭാഷകനാണ്. യാക്കോബായ സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം, യൂത്ത് അസ്സോസിയേഷന്‍ കോട്ടയം ഭദ്രാസന സെക്രട്ടറി, അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മണർകാട് സെൻ്റ് മേരീസ് കോളേജ് കെ.എസ്.യു ചെയർമാൻ, ഡി.ഐ.സി വിദ്യാര്‍ഥി സംഘടന ജില്ലാ പ്രസിഡൻ്റ്, യൂത്ത്ഫ്രണ്ട് ജേക്കബ് സംസ്ഥാന പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ചു. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെള്ളൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സെൻ്റ് മേരീസ് ചാപ്പൽ സെമിത്തേരിയിൽ നടക്കും. ഭാര്യ: അസി. […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 24-ാം നാൾ; സ്മൃതി പഥങ്ങളിൽ ശ്രേഷ്ഠ ബാവ](https://www.jscnews.in/2024/11/1370/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 24-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 23 ശനിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സന്നിഹിതരായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 24-ാം ഓർമ്മ ദിനം നാളെ (നവംബർ 23 ശനി)](https://www.jscnews.in/2024/11/1357/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 24-ാം ഓർമ്മ ദിനമായ നവംബർ 23 ശനിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോര്‍ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 23-ാം ഓർമ്മ ദിനം ആചരിച്ചു; സെന്റ് പോൾസ് മിഷൻ നേതൃത്വം നൽകി](https://www.jscnews.in/2024/11/1349/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 23-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 22 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയ്ക്ക് ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവരും വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടർന്ന് ദൈവാലയത്തിൽ സെൻ്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടന്നു. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരം നടത്തപ്പെട്ടു.b വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭിവന്ദ്യ മോര്‍ ഈവാനിയോസ് മാത്യൂസ്, അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരും, വന്ദ്യ കോറെപ്പിസ്‌ക്കോപ്പാമാരും, ബഹു. വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.
- [ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുനമ്പം സമരപ്പന്തൽ സന്ദർശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു](https://www.jscnews.in/2024/11/1340/): പുത്തൻകുരിശ് ● മുനമ്പം ദേശവാസികൾ നീതിയ്ക്കും അവകാശ സംരക്ഷണത്തിനുമായി നടത്തി കൊണ്ടിരിക്കുന്ന സമരത്തിൻ്റെ 41-ാം ദിവസം യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത മുനമ്പം സമരപന്തൽ സന്ദർശിച്ച് യാക്കോബായ സുറിയാനി സഭയുടെ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. മുനമ്പത്തെ സമരം മതപരമോ, വർഗ്ഗീയ, രാഷ്ട്രീയപരമോ പ്രത്യയശാസ്ത്രപരമോ ആയ സമരമല്ലെന്നും തങ്ങളുടെ ഭവനങ്ങളിൽ നിന്ന് തെരുവിലേക്ക് വലിച്ചെറിയപ്പെടാതിരിക്കുവാനുള്ള ഒരു ജനതയുടെ നീതിയ്ക്കു വേണ്ടിയുള്ള രോദനമാണ് അവിടെ നടക്കുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മത സൗഹാർദ്ദത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും ഈറ്റില്ലമായ ഭാരതത്തിൽ ഇന്ത്യൻ ഭരണഘടന ഓരോ പൗരനും അവകാശങ്ങൾ സംരക്ഷിക്കുവാനുള്ള സാഹചര്യം നൽകുന്നുണ്ട്. മുനമ്പം വിഷയം രാഷ്ട്രീയ താല്പര്യങ്ങൾക്കോ, മത-വർഗ്ഗീയ താല്പര്യങ്ങൾക്കോ ദുരുപയോഗം ചെയ്യപ്പെടാതെ അടിയന്തിരമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ പ്രശ്നം നീതിപൂർവ്വവും ശാശ്വതവുമായി പരിഹരിക്കുവാൻ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിൽ ഈ പ്രശ്നത്തിന് ശാശ്വതവും നീതിപൂർവ്വവുമായ ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് […]
- [സ്വർഗ്ഗീയ മഹത്വത്തിൽ 23-ാം നാൾ; സ്നേഹ സ്മരണയിൽ ശ്രേഷ്ഠ ഇടയൻ](https://www.jscnews.in/2024/11/1338/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 23-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 22 വെള്ളിയാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവയുടെ 40-ാം ദിവസത്തെ അടിയന്തര ചടങ്ങുകളിലേക്കായി ഹൈറേഞ്ച് മേഖലയുടെ ഓഹരി അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർക്കു കൈമാറി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ സെൻ്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 23-ാം ഓർമ്മ ദിനം നാളെ (നവംബർ 22 വെള്ളി)](https://www.jscnews.in/2024/11/1323/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 23-ാം ഓർമ്മ ദിനമായ നവംബർ 22 വെള്ളിയാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം സെൻ്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യ നേതൃത്വം നൽകുന്ന പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 22-ാം ഓർമ്മ ദിനം ആചരിച്ചു; നിരണം ഭദ്രാസനവും ജെ.എസ്.സി മിഷനും നേതൃത്വം നൽകി](https://www.jscnews.in/2024/11/1318/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 22-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 21 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ തോമസ് മറ്റത്തില്‍ കോറെപ്പിസ്‌ക്കോപ്പ, ഫാ. സാബു യോഹന്നാന്‍, ഫാ. എല്‍ദോസ് ചിറങ്ങര എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു. തുടര്‍ന്ന് 9.30 മണി മുതല്‍ നിരണം ഭദ്രാസനത്തിന്റെയും, ജെ.എസ്.സി മിഷന്‍ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു. വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭി. ഗീവര്‍ഗ്ഗീസ് മോര്‍ അത്താനാസിയോസ്, അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, അഭി. മാത്യൂസ് […]
- [ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എത്തും](https://www.jscnews.in/2024/11/1306/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ 2024 ഡിസംബര്‍ മാസം 07 ന് കേരളത്തില്‍ എത്തിച്ചേരുമെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയ പരി. സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രഡിഡന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. പരി. പാത്രിയര്‍ക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ 40-ാം ഓര്‍മ്മദിനമായ ഡിസംബര്‍ മാസം 09-ാം തീയതി പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും, അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചിലവഴിക്കും. പരി. പിതാവിന്റെ ഇപ്രാവശ്യത്തെ അപ്പോസ്തോലിക സന്ദര്‍ശനത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. പരി. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ സംബന്ധിച്ച് സഭയുടെ വര്‍ക്കിംഗ് കമ്മറ്റിയുടേയും […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണാർത്ഥം അഖില മലങ്കര ബൈബിൾ ക്വിസ്സ് മത്സരം](https://www.jscnews.in/2024/11/1299/): അങ്കമാലി ● ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ 1200-ാംമത് ജൂബിലിയുടെയും പ്രധാനപ്പെരുന്നാളിൻ്റെയും ഭാഗമായി പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണാർത്ഥം സൺഡേ സ്കൂൾ അദ്ധ്യാപകർക്കായി അഖില മലങ്കര ബൈബിൾ ക്വിസ്സ് മത്സരം നടത്തും. നവംബർ 30 ശനി രാവിലെ 10:30 നാണ് മത്സരം ആരംഭിക്കുക. ഒന്നാം സമ്മാനം 10001 രൂപയും മെമൻ്റോയും, രണ്ടാം സമ്മാനം 7001 രൂപയും മെമന്റോയും, മൂന്നാം സമ്മാനം 5001 രൂപയും മെമന്റോയും വിജയികൾക്ക് നൽകും. വിശദ വിവരങ്ങൾക്കും, രജിസ്ട്രേഷനും ഫാ. ഗീവർഗീസ് മണ്ണാപറമ്പിൽ : 9847225611, വർഗ്ഗീസ് പോൾ : 7994242958, എൽദോ വർഗ്ഗീസ് : 9847545439, നിനോ തോമസ് : 9747216954 എന്നിവരെ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
- [സ്വർഗ്ഗീയ മഹത്വത്തിൽ 22-ാം നാൾ; ശ്രേഷ്ഠതയോടെ കബറിടം](https://www.jscnews.in/2024/11/1293/): പുത്തന്‍കുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 22-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 21 വ്യാഴാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുര്‍ബ്ബാനയിലും, കബറിങ്കലെ ധൂപപ്രാര്‍ത്ഥനയിലും സഭാ ഭാരവാഹികളും അനേകം വൈദികരും നിരവധി വിശ്വാസികളും സംബന്ധിച്ചു. അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും. ഇന്ന് ദൈവാലയത്തിൽ പകൽ ധ്യാനവും, ശ്രേഷ്ഠ ബാവ അനുസ്മരണവും, പ്രാർത്ഥനകളും നടത്തപ്പെടും. എല്ലാ ദിവസങ്ങളും നടക്കുന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്ന് ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു. ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 22-ാം ഓർമ്മ ദിനം നാളെ (നവംബർ 21 വ്യാഴം)](https://www.jscnews.in/2024/11/1279/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ 22-ാം ഓർമ്മ ദിനമായ നവംബർ 21 വ്യാഴാഴ്ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. മൂന്നിന്മേൽ കുർബ്ബാന തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്കു ശേഷം പകൽ ധ്യാനവും, ശ്രേഷ്‌ഠ ബാവാ അനുസ്‌മരണവും പ്രാർത്ഥനയും ഉണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് മദ്ധ്യാഹ്ന നമസ്ക്കാരവും 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും നടക്കും.
- [ശ്രേഷ്ഠ ബാവായുടെ 21-ാംഓർമ്മ ദിനം ആചരിച്ചു; ഇടുക്കി ഭദ്രാസനവും അഖില മലങ്കര മര്‍ത്തമറിയം സമാജവും നേതൃത്വം നൽകി](https://www.jscnews.in/2024/11/1273/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 21-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 20 ബുധനാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 6.30 ന് ആരംഭിച്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വവും, വന്ദ്യ വര്‍ഗ്ഗീസ് ജേക്കബ് പഞ്ഞിക്കാട്ടില്‍ കോറെപ്പിസ്‌ക്കോപ്പ, വന്ദ്യ വര്‍ഗ്ഗീസ് ജോണ്‍ പഞ്ഞിക്കാട്ടില്‍ കോറെപ്പിസ്‌ക്കോപ്പ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. അഭി. ഏലിയാസ് മോര്‍ യൂലിയോസ്, അഭി. ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നീ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും, ബഹു. വൈദീകരും, അനേകം വിശ്വാസികളും വി. കുര്‍ബ്ബാനയിലും കബറിങ്കല്‍ നടത്തപ്പെട്ട ധൂപ പ്രാര്‍ത്ഥനയിലും പങ്കെടുത്തു തുടര്‍ന്ന് 9.30 മണി മുതല്‍ ഇടുക്കി ഭദ്രാസനത്തിന്റെയും, അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജത്തിന്റെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയില്‍ അഭി. ഡോ. […]
- [മലങ്കര സഭയിൽ സമാധാനത്തിന്റെ പുലരിയെന്ന് പ്രത്യാശ; യാക്കോബായ സഭാ അധ്യക്ഷനാകാൻ ജോസഫ് മാർ ഗ്രിഗോറിയോസ്](https://www.jscnews.in/2025/03/3013/): കൊച്ചി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ ഒരു പുതുയുഗം പിറക്കുകയാണ്. യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനായി പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയായി വാഴിക്കപ്പെടുമ്പോള്‍ അത് സഭാചരിത്രത്തില്‍ മറ്റൊരുയുഗപ്പിറവിയാവുകയാണ്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ കാലംചെയ്ത സ്ഥാനമൊഴിവിലേക്കാണ് ഈ പുതിയ നിയോഗം. സംഘാടക മികവിനൊപ്പം സൗമ്യതയാണ് ദമുഖമുദ്രയാക്കി സമന്വയത്തിന്റെ ശൈലി പിന്തുടർന്ന് സഭയെക്കുറിച്ചും സഭാവിശ്വാസികളെ കുറിച്ചും വ്യക്തമായ ദർശനത്തോടുകൂടിയാണ് പുതിയ സ്ഥാനത്തേക്ക് അദ്ദേഹം എത്തുന്നത്. 1974 മാര്‍ച്ച് 25-നാണ് മഞ്ഞനിക്കര ദയറായില്‍ വെച്ച് മാര്‍ ഗ്രിഗോറിയോസ് ശെമ്മാശപട്ടം സ്വീകരിച്ചത്. 1984-ലെ വചനിപ്പ് പെരുന്നാള്‍ ദിവസമാണ് മുളന്തുരുത്തി മാര്‍തോമന്‍ ചാപ്പലില്‍ വെച്ച് കശ്ശീശാ പദവിയിലേക്ക് ഉയര്‍ത്തിയത്. 2025 മാര്‍ച്ച് 25ന് അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവയില്‍ നിന്ന് കത്തോലിക്ക ബാവയായി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ലെബനോനിലെ അറ്റ്ചാനെയിംലെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ ഏതാനും നിമിഷങ്ങൾക്കകമാണ് സ്ഥാനാരോഹണ ചടങ്ങുകൾ. ആകമാന സുറിയാനി സഭയുടെ തലവൻ […]
- [പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു: യാക്കോബായ സഭക്ക് പുതിയ ഇടയൻ](https://www.jscnews.in/2025/03/3011/): ലെബനൻ താഴ്‌വരകളെ സാക്ഷിയാക്കി യാക്കോബായ സഭയ്ക്ക് പുതിയ ഇടയൻ. പുതിയ കാതോലിക്കയായി ഡോ ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേലിയോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി. ബെയ്റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തേയും 700-ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം നടന്നത്. കാത്തിരുന്ന പുണ്യനിമിഷം വന്നെത്തിയ സന്തോഷത്തിലാണ് വിശാസികൾ.
- [കാണുന്നു…പ്രത്യാശയുടെ ഒലിവില….](https://www.jscnews.in/2025/03/3009/): മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി ഇന്ന് ലബനനിൽ അഭിഷിക്തനാകുന്ന ജോസഫ് മാർ ഗ്രിഗോറിയോസ് സംസാരിക്കുന്നു ‘ചേരികൾക്കും കുടിലുകൾക്കും നടുവിൽ ഗംഭീരങ്ങളായ ആരാധനാലയങ്ങൾ പണിയാൻ അയയ്ക്കപ്പെട്ടവനല്ല ക്രിസ്തു. ഹൃദയങ്ങളെ ആരാധനാലയങ്ങളും ആത്മാവിനെ അൾത്താരയും മനസ്സിനെ പുരോഹിതനുമാക്കാൻ വന്നവനാണ്’– ഇതെഴുതിയ ഖലീൽ ജിബ്രാന്റെ നാട് ലബനനാണ്. ആ ലബനനിന്റെ തലസ്ഥാനമായ ബെയ്റൂട്ടിന് 20 കിലോമീറ്റർ അകലെ ‘അച്ചാനെ’ എന്ന സ്ഥലത്തെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ മലങ്കരയിലെ യാക്കോബായ സഭയുടെ തദ്ദേശീയ അധ്യക്ഷന് ഇന്ന് അഭിഷേകമാണ്. ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ കാതോലിക്കാബാവായാകുന്നു. അദ്ദേഹത്തെ നേരിൽ കാണുമ്പോൾ മുറിയിലെ മേശപ്പുറത്ത് ഖലീൽ ജിബ്രാന്റെ കവിതകളുടെ പുസ്തകമുണ്ടായിരുന്നു. ജിബ്രാന്റെ വരികളുടെ ആത്മാവ് മാർ ഗ്രിഗോറിയോസിന്റെ വാക്കുകളിലുണ്ടായിരുന്നു. സമാധാനത്തെ അദ്ദേഹം വെല്ലുവിളിയായും സാധ്യതയായും കാണുന്നു. സഭ പണിതുകൊടുക്കുന്നതല്ല പള്ളിയെന്നും ജനം പണിതുണ്ടാക്കുന്നതാണെന്നും അദ്ദേഹം കരുതുന്നു. നിയമവും കോടതിയും ഹൃദയങ്ങളെ ചേർത്തുകൊള്ളണമെന്നില്ലെന്നും ഹൃദയങ്ങൾ ചേർന്നാൽ കോടതിയും വ്യവഹാരവും വേണ്ടിവരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. കേരളത്തിലെ സുറിയാനി ക്രൈസ്തവ […]
- [യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും](https://www.jscnews.in/2025/03/3007/): കൊച്ചി/ലബനോൻ ● യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ജോസഫ് മാര്‍ ഗ്രീഗോറിയോസിനെ ഇന്ന് വാഴിക്കും. ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ബെയ്‌റുത്തിലെ പാത്രിയര്‍ക്ക അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരിസ് കത്തീഡ്രല്‍ പള്ളിയില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് വാഴിക്കല്‍ ശുശ്രൂഷ. വിവിധ ക്രൈസ്തവ സഭകളുടെ അധ്യക്ഷന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ അമരത്തേക്ക് വാഴിക്കപ്പെടുന്നത്. നാളെ നടക്കുന്ന ആകമാന സുന്നഹദോസില്‍ പാത്രിയര്‍ക്കീസ് ബാവയും നവാഭിഷിക്തനാകുന്ന ബസേലിയോസ് ജോസഫ് ബാവയും പങ്കെടുക്കും. ഈ മാസം 30ന് കേരളത്തില്‍ തിരിച്ചെത്തുന്ന പുതിയ കാതോലിക്കാ ബാവയ്ക്ക് യാക്കോബായ സഭയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും. ശേഷം സഭാസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്‍ട്രലിലാണ് സ്ഥാനാരോഹണം. ഇന്നലെ പള്ളി തര്‍ക്കം പരാമര്‍ശിച്ച് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ രംഗത്തെത്തിയിരുന്നു. ക്രിസ്തുവിന്റെ ജീവിതപാഠം ഉള്‍ക്കൊള്ളണമെന്നും പരസ്പരം […]
- [ലക്ഷ്യം വ്യവഹാരമുക്ത മലങ്കര സഭ - മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2025/03/3005/): ലെബനനിലെ അച്ചാനെയിലെ സെയ്‌ൻ്റ് മേരീസ് കത്തീഡ്രൽ ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് ആ ശുഭദിനം. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്‌ഠ കാതോലിക്കയായി വാഴിക്കുമ്പോൾ യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ പുതിയ യുഗം പിറക്കുകയാണ്. ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് ബാവ എന്നാണ് അദ്ദേഹത്തിൻ്റെ സ്ഥാനീയനാമം. സംഘാടനമികവിനൊപ്പം സൗമ്യത മുഖമുദ്രയാക്കി, സമന്വയത്തിൻ്റെ ശൈലി പിന്തുടർന്ന്, സഭയെക്കുറിച്ച് വ്യക്തമായ ദർശനത്തോടെയാണ് ജോസഫ് മോർ ഗ്രിഗോറിയോസ് പുതിയ സ്ഥാനത്തേക്ക് കടന്നുവരുന്നത്. ആകമാന സുറിയാനി സഭയുടെ തലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ജോസഫ് മോർ ഗ്രിഗോറിയോസിനെ കാതോലിക്കയായി വാഴിക്കുക. പതിറ്റാണ്ടുകൾ പിന്നിട്ട സഭാതർക്കത്തിന് ശാശ്വത പരിഹാരമാകുമെന്നും സമാധാനത്തിൻ്റെ പുതിയ പുലരി ഉദിക്കുമെന്നുമുള്ള പ്രത്യാശയോടെയാണ് നിയുക്ത കാഭതാലിക്കാ പദവിയേറ്റെടുക്കാ നൊരുങ്ങുന്നത്. പുതിയ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും അദ്ദേഹം ‘മാതൃഭൂമി’ പ്രതിനിധി രാജേഷ് ജോർജിനോട് മനസ്സുതുറന്നപ്പോൾ… 🔘കാതോലിക്കാ സ്ഥാനലബ്ധിയെ എങ്ങനെ കാണുന്നു? സഭയുടെ അധ്യക്ഷപദവി ഭാരിച്ച ദൈവിക ഉത്തരവാദിത്വമാണ്. അന്ത്യോക്യ പാത്രിയർക്കീസിൻ്റെ പരമാധ്യക്ഷതയിലുള്ള സഭയിലെ രണ്ടാംസ്ഥാനിയാണ് […]
- [കാതോലിക്ക സ്‌ഥാനാരോഹണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സംഘവും](https://www.jscnews.in/2025/03/3001/): കൊച്ചി ● ഭാരതത്തിലെ പൗരാണിക ക്രൈസ്തവ സഭയായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മഫ്രിയാൻ സ്ഥാനാരോഹണത്തിന് സംബന്ധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിസംഘം ലബനോനില്‍ എത്തും. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റും മലങ്കര മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ കാതോലിക്ക സ്‌ഥാനാരോഹണ ശുശ്രൂഷയില്‍മുന്‍ കേന്ദ്രമന്ത്രിമാരായ വി. മുരളീധരന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും ബെന്നി ബഹന്നാന്‍ എം.പി, ഷോണ്‍ ജോര്‍ജ് എന്നിവരുമാണു പ്രതിനിധിസംഘത്തിലുള്ളത്.
- [മലങ്കര സഭയുടെ നിയുക്ത കാതോലിക്കാ ബാവാ ബെയ്റൂട്ടിൽ എത്തിച്ചേർന്നു; സ്ഥാനാരോഹണം ചൊവ്വാഴ്ച](https://www.jscnews.in/2025/03/2999/): ബെയ്റൂട്ട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ബെയ്റൂട്ടിൽ എത്തിച്ചേർന്നു. ലെബനീസ് – ഇന്ത്യൻ എംബസിയുടെ ചാൻസറി മേധാവി ശ്രീ. ബിജു ജോസഫിൻ്റെ നേതൃത്വത്തിൽ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലങ്കര മെത്രാപ്പോലീത്തായെ സ്വീകരിച്ചു. ബെയ്റൂട്ട് മെത്രാപ്പോലീത്ത മോർ ഡാനിയേൽ ക്ലീമിസ്, പാത്രിയാർക്കൽ അസിസ്റ്റൻ്റ് മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്ത എന്നിവരും സന്നിഹിതരായിരുന്നു. മാർച്ച് 25 ചൊവ്വാഴ്ച പരി.അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലും മറ്റ് ക്രൈസ്തവ സഭകളുടെ അധ്യക്ഷൻമാരുടെ സഹകാർമീകത്വത്തിലും വാഴ്ചാ ചടങ്ങുകൾ നടക്കും.
- [ഹൈക്കോടതി വിധി ഓർത്തഡോക്സ് വിഭാഗത്തിൻ്റെ ദുരുദ്ദേശത്തിനേറ്റ തിരിച്ചടി : യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/03/2997/): പുത്തൻകുരിശ് ● മാർച്ച് 25 ന് ലബനോനിൽ നടക്കുന്ന കാതോലിക്ക വാഴ്ചയ്ക്ക് സംസ്ഥാന സർക്കാർ പ്രതിനിധി സംഘത്തെ അയക്കുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ ഓർത്തഡോക്സ് വിഭാഗം തുടർച്ചയായി നടത്തി കൊണ്ടിരിക്കുന്ന വാദങ്ങളുടെ അടിസ്ഥാനമില്ലായ്മയാണ് വെളിപ്പെട്ടിരിക്കുന്നതെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ഇരുസഭകളാണെന്ന് സുപ്രീം കോടതി സത്യവാങ്മൂലം കൊടുത്തവർ വേറൊരു സഭയിലെ കാതോലിക്കയെ വാഴിക്കുന്നത് ബദൽ സംവിധാനമാണെന്ന് പറയുന്നത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ആത്മവഞ്ചനയാണ്. 1995 ലെ കോടതി വിധി അനുസരിച്ച് ആകമാന സുറിയാനി സഭയുടെ ഭാഗമായ അന്ത്യോഖ്യാ പാത്രിയർക്കീസ് പരമാദ്ധ്യക്ഷനായ സഭയാണ് മലങ്കരയിലെ യാക്കോബായ സുറിയാനി സഭ.കാതോലിക്കായ വാഴിക്കുവാനുള്ളതായ അധികാരം പരിശുദ്ധ പാത്രിയർക്കീസ് ബാവയിൽ നിക്ഷിപ്തമാണെന്നുള്ളത് ചരിത്രപരമായ യാഥാർത്ഥ്യമാണ്. അഞ്ചാം നൂറ്റാണ്ടിൽ കാതോലിക്കേറ്റ് സ്ഥാപിച്ചതും പരിശുദ്ധ അന്ത്യോഖ്യാ പാത്രിയാർക്കീസാണ്. 1912 ൽ ഓർത്തഡോക്സ് വിഭാഗം ഒരു കാതോലിക്കയെ വാഴിച്ചപ്പോഴും അന്ത്യോഖ്യാ പാത്രിയർക്കീസിനെ കൊണ്ടുവന്നാണ് നിവർത്തിച്ചതെന്നുള്ള യാഥാർത്ഥ്യം ഓർക്കുന്നത് നല്ലതാണെന്നും […]
- [കണ്ടനാട് ഭദ്രാസന വൈദീക ധ്യാനം നടന്നു](https://www.jscnews.in/2025/03/2987/): കടമറ്റം ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ കണ്ടനാട് ഭദ്രാസന വൈദീക ധ്യാനയോഗം നടത്തപ്പെട്ടു. ഭദ്രാസനാധിപൻ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വൈദീകർക്കായി നടത്തിയ ഏകദിന ധ്യാനത്തിന് ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ നേതൃത്വം നൽകി. പുതിയ കാതോലിക്കയായി സ്ഥാനമേൽക്കുന്ന മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷകൾക്കും, സ്വീകരണത്തിനുമുള്ള വിപുലമായ ഒരുക്കൾ യോഗം വിലയിരുത്തി. എല്ലാ ദൈവാലയങ്ങളിലും സ്വീകരണ ബാനറുകൾ സ്ഥാപിക്കുവാനും, എല്ലാ വിശ്വാസികളെയും മാർച്ച് 30 ന് നടക്കുന്ന “സുന്തോണീസോ” ചടങ്ങിൽ ദൈവാലയങ്ങളിൽ നിന്നും വാഹനങ്ങൾ ക്രമീകരിച്ച് പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. സഭാ ട്രസ്റ്റി കാമൻഡർ തമ്പു ജോർജ് തുകലൻ, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, വൈദീക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട്, സഭാ വർക്കിംഗ് കമ്മറ്റി അംഗം ഫാ. വർഗീസ് പനച്ചിയിൽ, കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറി ഫാ. മാത്യൂസ് ചാലപ്പുറം, അരമന മാനേജർ […]
- [കാതോലിക്ക സ്ഥാനാരോഹണത്തിനായി മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ലബനോനിലേക്ക് യാത്ര തിരിച്ചു](https://www.jscnews.in/2025/03/2978/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ഉയർത്തപ്പെടുന്ന മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലബനോനിലേക്ക് യാത്ര തിരിച്ചു. സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, ഏലിയാസ് മോർ അത്താനാസിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവരും വൈദികരും സഭാ ഭാരവാഹികളും വിശ്വാസികളും ചേർന്ന് മലങ്കര മെത്രാപ്പോലീത്തായെ യാത്രയാക്കി. വിവിധ ദിവസങ്ങളിലായി മലങ്കരയിൽ വാങ്ങിപ്പോയ സുറിയാനി സഭയിലെ പുണ്യ പിതാക്കന്മാരുടെ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ദൈവാലയങ്ങൾ സന്ദർശിച്ച് പ്രാർത്ഥന നടത്തിയാണ് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാതോലിക്ക സ്ഥാനാരോഹണത്തിനായി ലബനോനിലേക്ക് പോയത്. 2025 മാർച്ച് 25 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. ആകമാന […]
- [മലങ്കര സഭ എന്നത് ഓർത്തഡോക്സ് വിഭാഗം മാത്രമല്ല - യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/03/2969/): പുത്തൻകുരിശ് ● മലങ്കര സഭ എന്നത് ഓർത്തഡോക്സ് വിഭാഗം മാത്രമാണെന്നുള്ള വാദം അടിസ്ഥാനരഹിതമെന്നും മലങ്കര സഭയുടെ പള്ളികളും ഭൗതിക സൗകര്യങ്ങളും തിരികെ നൽകണമെന്ന ഓർത്തഡോക്സ് വിഭാഗത്തിൻ്റെ ആഹ്വാനം മലങ്കര സഭാ തർക്കം കലുഷിതമാക്കുവാനുള്ള ശ്രമങ്ങളുടെ തുടർച്ചയാണെന്നും യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. മലങ്കര സഭ എന്നത് ഓർത്തഡോക്സ് വിഭാഗം വിവഷിക്കുന്ന തങ്ങളുടെ സഭ മാത്രമാണെന്നുള്ളത് ബഹു. സുപ്രീം കോടതി നിരാകരിച്ചിട്ടുള്ളതാണ്. കേരളാ ഗവൺമെന്റിന്റെ സെമിത്തേരി ബില്ലിലും 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയിലും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൽ വാദം വന്നപ്പോഴും മലങ്കര സഭ എന്നത് യാക്കോബായ, ഓർത്തഡോക്സ് എന്നീ രണ്ടു വിഭാഗങ്ങൾ ഉൾപ്പെടുന്നതാണെന്നും ഓർത്തഡോക്സ് വിഭാഗം മാത്രമല്ല മലങ്കരയിലെ സഭയെന്നും സമൂഹത്തിന് ബോധ്യപ്പെട്ടതാണ്. മലങ്കരയിലെ ദൈവാലയങ്ങളും സ്വത്തുക്കളും യാക്കോബായ സഭയുടെ കൂടിയുള്ളതാണെന്ന് ബഹു. സുപ്രീം കോടതി അടിവരയിട്ട് സ്ഥിതീകരിച്ചിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത […]
- [കാതോലിക്ക വാഴ്ചയ്ക്ക് എതിരെ ഓർത്തഡോക്സ് വിഭാഗം നടത്തുന്ന പ്രചാരണങ്ങൾ ആത്മവഞ്ചന : യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/03/2963/): പുത്തൻകുരിശ് ● ലബനോനിൽ നടക്കുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്ക വാഴ്ചയ്ക്ക് എതിരെ ഓർത്തഡോക്സ് വിഭാഗം നടത്തുന്ന പ്രചാരണങ്ങൾ ആത്മവഞ്ചനയെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. യാക്കോബായ, ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത ആചാരവും വിശ്വാസവും അനുഷ്ഠിച്ചു വരുന്ന രണ്ടു സഭകളാണ്. സുപ്രീം കോടതിയിൽ ഇരു സഭകളും വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകളാണെന്ന് ഓർത്തഡോക്സ് വിഭാഗം സത്യവാങ്മൂലം നൽകിയിരുന്നു. തുടർന്നുണ്ടായ സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതര സഭയിലെ കാതോലിക്കയെ വാഴിക്കുന്നതിൽ ഓർത്തഡോക്സ് വിഭാഗം ആകുലപ്പെടേണ്ട കാര്യമില്ലെന്നും ഇതിന് എതിരെ നടത്തുന്ന പരാമർശങ്ങൾ ന്യായയുക്തമല്ലെന്നും മെത്രാപ്പോലീത്ത പറഞ്ഞു. നീതിരഹിതമായി യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ കൈയേറി കൊണ്ടിരിക്കുന്ന സാഹചര്യം ഇപ്പോൾ ലഭിക്കാത്തതിൻ്റെ നിരാശ ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പ്രസ്താവനകളിൽ പ്രകടമാണ്. മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുവാൻ ബഹു. മുഖ്യമന്ത്രി അനേകം പ്രാവശ്യം ചർച്ചകൾ ക്രമീകരിച്ചിട്ടും ഓർത്തഡോക്സ് വിഭാഗം നിസ്സഹകരണ മനോഭാവവും […]
- [സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം](https://www.jscnews.in/2025/03/2953/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ കാതോലിക്ക സ്ഥാനാരോഹണ (സുന്തോണീസോ) ശുശ്രൂഷ 2025 മാര്‍ച്ച് മാസം 30-ാം തീയതി ഞായറാഴ്ച വൈകീട്ട് 3.30 ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വച്ച് നടക്കുകയാണ്. തുടര്‍ന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നഗറില്‍ വച്ച് സഭാടിസ്ഥാനത്തിലുള്ള അനുമോദന സമ്മേളനം നടത്തപ്പെടുന്നു. സമ്മേളനത്തില്‍ ഇതര ക്രൈസ്തവ – സഭാ മേലദ്ധ്യക്ഷന്മാര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ- സാമൂഹിക- സാംസ്‌ക്കാരീക- സാമുദായിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിക്കും.പ്രസ്തുത പരിപാടികളുടെ നടത്തിപ്പിനായി അഭി. ഡോ.മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, വന്ദ്യ കുര്യാക്കോസ് കോറെപ്പിസ്‌ക്കോപ്പ മണലേല്‍ച്ചിറയില്‍, ശ്രീ. എല്‍ദോസ് എം. ബേബി മേനോത്തുമാലില്‍ (റിസപ്ഷന്‍ & ഫുഡ് കമ്മറ്റി), അഭി. മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത, റവ. ഫാ. ജോണ്‍ ജോസഫ് പാത്തിക്കല്‍, ശ്രീ. എം.എസ്. എല്‍ദോസ് മാറാച്ചേരില്‍ (പ്രോഗ്രാം കമ്മറ്റി), […]
- [കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തും](https://www.jscnews.in/2025/03/2949/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേരും. വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിൻ്റെ നേതൃത്വത്തിലാണ് ലബനോനിൽ ഔദ്യോഗിക സംഘം എത്തിച്ചേരുന്നത്. അനൂപ് ജേക്കബ്ബ് (പിറവം), ഇ.റ്റി. ടൈസൺ മാസ്റ്റർ (കൈപ്പമംഗലം), എൽദോസ് പി. കുന്നപ്പിള്ളി (പെരുമ്പാവൂർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), പി.വി. ശ്രീനിജൻ (കുന്നത്തുനാട്) എന്നീ എം.എൽ.എ മാരും പ്രിൻസപ്പൽ സെക്രട്ടറിഎ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസും പ്രതിനിധി സംഘത്തിൽ ഉണ്ടാകും. 2025 മാർച്ച് 25 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ നടക്കുക. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ […]
- [നവാഭിഷിക്ത കാതോലിക്ക ബാവായ്ക്കു നൽകുന്ന സ്വീകരണ, അനുമോദന സമ്മേളനം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2025/03/2942/): പുത്തൻകുരിശ് ● മാർച്ച് 30 ഞായർ വൈകിട്ട് 3.30 ന് പുത്തൻകുരിശ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ നഗറിൽ നടക്കുന്ന പരിശുദ്ധ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന നവാഭിഷിക്ത കാതോലിക്ക ബാവായ്ക്കു നൽകുന്ന സ്വീകരണ, അനുമോദന സമ്മേളനം സംബന്ധിച്ച് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ കല്പന ദൈവാലയങ്ങളിൽ വായിച്ചു. ബഹു. കേരള ഗവർണർ, ഇതര സഭകളുടെ മേലദ്ധ്യക്ഷന്മാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ, സാമുദായിക, സാംസ്ക്കാരിക, മത നേതാക്കന്മാർ എന്നിവർ ചരിത്ര സമ്മേളനത്തിൽ പങ്കെടുക്കും. മാർച്ച് 30 ഞായറാഴ്‌ച പള്ളികളിൽ വി. കുർബ്ബാന നേരത്തേയും, ആവശ്യമെങ്കിൽ തലേദിവസം വൈകീട്ടും ക്രമീകരിക്കേണ്ടതാണ്. അന്നത്തെ ദിവസം നടക്കുന്ന കുടുംബയൂണിറ്റ് യോഗങ്ങൾ, കൺവെൻഷനുകൾ എന്നിവ പുനഃക്രമീകരിക്കണമെന്നും വൈകിട്ട് 3.00 മണിയോടുകൂടി വികാരിമാരുടെയും ഭരണസമിതിയുടെയും നേതൃത്വത്തിൽ എല്ലാ വിശ്വാസികളും പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ എത്തിച്ചേരണമെന്നും കല്പനയിലൂടെ […]
- [മാർച്ച് 9: അങ്കമാലി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അമ്പാട്ട് മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ 134-ാമത് ഓർമ്മ](https://www.jscnews.in/2025/03/2937/): അങ്കമാലി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന അമ്പാട്ട് മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ 134-ാം ഓർമ്മപ്പെരുന്നാൾ മാർച്ച് 9 ന് ആചരിക്കുന്നു. അങ്കമാലി അകപ്പറമ്പ് ഇടവകയിൽ അമ്പാട്ട് വടക്കൻ കുടുംബത്തിൽ 1834-ൽ തിരുമേനി ഭൂജാതനായി. പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്ന് ശെമ്മാശപട്ടവും കശ്ശീശ പട്ടവും സ്വീകരിച്ചു. 1876 ഡിസംബർ 10 ന് വടക്കൻ പറവൂർ പള്ളിയിൽ വെച്ച് പരിശുദ്ധ പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പരിശുദ്ധ പരുമല തിരുമേനിയും ഇതോടൊപ്പമാണ് വാഴിക്കപ്പെട്ടത്. പല സ്ഥലങ്ങളിൽ ദൈവാലയങ്ങൾ സ്ഥാപിക്കുകയും പലർക്കും വൈദിക സ്ഥാനം നൽകുകയും ചെയ്തു. അമ്പാട്ട് തിരുമേനിയുടെ വാത്സല്യ ശിഷ്യന്മാരിൽ ഒരാളായിരുന്നു പരിശുദ്ധ വലിയ തിരുമേനി. അങ്കമാലി ഭദ്രാസനത്തിന്റെ ആസ്ഥാനമാക്കണമെന്ന ആഗ്രഹത്തോടെ അന്ന് യാക്കോബായക്കാർ ആരും ഇല്ലാതിരുന്ന ആലുവായിൽ ഇന്ന് തൃക്കുന്നത്ത് സെമിനാരി ഇരിക്കുന്ന സ്ഥലവും അതിനു ചുറ്റുമുള്ള പുരയിടവും സമ്പാദിച്ചു. ആ സ്ഥലത്ത് ഒരു പള്ളി പണി ആരംഭിക്കുകയും അവിടെ 1899 ൽ ആദ്യ കുർബ്ബാന അർപ്പിക്കുകയും […]
- [പുണ്യശ്ലോകനായ കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്തായുടെ 34-ാമത് ഓർമ്മ](https://www.jscnews.in/2025/03/2919/): പുണ്യശ്ലോകനും പണ്ഡിത ശ്രേഷ്ഠനും പൗരസത്യ സുവിശേഷ സമാജത്തിന്റെ പ്രഥമ ഇടയനുമായിരുന്ന കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ 34-ാമത് ഓർമ്മ മാർച്ച് 6 ന് ആചരിക്കുന്നു. 1970 കളിൽ മലങ്കരയിൽ സഭയുടെ പ്രതിസന്ധി ഘട്ട ത്തിൽ വാഴിക്കപ്പെട്ട കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത 1915 ൽ വടക്കൻ പറവൂരിലെ സുപ്രസിദ്ധമായ കടവിൽ കുടുംബത്തിൽ ഭൂജാതനായി. ചെറുപ്പം മുതലെ സുവിശേഷ പ്രവർത്തനങ്ങളിലും ഭക്തി ജീവിതത്തിലും തല്പരനായിരുന്ന കെ.സി. പോൾ ആലുവ യു.സി. കോളേജിൽ നിന്നും ബി.എ. പാസ്സായി. 1938 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് കോറൂയോ പട്ടവും 1944 ൽ പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയിൽ നിന്ന് കശ്ശീശ പട്ടവും 1947 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് റമ്പാൻ സ്ഥാനവും സ്വീകരിച്ചു. മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്നും എം.എ. ബിരുദം സമ്പാദിച്ചു. ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ മല്പാനായി പ്രവർത്തിച്ചു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിലും എം.എ. […]
- [പുണ്യശ്ലോകനായ ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/03/2910/): പരിപൂർണ്ണമായ ദൈവാശ്രയത്തിന്റെയും മുടക്കമില്ലാത്ത തപസ്യയുടെയും ഫലമായി ദൈവം കൈപിടിച്ചുയർത്തിയ ഒരു വ്യക്തിത്വത്തിനുടമയാണ് പുണ്യശ്ലോകനായ ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട ചെന്നിത്തല നടയിൽ മാത്യു ഫിലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1933 ഏപ്രിൽ 5 ന് ജനനം. ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി 1956 ൽ മോർ യൂലിയോസ് ഏലിയാസ് ബാവായിൽ നിന്നും കോറൂയോ പട്ടവും, 1957 ൽ മഞ്ഞിനിക്കര ദയറായിൽ നിന്ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 1959 മുതൽ കർണ്ണാടകയിൽ ചിതറിപാർക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അദ്ദേഹം പ്രവർത്തിച്ചു. നല്ല നിലത്തു വീഴുന്ന വിത്തുകൾ നൂറുമേനി ഫലം കൊടുക്കുന്നുവെന്ന തിരുവെഴുത്ത് അഭി. തിരുമേനിയുടെ ജീവിതത്തിൽ നമുക്ക് ദർശിക്കുവാൻ കഴിയും. 1962 ജൂൺ മാസത്തിൽ ഹോണവാർ മിഷൻ്റെ മാനേജരായി എം.പി. ജോർജ് അച്ചൻ ചുമതലയേറ്റു (പുണ്യശ്ലോകനായ തിരുമേനി). ഇന്നത്തേതുപോലുള്ള യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലഘ ട്ടത്തിൽ ഹോണവാറിൽ നിന്നും 22 കിലോമീറ്റർ ദൂരമുള്ള കുംടായിലെ കോളേജിൽ ചേർന്നു ഉന്നതപഠനത്തിനിടെ അന്നത്തെ സൗത്ത് കാനറ ജില്ലകളിലുള്ള ബ്രഹ്മവാർ, ഉദ്യാവാർ, […]
- [ബാംഗ്ലൂർ - മൈലാപ്പൂർ ഭദ്രാസന വൈദിക ധ്യാനം 'അബ്ദെ-ദലോഹോ' സമാപിച്ചു](https://www.jscnews.in/2025/03/2905/): സേലം ● യാക്കോബായ സുറിയാനി സഭ ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനങ്ങളുടെ വൈദിക ധ്യാനം ‘അബ്ദെ- ദലോഹോ’ (Servant of God) സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സേലം യേർക്കാട് ഹൗസ് ഓഫ് പീസ് എന്ന സ്ഥാപനത്തിലായിരുന്നു ധ്യാനം നടന്നത്. ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ യോഗത്തിൽ അനുസ്മരിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ അഞ്ചൽ സെൻ്റ് ജോൺസ് കോളേജ് കൊമേഴ്‌സ് വിഭാഗം മേധാവി ഫാ. ഷോജി വർഗീസ് രണ്ടു ദിവസത്തെ ക്ലാസിന് നേതൃത്വം നൽകി. പരിശുദ്ധ സഭയ്‌ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ആവഡി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. വർഗീസ് കടുങ്ങേരിലിനെ യോഗത്തിൽ ആദരിച്ചു. സഭാ വൈദികസംഘം സെക്രട്ടറിയും ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോൺ ഐപ്പ് മാങ്ങാട്ട്, മൈലാപ്പൂർ ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ, ബാംഗ്ലൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. […]
- [ഡൽഹി ഭദ്രാസന വൈദീക ധ്യാനം നടത്തി](https://www.jscnews.in/2025/03/2891/): ഡൽഹി ● യാക്കോബായ സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ന്യൂഡൽഹി സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് നോമ്പുകാല വൈദീക ധ്യാനം നടന്നു. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ നടന്ന വൈദീക ധ്യാനത്തിൽ മലേക്കുരിശ് ദയറാധിപൻ അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഡൽഹി ഭദ്രാസന വൈദീക സെക്രട്ടറി വന്ദ്യ ബെന്നി എബ്രഹാം കോറെപ്പിസ്കോപ്പ, മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ ഫാ. വർഗീസ് വള്ളിക്കാട്ട്, മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ഫാ. തോമസ് റിനു വർഗീസ്, കത്തോലിക്ക സഭയുടെ ഫാ. റോബി കണ്ണഞ്ചിറ തുടങ്ങിയ വൈദീകർ ക്ലാസുകൾ എടുത്തു. ഡൽഹി ഭദ്രാസനത്തിലെ മുഴുവൻ വൈദീകരും ധ്യാനത്തിൽ സംബന്ധിച്ചു.
- [പ്രാർത്ഥനയോടെ വലിയ നോമ്പാരംഭം](https://www.jscnews.in/2025/03/2888/): പരിശുദ്ധ സഭ പ്രാർത്ഥനയോടെ വലിയ നോമ്പിലേക്ക് പ്രവേശിച്ചു. ശ്രേഷ്ഠകരമായ വലിയ നോമ്പാരംഭത്തോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ അനുരഞ്ജനത്തിൻ്റെയും നിരപ്പിൻ്റെയും സമാധാന ശുശ്രൂഷയായ ‘ശുബ്ക്കോനോ ശുശ്രൂഷ’ നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ ദമാസ്കസിലെ ബാബ്തൂമ സെൻ്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ വലിയ നോമ്പാരംഭത്തോട് അനുബന്ധിച്ച് ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് അനുഗ്രഹീത നേതൃത്വം നൽകി.
- [കാതോലിക്ക വാഴ്ച; ലോക ക്രൈസ്തവ സഭകളുടെ അധ്യക്ഷൻമാരും സഭാ, രാഷ്ട്രീയ പ്രതിനിധികളും പങ്കെടുക്കും](https://www.jscnews.in/2025/03/2875/): കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായെ വാഴിക്കുന്ന ചടങ്ങില്‍ മലങ്കര സഭയില്‍ നിന്നു എഴുന്നൂറില്‍പരം വ്യക്തികൾ സംബന്ധിക്കും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. ദൈവമാതാവിന്റെ വചനിപ്പുപെരുന്നാള്‍ ദിനമായ ഈ മാസം മാർച്ച് 25 ന് ലബനോൻ ബെയ്‌റൂട്ടിലെ സഭാ ആസ്‌ഥാനത്തിനു സമീപമുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ ഒന്നര മണിക്കൂര്‍ നീളുന്ന കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷ വൈകിട്ടു നാലു മണിക്ക് ആരംഭിക്കും. ലബനോൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ, കോപ്‌റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ തലവന്‍ പോപ്പ് തവാദോറോസ് രണ്ടാമന്‍, അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ കാതോലിക്ക ആരാം ഒന്നാമന്‍ ബാവ, മാരോനൈറ്റ് സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബുദ്രോസ് അല്‍-റാഹി, ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പ്രതിനിധി, സിറിയന്‍ കാത്തലിക് […]
- [കുഞ്ഞുങ്ങൾ ദൈവകൃപയിലും പരിജ്ഞാനത്തിലും വളരുവാൻ സൺഡേ സ്കൂൾ പഠനം അത്യന്താപേക്ഷിതം : അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/02/2866/): കോലഞ്ചേരി ● അത്യാധുനിക സംവിധാനങ്ങളോടുകൂടി ജീവിക്കുന്ന ഇന്നത്തെ നമ്മുടെ കുഞ്ഞുങ്ങൾ ദൈവകൃപയിലും പരിജ്ഞാനത്തിലും വളരുവാൻ സൺഡേ സ്കൂൾ പഠനം അത്യന്താപേക്ഷിതമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. പാങ്കോട് സെന്റ് പീറ്റേഴ്സ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് സൺഡേസ്കൂൾ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. പത്തു വർഷത്തിന് മുകളിൽ അദ്ധ്യാപനം നടത്തിയ നാൽപതിൽ പരം അദ്ധ്യാപകരെ ചടങ്ങിൽ ആദരിച്ചു. മൺമറഞ്ഞു പോയ മുൻ അദ്ധ്യാപകരെയും പ്രധാന അദ്ധ്യാപകരെയും അനുസ്മരിച്ചു. പാങ്കോട് സെന്റ് ജോർജ് & സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഡാർവിൻ ഏലിയാസ് അധ്യക്ഷത വഹിച്ചു. ഫാ. ബേസിൽ ജോസഫ്, സഭ വർക്കിങ് കമ്മിറ്റി മെമ്പറും മാർ ഗ്രിഗോറിയോസ് ക്രിസ്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് അഡ്വ. എം.കെ വർഗീസ്, സെക്രട്ടറി സാബു പീറ്റർ, ട്രസ്റ്റി ബോബി ജോൺ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ പി.വി, […]
- [അഭിമാനമായി കൊയ്നോണിയ; മോർ അത്താനാസിയോസ് ചാപ്പലിന്റെയും ബിഷപ്പ് ഹൗസിന്റെയും കൂദാശ നടന്നു](https://www.jscnews.in/2025/02/2857/): പെരുമ്പാവൂർ ● യാക്കോബായ സുറിയാനി സഭയിലെ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ ആസ്ഥാനമായ അല്ലപ്ര കൊയ്‌നോണിയയിൽ നവീകരിച്ച മോർ അത്താനാസിയോസ് ചാപ്പലിന്റെയും ബിഷപ്പ് ഹൗസിന്റെയും കൂദാശ നടന്നു. മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സഹ കാർമികത്വം വഹിച്ചു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിച്ചത്. അല്ലപ്ര കൊയ്‌നോണിയയിൽ എത്തിച്ചേർത്ത മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയ്ക്കും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർക്കും പെരുമ്പാവൂർ മേഖലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് ബിഷപ്പ് ഹൗസിന്റെ കൂദാശ നടന്നു. സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം നവീകരിച്ച മോർ അത്താനാസിയോസ് ചാപ്പലിന്റെ കൂദാശയും നിർവ്വഹിക്കപ്പെട്ടു. അഭിവന്ദ്യരായ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, മോർ ഈവാനിയോസ് മാത്യൂസ്, മോർ ദിയസ്കോറോസ് കുര്യാക്കോസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ […]
- [മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി ചരിത്രസംഭവമാക്കും: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/02/2841/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഒന്നാണ് മുളന്തുരുത്തി സുന്നഹദോസ്. 1876 ജൂൺ 28, 29, 30 ദിവസങ്ങളിലായി പരി. മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ ഈ പരി. സുന്നഹദോസിന് ആതിഥ്വം വഹിച്ചത് മുളന്തുരുത്തി മാർത്തോമൻ പള്ളിയാണ്. പരി. പാത്രിയർക്കീസ് ബാവായുടെ നോട്ടീസ് കല്പന പ്രകാരം സഭയുടെ പൊതുവായ ആത്മീയ കാര്യങ്ങളെകുറിച്ച് ആലോചിക്കുന്നതിനാണ് പരി. സുന്നഹദോസ് ചേർന്നത്. പരി. സുന്നഹദോസിൽ 103 പള്ളികളിൽ നിന്നായി 130 വൈദീകരും 144 അൽമായക്കാരും സംബന്ധിച്ചു. പരി. പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറിയായി അന്ന് പരി. സുന്നഹദോസിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തത് മുളന്തരുത്തി ഇടവകാംഗം കൂടിയായ ചാത്തുരുത്തിൽ വന്ദ്യ ഗീവർഗ്ഗീസ് റമ്പാനായിരുന്നു. (പരി. ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനി). പ്രസ്തുത സുന്നഹദോസിൽ ഊർശ്ശേമിന്റെ അബ്ദുള്ള മോർ ഗ്രിഗോറിയോസ് (പിന്നീട് ഇഗ്നാത്തി യോസ് അബ്ദുള്ളാ പാത്രിയർക്കീസ്) മലങ്കരയുടെ ജോസഫ് മോർ ദിവന്ന്യാസിയോസ് എന്നീ മേൽപ്പട്ടക്കാർ സംബന്ധിച്ചിരുന്നു. പൂർവ്വീക […]
- [എം.എസ്.ഒ.സി യൂറോപ്പ് മർത്തമറിയം വനിതാ സമാജത്തിന് പുതിയ ഭാരവാഹികൾ](https://www.jscnews.in/2025/02/2837/): വിയന്ന ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മർത്തമറിയം വനിതാ സമാജത്തിന്റെ പൊതുയോഗം ഭദ്രാസന പ്രസിഡന്റും പാത്രിയാർക്കൽ വികാരിയുമായ അഭിവന്ദ്യ ഡോ. മോർ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ നടന്നു. പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ വേർപാടിലുള്ള അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തിയ പ്രസ്തുത യോഗത്തിൽ യൂറോപ്പ് ഭദ്രാസന കൗൺസിൽ സെക്രട്ടറി വന്ദ്യ ജോഷ്വ റമ്പാച്ചനും മറ്റ് വൈദിക ശ്രേഷ്ഠരും യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നുള്ള മർത്തമറിയം വനിതാ സമാജം പ്രവർത്തകരും പങ്കെടുത്തു. കഴിഞ്ഞ മൂന്നുവർഷമായി നിരന്തരമായി നടന്നുവരുന്ന ചെയിൻ പ്രയർ അനേകർക്ക് അനുഗ്രഹമായി മാറിയതായി പ്രസ്തുത യോഗത്തിൽ വിലയിരുത്തപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി മലങ്കര സഭയിൽ മികച്ച വനിതാ സമാജത്തിന് നൽകി വരുന്ന എം.എസ്.ഒസി വിമൻസ് എക്സലൻസി അവാർഡ് മലങ്കര സഭയ്ക്ക് തന്നെ അഭിമാനിക്കാവുന്നതാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്. […]
- [ഫാ. ഗീവർഗീസ് ജോൺസനെ ആദരിച്ചു](https://www.jscnews.in/2025/02/2819/): പുത്തൻകുരിശ് ● സെറാംപൂർ സർവ്വകലാശാലയിൽ നിന്ന് “ബൗദ്ധിക വൈകല്യമുള്ള ആളുകൾക്കിടയിലെ ദൗത്യം, ദുർബലമായ മിഷൻ സമീപനത്തിന്റെ പര്യവേക്ഷണം” എന്ന പിഎച്ച്ഡി തീസിസിൽ ഡോക്ടറേറ്റ് നേടിയ ബഹുമാനപ്പെട്ട ഗീവർഗീസ് ജോൺസൺ അച്ചനെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന അഖില മലങ്കര വൈദീക യോഗത്തിൽ ആദരിച്ചു. ബാംഗ്ലൂർ സർജ്ജാപ്പുര സെന്റ് ജെയിംസ് യാക്കോബായ പള്ളി വികാരിയും, കോയമ്പത്തൂർ സെന്റ് മേരീസ് യാക്കോബായ പള്ളി അംഗവുമാണ് ഫാ. ഗീവർഗീസ് ജോൺസൺ (ജിനോഷ് ജോൺസൻ). കോയമ്പത്തൂർ സ്ഥിര താമസമാക്കിയിരിക്കുന്ന കോട്ടയം പാമ്പാടി ചേന്നാട്ടുമറ്റം സി.സി. ജോണിന്റേയും (റിട്ടയേർഡ് നേവി) മറിയാമ്മ തോമസിന്റേയും മൂന്നാമത്തെ പുത്രനാണ് ഫാ. ഫാ. ഗീവർഗീസ് ജോൺസൺ. ബസ്ക്യാമ്മ: ഡയാന ആനി ജിനോഷ്, മകൻ: ജോനാഥാൻ ജിനോഷ് എന്നിവരാണ്. കോട്ടയം മഹാത്മഗാന്ധി സർവകലാശാലയിൽ നിന്നും ബി.എ. ഹിസ്റ്ററിയിൽ നിന്ന് ബിരുദവും, കൽക്കട്ട ബിഷപ്സ് കോളേജിൽ നിന്ന് ബി.ഡി. ബിരുദവും, ബാംഗ്ലൂർ യു.റ്റി.സിയിൽ നിന്ന് എം.റ്റി.എച്ചും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈ ഭദ്രാസനത്തിന്റെ പ്രഥമ സെക്രട്ടറിയായും, മുംബൈ സെന്റ് തോമസ് […]
- [സഭയുടെ പൊതുസമ്പത്തായ വൈദീകരെ സംരക്ഷിക്കും: അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/02/2804/): പുത്തന്‍കുരിശ് ● പരി. യാക്കോബായ സുറിയാനി സഭയുടെ അഖില മലങ്കര വൈദീക യോഗം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ രാവിലെ 10.00 മണിയ്ക്ക് ആരംഭിച്ച് വൈകീട്ട് 4 മണിക്ക് സമാപിച്ചു. അഖില മലങ്കര വൈദീക സംഘം പ്രസിഡന്റ് അഭി. കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സംഗമം യാക്കോബായ സഭാ മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. പ്രതിസന്ധികളില്‍ സഭയുടെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന പുരോഹിതര്‍ സഭയുടെ അനുഗ്രഹമാണെന്നും വിശ്വാസപ്പോരാട്ടങ്ങളിലും സാമൂഹ്യ സേവനങ്ങളിലും സഭയിലെ വൈദീകര്‍ നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും വൈദീകരുടെ ക്ഷേമത്തിനും പരിരക്ഷണത്തിനുമായി ഭദ്രാസന- സഭാ തലത്തില്‍ പദ്ധതികള്‍ക്ക് രൂപം കൊടുക്കുമെന്നും മലങ്കര മെത്രാപ്പോലീത്ത പറഞ്ഞു. സഭയിലെ മുഴുവന്‍ വൈദീകരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനവും മലങ്കര മെത്രാപ്പോലീത്ത നിര്‍വഹിച്ചു. അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ്, അഭി. മാത്യൂസ് മോര്‍ അഫ്രേം, അഭി. ഏലിയാസ് മോര്‍ യൂലിയോസ്, അഭി. […]
- [യാക്കോബായ സഭയുടെ പ്രതിസന്ധി ഘട്ടം മാറും : നിയുക്ത കാതോലിക്ക മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/02/2796/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി സഭ നേരിടുന്ന പ്രതിസന്ധി ഘട്ടം മാറുന്ന സമയം വിദൂരമല്ലെന്ന് മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു. ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ ഇടവക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യാക്കോബായ സുറിയാനി സഭ ക്രിസ്‌തുവിന്റെ സഭയാണ്. ഒരു പ്രതിസന്ധിക്കും സഭയെ തകർക്കാനോ തളർത്താനോ സാധിക്കില്ല. ക്രിസ്തു പഠിപ്പിച്ചത് സ്നേഹവും സമാധാനവുമാണ്. മറ്റുള്ളവരെ ദ്രോഹിക്കുന്നതും, കയ്യേറ്റം ചെയ്യുന്നതും ക്രിസ്‌തു മാർഗമല്ലെന്നും മലങ്കര മെത്രാപ്പോലീത്ത പറഞ്ഞു. ഈ കാലഘട്ടത്തിൽ ഏറെ കരുതലും ജാഗ്രതയും ആവശ്യമാണ്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനുഷ്യത്വമില്ലാതെ സഹജീവികളോട് പെരുമാറുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണ്. കുടുംബത്തിൽ നിന്നും ലഭിക്കുന്ന നല്ല പാഠങ്ങൾ ഉൾക്കൊണ്ടു വേണം സമൂഹത്തിൽ ജീവിക്കേണ്ടത്. നവ മാധ്യമങ്ങൾ വഴി പുതുതലമുറ വഴിതെറ്റി പോകുന്ന സാഹചര്യം ഉണ്ട്. നവ മാധ്യമത്തെ മനുഷ്യ നന്മയ്ക്ക് വേണ്ടി ഉപയോഗിക്കണം. സമൂഹത്തോട് ഉത്തരവാദിത്വം […]
- [വന്യ ജീവി ആക്രമണം: വന-ജന സംരക്ഷണ സമിതി രൂപീകരിക്കും - യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി](https://www.jscnews.in/2025/02/2793/): പുത്തന്‍കുരിശ് ● കേരളത്തില്‍ വന്യജീവി ആക്രമണം മൂലം അടുത്തയിടെ നിരവധി മനുഷ്യര്‍ മരണപ്പെടുകയും, പലര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നം വനാതിര്‍ത്തി പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും, സമാധാനമായി ജീവിക്കുവാനുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ബാധിക്കുന്നതുമാണ്. വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം കൂടിയേതീരു. കാട് വന്യ ജീവികള്‍ക്ക് അവകാശപ്പെട്ടത് പോലെ, നാട് മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ് . അതുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പരി. യാക്കോബായ സുറിയാനി സഭാ മാനേജിംഗ് കമ്മിറ്റി യോഗം കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട ഈ കാലത്ത് കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുന്നതിന് വന – ജന സംരക്ഷണ സമിതിക്ക് രൂപം കൊടുക്കുന്നതിന് യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. കഷ്ട- നഷ്ടങ്ങള്‍ അനുഭവിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണംമനസ്സിലാക്കി അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ വന […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സ്ഥാനാരോഹണവും അനുമോദന സമ്മേളനവും പ്രൗഡഗംഭീരമാക്കും: യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി](https://www.jscnews.in/2025/02/2788/): പുത്തന്‍കുരിശ് ● പരി. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര യാക്കോബായ സഭ ഉള്‍പ്പെടെ ആകമാന സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സഹകാര്‍മികത്വത്തിലും 2025 മാര്‍ച്ച് മാസം 25-ാം തീയതി വചനിപ്പ് പെരുന്നാള്‍ ദിവസം ലബനോനിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് വാഴിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരും, വിശ്വാസികളുടെ സമൂഹവും പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ലെബനോനിലെ സഭാ ആസ്ഥാനത്ത് നടന്നു വരുന്നു. കാതോലിക്ക വാഴ്ചയും, തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തെക്കുറിച്ചും യാക്കോബായ സുറിയാനി സഭയുടെ മാനേജിംഗ് കമ്മിറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി. 2025 മാര്‍ച്ച് 30-ാം തീയതി ഉച്ചയ്ക്ക് 2.00 മണിയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന നവാഭിഷിക്തനായ ശ്രേഷ്ഠ […]
- [പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനം ആചരിച്ചു](https://www.jscnews.in/2025/02/2778/): പുത്തൻകുരിശ് ● ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസ് അപ്പോസ്തോലൻ എ.ഡി 37 ൽ അന്ത്യോഖ്യായിൽ പരിശുദ്ധ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ പാത്രിയർക്കാ ദിനമായി യാക്കോബായ സുറിയാനി സഭ ആചരിച്ചു. പാത്രിയർക്കാ ദിനത്തിന്റെ ഭാഗമായി സഭയുടെ ദൈവാലയങ്ങളിൽ വി. കുർബ്ബാനയും പാത്രിയർക്കാ പതാക ഉയർത്തലും പാത്രിയർക്കാ ദിന അനുസ്മരണവും നടന്നു. തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് മലങ്കര മെത്രാപ്പോലീത്ത പാത്രിയർക്കാ ദിന സന്ദേശം നൽകി. വി. പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസമാകുന്ന പാറമേലാണ് സഭ പണിയപ്പെട്ടിരിക്കുന്നതെന്നും ലോകത്തെ പ്രധാന ക്രൈസ്‌തവ സഭകൾ ഈ ദിവസത്തെ വളരെ പ്രാധാന്യത്തോടെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ എന്നും അചഞ്ചലമായി നിലകൊള്ളുന്ന സഭയ്ക്കായി ഈ ദിനത്തിൽ പ്രത്യേകം പ്രാർത്ഥിക്കണമെന്നും മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി. 2000 വർഷത്തിലധികം പഴക്കവും അപ്പോസ്തോലിക പാരമ്പര്യവും […]
- [പാങ്കോട് സെന്റ് പീറ്റേഴ്സ് സൺഡേ സ്കൂൾ ശതാബ്ദി നിറവിൽ; അഖില മലങ്കര ആരാധനാ ഗീത മത്സരം മാർച്ച് 2 ന്](https://www.jscnews.in/2025/02/2767/): കോലഞ്ചേരി ● ശതാബ്ദി ആഘോഷ നിറവിൽ പാങ്കോട് സെന്റ് പീറ്റേഴ്സ് സൺഡേ സ്കൂൾ. ശതാബ്ദി ആഘോഷങ്ങളുടെ (NUHARO) ഭാഗമായി 2025 മാർച്ച് 02 (ഞായർ) വൈകിട്ട് പാങ്കോട് സെന്റ് ജോർജ്ജ്സ് & സെന്റ് ഗ്രീഗോറിയോസ് പള്ളി അങ്കണത്തിൽ വച്ച് അഖില മലങ്കര ആരാധനാ ഗീത മത്സരം നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിലെ ഗായക സംഘങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ആണ്ടുതക്സാ ഗീതങ്ങളില്‍ നിന്നും ഒരു മലയാള ഗീതവും ഒരു സുറിയാനി ഗീതവും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധനാ ഗീതം ആലപിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് റവ. ഫാ. ഡാർവിൻ എലിയാസ്: +91 9961823680സാബു പീറ്റർ: +91 8129050671എൽദോ മാത്യു: +91 7012061082
- [പെരുമ്പളളി തിരുമേനി - മലങ്കര മക്കളുടെ മനസ്സിലെ നിലയ്ക്കാത്ത മണിനാദം](https://www.jscnews.in/2025/02/2758/): ഫെബ്രുവരി 22: ആരാധനയിൽ മണിനാദവും പ്രസംഗ വേദികളിൽ ഇടിമുഴക്കവും ആയിരുന്ന മലങ്കരയുടെ പുണ്യശ്ലോകനും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ സുന്നഹദോസ് പ്രസിഡന്റുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പെരുമ്പള്ളി തിരുമേനി : 1933-1999) 26-ാമത് ശ്രാദ്ധപ്പെരുന്നാൾ 1933 ഒക്ടോബർ മാസം 24 ന് പുതുപ്പള്ളി പറപ്പള്ളിൽ മാത്തുവിന്റേയും അന്നമ്മയുടെയും ഏഴാമത്തെ പുത്രനായി ജനനം. കുഞ്ഞുഞ്ഞു എന്നായിരുന്നു ബാല്യത്തിൽ വിളിച്ചിരുന്നത്. ബാല്യത്തിലെ സഹോദരിയെയും പിതാവിനെയും നഷ്ടപ്പെട്ട ഗീവർഗീസ് പ്രാഥമിക വിദ്യാഭ്യാസം ഇരവിനെല്ലുർ സെന്റ് തോമസ് സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം സെന്റ് ജോർജ് ഹൈസ്കൂളിലും പൂർത്തിയാക്കി. പഠിക്കുന്നതിൽ വളരെ സമർത്ഥൻ ആയിരുന്നു ഗീവർഗീസ്. പിന്നീട് ഒന്നാം റാങ്കോടെ കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടി. അദ്ധ്യാപക പരിശീലനവും കോഴിക്കോട് ട്രെയിനിങ് കോളേജിൽ നിന്നും പൂർത്തിയാക്കി. ബാല്യം മുതൽക്കെ മോർ ദിവന്നാസിയോസ് മിഖായേൽ മെത്രാപ്പോലീത്ത, വന്ദ്യ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, വന്ദ്യ പറയകുളത്ത് യാക്കോബ് മൽപ്പാൻ (മോർ തിമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്ത), വന്ദ്യ മാടപ്പാട്ടു യാക്കോബ് […]
- [ഇന്ന് ഫെബ്രുവരി 22 - പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനം](https://www.jscnews.in/2025/02/2743/): “നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു. നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. (വി. മത്തായി 16:18-19) നമ്മുടെ കർത്താവിനാൽ, പരിശുദ്ധ പത്രോസ് അപ്പോസ്തോലനിലൂടെ എ.ഡി 37-ൽ അന്ത്യോഖ്യായിൽ സ്ഥാപിതമായി, പരിശുദ്ധ പാത്രിയാർക്കീസന്മാരാൽ പരിപാലിക്കപ്പെട്ട്, വിശുദ്ധന്മാരാലും, ശുദ്ധിമതികളാലും മഹത്വീകരിക്കപ്പെട്ടു, മേൽപ്പട്ടക്കാർ – പട്ടക്കാർ – ശെമ്മാശ്ശന്മാർ – എന്നിവരാൽ പ്രസരിപ്പിക്കപ്പെട്ട്, നാമാകുന്ന വിശ്വാസി സമൂഹത്തിനാൽ അനുഭവിക്കപ്പെട്ടും പുകഴ്തപ്പെട്ടും അനസ്യൂതം നിലനിന്നു പോരുന്ന സത്യ സുറിയാനി സഭയുടെ പൗരോഹിത്യം ഒഴുകുന്ന നീരുറവയാകുന്ന വിശുദ്ധ അന്ത്യോഖ്യാ സിംഹാസനം. യേശു ക്രിസ്തുവിന്റ വചനത്താൽ ശ്ലീഹന്മാരിൽ തലവനായവിശുദ്ധ പത്രോസ് അന്ത്യോഖ്യായിൽ എ.ഡി 37 ഫെബ്രുവരി 22 ന് തന്റെ സിംഹാസനത്തെ സ്ഥാപിച്ചു. അക്കാലം മുതൽ അന്ത്യോഖ്യായിൽ വച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായി. […]
- [വിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന പെരുന്നാൾ സുറിയാനി ഓർത്തഡോക്സ് സഭ ഇന്ന് ആചരിക്കുന്നു](https://www.jscnews.in/2025/02/2753/): ശ്ലീഹന്മാരിൽ തലവനായ വിശുദ്ധ പത്രോസ് ശ്ലീഹ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ പുരാതന ക്രൈസ്തവ സഭകൾ ആദരവോടെ ഫെബ്രുവരിയിൽ ആചരിക്കുകയാണ്. ഫെബ്രുവരി 22 ന് ഈ ദിവസം സിംഹാസന സ്ഥാപക ദിനം എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭ ആചരിക്കുമ്പോൾ അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ◆ അന്ത്യോഖ്യായിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനം ആധുനിക ടർക്കിയിലെ ഹത്തായ എന്ന് പ്രോവിൻസിൽ ഉൾപെടുന്ന ഒരു പ്രദേശമാണ് അന്താക്കിയ (Antakya in Hatay Province of Modern Turkey). ഓറന്റസ് നദിയുടെ സമീപം ആധുനിക സിറിയയുടെ വടക്ക്-പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് 19 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് പണ്ട് നിലനിന്നിരുന്ന പട്ടണമായിരുന്നു അന്ത്യോഖ്യാ. അത് ബി.സി 293 ൽ സെലുക്യസ് ഒന്നാമൻ നികേറ്റർ (Seleucus 1 Nicator, a general of Alexander the Great) എന്ന ഭരണാധികാരി തന്റെ പിതാവായ അന്ത്യോക്കസിന്റെ ഓർമ്മക്കായി നിർമ്മിച്ചതായിരുന്നു. പേർഷ്യൻ രാജവീഥിയും, സിൽക്ക് റൂട്ടും സമീപസ്ഥമായ […]
- [പെരുമ്പള്ളി പള്ളിയിൽ പുണ്യ പിതാക്കന്മാരുടെ സംയുക്ത പെരുന്നാളുകൾക്ക് തുടക്കമായി](https://www.jscnews.in/2025/02/2731/): മുളന്തുരുത്തി ● പെരുമ്പള്ളി സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന ബത് സബ്റൊ പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവായുടെയും ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ 26-ാമത് ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി തുടക്കം കുറിച്ചു. വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് കൊടിയേറ്റി. പെരുന്നാൾ ദിവസങ്ങളായ ഫെബ്രുവരി 20 വ്യാഴം രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വിശുദ്ധ കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, വൈകിട്ട് 6.30 ന് സന്ധ്യാപ്രാർത്ഥന, 7.30 ന് പ്രദക്ഷിണം, ആശീർവ്വാദം, നേർച്ച സദ്യ എന്നിവ നടക്കും. ഫെബ്രുവരി 21 വെള്ളി രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വിശുദ്ധ കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, തുടർന്ന് പെരുമ്പള്ളി തിരുമേനിയിൽ നിന്നും പട്ടമേറ്റ വൈദീകരുടെ സംഗമം, വൈകിട്ട് 6 ന് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 7 ന് ഇടവക സംഗമം, […]
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ് ഫെബ്രുവരി 21, 22 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2025/02/2722/): പുത്തൻകുരിശ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് ഫെബ്രുവരി 21, 22 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ രാവിലെ 8.30 ന് തന്നെ റജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ കത്ത് കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവ (1881-1962) 63-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/02/2714/): മലങ്കരയിൽ അന്ത്യോഖ്യാ സിംഹാസനത്തിന്റെ പ്രതിനിധിയും മഞ്ഞിനിക്കര കുന്നിലെ മഹാപരിശുദ്ധന്റെ കബറിടത്തിന്റെ സൂക്ഷിപ്പുകാരനുമായി വർത്തിക്കുകയും സത്യവിശ്വാസത്തിന്റെ തിരിനാളം കെട്ടുപോകാതെ സൂക്ഷിക്കുവാൻ ദീപ്ത ശോഭയായി പരിലസിച്ച പുണ്യ പിതാവായിരുന്നു ഏലിയാസ് മോർ യൂലിയോസ് ബാവ. മധ്യപൗരസ്ത്യ ദേശത്ത് തുർക്കി രാജ്യത്തെ മർദ്ദീനിൽ 1881 ആഗസ്റ്റ് 1 ന് മല്ക്കെ കോറെയുടെ മകനായി ജനിച്ച ഏലിയാസ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1902 ൽ കുർക്കുമ ദയറായിൽ ചേർന്നു. തന്റെ 24 മത് വയസ്സിൽ ദയറാവസ്ത്രം സ്വീകരിച്ച ഏലിയാസ് 1906 ൽ പരി. ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ ബാവായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരവെ 27-ാം വയസ്സിൽ കശ്ശീശയായി. 1911 ൽ മർദ്ദിനിലെ ദയറായുടെ തലവനായി തീർന്ന ഏലിയാസ് റമ്പാച്ചനെ തുർക്കി സുൽത്താനായിരുന്ന മുഹമ്മദ് റഷീദ് മെഡൽ നൽകി ആദരിച്ചിട്ടുണ്ട്. 1923 സെപ്തംബർ 23 ന് മർദ്ദീനിലെ നാൽപ്പത് സഹദേന്മാരുടെ പള്ളിയിൽ വെച്ച് പരി. ഏലിയാസ് തൃതീയൻ ബാവായുടെ തൃക്കരങ്ങളാൽ ഏലിയാസ് റമ്പാച്ചൻ മോർ യൂലിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി […]
- [തെങ്ങുവിളയിൽ വന്ദ്യ റ്റി.സി മാത്യൂസ് കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/02/2706/): നല്ലില ● യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ കൊല്ലം ഭദ്രാസനത്തിലെ നല്ലില തെങ്ങുവിളയിൽ വന്ദ്യ റ്റി.സി മാത്യൂസ് കോർ എപ്പിസ്കോപ്പ (കല്ലുവിള വല്യച്ചൻ-84) കർത്താവിൽ നിദ്ര പ്രാപിച്ചു. നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വല്യച്ചൻ 1974 ൽ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായിൽ നിന്നും കശ്ശീശാ പട്ടം സ്വീകരിച്ചു. 2004 ൽ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കോർ എപ്പിസ്കോപ്പ സ്ഥാനം നല്കി. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ്, കുമ്മല്ലൂർ ബർ സൗമ, കോഴിക്കോട് സെന്റ് മേരീസ്, പറക്കോട്ട് മാർ അപ്രേം, ഏഴംകുളം സെന്റ് മേരീസ്, കൊട്ടാരക്കര സെന്റ് പോൾസ്, കുണ്ടറ സെന്റ് മേരീസ്, നല്ലില സെന്റ് ജോർജ് തുടങ്ങിയ പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. കൊട്ടിയം ബിഎം ഐ.ടി.സി വൈസ് പ്രിൻസിപ്പലായിരുന്നു. സംസ്കാരം വെള്ളി രാവിലെ 10 ന് നല്ലില സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സഹധർമ്മിണി : മറിയാമ്മ. മക്കൾ: റവ. ഫാ […]
- [കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ മലങ്കര മെത്രാപ്പോലീത്ത സന്ദർശിച്ചു](https://www.jscnews.in/2025/02/2701/): എറണാകുളം ● കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. കേരളത്തിന്റെ പുതിയ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനമായിരുന്നു ഇത്. പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ മാർച്ച് 25 ന് ലെബനോനിലെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെ കാതോലിക്കാ വാഴ്ചയ്ക്കു ഗവർണർ ആശംസകൾ നേർന്നു. മാർച്ച് 30 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവാ നഗറില്‍ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് സഭാ തലത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കുവാൻ ഗവർണറെ മലങ്കര മെത്രാപ്പോലീത്ത ക്ഷണം അറിയിച്ചു. അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് […]
- [ഫാ. നിജോ തമ്പി പുലിക്കോട്ടിൽ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/02/2684/): തൃശ്ശൂർ ● കുന്നുംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളി ഇടവക അംഗവും തൃശൂർ സെന്റ് പീറ്റേഴ്സ് സിറിയൻ സിംഹാസന പള്ളി വികാരിയുമായ ഫാ. നിജോ തമ്പി (46) പുലിക്കോട്ടിൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ആർത്താറ്റ് സിംഹാസന പള്ളി മുൻ വികാരിയാണ്. കാലം ചെയ്‌ത ബന്യാമിൻ മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷ സമയക്രമം: രാവിലെ 6:00 AM : പ്രഭാത നമസ്കാരം 8:00 AM : നാലാം ക്രമം ഭവനത്തിൽ ആരംഭിക്കും. 11:00 AM : അച്ചൻ വികാരിയായി ശുശ്രൂഷ ചെയുന്ന എസ്.എൻ പാർക്ക് സെന്റ് പീറ്റേഴ്സ് പള്ളിയിലേക്കു വിലാപയാത്രയായി പുറപ്പെടും. 11:30 AM – പള്ളിയിൽ ഏഴാം ക്രമം 1:00 PM : വിലാപയാത്ര പള്ളിയിൽ നിന്നും പുറപ്പെട്ട് നഗരികാണിക്കൽ കഴിഞ്ഞ് 3:30 മണിയോടുകൂടി കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹസന പള്ളിയിൽ എത്തിച്ചേരും. തുടർന്ന് എട്ടാം ക്രമവും സമാപന ശുശ്രൂഷയും നടക്കും. 5:00 […]
- [സംസ്‌ഥാന പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ നേട്ടവുമായി ഫാ. മാത്യു മണവത്ത്](https://www.jscnews.in/2025/02/2679/): കോട്ടയം ● പവർ ലിഫ്റ്റിങ് സംസ്ഥാന ചാംപ്യൻഷിപ്പിൽ സുവർണ്ണ നേട്ടം കരസ്ഥമാക്കി ഫാ. മാത്യു മണവത്ത്. ഇന്നലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്‌ഥാന ക്ലാസിക് പവർ ലിഫ്റ്റിങ് മത്സരത്തിലാണ് കാണികളെ ഹരംകൊള്ളിച്ചു വൈദികൻ സ്വർണ മെഡൽ ജേതാവായത്. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി ആശുപത്രി അഡ്മിനിസ്ട്രേറ്ററും സഹവികാരിയുമാണ് ഫാ. മാത്യു മണവത്ത്. 77 കിലോഗ്രാം വിഭാഗത്തിൽ സ്ക്വാട് ഇനത്തിൽ 40, 30, 25 കിലോഗ്രാമും, ബഞ്ച് പ്രസ് ഇനത്തിൽ 35.5, 40 കിലോഗ്രാമും, ഡെഡ് ലിഫ്റ്റിൽ 40, 50, 80 കിലോഗ്രാമും ഉയർത്തിയാണ് വൈദികൻ സ്വർണ നേട്ടം കരസ്ഥമാക്കിയത്. ‘ജിമ്മിൽ പോകുന്നവർ മസിൽ പെരുപ്പിക്കുന്നത് ലഹരി മരുന്നും, മറ്റും ഉപയോഗിച്ചാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്റെ പ്രദേശത്തെ ഒട്ടേറെ മുതിർന്ന പൗരന്മാർ ഈ കാരണത്താൽ ജിമ്മിലേക്ക് വരാൻ മടിച്ച് നിന്നു. അവർക്ക് പ്രചോദനമേകാനാണ് ഞാനിതിലേക്ക് തിരിഞ്ഞത്’- ഫാ. മാത്യു മണവത്ത് […]
- [മലങ്കര സഭാ യോജിപ്പിനെക്കുറിച്ചുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രസ്താവന ആത്മവഞ്ചനാപരം: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/02/2668/): പുത്തന്‍കുരിശ് ● മലങ്കര സഭാ യോജിപ്പിനെക്കുറിച്ചുള്ള ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രസ്താവന ആത്മവഞ്ചനാപരമെന്ന് യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭകൾ വ്യത്യസ്ത ആചാരവും വിശ്വാസവും അനുഷ്ഠിച്ചു വരുന്ന സഭകളാണ്. സുപ്രീം കോടതിയിൽ ഇരു സഭകളും വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകളാണെന്ന് ഓർത്തഡോക്സ് വിഭാഗം സത്യവാങ്മൂലം കൊടുത്ത് അതിലെ സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗം അംഗീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത ആചാരവും വിശ്വാസവുമുള്ള സഭകൾ യോജിക്കുന്നു എന്നു പറയുന്നത് ആത്മവഞ്ചനാപരവും അടിസ്ഥാനരഹിതവുമായ പ്രസ്താവനയാണ് മറുവിഭാഗം നടത്തുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭ എന്നു പറയുന്നത് ഓർത്തഡോക്സ് വിഭാഗം മാത്രമാണ് എന്നുള്ളതായ മറുവിഭാഗത്തിന്റെ വാദം ബഹു. സുപ്രീം കോടതി നിരാകരിച്ചിട്ടുള്ളതാണ്. ബഹു. കേരളാ ഗവൺമെന്റിന്റെ സെമിത്തേരി ബില്ലിലും 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയിലും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിൽ വാദം വന്നപ്പോഴും മലങ്കര സഭ എന്നു പറയുന്നത് […]
- [ഫെബ്രുവരി 22 : പരിശുദ്ധ അന്തോഖ്യാ സിംഹാസന സ്ഥാപന ദിനം; സഭയുടെ എല്ലാ ദൈവാലയങ്ങളിലും പാത്രിയർക്കാ ദിനാചരണം നടത്തണം : മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2025/02/2660/): പുത്തൻകുരിശ് ● ശ്ലീഹന്മാരിൽ തലവനായ പരിശുദ്ധ പത്രോസ് അപ്പോസ്തോലൻ അന്ത്യോഖ്യായിൽ പരിശുദ്ധ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മദിനം ഫെബ്രുവരി മാസം 22-ാം തീയതി പാത്രിയർക്കാ ദിനമായി സഭ മുൻ വർഷത്തേ പോലെ ആചരിക്കുന്നു. ലോകത്തെ പ്രധാന ക്രൈസ്‌തവ സഭകൾ ഈ ദിവസത്തെ ആ നിലയിൽ അംഗീകരിക്കുന്നതും ആദരിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതാണ്. അന്നേദിവസം യാക്കോബായ സുറിയാനി സഭയുടെ എല്ലാ ദൈവാലയങ്ങളിലും പാത്രിയർക്കാ പതാക ഉയർത്തേണ്ടതും, വി. കുർബ്ബാന ഉണ്ടെങ്കിൽ വി. കുർബ്ബാന മദ്ധ്യേ പരി. പത്രോസ് അപ്പോസ്തോലന്റെ മദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് പ്രാർത്ഥന നടത്തുകയും, പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ അചഞ്ചലമായി നിലകൊള്ളുന്ന പരി. സഭയ്ക്കായും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.
- [വെല്ലൂർ സി.എം.സി യിൽ യാക്കോബായ സ്പോൺസറിങ്ങിന് അപേക്ഷിക്കാം](https://www.jscnews.in/2025/02/2644/): കോട്ടയം ● വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ (സി.എം.സി) എം.ബി.ബി.എസ്, നേഴ്സ്, മറ്റു കോഴ്‌സുകൾ എന്നിവയിലേക്കുള്ള 2025-ലെ പ്രവേശനത്തിന് യാക്കോബായ സുറിയാനി സഭയുടെ സ്പോൺസറിങ് ആവശ്യമുള്ള സഭാംഗങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാൻ : www.jacobitesponsorship.com. അയയ്ക്കേണ്ട വിലാസം : സെക്രട്ടറി, സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്റർ, മുട്ടമ്പലം പി.ഒ, കഞ്ഞിക്കുഴി, കോട്ടയം-686004. അവസാന തീയതി : 2025 ഏപ്രിൽ 4 വെള്ളി. അന്വേഷണങ്ങൾക്ക് : ഫാ. ജോബിൻ മാടപ്പാട്ട് (സ്പോൺസർഷിപ്പ് കോർഡിനേറ്റർ) വാട്ട്സ് ആപ്പ് നമ്പർ: +91 85938 69298
- [ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/02/2635/): കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും സന്യസ്ത പട്ടക്കാരനുമായ ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് (81) കർത്താവിൽ നിദ്ര പ്രാപിച്ചു. കാക്കനാട് നിലംപതിഞ്ഞമുകൾ സെന്റ് തോമസ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് ഭൗതീകശരീരം 8.30 ന് കാക്കനാട് നിലം പതിഞ്ഞമുകൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിക്കും. തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ സമാപന ശുശ്രൂഷ ആരംഭിക്കും. പരേതരായ മത്തായിയുടെയും ശോശയുടെയും മകനാണ്. സഹോദരങ്ങൾ കെ.എം.കുര്യാക്കോസ്, വർഗീസ്, അന്നക്കുട്ടി, മേരി, പൗലോസ്, യാക്കോബ് എന്നിവരാണ്.
- [ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ 116-ാമത് വാർഷികപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2025/02/2628/): കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 116-ാമത് വാർഷികപ്പെരുന്നാളിന് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30-ന് പ്രസംഗം, ആശിർവാദം എന്നിവ നടന്നു. ഫെബ്രുവരി 13 വ്യാഴാഴ്ച രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വി. കുർബ്ബാന, 9.45-ന് പ്രദക്ഷിണം എന്നിവ ഉണ്ടായിരുന്നു. വൈകീട്ട് 6.30-ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 7.30-ന് പ്രസംഗം, 8-ന് പ്രദക്ഷിണം കല്പക ചാപ്പലിലേക്ക്, 9.30-ന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് ആശിർവ്വാദം നടക്കും. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. കുർബ്ബാന, വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30 ന് പ്രസംഗം, 7.45-ന് പ്രദക്ഷിണം, എട്ടിന് കാട്ടൂപ്പാടം ചാപ്പൽ, 9.30-ന് കന്നുംകടുക്ക ചാപ്പൽ, 10.00-ന് ഉഴലക്കാട് ചാപ്പൽ […]
- [യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക വാഴ്ച : ലെബനോനിലും പുത്തന്‍കുരിശിലും ഒരുക്കങ്ങള്‍ ആരംഭിച്ചു](https://www.jscnews.in/2025/02/2623/): പുത്തന്‍കുരിശ് ● പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായായി, മലങ്കര മെത്രാപ്പോലീത്തായും, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര യാക്കോബായ സഭ ഉള്‍പ്പെടെ ആകമാന സുറിയാനി സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരുടെയും സഹകാര്‍മികത്വത്തിലും 2025 മാര്‍ച്ച് മാസം 25-ാം തീയതി വചനിപ്പ് പെരുന്നാള്‍ ദിവസം ലബനോനിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് വാഴിക്കപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതമേലദ്ധ്യക്ഷന്മാരും, വിശ്വാസികളുടെ സമൂഹവും പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കും. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ലെബനോനിലെ സഭാ ആസ്ഥാനത്ത് നടന്നുവരികയാണ്. കാതോലിക്ക വാഴ്ചയും, തുടര്‍ന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തെക്കുറിച്ചും യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസും, വര്‍ക്കിംഗ് കമ്മിറ്റിയും ചര്‍ച്ചകള്‍ നടത്തി. മാനേജിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് വിപുലമായ ക്രമീകരണങ്ങള്‍ക്ക് അന്തിമ […]
- [വന്ദ്യ പി.ജെ ജോസഫ് കോറെപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/02/2617/): തുമ്പമൺ ● യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ തുമ്പമൺ ഭദ്രാസനത്തിലെ വന്ദ്യ പി.ജെ ജോസഫ് പാലത്തുംപടിക്കൽ കോറെപ്പിസ്കോപ്പ (97) കർത്താവിൽ നിദ്ര പ്രാപിച്ചു. വാഴമുട്ടം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. 1959 ൽ വയലിപ്പറമ്പിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്നും വൈദീക പട്ടം സ്വീകരിച്ച വന്ദ്യ അച്ചൻ 50 ൽ പരം വർഷം വാഴമുട്ടം മോർ ഇഗ്നാത്തിയോസ് പള്ളിയിൽ വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചിട്ടുണ്ട്. സുറിയാനിയിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ ദീർഘകാലം പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്നു. സഭ പ്രതിസന്ധികളെ നേരിട്ടിരുന്ന കാലങ്ങളിൽ തെക്കൻ ഭദ്രാസനങ്ങളിലെ വിശ്വാസികൾക്ക് ധീരമായ നേതൃത്വം നല്കി. 2003 ൽ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത കോർ എപ്പിസ്കോപ്പ സ്ഥാനം നല്കി.
- [പഴന്തോട്ടം മോർ ഏലിയാസ് യൂത്ത് അസ്സോസിയേഷൻ നവതി ആഘോഷ സമാപനം ഫെബ്രുവരി 12 ന്](https://www.jscnews.in/2025/02/2610/): പഴന്തോട്ടം ● അങ്കമാലി ഭദ്രാസനത്തിലെ പഴന്തോട്ടം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന മോർ ഏലിയാസ് യൂത്ത് അസ്സോസിയേഷന്റെ നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഫെബ്രുവരി 12 ബുധനാഴ്ച നടക്കും. നവതി ആഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 4 ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിടത്തിൽ നിന്നും ദീപശിഖാ പ്രയാണം ആരംഭിക്കും. 6 മണിക്ക് ദീപശിഖാ പ്രയാണത്തിന് പള്ളിയിൽ സ്വീകരണം നൽകും. തുടർന്ന് 6.30 നു സന്ധ്യാനമസ്കാരവും 7.15 മണിക്ക് സമാപന സമ്മേളനവും നടക്കും. നിയുക്ത കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം നിർവ്വഹിക്കും. അങ്കമാലി ഭദ്രാസന വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത, അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റ് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, […]
- [നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. മൂന്ന് നോമ്പ് പെരുന്നാൾ കൊടിയേറി ](https://www.jscnews.in/2025/02/2605/): മണീട് ● കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വിശുദ്ധ മൂന്നു നോമ്പ് പെരുന്നാളിന് ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ജിബു ചെറിയാൻ കൊച്ചുപുത്തൻപുരയിൽ, സഹവികാരി ഫാ. ജിനോ ജോണി പാറശ്ശേരിൽ, പെരുന്നാൾ കമ്മറ്റി കൺവീനർ സോജൻ പി. അബ്രഹാം, സെക്രട്ടറി സിജു പൗലോസ്, ട്രസ്റ്റി ബിനോ സി. ബേബി, സെക്രട്ടറി രാജു വാരുകുന്നേൽ, ജോ. ട്രസ്റ്റി ഷിബു കൊടക്കത്താനം, ജോ.സെക്രട്ടറി സാജു കുറുമ്പലക്കാട്ട് എന്നിവരും വിശ്വാസികളും സംബന്ധിച്ചു. നാലുദിവസത്തെ ചടങ്ങുകൾ ഫെബ്രുവരി 12 ന് സമാപിക്കും. ഞായറാഴ്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ഫാ. ജ്യോതിസ് പോത്താറ നേതൃത്വം നൽകിയ വചന ശുശ്രൂഷയും നടന്നു. ഫെബ്രുവരി 10 തിങ്കളാഴ്ച 12 ന് ഉച്ചനമസ്കാരം, വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന, തുടർന്ന് 7.30 ന് ഫാ. മാത്യൂസ് ചാലപ്പുറത്തിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ എന്നിവ ഉണ്ടായിരുന്നു. പെരുന്നാൾ ദിനമായ ഫെബ്രുവരി […]
- [പുണ്യശ്ലോകനായ മോർ തീമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ 39-ാം ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/02/2595/): പുണ്യശ്ലോകനായ മോർ തീമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ 39-ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 10 ന് പരിശുദ്ധ സഭ ആചരിക്കുന്നു. പുണ്യപിതാവ് പരിശുദ്ധിയുടെ പര്യായമായിരുന്നു. പുതുപ്പള്ളിക്കടുത്ത തൃക്കോതമംഗലത്ത് 1916 ജൂലൈ 31 ന് അഞ്ചുതുരുത്തേൽ കുടുംബത്തിൽ പെട്ട പറേകുളത്ത് ഫീലിപ്പോസ്, മറിയാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1931 മെയ് മാസത്തിൽ 15 വയസ്സ് ഉള്ളപ്പോൾ പട്ടത്വത്തിന്റെ ആദ്യ പടിയായ മ്സമ്റോനോ സ്ഥാനം മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത നൽകി. 1932 ൽ പരിശുദ്ധ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എഴുന്നള്ളി വന്ന അവസരത്തിൽ തൃക്കോതമംഗലം മോർ ശർബീൽ ദയറായിൽ വച്ച് യാക്കോബിനു കോറൂയോ സ്ഥാനം നൽകി അനുഗ്രഹിച്ച് തന്നോടൊപ്പം മഞ്ഞിനിക്കര ദയറായിലേക്കു കൂട്ടികൊണ്ടുപോയി. യാക്കോബ് ശെമ്മാശന് ജീവിതത്തിൽ ലഭിച്ച എറ്റവും വലിയ ഭാഗ്യമായിരുന്നു മഞ്ഞിനിക്കര ബാവ കാലം ചെയ്ത സമയത്ത് അവിടെയായിരുന്നതിനാൽ 40 ദിവസം കബറിങ്കൽ ധൂപം വെക്കുന്നതിന് സാധിച്ചു എന്നത്. 1941 ഏപ്രിൽ മാസത്തെ അവസാന ആഴ്ച […]
- [വിശ്വാസ സാഗരമായി മഞ്ഞിനിക്കര പുണ്യ ഭൂമി](https://www.jscnews.in/2025/02/2573/): മഞ്ഞിനിക്കര ● ഭക്തിയുടെ നിറവിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകർ മഞ്ഞിനിക്കരയുടെ വിശുദ്ധ ഭൂമിയിൽ ഒത്തുച്ചേർന്നു. “അന്ത്യോഖ്യായുടെ അധിപതിയെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി…” എന്ന പ്രാർത്ഥനാമന്ത്രം ഉരുവിട്ടെത്തിയ അനേകം വിശ്വാസികൾ വിശുദ്ധന്റെ കബറിടം വണങ്ങി അനുഗ്രഹീതരായി. കൊടും ചൂടിനെപോലും വകവയ്ക്കാതെ കഴിഞ്ഞ ഒരാഴ്ച കാലമായി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് കാൽ നടയായി അനേകർ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. വിവിധദേശങ്ങളിൽ നിന്ന് എത്തിയ കാൽനട തീർത്ഥാടകർക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. നാനാജാതി മതസ്ഥരായ ദേശവാസികൾ കുടിവെള്ളവും ഭക്ഷണവും വിശ്രമിക്കുവാൻ സ്ഥലവും നൽകിയാണ് തീർത്ഥാടകരെ സ്വീകരിച്ചത്. പരിശുദ്ധ ബാവയുടെ 93-ാമത് ഓർമപ്പെരുന്നാളിൽ പങ്കെടുക്കാനെത്തിയ തീർഥാടകർക്ക് ഓമല്ലൂർ കുരിശടിയിൽ സ്വീകരണം നൽകി. പ്രധാന തീർഥാടക സംഘങ്ങളെ പെരുന്നാൾ കമ്മിറ്റിയും സമീപ ഇടവകകളും ഓമല്ലൂർ പൗരാവലിയും ചേർന്ന് സ്വീകരിച്ചു. അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകിയെത്തിയ ഹൈറേഞ്ച് മേഖല തീർഥാടകരെയും കൂടുതൽ ദൂരം സഞ്ചരിച്ചെത്തിയ വടക്കൻ മേഖല തീർഥാടകരെയും കുരിശിങ്കൽ […]
- [പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ (1867-1932)](https://www.jscnews.in/2025/02/2570/): പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും സമാധാനത്തിന്റെ സന്ദേശ വാഹകനും മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യനും നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ദുഃഖ്റോനോ പെരുന്നാൾ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലും പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും ഭകത്യാദരവോടെ 2025 ഫെബ്രുവരി 8 ശനിയാഴ്ച കൊണ്ടാടുന്നു. പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ 1867 ഒക്ടോബർ 13-ാം തീയതി മർദ്ദീനിൽ ജനിച്ചു. ഷാക്കീർ കുടുംബത്തിൽ വന്ദ്യ ഏബ്രഹാം കോറെപ്പിസ്കോപ്പായുടേയും മറിയാമിന്റെയും രണ്ടാമത്തെ മകനായി ജനിച്ച ബാവ, നാസിറി (ജയാളി) എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത് (John, 1982). 1887-ൽ (20 വയസ്സുള്ളപ്പോൾ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. പിന്നീട് ഏലിയാസ് എന്ന പേരിൽ അറിയപ്പെട്ടു. 1888-ൽ ഏലിയാസ് ശെമ്മാശനെ ശർവോയൊ റമ്പാനാക്കി. തുടർന്ന് അന്ത്യോഖ്യാ സിംഹാസന ആസ്ഥാനമായ കുർക്കുമ ദയറായിൽ താമസിച്ച് പഠനം […]
- [പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ കിഴക്കെ പുത്തൻപള്ളിയിൽ ശിലാസ്ഥാപന പെരുന്നാളിന് തുടക്കമായി](https://www.jscnews.in/2025/02/2565/): പീച്ചാനിക്കാട് ● അങ്കമാലി ഭദ്രാസനം അങ്കമാലി മേഖലയിലെ പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് യാക്കോബായ കിഴക്കെ പുത്തൻപള്ളിയിൽ പള്ളിയുടെ 149-ാമത് ശിലാസ്ഥാപന പെരുന്നാളിനും പരിശുദ്ധനായ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപന ഓർമ്മപെരുന്നാളിനും വികാരി വന്ദ്യ വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്കോപ്പ കൊടി ഉയർത്തി.സഹവികാരി ഫാ. എൽദോസ് വർക്കി തൈയ്ക്കാനത്ത്, ട്രസ്റ്റിമാരായ കെ.വി. വർഗീസ് കുരൻതാഴത്തുപറമ്പിൽ, ടി.വി. സാജു തേലപ്പിള്ളി, ജനറൽ കൺവീനർ ഷെവ. ജിബി പോൾ കൂരൻതാഴത്തുപറമ്പിൽ, ജോ. കൺവീനർ ജോയ് കെ.ഐ. കൂരൻ താഴത്തുപറമ്പിൽ എന്നിവർ സംബന്ധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് തിരുശേഷിപ്പ് സ്ഥാപന രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും, ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും, സെന്റ് പീറ്റേഴ്സ് സിറിയൻ കൺവെൻഷനും, ഭക്തസംഘടനകളുടെ വാർഷികവും നടന്നു. സെന്റ് പീറ്റേഴ്സ് സിറിയൻ കൺവെൻഷൻ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പെരുന്നാൾ ദിവസങ്ങളിൽ രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 7.30 ന് […]
- [നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പളളിയിൽ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/02/2561/): മണ്ണത്തൂർ ● കണ്ടനാട് ഭദ്രാസനത്തിലെ നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പളളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ദുഃഖ്‌റോനോ പെരുന്നാൾ ആരംഭിച്ചു. വികാരി ഫാ. ഡോ. ബോബി തറയാനിയിൽ കൊടി ഉയർത്തി. പെരുന്നാൾ ദിനമായ ഫെബ്രുവരി 8 ശനി വൈകിട്ട് 7 ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് പ്രസംഗം, പിറമാടം കുരിശിങ്കലേയ്ക്ക് പ്രദക്ഷിണം, നേർച്ചസദ്യ, സൂത്താറ പ്രാർത്ഥന, ആശീർവാദം എന്നിവ നടന്നു പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ 7.30 ന് പ്രഭാതപ്രാർത്ഥന 8.30 ന് തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, ധൂപ പ്രാർത്ഥന എന്നിവ നടക്കും. 10.30 ന് വാദ്യമേളങ്ങൾ, 11 ന് വിശുദ്ധ സ്ലീബ എഴുന്നള്ളിപ്പ്, 11.30 ന് പ്രദക്ഷിണം, 12 ന് […]
- [ഭക്തി നിർഭരമായി മഞ്ഞിനിക്കര തീർത്ഥയാത്ര; പ്രാർത്ഥനാ മന്ത്രങ്ങളുമായി ആയിരങ്ങൾ](https://www.jscnews.in/2025/02/2552/): കോട്ടയം ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മഞ്ഞിനിക്കര തീർഥയാത്രയ്ക്ക് വിവിധ മേഖലകളിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം. വിവിധ പള്ളികളിൽ നിന്ന് മേഖലാടിസ്ഥാനത്തിൽ ‘പരിശുദ്ധ മോറാനേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ’ എന്ന പ്രാർത്ഥനയുമായി നിരവധി വിശ്വാസികളാണ് ഭക്ത്യാദരവോടെ തീർത്ഥയാത്രയിൽ പങ്കെടുക്കുന്നത്. തീർത്ഥാടകർക്ക് വിവിധ പള്ളികളിലും കൃത്യമായ ഇടങ്ങളിലും വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്നേഹനിർഭരമായ സ്വീകരണങ്ങളാണ് എല്ലായിടത്തും തീർത്ഥാടകർക്ക് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ ആശിർവാദത്തോടെ തീർത്ഥയാത്ര ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേരത്തെ കാൽനടയായി തീർഥാടകർ പള്ളിയിൽ എത്തിച്ചേർന്നിരുന്നു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ […]
- [പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി](https://www.jscnews.in/2025/02/2537/): പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചേർന്ന പാത്രിയർക്കീസ് ബാവയുടെ പ്രതിനിധിയെ മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി. തുടർന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടത്തിലും മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ കബറിടത്തിലും ധൂപ പ്രാർത്ഥന നടത്തി. അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത ഫെബ്രുവരി […]
- [മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ](https://www.jscnews.in/2025/02/2522/): ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, ക്നാനായ സമുദായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവരുടെ കാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന് ഓർമ്മപ്പെരുന്നാളിനു തുടക്കം കുറിച്ച് അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തി. ദയറായ്ക്ക് സമീപമുള്ള മോർ സ്തേഫാനോസ് പള്ളിയിൽ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടിയേറ്റി. തുടർന്ന് ചെമ്പിൽ അരി ഇടീൽ ചടങ്ങ് പൂർത്തിയാക്കി. വൈകിട്ട് ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത കൊടിയേറ്റി. പരിശുദ്ധ […]
- [അഖില മലങ്കര ആരാധന ഗീത മത്സരം 'ഇടയ സങ്കീർത്തനങ്ങൾ' ഫെബ്രുവരി 16 ന്](https://www.jscnews.in/2025/02/2514/): പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ 11 മണിക്ക് പെരുമ്പള്ളി സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന ബത് സബ്റൊ പള്ളിയിലെ മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂൾ അങ്കണത്തിൽ നടത്തപ്പെടും. ഒന്നാം സ്ഥാനക്കാർക്ക് പെരുമ്പള്ളി മോർ ഇഗ്നാത്തിയോസ് സൺഡേസ്കൂൾ സമ്മാനിക്കുന്ന പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി അനുസ്മരണ എവർറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. രണ്ടും മൂന്നും സ്ഥാനക്കാർക്കും ക്യാഷ് അവാർഡ് സമ്മാനിക്കും. “പരിശുദ്ധ യാക്കോബായ സുറിയാനി സഭയും പെരുമ്പള്ളി പള്ളിയും, പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയും” എന്ന വിഷയത്തിൽ ചുരുങ്ങിയ വാക്കുകളിൽ ആമുഖപ്രസംഗവും തിരുമേനി രചിച്ച ആരാധന ഗാനങ്ങളുടെ ആലാപന മത്സരവുമാണ് നടത്തപ്പെടുന്നത്. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സണ്ടേസ്ക്കൂൾ ഫെബ്രുവരി 8 ശനിയാഴ്ചയ്ക്കകം 9496278167 എന്ന വാട്സ്ആപ്പ് നമ്പറിൽ […]
- [മണീട് പള്ളിപ്പെരുന്നാളിന് തുടക്കമായി](https://www.jscnews.in/2025/02/2510/): മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന കണ്ടനാട് ഭദ്രാസനത്തിലെ മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ, പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഫെബ്രുവരി 2 ഞായർ നടന്ന വി. മൂന്നിന്മേൽ കുർബ്ബാനാനന്തരം വികാരി ഫാ. ജേക്കബ്ബ് കാട്ടുപ്പാടത്ത് കൊടി ഉയർത്തി. സഹവികാരി ഫാ. ജേക്കബ്ബ് കൂളിയാട്ട്, ഫാ. എൽദോസ് പോളി മേപ്പുറത്ത്, ട്രസ്റ്റിമാരായ സണ്ണി സ്കറിയ ചളക്കാട്ട്, ടി.എ. ജോർജ് തൊമ്മൻകുടിയിൽ തുടങ്ങിയവർ സംബന്ധിച്ചു. വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥന, ഭക്തസംഘടനകളുടെ സംയുക്ത വാർഷികം എന്നിവ നടത്തപ്പെട്ടു. പെരുന്നാൾ ദിവസമായ ഫെബ്രുവരി 3 തിങ്കൾ രാവിലെ 7 ന് പ്രഭാതപ്രാർത്ഥന, 7.30 ന് പരിശുദ്ധ ബാവായുടെ കബറിങ്കൽ വി. കുർബ്ബാന, വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന, 7 ന് പ്രദക്ഷിണം, ആശീർവ്വാദം, അത്താഴവിരുന്ന് എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 4 ചൊവ്വ രാവിലെ 7.30 ന് പ്രഭാതപ്രാർത്ഥന, […]
- [കാഞ്ഞിരമറ്റം പള്ളിയിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് പ്രവേശിച്ചതുമായി ബന്ധപ്പെട്ട കേസ് അടിസ്ഥാനരഹിതം : യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/02/2506/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ അതിക്രമിച്ചു കയറി ആരാധന നടത്തി എന്ന വാർത്ത അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുമാണെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. 2013 മെയ് 9 ന് കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിലെ തോട്ടുകടവിൽ പരേതനായ ശ്രീ. റോയി എന്ന യുവാവിന്റെ ശവസംസ്കാര ശുശ്രൂഷയിൽ മെത്രാപ്പോലീത്ത പങ്കെടുത്തതിന് എതിരെയാണ് ഓർത്തഡോക്സ് വിഭാഗം പ്രതി ചേർത്ത് കേസ് നൽകിയത്. അന്ന് സ്ഥലത്ത് ഇല്ലായിരുന്ന, ശുശ്രൂഷയിൽ പങ്കെടുക്കാതിരുന്ന വൈദികരെ പോലും പ്രതി ചേർത്ത് മറു വിഭാഗം കേസ് കൊടുത്തിട്ടുള്ളതും 11 വർഷം മുമ്പ് നടന്ന സംഭവത്തെ തെറ്റിദ്ധാരണ ജനകമായി പ്രചരിപ്പിക്കുന്നതും തികച്ചും ദൗർഭാഗ്യകരമാണ്. കൂടാതെ ശവസംസ്കാര ശുശ്രൂഷകളിൽ മെത്രാപ്പോലീത്തയ്ക്ക് പങ്കെടുക്കുന്നതിന് വിലക്കുകൾ ഒന്നും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രസ്തുത ശുശ്രൂഷയിൽ മെത്രാപ്പോലീത്ത പങ്കെടുത്തതെന്നും മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധവും […]
- [പടിഞ്ഞാറെ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിൽ പരിശുദ്ധന്മാരുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/02/2500/): കിഴക്കമ്പലം ● പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴിലുള്ള പടിഞ്ഞാറേ മോറയ്ക്കാല സെന്റ് തോമസ് ചാപ്പലിൽ മോർ തോമാ ശ്ലീഹായുടേയും, മോർ ഗീവർഗ്ഗീസ് സഹദായുടേയും, മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെയും, ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെയും സംയുക്ത ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ജനുവരി 31 വെള്ളി വൈകിട്ട് പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വികാരി കൊടിയേറ്റ് നിർവ്വഹിച്ചു. തുടർന്ന് സന്ധ്യാപ്രാർത്ഥനയും സൺഡേ സ്കൂൾ വാർഷികം, കലാപരിപാടികൾ എന്നിവ നടന്നു. ഫെബ്രുവരി 1 ശനി വൈകിട്ട് 6.30 ന് വന്ദ്യ ബെന്യാമിൻ മുളയിരിക്കൽ റമ്പാന്റെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പ്രസംഗം തുടർന്ന് പെരുന്തിക്കര കുരിശുംതൊട്ടിയിലേക്ക്പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ ഉണ്ടാകും. പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 2 ഞായർ രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന 8.30 ന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം എന്നിവ നടക്കും. 11.30 ന് ചേലക്കാട്ടുമൂല, […]
- [മലങ്കര സഭാ കേസ് സംബന്ധിച്ച ഇന്നത്തെ സുപ്രീം കോടതി വിധി ആശ്വാസകരം - യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/01/2489/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ബഹുഭൂരിപക്ഷം വിശ്വാസികളുള്ള ആറു പള്ളികൾ ന്യൂനപക്ഷമായ ഓർത്തഡോക്സ് വിഭാഗത്തിന് സർക്കാർ ഏറ്റെടുത്ത് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തത് യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. മത വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിൽ ഹൈക്കോടതി നൽകുന്ന നിർദ്ദേശങ്ങൾ പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശവും സഭയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. പോലിസ് സേന സംവിധാനങ്ങൾ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ പള്ളികൾ ഏറ്റെടുക്കുന്നത് അഭികാമ്യമാണോ എന്ന് പരിശോധിക്കുവാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ്, നാളിതു വരെയും പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ യാക്കോബായ സഭയുടെ പള്ളികൾ കൈയേറിയതിന് വിരാമമിടുവാനുള്ള മുന്നറിയിപ്പായിട്ടാണ് യാക്കോബായ സഭ ഇതിനെ നോക്കിക്കാണുന്നത്. സർക്കാരിന്റെ സെമിത്തേരി ബിൽ ശരി വച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ പ്രത്യേക പരാമർശം മലങ്കര സഭാ തർക്കം നിയമ നിർമ്മാണത്തിലൂടെ ശാശ്വതമായി പരിഹരിക്കുവാൻ സർക്കാരിനുള്ളതായ സാധ്യതയും വർദ്ധിപ്പിക്കുന്നു. മലങ്കര […]
- [ജർമ്മനി സ്റ്റുട്ട്ഗാർട്ടിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു](https://www.jscnews.in/2025/01/2485/): സ്റ്റുട്ട്ഗാർട്ട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിൻ കീഴിൽ ദക്ഷിണ ജർമ്മനിയിലെ പ്രധാന നഗരമായ സ്റ്റുട്ട്ഗാർട്ടിൽ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു. യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം ഫാ. എബ്രഹാം കുര്യൻ പുതുശ്ശേരിയെ വികാരിയായി നിയമിച്ചു. ജനുവരി 26 ഞായറാഴ്ച പുതിയ കോൺഗ്രിഗേഷനിൽ നടന്ന ആദ്യത്തെ വി. കുർബ്ബാനയ്ക്ക് വികാരി നേതൃത്വം നൽകി. ഫാ. ജിജോ ജോൺ സഹകർമികത്വം വഹിച്ചു. സ്റ്റുട്ട്ഗാർട്ടിന്റെ വിവിധ ഭാഗത്തു നിന്നുമുള്ള വിശ്വാസികൾ വി. കുർബ്ബാനയിൽ സംബന്ധിച്ചു. എല്ലാ മാസവും 4-ാം ഞായർ വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണെന്ന് വികാരി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: വികാരി: Rev.Fr. Abraham Kurian Puthussery – +49 1515 7488703 Location:ErlöserkircheBirkenwaldstraße 24, 70191 Stuttgart
- [ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയ്ക്ക് കേളകത്തിൽ നിന്നും തുടക്കമായി](https://www.jscnews.in/2025/01/2477/): കേളകം ● ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര പദയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ കേളകം സെന്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തുടക്കമായി. ജനുവരി 27 ന് രാവിലെ 5 മണിക്ക് പ്രാർത്ഥനയോടെ ആരംഭിച്ച തീർത്ഥയാത്ര 12 ദിവസം കൊണ്ടു വിവിധ ജില്ലകളിലൂടെ കടന്ന് 450 കിലോമീറ്റർ നടന്ന് ഫെബ്രുവരി 7 ന് ‘മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യൻ’ എന്നറിയപ്പെടുന്ന പരിശുദ്ധ മോറാൻ മോർ ഇന്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ എത്തിച്ചേരും. പരിശുദ്ധ മോറാനേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്ന പ്രാർത്ഥനകളുമായി ആയിരകണക്കിന് വിശ്വാസികളാണ് വരും ദിവസങ്ങളിൽ ഈ കാൽനട യാത്രയോട് ചേർന്ന് മഞ്ഞിനിക്കരയിലേക്ക് ഒഴുകുന്നത്. അതുപോലെ വിവിധ മേഖലകളിൽ നിന്നും കാൽനടയായി ആയിരക്കണക്കിന് വിശ്വാസികൾ കബർ ലക്ഷ്യമാക്കി എത്തിച്ചേരും. പരിശുദ്ധ പത്രോസിന്റെ പിൻഗാമിയായി ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ 93 വർഷങ്ങൾക്കു മുമ്പ് ഭാരതത്തിലേക്ക് എഴുന്നള്ളിയത് […]
- [ജനുവരി 29 ബുധൻ : പരിശുദ്ധ സഭയ്ക്ക് പ്രാർത്ഥനാ ദിനം; പരിശുദ്ധ സഭയിൽ ശാശ്വത സമാധാനവും അനുഗ്രഹവും ഉണ്ടാകുവാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം](https://www.jscnews.in/2025/01/2467/): മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ സർക്കുലർ : കർത്താവിൽ പ്രിയരെ, ബഹു. സുപ്രീം കോടതിയില്‍ നടക്കുന്ന കേസിന്റെ തുടര്‍ വാദങ്ങള്‍ ജനുവരി 29, 30 തീയതികളില്‍ നടക്കുന്നു എന്ന വിവരം അറിവുള്ളതാണല്ലോ. മുന്‍പ് വാദം നടന്ന സമയങ്ങളില്‍ നടത്തിയ അഖണ്ഢ പ്രാര്‍ത്ഥന സഭയ്ക്ക് അനുഗ്രഹമായതോര്‍ത്ത് ദൈവത്തെ സ്തുതിക്കുന്നതിനോടൊപ്പം പങ്കെടുത്ത എല്ലാവരെയും നന്ദിയോടെ ഓര്‍ക്കുന്നു. ദൈവമക്കളുടെ ഒരുമനപ്പെട്ട പ്രാര്‍ത്ഥന ഒന്നു കൊണ്ടു മാത്രമേ നമുക്ക് നീതിയും കരുണയുള്ളതുമായ ന്യായവിധിയിലൂടെ ഒരു ശാശ്വത സമാധാനം സാധ്യമാവുകയുളളൂ. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ജനുവരി 27 തിങ്കള്‍ വൈകിട്ട് 6 മണി മുതല്‍ ജനുവരി 30 വ്യാഴാഴ്ച വൈകിട്ട് 6 മണി വരെ 72 മണിക്കൂര്‍ നീളുന്ന ഓണ്‍ലൈനിലൂടെയുള്ള ഒരു അഖണ്ഢ പ്രാര്‍ത്ഥന കൂടി ക്രമീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. ആയതിന്റെ ക്രമീകരണങ്ങള്‍ അഖില മലങ്കര വൈദീക സെക്രട്ടറി ബഹു. ജോണ്‍ ഐപ്പ് മങ്ങാട്ട് കശ്ശീശാ നിങ്ങളെ അറിയിക്കുന്നതായിരിയ്ക്കും.കൂടാതെ നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും പിതാക്കന്‍മാര്‍ കബറടങ്ങിയിട്ടുള്ള […]
- [യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ യുവജന വാരാചരണത്തിന് തുടക്കമായി](https://www.jscnews.in/2025/01/2461/): ആരക്കുന്നം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ യുവജനവാരാചരണത്തിന് ദേശീയ തലത്തിൽ തുടക്കം കുറിച്ചു കൊണ്ട് കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വച്ച് ജനുവരി 26 ഞായറാഴ്ച ജെ.എസ്.ഒ.വൈ.എ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത പതാക ഉയർത്തി ഉദ്ഘാടനം നിർവ്വഹിച്ചു. പരിശുദ്ധ സഭയിലെ വിവിധ പള്ളികളിലും യുവജന വാരാചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയർത്തൽ നടന്നു. തുടർന്ന് യൂത്ത് സൺഡേ ആചരിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്ന യുവജന വാരാചരണത്തിന്റെ ഭാഗമായി പരിശുദ്ധ സഭയിലെ ദൈവാലയവും പരിസരവും പൊതുയിടങ്ങളും ശുചീകരിക്കുക, ആദ്ധ്യാത്മിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, ഇടവക തലത്തിൽ സന്നദ്ധപ്രവർത്തനങ്ങൾക്ക് താല്പര്യമുള്ള വ്യക്തികളെ കണ്ടെത്തി പ്രകൃതി ദുരന്ത മുഖത്ത് പ്രവർത്തിക്കാൻ സന്നദ്ധ സേന രൂപികരിക്കുക, കിടപ്പ് രോഗികൾക്കും, അവശത അനുഭവിക്കുന്നവർക്കും വേണ്ടി ഇടവക തലത്തിൽ പാലിയേറ്റിവ് കെയർ യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുക, ഈ കാലഘട്ടത്തിൽ നടന്നു കൊണ്ടിരിക്കുന്ന സൈബർ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാൻ […]
- [ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാനപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/01/2456/): തിരുമാറാടി ● കണ്ടനാട് ഭദ്രാസനത്തിലെ കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവ മാതാവിന്റെ പ്രധാനപ്പെരുന്നാളിനും പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത കൊടിയേറ്റി. ജനുവരി 25 ശനിയാഴ്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് പരി. ബസ്സേലിയോസ് യൽദോ ബാവായുടെ നാമത്തിലുള്ള കുരിശിൻ തൊട്ടിയുടെ കൂദാശ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. ജനുവരി 26 ഞായറാഴ്ച പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു. രാവിലെ 7.15 ന് പ്രഭാത പ്രാർത്ഥന, 8 ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വി. കുർബ്ബാന, പ്രസംഗം, നേർച്ച സദ്യ എന്നിവ നടന്നു. വൈകിട്ട് 6:30 ന് സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ധൂപ പ്രാർത്ഥന എന്നിവ നടന്നു. ജനുവരി 27 തിങ്കളാഴ്‌ച രാവിലെ 7 ന് പരി. യൽദോ മോർ ബസ്സേലിയോസ് […]
- [മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ 2025 മാർച്ച് 25 ന് ലെബനോനിലെ പാത്രിയർക്കാ കത്തീഡ്രലിൽ](https://www.jscnews.in/2025/01/2452/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷ 2025 മാർച്ച് 25 ന് ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് നടത്തപ്പെടും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലാണ് കാതോലിക്കാ സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുക. വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ ദിവസമായ മാർച്ച് 25 ന് വിശുദ്ധ കുർബ്ബാന മധ്യേയാണ് ചടങ്ങുകൾ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്നും മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ സംബന്ധിക്കും. മാർച്ച് 26 ന് പരിശുദ്ധ ബാവായുടെ അദ്ധ്യക്ഷതയിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേരും. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ […]
- ["വിശുദ്ധിയാൽ സഭയെ നയിച്ച പനിനീർ പുഷ്‌പം"- ആലുവായിലെ വലിയ തിരുമേനി](https://www.jscnews.in/2025/01/2447/): വിശുദ്ധനായ ആലുവായിലെ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 72-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 26 ന് മലങ്കര യാക്കോബായ സുറിയാനി സഭ കൊണ്ടാടുന്നു. പരിശുദ്ധ സഭയുടെ അങ്കമാലി ഭദ്രാസനാധിപനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധനായ വലിയ തിരുമേനി. ‘വലിയ തിരുമേനി’ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്‌ഠനായ മെത്രാപ്പോലീത്തായിരുന്നു. ഇന്ത്യയിലെ സഭയുടെ മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിൽ ഏകദേശം നാല് പതിറ്റാണ്ടുകളായി അതിന്റെ ഭാഗധേയം വിജയകരമായി നയിച്ചു. അന്ത്യോഖ്യാ സിംഹാസനവുമായുള്ള മലങ്കര ബന്ധം നിലനിർത്താൻ മലങ്കര സുറിയാനി സഭക്ക് സഹായകമായത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും നിരന്തര പരിശ്രമവും തീവ്രമായ പ്രാർത്ഥനകളുമാണ്. സൺഡേ സ്കൂൾ അസ്സോസിയേഷൻ, മാർ ഗ്രിഗോറിയോസ് സ്റ്റുഡന്റ്സ് മൂവ്മെന്റ്, ബ്രദർഹുഡ് ഓഫ് സെന്റ് അന്തോണിയോസ്, സെന്റ് മേരീസ് സിസ്റ്റർഹുഡ് തുടങ്ങി സഭയിലെ നിരവധി പ്രധാന ആത്മീയ സംഘടനകളുടെ സ്ഥാപക പിതാവായിരുന്നു വലിയ തിരുമേനി. ഭക്തി, നിഷ്കളങ്കത, ആത്മാർത്ഥത, ദൈവത്തോടുള്ള അചഞ്ചലമായ […]
- [നീറാംമുകൾ യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2025/01/2439/): കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ 121-ാമത് പ്രധാനപ്പെരുന്നാളിന് (മകരം 15 പെരുന്നാൾ) കൊടിയേറി. വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മയും പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെയും പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപന സ്മരണയും സംയുക്തമായി ജനുവരി 26, 27, 28 (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ കൊണ്ടാടും. പ്രധാനപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 19 ഞായർ വി. കുർബ്ബാനാനന്തരം വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ കൊടി ഉയർത്തി. സഹവികാരി ഫാ. ജോയി പാറനാൽ, ട്രസ്റ്റിമാരായ കെ.എസ് പൗലോസ് കോനാട്ട്, റോയി സി. കുര്യാക്കോസ് ചേനക്കോട്ട്, സെക്രട്ടറി റെജി പോൾ കലിയത്തുകുഴിയിൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഉൽപ്പന്ന ലേലം, വൈകിട്ട് സന്ധ്യാപ്രാർത്ഥന, 23-ാമത് കുടുംബ യൂണിറ്റ് സംഗമം, സൺഡേ സ്കൂൾ- ഭക്തസംഘടനകളുടെ സംയുക്ത വാർഷികം എന്നിവ നടത്തപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ […]
- [തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2025/01/2430/): ആലുവ ● തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 72-ാമത് ശ്രാദ്ധപ്പെരുന്നാളിനും, പുണ്യപിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനും അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടിയുയർത്തി. സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 72-ാം ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകരായ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, അമ്പാട്ട് ഗീവറുഗീസ് മോർ കൂറിലോസ്, കടവിൽ പൗലോസ് മോർ അത്താനാസിയോസ്, വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് എന്നീ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായാണ് ആചരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് 6:45 ന് നടക്കുന്ന സന്ധ്യാപ്രാർഥനയ്ക്ക് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലിത്ത അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് പ്രദക്ഷിണവും, നേർച്ചസദ്യയും ഉണ്ടാവും. ജനുവരി 26 ഞായറാഴ്ച രാവിലെ 8:15 ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മലങ്കര […]
- [ലെബനന്റെ പുതിയ പ്രസിഡന്റിന് ആംശസകളുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവയും മലങ്കര മെത്രാപ്പോലീത്തയും](https://www.jscnews.in/2025/01/2426/): ബെയ്റൂട്ട് ● ലെബനനിലെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ ജോസഫ് ഔൺനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായും മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയും ബെയ്റൂട്ടിലെ പ്രസിഡൻഷ്യൽ പാലസിൽ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ നേർന്നു. അഭിവന്ദ്യരായ മോർ ജസ്‌റ്റിനസ് ബൗലോസ് സഫർ മെത്രാപ്പോലീത്ത, മോർ ക്ലെമിസ് ഡാനിയേൽ കൂറി മെത്രാപ്പോലീത്ത, മോർ ക്രിസോസ്‌റ്റമോസ് മിഖായേൽ മെത്രാപ്പോലീത്ത, മോർ തിമോത്തിയോസ് മത്ത അൽ-ഖൗറി മെത്രാപ്പോലീത്ത, മോർ സേവേറിയോസ് റോജർ അഖ്രാസ് മെത്രാപ്പോലീത്ത, മോർ സിറിൽ ബാബി മെത്രാപ്പോലീത്ത, മോർ ക്രിസ്റ്റഫോറോസ് മർക്കോസ് മെത്രാപ്പോലീത്ത, മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവരും പരിശുദ്ധ പിതാവിനോടൊപ്പം ഉണ്ടായിരുന്നു. പുതിയ പ്രസിഡന്റിനെ പരിശുദ്ധ ബാവായും മലങ്കര മെത്രാപ്പോലീത്തയും അഭിനന്ദിച്ചു. പുതിയ ഭരണപരമായ നേതൃത്വത്തിലൂടെ രാജ്യത്തെ വളർച്ചയിലേക്കും വികസനത്തിലേക്കും നയിക്കുവാൻ പരിശുദ്ധ പിതാവ് ആശംസകൾ നേർന്നു. ലെബനൻ ജനതയ്ക്ക് നല്ല ജീവിത നിലവാരത്തിൽ […]
- [ജനുവരി 24 : പുണ്യശ്ലോകനായ യാക്കോബ് മോർ യുലിയോസ് മെത്രാപ്പോലീത്തയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ (1912-1992)](https://www.jscnews.in/2025/01/2417/): മഞ്ഞിനിക്കരയിൽ വിശുദ്ധ മോറാന്റെ കബറിങ്കൽ അരനൂറ്റാണ്ടുകാലം ശുശ്രൂഷിക്കാൻ മഹാഭാഗ്യം ലഭിച്ച, താപസ ശ്രേഷ്ഠനായ പുണ്യശ്ലോകനായ യാക്കോബ് മോർ യൂലിയോസ് മെത്രാപ്പോലിത്തായുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 24 ന് ആചരിക്കുന്നു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയായും, മഞ്ഞിനിക്കര ദയറാധിപനുമായിരുന്നു തിരുമേനി 1912 ഡിസംബർ 27 ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് പള്ളി ഇടവകയിൽ മാടപ്പാട്ട് ചാക്കോ- അന്ന ദമ്പതികളുടെ മകനായി ജനിച്ചു. ചെറിയ പ്രായത്തിൽ തന്നേ ആത്മീയ കാര്യങ്ങളിൽ തീഷ്ണതയുണ്ടായിരുന്ന തിരുമേനി തന്റെ യൗവന ആരംഭത്തിൽ തന്നെ ദൈവവിളി തിരിച്ചറിഞ്ഞു കൊണ്ട് പൗരോഹിത്യ ജീവിതം തിരഞ്ഞെടുത്തു. അഭി. മിഖായേൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ കല്പന പ്രകാരം ശർബിൽ ദയറായിൽ ചേർന്ന യൂലിയോസ് തിരുമേനി ബന്ധുവായ കൂട്ടുങ്കൽ ഗീവർഗീസ് റമ്പാൻ, കൊച്ചു പറമ്പിൽ ഗീവർഗീസ് റമ്പാൻ എന്നിവരുടെ കീഴിൽ വിദ്യാഭ്യാസം നടത്തി. പറയകുളത്ത് യാക്കോബ് മാർ തിമോത്തിയോസ്, തിരുമേനിയുടെ പിതൃസഹോദരി പുത്രൻ നരിമറ്റത്ത് യുഹാനോൻ മാർ സേവേറിയോസ്, ചിറത്തലാട്ട് ജോർജ് […]
- [യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ യുവജന വാരാചരണം 2025 ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ](https://www.jscnews.in/2025/01/2412/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ (ജെ.എസ്.ഒ.വൈ.എ) യുവജനവാരം 2025 ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ വിവിധ കർമ്മ പരിപാടികളോടെ ആചരിക്കും. എല്ലാ വർഷവും നവംബർ മാസം നടത്തി വരാറുള്ള യുവജനമാസാചരണമാണ് ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ദേഹവിയോഗത്തെ തുടർന്ന് പുനർ ക്രമീകരിച്ച് ഈ വർഷം വാരാചരണമായി നടത്തപ്പെടുന്നത്. യുവജനവാരാചരണത്തിന്റെ ദേശീയ തല ഉദ്ഘാടനം ജനുവരി 26-ാം തീയതി ഞായറാഴ്ച കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വച്ച് വി. കുർബ്ബാനാനന്തരം ജെ.എസ്.ഒ.വൈ.എ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിർവ്വഹിക്കും. അന്നേ ദിവസം സഭയിലെ എല്ലാ ദൈവാലയങ്ങളിലും ഇടവക / യൂണിറ്റ് അടിസ്‌ഥാനത്തിൽ ജെ.എസ്.ഒ.വൈ.എ യുടെ പതാക ഉയർത്തുകയും യൂത്ത് സൺഡേ ആചരിക്കുകയും ചെയ്യും. ജനുവരി 26 മുതൽ ഫെബ്രുവരി 2 വരെ യൂത്ത് അസ്സോസിയേഷൻ വിവിധ കർമ്മ പദ്ധതികളും സാധുജന സംരക്ഷണ […]
- [കെ.സി.ബി.സി - കെ.സി.സി സഭ ഐക്യ പ്രാര്‍ത്ഥനാ സംഗമം മുളന്തുരുത്തി യാക്കോബായ വൈദീക സെമിനാരിയില്‍ നടന്നു](https://www.jscnews.in/2025/01/2404/): മുളന്തുരുത്തി ● കെ.സി.ബി.സി. – കെ.സി.സി. സഭ ഐക്യ പ്രാര്‍ത്ഥന ഭാരത ക്രൈസ്തവ ചരിത്രത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണെന്നും വ്യത്യസ്തതകളെക്കാള്‍ സാമ്യങ്ങളാണ് നമ്മില്‍ കൂടുതല്‍ എന്നും സര്‍വ്വശക്തനും പിതാവുമായ ഏകദൈവത്തിലും രക്ഷകനായ ക്രിസ്തുവിലും വിശ്വസിക്കുന്നവര്‍ ഐക്യത്തില്‍ മുന്നേറണം എന്നും സിറോ മലബാര്‍ സഭ കോതമംഗലം രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ പ്രസ്താവിച്ചു. കെ.സി.ബി.സി. – കെ.സി.സി. സഭ ഐക്യ പ്രാര്‍ത്ഥനയുടെ നാലാം ദിനത്തെ പ്രാര്‍ത്ഥനാ സംഗമം മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ അദ്ധ്യക്ഷന്‍ ഡോ. മോര്‍ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സഭകളുടെ ഐക്യം എന്നത് ക്രിസ്തുവിന്റെ ഹിതമാണെന്നും, വ്യത്യസ്ത സഭാ പാരമ്പര്യങ്ങളില്‍ നില്‍ക്കുമ്പോഴും പരസ്പര സഹകരണത്തിലും കൂട്ടായ്മയിലും സാക്ഷ്യം നല്‍കുക എന്നതാണ് സഭകളുടെ നിയോഗം എന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ഡോ. മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. വിഭാഗീയതയും സാമൂഹ്യ തിന്മകളും അസമാധാനത്തിന്റെ വിത്തുകളും, മാനവരാശിക്കും […]
- [അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തയ്ക്ക് പ്രാർത്ഥനാശംസകൾ നേർന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ; സെന്റ് ഇഗ്നേഷ്യസ് ഹെർമിറ്റ്സ് സന്ദർശിച്ചു](https://www.jscnews.in/2025/01/2382/): മലയാറ്റൂർ ● പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അങ്കമാലി ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിച്ച സഭയുടെ സീനിയർ മെത്രാപ്പോലീത്ത കൂടിയായ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ പ്രാർത്ഥനാശംസകൾ നേർന്നു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ ഗാർഡിയൻ ഏയ്ഞ്ചൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലയാറ്റൂർ ഇല്ലിത്തോടിൽ പുതിയതായി ആരംഭം കുറിച്ച ‘സെന്റ് ഇഗ്നേഷ്യസ് ഹെർമിറ്റ്സ്’ സന്ദർശിച്ചാണ് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ ആശംസകൾ നേർന്നത്. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ തേവോദോസിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ പീലക്സിനോസ് സഖറിയാസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്സന്ത്രയോസ് തോമസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ […]
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ് ജനുവരി 24, 25 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2025/01/2372/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് ജനുവരി 24, 25 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ രാവിലെ 8.30 ന് തന്നെ റജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ കത്ത് കൊണ്ടുവരേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0484-2732804, 9447157403, 9447171239, 8078508265
- [അങ്കമാലി ഭദ്രാസനത്തെ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നയിക്കും](https://www.jscnews.in/2025/01/2364/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിയമിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ No. EI. 02/2025-ാം നമ്പർ കല്പന പ്രകാരമാണ് മലങ്കര മെത്രാപ്പോലീത്തയ്ക്ക് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല നൽകിയത്. ഇന്ന് അങ്കമാലി ഭദ്രാസനത്തിലെ ദൈവാലയങ്ങളിൽ പ്രസ്തുത കല്പന വായിച്ചു. ദീർഘക്കാലം അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടർന്ന് 2002 ഭരണഘടന 141-ാം ചട്ടം അനുശാസിക്കുന്ന പ്രകാരമാണ് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല മലങ്കര മെത്രാപ്പോലീത്തയ്ക്ക് നൽകിയിരിക്കുന്നത്. 1994 ജനുവരി 16 ന് 33-ാം വയസ്സിൽ പുണ്യ പിതാവായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് ദമാസ്കസിൽ വച്ച് കൊച്ചി ഭദ്രാസനത്തിനു വേണ്ടി […]
- [അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത അങ്കമാലി ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത](https://www.jscnews.in/2025/01/2359/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയായ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അങ്കമാലി ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ No. EI. 02/2025-ാം നമ്പർ കല്പന പ്രകാരമാണ് ആദരവ്. ഇന്ന് അങ്കമാലി ഭദ്രാസനത്തിലെ ദൈവാലയങ്ങളിൽ പ്രസ്തുത കല്പന വായിച്ചു. 1982 മാർച്ച് 6 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മോർ സേവേറിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചത്. അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്‌തപ്പോൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതിയോടെ പരിശുദ്ധ സഭയുടെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായ്ക്ക് സഭയുടെ 2002 […]
- [ജനുവരി 18 : പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/01/2354/): മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന “മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം” എന്ന അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 69-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. സമാനതകലില്ലാത്ത പ്രതിസന്ധി ഘട്ടത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയെ സധൈര്യം നയിച്ച മെത്രാപ്പോലീത്തമാരിൽ ഒരാളായിരുന്നു മിഖായേൽ മോർ ദിവന്നാസിയോസ് തിരുമേനി. കായംകുളം ആലുംമൂട്ടിൽ ജോൺ ഉപദേശിയുടെ മകനായി 1880-ൽ (ഇടവം 15) അദ്ദേഹം ജനിച്ചു. മിഖായേലിന് 18 വയസ്സുള്ളപ്പോൾ, മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അദ്ദേഹത്തിനു 1073 ധനു മാസം 25 ന് “കോറൂയോ” പട്ടം നൽകി. തുടർന്ന് കോട്ടയം എം.ഡി സെമിനാരിയിലും പഴയ സെമിനാരിയിലും അദ്ദേഹം വിദ്യാഭ്യാസം തുടർന്നു. വിശുദ്ധ പരുമല ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്ന് “യൗഫദിക്കിനോ” പട്ടവും മോർ ദിവന്നാസിയോസ് അഞ്ചാമിൽ നിന്നു “ശംശോനോ” പട്ടവും 1910 ചിങ്ങം 15ന് വട്ടശ്ശേരിൽ ഗീവർഗീസ് മോർ […]
- [എം.ജെ.എസ്.എസ്.എ. ദേശീയ തലത്തിൽ നടത്തിയ 2024 ലെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 വാർഷീക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു](https://www.jscnews.in/2025/01/2350/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയിലെ അഖില മലങ്കര സൺഡേസ്‌കൂൾ അസ്സോസിയേഷൻ (എം.ജെ.എസ്.എസ്.എ.) 2024 വർഷത്തെ ജെ.എസ്.എസ്.എൽ.സി., പ്ലസ് 2 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജെ.എസ്.എസ്.എൽ.സി. ഒന്നാം റാങ്ക് 98 മാർക്ക് ലഭിച്ച എൽഗ സാറ ജോമോൻ (സെന്റ് മേരീസ് പുതുപ്പാടി, കാരക്കുന്നം-മൂവാറ്റുപുഴ), രണ്ടാം റാങ്ക് 97 മാർക്ക് ലഭിച്ച അൽവിന ജോർജ്ജ് (സെന്റ് മേരീസ് സൗത്ത് മാറാടി-മൂവാറ്റുപുഴ), മൂന്നാം റാങ്ക് 96 മാർക്ക് ലഭിച്ച റെസിൻ ഷിബു (എം.ഐ.എം. മേക്കടമ്പ്, വാളകം-കോലഞ്ചേരി), അലിയ ഷാജി (സെന്റ് മേരീസ് മുളവൂർ, കാരക്കുന്നം-മൂവാറ്റുപുഴ), അൽവിയ ജോർജ്ജ് (സെന്റ് മേരീസ് സൗത്ത് മാറാടി-മൂവാറ്റുപുഴ) എന്നിവർ കരസ്ഥമാക്കി. പ്ലസ് ടു ഒന്നാം റാങ്ക് 91 മാർക്ക് ലഭിച്ച ബെനെറ്റ് കെ. സജീവ് (സെന്റ് തോമസ് മുട്ടുകാട്-രാജകുമാരി ഹൈറേഞ്ച്), രണ്ടാം റാങ്ക് 89 മാർക്ക് ലഭിച്ച റാങ്ക് ജീവാ പി.ജി, (സെന്റ് മേരീസ് ഹെർമോൻ ആഴകം-അങ്കമാലി), മൂന്നാം റാങ്ക് 88 മാർക്ക് ലഭിച്ച അന്നാ എൽദോസ് (സെന്റ് മേരീസ് […]
- [ജനുവരി 17 : പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/01/2344/): മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. 1975 ഡിസംബർ 26-ന് ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായിൽ നിന്ന് തുരുത്തിശേരിയിൽ വെച്ച് മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ശ്രേഷ്‌ഠ ബാവാ ആദ്യമായി വാഴിച്ച മെത്രാപ്പോലീത്തയായതിനാൽ ബാവായുടെ നാമമായ “പീലക്സിനോസ്” എന്ന പേരു തന്നെ അദ്ദേഹത്തിന് നൽകി. ഒരു ദശാബ്ദകാലം മഹാ പൗരോഹിത്യ സ്ഥാനത്തിരുന്ന് മലബാർ ഭദ്രാസനത്തിന്റെ പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ സുധീര നേതൃത്വം നൽകി. മലബാർ ഭദ്രാസനത്തിന്റെ വളർച്ചക്ക് തുടക്കം കുറിക്കുകയും ശ്രേഷ്‌ഠമായ ഇടയത്വ ശുശ്രൂഷ അവിടെ നടത്തുകയും ചെയ്‌തു. MJSSA യുടെ പ്രസിഡന്റ് ആയി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്. 1985 ജനുവരി 17 ന് അഭിവന്ദ്യ പിതാവ് കാലം ചെയ്യുകയും തുടർന്ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടക്കപ്പെടുകയും ചെയ്‌തു.
- [ഇടയ വീഥിയിൽ 31 വർഷങ്ങൾ; മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു](https://www.jscnews.in/2025/01/2325/): തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യത്തിന്റെ 31-ാം സ്ഥാനാരോഹണ വാർഷികം ലളിതമായി ആഘോഷിച്ചു. കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെന്റ് ജോർജ്ജ് കത്തീഡ്രലിൽ രാവിലെ 7 മണിക്ക് മലങ്കര മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അനേകം വൈദികരും സഭാ, ഭദ്രാസന ഭാരവാഹികരും വിശ്വാസികളും സംബന്ധിച്ചു. തുടർന്നു ലളിതമായി നടന്ന ആഘോഷ ചടങ്ങിൽ മലങ്കര മെത്രാപ്പോലീത്ത കേക്ക് മുറിച്ച് മധുരം പങ്കിട്ടു. 1994 ജനുവരി 16 ന് 33-ാം വയസ്സിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് ദമാസ്കസിൽ വച്ച് കൊച്ചി ഭദ്രാസനത്തിനു വേണ്ടി ‘മോർ ഗ്രിഗോറിയോസ്’ എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചത്.
- [കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം പള്ളിയിൽ ഓർമ്മപ്പെരുന്നാളിന് തുടക്കമായി](https://www.jscnews.in/2025/01/2309/): പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം കൊട്ടാരക്കുന്ന് സെന്റ് മേരീസ് ശാലേം യാക്കോബായ സുറിയാനി പള്ളിയിൽ വി. ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 12 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. റോയി മാത്യു മേപ്പാടത്ത് കൊടി ഉയർത്തി. പെരുന്നാൾ ദിവസമായ ജനുവരി 14 ചൊവ്വ വൈകിട്ട് 6.30 ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീർവാദം എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിവസമായ ജനുവരി 15 ബുധൻ രാവിലെ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടത്തപ്പെടും. തുടർന്ന് വി. സ്ലീബ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും. വികാരി ഫാ. റോയി മാത്യു മേപ്പാടത്ത്, ട്രസ്റ്റിമാരായ സജിമോൻ കെ.വി. കാഞ്ഞിരത്തിങ്കൽ, സാജു എം.എം. തെക്കുംതറമ്യാലിൽ, സെക്രട്ടറി ബിനീഷ് കെ. ജോൺ കൊട്ടാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകും. യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ പെരുന്നാൾ […]
- [ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/01/2301/): മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാഹ്യകേരള ഭദ്രാസനാധിപനായിരുന്നു പുണ്യശ്ലോകനായ തോമസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത. 1979 ഏപ്രിൽ 19 ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദൈവാലയത്തിൽ വെച്ച് ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായിൽ നിന്ന് ‘തെയോഫിലോസ്’ എന്ന നാമത്തിൽ അദ്ദേഹം അഭിഷിക്തനായി. പുണ്യശ്ലോകരായ യാക്കൂബ് മോർ തീമോത്തിയോസ്, ഫിലിപ്പോസ് മോർ ഇവാനിയോസ് എന്നിവരും അദ്ദേഹത്തോടൊപ്പം അഭിഷിക്തരായി. അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റായി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്. 13 വർഷക്കാലം ബാഹ്യകേരള ഭദ്രാസനത്തെ ശ്രേഷ്‌ഠമായി നയിച്ച അഭിവന്ദ്യ പിതാവ് 1992 ജനുവരി 12 ന് കാലം ചെയ്‌തു. വെട്ടിക്കൽ ഉദയഗിരി മാർ അപ്രേം സെമിനാരി ചാപ്പലിലാണ് അഭിവന്ദ്യ […]
- [പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2025/01/2297/): പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍ തുടരുകയാണ്. പരിശുദ്ധ സഭയ്ക്ക് നിര്‍ണ്ണായകമായിരിക്കുന്ന കേസുകള്‍ 2025 ജനുവരി 29, 30 തീയതികളില്‍ വച്ചിരുന്നത് നേരത്തേയാക്കി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് ജനുവരി 15, 16 തീയതികളില്‍ തുടര്‍ വാദങ്ങൾക്കായി വന്നിരിക്കുന്നയാണ്. ഈ പ്രത്യേക സാഹചര്യത്തിൽ പരി. സഭയിലെ വൈദീകര്‍, സന്യസ്ഥര്‍, ഭക്ത സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ZOOM പ്ലാറ്റ് ഫോമിലൂടെ 48 മണിക്കൂര്‍ നീണ്ട അഖണ്ഡ പ്രാര്‍ത്ഥന നടത്തേണ്ടതാണ്. 2025 ജനുവരി 14-ാം തീയതി വൈകിട്ട് 6 മണി മുതല്‍ ജനുവരി 16-ാം തീയതി സന്ധ്യവരെയാണ് പ്രാര്‍ത്ഥനാസമയം. അതുകൂടാതെ പരി. സഭയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും, സത്യ വിശ്വാസത്തില്‍ നമ്മെ നിലനിര്‍ത്തിയ പുണ്യ പിതാക്കന്‍മാര്‍ കബറടങ്ങിയിരിക്കുന്ന ദൈവാലയങ്ങളിലും വൈദീകരുടെയും, ഭക്ത സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ […]
- [പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 11, 12 തീയതികളിൽ](https://www.jscnews.in/2025/01/2293/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 11, 12 (ശനി, ഞായർ) തീയതികളിൽ ഭക്ത്യാദര പൂർവ്വം കൊണ്ടാടും. പരിശുദ്ധന്റെ നാമത്തിലുള്ള പ്രഥമ ദൈവാലയം കൂടിയാണിത്. പെരുന്നാൾ ദിവസമായ ജനുവരി 11 ശനി രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് 8 മണിക്ക് കൊടി ഉയർത്തൽ എന്നിവ നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് പരിശുദ്ധന്റെ തിരുശേഷിപ്പ് പേടകത്തിൽ ധൂപപ്രാർത്ഥനയും, പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൾ ധൂപപ്രാർത്ഥനയും നടക്കും. ശേഷം പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും. പ്രധാനപ്പെരുന്നാൾ […]
- [ദേശീയ സ്കൂൾ കായികമേളയിൽ ഉയർന്ന് ചാടി കേരളത്തിന് പൊന്നിൻ നേട്ടം സമ്മാനിച്ച് ജീന ബേസിൽ; അഭിനന്ദിച്ച് മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2025/01/2286/): കോതമംഗലം ● ജാർഘണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ സീനിയർ പോൾവാൾട്ടിൽ കേരളത്തിന് സ്വർണ്ണം സമ്മാനിച്ച് ജീന ബേസിൽ നാടിന്റെയും സഭയുടെയും അഭിമാനമായി. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജീന ബേസിൽ. കോതമംഗലം മേഖലയിലെ തലക്കോട് ബേത്‍ലഹേം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ കവളങ്ങാട് പുത്തൻകുരിശ് പുതുപ്പാടിയിൽ കർഷകനായ ബേസിൽ വർഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്സിംഗ് വിദ്യാർത്ഥിയാണ്. സംസ്ഥാന സ്കൂൾ കായിക മേളയിലും പോൾ വാൾട്ടിൽ റെക്കോർഡ് നേട്ടത്തോടെയാണ് ജീന സ്വർണ്ണം കൈവരിച്ചത്. ഇല്ലായ്മകളിലും ജീവിതത്തിലെ പ്രതിസന്ധികളെ ജീന ഉയർന്ന് ചാടി തോൽപ്പിച്ചിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ജീനയുടെ കായിക മികവ് കണ്ടറിഞ്ഞ മോർ ബേസിൽ സ്കൂൾ മാനേജ്മെന്റ് ജീനയെ ഏറ്റെടുക്കുകയായിരുന്നു. മോർ ബേസിൽ സ്കൂൾ കായിക അധ്യാപിക ഷിബി മാത്യുവിന്റെ പരിശീലനത്തിൽ സംസ്ഥാനതലത്തിൽ ലോങ്ജമ്പിലും ഹർഡിൽസിലും ജീന മൂന്നാമതെത്തിയിട്ടുണ്ട്. പിന്നീട് പോൾവാൾട്ടിലെ കഴിവുകൾ തിരിച്ചറിഞ്ഞ കായികാധ്യാപകൻ പി.ആർ […]
- [പി. ജയചന്ദ്രന്റെ വിയോഗത്തിലൂടെ നിലച്ചത് തലമുറകളുടെ ഹൃദയ സ്വരം: മലങ്കര മെത്രാപ്പോലീത്ത](https://www.jscnews.in/2025/01/2280/): പുത്തൻകുരിശ് ● പതിറ്റാണ്ടോളം മലയാളികളുടെ മനസ്സിൽ നിത്യവിസ്മയ നാദം തീർത്ത അനശ്വര ഗായകനാണ് പി. ജയചന്ദ്രനെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നിലച്ചത് തലമുറകളുടെ ഹൃദയ സ്വരമാണെന്നും യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരത്തിലൂടെയും കാലാതിവർത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെയും അനേകം ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. സംഗീത ലോകത്ത് തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയുടെ ഗൃഹാതുര ശബ്ദമായിരുന്ന പി. ജയചന്ദ്രന്റെ വേർപാട് സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മലങ്കര മെത്രാപ്പോലീത്ത അനുസ്മരിച്ചു. മലയാളികളുടെ മനസ്സിനെ സ്പർശിച്ച അദ്ദേഹത്തിന്റെ നിത്യഹരിത ശബ്ദം മലയാളി മനസ്സിൽ എന്നും അനശ്വരമായി തന്നെ മുഴങ്ങി കൊണ്ടിരിക്കും. പി. ജയചന്ദ്രന്റെ ശ്രേഷ്ഠമായ സ്മരണയ്ക്കു മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും വേർപാടിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നുവെന്നും അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
- [പൂത്തൃക്ക സെന്റ് മേരീസ് പളളിയിൽ പ്രധാനപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/01/2275/): പൂത്തൃക്ക ● കണ്ടനാട് ഭദ്രാസനത്തിലെ പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 93-ാമത് പ്രധാനപ്പെരുന്നാളും മോർ സ്തേഫാനോസ് സഹദായുടെ ഓർമ്മയും സംയുക്തമായി ആരംഭിച്ചു. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 1 ബുധനാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. പൗലോസ് പുതിയാമഠത്തിൽ കൊടി ഉയർത്തി. പെരുന്നാൾ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, സന്ധ്യാപ്രാർത്ഥന തുടർന്ന് 18-ാമത് പൂത്തൃക്ക കൺവെൻഷൻ ‘മെറ്റനോയിയ’ എന്നിവ നടത്തപ്പെട്ടു. ജനുവരി 4 ശനി വൈകിട്ട് 7 മണിക്ക് സണ്ടേസ്കൂൾ വാർഷികം ജനുവരി 5 ഞായർ വൈകിട്ട് 7 മണിക്ക് ഇടവക സംഗമവും കുടുംബ യൂണിറ്റ് വാർഷികവും ജനുവരി 6 തിങ്കൾ വൈകിട്ട് 7 മണിക്ക് കുടുംബനവീകരണ ധ്യാനം എന്നിവ നടന്നു. പെരുന്നാൾ ദിവസമായ ജനുവരി 7 ചൊവ്വ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത […]
- [കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം പള്ളിയിൽ പ്രധാനപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/01/2271/): കുമരകം ● കോട്ടയം ഭദ്രാസനത്തിലെ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ 171-ാമത് പ്രധാനപ്പെരുന്നാൾ ആരംഭിച്ചു. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 1 ബുധനാഴ്ച കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോര്‍ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. പെരുന്നാൾ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, സന്ധ്യാപ്രാർത്ഥന തുടർന്ന് സുവിശേഷ മഹായോഗം എന്നിവ നടത്തപ്പെട്ടു. ജനുവരി 5 ഞായറാഴ്ച ഇടവക ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. പെരുന്നാൾ ദിവസമായ ജനുവരി 6 തിങ്കൾ രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് 8 മണിക്ക് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദനഹാ ശുശ്രൂഷയും നടക്കും. വൈകിട്ട് 5:30 ന് കായൽ തീരത്തെ സെന്റ് മേരീസ് കുരിശുപള്ളിയിൽ സന്ധ്യാനമസ്കാരവും തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും […]
- [ഫാ. മാത്യൂസ് ചാലപ്പുറത്തിനെ കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറിയായി നിയമിച്ചു](https://www.jscnews.in/2025/01/2258/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ കാതോലിക്കേറ്റ് ഓഫീസ് സെക്രട്ടറിയായി ഫാ. മാത്യൂസ് ചാലപ്പുറത്തിനെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നിയമിച്ചു. പിറവം ബസ്സേലിയോസ് പൗലോസ് കാതോലിക്കോസ് കോളേജിലെ മുൻ സൂപ്രണ്ടായി ഫാ. മാത്യൂസ് ചാലപ്പുറം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോർജ് തുകലൻ, മലങ്കര മെത്രാപ്പോലീത്തയുടെ മാനേജർ ഫാ. ജോഷി മാത്യൂ ചിറ്റേത്ത്, ഫാ. ജോബി ജോൺ, ഫാ. ബെസ്സി ജോൺ, ഫാ.അജീഷ് മാത്യൂ, ഫാ.അജു ചാലപ്പുറം, ഫാ.ജെയിംസ് ചാലപ്പുറം, ചീഫ് അക്കൗണ്ടന്റ് വർഗീസ് തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സഭാ ആസ്ഥാനത്തെ കാതോലിക്കേറ്റ് ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പർ :7306700600 ഇ-മെയിൽ:jsccatholicateoffice@gmail.com
- [പുതുവത്സരത്തിൽ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ച് അനേകം വിശ്വാസികൾ](https://www.jscnews.in/2025/01/2245/): പുത്തന്‍കുരിശ് ● പുതുവത്സരത്തോടനുബന്ധിച്ച് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകം വിശ്വാസികൾ സംബന്ധിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക്അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വവും അഭിവന്ദ്യമോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, വന്ദ്യ ഗബ്രിയേൽ റമ്പാൻ എന്നിവർ സഹകാർമികത്വവും വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അനേകം വൈദികരും സംബന്ധിച്ചു. വന്ദ്യ ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശവും നൽകി.
- [ദൈവത്തിന്റെ നീതി അനുരഞ്ജനമാണ് : അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/01/2238/): പുത്തന്‍കുരിശ് ● ദൈവത്തിന്റെ നീതി അനുരഞ്ജനമാണെന്നും ദൈവം തരുന്ന നീതിബോധം മനുഷ്യജീവിതം ക്രമപ്പെടുത്തുമെന്നും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ സമാപന ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. നീതിയുടെ പൂർണത ക്രൂശിലെ സ്നേഹത്തിലാണെന്നും, നാം ഓരോരുത്തരും ക്രൂശിന്റെ ഉല്പന്നങ്ങളാണ്. നീതിബോധമില്ലാത്ത എന്തും ദുരന്തമാണ്. നീതിബോധത്തോടെ ജീവിക്കുവാൻ മനുഷ്യൻ ആത്മീയചിന്തയിലൂടെ ദൈവത്തിൽ അനുരഞ്ജനപ്പെടണം. വേദപുസ്‌തകം പഠിപ്പിക്കുന്നത് അനുരഞ്ജനത്തിന്റെ നീതിയാണെന്നും മെത്രാപ്പോലീത്ത വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മീയ നീതി മനുഷ്യനിൽ നന്മ വളർത്തുമ്പോൾ അത് സമൂഹത്തിന് പ്രയോജനകരമാക്കണമെന്നും പാവങ്ങളെ സഹായിക്കാൻ മനസ്സുണ്ടാകണമെന്നും എങ്കിൽ നീതിമാന്മാരുടെ കൂടാരത്തിൽ രക്ഷയുണ്ടാകുമെന്നും മെത്രാപ്പോലീത്ത വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു. വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി […]
- [ക്രൈസ്തവർ നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായിരിക്കണം: അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത](https://www.jscnews.in/2024/12/2233/): പുത്തന്‍കുരിശ് ● യേശുക്രിസ്തുവിന്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്‌തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ അഞ്ചാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. സഹിഷ്ണുത ഉള്ളവരായി മാറാൻ സാധിക്കണം. വിശ്വാസത്തിൽ ഉറച്ച് നിന്നാൽ നീതിയുടെ സന്ദേശം പാലിക്കപ്പെടുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആത്മാവ് ശരീരത്തിന്റെ ഉള്ളിലെന്നതുപോലെ ക്രൈസ്തവന്റെ ഉള്ളിലായിരിക്കണം ക്രിസ്തീയ വിശ്വാസ പ്രമാണങ്ങൾ. കഷ്ടപ്പെടുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയാണ് ക്രൈസ്തവ ധർമ്മം. ആർഭാടത്തിന്റെയും ധൂർത്തിന്റെയും കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ നീതി ആവശ്യമാണെന്നും മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി. മാർത്തോമ്മാ സഭയിലെ ഫാ. എം.സി. സാമുവേൽ മുഖ്യ സന്ദേശം നൽകി. മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുവിശേഷ സംഘം പ്രസിഡന്റ് […]
- [പുണ്യശ്ലോകനായ "താനോനോ" ഡോ.യൂഹാനോൻ മോർ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തായുടെ 9-ാമത് ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2024/12/2216/): മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റിയും മലബാർ ഭദ്രാസനത്തിന്റെയും, മലബാർ മേഖലാ സിംഹാസന പള്ളികളുടെയും മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ഡോ. യൂഹാനോൻ മോർ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തായുടെ 9-ാമത് ശ്രാദ്ധപ്പെരുന്നാൾ ഡിസംബർ 30 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു. പരിശുദ്ധ സഭയുടെ മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, എം.എസ്.ഒ.ടി വൈദിക സെമിനാരി പ്രസിഡന്റ്, അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്, സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി, വടക്കൻ മേഖലാ തീർത്ഥയാത്ര സംഘം രക്ഷാധികാരി തുടങ്ങി നിരവധി സുപ്രധാനാ സഭാ ചുമതലകൾ നിർവഹിച്ച പുണ്യ പിതാവിന്റെ സഭാ സേവനം നിസ്‌തുല്യമാണ്. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ നിർമ്മാണത്തിൽ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കൂടെ പുണ്യശ്ലോകനായ പിതാവ് നിർണായക നേതൃത്വം വഹിച്ചു. പാമ്പാടിയിലെ ഇലപ്പനാൽ കുടുംബത്തിൽ 1941 ഡിസംബർ 5-ന് ജോൺ ജേക്കബ് പേരിൽ അദ്ദേഹം ജനിച്ചു. 1964 ഫെബ്രുവരി […]
- [ആത്മീയ ആരാധന മനുഷ്യനെ ദൈവത്തോട് അടുപ്പിക്കും - അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത](https://www.jscnews.in/2024/12/2210/): പുത്തന്‍കുരിശ് ● നിരന്തരമായ ആത്മീയ ആരാധനയാണ് മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നതെന്ന് മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ നാലാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ഹൃദയത്തിൽ നാം ആരാധന കാത്തു സൂക്ഷിക്കുമ്പോൾ നമ്മിൽ ദയയും കരുണയും മാനുഷിക പരിഗണനകളും ഉണ്ടാകുന്നു. ആരാധന ജീവിതത്തിൽ ആത്മാർത്ഥതയില്ലാത്തതാണ് ജീവിതത്തിൽ പ്രതിസന്ധിക്ക് കാരണം. സ്വന്തം ജീവിതത്തിൽ ദുഃഖങ്ങളും സന്തോഷങ്ങളും ഉണ്ടാകുമ്പോൾ നാം ദൈവത്തോട് ചേർന്നു നിൽക്കുമ്പോഴാണ് സ്ഥായിയായ ദൈവ ചിന്ത ഉണ്ടാകൂ എന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മുൻ കാലങ്ങളിൽ ആരാധന ദൈവസന്നിധിയിൽ സ്വീകാര്യമായിരുന്നു. ഇന്ന് ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടെങ്കിൽ ആരാധനക്ക് ശോഷണം ഉണ്ടെന്നാണ് അർത്ഥം. ഇന്ന് ദൈവ വചനം കേൾക്കാൻ താൽപര്യമില്ലാത്ത ജനവിഭാഗമായി മാറിയതായും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. എത്ര പേർ ദൈവാലയങ്ങളിലെ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്ന് സ്വയം ചിന്തിക്കേണ്ട കാലഘട്ടമാണിത്. സമ്പന്നതയുടെ പിന്നാലെ […]
- [ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനാശംസകൾ](https://www.jscnews.in/2025/05/4030/): അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്തിനെ കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുത്തു. ആഗോള കത്തോലിക്കാ സഭയുടെ 267-ാമത്തെ മാർപാപ്പയാണ് റോബർട്ട് പ്രെവോസ്ത്. ലിയോ പതിനാലാമൻ എന്നാണ് പുതിയ പോപ്പ് അറിയപ്പെടുക. അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് 69 കാരനായ കർദിനാൾ റോബർട്ട് പ്രെവോസ്ത്.
- [കരിങ്ങാച്ചിറ കത്തീഡ്രലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി](https://www.jscnews.in/2025/05/4028/): തൃപ്പൂണിത്തുറ ● ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനു തുടക്കമായി. ശ്രേഷ്‌ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ പെരുന്നാളിനു തുടക്കം കുറിച്ചു കൊണ്ട് കൊടി ഉയർത്തി. രാജ്യം നേരിടുന്ന തീവ്രവാദ വെല്ലുവിളികൾ എല്ലാവരും ഒന്നായി നിന്ന് നേരിടണമെന്ന് ബാവ പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ മരിച്ചവരെ ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്തു. ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, ഫാ. സെബു പോൾ, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. ജിയോ പാലുപറമ്പിൽ, ഫാ. ഡാർലി എടപ്പങ്ങാട്ട്, ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു അത്മായ വൈസ് പ്രസിഡന്റ് പി.പി. തങ്കച്ചൻ പെരുന്നാൾ ജനറൽ കൺവീനർ ലവിൻ പൗലോസ് എന്നിവർ സന്നിഹിതരായി. വൈകീട്ട് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് സണ്ടേസ്‌കൂൾ വാർഷിക സമ്മേളനം നടന്നു. ചടങ്ങിൽ ദീർഘകാലം സണ്ടേസ്‌കൂൾ അധ്യാപകരായി സേവനം ചെയ്യുന്ന അധ്യാപകരെ ആദരിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച […]
- [ആത്മീയ വെളിച്ചം പകർന്ന് യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫറൻസ് പോളണ്ടിൽ സമാപിച്ചു](https://www.jscnews.in/2025/05/4018/): ക്രാക്കോവ് ● മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ മെയ് 2, 3, 4 തീയതികളില്‍ പോളണ്ടിലെ ക്രാക്കോവിൽ നടന്ന എട്ടാമത് ഫാമിലി കോണ്‍ഫറന്‍സ് ആത്മീയ ഉണർവേകിയും വൈവിധ്യമാർന്ന പരിപാടികളോടെയും വിജയകരമായി സമാപിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോര്‍ തേയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു വിഷയാവതരണം നടത്തി. പോളിഷ് ഓർത്തഡോക്സ് സഭയുടെ റവ. ഡോ. വ്ലാഡിമിര്‍ മുഖ്യാതിഥി ആയിരുന്നു. കുട്ടികൾക്കും യുവതി-യുവാക്കൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം ക്രമീകരിച്ച ക്ലാസ്സുകൾക്കും ചർച്ചകൾക്കും വിവിധ പരിപാടികൾക്കും വിയന്നയില്‍ നിന്നുള്ള മലങ്കര കത്തോലിക്കാ സഭയുടെ റവ. ഫാ. ഷൈജു മാത്യു, യൂറോപ്പ് ഭദ്രാസനത്തിലെ റവ. ഡോ. തോമസ് ജേക്കബ് മണിമല, റവ. ഫാ. എൽദോസ് വട്ടപറമ്പിൽ, റവ. ഫാ. എൽജോ അവറാച്ചൻ, റവ. ഫാ. പോൾ പി. ജോർജ്, റവ. ഫാ. ബിജോ എലിയാസ്, റവ. ഫാ. രെഞ്ചു കുര്യൻ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കും കൗമാരക്കാർക്കും ആയി പ്രത്യേകം നടത്തിയ […]
- [എൻ. രാമചന്ദ്രൻ്റെ കുടുംബത്തെ ശ്രേഷ്ഠ ബാവ സന്ദർശിച്ചു](https://www.jscnews.in/2025/05/4005/): പുത്തൻകുരിശ് ● പഹല്‍ഗാം ഭീകരാക്രമണത്തിൽ ജീവന്‍ നഷ്ടപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ്റെ ഭവനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്‌ടം നികത്താനാവുന്നതല്ലെന്നും സഭയുടെ പ്രാർത്ഥനയും മാനസിക പിന്തുണയും കുടുംബത്തിനൊപ്പമുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ഭൂമിയിലെ സ്വർഗ്ഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്‌മീരിലെ തീവ്രവാദ പ്രവർത്തനം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണ്. രാജ്യത്തിൻ്റെ അഖണ്ഡതയെയും ഐക്യത്തെയും സമാധാനത്തെയും തകർക്കുന്ന ഇത്തരം അക്രമ സംഭവങ്ങൾ ഇനി ആവർത്തിക്കപ്പെടാൻ ഇടയാകരുത്. രാജ്യത്തിൻ്റെ സുരക്ഷ പരമ പ്രധാനമായിക്കണ്ട് രാഷ്ട്രീയവും മത വിഭാഗീയതയും ഇല്ലാതെ ഒറ്റക്കെട്ടായി നിന്ന് ശക്തമായ നടപടികളെടുക്കേണ്ട സമയമാണിത്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടണമെന്നും ഭീകരതക്കെതിരെ രാജ്യം കൈകൊള്ളുന്ന നടപടികൾക്ക് സഭയുടെ പൂർണ പിന്തുണയുണ്ടെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
- [വന്യമൃഗ ആക്രമണം സർക്കാരുകൾ ഇടപെടണം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/05/3983/): ചേലക്കര ● വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചു വരികയാണെന്നും വിഷയത്തിൽ കേന്ദ് -സംസ്ഥാന സർക്കാരുകൾ സംയുക്തമായും, ശക്തമായും ഇടപെടണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ചേലക്കര വട്ടുള്ളി സെന്റ് ജോർജ്ജ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പുനർനിർമ്മിച്ച കുരിശു പള്ളിയുടെ കൂദാശയും, ആശീർവാദ കർമ്മവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. വനമേഖലയിലെ കർഷകർക്കും, പൊതുജനങ്ങൾക്കും സർക്കാരുകൾ മുൻകൈയെടുത്ത് സോളാർ ഫെൻസിങ് ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്ത് നൽകണമെന്നും ബാവ പറഞ്ഞു. കാതോലിക്ക ബാവായെ ചേലക്കര ടൗണിൽ വാഹനങ്ങളുടെ അകമ്പടിയോട സ്വീകരിച്ച് വട്ടുള്ളി സെൻ്റ് ജോർജ് പള്ളി അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പുനർനിർമ്മിച്ച കുരിശു പള്ളിയുടെ കൂദാശയും, ആശീർവാദ കർമ്മവും ബാവ നടത്തി. ഇതോടെ 3 ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ആഘോഷത്തിനും തുടക്കമായി. കാതോലിക്കാ ബാവയ്ക്കുള്ള അനുമോദന യോഗം ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ […]
- [വ്യവഹാരങ്ങൾ പരിഹാരമല്ല: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/05/3981/): മണർകാട് ● പ്രതിസന്ധികളിൽ തളരാതെ പ്രാർഥനയോടെ മുന്നോട്ടു പോകാൻ സഭാമക്കൾക്കു കഴിയണമെന്നു ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബാവ. സഭയുടെ വിശ്വാസം ഒരു പോറലുമേൽക്കാതെ സംരക്ഷിക്കുന്നതിനും അടുത്ത തലമുറയ്ക്കു കൈമാറുന്നതിനുമാണു പ്രഥമ പരിഗണന നൽകുന്നത്. വ്യവഹാരങ്ങൾ ഒന്നിനുമുള്ള പരിഹാരമല്ല. സഹോദരീ സഭകളെപ്പോലെ വ്യവഹാരങ്ങളില്ലാതെ ജീവിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാകണം. അതിനു ചർച്ചകളിലൂടെ സാധിക്കണമെന്നും ശ്രേഷ്ഠ ബാവാ പറഞ്ഞു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മണർകാട് പള്ളിയിൽ വൻ വരവേല്പ്](https://www.jscnews.in/2025/05/3974/): മണർകാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മണർകാടിൽ രാജകീയ വരവേല്പ്. കോട്ടയം ഭദ്രാസന ആസ്ഥാനമായ സെന്റ് ജോസഫ് കത്തീഡ്രലിലെത്തിയ ബാവായെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മണർകാട് കവലയിലെത്തിച്ചു. കാത്തുനിന്ന വിശ്വാസ സമൂഹം ശ്രേഷ്ഠ ബാവായെ സ്വീകരിച്ച് തുറന്ന വാഹനത്തിൽ ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ മണർകാട് വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിലേക്ക് ആനയിച്ചു. പള്ളിയിലെത്തിയ ശ്രേഷ്ഠ ബാവായെ സഹവികാരിമാരായ ഫാ. എം.ഐ. തോമസ് മറ്റത്തിൽ കാപ്പ അണിയിച്ചും ഫാ. കുര്യാക്കോസ് കാലായിൽ കത്തിച്ച മെഴുകുതിരി നൽകിയും സ്വീകരിച്ചു. മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ വലിയപള്ളിയിൽ ധൂപപ്രാർഥന നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ബാവായുടെ കരുത്തും കർമശേഷിയും സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിന് കഴിയുമെന്ന് മന്ത്രി വാസവൻ പറഞ്ഞു. ജോസഫ് ബാവായുടെ സ്ഥാനലബ്ധിയിൽ സംസ്ഥാന സർക്കാരിന്റെ ആശംസകളും മന്ത്രി അറിയിച്ചു. […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് തൃശ്ശൂർ ഭദ്രാസനത്തിൻ്റെ സ്നേഹാദരം; പ്രൗഢ ഗംഭീര സ്വീകരണം നൽകി](https://www.jscnews.in/2025/05/3967/): ചുവന്നമണ്ണ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തൃശ്ശൂർ ഭദ്രാസന ആസ്ഥാനമായ ഗലീലിയൻ സെൻ്ററിൽ പ്രൗഢ ഗംഭീര സ്വീകരണം നൽകി. ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഹാരം അണിയിച്ച് സ്വീകരിച്ചു. പട്ടിക്കാട് സെൻ്ററിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഭദ്രാസന ആസ്ഥാനത്തേക്ക് ശ്രേഷ്ഠ ബാവയെ ആനയിച്ചു. വാദ്യമേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വിശ്വാസികൾ സെൻ്റ് ജോസഫ് ചാപ്പലിലേക്ക് സ്വീകരിച്ചു. തുടർന്ന് ധൂപപ്രാർത്ഥനയും ആശീർവാദവും നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ തെക്കുമഠത്തിൽ, വൈദീക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലി, ഭദ്രാസന ജോ. സെക്രട്ടറി ബൈജു കുഴിക്കാട്ടിൽ എന്നിവർ സംസാരിച്ചു. വൈദീകർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, പള്ളി പ്രതിനിധികൾ, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
- [ശ്രേഷ്ഠ ബാവായെ ഹൃദയത്തിലേറ്റി മണർകാട് പള്ളി; ശ്രേഷ്ഠ ബാവ സന്മനസിന്റെ ഉടമ: മന്ത്രി വി.എൻ. വാസവൻ](https://www.jscnews.in/2025/05/3956/): മണർകാട് ● സഭയുടെ വിവിധ മേഖലകളിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളിലും തന്റെ ഇടപെടൽ നടത്തി സഭയെയും സമൂഹത്തെയും സഹായിക്കുന്ന സന്മനസിന്റെ ഉടമയാണ് ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായെന്ന് മന്ത്രി വി.എൻ. വാസവൻ. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സ്വീകരണ സമ്മേളനം വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ ചൈതന്യത്തിന്റെ അത്യുന്നതങ്ങളിലേക്ക് വിശ്വാസി സമൂഹത്തെ ആനയിച്ചുകൊണ്ടിരുന്നതുപോലെ ശ്രേഷ്ഠ ബാവാ ഭൗതീകമേഖലകളിലും ഇടപെട്ടിരുന്നു. സഭയ്ക്കും സമൂഹത്തിനും ശ്രേഷ്ഠ കാതോലിക്ക ബാവ നൽകിയ സംഭാവനകൾ വളരെ വലുതാണ്. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ മേഖലകളിൽ പ്രവർത്തിച്ച് തന്റേതായ കഴിവ് തെളിയിച്ച അദ്ദേഹത്തിന് കരുത്തും കർമ്മശേഷിയോടും കൂടി ഈ കാലഘട്ടത്തിൽ സഭ അഭിമുഖീകരിക്കുന്ന നാനാ തലത്തിലുള്ള പ്രശ്നങ്ങളെ അതിജീവിക്കുന്നതിനു കഴിഞ്ഞകാലങ്ങളിലേതിനെക്കാൾ വർദ്ധിത വീര്യത്തോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായുടെ ഉന്നതമായ സ്ഥാന ലബ്ധിയിൽ സംസ്ഥാന സർക്കാരിന്റെ ആശംസകൾ […]
- [കക്കിഞ്ച സെന്റ് മേരീസ് പള്ളി വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നടത്തി](https://www.jscnews.in/2025/05/3892/): കർണാടക ● പുതുക്കി പണിത കക്കിഞ്ച സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും, വാർഷിക പെരുന്നാളും നടന്നു. പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ്, ഹൊണവാർ മിഷൻ മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മോർ അന്തോണിയോസ് എന്നീ മെത്രാപ്പോലീത്തന്മാരുടെ പ്രധാന കാർമികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. തുടർന്ന് വി. കുർബ്ബാന, പ്രസംഗം, ആശീർവ്വാദം, അനുമോദന സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടന്നു. വികാരി ഫാ. കുര്യാക്കോസ് കവണാട്ടേൽ, ട്രസ്റ്റി ജോസഫ് മത്തായി, സെക്രട്ടറി രാജു അബ്രഹാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
- [അയർലൻഡ് പാത്രിയാർക്കൽ വികാരിയേറ്റ് പുതിയ ഭരണസമിതി ചുമതലയേറ്റു](https://www.jscnews.in/2025/05/3889/): അയർലൻഡ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അയർലൻഡ് ഭദ്രാസനത്തിലെ 2025 – 2027 വർഷത്തെ ഭരണസമിതി ചുമതലയെറ്റു. അയർലൻഡ് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ ഭദ്രാസന തല പള്ളി പ്രതിപുരുഷ യോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. ഭദ്രാസന സെക്രട്ടറിയായി ഫാ. ഡോ. ജോബിമോൻ സ്കറിയ, വൈസ് പ്രസിഡന്റായി ഫാ. ജിനോ ജോസഫ്, ട്രസ്റ്റിയായി സുനിൽ എബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ജെയ്‌മോൻ മർക്കോസ്, ജോയിന്റ് ട്രസ്റ്റിയായി ജിബി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് കൗൺസിൽ അംഗങ്ങളായി സന്തീപ് കല്ലുങ്കൽ, പോൾ കെ. പീറ്റർ, സ്കറിയ ഈപ്പൻ, ബിൻസൺ പി. ഷാജി, സാൻജോ പാടശ്ശേരി, അജി ഉമ്മൻ, റെജി ജോൺ, സോബിൻ മാത്യുസ്, റോജു വർഗീസ്, ബേസിൽ എൽദോസ്, ഫാ. പീറ്റർ വർഗീസ്, ഫാ. ജെനി ആൻഡ്രുസ്, ഫാ. ജോജോ ജോസഫ്, ഫാ. ബിജോയ് കരിക്കുഴിയിൽ, ഫാ. ബിബിൻ ബാബു, ഫാ. ഡിവിൻ കുര്യാച്ചൻ, ബിനു ബി. അന്തിനാട്ട്, […]
- [യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടത്തപ്പെട്ടു](https://www.jscnews.in/2025/04/3878/): ഷാർജ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖല 2024-25 വർഷത്തെ വാർഷിക പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻ്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്നു. യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷത വഹിച്ചു. 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, കണക്കും ഓഡിറ്റും അവതരിപ്പിച്ചു. തുടർന്ന് മേഖലയുടെ 2025 – 2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി വൈസ് പ്രസിഡന്റ് : ഫാ. ബിനു അമ്പാട്ട്, വൈദിക പ്രതിനിധി : ഫാ. സിബി ബേബി, സെക്രട്ടറി : സന്ദീപ് ജോർജ്, ട്രസ്റ്റി : എൽദോ പി. ജോർജ്, ഓഡിറ്റർ : വിൽസൺ ജോസഫ് എന്നിവരെ തെരഞ്ഞെടുത്തു. പള്ളി പ്രതിപുരുഷ യോഗത്തിന് മുന്നോടിയായി യു.എ.ഇ മേഖലയുടെ വൈദിക ധ്യാനവും ഷാർജ സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്നിരുന്നു. മേഖലയിലെ സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്ന ഫാ. സജി കാരാവള്ളിൽ, ഫാ. ടോംസൺ പൂവണ്ണത്തിൽ, ഫാ. എൽദോസ് കാവാട്ട് എന്നീ വൈദികർക്ക് […]
- [ഇടയന് ജന്മദിന സമ്മാനമായി സ്നേഹഭവനമൊരുക്കി മർത്തമറിയം വനിതാ സമാജം](https://www.jscnews.in/2025/04/3876/): പെരുവ ● കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായ്ക്ക് ജന്മദിന സമ്മാനമൊരുക്കി ഭദ്രാസനത്തിലെ മർത്തമറിയം വനിതാ സമാജം. ഇടയൻ്റെ ജന്മദിനത്തിൽ അർഹരായ ഒരു കുടുംബത്തിന് കൂടൊരുക്കിയാണ് വനിതാ സമാജം മാതൃക കാട്ടിയത്. പെരുവ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ അർഹരായ കുടുംബത്തിന് നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. സമാജത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ചു നൽകിയ നാലാമത്തെ ഭവനമാണിത്. വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ഗീവർഗ്ഗീസ് ചെങ്ങനാട്ടുകുഴി, അഖില മലങ്കര ലേഡി വൈസ് പ്രസിഡൻ്റ് അമ്മിണി മാത്യു, ഭദ്രാസന ഭാരവാഹികളായ ലേഡി വൈസ് പ്രസിഡൻ്റ് അന്നമ്മ ജോൺ, സെക്രട്ടറി ഷിജു ലാൽ, ജോ. സെക്രട്ടറി ലില്ലി ജേക്കബ്, ട്രഷറർ ഷലോമി രാജൻ എന്നിവർ നേതൃത്വം നൽകി. ഭദ്രാസനത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും വൈസ് പ്രസിഡൻ്റ് വൈദികരും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
- [ഭക്തി നിർഭരമായി സെൻ്റ് എഫ്രേം സെമിനാരി ചാപ്പൽ; ശ്രേഷ്ഠ ബാവ കൂദാശ നിർവഹിച്ചു](https://www.jscnews.in/2025/04/3844/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയുടെ നവീകരിച്ച സെന്റ് എഫ്രേം ചാപ്പലിന്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവ്വഹിച്ചു. നവാഭിഷിക്തനായ ശേഷം ആദ്യമായി ദൈവാലയ കൂദാശ നിർവ്വഹിക്കാനെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢോജ്ജ്വല വരവേൽപ്പാണ് നൽകിയാണ്. സെമിനാരിയിലെ പ്രധാന കവാടത്തിൽ നിന്ന് വൈദിക സെമിനാരി പ്രസിഡൻ്റും റെഡിഡൻ്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സ്വീകരണ ചടങ്ങിൽ സംബന്ധിച്ചു. സിസ്റ്റേഴ്സും സെമിനാരി വിദ്യാർത്ഥികളും സ്കൂൾ വിദ്യാർത്ഥികളും അടക്കമുള്ള വിശ്വാസികൾ മെഴുകുതിരികൾ തെളിച്ച് ഘോഷയാത്രയോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ചാപ്പലിലേക്ക് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചാനയിച്ചത്. തുടർന്ന് ചാപ്പലിൻ്റെ പ്രധാന നിലവിളക്കിൽ ശ്രേഷ്ഠ ബാവായും അഭിവന്ദ്യ മെത്രാപ്പോലീത്തമാരും ചേർന്ന് തിരി തെളിയിച്ചു.തുടർന്ന് ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ കബറിങ്കൽ ധൂപ പ്രാർത്ഥനയും സന്ധ്യാ പ്രാർത്ഥനയും നടന്നു. തുടർന്ന് […]
- [കൂദാശ നിർവ്വഹിച്ച സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൽ വിശുദ്ധ കുർബ്ബാനയും ബിരുദദാന ചടങ്ങും](https://www.jscnews.in/2025/04/3836/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയുടെ കൂദാശ നിർവ്വഹിച്ച സെന്റ് എഫ്രേം ചാപ്പലിൽ ഏപ്രിൽ 30 ബുധൻ രാവിലെ 7 മണിക്ക് സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് രാവിലെ 10 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും സെമിനാരി രക്ഷാധികാരിയുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബിരുദദാന ചടങ്ങിന് നേതൃത്വം നൽകും. 2023-2024, 2024-2025 അധ്യയന വർഷത്തിലെ ബാച്ചിലർ ഓഫ് ഡിവിനിറ്റി ബാച്ചുകളിലെ വിദ്യാർത്ഥികൾക്കാണ് ബിരുദദാനം നൽകുന്നത്. സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സെമിനാരി രക്ഷാധികാരി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് ജോർജ് ചുനക്കര (ജനറൽ സെക്രട്ടറി, സിസിഎ) പ്രൊഫ. ഡോ. അശ്വതി ജോൺ എന്നിവർ മുഖ്യാതിഥികളായിരിക്കും. സെമിനാരി അക്കാദമിക് പ്രിൻസിപ്പൽ […]
- [മന്ത്രി കെ. കൃഷ്ണൻകുട്ടി ശ്രേഷ്ഠ ബാവായ്ക്ക് ആശംസകൾ നേർന്നു](https://www.jscnews.in/2025/04/3831/): തിരുവാങ്കുളം ● സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിലായിരുന്നു സന്ദർശനം.
- [നവീകരിച്ച യാക്കോബായ വൈദീക സെമിനാരി ചാപ്പൽ കൂദാശക്കൊരുങ്ങുന്നു; ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും](https://www.jscnews.in/2025/04/3816/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി സഭയുടെ മുളന്തുരുത്തിക്കടുത്ത് വെട്ടിക്കലിൽ സ്‌ഥിതി ചെയ്യുന്ന മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.റ്റി) സെമിനാരിയുടെ നവീകരിച്ച സെൻ്റ് എഫ്രേം ചാപ്പലിൻ്റെ കൂദാശ 2025 ഏപ്രിൽ 29 വൈകിട്ട് 5 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാർ സന്നിഹിതരായിരിക്കും. 1993-ൽ സ്ഥാപിച്ച ചാപ്പലിന്റെ ബാഹ്യരൂപം ത്രികോണാകൃതിയിൽ കൂടാര രൂപത്തിലാണ്. ഇപ്പോൾ പുതുതായി നിർമ്മിച്ച അൾത്താരയും, ഹൈക്കലായും മൂന്ന് പ്രധാന വാസ്‌തുശില്‌പ രീതികൾ ചേർന്നതാണ്. സുറിയാനി, ബറോക്ക്, ബൈസാന്റിയൻ പാരമ്പര്യങ്ങളും വാസ്‌തുശില്പ ചാരുതയും സമന്വയിപ്പിച്ചു കൊണ്ടാണ് നവീകരണവും, നിർമ്മാണവും നിർവഹിച്ചിരിക്കുന്നതെന്ന് സെമിനാരിയുടെ മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് പറഞ്ഞു. യാക്കോബായ-ഓർത്തഡോക്സ് സഭാ പിളർപ്പിനു ശേഷം 1990-ലാണ് മുളന്തുരുത്തിയിലുള്ള യാക്കോബായ സെമിനാരി പ്രവർത്തനം ആരംഭിച്ചത്. സെറാമ്പൂർ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള കോളേജ് കൂടിയാണ് സെമിനാരി. ബിരുദാനന്തരം 5 വർഷമാണ് സെമിനാരി വിദ്യാഭ്യാസം. യാക്കോബായ സഭയുടെ ഇന്ത്യയിലെ ഏക സെമിനാരിയാണിത്. സെമിനാരിയിൽ നിന്നും പഠിച്ചിറങ്ങിയ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ജന്മനാട്ടിൽ സ്നേഹനിർഭരമായ വരവേൽപ്പ്](https://www.jscnews.in/2025/04/3807/): മുളന്തുരുത്തി ● ജന്മനാടിന്റെ ഹൃദയ നിർഭരമായ സ്വീകരണവും സ്നേഹവും ഏറ്റുവാങ്ങി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി ചുമതലയേറ്റ ശേഷം ശ്രേഷ്ഠ ബാവായെ നെഞ്ചിലേറ്റിയ നാട്ടുകാർ മുളന്തുരുത്തി പൗരാവലിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ വേദിയിലേക്ക് പ്രതികൂല കാലാവസ്‌ഥയിലും ഒഴുകിയെത്തി. ബാവ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുളന്തുരുത്തി ഗവ. ഹൈസ്‌കൂൾ അങ്കണമായിരുന്നു സമ്മേളന വേദി. വൈകിട്ട് അഞ്ചേകാലോടെ പള്ളിത്താഴത്ത് എത്തിയ ബാവായെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചു. സമ്മേളനം സിറോ മലബാർ സഭാ പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എം.പി ശ്രേഷ്ഠ ബാവാ യ്ക്ക് മംഗളപത്രം സമർപ്പിച്ചു. ജോസ് കെ. മാണി എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, കാഞ്ഞിരമറ്റം മുസ്‌ലിം പള്ളി ചീഫ് ഇമാം കല്ലൂർ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് എം.ജെ.എസ്.എസ്.എ സ്വീകരണം നൽകി](https://www.jscnews.in/2025/04/3796/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന അനുമോദന സമ്മേളനം സുപ്രീംകോടതി മുൻ ജസ്‌റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു. എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
- [മലങ്കരയുടെ പരിത്രാതാവ് യെരുശലേം പാത്രിയർക്കീസ് പരിശുദ്ധ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവായുടെ 344 -ാമത് ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2025/04/3775/): മലങ്കരയെ അന്ത്യോഖ്യാ ബന്ധത്തിൽ ഊട്ടിയുറപ്പിച്ച മലങ്കര സഭയുടെ വീണ്ടെടുപ്പുക്കാരൻ, മലങ്കരയുടെ പരിത്രാതാവ്, സുറിയാനി സഭയ്ക്ക് മലങ്കരയിൽ ജീവാശ്വാസം നൽകിയ വിശുദ്ധൻ തുടങ്ങിയ വിശേഷണങ്ങളാൽ വിശ്വാസി ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന യെരുശലേം പാത്രിയർക്കീസ് പരിശുദ്ധ പിതാവായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവായുടെ 344-ാമത് ശ്രാദ്ധപ്പെരുന്നാൾ ഏപ്രിൽ 27 ന് പരിശുദ്ധ സുറിയാനി സഭയിലും പുണ്യവാന്റെ കബറിടം സ്ഥിതി ചെയ്യുന്ന വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലും ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം ഊട്ടിയുറപ്പിച്ച് മലങ്കര സഭയ്ക്ക് ഊടും പാവും നെയ്ത പരിശുദ്ധ പിതാവ്. റോമാ ഉപദേശങ്ങളിൽ നിന്നും മലങ്കര സഭയെ കാത്തു പരിപാലിച്ച്, സുറിയാനി സഭയുടെ വിശുദ്ധ കൂദാശകളും ആരാധനാ ക്രമങ്ങളും മലങ്കര മക്കളുടെ മനസ്സുകളിൽ ആത്മീയ വിത്തുകളായി പാകി വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറക്കപ്പെട്ട് നമുക്ക് വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥം വഹിച്ചു കൊണ്ടിരിക്കുന്നു ഈ പുണ്യ പിതാവ്. സുറിയാനിക്കാരെ പോർച്ചുഗീസ് അടിമത്വത്തിൽ […]
- [ഫ്രാൻസിസ് മാർപാപ്പ ഇനി വിശുദ്ധ സ്മൃതിയിൽ; പരിശുദ്ധ പാത്രിയർക്കീസ് ബാവ കബറടക്ക ശുശ്രൂഷയിൽ സംബന്ധിച്ചു](https://www.jscnews.in/2025/04/3772/): ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയ ഓറിയൻ്റൽ ഓർത്തഡോക്സ് സഭയുടെ തലവൻമാർ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക‌്വയറിൽ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ, അർമേനിയൻ ഓർത്തഡോക്സ് സഭയുടെ തലവൻ കരേക്കിൻ രണ്ടാമൻ കാതോലിക്ക ബാവ, സിലീഷ്യായിലെ കാതോലിക്കാ ബാവ ആരാം ഒന്നാമൻ തുടങ്ങിയവർ ചിത്രത്തിൽ.
- [ശ്രേഷ്ഠ ബാവായ്ക്ക് എം.ജെ.എസ്.എസ്.എ യുടെ സ്വീകരണം ഇന്ന്](https://www.jscnews.in/2025/04/3760/): പുത്തൻകുരിശ് ● മലങ്കര ജാക്കബൈറ്റ് സിറിയൻ സൺഡേസ്കൂൾ അസ്സോസിയേഷൻ്റെ (എം.ജെ.എസ്.എസ്.എ) ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. ഇന്ന് (ഏപ്രിൽ 27) ഞായർ വൈകിട്ട് 3 മണിക്ക് പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ഹെഡ് ക്വാർട്ടേഴ്സിലാണ് സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചിരിക്കുന്നത്. എം.ജെ.എസ്.എസ്.എ പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, എം.ജെ.എസ്.എസ്.എ ഭാരവാഹികൾ, സൺഡേ സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേഷണം കാണാവുന്നതാണ്.
- [ശ്രേഷ്ഠ കാതോലിക്ക ബാവയെ ചേർത്തുപിടിച്ച് ജന്മനാട്; പൗരാവലി ഒരുക്കുന്ന സ്വീകരണവും അനുമോദന സമ്മേളനവും ഇന്ന്](https://www.jscnews.in/2025/04/3755/): മുളന്തുരുത്തി ● പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ജന്മനാടായ മുളന്തുരുത്തിയിൽ ഒരുക്കുന്നത് നാടിൻ്റെ ആദരവ്. കക്ഷി, രാഷ്ട്രീയ, മത, സാമുദായിക സംഘടനകൾ ചേർന്നാണ് നവാഭിഷിക്‌തനായ ബാവയ്ക്ക് ഇന്ന് വൈകിട്ട് 5 ന് സ്വീകരണം നൽകുന്നത്. ശ്രേഷ്ഠ ബാവ പഠിച്ച മുളന്തുരുത്തി ഗവ. ഹൈസ്കൂൾ അങ്കണത്തിലാണ് അനുമോദന സമ്മേളനം നടക്കുന്നത്. മുളന്തുരുത്തി പെരുമ്പിള്ളി സ്രാമ്പിക്കൽ വർഗീസിൻ്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ 10 നാണ് ബാവായുടെ ജനനം. പതിമൂന്നാം വയസിൽ ശെമ്മാശപ്പട്ടം സ്വീകരിച്ച് ദൈവീക വഴിയിൽ സഞ്ചരിച്ചു. എറണാകു ളം മഹാരാജസ് കോളേജ്, അയർലണ്ട്, യു.എസ് എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. 33-ാം വയസിൽ പാത്രിയാർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ആയിരിക്കുന്ന കാലഘട്ടത്തിൽ മുളന്തുരുത്തിയിലുള്ള നാനാജാതി മതസ്‌ഥർക്ക് കാരുണ്യത്തിന്റെ കരം നീട്ടിയ ശ്രേഷ്ഠ ബാവായെ സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ നൽകി ആദരിക്കാനാണ് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും അനുമോദന സമ്മേളനവും ഇന്ന് നടത്തുന്നത്. […]
- [പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2025/04/3753/): പറവൂർ ● ചരിത്ര പ്രസിദ്ധമായ വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 344-ാം ശ്രാദ്ധപ്പെരുന്നാളിനു വികാരി ഫാ. എൽദോ ആലുക്ക കൊടിയേറ്റി.വഴിപാടായി വിശ്വാസികൾ സമർപ്പിച്ച 109 കൊടികളിൽ നിന്നു നറുക്കെടുത്ത കൊടിയാണ് ഉയർത്തിയത്. സന്ധ്യാപ്രാർത്ഥന, പരിശുദ്ധ ബാവായുടെ നാമത്തിൽ പെരുമ്പടന്നയിലുള്ള കുരിശിൻതൊട്ടിയിലേക്കും മംഗലത്തുപറമ്പിലെ കുരിശിങ്കലേക്കും പ്രദക്ഷിണം എന്നിവ നടന്നു.ഇന്ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വി. അഞ്ചിന്മേൽ കുർബ്ബാന,വൈകിട്ട് 7 ന് സൺഡേ സ്‌കൂളിൻ്റെയും ഭക്‌തസംഘടനകളുടെയും വാർഷികം എന്നിവ നടന്നു. വഴിപാടായി വിശ്വാസികൾ സമർപ്പിച്ച 109 കൊടികളിൽ നിന്നു നറുക്കെടുത്ത കൊടിയാണ് ഉയർത്തിയത്. സന്ധ്യാപ്രാർഥന, പരിശുദ്ധ ബാവായുടെ നാമത്തിൽ പെരുമ്പടന്നയിലുള്ള കുരിശിൻതൊട്ടിയിലേക്കും മംഗലത്തുപറമ്പിലെ കുരിശിങ്കലേക്കും പ്രദക്ഷിണം എന്നിവ നടന്നു.ഇന്ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വി. അഞ്ചിന്മേൽ കുർബ്ബാന,വൈകിട്ട് 7 ന് സൺഡേ സ്‌കൂളിൻ്റെയും ഭക്‌തസംഘടനകളുടെയും വാർഷികം എന്നിവ നടന്നു. നാളെ 7 […]
- [ഡീക്കൻ അങ്കിത് സാബു കശ്ശീശ സ്ഥാനത്തേക്ക്](https://www.jscnews.in/2025/04/3743/): മുവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഡീക്കൻ അങ്കിത് (വർഗീസ്) സാബുവിനെ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തുന്നു. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് ഏപ്രിൽ 26 ശനിയാഴ്ച പട്ടംകൊട ശുശ്രൂഷകൾ നടക്കും. രാവിലെ 6:45 ന് വിശുദ്ധ കുർബ്ബാന ആരംഭിക്കും. മുടവൂർ പുളിമൂട്ടിൽ കുടുംബത്തിലെ വന്ദ്യ സാബു കശ്ശീശായുടെയും ബെസ്ക്യാമ ലിസി സാബുവിന്റെയും മകനാണ് ഡീക്കൻ അങ്കിത് സാബു. വെട്ടിക്കൽ മുളന്തുരുത്തി എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും കോതമംഗലം എം. എ കോളേജിൽ നിന്ന് ബിരുദവും, കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സാന്ദ്രയാണ് സഹധർമ്മിണി. ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസ് ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ കാണാവുന്നതാണ്.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് അങ്കമാലിയിൽ സ്വീകരണം ഇന്ന്](https://www.jscnews.in/2025/04/3737/): അങ്കമാലി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഇന്ന് (ഏപ്രിൽ 25 വെള്ളി) വൈകിട്ട് 5 മണിക്ക് അങ്കമാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറൊ കത്തീഡ്രലിൽ സ്വീകരണം നൽകും. അങ്കമാലി ബാങ്ക് ജംഗ്ഷനിൽ നിന്ന് ശ്രേഷ്ഠ ബാവായെ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. മേഖലയിലെ 45 ഓളം പള്ളികളിൽ നിന്നുള്ള വിശ്വാസികൾ സ്വീകരണത്തിലും അനുമോദന സമ്മേളനത്തിലും പങ്കെടുക്കും. അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തമാർ, രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. സ്വീകരണത്തിന്റെയും അനുമോദന സമ്മേളനത്തിന്റെയും തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ കാണാവുന്നതാണ്.
- [പഹൽഗാമിലെ ഭീകരാക്രമണം ഹൃദയഭേദകം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/04/3733/): പുത്തൻകുരിശ് ● ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണം ഹൃദയഭേദകവും അങ്ങേയറ്റം അപലപനീയമാണെന്നും രാജ്യം ഒരുമിച്ചു നിന്ന് ഇത്തരം വെല്ലുവിളികളെ നേരിടണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. രാജ്യത്തിൻ്റെ അഖണ്ഡതയെയും ഐക്യത്തെയും സമാധാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം അക്രമ സംഭവങ്ങളെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല. നിരപരാധികളായ മനുഷ്യരെ കുരുതി കൊടുത്ത് നടത്തുന്ന ഇത്തരം അക്രമങ്ങൾ മനുഷ്യത്വത്തിന് തന്നെ തീരാ കളങ്കമാണ്. ഏറെക്കാലം അശാന്തമായിരുന്ന കാശ്മീർ താഴ്‌വര അടുത്ത കുറച്ചു നാളുകളായി സമാധാനത്തിൻ്റെ പാതയിലായിരുന്നു. ഇപ്പോൾ വീണ്ടും ഭീകരാക്രമണമുണ്ടായിരിക്കുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്നു. വിദേശികളടക്കം നിരപരാധികളായ ടൂറിസ്റ്റുകൾ ആക്രമിക്കപ്പെട്ടുവെന്നതും രാജ്യത്തിൻ്റെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഭീകരാക്രമണം കളങ്കമുണ്ടാക്കിയെന്നതും തീർത്തും നിർഭാഗ്യകരവും വേദനാജനകവുമാണ്. രാജ്യത്തിൻ്റെ സുരക്ഷ പരമ പ്രധാനമായിക്കണ്ട് കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുക്കേണ്ട സമയമാണിത്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണിതെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് പ്രാർത്ഥനയോടെ ആദരാഞ്ജലികൾ നേരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ […]
- [പെരുമ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഇന്ന്](https://www.jscnews.in/2025/04/3720/): മുളന്തുരുത്തി ● പെരുമ്പള്ളി സെൻ്റ് ജോർജ് സിറിയൻ സിംഹാസന ബത് സബ്റൊ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. പ്രധാന ദിവസമായ ഏപ്രിൽ 23 ബുധൻ രാവിലെ 7 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. 7:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന എന്നിവ നടക്കും. തുടർന്ന് അപ്പവും ഇറച്ചിയും നേർച്ച, പ്രദക്ഷിണം, ആശീർവ്വാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് നേതൃത്വം നൽകും. ശുശ്രൂഷകളുടെ തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസ് ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവയിലൂടെ കാണാവുന്നതാണ്.
- [ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് എം.എ. കോളേജിൽ സ്വീകരണം നൽകി](https://www.jscnews.in/2025/04/3718/): കോതമംഗലം ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം. കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സെൻ്റ് ജെയിംസ് ചാപ്പലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് കോളേജ് എൻ.സി.സി ബാൻ്റിൻ്റെ അകമ്പടിയോടൊപ്പം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന വിശ്വാസി സമൂഹം മെഴുകുതിരികൾ തെളിച്ച് ഘോഷയാത്രയോടുകൂടിയാണ് ശ്രേഷ്ഠ ആചാര്യനെ വരവേറ്റത്. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപകസാരഥി പ്രൊഫ. എം.പി. വർഗ്ഗീസിൻ്റെ പ്രതിമയ്ക്ക് മുൻപിൽ ശ്രേഷ്ഠ കാതോലിക്ക ബാവ പുഷ്പങ്ങൾ സമർപ്പിച്ചു. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് സ്വീകരണ സമ്മേളനത്തിൽ സ്വാഗതം ആശംസിച്ചു. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ രക്ഷാധികാരി കൂടിയാണ് മലങ്കര യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെന്ന് […]
- [നിത്യ സ്മൃതിയിൽ; ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു](https://www.jscnews.in/2025/04/3692/): വത്തിക്കാൻ ● വലിയ ഇടയന് വിട. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി. എൺപത്തിയെട്ട് വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് 2013 മാര്‍ച്ച് 13 ന് അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്നുള്ള കര്‍ദിനാള്‍ മാരിയോ ബെര്‍ഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാന്‍സിസ് മാര്‍പാപ്പ എന്നറിയപ്പെട്ട മാരിയോ ബെര്‍ഗോളിയ. 1272 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു യൂറോപ്പിനുപുറത്തുനിന്ന് ഒരാള്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 28-ന് രാജിവെച്ചതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത്. ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായിരുന്ന ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോ ലാറ്റിനമേരിക്കയില്‍ നിന്നുള്ള ആദ്യ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. അന്ന് 78 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 2001-ലാണ് ബെര്‍ഗോളിയോ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് 2001-ല്‍ ബെര്‍ഗോളിയോയെ വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. കര്‍ദ്ദിനാള്‍ എന്ന നിലയില്‍ […]
- [ലാളിത്യത്തിൻ്റെ മഹാ ഇടയന് പ്രാർത്ഥനയോടെ വിട](https://www.jscnews.in/2025/04/3675/): കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയ്ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
- [വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന ശ്രേഷ്‌ഠ ബാവ: ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള](https://www.jscnews.in/2025/04/3658/): കരിങ്ങാച്ചിറ ● വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി സഭയെ പുതിയ കാലത്തിലേക്ക് നയിക്കുവാന്‍ പ്രാപ്‌തിയുള്ളയാളാണ് മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബസേലിയോസ് ജോസഫ് ബാവായ്‌ക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളുണ്ടെങ്കിലും സഭയില്‍ സമാധാനം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ബാവ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അനുരഞ്‌ജന ചര്‍ച്ചയില്‍ ഏറ്റവും നന്നായി സഹകരിച്ച വ്യക്‌തിയാണ്. ചിലരുടെ പിടിവാശി മൂലമാണ് അന്ന് ചര്‍ച്ചകള്‍ക്ക് ഫലം കാണാതെ പോയത്. ബാവായുടെ നേതൃത്വത്തില്‍ ഇനിയും ശാശ്വത സമാധാനം ഉണ്ടാകുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സമ്മേളനത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര്‍ ഈവാനിയോസ് അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ മോര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എ മാരായ കെ. ബാബു, അനൂപ് […]
- [ഇടയ ശ്രേഷ്ഠന് ഹൈറേഞ്ച് മേഖലയുടെ ഹൃദ്യമായ സ്വീകരണം](https://www.jscnews.in/2025/04/3647/): രാജകുമാരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൃദ്യമായ സ്വീകരണം നൽകി. മേഖലാ ആസ്ഥാനമായ അടിമാലി മൗണ്ട് സെഹിയോൻ അരമന പള്ളിയിൽ ഹൃദ്യമായ സ്വീകരണവും പൊതു സമ്മേളനവും നടന്നു. രാജകുമാരി സെൻ്റ് ജോൺസ് പള്ളിയിലും പള്ളിയുടെ കീഴിൽ ടൗണിലെ സെൻ്റ് ഗ്രിഗോറിയോസ് കുരിശിൻ തൊട്ടിയിലും തുടർന്ന് മോർ ബസ്സേലിയോസ് ചാപ്പലിലും സ്നേഹനിർഭരമായ സ്വീകരണം ശ്രേഷ്ഠ ബാവായ്ക്ക് നൽകി. മുരിക്കുംതൊട്ടി സെന്റ് ജോർജ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വരുന്ന പെരുന്നാളിനോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് പ്രൗഡ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് അനുമോദന സമ്മേളനം നടന്നു. ഹൈറേഞ്ചിന്റെ കവാടമായ വാളറ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലും രാജകീയ സ്വീകരണം നൽകി. രാജക്കാട് പഴയവിടുതി സെൻ്റ് മേരീസ് പള്ളിയുടെ മോർ ബസ്സേലിയോസ് ചാപ്പലിൻ്റെ നേതൃത്വത്തിലും പതിനാലാം മൈൽ മോർ ഇഗ്നാത്തിയോസ് […]
- [വിടവാങ്ങിയത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകൻ : ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/04/3630/): പുത്തൻകുരിശ് ● ആഗോള കത്തോലിക്ക സഭയുടെ തലവനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ക്രൈസ്തവ സഭകൾക്കും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകനായിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യനായിരുന്നു. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിന്നു കൊണ്ട് മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. 12 വര്‍ഷക്കാലം കത്തോലിക്ക സഭയുടെ മാര്‍പാപ്പയായിരുന്നു കൊണ്ട് ശുശ്രൂഷയുടെ പുതിയ ശൈലി തുറന്ന് ഹൃദയം കൊണ്ട് അദ്ദേഹം ലോകത്തെ കീഴടക്കി. തന്റെ ശുശ്രൂഷാ കാലഘട്ടം യുദ്ധക്കെടുതിയില്‍പ്പെട്ടവരോടും, അഗതികളോടും, അഭയാര്‍ത്ഥികളോടും, പാവപ്പെട്ടവരോടും ദൈവസ്‌നേഹത്തില്‍ ചേർന്നു നിന്നു കൊണ്ട് മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും പ്രവാചക ദൗത്യം അദ്ദേഹം സമൂഹത്തിന് പകർന്നു നൽകി. ആഗോള സമാധാനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും മാർപാപ്പയ്ക്കു എടുത്ത നിലപാടുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു. സുറിയാനി ഓർത്തഡോക്സ് സഭയെ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന അദ്ദേഹം 2015 ൽ പരിശുദ്ധ […]
- [പരി. പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ ഈസ്റ്റർ ശുശ്രൂഷ നടന്നു; ജൂലിയൻ കലണ്ടർ പ്രകാരവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരവും ഈസ്‌റ്റർ ഒരേ തീയതിയിൽ](https://www.jscnews.in/2025/04/3618/): ദമാസ്കസ് ● യേശുക്രിസ്‌തുവിന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മപുതുക്കി രക്ഷാകരമായ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ദമാസ്കസിലെ ബാബ് തൂമയിലെ സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ പ്രധാന കാർമികത്വം വഹിച്ചു. പാത്രിയാർക്കൽ അസിസ്റ്റന്റ് മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വസികളും സംബന്ധിച്ചു. തുടർന്ന് പരിശുദ്ധ ബാവ ഈസ്റ്റർ സന്ദേശം നൽകി. ഈ വർഷം ജൂലിയൻകലണ്ടർ പ്രകാരവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരവും ഈസ്‌റ്റർ വന്നത് ഒരേ തീയതിയിൽ ആയിരുന്നു. ഒരു നൂറ്റാണ്ടിൽ ഇപ്രകാരം ശരാശരി 21 പ്രാവശ്യം മാത്രമേ അങ്ങനെ വരുകയുള്ളൂ. ഇനി 2028 യിലാണ് ഈ പ്രതിഭാസം ആവർത്തിക്കുക. ഇതുകാരണം കാത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും […]
- [ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3568/): തിരുവാങ്കുളം ● ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അഭിവന്ദ്യ മാത്യൂസ് മോർ സിൽവാനിയോസ് മെത്രാപ്പോലീത്ത തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു. ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ പി.ആർ.ഒ യും, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്‌പിറ്റൽ മാനേജറുമായ ഫാ. സിജോ പന്തപള്ളി സന്നിഹിതനായിരുന്നു.
- [നിരാശയിൽ നിന്നും പ്രത്യാശയുടെ വാതിൽ തുറക്കുന്നതാണ് ഈസ്‌റ്റർ നൽകുന്ന സന്ദേശം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/04/3565/): മുളന്തുരുത്തി ● ആകുലതയുടെമധ്യേ ജീവിക്കുന്ന സമൂഹത്തിന് പ്രത്യാശയുടെ വാതിൽ തുറക്കുന്നതാണ് ഈസ്‌റ്റർ നൽകുന്ന സന്ദേശമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ഈസ്‌റ്റർ കുർബാനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ബാവ. യുവജനങ്ങൾ രാസലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടു പോകുന്നത് സ്വാഭാവിക സംഭവമായി മാറുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ആശങ്കപ്പെടുത്തുന്നു. സിനിമ പോസ്റ്ററുകളിൽ രക്തം വാർന്ന് ഒഴുകുന്നതും. വയലൻസും നിറഞ്ഞു നിൽക്കുകയാണ്. പുതു തലമുറയെ ഇതെല്ലാം ആകർഷിക്കുന്നുണ്ട്. കുട്ടികൾ പലവിധ ഗെയിമിന് അടിമപ്പെടുന്നു. ഇതിന്റെയെല്ലാം പരിണിത ഫലം നിരാശയിലാണ് അവസാനിക്കുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും നിരാശപ്പെടരുത്. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഉയിർപ്പിന്റെ പ്രത്യാശ സഭക്കും സമൂഹത്തിനും വഴികാട്ടിയാണ്. ജീവിതം ഹൃസ്വമാണ്. അതുകൊണ്ട് ആ രുമായും വഴക്കിടാനോ അകലം പാലിക്കാനോ പാടില്ല. ഭിന്നതകൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെ പാതയിൽ യാത്രചെയ്യുമ്പോഴാണ് ഉത്ഥാന ത്തിന്റെ സന്ദേശം പൂർണ്ണമാകുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു.
- [ശ്രേഷ്ഠ ബാവായെ സുരേഷ് ഗോപി സന്ദർശിച്ചു](https://www.jscnews.in/2025/04/3563/): മുളന്തുരുത്തി ● കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ് ഗോപി ഈസ്‌റ്റർ ദിനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പെരുമ്പിള്ളിയിലെ ബാവായുടെ തറവാട്ടുവീട്ടിൽ എത്തിയാണു സുരേഷ് ഗോപി ഈസ്റ്റർ ആശംസ അറിയിച്ചത്. ശേഷം ബാവായോടൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഒന്നര മണിക്കുറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണു മന്ത്രി മടങ്ങിയത്. ഫാ. ജോഷി മാത്യു, ഫാ. ജേക്കബ്ബ് കുരുവിള എന്നിവർ സന്നിഹിതരായിരുന്നു.
- [പ്രത്യാശ നിറവിൽ ഈസ്റ്റർ; അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ഉയിർപ്പ് ശുശ്രൂഷകൾ നടന്നു](https://www.jscnews.in/2025/04/3559/): കൊച്ചി ● യേശുക്രിസ്തുവിൻ്റെ രക്ഷാകരമായ പുനരുത്ഥാനത്തിന്റെ സ്മരണയിൽ ദൈവാലയങ്ങളിൽ ഉയിർപ്പിൻ്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും, വിശുദ്ധ കുർബ്ബാനയ്ക്കും കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ചരിത്ര പ്രസിദ്ധമായ പൈതൽ നേർച്ച ചടങ്ങുകൾ അഭിവന്ദ്യ പിതാവ് ആശിർവദിച്ചു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്കും അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. മാൾട്ട സെൻ്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് […]
- [പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി വിശ്വാസി സമൂഹം](https://www.jscnews.in/2025/04/3557/): പീഡകളുടെയും സഹനങ്ങളുടെയും വ്യഥകളിൽ നിന്ന് പ്രത്യാശയുടെ പൊൻകതിർ വിടർത്തി യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ. പീഡാനുഭവങ്ങൾക്കു പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന മഹത്തായ സന്ദേശം ഈസ്‌റ്റർ നൽകുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ പ്രത്യാശയുടെ പ്രതീക്ഷയുമായി ഈസ്റ്ററിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
- [ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ സ്നേഹാദരം](https://www.jscnews.in/2025/04/3544/): തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും അനുമോദന സമ്മേളനവും കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ നടന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് ബാവയെ സ്വീകരിച്ച് ആനയിച്ചു. കത്തീഡ്രലിന്റെ പടിഞ്ഞാറേ ഗേറ്റിൽ നിന്നും ഭദ്രാസനത്തിലെ എല്ലാ വൈദികരും ഭദ്രാസന ഭാരവാഹികളും യൂണിഫോം അണിഞ്ഞ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ, വനിതാ സമാജം അംഗങ്ങൾ, ഭക്ത സംഘടനാ പ്രവർത്തകർ എന്നിവരും ഇരുവശങ്ങളിലുമായി നിന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്വാഗതമോതി. തുടർന്ന് ശ്രേഷ്ഠ ബാവ ദൈവാലയത്തിൽ ധൂപ പ്രാർത്ഥന നടത്തി. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽഅഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷ വഹിച്ചു. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സിറോ മലബാർ സഭയുടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ സ്വീകരണം ഇന്ന്](https://www.jscnews.in/2025/04/3531/): തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണവും അനുമോദന സമ്മേളനവും ഇന്ന് വൈകീട്ട് 4 മണിക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ കത്തീഡ്രലിൽ നടക്കും. കാതോലിക്കോസ് റെസിഡെൻസിയായ തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് ബാവയെ സ്വീകരിച്ച് ആനയിക്കും. കത്തീഡ്രലിന്റെ പടിഞ്ഞാറേ ഗേറ്റിൽ നിന്നും യൂണിഫോം അണിഞ്ഞ സണ്ടേസ്കൂൾ വിദ്യാർത്ഥികൾ, വനിതാ സമാജം അംഗങ്ങൾ എന്നിവർ ഇരുവശങ്ങളിലുമായി നിന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്വാഗതമോതും. കൊച്ചി ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള വൈദീകർ, ഭക്ത സംഘടനാ പ്രവർത്തകർ, സണ്ടേസ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങി ആയിരക്കണക്കിന് വിശ്വാസികൾ സ്വീകരണ ചടങ്ങിൽ പങ്കെടുക്കും. യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ കേനോറോ സ്വാഗത ഗാനം ആലപിക്കും. അനുമോദന സമ്മേളനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. […]
- [ഫാ. കെ.പി. പൗലോസ് കുന്നുംപുറത്ത് കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/04/3492/): കവളങ്ങാട് (കോതമംഗലം) ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികൻ റവ.ഫാ. കെ.പി. പൗലോസ് (95) കുന്നുംപുറത്ത് കവളങ്ങാട് കർത്താവിൽ നിദ്രപ്രാപിച്ചു. ദീർഘകാലം ഹൈറേഞ്ച് മേഖലയുടെ ഭാഗമായി അടിമാലിയിലായിരുന്നു താമസം. കമ്പിളികണ്ടം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ, രണ്ടു പതിറ്റാണ്ടു മുൻപ് തുടർച്ചയായി 23 വർഷം വികാരിയായിരുന്നു. തുടർന്ന് വിവിധ ദൈവാലയങ്ങളിൽ ശുശ്രൂഷ തുടർന്നു വരികയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് മരണം. ഭൗതിക ശരീരം ഇന്ന് (ദുഃഖശനി) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച (ഈസ്റ്റർ ദിനം) കവളങ്ങാട് സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ നടക്കും.
- [ത്യാഗത്തിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; പ്രാർത്ഥനയോടെ വിശ്വാസി സമൂഹം](https://www.jscnews.in/2025/04/3487/): യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ ത്യാഗത്തിന്റെയും മനുഷ്യരാശിയോടുള്ള സ്നേഹത്തിന്റെയും സ്മരണയുടെ വലിയ ദിനമാണ് ദുഃഖവെള്ളി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളില്‍ വലിയ വെള്ളിയുടെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
- [കാൽകഴുകൽ ശുശ്രൂഷ എളിമയുടെയും സമർപ്പണത്തിൻ്റെയും മഹത്തായ സന്ദേശം - പരിശുദ്ധ പാത്രിയർക്കീസ് ബാവ](https://www.jscnews.in/2025/04/3485/): ദമാസ്കസ് ● കർത്താവായ യേശുക്രിസ്തു തൻ്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയപ്പോൾ എളിമയുടെയും സ്വയം സമർപ്പണത്തിൻ്റെയും ത്യാഗത്തിൻ്റെയും മഹത്തായ സന്ദേശമാണ് നൽകുന്നതെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽദമാസ്കസിലെ ബാബ് തൂമയിലെ സെന്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. പാത്രിയാർക്കൽ അസിസ്റ്റൻ്റ് അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു. വാർത്തകൾ വാട്സാപ്പിൽ ലഭ്യമാകുവാൻ ഇപ്പോൾ തന്നെ ജെ. എസ്. സി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകhttps://chat.whatsapp.com/Lq7npUnBwRFIRbq9AzLizQ വീഡിയോകൾ കാണുവാനായി ജെ.എസ്.സി ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
- [കാൽകഴുകൽ ശുശ്രൂഷ; സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശം - ശ്രേഷ്ഠ കാതോലിക്കാ ബാവ](https://www.jscnews.in/2025/04/3483/): കോതമംഗലം ● സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സംഗമമായിരുന്നു യേശുക്രിസ്തുവിന്റെ കാൽകഴുകൽ ശുശ്രൂഷയെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. യേശുക്രിസ്തു പരിത്യാഗത്തിന്റെ പുത്തൻ നിർവചനമാണ് അപ്പസ്തോലന്മാരുടെ കാൽ കഴുകുന്നതിലൂടെ നമ്മളെ പഠിപ്പിക്കുന്നത്. എളിമപ്പെടലിന്റെ സന്ദേശമാണ് ഇതുവഴി നൽകിയത്. കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷാ കർമത്തോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിൽ ബാവ പറഞ്ഞു. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഈ ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നത്. അതിൽ പങ്കെടുക്കാനായത് ഏറെ സന്തോഷം പകർന്നു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സ്മരിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്. ശ്രേഷ്ഠ ബാവ പ്രാരംഭ പ്രാർഥന നിർവഹിച്ച് ആരംഭിച്ച ശുശ്രൂഷയിൽ കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, അങ്കമാലി-മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് എന്നിവർ സഹ കാർമികരായിരുന്നു. 12 വൈദികരുടെ കാലുകൾ ബാവ കഴുകി ചുംബിച്ചു
- [സുറിയാനി ഓർത്തഡോക്സ് സഭയുടെ അഭിമാന നിമിഷം](https://www.jscnews.in/2025/04/3481/): യേശുക്രിസ്തു അന്ത്യ അത്താഴം ഒരുക്കിയ സെഹിയോൻ മാളികയിൽ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത വിശുദ്ധ പെസഹാ കുർബ്ബാന അർപ്പിച്ചു. അഭിവന്ദ്യ മോർ അന്തിമോസ് ജാക്ക് യാക്കൂബ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു
- [വിനയത്തിന്റെ പ്രതീകമായി കാൽകഴുകൽ ശുശ്രൂഷ](https://www.jscnews.in/2025/04/3479/): കോതമംഗലം ● ക്രിസ്തു തന്റെ ശിഷ്യരുടെ കാൽകഴുകി എളിമയും കരുതലും സ്നേഹവും താഴ്മയും ലോകത്തിന്റെ മുൻപിൽ അവതരിപ്പിച്ചതിന്റെ ഓർമ്മയെ അനുസ്മരിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ശ്രേഷ്ഠകരമായ കാൽകഴുകൽ ശുശ്രൂഷ നടന്നു. കോതമംഗലം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സംബന്ധിച്ചു. അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു. വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന കാൽകഴുകൽ ശുശ്രൂഷയ്ക്ക്പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് […]
- [പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ ശുശ്രൂഷകൾ നടന്നു](https://www.jscnews.in/2025/04/3477/): ദമാസ്കസ് ● യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ ശുശ്രൂഷകൾ നടന്നു. ദമാസ്കസിലെ ബാബ് തൂമയിലെ സെന്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിലാണ്പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ പെരുന്നാൾ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നത്. പാത്രിയാർക്കൽ അസിസ്റ്റൻ്റ് അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.
- [പെസഹാ ശുശ്രൂഷകൾ](https://www.jscnews.in/2025/04/3475/): യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുർബ്ബാന സ്ഥാപിച്ചതിന്റെയും ഓർമ്മ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹാ ആചരിക്കുന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴം ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
- [ഇന്ന് പെസഹാ വ്യാഴം; എല്ലാവരെയും ഹൃദയത്തോടു ചേർത്തു നിർത്താൻ ആഗ്രഹിച്ചവന്റെ കടന്നു പോകലിന്റെ ദിനം.](https://www.jscnews.in/2025/04/3473/): സ്വന്തം ശിഷ്യരുടെ കാൽപാദങ്ങൾ കഴുകി കൊണ്ട് സ്നേഹത്തിന്റെയും, വിനയത്തിന്റെയും, സേവന സന്നദ്ധതയുടെയും എക്കാലത്തെയും മഹത്തായ മാതൃക ലോകത്തിനു ക്രിസ്തു സാക്ഷ്യപ്പെടുത്തിയ ചരിത്ര പ്രസിദ്ധമായ പെസഹാ ദിനം. ‘ഇതെന്റെ ശരീരം, ഇതെന്റെ രക്തം’ എന്നരുളി ചെയ്തു കൊണ്ട് നമുക്കായ് ഇല്ലാതായവന്റെ ആദ്യ ബലി ദിനം. വിശുദ്ധ കുർബ്ബാന സ്ഥാപനം അനുസ്മരിക്കുന്ന വിശുദ്ധ വ്യാഴം. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കിക്കൊണ്ട് ക്രൈസ്തവ വിശ്വസികൾ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. പെസഹാ എന്ന വാക്കിന് ‘കടന്നുപോക്ക്’ എന്നാണ് അർത്ഥം. വിനയപ്പെടുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും പെസഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളില്‍ പെസഹാ വ്യാഴത്തിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. ശ്രേഷ്ഠകരമായ കാല്‍ കഴുകൽ ശുശ്രൂഷയും പെസഹാ പെരുന്നാളിന്റെ ഭാഗമായി വിവിധ ദൈവാലയങ്ങളിൽ നടക്കും. പെസഹാ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വൈകിട്ട് ഭവനങ്ങളിൽ നടക്കും. തിരുവാങ്കുളം ക്യംതാ സെമിനാരി സെന്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന പെസഹാ വ്യാഴം […]
- [ശ്രേഷ്ഠ ബാവായ്ക്ക് കൊച്ചി ഭദ്രാസനത്തിന്റെ സ്നേഹാദരം ഏപ്രിൽ 20 ന്](https://www.jscnews.in/2025/04/3471/): കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണവും അനുമോദനവും നൽകും. ഏപ്രിൽ 20 ഈസ്റ്റർ ഞായർ വൈകിട്ട് 4 മണിക്ക് ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് കത്തീഡ്രലിലാണ് സ്വീകരണവും അനുമോദന സമ്മേളനവും നടക്കുക. മത, രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. കൊച്ചി ഭദ്രാസനത്തിലെ എല്ലാ വൈദികരടക്കം അനേകം വിശ്വാസികൾ പങ്കെടുക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ കോതമംഗലം വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ](https://www.jscnews.in/2025/04/3469/): കോതമംഗലം ● കർത്താവ് തൻ്റെ ശിഷ്യന്മാരുടെ കാലുകളെ കഴുകി വിനയത്തിൻ്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു തന്നതിൻ്റെ അനുസ്മരണ സൂചകമായി കാൽകഴുകൽ ശുശ്രൂഷ കോതമംഗലം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ ഏപ്രിൽ 17 പെസഹാ വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കാൽകഴുകൽ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ശുശ്രൂഷകൾ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [ഓശാനപ്പെരുന്നാൾ ഓർമിപ്പിക്കുന്നു: വിനയമുള്ളവരാകുക(മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ)](https://www.jscnews.in/2025/04/3466/): ഒലിവ് മലയ്ക്ക് കിഴക്കുള്ള ബെത്ത് ഫാഗ യിൽ നിന്നു ജറുസലമിലേക്കു യേശു നടത്തിയ രാജകീയ യാത്രയുടെ ഓർമ പുതുക്കുന്ന ദിനമാണ് ഓശാനപ്പെരുന്നാൾ. ക്രിസ്തുവിന്റെ മഹത്വകരമായ രണ്ടാം വരവിൻ്റെ മുൻകുറി ആയിരുന്നു ആ യാത്ര എന്നാണു സഭാ പി താക്കന്മാർ പഠിപ്പിക്കുന്നത്. പെസഹാ പെരുന്നാളിന് 6 ദിവസം മുൻപു റോമൻ ഗവർണറായ പീലാത്തോസും ഹേറോദേസ് രാജാവും വലിയ സൈനിക അകമ്പടിയോടെ ജറുസലമിലേക്കു രാജകീയമായി അധികാര ഗർവോടെ എഴുന്നള്ളിയിരുന്നതായി ചരിത്രകാരനായ ജോസേഫുസ് പറയുന്നു. യേശു ജറുസലമിലേക്കു പ്രവേശിക്കുന്നതും ഈ ദിവസം തന്നെയാണ്. ഗവർണറും രാജാ വും ഗർവോടെ എഴുന്നള്ളിയപ്പോൾ ജനം വെറുപ്പോടും പുചഛത്തോടും അവരെ കണ്ടു. എന്നാൽ യേശു വിനയാന്വിതനായി കഴുതപ്പുറത്തു സമാധാന രാജാവായി എഴുന്നള്ളിയപ്പോൾ ജനം സ്നേഹത്തോടും ആദരവോടും ഓശാന വിളികളോടും ഒലിവിൻ ചില്ലകൾ പിടിച്ചും വഴിയിൽ വസ്ത്രങ്ങൾ വിരിച്ചും സന്തോഷപൂർവം സ്വീകരിച്ചു. അധികാര ഗർവോടെ പെരു മാറുന്നവരെക്കാൾ വിനയമുള്ള വരെയാണു ജനം സ്വീകരിക്കുന്നതും ആദരിക്കുന്നതും അംഗീകരിക്കുന്നതുമെന്ന് ഓശാന പെരുന്നാൾ ഓർമിപ്പിക്കുന്നു. കുതിരപ്പുറത്തു വരുന്ന […]
- [സഭയുടെ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ നടന്ന ഓശാന ശുശ്രൂഷ](https://www.jscnews.in/2025/04/3462/): യേശുക്രിസ്തുവിന്റെ യെരുശലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റ് ‘ദൈവപുത്രന് സ്തുതി’ പാടിയ ഓർമ്മയിൽ ക്രൈസ്തവ സമൂഹം ഓശാന ഞായർ (കുരുത്തോല പെരുന്നാൾ) ആഘോഷിച്ചു. യാക്കോബായ സുറിയാനി സഭയുടെ വിവിധ ദൈവാലയങ്ങളിൽ അഭിവന്ദ്യ പിതാക്കന്മാരുടെ കാർമികത്വത്തിൽ ഓശാന ഞായറിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു. ചൂരക്കോട് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, കടയ്ക്കനാട് സെന്റ് ജോർജ്ജ് അരമന കത്തീഡ്രലിൽ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, മാൾട്ട സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ […]
- [പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ ഓശാന ശുശ്രൂഷ](https://www.jscnews.in/2025/04/3435/): ബാഗ്ദാദ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ ബാഗ്ദാദിലെ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ ഓശാന ഞായർ ശുശ്രൂഷകൾ നടന്നു. ബാഗ്ദാദിലെയും ബസ്രയിലെയും ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ സേവേറിയോസ് ഹവ, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സെക്രട്ടറി മോർ ഔഗേൻ അൽഖൂറി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.
- [സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനെ ശ്രേഷ്ഠ ബാവ സന്ദർശിച്ചു](https://www.jscnews.in/2025/04/3417/): കോട്ടയം ● സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനെ കോട്ടയത്തെ ഭവനത്തിലെത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ചു. ഷെവ. ബിബി എബ്രഹാം കടവുംഭാഗം സംബന്ധിച്ചു.
- [കഷ്‌ടാനുഭവ ആഴ്‌ചയിലെ ശുശ്രൂഷകൾ സംബന്ധിച്ച് ശ്രേഷ്ഠ ബാവായുടെ കല്പന](https://www.jscnews.in/2025/04/3411/): കഷ്‌ടാനുഭവ ആഴ്‌ചയിലെ ശുശ്രൂഷകൾ സംബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന കഷ്‌ടാനുഭവ ആഴ്‌ചയിലെ ശുശ്രൂഷകളിൽ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മാറ്റങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ വർഷത്തെ നിർദ്ദേശങ്ങൾ പാലിച്ചുള്ള ക്രമീകരണങ്ങൾ പള്ളിക്കാര്യത്തിൽ നിന്ന് ചെയ്യണമെന്ന് ശ്രേഷ്ഠ ബാവ കല്പനയിലൂടെ ഉദ്ബോധിപ്പിക്കുന്നു.
- [ഇന്ന് ഓശാന ഞായർ; ദൈവാലയങ്ങൾ പ്രാർത്ഥനാനിരതം](https://www.jscnews.in/2025/04/3406/): യേശുക്രിസ്തുവിന്റെ യെരുശലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റ് ‘ദൈവപുത്രന് സ്തുതി’ പാടിയ ഓർമ്മയിൽ ക്രൈസ്തവ സമൂഹം ഓശാന ഞായർ (കുരുത്തോല പെരുന്നാൾ) ആഘോഷിച്ചു. യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. ഓശാന എന്നാൽ ‘സ്തുതിപ്പ്’ എന്നാണർഥം. ‘ഹോശന്ന’ എന്ന എബ്രായ മൂലപദത്തിൽ നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ രാജാധിരാജനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദ നൃത്തം ചെയ്‌തും ആയിരങ്ങള്‍ എതിരേറ്റ പുണ്യദിനത്തിന്റെ അനുസ്‌മരണമാണ് ഓശാന. കുരുത്തോലകളേന്തിയാണ് വിശ്വാസികള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഓശാനയെ അനുസ്‌മരിക്കുന്നത്. ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർത്ഥനാ ദിനങ്ങളാണ്. […]
- [മണർകാട് കത്തീഡ്രലിൽ ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു](https://www.jscnews.in/2025/04/3393/): മണർകാട് ● യേശുക്രിസ്തുവിൻ്റെ രാജകീയമായ യെരുശലേം പ്രവേശനത്തിന്റെ ഓർമ്മയെ പുതുക്കി കൊണ്ട് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. കാതോലിക്കയായി സ്ഥാനാരോഹിതനായ ശേഷം ആദ്യമായി കത്തീഡ്രലിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായ്ക്ക് ഭക്തിനിർഭരമായ സ്വീകരണവും വരവേൽപ്പുമാണ് മണർകാട് ഇടവക നൽകിയത്. തുടർന്ന് പ്രഭാത നമസ്ക്കാരത്തിനു ശേഷം ഓശാനയുടെ പ്രത്യേക ശുശ്രൂഷകളും കുരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടന്നു. ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തെത്തിയ ശേഷമുള്ള ആദ്യത്തെ ഓശാന ശുശ്രൂഷയാണെന്നുള്ള സവിശേഷത കൂടി ഇതിനുണ്ട്. കത്തീഡ്രൽ സഹ വികാരിമാരായ വന്ദ്യ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, വന്ദ്യ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ തോമസ് മറ്റത്തിൽ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് തെക്കേകുറ്റ്, ഫാ. ലിറ്റു തണ്ടാശ്ശേരിയിൽ, ഡീക്കൺ […]
- [എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ആശംസകൾ നേർന്നു](https://www.jscnews.in/2025/04/3373/): പുത്തൻകുരിശ് ● നവാഭിഷിക്തനായ ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആശംസകൾ നേർന്നു. ലോകത്തിലെ സമുന്നതരായ മതമേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യത്തിൽ കാതോലിക്ക ബാവയായി അഭിഷിക്തനായി എന്നറിഞ്ഞതിൽ ഏറെ സന്തോഷവും പ്രാർത്ഥനയും അറിയിക്കുന്നുവെന്ന് ആശംസ സന്ദേശത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമാധാനത്തിനായി കൈനീട്ടാൻ തയ്യാറാണെന്നും, ഹൃദയങ്ങൾ തമ്മിൽ ചേരേണ്ടതാണെന്നും എന്നുള്ള ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ സന്ദേശം ഏറെ പ്രത്യാശയോടെ കാണുന്നുവെന്നും പൈതൃകവും, സംസ്കാരവും കൊണ്ട് ധന്യമായ സഭയെ മനുഷ്യ സ്നേഹത്തിൻ്റെ പവിത്രത കൊണ്ട് നയിക്കാൻ നവാഭിഷിക്ത ബാവായ്ക്കു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി. നാടിൻ്റെ നന്മയ്ക്കായും, മനുഷ്യ പക്ഷത്തു നിന്ന് ക്രിസ്‌തുവിനെ കുറിച്ച് പറയുവാനും, പ്രവർത്തിക്കുവാനും കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും സഭയുമായും കാതോലിക്ക ബാവായുമായുള്ള ആത്മബന്ധവും സൗഹൃദവും ദൃഢമായി എക്കാലവും ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
- [സിനിമാ താരം സുരേഷ് കൃഷ്ണ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3343/): തിരുവാങ്കുളം ● സിനിമാ താരം സുരേഷ് കൃഷ്ണ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ നടന്ന സന്ദർശനത്തിൽ കേരള കോൺഗ്രസ്സ് (സ്കറിയ തോമസ്) ചെയർമാൻ ബിനോയ് ജോസഫ് സംബന്ധിച്ചു.
- [ഡൊമിനിക് പ്രസന്റേഷൻ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3338/): പുത്തൻകുരിശ് ● മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു. സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു സന്നിഹിതനായിരുന്നു.
- [ജോസ് കെ. മാണി എം.പി ശ്രേഷ്ഠ ബാവയെ സന്ദർശിച്ചു](https://www.jscnews.in/2025/04/3334/): പുത്തൻകുരിശ് ● കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു. സഭാ അല്‍മായ ട്രസ്റ്റി കമാൻഡര്‍ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
- [അഭിമാന നേട്ടത്തോടെ ജോർജി എസ്. പുലയത്ത്; ഐ.ഐ.എം അമൃതസർ, ഐ.ഐ.ടി റോപ്പാർ എന്നിവിടങ്ങളിൽ ഒന്നാം റാങ്കോടെ സ്വർണ്ണ തിളക്കം](https://www.jscnews.in/2025/04/3324/): ബാംഗ്ലൂർ ● ഐ.ഐ.എം അമൃതസറിൽ നിന്നും ഐ.ഐ.ടി റോപ്പാറിൽ നിന്നും ഒന്നാം റാങ്ക് നേട്ടത്തിലൂടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി ജോർജി എസ്. പുലയത്ത് അഭിമാനമായി. ഐ.ഐ.ടി റോപ്പാർ, ഐ.ഐ.എം അമൃതസർ എന്നീ സർവ്വകലാശാലയിൽ സംയുക്തമായി നടന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ ഡേറ്റാ സയൻസ് ആൻഡ് മാനേജ്മെൻ്റ് കോഴ്സിലാണ് ജോർജി സുവർണ്ണ നേട്ടം കൈവരിച്ചത്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിലെ കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും ബാംഗ്ലൂർ ഭദ്രാസനത്തിലെ ഹൊസാ റോഡ് സെൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ഷിബു ജോർജ്ജ് പുലയത്തിൻ്റെ മകനുമാണ്. ഐ.ഐ.എം അമൃതസറിൽ നടന്ന ചടങ്ങിൽ ഓയിൽ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഞ്ജിത് രഥ് സ്വർണ്ണ മെഡൽ നൽകി ആദരിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ്-മാത്തമാറ്റിക്സ്-സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ഐ.ഐ.ടി, ഐ.ഐ.എമ്മിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. മാതാവ്: ബസ്ക്യാമ […]
- [പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ ഭാരവാഹികൾ ആശംസകൾ നേർന്നു](https://www.jscnews.in/2025/04/3317/): പുത്തൻകുരിശ് ● പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ ഭാരവാഹികൾ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലായിരുന്നു സന്ദർശനം.
- [ബിഷപ്പ് മാർ തോമസ് ചക്യേത്ത് ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3307/): പുത്തൻകുരിശ് ● സിറോ മലബാർ കത്തോലിക്ക സഭ എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായിരുന്ന ബിഷപ്പ് മാർ തോമസ് ചക്യേത്ത് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു.
- [മുൻ കേന്ദ്ര സഹമന്ത്രി പി.സി. തോമസ് ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3300/): തിരുവാങ്കുളം ● മുൻ കേന്ദ്ര സഹമന്ത്രി പി.സി. തോമസ് തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു.
- [പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികൾ ശ്രേഷ്ഠ ബാവായ്ക്ക് ആശംസകൾ നേർന്നു](https://www.jscnews.in/2025/04/3297/): പുത്തൻകുരിശ് ● പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ്പ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ്പ് മാർ ബൗട്രോസ് അൽ കിസിസ് എന്നിവർ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു.
- [ശ്രേഷ്ഠ ബാവായെ മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സന്ദർശിച്ചു](https://www.jscnews.in/2025/04/3295/): തിരുവാങ്കുളം ● മാർത്തോമ്മാ സഭാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു. സഭാ അല്‍മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ സന്നിഹിതനായിരുന്നു.
- [അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പി.സി ചാക്കോ എന്നിവർ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3289/): തിരുവാങ്കുളം ● ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, മുൻ മന്ത്രിയും മുൻ എം.പിയുമായ പി.സി ചാക്കോ എന്നിവർ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ അർപ്പിച്ചു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസിലായിരുന്നു സന്ദർശനം.
- [സിറോ മലബാർ സഭ എറണാകുളം, അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികർ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3286/): തിരുവാങ്കുളം ● സിറോ മലബാർ സഭ എറണാകുളം, അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികർ വികാരി ജനറാളിൻ്റെ നേതൃത്വത്തിൽ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു
- [മുൻ സംസ്‌ഥാന ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് ഐ.എ.എസ് ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/04/3283/): മുൻ സംസ്‌ഥാന ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് ഐ.എ.എസ് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു ആശംസകൾ നേർന്നു. മരട് ഗ്രിഗോറിയൻ പ്ലബിക് സ്കൂളിൽ നടന്ന സന്ദർശനത്തിൽ സ്കൂൾ സെക്രട്ടറി വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, വൈസ് പ്രിൻസിപ്പൽ ഫാ. കെ.എം. ജോർജ്ജ് കൊടിമറ്റത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
- [പുണ്യശ്ലോകനായ കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 14-ാമത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 9 ന് ആചരിക്കുന്നു](https://www.jscnews.in/2025/04/3280/): സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയുമായിരുന്ന പുണ്യശ്ലോകനായ കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്തായുടെ 14-ാമത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 9 ന് ആചരിക്കുന്നു. സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയായിരുന്ന കുര്യാക്കോസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത 1933 ൽ വെളിയനാട് കൊച്ചുപുരയ്ക്കൽ കുടുംബത്തിൽ ഭൂജാതനായി. 22 വയസുള്ളപ്പോൾ മഞ്ഞിനിക്കര ദയറായിൽ വൈദിക വിദ്യാർത്ഥിയായി ചേരുകയും 1955 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിക്കുകയും ചെയ്തു. 1958 സെപ്റ്റംബർ 21 ന് മോർ യൂലിയോസ് ബാവായിൽ നിന്ന് കശ്ശീശപട്ടം സ്വീകരിച്ചു. 1960 ൽ കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളിയുടെ വികാരിയായി നിയമിതനായി. 1984 വരെ വികാരിയായി തുടർന്ന് കുന്നംകുളം സിംഹാസന പള്ളി കേസിന്റെ നടത്തിപ്പിന് മുഖ്യ പങ്കു വഹിച്ചു. 1984 മുതൽ 2004 വരെ പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ ഒന്നാം സെക്രട്ടറിയായിരുന്നു. 1990 ൽ റമ്പാൻ സ്ഥാനം സ്വീകരിച്ചു. 1998 സെപ്റ്റംബർ 27 ന് മെത്രാപ്പോലീത്തയായി പരിശുദ്ധ […]
- [സ്പീക്കർ എ.എൻ. ഷംസീർ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു
](https://www.jscnews.in/2025/04/3275/): പുത്തൻകുരിശ് ● കേരള നിയമസഭാ സ്പീക്കർ ബഹു. എ.എൻ. ഷംസീർ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ സന്ദർശിച്ചു ആശംസകൾ നേർന്നു. കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പാത്രിയർക്കാ സെൻ്റർ മാനേജർ വന്ദ്യ വർഗീസ് തെക്കേക്കര കോറെപ്പിസ്കോപ്പ, കാതോലിക്കോസ് ഓഫീസ് സെക്രട്ടറി ഫാ. മാത്യൂസ് ചാലപ്പുറം എന്നിവർ സന്നിഹിതരായിരുന്നു.
- [ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ നേർന്നു.](https://www.jscnews.in/2025/04/3264/): ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ നേർന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിലായിരുന്നു സന്ദർശനം.
- [അഭിവന്ദ്യ ഡോ. ഗ്രിഗോറിയോസ് മാർ സ്തോഫനോസ് എപ്പിസ്കോപ്പ ശ്രേഷ്ഠ കാതോലിക്കാ ബാവയെ സന്ദർശിച്ചു](https://www.jscnews.in/2025/04/3257/): മാർത്തോമ്മാ സഭയുടെ ചെന്നൈ, ബാംഗ്ലൂർ, മലേഷ്യ, സിംഗപ്പൂർഭദ്രാസന എപ്പിസ്കോപ്പ അഭിവന്ദ്യ ഡോ.ഗ്രിഗോറിയോസ് മാർ സ്തോഫനോസ് എപ്പിസ്കോപ്പ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നുകൊണ്ട് ക്യംത കാതോലിക്കേറ്റ് അരമനയിൽ സന്ദർശിച്ചു
- [ശ്രേഷ്ഠ ബാവ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വി. കുർബ്ബാനയർപ്പിച്ചു](https://www.jscnews.in/2025/04/3207/): പുത്തൻകുരിശ് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ശ്രേഷ്ഠ ബാവ പിതൃതുല്യം സ്നേഹിച്ച് കരുതിയ തന്റെ മുൻഗാമിയായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടത്താൽ പുണ്യയിടമാണ് ഈ ദൈവാലയം. വിശുദ്ധ കുർബ്ബാനയിൽ സഭാ ഭാരവാഹികളും സഭാ സമിതിയംഗങ്ങളും അനേകം വൈദികരും വിശ്വാസികളും സംബന്ധിച്ചു.
- [തിന്മയുടെ ശക്തികൾക്കെതിരെ നന്മയുടെ ഉപാസകരാകുക : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/04/3187/): കൊച്ചി ● തിന്മയുടെ ശക്തികൾക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. തിരുവാങ്കുളത്തെ കാതോലിക്കോസ് റസിഡൻഷ്യസിയിൽ ഭാരത കത്തോലിക്ക സഭയുടെ കുട്ടായ്മയായ ആക്സിൻ്റെ (അംബ്ലസി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവ്വീസസ്) നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബാവ. മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം. പരസ്പരം പഴിചാരാതെ ലഹരിയുടെ ഭീകര വാഴ്ചക്കെതിരെ , അക്രമവാസനകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരണമെന്നും ബാവ കൂട്ടിച്ചേർത്തു. ശ്രേഷ്ഠ ബാവയ്ക്ക് ആശംസകളുമായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ക്രൈസ്തവ സഭ നേതാക്കളും തിരുവാങ്കുളത്തെ ക്യംതാ സെമിനാരി കാതോലിക്കോസ്റസിഡൻസിയിൽ എത്തി. ശ്രേഷ്ഠ ബാവയുടെ ഛായ ചിത്രം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ബിഷപ്പ് ഡോ.ഉമ്മൻ ജോർജും, ജോർജ് സെബാസ്റ്റ്യനും ചേർന്ന് സമ്മാനിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, ക്രൈസ്തവ സഭകളുടെ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മാർ തോമ ചെറിയ പള്ളിയിൽ സ്വീകരണം നൽകി](https://www.jscnews.in/2025/04/3160/): കോതമംഗലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായി വാഴിക്കപ്പെട്ട ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയ്ക്ക് ഇന്ന് കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ സ്വീകരണം നൽകി. കാതോലിക്കാ സ്ഥാനാരോഹിതനായതിനു ശേഷം ആദ്യത്തെ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത് വേണ്ടിയാണ് ശ്രേഷ്ഠ ബാവ കോതമംഗലത്ത് എഴുന്നള്ളി വന്നത്. ഇന്ന് രാവിലെ 6:30 ന് പള്ളി അങ്കണത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവയ്ക്ക് അഭിവന്ദ്യ പിതാക്കന്മാരുടെയും, വന്ദ്യ വൈദികരുടെയും, പള്ളി ഭരണസമിതിയുടെയും, ഭക്ത സംഘടനകളുടെയും, വിശ്വാസികളുടെയും നേതൃത്വത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി. തുടർന്ന് ശ്രേഷ്ഠ ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടത്തപ്പെട്ടു. അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ്, അഭിവന്ദ്യ മാത്യൂസ് മോർ തിമോത്തിയോസ് എന്നീ മെത്രാപ്പോലീത്തന്മാർ സഹകാർമികത്വം വഹിച്ചു. അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റോഫോറോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. തുടർന്ന് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിടത്തിൽ നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷം അനുമോദനയോഗം നടത്തി. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, കോതമംഗലം എം.എൽ.എ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ അഭിനന്ദനം](https://www.jscnews.in/2025/04/3158/): കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി സ്ഥാനമേറ്റ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ജനറൽ സെക്രട്ടറി റവ. പ്രൊഫ. ഡോ. ജെറി പിള്ളെ അഭിനന്ദിച്ചു. ശ്രേഷ്ഠ ബാവായുടെ പുതിയ നിയോഗത്തിൽ സന്തോഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആത്മീയത, എക്യുമെനിക്കൽ ബന്ധങ്ങൾ, ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രേഷ്ഠ ബാവായുടെ മാതൃകാപരമായ സംഭാവനകളെ സ്മരിക്കുന്നുവെന്നും അഭിനന്ദന കുറിപ്പിൽ പറയുന്നു. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കഴിഞ്ഞ അര നൂറ്റാണ്ടു കാലത്തെ ത്യാഗപൂർണമായ പൗരോഹിത്യ ജീവിതം അനേകരെ പ്രചോദിപ്പിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെയും ലോകമെമ്പാടുമുള്ള വിശ്വാസികളെയും നയിക്കുവാൻ ബാവായ്ക്കു സാധക്കട്ടെയെന്നും അനുഗ്രഹീതമായ നേതൃത്വത്തിനായി പ്രാർത്ഥനാശംസകൾ നേരുന്നുവെന്നും അഭിനന്ദന കുറിപ്പിൽ രേഖപ്പെടുത്തുന്നു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പരിശുദ്ധ സഭയുടെ ഉപഹാരം നല്‍കി](https://www.jscnews.in/2025/03/3055/): പുത്തന്‍കുരിശ് ● നവാഭിഷിക്തനായി പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തിച്ചേര്‍ന്ന ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സഭാ ആസ്ഥാനത്ത് വച്ച് ഉജ്ജ്വല സ്വീകരണം നല്‍കി. തുടര്‍ന്ന് സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കല്‍ ശ്രേഷ്ഠ ബാവാ ധൂപ പ്രാര്‍ത്ഥനയ്ക്കും, സുന്ത്രോണീസോ ശുശ്രൂഷയ്ക്കും ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ വച്ച് ശ്രേഷ്ഠ ബാവായ്ക്ക് സഭയുടെ വക അംശവടിയും, സ്ലീബായും സഭാ ഭാരവാഹികളായ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ്ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ ചേര്‍ന്ന് ഉപഹാരമായി നല്‍കി.
- [മലങ്കര സഭയിൽ പുതിയ സൂര്യോദയം](https://www.jscnews.in/2025/03/3051/): പുത്തൻകുരിശ് ● പാത്രിയർക്കാ സെൻ്റർ ആസ്ഥാനം വീണ്ടുമൊരു ജനസഞ്ചയത്തിനു സാക്ഷിയായി, സഭയുടെ പുതിയ സൂര്യന്റെ ഉദയത്തിന്. പരിശുദ്ധ പാത്രിയർക്കീസ് ബാവായിൽ നിന്നു ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ കൈവയ്പു ശുശ്രൂഷ സ്വീകരിച്ച ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്കു സ്നേഹോഷ്മള വരവേൽപ്പാണു ലഭിച്ചത്. മാസങ്ങൾക്കു മുൻപ് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്കു വിട നൽകാനും ഇതേ ജനസഞ്ചയം പാത്രിയർക്കാ മൈതാനത്തു തടിച്ചു കൂടിയിരുന്നു. കൊച്ചി വിമാനത്താവളത്തിൽ നിന്നു പുത്തൻകുരിശിലേക്കുള്ള വഴി മുഴുവൻ ബാവായെ കാണാൻ ജനം തടിച്ചുകൂടി. പാത്രിയർക്കാ സെന്ററിനു മുന്നിൽ ആചാരപരമായി സഭ ബാവായെ സ്വീകരിച്ചു. സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ മരക്കുരിശും വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ വേദ പുസ്തകവും സഭാ സെക്രട്ടറി ജേക്കബ് സി . മാത്യു പാത്രിയർക്കാ പതാകയുമേന്തി. മെത്രാപ്പോലീത്തമാരുടെ അകമ്പടിയോടെ, വിശ്വാസി സമൂഹത്തിന് ആശീർവാദം നൽകി സഭയുടെ പുതിയ വെളിച്ചമായി ദൈവാലയത്തിലേക്ക്. മെത്രാപ്പോലീത്തമാരുടെയും ഇതര സഭ മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തിൽ […]
- [സ്ഥാനാരോഹണം ദൈവനിയോഗം: മന്ത്രി ജോർജ് കുര്യൻ](https://www.jscnews.in/2025/03/3049/): പുത്തൻകുരിശ് ● ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണം ദൈവ നിയോഗമാണെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. നവാഭിഷിക്തനായ കാതോലിക്കാ ബാവായ്ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരവരുടെ പ്രവൃത്തിയുടെ ഫലമാണു ദൈവത്തിന്റെ അനുഗ്രഹം. പരുമല തിരുമേനിയുടെ പിന്തുടർച്ചക്കാരനെന്ന നിലയിൽ ആ ഗണത്തിലേക്ക് ഉയരട്ടെ എന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. സഭയുടെ ഉപഹാരമായി അംശവടിയും സ്ലീബയും വൈദിക ട്രസ്റ്റി ഫാ.റോയി ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ ,സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്കു നൽകി. പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹ കൽപന മാർ തിമോത്തിയോസ് മത്താ അൽ ഖൂറി വായിച്ചു. അ ദിവന്ദ്യ മാത്യൂസ് മോർ ഈവാനിയോസ് അധ്യക്ഷത വഹിച്ചു.മന്ത്രി പി.രാജീവ്, കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മാർ റാഫേൽ തട്ടിൽ, ഡോ.തോമസ് മാർ തിമോത്തിയോസ്, ബിഷപ് ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, സിറിൽ മാർ ബസേലിയോസ്, മാർ ഔഗേൻ കുര്യാക്കോസ്, ഐസക് മാർ ഒസ്താത്തിയോസ്, […]
- [ശ്രേഷ്ഠ ബാവായെ സ്വീകരിക്കാൻ ജനപ്രതിനിധികളും നേതാക്കളും](https://www.jscnews.in/2025/03/3047/): നെടുമ്പാശേരി ● ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കൊച്ചി വിമാനത്താവളത്തിൽ ആചാരപരമായ വരവേൽപ്. ബെംഗളൂരുവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ജെറ്റ് ടെർമിനലിൽ ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശ്രേഷ്ഠ ബാവായെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചേർന്നു സ്വീകരിച്ചു. അഭിവന്ദ്യരായ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മാത്യൂസ് മോർ ഈവാനിയോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ അഫ്രേം, കുര്യാക്കോസ് മോർ യൗസേബിയോസ്, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മോർ ക്ലിമ്മീസ്, ഐസക് മോർ ഒസ്താത്തിയോസ്, ഏലിയാസ് മോർ അത്തനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, സക്കറിയാസ് മോർ പീലക്സീനോസ്, മാത്യൂസ് മോർ തിമോത്തിയോസ്, മർക്കോസ് മോർ ക്രിസ്റ്റഫോറസ്, സഭ വൈദിക ട്രസ്റ്റി ഫാ. റോയ് ജോർജ് കട്ടച്ചിറ, അൽമായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, മോഹൻ വെട്ടത്ത്, വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, ബെന്നി ബഹനാൻ എംപി, എം.എൽ.എ മാരായ അൻവർ സാദത്ത്, […]
- [ശ്രേഷ്‌ഠബാവയുടെ സ്‌ഥാനാരോഹണം ഭക്‌തിസാന്ദ്രം](https://www.jscnews.in/2025/03/3045/): പുത്തൻകുരിശ് ● ‘അങ്ങ് സര്‍വഥാ യോഗ്യന്‍, അങ്ങയെ ഞങ്ങള്‍ അംഗീകരിക്കുന്നു’ എന്നര്‍ഥമുള്ള ഓക്‌സിയോസ് വിളികള്‍ മുഴങ്ങിയ ഭക്‌തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവയായി മോര്‍ ബസേലിയോസ് ജോസഫ് സ്‌ഥാനാരോഹണം ചെയ്‌തു. പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിവിധ നാടുകളില്‍നിന്നെത്തിയ വിശ്വാസികളും വൈദികരുമുള്‍പ്പെടുന്ന വന്‍ജനാവലിയെ സാക്ഷിയാക്കിയാണു ചടങ്ങ് നടന്നത്. ശുശ്രൂഷയ്‌ക്ക് എബ്രഹാം മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. യാക്കോബായ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും കത്തോലിക്കാസഭയിലെ മേജര്‍ ആര്‍ച്ചുബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, കർദ്ദിനാൾ മോർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ എന്നിവരും സഹകാര്‍മികരായിരുന്നു. വൈകിട്ട് മൂന്നരയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പാത്രിയര്‍ക്കാ സെന്ററില്‍നിന്നു ശ്രേഷ്‌ഠ ബാവയെ വിശ്വാസിസമൂഹം രാജോചിതമായ വരവേല്‍പ്പു നല്‍കി കത്തീഡ്രലിലേക്കു സ്വീകരിച്ചാനയിച്ച ചടങ്ങായിരുന്നു തുടക്കം. പന്തലില്‍ പ്രവേശിച്ച ബാവയെ തോബശ്ലോം എന്നു തുടങ്ങുന്ന സ്വാഗതഗാനം ആലപിച്ചാണു വിശ്വാസിസമൂഹം സ്വാഗതം ചെയ്‌തത്. പരമ്പരാഗത ആചാരപ്രകാരം സഭാ അല്‍മായ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ മരക്കുരിശും വൈദിക ട്രസ്‌റ്റി […]
- [കാതോലിക്ക സ്‌ഥാനാരോഹണ തപാല്‍ സ്‌റ്റാമ്പ് പുറത്തിറക്കി](https://www.jscnews.in/2025/03/3043/): കോഴിക്കോട് ● യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക സ്‌ഥാനാരോഹണത്തോടാനുബന്ധിച്ച് തപാല്‍ വകുപ്പും ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റിയും സംയുക്‌തമായി തപാല്‍ സ്‌റ്റാമ്പ് പുറത്തിറക്കി.ഹെഡ് പോസ്‌റ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ പോസ്‌റ്റ് മാസ്‌റ്റര്‍ പി. പ്രമോദ് കുമാറില്‍ നിന്ന് കോഴിക്കോട് മേയര്‍ ഡോ.ബീന ഫിലിപ്പ് വിവിധ ഡിസൈനില്‍ പ്രത്യേകം തയ്യാറാക്കിയ അഞ്ചു രൂപ പോസ്‌റ്റല്‍ സ്‌റ്റാമ്പും, യുനെസ്‌കോ സാഹിത്യ പദവി നേടിയ കോഴിക്കോട് നഗരസഭയെ ആദരിച്ച് അഖിലേന്ത്യ പോസ്‌റ്റല്‍ കള്‍ച്ചറല്‍ മീറ്റില്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക കവറുകളും സ്വീകരിച്ചു. പോസ്‌റ്റ് മാസ്‌റ്ററുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ തപാല്‍ വകുപ്പ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് എന്‍.സത്യന്‍, പബ്ലിക് റിലേഷന്‍ ഇന്‍സ്‌പെക്‌ടര്‍മാരായ സി.ഹൈദരലി, കെ.സുജിലേഷ്, പോസ്‌റ്റ് ഫോറം അംഗങ്ങളായ പി.ഐ. അജയന്‍, നോവക്‌സ് മന്‍സൂര്‍ സി.കെ. സി.സി. മനോജ്, സെന്റ് മേരീസ് യാക്കോബായ സിറിയന്‍ കത്രീഡല്‍ ചര്‍ച്ച് വികാരി റവറന്റ് ഫാ.ബേസില്‍ തൊണ്ടലില്‍, സി.എസ്.ഐ. കത്രീഡല്‍ ചര്‍ച്ച് അസിസ്‌റ്റന്റ് വികാരി റവറന്റ് ഫാ.ബിപിന്‍ മാത്യു, ഹോളി […]
- [ശ്രേഷ്‌ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് മലങ്കരയിൽ സ്വീകരണം](https://www.jscnews.in/2025/03/3041/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി അഭിഷിക്തനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ സ്ഥാനാരോഹണ ശുശ്രൂഷയും (സുന്ത്രോണീസോ) ശുശ്രൂഷയും അനുമോദന സമ്മേളനവും മാർച്ച് 30 ഞായർ വൈകിട്ട് 3.30 ന് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നടക്കും. ശ്രേഷ്‌ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 1.30 ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന നവാഭിഷിക്ത ശ്രേഷ്‌ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും സഭാ ഭാരവാഹികളും, വര്‍ക്കിംഗ് – മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂര്‍ വഴി വൈകിട്ട് 3.30 ന് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെക്ക് ശ്രേഷ്ഠ ബാവായെ ആനയിക്കും. പാത്രിയർക്കാ സെന്ററിന്റെ പ്രധാന കവാടത്തിൽ നിന്ന് ശ്രേഷ്ഠ ബാവായെ പാത്രിയർക്കാ സെൻ്ററിലേക്ക് സ്വീകരിക്കും. വൈകിട്ട് 3.30 ന് പാത്രിയർക്കാ സെൻ്ററിൽ നിന്ന് മുൻഗാമിയായ ശ്രേഷ്ഠ ബസ്സേലിയോസ് […]
- [മോർ ബസേലിയോസ് ജോസഫ് ബാവ - തിരമാലകളിൽ തീരം തെളിക്കും അമരക്കാരൻ (മോർ തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത)](https://www.jscnews.in/2025/03/3039/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അത്യുന്നത പദവിയായ ശ്രേഷ്‌ഠ കാതോലിക്കായായി മോർ ബസേലിയോസ് ജോസഫ് ബാവാ തിരുമേനി സ്ഥാനാരോഹിതനായതിൽ സന്തോഷിക്കുകയും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സ്നേഹപൂർവ്വവും പ്രാർത്ഥനാനിർഭരവുമായ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. ഭാഗ്യസ്മരണീയനായ പരുമല തിരുമേനിയുടെ പിൻതലമുറക്കാരനായ ഈ പിതാവ് ആ ശ്രേഷ്ഠ പൈതൃകത്തിൻ്റെ നാളുകൾ ജീവിതത്തിൽ സാംശീകരിച്ചു ശുശ്രൂഷാ സരണി പ്രശോഭിതമാക്കുന്നു എന്നത് അനുഗ്രഹകരമാണ്. ശ്രേഷ്‌ഠമായ നിലയിൽ ഉന്നതവിദ്യാഭ്യാസം നേടുകയും തുടർന്ന് പൗരോഹിത്യശുശ്രൂഷയിലേക്ക് പ്രവേശിക്കുകയും ചെയ്‌ത് മേൽപ്പട്ട സ്ഥാനത്ത് മുപ്പത് വർഷം അനുഗ്രഹകരമായ ശുശ്രൂഷ നിർവ്വഹിച്ചു. രണ്ടു പതിറ്റാണ്ടുകാലത്തോളം യാക്കോബായ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഭാഗ്യ സ്‌മരണീയനായ ബസേലിയോസ് തോമസ് പ്രഥമൻ ശ്രേഷ്‌ഠ കാതോലിക്ക ബാവ തിരുമേനിക്ക് ശക്തമായ പിന്തുണയാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ നൽകിയത്. സഭ നേരിടുന്ന പ്രയാസങ്ങളെ ധീരമായി അഭിമുഖീകരിച്ച് സഭയ്ക്ക് നേതൃത്വം നൽകുന്നു. തിരമാലകളാൽ പ്രക്ഷുബ്‌ദമായ സാഗരത്തിൽ തെല്ലും ആശങ്കപ്പെടാതെ തീരം തെളിയ്ക്കുന്ന അമരക്കാരനെപ്പോലെയാണ് നവാഭിഷിക്ത ശ്രേഷ്ഠ ബാവ തിരുമേനി […]
- [ക്ഷാമകാലത്തെ, ക്ഷേമമാക്കുവാൻ പുതിയ ബാവയ്ക്ക് ദൈവം കരുത്തേകട്ടെ (ഫാ. റോയി ജോർജ് കട്ടച്ചിറ, വൈദീക ട്രസ്റ്റി, യാക്കോബായ സഭ)](https://www.jscnews.in/2025/03/3037/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ എന്നും പ്രതിസന്ധിയിലൂടെയാണ് യാത്ര ചെയ്തിട്ടുള്ളത്. എത്ര വലിയ കാറ്റും കോളും സഭയാകുന്ന ഈ കപ്പലിൽ ആഞ്ഞടിച്ചാലും തളരാതെ തകർന്നു പോകാതെ ദൈവം ഈ കപ്പലിനെ നയിച്ചുകൊണ്ടുപോകുന്നു എന്നതാണ് പ്രത്യേകത. 50 വർഷം പിമ്പിലോട്ട് നോക്കിയാൽ സഭയ്ക്ക് നേതൃത്വം നൽകുവാൻ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പിതാക്കന്മാർ എല്ലാം കഷ്ട്ട നഷ്ടങ്ങളുടേയും വ്യവഹാരങ്ങളുടേയും കണ്ണനീരിന്റെയും നടുവിലൂടെയാണ് സഭയെ നയിച്ചത്. ജീവിതത്തിൻ്റെ എല്ലാ സുഖ സൗകര്യങ്ങളേയും പരിത്യജിച്ചുകൊണ്ട് കണ്ണുനീരോടെ സഭയെ സ്നേഹിച്ച ജനത്തിൻ്റെ നടുവിൽ പ്രാർത്ഥനയും വചനകരുത്തും കൈമുതലാക്കിയ ആ പുണ്യപ്പെട്ട പിതാക്കന്മാർ പ്രത്യേകിച്ച് പൗലൂസ് മോർ പീലക്സിനോസ് പെരുമ്പള്ളിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ്, തോമസ് മോർ ദിവന്നാസിയോസ്, കുര്യാക്കോസ് മോർ കൂറിലോസ് എന്നീ പിതാക്കന്മാരെ പ്രത്യേകം സ്‌മരിക്കേണ്ടതാണ്. ഇവരിൽ പൗലോസ് മോർ പീലക്സിനോസ്, തോമസ് മോർ ദിവന്നാസിയോസ് തിരുമേനിയും സഭയുടെ കാതാലിക്കാമാരായി ദീർഘകാലം ശുശ്രൂഷ ചെയ്ത് പരി. സഭയെ വളർത്താൻ അത്യദ്ധ്വാനം ചെയ്തു. ഭാഗ്യസ്‌മരനാർനായ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് […]
- [സഭാഗാത്രത്തിലെ വിശിഷ്ടവും വിലപ്പെട്ടതുമായ രത്നം (കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ)](https://www.jscnews.in/2025/03/3035/): ദൈവാനുഗ്രഹത്തിൻ്റെയും അവിടുത്തെ പരിപാലനയുടെയും വിസ്മയനീയമായ വഴികളിൽ, ആകമായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ തിരുമനസ്സിൻ്റെ തൃക്കയ്യാൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവായായി എത്രയും വാൽസല്യനിധിയായ അഭിവന്ദ്യ ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, ഉയർത്തപ്പെട്ടതിൽ ദൈവത്തെ സ്‌തുതിക്കുന്നു. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലാ” (റോമ 5:5) എന്ന വി. പൗലോസ് അപ്പസ്തോലൻ്റെ ഓർമ്മപ്പെടുത്തൽ ഇത്തരുണത്തിൽ എത്രയോ അർത്ഥവത്താണ്. പരിശുദ്ധ പരുമല തിരുമേനിയുടെ കുടുംബത്തിൽ നിന്ന് യാക്കോബായ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ കടന്നു വന്നത് ദൈവ പദ്ധതിയുടെ ഭാഗവും ദൈവ പരിപാലനയുടെ വ്യക്തമായ അടയാള വുമാണ്. ഇത്തരുണത്തിൽ നവാഭിഷിക്ത ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവാ തിരുമേനിക്കും യാക്കോബായ സുറിയാനി സഭാ സമൂഹത്തിനും മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടേയും, ബഹു. വൈദികരുടേയും സന്യസ്‌തരുടേയും വിശ്വാസിസമൂഹത്തിന്റേയും ആശംസകളും പ്രാർത്ഥനകളും ഹൃദയപൂർവ്വം നേരുന്നു. ശ്രേഷ്ഠ […]
- [മലങ്കര സഭയുടെ നവാഭിഷിക്ത കാതോലിക്കാ ബാവയ്ക്ക് പാത്രിയർക്കാ സെന്ററിൽ സ്വീകരണം 30 ന്](https://www.jscnews.in/2025/03/3033/): പുത്തൻകുരിശ് ● ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ തുടങ്ങി. 30 ന് ഉച്ചയ്ക്ക് 12.30 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന ശ്രേഷ്ഠ ബാവായെ സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിച്ച് പാത്രിയർക്കാ സെന്ററിലേക്ക് ആനയിക്കും. മാർ അത്തനേഷ്യസ് കത്തീഡ്രലിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിങ്കൽ പ്രാർഥനയ്ക്കു ശേഷം സ്‌ഥാനാരോഹണ ശുശ്രൂഷ നടക്കും. മലങ്കരയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. എബ്രഹാം മോർ സേവേറിയോസ് പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച് ബിഷപ് മാർ ഡാനിയൽ ക്ലീമീസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി എന്നിവർ പ്രധാന കാർമികരാകും. വൈകിട്ട് 4.30 ന് നടക്കുന്ന അനുമോദന സമ്മേളനം ഗവർണർ രാജേന്ദ്ര അർലേക്കർ ഉദ്ഘാടനം ചെയ്യും. പാത്രിയർക്കാ സെന്റർ മൈതാനിയിൽ പടുകൂറ്റൻ പന്തലാണു നിർമിക്കുന്നത്.
- [ശ്രേഷ്‌ഠ നിയോഗം നവവെളിച്ചമാകട്ടെ](https://www.jscnews.in/2025/03/3031/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്ക പദവിയിലേക്കു ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത ഇന്നലെ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായാല്‍ ബെയ്‌റൂട്ടിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് ഉയര്‍ത്തപ്പെട്ടു. കുടുംബപാരമ്പര്യത്തില്‍, പരിശുദ്ധ ചാത്തുരുത്തിയില്‍ ഗീവര്‍ഗീസ് മോര്‍ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ (പരുമല) നാലാം തലമുറക്കാരനാണ് അദ്ദേഹം. പതിമൂന്നാം വയസില്‍ പുരോഹിതനായ അദ്ദേഹം വൈദികവേലയുടെ അഞ്ചു ദശാബ്‌ദം പിന്നിട്ടാണിപ്പോള്‍ കാതോലിക്ക പദവിയിലെത്തുന്നത്. ഇന്ത്യയിലെ യാക്കോബായ സമൂഹം മാത്രമല്ല, എല്ലാ ജനവിഭാഗവും അദ്ദേഹത്തെ ആദരിക്കുന്നു; സ്‌ഥാനാരോഹണത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. മതരംഗത്ത് മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക മേഖലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലമതിക്കാനാവില്ല. ഒരു മതത്തിന്റെ ആചാര്യനായിരിക്കുമ്പോഴും എല്ലാവിഭാഗം ജനത്തേയും ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുന്നു. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ പിന്‍ഗാമിയായാണു ജോസഫ് മോര്‍ ഗ്രിഗോറിയോസ് ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് (യാക്കോബായ) സഭയുടെ കാതോലിക്കയായി ഉയര്‍ത്തപ്പെട്ടത്.നിരവധി വിദ്യാലയങ്ങളും സേവനപ്രസ്‌ഥാനങ്ങളും അദ്ദേഹം പടുത്തുയര്‍ത്തി, ഈ രംഗത്തു മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്നു. തന്റെ മെത്രാഭിഷേക വാര്‍ഷികത്തോടനുബന്ധിച്ചു നിര്‍ധന യുവതികളുടെ […]
- [ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ സ്ഥാനമേറ്റു](https://www.jscnews.in/2025/03/3027/): ബെയ്റൂട്ട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ഇനി ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയസ് ജോസഫ് പ്രഥമൻ ബാവാ എന്ന പേരിലാണ് അറിയപ്പെടുക. ലബനനിലെ അച്ചാനെ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവായെ അഭിഷിക്തനാക്കിയത്. സന്ധ്യാപ്രാർഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂർ നീണ്ടു. ഇന്ത്യൻ സമയം ചൊവ്വ രാത്രി 8.30 ഓടെ സ്ഥാനാഭിഷേക ശുശ്രൂഷകൾ തുടങ്ങി. തുടർന്ന് കാതോലിക്ക വാഴ്ചയുടെ പ്രത്യേക ക്രമം ആരംഭിച്ചു. കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത, പാത്രിയർക്കീസ് ബാവായോടും സുറിയാനി സഭയുടെ സുന്നഹദോസിനോടുമുള്ള വിധേയത്വം പ്രഖ്യാപിച്ച് ശല്മൂസ പ്രമാണം വായിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ ശിരസിൽ പാത്രിയർക്കീസ് ബാവാ കൈവച്ച് റൂശ്മ ചെയ്ത് മുദ്രണം ചാർത്തിയാണ് കാതോലിക്കയായി പ്രഖ്യാപിച്ചത്. തുടർന്ന് സ്ഥാനചിഹ്നങ്ങളായ പടിമാല, സ്ലീബ, അംശവടി […]
- [ലെബനൻ്റെ കാരകിൽ പോൽ തലയെടുപ്പോടെ മലങ്കര സഭയുടെ മഫ്രിയാനോ ബസ്സേലിയോസ് ജോസഫ് ബാവ](https://www.jscnews.in/2025/03/3025/): കവിത പൂക്കും ദേവദാരു; കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം അച്ചാനെ (ലബനൻ) ● തലയെടുപ്പിന്റെ മരമാണു ലബനനിലെ ദേവദാരു. നീതിമാനെ ദൈവം പനപോലെ വളർത്തുമെന്നും ലബനന്റെ ‘കാരകിൽ’ പോലെ അയാൾ തലയെടുപ്പോടെ നിൽക്കുമെന്നുമുള്ള വേദവാക്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പ്രാർഥനാഗീതത്തിലുണ്ട്. ‘കാരകിൽ’ എന്നാൽ ദേവദാരുവാണ്. ശിഖരങ്ങൾ തമ്മിൽ കൊരുത്ത് ഉയരത്തിൽ, ആഴത്തിൽ വേരോട്ടവുമായി നിൽക്കുന്ന ദേവദാരുമരങ്ങൾ കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണു കാണുന്നത്. ബൈബിളിലെ പഴയ നിയമത്തിൽ സോളമൻ രാജാവ് ജറുസലമിൽ ആദ്യത്തെ ആരാധനാലയം പണിതതു ലബനനിലെ ദേവദാരു മരം കൊണ്ടാണെന്നു പറയുന്നു. ലബനനിൽ ദേശീയ ചിഹ്നമാണ് ദേവദാരു വൃക്ഷം. ലബനൻ പതാകയിൽ അത് ആലേഖനം ചെയ്തിട്ടുണ്ട്.ലോകത്തേറ്റവും വായിക്കപ്പെട്ട കവികളിലൊരാളായ ഖലീൽ ജിബ്രാന്റെ കവിതകളിലും അദ്ദേഹത്തിന്റെ പെയിന്റിങ്ങുകളിലും ലബനനിലെ ദേവദാരുവിന്റെ വരയും വർണവുമുണ്ട്. അദ്ദേഹത്തിന്റെ കുടീരം സ്ഥിതിചെയ്യുന്ന മ്യൂസിയം വടക്കൻ ലബനനിലെ ബ്ഷരിയിൽ ‘ദൈവത്തിന്റെ ദേവദാരുക്കൾ’ എന്നറിയപ്പെടുന്ന യുനെസ്കോ പൈതൃകപട്ടികയിലുള്ള സ്ഥലത്താണ്. ദേവദാരുമരങ്ങളാൽ ചുറ്റപ്പെട്ട ആ മണ്ണിൽ അന്ത്യവിശ്രമം വേണമെന്നതു ജിബ്രാന്റെ ആഗ്രഹമായിരുന്നു. ജിബ്രാൻ പറഞ്ഞു– […]
- [ഇന്ത്യയെ അഭിനന്ദിച്ച് പരി. പാത്രിയർക്കീസ് ബാവാ](https://www.jscnews.in/2025/03/3023/): ലെബനോൻ ● വിവിധ ജാതി മതവിഭാഗങ്ങളും വിവിധ ഭാഷക്കാരും ഒരു പതാകയ്ക്കു കീഴിൽ ഒരുമിക്കുന്ന ഇന്ത്യയുടെ സഹിഷ്ണുത പാരമ്പര്യത്തെ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അഭിനന്ദിച്ചു. പ്രതിനിധി സംഘത്തെ അയച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നന്ദി പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യയിലെ സിറിയൻ സഭ പൂർവികരുടെ വിശ്വാസത്തോടും വിശുദ്ധ സിംഹാസനവുമായുള്ള കൂട്ടായ്മയോടും കൂറു പുലർത്തി. അതേ സമയം ഇന്ത്യൻ പൈതൃകത്തോടും സംസ്കാരത്തോടും വിശ്വസ്തത പുലർത്തുകയും ചെയ്തുവെന്നു പാത്രിയർക്കീസ് ബാവാ പറഞ്ഞു.
- [ശ്രേഷ്ഠം, ഭക്തിനിർഭരം; അളവറ്റ ദൈവകൃപയ്ക്ക് ആഴമുള്ള നന്ദി](https://www.jscnews.in/2025/03/3021/): അച്ചാനെ (ലബനൻ) ● സ്വജീവിതത്തെ ഉയർത്തുകയല്ല, സ്നേഹത്തോടും വിനയത്തോടും ക്രിസ്തുവിന്റെ കുരിശ് ചുമക്കുകയാണു തന്റെ ദൗത്യമെന്നു ശ്രേഷ്ഠ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാബാവാ. അളവറ്റ ദൈവകൃപയ്ക്ക് ആഴമുള്ള നന്ദിയോടെ ഞാൻ നിങ്ങൾക്കുമുന്നിൽ വിനീതനായി നിൽക്കുന്നു. ദൈവസ്നേഹത്തിലും അറിവിലും സഭയോടുള്ള പ്രതിബദ്ധതയിലും പരിശുദ്ധ പാത്രിയർക്കീസ് ബാവാ എന്റെ വഴികളെ വെളിച്ചമുള്ളതാക്കുന്നു. ദുരന്തങ്ങളും യുദ്ധവും ഭീകരതയും ഇരകളാക്കുന്നവർക്കൊപ്പം ചേർന്നുനിൽക്കുന്നതിലും സമാധാനമില്ലാത്തിടത്ത് അതിനായി നിർഭയം ഇടപെടുന്നതിലും അദ്ദേഹം പ്രചോദനമാണെന്നു വാഴിക്കൽ ചടങ്ങിനു ശേഷമുള്ള പ്രസംഗത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ പറഞ്ഞു. അയർലൻഡിലെ വേദശാസ്ത്രപഠനകാലത്തു സീനിയർ ആയിരുന്ന പാത്രിയർക്കീസ് ബാവായുമായി അന്നുമുതൽക്കുള്ള ബന്ധം, തന്നെ രൂപപ്പെടുത്തുന്നതിനും വിശ്വാസപാതയിൽ സ്ഥിരപ്പെടുത്തുന്നതിനും കാരണമായെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തിലെ മുൻതലമുറക്കാരനായ പരിശുദ്ധ പരുമല തിരുമേനിയുടേതടക്കം തനിക്കു വെളിച്ചം പകർന്ന സഭയിലെ പരിശുദ്ധൻമാരെ കാതോലിക്കാബാവാ അനുസ്മരിച്ചു. രാജ്യത്തിന്റെ മഹത്തായ പൈതൃകത്തോടും സഹിഷ്ണുതയോടും ബഹുസ്വരതയോടും മതനിരപേക്ഷതയോടും പൗരനെന്ന നിലയിലുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത ശ്രേഷ്ഠ കാതോലിക്കാബാവ ഉറപ്പിച്ചു പറഞ്ഞു. പ്രസംഗത്തിനിടെ ജയ്ഹിന്ദ് മുഴക്കി അദ്ദേഹം ഇന്ത്യൻ സമൂഹത്തെ […]
- [കാതോലിക്കാ ബാവയ്ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി മോദി](https://www.jscnews.in/2025/03/3019/): ബെയ്റൂട്ട് ● പുതിയ കാതോലിക്കാബാവായുടെ അഭിഷേകം സമൂഹത്തിൽ ഐക്യവും സമാധാനവും ആത്മീയബലവും വ്യാപിപ്പിക്കാൻ സഹായിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ സന്ദേശം ലബനനിലെ വാഴിക്കലിനോടനുബന്ധിച്ചുള്ള ചടങ്ങിൽ മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വായിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഈ സുപ്രധാനനിമിഷം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക– ആത്മീയ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നതാണ്. സഭയോടുള്ള പ്രതിബദ്ധതയ്ക്കും സമർപ്പണത്തിനും സാക്ഷ്യമാണു പുതിയ കാതോലിക്കാബാവായുടെ ജീവിതയാത്രയെന്നും വിദ്യാഭ്യാസ– സാമൂഹിക സേവനരംഗങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
- [കാതോലിക്കാ സ്ഥാനാരോഹണം; സാക്ഷ്യം വഹിച്ച് കേരളം](https://www.jscnews.in/2025/03/3017/): കൊച്ചി ● യാക്കോബായ സഭയുടേതടക്കം സിറിയൻ ഓർത്തഡോക്സ് സഭയിലെ മെത്രാപ്പൊലീത്തമാരും അഭിഷേക ശുശ്രൂഷയിൽ പങ്കാളികളായി. കേരളത്തിൽനിന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാബാവാ, മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത എന്നിവരെത്തി. ലബനൻ പ്രസിഡന്റ് ജോസഫ് ഓനിന്റെ പ്രതിനിധിയും ലബനനിലെ ഇന്ത്യൻ സ്ഥാനപതി നൂർ റഹ്മാൻ ഷെയ്ഖും സന്നിഹിതരായിരുന്നു. മന്ത്രി പി.രാജീവ്, എംഎൽഎമാരായ അനൂപ് ജേക്കബ്, ഇ.പി.ടൈസൻ, എൽദോസ് പി.കുന്നപ്പിള്ളി, ജോബ് മൈക്കിൾ, പി.വി.ശ്രീനിജൻ, പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവർ കേരള സർക്കാരിന്റെയും ബെന്നി ബഹനാൻ എംപി, വി.മുരളീധരൻ, അൽഫോൻസ് കണ്ണന്താനം, ഷോൺ ജോർജ് എന്നിവർ കേന്ദ്രസർക്കാരിന്റെയും പ്രതിനിധികളായെത്തി.യാക്കോബായ സഭയുടെ കേരളത്തിലെയും പുറംനാടുകളിലെയും പള്ളികളിൽനിന്ന് വൈദികരും സഭാംഗങ്ങളുമായി എഴുനൂറിലേറെപ്പേർ അഭിഷേകത്തിനു സാക്ഷികളായി.
- [കാരുണ്യവഴിയിലെ ഇടയൻ; ജോസഫ് മാർ ഗ്രിഗോറിയോസ് ഇന്ന് അഭിഷിക്തനാകും](https://www.jscnews.in/2025/03/3015/): കൊച്ചി ● വചനിപ്പ് തിരുനാള്‍ ദിനമായ ഇന്ന് ആകമാന സുറിയാനി സഭയിലെ മെത്രാപ്പോലീത്തമാര്‍ക്കും ലോകമൊട്ടുക്കുള്ള വിശ്വാസികള്‍ക്കും പ്രാര്‍ഥനാപുണ്യം. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്സ്ഥാനമേല്‍ക്കുന്ന നിമിഷം കാത്തിരിക്കുകയാണ് വിശ്വാസികള്‍. ബയ്റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ വൈകീട്ട് 5-നാണ് (ഇന്ത്യന്‍ സമയം രാത്രി 8.30) ചടങ്ങ്. സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹ കാര്‍മികരാകും. വചനിപ്പ് തിരുനാള്‍ ദിവസമാണ് സ്ഥാനാരോഹണമെന്ന പ്രത്യേകതയുമുണ്ട്. ഇന്ന് രാവിലെ സഭയുടെ എല്ലാ ദൈവാലയങ്ങളിലും വി.കുർബാനയുണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭ, അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ കത്തോലിക്കാ സഭ, അര്‍മേനിയന്‍ കത്തോലിക്കാ സഭ, കല്‍ദായ സുറിയാനി സഭ തുടങ്ങി വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ […]
- [ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂലൈ 6 ന്](https://www.jscnews.in/2025/07/5235/): ബാംഗ്ലൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ ആദ്യ ദൈവാലയവും ശ്രേഷ്ഠ കാതോലിക്ക ബാവ വൈദികനായിരുന്ന കാലഘട്ടത്തിൽ വികാരിയായി സേവനം അനുഷ്ഠിക്കുകയും പുതിയ ദൈവാലയ നിർമ്മാണത്തിന് നേതൃത്വം വഹിച്ചു പൂർത്തീകരിക്കുകയും ചെയ്ത ഭാരതത്തിലെ ഏക ദൈവാലയവുമായ ബാംഗ്ലൂർ ക്യൂൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ദൈവാലയ സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി സമാപനവും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും ജൂലൈ 6 ഞായറാഴ്ച നടക്കും. ഞായറാഴ്ച രാവിലെ 7.30 ന് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണവും തുടർന്ന് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമികത്വത്തിലും ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെയും മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെയും സഹ കാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും പൊതുസമ്മേളനവും നടക്കും. 2024 ഫെബ്രുവരിയിൽ നടന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അപ്പോസ്തോലിക സന്ദർശന വേളയിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന […]
- [വീട്ടൂർ മോർ ഗബ്രിയേൽ ദയറായിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകി](https://www.jscnews.in/2025/07/5230/): മൂവാറ്റുപുഴ ● വീട്ടൂർ മോർ ഗബ്രിയേൽ ദയറായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ദയറായിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ ദയറാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദീകരും വിശ്വാസികളും ചേർന്ന് ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടത്തപ്പെട്ടു. തുടർന്ന് സുറിയാനി ബി2 ലെവൽ കോഴ്സിന്റെ കോൺവെക്കേഷനും ശ്രേഷ്ഠ ബാവ നിർവ്വഹിച്ചു. അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. അനേകം വൈദീകരും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവ എ.ഇ.എം. ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിട്ടൂർ ദയറായിലെ ജെറിയാട്രിക് കെയർ സെന്റർ സന്ദർശിച്ചു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മാതൃ ഇടവകയുടെ സ്വീകരണം ഇന്ന്; മാർത്തോമൻ ചാപ്പൽ കൂദാശ ഒന്നാം ഘട്ടം നിർവഹിച്ചു](https://www.jscnews.in/2025/07/5205/): മുളന്തുരുത്തി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മാതൃ ഇടവകയായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയുടെ നേതൃത്വത്തിലുള്ള വരവേൽപ്പും സ്വീകരണ സമ്മേളനവും ഇന്ന് നടക്കും. വൈകിട്ട് 4.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ മാതൃ ഇടവകയുടെ നേതൃത്വത്തിൽ മുളന്തുരുത്തി കരവട്ടെ വടക്കേ കുരിശിങ്കൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിക്കും.ശേഷം പുനരുദ്ധാരണം നടത്തിയ ചാപ്പലിന്റെ വി. മൂറോൻ കൂദാശയുടെ രണ്ടാം ഘട്ടം ശ്രേഷ്ഠ ബാവ നിർവഹിക്കും. തുടർന്നു നടക്കുന്ന സ്വീകരണ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സഭയിലെ മെത്രാപ്പോലീത്തമാരും രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ പ്രമുഖരും ആശംസകൾ അർപ്പിക്കും. മാർത്തോമൻ യാക്കോബായ ചാപ്പലിന്റെ വി. മൂറോൻ കൂദാശയുടെ ആദ്യ ഘട്ടം ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ ഇന്നലെ നടന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ […]
- [വിശ്വാസ തീക്ഷ്ണതയുടെ സാക്ഷാത്കാരം; മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി ചാപ്പൽ കൂദാശ ഇന്നാരംഭിക്കും](https://www.jscnews.in/2025/07/5173/): മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ തറവാട്, രണ്ടാം യെരുശലേം, ഇന്ത്യയിലെ സെഹിയോൻ എന്നിങ്ങനെ അനേകം വിശേഷണങ്ങളിലൂടെ പരിശുദ്ധ സഭയുടെ ചരിത്രപ്രസിദ്ധമായ അനേകം കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച പുണ്യപ്പെട്ട മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിലെ പുനരുദ്ധാരണം പൂർത്തീകരിച്ച മാർത്തോമ്മൻ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശ ഇന്ന് ആരംഭിക്കും. ചാപ്പലിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിനും കല്ലിട്ട പെരുന്നാളിനും വി. മൂറോൻ കൂദാശയ്ക്കും പ്രാരംഭം കുറിച്ചുകൊണ്ട് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടി ഉയർത്തി.സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ. ഷൈജു പഴമ്പിള്ളി, ഫാ. എൽദോസ് ആയപ്പിള്ളിൽ, ട്രസ്‌റ്റിമാരായ അനിൽ ജേക്കബ് പൊനോടത്ത്. സി.എം ജോയി ചേലച്ചുവട്ടിൽ, മാത്യു പി. വർഗീസ് പറയംതടത്തിൽ തുടങ്ങിയവർ പങ്കെടുത്തു. പെരുന്നാളിൻ്റെ ഭാഗമായി തിരുശേഷിപ്പ് സ്ഥാപനവും നടക്കും. വി. മൂറോൻ കൂദാശയോടനുബന്ധിച്ച് മഞ്ഞിനിക്കര കബറിങ്കൽ നിന്നു ദീപശിഖാ പ്രയാണ യാത്ര, വടക്കൻ പറവൂർ കബറിങ്കൽ നിന്നുള്ള പാത്രിയർക്കാ പതാക പ്രയാണ യാത്ര, കോതമംഗലം ചെറിയ പള്ളിയിൽ […]
- [ജെ.എസ്.സി മിഷൻ ശ്രേഷ്‌ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകി; 'ഹെർഗോ ദൽ റോസേ' പഠന പരമ്പര ആരംഭിച്ചു](https://www.jscnews.in/2025/07/5160/): പുത്തൻകുരിശ് ● യാക്കോബായ സിറിയൻ ക്രിസ്ത്യൻ (ജെ.എസ്.സി) മിഷൻ്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന പ്രവർത്തക യോഗത്തിൽ മിഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പരിശുദ്ധ സഭയുടെ ആരാധനാ ക്രമങ്ങളെയും കൂദാശകളെയും കുറിച്ചുള്ള പഠന പരമ്പര ‘ഹെർഗോ ദൽ റോസേ’ ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മിഷൻ പ്രസിഡന്റ് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. യോഗത്തിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ ഡോ. സലിബ റമ്പാൻ, വന്ദ്യ ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, മിഷൻ സെക്രട്ടറി സി.എം. ജോസഫ്, വർക്കിംഗ് കമ്മിറ്റി അംഗം എം.ജെ. മാർക്കോസ്, സുവിശേഷ സംഘം സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ പി.പി. എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
- [ചെമ്പ് സെൻ്റ് തോമസ് പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളും, ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും ജൂലൈ 1, 2, 3 തീയതികളിൽ](https://www.jscnews.in/2025/06/5135/): ചെമ്പ് ● കണ്ടനാട് ഭദ്രാസനത്തിലെ ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളും, ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും, അനുമോദനവും ജൂലൈ 1, 2, 3 (ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിൽ നടക്കും. ജൂലൈ 1 ചൊവ്വാഴ്ച്ച രാവിലെ 7:30 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പള്ളിയിലേക്ക് സ്വീകരണം നൽകും. തുടർന്ന് 7:45 ന് പ്രഭാത പ്രാർത്ഥന, 8.30 ന് ശ്രേഷ്ഠ ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. 9:45 ന് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ശ്രേഷ്ഠ ബാവ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതയിൽ ഫ്രാൻസീസ് ജോർജ്ജ് എം.പി. ഉദ്ഘാടനം നിർവ്വഹിക്കും. രാഷ്ട്രീയ, സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ സംബന്ധിക്കും. ജൂലൈ 2 ബുധനാഴ്ച വൈകിട്ട് 6:30 ന് സന്ധ്യാപ്രാർത്ഥന, 7:30 ന് […]
- [ലഹരി എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കണം: ഡോ. മോർ കൂറിലോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/06/5128/): തിരുവല്ല ● ലഹരി എന്ന സാമൂഹ്യ തിന്മയ്ക്കെതിരെ വിദ്യാർത്ഥികളും, മാതാപിതാക്കളും ജാഗരൂകരായിരിക്കണമെന്ന് നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത പറഞ്ഞു. ജീവിതത്തിലെ ഓരോ നിമിഷത്തിനും ഒരു ദൈവിക ലക്ഷ്യമുണ്ട്. ലഹരി ഈ വിലയേറിയ ജീവിതത്തെ തകർക്കുന്നു.ദൈവം നൽകിയ ജീവിതത്തെ ആഘാതപ്പെടുത്തുന്ന ഏത് പ്രവൃത്തിയും ആത്മഹത്യയ്ക്ക് സദൃശമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഉണർവ്വ്’ എന്ന പേരിൽ നടത്തിയ ലഹരി വിരുദ്ധ സെമിനാർ മഴുവങ്ങാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. തിരുവല്ല എക്സൈസ് റെയ്ഞ്ച് ഓഫീസർ ഷിജു വി. ബോധവത്ക്കരണ ക്ലാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. റോജൻ പി. രാജൻ, ഇടവക വികാരി വന്ദ്യ ജോയിക്കുട്ടി വർഗീസ് കോറെപ്പിസ്ക്കോപ്പ, ഫാ. അരുൺ ബോസ് എന്നിവർ സംസാരിച്ചു. ഫാ. മത്ഥ്യാസ് കാവുങ്കൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് റാലിയും ഫ്ലാഷ് മോബും നടന്നു.
- [ലഹരിയ്ക്കെതിരായ പോരാട്ടം സുവിശേഷ ദൗത്യം: അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത](https://www.jscnews.in/2025/06/5117/): പോണ്ടിച്ചേരി ● സാമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിയ്ക്കെതിരായ പോരാട്ടം സുവിശേഷ ദൗത്യമായി കണ്ടു ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ വൈദികർ സജീവ പങ്കാളികളാവണമെന്ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പോണ്ടിച്ചേരി സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന മൈലാപ്പൂർ ഭദ്രാസനത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. ലഹരിയ്ക്കെതിരായ അവബോധം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിത്.ഇടവകകളിൽ ലഹരിയ്ക്ക് അടിമപ്പെടുന്ന കുട്ടികളെയും യുവാക്കളെയും ചേർത്തു പിടിച്ച് തിരികെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ വൈദികരും ആത്മീയ സംഘടനകളും സ്വീകരിക്കണമെന്നും അതു സുവിശേഷമാണെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. സുബിൻ വർഗീസ്, ഫാ. വർഗീസ് കടുംകീരിൽ, ഫാ. സിബി പോൾ കായനാട്, അൽമായ സെക്രട്ടറി രാജു എം. ഈപ്പൻ, ഓഡിറ്റർ ഷിലു ജോൺ, കൗൺസിൽ അംഗം ജീൻ കെ. ജോൺ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. മൈലാപ്പൂർ ഭദ്രാസനത്തിൻ്റെ […]
- [ജീവിത ലക്ഷ്യത്തെ തിരിച്ചറിയുന്ന പ്രവർത്തനങ്ങളായിരിക്കണം യഥാർത്ഥ ലഹരി: അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/06/5104/): താമരശ്ശേരി ● ജീവിതത്തിൻ്റെ ലക്ഷ്യത്തെ തിരിച്ചറിയുന്ന പ്രവർത്തനങ്ങളായിരിക്കണം യഥാർത്ഥ ലഹരിയെന്നും, അതിനായി രാസ ലഹരികളോടും, മയക്കുമരുന്നുകളോടും മനുഷ്യൻ വിട പറയണമെന്ന് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ നടന്ന ലോക ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. രാസലഹരിക്കെതിരായ പോരാട്ടത്തിന് യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ബേസിൽ തൊണ്ടലിൽ അദ്ധ്യക്ഷനായിരുന്നു. ഫാ. സ്കറിയ ഇന്തലാംകുഴിയിൽ മുഖ്യസന്ദേശം നൽകി. ഫാ. സ്കറിയ കൊരയംമാക്കിൽ, ഫാ. ജിൻസ് കാരിക്കുളത്തിൽ, സഭാ വർക്കിങ് കമ്മറ്റി അംഗം ബേബി ജേക്കബ് പീടിയേക്കൽ, സഭാ മാനേജിങ് കമ്മറ്റി അംഗങ്ങളായ കെ.എം പൗലോസ്, സന്തോഷ് മാളിയേലിൽ, വനിതാ സമാജം ഭദ്രാസന സെക്രട്ടറി ടെസി തോമസ്, ജോയിൻ്റ് സെക്രട്ടറി ഷോജി കുര്യാക്കോസ്, കേന്ദ്രകമ്മറ്റി അംഗം കുഞ്ഞേലം ജോൺ, താമരശ്ശേരി മേഖലാ […]
- [ഓക്ക്ലാൻഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വി. പത്രോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി](https://www.jscnews.in/2025/06/5097/): ഓക്ക്ലാൻഡ് (ന്യൂസിലാൻ്റ്) ● ന്യൂസിലാൻ്റിലെ ഓക്ക്ലാൻഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വാർഷികപ്പെരുന്നാൾ, വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ജൂൺ 22 ഞായറാഴ്ച പെരുന്നാൾ കൊടിയേറ്റ് നടന്നു. ജൂൺ 28 ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്കാരവും വിവിധ കലാ മത്സരങ്ങളും സമ്മാനദാനവും നടത്തപ്പെട്ടു. പ്രധാനപ്പെരുന്നാൾ ദിവസമായ ജൂൺ 29 ഞായറാഴ്ച രാവിലെ നടന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് വന്ദ്യ ഡോ. ജോസഫ് സക്കറിയ മാരംകണ്ടം കോറെപ്പിസ്കോപ്പ, വന്ദ്യ ജോൺ തെക്കേടത്ത് കോറെപ്പിസ്കോപ്പ, ഫാ. ജിയോ കുര്യൻ എന്നിവർ കാർമികത്വം വഹിച്ചു. തുടർന്ന് വികാരി വന്ദ്യ ഡോ. ജോസഫ് സക്കറിയ കോറെപ്പിസ്കോപ്പയ്ക്ക് സ്നേഹനിർഭരമായ യാത്രയയപ്പും പൊതു സമ്മേളനവും നടത്തപ്പെട്ടു. പ്രദിക്ഷണം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി വന്ദ്യ ഡോ. ജോസഫ് സക്കറിയ കോറെപ്പിസ്കോപ്പ, വൈസ് പ്രസിഡൻ്റ് സുജേഷ് ഗീവർഗീസ്, സെക്രട്ടറി ഡോണി ചെന്നോത്ത്, ട്രഷറർ എൽദോ ചെറിയാൻ, പെരുന്നാൾ കോർഡിനേറ്റർ സാബു ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം […]
- [ജൂൺ 29 - ശ്ലീഹന്മാരിൽ തലവന്മാരായ ഉന്നതപ്പെട്ട മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/06/5084/): ഇന്ന് ജൂൺ 29. ശ്ലീഹന്മാരിൽ തലവന്മാരായ ഉന്നതപ്പെട്ട മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. വിശുദ്ധ ശ്ലീഹാ നോമ്പും മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളോടെ അവസാനിക്കുന്നു. കർത്താവേ വിലയേറിയ മാണിക്യം പോലെ വിശുദ്ധ ശ്ലീഹൻമാരുടെ കയ്യിൽ നിന്റെ വിശുദ്ധ സഭയ്ക്കായിട്ട് നീ ഏൽപ്പിച്ചു കൊടുത്തിട്ടുള്ള സത്യവിശ്വാസത്തെ ഞങ്ങൾ മുറുകെപ്പിടിച്ച് അതിൽ ജീവിക്കുകയും മരിക്കുകയും ചെയ്യുമാറാകണമേ. അവരോട് കൂടെയും അവരുടെ ഇടയിലും നിന്നുകൊണ്ട് നിന്നെ സ്തുതി പാടുവാൻ ഞങ്ങളെ യോഗ്യരാക്കി തീർക്കുകയും ചെയ്യണമേ.
- [സഭാടിസ്ഥാനത്തിൽ നാളെ ലഹരി വിരുദ്ധ ദിനം ആചരിക്കും](https://www.jscnews.in/2025/06/5078/): ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന പ്രകാരം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ നാളെ (ജൂൺ 29 ഞായറാഴ്‌ച) ലഹരി വിരുദ്ധ ദിനമായി പ്രത്യേകം ആചരിക്കും. പരിശുദ്ധ സഭയുടെ എല്ലാ പള്ളികളിലും നാളെ വി. കുർബ്ബാനയ്ക്ക് ശേഷം ലഹരിക്കടിമപ്പെട്ടവർ അതിൽ നിന്ന് വിമുക്തരാകുവാൻ വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും. ബഹു. വൈദീകരുടേയും പള്ളി ഭരണസമിതിയുടേയും നേതൃത്വത്തിൽ വിവിധ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിക്കും.
- [പ്രൊഫ. ഫാ. നൈനാൻ പി. ജേക്കബ് (പറമ്പിൽ അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/06/5067/): ഒളശ്ശ (കോട്ടയം) ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ സീനിയർ വൈദീകനും, കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് റിട്ട. പ്രഫസറുമായ കുമ്മനം പറമ്പിൽ പാലമറ്റത്ത് ഫാ. നൈനാൻ പി. ജേക്കബ് (84) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം നാളെ (ജൂൺ 29 ഞായറാഴ്ച) രാവിലെ 10:30 ന് കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതും, തുടർന്ന് ഉച്ചക്ക് 2:30 ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെയും, മറ്റ് മെത്രാപ്പോലീത്താന്മാരുടെയും കാർമികത്വത്തിൽ കബറടക്ക ശുശ്രൂഷ നടത്തപ്പെടുന്നതുമാണ്. മഞ്ഞിനിക്കര മാർ ഇഗ്നാത്തിയോസ് ദയറ, തിരുവാർപ്പ് മർത്തശ്‌മൂനി പള്ളി, കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് പള്ളി, കുണ്ടറ സെൻ്റ് ജോർജ് പള്ളി, അടൂർ മോർ ഇഗ്നാത്തിയോസ് പള്ളി, കോട്ടയം ക്നാനായ വലിയ പള്ളി, പാമ്പാടി സിംഹാസന പള്ളി, ഇല്ലിക്കൽ സെന്റ് മേരീസ് പള്ളി, കല്ലുങ്കത്ര സെന്റ് ജോർജ് പള്ളി, ചെങ്ങളം സെന്റ് […]
- [ദിവംഗതനായ കോട്ടയിൽ ചെറിയാൻ മല്പാനച്ചൻ്റെ മകൻ ഡീ. ജോൺസ് കോട്ടയിൽ കശ്ശീശ പദവിയിലേക്ക്](https://www.jscnews.in/2025/06/5065/): കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ ഡീക്കൻ ജോൺസ് കോട്ടയിലിനെ കശ്ശീശ പദവിയിലേക്ക് ഉയർത്തുന്നു. കോട്ടയം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ ജൂൺ 30 തിങ്കൾ വി. ശ്ലീഹന്മാരുടെ പെരുന്നാൾ ദിവസം ശുശ്രൂഷകൾ നടക്കും. രാവിലെ 6:30 ന് പ്രഭാത നമസ്കാരവും 7:00 മണിക്ക് വി. കുർബ്ബാനയും തുടർന്ന് പട്ടം കൊട ശുശ്രൂഷയും ക്രമീകരിച്ചിരിക്കുന്നു. മലങ്കരയുടെ വാനമ്പാടി എന്നറിയപ്പെട്ടിരുന്ന ദിവംഗതനായ കോട്ടയിൽ ചെറിയാൻ മല്പാനച്ചൻ്റെയും അനു ചെറിയാൻ്റെയും പുത്രനാണ് ഡീക്കൻ ജോൺസ് കോട്ടയിൽ. നാലുന്നാക്കൽ പടിഞ്ഞാറേവീട്ടിൽ നിജി മറിയം ജേക്കബ്ബ് ആണ് സഹധർമ്മിണി. മുളന്തുരുത്തി എം.എസ്.ഒ.റ്റി. വൈദിക സെമിനാരിയിൽ നിന്ന് ഒന്നാം റാങ്കോടെ വേദശാസ്ത്രത്തിലും മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദം നേടി. സംഗീതത്തിൽ ഉപരി പഠനങ്ങൾ നടത്തിയ ശെമ്മാശൻ സെറാംപൂർ സർവ്വകലാശാലയിൽ നിന്ന് വർഷിപ്പ് ആൻ്റ് മ്യൂസിക്കിലും കൊച്ചി ക്രോസ് റോഡ്സ് സ്കൂൾ […]
- [ഇന്ത്യൻ വൈ.എം.സി.എ. ഭാരവാഹികൾ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു ](https://www.jscnews.in/2025/06/5056/): തിരുവാങ്കുളം ● വൈ.എം.സി.എ. നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ സന്ദർശിച്ച് പ്രാർത്ഥനാശംസകൾ അർപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി എൻ.വി. എൽദോ, സംസ്ഥാന ട്രഷറർ അനിൽ ജോർജ്, മുൻ സംസ്ഥാന വൈസ് ചെയർമാൻ വർഗീസ് ജോർജ് പള്ളിക്കര, മുൻ സംസ്ഥാന ട്രഷറർ ഷെവ. എം.ജെ. മർക്കോസ്, എറണാകുളം സബ് -റീജിയൻ ചെയർമാൻ അയ്ജു ജേക്കബ്, വൈ.എം.സി.എ. പ്രസിഡന്റ് മാരായ ജോൺ ജേക്കബ്, ബിജു മ്യാലിൽ, റീസ് പുത്തൻവീട്, എൻ.പി. മാത്യുകുട്ടി മറ്റു വൈ.എം.സി.എ. ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
- [മത്തിക്കര യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളും സുവർണ്ണ ജൂബിലി സമാപനവും ജൂൺ 28, 29 തീയതികളിൽ](https://www.jscnews.in/2025/06/5047/): ബാംഗ്ലൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ബാംഗ്ലൂർ ഭദ്രാസനത്തിലെ മത്തിക്കര സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളുംസുവർണ്ണ ജൂബിലി സമാപനവും ജൂൺ 28, 29 നടക്കും. വികാരി ഫാ. പി.പി എൽദോസ് പെരുന്നാൾ കൊടിയേറ്റ് നടത്തി. പെരുന്നാളിനോടനുബന്ധിച്ച് നടന്ന സുവിശേഷയോഗത്തിന് ഫാ. അരുൺ സി. എബ്രഹാം നേതൃത്വം നൽകി. ജൂൺ 28 ശനിയാഴ്ച വൈകിട്ട് 6:30 ന് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, വചനസന്ദേശം തുടർന്ന് 8 ന് പ്രദിക്ഷണം, സ്നേഹവിരുന്ന് എന്നിവ നടക്കും. ജൂൺ 29 ഞായറാഴ്ച രാവിലെ 7:30 ന് പ്രഭാത നമസ്കാരവും 8:15 ന് വി. മൂന്നിന്മേൽ കുർബ്ബാനയും നടക്കും. അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. 10 ന് സുവനീർ പ്രകാശനവും ഐസിസി മെമ്മോറിയൽ ടോപ്പേർസ് അവാർഡ് ദാനവും ലേലവും സ്നേഹവിരുന്നും നടക്കും. പെരുന്നാൾ […]
- [മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പലിൽ പെരുന്നാളും വി. മൂറോൻ കൂദാശയും ജൂൺ 28 മുതൽ](https://www.jscnews.in/2025/06/5034/): മുളന്തുരുത്തി ● കൊച്ചി ഭദ്രാസനത്തിലെ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ചാപ്പലിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളും പുനരുദ്ധാരണം നടത്തിയ ചാപ്പലിന്റെ വി. മൂറോൻ കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും പള്ളിക്ക് കല്ലിട്ട പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ 3 വരെ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കു സ്വീകരണവും നൽകും. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിൽ 3 ദിവസങ്ങളിലായി നടക്കുന്ന കൂദാശയ്ക്കു അഭിവന്ദ്യ മെത്രാപ്പോലീത്തമാരായമോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സഹകാർമികരാകും. ജൂൺ 27 വെള്ളി രാവിലെ 6.30 ന് പ്രഭാത നമസ്കാരം, 7 ന് വി. കുർബ്ബാന, വൈകിട്ട് 5 നു തുരുത്തിക്കര ബെത്‌ലഹേം ചാപ്പലിൽ നിന്നും കൊടിമര ഘോഷയാത്ര. തുടർന്നു കൊടിമരം സ്ഥാപനം എന്നിവ നടക്കും. ജൂൺ 28 ശനി രാവിലെ 6.30 ന് പ്രഭാത […]
- [യുദ്ധം വേണ്ടത് ലഹരി ഭീകരതയ്ക്കെതിരെ : ശ്രേഷ്ഠ ബാവ; യാക്കോബായ സുറിയാനി സഭ ലഹരി വിരുദ്ധ ദിനം ആചരിച്ചു](https://www.jscnews.in/2025/06/5027/): തിരുവാങ്കുളം ● സാമൂഹ്യ വിപത്തായി മാറി കൊണ്ടിരിക്കുന്ന ലഹരി ഭീകരതയ്ക്കെതിരെയാണ് യുദ്ധം വേണ്ടതെന്നും ലഹരി വിപത്തിനെതിരെ പോരാടണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. തിരുവാങ്കുളം ജോർജിയൻ അക്കാദമി ഹൈസ്കൂളിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ. നമ്മെ തളർത്തുന്നതാവരുത്, നമ്മെ വളർത്തുന്നതെന്തോ അതാവണം നമ്മുടെ ലഹരി. കലാ-കായിക വിനോദങ്ങളിലൂടെയും നല്ല വിദ്യാഭ്യാസത്തിലൂടെയും ജീവിതത്തിൽ ലഹരി കണ്ടെത്തുവാനും ജീവിതത്തെ നശിപ്പിക്കുന്ന ലഹരി വസ്തുക്കളോട് ഉപേക്ഷ പറയുവാനും വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. വിദ്യാർത്ഥികൾ ലഹരിയെ എതിർത്തും പരസ്പരം സഹായിച്ചും ആരോഗ്യത്തോടെ സമൂഹത്തെ വളർത്തണമെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. തൃപ്പൂണിത്തുറ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജഹാൻ എച്ച്., സിവിൽ എക്സൈസ് ഓഫീസർ സജിൻ ബാബു എന്നിവർ പ്രസംഗിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോഷി ചിറ്റേത്ത്, പ്രിൻസിപ്പൽ ഷീബ കുര്യക്കോസ്, പി.ആർ.ഓ ഫാ. റിജോ കൊമരിക്കൽ തുടങ്ങിയവർ […]
- [ജെയ്നി സെന്ററിലെ വിദ്യാർഥികൾക്കൊപ്പം സമയം പങ്കിട്ട് ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/06/5003/): തൃപ്പൂണിത്തുറ ● എരൂരിലെ സ്പെഷൽ സ്‌കൂളായ ജെയ്നി സെന്ററിലെ വിദ്യാർഥികൾക്കൊപ്പം ചേർന്നും അവരെ ചേർത്തു പിടിച്ചും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. ഇന്നലെ രാവിലെ സ്‌കൂളിൽ എത്തിയ ശ്രേഷ്ഠ ബാവ ഉച്ചയോടെയാണ് മടങ്ങിയത്. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കു വിദ്യാഭ്യാസം നൽകുന്ന സ്കൂളിൻ്റെ പ്രസിഡന്റും ശ്രേഷ്ഠ ബാവായാണ്. ബാവ ആയതിനു ശേഷം ആദ്യമായിട്ടാണ് സ്‌കൂളിൽ എത്തുന്നത്. സ്‌കൂളിലെ എല്ലാ ക്ലാസ് മുറികളിലും തയ്യൽ യൂണിറ്റിലും ബാവാ എത്തി. വിദ്യാർഥികളെ ചേർത്തു നിർത്തിയും അവർക്കൊപ്പം പാട്ട് പാടിയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും ശ്രേഷ്ഠ ബാവ അവർക്കൊപ്പം കൂടുകയായിരുന്നു. എല്ലാ വിദ്യാർഥികൾക്കും ആശീർവാദം നൽകിയ ശേഷമാണ് ബാവ മടങ്ങിയത്. സ്കൂൾ പ്രിൻസിപ്പൽ സിയ ജോർജ്, വൈസ് പ്രസിഡന്റ് റോസമ്മ വർഗീസ്, ട്രസ്‌റ്റി ഫാ. ജോഷി ചിറ്റേത്ത്, പിആർഒ ഫാ. ബേസിൽ ഏബ്രഹാം തുടങ്ങിയവർ ചേർന്നാണ് ബാവായെ സ്വീകരിച്ചത്. സ്‌കൂളിന്റെ ന്യൂസ് ലെറ്റർ പ്രസിദ്ധീകരിക്കാൻ നേതൃത്വം നൽകിയ ഡീക്കൻ ഏലിയാസ് സിറിയക്, ബേബിച്ചൻ […]
- [യാക്കോബായ സുറിയാനി സഭ ലഹരി വിരുദ്ധ ദിനം ആചരിക്കും](https://www.jscnews.in/2025/06/4978/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിക്കും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് സഭയുടെ കീഴിലുള്ള സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്, ലഹരിവിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ തിരുവാങ്കുളം ജോർജിയൻ അക്കാദമി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നൽകും. ജൂൺ 29 ഞായറാഴ്‌ച സഭയുടെ എല്ലാ പള്ളികളിലും ലഹരി വിരുദ്ധ ദിനമായി പ്രത്യേകം ആചരിക്കും. വി. കുർബ്ബാനാനന്തരം ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേകം പ്രാർത്ഥന നടത്തും. തുടർന്ന് വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ പള്ളികൾക്കായി സർക്കുലർ നൽകിയിട്ടുണ്ട്.
- [ചാവേർ സ്ഫോടനമുണ്ടായ പള്ളിയും ആക്രമണത്തിൽ പരിക്കേറ്റവരെയും പരിശുദ്ധ പാത്രിയർക്കീസ് ബാവ സന്ദർശിച്ചു](https://www.jscnews.in/2025/06/4972/): ഡമാസ്കസ് ● സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിനടുത്ത് ഡ്വേലയിലുള്ള ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലും, സ്ഫോടനം നടന്ന പള്ളിയിലും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സന്ദർശിച്ചു. അന്ത്യോഖ്യായിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയർക്കീസ് ആബൂൻ മോർ യൂഹാനോൻ പത്താമൻ ബാവ, മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആബൂൻ മോർ യൗസേഫ് അബ്സി പാത്രിയർക്കീസ് ബാവ എന്നിവരോടൊപ്പമായിരുന്നു പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സന്ദർശനം.
- [അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സർക്കുലർ](https://www.jscnews.in/2025/06/4954/): ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജൂണ്‍ 29 ഞായറാഴ്ച എല്ലാ പള്ളികളിലും ലഹരി വിരുദ്ധ ദിനമായി ആചരിക്കണം. ലഹരി വിമുക്ത സമൂഹത്തിനായി പ്രത്യേക പ്രാർത്ഥന നടത്തണം. വിവിധ ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ റാലികൾ, സെമിനാറുകൾ, ലഹരി വിരുദ്ധ പ്രതിജ്ഞ തുടങ്ങിയവ നടത്തേണ്ടതാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അറിയിച്ചു.
- [ഡമാസ്കസിലെ ക്രൈസ്തവ ദൈവാലയത്തിൽ ചാവേറാക്രമണം; യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അപലപിച്ചു](https://www.jscnews.in/2025/06/4946/): പുത്തൻകുരിശ് ● സിറിയയിൽ ഡമാസ്കസിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ മാർ ഏലിയാസ് ദൈവാലയത്തിലുണ്ടായ അതിദാരുണമായ ഭീകരാക്രമണത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അപലപിച്ചു. പളളിക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ട് നിന്നവർക്ക് നേരെയുണ്ടായ ഭീകരാക്രമണം അത്യന്തം വേദനാജനകമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഭീകരാക്രമണത്തിൽ ഇന്ത്യയിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഗാധമായ ദുഃഖം ശ്രേഷ്ഠ കാതോലിക്ക ബാവ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ അറിയിച്ചു. ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ശ്രേഷ്ഠ ബാവ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. മധ്യപൂർവ്വേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ യുദ്ധക്കെടുതിയിൽ കഷ്ടപ്പെടുന്നവരെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കുന്നു. യുദ്ധം കൊണ്ട് ആരും ജയിക്കുന്നില്ല. യുദ്ധവും ഭീകരവാദ പ്രവർത്തനങ്ങളും മാനവരാശിയുടെ നാശത്തിനല്ലാതെ ശാശ്വത സമാധാനത്തിനുള്ള പരിഹാരമല്ലെന്നുള്ള തിരിച്ചറിവ് രാഷ്ട്ര തലവന്മാർക്ക് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ […]
- [മതവും വിശ്വാസവും മനുഷ്യരിൽ അകലങ്ങൾ സൃഷ്ടിക്കാതെ അടുത്ത് ചേർത്തു നിർത്തുന്ന തലങ്ങളിലേക്ക് വളരണം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/06/4941/): തൃപ്പൂണിത്തുറ ● മതവും വിശ്വാസവും മനുഷ്യരിൽ അകലങ്ങൾ സൃഷ്ടിക്കാതെ അടുത്ത് ചേർത്തു നിർത്തുന്ന തലങ്ങളിലേക്ക് വളരണമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ തൃപ്പൂണിത്തുറ പൗരാവലി നൽകിയ സ്വീകരണ സമ്മേളനത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ക്രൈസ്തവ സഭകൾ നടത്തുന്ന സാമൂഹിക സേവന പദ്ധതികളിൽ മറ്റു മതസ്ഥർക്കും കൂടുതൽ പ്രാമുഖ്യം നൽകും. ലഹരി ഉപയോഗത്തിനടിമപ്പെട്ടവരെ അതിൽ നിന്നും മുക്തമാക്കുന്നതിനുള്ള സെൻ്ററുകളും പുനരധിവാസ കേന്ദ്രങ്ങളും കൂടുതൽ ഉണ്ടാകണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. മതവൈരം അല്ലെങ്കിൽ മത തീവ്രവാദം എന്നത് വളരെ അപകടകരമായ ചിന്തയും, സമീപനവുമാണ്. പഴയ കാലത്ത് നിന്നൊക്കെ മാറി ഒരു കടയിൽ പോയി സാധനങ്ങൾ വാങ്ങണമെങ്കിൽ ആ കട ഹൈന്ദവന്റെതാണോ, ക്രിസ്‌ത്യാനിയുടെതാണോ, ഇസ്ലാമിന്റെതാണോ എന്ന് അന്വേഷിക്കുന്ന ഒരു കാലം എന്ന് പറയുന്നത് ഒരു അപകടകരമായ സൂചനയാണ്. ക്രൈസ്‌തവ സഭയുടെ ഒരു ശുശ്രൂഷകൻ എന്നുള്ള നിലയിൽ […]
- [ശ്രേഷ്ഠ ബാവയ്ക്ക് സ്നേഹോഷ്മള സ്വീകരണമൊരുക്കി തൃപ്പൂണിത്തുറ പൗരാവലി](https://www.jscnews.in/2025/06/4930/): തൃപ്പൂണിത്തുറ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി തൃപ്പൂണിത്തുറ പൗരാവലി. കഥകളി വേഷത്തിന്റെയും, മോഹിനിയാട്ട വേഷത്തിന്റെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെയായിരുന്നു ശ്രേഷ്ഠ ബാവായെ ലായം കൂത്തമ്പലത്തിലേക്ക് സ്വീകരിച്ചാനയിച്ചത്. ഗ്രേഷ്ഠ ബാവായെ വരവേൽക്കാൻ വിശ്വാസികൾ ഒഴുകിയെത്തി. വൈകിട്ടോടെ സ്‌റ്റാച്യു ജംഗ്ഷനിൽ എത്തിയ ശ്രേഷ്ഠ ബാവായെ ജന പ്രതിനിധികൾ, മത നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുടെ നേത്യത്വത്തിൽ സ്വീകരിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമരത്ത് എത്തിയ തങ്ങളുടെ നാട്ടുകാരനായ ബാവായെ സ്വീകരിക്കാൻ ഒട്ടേറെ നാട്ടുകാരും എത്തിയിരുന്നു. സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊച്ചി രാജകുടുംബത്തിന്റെ ‘കോട്ട് ഓഫ് ആംസ്’ പാലസ് ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് എസ്. അനുജൻ തമ്പുരാൻ ബാവായ്ക്കു സമർപ്പിച്ചു. നഗര സഭാധ്യക്ഷ രമ സന്തോഷ് അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, […]
- [മതങ്ങൾക്കിടയിലെ അകലങ്ങൾ വളർത്തുന്ന സംസ്കാരം സമൂഹത്തിൽ വ്യാപിക്കുന്നത് ദുസ്സൂചന: ശ്രേഷ്ഠ ബാവ; തിരുവല്ലയിൽ പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി](https://www.jscnews.in/2025/06/4853/): തിരുവല്ല ● മതങ്ങൾക്കിടയിലെ അകലങ്ങൾ വളർത്തുന്ന സംസ്കാരം സമൂഹത്തിൽ വ്യാപിക്കുന്നത് ദുസ്സൂചനയാണെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. തിരുവല്ലയിൽ പൗരാവലിയുടെയും നിരണം ഭദ്രാസനത്തിൻ്റെയും നേതൃത്വത്തിൽ നൽകിയ പ്രൗഢോജ്ജ്വലമായ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ദൈവ-മനുഷ്യ ബന്ധങ്ങൾക്കിടയിൽ മതിലുകൾ ഉയരുമ്പോൾ മനുഷ്യബന്ധങ്ങൾ തകരുന്നു. മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോളാണ് ദൈവീകത അനുഭവിക്കാനാവുന്നത്. എല്ലാവരും നല്ല മനുഷ്യരായി ജീവിക്കണമെന്നാണ് ആഗ്രഹം. സ്നേഹം, സൗഹൃദം, സഹോദര്യം എന്നിവയിലൂടെ മതങ്ങൾക്കതീതമായി ദൈവീകമായ കൈയ്യൊപ്പ് ഉണ്ടാകണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. മാർത്തോമാ സഭാ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സാമുവേൽ മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത, സംവിധായകൻ ബ്ലസി, മാത്യു ടി. തോമസ് എംഎൽഎ, തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, ക്നാനായ ഭദ്രാസനാധിപൻ കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, […]
- [മാർത്തോമ്മാ സഭ സന്നദ്ധ സുവിശേഷ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം ശ്രേഷ്ഠ ബാവ നിർവഹിച്ചു](https://www.jscnews.in/2025/06/4847/): എറണാകുളം ● മാർത്തോമ്മാ സഭ എറണാകുളം സെന്റർ സന്നദ്ധ സുവിശേഷ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. എളംകുളം ജെറുസലേം മാർത്തോമ്മാ സുറിയാനി പള്ളിയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണം നൽകി. റവ. കെ.ജി ജോസഫ് അധ്യക്ഷനായി. എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് എംഎൽഎ, വികാരി ജനറൽ റവ. പി.ടി. തോമസ്, ഗായിക മേഴ്‌സി മാത്യു, കെ.വി. പോൾ, റവ. ബിനു ജോൺ, സുലു തോമസ് എന്നിവർ പ്രസംഗിച്ചു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് തൃപ്പൂണിത്തുറ പൗരാവലിയുടെ സ്വീകരണം നാളെ](https://www.jscnews.in/2025/06/4843/): തൃപ്പൂണിത്തുറ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തൃപ്പൂണിത്തുറ പൗരാവലി നാളെ (ജൂൺ 22 ഞായർ) സ്വീകരണം നൽകും. സ്‌റ്റാച്യു ജംഗ്ഷനിലെ ലായം കൂത്തമ്പലത്തിൽ വൈകിട്ട് 4 ന് എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ വാദ്യ മേളങ്ങളോടെ വേദിയിലേക്ക് സ്വീകരിച്ച് ആനയിക്കും. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിക്കുന്ന സ്വീകരണ സമ്മേളനം കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പാലസ് ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ബോർഡ് പ്രസിഡൻ്റ് എസ്. അനുജൻ പൗരാവലിയുടെ ഉപഹാരം സമർപ്പിക്കും. പിറവം എം.എൽ.എ അനൂപ് ജേക്കബ്, തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, വടക്കേക്കോട്ട സെന്റ് ജോസഫ് പള്ളി അസി. വികാരി ഫാ. ആൻ്റണി ഫ്രാൻസിസ്, പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്, തൃപ്പൂണിത്തുറ ജുമാ മസ്‌ജിദ് ഇമാം ഇബ്രാഹിം കാമിൽ സഖാഫി, സി.പി.എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി […]
- [ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത (1970-2022)](https://www.jscnews.in/2025/06/4839/): യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഡൽഹി, മലബാർ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന, സത്യവിശ്വാസ സംരക്ഷണത്തിന്റെ കാവൽഭടനായ ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ മൂന്നാം ശ്രാദ്ധപ്പെരുന്നാൾ കബറിടം സ്ഥിതി ചെയ്യുന്ന കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തൻ പള്ളിയിൽ ജൂൺ 21 ന് ആചരിക്കും. കോട്ടയം ജില്ലയിലെ കുറിച്ചി പകലോമറ്റം അമ്പലക്കടവിൽ കൊച്ചില്ലം കുടുംബത്തിൽ പരേതനായ ചാക്കോ ഏബ്രഹാംമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23 നാണ് ജനനം. ഇംഗ്ലീഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവും വേദശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി. പുണ്യശ്ലോകനായ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് ശെമ്മാശ പട്ടവും കശ്ശീശ സ്ഥാനവും സ്വീകരിച്ചു. നിരണം ഭദ്രാസനത്തിലെ കാവുംഭാഗം സെന്റ് ജോർജ്, മേപ്രാൽ സെന്റ് ജോൺസ്, ചേപ്പാട് സെന്റ് ജോർജ്, കുന്നന്താനം സെന്റ് പീറ്റേഴ്സ്, പുറമറ്റം സെന്റ് ജോർജ്, ആഞ്ഞിലിത്താനം സെന്റ് മേരീസ്, കല്ലൂപ്പാറ സെന്റ് ഗ്രീഗോറിയോസ്, മഴുവങ്ങാട് സെന്റ് മേരീസ് എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2012 ജനുവരി 2 […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് നിരണം ഭദ്രാസനത്തിൻ്റെ സ്നേഹാദരവ്; തിരുവല്ലയിൽ സ്വീകരണം നാളെ](https://www.jscnews.in/2025/06/4832/): തിരുവല്ല ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് നിരണം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽനാളെ (ജൂൺ 21 ശനി) തിരുവല്ലയിൽ സ്നേഹനിർഭരമായ സ്വീകരണം നൽകും. നാളെ ഉച്ചകഴിഞ്ഞ് 2.30 ന് തിരുവല്ലയിൽ മലങ്കര കത്തോലിക്കാ സഭയുടെ സെന്റ് ജോൺസ് കത്തീഡ്രലിൽ എത്തുന്ന ശ്രേഷ്ഠ ബാവായെ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യരായ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സെൻ്റ് ജോൺസ് കത്തീഡ്രലിൽ നിന്നും സ്വീകരണ ഘോഷയാത്ര പുറപ്പെട്ട് തിരുവല്ല നഗരസഭാ കാര്യാലയത്തിൽ എത്തും. നഗരസഭയും പൗരസമൂഹവും ചേർന്ന് ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നൽകും. തുടർന്ന് അമ്പിളി ജങ്ഷനിൽ നിന്ന് ബാവായെ സ്വീകരിച്ച് […]
- [യാക്കോബായ സുറിയാനി സഭ ഡി-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും](https://www.jscnews.in/2025/06/4827/): പുത്തൻകുരിശ് ● പൊതുസമൂഹത്തെ പ്രത്യേകിച്ച് വിദ്യാർത്ഥികളെയും യുവതലമുറയെയും കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ലഹരി വിമുക്ത കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. വലിയ സാമൂഹ്യ ദുരന്തമായി മാറി കൊണ്ടിരിക്കുന്ന വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്ന് മുക്തി നേടാനും ലഹരിക്ക് അടിമപ്പെട്ടവരെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് തിരിച്ചു കൊണ്ടു വരുവാനും സഹായിക്കുന്ന ഡി-അഡിക്ഷൻ കേന്ദ്രങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണെന്ന് ശ്രേഷ്ഠ ബാവ അറിയിച്ചു. കൊച്ചി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ വെളിയനാട് വട്ടപ്പാറയിൽ ആദ്യ ഡി-അഡിക്ഷൻ സെൻ്റർ ആരംഭിക്കും. ആയതിൻ്റെ പ്രവർത്തനങ്ങൾക്കായി പ്രാരംഭ നടപടികൾക്ക് പരിശുദ്ധ സഭ തുടക്കം കുറിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിക്കുന്ന ഡി-അഡിക്ഷൻ സെൻ്ററിന്റെ ചുമതല ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ സഖറിയാസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്തായ്ക്ക് ശ്രേഷ്ഠ ബാവ നൽകി. കഴിഞ്ഞ ജൂൺ ആദ്യ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവ ഇട്ട്യാടത്ത് വല്യച്ചനെയും കിഴക്കേടത്ത് അച്ചനെയും സന്ദർശിച്ചു](https://www.jscnews.in/2025/06/4822/): മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി വന്ദ്യ ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ ഇട്ട്യാടത്ത്, സഹവികാരി വന്ദ്യ കെ. കുര്യാക്കോസ് കോറെപ്പിസ്കോപ്പ കിഴക്കേടത്ത് എന്നിവരുടെ ഭവനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ച് പ്രാർത്ഥന നടത്തി. കത്തീഡ്രലിൻ്റെ വളർച്ചയ്ക്ക് മുഖ്യ പങ്കാളിത്തം നൽകി പ്രവർത്തിക്കുകയും വേണ്ട മാർഗം നിർദ്ദേശങ്ങൾ നൽകുകയും പൗരോഹിത്യ നൽവരത്തിലൂടെ ഇടവക ജനങ്ങളെ ചേർത്തുനിർത്തുകയും ചെയ്യുന്ന വന്ദ്യ കോർ എപ്പിസ്കോപ്പമാരുടെ സേവനം സഭയ്ക്ക് എന്നും മുതൽക്കൂട്ടാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, കത്തീഡ്രൽ സഹവികാരി ഫാ. ലിറ്റു തണ്ടാശ്ശേരിയിൽ, ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം കണിയാംപറമ്പിൽ, ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ജോർജ് സഖറിയാ ചെമ്പോല, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ഡീക്കൻ ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ സന്നിഹിതരായിരുന്നു.
- [ദൈവത്തിൻ്റെ ജീവൻ്റെ വചനം ലഭിക്കുവാൻ സുവിശേഷ വേലയിലേക്ക് തിരിച്ചു പോകണം: ശ്രേഷ്ഠ ബാവ; അഖില മലങ്കര സുവിശേഷ സംഘത്തിൻ്റെ 36-ാം വാർഷികം ആഘോഷിച്ചു](https://www.jscnews.in/2025/06/4810/): പുത്തൻകുരിശ് ● ദൈവത്തിൻ്റെ ജീവൻ്റെ വചനം ലഭിക്കുവാൻ സുവിശേഷ വേലയിലേക്ക് തിരിച്ചു പോകണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന അഖില മലങ്കര സുവിശേഷ സംഘത്തിൻ്റെ 36-ാം വാർഷികം ഉത്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ. സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കോറെപ്പിസ്കോപ്പമാരായ ജോർജ്ജ് മാന്തോട്ടം, ഇ.സി. വർഗ്ഗീസ്, പീറ്റർ വേലംപറമ്പിൽ, വർഗ്ഗീസ് വാലയിൽ, വർഗ്ഗീസ് അരീക്കൽ, സെക്രട്ടറി മോൻസി വാവച്ചൻ, ട്രഷറർ തോമസ് കന്നടിയിൽ, ഫാ. പൗലോസ് പുതിയാമടം, എക്സിക്യൂട്ടിവ് അംഗങ്ങളായ കമാൻഡർ സജി. കെ. ഏലിയാസ്, സജി പുത്തൻകുരിശ്, ജോയിൻ്റ് സെക്രട്ടറി ഷെവലിയർ ടി.ടി. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.
- [പള്ളികൾക്ക് വേണ്ടിയുള്ള പോരാട്ടം തുടരും: ശ്രേഷ്ഠ കാതോലിക്ക ബാവ; കൂത്താട്ടുകുളം പൗരാവലി സ്നേഹോജ്ജ്വല സ്വീകരണം നൽകി](https://www.jscnews.in/2025/06/4804/): കുത്താട്ടുകുളം ● സഭയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ചർച്ചകൾക്ക് വാതിൽ തുറന്നിട്ടിരിക്കുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കൂത്താട്ടുകുളം മേഖലയ്ക്കു കീഴിലെ 14 പള്ളികളുടെയും, പൗരാവലിയുടെയും നേതൃത്വത്തിൽ കാതോലിക്ക ബാവായ്ക്കു നൽകിയ സ്വീകരണ പരിപാടിയിലെ മറുപടി പ്രസംഗം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ. ചില പള്ളികളിൽ സെമിത്തേരികൾ താഴിട്ടു പൂട്ടുന്ന സ്‌ഥിതിയാണ്. എല്ലാറ്റിനും പരിഹാരം ഉണ്ടാകണം. സാധ്യതകൾ തട്ടിത്തെറിപ്പിക്കില്ല. നീതി നിഷേധിക്കപ്പെടുന്നത് ചോദ്യം ചെയ്യുന്നത് കോടതിയോടുള്ള അനാദരവല്ല. അവകാശങ്ങൾ വിട്ടുകൊടുക്കാൻ തയാറല്ലെന്നും പോരാട്ടം തുടരുമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. എല്ലാവരെയും ഉൾപ്പെടുത്തി സ്വീകരണവും അനുമോദനവും നൽകിയ കുത്താട്ടുകുളത്തെ പൗരാവലിക്ക് ശ്രേഷ്ഠ ബാവ നന്ദി പറഞ്ഞു. സഭയിലെ വിശ്വാസികൾ മാത്രമല്ല, എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഇതരമതത്തിൽ പെട്ടവരും നൽകുന്ന സ്വീകാര്യതയെ ഹൃദയംകൊണ്ട് ചേർത്തു പിടിക്കുന്നതായി ബാവ പറഞ്ഞു. നല്ല ഹൃദയമുള്ള മനുഷ്യരെ സൃഷ്ടിച്ചെടുക്കയാണ് ലക്ഷ്യം. സഭയ്ക്ക് പ്രതിസന്ധികളുണ്ടെങ്കിലും ആർക്കും തകർക്കാൻ കഴിയില്ല എന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ഒഎൻവിയുടെ […]
- [യു.എ.ഇ. മേഖല പള്ളി പ്രതിപുരുഷ യോഗം നടന്നു](https://www.jscnews.in/2025/06/4797/): ഷാർജ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻ്റ് മേരീസ് സൂനോറോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്നു. മേഖലയിലെ വൈദികരും വിവിധ ദൈവാലയങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട് സ്വാഗതം ആശംസിച്ച യോഗത്തിൽ, സെക്രട്ടറി സന്ദീപ് ജോർജ് റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രസ്റ്റി എൽദോ പി. ജോർജ് 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു. മേഖലയുടെ നടപ്പു വർഷത്തിലെ പ്രവർത്തനങ്ങളെ കുറിച്ച് യോഗം വിലയിരുത്തി. യു.എ.ഇ മേഖലയുടെ 2025 ലെ ഫാമിലി കോൺഫറൻസ് നവംബർ 30 ഞായറാഴ്ച ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടത്തും. കോൺഫറൻസിൻ്റെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളെ യോഗം തിരഞ്ഞെടുത്തു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മോർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ അസ്സോസിയേഷൻ സ്വീകരണം നൽകി](https://www.jscnews.in/2025/06/4785/): കോതമംഗലം ● മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. മാർ ബസ്സേലിയോസ് ഡെന്റൽ കോളേജിന്റെ ആബൂൻ മോർ ബസ്സേലിയോസ് തോമസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽഫ്ലവേഴ്സ് ടിവിയുടെ മാനേജിങ് ഡയറക്ടറും 24 ന്യൂസ് ചാനലിന്റെ ചീഫ് എഡിറ്ററുമായ ആർ. ശ്രീകണ്ഠൻ നായർ ഉദ്‌ഘാടനം നിർവഹിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. എം.ബി.എം.എം. അസ്സോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ,അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., ആന്റണി ജോൺ എം.എൽ.എ, മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, കോതമംഗലം മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, നെല്ലിക്കുഴി ഗ്രാമപഞ്ചായത് പ്രസിഡന്റ് പി.എം. മജീദ്, മാർ ബസേലിയോസ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുരിയൻ, എം.ബി.എം.എം അസ്സോസിയേഷൻ വൈസ് […]
- [സത്യവിശ്വാസത്തിന്റെ കാവൽ ഭടനും മഞ്ഞിനിക്കര ദയറാ അധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും ആയിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെത്രാപ്പോലീത്തായുടെ 21-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/06/4779/): പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് മെത്രാപ്പോലിത്ത (1949 – 2004) – കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി ഇടവകയിൽ പനയ്ക്കൽ ഉക്രുവിന്റെയും (ജോസഫ്), താണ്ടുവിന്റെയും മകനായി ബെന്നി (തിരുമേനിയുടെ ബാല്യകാല നാമം) 1949 ജൂൺ 24-ാംതീയതി ജനിച്ചു. ഇരട്ട സഹോദരിയായ ബെറ്റിയെ കൂടാതെ ബെന്നിക്ക് ആറ് സഹോദരന്മാരും, നാല് സഹോദരികളുമുണ്ട്. സ്കൂൾ വിദ്യാഭ്യാസം കുന്നംകുളം എം.ജെ.ഡി ഹൈസ്കൂളിലും, പ്രീഡിഗ്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും, ഗണിതശാസ്ത്രത്തിൽ ഡിഗ്രി പഠനം തൃശൂർ സെന്റ് തോമസ് കോളേജിലും നിർവ്വഹിച്ചു. വിദ്യാർത്ഥിയായിരുന്ന ബെന്നിയെ കുന്നംകുളം സെന്റ് മേരീസ് സിംഹാസന പള്ളി വികാരിയായിരുന്ന (1961-84) ബഹു കെ.വി കുരിയാക്കോസച്ചൻ (പിന്നീട് അഭിവന്ദ്യ യൂലിയോസ് തിരുമേനി) മദ്ബഹായിലെ ശുശ്രൂഷകൾക്കായി പ്രവേശിപ്പിച്ചു. 1972 ൽ മഞ്ഞിനിക്കര ദയറായിൽ വിദ്യാർത്ഥിയായി ചേർന്ന ബെന്നി അൽമേനിയായിരിക്കെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ തിമൊഥിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1973 ജൂൺ 15-ാം തീയതി (സ്വർണ്ണവെള്ളിയാഴ്ച്ച) അഭിവന്ദ്യ അഫ്രേം ആബുദി മെത്രാപ്പോലീത്തായിൽ നിന്നും […]
- [കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്‌മാരക കുരിശുപള്ളിയുടെ പുനരുദ്ധാരണ കൂദാശ ശ്രേഷ്ഠ ബാവ നിർവഹിച്ചു](https://www.jscnews.in/2025/06/4774/): മുളന്തുരുത്തി ● ചെങ്ങോലപ്പാടം റെയിൽവേ ഓവർബ്രിഡ്‌ജിന് സമീപം കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്‌മാരക കുരിശുപള്ളിയുടെ പുനരുദ്ധാരണ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ നിർവഹിച്ചു. വൈദികർ സഹകാർമികരായിരുന്നു. അനേകം വിശ്വാസികൾ സംബന്ധിച്ചു. കൂദാശയ്ക്കായി എഴുന്നള്ളി വന്ന ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണമാണ് വിശ്വാസികൾ നൽകിയത്. വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ 44 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്‌മാരക കുരിശുപള്ളി. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷൻ്റെ നേതൃത്വത്തിലുള്ള കുരിശുപള്ളി കൂദാശയ്ക്ക് പ്രസിഡൻ്റ് വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, വൈദികർ, സെക്രട്ടറി രാജു തോമസ് തത്തമംഗലത്ത് എന്നിവർ നേതൃത്വം നൽകി.
- [ശ്രേഷ്ഠ ബാവായ്ക്ക് നടമേൽ പള്ളിയിൽ സ്വീകരണം നൽകി](https://www.jscnews.in/2025/06/4765/): തൃപ്പൂണിത്തുറ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തൃപ്പൂണിത്തുറ നടമേൽ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പളളിയിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി. മോർ കൗമായുടെ തിരുശേഷിപ്പ് സ്ഥാപിതമായ നടമേൽ പള്ളിയിൽ മോർ കൗമാ പിതാവിൻ്റെ ഓർമ്മപ്പെരുന്നാൾ ദിവസമായ ഇന്നലെ രാവിലെ പള്ളിയിലെത്തിയ ശ്രേഷ്ഠ ബാവായെ രാജകീയമായ രീതിയിൽ വികാരിമാരും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ ട്രസ്റ്റിമാരായ മാത്യു പോൾ പട്ടശ്ശേരിൽ, ബെന്നി ഐസക്ക് പുന്നയ്ക്കൽ എന്നിവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
- [അഹമ്മദാബാദ് വിമാനാപകടം; പരിശുദ്ധ പാത്രിയർക്കീസ് ബാവ അനുശോചനം അറിയിച്ചു](https://www.jscnews.in/2025/06/4740/): പുത്തൻകുരിശ് ● അഹമ്മദാബാദിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കു അയച്ച അനുശോചന സന്ദേശത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളോടും ദുരന്തത്തിൽ ഇരകളായവരോടും, പ്രത്യേകിച്ച് ഇന്ത്യയിലെ ഗവൺമെന്റിനോടും ജനങ്ങളോടും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി പരിശുദ്ധ ബാവ പറഞ്ഞു. രാജ്യത്തിൻ്റെ വേദനാജനകമായ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെയും പ്രത്യേകിച്ച് ഇന്ത്യയിലെ സുറിയാനി സഭയുടെയും പ്രാർത്ഥനയും പിന്തുണയും പരിശുദ്ധ ബാവ അറിയിച്ചു. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത(മീഡിയാ സെൽ ചെയർമാൻ) പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ15/06/2025
- [ശ്രേഷ്‌ഠ കാതോലിക്ക ബാവായ്ക്ക് നാളെ കൂത്താട്ടുകുളത്ത് പൗര സ്വീകരണം](https://www.jscnews.in/2025/06/4735/): കൂത്താട്ടുകുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കൂത്താട്ടുകുളം മേഖലയിലെ വിശ്വാസികളും പൗരാവലിയും ചേർത്ത് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കൂത്താട്ടുകുളത്ത് സ്വീകരണം നൽകും. നാളെ (ജൂൺ 15 ഞായർ) വൈകിട്ട് 5 ന് കൂത്താട്ടുകുളം കെ.ടി. ജേക്കബ് മെമ്മോറിയൽ ടൗൺഹാളിലാണ് സ്വീകരണ സമ്മേളനം. വടകര സെൻ്റ് ജോൺസ് യാക്കോബായ പള്ളിയിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ വികാരി ഫാ. പോൾ തോമസ് പീച്ചിയിലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൂത്താട്ടുകുളം സ്വകാര്യ ബസ് സ്‌റ്റാൻ്റിനു മുൻപിൽ എത്തിയ ശേഷം കുത്താട്ടുകുളം മേഖലയിലെ പള്ളികളിൽ നിന്നുള്ള വിശ്വാസികളും പൊതു സമൂഹവും ചേർന്ന് സ്വീകരിച്ച് ഘോഷയാത്രയായി ടൗൺഹാളിൽ എത്തിച്ചേരും. തുടർന്ന് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണവും പൊതുസമ്മേളനം നടത്തും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പാലാ രൂപത ബിഷപ്പ് […]
- [കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്‌മാരക കുരിശുപള്ളിയുടെ പുനരുദ്ധാരണ കൂദാശ ശ്രേഷ്ഠ ബാവ നിർവഹിക്കും](https://www.jscnews.in/2025/06/4724/): മുളന്തുരുത്തി ● ചെങ്ങോലപ്പാടം റെയിൽവേ ഓവർബ്രിഡ്‌ജിന് സമീപം കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്‌മാരക കുരിശുപള്ളിയുടെ പുനരുദ്ധാരണ കൂദാശ നാളെ (ജൂൺ 15 ഞായർ) രാവിലെ 11 മണിക്ക് നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും. വൈദികർ സഹകാർമികരാകും. അനേകം വിശ്വാസികൾ സംബന്ധിക്കും. വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ 44 വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് കൊച്ചുപറമ്പിൽ മോർ കൂറിലോസ് സ്‌മാരക കുരിശുപള്ളി. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷൻ്റെ നേതൃത്വത്തിലുള്ള കുരിശുപള്ളി കൂദാശയ്ക്ക് പ്രസിഡൻ്റ് വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, സെക്രട്ടറി രാജു തോമസ് തത്തമംഗലത്ത് എന്നിവർ നേതൃത്വം നൽകും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
- [മഹാരാഷ്ട്ര ഗവർണർ ശ്രീ. സി.പി. രാധാകൃഷ്ണൻ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/06/4718/): തിരുവാങ്കുളം ● മഹാരാഷ്ട്ര ഗവർണർ ശ്രീ. സി.പി. രാധാകൃഷ്ണൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ നടന്ന കൂടിക്കാഴ്ചയിൽ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ. ജോഷി ചിറ്റേത്ത്, മോഹൻ വെട്ടത്ത് എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ഗവർണറെ ശ്രേഷ്ഠ ബാവ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് ഗവർണർ ശ്രേഷ്ഠ ബാവായ്ക്ക് ഉപഹാരം സമർപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയിൽ സമകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്തു. സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ കാർന്നു തിന്നുന്ന ലഹരി വിപത്തിനെതിരെ ബഹു. കേന്ദ്ര ഗവൺമെൻ്റും ഗവർണറും ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നടത്തുന്ന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് സഭയുടെ പിന്തുണ ഗവർണർ ആവശ്യപ്പെടുകയും ശ്രേഷ്ഠ ബാവ സഭയുടെ പരിപൂർണ്ണ പിന്തുണ […]
- [അഹമ്മദാബാദ് വിമാനദുരന്തം ഹൃദയത്തിനേറ്റ നോവ്: ശ്രേഷ്ഠ കാതോലിക്ക ബാവ; രഞ്‌ജിതയുടെ ഭവനം ശ്രേഷ്ഠ ബാവ സന്ദർശിച്ചു](https://www.jscnews.in/2025/06/4688/): പുത്തൻകുരിശ് ● അഹമ്മദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടമായ മലയാളി നേഴ്സ് രഞ്‌ജിത ജി. നായരുടെ ഭവനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ചു. രാജ്യത്തെ നടുക്കിയ വിമാനദുരന്തം ഹൃദയത്തിനേറ്റ തീരാനോവാണ്. രാജ്യത്തിനൊപ്പം നിൽക്കേണ്ട സമയമാണിത്. ഹൃദയഭേദകമായ ദുരന്തം മൂലം അനേകരുടെ ജീവിത സ്വപ്നങ്ങളാണ് തകർന്നു വീണത്. കുടുംബത്തിനുണ്ടായ നഷ്‌ടം നികത്താനാവുന്നതല്ലെന്നും സഭയുടെ പ്രാർത്ഥനയും പിന്തുണയും കുടുംബത്തിനൊപ്പമുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ഭവനത്തിൽ പ്രാർത്ഥന നടത്തിയ ശ്രേഷ്ഠ ബാവ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഇത്തരം ദുരന്തങ്ങൾ ഇനിയും ഉണ്ടാകാതിരിക്കട്ടെയെന്നും സഭ രഞ്ജിതയുടെ കുടുംബത്തെ ചേർത്ത് പിടിക്കുന്നുവെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
- [അഹമ്മദാബാദ് വിമാനദുരന്തം അത്യന്തം വേദനാജനകം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/06/4669/): പുത്തൻകുരിശ് ● രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഞെട്ടിപ്പിക്കുന്നതും അത്യന്തം വേദനാജനകവുമാണെന്ന് ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചിച്ചു. അങ്ങേയറ്റം ഹൃദയഭേദകമായ ദുരന്തത്തിൽ മരണമടഞ്ഞവർക്കു ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേർന്ന് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു.
- [ശ്രേഷ്ഠ ബാവായ്ക്ക് തുമ്പമൺ ഭദ്രാസനത്തിന്റെ സ്വീകരണവും അനുമോദനവും ജൂൺ 13 ന്](https://www.jscnews.in/2025/06/4663/): പത്തനംതിട്ട ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക്തുമ്പമൺ ഭദ്രാസനത്തിന്റെ സ്വീകരണവും അനുമോദനവും ജൂൺ 13 വെള്ളി വള്ളിക്കോട്-കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും. നാളെ വൈകിട്ട് 3 ന് മഞ്ഞിനിക്കര ദയറായിൽ എത്തുന്ന ശ്രേഷ്ഠ കാതോലിക്ക ബാവ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ ധൂപപ്രാർഥന നടത്തും. അതിനു ശേഷം അനേകം വാഹനങ്ങളുടെ അകമ്പടിയോടെ വള്ളിക്കോട്-കോട്ടയം സെന്റ് മേരീസ് കത്തീഡ്രലിലേക്കു പുറപ്പെടും. 3.30 ന് ഞക്കുനിലം മണലേൽപടി ജംക്‌ഷനിൽ നിന്നു സ്വീകരിച്ച് ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിക്കുമെന്നു ഭാരവാഹികളായ ഫാ. സാംസൺ വർഗീസ്, ഫാ. ഗീവർഗീസ് സഖറിയ, ഫാ. എബി സ്റ്റീഫൻ, ഫാ. ബിജു ഈശോ, പബ്ലിസിറ്റി കൺവീനർ ജോസ് പനച്ചയ്ക്കൽ എന്നിവർ പറഞ്ഞു. പള്ളിയിൽ ധൂപപ്രാർഥനയ്ക്കു ശേഷം സ്വീകരണ സമ്മേളനം നടക്കും. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത […]
- [വിശ്വാസം നെഞ്ചോട് ചേർത്ത ഉഷാമേരിക്ക് പുതുനിയോഗം; സിസ്റ്റർ ലിദിയ ഇനി സന്യാസി സമൂഹത്തിൽ](https://www.jscnews.in/2025/06/4655/): കോലഞ്ചേരി ● പ്രാർത്ഥനാ വീഥിയിൽ വിശ്വാസം നെഞ്ചോട് ചേർത്ത് സമർപ്പിതമായ ശുശ്രൂഷ നിർവഹിക്കുന്ന ഉഷാമേരിക്ക് പുതു നിയോഗം. വെങ്ങോല ബെദ്സെയ്ദ പാലിയേറ്റീവ് സെൻ്ററിൽ ശുശ്രൂഷ ചെയ്തിരുന്ന ഉഷാമേരിയെ പരിശുദ്ധ സഭയുടെ സന്യാസി സമൂഹത്തിലേക്ക് ചേർക്കപ്പെട്ടു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന പ്രകാരം തൂത്തൂട്ടി ചാപ്പലിൽ വച്ച് സന്യാസിനി സമൂഹത്തിൻ്റെ ചുമതലയുള്ള ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയാണ് ഉഷാമേരിക്ക് സന്യാസിനി വസ്ത്രം നൽകി കൊണ്ട് സിസ്റ്റർ ലിദിയയായി സഭയുടെ സന്യാസിനി സമൂഹത്തിൽ ചേർത്തത്. ഹൈന്ദവ സമുദായത്തിൽ നിന്ന് പരിശുദ്ധ സഭയിലേക്ക് ചേർന്ന ഉഷാമേരി മലേക്കുരിശിൽ കബറടങ്ങിയിരിക്കുന്ന വന്ദ്യ ഫിനഹാസ് റമ്പാച്ചൻ്റെ ശിഷ്യയായിരുന്നു. കോലഞ്ചേരി പാലയ്ക്കാമറ്റം സ്വദേശിയായ ഉഷാമേരി 1992 ൽ 22-ാമത്തെ വയസ്സു മുതലാണ് സഭാംഗമായി ചേർന്നത്. 1992 മുതൽ 33 വർഷത്തോളം പാലിയേറ്റിവ് സെൻ്ററിൽ സമർപ്പിതമായി ശുശ്രൂഷ ചെയ്തു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് കണ്ടനാട് ഭദ്രാസനം ഭക്തിനിർഭരമായ സ്വീകരണം നൽകി; സഭയ്ക്ക് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിൻ്റെയും കാലം വിദൂരമല്ല: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/06/4608/): കോലഞ്ചേരി ● വിശ്വാസത്തിന്റെ പൈതൃകം മുറുകെപ്പിടിച്ചുകൊണ്ട് സഭയുടെ അസ്തിത്വം നിലനിർത്തിക്കൊണ്ട് സഭയ്ക്ക് സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിൻ്റെയും കാലം വരുമെന്ന പൂർണ്ണമായ വിശ്വാസത്തിൽ മുന്നോട്ടു പോകാമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിൽ കണ്ടനാട് ഭദ്രാസനം നൽകിയ സ്നേഹോഷ്മളമായ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. വ്യവഹാര വിമുക്തമായ ഒരു സഭയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതായ സാഹചര്യമാണ് മുന്നിലുള്ളത്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള സഭാതര്‍ക്കം നീതിപൂര്‍വ്വവും ശാശ്വതവുമായി പരിഹരിച്ച് സമാധാനത്തിന്റെ അന്തരീക്ഷമുണ്ടാകണം. സഭാ തർക്കത്തിൽ ബഹു. കേരള ഗവണ്‍മെന്റ് നാളിതുവരെ കൈകൊണ്ട സത്വര നടപടികള്‍ സഭയ്ക്ക് ആശ്വാസകരമാണ്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ സഭകൾ തമ്മിൽ സമാധാനപരമായും സൗഹൃദപരമായും സഹോദരി സഭകളെപ്പോലെ ജീവിക്കുന്ന സാഹചര്യം ഉണ്ടാകേണ്ടതെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. മലങ്കര സഭ തർക്കം പരിഹരിക്കുവാൻ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ ക്ഷണം […]
- [എം.എസ്.ഒ.റ്റി വൈദീക സെമിനാരിയിൽ പ്രവേശനം ആരംഭിച്ചു](https://www.jscnews.in/2025/06/4563/): പരിശുദ്ധ സഭയുടെ ആത്മീയ സിരാകേന്ദ്രമായ മുളന്തുരുത്തി എം.എസ്.ഒ.റ്റി വൈദീക സെമിനാരിയിൽ അടുത്ത അഞ്ച് വർഷം നീണ്ടുനിൽക്കുന്ന (2025-2026 അദ്ധ്യയന വർഷം) ബാച്ച്‌ലർ ഓഫ് ഡിവിനിറ്റി (B.D) കോഴ്‌സിനുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. പ്രവേശനം സംബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന
- [ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് കണ്ടനാട് ഭദ്രാസനത്തിൻ്റെ സ്നേഹാദരവ്; സ്വീകരണവും അനുമോദന സമ്മേളനവും നാളെ](https://www.jscnews.in/2025/06/4557/): കോലഞ്ചേരി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കണ്ടനാട് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നാളെ (ജൂൺ 8 ഞായർ) സ്വീകരണം നൽകും. സഭാ ഭാരവാഹികൾക്കും ഇതോടൊപ്പം സ്വീകരണവും ആദരിക്കലും നൽകും. നാളെ വൈകിട്ട് 5 ന് ശ്രേഷ്ഠ ബാവായെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ഇരുചക്ര വാഹനങ്ങളുടെയും മറ്റു വാഹനങ്ങളുടെയും അകമ്പടിയോടു കൂടി സ്വീകരിച്ച് ആനയിക്കും. ഭദ്രാസന ആസ്ഥാനമായ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിൽ വൈകിട്ട് 6 ന് അനുമോദന സമ്മേളനം നടക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി., അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ., മഴുവന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് […]
- [രാസലഹരിയെ പ്രതിരോധിക്കാൻ, മതത്തിൻ്റെ മതിൽക്കെട്ടില്ലാത്ത സമൂഹത്തിനു മാത്രമേ കഴിയൂ: ശ്രേഷ്ഠ കാതോലിക്ക ബാവ; എറണാകുളം പൗരാവലിയും കൊച്ചി നഗരസഭയും ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം നൽകി](https://www.jscnews.in/2025/06/4550/): കൊച്ചി ● ഹൃദയമില്ലാത്ത ലാഭക്കൊതിയും രാസലഹരിയും ജീവിതത്തിന്റെ സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്നതിനെ പ്രതിരോധിക്കാൻ മതത്തിന്റെ മതിൽക്കെട്ടുകളില്ലാത്ത സമുഹത്തിനു മാത്രമേ കഴിയുകയുള്ളുവെന്നു ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഭിപ്രായപ്പെട്ടു. എറണാകുളം പൗരാവലിയും കൊച്ചി നഗരസഭയും ചേർന്ന് എറണാകുളം ടൗൺ ഹാളിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു ശ്രേഷ്ഠ ബാവ. മതസൗഹാർദ്ദത്തിന്റെയും സ്നേഹത്തിന്റെയും കൂടിവരവായി മാറിയ ഈ സമ്മേളന വേദിയിൽ ഇത്തരമൊരു വേദനിപ്പിക്കുന്ന വിഷയം സംസാരിക്കേണ്ടി വന്നതിന്റെ കാരണവും ബാവ വിശദീകരിച്ചു. 12 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയുടെ സ്കൂൾ ബാഗിൽ നിന്നു പത്തോളം സ്‌കൂളുകളുടെ യുണിഫോം കണ്ടെത്തിയ വിവരം കേട്ടുകൊണ്ടാണു ഈ വേദിയിലേക്കു വന്നതെന്നും ആ കുട്ടി സ്കൂളുകളിലേക്കു രാസലഹരി കടത്തുന്ന റാക്കറ്റിലെ കണ്ണിയാണെന്ന സത്യം ഞെട്ടിക്കുന്നതായിരുന്നെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. സ്‌കൂളുകളിൽ പാഠപുസ്‌തകത്തിനപ്പുറം സാമൂഹിക മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ പ്രത്യേക സമയം നൽകിയ സംസ്‌ഥാന സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം തുടങ്ങിയവയെല്ലാം […]
- [ഭവനത്തിന്റ അടിസ്ഥാന ശിലാസ്ഥാപനം നിർവഹിച്ചു](https://www.jscnews.in/2025/06/4507/): കോതമംഗലം ● നേര്യമംഗലം ബസപകടത്തിൽ മരണമടഞ്ഞ ഇടുക്കി ഭദ്രാസനത്തിലെ കത്തിപ്പാറത്തടം സെന്റ് ജോർജ്ജ് യാക്കോബായ പള്ളി ഇടവകാംഗമായിരുന്ന അനീറ്റ മത്തായിയുടെ കുടുംബത്തിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പണിത് നൽകുന്ന ഭവനത്തിന്റ അടിസ്ഥാന ശിലാസ്ഥാപനം അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വൈദികരും പള്ളി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
- [ഭൂമിക്ക് തണലും കരുതലുമായി പരിസ്ഥിതി ദിനം ആചരിച്ചു](https://www.jscnews.in/2025/06/4498/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിവിധ ദൈവാലയങ്ങളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. വിവിധ ദൈവാലയങ്ങളിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷത്തൈകൾ വിതരണവും ചെയ്തും നട്ടു പിടിപ്പിച്ചും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും ഭൂമിക്ക് തണലും കരുതലുമായി. കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് സെക്കൻ്റ് അരമനയിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഭദ്രാസന വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ കണ്ടനാട് ഭദ്രാസാനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നട്ടു. കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മേഖലാ തലത്തിൽ വിതരണം ചെയ്യുന്ന വൃക്ഷത്തൈയുടെ ഉദ്ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. കോഴിക്കോട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മൗണ്ട് ഹോറേബ് അരമനയിൽ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത വൃക്ഷത്തൈകൾ നട്ടു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാർ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെയും, യൂത്ത് അസ്സോസിയേഷന്റെയും […]
- [പ്രകൃതി സംരക്ഷണം ജീവിതശൈലിയായി മാറണം: ശ്രേഷ്ഠ കാതോലിക്ക ബാവ; വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി](https://www.jscnews.in/2025/06/4479/): തിരുവാങ്കുളം ● ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ തിരുവാങ്കുളം ക്യംതാ സെമിനാരി അങ്കണത്തിൽ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രേഷ്ഠ ബാവ സന്ദേശം നൽകി. ഓരോ നിമിഷവും മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം അതീവ ജാഗ്രതയോടെയും സൂക്ഷ്‌മതയോടെയും നാം നിർവഹിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നാം ഓരോരുത്തരും ഏറ്റെടുക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയാണ് എന്ന ഓർമ്മപ്പെടുത്തലാണ് ഓരോ പരിസ്ഥിതി ദിനവും നൽകുന്നത്. പ്രകൃതി സംരക്ഷണം ജീവിതശൈലിയായി മാറണമെന്നും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കണമെന്നും യുവജനങ്ങൾ അതിനായി പ്രവർത്തിക്കണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടീലും ശുചീകരണ പ്രവർത്തനങ്ങളും നടന്നത്. കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ. […]
- [ആത്മീയ സംഘടനകള്‍ക്കും, വിവിധ പ്രസ്ഥാനങ്ങള്‍ക്കും ചുമതലപ്പെടുത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ](https://www.jscnews.in/2025/06/4464/): പുത്തൻകുരിശ് ● ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ആത്മീയ സംഘടനകള്‍ക്കും, വിവിധ പ്രസ്ഥാനങ്ങള്‍ക്കും നേതൃത്വം നൽകാൻ ചുമതലപ്പെടുത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ
- [യാക്കോബായ സുറിയാനി സഭയുടെ പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു](https://www.jscnews.in/2025/06/4457/): പുത്തന്‍കുരിശ് ● കേരളത്തില്‍ വന്യജീവി ആക്രമണം മൂലം അടുത്തയിടെ നിരവധി മനുഷ്യര്‍ മരണപ്പെടുകയും, പലര്‍ക്കും ഗുരുതര പരിക്കുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രശ്‌നം വനാതിര്‍ത്തി പ്രദേശങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്നും, സമാധാനമായി ജീവിക്കുവാനുള്ള കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും സ്വസ്ഥത നഷ്ടപ്പെടുത്തുന്നതുമാണെന്നും പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് വിലയിരുത്തി. വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം കൂടിയേതീരു. കാട് വന്യ ജീവികള്‍ക്ക് അവകാശപ്പെട്ടതുപോലെ, നാട് മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ട് വന്യമൃഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റു കളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ട ഈ കാലത്ത് കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കുന്നതിന് വനമേഖലകളോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ഭദ്രാസന മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍ പരി. സഭയുടെ സഹകരണത്തോടെ വന – ജന സംരക്ഷണ സമിതിക്ക് രൂപം കൊടുക്കുന്നതിന് തീരുമാനിച്ചു. കഷ്ട- നഷ്ടങ്ങള്‍ അനുഭവിക്കുന്നമേഖലകള്‍ സന്ദര്‍ശിച്ച് അവിടുത്തെ പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണംമനസ്സിലാക്കി […]
- [സഭയുടെ പൈതൃകം സംരക്ഷിച്ച് സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി ഐക്യത്തോടെ സഭകള്‍ മുന്നേറണം: ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍](https://www.jscnews.in/2025/06/4437/): പുത്തന്‍കുരിശ് ● സഭയുടെ പൈതൃകം സംരക്ഷിച്ച് സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കി ഐക്യത്തോടെ സഭകള്‍ മുന്നേറണമെന്ന് പരി. യാക്കോബായ സുറിയാനി സഭയുടെ പരി. എപ്പിസ്‌കോപ്പല്‍ സുന്നഹദോസില്‍ ധ്യാന പ്രസംഗം നടത്തികൊണ്ട് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. യോഗത്തില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവാ അദ്ധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവാ സ്ഥാനം ഏറ്റതിന് ശേഷം ആദ്യമായി ചേരുന്ന സുന്നഹദോസിന് എത്തിച്ചേര്‍ന്ന ശ്രേഷ്ഠ ബാവായെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സഭാ ആസ്ഥാനമായ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ രാവിലെ 10.00 മണിയ്ക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. യാക്കോബായ സുറിയാനി സഭയിലെ 22 മെത്രാപ്പോലീത്താമാര്‍ സുന്നഹദോസില്‍ പങ്കെടുക്കുന്നു. മെത്രാപ്പോലീത്താമാരുടെ വാര്‍ഷിക ധ്യാനവും, സഭാ സംബന്ധമായ പ്രധാനപ്പെട്ട കാര്യങ്ങളും ഈ വാര്‍ഷിക സുന്നഹദോസിലാണ് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് എറണാകുളം നഗരത്തിന്റെ സ്നേഹാദരവ്; പൗരാവലിയുടെ സ്വീകരണം ജൂൺ 6 ന്](https://www.jscnews.in/2025/05/4430/): എറണാകുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് എറണാകുളം നഗരത്തിന്റെ സ്നേഹാദരവ്. എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും അനുമോദനവും നൽകും. പൗരസ്വീകരണ സമ്മേളനം ജൂൺ 6 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും. കേരള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരസഭ മേയർ അഡ്വ. എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. എറണാകുളം എം.പി. ഹൈബി ഈഡൻ ഉപഹാരം സമർപ്പിക്കും. എറണാകുളം എം.എൽ.എ യും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറുമായ ടി.ജെ. വിനോദ് സ്വാഗതം ആശംസിക്കും. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. പ്രൊഫ. എം.കെ. സാനു മാസ്റ്റർ, വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാന്‍ റവ. ഡോ. ആന്റണി വാലുങ്കൽ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, […]
- [യു.എ.ഇ മേഖലയ്ക്ക് പുതിയ ഭാരവാഹികൾ](https://www.jscnews.in/2025/05/4424/): ദുബായ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖലയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന സോണൽ കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. വൈസ് പ്രസിഡന്റ് : ഫാ. ബിനു അമ്പാട്ട്വൈദിക പ്രതിനിധി : ഫാ. സിബി ബേബിസെക്രട്ടറി : സന്ദീപ് ജോർജ്ട്രസ്റ്റി : എൽദോ പി. ജോർജ് എന്നിവരുൾപ്പെടെ 25 അംഗ സോണൽ കൗൺസിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
- [രത്തൻ ടാറ്റയുടെ ജീവചരിത്രം ശ്രേഷ്ഠ ബാവായ്ക്ക് സമ്മാനിച്ചു](https://www.jscnews.in/2025/05/4415/): രത്തൻ ടാറ്റയുടെ ജീവചരിത്രം ശ്രേഷ്ഠ ബാവായ്ക്ക് സമ്മാനിച്ചു നെടുമ്പാശ്ശേരി ● ഇന്ത്യൻ വ്യവസായ രംഗത്തെ കുലപതിയായിരുന്ന രത്തൻ ടാറ്റയുടെ ‘രത്തൻ ടാറ്റ: എ ലൈഫ്’ എന്ന പ്രശസ്തമായ ജീവചരിത്രം രചിച്ച മുൻ പ്രതിരോധ സെക്രട്ടറി മലയാളിയായ ഡോ. തോമസ് മാത്യു ഐ.എ.എസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പുസ്തകം സമ്മാനിച്ചു. അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. രത്തന്‍ ടാറ്റ എന്ന മഹാനായ വ്യവസായിയുടെ ആദ്യനാളുകള്‍, വ്യവസായത്തിലേക്കുള്ള പിച്ചവെക്കല്‍, വിദ്യാര്‍ഥിയായിരിക്കുമ്പോൾ അമേരിക്കയിലെ ജീവിതം, തിരികെ ഇന്ത്യയില്‍ വന്നതിനുശേഷമുള്ള ടാറ്റാ കമ്പനിയുടെ ശൈശവദശകള്‍ തുടങ്ങി ടാറ്റ ഇന്നു കൈവരിച്ചിരിക്കുന്ന ശേഷികളത്രയും പടിപടിയായി വിവരിച്ചിരിക്കുന്ന ഈ ജീവചരിത്രം ഇന്ന് ഏറ്റവുമധികം വില്പനയുള്ള പുസ്‌തകങ്ങളിൽ ഒന്നാണ്.
- [വനിതകൾ മിഷണറികളാകണം: ശ്രേഷ്‌ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/05/4411/): പെരുമ്പാവൂർ ● സമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടത്തിൽ വനിതകൾ മിഷണറികൾ ആകണമെന്നും, തങ്ങൾക്കുള്ളവ പരസ്‌പരം പങ്കുവച്ചുകൊണ്ട് സമൂഹത്തിൽ ദാരിദ്ര നിർമാർജനത്തിന് വനിതാ സമാജം നേതൃത്വം നൽകണമെന്നും, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ശ്രേഷ്‌ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം തുരുത്തിപ്ലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലകസിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ക്ലാസ് നയിച്ചു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, […]
- [ശ്രേഷ്ഠ ബാവ വന്ദ്യ തേക്കാട്ടിൽ എബ്രഹാം കോറെപ്പിസ്കോപ്പായെ സന്ദർശിച്ചു](https://www.jscnews.in/2025/05/4387/): റാന്നി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ യാക്കോബായ സുറിയാനി സഭയിലെ സീനിയർ വൈദികൻ വന്ദ്യ തേക്കാട്ടിൽ എബ്രഹാം കോറെപ്പിസ്കോപ്പായെ റാന്നിയിലെ ഭവനത്തിൽ സന്ദർശിച്ചു. പൗരോഹിത്യ ശുശ്രൂഷയിൽ ആറു പതിറ്റാണ്ടു പിന്നിട്ട 89 വയസ്സുള്ള വന്ദ്യ കോറെപ്പിസ്കോപ്പ വൈദികൻ വിശ്രമ ജീവിതത്തിലാണ്. ക്നാനായ അതി ഭദ്രാസനത്തിന്റെ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കൊറെപ്പിസ്കോപ്പ, ഫാ. ജോസഫ് വർഗീസ് പേരങ്ങാട്ട്, ഫാ. ബെൻസി മാത്യു കിഴക്കേതിൽ, ഫാ. നിമിഷ് എബ്രഹാം തേക്കാട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
- [അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം നടത്തി](https://www.jscnews.in/2025/05/4383/): കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം കോട്ടയം ഭദ്രാസന ആസ്ഥാനമായ കോട്ടയം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നടന്നു. സഭാ വർക്കിങ്ങ് കമ്മിറ്റി, മാനേജിങ് കമ്മിറ്റി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദീകർ, ഭക്തസംഘടനാ പ്രതിനിധികൾ, പള്ളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ചെന്നിക്കര സ്വാഗതം പറഞ്ഞു സഭാ വർക്കിംങ് കമ്മറ്റി അംഗം വന്ദ്യ കുറിയാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ, സഭാ മാനേജിംങ്ങ് കമ്മറ്റി അംഗം ജോമി കുറിയാക്കോസ്, ഷെവ. കെ.യു. ചാക്കോ, ജേക്കബ് ജോൺ നമ്പേട്ട്, ഭദ്രാസന കൗൺസിൽ അംഗം സുരേഷ് ജേക്കബ്, ഫാ. സഞ്ചു മാനുവൽ, ഫാ. സാമുവൽ റ്റി. വർഗീസ്, വൈദിക സെക്രട്ടറി ഫാ. ലിബിൻ കുറിയാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. മെത്രാപ്പോലിത്ത കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു.
- [പുണ്യശ്ലോകനായ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായുടെ 20-ാമത് ശ്രാദ്ധപ്പെരുന്നാൾ മെയ് 30 ന് (1946-2005)](https://www.jscnews.in/2025/05/4378/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തായും സുറിയാനി മല്‌പാനുമായിരുന്ന പുണ്യശ്ലോകനായ മർക്കോസ് മോർ കൂറീലോസ് മെത്രാപ്പോലീത്തായുടെ 20-ാമത് ശ്രാദ്ധപ്പെരുന്നാൾ മെയ് 30 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു. 1946 ഒക്ടോബർ 6 ന് കോട്ടയം നട്ടശ്ശേരിയിലെ രാമന്തര കുടുംബത്തിൽ വർക്കി, ഏലിയാമ്മ ദമ്പതികളുടെ മകനായാണ് ജനനം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ബി.എ ബിരുദവും കോട്ടയം എം.ഡി സെമിനാരിയിൽ നിന്ന് ജി.എസ്.ടി ബിരുദവും നേടിയിട്ടുള്ള പുണ്യ പിതാവിനെ 1970 മെയ് 7 ന് കോട്ടയം ഭദ്രാസനത്തിലെ വടവാതുർ മോർ അപ്രേം യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് പുണ്യശ്ലോകനായ പൗലോസ് മോർ പീലക്സിനോസ് മെത്രാപ്പോലീത്ത (ശ്രേഷ്ഠ ബസ്സേലിയോസ് പൗലൂസ് ദ്വിതീയൻ ബാവ) ശെമ്മാശപട്ടം നൽകുകയും 1974 മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിവസം പുണ്യശ്ലോകനായ മോർ ഗ്രിഗോറിയോസ് ഗീവർഗീസ് (പെരുമ്പള്ളി തിരുമേനി) പുണ്യവാനായ പിതാവിനെ പൗരോഹിത്യ സ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്തു. തുടർന്ന് കുറിച്ചി പുത്തൻപള്ളി, പങ്ങട പള്ളി, ബഹ്‌റൈൻ, […]
- [അഖില മലങ്കര മർത്തമറിയം വനിതാ സമാജം ദേശീയ വാർഷിക സമ്മേളനം നാളെ; ശ്രേഷ്‌ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകും](https://www.jscnews.in/2025/05/4364/): പെരുമ്പാവൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിൻ്റെ 2024-2025 വർഷത്തെ വാർഷിക ദേശീയ സമ്മേളനവും ശ്രേഷ്‌ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും മെയ് 30 വെള്ളിയാഴ്‌ച അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ തുരുത്തിപ്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും. വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ ബൈബിൾ ക്ലാസിന് നേതൃത്വം നൽകും. സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരായ ഡോ. മോർ സേവേറിയോസ് എബ്രാഹം, മോർ തീമോത്തിയോസ് തോമസ്, മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ ക്ലീമീസ് കുര്യാക്കോസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മാർത്തോമ്മാ സുറിയാനി സഭയുടെ സ്നേഹാദരം](https://www.jscnews.in/2025/05/4360/): റാന്നി ● മലങ്കര മാർത്തോമ്മാ സുറിയാനി സഭ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. റാന്നി തപോവൻ മാർത്തോമ്മാ അരമനയിൽ നടന്ന അനുമോദന സമ്മേളനത്തിൽ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ, അഭിവന്ദ്യ കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത, മാർത്തോമ്മാ സുറിയാനി സഭ സീനിയർ വികാരി ജനറൽ വെരി റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി റ്റി. മാമൻ, അല്മായ ട്രസ്റ്റി അഡ്വ അൻസിൽ കോമാട്ടിൽ, പ്രമോദ് നാരായൺ എം.എൽ.എ എന്നിവർ സംബന്ധിച്ചു.
- [സ്വർഗ്ഗാരോഹണ പെരുന്നാൾ ആചരിച്ചു](https://www.jscnews.in/2025/05/4349/): നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹായുടെ രക്ഷാകരമായ സ്വർഗ്ഗാരോഹണത്തെ സ്മരിച്ചുകൊണ്ട് ഇന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ സ്വർഗ്ഗാരോഹണ പെരുന്നാൾ ആചരിച്ചു. തിരുവാങ്കുളം ക്യംതാ സെമിനാരി സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്ന സ്വർഗ്ഗാരോഹണ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യരായ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരായിരുന്നു.
- [പരിശുദ്ധ ബാവായ്ക്ക് പാത്രിയർക്കാ സ്ഥാനാരോഹണത്തിൻ്റെ 11-ാം വാർഷിക ആശംസകൾ](https://www.jscnews.in/2025/05/4342/): പിതാക്കന്മാരുടെ പിതാവും ഇടയന്മാരുടെ ഇടയനും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന പരിശുദ്ധ മോറോൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് പതിനൊന്നാം പാത്രിയർക്കാ സ്ഥാനാരോഹണ വാർഷികത്തിന്റെ സ്നേഹനിർഭരമായ പ്രാർത്ഥനാശംസകൾ
- [രക്ഷാകരമായ സ്വർഗ്ഗാരോഹണ പെരുന്നാൾ](https://www.jscnews.in/2025/05/4339/): ഇന്ന് നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹായുടെ രക്ഷാകരമായസ്വർഗ്ഗാരോഹണ പെരുന്നാൾ (മാറാനായ പെരുന്നാൾ) ക്യംതാ പെരുന്നാളിന് ശേഷമുള്ള നാല്പതാം ദിവസം പരിശുദ്ധ സഭ കർത്താവിൻ്റെ (മാറാനായ) സുലോക്കോ (സ്വർഗ്ഗാരോഹണം) പെരുന്നാൾ ആഘോഷിക്കുന്നു. ശുദ്ധമുള്ള സുറിയാനി സഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങളിൽ ഒന്നാണു സ്വർഗ്ഗാരോഹണ പെരുന്നാൾ. ഇന്നേ ദിവസം നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട് “ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി” (വി. മർക്കൊസ് 16:19). പിതാവിൻ്റെ വാഗ്ദാനത്തിനായി അതായത് പരിശുദ്ധാത്മാവെന്ന വരത്തിനായി കാത്തിരിക്കുവാനും താൻ ആവശ്യപ്പെട്ടു. ഈ ദിവസം സ്വർഗ്ഗാരോഹണത്തോടൊപ്പം കർത്താവ് നമ്മുക്ക് നൽകിയ മഹത്തായ ദൗത്യത്തെയും സഭ ഓർക്കുന്നു. ആ മഹത്തായ ദൗത്യം ലോകമെമ്പാടും തൻ്റെ സുവിശേഷം അറിയിക്കുവാനാണ്. മനുഷ്യ ശക്തിയാൽ മാത്രം ജനങ്ങളെ ദൈവത്തോട് അടുപ്പിക്കുവാനാകില്ല. അത് ദൈവശക്തിയോട് കൂടിയേ സാധിക്കു. പുനരുത്ഥാനത്തിൻ്റെ ശക്തി യേശുവിനു മാത്രമല്ല ക്രിസ്തീയ ജീവിതത്തിലും ദൗത്യത്തിലുമുള്ള എല്ലാ വിശ്വാസികൾക്കുമുള്ളതാണ്. വിശുദ്ധ കുർബ്ബാനയോടെ പരിശുദ്ധ സഭ ഈ പെരുന്നാൾ അനുസരിച്ചാഘോഷിക്കുന്നു. വിശ്വാസികൾ മ്നോർത്തോയിൽ (ഗോഗുൽത്ത) […]
- [കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജം വാർഷികം ആഘോഷിച്ചു](https://www.jscnews.in/2025/05/4334/): തൃപ്പൂണിത്തുറ ● കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ 60-ാം വാർഷികവും ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും തെക്കൻപറവൂർ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്നു. അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സക്കറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച ചടങ്ങ് ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. വനിതാ സമാജം നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ശ്രേഷ്‌ഠ ബാവാ നിർവ്വഹിച്ചു. . വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനസഹായ വിതരണം കെ. ബാബു എം.എൽ.എ നിർവ്വഹിച്ചു. ശ്രേഷ്ഠ ബാവ അനുഗ്രഹ പ്രഭാഷണം നടത്തി ഫാ. മനോജ് തുരുത്തേൽ, ഫാ. കുര്യാക്കോസ് കടവുംഭാഗം, ഫാ. കുര്യാക്കോസ് പുതിയാപറമ്പത്ത്, ഫാ. ഗീവർഗീസ് ചെങ്ങനാട്ടുകുഴി, ജിസ്മോൻ തോമസ്, സജിൽ കുര്യാക്കോസ്, ഷിജു ലാൽ, ശലോമി രാജൻ, അമ്മിണി മാത്യു, മേരികുട്ടി പീറ്റർ, ഷീബ ഷാജി, മെർലി സാബു എന്നിവർ പ്രസംഗിച്ചു.
- [മതസൗഹാർദ്ദത്തിൻ്റെ ഉത്തമ ഉദാഹരണം; ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ](https://www.jscnews.in/2025/05/4322/): കുറുപ്പംപടി ● വേങ്ങൂർ മോർ കൗമ പള്ളിയൊരുക്കിയ സ്വീകരണത്തിലേക്കുള്ള യാത്രാമദ്ധ്യേ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവക്ക് പ്രളയ്ക്കാട് മഹാദേവ ക്ഷേത്ര കമ്മിറ്റിയും, ജനപ്രതിനിധികളും ചേർന്നു അമ്പലനടയിൽ സ്വീകരണം നൽകി. കോരിച്ചൊരിയുന്ന മഴയത്ത് തന്നെ സ്വീകരിക്കാൻ കാത്തുനിന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്ക് വാഹനത്തിൽ നിന്നിറങ്ങി ആശീർവാദം നൽകിയാണ് ബാവ യാത്രയായത്. താലവും പുഷ്പവൃഷ്‌ടിയോടും കൂടിയാണ് ഭക്തജനങ്ങൾ ശ്രേഷ്ഠ ബാവയെ എതിരേറ്റത്. പായസ വിതരണമടക്കം തയ്യാറാക്കിയ പന്തലിലായിരുന്നു സ്വീകരണം. വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണത്തിനുള്ള മറുപടിയിൽ ശ്രേഷ്ഠ ബാവ ക്ഷേത്രമുറ്റത്തെ സ്വീകരണം ജീവിതത്തിലെ ഒരു പ്രത്യേക അനുഭവവും മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും സൂചിപ്പിച്ചു. മുടക്കുഴ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് പി.പി. അവറാച്ചൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എ.ആർ. രാജേഷ്, ജി സന്തോഷ്, പി.വി. ഗോപിനാഥൻ, പി.ആർ. രാഗേഷ്, സന്തോഷ് എം.ജി, പള്ളി വികാരി ഫാ. ജോൺ പാത്തിക്കൽ, ട്രസ്‌റ്റിമാരായ എൽദോ കല്ലുംങ്കൽ, […]
- [വീട്ടൂർ മോർ ഗബ്രിയേൽ ദയറായിൽ ഏകദിന സുറിയാനി ഭാഷാ പഠന ശില്പശാല മെയ് 29 ന്](https://www.jscnews.in/2025/05/4314/): മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ ഭാഷയും, നമ്മുടെ കർത്താവായ യേശു മിശിഹായും, മാതാവും, ശിഷ്യന്മാരും സംസാരിച്ച ഭാഷയുമായ ‘സുറിയാനി’ ഭാഷ പഠിക്കുവാൻ അവസരമൊരുങ്ങുന്നു. മൂവാറ്റുപുഴ വീട്ടൂർ മോർ ഗബ്രിയേൽ ദയറായിൽ ഏകദിന സുറിയാനി ഭാഷാ പഠന ശില്പശാല മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടക്കും. അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ക്ലാസിന് നേതൃത്വം നൽകും. രജിസ്ട്രേഷൻ സൗജന്യമായ ക്ലാസിൽപ്രായ ഭേദമന്യേ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
- [ദൈവപദ്ധതിക്കനുസരിച്ചു സഭ മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ശ്രേഷ്ഠ ബാവ; നീലിമംഗലം പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് ഉജ്ജ്വല സ്വീകരണം](https://www.jscnews.in/2025/05/4310/): നീലിമംഗലം ● പരിശുദ്ധ സഭ ദൈവപദ്ധതിക്കനുസരിച്ചു മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. കോട്ടയം ഭദ്രാസനത്തിലെ നീലിമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക സ്ഥാപനത്തിൻ്റെ 110-ാം വാർഷികത്തിൻ്റെയും ഇടവക ദിനത്തിൻ്റെയും സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. പൂവത്തുംമൂട് ജംഗ്ഷനിൽ ശ്രേഷ്ഠ ബാവയ്ക്ക് സ്വീകരണം നൽകി. തുടർന്ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ ബാവ കാർമികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ ഇടവകയുടെ ഉപഹാരം ശ്രേഷ്ഠ ബാവയ്ക്ക് ഇടവക സമ്മാനിച്ചു. യോഗത്തിൽ ലീഗൽ സെൽ അംഗങ്ങളെ ആദരിച്ചു. വികാരി വന്ദ്യ കുര്യാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ, സഹവികാരി ഫാ. എമിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.
- [ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് കോതമംഗലം മേഖല പ്രൗഢഗംഭീരമായ സ്വീകരണം നൽകി](https://www.jscnews.in/2025/05/4296/): കോതമംഗലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്തയും, മേഖലയിലെ വൈദികരും ചേർന്നു സ്വീകരിച്ചു. ധൂപ പ്രാർത്ഥനയ്ക്ക് ശേഷം വാഹന റാലിയോടെ ചേലാട് സെൻ്റ് സ്റ്റീഫൻസ് ബെസ് അനിയ വലിയ പള്ളിയിൽ എത്തിച്ചേർന്ന് പ്രാർത്ഥനയ്ക്ക് ശേഷം സമ്മേളന നഗരിയിൽ പ്രവേശിച്ചു. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ സ്മരിച്ചു കൊണ്ട് അനുസ്മരണ പ്രാർത്ഥന നടന്നു. മേഖലാധിപൻ അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കുള്ള മംഗള പത്ര അവതരണം കോതമംഗലം മേഖലയുടെ സെക്രട്ടറി ഫാ. എൽദോസ് പുൽപ്പറമ്പിൽ അവതരിപ്പിച്ചു. തുടർന്ന് കാതോലിക്ക […]
- [ഭക്തിസാന്ദ്രമായി പൗരസ്‌ത്യ സുവിശേഷ സമാജം ശത്രാബ്ദി ആഘോഷ സമാപനം; ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം നൽകി](https://www.jscnews.in/2025/05/4261/): പെരുമ്പാവൂർ ● പൗരസ്ത്യ സുവിശേഷ സമാജം (ഇഎഇ) അതിഭദ്രാസനത്തിൻ്റെ ശതാബ്ദി ആഘോഷ സമാപന സമ്മേളനവും, ശ്രേഷ്ഠ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും പെരുമ്പാവൂർ ഇഎഇ ഹെഡ് ഓഫീസിൽ നടന്നു. ബെന്നി ബഹനാൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡന്റ് അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പൊലീത്ത മുഖ്യ പ്രഭാഷണവും, ശ്രേഷ്ഠ ബാവാ അനുഗ്രഹ പ്രഭാഷണവും നൽകി. ശതാബ്ദി സ്മാരക ഭവനങ്ങളുടെ താക്കോൽ സമർപ്പണം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ നഗര സഭാധ്യക്ഷൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ സി.കെ. രൂപേഷ് കുമാർ, കൗൺസിലർ ജോൺ ജേക്കബ്, ഇഎഇ വൈസ് പ്രസിഡന്റ് വന്ദ്യ ജോർജ് അറയ്ക്കൽ കോറെപ്പിസ്കോപ്പ, വന്ദ്യ ഗീവർഗീസ് റമ്പാൻ കുറ്റിപ്പുഴയിൽ, ഫാ. ഷിജോ കെ. പോൾ, ബിജു ചാക്കോ മണലോടിയിൽ, ഇഎഇ ജനറൽ സെക്രട്ടറി മാത്യൂസ് […]
- [മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പിറന്നാൾ ആശംസകൾ](https://www.jscnews.in/2025/05/4259/): 80-ാം പിറന്നാൾ നിറവിലായിരിക്കുന്ന കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ സന്ദർശിച്ച് പരിശുദ്ധ സഭയുടേയും ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും പ്രാർത്ഥനാശംസകൾ നേർന്നു
- [നീലിമംഗലം സെൻ്റ് മേരീസ് പള്ളിയിൽ ഇടവക സ്ഥാപനത്തിൻ്റെ 110-ാം വാർഷികവും ഇടവക ദിനവും നാളെ](https://www.jscnews.in/2025/05/4253/): നീലിമംഗലം ● കോട്ടയം ഭദ്രാസനത്തിലെ നീലിമംഗലം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക സ്ഥാപനത്തിൻ്റെ 110-ാം വാർഷികവും ഇടവക ദിനവും നാളെ (മെയ് 25 ഞായറാഴ്ച) നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. വാർഷിക പരിപാടികളും സ്വീകരണവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേക്ഷണം ചെയ്യും.
- [മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ശ്രേഷ്ഠ കാതോലിക്ക ബാവ പിറന്നാൾ ആശംസകൾ നേർന്നു](https://www.jscnews.in/2025/05/4247/): പുത്തൻകുരിശ് ● കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ 80-ാം പിറന്നാൾ ആശംസകൾ നേർന്നു. പ്രതിസന്ധി ഘട്ടത്തിൽ കേരളത്തെ കരുതലോടെ മുന്നോട്ട് നയിച്ച ദീർഘവീക്ഷണമുള്ള നേതാവാണ് പിണറായി വിജയനെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത നേതൃശൈലി, നിശ്ചയദാർഢ്യത്തോടെ ജനങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രവർത്തനങ്ങൾ എന്നിവ കേരളത്തെ വികസനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് ഉയർത്തുന്നതിൽ നിർണായകമായ പങ്കു വഹിച്ചു. സാമൂഹ്യനീതി ഉറപ്പാക്കിക്കൊണ്ട് എല്ലാവരെയും ചേർത്തു നിർത്തി കേരളത്തെ വികസനത്തിലേക്ക് ഇനിയും നയിക്കുവാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ശ്രേഷ്ഠ ബാവ ആശംസിച്ചു. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം കൈകൊണ്ട നീതിപൂർവ്വമായ നിലപാടുകൾക്ക് സഭയ്ക്കുള്ള നന്ദി അറിയിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
- [ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പ്രസ്താവന ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്തത്: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/05/4241/): പുത്തൻകുരിശ് ● മലങ്കര സഭയിൽ സമാധാനം സ്ഥാപിതമാകുവാനും സഭാതർക്കം ശാശ്വതമായി പരിഹരിക്കപ്പെടുവാനും ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ കെയ്റോയിൽ നടത്തുവാൻ തീരുമാനിച്ച സമാധാന ചർച്ചകളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായെന്നും അങ്ങനെയൊരു തീരുമാനം യോഗം എടുത്തിട്ടില്ലായെന്നും ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് യാക്കോബായ സുറിയാനി സഭാ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. യോഗത്തിൻ്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ ചേർന്ന് ഒപ്പിട്ട സംയുക്ത രേഖ പൊതുവായി പ്രസിദ്ധീകരിച്ചിട്ടുമുള്ളതായിരിക്കെ ആണ് മറു വിഭാഗം യോഗം നടന്നില്ല, സമാധാന ചർച്ചയെ കുറിച്ച് അറിവില്ല എന്നീ കുപ്രചരണം നടത്തി സത്യത്തെ മറച്ചു വയ്ക്കുവാൻ ശ്രമിക്കുന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള സഭാതർക്കം അവസാനിപ്പിക്കുവാനും ശാശ്വത സമാധാനം കൈവരുവാനുമുള്ള ഈ സുവർണ്ണാവസരത്തെ വിനിയോഗിക്കാതെ അസത്യം പ്രചരിപ്പിക്കുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മ എന്ന് പറയുന്നത് ഒരു ചരിത്ര യാഥാർഥ്യവും പ്രായോഗികമായി നിർവഹിക്കപ്പെട്ടു പോരുന്നതുമായ പ്രധാന […]
- [കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജം 60-ാമത് വാർഷിക ക്യാമ്പും ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും മെയ് 24 ന്](https://www.jscnews.in/2025/05/4227/): തെക്കൻ പറവൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജം 60-ാമത് വാർഷിക ക്യാമ്പും ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും മെയ് 24 ശനിയാഴ്ച തെക്കൻ പറവൂർ പള്ളിയിൽ വച്ച് നടക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും പൊതുസമ്മേളനവും ഉണ്ടാകും. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. എറണാകുളം എം.പി ഹൈബി ഈഡൻ യോഗം ഉദ്ഘാടനം ചെയ്യും. വനിതാ സമാജം ദേശീയ പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തൃപ്പൂണിത്തറ എം.എൽ.എ കെ. ബാബു ഉൾപ്പെടെയുള്ള സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ യോഗത്തിന് ആശംസകൾ അർപ്പിക്കും. കണ്ടനാട് ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. ക്യാമ്പിനോട് അനുബന്ധിച്ച് വനിതാ സമാജം പ്രവർത്തകർ നടത്തുന്ന മെഗാ മാർഗംകളിയും ഇതോടൊപ്പം നടക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ തൽസമയ സംപ്രേക്ഷണം യാക്കോബായ സുറിയാനി […]
- [അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലിയിൽ](https://www.jscnews.in/2025/05/4223/): കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. പൗരോഹിത്യ പദവിയിലേക്കുള്ള ആദ്യപടിയായ ശെമ്മാശപ്പട്ടമേറ്റതിന്റെ അറുപത്തിയൊന്നു വർഷവും വൈദിക പദവിയിലെത്തിയതിന്റെ അമ്പത് വർഷവും ആഘോഷിക്കുന്ന മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മഹാപൗരോഹിത്യ പദവിയിൽ 34 വർഷങ്ങളും പൂർത്തീകരിച്ചു. ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി 1991 ജനുവരി 3 നു മോർ തീമോത്തിയോസ് തോമസ് വാഴിക്കപ്പെട്ടു. ഗൾഫ് മേഖല കൂടി ഉൾപ്പെട്ട ഈ ഭദ്രാസനത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. 1992 ൽ ഭദ്രാസനത്തിന്റെ പൂർണ ചുമതല ലഭിച്ചു. ഗ്രേറ്റർ ഇന്ത്യ ആർച്ച് ഡയോസിസ് എന്ന നിലയിൽ ഭദ്രാസനത്തിന്റെ സർവതോന്മുഖ വളർച്ചയ്ക്കു നേതൃത്വം നൽകി. ഇന്ന് ഇന്ത്യയ്ക്കകത്തു ഡൽഹി, മുംബൈ, ബാംഗ്ലൂർ, മൈലാപ്പൂർ എന്നിങ്ങനെ നാലായി വിഭജിക്കപ്പെട്ട ഭദ്രാസനങ്ങൾ അദ്ദേഹത്തിന്റെ കൂടി ശുശ്രൂഷാ ഫലമായാണ് വളർന്നു വികസിച്ചത്. 1999 മുതൽ കോട്ടയം ഭദ്രാസന ത്തിന്റെ അമരക്കാരനാണ്. കോട്ടയം അരീപ്പറമ്പ് […]
- [പരി. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ബന്ധവും യാക്കോബായ സഭയുടെ അസ്ഥിത്വവും നിലനിര്‍ത്തണം: യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി](https://www.jscnews.in/2025/05/4219/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ അസ്ഥിത്വവും, പരി. അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ബന്ധവും നിലനിര്‍ത്തി, നീതി നിഷേധിക്കപ്പെട്ട വിശ്വാസികളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കി സഭാ സമിതികളുടെ അംഗീകാരത്തോടെ സഭാതര്‍ക്കം ശാശ്വതമായി പരിഹരിക്കണം. സഭാ സമിതികളുടെ വ്യക്തതയുള്ള തീരുമാനങ്ങളോടും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടും കൂടി മാത്രമെ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളോ, ബഹു. ഗവണ്‍മെന്റോ നടത്തുന്ന ചര്‍ച്ചകളെ സ്വാഗതം ചെയ്യേണ്ടതെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. എ.ഡി. 325-ല്‍ നിഖ്യായില്‍ കൂടിയ സുന്നഹദോസിന്റെ 1700-ാം മത് വാര്‍ഷീകവും, 1875-ല്‍ മുളന്തുരുത്തിയില്‍ കൂടിയ സുന്നദോസിന്റെ 150-ാമത് വാര്‍ഷികവും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസിന്റെ കൂടി അഭിപ്രായത്തിനു ശേഷം വര്‍ക്കിംഗ് കമ്മിറ്റി കൂടി ആലോചിച്ച് വിപുലമായി നടത്തുന്നതിന് അനുമതി നല്‍കി. കാതോലിക്ക ബാവാ സ്ഥാനം ഏറ്റതിനുശേഷം ആദ്യമായി നടക്കുന്ന മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ ബാവായെ അനുമോദിച്ച് കൊണ്ട് അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് […]
- [യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുഖപത്രമായ വിശ്വാസ സംരക്ഷകൻ നടത്തുന്ന ചിത്രരചന മത്സരം മെയ് 24 ന്](https://www.jscnews.in/2025/05/4208/): പുത്തൻകുരിശ് ● വേനൽക്കാല അവധിയോട് അനുബന്ധിച്ച് കുട്ടികളിലെ സർഗാത്മക കലാവാസന വളർത്തിയെടുക്കുവാനും ദൈവാശ്രയത്തിൽ വളരുവാനുമായി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുഖപത്രമായ വിശ്വാസ സംരക്ഷകന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചിത്രരചന മത്സരം മെയ് 24 ന് രാവിലെ 10 മണി മുതൽ പുത്തൻകുരിശ് പാത്രയാർക്കാ സെൻ്ററിലെ ഹാളിൽ വച്ച് നടക്കും. ബൈബിൾ സംബന്ധമായ രചനകൾ ആയിരിക്കണം മത്സരത്തിൽ വരക്കേണ്ടത്. വിവിധ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ 9 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് ജൂനിയർ കാറ്റഗറിയിലും 13 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്ക് സീനിയർ കാറ്റഗറിയിലുമായി മത്സരം നടത്തപ്പെടും. മത്സരത്തിൽ വിജയികളാകുന്നവർക്ക് ഖത്തർ ടെക് ഡബ്ലിയു.എൽ.എൽ. കമ്പനി മാനേജിങ് ഡയറക്ടർ ജിബി ജോൺ തങ്ങളുടെ മാതാപിതാക്കളായ കോൽക്കുന്നേൽ കെ.പി ജോൺ & ചിന്നമ്മ ജോൺ എന്നിവരുടെ സ്മരണയ്ക്കായി നൽകുന്ന 10000 രൂപയുടെ ക്യാഷ് പ്രൈസ് വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വിശ്വാസ സംരക്ഷകൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്: 9446744877, 9605045911
- [പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധികൾ പങ്കെടുത്തു](https://www.jscnews.in/2025/05/4190/): വത്തിക്കാൻ സിറ്റി ● ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട പരിശുദ്ധ ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായി സ്വീഡൻ ആർച്ച് ബിഷപ്പ് മോർ ദിയസ്കോറോസ് ബെഞ്ചമിൻ അത്താസ് മെത്രാപ്പോലീത്ത, സ്വിറ്റ്സർലൻഡിലെയും, ഓസ്ട്രിയയിലെയും ആർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ഈസ കോർപൂസ് മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു.
- [ബാംഗ്ലൂർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ എക്യുമെനിക്കൽ യോഗവും സ്നേഹവിരുന്നും സംഘടിപ്പിച്ചു](https://www.jscnews.in/2025/05/4187/): യെലഹങ്ക ● പുതിയതായി കൂദാശ നിർവ്വഹിക്കപ്പെട്ട യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യെലഹങ്കയിലെ ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന കേന്ദ്രത്തിൽ എക്യുമെനിക്കൽ യോഗവും സ്നേഹ വിരുന്നും ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ നടന്നു. ബാംഗ്ലൂരിലുള്ള വിവിധ സഭകളുടെ അധ്യക്ഷന്മാരും പ്രതിനിധികളും ബാംഗ്ലൂർ, മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായും ഭദ്രാസനത്തിലെ വൈദികരും എക്യുമെനിക്കൽ ഫോറത്തിൻ്റെ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. കത്തോലിക്കാ സഭയുടെ ബാംഗ്ലൂർ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ മുഖ്യ സന്ദേശം നൽകി. ശ്രേഷ്ഠ കാതോലിക്ക ബാവായെ എക്യുമെനിക്കൽ യോഗത്തിൽ വിവിധ സഭാധ്യക്ഷന്മാരും പ്രതിനിധികളും ചേർന്ന് ആദരിച്ചു. തുടർന്ന് ബാംഗ്ലൂരിലെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെ വളർച്ച സംബന്ധിച്ച് ചർച്ച നടത്തി. ബാംഗ്ലൂർ ഭദ്രാസനമൊരുക്കിയ സ്നേഹ വിരുന്നോടെ യോഗം സമാപിച്ചു.
- [ബാംഗ്ലൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/05/4139/): യെലഹങ്ക ● കത്തോലിക്കാ സഭയുടെ ബാംഗ്ലൂർ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു. പുതിയതായി കൂദാശ നിർവ്വഹിക്കപ്പെട്ട ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന കേന്ദ്രമായ യെലഹങ്കയിലായിരുന്നു സന്ദർശനം. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയും സഭകളിലെ പ്രതിനിധികളും സംബന്ധിച്ചു. ബാംഗ്ലൂരിലെ എക്യുമെനിക്കൽ പ്രസ്ഥാനങ്ങളുടെവളർച്ചകളെ പറ്റി സംഭാഷണം നടത്തി.
- [നന്മയ്ക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ക്രൂശിക്കപ്പെടുന്നു: ശ്രേഷ്ഠ ബാവ; ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശ നിർവ്വഹിച്ചു](https://www.jscnews.in/2025/05/4132/): യെലഹങ്ക (ബാംഗ്ലൂർ) ● തിന്മ വർധിക്കുന്ന സമൂഹത്തിൽ നന്മയ്ക്കും സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ ക്രൂശിക്കപ്പെടുകയാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. യെലഹങ്കയിൽ നിർമിച്ച ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന മന്ദിരത്തിൻ്റെ കുദാശയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. ഒന്നാമനാകാനുള്ള വ്യഗ്രത ഉപേക്ഷിച്ച് ദൈവം കൂടെയുണ്ടെന്ന ബോധ്യത്തോടെ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും നമ്മുക്ക് സാധിക്കണം. നീതിബോധമുള്ള സമൂഹത്തിൽ ക്രിസ്തുവിൻ്റെ അനുഭവം ഉണ്ടാകുമ്പോൾ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർ പീഡനം അനുഭവിക്കേണ്ടി വരുമെന്നും സഭ വലിയ പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുമ്പോൾസഭയുടെ അസ്തിത്വവും കെട്ടുറപ്പും കാത്തുസൂക്ഷിക്കണമെന്നും ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. നവാഭിഷിക്തനായ ശേഷം ആദ്യമായി ബാംഗ്ലൂരിൽ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ യെലഹങ്ക സെൻ്റ് ബേസിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പ്രൗഢ ഗംഭീരമായ സ്വീകരണമാണ് നൽകിയത്. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ […]
- [മലങ്കര സഭാതർക്കത്തിൽ ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചയിൽ പ്രതീക്ഷ: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/05/4130/): പുത്തൻകുരിശ് ● മലങ്കര സഭയിൽ സമാധാനം സ്ഥാപിതമാകുവാനും മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കപ്പെടുവാനും ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ മുൻകൈയെടുത്ത് സമവായ ചർച്ചകൾക്ക് ഒരുക്കിയിരിക്കുന്ന അവസരം ഓർത്തഡോക്സ് വിഭാഗം നഷ്ടപ്പെടുത്തുകയില്ലായെന്നും ഒരു നൂറ്റാണ്ട് പഴക്കമുള്ള സഭാതർക്കം അവസാനിപ്പിക്കുവാനുള്ള ഈ സുവർണ്ണാവസരത്തെ പ്രയോജനപ്പെടുത്തുമെന്നും യാക്കോബായ സുറിയാനി സഭ പ്രത്യാശിക്കുന്നതായി മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കുവാനും ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ ഐക്യവും സമഗ്രതയും ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഇന്ത്യയിൽ നിന്നും രണ്ടു കാതോലിക്കമാരെയും പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സാന്നിധ്യത്തിൽ കെയ്‌റോയിലേക്ക് കോപ്റ്റിക് ഓർത്തഡോക്സ് സഭാ തലവൻ പോപ്പ് തേവോദോറോസ് രണ്ടാമൻ, അർമീനിയൻ ഓർത്തഡോക്സ് സഭാ തലവൻ ആരാം ഒന്നാമൻ കാതോലിക്ക എന്നിവർ ക്ഷണിച്ചിട്ടുണ്ട്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ അന്തസ്സ് കാത്തു സൂക്ഷിച്ചും അതിനെ ആദരിച്ചും കൊണ്ടും അതേ സമയം തന്നെ ഇന്ത്യയിലെ സഭയുടെ സ്വത്വത്തെയും സമഗ്രതയെയും സംരക്ഷിക്കുന്നതും […]
- [ശ്രേഷ്ഠ ബാവായ്ക്കും പ്രതിനിധികൾക്കും സ്വീകരണം നൽകി](https://www.jscnews.in/2025/05/4120/): ബാംഗ്ലൂർ യെലഹങ്കയിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്‌താത്തിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശയ്ക്ക് എഴുന്നള്ളി വന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കും പ്രതിനിധികൾക്കും ബാംഗ്ലൂർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ എയർപോർട്ടിൽ സ്വീകരണം നൽകി
- [ശ്രേഷ്ഠ ബാവായ്ക്ക് പോത്താനിക്കാട് സ്വീകരണം നൽകി; സഭാ സമാധാനത്തിന് മുൻതൂക്കം നൽകും: ശ്രേഷ്‌ഠ ബാവ](https://www.jscnews.in/2025/05/4111/): പോത്താനിക്കാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ വ്യവഹാരങ്ങളെക്കാൾ സമാധാനത്തിൻ്റെ പാതയാണ് ആഗ്രഹിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പോത്താനിക്കാട് മേഖലയിലെ 10 പള്ളികൾ ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മറുവിഭാഗത്തെ സഹോദര സഭയായി കണക്കാക്കാനാണ് സഭ ആഗ്രഹിക്കുന്നത്. കോടതികളിൽ നടക്കുന്ന വ്യവഹാരങ്ങൾ അവസാനിപ്പിച്ച്, ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. അനുമോദന സമ്മേളനം കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ അഡ്വ. മാത്യു കുഴൽനാടൻ, ആൻ്റണി ജോൺ, പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ. വർഗീസ്, വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ, സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ ഫാ. മാത്യു കുഴിവേലിപ്പുറത്ത്, അങ്കമാലി. ഭദ്രാസന വൈദിക സെക്രട്ടറി ഫാ. പൗലോസ് തളിക്കാട്ട് എന്നിവർ […]
- [കെ.പി.സി.സി പ്രസിഡൻ്റ് അഡ്വ. സണ്ണി ജോസഫ് ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/05/4105/): തൃപ്പൂണിത്തുറ ● കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു. മരട് ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ നടന്ന കൂടിക്കാഴ്ചയിൽ എം.എൽ.എ മാരായ റോജി എം. ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് പി. കുന്നപ്പിള്ളി, എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, മരട് നഗരസഭാ കൗൺസിൽ അംഗങ്ങൾ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
- [സ്വപ്‌ന സാക്ഷാത്കാരം; ബാംഗ്ലൂർ ഭദ്രാസന ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശ ശ്രേഷ്ഠ ബാവ നിർവ്വഹിക്കും](https://www.jscnews.in/2025/05/4089/): യെലഹങ്ക (ബാംഗ്ലൂർ) ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നു. ബാംഗ്ലൂരിലെ ഹൃദയഭാഗങ്ങളിലൊന്നായ യെലഹങ്കയിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തികരിച്ച ആസ്ഥാന മന്ദിരത്തിൻ്റെ കൂദാശ മെയ് 18 ഞായറാഴ്ച രാവിലെ 11 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവ്വഹിക്കും. അതോടൊപ്പം നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പ്രൗഢ ഗംഭീര സ്വീകരണമാണ് ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. മെയ് 18 ഞായർ രാവിലെ 7:15 ന് ശ്രേഷ്ഠ ബാവായ്ക്ക് യെലഹങ്ക യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ സ്വീകരണം നൽകും. 7:30 ന് പ്രഭാത പ്രാർത്ഥന, 8:30 ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ […]
- [മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കാ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/05/4079/): തിരുവാങ്കുളം ● മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ച് ആശംസകൾ നേർന്നു. തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ നടന്ന കൂടിക്കാഴ്ചയിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ വൈദീക ട്രസ്റ്റി ഫാ. തോമസ് കുരിയൻ, അൽമായ ട്രസ്റ്റി ഗീവർ മാണി പനക്കൽ, സഭാ സെക്രട്ടറി ബിനോയ് പി. മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
- [മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി തോമസ് ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/05/4071/): തിരുവാങ്കുളം ● മുൻ കേന്ദ്രമന്ത്രിയും കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ.വി. തോമസ് തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസ് സന്ദർശിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ആശംസകൾ നേർന്നു.
- [അഡ്വ. ഹാരിസ് ബീരാൻ എം.പി ശ്രേഷ്ഠ ബാവായ്ക്ക് ആശംസകൾ നേർന്നു](https://www.jscnews.in/2025/05/4062/): തൃപ്പൂണിത്തുറ ● ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് രാജ്യസഭാ എം.പി. അഡ്വ. ഹാരിസ് ബീരാൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയെ മരട് ഗ്രിഗോറിയൻ പബ്ളിക് സ്കൂളിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. മുസ്ലീം ലീഗ് എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി.ഇ. അബ്‌ദുൾ ഗഫൂർ, അഡ്വ. വർഗ്ഗീസ് ജെ. പുന്നച്ചാലിൽ എന്നിവർ സന്നിഹിതരായിരുന്നു.
- [ശ്രദ്ധേയമായി കാനഡ മേഖലയിലെ പള്ളി പ്രതിനിധി യോഗം](https://www.jscnews.in/2025/05/4057/): മിസ്സിസാഗ (കാനഡ) ● നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള കാനഡ മേഖലയിലെ പള്ളി പ്രതിനിധി യോഗം മിസ്സിസാഗയിലെ സെൻ്റ് പീറ്റേഴ്സ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു. അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജെറുസലേം മർത്തമറിയം പള്ളിയുടെ വികാരി ഫാ. വി.വി പൗലോസ് പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടും, മലങ്കര യാക്കോബായ സുറിയാനി സഭയോടുമുള്ള കൂറും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടുള്ള സത്യവിശ്വാസ പ്രമേയം അവതരിപ്പിക്കുകയും തുടർന്ന് സെൻ്റ് പീറ്റേഴ്സ് പള്ളിയുടെ വികരി ഫാ. കെ.വി പൗലോസ് സ്വാഗത പ്രസംഗവും നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ ഭദ്രാസന കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയും, കാനഡ റീജിയൺ അഡ്മിനിസ്ട്രേറ്റീവുമായ ഫാ. മനു മാത്യു വാർഷീക റിപ്പോർട്ടും കൗൺസിൽ അംഗവും കാനഡ റീജിയൺ ട്രഷററുമായ ലൈജു ജോർജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ഓഡിറ്റർ ബേബി തരിയത്ത് ഓഡിറ്റിങ്ങ് റിപ്പോർട്ടും അവതരിപ്പിച്ചു. അദ്ധ്യക്ഷൻ്റെ അനുവാദത്തോടെ വിവിധ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു.തുടർന്ന് കാനഡ റീജിയൺ അഡ്വൈസറി ബോർഡിലേയ്ക്ക് […]
- [രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/05/4049/): പുത്തൻകുരിശ് ● രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയും യുദ്ധ ഭീഷണിയിലൂടെയും അതീവ ജാഗ്രതയോടെ കടന്നു പോകുമ്പോൾ രാജ്യത്തെ ഓർത്ത് പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായമോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. സഭയുടെ എല്ലാ ദൈവാലയങ്ങളിലും മെയ് 11 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം പ്രത്യേക പ്രാർത്ഥന നടത്തണമെന്നും ഭവനങ്ങളിലും കുടുംബയൂണിറ്റ് യോഗങ്ങളിലും കൂടിവരവുകളിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുന്നതു വരെ രാജ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരണമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അറിയിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ജനങ്ങളുടെ ജീവനും വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഹോരാത്രം സേവനം ചെയ്യുന്ന എല്ലാ സൈനികർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തും അതിർത്തിയിൽ ഭീതിയോടെ കഴിയുന്ന ജനസമൂഹത്തിനു വേണ്ടിയും പ്രാർത്ഥിക്കേണ്ടത് ഓരോ ഭാരതീയൻ്റെയും പ്രതിബദ്ധതയാണ്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെയുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം ചേർന്ന് നിന്ന് ഏക മനസ്സോടെ ഭാരതത്തിൻ്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകളെ സമർപ്പിക്കണമെന്നും ശ്രേഷ്ഠ […]
- [നമ്മുടെ രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തുക: ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ](https://www.jscnews.in/2025/05/4043/): നമ്മുടെ രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയും യുദ്ധ ഭീഷണിയിലൂടെയും അതീവ ജാഗ്രതയോടെ കടന്നു പോകുമ്പോൾ നമ്മുടെ രാജ്യത്തെ ഓർത്ത് എല്ലാ ദൈവാലയങ്ങളിലും നാളെ മെയ് 11 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം പ്രത്യേക പ്രാർത്ഥന നടത്തേണ്ടതാണ്. അതോടൊപ്പം നമ്മുടെ ഭവനങ്ങളിലും കുടുംബയൂണിറ്റ് യോഗങ്ങളിലും മറ്റു കൂടിവരവുകളിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുന്നതു വരെ നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരേണ്ടതാണ്. നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ഇവിടുത്തെ ജനങ്ങളുടെ ജീവനും വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഹോരാത്രം സേവനം ചെയ്യുന്ന എല്ലാ സൈനികർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തും അതിർത്തിയിൽ ഭീതിയോടെ കഴിയുന്ന ജനസമൂഹത്തിനു വേണ്ടിയും നമ്മുക്ക് പ്രത്യേകം പ്രാർത്ഥിക്കാം. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെയുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം ചേർന്ന് നിന്ന് ഏക മനസ്സോടെ നമ്മുടെ ഭാരതത്തിൻ്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകളെ സമർപ്പിക്കാം. യുദ്ധവും കലാപങ്ങളും മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണ്. രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണിത്. യുദ്ധത്തിലേക്ക് […]
- [പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ പ്രാർത്ഥനാശംസകൾ നേർന്നു](https://www.jscnews.in/2025/05/4040/): പുത്തൻകുരിശ് ● ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രാർത്ഥനാശംസകൾ നേർന്നു. പ്രത്യാശയുടെ വെളിച്ചമായി, ലോകമെമ്പാടും ശാന്തിയും സമാധാനവും ഐക്യവും ഉറപ്പാക്കാൻ പുതിയ മാർപാപ്പയ്ക്കു കഴിയട്ടെയെന്നും അദ്ദേഹത്തിൻ്റെ അജപാലന ശുശ്രൂഷയിൽ യാക്കോബായ സുറിയാനി സഭയുടെ പ്രാർത്ഥനകളും പിന്തുണയും ഒപ്പമുണ്ടാകുമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസിച്ചു. ലോകത്തെ അഭിസംബോധന ചെയ്തു കൊണ്ട് ‘സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ’ എന്ന പുതിയ മാർപാപ്പയുടെ പ്രഥമ ആഹ്വാനം ലോകമെങ്ങും അലയടിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും അസമാധാനവും വർധിച്ചു വരുമ്പോൾ അദ്ദേഹത്തിൻ്റെ ശുശ്രൂഷകളും പ്രവർത്തനങ്ങളും മുഖാന്തിരം മാനവരാശിക്ക് സമാധാനവും പ്രത്യാശയും ലഭിക്കുവാൻ ഇടയാകട്ടെയെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ദരിദ്രർക്കും കുടിയേറ്റക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി കൃത്യമായി ഇടപെടൽ നടത്തിയിരുന്ന അദ്ദേഹത്തിൻ്റെ പുതിയ നിയോഗം ലോകത്ത് സാഹോദര്യവും ഐക്യവും പുലരുവാൻ കരുത്തേകുമെന്നതിൽ സംശയമില്ല. പുതിയ മാർപാപ്പയുടെ വിശാലമായ അനുഭവ സമ്പത്തും സുവിശേഷ പ്രവർത്തനങ്ങളും […]
- [ഭാരതത്തോടൊപ്പം; ഭാരതമണ്ണിൻ്റെ യശസ്സ് കാക്കുന്ന ഭാരതത്തിൻ്റെ ധീരസേവകരോടൊപ്പം](https://www.jscnews.in/2025/05/4033/): നമ്മുടെ രാഷ്ട്രത്തിനു വേണ്ടിയും നമ്മുടെ അഭിമാനങ്ങളായ ധീരസൈനികർക്ക് വേണ്ടിയും അതിർത്തിയിലെ നമ്മുടെ സഹോദരങ്ങൾക്കായും നമ്മുടെ പ്രാർത്ഥനകളെ സമർപ്പിക്കാം. പ്രാർത്ഥനയോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ
- [കർത്താവിന്റെ ശബ്ദം കേട്ട് അനുസരിക്കുന്നവരാകണം : ശ്രേഷ്ഠ കാതോലിക്ക ബാവ; വെട്ടിത്തറ വി. മർത്തമറിയം സൂനോറോ പള്ളിയിൽ രാജകീയ സ്വീകരണം](https://www.jscnews.in/2025/09/6443/): ഏഴക്കരനാട് ● വി. ദൈവമാതാവ് ദൈവത്തിന്റെ ശബ്ദം കേട്ടു അനുസരിച്ചതുപോലെ, നമ്മളും ദൈവത്തിൻ്റെ ശബ്ദം കേട്ട് ജീവിതത്തെ മുന്നോട്ടു നയിക്കാൻ ശ്രമിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കണ്ടനാട് ഭദ്രാസനത്തിലെ വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇടവക നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ദൈവത്തിൻ്റെ സന്നിധിയിൽ നിരന്തരമായി പ്രാർത്ഥിക്കുകയും അഭയപ്പെടുകയും സ്തുതിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികൾ. ദൈവത്തിൻ്റെ ശബ്ദം കേൾക്കുന്നത് ഒരു വിശ്വാസിയുടെ ആത്മീയ തീർത്ഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട അനുഭവങ്ങളിലൊന്നാണ്. പ്രാർത്ഥനയിലൂടെയും ദൈവാശ്രയത്തിലൂടെയും ആരാധനയിലൂടെയും ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കഴിയുന്ന ഒരു ഹൃദയം നേടിയെടുക്കണമെന്നും ബാവ പറഞ്ഞു. ആത്മീയ അനുഷ്ഠാനങ്ങൾ നമ്മെ വിശുദ്ധിയുടെ പടവുകളിലേക്ക് ഉയർത്തുന്ന വഴികളായി കാണണം. നമ്മുടെ ഇഷ്ടങ്ങൾ ദൈവത്തിൻ്റെ ഇഷ്ടങ്ങളുമായി ചേർന്നുപോകുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്. നാം ആഗ്രഹിക്കുന്നതുപോലെ ജീവിതം മുന്നോട്ട് പോകണമെന്നില്ല. എൻ്റെ ആഗ്രഹങ്ങൾ എത്രത്തോളം ദൈവത്തിൻ്റെ ഇഷ്ടങ്ങളുമായി യോജിക്കുന്നു […]
- [വെട്ടിത്തറ വി. മർത്തമറിയം പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം നാളെ](https://www.jscnews.in/2025/09/6419/): ഏഴക്കരനാട് ● വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. നാളെ (സെപ്റ്റംബർ 7 ഞായർ) വൈകിട്ട് 6 ന് ശ്രേഷ്ഠ ബാവായെ പ്രൗഢഗംഭീരമായി സ്വീകരിക്കും. തുടർന്ന് 7 ന് സന്ധ്യാപ്രാർത്ഥന നടക്കും. 8 ന് പ്രദക്ഷിണം ഉണ്ടാകും. പ്രധാനപ്പെരുന്നാൾ ദിവസമായ സെപ്റ്റംബർ 8 തിങ്കൾ 7.30 ന് പ്രഭാത പ്രാർത്ഥന, 8.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പരി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും. 11 ന് ദൈവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന പരി. ദൈവമാതാവിൻ്റെ സൂനോറോ (ഇടക്കെട്ട് ) അലങ്കരിച്ച പേടകത്തിൽ നിന്നും ഭക്ത്യാദരവോടെ പുറത്തെടുക്കും. 11.30 ന് സൂനോറോ വണങ്ങൽ, ഉൽപ്പന്ന ലേലം, പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. പോൾ പടിഞ്ഞാറേതിൽ, സെക്രട്ടറി […]
- [ദൈവേഷ്ടം അനുസരിച്ച് വിശ്വാസത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുവാൻ സാധിക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6416/): പെരുമ്പാവൂർ ● ദൈവേഷ്ടം അനുസരിച്ച് വിശ്വാസത്തിൻ്റെ വഴികളിലൂടെ സഞ്ചരിക്കുവാൻ സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തുരുത്തിപ്ലി സെൻ്റ് മേരീസ് വലിയ പള്ളിയിൽ വി. ദൈവമാതാവിൻ്റെ ജനനപ്പെരുന്നാൾ ദിവസം വി. കുർബ്ബാന മദ്ധ്യേ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ലോകരക്ഷാദൗത്യത്തിൽ സജീവമായ പങ്കാളിത്തം വഹിച്ച പരിശുദ്ധ ദൈവമാതാവ്, ലോകത്തിലെ ആദ്യത്തെ ദൈവാലയം തന്നെയാണ്. ദൈവം നമ്മോടുകൂടെയുണ്ടെങ്കിൽ എത്ര ഇല്ലായ്മയിലും പ്രയാസത്തിലും നാം ധന്യരും പൂർണരുമാണ് എന്ന ബോധ്യമാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ ഇഷ്ടങ്ങൾക്കല്ല, ദൈവത്തിൻ്റെ ഇഷ്ടത്തിനാണ് നാം മുൻഗണന നൽകേണ്ടത്. ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, അപ്പനെയോ അമ്മയെയോ മക്കളെയോ സ്വത്തുക്കളെയോ എന്നെക്കാൾ അധികം സ്നേഹിക്കുന്നവൻ എനിക്ക് യോഗ്യനല്ലെന്നാണ്. ഈ ലോകത്തിലെ കാര്യങ്ങളോട് നമുക്ക് സ്നേഹമാകാം, എന്നാൽ ഏറ്റവും വലിയ സ്നേഹം എൻ്റെ കർത്താവിനോടായിരിക്കണം. അങ്ങനെയുള്ള ദൈവപൈതലിൻ്റെ ചാരത്ത് അവൻ്റെ അമ്മയുമുണ്ടാകും. ക്രൂശിൻ്റെ ചുവട്ടിൽ വേദനയോടെ മകനെ നോക്കിനിൽക്കുന്ന അമ്മയോട്, “മോനേ ഇതാ നിൻ്റെ അമ്മ” […]
- [സ്നേഹ ഓണം](https://www.jscnews.in/2025/09/6411/): തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ നടന്ന ഓണാഘോഷത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പങ്കു ചേർന്നു. ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കും ശ്രേഷ്ഠ കാതോലിക്ക ബാവ ഹൃദയപൂര്‍വ്വമായ ഓണാശംസകള്‍ നേര്‍ന്നു. മാനവിക ഐക്യവും മനസ്സുകളുടെ ഒരുമയും ഊട്ടിയുറപ്പിക്കുന്നതാകണം നമ്മുടെ ഓണാഘോഷങ്ങൾ. സഹജീവികളെ സ്നേഹിക്കുവാനും കരുതുവാനും നമ്മുക്ക് സാധിക്കണമെന്നും മാനുഷിക മൂല്യങ്ങളും സാഹോദര്യവും സ്നേഹവും നമ്മിൽ നിറയണമെന്നും ഓണ സന്ദേശത്തിൽ ശ്രേഷ്ഠ ബാവ പറഞ്ഞു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ പൂർണ്ണമാകുന്നതെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി.
- [മണർകാട് പള്ളി ഉയർത്തുന്നത് വിശ്വമാനവികതയുടെ സന്ദേശം: മന്ത്രി വാസവൻ](https://www.jscnews.in/2025/09/6405/): മണർകാട് ● മനുഷ്യർ സ്നേഹത്തിന് വേണ്ടി യാചിക്കുന്ന സന്ദർഭത്തിൽ സഹായ ഹസ്തവുമായി ഓടിയെത്തുന്ന വിശ്വമാനവികതയുടെ സന്ദേശമാണ് മണർകാട് ദൈവാലയം ഉയർത്തിപ്പിടിക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സെന്റ് മേരീസ് ഹോസ്പിറ്റലിലെ ഡയാലിസിസ് ഡിപ്പാർട്ട്മെന്റിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. സിറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ സെക്രട്ടറി പി.എ. ചെറിയാൻ പാണാപറമ്പിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കോർ എപ്പിസ്ക്കോപ്പ സ്ഥാനം ലഭിച്ച കത്തീഡ്രൽ സഹവികാരി വന്ദ്യ ജെ. മാത്യു മണവത്ത് കോർ എപ്പിസ്ക്കോപ്പയെ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കത്തീഡ്രലിന്റെ ഉപഹാരം നൽകി ആദരിച്ചു. സെൻറ് മേരീസ് ഹോസ്പിറ്റലിലെ ജെറിയാട്രിക് ഡിപ്പാർട്ട്മെൻറിന്റെ […]
- [മണർകാട് എട്ടുനോമ്പ് പെരുന്നാൾ; ഏഷ്യയിലെ ഏറ്റവും വലിയ അദ്ധ്യാത്മിക ഘോഷ യാത്രയായ റാസ നാളെ](https://www.jscnews.in/2025/09/6393/): മണർകാട് ● എട്ടുനോമ്പിന്റെ പ്രാർഥനാ പുണ്യത്തിൽ വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ പെരുന്നാൾ പ്രധാന ദിനങ്ങളിലേക്ക്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായി അറിയപ്പെടുന്ന ഈ പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ നാളെയാണ്. പതിനായിരക്കണക്കിന് മുത്തുക്കുടകളുടെയും നിരവധി പൊൻ വെള്ളി കുരിശുകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടത്തപ്പെടുന്ന റാസയിൽ പരി. ദൈവമാതാവിനോടുള്ള പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചു കൊണ്ട് പതിനായിരങ്ങൾ ഭക്തിനിർഭരമായി നടന്നു നീങ്ങും. മുത്തുക്കുട എടുത്ത് റാസയിൽ പങ്കെടുക്കുന്നത് ഉദ്ദിഷ്ട കാര്യ സാധ്യത്തിനുള്ള ഒരു വഴിപാടായി കണക്കാക്കുന്നു. നാളെ രാവിലെ 8:30 ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് യൂറോപ്പ് ഭദ്രാസനാധിപനും, വൈദീക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് 2 മണിക്ക് പള്ളിമുറ്റത്ത് നിന്ന് റാസ ആരംഭിക്കും. വാദ്യമേളങ്ങൾ അകമ്പടിയാകും. കണിയാംകുന്ന് കുരിശ് പള്ളി ചുറ്റി മണർകാട് കവലയിലുള്ള കുരിശ് പള്ളി വഴി കരോട്ടെ പള്ളി കടന്ന് കത്തീഡ്രലിൽ തിരിച്ചെത്തും. വിശുദ്ധ […]
- [മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി; ചരിത്രപ്രസിദ്ധമായ നടതുറക്കൽ സെപ്റ്റംബർ 7 ന്](https://www.jscnews.in/2025/09/6384/): മണർകാട് ● മഴ മാറിനിന്ന ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശ്വാസി സാഗരത്തെ സാക്ഷിയാക്കി ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. കത്തീഡ്രൽ പള്ളിയിൽ പ്രത്യേക പ്രാർഥനയ്ക്ക് ശേഷം ഉച്ചക്ക് 2 മണിക്കാണ് വൈദീകരുടെ നേതൃത്വത്തിൽ വിശ്വാസികൾ കൊടിമരം എടുക്കുന്നതിനായി പുറപ്പെട്ടത്. അരീപ്പറമ്പ് കരയിൽ പാതയിൽ പി.എ. കുരുവിളയുടെ പുരയിടത്തിൽ നിന്ന് നിലംതൊടാതെ വെട്ടിയെടുത്ത മരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലെത്തിച്ചു. കരോട്ടെ പള്ളിചുറ്റി കത്തീഡ്രൽ അങ്കണത്തിലെത്തിയ വിശ്വാസികൾ കൊടിമരവുമായി ദൈവാലയത്തിന് 3 തവണ പ്രദക്ഷിണം വച്ചു. പാത്രിയാർക്കൽ പതാകയുമായി വിശ്വാസവും ഏറ്റുപറഞ്ഞു. തുടർന്ന് ചുറ്റുവിളക്കിന് മുന്നിൽ തിരി തെളിച്ചശേഷം കൊടിമരം ഒരുക്കി കുരിശ് സ്ഥാപിച്ചു. പച്ചിലകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച കൊടിമരത്തിൽ ഇടവകയിലെ മുതിർന്ന അംഗം സി.എം. ജേക്കബ് ചെമ്മാത്ത് പ്രധാന കൊടി കെട്ടി. ശേഷം പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മോർ തിമോത്തിയോസ് തോമസ് മെത്രാപ്പൊലീത്ത പ്രത്യേക പ്രാർഥന നടത്തി. […]
- [ഫാ. മാത്യു മണവത്ത് കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടു](https://www.jscnews.in/2025/09/6366/): മണർകാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകൻ ഫാ. ജെ. മാത്യു മണവത്ത് (68) കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന മധ്യേ കോട്ടയം ഭദ്രാസനാധിപനും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയാണ് കോറെപ്പിസ്കോപ്പ സ്ഥാനം നൽകിയത്. ബഹു. തുറമുഖ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. റെജി സക്കറിയ, സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം ജയ്ക്ക് സി തോമസ്, മണർകാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു കെ.സി എന്നിവർ നവാഭിഷിക്തനായ വന്ദ്യ കോർ എപ്പിസ്കോപ്പയ്ക്ക് ആദരം അർപ്പിച്ചു. കുളത്താക്കലായ തുരുത്തിപ്പറമ്പിൽ മണവത്ത് പരേതരായ തോമസ് ചാക്കോ, ശോശാമ്മ ദമ്പതികളുടെ മകനായി 1957 ജൂലൈ 12 ൽ ജനിച്ചു. സോഷ്യോളജിയിൽ […]
- [പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ - പീഡിതനായ വിശ്വാസസംരക്ഷൻ; 151-ാം ഓർമ്മപ്പെരുന്നാൾ ഇന്ന്](https://www.jscnews.in/2025/09/6364/): 1846 മുതൽ 1874 വരെ 28 വർഷക്കാലം പീഡനങ്ങളും കഷ്‌ടതകളും സഹിച്ച് സത്യ വിശ്വാസം മലങ്കരയിൽ നിലനിർത്തിയ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായുടെ 151-ാം ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 2 ന് പുണ്യപിതാവ് കബറടങ്ങിയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ആചരിച്ചു. ഇംഗ്ലീഷുകാരുടെയും നവീകരണക്കാരുടെയും പ്രവർത്തനങ്ങൾ മൂലം സഭക്ക് കഷ്ടതകളും പീഡനങ്ങളും സഹിക്കേണ്ടിവന്നപ്പോൾ സത്യവിശ്വാസം നില നിർത്തുന്നതിന് പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് അയക്കപ്പെട്ട പിതാവായിരുന്നു പരി. കൂറിലോസ് ബാവ. പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്റെ വാഴ്ചയെ തുടർന്നുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായിട്ടാണ് ബാവ മലങ്കരയിലേക്ക് അയക്കപ്പെട്ടത്. സഭാനേതൃത്വം അറിയാതെ പരി. പാത്രിയർക്കീസ് ബാവായുടെ അടുക്കൽ പോയി പരി. ബാവായെ തെറ്റിദ്ധരിപ്പിച്ച് മേൽപ്പട്ടം സ്വീകരിച്ച പാലക്കുന്നത്ത് തിരുമേനി സഭയിൽ നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ ഇവിടെയുള്ള സത്യവിശ്വാസികൾ പരി. സിംഹാസനത്തിലേക്ക് പരാതികൾ അയച്ചതിന്റെ ഫലമായിട്ടാണ് ബാവ ഇവിടെ എത്തിയത്. പാലക്കുന്നത്ത് തിരുമേനിയുടെ സ്വാധീനത്താൽ ബ്രിട്ടീഷ് ഭരണാധികാരികളുടെയും തിരുവിതാംകൂർ രാജാവിന്റെയും ഉത്തരവുകൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. ആയതിനാൽ പരി. […]
- [മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദം : ശ്രേഷ്ഠ കാതോലിക്ക ബാവ; എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു](https://www.jscnews.in/2025/09/6355/): എറണാകുളം ● മാധ്യമങ്ങൾ ജനങ്ങളുടെ ശബ്ദമാണെന്നും യഥാർത്ഥ വാർത്തകൾ ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ സംഭാവനകൾ എക്കാലത്തും വിലമതിക്കാനാവാത്തതെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന എറണാകുളം പ്രസ് ക്ലബ് ഓണോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. ശരിയായ വാർത്തകളിലൂടെ സമൂഹത്തിൽ സുതാര്യതയും അവബോധവും വളർത്താൻ മാധ്യമ പ്രവർത്തകർക്കു സാധിക്കുമെന്നും ബാവ കൂട്ടിച്ചേർത്തു. മതമോ ജാതിയോ രാഷ്ട്രീയമോ നോക്കാതെ മനുഷ്യർക്ക് പ്രാധാന്യം നൽകുന്ന ഒത്തുചേരലുകൾ നമ്മുടെ സമൂഹത്തിൽ അനിവാര്യമാണ്. ഓണം നൽകുന്ന ഏറ്റവും വലിയ സന്ദേശവും ഇതാണ്. ഒരു ഐതിഹ്യത്തിനപ്പുറം, മനുഷ്യരെല്ലാം ഒന്നുപോലെ എന്ന ചിന്തയിലേക്ക് നമ്മളെ നയിക്കാൻ ഓണത്തിന് സാധിക്കുന്നു. സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു കാലം എല്ലാവർക്കും ഉണ്ടാകട്ടെയെന്നും ശ്രേഷ്ഠ ബാവ ആശംസിച്ചു. മാന്യമായി ജീവിക്കാൻ ഈ നാട്ടിലെ ഓരോ വ്യക്തിക്കും അവകാശമുണ്ട്. ഈ അവകാശം നിഷേധിക്കപ്പെടുമ്പോൾ അത് മനുഷ്യ സംസ്കാരത്തിന് ഏൽക്കുന്ന ആഘാതമാണ്. മതമോ വിശ്വാസമോ […]
- [ഹൃദയത്തിൽ ഇടം നേടിയ താപസ ശ്രേഷ്‌ഠനായിരുന്നു ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവ : ശ്രേഷ്ഠ കാതോലിക്ക ബാവ; മലേക്കുരിശിൽ ആയിരങ്ങൾ കബർ വണങ്ങി](https://www.jscnews.in/2025/09/6317/): പുത്തൻകുരിശ് ● എല്ലാവരുടേയും ഹൃദയത്തിൽ ഇടം നേടിയ താപസ ശ്രേഷ്‌ഠനായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു. മലേക്കുരിശ് ദയറായിൽ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 29-ാമത് ശ്രാദ്ധപ്പെരുന്നാളിൽ സന്ധ്യാപ്രാർത്ഥനക്ക് ശേഷം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സ്നേഹത്തോടെയും വാത്സല്യത്തോടെയും എല്ലാവരേയും ഒരു പോലെ ചേർത്ത് നിർത്തിയ ബാവ ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആൾരൂപമായിരുന്നു. ആഴത്തിലുള്ള ബാവായുടെ അറിവ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. കാറും കോളും നിറഞ്ഞ സഭാ കാലഘട്ടത്തിൽ ബാവ അന്ത്യോഖ്യാ സിംഹാസനത്തിനു വേണ്ടി ഉറച്ച നിലപാടുകളിലൂടെ സഭയെ നയിച്ചുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ അനുസരിച്ചു. പാത്രിയാർക്കീസ് ബാവായുടെ പ്രതിനിധി അഭിവന്ദ്യ മോർ ദിവന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത, ദയറാധിപൻ അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ […]
- [ഹൃദയത്തിലെ വിശുദ്ധൻ - മലങ്കരയിലെ പ്രകാശഗോപുരം](https://www.jscnews.in/2025/09/6302/): അഞ്ച് പതിറ്റാണ്ടു കാലം മലങ്കരയിലെ സഭാമക്കളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി മേയിച്ചു ഭരിച്ച ‘മലങ്കരയുടെ പ്രകാശഗോപുരം’ പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവ ഓർമ്മയായിട്ട് ഇന്ന് (സെപ്റ്റംബർ 1) 29 വർഷം പിന്നീടിന്നു. മ്ശിഹാ തമ്പുരാന്റെ ഭാവം ഉൾകൊണ്ട ഈ പുണ്യാത്മാവ് ദൈവത്തിന്റെ മഹാപുരോഹിതനായി, സ്വർഗ്ഗീയ മദ്ധ്യസ്ഥനായി ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. പുണ്യ പിതാവ് കബറടങ്ങിയിരിക്കുന്ന മലേക്കുരിശ് ദയറായിൽ ഭക്ത്യാദരവോടെ ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്നു. കർമ്മം കൊണ്ടും വാക്കുകൾ കൊണ്ടും ധർമ്മം കൊണ്ടും വിശുദ്ധ ജിവിതം നയിച്ച, ശ്രേഷ്ഠരിൽ ശ്രേഷ്ഠനായ ബാവ സർവ്വജനങ്ങൾക്കും വഴികാട്ടിയായ പ്രകാശ ഗോപുരമായിരുന്നു. ചെറായിയുടെ ഉദയസൂര്യനായി വളർന്ന ശ്രേഷ്ഠ ബാവായിൽ നിന്നുള്ള പ്രകാശം സ്വർഗ്ഗീയ ശോഭയും ആത്മീയ സുഗന്ധവും പരത്തി കൊണ്ട് വിശ്വസികളായ സഹ്രസങ്ങൾക്ക് ഇന്നും മാർഗ്ഗദീപമാണ്. സ്നേഹ പൂർണ്ണമായ പെരുമാറ്റം കൊണ്ടും പരിപാവനമായ ജീവിത നിഷ്ഠ കൊണ്ടും ധന്യമായിരുന്നു ബാവായുടെ ശ്രേഷ്ഠ ജീവിതം. ആത്മസമർപ്പണവും ജീവിതവിശുദ്ധിയും ആഴമേറിയ പാണ്ഡിത്യവും കൈമുതലാക്കി സ്നേഹത്തിന്റെ സന്ദേശവാഹകനായി […]
- [പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ : സുവിശേഷത്തിൽ ജീവിച്ച താപസ ശ്രേഷ്ഠൻ - ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/09/6297/): പിറവം ● സ്വന്തം ജീവിതം തന്നെ ക്രിസ്തു മാർഗ്ഗമാക്കി വിശ്വാസികൾക്ക് പ്രചോദനമായ താപസശ്രേഷ്ഠനാണ് ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പിറവം ബിപിസി കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലങ്കരയുടെ പ്രകാശ ഗോപുരം പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 29-ാം ഓർമ്മ ദിനാചരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സുവിശേഷം കൊണ്ട് ജീവിക്കുന്നതിന് പകരം സുവിശേഷത്തിൽ ജീവിച്ച ആ മഹനീയവ്യക്തിത്വത്തെ യുവാക്കൾ മാതൃകയാക്കണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കാതോലിക്കയായി നവാഭിഷിക്തനായ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ ചെയർമാനും, കോളജ് മാനേജരുമായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് കലാലയ കുടുംബം ആദര സൂചകമായി മംഗളപത്രവും, അധികാരചിഹ്നമായ അംശവടിയും സമ്മാനിച്ചു. പിറവം എം.എൽ.എ അഡ്വ. അനൂപ് ജേക്കബ് ‘ലഹരിയും യുവാക്കളും’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം […]
- [ആർച്ച്ബിഷപ്പ് അഭി. മോർ ദിവന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/09/6289/): പുത്തൻകുരിശ് ● മലേക്കുരിശ് ദയറായിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ 29-ാമത് ശ്രാദ്ധപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ എഴുന്നുള്ളിയെത്തിയ സുറിയാനി ഓർത്തഡോക്സ് സഭയുടെ അമേരിക്കയുടെ ആർച്ച്ബിഷപ്പ് അഭിവന്ദ്യ മോർ ദിവന്നാസിയോസ് ജോൺ കവാക് മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സീറോ മലബാർ സഭയുടെ സ്നേഹാദരം](https://www.jscnews.in/2025/09/6277/): കാക്കനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സീറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി. സീറോ മലബാർ മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിനിടെയായിരുന്നു സ്വീകരണം. സഭാ ആസ്ഥാനത്ത് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലബാർ മെത്രാൻ സിനഡ് സെക്രട്ടറി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, സി.ബി.സി.ഐ. പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ചേർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ സ്വീകരിച്ചു. തുടർന്ന്, സിനഡ് പിതാക്കന്മാരുമായും, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയയിലെ മറ്റ് അംഗങ്ങളുമായും ശ്രേഷ്ഠ ബാവ ആശയവിനിമയം നടത്തി. സഭകൾ തമ്മിൽ, പ്രത്യേകിച്ച് സീറോ മലബാർ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന കൂട്ടായ്മയെയും സഹവർത്തിത്വത്തെയും കുറിച്ച് ശ്രേഷ്ഠ ബാവ പ്രസംഗത്തിൽ വിശദീകരിച്ചു. ഇരു സഭകളുടെയും പൊതുവായുള്ള പൈതൃകവും പാരമ്പര്യങ്ങളും ചേർത്തു […]
- [എന്റെ ഉള്ളിലെ കലാകാരനെ വളർത്തിയത് പള്ളികളിലെ സൺഡേ സ്കൂളാണ് : ബേസിൽ ജോസഫ്](https://www.jscnews.in/2025/09/6270/): വയനാട് ● പള്ളികളും, സൺഡേ സ്‌കൂൾ പ്രസ്ഥാനവും ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സംസാരിച്ച് സംവിധായകനും അഭിനേതാവുമായ ബേസിൽ ജോസഫ്. തൻ്റെ ഉള്ളിലെ കലാകാരനെ വളർത്തിയതിൽ സൺഡേ സ്കൂളുകൾക്ക് വലിയ പങ്കുണ്ടെന്ന് ബേസിൽ ജോസഫ് പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കായി മലബാർ ഭദ്രാസനം നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ബേസിൽ. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് നടത്തിയ പരിപാടിയിൽ മുഖ്യപ്രഭാഷകനായി എത്തിയതായിരുന്നു അദ്ദേഹം. സൺഡേ സ്കൂൾ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രസംഗ മത്സരങ്ങളിലും, സംഗീത മത്സരങ്ങളിലും പങ്കെടുക്കുമായിരുന്നു. ബത്തേരി പള്ളിയിൽ ക്വയറിൽ പാടാനും, കീ ബോർഡ് വായിക്കാനും ഞാൻ സ്ഥിരമായി ഉണ്ടാകുമായിരുന്നു. സ്പിരിച്ച്വാലിറ്റിയ്ക്ക് അപ്പുറം എന്റെ ഉള്ളിലെ കലാകാരനെ വാർത്തെടുത്തത് പള്ളികളിലെ സൺഡേ സ്‌കൂളുകളാണ്. അത് ഏറെ അഭിമാനത്തോടെ ഞാൻ ഇപ്പോൾ പറയുകയാണ്. കാതോലിക്ക ബാവയോടൊപ്പമുള്ള കുട്ടിക്കാലത്തെ അനുഭവം കൂടി എനിക്ക് പങ്കുവെക്കാനുണ്ട്. ഒരിക്കൽ, അഖില […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മലയോരജനതയുടെ സ്നോഷ്മള വരവേൽപ്പ്](https://www.jscnews.in/2025/09/6265/): കോടഞ്ചേരി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മലയോരജനതയുടെ സ്നോഷ്മള വരവേൽപ്പ്. താമരശ്ശേരി മൗണ്ട് ഹോറേബ് അരമനയിൽ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രേഷ്ഠ ബാവയെ വേളംകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിലേക്ക് സ്വീകരിച്ചാനയിച്ചത്. പള്ളിയങ്കണത്തിൽ, വൈദികർ, യൂത്ത് അസ്സോസിയേഷൻ, സൺഡേ സ്കൂൾ, വനിതാ സമാജം തുടങ്ങിയവരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു സ്വീകരണം. കോഴിക്കോട്, കണ്ണൂർ,മലപ്പുറം ജില്ലകളിൽനിന്നുള്ള ഒട്ടേറെ വിശ്വാസികൾ സ്വീകരണത്തിൽ പങ്കെടുത്തു. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തായുടെ പതിനേഴാമത് മെത്രാഭിഷേക വാർഷികവും അനുമോദന സമ്മേളനവും ഇതോടനുബന്ധിച്ച് നടത്തി. ഭദ്രാസനത്തിൽ നിന്ന് വിരമിച്ച വൈദികരെ പൊന്നാടയണിയിച്ചു. കലാ-കായിക, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെയും ചടങ്ങിൽ ആദരിച്ചു. നേർച്ച ഭക്ഷണത്തോടെയാണ് സ്വീകരണ യോഗം അവസാനിച്ചത്.
- [സഭാതർക്ക പരിഹാരത്തിന് വ്യവഹാരങ്ങളല്ല, ചർച്ചയാണ് വേണ്ടത്; സഭയിൽ ആവശ്യം മലബാർ മോഡൽ സമാധാനം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6259/): കോടഞ്ചേരി ● സഭാ തർക്കത്തിന്റെ ശാശ്വതപരിഹാരത്തിന് കോടതി വ്യവഹാരങ്ങളെക്കാൾ മധ്യസ്ഥശ്രമങ്ങളും, ചർച്ചകളുമാണ് വേണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കോടഞ്ചേരി വേളങ്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ വെച്ച് കോഴിക്കോട് ഭദ്രാസനം നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മധ്യസ്ഥശ്രമങ്ങളിലൂടെ പ്രശ്നം പരിഹരിച്ച ‘മലബാർ മോഡൽ’ സമാധാനമാണ് സഭയിൽ ആവശ്യമെന്ന് സഭാ സംബന്ധമായ കോടതി വ്യവഹാരങ്ങളെ പരാമർശിച്ച് ശ്രേഷ്ഠ ബാവ പറഞ്ഞു. വിദേശ കുടിയേറ്റം സമൂഹത്തെ അലട്ടുന്ന പ്രശ്നമാണ്. പുറത്തു പോയവർ മാതൃരാജ്യത്തേക്ക് തിരികെ വരാത്തതിനാൽ കുടുംബങ്ങളിൽ പ്രായമായവർ തനിച്ചാകുന്നു. ആയതിനാൽ വാർധക്യത്തിൽ തനിച്ചായവരെ സംരക്ഷിക്കേണ്ട കടമ സഭയ്ക്കുണ്ട്. കൂടുതൽ പാലിയേറ്റീവ് കെയർ സ്ഥാപനങ്ങൾ സഭയിൽ ആരംഭിക്കേണ്ടതുണ്ടെന്നും കാതോലിക്കാ ബാവ പറഞ്ഞു. സ്വീകരണത്തോടനുബന്ധിച്ച് നടത്തിയ കോഴിക്കോട് ഭദ്രാസന ദിനാഘോഷവും, അനുമോദന സമ്മേളനവും കോഴിക്കോട് മേയർ ഡോ. എം. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മലബാർ ഭദ്രാസനത്തിൻ്റെ സ്നേഹനിർഭര സ്വീകരണം](https://www.jscnews.in/2025/09/6254/): സുൽത്താൻബത്തേരി ● ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രദേശിക തലവൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് മികവുറ്റ സ്വീകരണമൊരുക്കി മലബാർ ഭദ്രാസനം. വിശ്വാസികളും നാട്ടുകാരും ചേർന്ന് സ്നേഹ നിർഭരമായ വരവേൽപ്പാണ് നൽകിയത്. വൈകീട്ട് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശമുവേൽ മോർ പീലക്സിനോസ് തിരുമേനിയുടെ കബറിടത്തിൽ ശ്രേഷ്ഠ ബാവ ധൂപപ്രാർഥന നടത്തി. തുടർന്ന് മീനങ്ങാടിയിൽ നിന്ന് സ്വീകരിച്ച് കുതിരയുടെയും വാഹനങ്ങളുടെയും നൂറ് കണക്കിന് ഭക്തജനങ്ങളുടെയും അകമ്പടിയോടെയാണ് അനുമോദന സമ്മേളനം നടക്കുന്ന മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിലേക്ക് ശ്രേഷ്ഠ ബാവായെ ആനയിച്ചത്. കാത്തു നിന്നവർക്ക് അനുഗ്രഹവർഷം ചൊരിഞ്ഞ് ബാവ ഒട്ടേറെ വൈദികർക്കൊപ്പം ദൈവാലയത്തിന് അകത്തേക്ക് പ്രവേശിച്ചു. തുടർന്ന് ധൂപപ്രാർഥന നടത്തി. സദസ്സിലിരുന്ന ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത അടക്കമുള്ളവരെ ആശ്ലേഷിച്ചു. സ്വാഗതഗാനത്തോടെ തുടങ്ങിയ […]
- [മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6243/): ബത്തേരി ● മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ എല്ലാവരും മത വ്യത്യാസമില്ലാതെ ഒരുമിച്ച് ജീവിക്കുകയും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. മലബാർ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണ- അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മലബാർ ഭദ്രാസനാധിപനായ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുൻപ് ഇതരമതത്തിലെ സഹോദരിക്ക് വൃക്ക ദാനം ചെയ്തത് മതചിന്തകൾക്കും അത് സൃഷ്ടിക്കുന്ന വിഭാഗീതയതകൾക്കും അപ്പുറമുള്ള മനുഷ്യത്വത്തിൻ്റെ മർമവും അതിൻ്റെ തനിമ സമൂഹത്തോട് പറയുന്ന നന്മയുടെ അംശവുമാണെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. അകലങ്ങൾ സൃഷ്ടിക്കുന്ന സമൂഹമായി മലയാളി മാറിപ്പോകുന്നുണ്ടോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ എല്ലാ മതത്തിലുമുള്ളവർ ഇടപഴകി ജീവിക്കുന്ന സമൂഹമുണ്ട്. അതിന് കോട്ടംതട്ടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മലബാർ മോഡൽ എന്നത് മലങ്കര സുറിയാനി സഭ ഉയർത്തിപ്പിടിക്കുന്ന മാതൃകയാണെന്നും ബാവ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ സമാനതകളില്ലാത്ത മതനിരപേക്ഷ സ്വഭാവത്തിന് മാറ്റമുണ്ടാകുമോയെന്ന […]
- [പരിശുദ്ധന്മാർ കാട്ടിത്തന്ന സഹനമാണ് വിശ്വാസികൾ ജീവിതത്തിൽ പകർത്തേണ്ടത് : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6235/): മൂവാറ്റുപുഴ ● റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ നേർച്ചപ്പള്ളിയിൽ ഹിദായത്തുള്ള മോര്‍ ഈവാനിയോസ് ബാവയുടെ 331-ാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. പള്ളി സ്ഥാപക പിതാവായ ഹിദായത്തുള്ള മോർ ഈവാനിയോസ് ബാവയുടെ ശ്രാദ്ധപ്പെരുന്നാളിന് ശ്രേഷ്‌ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു. പരിശുദ്ധ പിതാക്കന്മാർ തങ്ങളുടെ ജീവിതത്തിലൂടെ കാട്ടിത്തന്ന സഹനമാണ് ക്രൈസ്തവ വിശ്വാസികൾ വ്യക്തി ജീവിതങ്ങളിൽ പകർത്തേണ്ടതെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. ജീവിതത്തിൽ കൂടുതൽ സഹനങ്ങളിലൂടെ കടന്നു പോകുമ്പോളാണ് നാം ദൈവത്തിന് കൂടുതൽ പ്രിയങ്കരരാകുന്നത്. പരിശുദ്ധ പിതാക്കന്മാരുടെ ജീവിതം എപ്പോഴും സഹനത്തിൽ അധിഷ്ഠിതമായിരുന്നു. ലോക സുഖങ്ങളെ ത്യജിച്ച് ദൈവത്തിനു പ്രീതികരനായിത്തീരുവാൻ പരിശുദ്ധ പിതാക്കന്മാർ തങ്ങളുടെ ജീവിതത്തെ കൂടുതൽ സഹനപൂർണമാക്കുകയായിരുന്നു. ദൈവത്തെ സ്വന്തമാക്കാൻ ക്രൈസ്‌തവ വിശ്വാസിയുടെ ജീവിതത്തിലും ഇത്തരം സഹനങ്ങൾ അനിവാര്യമാണ്. സ്വന്തം നാടും ഉറ്റവരെയും ഉപേക്ഷിച്ച് കഷ്ടതകളും പ്രയാസങ്ങളും അനുഭവിച്ച് മലങ്കരയിൽ എഴുന്നള്ളി വന്ന പിതാക്കന്മാരുടെ സമർപ്പിതമായ […]
- [സംസ്ഥാന വൈ.എം.സി.എ യുടെ ഓണററി ബഹുമതിയായ ജോർജ്ജ് വില്യംസ് ഫെലോഷിപ്പ് ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക്](https://www.jscnews.in/2025/09/6226/): ആലുവ ● വൈ.എം.സി.എ സംസ്ഥാന കൗൺസിൽ സമ്മേളനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും ആലുവ വൈ.എം.സി.എ ക്യാമ്പ് സെൻ്ററിൽ നടന്നു. സംസ്ഥാന ചെയർമാൻ പ്രൊഫ. അലക്‌സ് തോമസ് അധ്യക്ഷത വഹിച്ച യോഗം ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ യുടെ ഓണററി ബഹുമതിയായ ജോർജ്ജ് വില്യംസ് ഫെലോഷിപ്പ് ശ്രേഷ്ഠ ബാവായ്ക്കു സമ്മാനിച്ചു. തുടർന്ന് വൈ.എം.സി.എ കേരള റീജിയൻ സ്റ്റാറ്റിസ്റ്റിക്സ് ബോർഡിൻ്റെ ഉദ്ഘാടനവും ഹാഫ് ഇയർലി ബുള്ളറ്റിൻ പ്രകാശനവും ശ്രേഷ്ഠ ബാവ നിർവഹിച്ചു. വൈ.എം.സി.എ മുൻ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി കോശി, നാഷണൽ ട്രഷറർ റെജി ജോർജ്ജ്, നാഷണൽ ജനറൽ സെക്രട്ടറി എൻ.വി എൽദോ, വൈസ് ചെയർമാന്മാരായ കുര്യൻ തൂമ്പുങ്കൽ, അഡ്വ. ജയൻ മാത്യു, സംസ്ഥാന ട്രഷറർ അനിൽ ജോർജ്ജ്, റീജിയണൽ സെക്രട്ടറി റെജി വർഗീസ്, അസ്സോ. റീജിയണൽ സെക്രട്ടറി സാംസൺ മാത്യു, സ്റ്റാറ്റിസ്റ്റിക്സ് ബോർഡ് ചെയർമാൻ […]
- [സ്വപ്നഭവനം പദ്ധതിയിൽ നിർമിച്ച 25-ാമത്തെ ഭവനത്തിൻ്റെ കൂദാശ നടത്തി](https://www.jscnews.in/2025/09/6219/): പഴന്തോട്ടം ● കരിങ്ങാച്ചിറ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിനു കീഴിലുള്ള സ്വപ്നഭവനം പദ്ധതിയിൽ നിർമിച്ച 25-ാമത്തെ ഭവനത്തിൻ്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. പഴന്തോട്ടത്താണ് ഭവനം നിർമിച്ചു നൽകിയത്. വന്ദ്യ റോയി കൊച്ചാട്ട് കോറെപ്പിസ്ക്കോപ്പ, ഫാ. ടിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ഫാ. എബിൻ ബേബി ഊമേലിൽ എന്നിവർ സഹകാർമികരായി. കത്തീഡ്രൽ ട്രസ്റ്റിമാരായ എം.പി പോൾ, ഐ.കെ ജോർജ്, അത്മായ വൈസ് പ്രസിഡൻ്റ് ജീവൻ മാലായിൽ, സ്വപ്നഭവനം പദ്ധതി കൺവീനർ കെ.എം ഏലിയാസ്, ഭവനത്തിനായി സ്ഥലം സംഭാവനയായി നൽകിയ പൗലോസ് ഓളങ്ങാട്ട് എന്നിവർ പങ്കെടുത്തു.
- [ദൈവസ്നേഹത്തിൽ വിനയപ്പെടുവാനും കർത്താവിൻ്റെ ശബ്ദം കേൾക്കുവാനും നമുക്ക് സാധിക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6211/): പള്ളിക്കര ● വി. കന്യകാമറിയത്തിൻ്റെ ജീവിതം പോലെ ദൈവസ്നേഹത്തിൽ വിനയപ്പെടുവാനും കർത്താവിൻ്റെ ശബ്ദം കേൾക്കുവാനും നമുക്ക് കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. മനുഷ്യൻ തൻ്റെ ചിന്തകൾക്ക് അടിമപ്പെടുമ്പോൾ ദൈവത്തിന് കടന്നുവരാൻ ഇടം കിട്ടാതെ പോകുന്നു. എന്നാൽ, പരിശുദ്ധ കന്യകാമറിയത്തെപ്പോലെ നമ്മുടെ കുറവുകളും ബലഹീനതയും തിരിച്ചറിഞ്ഞ് ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ, “എൻ്റെ ഇഷ്ടം ദൈവത്തിൻ്റെ ഇഷ്ടത്തോടു ചേരുമ്പോഴാണ് പൂർണ്ണതയിലെത്തുന്നത്” എന്ന ജീവിതസന്ദേശം നമുക്ക് അനുഭവിക്കാനാകും. കർത്താവിൻ്റെ ശബ്ദം കേട്ട് അനുസരിച്ചവളായിരുന്നു വി. കന്യകമറിയം. ജീവിതത്തിൻ്റെ കനൽവഴികളിലൂടെ നടന്ന് ക്രൂശിൽ കിടന്ന് മരിച്ച മകനെ ഓർത്ത് കരഞ്ഞപ്പോൾ ഉണ്ടായ ഹൃദയവേദന മനുഷ്യഹൃദയത്തെ സ്പർശിക്കാതെ പോകുന്നില്ല. സ്വർഗ്ഗത്തിൽ നമുക്കുവേണ്ടി ഒരു അമ്മയുണ്ടെന്ന ബോധ്യം വിശ്വാസജീവിതത്തിൽ വലിയ കരുത്താണ്. നമ്മുടെ പ്രാർത്ഥനകൾ, ആഗ്രഹങ്ങൾ, ആവശ്യങ്ങൾ എന്നിവ […]
- [കെ. മുരളീധരൻ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/09/6205/): തിരുവാങ്കുളം ● മുൻ കെ.പി.സി.സി പ്രസിഡൻ്റും മുതിർന്ന നേതാവുമായ കെ. മുരളീധരൻ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിൽ സന്ദർശിച്ച് ആശംസകൾ നേർന്നു. കൂടിക്കാഴ്ചയിൽ എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ ലത്തീഫ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ പങ്കെടുത്തു. സഭയെയും സമൂഹത്തെയും ഉന്നതിയിലേക്ക് നയിക്കാൻ ശ്രേഷ്ഠ ബാവായുടെ നേതൃത്വം നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് കെ. മുരളീധരൻ പറഞ്ഞു. കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായും തൻ്റെ പിതാവായ കെ. കരുണാകരനും തമ്മിലുണ്ടായിരുന്ന സ്നേഹബന്ധം അദ്ദേഹം അനുസ്മരിച്ചു. സാമൂഹിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
- [രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനം: ശ്രേഷ്ഠ കാതോലിക്ക ബാവ ദേശീയ പതാക ഉയർത്തി](https://www.jscnews.in/2025/09/6198/): പള്ളിക്കര ● രാജ്യത്തിൻ്റെ 79-ാം സ്വതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പള്ളിക്കര വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ദേശീയ പതാക ഉയർത്തി. വൈദീകരും, ഭരണസമിതി അംഗങ്ങളും, ഭക്തസംഘടനാ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിൻ്റെ അനുഭവം എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായി ലഭ്യമാകണമെന്നും, ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കപ്പെടണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ആരുടെയെങ്കിലും സ്വാതന്ത്യം എവിടെയെങ്കിലും നിഷേധിക്കപ്പെടുന്നത് ഭരണഘടനയ്ക്ക് ഏൽക്കുന്ന ഗുരുതര മുറിവായിരിക്കും. ഭരണഘടനാ മൂല്യങ്ങൾക്ക് ക്ഷതമേൽക്കാൻ അനുവദിക്കാതെ നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് ഓരോ പൗരൻ്റെയും കടമയാണ്. ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും അന്തസ്സും ആത്മാവും നിലനിർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യൻ പൗരൻ എന്ന നിലയിലെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്, രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യങ്ങളും വൈവിധ്യങ്ങളും സംരക്ഷിച്ച്, […]
- [വിശ്വാസത്തിൽ അടിയുറച്ച് ജീവിതവെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ ശ്രദ്ധിക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6193/): കോതമംഗലം ● വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നേതൃത്വം നൽകി. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. പ്രതിസന്ധികളിലൂടെയും പ്രയാസത്തിലൂടെയും കടന്നുപോകുന്ന സമൂഹത്തിൽ, ദൈവാശ്രയത്തോടെ വിശ്വാസത്തിൽ അടിയുറച്ച് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ യുവജനങ്ങൾ പഠിക്കണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. നിസ്സാരമായ പ്രശ്നങ്ങളിൽപ്പോലും തളർന്നുപോയി ആത്മഹത്യയിലേക്കും ലഹരിയിലേക്കും വഴിവിട്ട ജീവിതങ്ങളിലേക്കും തിരിയുന്ന യുവതലമുറയ്ക്ക് വി. ദൈവമാതാവിൻ്റെ ജീവിതം ഒരു വലിയ പാഠമാണ്. പുത്രൻ കുരിശിൽ സഹനത്തിൻ്റെ ആഴങ്ങളിലൂടെ കടന്നുപോകുമ്പോൾ നെഞ്ചുപൊട്ടിക്കരഞ്ഞ പരിശുദ്ധ അമ്മയുടെ ദുഃഖവും കണ്ണീരും നമ്മെ കൂടുതൽ ധൈര്യപ്പെടുത്തണം.നാം എടുക്കുന്ന ഓരോ തീരുമാനത്തിനും ജീവിതത്തിൽ വലിയ പ്രാധാന്യമുണ്ട്. ചുറ്റും ചതിക്കുഴികളാണ്. അത് തിരിച്ചറിയാൻ പുതിയ തലമുറയ്ക്ക് കഴിയാതെ പോകുന്നു. ഇത് അന്ധകാരത്തെ സ്നേഹിക്കുന്ന ഒരു സമൂഹം വളരുന്നു എന്നതിൻ്റെ ദുസ്സൂചനയാണെന്ന് ശ്രേഷ്ഠ […]
- [കട്ടച്ചിറ പള്ളിയിൽ മൃതദേഹത്തോട് കാണിച്ച അനാദരവ് - വലിയ നീതി നിഷേധം : യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ](https://www.jscnews.in/2025/09/6185/): പുത്തൻകുരിശ് ● കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭാന്തരീക്ഷം വീണ്ടും കലുഷിതമാക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായിട്ടാണ് ഇതിനെ കാണുന്നത്. പള്ളികളില്‍ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനായി ബഹു. കേരള ഗവണ്‍മെന്റ് കൊണ്ടുവന്ന സെമിത്തേരി ബിൽ പ്രകാരമാണ് മരിച്ചയാളുടെ കുടുംബം മൃതദേഹവുമായി പള്ളിയിലെത്തിയത്. സെമിത്തേരി ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബഹു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞതാണ്. ഇത്തരം മനുഷ്യത്വരഹിതമായ ഹര്‍ജികള്‍ക്കെതിരെ ബഹു. ജസ്റ്റിസ് നടത്തിയ ശാസനയും പൊതുസമൂഹം കണ്ടതും വിലയിരുത്തിയതുമാണ്. അതിനുശേഷം, സുപ്രീം കോടതിയിൽ ബഹു. സർക്കാരിന്റെ സെമിത്തേരി ബിൽ അനുസരിക്കാമെന്ന് സത്യവാങ്മൂലം നൽകിയവരാണ് ഓർത്തഡോക്സ് വിഭാഗം. ഈ യാഥാർത്ഥ്യം നിലനിൽക്കുമ്പോഴും ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികൾ വീണ്ടും ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്. മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സെമിത്തേരിയിൽ […]
- [ക്രൈസ്തവ സഭകൾ ഐക്യത്തിന്റെയും അനുരഞ്ജനത്തിൻ്റെയും പ്രതീകമാകണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6181/): കീഴില്ലം ● ക്രൈസ്തവ സഭകൾ ഐക്യത്തിന്റെയും അനുരഞ്ജനത്തിൻ്റെയും പ്രതീകമാകണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കീഴില്ലം നസ്രത്ത് മാർത്തോമ്മാ പള്ളിയിൽ നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സ്നേഹത്തിൻ്റെയും പരസ്പര പങ്കുവെക്കലിന്റെയും അനുഭവത്തിലേക്ക് എപ്പിസ്കോപ്പൽ സഭകൾ ചേർന്നുവരുവാൻ സാധിക്കണം. പ്രസംഗങ്ങളിലും പ്രബന്ധങ്ങളിലും ഒതുങ്ങുന്ന അവസ്ഥയിൽ നിന്നും ഒരു മേശയിലെ പങ്കാളികളായി മാറുന്ന നിലയിലേക്ക് എക്യുമെനിസം വളരണം. കർത്താവിന്റെ ജീവന്റെ വചനത്തെ ഉൾക്കൊണ്ട്, സുവിശേഷത്തെ എല്ലാ അർത്ഥത്തിലും പ്രവർത്തിപഥത്തിൽ കൊണ്ടുവരാനുള്ള നിരന്തര പരിശ്രമമാണ് എല്ലാ സഭകളും പിന്തുടരേണ്ടതെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. വളർന്നു വരുന്ന കാലഘട്ടത്തിൽ നല്ല മനുഷ്യരുടെ കൂട്ടായ്മ ശക്തിപ്പെടണമെന്നും, ക്രൈസ്തവ സാക്ഷ്യം നഷ്ടപ്പെടുന്ന രീതിയിലാണോ നാം പ്രവർത്തിക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. മനുഷ്യ സ്നേഹത്തിനും, ദൈവത്തോടും, പ്രകൃതിയോടും, സഹജീവികളോടുമുള്ള കാഴ്ചപ്പാടുകൾക്ക് അതീതമായി മതത്തിന്റെ കണ്ണിലൂടെ മനുഷ്യരെ കാണുന്നത് അപകടകരമാണ്. മനുഷ്യൻ […]
- [ശുശ്രൂഷകർ ദൈവസാന്നിധ്യ ബോധം സൂക്ഷിക്കുന്നവരാകണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6170/): തിരുവാങ്കുളം ● കൊച്ചി ഭദ്രാസനത്തിലെ വി. മദ്ബഹാ ശുശ്രൂഷകരുടെ സംഗമവും, പരിശീലന ക്ലാസും കൊച്ചി ഭദ്രാസന ആസ്ഥാനമായ തിരുവാങ്കുളം ക്യംതാ സെമിനാരി സെൻ്റ് ജോർജ്ജ് കത്തീഡ്രലിൽ നടന്നു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവഅധ്യക്ഷത വഹിച്ചു. മദ്ബഹാ ശുശ്രൂഷകർ ജീവിതത്തിൽ എപ്പോഴും ദൈവസാന്നിധ്യ ബോധം സൂക്ഷിക്കുന്നവരായിരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ ഉദ്ബോധിപ്പിച്ചു. ആരാധനയിലൂടെയും ആത്മീയ ജീവിതത്തിലൂടെയും മനുഷ്യരെ ദൈവത്തിലേക്ക് ആകർഷിക്കാനും അടുപ്പിക്കാനും ശുശ്രൂഷകർക്ക് കഴിയണം. ജീവിത സാഹചര്യങ്ങളിൽ കാലിടറിയവരെ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ ശുശ്രൂഷകർക്ക് സാധിക്കണമെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. മദ്ബഹാ ശുശ്രൂഷ എന്നത് വിശുദ്ധിയിലേക്കുള്ള ഒരു ചവിട്ടുപടിയാണ്. ജീവിതവിശുദ്ധിയും ആരാധനാകാര്യങ്ങളിൽ അച്ചടക്കവും കൃത്യനിഷ്‌ഠതയും സമർപ്പണവും ശുശ്രൂഷകർക്ക് അത്യാവശ്യമാണ്. ശുശ്രൂഷയുടെ മഹത്വത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചുംബോദ്ധ്യമുള്ളവരും ആരാധനയെക്കുറിച്ച് ആഴമുള്ള അറിവുമുള്ളവരുമാകണം ശുശ്രൂഷകർ. പൗരോഹിത്യത്തിലേക്ക് വളർന്നു വരാനുള്ള ചിന്ത ശുശ്രൂഷകളിലെ സമർപ്പണത്തിൽ നിന്നാണ് ഉടലെടുക്കുന്നതെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. ആത്മീയ വളർച്ചയോടൊപ്പം തന്നെ, സമൂഹത്തിൽ വർധിച്ചു വരുന്ന ഡാർക്ക് വെബ്, ലഹരി […]
- [ക്രിസ്തുവിലുള്ള ഭാവം നമ്മിലുണ്ടാകണം : ശ്രേഷ്ഠ കാതോലിക്ക ബാവ; ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാവായ്ക്ക് പൗര സ്വീകരണം നൽകി](https://www.jscnews.in/2025/09/6128/): തിരുവാങ്കുളം ● ക്രിസ്തുവിൻ്റെ ഭാവവും മനസ്സും നമ്മിലുണ്ടെങ്കിൽ മാത്രമേ ക്രിസ്തുവിനെപ്പോലെ ജീവിക്കുവാനും ദൈവസ്നേഹം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുകയുള്ളൂവെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാൻസർ, വൃക്ക രോഗികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കായി ആരംഭിച്ച ‘ആശ്ലേഷം’ സാന്ത്വന പരിചരണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. ക്രിസ്തുവിന്റെ ഭാവം എന്നത് ദൈവം മനുഷ്യനു നൽകിയ സ്വന്തം ഭാവമാണ്. പരസ്പരം സ്നേഹിക്കുന്ന ദൈവസ്നേഹത്തിന്റെ ഭാവമാണിത്. എന്നാൽ, പാപത്തിൽ വീണുപോയ ഇന്നത്തെ മനുഷ്യന് ദൈവീക ഭാവം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ദൈവാശ്രയത്തോടെ ക്രിസ്തു ഭാവം സ്വീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് പകർന്നു നൽകുവാൻ നമുക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. സ്വാന്തന പരിചരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, വേദനിക്കുന്നവരുടെ നൊമ്പരം ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ സ്നേഹസ്പർശമായി സഭ പ്രവർത്തിക്കണമെന്നും സമൂഹം കരുതലിന്റെ കൂട്ടായ്മയായി മാറണമെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് […]
- [വൈദിക സെമിനാരി പരിശുദ്ധ സഭയുടെ പൈതൃക ഹൃദയം : അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/09/6122/): വെട്ടിക്കൽ ● മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പരിശുദ്ധ സഭയുടെ പൈതൃക ഹൃദയവും സമ്പത്തുമാണെന്ന് വൈദിക സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. മുളന്തുരുത്തി വെട്ടിക്കൽ എം.എസ്.ഒ.റ്റി. വൈദീക സെമിനാരിയിൽ ഈ വർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികളുടെ പുതിയ ഓറിയന്റേഷൻ ബാച്ചിൻ്റെ സ്വീകരണ ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. വിവിധ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സ്വഭാവങ്ങളോടു കൂടിയവരാണ് സെമിനാരിയിൽ എത്തിയിട്ടുള്ള വിദ്യാർത്ഥികൾ. സെമിനാരിയിൽ പ്രവേശനം നേടാൻ പല കാരണങ്ങളുണ്ടാകാം. കുട്ടിക്കാലം മുതലുള്ള ആഗ്രഹമാകാം, മാതാപിതാക്കളുടെ സ്വപ്നമാകാം, അതല്ലെങ്കിൽ മറ്റാരുടെയെങ്കിലും പ്രചോദനമാകാം. എന്താണെങ്കിലും ഇടവക മെത്രാപ്പോലീത്തയുടെ ശുപാർശയും, ഇടവക വികാരിയുടെ സാക്ഷ്യപത്രവും പരിഗണിച്ച്, വൈദിക സെമിനാരിയിലെ പരീക്ഷയും അഭിമുഖവും നടത്തിയാണ് ഓരോ വിദ്യാർത്ഥികളെയും തിരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം മാനുഷികമായ തലങ്ങളിലാണെങ്കിലും ഓരോരുത്തരുടെയും വരവിന് പിന്നിൽ ആത്യന്തികമായി ദൈവത്തിൻ്റെ ഒരു വിളിയുണ്ടെന്നും ഈ ദൈവിക തെരഞ്ഞെടുപ്പിന് പിന്നിൽ ദൈവത്തിന്റെ കരങ്ങളുണ്ടെന്നും മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. അതുകൊണ്ട് ആ വിളിയെക്കുറിച്ചുള്ള ബോധ്യം […]
- [അർമേനിയൻ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് പരിശുദ്ധ പാത്രിയർക്കീസ് ബാവായെയും ശ്രേഷ്ഠ കാതോലിക്ക ബാവായെയും സ്വീകരിച്ചു](https://www.jscnews.in/2025/08/6120/): ബെയ്റൂട്ട് ● അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യയിലെ കാതോലിക്കോസ് അരാം ഒന്നാമൻ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെയും, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെയും ലബനോനിലെ ബിക്ഫയയിലെ അർമേനിയൻ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ബെയ്റൂട്ട് ആർച്ച് ബിഷപ്പ് മോർ ക്ലീമിസ് ഡാനിയേൽ, പാത്രിയാർക്കൽ അസിസ്റ്റന്റ് മോർ ജോസഫ് ബാലി, മലങ്കര അഫയേഴ്സ് സെക്രട്ടറി മോർ ക്രിസ്റ്റഫോറോസ് മർക്കോസ് എന്നിവരും സംബന്ധിച്ചു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ശാന്തതയും സൗമ്യതയും സഭയ്ക്കും സമൂഹത്തിനും നല്ല ഫലം സൃഷ്ടിക്കും : മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ](https://www.jscnews.in/2025/08/6118/): തിരുവനന്തപുരം ● രാജ്യത്ത് ക്രൈസ്തവ സമൂഹം ആശങ്ക നേരിടുന്ന കാലഘട്ടത്തിൽ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വം സഭയ്ക്കും പൊതുസമൂഹത്തിനും ആത്മവിശ്വാസം പകരുമെന്നു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പറഞ്ഞു. സഭാ തർക്കവുമായി ബന്ധപ്പെട്ടു യോഗങ്ങൾ നടന്നപ്പോഴെല്ലാം ശാന്തവും സൗമ്യവുമായി തന്റെ നിലപാട് അവതരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പ്രകോപനപരമായ ഘട്ടങ്ങളിലും ശാന്തത കൈവിട്ടില്ല. അതേസമയം, നിലപാടുകളിലുറച്ചു നിൽക്കുകയും ചെയ്‌തു. കലുഷിതമായ കാലഘട്ടത്തിലാണ് സഭയുടെ നേതൃത്വം ശ്രേഷ്ഠ കാതോലിക്കാ ബാവ ഏറ്റെടുത്തിരിക്കുന്നത്. ശ്രേഷ്ഠ ബാവായുടെ ശാന്തതയും സൗമ്യതയും നല്ല ഫലം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ വേർതിരിവില്ലാതെ എല്ലാവരെയും തുല്യരായി കണ്ട് ന്യൂനപക്ഷ സംരക്ഷണത്തിലൂന്നിയുള്ള നിലപാടാണ് സംസ്‌ഥാന സർക്കാരിനുള്ളതെന്നും തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി സ്ഥാനമേറ്റശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കു മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.
- [സഭകൾ സുവിശേഷത്തിന്റെ ചാലകശക്തിയും വിശ്വാസികൾ ജീവിക്കുന്ന സുവിശേഷവുമാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/08/6100/): തിരുവനന്തപുരം ● സുവിശേഷത്തിന്റെ ചാലകശക്തിയായി സഭകളും, ജീവിക്കുന്ന സുവിശേഷമായി വിശ്വാസികളും മാറണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. തിന്മയും അന്ധകാരവും നിറഞ്ഞ നമ്മുടെ സമൂഹത്തിൽ സുവിശേഷത്തിന്റെ ഒരു ചെറു പ്രകാശമെങ്കിലും നമുക്ക് നൽകാൻ കഴിഞ്ഞാൽ നമ്മൾ ഓരോരുത്തരും നല്ല ക്രിസ്ത്യാനികളായി തീരും. എല്ലാ മതങ്ങളിലുള്ളവരും തങ്ങളുടെ മത തത്വങ്ങൾക്കനുസരിച്ച് നല്ല മനുഷ്യരായി ജീവിക്കാൻ ശ്രമിക്കുമ്പോൾ മാത്രമേ നമ്മുടെ സാമൂഹിക ജീവിതം കൂടുതൽ ഫലപ്രദമാവുകയുള്ളൂ.ഒരു മതത്തിലെ ഏതെങ്കിലും വ്യക്തികളുടെ മോശം പ്രവൃത്തികളിലൂടെ ആ മതത്തെയോ അതിന്റെ തത്വങ്ങളെയോ മുഴുവനായും വിമർശിക്കാൻ നമുക്ക് സാധിക്കില്ലെന്ന് ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു. സ്നേഹത്തിലും ഐക്യത്തിലുമുള്ള സമൂഹമാണ് ലക്ഷ്യമാകണ്ടേത്. വെറുപ്പും വിദ്വേഷവും വളരുന്ന ഇക്കാലത്ത്, പരസ്പരം ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് ലോകത്തിന് ഇന്ത്യ നൽകുന്ന മഹത്തായ […]
- [സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ ചർച്ചകൾ അനിവാര്യം: ശ്രേഷ്ഠ കാതോലിക്ക ബാവ; ഹൃദ്യമായ സ്വീകരണം നൽകി തലസ്ഥാന നഗരി](https://www.jscnews.in/2025/08/6069/): തിരുവനന്തപുരം ● സഭാതർക്കം ശാശ്വതമായി പരിഹരിക്കാൻ ചർച്ചകൾ അനിവാര്യമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പുന്നൻ റോഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. അന്തസ്സ് നിലനിർത്തിക്കൊണ്ട് ഒരു സഭയിലെ രണ്ടു വിഭാഗമായോ രണ്ടു സഭയായോ മുന്നോട്ട് പോകാം. പരസ്പരം യോജിക്കാൻ കഴിയുന്ന മേഖലകളിൽ ഒന്നിക്കാം. സ്നേഹവും ആദരവും നിലനിർത്തിക്കൊണ്ട് ക്രിസ്തുവിൻ്റെ മാതൃക പിന്തുടരാം. ക്രിസ്തുവും ഒരിക്കൽ ഒരു ന്യായാധിപന്റെ മുൻപിൽ നിന്നിട്ടുണ്ട്. നിയമത്തിനും നിയമാവലികൾക്കും അതീതമായി സ്നേഹത്തിൻ്റെ ഒരു സാക്ഷ്യപത്രമാണ് ഈ രണ്ടു സഭകളിൽ നിന്നും സമൂഹവും മറ്റ് സഭകളും ആവശ്യപ്പെടുന്നതെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി. ഇനിയും 200 വർഷം കേസുകൾ നടത്തിയാലും പ്രശ്നങ്ങൾ അവസാനിക്കില്ലെന്ന് സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർ പറഞ്ഞിട്ടുണ്ട്. എല്ലാവരും കേസുമായി മുന്നോട്ട് പോവുകയാണ്. ഒരാൾ ജയിക്കുമ്പോൾ മറുവശത്തുള്ളവർ വീണ്ടും കേസിന് പോകുന്നു. […]
- [ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിയെ സന്ദർശിച്ചു](https://www.jscnews.in/2025/08/6055/): തിരുവനന്തപുരം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. മുഖ്യമന്ത്രിയും കുടുംബവും ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. മുണ്ടക്കൈ-ചൂരൽമല ദുരിതാശ്വാസ നിധിയിലേക്ക് സഭയുടെ രണ്ടാമത്തെ ഗഡുവായി അൻപത് ലക്ഷം രൂപയുടെ ചെക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യമന്ത്രിക്ക് കൈമാറി. മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മുഖ്യമന്ത്രിയുടെ ഭാര്യ ശ്രീമതി കമലാ വിജയൻ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ എന്നിവരും സന്നിഹിതരായിരുന്നു.
- [അഭിമാന നേട്ടവുമായി ചെറിഷ് പോൾ ബോബി](https://www.jscnews.in/2025/08/6053/): പുത്തൻകുരിശ് ● ഇന്ത്യയിലെ മികച്ച നൂറു യുവ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി വിക്രം സാരാഭായ് സ്പേസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘എം സ്പോട്ട് 100 ജെനി 2024-25’ മത്സരത്തിൽ ചെറിഷ് പോൾ ബോബി അവാർഡ് നേട്ടത്തിലൂടെ അഭിമാനമായി. യുഎഇ ലെ റാസൽഖൈമ ഡൽഹി പ്രൈവറ്റ് സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ചെറിഷ്. അങ്കമാലി ഭദ്രാസനത്തിലെ ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ ഓളങ്ങാട്ട് ബോബി പോളിൻ്റെയും ഡോ. നവ്യ ചെറിയാന്റെയും മകനാണ്. റാസൽഖൈമ സെൻ്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയംഗങ്ങൾ കൂടിയാണ്. വി.എസ്.എസ്.എഫ് 2023 ൽ സംഘടിപ്പിച്ച ‘ഇൻക്വിസിറ്റീവ് ക്വിസ് ‘ മത്സരത്തിൽ ചെറിഷ് ദേശീയ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് മലങ്കര മാർത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനത്തിൻ്റെ സ്വീകരണം നാളെ](https://www.jscnews.in/2025/08/6045/): തിരുവനന്തപുരം ● മലങ്കര മാർത്തോമ്മാ സുറിയാനി സഭ തിരുവനന്തപുരം-കൊല്ലം ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ ആദരിക്കും. നാളെ (ആഗസ്റ്റ് 4 തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം പാറ്റൂർ സെൻ്റ് തോമസ് മാർത്തോമ്മാ സുറിയാനി പള്ളിയിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ വിവിധ മത നേതാക്കളും, രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംബന്ധിക്കും.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് തലസ്ഥാന നഗരിയുടെ സ്നേഹാദരവ്; സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ സ്വീകരണം ഇന്ന്](https://www.jscnews.in/2025/08/6040/): തിരുവനന്തപുരം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനായി സ്ഥാനമേറ്റശേഷം ആദ്യമായി തലസ്‌ഥാനത്ത് എത്തുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സെക്രട്ടറിയേറ്റിന് സമീപം പുന്നൻ റോഡ് സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. ഇന്ന് വൈകിട്ട് 5.30 ന് പുന്നൻ റോഡ് ജേക്കബ്‌സ് ജംഗ്ഷനിൽ നിന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ച് കത്തീഡ്രൽ ദൈവാലയത്തിലേക്ക് ആനയിക്കും. തുടർന്ന് 6.30 ന് നടക്കുന്ന പൊതുസമ്മേളനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.സീറോ മലബാർ സഭ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഡോ. മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കും. അടൂർ പ്രകാശ് എം.പി., ആൻ്റണി രാജു എം.എൽ.എ., മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ ഡോ. വിൻസൻ്റ് […]
- [വിടവാങ്ങിയത് തലമുറകൾക്ക് പകർന്നു നൽകിയ അക്ഷര വെളിച്ചം](https://www.jscnews.in/2025/08/6036/): പുത്തൻകുരിശ് ● മലയാളത്തിലെ പ്രഗൽഭ സാഹിത്യ നിരൂപകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ. സാനു മാഷിൻ്റെ ദേഹവിയോഗം അക്ഷര ലോകത്തിനും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തൻ്റെ ഗുരുനാഥൻ കൂടിയായ പ്രൊഫ. സാനു മാഷ് പുരോഗമന ആശയങ്ങൾ മുറുകെ പിടിക്കുകയും അക്ഷരങ്ങളെ സ്നേഹിക്കുകയും ചെയ്തു കൊണ്ട് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ ജീവിച്ച ഉത്തമനായ മാതൃകാ അധ്യാപകനായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. തൻ്റെ അക്ഷരങ്ങളും പ്രവൃത്തിയും മാനവികതയ്ക്കായി സമർപ്പിച്ച ഗുരു ശ്രേഷ്ഠനായിരുന്നു അദ്ദേഹം.ആധുനിക സമൂഹം നേരിടുന്ന സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾക്കെതിരെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും ശക്തമായ പ്രതിരോധം തീർത്ത അതുല്യ പ്രതിഭയായിരുന്നു പ്രൊഫ. സാനു മാഷ്. സാംസ്കാരിക രംഗത്തും വൈജ്ഞാനിക രംഗത്തും നിസ്‌തുല്യ സംഭാവനകൾ നൽകിയ പ്രൊഫസർ എം.കെ. സാനു മാഷിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെയും വ്യക്തിപരമായും അനുശോചനവും പ്രാർത്ഥനയും നേരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.
- [കന്യാസ്ത്രീകൾക്ക് നീതി ലഭിച്ചത് ആശ്വാസകരം : ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/08/6032/): പുത്തൻകുരിശ് ● ലോകം മുഴുവനും പ്രാർത്ഥനയോടെ ഉറ്റുനോക്കിയിരുന്ന കന്യാസ്ത്രീകളുടെ ജയിൽ മോചനം വൈകിയാണെങ്കിലും അവർക്ക് ജാമ്യത്തിലൂടെ നീതി ലഭിച്ചത് ആശ്വാസകരമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ അന്യായ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ ഇതോടൊപ്പം ഉണ്ടാകേണ്ടതാണ്. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് ഇത്തരം മനുഷ്യത്വരഹിതമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കേണ്ടതാണ്. സങ്കുചിത താൽപ്പര്യങ്ങളുടെയും ദുരുദ്ദേശങ്ങളുടെയും ഇരകളാക്കി നിരപരാധികളെ തടവറയിലിടുന്ന ഇത്തരം അനീതി നിറഞ്ഞ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബഹു. ഗവൺമെൻ്റ് ജാഗ്രത പുലർത്തി ഭാരതത്തിൻ്റെ പൗരന്മാർക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
- [മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം: ശ്രേഷ്ഠ കാതോലിക്കാ ബാവ](https://www.jscnews.in/2025/08/6022/): കോട്ടയം ● ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിലും മനുഷ്യാവകാശങ്ങളിലും നേരെയുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ലെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയിൽ ഓരോ വ്യക്തിക്കും സ്വന്തം മതം പ്രചരിപ്പിക്കാനും പ്രസംഗിക്കുവാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, നമ്മുടെ മതസ്വാതന്ത്ര്യം മറ്റ് മതങ്ങളെ വേദനിപ്പിക്കുന്നതോ അപമാനിക്കുന്നതോ ആകരുത്. പ്രായപൂർത്തിയായ വ്യക്തിക്ക്, സ്വന്തം ഇഷ്ടപ്രകാരം മതം മാറാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നില്ല. ഇതിനു വിരുദ്ധമായി നിയമങ്ങൾ ഉണ്ടാക്കുന്നതും അതിനായി ശ്രമിക്കുന്നതും ഭരണഘടനാ വിരുദ്ധമാണെന്ന് എല്ലാ മത വിഭാഗങ്ങൾക്കും ഒരേ സ്വരത്തിൽ ഉറക്കെ പ്രഖ്യാപിക്കാൻ സാധിക്കും.ദുരുദ്ദേശ്യപരമായ മാർഗങ്ങളിലൂടെയോ തീവ്രവാദപരമായ സമീപനങ്ങളിലൂടെയാ ഇത്തരം പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതിനെതിരെ ജാഗ്രത പാലിക്കാൻ സർക്കാരുകൾക്ക് സാധിക്കണം. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മനുഷ്യാവകാശം, മതേതരത്വം, ബഹുസ്വരത എന്നിവ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെടുമ്പോഴാണ് നമ്മുടെ രാജ്യം ഭരണഘടനാ മൂല്യങ്ങളുടെ കാര്യത്തിൽ ലോകത്തിനുമുന്നിൽ ഒരു കറുത്ത അധ്യായമായി മാറുന്നതെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. […]
- [ആഗസ്റ്റ് 1 - ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ദുഃഖ്റോനോ പെരുന്നാൾ](https://www.jscnews.in/2025/08/6006/): ആഗസ്റ്റ് 1 – സുറിയാനി ഓർത്തഡോക്സ് സഭയുടെ ലിറ്റർജിക്കൽ കലണ്ടർ പ്രകാരം ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ദുഃഖ്റോനോ പെരുന്നാൾ കൊണ്ടാടുന്നു. ലോകരക്ഷിതാവായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന് 167 വർഷം മുമ്പ് പുണ്യഭൂമിയിൽ ജീവിച്ചിരുന്ന ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും സഹദേന്മാരായ ഏഴു മക്കളുടെയും അവരുടെ ഗുരുവായ മോർ ഏലിയാസറിന്റെയും ത്യാഗോജ്വലമായ ജീവചരിത്രം വി. ഗ്രന്ഥത്തിൽ 2 മക്കാബിയർ 7-ാം അധ്യായത്തിൽ പ്രതിപാദിക്കുന്നു. ‘നവവിശുദ്ധർ’ എന്നാണ് ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയും മക്കളായ ഏഴ് സഹദേന്മാരും അവരുടെ ഗുരുവായ ഏലിയാസറും അറിയപ്പെടുന്നത്. സത്യദൈവത്തെ ആരാധിച്ച് ജീവിച്ചിരുന്ന ഇവരെ തിളച്ച എണ്ണയിൽ ഇട്ട് നിർദ്ദാക്ഷിണ്യം വധിച്ചു. ഇവർ ദൈവത്തിനുവേണ്ടി രക്തസാക്ഷി മരണം പ്രാപിച്ചവരാകയാൽ പരിശുദ്ധ സഭ ഇന്നും ഈ നവ വിശുദ്ധരെ ഭക്തിയാദരപൂർവ്വം ആദരിക്കുന്നു. മർത്തശ്മൂനി അമ്മയും ഏഴ് ആൺ മക്കളും അന്തിയോക്കസ് നാലാമൻ ചക്രവർത്തിയുടെ കാലത്ത് സത്യവിശ്വാസത്തിൽ നിലനിന്ന് രക്തസാക്ഷിത്വം വഹിക്കുകയാണുണ്ടായത്. ഗ്രീക്ക് രാജാവായ അന്ത്യോക്കസ് എപ്പിഫാനസ് ഇസ്രായേല്‍ […]
- [അഖില മലങ്കര മഞ്ഞിനിക്കര തീർത്ഥയാത്ര സമൂഹം മെത്രാപ്പോലീത്തയായി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത നിയമിതനായി](https://www.jscnews.in/2025/07/6002/): പുത്തൻകുരിശ് ● അഖില മലങ്കര മഞ്ഞിനിക്കര തീർത്ഥയാത്ര സമൂഹം മെത്രാപ്പോലീത്തയായി തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ No. P 07/2025 കല്പന പ്രകാരം നിയമിച്ചു. വൈദീക പ്രസിഡൻ്റായി വന്ദ്യ കുര്യാക്കോസ് മണലേൽച്ചിറയിൽ കോറെപ്പിസ്‌കോപ്പ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ – മണർകാട് എന്നിവരേയും പ്രസിഡൻ്റായി അജിത്ത് കുരുവിള കളത്തുപടിക്കൽ – നീലിമംഗലം, വർക്കിംഗ് വൈസ് പ്രസിഡൻ്റായി ഷെവ. മോൻസി വാവച്ചൻ ചന്ദനത്തിൽ – വടവുകോട്, അൽമായ വൈസ് പ്രസിഡൻ്റായി ഷെവ. ഷാജി ഫിലിപ്പ്, കോണത്താറ്റ് – കുമരകം, ജനറൽ സെക്രട്ടറിയായി ഫാ. പി.വി. ജോൺ പുന്നമറ്റത്തിൽ – മുണ്ടക്കയം, ട്രഷററായി പി.കെ. സ്‌കറിയ, പടിയറയിൽ – പാമ്പാടി എന്നിവരെയും അഖില മലങ്കര മഞ്ഞിനിക്കര തീർത്ഥയാത്ര സമൂഹം ചുമതലക്കാരായി രക്ഷാധികാരി കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവ നിയമിച്ചു. പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ […]
- [ക്രിസ്തുവിന്റെ മാർഗത്തിൽ ദൈവരാജ്യ വിപുലീകരണം ലക്ഷ്യമാക്കണം : ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/07/5969/): മണീട് ● ദൈവരാജ്യ വിപുലീകരണം എന്ന വൈ.എം.സി.എ. പ്രസ്ഥാനത്തിന്റെ ലക്ഷ്യം നിറവേറ്റുവാൻ ക്രിസ്തുവിന്റെ ജീവിത വഴികളിലൂടെ സഞ്ചരിക്കണമെന്നും, സമൂഹത്തിലെ പിന്നോക്കം നിൽക്കുന്നവരെ ചേർത്തുപിടിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മണീട് വൈ.എം.സി.എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ആരോഗ്യരംഗത്തും പരിസ്ഥിതിമേഖലയിലും ഉൾപ്പെടെ, മനുഷ്യർ നേരിടുന്ന ദുരന്തസാഹചര്യങ്ങളിൽ വൈ.എം.സി.എ.യുടെ ഇടപെടലുകൾ ശ്രദ്ധേയവും പ്രശംസനീയവുമാണ്. സമൂഹത്തിൽ നല്ല മനുഷ്യരുടെയെണ്ണം കുറഞ്ഞു വരികയും, തിന്മ അധികരിക്കുന്ന സാഹചര്യങ്ങൾ വളരുകയും ചെയ്യുന്നത് വേദനാജനകമായ യാഥാർത്ഥ്യമാണ്. ഇത്തരത്തിലുള്ള കാലഘട്ടത്തിൽ വൈ.എം.സി.എ പോലുള്ള പ്രസ്ഥാനങ്ങളുടെ പ്രസക്തിയേറെയാണെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് ജീവിച്ചു ക്കൊണ്ട് സമൂഹത്തിൻ്റെ വിവിധ തലങ്ങളിലേക്ക് ക്രിസ്തു സ്നേഹം എത്തിക്കുവാനും നല്ല വ്യക്തികളെയും കുടുംബങ്ങളെയും രൂപപ്പെടുത്തുവാനും വൈ.എം.സി.എ അഭിമാനകരമായ പങ്കുവഹിക്കുന്നു. ക്രിസ്തുവിന്റെ മാർഗത്തിൽ സഞ്ചരിക്കുകയും ക്രിസ്തു സ്നേഹത്തിന്റെ അനുരണനങ്ങൾ പ്രവർത്തനത്തിലൂടെ മറ്റുള്ളവരിലേക്ക് എല്ലാ അർത്ഥത്തിലേക്കും സന്നിവേശിപ്പിക്കുന്ന ജീവിതശൈലിയാണ് വൈ.എം.സി.എ […]
- [പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത: പൂക്കളെ സ്നേഹിച്ച ആചാര്യശ്രേഷ്ഠൻ](https://www.jscnews.in/2025/07/5962/): – ഐസക് ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു. വലിയ തിരുമേനി കൈയുള്ള ഒരു ബനിയനും നല്ല വെള്ള കൈലിയും ധരിച്ച്, പഴയ അരമനയുടെ ജനലിനരികിൽ സ്വന്തം മക്കളെപോലെ കാത്തിരിപ്പുണ്ടായിരുന്നു. തിരുമേനിയെ സന്ദർശിക്കാൻ വരുന്നവർ കൊണ്ടുവന്ന മിഠായി, കേക്ക്, മറ്റു മധുര പലഹാരങ്ങൾ എല്ലാം ടേബിളിൽ വിന്യസിച്ചിരിക്കും. പൂവുകൾ തിരുമേനിക്ക് വളരെയധികം ഇഷ്ടമായിരുന്നു. കുട്ടികൾ സമ്മാനിക്കുന്ന പൂവിന്റെ ഭംഗിയും മികവുമനുസരിച്ച് തിരുമേനി മധുരം തിരഞ്ഞെടുത്തിരിക്കും. അഭിവന്ദ്യ തിരുമേനിയുടെ സമീപത്ത് പൂവുകൾ എല്ലാം വെള്ളത്തിൽ നനച്ചുള്ള നല്ലൊരു പ്ലേറ്റിൽ ചാരുതയോടെ കരുതിയിരിക്കും. നല്ലൊരു കേക്ക് കഷണം കിട്ടണമെങ്കിൽ നല്ലൊരു റോസാപൂവൊക്കെ ആവശ്യമായിരിക്കുംഅതും ചുവന്നതും, തുടുത്ത് വിരിഞ്ഞതുമെങ്കിൽ, തിരുമേനിയുടെ സ്നേഹത്തിന് അതിനോട് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതുപോലെ തന്നെ ഏറ്റവും മികച്ച മധുര പലഹാരവും അതിനു പതിവായിരിക്കും. ഇത് മനസ്സിലാക്കി, സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ റോസാപൂവുകൾ പറിക്കാൽ നടത്തിയ ഓട്ട ശ്രമങ്ങളും സംഭവിച്ച അമളികളും ഓർമ്മയിൽ തളിർക്കുന്ന അനുഭവങ്ങളും ഇന്നും ബാല്യകാല സുഹൃത്തുകൾ […]
- [ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കുനേരെ നടന്നത് മതേതരത്വത്തിനേറ്റ മുറിവ് : ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/07/5958/): പുത്തൻകുരിശ് ● ഛത്തീസ്ഗഡിൽ മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമം ഭാരതത്തിൻ്റെ മതേതരത്വത്തിനേറ്റ മുറിവും മനുഷ്യാവകാശ നിഷേധവുമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. മതേതരത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങൾക്കും ലോകത്തിന് മാതൃകയായ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഛത്തീസ്ഗഡിൽ നടന്ന മനുഷ്യത്വരഹിതമായ സംഭവം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതും ഇന്ത്യൻ ഭരണഘടന നൽകുന്ന മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണ്. തങ്ങളുടെ വീടും ചാർച്ചക്കാരെയും ഉപേക്ഷിച്ച് ക്രിസ്തു സ്നേഹത്തിൽ അധിഷ്ഠിതമായി സമർപ്പണത്തോടെ സാധുജന സംരക്ഷണത്തിലും രോഗിപരിചരണത്തിലും സാമൂഹിക സേവനത്തിലും നിസ്വാർത്ഥതയോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സന്യസ്തരെ ദുരാരോപണങ്ങൾ ചുമത്തി അറസ്റ്റുചെയ്തത് തികച്ചും അപലപനീയവും ജനാധിപത്യ ഭാരതത്തിന് അപമാനകരവുമാണ്. ഇതര സമൂഹങ്ങളോടൊപ്പം സാമൂഹിക നീതിക്കും സാമൂഹിക പരിവർത്തനത്തിനും രാഷ്ട്ര നിർമ്മിതിക്കും ക്രിസ്തീയ സമൂഹങ്ങൾ ചെയ്തിട്ടുള്ളതും, ചെയ്യുന്നതുമായ സേവനങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്രകാരം ഛിദ്രശക്തികൾ നടത്തുന്നതായ പ്രവർത്തനങ്ങളെ ഭരണാധികാരികൾ നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും പ്രത്യേകിച്ച് വൈദികർക്കും സന്യാസിനികൾക്കുമെതിരെ നടക്കുന്ന പീഡനങ്ങളും […]
- [പാലാ രൂപത സീറോ മലബാർ സഭയുടെ ശബ്‌ദം - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/07/5947/): പാലാ ● സീറോ മലബാർ സഭയുടെ ശബ്ദമായി നിലകൊള്ളുവാനും അതിലൂടെ സഭയെ ഒന്നായി മുഖ്യധാരയിലേക്ക് നയിക്കുവാനും പാലാ രൂപതയ്ക്ക് കഴിഞ്ഞുവെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ആഗോള കത്തോലിക്ക സഭയുടെ ഭാഗമായി നിന്നു കൊണ്ട് മലബാർ സഭയുടെ പൈതൃകമായ മാർത്തോമാ ശ്ലീഹായുടെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പാലാ രൂപതയിലൂടെ പരിപാലിക്കപ്പെടുന്നത് ശ്രദ്ധേയമാണ്. സുറിയാനി പാരമ്പര്യങ്ങളുടെ വക്താക്കളായും പ്രേഷിതരായും പാലാ രൂപത നിലനിൽക്കുന്നു. രണ്ടാം വത്തിക്കാൻ സുന്നഹദോസിൻ്റെ പ്രധാന സന്ദേശമായ ‘ഉറവിടങ്ങളിലേക്കുള്ള മടക്കം’ എന്ന ആശയത്തെ അതിരറ്റ അഭിനിവേശത്തോടെ സ്വീകരിക്കുവാനും സ്വാംശീകരിക്കുവാനും പാലാ രൂപതയ്ക്ക് കഴിഞ്ഞുവെന്ന് ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളാണ് ആഗോള സഭയുടെ സൗന്ദര്യം. വൈവിധ്യങ്ങൾ പരസ്പര വിരുദ്ധങ്ങളാകാതെ, പരസ്പര പൂരകങ്ങളായി വർത്തിക്കപ്പെട്ട് ഓർത്തഡോക്സിയുടെ സത്തയെ ഹൃദയത്തിലേറ്റുവാനും പ്രവർത്തിപഥത്തിൽ കാണിച്ചു കൊടുക്കുവാനും പാലാ രൂപതയ്ക്ക് […]
- [വിശുദ്ധന്മാരുടെ ജീവിതം സ്വാംശീകരിക്കുവാൻ സാധിക്കണം: ശ്രേഷ്ഠ കാതോലിക്ക ബാവ; ഭക്തിനിർഭരമായി ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2025/07/5917/): തിരുവാങ്കുളം ● വിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുവാനും സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തിരുവാങ്കുളം ക്യംതാ സെമിനാരി സെൻ്റ് ജോർജ് കത്തീഡ്രലിൽ നടന്ന ശ്രാദ്ധപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ക്രിസ്തുവിനെ അനുകരിക്കുവാനും മാതൃകയാക്കുവാനും ക്രിസ്തു കേന്ദ്രീകൃത ജീവിതം പിന്തുടരുവാനും പരാജയം സംഭവിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. വിശുദ്ധന്മാരുടെ ഓർമ്മപ്പെരുന്നാളുകളിലൂടെ അവരുടെ ജീവിത മാതൃക ഉൾക്കൊണ്ടു കൊണ്ട് ക്രിസ്തുവിൻ്റെ പാത പിൻപറ്റി മറ്റുള്ളവർക്ക് മാതൃകകളായി ജീവിക്കുവാൻ നമുക്ക് സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. മറ്റുള്ളവരുടെ വേദനയും ദുഃഖവും കണ്ണുനീരും നമ്മുടെതായി മാറുമ്പോഴാണ് യഥാർത്ഥ ക്രിസ്ത്യാനികളാകുന്നതെന്നും മറ്റുള്ളവരിൽ ദൈവത്തെ കാണുവാൻ സാധിക്കാതെ പരാജയപ്പെടുന്നവരായി നമ്മൾ മാറരുതെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. പ്രാർത്ഥന കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും കർമ്മനിരതകൊണ്ടും ജീവിതത്തെ നയിച്ച് സഭയ്ക്കും സമൂഹത്തിനും വേണ്ടി വാർദ്ധക്യത്തിലും ഫലം കായ്ച്ച പ്രധാനാചാര്യനായിരുന്നു പുണ്യശ്ലോകനായ […]
- [പ്രാർത്ഥനാ ചൈതന്യത്തോടെ ശ്രേഷ്ഠ ബാവായുടെ കബറിടം](https://www.jscnews.in/2025/07/5914/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാതോലിക്ക സ്ഥാനാരോഹണ ദിനമായ ഇന്ന് (ജൂലൈ 26 ശനിയാഴ്ച) 269-ാം ഓർമ്മ ദിനത്തിൽ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ധൂപപ്രാർത്ഥനയും നടന്നു. അനേകം വൈദികരും വിശ്വാസികളും വി. കുർബ്ബാനയിലും നേർച്ചയിലും സംബന്ധിച്ചു. തുടർന്ന് ജെ.എസ്.സി മിഷന്റെ നേതൃത്വത്തിൽ ധ്യാനം നടന്നു.
- [പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2025/07/5898/): പുത്തൻകുരിശ് ● പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെകാതോലിക്ക സ്ഥാനാരോഹണ ദിനമായ നാളെ ജൂലൈ 26 ശനിയാഴ്ച 269-ാം ഓർമ്മ ദിനത്തിൽ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ 6:15-ന് പ്രഭാത പ്രാർത്ഥന, 7-ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് 8-ന് ധൂപപ്രാർത്ഥന, നേർച്ച എന്നിവ നടത്തപ്പെടും.
- [വിശ്വാസ പ്രമാണം രൂപപ്പെടുത്തിയതിൻ്റെ 1700-ാം വാർഷികം ആചരിച്ചു](https://www.jscnews.in/2025/07/5894/): കോടഞ്ചേരി ● എഡി 325-ൽ കോൺസ്‌റ്റന്റൈൻ ചക്രവർത്തിയുടെ ആഹ്വാനം അനുസരിച്ചു ഇന്നത്തെ ടർക്കിയിലെ നിഖ്യാ എന്ന സ്‌ഥലത്ത് ക്രിസ്ത്യൻ സഭാ പിതാക്കന്മാർ ഒരുമിച്ചു കൂടി വിശ്വാസ പ്രമാണം രൂപപ്പെടുത്തിയതിന്റെ 1700-ാം വാർഷികം, യുനൈറ്റഡ് ക്രിസ്‌ത്യൻ ഫോറം കോടഞ്ചേരി മേഖലയുടെ ആഭിമുഖ്യത്തിൽ നടന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭയിലെ വിശ്വാസികൾ സ്നേഹത്തോടു കൂടി മുന്നേറുന്നതിനാണ് നിഖ്യാ സൂനഹദോസിന്റെ യഥാർഥ ഉദ്ദേശം എന്ന് മെത്രാപ്പോലീത്ത ഓർമപ്പെടുത്തി. സീറോ മലബാർ സഭയുടെ താമരശ്ശേരി രൂപത ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, ഫാ. ഡോ. ആന്റണി തറേക്കടവിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫാ. ഡോ. ജോസ് പെണ്ണാപറമ്പിൽ, ഫാ. സ്‌കറിയ ഈന്തലാംകുഴിയിൽ, ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ഫാ. എബി ചിറയിൽ, ഫാ. ഷിജോ […]
- [ബഹു. വി.എസ്. അച്യുതാനന്ദന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ](https://www.jscnews.in/2025/07/5888/): ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ, ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ആലപ്പുഴയിലെത്തി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അനുശോചനം അറിയിച്ചു
- [ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവ സഭയുടെ ഭാഗ്യ നക്ഷത്രം; ശ്രേഷ്ഠതയോടെ ഓർമ്മകൾ ഇന്നും ജീവിക്കുന്നു: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/07/5883/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സഭയുടെ ഭാഗ്യ നക്ഷത്രവും ദൈവസന്നിധിയിൽ സഭയുടെ മാർഗ്ഗദർശിയുമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. സ്വർഗ്ഗീയ മഹത്വത്തിൽ പ്രവേശിക്കപ്പെട്ടതിന് ശേഷമുള്ള ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ആദ്യ ജന്മദിനത്തിൽ (265-ാം ഓർമ്മദിനം) നടന്ന വി. കുർബ്ബാനയ്ക്ക് ശേഷം അനുസ്മരണ സന്ദേശം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ശ്രേഷ്ഠ കാതോലിക്ക ബാവായുടെ അനുസ്മരണ സന്ദേശത്തിൻ്റെ പൂർണ്ണ രൂപം : പൗരോഹിത്യ ജീവിതത്തിൽ വളരെയധികം സ്വാധീനിച്ച ഇടയ ശ്രേഷ്ഠനായിരുന്നു ശ്രേഷ്ഠ ബാവ. ബാവ ഓർമ്മയായി എന്നുള്ളത് നമുക്ക് എന്നും മനസ്സിനൊരു നൊമ്പരമായി അവശേഷിക്കുന്നു. എന്നിരുന്നാലും ഒരു മനുഷ്യായുസ്സിൻ്റെ പരിധിക്കു ചെയ്യാവുന്നതിനപ്പുറമുള്ള കാര്യങ്ങൾ സഭയുടെ നന്മയ്ക്കും വളർച്ചയ്ക്കും അനുഗ്രഹത്തിനുമായിബാവാ തിരുമേനിയ്ക്കു ചെയ്യുവാൻ സാധിച്ചു. 96 വർഷത്തോളം ഈ ലോകത്തിൻ്റെ വിവിധ തലങ്ങളിൽ സഭയിലും സമൂഹത്തിലും ശുശ്രൂഷിക്കുവാനുള്ള മഹാഭാഗ്യം ദൈവം ബാവായ്ക്കു നൽകി. അനുഗ്രഹീത താലന്തുകൾ കൊണ്ട് സമ്പന്നമാക്കിയ ഭാഗ്യമുള്ള […]
- [ജൂലൈ 22 - പ്രാർത്ഥനാനിർഭരമായി പുണ്യ പിതാവിൻ്റെ ഹൃദയമിടം](https://www.jscnews.in/2025/07/5874/): പുത്തൻകുരിശ് ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സ്വർഗ്ഗീയ മഹത്വത്തിൽ പ്രവേശിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ ജന്മദിനമായ ജൂലൈ 22 ന് (265-ാം ഓർമ്മദിനം) ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരണ സന്ദേശം നൽകി. പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവ പരിശുദ്ധ സഭയുടെ ഭാഗ്യ നക്ഷത്രവും വിശ്വാസ ദീപവുമായിരുന്നുവെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ നേതൃത്വം നൽകി. അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു. ശേഷം നേർച്ച നടത്തപ്പെട്ടു അനേകം വൈദികരും സഭാ അത്മായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സഭാ സമിതി അംഗങ്ങളും വിശ്വാസികളും സംബന്ധിച്ചു.
- [ഓർമ്മച്ചിത്രം: വി.എസിനൊപ്പം](https://www.jscnews.in/2025/07/5838/): പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷം 2007 ഡിസംബർ 16-ന് കോതമംഗലത്ത് ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ശ്രേഷ്ഠ കാതോലിക്ക ബാവ സ്വീകരിക്കുന്നു. സമീപം ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ വി.എസ്. അച്യുതാനന്ദൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തപ്പോൾ
- [ശ്രീ. വി.എസ് അച്യുതാനന്ദൻ : കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത ഇതിഹാസം - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/07/5830/): പുത്തൻകുരിശ് ● കേരളത്തിൻ്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി ശ്രീ. വി.എസ് അച്യുതാനന്ദൻ്റെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. സമരതീക്ഷ്ണതയും ത്യാഗോജ്ജ്വലവുമായ ജീവിതവും കൊണ്ട് കേരള രാഷ്ട്രീയത്തിലെ അതികായകനും സമാനതകളില്ലാത്ത ഇതിഹാസവുമായി ശ്രീ. വി.എസ് മാറിയെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. വേറിട്ട ശൈലി കൊണ്ട് മനുഷ്യൻ്റെ പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്‌ഠ നേടി. സാധാരണക്കാരൻ്റെ പ്രശ്‌നങ്ങളിലും പാരിസ്ഥിതിക വിഷയങ്ങളിലും നിരന്തരം ഇടപെട്ടിരുന്ന അദ്ദേഹം ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജനപക്ഷ നേതാവായിരുന്നു. കേരളത്തിൻ്റെ സമഗ്രമായ പുരോഗതിയിൽ തൻ്റേതായ കൈയ്യൊപ്പ് ചാർത്തിയ വി.എസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നുവെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. കേരള രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ശ്രീ. വി.എസ് അച്യുതാനന്ദൻ്റെ ദേഹവിയോഗം പൊതു സമൂഹത്തിന് തീരാ നഷ്‌ടമാണെന്നും […]
- [ജനനായകന് വിട; മുൻ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അന്തരിച്ചു](https://www.jscnews.in/2025/07/5826/): മുൻ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അന്തരിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ
- [അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് ശ്രദ്ധേയമായി](https://www.jscnews.in/2025/07/5823/): വാഷിംഗ്‌ടൺ ● വാഷിംഗ്‌ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർ പോർട്ട് ഹോട്ടലിൽ വെച്ചു നടത്തുന്ന അമേരിക്കൻ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് ശ്രദ്ധേയമായി. ചീഫ് ഗസ്റ്റ് ഡോ. സാറാ നൈറ്റ്, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, ഫാ. ഏലിജാ എസ്‌താഫാനോസ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വന്ദ്യ വൈദീകർ, എൺപതിലധികം പള്ളികളിൽ നിന്നായി അറുനൂറിലധികം വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. “വിശ്വസിച്ചാൽ നീ ദൈവത്തിൻ്റെ മഹത്വം കാണും” യോഹന്നാൻ 11: 40 എന്ന ചിന്താ വിഷയത്തെ അടിസ്ഥാനമാക്കി, കുടുംബ സംഗമത്തിൽ പഠന ക്ലാസ്സുകളും ചർച്ചകളും നടന്നു. ഭദ്രാസന സെക്രട്ടറി ഫാ. ജെറി ജേക്കബ് സ്വാഗതം ആശംസിച്ചു. മൂന്നര പതിറ്റാണ്ടിലധികം പിന്നിട്ട ഭദ്രാസനത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ വിവരിച്ചു. അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാനഡ റീജിയൻ […]
- [ആവശ്യമുണ്ട് - അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2025/07/5816/): അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ‘പൂർണ്ണമായും കെയർ ടേക്കർ ഉത്തരവാദിത്വത്തോടെ ശുശ്രൂഷകൻ’ തസ്തികയിലേക്ക്, 20 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള,+2 ജയിച്ച, യാക്കോബായ സുറിയാനി സഭാംഗങ്ങളിൽ ഇടവക വികാരിയുടെ സാക്ഷ്യ പത്രത്തോടു കൂടിയ അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകൾ താഴെ പറയുന്ന വാട്ട്‌സ്ആപ്പ് നമ്പരുകളിലോ, ഇ-മെയിൽ മുഖേനയോ 2025 ജൂലൈ 25 ന് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : മൊബൈൽ നമ്പർ :00971 50 572 761400971 54 354 5342 ഇ-മെയിൽ : ststephenschurchauh@gmail.com
- [വിശുദ്ധന്മാരുടെ ജീവിതം അനുകരിക്കുവാൻ സാധിക്കണം : ശ്രേഷ്ഠ ബാവ; ഭക്തിനിർഭരമായി മൂക്കഞ്ചേരിൽ വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചന്റെ 127-ാം ശ്രാദ്ധ ദിനാചരണം](https://www.jscnews.in/2025/07/5800/): തൃപ്പൂണിത്തുറ ● വിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പരത്തുവാനും സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തൃപ്പൂണിത്തുറ നടമേൽ മൊർത്ത് മറിയം യാക്കോബായ സുറിയാനി റോയൽ മെട്രോപ്പോലീത്തൻ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന താപസ ശ്രേഷ്ഠൻ മൂക്കഞ്ചേരിൽ വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചന്റെ 127-ാം ശ്രാദ്ധ ദിനാചരണത്തിൽ വി. കുർബ്ബാനയർപ്പണത്തിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ശ്രേഷ്ഠമായ പ്രാർത്ഥനാ ജീവിതത്തിലൂടെയും ഉപവാസത്തിലൂടേയും ആത്മസംയമനത്തിലൂടേയും മാത്രമേ നന്മയുടേതായ എല്ലാ പ്രവർത്തികളും ഫലവത്താകൂ എന്ന് 19-ാം നൂറ്റാണ്ടിൽ ജനിച്ചു ജീവിച്ച വന്ദ്യ ഗീവർഗ്ഗീസ് റമ്പാച്ചൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിൻ്റെ പാത പിൻപറ്റി എല്ലാവരിലേക്കും ഇറങ്ങിച്ചെന്ന് പ്രാർത്ഥന കൊണ്ടുള്ള ആശ്വാസവും സൗഖ്യവും നൽകുവാനും കൂടാതെ സാധാരണക്കാരായ മനുഷ്യരുടെ പ്രയാസങ്ങൾ കേൾക്കുവാനും അവർക്ക് ആവശ്യമായവ ചെയ്തു കൊടുക്കുവാനും വചനം പ്രഘോഷിക്കുവാനും റമ്പാച്ചന് സാധിച്ചിരുന്നു. അനേകർക്ക് വലിയ പ്രാർത്ഥനാ സങ്കേതവും ആശ്വാസവുമായിരുന്ന […]
- [അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ അനുശോചിച്ചു](https://www.jscnews.in/2025/07/5783/): പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിൻ്റെ ആർച്ച് ബിഷപ്പും, പാത്രിയാർക്കൽ കൗൺസിലറുമായിരുന്ന അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത (93) ദേഹവിയോഗത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചിച്ചു. അരനൂറ്റാണ്ടിലേറെക്കാലം മെത്രാപ്പോലീത്തയായി സഭാ സേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിൻ്റെ ശുശ്രൂഷകളും സംഭാവനകളും നിസ്തുലമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ദൈവശാസ്ത്രത്തിലും സുറിയാനി ഭാഷയിലും പണ്ഡിതനായിരുന്നു. 1994 ജനുവരി 16 ന് ഡമാസ്കസിൽ നടന്ന തൻ്റെ മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിൽ അദ്ദേഹം സന്നിഹിതനായിരുന്നതും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ പരിശുദ്ധ സഭയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് അയച്ച […]
- [ഔദ്യോഗിക അറിയിപ്പ് - പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ](https://www.jscnews.in/2025/07/5779/): യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്. “എന്റെ വാഹനം വിറ്റ് കിട്ടുന്ന പണവും, എന്റെ അക്കൗണ്ടിൽ ബാക്കി ഉള്ള തുകയും ചേർത്ത് നഷ്ടങ്ങളുടെ ഇടവകകൾക്ക് വീതിച്ച് നൽകുക” : ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ വിൽപത്രത്തിലൂടെ തന്റെ മക്കളെ അറിയിച്ച ആഗ്രഹം പരിശുദ്ധ സഭ ശിരസ്സാ വഹിക്കുന്നു
- [സുറിയാനി ഓർത്തഡോക്സ് സഭയുടെ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത കാലം ചെയ്തു](https://www.jscnews.in/2025/07/5774/): മൂസൽ ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ ഏറ്റവും സീനിയർ മെത്രാപ്പോലീത്തായും, മൂസൽ ഭദ്രാസനത്തിൻ്റെ ആർച്ച് ബിഷപ്പും, പാത്രിയർക്കൽ കൗൺസിലറുമായിരുന്ന അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത (93) കാലം ചെയ്തു. 1932 ൽ ഭൂജാതനായ മെത്രാപ്പോലീത്ത, 1969 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവായാൽ മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ടു. മലങ്കരയിൽ സന്ദർശനം നടത്തിയിട്ടുള്ള അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്ത 1994 ൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു. മണർകാട് വിശുദ്ധ മർത്തമറിയം കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിൽ കാർമികത്വം വഹിച്ചിട്ടുണ്ട്. അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് സലീബാ ശെമവൂൻ മെത്രാപ്പോലീത്തായ്ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനാഞ്ജലികൾ.
- [ആവശ്യമുണ്ട് - അലൈൻ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ്](https://www.jscnews.in/2025/07/5767/): അലൈൻ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ‘പൂർണ്ണമായും കെയർ ടേക്കർ ഉത്തരവാദിത്വത്തോടെ പ്രധാന ശുശ്രൂഷകൻ’ തസ്തികയിലേക്ക്, 45 വയസ്സിനു താഴെ പ്രായമുള്ള യാക്കോബായ സുറിയാനി സഭാംഗങ്ങളിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷകൻ അംഗമായിരിക്കുന്ന ഇടവക വികാരിയുടെ സാക്ഷ്യ പത്രത്തോടു കൂടി നൽകുന്ന അപേക്ഷയാണ് പരിഗണിക്കുന്നത്. അപേക്ഷകൾ താഴെ പറയുന്ന വാട്ട്‌സ്ആപ്പ് നമ്പരുകളിലോ, ഇ-മെയിൽ മുഖേനയോ 2025 ആഗസ്റ്റ് 15 ന് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: വികാരി : 971505082816സെക്രട്ടറി : 971551041048ട്രസ്റ്റി : 971502339169ഇ-മെയിൽ : stgjscalain@gmail.com
- [വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണം: ശ്രേഷ്ഠ കാതോലിക്ക ബാവ; ശ്രേഷ്ഠ ബാവായ്ക്ക് കോതമംഗലം രൂപത ഹൃദ്യമായ സ്വീകരണം നൽകി](https://www.jscnews.in/2025/07/5757/): മൂവാറ്റുപുഴ ● വനസംരക്ഷണവും വന്യജീവിസംരക്ഷണവും പരമപ്രധാനമെന്നതു പോലെ മനുഷ്യജീവനും ഉപജീവനമാർഗങ്ങൾക്കും ഭീഷണിയാകുന്ന വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ കോതമംഗലം രൂപത നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. വനാതിര്‍ത്തിയോട് ചേര്‍ന്നു ജീവിക്കുന്നവർക്ക് വന്യജീവി ഭീതികൂടാതെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. ജനവാസ മേഖലകളിൽ വന്യമൃഗങ്ങളെ നിയന്ത്രണ വിധേയമാക്കുന്നതിന് സമഗ്രമായ നടപടികൾ വേണമെന്ന് ശ്രേഷ്ഠ ബാവ ആവശ്യപ്പെട്ടു. തീരദേശം നേരിടുന്ന വെല്ലുവിളികളും കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹരിക്കപ്പെടണമെന്നും തെരുവു നായ്ക്കളെ നിയന്ത്രണ വിധേയമാക്കേണ്ടത് സാമൂഹ്യ ആവശ്യമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ മുന്നോട്ട് നയിക്കേണ്ടത്. എല്ലാ ക്രിസ്തീയ സഭകളും ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ടത് സാമൂഹിക വളർച്ചയ്ക്ക് ആവശ്യമാണ്. തർക്കങ്ങളും വഴക്കുകളും വ്യവഹാരങ്ങളും ക്രിസ്തീയ സഭകൾക്ക് ഭൂഷണമല്ല. വ്യവഹാരങ്ങൾ മാറ്റിവെച്ച് ക്രിസ്തീയ മനോഭാവത്തോടെ ചർച്ചകൾ നടന്നാൽ സഭകൾക്കിടയിൽ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് കോതമംഗലം രൂപതയുടെ സ്നേഹാദരം നാളെ](https://www.jscnews.in/2025/07/5745/): മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സീറോ മലബാർ സഭ കോതമംഗലം രൂപത സ്വീകരണം നൽകും. നാളെ (ജൂലൈ 17 വ്യാഴാഴ്ച) രാവിലെ 10.45 ന് മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന സ്വീകരണത്തിൽ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. അഭിവന്ദ്യ മാർ ജോർജ് പുന്നക്കോട്ടിൽ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. മത, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പ്രസംഗിക്കും. സമ്മേളനത്തിൽ രൂപതയിലെ വൈദികരും വിശ്വാസികളും സംബന്ധിക്കും.
- [വിദ്യാർത്ഥികൾ നന്മയുടെ സന്ദേശവാഹകരാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ; ജോർജിയൻ അക്കാദമി സ്കൂളിൽ സ്വീകരണം നൽകി](https://www.jscnews.in/2025/07/5736/): തിരുവാങ്കുളം ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് തിരുവാങ്കുളം ജോർജിയൻ അക്കാദമി സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ സ്വീകരണം നൽകി. സ്കൂൾ ലീഡേഴ്സ്, ഹൗസ് ലീഡേഴ്‌സ് എന്നിവർക്കും ചടങ്ങിൽ സ്ഥാനങ്ങൾ നൽകി. വിദ്യാർത്ഥികൾ നല്ലകാര്യങ്ങളുടെയും നന്മയുടെയും സന്ദേശവാഹകരാകണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. പുതിയ കാര്യങ്ങൾ അറിയാൻ കുട്ടികൾക്ക് എപ്പോഴും കൗതുകമുണ്ടായിരിക്കും. ഇത്തരത്തിൽ ലഭിക്കുന്ന പുതിയ അറിവുകൾ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും പരിചിതർക്കും പകർന്നുകൊടുക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണം. ഈയൊരു പ്രവണത സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയുടെ സൃഷ്ടിക്ക് വഴിവയ്ക്കും. നാളെയുടെ നന്മയുള്ള വക്താക്കളായി വിദ്യാർത്ഥികൾ മാറണം. സ്ഥാനങ്ങൾ അലങ്കാരങ്ങളല്ലെന്നും മറിച്ച്, മാതൃകയാകാനും പ്രവർത്തിക്കുവാനുമുള്ള മേഖലകളാക്കി സ്ഥാനമാനങ്ങളെ മാറ്റണമെന്നും, വിജയങ്ങൾ കൂടുതൽ ഉയർച്ചകളിലേക്കുള്ള ചവിട്ടുപടികളാണെന്നും ശ്രേഷ്ഠ ബാവ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. ലഹരിയടക്കമുള്ള തിന്മകളെ ജീവിതത്തിൽ നിന്നൊഴിവാക്കി മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ളവരായി വളരുവാൻ വിദ്യാർത്ഥികൾക്കു കഴിയണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ […]
- [സുറിയാനി സഭയുടെ മഹത്വം ഉയർത്തിപ്പിടിക്കണം: ശേഷ്ഠ ബാവ; തോട്ടുപുറം പള്ളിയിൽ ശ്രേഷ്ഠ ബാവയ്ക്ക് ഹൃദ്യമായ സ്വീകരണം](https://www.jscnews.in/2025/07/5709/): കൂത്താട്ടുകുളം ● സഭാ വിശ്വാസികൾ സുറിയാനി സഭയുടെ സമ്പന്നമായ പാരമ്പര്യവും ശ്രേഷ്ഠതയും തനിമയും നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ട് പോകണമെന്നും വി. കുർബ്ബാന അനുഭവിച്ച് ആത്മാവിൽ രൂപാന്തരം പ്രാപിക്കുവാൻ വിശ്വാസികൾ ശ്രദ്ധിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. തോട്ടുപുറം മംഗലത്തുതാഴം മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വി. കുർബ്ബാനയ്ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെ സഭക്കുള്ളിലേക്കുള്ള കടന്നു കയറ്റം സഭ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സുവിശേഷ, ധ്യാന പ്രസംഗങ്ങളുടെ പശ്ചാത്തലത്തിൽ മറുഭാഷ എന്ന പേരിൽ എന്തെങ്കിലും വിളിച്ചു പറയുന്നത് തെറ്റായ പ്രവണതയാണ്. സുറിയാനി സഭയുടെ പാരമ്പര്യത്തിൽ നിന്നും വ്യതിചലിച്ചു ചെയ്യുന്ന പ്രവർത്തികൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുകയില്ലായെന്ന് ശ്രേഷ്ഠ ബാവ വ്യക്തമാക്കി. സഭയുടെ എല്ലാം ധ്യാന കേന്ദ്രങ്ങളും വിലയേറിയതാണ്. എന്നാൽ സുറിയാനി സഭയുടെ പാരമ്പര്യങ്ങളുടെ മഹത്വം അറിഞ്ഞു പ്രവർത്തിക്കണമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ കൂട്ടിച്ചേർത്തു. മറ്റുള്ളവരുടെ പാദം […]
- [ക്രൈസ്തവ ജീവിതം സാന്ത്വന സ്പർശമാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ; പ്രത്യാശഭവൻ്റെ മന്ദിര കൂദാശ നടത്തി](https://www.jscnews.in/2025/07/5675/): കിഴക്കമ്പലം ● സമൂഹത്തിലെ കാഴ്ചകൾക്കപ്പുറത്തെ ജീവിതത്തെ നോക്കിക്കാണുവാനും മാനസികവും ശാരീരികവുമായി പ്രയാസപ്പെടുന്നവർക്ക് സ്വാന്തന സ്പർശമാകുവാനും ക്രൈസ്തവ ജീവിതം കൊണ്ട് സാധിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.മലയിടംതുരുത്ത് പ്രത്യാശഭവൻ്റെ (ആകാശപ്പറവ) പുതുതായി നിർമിച്ച മൂന്നുനില മന്ദിരത്തിൻ്റെ കൂദാശയെ തുടർന്നുള്ള പൊതുസമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മറ്റുള്ളവരുടെ സങ്കടങ്ങളും അവശതകളും സ്വന്തമായി കാണാനുള്ള മനസ്സ് നമുക്കുണ്ടാകുമ്പോൾ അനേകർക്കത് സാന്ത്വനമായും സഹായമായും മാറ്റപ്പെടും. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്നവർക്ക് താങ്ങും തണലുമാകുവാൻ നമ്മുടെ ജീവിതത്തിലൂടെ സാധിക്കണം. ജീവിതത്തിൽ നമുക്ക് എന്തു ലഭിച്ചു എന്നതല്ല, മറിച്ച് സമൂഹത്തിന് വേണ്ടി നാം എന്ത് ചെയ്തു എന്നതാണ് പ്രാധാന്യമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ദൈവം നമുക്ക് തന്നിട്ടുള്ള സൗഭാഗ്യങ്ങളും താലന്തുകളും പങ്കുവയ്ക്കുവാനുള്ളതാണ്. സ്വാർത്ഥമായ ചിന്താഗതികൾ ഉപേക്ഷിച്ച്, സ്വന്തം ജീവിതത്തിലും കുടുംബത്തിലും മാത്രം ഒതുങ്ങിനിൽക്കാതെ വിശാലമായ കാഴ്ചപ്പാടോടെ സമൂഹത്തിൽ ജീവിക്കണം. അതിർവരമ്പുകൾ കെട്ടി ഒറ്റപ്പെട്ട തുരുത്തിനുള്ളിൽ ജീവിക്കേണ്ടവരല്ല നമ്മളെന്നും ക്രിസ്തു സുവിശേഷം […]
- [സുറിയാനി പാരമ്പര്യമുള്ള സഭകൾ ഒന്നിച്ചു നിൽക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/07/5657/): തൊഴിയൂർ ● സുറിയാനി സഭയുടെ പൈതൃകവും പാരമ്പര്യവുമുള്ള സഭകൾ അന്തഃസത്ത ഉൾക്കൊണ്ടു കൊണ്ട് ഒന്നിച്ചു നിൽക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മലബാർ സ്വതന്ത്ര സുറിയാനി സഭ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ നൽകിയ സ്വീകരണത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സഭകൾ ഒരുമിച്ച് നിന്ന് സമൂഹത്തോട് ക്രിസ്തു സ്നേഹവും സാക്ഷ്യവും ഫലപ്രദമായി വെളിപ്പെടുത്തുവാൻ സാധിക്കണം. ഇന്നത്തെ കാലഘട്ടത്തിൽ ക്രൈസ്തവ സഭകൾ പരസ്പരം മത്സരിച്ച് ഭിന്നിച്ചു നിൽക്കേണ്ടവരല്ല. ഇല്ലായ്മ ചെയ്യുവാനും നഷ്ടം വരുത്തുവാനും സമാധാനന്തരീക്ഷം തകർക്കുവാനുമല്ല സഭകൾ തമ്മിൽ പരിശ്രമിക്കേണ്ടത്. സഹോദരങ്ങളെ ബഹുമാനിച്ച് മാനുഷിക മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് സംസ്കാരമുള്ള സഭയായി വളരുവാനാണ് ശ്രമിക്കേണ്ടത്. ഐക്യത്തോടെ ചേർന്നു നിൽക്കുവാനും ചേർത്തു നിർത്തുവാനും സഹോദരങ്ങളെ പോലെ ഒരുമിച്ച് ജീവിക്കുവാനും സഹവസിക്കുവാനുമുള്ള സാഹചര്യം സഭകൾ തമ്മിൽ ഉണ്ടാകണമെന്നും ചർച്ചകളിലൂടെ അതിനു സാധിക്കുമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
- [പ്രതിസന്ധികളുടെ മധ്യത്തിൽ പ്രത്യാശയുള്ളവരായിരിക്കണം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/07/5648/): കോലഞ്ചേരി ● പ്രതിസന്ധികളുടെയും പരാജയങ്ങളുടെയും കഷ്ടപ്പാടുകളുടെയും മദ്ധ്യത്തിലും പ്രത്യാശ ഉള്ളവരായിരിക്കുവാൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്‌തു. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിൽ (മിഥുനം 19) വി. കുർബ്ബാനയർപ്പിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. എന്തെല്ലാം ഉപേക്ഷിക്കേണ്ടി വന്നാലും സത്യവിശ്വാസത്തിൽ നിന്നും ജീവനുള്ള കാലത്തോളം വ്യതിചലിക്കരുത്. പരിശുദ്ധ ശ്ലീഹന്മാരും പുണ്യപ്പെട്ട പിതാക്കന്മാരും അനുഷ്‌ഠിച്ച ത്യാഗങ്ങൾ എത്ര വലുതാണെന്ന് ഓർക്കണമെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി.വി. കുർബ്ബാനയ്ക്കായി എഴുന്നുള്ളി വന്ന ശ്രേഷ്ഠ ബാവായ്ക്ക് പ്രൗഢ ഗംഭീരമായ സ്വീകരണമാണ് ഇടവക നൽകിയത്. ഫാ. പൗലോസ് പുതിയാമഠത്തിൽ, ഫാ. എൽദോസ് തോട്ടപ്പിള്ളിൽ എന്നിവർ വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് സഹ കാർമികത്വം വഹിച്ചു. തുടർന്ന് എസ്.എസ്.എൽ.സി., പ്ലസ്‌ടു അവാർഡ് ദാനവും വൃക്ഷത്തൈ വിതരണവും നടന്നു. പെരുന്നാൾ പ്രദക്ഷിണത്തിന് രാജു കൊളാപ്പുറത്ത് കോറെപ്പിസ്‌കോപ്പ, വികാരിമാരായ ഫാ. ഏലിയാസ് കാപ്പുംകുഴി, […]
- [അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ശതാഭിഷേക നിറവിൽ](https://www.jscnews.in/2025/07/5638/): യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത ശതാഭിഷേക നിറവിൽ. 84-ാം ജന്മദിനമായ ജൂലൈ 12 ശനിയാഴ്ച ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കും. നെടുമ്പാശ്ശേരി ഗാർഡിയൻ ഏഞ്ചൽ പീസ് മിഷൻ സെന്ററിൽ വിശുദ്ധ ബലിയർപ്പിച്ച് അന്തേ വാസികളുമൊത്ത് പ്രഭാതഭക്ഷണം കഴിച്ചാണ് ആഘോഷം. 1941 ജൂലൈ 12 നാണ് ജനനം. 1965ൽ വൈദികനായി. 1982ൽ മെത്രാഭിഷേകം. തുടർന്ന് 40 വർഷത്തിലേറെ അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയായും തുടർന്നു മേഖല മെത്രാപ്പൊലീത്തയായും ചുമതല നിർവഹിച്ചു. ഭദ്രാസനച്ചുമതല ഒഴിഞ്ഞതോടെ ഈ വർഷം വലിയ മെത്രാപ്പോലീത്തയായി പരിശുദ്ധ പാത്രിയർക്കീസ് ബാവ നിയോഗിച്ചു. മെത്രാന്റെ ചുമതല സഭാ ഭരണം മാത്രമല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം പട്ടമേറ്റ 1982 ൽ തന്നെ ഗാർഡിയൻ എയ്‌ഞ്ചൽ: കെയർ ചാരിറ്റബിൾ സൊസൈറ്റിക്കു രൂപം നൽകി. ഒട്ടേറെ സാമൂഹിക സേവന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 1985 ൽ ഐരാപുരത്ത് ഗാർഡിയൻ എയ്ഞ്ചൽ റിട്ടയർമെന്റ് ഹോം, 1986 ൽ കോതമംഗലത്ത് യൽദോ മാർ ബസേലിയോസ് […]
- [മലയിടംതുരുത്ത് പ്രത്യാശ ഭവൻ മന്ദിര കൂദാശയും പൊതുസമ്മേളനവും ജൂലൈ 12 ന്](https://www.jscnews.in/2025/07/5633/): കിഴക്കമ്പലം ● മലയിടംതുരുത്ത് പ്രത്യാശ ഭവന്റെ (ആകാശപ്പറവ) പുതുതായി നിർമിച്ച മൂന്നുനില മന്ദിരത്തിൻ്റെ കൂദാശയും പൊതുസമ്മേളനവും നാളെ (ജൂലൈ 12 ശനിയാഴ്ച) വൈകിട്ട് 6 ന് നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൂദാശ നിർവഹിക്കും. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. എസ്.എസ്.എൽ.സി, +2 വിജയികൾക്ക് ആദരവ് നൽകും. ബെന്നി ബഹനാൻ എം.പി., അഡ്വ. പി.വി. ശ്രീനിജൻ എം.എൽ.എ., സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, കെ.ഇ. കൊച്ചുണ്ണി, ഡോ. ജോർജ്ജ് സ്ലീബ, എം.കെ. അനിൽ കുമാർ, ഏലിയാസ് കാരിപ്ര, ഇമാം ഉമർ ഫൈസി പി.കെ., ഫാ. വർഗീസ് കോഴിക്കാടൻ, എ.ആർ. സൂരജ്, ഫാ. ജോർജ്ജ് ഐസക്ക് ചുണ്ടക്കാടൻ, സിനോ സേവി, സിസ്റ്റർ മെറിൻ സി.എം.ഐ., ഡോ. പ്രീതി ബി., കെ.എ. വർഗീസ് എന്നിവർ പ്രസംഗിക്കും. തെരുവിൽ അലയുന്നവർക്ക് അഭയ കേന്ദ്രമായി 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പ്രത്യാശ ഭവൻ […]
- [ചരിത്രപ്രസിദ്ധമായ കോലഞ്ചേരി പള്ളി പെരുന്നാൾ നാളെ](https://www.jscnews.in/2025/07/5625/): കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ ചരിത്ര പ്രസിദ്ധമായ മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ (മിഥുനം 29) നാളെ (ജൂലൈ 12 ശനിയാഴ്ച) നടക്കും. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റി. വികാരി ഫാ. ഏലിയാസ് കാപ്പുംകുഴി, സഹവികാരി ഫാ. സന്തോഷ് വർഗീസ്, ഫാ. എമിൽ കുര്യൻ, ഡീക്കൻ ലിജോ ബേസിൽ എന്നിവർ സംബന്ധിച്ചു. ഇന്ന് ജൂലൈ 11 വെള്ളിയാഴ്ച 6.30-ന് ഇടവക പട്ടക്കാരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും ഉച്ചകഴിഞ്ഞ് 3-ന് ഒൻപതാം മണി നമസ്കാരവും നടന്നു. തുടർന്ന് പള്ളി സാധനങ്ങൾ മേമ്പൂട്ടിൽ നിന്നും ആഘോഷമായി പള്ളിയ്ക്കകത്തേക്ക് കൊണ്ടുവരുന്ന ചടങ്ങും നടന്നു. വൈകീട്ട് 7-ന് ഹോണോവർ മിഷൻ്റെ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 8:45-ന് പ്രദക്ഷിണം എന്നിവ നടന്നു. ജൂലൈ 12 ശനിയാഴ്ച രാവിലെ 6-ന് പ്രഭാത പ്രാർത്ഥന, […]
- [ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പസുകളിൽ സമാധാന അന്തരീക്ഷം അത്യന്താപേക്ഷിതം: ശ്രേഷ്ഠ കാതോലിക്ക ബാവ; ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെൻ്റൽ കോളേജിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോഷ്‌മള സ്വീകരണം](https://www.jscnews.in/2025/07/5620/): കോതമംഗലം ● ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ക്യാമ്പസുകളിൽ സമാധാന അന്തരീക്ഷം അത്യന്താപേക്ഷിതമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായിരിക്കണം ക്യാമ്പസുകളില്‍ പ്രഥമ പരിഗണന ലഭിക്കേണ്ടത്. ക്യാമ്പസ് രാഷ്ട്രീയം, റാഗിങ്ങ് എന്നിവയുടെ നിരോധനവും ലഹരിമുക്ത ക്യാമ്പസുകളും കാലഘട്ടത്തിൻ്റെ ആവശ്യമാണ്. വിദ്യാർത്ഥികൾ പ്രാർത്ഥനാ ശീലമുള്ളവരായി വളരണമെന്നും നാളെയുടെ നന്മയുള്ള വക്താക്കളാകണമെന്നും ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാലഘട്ടം സഭയുടെ സുവർണ്ണ കാലഘട്ടമായിരുന്നുവെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി. ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെൻ്റൽ കോളേജിൽ ചെയർമാൻ കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹോഷ്മള സ്വീകരണമാണ് ഒരുക്കിയത്. കോളേജ് ചാപ്പലിലെ പ്രാർഥനയ്ക്കുശേഷം പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമധേയത്തിൽ നിർമിച്ച ഇവന്റ് സെന്ററിന്റെ ഉദ്ഘാടനവും നവീകരിച്ച കോളേജിൻ്റെ കൂദാശയും […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് തൊഴിയൂർ സഭാ ആസ്ഥാനത്ത് ഭക്തിനിർഭരമായ സ്വീകരണം നൽകി](https://www.jscnews.in/2025/07/5601/): തൊഴിയൂർ ● മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഭക്തി നിർഭരമായ സ്വീകരണം നൽകി. ശ്രേഷ്ഠ ബാവായെ സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. സഭയിലെ വന്ദ്യ വൈദിക ശ്രേഷ്ഠരും സഭാ ഭാരവാഹികളും ചേർന്ന് ശ്രേഷ്ഠ ബാവായെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്ന് ശ്രേഷ്ഠ ബാവ ഭദ്രാസന ദൈവാലയത്തിലെ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാവ് കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 223-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കബറിങ്കൽ പ്രാർത്ഥന നടത്തി.തുടർന്നു നടന്ന സ്വീകരണ യോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ ക്ലീമീസ് മെത്രാപ്പോലീത്ത, ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ മാത്യൂസ് മാർ സിൽവാനസ് എപ്പിസ്കോപ്പ എന്നിവർ ആശംസകൾ നേർന്നു. മലബാർ […]
- [ചേലാട് ഡെൻ്റൽ കോളേജിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നാളെ](https://www.jscnews.in/2025/07/5574/): കോതമംഗലം ● ചേലാട് സെൻ്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൽ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് നാളെ ജൂലൈ 10 വ്യാഴാഴ്ച വൈകിട്ട് 4.30 ന് സ്വീകരണം നൽകും. സ്വീകരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമധേയത്തിൽ പണികഴിപ്പിച്ച കോളേജിലെ ഇവന്റ് സെന്റർ ഉദ്ഘാടനവും നവീകരിച്ച കോളേജിൻ്റെ കൂദാശയും 20-ാം വാർഷികാഘോഷ ഉദ്ഘാടനവും നടക്കും. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മൂവാറ്റുപുഴ രൂപതാധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയോഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി, ആൻ്റണി ജോൺ എം.എൽ.എ, ജന പ്രതിനിധികൾ, എജുക്കേഷൻ ട്രസ്റ്റ് ഭാരവാഹികൾ, സഭാ ഭാരവാഹികൾ, സഭാ വർക്കിങ് കമ്മിറ്റി അംഗങ്ങൾ, ട്രസ്റ്റ് ഷെയർ ഹോൾഡേഴ്സ‌്, കോളേജ് മാനേജിങ് കൗൺസിൽ അംഗങ്ങൾ, മറ്റ് അതിഥികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ. […]
- [കൽദായ സഭയുടെ മാർ അപ്രേം മെത്രാപ്പോലീത്തായ്ക്ക് ശ്രേഷ്ഠ ബാവ ആദരാഞ്ജലികൾ അർപ്പിച്ചു](https://www.jscnews.in/2025/07/5549/): തൃശ്ശൂർ ● കാലം ചെയ്ത പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ അധ്യക്ഷൻ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ആദരാഞ്ജലികൾ അർപ്പിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം അറിയിച്ച് പ്രാർത്ഥന നടത്തി. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും വൈദികരും സംബന്ധിച്ചു.
- [മംഗലത്തുതാഴം മോർ ഗ്രിഗോറിയോസ് പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും സ്നേഹവീട് പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനവും ജൂലൈ 13 ഞായറാഴ്ച](https://www.jscnews.in/2025/07/5543/): കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ തോട്ടുപുറം മംഗലത്തുതാഴം മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി ഇടവക ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. ജൂലൈ 13 ഞായറാഴ്ചരാവിലെ 8:30 ന് വി. കുർബ്ബാന അർപ്പിക്കുവാൻ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവായെ വികാരിയും ഭരണസമിതിയും ഇടവക വിശ്വാസികളും ചേർന്ന് ഭക്തി നിർഭരമായ സ്വീകരണമൊരുക്കും. തുടർന്ന് പള്ളി നിർമ്മിച്ചു നൽകുന്ന സ്നേഹവീട് രണ്ടാം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിക്കും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
- [കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എറണാകുളം വിഭാഗം ശ്രേഷ്ഠ ബാവായെ ആദരിച്ചു](https://www.jscnews.in/2025/07/5538/): തിരുവാങ്കുളം ● കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ.) എറണാകുളം ജില്ലാ ഘടകത്തിൻ്റെയും എറണാകുളം പ്രസ് ക്ലബിൻ്റേയും ഭാരവാഹികൾ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ സന്ദർശിച്ചു പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡൻ്റ് എം.ആർ. ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ, വൈസ് പ്രസിഡന്റ് ഷബ്ന സിയാദ്, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ജെബി പോൾ എന്നിവർ പങ്കെടുത്തു.
- [മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവ അനുശോചിച്ചു](https://www.jscnews.in/2025/07/5530/): പുത്തൻകുരിശ് ● ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മുൻ അധ്യക്ഷനും പാത്രിയർക്കൽ ഡെലിഗേറ്റുമായിരുന്ന അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അനുശോചിച്ചു. സഭാ സേവനത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹത്തിൻ്റെ സംഭാവനങ്ങൾ നിസ്തുലമാണെന്ന് കൽദായ സുറിയാനി സഭ ഭാഗമായിരിക്കുന്ന അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസിന് അയച്ച അനുശോചന സന്ദേശത്തിൽ പരിശുദ്ധ ബാവ പറഞ്ഞു.
- [മാർ അപ്രേം മെത്രാപ്പോലീത്തയുടെ ഓർമ്മയിൽ ചാലിശ്ശേരി](https://www.jscnews.in/2025/07/5526/): ചാലിശ്ശേരി ● കൽദായ സുറിയാനി സഭയുടെ മുൻ ആർച്ച് ബിഷപ്പ് മാർ അപ്രേം വലിയ തിരുമേനിയുടെ ഓർമ്മയിൽ ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികൾ. വി. ദൈവമാതാവിൻ്റെ എട്ടുനോമ്പ് പെരുന്നാളുകളിലെ സുവിശേഷ യോഗങ്ങളിലും വിവിധ സെമിനാറുകളിലും പതിവായി മാർ അപ്രേം തിരുമേനി ചാലിശ്ശേരിയിൽ പങ്കെടുത്തിരുന്നത് വിശ്വാസികൾക്ക് മറക്കാനാവാത്ത ഓർമ്മയാണ്. നർമം ചേർത്തുള്ള തിരുമേനിയുടെ പ്രസംഗം മണിക്കൂറുകളോളം ചാലിശ്ശേരിക്കാർക്ക് ഏറെ ആസ്വാദ്യവുമാണ്. 1998 സെപ്റ്റംബർ മൂന്നിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ തൃശ്ശൂർ ഭദ്രാസനതലത്തിലുള്ള സപ്തതിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത് മാർ അപ്രേം ആയിരുന്നു. തിരുമേനിയുടെ വിയോഗത്തിൽ വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ്, ഭക്ത സംഘടനകൾ എന്നിവർ അനുശോചിച്ചു.
- [ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹാദരവോടെ മലബാർ സ്വതന്ത്ര സുറിയാനി സഭ; സ്വീകരണം ജൂലൈ 9 ബുധനാഴ്ച](https://www.jscnews.in/2025/07/5521/): അഞ്ഞൂർ (തൃശ്ശൂർ) ● മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. സഭയുടെ ആസ്ഥാനമായ തൊഴിയൂർ സെൻ്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ ജൂലൈ 9 ബുധനാഴ്ച വൈകിട്ട് 5.30 ന് സ്വീകരണ സമ്മേളനം നടക്കും. സഭാധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികൾ ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിക്കും. മലബാർ സ്വതന്ത്ര സുറിയാനി സഭ സ്ഥാപക പിതാവ് കാട്ടുമങ്ങാട്ട് പരിശുദ്ധ അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 223-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചാണ് സ്വീകരണമൊരുക്കിയിരിക്കുന്നത്.
- [അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടേത് ഫലവത്തായ ജീവിതം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/07/5517/): പുത്തൻകുരിശ് ● പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അനുശോചനം രേഖപ്പെടുത്തി. ‘അപ്രേം’ എന്ന വാക്കിന്റെ അർത്ഥം ഫലം പുറപ്പെടുവിക്കുന്നവൻ എന്നാണ്. അരനൂറ്റാണ്ടിലേറെക്കാലം ഫലവത്തായ ശുശ്രൂഷ നിർവ്വഹിച്ച് സഭയ്ക്കും സമൂഹത്തിനും ഉത്തമമായ ഫലം പുറപ്പെടുവിച്ച ഇടയശ്രേഷ്ഠനാണ് അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിച്ചു. നർമ്മബോധത്തോടെ സഹജീവി സ്നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു അദ്ദേഹത്തിൻ്റെ മുഖമുദ്ര. സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്നു കൊണ്ട് മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം അദ്ദേഹം ജീവിതത്തിൽ ഉയർത്തിക്കാട്ടി. സുറിയാനി ഭാഷാ സ്നേഹിയായ അദ്ദേഹം യാക്കോബായ സുറിയാനി സഭയുമായി ആഴമേറിയ ബന്ധം എക്കാലത്തും കാത്തു സൂക്ഷിച്ചു. അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കൽദായ സുറിയാനി സഭയോടും സഭാ നേതൃത്വത്തോടും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനയും അനുശോചനവും അറിയിക്കുന്നുവെന്ന് ശ്രേഷ്ഠ […]
- [പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത കാലം ചെയ്തു](https://www.jscnews.in/2025/07/5512/): പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത (85) കാലം ചെയ്തു. 64 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ 56 വർഷം ഭാരത സഭയെ നയിച്ചു. ആത്മീയാചാര്യൻ, സഭാതലവൻ, സാംസ്കാരിക നേതാവ്, സഭാചരിത്ര ഗവേഷകൻ, ഗ്രന്ഥകർത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. തൃശ്ശൂർ കിഴക്കേക്കോട്ട മാർ യോഹന്നാൻ മാംദ്ദാനപള്ളി ഇടവകയിലെ മൂക്കൻ കുടുംബത്തിൽ ദേവസിയുടെയും പറപ്പുള്ളി കൊച്ചുമറിയത്തിന്റെയും10 മക്കളിൽ നാലാമനായി 1940 ജൂൺ 13-നാണ് ജോർജ്ജ് ഡേവിസ് മൂക്കൻ എന്ന മാർ അപ്രേം മെത്രാപ്പോലീത്ത ജനിച്ചത്. യുണൈറ്റഡ് തിയോളജിക്കൽ കോളേജ്, ന്യൂയോർക്ക് യൂണിയൻ തിയോളജിക്കൽ സെമിനാരി, പ്രിൻസ്ടൺ തിയോളജിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. 1961 ജൂൺ 25-ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തിൽ 1965 ജൂൺ 13-ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബർ 21-ന് എപ്പിസ്കോപ്പയായും ഒരാഴ്ചയ്ക്ക്ശേഷം 29-ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാർ സയ്യാകത്തീഡ്രലിൽ വെച്ച് സ്ഥാനാരോഹണം ചെയ്തു. ഭാരത […]
- [ക്രിസ്തീയ ജീവിതം നന്മയിലേക്കും നല്ല മനുഷ്യനിലേക്കും നയിക്കപ്പെടണം: ശ്രേഷ്ഠ ബാവ; ക്വീൻസ് റോഡ് സെൻ്റ് മേരീസ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലിയാഘോഷം സമാപിച്ചു](https://www.jscnews.in/2025/07/5505/): ബാംഗ്ലൂർ ● ക്രിസ്തീയ ജീവിതം നന്മയിലേക്കും നല്ല മനുഷ്യനിലേക്കും നയിക്കപ്പെടണമെന്നും ജൂബിലിയാഘോഷവും കൂടിവരവുകളും ഹൃദയത്തിൽ നന്മയും കാരുണ്യവും ശക്തിപ്പെടുത്തണമെന്നും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ദൈവാലയ സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ. കരുണ, കരുതൽ, കാവൽ ഇവ മൂന്നും ക്രിസ്തീയ സമൂഹത്തിൻ്റെ മുഖമുദ്രയായിരിക്കണം. ക്രിസ്തീയ ജീവിതത്തിന് പുതിയ മാനങ്ങളും അർത്ഥതലങ്ങളും സഭയിൽ ശാശ്വതമായ സമാധാനവും ഉണ്ടാകണം. സഭയുടെ പാരമ്പര്യങ്ങൾക്കും വിശ്വാസ ആചാരങ്ങൾക്കും വിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ കഴിയുകയില്ലെന്ന് ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ബാംഗ്ലൂർ, മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. വികാരി വന്ദ്യ കൗമാ റമ്പാൻ, മാർത്തോമ […]
- [മീഡിയാ സെൽ ഡെസ്ക് - പ്രതികരണം](https://www.jscnews.in/2025/07/5478/): കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ദുരന്തത്തെ ഒരു രീതിയിലും ന്യായീകരിക്കുവാൻ സാധിക്കുകയില്ല എങ്കിലും, ആദരണീയനായ കേരള മുഖ്യമന്ത്രിയുടെ രോഗത്തെയും ചികിത്സയെയും മനുഷ്യത്വത്തോടെയും ക്രിസ്തീയ മനോഭാവത്തോടെയും കാണേണ്ടതിന് പകരം രാഷ്ട്രീയവൽക്കരിക്കുന്നത് ഒരു ക്രിസ്തീയ മത മേലധ്യക്ഷന് ഭൂഷണമല്ല. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
- [ശ്രേഷ്ഠ ബാവ വികാരിയായി സേവനമനുഷ്ഠിച്ച ക്വീൻസ് റോഡ് സെൻ്റ് മേരീസ് കത്തീഡ്രൽ ഇടവക ബാംഗ്ലൂർ എയർപോർട്ടിൽ സ്വീകരണം നൽകി](https://www.jscnews.in/2025/07/5472/): ബാംഗ്ലൂർ ● ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിലും, സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും സംബന്ധിക്കുവാൻ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കും, സംഘത്തിനും വികാരി വന്ദ്യ കൗമാ റമ്പാച്ചന്റെയും, കത്തീഡ്രൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ ബാംഗ്ലൂർ എയർപോർട്ടിൽ സ്വീകരണം നൽകി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനത്തിലെ ആദ്യ ദൈവാലയവും ശ്രേഷ്ഠ കാതോലിക്ക ബാവ വൈദികനായിരുന്ന കാലഘട്ടത്തിൽ വികാരിയായി സേവനം അനുഷ്ഠിക്കുകയും പുതിയ ദൈവാലയ നിർമ്മാണത്തിന് നേതൃത്വം വഹിച്ചു പൂർത്തീകരിക്കുകയും ചെയ്ത ഭാരതത്തിലെ ഏക ദൈവാലയവുമാണ് ബാംഗ്ലൂർ ക്വീൻസ് റോഡ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ. വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ദൈവാലയ സ്ഥാപനത്തിൻ്റെ സുവർണ്ണ ജൂബിലി സമാപനവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂലൈ 6 ഞായറാഴ്ച നടക്കും.
- [ശ്രേഷ്ഠ ബാവ എ.ഇ.എം ട്രസ്റ്റ് ജെറിയാട്രിക് ഹോം സന്ദർശിച്ചു](https://www.jscnews.in/2025/07/5448/): മൂവാറ്റുപുഴ ● വീട്ടൂർ മോർ ഗബ്രിയേൽ ദയറായ്ക്ക് സമീപം പ്രവർത്തിക്കുന്ന അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റ് ജെറിയാട്രിക് ഹോമിലെ കുടുംബാംഗങ്ങളെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ചു. തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടർ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത, ദയറാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, എന്നിവർ സന്നിഹിതരായിരുന്നു.
- [സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി വൈദികർ മാറണം : ശ്രേഷ്ഠ കാതോലിക്ക ബാവ; അങ്കമാലി ഭദ്രാസന വൈദീക സംഘം ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം നൽകി](https://www.jscnews.in/2025/07/5438/): കോതമംഗലം ● സമർപ്പിതമായ ശുശ്രൂഷകളിലൂടെ സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്നവരായി വൈദികർ മാറണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. കോതമംഗലം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്ന അങ്കമാലി ഭദ്രാസന മാർ അത്താനാസിയോസ് വൈദീക സംഘത്തിൻ്റെ വാർഷിക യോഗത്തിലും സ്വീകരണത്തിലും അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. വൈദികരുടെ മാതൃകാപരമായ നേതൃത്വമാണ് പരിശുദ്ധ സഭയുടെ കരുത്ത്. ലഹരി പിടിമുറുക്കുന്ന ഈ കാലഘട്ടത്തിൽ ആരാധനയും സുവിശേഷവും ലഹരിയാക്കി മാറ്റണം. ലഹരിയ്ക്കെതിരെയുള്ള പോരാട്ടത്തിൽ വൈദികർ സന്ദേശവാഹകരായി മാറണമെന്ന് ശ്രേഷ്ഠ ബാവ ഉദ്ബോധിപ്പിച്ചു. മാർ അത്താനാസിയോസ് വൈദീക സംഘം ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം നൽകി. വൈദിക സംഘം വർക്കിംഗ് പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മാത്യൂസ്മോർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഏലിയാസ് മോർ അത്താനാസിയോസ്, ഏലിയാസ് മോർ യൂലിയോസ് എന്നീ മെത്രാപ്പോലീത്തമാർ പ്രസംഗിച്ചു. […]
- ['വിശുദ്ധിയുടെ താപസ ശ്രേഷ്ഠൻ' വന്ദ്യ ഫിനഹാസ് റമ്പാച്ചന്റെ മൂന്നാം ശ്രാദ്ധപ്പെരുന്നാൾ നാളെ മലേക്കുരിശ് ദയറായിൽ](https://www.jscnews.in/2025/07/5430/): പുത്തൻകുരിശ് ● സുറിയാനി സഭയുടെ അഭിമാനവും മലങ്കരയിലെ താപസശ്രേഷ്ഠനുമായിരുന്ന വന്ദ്യ ഫിനഹാസ് റമ്പാച്ചൻ്റെ മൂന്നാം ശ്രാദ്ധപ്പെരുന്നാൾ നാളെ (ജൂലൈ 5) മലേക്കുരിശ് ദയറായിൽ ആചരിക്കും. ശ്രാദ്ധത്തോട് അനുബന്ധിച്ച് ഇന്ന് ജൂലൈ 4 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ നമസ്കാരവും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും നടക്കും. ജൂലൈ 5 ശനിയാഴ്ച രാവിലെ 7:30 ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, നേർച്ച എന്നിവ നടക്കും. പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പിലെ ഉന്നത ഉദ്യോഗം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച താപസ ശ്രേഷ്ഠൻ, മലേക്കുരിശ് ദയറ വിട്ട് പുറംലോകം നോക്കാത്ത ഉഗ്ര സന്യാസി, പ്രാർത്ഥന അല്ലാതെ ഒരു മരുന്നും, ആശുപത്രിയും സ്വീകരിക്കാത്ത വിശ്വാസ വീരൻ, സമർപ്പിതമായ ഉപവാസത്തിലൂടെ നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവത്തെ ആഹാരമാക്കി ശീലിച്ചവൻ… ഇങ്ങനെ ജീവിത വിശുദ്ധിയിലൂടെ, ദൈവാശ്രയത്തിലൂടെ ഒത്തിരി വിശേഷണങ്ങൾ അലങ്കരിച്ച പരിശുദ്ധ സുറിയാനി സഭയുടെ അഭിമാനമായിരുന്നു വന്ദ്യ ഫിനഹാസ് റമ്പാൻ. താപസ ശ്രേഷ്ഠനായ വന്ദ്യ റമ്പാച്ചന്റെ […]
- [ഓർമ്മയായത് സുറിയാനി ഭാഷാ പണ്ഡിതനും വിവർത്തകനും ചരിത്രകാരനുമായ പ്രതിഭാധനൻ](https://www.jscnews.in/2025/07/5423/): – അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത എഴുത്തുകാരനും വിവർത്തകനും സുറിയാനി സഭാ ചരിത്ര പണ്ഡിതനുമായ മാന്നാക്കുഴിയിൽ ജേക്കബ് വർഗീസ് സാറിൻ്റെ (82) വിയോഗം സഭയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്. സുറിയാനി ചരിത്ര രേഖകളുടെ പഠനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് അദ്ദേഹം. മലയാളം, ഇംഗ്ലീഷ്, സുറിയാനി ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം വിജ്ഞാനപ്രദമായ അനേകം ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. വേദപുസ്‌തകത്തിലും സഭാചരിത്രത്തിലും ആരാധനാ പാരമ്പര്യങ്ങളിലും അദ്ദേഹത്തിന് ആഴമായ അറിവുണ്ടായിരുന്നു. വായനക്കാർക്ക് അജ്‌ഞാതമായിരുന്ന പല സുറിയാനി രേഖകളും പരിഭാഷപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു. മലങ്കരയിൽ ലഭ്യമല്ലാതിരുന്ന കൃതികൾ വിദേശത്തുനിന്നും കണ്ടെത്തുവാനും തർജ്ജമ ചെയ്യുവാനും സംശോധന ചെയ്യുന്നതിനും നടത്തിയ സമർപ്പിതമായ സേവനം എന്നും സ്മരിക്കപ്പെടും. വന്ദ്യ എം.സി വർഗീസ് കോർ എപ്പിസ്കോപ്പായുടെയും പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെ സഹോദര പുത്രി അന്നമ്മയുടെയും മകനായി 1943 സെപ്റ്റംബർ 9 ന് ജനിച്ചു. അയിരൂരും ഇരവിപേരൂരും ഉള്ള സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തിയതിന് ശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജിലും തിരുവല്ല […]
- [ഹൃദയപൂർവ്വം മുളന്തുരുത്തി; ശ്രേഷ്ഠ ബാവായ്ക്കു മാതൃ ഇടവക സ്വീകരണം നൽകി](https://www.jscnews.in/2025/07/5281/): മുളന്തുരുത്തി ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കു മാതൃ ഇടവകയായ മാർത്തോമൻ യാക്കോബായ കത്തീഡ്രലിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. വൈകിട്ട് ശ്രേഷ്ഠ ബാവായെ കരവട്ടേക്കുരിശിൽ നിന്നു പള്ളിയിലേക്കു വിശ്വാസികൾ സ്വീകരിച്ചാനയിച്ചു. ശേഷം സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ശ്രേഷ്ഠ ബാവായുടെ മുഖ്യ കാർമികത്വത്തിൽ പുനരുദ്ധാരണം നടത്തിയ മാർത്തോമൻ യാക്കോബായ ചാപ്പലിന്റെ വി. മൂറോൻ കൂദാശയുടെ അവസാന ഘട്ടം നടന്നു. അഭിവന്ദ്യരായ ഡോ. മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലിമ്മീസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി. അനേകം വൈദികർ സംബന്ധിച്ചു. തുടർന്നു നടന്ന സ്വീകരണ സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാട നം ചെയ്തു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, അനൂപ് ജേക്കബ് എം.എൽ.എ, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, വികാരി ഫാ. ഷമ്മി […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായെ വരാപ്പുഴ മെത്രാസന മന്ദിരത്തിൽ ഡോ. ജോസഫ് കളത്തിപറമ്പിൽ മെത്രാപ്പോലീത്ത സ്വീകരിച്ചു](https://www.jscnews.in/2025/07/5278/): കൊച്ചി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വരാപ്പുഴ മെത്രാസന മന്ദിരത്തിൽ വച്ച് അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പിൽ മെത്രാപ്പോലീത്ത സ്വീകരിച്ചു. വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസിലർ ഫാ. എബിജിൻ അറക്കൽ, ഫാ. സോജൻ മാളിയേക്കൽ, ഫാ. സ്‌മിജോ കളത്തിപറമ്പിൽ, അങ്കമാലി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ്, ശ്രേഷ്ഠ ബാവായുടെ സെക്രട്ടറി ഫാ. ജോഷി മാത്യു ചിറ്റേത്ത് എന്നിവർ സന്നിഹിതരായിരുന്നു.
- [യാക്കോബായ സുറിയാനി സഭ ഡി - അഡിക്ഷൻ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും; വടവാതൂർ പള്ളി ഡി-അഡിക്ഷൻ സെൻ്ററിലേക്ക് ആംബുലൻസ് നൽകി](https://www.jscnews.in/2025/07/5262/): തിരുവാങ്കുളം ● ലഹരി വിപത്തിനെതിരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ആരംഭിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുമെന്ന് തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അധ്യക്ഷത ചേർന്ന അവലോകന യോഗം വ്യക്തമാക്കി. കാലഘട്ടത്തിൻ്റെ ആവശ്യമായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വിമുക്ത കേന്ദ്രങ്ങൾ പരിശുദ്ധ സഭയുടെ എല്ലാ ഭദ്രാസനങ്ങളിലും ആരംഭിക്കും. ലഹരിക്കടിമപ്പെടുന്നവരെ മാറ്റിനിർത്താതെ തിരികെ ജീവിതത്തിലേക്ക് ചേർത്തു പിടിക്കുന്നതും ലഹരിവിരുദ്ധ ബോധവൽക്കരണവുമാണ് ഡി-അഡിക്ഷൻ സെൻ്ററിലൂടെ പരിശുദ്ധ സഭ ലക്ഷ്യമിടുന്നതെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. ഡി-അഡിക്ഷൻ സെൻ്ററിൻ്റെ ചുമതല വഹിക്കുന്ന അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി. ഫാ. ജോഷി ചിറ്റേത്ത്, ഫാ. അതുൽ ചെറിയാൻ, ഫാ. റിനോ ആനിക്കൽ, ഫാ. ക്രിസ്റ്റോ കുര്യൻ, ഡോ. ബെഞ്ചമിൻ ജോർജ്, ഡോ. സിഞ്ചു മാത്യു, ഡോ. റോഷ്‌നി ഫിലിപ്പ്, ജോൺ എബ്രഹാം, സിസ്റ്റർ സാറ, സിസ്റ്റർ കെസ്സിയ, സാറ […]
- [സുറിയാനി സഭയുടെ ആരാധനയ്ക്കും, വേദശാസ്ത്രത്തിനും പോഷണമേകിയ മാന്നാക്കുഴിയിൽ ജേക്കബ് വർഗ്ഗീസ് ഓർമ്മയായി](https://www.jscnews.in/2025/07/5259/): കൊച്ചി ● സുറിയാനി സഭയുടെ ആരാധനയ്ക്കും, വേദശാസ്ത്രത്തിനും പോഷണമേകിയ മാന്നാക്കുഴിയിൽ ജേക്കബ് വർഗീസ് സാർ (82) ഓർമ്മയായി. ഭൗതികശരീരം ഇന്ന് (ജൂലൈ 3 വ്യാഴം) ഉച്ചയ്ക്ക് 1 മണി മുതൽ 6 മണി വരെ പൊന്നൂരുന്നി പള്ളിയിൽ പൊതു ദർശനം, തുടർന്ന് 6 മണിക്ക് മൃതദേഹം അയിരൂരിലെ സ്വഭവനത്തിലേക്കു കൊണ്ടുപോകും. നാളെ (ജൂലൈ 4 വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 4 മണിക്ക് അയിരൂർ സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടക്ക ശുശ്രൂഷകൾ നടക്കും. ഭാര്യ: ഒതേറ ആയിക്കോട്ടെ പുത്തൻ വീട്ടിൽ പരേതയായ എലിസബത്ത് ജേക്കബ്, മക്കൾ: ആൻ ജേക്കബ് (യു.എസ്.എ), വർഗീസ് ജേക്കബ് (ഡയറക്‌ടർ സഫയർ മാർക്കറ്റിംഗ്). മരുമക്കൾ: മല്ലപ്പള്ളി വടക്കേടത്ത പരേതനായ ഐസക് തോമസ്, നാറാണമുഴി അറക്കാമണ്ണിൽ ഡോ. സുജാ വർഗീസ് (മൈക്രോബയോളജിസ്‌റ്റ്, പബ്ലിക്ക് ഹെൽത്ത് ലാബ്). കൊച്ചുമക്കൾ: ജെയ്സൺ ജേക്കബ്, ജേക്കബ് വർഗീസ്, ജോയൽ തോമസ്, ഫിലിപ്പ് വർഗീസ്.യാക്കോബായ സുറിയാനി സഭയ്ക്ക് […]
- [ജൂലൈ 3 - വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ](https://www.jscnews.in/2025/07/5244/): കർത്താവിന്റെ അരുമശിഷ്യനും, ഭാരതത്തിന്റെ അപ്പോസ്തോലനും നമ്മുടെ കാവൽ പിതാവുമായ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ജൂലൈ 3 നു പരിശുദ്ധ സഭ ഭക്ത്യാദരവോടെ ആചരിക്കുന്നു. രക്തസാക്ഷിയായ മോർ തോമാശ്ലീഹയുടെ തിരുശരീരം മൈലാപ്പൂരിൽ നിന്ന് ഉറഹായിലേക്ക് എ.ഡി 394 ൽ കൊണ്ട് പോയതിന്റെ 1631 വാർഷികവും വിശുദ്ധന്റെ 1952 മത് ഓർമ്മപ്പെരുന്നാളും ആണ് ഈ സുദിനത്തിൽ കൊണ്ടാടുന്നത്. മൂസലിലെ മാർത്തോമാ ശ്ലീഹായുടെ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അസ്ഥി 2013 മുതൽ മോർ മത്തായിയുടെ ദയറായിൽ ആണ്. നമ്മുടെ കർത്താവും ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സന്ദേശവുമായി ഭാരതത്തിലെത്തിയ മോർ തോമാശ്ലീഹ നിരവധിപേർക്ക് ക്രിസ്തു മാർഗ്ഗം കാട്ടിക്കൊടുത്തു. തീഷ്ണമായ ഭക്തിയുടെയും, ഗുരുസ്നേഹത്തിന്റെയും പ്രതീകമാണ് മോർ തോമാശ്ലീഹ. തച്ചുശാസ്ത്ര വിദഗ്ധനായിരുന്ന മോർ തോമാ ‘ദിദിമോസ്’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. എ.ഡി 52 ൽ മോർ തോമാശ്ലീഹായുടെ സുവിശേഷ പ്രചാരണത്തിലൂടെയാണ് സുറിയാനി ക്രൈസ്തവ സഭകള്‍ രൂപം കൊണ്ടതെന്നു വിശ്വസിക്കപ്പെടുന്നു. യേശുവിന്റെ ധീരനായ അനുഗാമിയും, തന്നോടൊപ്പം സത്യത്തിന്റെയും ജീവന്റെയും വഴി തെരഞ്ഞെടുക്കാന്‍ […]
- [ജൂൺ 30 - പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മ ദിനം](https://www.jscnews.in/2025/07/5240/): ജൂൺ 30 – നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ഭാഗ്യവാന്മാരായ പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മ ദിനം പരിശുദ്ധ സഭ കൊണ്ടാടുന്നു. ക്രിസ്തു നാഥന്റെ കൽപ്പനയാൽ സഭയെ വളർത്തി ക്രിസ്തുവിൽ നമ്മെ ജനിപ്പിച്ച് വളർത്തിയ പരിശുദ്ധ സഭയുടെ കെട്ടുപണിക്കാരായ വിശുദ്ധ ശ്ലീഹേന്മാരേ ഇന്ന് പരിശുദ്ധ സഭ സ്മരിക്കുന്നു. കർത്താവിന്റ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽ, മത്സ്യം പിടിച്ചുനടന്നവരെ യേശുക്രിസ്തു തന്റെ ശിഷ്യത്വത്തിലേക്കു വിളിച്ചു. “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. (മത്തായി 4 :18-22) (മർക്കോസ് 1: 16-20, 2 : 14). യേശു പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തു. പത്രോസ്, അന്ത്രയോസ്, സെബദിയുടെ മകനായ യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തുൽമായി, തോമസ്, മത്തായി, അൽഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോൻ, യൂദാ സ്കറിയോത്ത എന്നിവരെ ക്രിസ്തുവിൻ്റെ നാമത്തിൽ സംസാരിക്കാൻ പ്രത്യേകം നിർദ്ദേശം നൽകി അവരെ അയച്ചു. (മർക്കോസ് 6:7-13). പക്ഷെ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു തന്റെ സാക്ഷ്യം നഷ്ടപ്പെടുത്തിയ യൂദാക്ക് […]
- [തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാന കേന്ദ്രത്തിൽ പുതിയ സംരംഭങ്ങൾക്ക് തുടക്കം; ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു](https://www.jscnews.in/2025/11/7524/): തൂത്തൂട്ടി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തൂത്തൂട്ടി മോർ ഗ്രീഗോറിയൻ ധ്യാന കേന്ദ്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളായ കനാൻ റിട്ടയർമെന്റ് ഹോം, പ്രീമിയം ഹോം ഹെൽത്ത് കെയർ സർവീസ് എന്നിവയുടെയും, റിട്രീറ്റ് സെന്ററിലെ നവീകരിച്ച റിസെപ്ഷൻ, ബാക്ക് ഓഫീസ് എന്നിവയുടെയും സംയുക്ത ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ തിരുമനസ്സുകൊണ്ട് നിർവഹിച്ചു. കൂടാതെ, തമിഴ്‌നാട്ടിലെ പന്നയപുരത്ത് നിർമ്മിച്ച മിഷൻ സെന്ററിന്റെ കൂദാശയും, നിർധനരായ രോഗികളെ താമസിപ്പിക്കുന്നതിനുള്ള അഭയഭവന്റെ ശിലാസ്ഥാപനവും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. നവീകരിച്ച ഓഫീസ് സമുച്ചയം ശ്രേഷ്ഠ ബാവ ആശീർവദിച്ചു. വയോധികർക്കും രോഗികൾക്കും ആത്മീയവും മാനസികവുമായ ആശ്വാസം പകരുന്ന സേവന കേന്ദ്രങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ശ്രേഷ്ഠ ബാവ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രീഗോറിയൻ റിട്രീറ്റ് ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത, വന്ദ്യ റമ്പാന്മാർ, വൈദികർ, സിസ്റ്റേഴ്സ്, വിശ്വാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
- [പ്രത്യാശയുടെ വെളിച്ചവുമായി ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രം; യാക്കോബായ സുറിയാനി സഭ വട്ടപ്പാറയിൽ ആരംഭിക്കുന്ന ലഹരി വിമോചന കേന്ദ്രത്തിൻ്റെ കൂദാശ നവംബർ 10 ന്](https://www.jscnews.in/2025/11/7498/): ആരക്കുന്നം ● ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകുക എന്ന മഹത്തായ ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ‘ഹോപ്പ്’ (HOPE) എന്ന പേരിൽ ലഹരി വിമോചന കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആത്മീയ നേതൃത്വത്തിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. ശ്രേഷ്ഠ ബാവ പ്രസിഡന്റ് ആയുള്ള ഈ സ്ഥാപനം ലഹരി വിമോചന ചികിത്സകൾക്ക് പുറമെ മദ്യപാനത്തിൽ നിന്നും വിമോചനം പ്രാപിച്ചവരുടെ കൂട്ടായ്‌മ (AA), വിദഗ്ദ്ധ കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്‌സുകൾ തുടങ്ങിയ വിവിധ പദ്ധതികൾ ലക്ഷ്യമിടുന്നു. ശ്രേഷ്‌ഠ കാതോലിക്ക ബാവായുടെ ജന്മദിനമായ നവംബർ 10-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 3.30-ന് സ്ഥാപനം കൂദാശ ചെയ്ത് സഭയ്ക്കും സമൂഹത്തിനുമായി നൽകും. ശ്രേഷ്ഠ ബാവായോടൊപ്പം സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരും, വൈദികരും, സഭാ ഭാരവാഹികളും, വർക്കിംഗ്-മാനേജിംഗ് കമ്മറ്റിയംഗങ്ങളും, രാഷ്ട്രീയ പ്രമുഖരും, വിശ്വാസികളും കൂദാശയിലും തുടർന്ന് നടക്കുന്ന […]
- [ശ്രേഷ്ഠ ബാവായെ ആർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ഇസ മെത്രാപ്പോലീത്ത സന്ദർശിച്ചു](https://www.jscnews.in/2025/11/7492/): തിരുവാങ്കുളം ● സ്വിറ്റ്സർലൻ്റ് ഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോർ ദിവന്നാസിയോസ് ഇസ മെത്രാപ്പോലീത്തയും സംഘവും അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയോടൊപ്പം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ സന്ദർശിച്ചു
- [ആർച്ച് ബിഷപ്പ് മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി](https://www.jscnews.in/2025/11/7482/): പുത്തൻകുരിശ് ● ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാനെത്തിയ യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഗ്രിഗോറിയോസ് കുര്യാക്കോസ്, മോർ ഈവാനിയോസ് കുര്യാക്കോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവരും വൈദികരും വിശ്വാസികളും സംബന്ധിച്ചു.
- [പരിശുദ്ധ ഗ്രീഗോറിയോസ് കൊച്ചുതിരുമേനിയുടെ സാമൂഹിക പ്രതിബദ്ധത എന്നും മാതൃകാപരം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/11/7471/): മുളന്തുരുത്തി ● പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് കൊച്ചു തിരുമേനി തൻ്റെ കാലഘട്ടത്തിൽ സമൂഹത്തിലുണ്ടായിരുന്ന പല ദുഷ്പ്രവണതകൾക്കും ദുരാചാരങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിക്കുകയും അവ ഇല്ലാതാക്കി മനുഷ്യരാശിയെ ആകമാനം അവയിൽനിന്ന് മോചിതരാക്കുവാൻ ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്തുവെന്നും തിരുമേനിയുടെ സാമൂഹിക പ്രതിബദ്ധത എന്നും മാതൃകാപരമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ജന്മം നൽകിയ പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെയും ഓർമപ്പെരുന്നാളായ തുലാം 20 പെരുന്നാളിന്റെ പ്രധാന ദിവസം വിശുദ്ധ കുർബ്ബാന അർപ്പണത്തിനുശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സമൂഹത്തിൻ്റെ നവോത്ഥാനത്തിനും ഉന്നമനത്തിനുമായി തിരുമേനി അക്ഷീണം പ്രയത്നിച്ചു. അജ്‌ഞതയാണ് സമൂഹത്തിൽ നടമാടുന്ന തിന്മകളുടെ മൂലകാരണമെന്ന് തിരുമേനി വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതാണ് അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും ചെറുത്തുതോൽപ്പിക്കാനുള്ള ആയുധമെന്ന് മനസ്സിലാക്കി അദ്ദേഹം വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി. ജാതിവ്യവസ്‌ഥയ്ക്കും ഉച്ചനീചത്വങ്ങൾക്കും എതിരായി നിലകൊള്ളാനും […]
- [പുണ്യശ്ലോകനായ വയലിപ്പറമ്പിൽ തിരുമേനി (വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത)](https://www.jscnews.in/2025/11/7462/): നവംബർ 6 – മലങ്കരയിലെ ‘ഉരുക്കു മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തിട്ട് 59 വർഷം പൂർത്തിയാകുന്നു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുൻഗാമിയായി അങ്കമാലി ഭദ്രാസനത്തിൻ്റെ അമരക്കാരനായിരുന്ന തിരുമേനി നെടുമ്പാശ്ശേരിയിലെ പ്രശസ്തവും പുരാതനവുമായ വയലിപ്പറമ്പിൽ കുടുംബത്തിൽ പൈനാടത്ത് തോമയുടെയും ശോശാമ്മയുടെയും മകനായി 1899 ജൂലൈ 17-ന് ഭൂജാതനായി. അങ്കമാലി ഭദ്രാസനത്തിന് പുറമേ നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ ചുമതല കൂടി തിരുമേനി നിർവ്വഹിച്ചിട്ടുണ്ട്. ആലുവായിലെ പരിശുദ്ധ മോർ അത്താനാസിയോസ് വലിയ തിരുമേനിയിൽ നിന്ന് 1931 ഏപ്രിൽ 2 ന് കോറൂയോ പട്ടവും 1936-ൽ കശീശ്ശ പട്ടവും സ്വീകരിച്ചു. തുടർന്ന് സിംഗപ്പൂർ, കോലാലമ്പൂർ, സിലോൺ തുടങ്ങിയ സ്ഥലങ്ങളിൽ സുവിശേഷ പര്യടനം നടത്തുകയും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇടവകകൾ രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. 1944ൽ മദ്രാസിൽ നിന്ന് എൽ.റ്റി പാസായി. തുടർന്ന് നെടുമ്പാശ്ശേരി സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു. അകപ്പറമ്പ് പള്ളി […]
- [വള്ളിക്കോട് കോട്ടയത്ത് പുതുതായി നിർമ്മിച്ച ഭവനത്തിന്റെ കൂദാശ നിർവ്വഹിച്ചു](https://www.jscnews.in/2025/11/7457/): പത്തനംതിട്ട ● യു.എ.ഇ. മേഖല യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ വള്ളിക്കോട് കോട്ടയത്ത് നിർമ്മിച്ച ഭവനത്തിന്റെ കൂദാശാ കർമ്മം പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വള്ളിക്കോട് കോട്ടയം സെൻ്റ് മേരീസ് പള്ളി വികാരി ഫാ. സാംസൺ വർഗീസ്, സഹവികാരി ഫാ. ഈശോ ജോൺ, ഇടവക വൈദികർ, ഭരണസമിതി അംഗങ്ങൾ, ഭക്തസംഘടന പ്രവർത്തകർ, യു.എ.ഇ സോണൽ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ എന്നിവർ കൂദാശയിൽ സംബന്ധിച്ചു.
- [മനുഷ്യൻ്റെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നിയമങ്ങൾ ഉണ്ടാവണം; കാർഷിക മേഖലയിലെ വെല്ലുവിളികൾക്ക് അടിയന്തര പരിഹാരം വേണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/11/7449/): കട്ടപ്പന ● മനുഷ്യരുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള നിയമങ്ങളാണ് സമൂഹത്തിൽ നിലനിൽക്കേണ്ടതെന്നും കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം അനിവാര്യമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.ഇടുക്കി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അനുമോദന സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മനുഷ്യൻ്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജനകീയ സർക്കാരുകൾക്ക് സാധിക്കാതെ വരുമ്പോൾ, സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.വന്യമൃഗങ്ങളുടെ ആക്രമണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങൾ, നിയമപരമായ തടസ്സങ്ങൾ തുടങ്ങിയവ കാർഷിക മേഖലയിലെ ജനങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുന്നുണ്ട്. ഈ വലിയ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ബാവ അഭിപ്രായപ്പെട്ടു. എല്ലാവരും പരസ്പരം സ്നേഹിക്കുകയും ആദരവോടെ പരസ്പരം കാണുകയും ചെയ്യുമ്പോഴാണ് യഥാർത്ഥ മനുഷ്യസമൂഹം സൃഷ്ടിക്കപ്പെടുന്നത്. വിഭാഗീയതയിലും ഭിന്നതയിലും അല്ല, നന്മയുള്ള മനുഷ്യരുടെ കൂട്ടായ്മയിലാണ് വിജയത്തിന്റെ അടിത്തറയെന്ന് ശ്രേഷ്ഠ ബാവ പ്രസ്താവിച്ചു. ഇടുക്കി ഭദ്രാസനത്തിലെ വിവിധ […]
- [പുതിയ തുടക്കവുമായി യാക്കോബായ സുറിയാനി സഭ; ലഹരിവിമോചന കേന്ദ്രം പൂർത്തിയാകുന്നു; കൂദാശ നവംബർ 10-ന്](https://www.jscnews.in/2025/11/7433/): കൊച്ചി ● ലഹരിയുടെ വിപത്തിൽ നിന്ന് സമൂഹത്തിന് മോചനം നൽകാൻ ലക്ഷ്യമിട്ട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ എറണാകുളം ആരക്കുന്നം വട്ടപ്പാറയിൽ ആരംഭിക്കുന്ന ലഹരിവിമോചന കേന്ദ്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആത്മീയ മേൽനോട്ടത്തിൽ, ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്ന ‘ഹോപ്പ്’ എന്ന പേരിലുള്ള ഈ സ്ഥാപനം വിപുലമായ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ലഹരി വിമോചന ചികിത്സകൾ, മദ്യപാനത്തിൽ നിന്ന് വിമോചനം നേടിയവരുടെ കൂട്ടായ്‌മ (AA), കൗൺസിലിംഗ്, സെമിനാറുകൾ, ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹ്രസ്വകാല കോഴ്‌സുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ ജന്മദിനമായ നവംബർ 10-ന് തിങ്കളാഴ്ച വൈകിട്ട് 3.30-ന് സ്ഥാപനം കൂദാശ ചെയ്ത് സഭയ്ക്കും സമൂഹത്തിനുമായി സമർപ്പിക്കും. ഒരേസമയം പതിനഞ്ചോളം പേർക്ക് താമസിച്ച് ചികിത്സ തേടാനുള്ള ആധുനിക ക്രമീകരണങ്ങളാണ് ഈ കേന്ദ്രത്തിൽ ഒരുക്കുന്നത്.
- [ഡീക്കൻ അലൻ കുര്യൻ സാബു കശ്ശീശ സ്ഥാനത്തേക്ക്](https://www.jscnews.in/2025/11/7429/): വെട്ടിക്കൽ ● തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ അലൻ കുര്യൻ സാബു നാളെ (നവംബർ 5 ബുധനാഴ്ച) വെട്ടിക്കൽ ഉദയഗിരി എം.എസ്.ഒ.റ്റി സെമിനാരിയിലെ സെന്റ് എഫ്രേം ചാപ്പലിൽ വെച്ച് സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തായും, യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ പട്ടംകൊട ശുശ്രൂഷകൾ ആരംഭിക്കും. കർണ്ണാടക കേന്ദ്ര സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, ഉദയഗിരി എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്ന് ഒന്നാം റാങ്കോടെ വൈദീക പഠനവും പൂർത്തിയാക്കിയ അലൻ ശെമ്മാശൻ ഇപ്പോൾ ഉപരിപഠത്തിനായി തയ്യാറെടുക്കുന്നു. കോട്ടയം കല്ലുപാലത്തിങ്കൽ സാബു കുര്യന്റെയും ആലീസ് സാബുവിന്റെയും മകനാണ് ഡീ. അലൻ കുര്യൻ സാബു. മരിയ സാറാ സജി ആണ് സഹധർമ്മിണി. തായ്ലൻഡിൽ വെച്ച് കഴിത്ത ആഴ്ച നടത്തപ്പെട്ട സൗത്ത് ഏഷ്യൻ ക്രിസ്ത്യൻ യൂത്ത് നെറ്റ് വർക്കിന്റെ പ്രോഗ്രാമിൽ യാക്കോബായ സുറിയാനി […]
- [അലൈൻ സെന്റ് ജോർജ് സിംഹാസന കത്തീഡ്രലിൽ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 8 ന്](https://www.jscnews.in/2025/11/7421/): അലൈൻ ● യു.എ.ഇ മേഖലയിലെ അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഹാർവെസ്റ് ഫെസ്റ്റിവൽ നവംബർ 8 ശനിയാഴ്ച വൈകിട്ട് 6:30-ന് നടക്കും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മെഗാഷോ, നാടൻ ഭക്ഷണവിഭവങ്ങൾ, കുട്ടിക്കായി വൈവിധ്യം നിറഞ്ഞ ഗെയിമുകൾ, കലാപരിപാടികൾ തുടങ്ങിയവ ക്രമീകരിച്ചിട്ടുണ്ട്. വികാരി ഫാ. സിബി ബേബി, ട്രസ്റ്റി സജി ഫിലിപ്പ് കട്ടച്ചിറ, സെക്രട്ടറി ജേക്കബ് വി. തോമസ് കുന്നന്താനം, കൺവീനർ പ്രിൻസ് വള്ളിക്കോട് കോട്ടയം എന്നിവർ നേതൃത്വം നൽകും.
- [അനുഗ്രഹകരമായി വള്ളക്കുരിശിലെ പരിശുദ്ധനായ ചാത്തുരുത്തിൽ കൊച്ചുതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/11/7417/): മുളന്തുരുത്തി ● പെരുമ്പള്ളി സെന്റ് ജോർജ് സിറിയൻ സിംഹാസന ബെത് സബ്റൊ പള്ളി വക മോർ ഗ്രിഗോറിയോസ് സ്‌മാരക കുരിശുംതൊട്ടിയുടെ (വള്ളക്കുരിശ്)62-ാം വാർഷികവും പരിശുദ്ധനായ ചാത്തുരുത്തിൽ കൊച്ചുതിരുമേനിയുടെ123-ാം ഓർമ്മപ്പെരുന്നാളും ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊണ്ടാടി. പരിശുദ്ധ ഗ്രീഗോറിയോസ് കൊച്ചുതിരുമേനി തൻ്റെ ബാല്യകാലത്ത് വന്നിരുന്ന് പ്രാർത്ഥിച്ചിരുന്നതും നിലത്തെഴുത്ത് അഭ്യസിച്ചിരുന്നതുമായ പുണ്യഭൂമിയിൽ പരിശുദ്ധൻ നാമധേയത്തിൽ പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയാൽ സ്‌ഥാപിതമായിട്ടുള്ളതാണ് വള്ളക്കുരിശ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായതും, ജീവിത പ്രതിസന്ധികളിൽ, പ്രയാസങ്ങളിൽ, രോഗാവസ്‌ഥയിൽ അനുതാപത്തോടും കണ്ണുനീരോടും വന്നു യാചിക്കുന്നവർക്ക് ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും അനുഗ്രഹത്തിൻ്റെയും ഉറവയായി പരിലസിക്കുന്നതുമായ പുണ്യമിടമാണ് വള്ളക്കുരിശ് എന്നറിയപ്പെടുന്ന മോർ ഗ്രീഗോറിയോസ് സ്‌മാരക കുരിശുപള്ളി. പരിശുദ്ധവും പരിപാവനവുമായ ഈ കുരിശു പള്ളിയിൽ എഴുത്തിനിരുന്ന് വിദ്യാരംഭം കുറിച്ചിട്ടുള്ളവരും, പ്രദേശവാസികളായ നാനാ ജാതിമതസ്‌ഥരും ചേർന്നാണ് പെരുന്നാൾ നടത്തിയത്. നവംബർ 1 ശനിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാ പ്രാർത്ഥന, പ്രത്യേക മദ്ധ്യസ്‌ഥ പ്രാർത്ഥന, അനുഗ്രഹപ്രഭാഷണം തുടർന്ന്നേർച്ച സദ്യ എന്നിവ നടന്നു. വള്ളക്കുരിശ് കുരിശുംതൊട്ടിക്കു വേണ്ടി സ്ഥലം നൽകിയ ജോണി […]
- [ദൈവാലയത്തിന്റെ മതിൽക്കെട്ടിനകത്ത് ഒതുങ്ങി നിൽക്കേണ്ടതല്ല ഇടവക ശുശ്രൂഷ : ശ്രേഷ്ഠ ബാവ; ഊരക്കാട് പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് വരവേൽപ്പ് നൽകി; ഭക്തി നിർഭരമായി ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/11/7392/): കിഴക്കമ്പലം ● ദൈവാലയത്തിന്റെ മതിൽക്കെട്ടിനകത്ത് ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല ഇടവക ശുശ്രൂഷ. അത് ക്രൈസ്തവ ദൗത്യമായി ജനങ്ങളുടെ ജീവിതത്തിലേക്കും സമൂഹത്തിലേക്കും വ്യാപിക്കേണ്ടതാണെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഓർമ്മപ്പെടുത്തി. സഭ സമൂഹത്തിൽ നല്ല സാക്ഷ്യം നൽകുന്ന ഒരു പ്രബുദ്ധ സമൂഹമായി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യവും ബാവ വ്യക്തമാക്കുകയും ചെയ്തു. പെരുമ്പാവൂർ മേഖലയിലെ ഊരക്കാട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ സ്വീകരണ സമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സഭയിലേക്കോ ഇടവകകളിലേക്കോ വിഭാഗീയതയും രാഷ്ട്രീയ ചേരിതിരിവുകളും കടന്നുവരുന്നത് ഒരിക്കലും നല്ലതല്ല എന്ന് ബാവാ പറഞ്ഞു. അത്തരം പ്രവണതകൾ സഭയുടെ ആത്മീയതക്കും വിശ്വാസജീവിതത്തിനും ദോഷകരമാണെന്നും ബാവ നിരീക്ഷിച്ചു. ക്രൈസ്തവ സമൂഹത്തിൽ വർധിച്ചു വരുന്ന വിഭാഗീയതകളും മതചിന്തകളുടെ കഠിനതയും ഇന്ന് സമൂഹജീവിതത്തെ ഗൗരവമായി സ്വാധീനിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള സാഹചര്യത്തിൽ വിഭാഗീയതകളെയും മതഭേദങ്ങളെയും അതീതമായി, മനുഷ്യന്റെ സമഗ്ര നന്മയെ മുൻനിർത്തി ജീവിക്കാനുള്ള […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഇടുക്കി ഭദ്രാസനത്തിൻ്റെ സ്നേഹാദരവ്](https://www.jscnews.in/2025/11/7377/): കട്ടപ്പന ● യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഇന്ന് (നവംബർ 4 ചൊവ്വ) ഇടുക്കി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകും. രാവിലെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായോടും, വൈദീകരോടുമൊപ്പം തമിഴ്‌നാട്ടിൽ വിവിധ പദ്ധതികൾ ശ്രേഷ്ഠ ബാവ സന്ദർശിക്കും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ആനവിലാസം വള്ളക്കടവ് വഴി വൈകിട്ട് 3 മണിക്ക് കട്ടപ്പന സ്കൂൾ കവലയിൽ എത്തിച്ചേരും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഇടുക്കിക്കവല, അശോക ജംഗ്ഷൻ, ടി.ബി. ജംഗ്ഷൻ വഴി കട്ടപ്പന സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തിച്ചേരും. തുടർന്ന് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന അനുമോദന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്ക സഭയുടെ തിരുവല്ല രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ഡീൻ കുര്യാക്കോസ് എം.പി, മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ […]
- [പ്രശസ്ത ശാസ്ത്രജ്ഞൻ കമാണ്ടർ ഡോ. സി.എ. നൈനാൻ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/11/7368/): തിരുവനന്തപുരം ● പ്രശസ്ത ശാസ്ത്രജ്ഞൻ, കേരള യൂണിവേഴ്‌സിറ്റി ബോട്ടണി വിഭാഗം മുൻ മേധാവി, സയൻസ് വിഭാഗം ഡീൻ, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് എന്നീ നിലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കമാണ്ടർ ഡോ. സി.എ. നൈനാൻ (97) കർത്താവിൽ നിദ്ര പ്രാപിച്ചു. വൈജ്ഞാനിക ശാസ്ത്രരംഗത്തെ അപൂർവ പ്രതിഭയാണ് അദ്ദേഹം. സസ്യലോകത്ത് ഏറ്റവും കൂടുതൽ ക്രോമസോം ഉള്ള സസ്യം ഓഫിയോഗ്ലോസം റെറ്റിക്കുലേറ്റം ആണെന്ന് കണ്ടെത്തിയത് ഡോ സി.എ. നൈനാനാണ്. ഇരുന്നൂറിലധികം അന്തർദേശീയ ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ രചിച്ച ഇദ്ദേഹത്തിൻ്റെ കീഴിൽ പതിമൂന്ന് പേർ ഗവേഷണം പൂർത്തീകരിച്ച് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഡോ. നൈനാൻ രചിച്ചിട്ടുള്ള DNA വഴി ജീവാത്മാവിലേക്ക് എന്ന പുസ്‌തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല വൈജ്‌ഞാനിക ഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വിവിധ ശാസ്ത്ര ഗവേഷണങ്ങൾക്ക് കേരള യൂണിവേഴ്‌സിറ്റി ഏർപ്പെടുത്തിയിട്ടുള്ള ശ്രീ. ചിത്തിര പ്രൈസ് രണ്ട് പ്രാവശ്യവും, കേരള സയൻസ് ആൻഡ് ടെക്നോളജി അവാർഡും ലഭിക്കുകയുണ്ടായി. പരമോന്നത അന്ത്യോഖ്യാ സിംഹാസനം […]
- [യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ ദേശീയ യുവജന മാസാചരണം തുടങ്ങി](https://www.jscnews.in/2025/11/7363/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷന്റെ (ജെ.എസ്.ഒ.വൈ.എ) ദേശീയ യുവജന മാസാചരണം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. നവംബർ 1 മുതൽ ഡിസംബർ 7 വരെയാണ് യുവജന മാസാചരണം. ഇതിന്റെ ഭാഗമായി സഭയിലെ ദൈവാലയങ്ങളും, പരിസരവും, പൊതു സ്‌ഥലങ്ങളും ശുചീകരിക്കും. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നതിന് ഇടവക തലത്തിൽ സന്നദ്ധ സേന രൂപീകരിക്കും. കിടപ്പ് രോഗികൾക്കും, അവശത അനുഭവിക്കുന്നവർക്കും വേണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കും. സൈബർ തട്ടിപ്പ്, ലഹരി ഉപയോഗം എന്നിവയ്ക്ക് എതിരെ ബോധവൽക്കരണവും, കൂട്ടയോട്ടവും നടത്തും. പാവപ്പെട്ടവർക്ക് വിദ്യാഭ്യാസ-ആരോഗ്യ ചികിത്സാ സഹായങ്ങൾ നൽകും. ഭക്ഷ്യ-പലചരക്കു സാധനങ്ങൾ വിതരണം ചെയ്യും. കലാ, കായിക, സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കും. ജെ.എസ്.ഒ.വൈ.എ പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ജെയ്സ് ജോൺ, ജനറൽ സെക്രട്ടറി കെ.സി. പോൾ കൂരൻ, ജോയിന്റ് സെക്രട്ടറി […]
- [ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവ സഭയുടെ ഭാഗ്യ നക്ഷത്രം; ശ്രേഷ്ഠതയാൽ തിളങ്ങുന്ന ഓർമ്മകൾ ഇന്നും ജീവിക്കുന്നു : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/11/7359/): മണർകാട് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സഭയുടെ ഭാഗ്യ നക്ഷത്രവും ദൈവസന്നിധിയിൽ സഭയുടെ മാർഗ്ഗദർശിയുമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ ഭാഗ്യനക്ഷത്രമായി ഊർജം പകരുന്ന നാമവും മാനവുമായിരിക്കും ഭാഗ്യസ്മർണാർഹനായ തോമസ് പ്രഥമൻ ബാവായെന്ന് ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. ആഗേള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രലിൽ ചരിത്രമായ വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാന അർപ്പിച്ച് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ അനുസ്മരിക്കുകയായിരുന്നു ശ്രേഷ്ഠ കാതോലിക്ക ബാവ. വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാന ഭാഗ്യസ്മർണാർഹനായ ശ്രേഷ്ഠ തോമസ് പ്രഥമൻ ബാവായോടുള്ള സഭാ വിശ്വാസികളുടെ ആദരവും സ്നേഹസ്മരണയുമാണെന്നും ശ്രേഷ്ഠ ബാവായുടെ സമ്പന്നമായ ജീവിതം മുഴുവനും സഭയ്ക്ക് മാനവും അലങ്കാരവുമായിരുന്നെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ വിശ്വാസികളെ മുൻപിൽ നിന്ന് നയിച്ച ശ്രേഷ്ഠ ഇടയനായിരുന്നു ബാവ. അദ്ദേഹത്തിൻ്റെ സത്യവിശ്വാസ പോരാട്ടം സഭയുടെ അഖണ്ഡമായ […]
- [വിശുദ്ധിയുടെ പരിമളം - മലങ്കരയുടെ കൊച്ചു തിരുമേനി](https://www.jscnews.in/2025/11/7343/): പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ തന്റെ ജീവനേക്കാളധികമായി സ്നേഹിച്ച താപസ ശ്രേഷ്ഠനും അത്ഭുത പ്രവർത്തകനും വിശുദ്ധിയുടെ ദീപസ്പന്ദവും മലങ്കരയിലെ ആദ്യത്തെ പ്രഖ്യാപിത പരിശുദ്ധനുമായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് കൊച്ചു തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാൾ സുറിയാനി സഭയുടെ കീഴിലുള്ള ദൈവാലയങ്ങളിൽ ഇന്ന് (നവംബർ 2) ഭക്ത്യാദരപൂർവ്വം കൊണ്ടാടി. മലങ്കര മണ്ണിൽ വിശുദ്ധിയുടെ പരിമളവാസന പരത്തിയ പുണ്യവാണ് വിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് എന്ന കൊച്ചു തിരുമേനി. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ ഉള്ള നിസ്സീമമായ സ്നേഹത്തിൽ സ്വയം സമർപ്പിച്ചു വിശുദ്ധ ജീവിതം നയിച്ച് ത്യാഗപൂർണ്ണമായ ആത്മീയജീവിത വിശുദ്ധി മലങ്കര സഭയ്ക്കു സമ്മാനിച്ച തദ്ദേശീയനായ മലങ്കരയുടെ ഒന്നാമത്തെ പ്രഖ്യാപിത വിശുദ്ധനാണ് കൊച്ചു തിരുമേനി. ജീവിച്ചിരുന്നപ്പോൾ തന്നെ ഒരു പുണ്യവാനായി സഭ മുഴുവൻ കണ്ട വിശുദ്ധൻ സുറിയാനി സഭയുടെ മകുടമായി നിലകൊള്ളുന്നു. അദ്ദേഹം പരിശുദ്ധ സഭയ്ക്കു സമ്മാനിച്ച ആത്മീയതയുടെ വെളിച്ചവും പാതയും ക്രിസ്‌തുവിലേക്കുള്ള യഥാർത്ഥ വഴിയായിരുന്നു. ആ പുണ്യവാന്റെ മധ്യസ്ഥതയിൽ മലങ്കര യാക്കോബായ സുറിയാനി സഭ മുഴുവൻ ഇന്ന് […]
- [നവംബർ 2 - കടവിൽ പൗലോസ് മോർ അത്താനാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയുടെ 118-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2025/11/7340/): യാക്കോബായ സുറിയാനി ഓർത്തഡോക്സസ് സഭ അങ്കമാലി, കോട്ടയം ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന കടവിൽ പൗലോസ് മോർ അത്താനാസിയോസ് ഒന്നാമൻ മെത്രാപ്പോലീത്തയുടെ 118-ാമത് ഓർമ്മപ്പെരുന്നാൾ ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു കടവിൽ തിരുമേനി എന്നറിയപ്പെടുന്ന പൗലോസ് മോർ അത്താനാസിയോസ് തിരുമേനി കോട്ടയം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയും, അങ്കമാലി ഭദ്രാസനത്തിന്റെ ദ്വിതീയ മെത്രാപ്പോലീത്തയുമാണ്. ഭരണകർത്താവ്, ബഹുഭാഷ പണ്ഡിതൻ, ഗ്രന്ഥകർത്താവ്, വാഗ്മി, വാസ്‌തു ശില്പി, മൽപ്പാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭനായിരുന്നു തിരുമേനി. 1833 ൽ വടക്കൻ പറവൂരിൽ കടവിൽ കുടുംബത്തിൽ ഭൂജാതനായി. 1846 ൽ ചേപ്പാട് തിരുമേനിയിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. 1854 ൽ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്ന് കശ്ശീശപട്ടം സ്വീകരിച്ചു. 1876 ൽ വടക്കൻപറവൂർ പള്ളിയിൽ വെച്ച് പരി. പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. കോട്ടയം ഭദ്രാസനത്തിന് തിരുമേനിയുടെ കാലത്ത് വളരെയേറെ പുരോഗതി പ്രാപിക്കുവാൻ സാധിച്ചു. അമ്പാട്ട് മോർ കുറിലോസ് തിരുമേനി കാലം ചെയ്തതിനെ തുടർന്ന് അങ്കമാലി […]
- [അനുഗ്രഹത്തിൻ്റെ കൃപാവർഷം പെയ്തിറങ്ങി ചരിത്രമായി മണർകാട് കത്തീഡ്രലിലെ വി. അൻപത്തിയൊന്നിന്മേൽ കുർബ്ബാന](https://www.jscnews.in/2025/11/7335/): മണർകാട് ● പ്രാർത്ഥനയെ ആയുധമാക്കി ജീവിതം മുഴുവൻ സഭയെ നയിച്ച, പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ സഭയെ വളർത്തിയ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ആഗേള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം സുറിയാനി കത്തീഡ്രലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബാന ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തപ്പെട്ട അനുഗ്രഹീത നിമിഷമായി മാറി. 1974 മുതൽ 2024 വരെയുള്ള നീണ്ട 51 വർഷക്കാലം യാക്കോബായ സുറിയാനി സഭാ മക്കളെ ഇടയശ്രേഷ്ഠതയിൽ നയിച്ചുകൊണ്ട്, അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച്, പുണ്യ പിതാക്കന്മാർ വഴിതെളിച്ച മലങ്കര സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു പരിപാലിച്ച, ‘മലങ്കരയുടെ യാക്കോബ് ബുർദ്ധാന’ യുടെ ദീപ്തമായ സ്മരണകൾ പ്രാർത്ഥനയുടെയും വിശ്വാസ തീക്ഷ്ണതയുടെയും പ്രതിധ്വനികളായി അലയടിച്ചു. 1982-ൽ മണർകാട് പള്ളിയിൽ നടത്തപ്പെട്ട വി. മൂറോൻ കൂദാശ ഒരു തലമുറയ്ക്ക് അനുഗ്രഹത്തിന്റെ കാരണമായതു പോലെ, ഇന്ന് നടന്ന വിശുദ്ധ അൻപത്തിയൊന്നിന്മേൽ കുർബ്ബാന ഈ തലമുറയ്ക്ക് എക്കാലവും മനസ്സിൽ സൂക്ഷിക്കാവുന്ന അനുഗ്രഹീത […]
- [മണർകാട് പള്ളിയിൽ നാളെ വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാന; ഒരുക്കങ്ങൾ പൂർണം; താൽക്കാലിക മദ്ബഹയുടെ കൂദാശ നടത്തി](https://www.jscnews.in/2025/11/7304/): മണർകാട് ● മലങ്കരയുടെ യാക്കോബ് ബുർദ്ധാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് നാളെ (നവംബർ 1 ശനിയാഴ്ച) ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടക്കും. 7:30-ന് കത്തീഡ്രലിൽ പ്രഭാതപ്രാർഥന ആരംഭിക്കും. ഏവൻഗേലിയോൻ വായനയ്ക്കു ശേഷം പ്രദക്ഷിണം (മുൻപിൽ മരക്കുരിശ്, മെഴുകുതിരികൾ എന്നിവയും ഇവയുടെ പിന്നിൽ കത്തീഡ്രൽ ട്രസ്റ്റിമാരും, സെക്രട്ടറി, തുടർന്നു അംശവസ്ത്രധാരികളായ വൈദികരും ഏറ്റവും പിന്നിൽ മെത്രാപ്പോലീത്തമാരും ശ്രേഷ്ഠബാവായും താൽക്കാലിക മദ്ബഹയിലേക്കു നീങ്ങും). 8.30-ന് ഒരുക്ക ശുശ്രൂഷയോടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടക്കും. അഭിവന്ദ്യരായ മോർ തീമോത്തിയോസ് തോമസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർക്കൊപ്പം വന്ദ്യ കോറെപ്പിസ്കോപ്പമാരും, മണർകാട് കത്തീഡ്രലിലെ വൈദികരും, സഭാ വൈദിക […]
- [ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്‌മരണയ്ക്ക് മ്യൂസിയം, കൺവൻഷൻ സെന്റർ](https://www.jscnews.in/2025/11/7299/): കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ എക്സലൻസ് അവാർഡ് പുത്തൻകുരിശ് ● ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർഥം പാത്രിയർക്കാ സെന്ററിൽ നിർമിക്കുന്ന മ്യൂസിയ ത്തിനും കൺവൻഷൻ സെന്ററിനും തുടക്കം കുറിച്ചു. ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ദിനത്തിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവ ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തി. 3 കോടി രൂപ ചെലവിൽ നിർമിക്കുന്ന കൺവൻഷൻ സെന്റർ ഒരു വർഷം കൊണ്ടു പൂർത്തീകരിക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ നടത്തുന്ന യുവജന മാസാചരണത്തിന്റെ ദേശീയതല ഉദ്ഘാടനം ശ്രേഷ്ഠ ബാവ നിർവഹിച്ചു. ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ പഠിച്ച വടയമ്പാടി ഗവ. എൽപി സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണവും പൂതൃക്ക, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 70 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും യൂത്ത് അസ്സോസിയേഷൻ വിതരണം ചെയ്തു. “കേഫ’ ചാരിറ്റബിൾ ട്രസ്‌റ്റ് കിടപ്പുരോഗികൾക്ക് ഉപകരണങ്ങൾ […]
- [മരണത്തെ പ്രത്യാശയോടെ സ്വീകരിച്ച മഹാ പുരുഷനാണ് ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ](https://www.jscnews.in/2025/10/7277/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ മലങ്കരയുടെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ സമുചിതമായി ഇന്നാചരിച്ചു. വെള്ളിയാഴ്ച രാവിലെ 7.30 ന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും, അഭി. ഡോ. മാത്യൂസ് മോര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടേയും, അഭി. മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്തായുടേയും സഹകാര്‍മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്ന് അനുസ്മരണവും നടത്തപ്പെട്ടു. ശ്രേഷ്ഠ ബാവാ ചരിത്ര പുരുഷനാണ്, സഹനത്തിന്റെയും സ്‌നേഹത്തിന്റേയും മാതൃകയാണ്, മരണത്തെ പ്രത്യാശയോടെ സ്വീകരിച്ച മഹാ പുരുഷനാണ്. ബാവാ ഇന്ന് അദൃശ്യമാണെങ്കിലും ബാവായുടെ കരുതലും സ്‌നേഹോഷ്മളതയും ഇന്നും ഒരു കുറവുമില്ലാതെ സഭ അനുഭവിക്കുന്നു. കാലം ചെയ്ത ബാവ ജീവിച്ചിരുന്ന ബാവായേക്കാള്‍ കൂടുതല്‍ ശക്തനാണ്. സൂര്യന്‍ എത്ര അകലെ ഉദിച്ചാലും പൂക്കള്‍ വിടരാതിരിക്കില്ല. ശ്രേഷ്ഠ ബാവാ സൂര്യനെപ്പോലെ തേജസ്സോടെ നമുക്കായി മദ്ധ്യസ്ഥത യാചിക്കുന്നു എന്ന് അനുസ്മരണ സന്ദേശത്തില്‍ അഭി. മാത്യൂസ് മോര്‍ അഫ്രേം മെത്രാപ്പോലീത്ത പറഞ്ഞു.ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ ആഗ്രഹ പ്രകാരം ബാവായുടെ […]
- [ദാഹിക്കുന്നവർക്ക് മധുരജലം നിറഞ്ഞ തടാകം](https://www.jscnews.in/2025/10/7275/): മഹിതാചാര്യന്മാർ ദൈവത്തിൽ വസിക്കുന്നു, അവർ ദൈവത്തെ തിരിച്ചറിയുന്നു. അവർ ദൈവത്തെ അറിയുന്നു. ദൈവത്തോടു ചേർന്നിരിക്കുന്നു. ദൈവത്തെക്കുറിച്ചു സംസാരിക്കുന്നു. ദൈവത്തിലേക്കുള്ള വഴി കാണിക്കുന്നു. ഇതുപോലെ, തന്റെ ജനത്തെ ദൈവവുമായി ബന്ധിപ്പിച്ച പുണ്യശ്രേഷ്‌ഠനാണ് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ. രോഗാതുരമായ സമൂഹത്തിൽ പ്രത്യാശയുടെ ശരത് കാലലതപോലെ അദ്ദേഹം ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. ദൈവത്തിന്റെ മന്ദിരത്തിലേക്കുള്ള തീർഥാടകർക്കു സന്യാസിമാർ ഗോവണിയാണെന്നു പറയാറുണ്ട്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവയുഗശിൽപിയെന്നു സർവരാലും ഘോഷിക്കപ്പെടുന്ന ശ്രേഷ്‌ഠാചാര്യൻ സഭയെ വിണ്ണിലേക്കടുപ്പിച്ച വിശിഷ്‌ട ഗോവണിയാണ്. സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്നും അർഹതപ്പെട്ടതു നേടിയെടുക്കാൻ വിട്ടുവീഴ്ച മനോഭാവം തടസമല്ലെന്നും ആ ജീവിതം നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുകയാണ്. ബാവ നൽകിയ മാതൃകയും ഉപദേശവും സമൂഹത്തിനു എന്നും കരുത്താർന്ന സ്നേഹസ്പർശമായി തുടരുന്നു. അദ്ദേഹത്തിന്റെ മാറിടത്തിലെ പുൽത്തൊട്ടിയിൽ ശയിച്ചുവളർന്ന ശിശുവാണ് ആധുനിക യാക്കോബായ സഭ. ആ മാറിടത്തിൽ കിടന്നു സൗമ്യനായ ശിശു തന്റെ സങ്കടങ്ങളെ ആനന്ദമായും തിന്മകളെ നന്മയായും, ഏകാന്തതയെ പ്രസന്നതയായും അനുഭവിച്ചിരുന്നു. ദയയുടെ വസ്ത്രങ്ങൾ പുതച്ച […]
- [ഒക്ടോബർ 31 - ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2025/10/7269/): ആധുനിക യാക്കോബായ സുറിയാനി സഭയുടെ ശിൽപി, യുഗപ്രഭാവൻ, മലങ്കരയുടെ യാക്കോബ് ബുർദ്ദാന, പകരക്കാരനില്ലാത്ത അമരക്കാരൻ, പോരാട്ടങ്ങളുടെ കനൽവഴികളിൽ സഭയെ വളർത്തിയ ശ്രേഷ്‌ഠാചാര്യൻ, കഠിനാദ്ധ്വാനം മുഖമുദ്രയാക്കിയ പ്രധാനാചാര്യൻ, ഇല്ലായ്‌മയിൽ നിന്നും വിശ്വപൗരനിലേയ്ക്ക് ഉയർന്ന ആചാര്യശ്രേഷ്ഠൻ, ചരിത്രപുരുഷൻ – മലങ്കരയുടെ ഇതിഹാസം, കരുതലിന്റെ നേർസാക്ഷ്യം, നല്ലപോർ പൊരുതി വിശ്വാസം കാത്ത ദൈവത്തിന്റെ പ്രതിപുരുഷൻ, പ്രാർത്ഥനയും വ്രതാനുഷ്‌ഠാനവും മുഖമുദ്രയാക്കിയ പ്രധാനാചാര്യൻ ഇങ്ങനെ വിശേഷണങ്ങൾക്കപ്പുറം ആഴക്കടൽപോലെ അഗാധവും ശാന്തവും കർമ്മ നിരതവുമാണ് ശ്രേഷ്ഠ ബാവായുടെ ശ്രേഷ്ഠ ജീവിതം. 1929 ജൂലൈ 22 ന് എറണാകുളം പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായിയുടെയും, കോലഞ്ചേരി കല്ലിങ്കൽ കുഞ്ഞാമ്മയുടെയും എട്ടു മക്കളിൽ ആറാമനായിരുന്നു കുഞ്ഞൂഞ്ഞ് എന്ന സി.എം. തോമസ് ജനിച്ചു. ബാല്യകാല രോഗങ്ങൾ സി.എം. തോമസിൻ്റെ പ്രാഥമിക വിദ്യാഭ്യാസം നാലാം ക്ലാസിൽ അവസാനിപ്പിച്ചു. പിന്നീടു തപാൽ വകുപ്പിൽ അഞ്ചലോട്ടക്കാരൻ (മെയിൽ റണ്ണർ) ആയി ജോലിയിൽ പ്രവേശിച്ചു. മലേക്കുരിശ് ദയറായിൽ സൺഡേസ്‌കൂൾ പഠിപ്പിച്ചും വചനം പ്രസംഗിച്ചും വന്ന സി.എം. തോമസിനെ കണ്ടനാട് ഭദ്രാസനാധിപനും പിന്നീടു […]
- [നിശ്ചയദാർഢ്യത്തോടും ധീരതയോടും സഭയെ നയിച്ച മാതൃകയായ ഇടയൻ: ശ്രേഷ്ഠ കാതോലിക്ക ബാവ; പ്രാർത്ഥനാ നിറവിൽ ആയിരങ്ങൾ ശ്രേഷ്ഠ ബാവായുടെ കബറിങ്കലെത്തി](https://www.jscnews.in/2025/10/7264/): പുത്തൻകുരിശ് ● നിശ്ചയദാർഢ്യത്തോടെ നിലപാടുകളിൽ ഉറച്ചുനിന്ന് സഭയെ ധീരതയോടെ നയിച്ച ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ മറ്റുള്ളവർക്ക് മാതൃകയായിരുന്നുവെന്നും ജനഹൃദയങ്ങളിലെന്നും ജീവിക്കുമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. വിശുദ്ധമായ ജീവിതം കൊണ്ടും സംശുദ്ധമായ ആരാധനകൊണ്ടും പരിശുദ്ധ സഭയോടുള്ള അചഞ്ചലമായ സ്നേഹം കൊണ്ടും സഭയെ പണിത, ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിൽ സഭയെ നവീകരിച്ച് മുന്നോട്ട് നയിച്ച ശ്രേഷ്ഠനായ ഇടയനായിരുന്നു ഭാഗ്യസ്മരണാർഹനായ ബാവ തിരുമേനി. ദൈവാശ്രയത്തോടെ തൻ്റെ ശുശ്രൂഷ നിർവഹിക്കുവാൻ ബാവാ തിരുമേനിയ്ക്കു കഴിഞ്ഞുവെന്നതാണ്, പരാജയങ്ങളുടെ മധ്യേ പോലും കൂടുതൽ ശക്തിയോടുകൂടി മുന്നോട്ട് നയിച്ച ഘടകമെന്ന് ബാവ അനുസ്മരിച്ചു. പുതിയ സഹസ്രാബ്ദത്തിലെ സഭയുടെ കെട്ടുപണിയിൽ ഇത്രമേൽ നേതൃത്വം വഹിച്ച, പങ്കാളിത്തം വഹിച്ച മറ്റൊരു ഇടയശ്രേഷ്ഠൻ ഉണ്ടാകില്ല. സൂര്യതേജസ്സോടെ, ഭാഗ്യനക്ഷത്രം പോലെ പരിശുദ്ധ സഭയ്ക്കുവേണ്ടി നിരന്തരമായ പ്രാർഥനകളും ജാഗരണങ്ങളും […]
- [മലങ്കരയുടെ 'യുഗപ്രഭാവൻ' ഓർമ്മയായിട്ട് ഒരാണ്ട്](https://www.jscnews.in/2025/10/7245/): സഭയെ ധീരതയോടെ നയിച്ച ശ്രേഷ്ഠ ഇടയൻ : ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുസ്മരിക്കുന്നു യാക്കോബായ സുറിയാനി സഭയുടെ യശസ്സുയർത്തി, സഭാ ഗാത്രത്തെ ബലപ്പെടുത്തിയ പിതാവാണ് നമ്മുടെ ബാവാ തിരുമേനി. ആഞ്ഞിലിമൂട്ടിൽ ഇട്ടി തൊമ്മൻ കത്തനാരെപ്പോലെ വിശ്വാസധീരനും, വലിയ മോർ ദീവന്നാസിയോസിനെ പോലെ വിശാലമായ കാഴ്ച്ചപ്പാടുകൾ ഉള്ള സമുദായ മെത്രാപ്പോലീത്തായും, പുലിക്കോട്ടിൽ വലിയ തിരുമേനിയെപ്പോലെ സമർത്ഥനായ ഭരണകർത്താവും, ആലുവയിലെ വലിയ തിരുമേനിയെപ്പോലെ പ്രാർത്ഥനാ ജീവിതവും ഉള്ള മഹാപ്രധാനാചാര്യൻ ആയിരുന്നു ശ്രേഷ്ഠ പിതാവ്. കാറ്റിലും കോളിലും പെട്ട് സഭാ നൗക ആടിയുലയുമ്പോഴും പടകിന്റെ അറ്റത്തുള്ള കർത്താവിലാശ്രയിച്ചു ചഞ്ചലഹൃത്തനാകാതെ വിശ്വാസത്തോടെ സഭയെ നയിക്കാൻ ബാവായ്ക്കുള്ള കഴിവ് അനുകരണീയമാണ്. ദൈവത്തിൽ ആശ്രയിച്ചാണ് ബാവാ ഓരോ തീരുമാനവും എടുക്കുന്നത്. തീരുമാനം എടുത്തുകഴിഞ്ഞാൽ ആരുവിചാരിച്ചാലും അതിൽ നിന്ന് പിന്മാറാൻ തിരുമനസ്സ് ഒരുക്കമല്ല. നിർണായക സന്ദർഭങ്ങളിൽ അവസരോചിതമായ തീരുമാനങ്ങൾ ബാവാ കൈക്കൊള്ളും. അത് കൃത്യവും വ്യക്തവുമായിരിക്കും. ആരോപണങ്ങളും, വ്യക്തിഹത്യയും, കള്ളപ്രചരണങ്ങളും തളർത്തുന്ന മനസ്സല്ല ബാവയ്ക്കുള്ളത്. പകരം അതിൽനിന്നൊക്കെ […]
- [ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍: കാല്‍നട തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി](https://www.jscnews.in/2025/10/7240/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്രകള്‍ നാളെ (ഒക്ടോബർ 30 വ്യാഴം) വൈകിട്ട് 5.30-ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ എത്തിച്ചേരും. തൃശ്ശൂര്‍, പള്ളിക്കര, കോതമംഗലം, പിറവം, കരിങ്ങാച്ചിറ, മുളന്തുരുത്തി, കോലഞ്ചേരി മുതലായ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും. അവിടെ നിന്നും കബറിങ്കലെത്തുന്ന തീര്‍ത്ഥാടകരെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, സഭയിലെ മെത്രാപ്പോലീത്താമാരും സഭാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും.തുടര്‍ന്ന് ബാവായുടെ നാമത്തില്‍ നേര്‍ച്ചസദ്യ ക്രമീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 29-ാം തീയതി ബുധനാഴ്ച അഭിവന്ദ്യ ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.ഒക്‌ടോബര്‍ 30-ാം തീയതി വ്യാഴാഴ്ച രാവിലെ 7.00 മണിയ്ക്ക് അഭിവന്ദ്യ എബ്രഹാം മോര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. പ്രധാനപ്പെരുന്നാള്‍ ദിനമായ ഒക്‌ടോബര്‍ 31-ാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 […]
- [ധ്യാന പ്രാർത്ഥനയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണം : അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/10/7234/): കോട്ടയം ● പുതുതലമുറ മദ്യ, രാസ ലഹരികൾക്ക് അടിമകളാകുന്ന കാലഘട്ടത്തിൽ ധ്യാന പ്രാർത്ഥനയിലൂടെ ലഭിക്കുന്ന പ്രചോദനം ഉൾക്കൊണ്ട് ക്രിസ്തുവിന് സാക്ഷികളാകാൻ വിശ്വാസികൾക്ക് കഴിയണമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത. കോട്ടയം ഭദ്രാസന പ്രാർത്ഥനാ സമാജത്തിന്റെ ഒരു വർഷം നീണ്ട് നിന്ന രജത ജൂബിലി സമാപന സമ്മേളനവും, ധ്യാന സംഗമവും കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്ത. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വചന സന്ദേശം നൽകി. പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, കോറെപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട വന്ദ്യ എ. തോമസ് വേങ്കടത്ത് കോറെപ്പിസ്കോപ്പ എന്നിവരെ അനുമോദിച്ചു. പ്രാർത്ഥനാ സമാജം ഡയറക്ടർ ഫാ. പി.ടി. തോമസ് പള്ളിയമ്പിൽ, ഭദ്രാസന അൽമായ സുവിശേഷകൻ ബ്രദർ സണ്ണി പോട്ടേത്തറ എന്നിവരെ ആദരിച്ചു. മിഷനറി ട്രെയ്നിങ് കോഴ്സസ് പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും നടത്തി. […]
- [ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ : അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/10/7228/): വയനാട് ● മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ഇരുണ്ട അധ്യായവും, തെളിഞ്ഞ അധ്യായവും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിലേക്ക് സ്വന്തം ജീവിതം കൊണ്ട് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കളെന്നും, അങ്ങനെയുള്ളവരെ എന്നും കാലം ഓർമ്മിക്കുമെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇഗ്നൈറ്റ് എന്ന പേരിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസനം നടത്തിയ വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. നേതാക്കളുടെ ജീവിതത്തിൽ സാധാരണക്കാർക്ക് പ്രചോദനം ഉൾകൊള്ളാൻ കഴിയണമെന്നും’ മെത്രാപ്പോലീത്തപറഞ്ഞു. ചടങ്ങിൽ വികാരി ഫാ. ഡോ. മത്തായി അതിരംപുഴയിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ പി ബേബി, ഇൻസ്പെക്‌ടർമാരായ കെ.കെ യാക്കോബ്, ഷാജി മാത്യു, എബിൻ പി. ഏലിയാസ്, അധ്യാപക പ്രതിനിധി […]
- [അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായ്ക്ക് പരിശുദ്ധ ശക്രള്ള ബാവ ജീവകാരുണ്യ അവാർഡ്](https://www.jscnews.in/2025/10/7222/): കണ്ടനാട് ● പുണ്യപുരാതനമായ കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ എല്ലാ വർഷവും പരിശുദ്ധ ശക്രള്ള ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നൽകുന്ന പരിശുദ്ധ ശക്രള്ള ബാവ ജീവകാരുണ്യ അവാർഡിന് പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത അർഹനായി. യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയിലെ പെരുമ്പാവൂർ മേഖല ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെയും, അമ്പതോളം ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന സ്പെഷ്യൽ സ്കൂളിന്റെയും സ്ഥാപകനാണ് മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത. ജീവകാരുണ്യ പ്രവർത്തനത്തിൽ ഡയാലിസിസ് സെന്ററിന്റെ ആവശ്യകത സമൂഹത്തിൽ ഏറെ വർധിച്ചു വരുന്ന കാലഘട്ടത്തിൽ ഈ പ്രസ്ഥാനം ഇന്ന് 34 മെഷിനോടുകൂടി 130 ഓളം പേർക്ക് ഡയാലിസിസ് ചെയ്തു വരുന്നു. സമൂഹത്തിൽ ക്രിസ്‌തു സാക്ഷ്യത്തിനായി ആതുര ജീവകാരുണ്യ പ്രവർത്തനത്തിലൂടെ, പരിശുദ്ധ സഭയ്ക്കും സമൂഹത്തിനും, ജനങ്ങൾക്കും താങ്ങായി നിൽക്കുന്ന അഭിവന്ദ്യ മോർ അഫ്രേം മെത്രാപ്പോലീത്തായ്ക്ക് പരിശുദ്ധ ശക്രള്ള ബാവായുടെ ഓർമ്മ ദിനം കണ്ടനാട് ശക്രള്ള സെന്ററിൽ വെച്ച്, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ […]
- [ബഹ്റൈൻ കെ.സി.ഇ.സി.യുടെ സ്നേഹാദരം; ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ആവേശോജ്ജ്വല സ്വീകരണം](https://www.jscnews.in/2025/10/7217/): മനാമ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കും, ബഹ്റൈനിലെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്തായ്ക്കും ബഹ്റൈനിലെ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ സ്വീകരണം നൽകി. കെ.സി.ഇ.സി യുടെ പ്രസിഡൻ്റ് റവ. അനീഷ് സാമുവേൽ ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സ്വീകരണ യോഗത്തിന് ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അറിയിച്ചു. വൈസ് പ്രസിഡൻ്റുമാരായ റവ. മാത്യൂസ് ഡേവിഡ്, വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, റവ. ബിജു ജോൺ, റവ. സാമുവേൽ വർഗ്ഗീസ്, റവ. അനുപ് സാം, റവ. ജേക്കബ് കല്ലുവിളയില്‍, ജെയിംസ് ജോൺ എന്നിവര്‍ ആശംസകൾ നേർന്ന് പ്രസംഗിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ എബിൻ മാത്യു ഉമ്മൻ, എബ്രഹാം ജോൺ, സാബു പൗലോസ്, ഡിജു ജോൺ മാവേലിക്കര എന്നിവരും, ബഹ്റൈന്‍ സെൻ്റ് പീറ്റേഴ്സ് പള്ളി ഭാരവാഹികളും പങ്കെടുത്ത യോഗത്തിന് ട്രഷറർ ജെറിന്‍ രാജ് […]
- [വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് ആറാമത് ലോക സമ്മേളനം; സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രതിനിധികൾ പങ്കെടുത്തു](https://www.jscnews.in/2025/10/7198/): ഈജിപ്ത് ● നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ലോക സഭാ കൗൺസിലിൻ്റെ (WCC) ഫെയ്ത്ത് ആൻഡ് ഓർഡർ കമ്മീഷൻ സംഘടിപ്പിച്ച ലോക സമ്മേളനം ഈജിപ്തിലെ കെയ്‌റോയ്‌ക്കടുത്ത് വാദി അൽ-നട്രൂണിലുള്ള അൽ-ലോഗോസ് പീപ്പിൾ സെൻ്ററിൽ വെച്ച് ഒക്‌ടോബർ 23 മുതൽ 28 വരെ നടന്നു. കോപ്റ്റിക് ഓർത്തഡോക്‌സ് സഭയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്. “സഭകളുടെ ദൃശ്യമായ ഐക്യം ഇനി എവിടെ?” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനത്തിൽ പഠനങ്ങളും ചർച്ചകളും നടന്നത്. ക്രിസ്തീയ സഭകൾ വിശ്വാസപരമായ പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ നിഖ്യായിൽ ഒരുമിച്ച സഭാ പിതാക്കന്മാർ, അടിസ്ഥാന വിശ്വാസം ഉറപ്പിച്ച് വിശ്വാസപ്രമാണം രൂപീകരിച്ചതുപോലെ, ഇന്നത്തെ കാലഘട്ടത്തിലെ പ്രതിസന്ധികൾക്കിടയിൽ സഭകളുടെ ദൃശ്യമായ ഐക്യം എങ്ങനെ സാധ്യമാക്കാം എന്നതായിരുന്നു പ്രധാന ചിന്താവിഷയം. വൈവിധ്യങ്ങൾക്കിടയിലും സെക്കുലറിസവും പീഡനങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ക്രൈസ്തവ സമൂഹം നേരിടുമ്പോൾ, സഭകളുടെ കൂട്ടായ സാക്ഷ്യവും ഐക്യവും കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് എന്ന് സമ്മേളനം അടിവരയിട്ടു പറഞ്ഞു. ലോക സമാധാനത്തിനും, പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉയർത്തുന്നതിനും, സാമൂഹ്യ നീതിക്കും വേണ്ടി […]
- [ആത്മീയ നിറവിൽ അമേരിക്കൻ അതിഭദ്രാസന വൈദീക ധ്യാനം സമാപിച്ചു](https://www.jscnews.in/2025/10/7189/): ഹ്യൂസ്റ്റൺ ● വടക്കേ അമേരിക്കയിലെ സുറിയാനി ഓർത്തോഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനത്തിലെ വൈദീകരുടെ ധ്യാനം മൂന്നു ദിവസങ്ങളിലായി ടെക്‌സാസിലെ ഹ്യൂസ്റ്റൺ സെന്റ് ബേസിൽ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ നടന്നു. അമേരിക്കൻ അതിഭദ്രാസനാധിപനും, പാത്രിയർക്കൽ വികാരിയുമായ അർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്താ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനങ്ങളിൽ ഫാ. ഡോ. എ.പി. ജോർജ്, ഫാ. സജി മർക്കോസ്, ഫാ. ഡോ. ബെന്നി ഫിലിപ്പ് (വികാരി, സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി), ശ്രീമതി താരാ ഓലപ്പള്ളി, ഫാ. ബേസിൽ ഏബ്രഹാം എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്താടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയോടുകൂടി ധ്യാനം സമാപിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധവും ധ്യാനത്തോട് അനുബന്ധിച്ച് നടന്നു. ഹ്യൂസ്റ്റൺ മേഖലയിലെ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ നേർച്ചകാഴ്ചകളോടെ ബാവായുടെ ശ്രാദ്ധപ്പെരുന്നാളിൽ പങ്കെടുത്തു. വാർഷിക […]
- [ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2025/10/7180/): പുത്തൻകുരിശ് ● കാലം ചെയ്‌ത ഭാഗ്യസ്‌മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിന് ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ കൊടിയേറി. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്താമാരായ പൗലോസ് മോർ ഐറേനിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭാ വൈദീക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, അനേകം വൈദീകരും, വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. കൊടിയേറ്റിന് മുമ്പ് കാലം ചെയ്ത ശ്രേഷ്ഠ ബാവായുടെ മാതൃ ഇടവകയായ പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പാച്ചോർ നേർച്ച കബറിങ്കൽ സമർപ്പിച്ചു. ഒക്ടോബർ 28 ചൊവ്വാഴ്‌ച രാവിലെ 7 മണിക്ക് അഭി. ഡോ. […]
- [ശ്രേഷ്ഠ ബാവായുടെ സ്മരണയിൽ ഛായാചിത്ര യാത്ര; കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വാഹനറാലി നടത്തി](https://www.jscnews.in/2025/10/7165/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ വാഹനറാലി സംഘടിപ്പിച്ചു. ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് സെൻ്റ് ജോർജ് കത്തീഡ്രലിൽ നിന്ന് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്കാണ് ശ്രേഷ്ഠ ബാവായുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള റാലി നടന്നത്. അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡൻ്റും ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ഛായാചിത്ര റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഭദ്രാസന വൈദിക വൈസ് പ്രസിഡൻ്റ് ഫാ. ജോബിൻസ് ഇലഞ്ഞിമറ്റത്തിൽ, ഉപമേഖലാ വൈദിക വൈസ് പ്രസിഡൻ്റുമാരായ ഫാ. സന്തോഷ് തെറ്റാലിൽ, ഫാ. എൽദോസ് മണപ്പാട്ട്, ഫാ. റോഷൻ തച്ചേത്തിൽ, ഭദ്രാസന യൂത്ത് അസ്സോസിയേഷൻ ഭാരവാഹികളായ അൽമായ വൈസ് പ്രസിഡൻ്റ് ജിത്തു ജോർജ്, സെക്രട്ടറി ഡോയൽ എൽദോ റോയ്, ജോയിന്റ് സെക്രട്ടറി ഷാരോൺ ഏലിയാസ്, ട്രഷറർ ജൂഡിൻ ജോയി, അഖില മലങ്കര പ്രതിനിധി സിനോൾ വി. സാജു, കമ്മിറ്റിയംഗങ്ങൾ […]
- [പെരുമ്പാക്കം സെൻ്റ് ഗ്രീഗോറിയോസ് പള്ളിയുടെ നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു](https://www.jscnews.in/2025/10/7148/): ചെന്നൈ ● പെരുമ്പാക്കം സെൻ്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ നവീകരിച്ച മദ്ബഹയുടെ കൂദാശ കർമ്മം (ബെസ്‌കുദീശ കൂദാശ) മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത നിർവഹിച്ചു. കൂദാശയ്ക്ക് ശേഷം, മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. തുടർന്ന്, പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് പുതിയ പേടകത്തിൽ സ്ഥാപിക്കുകയും പെരുന്നാൾ കൊടിയേറ്റ് നടത്തുകയും ചെയ്തു. ‘പിതൃമൊഴികൾ’ എന്ന പേരിൽ ജെ.എസ്.സി പബ്ലിക്കേഷൻസ് പുറത്തിറക്കിയ ശ്രേഷ്‌ഠ ബാവായുടെ തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത് ഫാ. ജെംസ് ജേക്കബ് മാത്യു തയ്യാറാക്കിയ പുസ്തകം മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. വികാരി ഫാ. ചെറിയാൻ ഐപ്പ്, ഫാ. ഗീവർഗീസ് കടുംകീരിൽ, ഫാ. സിബി പോൾ കായനാട്, ഫാ. ജെംസ് ജേക്കബ് മാത്യു എന്നീ വൈദികരും ശെമ്മാശന്മാരും നൂറു കണക്കിന് വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. സെക്രട്ടറി മിഥുൻ ടി. ജേക്കബ്, ട്രസ്റ്റി റെബു സഖറിയ തോമസ് തുടങ്ങിയവർ പരിപാടികൾക്ക് […]
- [ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ആരംഭിച്ചു](https://www.jscnews.in/2025/10/7139/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ തുടക്കമായി. ശ്രാദ്ധപ്പെരുന്നാളിൻ്റെ പ്രാരംഭ ദിവസമായ ഇന്ന്, അഭിവന്ദ്യ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്ത വി. കുർബ്ബാന അർപ്പിച്ചു. തുടർന്ന് അനുസ്മരണ സന്ദേശവും കബറിങ്കൽ ധൂപപ്രാർത്ഥനയും നടന്നു. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥന നടക്കും. നാളെ ഒക്ടോബർ 27 തിങ്കളാഴ്ച അഭിവന്ദ്യ മോര്‍ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. വൈകീട്ട് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബാവായുടെ ഇടവകയായ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും പാച്ചോര്‍ നേര്‍ച്ച കബറിങ്കല്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പെരുന്നാളിന്റെ കൊടിയേറ്റ് നിര്‍വ്വഹിക്കും.
- [ഭാഗ്യസ്‌മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാമത് ശ്രാദ്ധത്തോടനുബന്ധിച്ച് ശ്രേഷ്ഠ ബാവായുടെ കല്പന](https://www.jscnews.in/2025/10/7130/): ഭാഗ്യസ്‌മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാമത് ശ്രാദ്ധത്തോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കല്പന
- [ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി](https://www.jscnews.in/2025/10/7126/): പുത്തന്‍കുരിശ് ● കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ബാവാ അന്ത്യവിശ്രമം കൊള്ളുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വിപുലമായ ചടങ്ങുകളോടെ ആചരിക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാര്‍മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിലും പെരുന്നാള്‍ ചടങ്ങുകള്‍ നടത്തപ്പെടും. ഒക്‌ടോബര്‍ 26 ഞായറാഴ്ച അഭിവന്ദ്യ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ് മെത്രാപ്പോലീത്തായും, 27 തിങ്കളാഴ്ച അഭിവന്ദ്യ മോര്‍ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയും കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തിങ്കളാഴ്ച വൈകീട്ട് കാലം ചെയ്ത ശ്രേഷ്ഠ ബാവായുടെ ഇടവകയായ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും പാച്ചോര്‍ നേര്‍ച്ച കബറിങ്കല്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവാ പെരുന്നാളിന്റെ കൊടിയേറ്റ് നിര്‍വ്വഹിക്കും. 28 ചൊവ്വാഴ്ച അഭിവന്ദ്യ ഡോ. മോര്‍ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായും […]
- [ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ; തൃശൂർ ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കാൽനട തീർത്ഥയാത്ര](https://www.jscnews.in/2025/10/7122/): തൃശ്ശൂർ ● മലങ്കര സുറിയാനി സഭയുടെ വിശ്വാസപ്പോരാളിയായിരുന്ന ‘മലങ്കരയുടെ യാക്കോബ് ബുർദ്ദാന’ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് തൃശൂർ ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ കാൽനട തീർത്ഥയാത്ര നടത്തും. ഭദ്രാസനത്തിലെ എല്ലാ പള്ളികളുടെയും സഹകരണത്തോടെ ഒക്ടോബർ 30 വ്യാഴാഴ്ച ശ്രേഷ്ഠ ബാവായുടെ സമരചരിത്രം ഉറങ്ങുന്ന ആലുവയുടെ മണ്ണിൽ നിന്ന് കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലിലേക്ക് കാൽനട തീർത്ഥയാത്ര നടത്തും. ആലുവ സെന്റ് അത്താനാസിയോസ് സ്റ്റഡി സെന്ററിൽ നിന്നും രാവിലെ 9 മണിക്ക് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനയോടെ തീർത്ഥയാത്ര ആരംഭിക്കും. ആലുവയിൽ നിന്ന് പുക്കാട്ടുപടി വഴി തീർത്ഥാടകർ പള്ളിക്കര സെൻ്റ് മേരീസ് കത്തീഡ്രലിൽ എത്തിച്ചേരും. അവിടെ നിന്നും ഉച്ചയ്ക്ക് 2:45 ന് പുറപ്പെട്ട് അമ്പലപ്പടി ജംഗ്ഷൻ, പെരിങ്ങാല ജംഗ്ഷൻ, പെരിങ്ങാല കുരിശ്, കാണിനാട് കുരിശ്, കൊല്ലപ്പടി, വടവുകോട് ജംഗ്ഷൻ എന്നിവ കൂടി വൈകിട്ട് […]
- [നവീകരിച്ച വടക്കൻ മാറാടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശ ശ്രേഷ്ഠ ബാവ നിർവഹിച്ചു](https://www.jscnews.in/2025/10/7118/): മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മൂവാറ്റുപുഴ മേഖലയിലെ നവീകരിച്ച വടക്കൻ മാറാടി മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും, പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും സഹകാർമികത്വം വഹിച്ചു. ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരെയും വിശ്വാസികൾ മണ്ണത്തൂർ കവലയിൽ നിന്ന് ഹൃദ്യമായി സ്വീകരിച്ചു. തുടർന്ന് കൽകുരിശിന്റെയും കൊടിമരത്തിന്റെയും കൂദാശ നടന്നു. സന്ധ്യാനമസ്കാരത്തിനു ശേഷം നവീകരിച്ച ദൈവാലയത്തിന്റെ കൂദാശയും പെരുന്നാൾ കൊടിയേറ്റവും ശ്രേഷ്ഠ കാതോലിക്ക ബാവ നിർവഹിച്ചു. പള്ളിയുടെ പ്രധാനപ്പെരുന്നാളായ ശിലാസ്ഥാപന പെരുന്നാളിനും പരിശുദ്ധ മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിനും ഇതോടെ തുടക്കമായി. ഇന്ന് ഒക്ടോബർ 24, വെള്ളിയാഴ്ച: രാവിലെ 6.30-ന് പ്രഭാതപ്രാർത്ഥന, 7-ന് വി. കുർബ്ബാന, വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7-ന് ഗാനശുശ്രൂഷ, 7.15-ന് […]
- [ശ്രേഷ്ഠ ബാവായ്ക്ക് ബഹ്‌റൈനിൽ സ്നേഹനിർഭരമായ സ്വീകരണം](https://www.jscnews.in/2025/10/7109/): മനാമ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രഥമ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിച്ചേർന്നു. ബഹ്‌റൈൻ എയർപോർട്ടിൽ എത്തിയ ബാവായെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, വിവിധ സഭകളിലെ വൈദീക ശ്രേഷ്ഠർ, പള്ളി ഭാരവാഹികൾ, ഇടവക ജനങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ച് ദൈവാലയത്തിലേക്ക് ആനയിച്ചു. ഇന്ന് ഒക്ടോബർ 23 വ്യാഴം വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്ന് മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനം ശ്രേഷ്ഠ ബാവ നിർവഹിക്കും. ഒക്ടോബർ 24 വെള്ളിയാഴ്ച രാവിലെ 6:45-ന് പ്രഭാത നമസ്കാരം ആരംഭിക്കും. തുടർന്ന് 8 മണിക്ക് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ ബാവായ്ക്ക് വിപുലമായ സ്വീകരണവും അനുമോദന സമ്മേളനവും സൽമാബാദിലുള്ള ഗൾഫ് എയർ ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തും. പാത്രിയാർക്കൽ […]
- [വിശ്വാസ ജീവിതത്തിൽ കർത്താവിനെ രുചിച്ചറിയുന്ന അനുഭവസാക്ഷികളായി മാറണം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/10/7095/): കോട്ടയം ● വിശ്വാസ ജീവിതത്തിൽ കർത്താവിനെ രുചിച്ചറിയുന്ന അനുഭവസാക്ഷികളായി മാറാനും വിശ്വാസത്തിൽ തികവ് നേടാനും പരിശുദ്ധന്മാരുടെ ജീവിതം നമുക്ക് പ്രചോദനമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കടവുംഭാഗം സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വലിയ പെരുന്നാൾ, കടവുംഭാഗത്ത് കശ്ശീശന്മാരുടെ ഓർമ്മ എന്നിവയോടനുബന്ധിച്ച് നടന്ന വി. കുർബ്ബാനയ്ക്കു ശേഷം പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. വിശുദ്ധന്മാരുടെ ഓർമ്മയും പെരുന്നാളുകളും സുറിയാനി സഭയുടെ പാരമ്പര്യമാണ്. അവർ കർത്താവിങ്കലേക്കുള്ള ചൂണ്ടുപലകകളായി നിലകൊള്ളുന്നു. ഭക്തിയിലേക്ക് നയിക്കുന്നില്ലെങ്കിൽ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും അർഥമില്ല. ആചാരങ്ങൾ വിശ്വാസ ജീവിതത്തിലേക്ക് നമ്മെ നയിക്കുമ്പോഴാണ് അവ പൂർണ്ണമാവുന്നത്. നമ്മുടെ ആരാധനകളും വിശ്വാസ ജീവിതവും ആത്മാവിനെ രൂപാന്തരപ്പെടുത്തുന്നതിൽ പര്യാപ്തമായിരിക്കണം. നിരന്തരമായ പ്രാർഥനയിലൂടെയും ആരാധനയിലൂടെയും ആത്മീയ അനുഭവത്തിന്റെ പൂർണ്ണതയിലേക്ക് എത്താൻ പരിശ്രമിക്കണം. ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കാൻ കഴിയണമെന്ന് ബാവ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കാൻ നാം എപ്പോഴും കർത്താവിന്റെ ക്രൂശിലേക്ക് നോക്കണം. ക്രൂശിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രയാസങ്ങൾക്കിടയിലും ദൈവസ്നേഹത്തിന്റെ നിറവിൽ […]
- [പരിശുദ്ധ ശക്രള്ളാ മോർ ബസ്സേലിയോസ് ബാവായുടെ 261-ാമത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ ആചരിക്കുന്നു](https://www.jscnews.in/2025/10/7088/): മലങ്കര സഭയെ സത്യവിശ്വാസത്തിൽ നില നിർത്തുന്നതിനും പൗരോഹിത്യ ന്യൂനതകൾ പരിഹരിക്കുന്നതിനുമായി പ്രതിസന്ധികളെ അതിജീവിച്ച്, കഷ്ടതകളും, നഷ്ടങ്ങളും, യാത്രാക്ലേശങ്ങളും സഹിച്ച് കാലാകാലങ്ങളിൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്നും പരിശുദ്ധ പിതാക്കന്മാർ മലങ്കരയിൽ വരികയും ഈ മണ്ണിൽ കബറടങ്ങുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ അന്ത്യോഖ്യായുടെ അപ്പോസ്തോലിക സിംഹാസനത്തിൽ വാണരുളിയ പരിശുദ്ധ ഇഗ്നാത്തിയോസ് ഗീവർഗീസ് മൂന്നാമൻ ബാവായാൽ മലങ്കരയിലേക്ക് നിയോഗിച്ചയച്ച പരിശുദ്ധ പിതാവാണ് മോർ ബസ്സേലിയോസ് ശക്രള്ളാ ബാവ. സുറിയാനി സഭയുടെ മഫ്രിയാന ആയിരുന്ന വിശുദ്ധ ശക്രള്ള മോർ ബസ്സേലിയോസ് ബാവായുടെ 261-ാമത് ഓർമ്മ പരിശുദ്ധ സഭ ഇന്ന് ഒക്ടോബർ 22 ന് കൊണ്ടാടുന്നു. മലങ്കര സഭയുടെ പ്രതിസന്ധിയിൽ പരിശുദ്ധ സഭയിൽ സത്യവിശ്വാസം നിലനിർത്തുവാൻ എഴുന്നള്ളി വന്ന പുണ്യപിതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്മരണകൾ മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ പതിഞ്ഞിരിക്കുന്നു. സിറിയയിലെ ആലപ്പോ നഗരത്തിൽ ഡീക്കൻ മൂസ അൽ-ഖസബ്ജിയുടെ മകനായി അദ്ദേഹം ജനിച്ചു. അവിടുത്തെ സുറിയാനി സഭയുടെ മല്പാനന്റെ കീഴിൽ അദ്ദേഹം സുറിയാനി പഠിച്ചു, അതുപോലെ […]
- [വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാന; ശ്രേഷ്ഠ ബാവ ക്രമീകരണങ്ങൾ വിലയിരുത്തി](https://www.jscnews.in/2025/10/7071/): മണർകാട് ● മലങ്കരയുടെ യാക്കോബ് ബുർദ്ധാന ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് നവംബർ 1 ശനിയാഴ്ച ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയുടെ ക്രമീകരണങ്ങൾ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവകത്തീഡ്രലിൽ എഴുന്നള്ളിയെത്തി വിലയിരുത്തി. തുടർന്ന് ശ്രേഷ്ഠ ബാവ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കത്തീഡ്രൽ വികാരിമാരും ഭരണസമിതിയും ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു.പ്രാർത്ഥനയെ ആയുധമാക്കി, 1974 മുതൽ 2024 വരെ നീണ്ട 51 വർഷക്കാലം മഹാ പൗരോഹിത്യത്തിലൂടെ അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് മലങ്കര സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിച്ച ശ്രേഷ്ഠ ബാവായുടെ മായാത്ത ഓർമ്മകളാണ് വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയിലൂടെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കുന്നത്.
- [യേശുക്രിസ്തു ആരാണെന്ന ഉത്തമ ബോധ്യത്തിൽ മക്കളെ വളർത്തണം: ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ; അഖില മലങ്കര മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന ക്യാമ്പ് നടത്തി](https://www.jscnews.in/2025/10/7064/): ഊരക്കാട് ● യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന ക്യാമ്പ് സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. യേശുക്രിസ്തു ആരാണെന്ന ഉത്തമ ബോധ്യത്തിൽ മക്കളെ വളർത്തണമെന്നും നേതൃത്വ നിരയിലുള്ളവർ അതിന് മാതൃകകളാകണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തിന്മകൾ നിറയുന്ന സമൂഹത്തിൽ മക്കളുടെ നല്ല ഭാവിക്കായി യേശുക്രിസ്തുവിനെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം അനിവാര്യമാണെന്ന് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി. അഖില മലങ്കര വനിതാ സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, ഊരക്കാട് സെന്റ് തോമസ് പള്ളി വികാരി ഫാ. ഏലിയാസ് താണിമോളത്ത്, വനിതാ സമാജം വൈസ് പ്രസിഡന്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, സിസ്റ്റർ സാറാ, ഫാ. പൗലോസ് പള്ളത്തുകുടി, ഫാ. എൽദോസ് കെ. ജോയ്, ഫാ. ജോസഫ് തെക്കേക്കര, ഊരക്കാട് പള്ളി ട്രസ്റ്റിമാരായ സി.എം. പത്രോസ്, […]
- [ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ; 51 വർഷത്തെ ഇടയശ്രേഷ്ഠതയുടെ സ്മരണയിൽ നവംബർ ഒന്നിന് മണർകാട് കത്തീഡ്രലിൽ വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാന](https://www.jscnews.in/2025/10/7056/): മണർകാട് ● മലങ്കര സുറിയാനി സഭയുടെ വിശ്വാസപ്പോരാളിയായിരുന്ന ‘മലങ്കരയുടെ യാക്കോബ് ബുർദ്ദാന’ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാന നടക്കും. പ്രാർത്ഥനയെ ആയുധമാക്കി 1974 മുതൽ 2024 വരെ നീണ്ട 51 വർഷക്കാലം മേൽപ്പട്ട സ്ഥാനം വഹിച്ച്, അചഞ്ചലമായ സത്യവിശ്വാസത്തെ മുറുകെപ്പിടിച്ച് മലങ്കര സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുപരിപാലിച്ച്, ഹൃദയത്തിലേറ്റി വഴി നടത്തിയ പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായെ വിശ്വാസി സമൂഹം വി. അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയിലൂടെ പ്രാർത്ഥനാപൂർവ്വം അനുസ്മരിക്കും. നവംബർ 1 ശനിയാഴ്ച കത്തീഡ്രലിൽ പ്രത്യേകം തയ്യാറാക്കിയ ത്രോണോസുകളിൽ രാവിലെ 7.30-ന് പ്രഭാത നമസ്കാരം നടക്കും. 8.30-ന് നടക്കുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിക്കും. അഭിവന്ദ്യരായ മോർ തീമോത്തിയോസ് തോമസ്, ഡോ. […]
- [കഷ്ടതകളിലൂടെയാണ് വിശ്വാസം തെളിയുന്നത്; പ്രാർത്ഥനയിലൂടെ വിശ്വാസികൾ ധൈര്യം സംഭരിക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/10/7051/): മണ്ണത്തൂർ ● പൗരസ്ത്യ സഭയുടെ ആത്മീയത കണ്ണുനീരിലും കഷ്ടതകളിലും വളർന്ന് തെളിയുന്ന വിശ്വാസത്തിൻ്റെ ആഴമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മണ്ണത്തൂർ മൊർത്ത് ശ്മൂനി യാക്കോബായ സുറിയാനി ചാപ്പലിൽ മൊർത്ത് ശ്‌മൂനിയമ്മയുടെയും എഴ് മക്കളുടെയും അവരുടെ ഗുരു ഏലിയാസറിൻ്റെയും ഓർമ്മപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. അത്ഭുതങ്ങളുടെ പിന്നാലെ മാത്രം പോകേണ്ടവരല്ല നമ്മൾ, മറിച്ച് പ്രയാസങ്ങളെയും പ്രതികൂലതകളെയും ധൈര്യത്തോടെ നേരിടുവാനുള്ള ആത്മബലം പ്രാർത്ഥനയിലൂടെ നേടിയെടുക്കേണ്ടവരാണെന്നും ബാവ പറഞ്ഞു. ജീവിതത്തിൽ പലപ്പോഴും നമുക്ക് പ്രയാസങ്ങളും പരിമിതികളും നേരിടേണ്ടിവരും. അങ്ങനെയുള്ള ഘട്ടങ്ങളിൽ ധൈര്യം പകരുവാൻ മൊർത്തശ്മൂനി അമ്മയുടെയും കുഞ്ഞുമക്കളുടെയും ഗുരുവിന്റെയും മദ്ധ്യസ്ഥത വലിയ ശക്തിയായി പ്രവർത്തിക്കുന്നുവെന്ന് ശ്രേഷ്ഠ ബാവ ഓർമ്മപ്പെടുത്തി. പ്രാർത്ഥനയിലൂടെ ധൈര്യം സംഭരിക്കുന്നത് വിശ്വാസജീവിതത്തിന്റെ അടിത്തറയാണെന്നും, ആ ധൈര്യമാണ് ഏത് പ്രതികൂലതയെയും അതിജീവിക്കാൻ സഹായിക്കുന്നതെന്നും ബാവ പറഞ്ഞു. ദൈവസന്നിധിയിൽ മദ്ധ്യസ്ഥതയോടെ നടത്തുന്ന പ്രാർത്ഥനകളിലൂടെ അത്ഭുതങ്ങൾ പലപ്പോഴും ദൈവികമായി സംഭവിക്കുന്നു. എങ്കിലും അത്ഭുതങ്ങൾക്കുവേണ്ടിയല്ല നാം പ്രാർത്ഥിക്കുന്നത്, മറിച്ച് […]
- [തൃശ്ശൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദീകർക്ക് കന്തീല ശുശ്രൂഷ നടത്തി.](https://www.jscnews.in/2025/10/7043/): ചുവന്നമണ്ണ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന വൈദിക സംഘത്തിന്റെ നേതൃത്വത്തിൽ ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ കന്തീല ശുശ്രൂഷ നടത്തി. തൃശ്ശൂർ ഭദ്രാസനത്തിലെ മുതിർന്ന വൈദീകർ ആത്മശരീര രോഗ സൗഖ്യത്തിനായുള്ള കന്തീല ശുശ്രൂഷ സ്വീകരിച്ചു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത, തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമ്മിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിച്ചു. വന്ദ്യ ജേക്കബ് ചാലിശ്ശേരി കോറെപ്പിസ്കോപ്പ, വന്ദ്യ അബ്രഹാം ചക്കാലയ്ക്കൽ കോറെപ്പിസ്കോപ്പ, ഫാ. ജേക്കബ് നമ്മനാരിയിൽ, ഫാ. ഏലിയാസ് കീരിമോളയിൽ എന്നിവരാണ് കന്തീല ശുശ്രൂഷ സ്വീകരിച്ചത്. ഭദ്രാസനത്തിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ ബേബി തെക്കുംമഠം, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബൈജു കുഴിക്കാട്ടിൽ, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലി, പള്ളി വികാരി ഫാ. എൽദോ എം. ജോയ് മഴുവഞ്ചേരിപറമ്പത്ത്, പള്ളി ട്രസ്‌റ്റി ഷെനിൽ നാരേക്കാട്ട്, സെക്രട്ടറി ജോൺസൺ വള്ളിക്കാട്ടിൽ എന്നിവർ നേതൃത്വം […]
- [ആഘോഷങ്ങൾ ആർഭാടമാകുമ്പോൾ ആത്മീയത ചോർന്നുപോകരുത്; ജീവകാരുണ്യമാണ് യഥാർത്ഥ ക്രിസ്തീയത: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/10/7035/): കാരക്കുന്നം ● “ദൈവം എപ്പോഴും നമ്മോടൊപ്പമുണ്ട്, എന്നാൽ നമ്മൾ ദൈവത്തോടൊപ്പമാണോ? നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും ദൈവത്തോട് കൂടെയാണോ?” – വിശ്വാസ ജീവിതത്തിൽ ഈ ചോദ്യങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. കുർബ്ബാനയർപ്പണത്തിനു ശേഷം നടന്ന അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. ക്രിസ്തുവിനോടൊപ്പം സഞ്ചരിച്ച ഒരു ജനതയുടെ ശ്രേഷ്ഠതയാണ് നമ്മുടെ സഭയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ബാവ ചൂണ്ടിക്കാട്ടി. ജീവകാരുണ്യമാണ് യഥാർത്ഥ ക്രിസ്തീയതയുടെ കാതൽ. മറ്റുള്ളവരുടെ നൊമ്പരങ്ങളെയും വേദനകളെയും നമ്മുടേതായി മാറ്റിയെടുക്കുമ്പോഴാണ് നാം യഥാർത്ഥ ക്രിസ്ത്യാനികളാകുന്നത്. സുരക്ഷിതത്വബോധമില്ലാത്ത ഒരു സഹജീവി നമുക്ക് ചുറ്റുമുണ്ടെങ്കിൽ, അവരുടെ അവസ്ഥയിൽ നാമും കുറ്റക്കാരാണ്. ദാനമായി നൽകുന്നതിലുപരി, അവരെ സഹായിക്കേണ്ടതും ചേർത്തുനിർത്തേണ്ടതും നമ്മുടെ അവകാശമാണ്. ഈ അവകാശം ക്രിസ്തീയ മനോഭാവത്തോടെ നിറവേറ്റുമ്പോളാണ് ദൈവരാജ്യാനുഭവത്തിലേക്ക് നമുക്ക് ചേർന്നുനിൽക്കുവാൻ സാധിക്കുകയെന്നും ബാവ ഓർമ്മിപ്പിച്ചു. ആഘോഷങ്ങൾ ആർഭാടമാകുമ്പോൾ ആത്മീയത ചോർന്നുപോകരുത്.ഇന്നത്തെ […]
- [എം.ജെ.എസ്.എസ്.എ. ദേശീയ കലോത്സവം; അങ്കമാലി മേഖലയ്ക്ക് കിരീടം](https://www.jscnews.in/2025/10/7028/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷൻ നടത്തിയ അഖില മലങ്കര ദേശീയ കലോത്സവത്തിൽ അങ്കമാലി മേഖലയ്ക്ക് കിരീടം. 19 ഭദ്രാസനങ്ങളിൽ നിന്നായി 650-ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവത്തിൽ 91 പോയിന്റോടെ അങ്കമാലി മേഖല ചാമ്പ്യന്മാരായി. 82 പോയിൻ്റോടെ മൂവാറ്റുപുഴ മേഖല രണ്ടാം സ്ഥാനവും 78 പോയിൻ്റോടെ പെരുമ്പാവൂർ മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡിസ്ട്രിക്‌ട് തലത്തിൽ മുടവൂർ, പള്ളിക്കര, നിരണം എന്നീ ഡിസ്ട്രിക്ടുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. സൺഡേ സ്‌കൂൾ തലത്തിൽ വാഴപ്പിള്ളി സെൻ്റ് മേരീസ് സൺഡേ സ്‌കൂൾ, പതിനാലാം മൈൽ മോർ ഇഗ്നാത്തിയോസ് നൂറോനോ സൺഡേ സ്‌കൂൾ, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് സിംഹാസന കത്തീഡ്രൽ സൺഡേ സ്‌കൂൾ എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. പുത്തൻ കുരിശ് എം.ജെ.എ സ്.എസ്.എ. ഹെഡ് ക്വാർട്ടേഴ്സിൽ വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തി. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് […]
- [പ്രാർത്ഥനാദരവോടെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിലേക്ക് പരിശുദ്ധ സഭ](https://www.jscnews.in/2025/10/7007/): പരിശുദ്ധ സഭയെ ഹൃദയത്തിലേറ്റി സ്നേഹിച്ച ‘മലങ്കരയുടെ സൂര്യതേജസ്സ്’ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മായാത്ത ഓർമ്മകൾക്ക് മുമ്പിൽ ഭക്ത്യാദരവോടെ, പ്രാർത്ഥനയോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഭാഗ്യസ്‌മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ഒക്ടോബർ 26-ാം തീയതി ഞായർ മുതൽ 31-ാം തീയതി വെള്ളി വരെ ശ്രേഷ്ഠ ബാവായുടെ ഹൃദയയിടമായ പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും സഭയിലെ അഭിവന്ദ്യരായ എല്ലാ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും ഭക്ത്യാദരവോടെ ആചരിക്കും.
- [കൊച്ചി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ യുവജന കുടുംബസംഗമം നടന്നു](https://www.jscnews.in/2025/10/7000/): ആരക്കുന്നം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ കൊച്ചി ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ യുവജന കുടുംബ സംഗമം നടത്തപ്പെട്ടു. ആരക്കുന്നം സെൻ്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെട്ട കുടുംബ സംഗമം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്‌തു. യൂത്ത് അസ്സോസിയേഷൻ ദേശീയ പ്രസിഡൻ്റ് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. റിപ്പോർട്ടർ ടിവിയുടെ മാനേജിങ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആൻ്റോ അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു. അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് ‘മെത്രാപ്പോലീത്ത, ഫാ. ഷാജി മാമ്മൂട്ടിൽ, യൂത്ത് അസ്സോസിയേഷൻ ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. അലക്സാണ്ടർ പട്ടശ്ശേരിൽ, യൂത്ത് അസ്സോസിയേഷൻ ഭദ്രാസന സെക്രട്ടറി സോബിൻ യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് അസ്സോസിയേഷൻ ഭദ്രാസന കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്ന സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെയും ചികിത്സാ സഹായപദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് യൂണിറ്റുകളുടെ കലാപരിപാടികളും നടത്തപ്പെട്ടു. യൂത്ത് അസ്സോസിയേഷൻ ദദ്രാസന അൽമായ വൈസ് […]
- [സഭകളുടെ കൂട്ടായ്മയ്ക്ക് അനുരഞ്ജനത്തിൻ്റെ പാത അനിവാര്യം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/10/6998/): കൊച്ചി ● അനുരഞ്ജനത്തിൻ്റെ പാതയിലൂടെ മുന്നോട്ട് പോകാൻ തയ്യാറായാൽ സഭകളുടെ കൂട്ടായ്മ സാധ്യമാകുമെന്നും ചില സന്ദർഭങ്ങളിൽ മനഃസാക്ഷിക്കനുസരിച്ച് തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. എറണാകുളം വൈ.എം.സി.എ. ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്കും സി.എസ്.ഐ. കൊച്ചി മഹാ ഇടവക ബിഷപ്പ് റവ. കുര്യൻ പീറ്ററിനും നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ബാവ. ക്രിസ്തുവിൽ ഒന്നാണെന്ന ചിന്തയുണ്ടായാൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും. സമാധാനം പുലരണമെന്നും സഭാ തർക്കം അവസാനിക്കണമെന്നുമാണ് തൻ്റെ ആഗ്രഹമെന്നും എല്ലാവരിലും അത്തരം ചിന്ത ഉണ്ടാവട്ടെയെന്ന് പ്രാർഥിക്കുന്നതായും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. വൈ.എം.സി.എ. മുൻ ദേശീയ പ്രസിഡൻ്റ് റിട്ട. ജസ്റ്റിസ് ജെ.ബി. കോശി സമ്മേളനം ഉദ്ഘാടനം ചെയ്തു. എറണാകുളം വൈ.എം.സി.എ. പ്രസിഡൻ്റ് മാത്യു മുണ്ടാട്ട് അധ്യക്ഷനായിരുന്നു. സി.എസ്.ഐ. കൊച്ചി മഹാ ഇടവക ബിഷപ്പ് റവ. കുര്യൻ പീറ്റർ, റിലീജിയസ് കമ്മിറ്റി ചെയർമാൻ വി. ഏബ്രഹാം സൈമൺ, എറണാകുളം വൈ.ഡബ്ല്യു.സി.എ. പ്രസിഡൻ്റ് ഷേർളി പൗലോസ്, വൈ.എം.സി.എ. […]
- [പൗരോഹിത്യം ദൈവം മനുഷ്യന് നൽകിയ അപൂർവ ദാനം : അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രോപ്പോലീത്ത](https://www.jscnews.in/2025/10/6987/): അബുദാബി ● പൗരോഹിത്യം ദൈവം മനുഷ്യന് നൽകിയ ഒരപൂർവ ദാനമാണെന്നും, ദൈവരാജ്യത്തിന്റെ മൂല്യങ്ങളിൽ മനുഷ്യരെ വളർത്താനും അവരെ നിലനിർത്താനും പൗരോഹിത്യത്തിന് ശക്തിയുണ്ടെന്നും അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി കഴിഞ്ഞ അൻപതു വർഷങ്ങളായി ഈ മഹത്തായ വിളിയിലൂടെയും പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത നിലനിർത്തിയതിലൂടെയും അഭിവന്ദ്യ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത സഭയ്ക്കു നൽകിയ സേവനം വിലമതിക്കാനാവാത്തതാണെന്നും, അദ്ദേഹത്തോടുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സ്നേഹവും ആദരവും ഈ സന്ദർഭത്തിൽ പ്രകടമാക്കുന്നതായും മെത്രാപ്പോലീത്ത പ്രസ്താവിച്ചു. മാർത്തോമാ സുറിയാനി സഭയുടെ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. അബുദാബി മാർത്തോമാ ദൈവാലയത്തിൽ വച്ച് നടന്ന ചടങ്ങ് യുഎഇയിലെ ഇന്ത്യൻ ഡെപ്യൂട്ടി അംബാസഡർ എ. അമർനാഥ് ഉദ്ഘാടനം ചെയ്തു.
- [ഭക്തിനിർഭരമായി മഞ്ഞിനിക്കര ദയറായിൽ അഖണ്ഡ പ്രാർത്ഥന സമാപിച്ചു](https://www.jscnews.in/2025/10/6981/): മഞ്ഞിനിക്കര ● സ്വന്തം ഇഷ്ടങ്ങളെക്കാൾ കൂടുതലായി മറ്റുള്ളവരുടെ ഇഷ്ടത്തിനായി ജീവിതം സമർപ്പിച്ച് ത്യാഗോജ്വലമായ ജീവിതം ക്രിസ്തുവിനെ പ്രതി നയിച്ച പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ ബാവ പരിശുദ്ധ സഭയ്ക്കും സമൂഹത്തിനും ശ്രേഷ്ഠമായ മാതൃകയാണെന്ന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പറഞ്ഞു. മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കൽ വാർഷിക അഖണ്ഡ പ്രാർത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. പ്രാർത്ഥനാഭരിതമായും, എളിമയോടെയും ജീവിച്ച് സഭയ്ക്കും, സമൂഹത്തിനും മാതൃകയായിരുന്ന പരിശുദ്ധ ബാവ ഏവർക്കും അനുകരണീയനാണെന്ന് അധ്യക്ഷത വഹിച്ച ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത പറഞ്ഞു. ജനറൽ കൺവീനർ ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ മാടപ്പാട്ട്, കൺവീനർ ഫാ. ബെൻസി മാത്യു കിഴക്കേതിൽ, പി.ഇ മാത്യൂസ് റമ്പാൻ, ബേസിൽ റമ്പാൻ, ബർസൗമോ റമ്പാൻ, ഫാ. എബി സ്റ്റീഫൻ, ഫാ. അൾജോ വർഗീസ്, ഫാ. അഖിൽ […]
- [സാമൂഹിക പ്രതിബദ്ധതയുടെ വെളിച്ചമാകണം അധ്യാപകർ : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/10/6976/): പുത്തൻകുരിശ് ● അറിവിന്റെ വെളിച്ചം പകരുക എന്നതിലുപരി, സമൂഹത്തിന് നന്മയേകുന്ന, ഉത്തരവാദിത്തബോധമുള്ള പൗരന്മാരെ വാർത്തെടുക്കുക എന്നതാണ് അധ്യാപകരുടെ യഥാർത്ഥ ദൗത്യമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ബോധിപ്പിച്ചു. മലേകുരിശ് ബി.എഡ് കോളേജിൽ നൽകിയ സ്വീകരണ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സമൂഹത്തെ കാർന്നു തിന്നുന്ന മദ്യം, മയക്കു മരുന്ന്, രാസലഹരി എന്നിവയുടെ ദുരുപയോഗം തടയാൻ അധ്യാപകർ പ്രതിജ്ഞാബദ്ധരായിരിക്കണം എന്ന് ബാവ ആഹ്വാനം ചെയ്തു. മാതാപിതാക്കളും, അധ്യാപകരും ഈ വിഷയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തേണ്ടത് കാലഘട്ടത്തിന്റ അനിവാര്യതയാണ്. മാതൃകകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്ത്, വിദ്യാർത്ഥികൾക്ക് മുന്നിൽ ഉത്തമ മാതൃകകളായി നിലകൊള്ളാൻ അധ്യാപകർ ശ്രമിക്കണം. സമൂഹത്തിലെ മാറ്റങ്ങൾ തിരിച്ചറിയുവാനും അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും കഴിവുള്ളവരായിരിക്കണം അധ്യാപകർ എന്നും ബാവ കൂട്ടിച്ചേർത്തു. കോളേജിലെ പേൾ ജൂബിലി ആഘോഷങ്ങൾ ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ അഡ്വ. ഡോ. ഡിക്സൺ പി. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കമാണ്ടർ […]
- [സാമൂഹിക പരിഷ്കരണ രംഗത്ത് പരി. സ്ലീബാ മോർ ഒസ്താത്തിയോസ് ബാവയുടെ പങ്ക് നിസ്തുലം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/10/6963/): കുന്നംകുളം ● സാമൂഹിക പരിഷ്കരണ രംഗത്ത് പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവ വഹിച്ച പങ്ക് അതുല്യമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹീതമായ ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ നടന്ന 105-ാമത് ശിലാസ്ഥാപന പെരുന്നാളിനോട് അനുബന്ധിച്ച് നൽകിയ സ്വീകരണത്തിന് ശേഷം നടത്തിയ അനുഗ്രഹ പ്രഭാഷണത്തിലാണ് ശ്രേഷ്ഠ ബാവ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിൽ എല്ലാവരും ഒന്നാണ് എന്നതായിരുന്നു പരിശുദ്ധ ബാവായുടെ പ്രധാന പ്രബോധനം. ജാതി-വർഗ്ഗ പരിഗണനകൾ ഇല്ലാത്ത ഈ വിപ്ലവകരമായ ആശയത്തിന് അക്കാലത്ത് വലിയ ബഹിഷ്‌കരണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.ജാതി ചിന്തകൾക്കെതിരെ പരിശുദ്ധ ബാവ നടത്തിയ പ്രസംഗങ്ങളും, ജാതിരഹിത സമൂഹത്തിനുവേണ്ടിയുള്ള പ്രഭാഷണങ്ങളും, സംവാദങ്ങളുമെല്ലാം പുറംലോകം അധികമൊന്നും അറിയാതെ പോയതും, അതിന്റെ യഥാർത്ഥ രേഖകൾ ഇല്ലാതെ പോയതും വലിയൊരു നഷ്ടവും സങ്കടവുമാണെന്ന് പരിശുദ്ധ പിതാവിന്റെ ജീവിതത്തെക്കുറിച്ച് പരിശോധിക്കുമ്പോൾ വ്യക്തമാകുമെന്ന് ശ്രേഷ്ഠ […]
- [ഭാഗ്യ സ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ വിപുലമായി ആചരിക്കും: സഭാ മാനേജിംഗ് കമ്മിറ്റി](https://www.jscnews.in/2025/10/6958/): പുത്തന്‍കുരിശ് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ കൂടിയ പരി. സഭാ മാനേജിംഗ് കമ്മിറ്റിയോഗം, കാലം ചെയ്ത ഭാഗ്യ സ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ 2025 ഒക്‌ടോബര്‍ 26-ാം തീയതി മുതല്‍ 31-ാം തീയതി വരെ വിപുലമായ പരിപാടികളോടു കൂടി ആചരിക്കുവാന്‍ തീരുമാനിച്ചു. 2025 ഒക്‌ടോബര്‍ 26-ാം തീയതി ഞായറാഴ്ച പരി. സഭയിലെ എല്ലാ ദൈവാലയങ്ങളിലും ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഒന്നാം ശ്രാദ്ധദിനം ആചരിക്കും. ഒക്‌ടോബര്‍ 26-ാം തീയതി ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്താനാസിയോസ് കത്തീഡ്രലില്‍ 6.30 ന് വി. കുര്‍ബ്ബാനയോടുകൂടി ശ്രാദ്ധപെരുന്നാള്‍ ആരംഭിക്കും. ഒക്‌ടോബര്‍ 27-ാം തീയതി വൈകിട്ട് 5 മണിയ്ക്ക് കൊടി ഉയര്‍ത്തും. ഒക്‌ടോബര്‍ 27, 28, 29, 30 തീയതികളില്‍ വി. കുര്‍ബ്ബാന അഭി. മെത്രാപ്പോലീത്താമാരുടെ കാര്‍മികത്വത്തില്‍ നടക്കും. 30-ാം തീയതി ഉച്ചയ്ക്കുശേഷം ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ […]
- [എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ ഒഴിവാക്കണം: സഭാ വർക്കിംഗ് കമ്മിറ്റി](https://www.jscnews.in/2025/10/6953/): പുത്തൻകുരിശ് ● കേരളത്തിലെ വിവിധ എയ്‌ഡഡ് സ്‌കൂളുകൾ, ഹൈസ്‌കൂളുകൾ, ഹയർസെക്കൻഡറി സ്‌കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിൽ വർഷങ്ങളായി താൽക്കാലിക നിയമനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ബഹുമാനപ്പെട്ട സർക്കാരിനോട് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ വർക്കിംഗ് കമ്മിറ്റി അഭ്യർഥിച്ചു. സ്ഥിര നിയമനത്തിന് അംഗീകാരം ലഭിക്കാത്തതിനാൽ നിരവധി അധ്യാപകരും അവരുടെ കുടുംബങ്ങളും ഏറെ ദുരിതത്തിലാണ്. ഭിന്നശേഷി സംവരണ തസ്തികകൾ മാറ്റി നിർത്തിയശേഷം, ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളുകൾ, ഇതര മാനേജ്‌മെന്റുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ അധ്യാപകർക്ക് സ്ഥിര നിയമനം നൽകേണ്ടതുണ്ട്. സാമ്പത്തികമായി ഏറെ ക്ലേശിക്കുന്ന ഈ വിഭാഗം അധ്യാപകരുടെയും കുടുംബാംഗങ്ങളുടെയും ആശങ്കകൾ അകറ്റി, ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ വർക്കിംഗ് കമ്മിറ്റി യോഗം ബഹുമാനപ്പെട്ട സർക്കാരിനോട് ആവശ്യപ്പെട്ടു.
- [ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധ പെരുന്നാൾ ഒക്ടോബർ 26 മുതൽ ആചരിക്കും](https://www.jscnews.in/2025/10/6946/): പുത്തന്‍കുരിശ് ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന കാലം ചെയ്ത ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ വിപുലമായ പരിപാടികളോടുകൂടി ഒക്ടോബർ 26 മുതൽ 31 വരെ ആചരിക്കും.Lശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ കുടിയ സഭാ വർക്കിംഗ് കമ്മിറ്റിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ശ്രാദ്ധപ്പെരുന്നാൾ സംബന്ധിച്ച പരിപാടികൾക്ക് അന്തിമരൂപം നൽകും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അദ്ധ്യക്ഷതയിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ കുടിയ സഭാ വർക്കിംഗ് കമ്മിറ്റിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇന്നു കൂടുന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ ശ്രാദ്ധപ്പെരുന്നാൾ സംബന്ധിച്ച പരിപാടികൾക്ക് അന്തിമരൂപം നൽകും. 2.45 കോടി രൂപാ ചിലവിൽ പാത്രിയർക്കാ സെന്ററിലെ കൺവെൻഷൻ സെന്ററിന്റെ പുനർക്രമീകരണം, എയർകണ്ടിഷൻ-സോളാർ സെറ്റിംഗ് എന്നിവ പൂർത്തീകരിക്കുന്നതിനും സഭാ വർക്കിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. ശ്രേഷ്ഠ ബാവായുടെ […]
- [രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ 6-ാം വാർഷികം ആഘോഷിച്ചു](https://www.jscnews.in/2025/10/6940/): കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ആറാം വാർഷികം വിശ്വാസ തീക്ഷ്ണതയോടെ ആഘോഷിച്ചു. മലങ്കരയുടെ യാക്കോബ് ബുർദ്ദോനോ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ 2019 ഒക്ടോബർ 6-ാം തീയതിയാണ് യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യം നടത്തിയത്. സഭയുടെ വിശ്വാസചരിത്രത്തിൽ അനശ്വരമായ ഒരധ്യായമായി ഇത് നിലകൊള്ളുന്നു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത തിരിതെളിയിച്ച് വാർഷിക യോഗം ഉദ്ഘാടനം ചെയ്തു. പരിശുദ്ധ പിതാക്കന്മാർ കാണിച്ചു പഠിപ്പിച്ച സത്യവിശ്വാസം കാത്തു സൂക്ഷിക്കുവാൻ എല്ലാ വിശ്വാസികളും ജാഗ്രത പുലർത്തണമെന്നും, വിശ്വാസപാരമ്പര്യത്തിന്‍റെ സംരക്ഷണം സഭയുടെ ആത്മീയ ഉത്തരവാദിത്വമാണെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ചു കൊണ്ട് വിശ്വാസികൾ പള്ളി വികാരി ഫാ. ജോസ് മാത്യു […]
- [വേദപുസ്തകശകലങ്ങളിൽ പ്രയാണം നടത്തുന്ന സ്ത്രീത്വം സഭയുടെ കരുത്ത് : അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത; ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജം വാർഷിക സമ്മേളനം നടന്നു](https://www.jscnews.in/2025/10/6929/): ചത്തർപൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന മർത്തമറിയം വനിതാസമാജത്തിന്റെ വാർഷിക സമ്മേളനം ചത്തർപൂർ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സെന്റ് മേരീസ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. “വർത്തമാനകാല യാഥാർഥ്യങ്ങളെ മനസ്സിലാക്കി, വേദപുസ്തകശകലങ്ങളിൽ നിരന്തരമായി പ്രയാണം നടത്തി മുന്നോട്ട് പോകുന്ന ശക്തമായ സ്ത്രീത്വം സഭയുടെ കെട്ടുമണിക്ക് അനിവാര്യമാണ്. സഭാ വിജ്ഞാനവും വേദപുസ്തക പരിചയവും സന്തോഷത്തോടെ ആർജിക്കുന്ന വനിതാസമൂഹം സഭയുടെ പുത്തൻ തലമുറയെ വാർത്തെടുക്കും” എന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. “സ്ത്രീകളും സഭാ സംവിധാനങ്ങളും” എന്ന വിഷയത്തിൽ ഫാ. തേജസ് ചെറിയാൻ ക്ലാസ് നയിച്ചു. തുടർന്ന് ബൈബിൾ ക്വിസ് ,ബൈബിൾ ടെസ്റ്റ് തുടങ്ങിയ മത്സരങ്ങളും പൊതു ചർച്ചകളും നടന്നു. ഡൽഹി ഭദ്രാസനത്തിന് കീഴിലുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വിവിധ പള്ളികളിൽ നിന്ന് മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം വൻ വിജയമായി മാറി. മർത്തമറിയം […]
- [ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത: യാക്കോബായ സുറിയാനി സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ പിതാവ് - ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/10/6923/): എറണാകുളം ● മാർത്തോമ്മാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ആത്മീയ പിതാവാണെന്ന് മീഡിയാ സെൽ ചെയർമാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. സമൂഹത്തിലെ അശരണരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും മോചനത്തിനുവേണ്ടി നിലകൊണ്ട അദ്ദേഹം, ഇരുപതാം നൂറ്റാണ്ടിൽ ഭാരത ക്രൈസ്തവ സഭകൾക്ക് ലഭിച്ച അമൂല്യ നിധിയും യുഗപ്രഭാവനുമായിരുന്നു എന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു.എറണാകുളം ശാലേം മാർത്തോമ്മാ പള്ളിയിൽ നടന്ന ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അഞ്ചാമത് അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത യാക്കോബായക്കാരുടെ സ്വന്തം മെത്രാപ്പോലീത്തയായിരുന്നുവെന്നും, സഭയെ ഇത്രയേറെ സ്നേഹിച്ച മറ്റൊരു സഭാ മേലധ്യക്ഷൻ അക്കാലത്ത് ഉണ്ടായിരുന്നില്ലെന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു. 2017-ന് ശേഷമുള്ള യാക്കോബായ സുറിയാനി സഭയുടെ സഹനകാലത്ത്, “ഈ സഭ നീതിക്കുവേണ്ടിയുള്ള ഒരു പോരാട്ടമാണ്” എന്ന് പ്രഖ്യാപിച്ച് അദ്ദേഹം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പള്ളികളുടെ വാതിലുകളല്ല, മറിച്ച് മാർത്തോമ്മാ സഭയുടെ വിശാലമനസ്‌കതയുടെ […]
- [പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ: മലങ്കരയുടെ വിശ്വാസദീപം - ശ്രേഷ്ഠ കാതോലിക്ക ബാവ; തിരുക്കബർ വണങ്ങി വിശ്വാസസാഗരം](https://www.jscnews.in/2025/10/6916/): കോതമംഗലം ● ജീവിത നൈർമ്മല്യം കൊണ്ടും തീഷ്ണമായ പ്രാർത്ഥനാ ജീവിതം കൊണ്ടും ഈ ഭൂമിയിൽ പ്രകാശം പരത്തിയ മലങ്കരയുടെ വിശ്വാസദീപമാണ് പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവയുടെ 340-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന തീർത്ഥാടന സംഗമത്തിനും സന്ധ്യാപ്രാർത്ഥനയ്ക്കും ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. കേവലം പതിമൂന്ന് ദിവസം മാത്രം മലങ്കരയിൽ ജീവിച്ച ബാവ, നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇന്നും സജീവമായി ജീവിക്കുന്നു എന്നത് അത്ഭുതകരമാണ്. വിശുദ്ധിയുടെ ഉറവിടവും ദൈവകൃപയുടെ തേജസ്സുമായി നിലകൊള്ളുന്ന ആ പരിശുദ്ധ പിതാവ്, ലോകമുള്ള കാലത്തോളം ഈ പരിശുദ്ധ സഭയ്ക്കും ദേശത്തിനും, വിശ്വാസത്തോടുകൂടി വന്നു പ്രാർത്ഥിക്കുന്ന ഏത് ദൈവപൈതലിനും അനുഗ്രഹത്തിൻ്റെ വറ്റാത്ത ഉറവിടമായി ഈ പുണ്യപ്പെട്ട കബറിടം സ്ഥിതിചെയ്യുന്നു എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. വിശ്വാസ […]
- [പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവ - ദൈവത്തിന്റെ ഇഷ്ടത്തിന് വിധേയമായ വിശുദ്ധ ജീവിതം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/10/6902/): ബർമിങ്ഹാം ● വിശുദ്ധന്മാരുടെ വിശുദ്ധി വാർധക്യത്തിലും പുതുമ നഷ്ടപ്പെടാതെ നിലനിൽക്കുന്നതാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ‘പനപോലെ തളിർത്ത്, വാർധക്യത്തിലും ഫലം കായ്ക്കും’ എന്ന വചനസാക്ഷ്യംപോലെ, പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ജീവിതവും വാർധക്യത്തിലും ഫലപ്രാപ്തിയുടെയും ദൈവകൃപയുടെയും ദീപ്തസാക്ഷ്യമായിരുന്നു. ബിർമിങ്ഹാമിൽ നടന്ന യു.കെ ഭദ്രാസന കുടുംബ സംഗമത്തിൻ്റെ സമാപനത്തോട് അനുബന്ധിച്ച് നടന്ന പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിൽ വി. കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച ശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ. മലങ്കരയിൽ വെറും 13 ദിവസത്തെ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ബാവായുടെ പരിശുദ്ധിയും ത്യാഗവും ലോകത്തിന് മുന്നിൽ മറക്കാനാവാത്ത സുവിശേഷസാക്ഷ്യമായി മാറി. വിശുദ്ധിയിൽ ജീവിച്ചും വിശുദ്ധന്മാരുടെ കൂട്ടായ്മയിലൂടെ അനേകരെ വിശുദ്ധിയിലേക്ക് നയിച്ചും സഭയുടെ ആത്മീയ ഭദ്രതയ്ക്കായി തൻ്റെ വാർധക്യത്തിലെ സമയവും പൂർണമായി സമർപ്പിച്ചാണ് ബാവ ജീവിച്ചത്. വിശുദ്ധന്മാരുമായുള്ള കൂട്ടായ്മയും അവരുടെ സഹവാസവും നമ്മെ സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കുമെന്നും ബാവ ഓർമ്മിപ്പിച്ചു. […]
- [നന്മയും കൂട്ടായ്മയും ക്രൈസ്തവജീവിതത്തിന്റെ മഹത്തായ സാക്ഷ്യം : ശ്രേഷ്ഠ കാതോലിക്ക ബാവ; യുകെ ഭദ്രാസന കുടുംബ സംഗമം ആത്മീയ ശോഭയോടെ സമാപിച്ചു](https://www.jscnews.in/2025/10/6892/): ബർമിങ്ഹാം ● തിന്മ അധികരിക്കുന്ന കാലഘട്ടത്തിൽ, നന്മ ചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതെന്ന കർത്താവിൻ്റെ പ്രബോധനം കുടുംബങ്ങൾ ഉൾക്കൊണ്ടു മുന്നേറേണ്ടത് അനിവാര്യമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അഭിപ്രായപ്പെട്ടു. ബിർമിങ്ഹാമിൽ നടന്ന യു.കെ ഭദ്രാസന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവ. ക്രൈസ്തവജീവിതത്തിൻ്റെ മഹത്തായ സാക്ഷ്യവും ദൈവസാന്നിധ്യത്തിൻ്റെ വ്യക്തമായ അടയാളവുമാണ് നന്മ പ്രവർത്തനം. തിന്മ നിറയുന്ന അരിപ്പകളാകാതെ, നന്മ നിറഞ്ഞ മുറമായിത്തീരാനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്ന് ബാവ ഓർമ്മിപ്പിച്ചു. കുടുംബത്തിൽ നിന്ന് ഉത്ഭവിക്കുന്ന നന്മയുടെ പ്രവാഹം സമൂഹത്തിലേക്കും സഹജീവികളിലേക്കും എത്തണം. വ്യക്തിജീവിത വിജയത്തിനും കുടുംബസമാധാനത്തിനും സഭാജീവിത സാക്ഷ്യത്തിനും നിരന്തരം നന്മ ചെയ്യേണ്ടത് അനിവാര്യമാണ്. ഭിന്നതകൾ വർധിക്കുന്ന ആധുനിക സമൂഹത്തിൽ, സാത്താൻ്റെ വലയങ്ങളിൽ വീഴാതിരിക്കാൻ കൂട്ടായ്മ അത്യാവശ്യമാണ്. പരിശുദ്ധ ത്രിത്വത്തിൻ്റെ കൂട്ടായ്മ പോലെ, ദൈവമക്കളായ നമ്മിലും കൂട്ടായ്മയുടെ ആഴം വളർത്തണം. നിസ്സാര കാരണങ്ങളാൽ ഭിന്നതയുടെ വിത്ത് വിതയ്ക്കുന്ന പ്രവണതകളെ അതിജീവിക്കണമെന്നും, കൂട്ടായ്മയുടെ ആത്മീയ ശക്തിയാണ് സഭയെ […]
- [യുവതലമുറയെ ആരാധനയിലേക്ക് ചേർത്ത് നിർത്തും: അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത; യൂറോപ്പ് ഭദ്രാസന വൈദീക ധ്യാനം മ്യൂണിക്കിൽ ആത്മീയ നിറവിൽ സമാപിച്ചു](https://www.jscnews.in/2025/09/6876/): മ്യൂണിക്ക് ● യൂറോപ്പിലേക്ക് കുടിയേറുന്ന സുറിയാനി സഭയുടെ യുവതലമുറയെ സഭയുടെ ആരാധനയോടും വിശ്വാസത്തോടും ചേർത്തു നിർത്താൻ സമഗ്രമായ കർമ്മ പദ്ധതികൾക്ക് യൂറോപ്പ് ഭദ്രാസനം രൂപം നൽകുമെന്ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അറിയിച്ചു. ജർമനിയിലെ ആൽപ്‌സ് മലനിരകളുടെ മനോഹാരിതയിൽ സ്ഥിതി ചെയ്യുന്ന മ്യൂണിക്കിന് സമീപം ഗാർമിഷ്-പാർട്ടെൻകിർഹനിൽ നടന്ന യൂറോപ്പ് ഭദ്രാസന വൈദീക ധ്യാനം ഭക്തിനിർഭരമായി സമാപിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന മൂന്ന് ദിവസത്തെ താമസിച്ചുള്ള ധ്യാനത്തിൽ ഭദ്രാസനത്തിലെ അഞ്ച് വൈദീകർ പങ്കെടുത്തു. പ്രാർത്ഥനകൾക്കും ധ്യാനചിന്തകൾക്കും മെത്രാപ്പോലീത്ത നേതൃത്വം നൽകി. വൈദീകർക്ക് പരസ്പരം ഒത്തുചേരുവാനും, പരിശുദ്ധ സഭയുടെ ഉന്നമനത്തിനായി പ്രാർത്ഥിക്കുവാനും ഈ സംഗമം അവസരമൊരുക്കി. കൂടാതെ, യൂറോപ്പിലെ വൈദീക ശുശ്രൂഷയുടെ സാധ്യതകളും വെല്ലുവിളികളും യോഗം വിശദമായി വിലയിരുത്തി. പ്രത്യേകിച്ച്, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഭാമക്കളും യുവജനങ്ങളും കുടിയേറുന്ന ഈ കാലഘട്ടത്തിൽ, അവരെ സഭയുടെ ആരാധനയോടും വിശ്വാസത്തോടും കൂടുതൽ ബന്ധിപ്പിക്കാൻ വേണ്ടിയുള്ള ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നു. […]
- [ബൊമാൻവില്ലിൽ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ ദൈവാലയം](https://www.jscnews.in/2025/09/6870/): കാനഡ ● ടൊറന്റോ നഗരത്തിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയുള്ള ശാന്തവും സുന്ദരവുമായ ബോമാൻവില്ലിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ ദൈവാലയം കൂദാശ ചെയ്തു. ഏകദേശം 192 വർഷം പഴക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന, പൗരാണിക മഹത്വത്തോടെ തല ഉയർത്തിനിൽക്കുന്ന പ്രസ്‌ബിറ്റേറിയൻ സഭയുടെ കീഴിലുണ്ടായിരുന്ന സെൻ്റ് ആൻഡ്രൂസ് ദൈവാലയമാണ് ഇപ്പോൾ സുറിയാനി ഓർത്തഡോക്സ് സഭ ഏറ്റെടുത്ത്, അതേ നാമത്തിൽ വിശുദ്ധ മൂറോൻ കൂദാശ ചെയ്ത് വിശ്വാസികൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. നോർത്ത് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ വിശുദ്ധ കൂദാശ നിർവഹിച്ചു. വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാളും, തുടർന്ന് എം.പി.പി., മേയർ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്ത അനുമോദന സമ്മേളനവും നടന്നു. ചടങ്ങുകളുടെ ഭാഗമായി പള്ളിചുറ്റിയുള്ള പ്രദക്ഷിണവും, നേർച്ച സദ്യയും ഭംഗിയായി ക്രമീകരിച്ചു.
- [വർണവിസ്‌മയം: വൈദ്യുത ദീപപ്രഭയിൽ ചെറിയപള്ളി ; പ്രാർത്ഥനാ നിറവിൽ ദൈവാലയം](https://www.jscnews.in/2025/09/6838/): കോതമംഗലം ● ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിന് മിഴി വേകാൻ പള്ളിയും പരിസരവും വൈദ്യുത ദീപലങ്കാരങ്ങളാൽ പ്രഭാപൂരമായി. നഗരത്തിലെ സ്‌ഥാപനങ്ങളും ദീപാലങ്കാരങ്ങളാൽ അണിഞ്ഞൊരുങ്ങി. ഡിജിറ്റൽ ഇല്യൂമിനേഷനിലൂടെ വർണവിസ്മയങ്ങൾ വാരിവിതറുന്ന കാഴ്ചകളിൽ പരിശുദ്ധ ബാവയുടെ അടക്കം നൂറിലേറെ ദൃശ്യങ്ങളാണ് മിന്നിമറയുന്നത്. വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ആന്റണി ജോൺ എം.എൽ.എ, തഹസിൽദാർ എം. അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ പി.ടി ബിജോയ്, ഷിബു തെക്കുംപുറം, മറ്റ് രാഷ്ട്രീയ സാമൂഹികനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകൂടി, സഹവികാരിമാർ, ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിങ് കമ്മിറ്റിയംഗങ്ങൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വൈദ്യുത ദീപാലങ്കാരം സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 12 വരെ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. […]
- [ജീവകാരുണ്യ പ്രവർത്തനങ്ങൾ യുവതലമുറയുടെ സംസ്‍കാരമാകണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6829/): കോർക്ക് ● അയർലൻഡിലെ കോർക്ക് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൃദ്യമായ സ്വീകരണം നൽകി. സന്ധ്യാനമസ്ക്കാരത്തിനായി പളളിയിൽ എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായെ ഇടവകാംഗങ്ങൾ സ്നേഹാദരവോടെ വരവേറ്റു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽശ്രേഷ്ഠ ബാവായുടെ സ്ഥാനലബ്ധിയിൽ ഇടവക ഒന്നടങ്കം ആദരം പ്രകടിപ്പിച്ചു. ഇടവകയുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് അസ്സോസിയേഷന്റെയും, വനിതാ സമാജത്തിന്റെയും സംയുക്ത സഹകരണത്തോടെ അർഹരായവർക്ക് വീടു വെച്ചു നൽകുന്ന ഭവന നിർമ്മാണ പദ്ധതിയായ ‘ബയ്ത്തൊ ദാലോഹേ (ദൈവ ഭവനം)’ശ്രേഷ്ഠ ബാവ ഉദ്ഘാടനം ചെയ്‌തു. ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ പങ്കുവെക്കലിന്റെ ആനന്ദവും സംസ്കാരവും പുതിയ തലമുറ ജീവിതത്തിൽ പകർത്തണമെന്ന് ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. ജീവകാരുണ്യപ്രവർത്തനം എന്നത് നാം ദൈവത്തെയും അയൽക്കാരെയും സ്നേഹിക്കുന്നതിനുള്ള ഉപാധിയാണ്. അതിൽ സന്തോഷവും സമാധാനവും കാരുണ്യവുമുണ്ടെന്ന് ബാവ ഓർമ്മിപ്പിച്ചു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതാണ് യഥാർത്ഥ ക്രൈസ്തവ ദൗത്യം എന്നും […]
- [കോതമംഗലം ഭക്തി സാന്ദ്രം; ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി; ഇനി പ്രാർത്ഥനയുടെയും വൃതശുദ്ധിയുടെയും ദിനരാത്രങ്ങൾ](https://www.jscnews.in/2025/09/6815/): കോതമംഗലം ● പ്രാർത്ഥനയുടെയും വൃതശുദ്ധിയുടെയും ദിനരാത്രങ്ങളിലേക്ക് കോതമംഗലം. ആഗോള സർവ്വമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാമത് ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി കൊടിയുയർത്തിയതോടെ ഭക്തിസാന്ദ്രമായ തുടക്കമായി. ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പരിശുദ്ധ ബാവായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ കോഴിപ്പിള്ളി ചക്കാലക്കുടി ചാപ്പലിൽ നിന്നാണ് പള്ളിയിലേക്ക് പ്രദക്ഷിണം ആരംഭിച്ചത്. ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്ന പ്രദക്ഷിണം വാദ്യമേളങ്ങളുടെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്. പ്രാർത്ഥനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. മതസൗഹാർദത്തിന്റെ പ്രതീകമായി പ്രദക്ഷിണവഴിയിൽ തൂക്കുവിളക്കേന്തി പുതീയ്ക്കൽ സുരേഷ് മുൻ നിരയിൽ ഉണ്ടായിരുന്നു. കോഴിപ്പിള്ളി ചക്കാലക്കുടിയിൽ എത്തിയ പരിശുദ്ധ ബാവയെ ചെറിയപള്ളിയിലേക്ക് വഴികാണിച്ചത് പുതിയ്ക്കൽ കുടുംബാംഗമായിരുന്നു എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണിത്. കൊടിയേറ്റിന് സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങമനാട്ട്, […]
- [പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥത: കലുഷിത സാഹചര്യങ്ങളിൽ സമാധാനത്തിന്റെ ഉറവിടം - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6792/): ബെൽഫാസ്റ്റ് ● പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയിലും പ്രാർത്ഥനയിലും ആശ്രയിക്കുന്നത് സഭ നേരിടുന്ന കലുഷിത സാഹചര്യങ്ങളിൽ ശാന്തിയും സമാധാനവും നൽകുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഓർമ്മപ്പെടുത്തി. ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ കല്ലിട്ട പെരുന്നാളിനോടും പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപനത്തോടും അനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനത്തിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. വിശുദ്ധന്മാരുടെ ജീവിതം ഓരോ വിശ്വാസിക്കും അനുധാവനം ചെയ്യാനുള്ള മഹത്തായ മാതൃകയാണ്. അവരുടെ ജീവിതവഴികൾ പിന്തുടരുക, പെരുന്നാളുകൾ ആചരിക്കുക, തിരുശേഷിപ്പുകൾ വണങ്ങുക, അവർ പകർന്നുനൽകിയ സത്യവിശ്വാസത്തിൽ ജീവിക്കുക എന്നിവയാണ് ഒരു വിശ്വാസിയുടെ യഥാർത്ഥ ക്രിസ്തീയ സാക്ഷ്യം എന്ന് ബാവ ഉദ്ബോധിപ്പിച്ചു. പരിശുദ്ധന്മാരുടെ ജീവിത വഴികൾ സാംശീകരിച്ചുകൊണ്ട് ജീവിതത്തിൽ വിശുദ്ധിയും നന്മയും പ്രാപിക്കുവാനും മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയുടെയും വെളിച്ചത്തിന്റെയും പ്രവാഹമായി മാറുവാനുംവിശ്വാസികൾക്ക് സാധിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു. വ്യവഹാരം ഒരിക്കലും പരിഹാരമാർഗ്ഗമല്ല, സമാധാനത്തിനായുള്ള മാർഗ്ഗങ്ങൾ തേടുന്നതാണ് സഭയുടെ പരമമായ […]
- [ദൈവാലയത്തോട് ചേർന്നുനിൽക്കുമ്പോൾ ജീവിതം കൂടുതൽ പ്രകാശമേറിയതാകും: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6778/): ഡബ്ലിൻ ● ദൈവാലയത്തോട് ചേർന്നുനിൽക്കുമ്പോൾ ജീവിതം കൂടുതൽ പ്രകാശമേറിയതാകുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഡബ്ലിൻ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഇരുപതാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ദൈവാലയത്തോട് ചേർന്നുനിൽക്കുന്ന ജീവിതം, പ്രതിസന്ധികളും പ്രയാസങ്ങളും നേരിടാൻ ആത്മീയശക്തിയും ഉറച്ച ധൈര്യവും നൽകും. വിശ്വാസ കാര്യങ്ങളിൽ നിന്നും അകന്നു പോയ യുവതലമുറ വീണ്ടും സഭയുടെ നിറസാന്നിധ്യത്തിലേക്ക് തിരികെയെത്തുന്നത് വലിയ പ്രത്യാശയുടെയും ആത്മീയ നവോത്ഥാനത്തിന്റെയും അടയാളമാണെന്നും ശ്രേഷ്ഠ ബാവ ചൂണ്ടിക്കാട്ടി. അയർലൻഡും ഇന്ത്യയും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും അയർലൻഡിലെ തന്റെ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചും ബാവ അനുസ്മരിച്ചു. ഇവിടുത്തെ വിശ്വാസികൾക്ക് സഭയോടുള്ള കരുതലിനെയും സ്നേഹത്തെയും ബാവ പ്രശംസിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും വർധിച്ചു വരുന്ന വംശീയതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ബാവ, എല്ലാ മനുഷ്യരും പരസ്പര സഹിഷ്ണുതയോടെയും സഹജീവനത്തിന്റെ മനോഭാവത്തോടെയും ജീവിക്കണമെന്ന് ആഹ്വാനം ചെയ്തു. സമൂഹത്തിലും സഭയിലും […]
- [സഭയുടെ പേരില്‍ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയുണ്ടാകും : യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2025/09/6760/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ 6 പള്ളികളുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസുമായി ബന്ധപ്പെട്ട് സഭയുടെ ഔദ്യോഗിക അറിയിപ്പ് എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റ് വാസ്തവ വിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇ-മെയില്‍ അയക്കണമെന്ന് ആവശ്യപ്പെടുന്ന തരത്തിലുള്ള, കോടതിയുടെ വിലാസവും ഇ-മെയില്‍ ഐഡിയും ഉള്‍പ്പെടുത്തിയുള്ള വ്യാജ പോസ്റ്റ് സഭയുടെ അറിവോടെയോ നിര്‍ദ്ദേശമനുസരിച്ചോ ഉണ്ടായിട്ടുള്ളതല്ലെന്ന് സഭാ വൃത്തങ്ങള്‍ വ്യക്തമാക്കി. സഭയുടെ നിലപാടിനും കേസിനും ദോഷകരമാകണമെന്ന ദുരുദ്ദേശത്തോടെ തയ്യാറാക്കിയ വ്യാജ പ്രചാരണമാണിതെന്ന് സഭ ചൂണ്ടിക്കാട്ടി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. പരി. സഭയെ സ്‌നേഹിക്കുന്ന വിശ്വാസികളാരും ഇത്തരം നിയമ വിരുദ്ധ പ്രവൃത്തികളില്‍ അകപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സഭയുടെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി) പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ23/09/2025
- [ദൈവത്തോടൊപ്പം സഞ്ചരിക്കുന്നവരാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ; ഭക്തി നിർഭരമായി നോക്കിലെ വി. കുർബ്ബാനയർപ്പണം](https://www.jscnews.in/2025/09/6755/): ഡബ്ലിൻ ● ദൈവം നമ്മോടു കൂടെയുണ്ട് എന്ന് നാം ഓർക്കുമ്പോൾത്തന്നെ, നമ്മൾ ദൈവത്തോടൊപ്പമാണോ എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.യൂറോപ്പിലെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രവും പരിശുദ്ധ ദൈവമാതാവിൻ്റെ പ്രത്യക്ഷതയാൽ അനുഗ്രഹീതമായതുമായഅയർലണ്ടിലെ ചരിത്രപ്രസിദ്ധമായ നോക്ക് പള്ളിയില്‍ വിശുദ്ധ കുർബ്ബാന അർപ്പിച്ചതിനു ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ദൈവത്തിൻ്റെ കൂടെ സഞ്ചരിക്കുന്നവരായി നാം മാറണം. നിരന്തരമായ പ്രാർത്ഥനയിലൂടെ ദൈവത്തിൻ്റെ ശബ്ദം കേൾക്കാൻ കഴിയുമെന്ന് പരിശുദ്ധ അമ്മയും പിതാക്കന്മാരും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ആത്മീയ തീക്ഷ്ണതയോടും പരിശുദ്ധാത്മാവിൻ്റെ പ്രേരണയോടുംകൂടി നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു. നാം എത്ര വലിയ നേട്ടങ്ങൾ സ്വന്തമാക്കിയാലും, ദൈവം നമ്മോടൊപ്പമുണ്ട്, നാം ദൈവത്തോടൊപ്പമാണ് സഞ്ചരിക്കുന്നതെന്നുമുള്ള ബോധ്യം വ്യക്തിയായും കുടുംബമായും സമൂഹമായും നമുക്ക് സാക്ഷ്യപ്പെടുത്താൻ സാധിക്കുമ്പോഴാണ് നമ്മുടെ ജീവിതം ലക്ഷ്യത്തിലെത്തുന്നതെന്നും ബാവ കൂട്ടിച്ചേർത്തു. നമ്മുടെ ഭവനങ്ങളിലും ജീവിതത്തിലും പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഉണ്ടാകണം. ദൈവത്തിൻ്റെ […]
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; സെപ്റ്റംബർ 26, 27 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2025/09/6737/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് 2025 സെപ്റ്റംബർ 26, 27 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ സെപ്റ്റംബർ 26 വെള്ളിയാഴ്ച രാവിലെ 8.30 ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശാ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [ശ്രേഷ്ഠ കാതോലിക്ക ബാവായെ വരവേൽക്കാൻ യുകെ ഒരുങ്ങി; സന്ദർശനം ആഘോഷമാക്കാൻ യുകെയിലെ വിശ്വാസികൾ](https://www.jscnews.in/2025/09/6729/): ലണ്ടൻ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വരവേല്‍ക്കാന്‍ യുകെയിലെ വിശ്വാസി സമൂഹം ഒരുങ്ങി. കാതോലിക്ക സ്ഥാന ലബ്ധിക്കു ശേഷം ആദ്യത്തെ യുകെ സന്ദര്‍ശനം ഗംഭീര ആഷോഘമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 21 ഞായർ മുതൽ 28 വരെ നീളുന്ന സന്ദർശനത്തിനായി വിശ്വാസികൾ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. നേരത്തെ കുവൈത്ത് സന്ദർശനത്തിനു ശേഷം അയർലണ്ട് സന്ദർശനത്തിനായി എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. എബിൻ ഊന്നുകല്ലിങ്കൽ, ഫാ. ഗീവർഗ്ഗീസ് തണ്ടായത്ത്, ഡോ. സലിം എന്നിവർ ചേർന്ന് സ്വീകരിച്ചിരുന്നു. തുടർന്ന് അയർലണ്ട് സന്ദർശത്തിനായി ശ്രേഷ്ഠ ബാവ യാത്ര തിരിച്ചു. സെപ്റ്റംബർ 21 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അയർലൻഡിൽ നിന്ന് റോഡ് മാർഗം ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് […]
- [ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും നാളെ](https://www.jscnews.in/2025/09/6700/): ബെൽഫാസ്റ്റ് ● യു.കെ. ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയോസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽകല്ലിട്ട പെരുന്നാളും പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും സെപ്റ്റംബർ 20, 21 (ശനി, ഞായർ) തീയതികളിൽ നടക്കും. സെപ്റ്റംബർ 20 ശനിയാഴ്ച 6-ന് കൊടിയേറ്റ്, തുടർന്ന് സന്ധ്യാ നമസ്ക്കാരം എന്നിവ നടന്നു. സെപ്റ്റംബർ 21 ഞായറാഴ്ച അയർലണ്ടിൽ നിന്നും റോഡ് മാർഗം വൈകിട്ട് 4 മണിക്ക് ബെൽഫാസ്റ്റിൽ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവയെ യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ. അജു വർഗീസ്, സഹവികാരി ഫാ. എൽദോസ് എം.സി, സെക്രട്ടറി പോൾ കുര്യാക്കോസ്, ട്രസ്റ്റി ബെനറ്റ് മാത്യൂ, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഇടവക വിശ്വാസികൾ എന്നിവരുടെ നേതൃത്വത്തിൽ സ്വികരിക്കും. തുടർന്ന് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും യൂറോപ്പിലെ ആദ്യത്തെ തിരുശേഷിപ്പ് സ്ഥാപിക്കുന്നതിനും ശ്രേഷ്ഠ ബാവ മുഖ്യ […]
- [ഏത് പ്രതിസന്ധിയിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ; ആത്മീയ ഉണർവേകി ശ്രേഷ്ഠ ബാവായുടെ സന്ദർശനം](https://www.jscnews.in/2025/09/6693/): കുവൈത്ത്സിറ്റി ● സഭ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ വിശ്വാസി സമൂഹം പ്രാർത്ഥനകളിലൂടെ സഭയെ ശക്തിപ്പെടുത്തണമെന്നും ഏത് പ്രതിസന്ധിയിലും വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന സമൂഹമായിരിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കാതോലിക്ക സ്ഥാനലബ്ധിക്ക് ശേഷം കുവൈത്തിലെ പാത്രിയാർക്കൽ ഇടവകകളായ സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളി, സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി എന്നിവയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻ.ഇ.സി.കെ) ഹാളിൽ നൽകിയ അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. കുവൈറ്റിലെ യാക്കോബായ സുറിയാനി സമൂഹം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് നൽകുന്ന കൈത്താങ്ങലുകൾ വിലമതിക്കാനാകാത്തതാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. കുവൈത്ത് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച് ബിഷപ്പ് ഹിസ് ഗ്രേസ് മിസ്ജി. […]
- [ക്രൂശിലെ സ്നേഹത്തിൻ്റെ സാക്ഷികളായി നാം മാറണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6666/): കുവൈത്ത്സിറ്റി ● സ്നേഹം ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ക്രൂശിനോട് ചേർന്നു നിന്ന് അതിലെ സ്നേഹത്തിന് നാം സാക്ഷികളാകണമെന്നും ലോകത്തിന് പുതിയ ദിശാബോധവും പ്രകാശവും നൽകാൻ ക്രൂശിൻ്റെ സ്നേഹം നമ്മെ ശക്തിപ്പെടുത്തണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കുവൈത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന സ്ലീബാ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മറ്റുള്ളവർക്കുവേണ്ടിയും സ്വന്തം ജീവിതത്തിലും ക്രിസ്തുവിൻ്റെ കുരിശ് നമ്മെ എത്രത്തോളം ശക്തിപ്പെടുത്തുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ക്രിസ്ത്യാനികൾ എന്ന പേരിൽ മാത്രം ഒതുങ്ങാതെ, നമ്മുടെ ജീവിതശൈലി, കാഴ്ചപ്പാടുകൾ, പ്രവൃത്തികൾ, ഇടപെടലുകൾ എന്നിവയെല്ലാം ക്രിസ്തുവിൻ്റെ സുവിശേഷത്തിൽ അധിഷ്ഠിതമായിരിക്കണം. കുരിശിലൂടെ ക്രിസ്തു നമ്മെ പഠിപ്പിച്ച സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കുകയും, അതിന് പ്രത്യുപകാരമായി നമ്മുടെ ജീവിതത്തിൽ അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതമെന്ന് ബാവ ഓർമ്മിപ്പിച്ചു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മുന്നോട്ട് പോകാനുള്ള […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായെ വരവേൽക്കാൻ അയര്‍ലണ്ട് ഒരുങ്ങി; സന്ദര്‍ശനം ആഘോഷമാക്കാൻ അയര്‍ലണ്ടിലെ വിശ്വാസികള്‍](https://www.jscnews.in/2025/09/6640/): ഡബ്ലിൻ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ വരവേല്‍ക്കാന്‍ അയര്‍ലണ്ടിലെ വിശ്വാസി സമൂഹം ഒരുങ്ങി. കാതോലിക്ക സ്ഥാന ലബ്ധിക്കു ശേഷം ആദ്യത്തെ അയര്‍ലണ്ട് സന്ദര്‍ശനം ഗംഭീര ആഷോഘമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഇന്ന് സെപ്റ്റംബർ 19 വെള്ളി മുതല്‍ 24 വരെയാണ് ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത സന്ദര്‍ശനം. ഇന്ന് അയര്‍ലണ്ട് ഷാനോണ്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ശ്രേഷ്ഠ ബാവായെ അയര്‍ലണ്ട് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോര്‍ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. ജിനോ ജോസഫ്, സെക്രട്ടറി ഫാ. ഡോ. ജോബി സ്‌കറിയ, ട്രഷറര്‍ സുനില്‍ എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഭദ്രാസന ഭാരവാഹികളും കൗണ്‍സില്‍ അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. വൈകിട്ട് ഗാൽവേയിലേക്ക് പോകുന്ന ബാവ, ഗാൽവേ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ സന്ധ്യാപ്രാര്‍ത്ഥനക്ക് നേതൃത്വം നൽകും. 20-ന് ശനിയാഴ്ച വൈകിട്ട് 4 […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഗാറ്റ്‌വിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി](https://www.jscnews.in/2025/09/6632/): ലണ്ടൻ ● കുവൈറ്റിലെ സന്ദർശനം പൂർത്തിയാക്കി യുകെ ഭദ്രാസന സന്ദർശനത്തിനായി ലണ്ടൻ ഗാറ്റ്‌വിക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് യുകെ ഭദ്രാസന കൗൺസിൽ നേതൃത്വത്തിൽ സ്വീകരണം നൽകി. യുകെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. എബിൻ മർക്കോസ് ഊന്നുകല്ലിങ്കൽ, ലണ്ടൻ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, ഡോ. സലിം എന്നിവർ ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. ശ്രേഷ്ഠ ബാവ മുഖ്യ അതിഥിയായി എത്തുന്ന യുകെ ഭദ്രാസന കുടുംബ സംഗമം സെപ്റ്റംബർ 27, 28 തീയതികളിൽ റെഡിച്ച് പള്ളിയുടെ ആഭിമുഖ്യത്തിൽ ബർമിങ്ഹാമിൽ വച്ച് വിവിധ പരിപാടികളോടെ നടത്തപ്പെടും .
- [കുവൈത്ത് മോർ അത്താനാസിയോസ് യാക്കോബായ സൺഡേ സ്കൂളിന് എം.ജെ.എസ്.എസ്.എ യു.കെ ഭദ്രാസനത്തിന്റെ ആദരം നൽകി](https://www.jscnews.in/2025/09/6624/): കുവൈത്ത് സിറ്റി ● മലങ്കര യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷൻ – യു.കെ. ഭദ്രാസനത്തിന്റെ ആദരം കുവൈറ്റ് മോർ അത്താനാസിയോസ് ജാക്കബൈറ്റ് സൺഡേ സ്കൂളിന് നൽകി. വർഷങ്ങളായി കുവൈത്തിലെ മോർ അത്താനാസിയോസ് സൺഡേസ്കൂൾ “ജാക്കബൈറ്റ് വെക്കേഷൻ ബൈബിൾ സ്കൂൾ” (ജെ.എസ്.വി.ബി.എസ്) വഴിയായി യു.കെ ഭദ്രാസനത്തിനു നൽകുന്ന സേവനകൾക്ക് വേണ്ടിയാണ് ആദരവ്. ബാഹ്യകേരളത്തിലെ വിവിധ പള്ളികളിലും ഇന്ത്യയ്ക്ക് വെളിയിൽ വിവിധ ഭദ്രാസനങ്ങളിലും മോർ അത്താനാസിയോസ് സൺഡേസ്കൂൾ പ്രസിദ്ധീകരിക്കുന്ന വി.ബി.എസ് പുസ്‌തകങ്ങളും പാട്ടുകളും ഉപയോഗിച്ച് വരുന്നു. കുവൈത്ത് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്‌സ് വലിയ പള്ളിയുടെ ആത്മീയ സംഘടനയായി 1977-ൽ സ്ഥാപിതമായ മോർ അത്താനാസിയോസ് സൺഡേ സ്കൂൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൺഡേ സ്‌ക്കൂൾ പ്രസ്ഥാനം ആണ്. 500-ലധികം കുട്ടികളും അൻപതിൽ പരം അധ്യാപകരും മോർ അത്താനാസിയോസ് സൺഡേ സ്കൂളിന്റെ ഭാഗമാണ്. കുവൈത്ത് ഇടവകയുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തിൽ […]
- [മാർ തോമ ചെറിയപള്ളി കന്നി 20 പെരുന്നാളിന് കോതമംഗലം ഒരുങ്ങി; തീർത്ഥാടന വിളംബര ഘോഷയാത്രയ്ക്ക് തുടക്കമായി](https://www.jscnews.in/2025/09/6617/): കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ ‘കന്നി 20’ പെരുന്നാൾ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ നടക്കും. പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 340-ാം ഓർമപ്പെരുന്നാളാണിത്. ഒക്ടോബർ 2 മുതൽ 4 വരെയാണ് പ്രധാന പെരുന്നാൾ. സെപ്റ്റംബർ 25 ന് രാവിലെ 7:15 ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, വൈകിട്ട് 4 മണിക്ക് ചക്കാലക്കുടി ചാപ്പലിൽ നിന്ന് പള്ളിയിലേക്കു പ്രദക്ഷിണം, 5 മണിക്ക് കൊടിയേറ്റ് വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. തുടർന്ന് കരിങ്ങാച്ചിറ പള്ളിയിൽ നിന്നുള്ള തമുക്ക് നേർച്ചയുടെ വിതരണം നടത്തും. സെപ്റ്റംബർ 26 വെള്ളിയാഴ്ച കൽക്കുരിശ് പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 7:15ന് അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, […]
- [സ്വിൻഡനിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ ഇടവക ആരംഭിച്ചു](https://www.jscnews.in/2025/09/6608/): സ്വിൻഡൻ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.കെ ഭദ്രാസനത്തിൻ്റെ കീഴിൽ സ്വിൻഡനിൽ സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്ന നാമത്തിൽ പുതിയ ഇടവക ആരംഭിച്ചു. യു.കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കൽപ്പന പ്രകാരം ഭദ്രാസന കൗൺസിൽ അംഗീകാരത്തോടെയാണ് പുതിയ ഇടവക ആരംഭിച്ചത്. വികാരി ഫാ. നിതിൻ ബേബി മാമ്മൻ്റെ മുഖ്യ കാർമികത്വത്തിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് ഇടവക മെത്രാപ്പോലീത്തയുടെ അംഗീകാര കൽപ്പന വായിച്ചു. ഫാ. സിജോ ഫിലിപ്പ് സഹകാർമികത്വം വഹിച്ചു. ശേഷം പൊതുയോഗം കൂടി ഭരണ സമിതിയെ തിരഞ്ഞെടുത്തു. യുകെയിൽ സ്വിൻഡൻ, സൈറെൻസെസ്റ്റർ, വിൽട്‌ഷയർ എന്നിവിടങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്ക് വി. ആരാധനയിൽ വന്ന് സംബന്ധിക്കുവാൻ ഏറെ പ്രയോജനപ്പെടുന്നതാണ് ഈ ദൈവാലയം. കൂടുതൽ വിവരങ്ങൾക്ക്: ഫാ. നിതിൻ ബേബി (വികാരി) – +44 7554 468067
- [ക്രൂശിനോട് ചേർന്നുനിൽക്കുന്നവർക്ക് രക്ഷയുടെ പൂർണ്ണാനുഭവം ഉറപ്പായുണ്ടാകും: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6599/): കുവൈത്ത്സിറ്റി ● ക്രൂശിനോട് ചേർന്നുനിൽക്കുന്നവർക്ക് രക്ഷയുടെ പൂർണ്ണാനുഭവം ഉറപ്പായുണ്ടാകുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.കുവൈത്ത് സെന്റ് ജോര്‍ജ് യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ നടന്ന സ്ലീബാ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. കര്‍ത്താവിൻ്റെ രക്ഷാകരമായ വീണ്ടെടുപ്പാണ് സ്ലീബാ പെരുന്നാളിൽ അനുസ്മരിക്കുന്നത്. ക്രൂശോളം താഴുവാനുള്ള ഒരു ആഹ്വാനം കൂടിയാണ് ഓരോ സ്ലീബാ പെരുന്നാൾ ആഘോഷവും. സ്നേഹം മാഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിന് പുതിയ ദിശാബോധവും പ്രകാശവും നൽകാൻ ക്രൂശിൻ്റെ സ്നേഹം നമ്മെ ബലപ്പെടുത്തട്ടെയെന്നും സഹജീവികളെ സ്നേഹിക്കുകയും അവരെ കരുതുകയും ചെയ്യുമ്പോൾ ക്രൂശിലെ സ്നേഹത്തിൻ്റെ സാക്ഷികളായി നാം മാറുന്നുവെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. ക്രിസ്തുവിന്റെ കുരിശിലെ സഹനമാണ് രക്ഷയുടെ പാത. സഹനത്തിന്റെ വഴി തിരഞ്ഞെടുക്കുക എന്നത് ഓരോ ക്രിസ്ത്യാനിയുടെയും പരമമായ നിയോഗമാണ്. പ്രതിസന്ധികളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതത്തിൽ കുരിശിനെ കവചമാക്കി മുന്നോട്ട് പോകാൻ വിശ്വാസികൾക്ക് സാധിക്കണമെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. പൗരസ്ത്യസഭയുടെ […]
- [ആയിരക്കണക്കിന് വിശ്വാസികൾക്ക് ആശ്വാസത്തിന്റെ പൊൻവെളിച്ചമേകി അമ്മയുടെ തിരുനട അടച്ചു](https://www.jscnews.in/2025/09/6584/): മണർകാട് ● വിശ്വാസസമൂഹത്തിന് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കാത്തിരിപ്പിന്റെ പ്രത്യാശ നൽകി എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നട അടച്ചു. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വി. സ്ലീബാ പെരുന്നാൾ ദിനമായ ഇന്നലെ സന്ധ്യാപ്രാർത്ഥനയോടെയാണ് നടയടച്ചത്. പ്രതിസന്ധികളിലും വേദനകളിലും പതറാതെ പരിശുദ്ധ അമ്മയെ പോലെ ക്ഷമ ഉൾക്കൊണ്ടു കുരിശിന്റെ സമീപം നിൽക്കാൻ കഴിയണമെന്നു അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. പ്രാർഥനയ്ക്കു ഒടുവിൽ ഭക്തർ ഈണത്തിൽ പാടിയ “നിന്നാൾ സ്തുതിയൊടു രാജമകൾ…” എന്ന കുക്കിലിയോൻ ഗാനത്തോടെ പ്രധാന മദ്ബഹയിലെ തിരശീല മെല്ലെ തെക്കുനിന്നു വലത്തോട്ടു നീങ്ങി. പിന്നാലെ പുണ്യദർശനത്തിൻ്റെ അപൂർവമായ എട്ടു സുകൃത ദിനങ്ങൾ നൽകിയ വി. മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം കാണാമറയത്തായി. […]
- [പി.പി. തങ്കച്ചന് യാത്രാമൊഴി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ സംസ്‌കാരം നടത്തി](https://www.jscnews.in/2025/09/6576/): അങ്കമാലി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനും മുൻ മന്ത്രിയുമായ കമാണ്ടർ പി.പി തങ്കച്ചന് പരിശുദ്ധ സഭയും ജന്മനാടും വിടയേകി. രണ്ട് ദിവസങ്ങളിലായി പ്രമുഖർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പെരുമ്പാവുരിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് സംസ്കാര ശുശ്രൂഷകൾ തുടങ്ങി. വൈകിട്ട് 3 മണിയോടെ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കാരം നടന്നു. വസതിയിൽ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷ. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ അത്താനാസിയോസ് ഏലിയാസ്, മോർ യൂലിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, വന്ദ്യ ഗീവർഗീസ് കുറ്റിപ്പുഴ റമ്പാൻ എന്നിവർ സഹ കാർമികത്വം വഹിച്ചു. പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നടന്നു. അകപ്പറമ്പ് കത്തീഡ്രലിൽ നടന്ന മരണാനന്തര ശുശ്രൂഷകൾക്ക് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ […]
- [രക്ഷാകരമായ വിശുദ്ധ സ്ലീബാ പെരുന്നാൾ](https://www.jscnews.in/2025/09/6554/): രക്ഷാകരമായ സ്ലീബാ പെരുന്നാൾ സെപ്റ്റംബർ മാസം 14-ാം തീയതി സുറിയാനി സഭയുടെ മക്കൾ കൊണ്ടാടുകയാണ്. കുസ്തന്തീനോസ് രാജാവ് ആകാശത്തിൽ വിശുദ്ധ സ്ലീബായുടെ അടയാളം കാണുകയും അത് യുദ്ധങ്ങളിൽ നിന്നും അവനെ രക്ഷിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മാതാവായ ഹെലനി രാജ്ഞി കർത്താവിനെ ക്രൂശിച്ച സ്ലീബായെ അന്വേഷിച്ച് ഊർശിലേമിലെത്തി. നമ്മുടെ കർത്താവിനെ വഹിച്ച സ്ലീബായെ ഗോഗുൽത്തായുടെ സമീപമുള്ള കുളത്തിൽ നിന്നും കണ്ടെടുത്തു. ഈ വാർത്ത കുസ്തന്തീനോസ് പോലീസിൽ അറിയിക്കുവാനായി യേരുശലേമിൽ നിന്നും കുസ്തന്തീനോസ് പോലീസ് വരെയുള്ള ഉയർന്ന പർവ്വതങ്ങളുടെ മുകളിൽ തീ കത്തിക്കുകയും ചെയ്തു. ഈ ഒരു പാരമ്പര്യം ഇപ്പോഴും സിറിയ രാജ്യത്ത് കണ്ടുവരുന്നു. സിറിയായിൽ വി. തക്ലായുടെ കബറിടം സ്ഥിതി ചെയ്യുന്ന ‘മാലുല’ എന്ന പർവ്വതത്തിന്റെ മുകളിൽ ഇപ്പോഴും ഈ പെരുന്നാൾ പഴയ സംഭവത്തെ അനുസ്മരിച്ച് ഉയരത്തിൽ തീ കത്തിച്ച് ആഘോഷിക്കുന്നു. സുറിയാനി സഭയിൽ തുർക്കി ദേശത്ത് രണ്ട് പ്രധാനപ്പെട്ട ദൈവാലയങ്ങളിൽ വിശുദ്ധ സ്ലീബായുടെ അംശം സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ അപ്രേം മാമ്മോദീസ മുങ്ങിയ ദയർ […]
- [കമാണ്ടർ പി.പി. തങ്കച്ചന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം ഇന്ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് പള്ളിയിൽ](https://www.jscnews.in/2025/09/6550/): അങ്കമാലി ● സഭയുടെ വിശ്വസ്ത പുത്രനും മുൻ മന്ത്രിയും എഴുപതുകളിലെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ സംരക്ഷണ പോരാട്ടത്തിൽ ധീരോദാത്തമായ നേതൃത്വം കൊടുത്ത് എന്നും നീതിയുടെ ശബ്ദമായിരുന്ന കമാണ്ടർ പി.പി. തങ്കച്ചന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരം ഇന്ന് (സെപ്റ്റംബർ 13 ശനി) ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിൽ മരണാനന്തര ശുശ്രൂഷകൾ ആരംഭിക്കും. 2.30 ന് ഭൗതികദേഹം ഇടവക പള്ളിയായ നെടുമ്പാശ്ശേരി അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എത്തിച്ചേരും. സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികൾ നൽകി ആദരിക്കും. തുടർന്ന് മരണാനന്തര ശുശ്രൂഷയുടെ അവസാന ക്രമം പളളിയിൽ ആരംഭിക്കും. വൈകിട്ട് 4 ന് സെമിത്തേരിയിൽ സംസ്കാരം നടത്തും. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തയും സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരും ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. ഇന്നലെ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് വിലാപ യാത്രയായി മൃതദേഹം പെരുമ്പാവൂരിലെ പൈനാടത്ത് (രേഖാഭവൻ) വീട്ടിലെത്തിച്ചു. രാവിലെ മുതൽ […]
- [കുടുംബാന്തരീക്ഷം പരി. ദൈവമാതാവിൻ്റെ നിറസാന്നിധ്യമുള്ളതാക്കി മാറ്റിയെടുക്കണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6537/): മണർകാട് ● കുടുംബാന്തരീക്ഷം പരി. ദൈവമാതാവിൻ്റെ നിറസാന്നിധ്യമുള്ളതാക്കി മാറ്റിയെടുക്കുമ്പോൾ ഏത് പ്രതിസന്ധിയെയും പ്രതികൂലതകളെയും അതിജീവിക്കാനുള്ള ശക്തിയും കരുത്തും ലഭിക്കുമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ച് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ. വി. ദൈവമാതാവിൻ്റെ നിറസാന്നിധ്യമുള്ളപ്പോൾ, ആശ്വാസം തരുന്നവനായ ദൈവം കൂടെയുണ്ടെന്ന ബോധ്യത്തിൽ വിശ്വാസികൾക്ക് മുന്നോട്ട് പോകാനാകും. എന്നാൽ ഇന്നത്തെ സമൂഹത്തിൽ സംഭവിക്കാനിരിക്കുന്ന പ്രതിസന്ധികളെ മുൻകൂട്ടി തിരിച്ചറിയാനുള്ള വരം പലർക്കും നഷ്ടപ്പെട്ടിട്ടില്ലേയെന്ന ചോദ്യമാണ് നമ്മെ നേരിടുന്നതെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. ദൈവം തന്ന നന്മകളെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്ന മനോഭാവത്തിലാണ് വിശ്വാസികൾ ജീവിക്കേണ്ടത്. ലഭിക്കാത്ത അനുഗ്രഹങ്ങളെ കുറിച്ച് നിരാശപ്പെടുകയോ പരിഭവപ്പെടുകയോ ചെയ്യാതെ, ലഭിച്ച അനുഗ്രഹങ്ങൾക്കനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യണം. മനുഷ്യന്റെ മുഴുവൻ പരിശ്രമവും അവന്റെ എല്ലാ ആഗ്രഹങ്ങളും ആശ്വാസത്തിനായുള്ള തിരച്ചിലാണ്. ജീവിതത്തിന്റെ […]
- [വിടവാങ്ങിയത് സഭയുടെ വിശ്വസ്ത പുത്രനും മുന്നണിപ്പോരാളിയും : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6533/): പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വസ്ത പുത്രനും, മുൻ സഭാ വര്‍ക്കിഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗവും കേരള നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന കമാണ്ടര്‍ ശ്രീ. പി.പി. തങ്കച്ചന്റെ ദേഹവിയോഗം പരിശുദ്ധ സഭയ്ക്കും പൊതു സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പരിശുദ്ധ സഭയുടെ പ്രതിസന്ധിഘട്ടങ്ങളിലും പ്രത്യേകിച്ച് എഴുപതുകളിൽ ആലുവായിൽ നടന്ന വിശ്വാസ സംരക്ഷണ പോരാട്ടത്തിലും ധീരോദാത്തമായ നേതൃത്വം കൊടുത്ത മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. പരിശുദ്ധ സഭയ്ക്കു വേണ്ടി വിശ്വാസികൾക്കൊപ്പം മർദ്ദനവും പീഡനവും സഹിച്ച് പോരാടിയ തികഞ്ഞ സഭാ സ്നേഹി കൂടിയായിരുന്ന അദ്ദേഹം സഭയ്ക്ക് നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും. കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന ബാവായുടെ വിശ്വസ്തനായിരുന്ന കമാണ്ടർ പി. പി. തങ്കച്ചൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും വളർച്ചയിലും നിസ്തുലമായ പങ്ക് വഹിച്ചുവെന്നും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ ആഗാധമായ ദു:ഖം […]
- [മുൻ മന്ത്രി പി.പി തങ്കച്ചൻ അന്തരിച്ചു](https://www.jscnews.in/2025/09/6526/): ആലുവ ● മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി തങ്കച്ചൻ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദീർഘകാലം യു.ഡി.എഫ് കൺവീനറായി പ്രവർത്തിച്ചു. എഴുപതുകളിലെ വിശ്വാസ പോരാട്ടത്തിൽ പരിശുദ്ധ സഭയ്ക്ക് ധീരോദാത്തമായ നേതൃത്വം കൊടുത്ത മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. സഭയുടെ വിശ്വസ്ത പുത്രനായിരുന്നു. സഭയുടെ വർക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. ആലുവായിൽ നടന്ന സഹന സമരങ്ങളിൽ സുധീരമായ നേതൃത്വം നൽകി സഭയ്ക്കു വേണ്ടി മർദ്ദനവും പീഢനവും സഹിച്ച സഭാ സ്നേഹിയായിരുന്നു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതയിലും വളർച്ചയിലും മുഖ്യ പങ്കു വഹിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഷെവലിയാർ, കമാണ്ടർ പദവി നൽകി ആദരിച്ചിട്ടുണ്ട്. കമാണ്ടർ പി.പി തങ്കച്ചന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാജ്ഞലികൾ.
- [സുവിശേഷത്തിൽ ജീവിക്കുന്ന ജീവിതമാണ് ക്രിസ്തീയ സാക്ഷ്യം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6519/): കുണ്ടറ ● സുവിശേഷത്തിൽ ജീവിക്കുന്ന ജീവിതമാണ് ക്രിസ്തീയ സാക്ഷ്യമെന്ന്ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കുണ്ടറ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഒരുക്കിയ അനുമോദന സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സുവിശേഷത്തിൽ ജീവിക്കുന്നതും, സുവിശേഷം കൊണ്ട് മാത്രം ജീവിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നമ്മുക്ക് വേണ്ടത് സുവിശേഷത്തിൽ ജീവിക്കുന്ന ക്രിസ്തീയ സാക്ഷ്യത്തോടു കൂടിയ തീർത്ഥാടന ജീവിതമാണ്. അത്തരം ജീവിതത്തിലേക്കു നമ്മെ നയിക്കണമെന്നതാണ് പരിശുദ്ധ അമ്മയുടെ പെരുന്നാൾ നൽകുന്ന സന്ദേശമെന്ന് ബാവ ഓർമ്മപ്പെടുത്തി. കർത്താവായ യേശുക്രിസ്തു നമ്മെ പഠിപ്പിച്ച സുവിശേഷവും പ്രബോധനങ്ങളും ഉപമകളും ജീവിതത്തിൽ പ്രായോഗികമാക്കാനായിരിക്കണം നമ്മുടെ പരിശ്രമം. അധരംകൊണ്ട് മാത്രം ചെയ്യുന്ന പ്രാർത്ഥനകൾക്കും ആരാധനകൾക്കും ആഴത്തിലുള്ള അർത്ഥം ഉണ്ടാകണമെങ്കിൽ അത് ജീവിതത്തിലൂടെ പ്രതിഫലിക്കണം. ദൈവം നമ്മെ ഉയർത്തിയിരിക്കുന്നുവെന്ന തിരിച്ചറിവോടെ ജീവിതത്തിൽ നന്ദി പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് ബാവ പറഞ്ഞു. മനുഷ്യജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് സർവ്വവും നിയന്ത്രിക്കുന്ന ദൈവമുണ്ടെന്നുള്ള ബോധ്യമാണ്. എല്ലായിടത്തും, എല്ലാവരിലും […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് കുവൈറ്റ് പാത്രിയാർക്കൽ ഇടവകകളുടെ സ്നേഹാദരവ് സെപ്റ്റംബർ 12 ന്](https://www.jscnews.in/2025/09/6507/): കുവൈത്ത്സിറ്റി ● യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് കുവൈത്തിൽ പാത്രിയാർക്കൽ ഇടവകകളുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കും. സെപ്റ്റംബർ 12 വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് കുവൈത്ത് (എൻ.ഇ.സി.കെ) ലാണ് ശ്രേഷ്ഠ ബാവയ്ക്ക് സുറിയാനി സഭയുടെ കീഴിലുള്ള സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് പള്ളി, സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി തുടങ്ങിയ ഇടവകകളുടെ ആഭിമുഖ്യത്തിൽ സ്വീകരണം ക്രമീകരിച്ചിട്ടുള്ളത്. യോഗത്തിൽ കുവൈത്തിലെ എംബസി പ്രതിനിധികൾ, വിവിധ സഹോദര സഭയിലെ മെത്രാപ്പോലീത്തന്മാർ, വികാരിമാർ, വിവിധ മതമേലധ്യക്ഷന്മാർ, സാമൂഹ്യ-സാംസ്‌കാരിക നേതാക്കൾ എന്നിവർ സംബന്ധിക്കും. സെപ്റ്റംബർ 12 വെള്ളിയാഴ്ച രാവിലെ 5.30 മുതൽ 8 വരെ കുവൈറ്റ് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും, സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് അഹമ്മദി സെന്റ് പോൾസ് ആംഗ്ലിക്കൻ ചർച്ചിലും ശ്രേഷ്ഠ ബാവയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ഇന്ന് സെപ്റ്റംബർ […]
- [ഫാ. ഡോ. ജോർജ് വർഗീസ് കീഴേത്തുമറ്റത്തിൽ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2025/09/6500/): കുറ്റ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികരും കുറ്റ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുവായ ഫാ. ഡോ. ജോർജ് വർഗീസ് കീഴേത്തുമറ്റത്തിൽ (82) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ന് സെപ്റ്റംബർ 10 ബുധൻവൈകിട്ട് 5 ന് ഭൗതീക ശരീരം മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. തുടർന്ന് 6 ന് സന്ധ്യാപ്രാർത്ഥനയോടെ ശുശ്രൂഷകൾ ആരംഭിക്കും. നാളെ സെപ്റ്റംബർ 11 വ്യാഴം രാവിലെ 10 ന് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് 11.30 ന് ഭവനത്തിൽ നിന്ന് വിലാപ യാത്ര കുറ്റ സെന്റ് ജോർജ് പള്ളിയിലേക്ക് പുറപ്പെടും. 12.30 മുതൽ തുടർ ശുശ്രൂഷകൾ പൂർത്തീകരിച്ച് വൈകിട്ട് 3 ന് സമാപന ശുശ്രൂഷയും തുടർന്ന് 4 ന് സംസ്കാരവും നടത്തും. വന്ദ്യ വൈദികന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ
- [നിയുക്ത ഉപരാഷ്ട്രപതി ബഹു. സി.പി രാധാകൃഷ്ണന് ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസകൾ നേർന്നു](https://www.jscnews.in/2025/09/6496/): പുത്തൻകുരിശ് ● രാജ്യത്തിന്റെ നിയുക്ത ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബഹു. സി.പി. രാധാകൃഷ്ണന്, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസകൾ നേർന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പിന്നോക്കം നിൽക്കുന്നവരെ കരുതലോടെ ചേർത്തു നിർത്തുന്ന മനുഷ്യ സ്നേഹിയായ അദ്ദേഹം, സഭയുമായി എപ്പോഴും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. തൻ്റെ കാതോലിക്കാ സ്ഥാനലബ്ധിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചതും, സഭയുടെ വിവിധ സാമൂഹ്യ-സേവന പ്രവർത്തനങ്ങൾക്കും ലഹരി വിപത്തിനെതിരെ സഭ നടത്തുന്ന പോരാട്ടങ്ങൾക്കും അദ്ദേഹം പിന്തുണയും പ്രോത്സാഹനവും നൽകിയതും ശ്രേഷ്ഠ ബാവ അനുസ്മരിച്ചു. ഏവരെയും സൗമ്യതയോടെയും സ്നേഹത്തോടെയും ചേർത്തുനിർത്തുന്ന ശ്രീ. സി.പി രാധാകൃഷ്ണന് പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുവാൻ സാധിക്കട്ടെയെന്നും, അദ്ദേഹത്തിൻ്റെ സേവനം നമ്മുടെ രാഷ്ട്രത്തിന് വിലപ്പെട്ട സമ്പത്തായി മാറട്ടെയെന്നും ബാവ ആശംസിച്ചു. ഭാരതത്തിൻ്റെ മഹത്തായ പൈതൃകവും മതേതര മൂല്യങ്ങളും സംരക്ഷിച്ച് ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും സഭയുടെ എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത(മീഡിയാ […]
- [പ്രതിസന്ധികളില്ലാത്ത നല്ല നാളേക്കായി പ്രാർത്ഥിക്കണം: ശ്രേഷ്‌ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/09/6480/): കായംകുളം ● വ്യവഹാരങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു നല്ല നാളേക്കായി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും വിശ്വാസികളായ ഏവർക്കും കഴിയണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. കട്ടച്ചിറ ആഗോള മരിയൻ തീർഥാടന കേന്ദ്രത്തിലെ എട്ടുനോമ്പ് പെരുന്നാളിൻ്റെ ഭാഗമായി നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ച ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബാവ. മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് കട്ടച്ചിറയിൽ നിരന്തരമുണ്ടാവുന്ന തർക്കങ്ങൾ വേദനാജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ജാഗ്രത പുലർത്തണമെന്നും കട്ടച്ചിറയിലെ ഇടവക ജനങ്ങൾ സഭയ്ക്ക് എന്നും അഭിമാനമാണെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. കട്ടച്ചിറയിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടവക വിശ്വാസികൾ ചേർന്ന് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് സ്വീകരിച്ചാനയിച്ചു. സഭാ വിശ്വാസികൾ അടക്കം സമൂഹത്തിൻ്റെ നാനാതുറയിലുള്ള ഒട്ടധികം പേർ ബാവായെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് കെ. ദീപ, സ്ഥിരം സമിതി ചെയർമാൻ ശശിധരൻ നായർ, […]
- [സഭയിൽ മാതൃകാപരമായ മാറ്റം വരണം: ശ്രേഷ്ഠ കാതോലിക്ക ബാവ; മുംബൈ ഭദ്രാസനത്തിൻ്റെ സ്നേഹോഷ്‌മള സ്വീകരണം](https://www.jscnews.in/2026/01/8703/): മുംബൈ ● സഭയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ മാതൃകാപരമായ മാറ്റമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നയാളാണു താനെന്നു മുംബൈ ഭദ്രാസനം നൽകിയ സ്വീകരണ സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ‘ശ്രേഷ്ഠ കാതോലിക്ക ബാവായായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മറ്റു സഭകളുടെ പൂർണപിന്തുണ ലഭിക്കുന്നുണ്ട്. മാർത്തോമ്മാ സഭയും മലങ്കര കത്തോലിക്കാ സഭയും സിറോ മലബാർ സഭയും ലത്തീൻ സഭയും മറ്റു സഭകളുമെല്ലാം വലിയ പിന്തുണ നൽകുന്നുണ്ട്. എല്ലാറ്റിലും ഒരു ശാന്തതയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം’- ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. സമൃദ്ധിയുടെയും സമാധാനത്തിന്റെയും മണ്ണാണു മഹാരാഷ്ട്ര. ഈ മണ്ണിൽ അഭിമാനത്തോടെയാണു നാം ജീവിക്കുന്നത്. ആത്മാർഥമായ പിന്തുണയാണ് എല്ലാ മേഖലകളിൽ നിന്നും സഭയ്ക്കു ലഭിക്കുന്നത്. മുംബൈ ഭദ്രാസനത്തിന്റെ സ്വീകരണം ഗംഭീരമായി. മുതിർന്നവരും കുട്ടികളും അടക്കം ദൂരദേശത്ത് നിന്നുള്ളവർ പോലും ഇവിടേക്ക് എത്തിയതു സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്. ‘മാറിവരുന്ന കാലഘട്ടത്തിൽ ഭാരതത്തിലെ സഭ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്’- മലങ്കര കത്തോലിക്കാ സഭ പുണെ – ഖഡ്‌കി ബിഷപ്പ് […]
- [പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2026/01/8698/): പുത്തൻകുരിശ് ● പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് തിരുമേനിയുടെ (ആലുവായിലെ വലിയ തിരുമേനി) ഓർമ്മപ്പെരുന്നാൾ പരിശുദ്ധൻ്റെ നാമത്തിലുള്ള ആദ്യ ദൈവാലയമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ഭക്ത്യാദരപൂർവ്വം കൊടിയേറി. ഇന്ന് (ജനുവരി 10 ശനി) രാവിലെ വിശുദ്ധ കുർബ്ബാനാന്തരം തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് നിർവഹിച്ചു.വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, പരിശുദ്ധൻ്റെ തിരുശേഷിപ്പ് പേടകത്തിൽ ധൂപപ്രാർത്ഥന, തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ ധൂപപാർത്ഥന എന്നിവ നടക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും. പ്രധാനപ്പെരുന്നാൾ ദിനമായ നാളെ (ജനുവരി 11 ഞായറാഴ്ച) രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 7:45-ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിമേൽ […]
- [നവീകരിച്ച വിലങ്ങ് സെൻ്റ് മേരീസ് ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശ ജനുവരി 9,10 തീയതികളിൽ](https://www.jscnews.in/2026/01/8691/): കിഴക്കമ്പലം ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ വിലങ്ങ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നവീകരണം പൂർത്തിയാക്കിയ ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ജനുവരി 9,10 (വെള്ളി, ശനി) തീയതികളിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമികത്വത്തിലും മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹ കാർമാകത്വത്തിലും വി. മൂറോൻ അഭിഷേക കൂദാശ നിർവഹിക്കപ്പെടും. ജനുവരി 9 വെള്ളി വൈകിട്ട് 5.30-ന് ദൈവാലയ കൂദാശയ്ക്കായി എഴുന്നള്ളി വരുന്ന ശ്രേഷ്ഠ കാതോലിക്ക ബാവായെയും അഭിവന്ദ്യ മെത്രാപ്പോലിത്തമാരെയും സെൻ്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് കുരിശുംതൊട്ടിയിൽ നിന്നും പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. 6-ന് സന്ധ്യാനമസ്ക്കാരത്തെ തുടർന്ന് വി. മൂറോൻ അഭിഷേക കൂദാശ നടക്കും. ജനുവരി 10 ശനി രാവിലെ 7-ന് പ്രഭാതനമസ്ക്കാരം, 8-ന് അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ […]
- [മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ ഓർമ്മപ്പെരുന്നാളും ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ](https://www.jscnews.in/2026/01/8688/): പത്തനംതിട്ട ● മഞ്ഞിനിക്കര സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം നാളെ (ജനുവരി 8 വ്യാഴാഴ്ച) നടക്കും. രാവിലെ 7-ന് പ്രഭാത നമസ്കാരം,8-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാർമികത്വത്തിൽ വി. കുർബ്ബാന,10-ന് പ്രദക്ഷിണം എന്നിവ നടക്കും തുടർന്ന് നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ബഹു. പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ പ്രഭാഷണം നടത്തും. മത, രാഷ്ട്രീയ മേഖലയിലെ വിശിഷ്ട വ്യക്തികൾ ആശംസകൾ അർപ്പിക്കും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാൾ ആരംഭിച്ചു; ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം](https://www.jscnews.in/2026/01/8680/): പൂത്തൃക്ക ● കണ്ടനാട് ഭദ്രാസനത്തിലെ പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 94-ാമത് പ്രധാന പെരുന്നാളും മോർ സ്തേഫാനോസ് സഹദായുടെ ഓർമ്മയും ആരംഭിച്ചു. ജനുവരി 7 ബുധൻ രാവിലെ 6.30-ന് പ്രഭാത നമസ്കാരം,7 മണിക്ക് വി. കുർബ്ബാന, ധൂപ പ്രാർത്ഥന എന്നിവ നടക്കും. വൈകിട്ട് 4-ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ പുത്തൻകുരിശ് പാത്രിയർക്കൽ സെൻ്ററിൽ നിന്നും വാഹന റാലിയായി പൂത്തൃക്കയിലേക്ക് ആനയിക്കും. 5-ന് പൂത്തൃക്ക ജംഗ്ഷനിൽ ശ്രേഷ്‌ഠ ബാവായ്ക്ക് പൗരാവലിയുടെ സ്വീകരണം, 7-ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ പ്രധാന കാർമികത്വത്തിലും അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ സഹ കാർമികത്വത്തിലും സന്ധ്യാനമസ്‌കാരം, പെരുന്നാൾ സന്ദേശം എന്നിവ നടത്തപ്പെടും.8.30-ന് പ്രദക്ഷിണം,10.30-ന് ആശിർവാദം നേർച്ച സദ്യ എന്നിവ ഉണ്ടാകും. പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി 8 വ്യാഴം രാവിലെ 7.30-ന് പ്രഭാത നമസ്കാരം, 8.30-ന് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രാധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ഇടവകാംഗം […]
- [വന്ദ്യ നിരപ്പുകണ്ടം സഖറിയ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു](https://www.jscnews.in/2026/01/8677/): മൂവാറ്റുപുഴ ● കണ്ടനാട് ഭദ്രാസനത്തിലെ സീനിയർ വൈദീകനായ വന്ദ്യ നിരപ്പുകണ്ടത്തിൽ സക്കറിയ കോർ എപ്പിസ്കോപ്പ (91) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്‌കാരം ജനുവരി 9 വെള്ളി രാവിലെ 9-ന് മേക്കടമ്പ് – അമ്പലംപടിയിൽ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിയ്ക്ക് പന്നൂർ സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. സഭാ മാനേജിങ് കമ്മിറ്റിയംഗം, കണ്ടനാട് ഭദ്രാസന കൗൺസിൽ അംഗം, ഉടുമ്പന്നൂർ സുവിശേഷാലയം പ്രസിഡന്റ്, സൺഡേ സ്കൂൾ ഉടുമ്പന്നൂർ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ടനാട് ഭദ്രാസനം ഏർപ്പെടുത്തിയ ഏറ്റവും നല്ല വൈദികനുള്ള പ്രഥമ അവാർഡിനും അർഹനായിട്ടുണ്ട്. അമയപ്ര സെന്റ് മേരീസ്, മുളപ്പുറം സെന്റ് ജോർജ്, പന്നൂർ സെന്റ് ജോൺസ്, വണ്ണപ്പുറം മാർ ഗ്രിഗോറിയോസ് പള്ളികളിൽ വികാരിയായിരുന്നു. ഭാര്യ: മണ്ണത്തുർ കൊച്ചുപറമ്പിൽ ലില്ലി. മക്കൾ: അഡ്വ. റോയ് നിരപ്പുകണ്ടം (യുഎസ്), ഫാ. റിജോ നിരപ്പുകണ്ടം (വികാരി, സെന്റ് മേരീസ് യാക്കോബായ പള്ളി, പണ്ടപ്പിള്ളി). മരുമക്കൾ: ഷീൻ റോയ് പിള്ളവീട്ടിൽ (യുഎസ്), മണ്ണത്തൂർ പാണാട്ടിൽ […]
- [ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ സന്ദർശനം അവിസ്‌മരണീയമാക്കാൻ മുംബൈ ഭദ്രാസനം](https://www.jscnews.in/2026/01/8667/): മുംബൈ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ജനുവരി 3, 4 തീയതികളിൽ മുംബൈ സന്ദർശിക്കും. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു. ജനുവരി 3 (ഇന്ന്) ഉച്ചയ്ക്ക് 12 മണിക്ക് മുംബൈ വിമാനത്താവളത്തിൽ ശ്രേഷ്ഠ ബാവായെ സ്വാഗത സംഘം ജനറൽ കൺവീനർ ഫാ. ജോസഫ് വാഴയിൽ, ഭദ്രാസന ഭാരവാഹികളായ ഫാ. നെല്ലിക്കാത്തുരുത്തേൽ, പി.പി. ജിമ്മി, ടി.എ. ജോർജ്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. വൈകിട്ട് 5.30-ന് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മുളുണ്ട് സിറ്റി ഓഫ് ജോയ് ജംഗ്ഷനിൽ നിന്ന് സെന്റ് ഗ്രിഗോറിയോസ് പള്ളിയിലേക്ക് ഭദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നുള്ള വൈദികരും, വിശ്വാസികളും ചേർന്ന് ആനയിക്കും. 6.15-ന് സന്ധ്യാപ്രാർഥനയെ തുടർന്ന് ഫാ. മാത്യുസ് ചാലപ്പുറത്തിന്റെ അധ്യക്ഷതയിൽ നടത്തുന്ന സ്വീകരണ സമ്മേളനത്തിൽ : ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻ ഡെ, ഗതാഗതമന്ത്രി പ്രതാപ് സർനായിക്, വിവിധ സഭാ മേലധ്യക്ഷന്മാരായ ഡോ. […]
- [മാമ്മലശ്ശേരി മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽ ശിലാസ്ഥാപന പെരുന്നാൾ](https://www.jscnews.in/2026/01/8656/): പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയിൽശിലാസ്ഥാപന പെരുന്നാളും പള്ളിയുടെ മുഖവാരത്തെ സ്ലീബാസ്ഥാപനവും നാളെ (ജനുവരി 2 വെള്ളി) നടക്കും. ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [പാത്രിയർക്കാ സെൻ്ററിൽ പുതുവത്സരദിനത്തിൽ നടന്ന വി. കുർബ്ബാനയിൽ സംബന്ധിച്ച് വിശ്വാസികൾ](https://www.jscnews.in/2026/01/8653/): പുത്തൻകുരിശ് ● പുതുവർഷപ്പിറവിയോട് അനുബന്ധിച്ച് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അഞ്ഞുറോളം വിശ്വാസികൾ പങ്കുചേർന്നു. അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കുർബ്ബാനയ്ക്ക് പ്രധാന കാർമികത്വം വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ ബെന്യാമിൻ മുളയിരിക്കൽ റമ്പാൻ എന്നിവർ സഹകാർമികരായിരുന്നു. അനേകം വൈദികർ സംബന്ധിച്ചു. പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ ഭാഗമായി വിശ്വാസികൾക്കായി വിശുദ്ധ കുമ്പസാരത്തിനുള്ള പ്രത്യേക സൗകര്യവും ദൈവാലയത്തിൽ ഒരുക്കിയിരുന്നു. ഡിസംബർ 26-ന് പാത്രിയർക്കാ സെൻ്ററിൽ ആരംഭിച്ച സഭയുടെ 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് ഇതോടെ ഭക്തിനിർഭരമായ സമാപനമായി.
- [ദൈവത്തോട് ചേർന്നുനിൽക്കുന്ന ജീവിതം നയിക്കണം : അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത](https://www.jscnews.in/2026/01/8642/): പുത്തൻകുരിശ് ● ലൗകിക ജീവിതത്തിനിടയിലും ദൈവത്തെ തിരിച്ചറിഞ്ഞ് അവിടുത്തോട് ആത്മീയമായി സമീപസ്ഥരാകാനും ദൈവഹിതം നിറവേറ്റാനും വിശ്വാസികൾക്ക് സാധിക്കണമെന്ന് മൈലാപ്പൂർ-ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ സമാപന ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ഉയരത്തിലുള്ള ദൈവത്തെക്കുറിച്ചുള്ള ചിന്ത എപ്പോഴും മനസ്സിൽ നിലനിൽക്കണം. ദൈവം നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും ദൈവഭയത്തോടെയുമാണ് ഓരോ വിശ്വാസിയും ജീവിക്കേണ്ടത്. ഭൂമിയിൽ ദൈവത്തെ കാണിച്ചു തരുന്നവരെയും ദൈവസാന്നിധ്യം അനുഭവിച്ച് ഉത്തമ ജീവിതം നയിച്ചവരെയും മാതൃകയാക്കി ജീവിക്കുവാൻ വിശ്വാസികൾ തയ്യാറാകണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. വന്ദ്യ ജോർജ്ജ് മാന്തോട്ടം കോറെപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിച്ചു. സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, […]
- [കുലയറ്റിക്കര സെൻ്റ് ജോർജ് പള്ളിയിൽ പരി. ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/01/8627/): കാഞ്ഞിരമറ്റം ● കർത്താവിൻ്റെ രക്ഷാകരമായ കാൽവരിയിലെ വി. സ്ലീബായുടെ അംശം സ്ഥാപിതമായ മലങ്കരയിലെ പ്രഥമ ദൈവാലയമായ കൊച്ചി ഭദ്രാസനത്തിലെ കുലയറ്റിക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓർമ്മപ്പെരുന്നാൾ ഡിസംബർ 31, ജനുവരി 1 തീയതികളിൽ കൊണ്ടാടും. ഡിസംബർ 31 ബുധൻ രാവിലെ 6:30-ന് പ്രഭാത പ്രാർത്ഥന, 7 മണിക്ക് ഫാ. സാംസൺ കുര്യാക്കോസ് മേലോത്ത്കാർമികത്വത്തിൽ വി. കുർബ്ബാന തുടർന്ന് കൊടികയറ്റം, വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരം, 7 മണിക്ക് പ്രദക്ഷിണം, ആശിർവാദം, പുതുവത്സര പ്രാർത്ഥന എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിവസമായ ജനുവരി 1 വ്യാഴം രാവിലെ 7.20-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. 7.30-ന് പ്രഭാത നമസ്ക്കാരം, 8.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് കബറിങ്കൽ മദ്ധ്യസ്ഥ പ്രാർത്ഥന, സ്നേഹവിരുന്ന്, സ്ലീബാ എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ആശീർവാദം എന്നിവ നടത്തപ്പെടും. […]
- [ഉയരങ്ങളിൽ ദൃഷ്‌ടിയുറപ്പിച്ച് കർത്താവിനെ അടുത്തറിയണം: അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/01/8619/): പുത്തൻകുരിശ് ● നല്ലതിനെ മുറുകെപ്പിടിച്ചു കൊണ്ട് ഉയരങ്ങളിൽ ദൃഷ്‌ടിയുറപ്പിച്ച് കർത്താവിനെ അടുത്തറിഞ്ഞാൽ മാത്രമേ ദൈവസാന്നിധ്യം വ്യക്തമായി തിരിച്ചറിയാൻ സാധിക്കുകയുള്ളൂവെന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ അഞ്ചാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ഉന്നതങ്ങളിലേക്ക് നോക്കി പ്രാർത്ഥിക്കുമ്പോൾ ദൈവം നമ്മെ എങ്ങനെ കാണുന്നുവെന്നും മനുഷ്യൻ്റെ യഥാർത്ഥ ആത്മീയ അവസ്ഥ എന്താണെന്നും തിരിച്ചറിയാൻ കഴിയുന്നതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. ലോകത്തിന്റെ അനേക ശബ്ദങ്ങൾക്കിടയിൽ കർത്താവിന്റെ സ്വരം വേർതിരിച്ചറിയാനുള്ള ആത്മീയ ജാഗ്രത അനിവാര്യമാണെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ഫാ. ടിജു വർഗീസ് പൊൻപള്ളി മുഖ്യ സന്ദേശം നിർവഹിച്ചു. സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ യൂലിയോസ് ഏലിയാസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് […]
- [പുണ്യശ്ലോകനായ "താനോനോ" ഡോ. യൂഹാനോൻ മോർ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തായുടെ 10-ാമത് ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2025/12/8609/): മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെയും മലബാർ മേഖലാ സിംഹാസന പള്ളികളുടെയും മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ഡോ. യൂഹാനോൻ മോർ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തായുടെ 10-ാമത് ശ്രാദ്ധപ്പെരുന്നാൾ ഡിസംബർ 30 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു. പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി, എം.സ്..ടി വൈദിക സെമിനാരി പ്രസിഡന്റ്, അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രസിഡന്റ്, സെന്റ് പോൾസ് മിഷൻ ഓഫ് ഇന്ത്യയുടെ രക്ഷാധികാരി, വടക്കൻ മേഖലാ തീർത്ഥയാത്ര സംഘം രക്ഷാധികാരി തുടങ്ങി നിരവധി സുപ്രധാനാ സഭാ ചുമതലകൾ നിർവഹിച്ച പുണ്യ പിതാവിന്റെ സഭാ സേവനം നിസ്‌തുല്യമാണ്. പാമ്പാടിയിലെ ഇലപ്പനാൽ കുടുംബത്തിൽ 1941 ഡിസംബർ 5 ന് ജോൺ ജേക്കബ് പേരിൽ അദ്ദേഹം ജനിച്ചു.1964 ഫെബ്രുവരി 26ന്, 23-ആം വയസ്സിൽ അന്നത്തെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ പീലക്സിനോസ് (പിന്നീടു ശ്രേഷ്‌ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവാ ) […]
- [ദൈവചിന്തകൾ ഗ്രഹിക്കാൻ താഴ്മയും ആത്മീയതയും അനിവാര്യം: അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/12/8563/): പുത്തൻകുരിശ് ● മനുഷ്യന്റെ ചിന്തകൾ അവന്റെ ആത്മാവ് മാത്രം അറിയുന്നതുപോലെ, ദൈവത്തിന്റെ ചിന്തകൾ മനസ്സിലാക്കാൻ ദൈവത്തിന്റെ ആത്മാവ് നമ്മുടെ ഹൃദയത്തിൽ വസിക്കണമെന്ന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ നാലാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ക്രിസ്തു നമ്മളിൽ വസിക്കണമെങ്കിൽ നമ്മൾ താഴ്മയുള്ളവരാകണം. ദൈവവചനം വിനയത്തോടെ സ്വീകരിക്കുന്നവരിലാണ് ദൈവം പ്രസാദിക്കുന്നതെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. മാർത്തോമ്മാ സഭയിലെ ഫാ. സന്തോഷ് കെ.സി മുഖ്യ സന്ദേശം നൽകി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവർ സംബന്ധിച്ചു. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷ നടത്തി. “ഉയരത്തിലുള്ളത് തന്നെ ചിന്തിക്കുവിൻ” (കൊലോസിയർ 3:2) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. നാളെ (ഡിസംബർ 30 ചൊവ്വ) രാവിലെ 7 ന് […]
- [പ്രതിസന്ധികളെ അതിജീവിക്കാൻ സഭകൾ ബന്ധം ദൃഢമാക്കണം : കർദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ](https://www.jscnews.in/2025/12/8558/): പുത്തൻകുരിശ് ● ആധുനിക കാലഘട്ടത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിക്കാൻ സഭകൾ തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ദൃഢമാക്കണമെന്ന് മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ തലവൻ കർദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ മൂന്നാം ദിവസം ശ്രേഷ്ഠ ബാവാ പുരസ്‌കാര സ്വീകരണത്തിനു ശേഷം ആമുഖ സന്ദേശം നൽകുകയായിരുന്നു മാർ ക്ലീമീസ് ബാവ. ഒരുമിച്ച് കർത്താവിന്റെ നാമത്തെ ലോകത്തിന് മുൻപിൽ അറിയിക്കുവാൻ ഹൃദയങ്ങൾ തമ്മിലുള്ള ഐക്യവും അടുപ്പവും ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും മാർ ക്ലീമിസ് ബാവ ഓർമ്മിപ്പിച്ചു. ഓരോ സഭയുടെയും തനിമയും വിശ്വാസികളുടെ വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ സഭാബന്ധങ്ങൾ ശക്തമാക്കണം. അനന്യതയ്ക്ക് കോട്ടം തട്ടാതെ സഹോദര സഭകളുമായി പുലർത്തുന്ന സ്നേഹമാണ് ക്രിസ്തീയ സാക്ഷ്യം. പ്രാർത്ഥന കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും സഭയെ പടുത്തുയർത്തിയ ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ. […]
- [ശ്രേഷ്ഠ ബാവാ പുരസ്‌കാരം കര്‍ദിനാള്‍ മോര്‍ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സമര്‍പ്പിച്ചു](https://www.jscnews.in/2025/12/8556/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്മരണാര്‍ത്ഥം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഏര്‍പ്പെടുത്തിയിട്ടുള്ള ബസ്സേലിയോസ് തോമസ് കാതോലിക്കോസ് എക്‌സലന്‍സ് അവാര്‍ഡ് 2025 (ശ്രേഷ്ഠ ബാവാ മാനവ രത്‌ന പുരസ്‌കാരം) മലങ്കര കത്തോലിക്ക സഭയുടെ തലവൻ അത്യഭിവന്ദ്യ കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവായ്ക്ക് സമർപ്പിച്ചു പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് സുവിശേഷ യോഗ പന്തലില്‍ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പുരസ്‌കാരം സമര്‍പ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ ഈവാനിയോസ് മാത്യൂസ്, മോർ തേവോദോസിയോസ് മാത്യൂസ്, സുവിശേഷ സംഘം പ്രസിഡൻ്റ് മോർ അത്താനാസിയോസ് ഏലിയാസ്, മോർ അന്തോണിയോസ് യാക്കോബ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മലങ്കര കത്തോലിക്ക സഭയുടെ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, […]
- [പാപത്തെ ഉപേക്ഷിച്ച് ക്രിസ്തുവിൽ പുതുജീവൻ പ്രാപിക്കണം : അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത](https://www.jscnews.in/2025/12/8554/): പുത്തൻകുരിശ് ● പാപത്തോട് വിടപറഞ്ഞ് യേശുക്രിസ്തുവിനോട് ഒന്നായിത്തീരുമ്പോഴാണ് മനുഷ്യജീവിതം പുതുജീവൻ പ്രാപിക്കുന്നതെന്ന് ഇടുക്കി ഭദ്രാസനാധിപനും തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രം ഡയറക്ടറുമായ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ രണ്ടാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. മാമോദീസാ തൊട്ടിയിൽ നിന്നും മനുഷ്യൻ ഉയർത്തെഴുന്നേൽക്കുമ്പോഴാണ് ദൈവവുമായുള്ള യഥാർത്ഥ ബന്ധം ആരംഭിക്കുന്നത്. സഭ നൽകുന്ന വിശുദ്ധ കൂദാശകളോട് നാം മുഖം തിരിക്കുമ്പോഴാണ് ദൈവവുമായുള്ള നമ്മുടെ ബന്ധം അകലുന്നത്. കൂദാശകളിലൂടെ ലഭിക്കുന്ന കൃപാവരം ദൈവത്തിലേക്ക് മടങ്ങാനുള്ള കരുത്താണ്. പാപത്തിന്റെ വഴികൾ ഉപേക്ഷിച്ച് ക്രിസ്തുവിലേക്ക് തിരിയുന്നതിലൂടെ മാത്രമേ ആത്മീയമായ പൂർണത കൈവരിക്കാൻ സാധിക്കൂ എന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. ക്രിസ്തു നമുക്കുവേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റപ്പോൾ അവിടുത്തെ ദൈവീകശക്തി പ്രപഞ്ചം മുഴുവൻ പടർന്നു. ആ ഉയിർപ്പിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ പകർന്നു കിട്ടണമെങ്കിൽ നാം ക്രിസ്തുവിൽ ഒന്നായിത്തീരണമെന്ന് മെത്രാപ്പോലീത്ത […]
- [ശ്രേഷ്ഠ ബാവാ പുരസ്‌കാരം കര്‍ദിനാള്‍ മാര്‍ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സമര്‍പ്പിക്കും](https://www.jscnews.in/2025/12/8547/): പുത്തന്‍കുരിശ് ● ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സ്മരണാര്‍ത്ഥം പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഏര്‍പ്പെടുത്തിയിട്ടുള്ള ബസ്സേലിയോസ് തോമസ് കാതോലിക്കോസ് എക്‌സലന്‍സ് അവാര്‍ഡ് 2025 (ശ്രേഷ്ഠ ബാവാ മാനവ രത്‌ന പുരസ്‌ക്കാരം) മലങ്കര കത്തോലിക്ക സഭയുടെ തലവൻ അത്യഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ബസ്സേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സമർപ്പിക്കും. ഡിസംബര്‍ 28 ഞായറാഴ്ച വൈകിട്ട് 6.30-ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തോടനുബന്ധിച്ച് സുവിശേഷ യോഗ പന്തലില്‍ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പുരസ്‌കാരം സമര്‍പ്പിക്കും. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് വടവുകോട് ഇടവകയുടെ സ്‌നേഹാദരവ്](https://www.jscnews.in/2025/12/8543/): പുത്തൻകുരിശ് ● വടവുകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി ഇടവക ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോഷ്മളമായ സ്വീകരണം ഡിസംബർ 28 ഞായറാഴ്ച നൽകും. ഇന്ന് രാവിലെ 6 മണിക്ക് കാവുംതാഴം മൈതാനിയിൽ നിന്നും ശ്രേഷ്ഠ കാതോലിക്ക ബാവായെ ഇടവക വിശ്വാസികൾ ചേർന്ന് സ്വീകരിച്ചാനയിക്കും. 7 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമത്തിലുള്ള നവീകരിച്ച ഓഫീസ് മന്ദിരത്തിന്റെ കൂദാശയും സൺഡേ സ്കൂൾ സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവും ബാവ നിർവഹിക്കും. ചാപ്പലിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൊതുസമ്മേളനവും നടക്കും. വികാരി ഫാ. എബിൻ ബേബി ഊമേലിൽ അധ്യക്ഷതയിൽ ശ്രേഷ്‌ഠ ബാവ ഉദ്ഘാടനം ചെയ്യും. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ ചടങ്ങിൽ സംബന്ധിക്കും. ഉപഹാര സമർപ്പണം, ആദരിക്കൽ ചടങ്ങ് എന്നിവ നടക്കും. അസ്സോസിയേഷൻ […]
- [36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കമായി; മതനിരപേക്ഷത സംരക്ഷിക്കാൻ ഭരണാധികാരികൾ ശ്രദ്ധിക്കണമെന്ന് ശ്രേഷ്ഠ ബാവ](https://www.jscnews.in/2025/12/8537/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 36-ാമത് അഖില മലങ്കര സുവിശേഷ യോഗം പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ ആരംഭിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ യോഗം ഉദ്ഘാടനം നിർവഹിച്ചു. ഭൂമിയിലുള്ളതിനേക്കാൾ ഉയരത്തിലുള്ളതിനെക്കുറിച്ച് ചിന്തിക്കാനും അതിന് ജീവിതത്തിൽ പ്രാധാന്യം നൽകാനും സാധിക്കണമെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴും പ്രധാന തീരുമാനമെടുക്കുമ്പോഴും ഉയരങ്ങളിൽ നോക്കി ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ നമുക്ക് അതിജീവിക്കാൻ കഴിയും. മൂല്യങ്ങൾ മറന്നു ജീവിക്കുന്നവർ ദൈവത്തിൽ നിന്നും അകന്നുപോകുന്നവരാണ്. ദൈവത്തിൽ സമർപ്പിക്കുന്നവർക്ക് സ്വന്തം മനസ്സിനെയും കൂടെയുള്ളവരുടെ മനസ്സിനെയും നിയന്ത്രിക്കുവാനും സന്തോഷ ജീവിതം നയിക്കുവാനും കഴിയുമെന്നും ബാവ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ഉയരങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള രക്ഷകന്റെ അവതാരമാണ് ക്രിസ്തുമസ്. തിരുപ്പിറവി കേവലം ആഘോഷം മാത്രമാകാതെ മാറ്റത്തിന്റെയും നവീകരണത്തിന്റെയും അനുഭവത്തിലേക്ക് നമ്മെ നയിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു. ഭാരതത്തിൽ ചിലയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ദുഃഖകരമാണെന്നും ഭരണഘടന ഉറപ്പു നൽകുന്ന മതനിരപേക്ഷത സംരക്ഷിക്കാൻ ഭരണാധികാരികൾ […]
- [അഖില മലങ്കര മർത്തമറിയം വനിതാ സമാജം ദേശീയ സമ്മേളനം](https://www.jscnews.in/2025/12/8506/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം വനിതാ സമാജത്തിന്റെ ദേശീയ സമ്മേളനം നാളെ (ഡിസംബർ 27 ശനിയാഴ്ച) രാവിലെ 9 മണിക്ക് പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കും. സമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിക്കും. മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത ബിഷപ്പ് അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണവും അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരും സമാജം വൈസ് പ്രസിഡൻ്റ് ഫാ. കുര്യാക്കോസ് കടവുംഭാഗം, വനിതാ വൈസ് പ്രസിഡന്റ് ശലോമി ജോസ്, ജനറൽ സെക്രട്ടറി ശുഭ ജോസഫ് എന്നിവരും പ്രസംഗിക്കും. സമ്മേളനം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ക്രിസ്തുമസ് ശുശ്രൂഷ](https://www.jscnews.in/2025/12/8502/): ഡമാസ്കസ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഡമാസ്‌കസിലെ ബാബ്തൂമയിലുള്ള സെൻ്റ് ജോർജ്ജ് പാത്രിയാർക്കൽ കത്തീഡ്രലിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും മുഖ്യ കാർമികത്വം വഹിച്ചു.
- [36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗം ഇന്ന് ആരംഭിക്കും](https://www.jscnews.in/2025/12/8474/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുള്ള 36-ാമത് അഖില മലങ്കര സുവിശേഷ യോഗം ഡിസംബർ 26 മുതൽ 31 വരെ സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ മൈതാനിയിൽ നടക്കും. എല്ലാ ദിവസവും വൈകിട്ട് 5:30-ന് സന്ധ്യാപ്രാർത്ഥനയോടെ സുവിശേഷ മഹായോഗം ആരംഭിക്കും. ഗാനശുശ്രൂഷ, ആമുഖ സന്ദേശം, മുഖ്യ സന്ദേശം, രോഗികൾക്കായി സമർപ്പണ പ്രാർത്ഥന എന്നിവയോടെ യോഗം അവസാനിക്കും. സഭയുടെ ഔദ്യോഗിക സംഗീത വിഭാഗമായ ‘കേനോറൊ’ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ന് ഡിസംബർ 26 വെള്ളി വൈകിട്ട് 6.30 ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ യോഗം ഉദ്ഘാടനം ചെയ്യും. സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തുടർന്ന് വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ സന്ദേശം നൽകും. ഡിസംബർ 27 ശനി വൈകിട്ട് 6:30-ന് ഇടുക്കി ഭദ്രാസനാധിപനും […]
- [ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ക്രിസ്തുമസ് ആഘോഷിച്ചു](https://www.jscnews.in/2025/12/8466/): വെട്ടിക്കൽ ● ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ക്രിസ്തുമസ് ആഘോഷിച്ചു.
- [ഫാ. റോയി ചാക്കോ ഒറ്റപ്ലാക്കൽ കർത്താവിൽ നിദ്രപ്രാപിച്ചു](https://www.jscnews.in/2025/12/8456/): കോട്ടയം ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും, സെമിനാരി മൽപ്പാനുമായ ഫാ. റോയി ചാക്കോ ഒറ്റപ്ലാക്കൽ (59) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ
- [ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ക്രിസ്തുമസ് സന്ദേശം](https://www.jscnews.in/2025/12/8452/): “ക്രിസ്തു ജനിക്കുന്നിടത്ത് യഥാർത്ഥ സന്തോഷം ജനിക്കുന്നു; ക്രിസ്തുവിന്റെ ദിവ്യവെളിച്ചം നമ്മുടെ ഹൃദയങ്ങളിൽ സമാധാനവും പ്രത്യാശയും പുതുജീവനും നിറയ്ക്കട്ടെ. ആ വെളിച്ചം ലോകത്തിൽ പ്രതിഫലിപ്പിക്കാൻ നമുക്ക് സാധിക്കട്ടെ.” ” സമാധാനത്തിനായി ദാഹിക്കുന്ന ലോകത്ത്, ക്രിസ്തുവിന്റെ ജനനം പ്രത്യാശയുടെ അക്ഷയമായ ഉറവയും അന്ധകാരത്തെ അകറ്റുന്ന വെളിച്ചവുമാണ്. യുദ്ധങ്ങളാൽ മുറിവേറ്റ ലോകത്തിനായി സമാധാനം, മനുഷ്യരാശിക്കായി സ്നേഹം, സഭയ്ക്കായി വിശ്വാസസാക്ഷ്യം – ഇതാണ് ക്രിസ്മസ് സന്ദേശം.”
- [ഇന്ന് ക്രിസ്തുമസ്; തിരുപ്പിറവിയുടെ മഹത്വസ്മരണയിൽ വിശ്വാസി സമൂഹം](https://www.jscnews.in/2025/12/8446/): ◆ ലോക രക്ഷകന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി, സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും സന്ദേശം പങ്കുവെച്ച് ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. ◆ ആത്മീയതയും ആഘോഷവൈഭവവും നിറഞ്ഞ ഈ പുണ്യദിനത്തിൽ ‘സന്മനസ്സുള്ളവർക്ക് സമാധാനം’ എന്ന ദൈവിക വാഗ്ദാനം മാനവരാശിക്ക് പുതു പ്രത്യാശയായി മാറുന്നു. ◆ നക്ഷത്രശോഭയാലും വർണ്ണദീപങ്ങളാലും പള്ളികളും വീടുകളും വീഥികളും അലങ്കരിക്കപ്പെട്ടു. കരോൾഗീതങ്ങളുടെ മധുരധ്വനിയും കേക്ക് മുറിക്കുന്ന സന്തോഷനിമിഷങ്ങളുമായി, നോമ്പിന്റെ വിശുദ്ധിയിൽ വിശ്വാസി സമൂഹം ഈ ആത്മീയ ദിനത്തെ ഹൃദയപൂർവ്വം വരവേറ്റു. ◆ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ജനനപ്പെരുന്നാളിൻ്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. ◆ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. ഏവർക്കും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ ഹൃദയം […]
- [ക്രിസ്തുമസ് സന്ദേശം - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2025/12/8432/): ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ക്രിസ്തുമസ് സന്ദേശം
- [സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്തുമസ് ആശംസകളോടെ…](https://www.jscnews.in/2025/12/8428/): കാക്കനാട് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്കു വേണ്ടി, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത കാക്കനാട് മൗണ്ട് സെന്റ് തോമസിലെത്തി സീറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരെ സന്ദർശിച്ച് ക്രിസ്‌തുമസ് ആശംസകൾ നേർന്നു
- [ഡൽഹി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ ക്രിസ്തുമസ് ആഘോഷം ‘ഹൂദോസോ 2025’ നടന്നു](https://www.jscnews.in/2025/12/8414/): ന്യൂഡൽഹി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം ‘ഹൂദോസോ 2025’ ന്യൂഡൽഹി സെൻ്റ് പീറ്റേഴ്സ് പാത്രിയർക്കാ കത്തീഡ്രലിൽ നടന്നു. മാർത്തോമ്മാ സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.വന്ദ്യ ബെന്നി എബ്രഹാം കോർ എപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. ബോബി ജോർജ്, ഭദ്രാസന യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. തേജസ് ചെറിയാൻ, ഫാ. ജിന്റോ, ജ്യോതി ആൻ മാത്യു, ചെറിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ക്രിസ്തുമസ് ആഘോഷ പരിപാടിയുടെ ഭാഗമായി കരോൾ ഗാന മത്സരം, പുൽക്കൂട് മത്സരം, സാന്താക്ലോസ് മത്സരം എന്നിവ നടത്തപ്പെട്ടു. ന്യൂഡൽഹി സെൻ്റ് പീറ്റേഴ്സ് കത്തീഡ്രൽ പള്ളിയും വികാസ്പൂരി സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
- [പ്രത്യാശയുടെ സന്ദേശവുമായി വിയ്യൂർ ജയിലിൽ ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ്റെ ക്രിസ്തുമസ് ആഘോഷം](https://www.jscnews.in/2025/12/8405/): വിയ്യൂർ ● ആഘോഷങ്ങൾ അന്യമായ ജയിൽ അന്തേവാസികൾക്ക് ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ വിയ്യൂർ സെൻട്രൽ ജയിലിൽ ക്രിസ്തുമസ് ആഘോഷിച്ചു. ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. തുടർച്ചയായ പത്തൊമ്പതാമത്തെ വർഷമാണ് ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ജയിലിൽ ആഘോഷം സംഘടിപ്പിക്കുന്നത്. ജയിൽ അധികൃതരുടെ പ്രത്യേക അനുമതിയോടെ നടന്ന ചടങ്ങിൽ മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് കേക്ക് മുറിച്ച് ജയിലിലെ അന്തേവാസികൾക്ക് വിതരണം ചെയ്യുകയും അവർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. ചടങ്ങിൽ വന്ദ്യ വർഗ്ഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, ഫാ. എൽദോസ് പുളിഞ്ചോട്ടിൽ, ഹൈറേഞ്ച് മേഖല യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ബാബു ചാത്തനാട്ട്, ഡെൻ്റ് കെയർ എം.ഡി ജോൺ കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു. മച്ചിപ്ലാവ് സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിച്ചു.
- [സ്വകാര്യ സന്ദർശനം പൂർത്തിയാക്കി പരിശുദ്ധ പാത്രിയർക്കീസ് ബാവ മടങ്ങി](https://www.jscnews.in/2025/12/8399/): നെടുമ്പാശേരി ● സ്വകാര്യ സന്ദർശനത്തിനായി മലങ്കരയിലെത്തിയ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മടങ്ങി. ഡിസംബർ 10-നാണ് പരിശുദ്ധ ബാവ മലങ്കരയിലെത്തിയത്. ഈ ദിവസങ്ങളിൽ ഭൂരിഭാഗം സമയങ്ങളിലും മഞ്ഞിനിക്കര ദയറായിലും, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ കബറിടത്തിലും ധ്യാനത്തിനും പ്രാർഥനയ്ക്കുമായാണ് പരിശുദ്ധ ബാവ ചെലവഴിച്ചത്. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലും മലേക്കുരിശ് ദയറായിലും പരിശുദ്ധ ബാവ പ്രാർത്ഥന നടത്തിയിരുന്നു. ഇന്നലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ദിയസ്കോറസ് കുര്യാക്കോസ്, മോർ അത്താനാസിയോസ് ഗീവർഗീസ് തുടങ്ങിയവർ പരിശുദ്ധ ബാവായെ യാത്രയയ്ക്കാനെത്തിയിരുന്നു. ലബനോൻ ബെയ്റൂട്ടിലേയ്ക്കാണ് പരിശുദ്ധ ബാവ മടങ്ങിയത്.
- [അഖില മലങ്കര സുവിശേഷ മഹായോഗത്തിന് പതാക ഉയർത്തി](https://www.jscnews.in/2025/12/8380/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പതാക ഉയർത്തി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അത്താനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സുവിശേഷ സംഘം വൈസ് പ്രസിഡൻ്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവരും, നിരവധി വൈദികരും, വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു. ഉച്ചയ്ക്ക് 2.30-ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പുറപ്പെട്ട പതാക ഘോഷയാത്ര പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ കവാടത്തിൽ എത്തിയപ്പോൾ വ്യാപാരി അസ്സോസിയേഷൻ പ്രസിഡന്റ് റെജി കെ. പോളിൻ്റെ […]
- [പ്രാർത്ഥനാ നിർഭരം, പുണ്യ നിമിഷം; ആത്മീയശോഭയിൽ മഞ്ഞിനിക്കര ദയറ](https://www.jscnews.in/2025/12/8378/): വിശുദ്ധിയുടെയും പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളുടെയും ആത്മീയശോഭയിൽ മഞ്ഞിനിക്കര ദയറ. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിലും ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സാന്നിദ്ധ്യത്തിലും പരിശുദ്ധ മോറാൻ്റെ കബറിടത്തിൽ ധൂപപ്രാർത്ഥന നടത്തി
- [മാന്തളിർ സെൻ്റ് തോമസ് കത്തീഡ്രലിൽ പെരുന്നാളും, ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും](https://www.jscnews.in/2025/12/8299/): പത്തനംതിട്ട ● തുമ്പമൺ ഭദ്രാസനത്തിലെ മാന്തളിർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ പെരുന്നാൾ ആരംഭിച്ചു. ഡിസംബർ 22 തിങ്കളാഴ്ച പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. പൊതുസമ്മേളനത്തിൽ മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ നേതാക്കൾ പങ്കെടുക്കും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [പരിശുദ്ധ പാത്രിയർക്കീസ് ബാവ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി](https://www.jscnews.in/2025/12/8297/): പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി. കഴിഞ്ഞ പത്തു ദിവസമായി മഞ്ഞിനിക്കരയിൽ ധ്യാനത്തിനും പ്രാർത്ഥനയ്ക്കുമായിരുന്ന പരിശുദ്ധ ബാവ വൈകിട്ട് 5.30 ന് പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ എത്തിച്ചേർന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, അൽമായ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വർക്കിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് പരിശുദ്ധ ബാവായെ സ്വീകരിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മർക്കോസ് മോർ ക്രിസ്‌റ്റഫോറോസ് മെത്രാപ്പോലീത്ത എന്നിവർ പരിശുദ്ധ ബാവായെ അനുഗമിച്ചിരുന്നു. സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ […]
- [ഉപരാഷ്ട്രപതിയുടെ ക്രിസ്‌തുമസ് വിരുന്നിൽ ശ്രേഷ്ഠ ബാവ സംബന്ധിച്ചു](https://www.jscnews.in/2025/12/8295/): ന്യൂഡൽഹി ● ബഹു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് സ്‌നേഹസംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സംബന്ധിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നിവരും ശ്രേഷ്ഠ ബാവായോടൊപ്പം ചടങ്ങിൽ സംബന്ധിച്ചു.
- [പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് മഞ്ഞിനിക്കരയിൽ സ്നേഹാദരമേകി ക്രൈസ്തവ സഭാധ്യക്ഷന്മാർ](https://www.jscnews.in/2025/12/8277/): പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ ധ്യാനത്തിലും പ്രാർത്ഥനയിലുമായി കഴിയുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായെ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായോടൊപ്പം വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ സന്ദർശിച്ചു. മലങ്കര കത്തോലിക്കാ സുറിയാനി സഭയുടെ തലവൻ കർദ്ദിനാൾ മാർ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത, മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തന്മാർ എന്നിവർ പരിശുദ്ധ ബാവായുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ ബാവായുമായി നടത്തിയ സൗഹൃദപരമായ സംഭാഷണത്തിൽ സഭാ തലവന്മാർ ആത്മീയ വിഷയങ്ങളും സഭകൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും സംബന്ധിച്ച ആശയങ്ങളും പങ്കുവെച്ചു. വിവിധ ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ഒരുമിച്ച് നടത്തിയ ഈ സന്ദർശനം ക്രൈസ്തവ […]
- [മുഖ്യമന്ത്രിയുടെ ക്രിസ്തുമസ്-പുതുവത്സര സ്നേഹസംഗമത്തിൽ പങ്കു ചേർന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ](https://www.jscnews.in/2025/12/8275/): തിരുവനന്തപുരം ● ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ക്രിസ്തുമസ്-പുതുവത്സര സ്നേഹസംഗമത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, യാക്കോബ് മോർ അന്തോണിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, അല്‍മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും പങ്കെടുത്തു
- [മുളന്തുരുത്തി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ ജൂബിലി പെരുന്നാൾ നാളെ ആരംഭിക്കും](https://www.jscnews.in/2025/12/8269/): മുളന്തുരുത്തി ● പുരാതനവും, ചരിത്രപരവുമായ മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോർ തോമാശ്ലീഹായുടെ ചരമ സ്‌മരണയുടെ ഭാഗമായി ജൂബിലി പെരുന്നാൾ ഡിസംബർ 18 മുതൽ 21 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടും. നാളെ ഡിസംബർ 18 വ്യാഴാഴ്‌ച രാവിലെ 7.15-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൊടി ഉയർത്തും. തുടർന്ന് 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ധൂപപ്രാർത്ഥന എന്നിവ നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് പ്രദക്ഷിണം വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, 9.30 ന് ആശീർവാദം എന്നിവ ഉണ്ടാകും. ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ധൂപപ്രാർത്ഥന, ഉച്ചയ്ക്ക് 1 മണിക്ക് പ്രദക്ഷിണം, വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാർത്ഥന, 9.30 […]
- [എക്യുമെനിക്കൽ ബന്ധങ്ങൾക്ക് പുതു ജീവൻ നൽകി കത്തോലിക്കാ–യാക്കോബായ സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദം യോഗം](https://www.jscnews.in/2025/12/8260/): പുത്തൻകുരിശ് ● കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിലുള്ള സംയുക്ത അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷൻ യോഗം വെട്ടിക്കൽ ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ (എം.എസ്.ഒ.റ്റി) നടന്നു. ഇരു സഭകളും തമ്മിലുള്ള എക്യുമെനിക്കൽബന്ധം, സഹകരണം, അജപാലനപരമായ ഇടപെടൽ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായകമായ ചുവടുവെപ്പായി യോഗം വിലയിരുത്തപ്പെട്ടു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനയോടെയാണ് യോഗത്തിന് തുടക്കമായത്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കാര്യാലയത്തിന്റെ പ്രസിഡന്റും കമ്മീഷൻ സഹ-അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, കമ്മീഷന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ പ്രവർത്തനങ്ങളും അതിന്റെ ചരിത്രപ്രാധാന്യവും വിശദീകരിച്ചു. കാലാനുസൃതമായി ഇരു സഭകൾക്കിടയിൽ സഹകരണത്തിന്റെ പുതിയ മേഖലകൾ തുറക്കേണ്ടതിന്റെ ആവശ്യകതയും മെത്രാപ്പോലീത്ത സ്വാഗത പ്രസംഗത്തിൽ അടിവരയിട്ടു. കത്തോലിക്കാ സഭയിൽ നിന്നുള്ള കമ്മീഷൻ്റെ സഹ അധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ആമുഖ പ്രസംഗം നടത്തി. ദൈവശാസ്ത്രപരമായ ആഴമേറിയ ചിന്തകൾക്കും […]
- [സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയ താപസൻ കൊച്ചുപറമ്പിൽ വിശുദ്ധ പൗലോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ 108-ാമത് ദുഃഖ്റോനോ പെരുന്നാൾ](https://www.jscnews.in/2025/12/8214/): സത്യവിശ്വാസത്തെ നെഞ്ചിലേറ്റിയ താപസനും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന വിശുദ്ധ പൗലോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ 108-ാമത് ദുഃഖ്റോനോ പെരുന്നാൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡിസംബർ 14-ന് ആചരിക്കുന്നു. മുളന്തുരുത്തി മാർത്തോമൻ ഇടവകയിൽ കൊച്ചുപറമ്പിൽ വർക്കിയുടെയും അന്നയുടെയും മകനായാണ് പൗലോസ് ജനിച്ചത്. വിശുദ്ധ പരുമല മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ സന്യാസ തീക്ഷ്ണതയും വിശുദ്ധ സ്വഭാവവും പൗലോസിനെ വളരെയധികം സ്വാധീനിച്ചു. വിശുദ്ധ യുയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്നും ശെമ്മാശ്ശപട്ടം അദ്ദേഹം സ്വീകരിച്ചു. പതിനാറാം വയസ്സിൽ പാലക്കുന്നത്ത് മാത്യൂസ് മോർ അത്താനാസിയോസ് അദ്ദേഹത്തെ വൈദികനായി അഭിഷേകം ചെയ്തു. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവാ മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമൻ ബാവാ 1876-ൽ മലങ്കര സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ റമ്പാനായി ഉയർത്തി. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതിയോടെ ആരംഭിച്ച മലങ്കര സഭയിലെ ആദ്യത്തെ ദയറാ ആയ വെട്ടിക്കൽ ദയറായുടെ നിർമാണത്തിൽ സുപ്രധാന പങ്ക് അദ്ദേഹം വഹിച്ചു. തിരുവനന്തപുരത്തെ സുറിയാനി സഭയുടെ ആദ്യ ദൈവാലമായ സെന്റ് ജോർജ് […]
- [പൊന്നുരുന്നി സെൻ്റ് ഇഗ്നാത്തിയോസ് പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം നാളെ](https://www.jscnews.in/2025/12/8211/): വൈറ്റില ● പൊന്നുരുന്നി സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൃദ്യമായ സ്വീകരണം നൽകും. നാളെ (ഡിസംബർ 14 ഞായറാഴ്ച) രാവിലെ 7 മണിക്ക് പള്ളി കവാടത്തിൽ ശ്രേഷ്ഠ ബാവായെ വികാരിയും ഇടവക വിശ്വാസികളും ചേർന്ന് ഭക്തിനിർഭരമായ ചടങ്ങുകളോടെ വരവേൽക്കും. 8 മണിക്ക് ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് അനുമോദന സമ്മേളനം നടക്കും. വികാരി ഫാ. ജേക്കബ് കുരുവിള ചടങ്ങുകൾക്ക് നേതൃത്വം നൽകും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [അങ്കമാലി മേഖലയുടെ 'നുഹ്റോ' ക്രിസ്മസ് കരോൾ മത്സരം ഡിസംബർ 13-ന്](https://www.jscnews.in/2025/12/8205/): കിഴക്കമ്പലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി മേഖല മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ‘നുഹ്റോ’ 2025 എന്ന പേരിൽ ക്രിസ്മസ് കരോൾ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണി വരെ കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ചാണ് മത്സരം നടക്കുക. കോറെപ്പിസ്കോപ്പ സ്ഥാനലബ്ധിയുടെ രജത ജൂബിലി ആഘോഷിക്കുന്ന സമാജം വൈസ് പ്രസിഡൻ്റ് വന്ദ്യ റോയി എബ്രഹാം കോച്ചാട്ട് കോറെപ്പിസ്കോപ്പയെ സമ്മേളനത്തിൽ ആദരിക്കും. കരോൾ ഗാന മത്സരം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [വത്തിക്കാൻ സഭൈക്യ കാര്യാലയ പ്രതിനിധി റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ ശ്രേഷ്‌ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2025/12/8201/): തിരുവാങ്കുളം ● വത്തിക്കാനിലെ സഭൈക്യ കാര്യാലയമായ ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ പ്രൊമോട്ടിങ് ക്രിസ്റ്റ്യൻ യൂണിറ്റിയുടെ’ പ്രതിനിധിയായ റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ ഒ.പി, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡൻസിൽ സന്ദർശിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ കാര്യാലയത്തിന്റെ പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. കത്തോലിക്കാ സഭയും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും തമ്മിലുള്ള അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ വേദിയായ ജോയിന്റ് ഇന്റർനാഷണൽ കമ്മീഷന്റെ കോ-സെക്രട്ടറിയാണ് റവ. ഡോ. ഹയാസിന്തെ ഡെസ്റ്റിവെൽ. വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിൽ കത്തോലിക്കാ സഭയും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിൽ നടന്ന ദൈവശാസ്ത്ര സംവാദത്തിനായുള്ള സംയുക്ത അന്താരാഷ്ട്ര കമ്മീഷൻ യോഗത്തിൽ സംബന്ധിക്കുവാനാണ് അദ്ദേഹം കേരളത്തിലെത്തിയത്.
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ഡിസംബർ 19, 20 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2025/12/8195/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് 2025 ഡിസംബർ 19, 20 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8.30-ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശാ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- ['ദി ഏൻഷ്യൻ്റ് ഫ്ളേംസ്' ബുക്ക് സീരീസിന്റെ പ്രഥമ പതിപ്പ് പ്രകാശനം ചെയ്തു](https://www.jscnews.in/2025/12/8172/): ബാംഗ്ലൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ പാരമ്പര്യങ്ങളെ കോർത്തിണക്കിയ ‘ദി ഏൻഷ്യൻ്റ് ഫ്ളേംസ്’ (The Ancient Flames) ബുക്ക് സീരീസിന്റെ ആദ്യ പതിപ്പ് ‘പിൽഗ്രിമേജ് ടു ബെത് ലഹേം’ (Pilgrimage to Bethlehem) എന്ന പേരിൽ ബാംഗ്ലൂർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പ്രകാശനം ചെയ്തു. ക്രിസ്തുമസിനെ ആസ്പദമാക്കിയുള്ള ഈ പുസ്തകം, പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാ പാരമ്പര്യങ്ങൾ, വേദപുസ്തകപരമായ അടിത്തറ, സഭാചരിത്രം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന 25-ലധികം ലേഖനങ്ങളുടെ ഒരു സമഗ്ര ശേഖരമാണ്. ഇംഗ്ലീഷ് ഭാഷയിൽ സഭയുടെ ആരാധനാക്രമങ്ങളെക്കുറിച്ചും അടിസ്ഥാന വിശ്വാസങ്ങളെക്കുറിച്ചുമുള്ള പഠനവിഭവങ്ങൾ (Syrian Orthodox Resources) പരിമിതമാണെന്ന കുറവ് പരിഹരിക്കുന്നതിനാണ് ബാംഗ്ലൂർ ഭദ്രാസനം ഈ ബുക്ക് സീരീസിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തിന് പുറത്തുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങളായ യുവതലമുറയ്ക്ക് സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെക്കുറിച്ച് സമഗ്രമായ അറിവ് നൽകുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഈ പ്രഥമ പതിപ്പിൽ, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, ഭദ്രാസനാധിപൻ […]
- [പരിശുദ്ധ പാത്രിയർക്കീസ് ബാവ മഞ്ഞിനിക്കര ദയറായിൽ ധ്യാനം ആരംഭിച്ചു](https://www.jscnews.in/2025/12/8170/): പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ സ്വകാര്യ സന്ദർശനത്തിനായി ഇന്ന് രാവിലെ മലങ്കരയിൽ എത്തിച്ചേർന്നു. ഡിസംബർ 19 വെള്ളിയാഴ്ച വരെ മഞ്ഞിനിക്കര ദയറായിൽ പരിശുദ്ധ ബാവ പ്രാർത്ഥനയിലും ധ്യാനത്തിലുമായി കഴിയും. തന്റെ മുൻഗാമിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ പുണ്യ കബറിടത്തിൽ ധ്യാനത്തിലും പ്രാർത്ഥനയിലുമായി സമയം ചെലവഴിക്കാനാണ് പരിശുദ്ധ പിതാവ് എത്തിയിട്ടുള്ളത്. പരിശുദ്ധ മോറാൻ്റെ കബറിടത്തിൽ ധ്യാനത്തിലും പ്രാർത്ഥനയിലും സമയം ചെലവഴിക്കണമെന്ന പരിശുദ്ധ ബാവായുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്. കഴിഞ്ഞ വർഷം 2024 ഡിസംബർ 9-ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ 40-ാം ഓർമ്മദിനത്തിലെ ശുശ്രൂഷകളിൽ മുഖ്യ കാർമികത്വം വഹിക്കാൻ മലങ്കരയിലെത്തിയപ്പോൾ, പത്തു ദിവസം മഞ്ഞിനിക്കരയിൽ പ്രാർത്ഥനാനിരതനായി തങ്ങാൻ പരിശുദ്ധ ബാവ ആഗ്രഹിച്ചിരുന്നു. എന്നാൽ, സിറിയയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ആഭ്യന്തര കലഹങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് തന്റെ സാന്നിധ്യം അനിവാര്യമായതിനാൽ […]
- [തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനപ്പുറം പ്രാദേശിക വിഷയങ്ങൾ : ശ്രേഷ്‌ഠ ബാവ](https://www.jscnews.in/2025/12/8162/): തിരുവാങ്കുളം ● കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വോട്ട് രേഖപ്പെടുത്തി. തിരുവാങ്കുളം ക്യംതാ സെമിനാരി ജോർജിയൻ അക്കാദമി ഹൈസ്‌കൂളിലെ രണ്ടാം നമ്പർ ബൂത്തിലായിരുന്നു ബാവ സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച ബാവ പ്രാദേശിക തിരഞ്ഞെടുപ്പുകളെക്കുറിച്ചും സർക്കാരിൻ്റെ നീതിയെക്കുറിച്ചുമുള്ള തൻ്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. നാടിന്റെ പുരോഗതിക്കും പൊതുനന്മയ്ക്കുമായി പ്രവർത്തിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സാധിക്കട്ടെയെന്ന് ബാവ ആശംസിച്ചു. തിരഞ്ഞെടുപ്പിലെ തൻ്റെ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുന്നതിനേക്കാൾ, എല്ലാവരുടെയും പ്രതീക്ഷകൾ ഒരേ ദിശയിൽ വരുമ്പോൾ വിജയം ഉണ്ടാകുമെന്ന് ബാവ അഭിപ്രായപ്പെട്ടു. പ്രാദേശിക തിരഞ്ഞെടുപ്പുകൾ സാധാരണയായി രാഷ്ട്രീയത്തിനപ്പുറം പ്രാധാന്യം നൽകുന്നത് പ്രാദേശിക, സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകൾക്കും അതിൽ ഉൾപ്പെടുന്ന വ്യക്തിഗത സ്ഥാനാർത്ഥികളെയും ബന്ധങ്ങളെയുമാണ് എന്ന് ബാവ പറഞ്ഞു. എന്നാൽ ഇതിൻ്റെയെല്ലാം പിന്നിൽ സ്വാഭാവികമായും ഒരു രാഷ്ട്രീയം ഉണ്ടാകുമെന്നും ബാവ കൂട്ടിച്ചേർത്തു. ഈ തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന സർക്കാരിന്റെ ഒരു വിലയിരുത്തലായി കണക്കാക്കാനാവില്ലെന്നും പ്രാദേശിക […]
- [സുവിശേഷ മഹായോഗത്തിന്റെ പന്തൽ കാൽനാട്ടുകർമ്മം നിർവഹിച്ചു](https://www.jscnews.in/2025/12/8144/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 31 വരെ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ മൈതാനിയിൽ നടക്കുന്ന 36-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ പന്തലിൻ്റെ കാൽനാട്ടു കർമ്മം സുവിശേഷ സംഘം പ്രസിഡൻ്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്കു ശേഷമാണ് ചടങ്ങ് നടന്നത്. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡൻ്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ എന്നിവരും വന്ദ്യ വർഗീസ് തെക്കേക്കര കോർ എപ്പിസ്കോപ്പ, ഫാ. മാത്യൂസ് ചാലപ്പുറം തുടങ്ങിയ വൈദികരും അനേകം വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
- [ആലുവ തൃക്കുന്നത്ത് പള്ളിയിൽ 'വിന്റർ വോയിസ് 2.0' കരോൾ മത്സരം ഡിസംബർ 7-ന്](https://www.jscnews.in/2025/12/8126/): ആലുവ ● പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയാൽ സ്ഥാപിതമായ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ സെന്റ് അത്താനാസിയോസ് യൂത്ത് അസ്സോസിയേഷൻ്റെ (SAYA) ആഭിമുഖ്യത്തിൽ ‘വിന്റർ വോയിസ് 2.0’ എന്ന പേരിൽ അങ്കമാലി മേഖലാ ഇൻ്റർ സൺഡേസ്കൂൾ കരോൾ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 7 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലാണ് ഈ കരോൾ ഗാന മത്സരം നടക്കുന്നത്. വിജയികൾക്ക് യഥാക്രമം 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകകൾ നൽകുന്നത്. മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 10 ടീമുകൾക്ക് മാത്രമായിരിക്കും അവസരം ലഭിക്കുക. ഒരു ടീമിനുള്ള രജിസ്‌ട്രേഷൻ ഫീസ് 500 രൂപയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/zoY8XRkC9Xz2AgnS6 അന്വേഷണങ്ങൾക്ക് : +91 86061 83486 യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ […]
- [തിരുശേഷിപ്പ് സ്ഥാപിത പെരുന്നാളും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും: പെങ്ങാമുക്കിൽ വിപുലമായ പരിപാടികൾ](https://www.jscnews.in/2025/12/8120/): തൃശ്ശൂർ ● പെങ്ങാമുക്ക് സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളിയിൽ പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 157-ാം തിരുശേഷിപ്പ് സ്ഥാപിത പെരുന്നാളും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും ഡിസംബർ 9, 10 (ചൊവ്വ, ബുധൻ) തീയതികളിൽ നടക്കും. മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ഇന്ത്യയിലെ ഏക ദൈവാലയമാണിത്. ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് പെരുന്നാളിൻ്റെ ആദ്യ ദിവസമായ ഡിസംബർ 9 ചൊവ്വാഴ്ച വൈകിട്ട് 7.30-ന് പള്ളിയിൽ പ്രൗഢഗംഭീരമായ സ്വീകരണം നൽകും. സ്വീകരണ പരിപാടികളിൽ തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ്, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ്, ബാംഗ്ലൂർ-മൈലാപൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തന്മാരുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും. ഡിസംബർ 9 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് പടിഞ്ഞാറ്റുമുറി സെൻ്റ് ജോർജ്ജ് കുരിശുപള്ളിയിൽ നിന്ന് പെരുന്നാൾ പ്രദക്ഷിണം ആരംഭിച്ച് […]
- [കിഴക്കമ്പലം കൺവെൻഷൻ ഇന്ന് ആരംഭിക്കും](https://www.jscnews.in/2025/12/8110/): കിഴക്കമ്പലം ● സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ മാർ കൗമ യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 22-ാമത് ബൈബിൾ കൺവെൻഷൻ ഇന്ന് (ഡിസംബർ 6 ശനി) വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥനയോടെ ആരംഭിക്കും. തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകും. വികാരി ഫാ. സി.കെ. തോമസ് യോഗത്തിൽ അധ്യക്ഷനാകും. കൺവെൻഷൻ ദിവസങ്ങളിൽ വൈകിട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7-ന് ഗാന ശുശ്രൂഷ, 7.30-ന് വചന സന്ദേശം എന്നിവ നടക്കും. ഡിസംബർ 7 ന് ഫാ. ദേവസി വർഗീസ് തയ്യിൽ, ഡിസംബർ 10 ന് ഫാ. സോബിൻ എലിയാസ്, 11-ന് ഫാ. ആകാശ് കുര്യൻ, 12-ന് ഫാ.ജിനു പള്ളിപ്പാട്ട് എന്നിവർ പ്രസംഗിക്കും.
- [22-ാമത് ആക്കാംപാറ കൺവെൻഷൻ ഡിസംബർ 5 മുതൽ 7 വരെ](https://www.jscnews.in/2025/12/8103/): വലമ്പൂർ ● വടക്കൻ വലമ്പൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആക്കാംപാറ മലേക്കുരിശ് മോർ ഇഗ്നാത്തിയോസ് കുരിശും തൊട്ടിയിൽ നടത്തി വരുന്ന 22-ാ മത് കൺവെൻഷൻ ഡിസംബർ 5, 6, 7 (വെള്ളി, ശനി, ഞായർ) തീയതികളിൽ വൈകിട്ട് 6.30 മുതൽ രാത്രി 9 വരെ നടത്തപ്പെടും. വികാരി ഫാ. വർഗീസ് ചെങ്ങാനാട്ട് അധ്യക്ഷത വഹിക്കും. ദേശത്തെ പട്ടക്കാരായ ഫാ വർഗീസ് കളപ്പുരക്കൽ, ഫാ അജോ കുര്യാക്കോസ് ഓമ്പാളയിൽ, ഫാ ഗിറ്റ്സൺ വർഗീസ് പാറപ്പുറത്ത് എന്നിവർ ആമുഖ സന്ദേശം നൽകും. സഭയിലെ പ്രശസ്ത സുവിശേഷകരായ, ഫാ. ജിജോ കയറാടി, ഫാ. സോബിൻ ഏലിയാസ് കോട്ടയം, ഫാ. ബിനോ ഫിലിപ്പ് ചിങ്ങവനം എന്നിവർ മുഖ്യ സന്ദേശം നൽകും.
- [കൊളോണിൽ മലയാളത്തിൽ വിശുദ്ധ കുർബ്ബാനയർപ്പണം ഡിസംബർ 6-ന്](https://www.jscnews.in/2025/12/8096/): കൊളോൺ (ജർമ്മനി) ● ജർമ്മനിയിലെ കൊളോണിലുള്ള ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള മോർ പത്രോസ് & മോർ പൗലോസ് ദൈവാലയത്തിൽ ഡിസംബർ 6 ശനിയാഴ്ച ഉച്ചയ്ക്ക് 2:30-ന് മലയാളത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. യൂറോപ്പ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കല്പനപ്രകാരമാണ്മലയാളത്തിൽ വി. കുർബാന ആരംഭിക്കുന്നത്. കൊളോണിലും, സമീപപ്രദേശങ്ങളിലുമുള്ള വിശ്വാസികൾ വിശുദ്ധ കുർബ്ബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കണമെന്ന് ഫാ. എബ്രഹാം പുതുശ്ശേരി (രഞ്ജു) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : വിലാസം:Mor Petrus & Mor Paulus Kirche e.V.Klosterstraße 7950931 Köln ഫോൺ: ഫാ. എബ്രഹാം പുതുശ്ശേരി – +49 1515 7488703
- [34-ാമത് പള്ളിക്കര കൺവെൻഷന് തുടക്കമായി](https://www.jscnews.in/2025/12/8093/): കിഴക്കമ്പലം ● പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിക്കുന്ന 34-ാമത് പള്ളിക്കര കൺവെൻഷന്റെ ഉദ്‌ഘാടനം തൃശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ദൈവവചനത്തിൽ ഊന്നിയ ജീവിതമാണ് സന്തോഷത്തിന് നിധാനമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. തുടർന്ന് വന്ദ്യ കൗമാ റമ്പാൻ മുഖ്യ സന്ദേശം നൽകി. കത്തീഡ്രൽ വികാരിമാരായ ഫാ. വർഗീസ് പൈനാടത്ത്, ഫാ. ഫിലിപ്പോസ് കുര്യൻ, ഫാ. എബി ബാബു, ഫാ. ജോൺ സാജു, വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, വന്ദ്യ പീറ്റർ ഇല്ലിമൂട്ടിൽ കോർ എപ്പിസ്കോപ്പ, ഫാ. സി.പി. വർഗീസ്, ഫാ. സി.കെ. തോമസ്, ഫാ. സി.കെ. എബ്രഹാം, ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. എൽദോ പോൾ, ഫാ. ബേസിൽ തേപ്പാല, ട്രസ്റ്റിമാരായ എ.പി വർഗീസ്, കെ.പി ജോയ്, കൺവെൻഷൻ ജനറൽ കൺവീനർ എം.കെ വർഗീസ്, ഫിനാൻസ് കൺവീനർ അബു അബ്രഹാം, യൂത്ത് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി സാം ചെറിയാൻ, ട്രഷറർ ജോർഡിൻ കെ. ജോയ്, […]
- [കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം പള്ളിയില്‍ 29-ാമത് അഖില മലങ്കര ക്വിസ് മത്സരം ഡിസംബര്‍ 14 ന്](https://www.jscnews.in/2025/12/8087/): കുമരകം ● കോട്ടയം ഭദ്രാസനത്തിലെ കുമരകം സെന്‍റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിലെ മോര്‍ ഇഗ്നാത്തിയോസ് യൂത്ത് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവായുടെ പാവന സ്മരണാര്‍ത്ഥം ആണ്ടുതോറും നടത്തിവരാറുള്ള മോര്‍ ബസ്സേലിയോസ് പൗലൂസ് ദ്വിതീയന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള 29-ാമത് അഖില മലങ്കര ക്വിസ് മത്സരം ഡിസംബര്‍ 14-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും. വിഷയം : വിശുദ്ധ ഗ്രന്ഥം – 40% (പഴയ നിയമം – ഹസ്‌കിയേൽ; പുതിയ നിയമം – വി. പൗലോസ് റോമർക്ക് എഴുതിയ ലേഖനം, എബ്രായർക്കുള്ള ലേഖനം ഇതര കാനോനിക ഗ്രന്ഥം – യേശുബാർ ആസീറെ) പൊതു വിജ്ഞാനം – 10%: (Current Affairs – India, Calander Year 2025) വിശ്വാസ സത്യം, പ്രാർത്ഥന, ആരാധനാഗീതം – 30% സഭാചരിത്രം – 20% (വന്ദ്യ കണിയാംപറമ്പിൽ കുരിയൻ ആർച്ച് കോർ എപ്പിസ്കോപ്പ രചിച്ച സുറിയാനി സഭ […]
- [ആത്മബന്ധത്തിൻ്റെയും സൗഹൃദത്തിൻ്റെയും ശ്രേഷ്‌ഠ നിമിഷങ്ങൾ](https://www.jscnews.in/2025/12/8079/): ദുബായ് ● പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ കമാൻഡർ എം.എ. യൂസഫലി ദുബായിലെ തൻ്റെ വസതിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സ്നേഹോഷ്മളമായി സ്വീകരിച്ചു. ആത്മബന്ധത്തിൻ്റെയുംമതസൗഹാർദ്ദത്തിൻ്റെയും ആഴം പ്രതിഫലിപ്പിച്ചിരുന്ന ഈ കൂടിക്കാഴ്ചയിൽ ഇരുവരും ഹൃദയസ്പർശിയായ സൗഹൃദ സംവാദമാണ് പങ്കുവച്ചത്. യു.എ.ഇ പ്രസിഡൻ്റിൻ്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അൽ ഹാഷ്മി, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടര്‍ അദീബ് അഹമ്മദ്, യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തുടങ്ങിയവർ സംബന്ധിച്ചു.
- [മ്യാൻമർ പ്രതിസന്ധി: നീതിക്കും സമാധാനത്തിനുമായി കൂട്ടായ ഇടപെടൽ വേണം - സിസിഎ സമ്മേളനം](https://www.jscnews.in/2025/12/8073/): ചിയാങ് മായ് (തായ്‌ലൻഡ്) ● മ്യാൻമറിലെ ജനങ്ങളുടെ സുരക്ഷ, നീതിയുക്തമായ സമാധാനം, ജനാധിപത്യവൽക്കരണം എന്നിവ ലക്ഷ്യമിട്ടുള്ള ആഗോള പ്രചാരണത്തിനായി ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ) സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. മ്യാൻമർ നേരിടുന്ന ഗുരുതരമായ മാനുഷിക, രാഷ്ട്രീയ പ്രതിസന്ധികളോടുള്ള പ്രതികരണത്തിൽ സഭകൾ, വിശ്വാസാധിഷ്ഠിത സംഘടനകൾ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ആഗോള സമൂഹം എന്നിവയുടെ നിർണായക പങ്കിനെക്കുറിച്ച് സമ്മേളനത്തിൽ ആഴത്തിലുള്ള സംവാദങ്ങളും നിരൂപണങ്ങളും നടന്നു. ”മ്യാൻമർ പ്രതിസന്ധിയോടു പ്രതികരിക്കുന്ന സഭകളും വിശ്വാസ സമൂഹങ്ങളും” എന്ന സെഷൻ ശ്രദ്ധേയമായി. അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മോഡറേറ്ററായ ഈ സെഷൻ, നീതിക്കും സമാധാനത്തിനും മാനുഷിക അന്തസ്സിനുമായി വാദിക്കുന്നതിൽ സഭകൾക്കും വിശ്വാസ സമൂഹങ്ങൾക്കും അന്താരാഷ്ട്ര ഏജൻസികൾക്കുമുള്ള കൂട്ടായ ഉത്തരവാദിത്തം അടിവരയിട്ടു.
- [മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പ്രധാന പെരുന്നാള്‍ ആരംഭിച്ചു](https://www.jscnews.in/2025/12/8054/): മീനങ്ങാടി ● മലബാർ ഭദ്രാസനത്തിലെ മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ശിലാസ്ഥാപനത്തിന്റെയും പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെയും, മോര്‍ ഗീവര്‍ഗ്ഗീസ് സഹദായുടേയും ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു. ഡിസംബർ 1 ന് തിങ്കളാഴ്ച നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ഫാ. എല്‍ദോ കാട്ടുകുടി, ഫാ.സജി അബ്രാഹം ചൊള്ളാട്ട്, ഫാ.ബൈജു മനയത്ത് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടർന്ന് പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍ കൊടി ഉയര്‍ത്തി. വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയും ആശീര്‍വാദവും നടന്നു. 2-ന് ചൊവ്വാഴ്ച നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ സ്‌തേഫാനോസ് ഗീവര്‍ഗ്ഗീസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. മനീഷ് ജേക്കബ് പുല്ല്യാട്ടേല്‍, ഫാ എല്‍ദോ മനയത്ത് എന്നിവര്‍ സഹ കാര്‍മികരായിരുന്നു.തുടർന്ന് സ്‌നേഹസ്പര്‍ശം 2025, സുല്‍ത്താന്‍ ബത്തേരി വിനായക ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തപ്പെട്ടു. വൈകിട്ട് കുരിശിന്‍തൊട്ടികളില്‍ കൊടി ഉയര്‍ത്തല്‍, ദൈവാലയ കവാടത്തില്‍ അഭിവന്ദ്യ മോര്‍ സ്‌തേഫാനോസ് ഗീവര്‍ഗ്ഗീസ് […]
- [സഭാ തർക്കം വരും തലമുറയ്ക്ക് കൈമാറാൻ ആഗ്രഹമില്ല: ശ്രേഷ്ഠ ബാവ; യു.എ.ഇയിൽ ശ്രേഷ്ഠ ബാവായ്ക്ക് വിശ്വാസികളുടെ സ്നേഹോഷ്മള സ്വീകരണം](https://www.jscnews.in/2025/12/8030/): ദുബായ് ● പതിറ്റാണ്ടുകളായി തുടരുന്ന സഭാ തർക്കം ഇനി വരുന്ന തലമുറയിലേക്കു കൈമാറാൻ ആഗ്രഹിക്കുന്നില്ലെന്നും, വ്യവഹാരങ്ങൾക്കപ്പുറം ക്രിസ്‌തീയമാർഗത്തിലൂടെയും സ്നേഹത്തിന്റെഭാഷയിലൂടെയും എല്ലാ പ്രശ്‌നങ്ങളുംപരിഹരിക്കണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ദുബായിലെ അൽ നാസർ ലഷർ ലാൻഡിൽ നടന്ന യു.എ.ഇ മേഖല മഹാസംഗമത്തോടനുബന്ധിച്ച് പള്ളികൾ ചേർന്ന് ഒരുക്കിയ സ്വീകരണ പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. വ്യവഹാരങ്ങൾ ഒരിക്കലും പരിഹാരമാകില്ല. ക്രിസ്തീയ മാർഗത്തിലൂടെ പരിഹാരത്തിനുധാരാളം സാധ്യതകൾ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ആ സാധ്യതയിലേക്ക് എല്ലാവരും കടന്നു വരാനുള്ള പ്രാർത്ഥനയുംപരിശ്രമവുമാണ് നടത്തുന്നത്. മറുവിഭാഗത്തെ ഒരിക്കലും ശത്രുക്കളായി കാണുന്നില്ല. സഹോദരങ്ങളായി കണ്ടുകൊണ്ടാണ് അവരോടു സംവദിക്കാൻ ശ്രമിക്കുന്നതെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു. ഇന്ത്യയിൽ ക്രൈസ്‌തവ വിശ്വാസി സമൂഹം ചെറുതായിക്കൊണ്ടിരിക്കുന്ന കാലമാണ്. പണ്ട് ഒരു വീട്ടിൽ എട്ടും പത്തും മക്കളുണ്ടായിരുന്നു. ഇന്നു കാര്യങ്ങൾ മാറി മറിഞ്ഞു. ഇന്നു സഭ കൂടുതൽ ചെറുതാവുന്നു. എല്ലാ സഭകളുടെയും കാര്യം അങ്ങനെ തന്നെയാണ്. പോരടിക്കാനും […]
- [കരിങ്ങാച്ചിറ കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ തമുക്കു പെരുന്നാൾ കൊടിയേറി](https://www.jscnews.in/2025/12/8018/): കരിങ്ങാച്ചിറ ● ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വൃശ്ചികം 20 പെരുന്നാളിനും (പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ ഓർമ്മ) ചരിത്രപ്രസിദ്ധമായ തമുക്കു നേർച്ചയ്ക്കും ഭക്തി നിർഭരമായ തുടക്കമായി. ഇന്ന് രാവിലെ നടന്ന വി. കുർബ്ബാനയെ തുടർന്ന് വിശ്വാസികളുടെ പ്രാർത്ഥനാ മുഖരിതമായ അന്തരീക്ഷത്തിൽ കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. ഫാ. റ്റിജോ മർക്കോസ്, ഫാ. റിജോ ജോർജ്, ഫാ. ബേസിൽ ഷാജു, ഫാ. ഷൈജു പഴമ്പിള്ളിൽ, ഫാ. മത്തായി കുളച്ചിറ, ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, അത്മായ വൈസ് പ്രസിഡൻ് ജീവൻ മാലായിൽ, ട്രസ്റ്റിമാരായ എം.പി. പോൾ, ഐ.കെ. ജോർജ്, തമുക്കു പെരുന്നാൾ കമ്മിറ്റി കൺവീനർ അനീഷ് ബേബി കൂറുള്ളിൽ, തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ സംബന്ധിച്ചു. പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ തിരുശേഷിപ്പ് സ്‌ഥാപിച്ചതിന്റെ ഓർമ്മയാണ് പെരുന്നാൾ ആഘോഷം. വൈകിട്ട് സന്ധ്യാ […]
- [ദുബായിൽ മുഖ്യമന്ത്രി പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്ക ബാവായും കൂടിക്കാഴ്ച നടത്തി](https://www.jscnews.in/2025/12/8016/): ദുബായ് ● കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും ദുബായിൽ കൂടിക്കാഴ്ച നടത്തി. അൽ നാസർ ലഷർ ലാൻഡിന് സമീപത്തുള്ള ഹയാത്ത് ഹോട്ടലിൽ വെച്ചായിരുന്നു ഈ സൗഹൃദ സന്ദർശനം. വിവിധ ആനുകാലിക വിഷയങ്ങളും പ്രവാസി മലയാളി സമൂഹത്തെ സംബന്ധിക്കുന്ന സുപ്രധാന കാര്യങ്ങളും ചർച്ച ചെയ്തു. ശ്രേഷ്ഠ ബാവായുടെ മാനേജർ ഫാ. ജോഷി മാത്യു ചിറ്റേത്ത്, സഭാ മാനേജിങ് കമ്മിറ്റി അംഗം സെറിൻ ചീരൻ, അനുര മത്തായി എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
- [അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തീഡ്രലിൽ 1201-ാമത് വൃശ്ചികം 19 പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/11/8006/): അങ്കമാലി ● ഭാരതത്തിലെ അതിപുരാതന ദൈവാലയവും അങ്കമാലിയിലെ ക്രൈസ്തവരുടെ മാതൃദൈവാലയവുമായ ചരിത്ര പ്രസിദ്ധമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയുടെ 1201-ാമത് വൃശ്ചികം 19 പെരുന്നാളും സത്യവിശ്യാസ സംരക്ഷകൻ പരിശുദ്ധനായ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഡിസംബർ 1, 2, 3 തീയതികളിൽ കൊണ്ടാടും. പെരുന്നാൾ ദിനമായ ഡിസംബർ 1 തിങ്കളാഴ്ച രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന 9.30-ന് പ്രസംഗം, ധൂപപ്രാർത്ഥന, വഴിപാട് സമർപ്പണം, തമുക്ക് നേർച്ച എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് മേമ്പൂട്ടിൽ നിന്ന് പൊൻ-വെള്ളി കുരിശുകളും പള്ളി ഉപകരണങ്ങളും ആഘോഷപൂർവ്വം പള്ളിയകത്തേക്ക് കൊണ്ടു പോകും. വൈകിട്ട് 7 മണിക്ക് അഭിവന്ദ്യരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ യൂലിയോസ് ഏലിയാസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്ന് 9.30-ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സൂത്താറ പ്രാർത്ഥനയും […]
- [ജൈവ നൈൽകൃഷിക്ക് മാതൃകയായി യാക്കോബായ വൈദിക വിദ്യാർത്ഥികൾ](https://www.jscnews.in/2025/11/8001/): വെട്ടിക്കൽ ● ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ (എം.എസ്.ഒ.റ്റി) ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൈവ നെൽകൃഷിക്ക് തുടക്കമായി. സെമിനാരിക്ക് സമീപം പാമ്പ്ര പാടശേഖര സമിതിയുടെ നാല് ഏക്കറോളം വരുന്ന പാടശേഖരം പാട്ടത്തിനെടുത്താണ് വൈദിക സെമിനാരി വിദ്യാർത്ഥികൾ ഈ വർഷത്തെ കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ച് മാതൃകയാകുന്നത്. ഭാവിയിലെ പുരോഹിതന്മാരായ വിദ്യാർത്ഥികൾക്ക് കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ പ്രായോഗിക പരിചയത്തിലൂടെ സ്വന്തമാക്കാനും, അവർ ശുശ്രൂഷയ്ക്കായി എത്തുന്ന ഇടങ്ങളിൽ കൃഷിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാനും ഇതിലൂടെ പരിശീലനം ലഭിക്കുമെന്ന് കൃഷിക്ക് നേതൃത്വം നൽകുന്ന സെമിനാരി പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. സെമിനാരി വിദ്യാഭ്യാസത്തിൽ പഠിക്കുന്ന പരിസ്ഥിതി ദൈവശാസ്ത്രത്തിന്റെയും പാരിസ്ഥിതിക പ്രശ്നങ്ങളുടെയും പ്രായോഗികഅനുഭവമായി ജൈവ നെൽകൃഷി മാറുന്നുവെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. ദൈവം മനുഷ്യനെ സൃഷ്ടിച്ച് തോട്ടം പരിപാലിക്കാനും അതിൽനിന്ന് ഭക്ഷിക്കാനും നിയോഗിച്ചെങ്കിലും, ഇന്ന് പരിപാലനമില്ലാതെ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. ഒരു കാലത്ത് നെൽപ്പാടങ്ങൾ കൊണ്ട് നിറഞ്ഞ കേരളം ഇന്ന് […]
- [ചരിത്രമായി ഇസ്താംബൂളിലെ എക്യുമെനിക്കൽ സംഗമം](https://www.jscnews.in/2025/11/7987/): തുർക്കി ● ക്രിസ്തീയസഭാ ചരിത്രത്തിലെ അമൂല്യമായ നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിൻ്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ലോകശ്രദ്ധ ആകർഷിച്ച ആഗോള എക്യുമെനിക്കൽ സമ്മേളനത്തിന് ഇസ്താംബൂളിലെ മോർ അഫ്രേം സുറിയാനി ഓർത്തോഡോക്സ് കത്തീഡ്രൽ വേദിയായി. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, ആഗോള കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പ, എക്യുമെനിക്കൽ പാത്രിയാർക്കീസ് പരിശുദ്ധ മോറാൻ മോർ ബർത്തലോമിയോ എന്നിവർ ചരിത്ര സംഗമത്തിൽ മുഖ്യ സാന്നിധ്യമായി. കൂടാതെ, വിവിധ സഭാ മേധാവികളും ലോക ക്രിസ്ത്യൻ കൂട്ടായ്മയുടെ പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ, പരിശുദ്ധ പാത്രിയർക്കീസ് ബാവ സുപ്രധാന പ്രസംഗം നടത്തി. നിഖ്യാ സുന്നഹദോസിൻ്റെ ആത്മീയ പൈതൃകം ഈ കാലഘട്ടത്തിൽ നിലനിർത്തേണ്ടതിൻ്റെ പ്രാധാന്യവും ക്രിസ്തീയ സഭകൾ തമ്മിലുള്ള ഐക്യത്തിനായുള്ള സഹകരണവും പരിശുദ്ധ ബാവ ഊന്നിപ്പറഞ്ഞു. ഇസ്താംബൂളിലെയും അങ്കാറയിലെയും പാത്രിയാർക്കൽ വികാരി മോർ ഫിലോക്സെനസ് യൂസഫ് സെറ്റിൻ, തുറാബ്‌ദീനിലെ ആർച്ച്‌ബിഷപ്പ് മോർ തിമോത്തിയോസ് സാമുവൽ […]
- [ചരിത്ര സംഗമം: ആഗോള സഭാ തലവന്മാർ ഇസ്താംബൂളിൽ ഒന്നിച്ചു](https://www.jscnews.in/2025/11/7961/): ഇസ്താംബൂൾ ● തുർക്കിയിലെ ചരിത്രനഗരമായ ഇസ്താംബൂളിൽ സ്ഥിതി ചെയ്യുന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ മോർ അഫ്രേം കത്തീഡ്രൽ ചരിത്രപ്രാധാന്യമുള്ള സഭാ സംഗമത്തിന് വേദിയായി. ആഗോള കത്തോലിക്കാ സഭയുടെ തലവൻ പരിശുദ്ധ ലിയോ പതിനാലാമൻ മാർപ്പാപ്പയെ, പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവായുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായി സ്വീകരിച്ചു. തുടർന്ന് ഇരു സഭാതലവന്മാരും സുപ്രധാന ചർച്ചകൾ നടത്തി. ലോകത്തിലെ പ്രധാന ക്രൈസ്തവ സഭകളുടെ തലവന്മാർ സംഗമിച്ച ഈ ചരിത്ര മുഹൂർത്തം സഭാ സൗഹൃദത്തിന്റെയും ആത്മീയ ഐക്യത്തിൻ്റെയും പുതിയ അദ്ധ്യായം തുറന്നു.
- [യു.എ.ഇ മേഖല മഹാസംഗമവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും നാളെ](https://www.jscnews.in/2025/11/7928/): ദുബായ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖല മഹാസംഗമവും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും നാളെ (നവംബർ 30 ഞായറാഴ്ച) രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കും. ‘മരുഭൂമിയിലെ മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബാവ നാളെ വിശുദ്ധ കുർബ്ബാന അർപ്പിക്കും. ദുബായ് അൽ നാസർ ലഷർ ലാൻഡിൽ സ്വീകരണത്തെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ലുലു ഗ്രൂപ്പ് ചെയർമാൻ കമാൻഡർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്യും. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. സോണൽ കൗൺസിൽ ഭാരവാഹികളായ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, സെക്രട്ടറി സന്ദീപ് ജോർജ്, ട്രഷറർ എൽദോ പി. ജോർജ്, ഫാ. സിബി ബേബി, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സണ്ണി എം. […]
- [1700 വർഷങ്ങൾക്കുശേഷം ഐക്യത്തിൻ്റെ പ്രാർത്ഥന: നിഖ്യായിൽ ലോകസഭാതലവൻമാർ സംഗമിച്ചു](https://www.jscnews.in/2025/11/7923/): ഇസ്‌നിക് (തുർക്കി) ● ക്രൈസ്തവ വിശ്വാസചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിൻ്റെ 1700-ാമത് ജൂബിലി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ട്, ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകളുടെ പരമാദ്ധ്യക്ഷൻമാർ പ്രാചീന നിഖ്യായുടെ (ഇസ്‌നിക്) മണ്ണിൽ വീണ്ടും ഒരുമിച്ചുചേർന്നു. 2025 നവംബർ 28-ന് നടന്ന ഈ ചരിത്രപരമായ എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ, ആഗോള കത്തോലിക്ക സഭയുടെ തലവൻ ലിയോ പതിനാലാമൻ മാർപ്പാപ്പ, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ എന്നിവർ സംയുക്തമായി അധ്യക്ഷത വഹിച്ചു. മറ്റ് സഭകളുടെ സുപ്രധാന ആത്മീയ നേതാക്കന്മാരും ചടങ്ങിൽ പങ്കെടുത്തു. നാലുഭാഗങ്ങളിലുമുള്ള സഭാപിതാക്കന്മാർ ഒരുമിച്ച് പ്രാർത്ഥനയർപ്പിച്ച ഈ ദിവ്യനിമിഷം, ലോകസഭാ ഐക്യം, പ്രാചീന വിശ്വാസപാരമ്പര്യത്തിന്റെ മഹത്വം, സമാധാനത്തിന്റെ വിജ്ഞാനം എന്നിവ സമന്വയിച്ച ഒരു ആത്മീയ പുനർസംഗമമായി മാറി. 1700 വർഷങ്ങൾക്കുമുമ്പ് നടന്ന സുന്നഹദോസിൻ്റെ ചരിത്രപരമായ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായിരുന്നു ഈ ഭക്തിനിർഭരമായ ശുശ്രൂഷ.
- [ദുബായ് മോർ ഇഗ്നാത്തിയോസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ വി. കുർബ്ബാന അർപ്പിക്കും](https://www.jscnews.in/2025/11/7904/): ദുബായ് ● ‘മരുഭൂമിയിലെ മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നവംബർ 30 ഞായറാഴ്ച രാവിലെ 07.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് യു.എ.ഇ മേഖലയിലെ ഇടവകകളുടെ മഹാസംഗമവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പൊതുസ്വീകരണവും രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദാ (എ.ഡി 421 - നവംബർ 27)](https://www.jscnews.in/2025/11/7899/): പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ 1604-ാമത് ഓർമ്മപ്പെരുന്നാൾ സുറിയാനി ഓർത്തഡോക്സ് സഭ നവംബർ 27 ന് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. പൗരസ്ത്യ ദേശത്തിലെ രക്തസാക്ഷിത്വത്തിന്റെ പ്രഭയായി, ബേത്ത് ഹൂസായിൽ (ലോപ്പോത്ത്) ജനിച്ച മോർ യാക്കോബ് മ്‌ഫസ്ക്കോ പേർഷ്യൻ സാമ്രാജ്യത്തിലെ ഉയർന്ന സൈനീക ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ അദ്ദേഹം യേശു ക്രിസ്തുവിനെ സ്വന്തം രക്ഷിതാവും ദൈവവുമായി സ്വീകരിച്ചതിനാൽ ചിത്രവധം ചെയ്യപ്പെട്ട് എ.ഡി 421-ൽ രക്തസാക്ഷിയായി. പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ സഹദായുടെ തിരുശേഷിപ്പ് മോർ ദിവന്നാസിയോസ് ജോസഫ് (രണ്ടാമൻ) മെത്രാപ്പോലീത്തായ്ക്ക് എ.ഡി 1865-ൽ നൽകുകയും, അദ്ദേഹത്തിന്റെ മാതൃ ഭവനത്തിനരികെയുള്ള മോർ പത്രോസ്, പൗലോസ് ശ്ശീഹന്മാരുടെ നാമത്തിൽ എ.ഡി 1900-ൽ സ്ഥാപിതമായ പെങ്ങാമുക്ക് യാക്കോബായ സുറിയാനി പഴയ പള്ളിയുടെ മുൻവശത്ത് നിർമിച്ച കുരിശുപള്ളിയിൽ പരിശുദ്ധനായ മോർ ഗ്രിഗോറിയോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തോടെ എ.ഡി 1868 ഡിസംബർ 10-ന് സ്ഥാപിച്ചു. പരിശുദ്ധനായ മോർ യാക്കോബ് മ്ഫസ്ക്കോ സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലങ്കരയിലെ ഏക […]
- [ശ്രേഷ്ഠ കാതോലിക്ക ബാവ യു.എ.ഇ സന്ദർശനത്തിനായി എത്തിച്ചേർന്നു](https://www.jscnews.in/2025/11/7891/): അബുദാബി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ യു.എ.ഇ സന്ദർശനത്തിനായി എത്തിച്ചേർന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശ്രേഷ്ഠ ബാവായ്ക്ക് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സോണലിലെ വൈദികരും ഭാരവാഹികളും ചേർന്ന് സ്നേഹനിർഭരമായ സ്വീകരണം നൽകി. സന്ദർശനത്തിന്റെ ഭാഗമായി ദുബായ് മോർ ഇഗ്നാത്തിയാസ് കത്തീഡ്രൽ, ഫുജൈറ സെന്റ് പീറ്റേഴ്സ്, റാസ് അൽ ഖൈമ സെന്റ് ഗ്രീഗോറിയോസ്, അബുദാബി സെന്റ് സ്റ്റീഫൻസ്, ഷാർജ സെന്റ് മേരീസ് സൂനോറോ പാത്രിയാർക്കൽ കത്തീഡ്രൽ, അൽ ഐൻ സെന്റ് ജോർജ്ജ് സിംഹാസന കത്തീഡ്രൽ ഉൾപ്പെടെയുള്ള ദൈവാലയങ്ങളിൽ ബാവ സന്ദർശനം നടത്തുകയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും. യു.എ.ഇ മേഖലയിലെ മഹാസംഗമവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് പൊതുസ്വീകരണവും നവംബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ വെച്ച് നടക്കും.
- [യു.എ.ഇ മേഖല മഹാസംഗമവും ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണവും നവംബർ 30-ന് ദുബായിൽ](https://www.jscnews.in/2025/11/7867/): ദുബായ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖല മഹാസംഗമവും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും നവംബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കും. സ്വീകരണത്തെ തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ലുലു ഗ്രൂപ്പ് ചെയർമാൻ കമാൻഡർ എം.എ യൂസഫ് അലി ഉദ്ഘാടനം ചെയ്യും. മഹാസംഗമം സംബന്ധിച്ച വിശദാംശങ്ങൾ അറിയിക്കുന്നതിനായി യു.എ.ഇ.യിലെ പ്രമുഖ മാധ്യമപ്രവർത്തകർ പങ്കെടുത്ത പത്രസമ്മേളനം നടന്നു. പത്രസമ്മേളനത്തിൽ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, വൈദിക പ്രതിനിധി ഫാ. സിബി ബേബി, സോണൽ സെക്രട്ടറി സന്ദീപ് ജോർജ്, ട്രസ്റ്റി എൽദോ പി. ജോർജ്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ സണ്ണി എം. ജോൺ, സരിൻ ചീരൻ, ഫാമിലി കോൺഫറൻസ് കൺവീനർ സ്റ്റേസി സാമുവേൽ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
- [മിസിസാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം; ശ്രേഷ്ഠ ബാവ വി. കുർബ്ബാന അർപ്പിച്ചു](https://www.jscnews.in/2025/11/7859/): കാനഡ ● മിസിസാഗ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. സ്വീകരണച്ചടങ്ങിനു ശേഷം ശ്രേഷ്ഠ ബാവ ദൈവാലയത്തിൽ വി. കുർബ്ബാന അർപ്പിച്ചു. നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സഹകാർമികത്വം വഹിച്ചു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സ്നേഹസംഗമത്തിൽ ശ്രേഷ്ഠ ബാവ ഇടവക വിശ്വാസികളുമായി സൗഹൃദ സംഭാഷണം നടത്തി, അവരുടെ ആത്മീയ വളർച്ചയ്‌ക്കായി ആശംസകളും അനുഗ്രഹവും നേർന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ ശ്ലൈഹിക സന്ദർശനത്തോട് അനുബന്ധിച്ച് ഇടവക പുറത്തിറക്കിയ ഫോട്ടോ ആൽബത്തെ ശ്രേഷ്ഠ ബാവ അഭിനന്ദിച്ചു.
- [കണ്ടനാട് ഭദ്രാസന വാർഷിക പള്ളി പ്രതിനിധി യോഗം: അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ രജതജൂബിലി ആഘോഷിക്കും](https://www.jscnews.in/2025/11/7830/): തൊടുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസന വാർഷിക പള്ളി പ്രതിനിധി യോഗം വണ്ണപ്പുറം മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു.ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട് എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ഭദ്രാസന സെക്രട്ടറി പ്രവർത്തന വർഷത്തെ വാർഷിക റിപ്പോർട്ടും ഭദ്രാസന ജോയിൻ്റ് സെക്രട്ടറി സാബു നാരേക്കാട്ട് വാർഷിക കണക്കും അവതരിപ്പിച്ചു. തുടർന്ന് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു. അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാപൗരോഹിത്യത്തിൻ്റെ രജത ജൂബിലി ഭദ്രാസന പ്രതിനിധി യോഗത്തിൻ്റെ നേതൃത്വത്തിൽ 2026 ജനുവരി 14-ന് വിപുലമായി ആഘോഷിക്കാൻ യോഗം തീരുമാനിച്ചു. ഭദ്രാസനത്തിലെ വൈദികരും വിവിധ പള്ളികളിലെ പ്രതിനിധികളും വാർഷിക യോഗത്തിൽ പങ്കെടുത്തു.
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; നവംബർ 28, 29 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2025/11/7828/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് 2025 നവംബർ 28, 29 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ നവംബർ 28 വെള്ളിയാഴ്ച രാവിലെ 8.30 ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശാ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [ജെബി കെ. ജോണിന് അബുദാബിയിൽ ആദരം](https://www.jscnews.in/2025/11/7823/): ദോഹ ● സ്വദേശത്തും വിദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംരംഭകനും ഖത്തറിലെ പ്രമുഖ പ്രോജക്ട് സപ്ലൈസ് കമ്പനിയായ ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോണിനെ കൈരളി ടിവി ആദരിച്ചു. 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അബുദാബി ഇത്തിഹാദ് അരീനയിലെ യാസ് ഐസലൻ മുഖ്യമന്ത്രി പിണറായി വിജയൻ കൈരളിയുടെ ഉപഹാരം സമ്മാനിച്ചു. ചലച്ചിത്ര താരവും കൈരളി ടിവി ചെയർമാനുമായ മമ്മൂട്ടി, കൈരളി ടിവി എം.ഡി ജോൺ ബ്രിട്ടാസ് എം.പി എന്നിവർ സംബന്ധിച്ചു. മണ്ണത്തൂർ നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ തെക്കൻ പിറമാടത്തിൽ കെ.പി ജോണിൻ്റെയും ചിന്നമ്മയുടെയും മൂത്തമകനാണ് ജെബി. മാതാപിതാക്കളുടെ സ്‌മരണാർത്ഥം കോൽക്കുന്നേൽ ജോൺ, ചിന്നമ്മ ഫൗണ്ടേഷൻ എന്നിവയിലൂടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കോവിഡ്, പ്രളയം, വയനാട് ദുരന്ത മേഖലകളിൽ അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃക തീർത്തു. പ്രവാസലോകത്തെ സാമൂഹിക സാംസ്‌കാരിക സേവനരംഗത്തും ജെബിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. സൗദി, കുവൈത്ത് […]
- [മച്ചിപ്ലാവ് സെന്റ് ജോർജ്ജ് പള്ളിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നവംബർ 30-ന്](https://www.jscnews.in/2025/11/7814/): അടിമാലി ● മച്ചിപ്ലാവ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇടവകയിലെ മറ്റ് ഭക്തസംഘടനകളുടെ സഹകരണത്തോടെ നവംബർ 30 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ് നടക്കുക. കോതമംഗലം മോർ ബസ്സേലിയോസ് ഹോസ്‌പിറ്റൽ, മോർ ബസ്സേലിയോസ് ഡെന്റൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. ജനറൽ മെഡിസിൻ, ശിശുരോഗം, നേത്രരോഗം, ദന്തൽജനറൽ സർജറി, ഓർത്തോപീഡിക് , കാർഡിയോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാകും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 9074303089, 9744934008, 9447901683, 9074199302, 9406821872
- [വടവാതൂർ മാർ അപ്രേം പള്ളിയിൽ 86-ാമത് വലിയപ്പെരുന്നാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം](https://www.jscnews.in/2025/11/7810/): വടവാതൂർ ● പരിശുദ്ധ റൂഹായുടെ കിന്നരം എന്നറിയപ്പെടുന്ന മാർ അപ്രേമിന്റെ നാമധേയത്തിൽ സ്ഥാപിതമായ കോട്ടയം ഭദ്രാസനത്തിലെ വടവാതൂർ മാർ അപ്രേം യാക്കോബായ സുറിയാനി പള്ളിയുടെ 86-ാമത് വലിയപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കമായി. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വി. കുർബ്ബാനയ്ക്കും കൊടിമര ഘോഷയാത്രയ്ക്കും ശേഷം കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. തുടർന്ന് പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന അഭിവന്ദ്യ മെത്രാപ്പോലീത്തായെ ഇടവക അനുമോദിച്ചു. പെരുന്നാൾ ദിവസങ്ങളായ നവംബർ 19, 20 (ബുധൻ, വ്യാഴം) തീയതികളിൽ 6.30-ന് പ്രഭാത നമസ്കാരം, 7-ന് വി. കുർബ്ബാന, വൈകിട്ട് 6-ന് സന്ധ്യാനമസ്കാരം, 6.45-ന് മാർ അപ്രേമിൻ്റെ മെമ്രകൾ, 7.15-ന് വചനശുശ്രൂഷ എന്നിവ നടന്നു. വന്ദ്യരായ കുര്യാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ, തോമസ് കോറെപ്പിസ്കോപ്പ വേങ്കടത്ത് എന്നിവർ രണ്ടു ദിവസങ്ങളായി വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. നവംബർ 21-ാം തീയതി വെള്ളിയാഴ്ച രാവിലെ 6.30-ന് പ്രഭാത നമസ്ക്കാരം, 7-ന് വി. […]
- [ശ്രേഷ്ഠ ബാവായുടെ യു.എ.ഇ സന്ദർശനം നവംബർ 26 മുതൽ](https://www.jscnews.in/2025/11/7804/): ദുബായ് ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നവംബർ 26 മുതൽ ഡിസംബർ 9 വരെ യു.എ.ഇ മേഖലയിലെ വിവിധ ദൈവാലയങ്ങൾ സന്ദർശിക്കും. യു.എ.ഇ മേഖലയിലെ വിശ്വാസികളുടെ മഹാ സംഗമവും ശ്രേഷ്ഠ ബാവായ്ക്കു സ്വീകരണവും നവംബർ 30 ഞായറാഴ്ച രാവിലെ 10 മണിക്ക് ദുബായ് അൽ നാസർ ലഷർ ലാൻഡിൽ നടക്കും.
- [ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണം](https://www.jscnews.in/2025/11/7799/): ലണ്ടൻ ഒന്റാരിയോ ● കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാനപ്പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്നേഹനിർഭരമായ സ്വീകരണം നൽകി.
- [പനയ്ക്കൽ ഗീവർഗീസ് റമ്പാൻ മെമ്മോറിയൽ ക്വിസ് മത്സരം നവംബർ 23-ന്](https://www.jscnews.in/2025/11/7779/): കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന വന്ദ്യ പനയ്ക്കൽ ഗീവർഗീസ് റമ്പാച്ചന്റെ 25-ാമത് ശ്രാദ്ധത്തോടനുബന്ധിച്ച് നവംബർ 23 ഞായർ രാവിലെ 10.30-ന് അഖില മലങ്കര ക്വിസ്സ് മത്സരം സംഘടിപ്പിക്കുന്നു. പനയ്ക്കൽ ഗീവർഗീസ് റമ്പാൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് മത്സരം. ഒരു പള്ളിയിൽ നിന്ന് രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകൾക്ക് പങ്കെടുക്കാം. ഒന്നാം സമ്മാനമായി 10,000 രൂപയും പനയ്ക്കൽ ഗീവർഗീസ് റമ്പാൻ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും നൽകും. രണ്ടാം സമ്മാനം 5,000 രൂപ, മൂന്നാം സമ്മാനം 3,000 രൂപ, നാലാം സമ്മാനം 2,000 രൂപ എന്നിങ്ങനെയും അഞ്ചാം മുതൽ എട്ടാം സ്ഥാനങ്ങൾക്കുള്ള ടീമുകൾക്ക് 1,000 രൂപ വീതവും സമ്മാനമായി നൽകും. വികാരി ഫാ. അജോ കുര്യാക്കോസ് ഓമ്പാളയിൽ, ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സി.കെ. തോമസ്, പള്ളി ട്രസ്റ്റി ടി.പി. മാത്തുക്കുട്ടി, പള്ളി സെക്രട്ടറി പി.എ. എബ്രഹാം എന്നിവർ നേതൃത്വം നൽകും. രജിസ്ട്രേഷൻ വിവരങ്ങൾക്ക് […]
- [ജെ.എസ്.ഒ. ചർച്ച് ഡയറക്ടറി: യാക്കോബായ സുറിയാനി സഭാ വൈദികരുടെ വിവരങ്ങൾ ഉൾപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു](https://www.jscnews.in/2025/11/7774/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ വൈദികരുടെയും ദൈവാലയങ്ങളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ‘ജെ.എസ്.ഒ. ചർച്ച് ഡയറക്ടറി’ (JSO Church Directory) എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ നിലവിൽ വന്നു. അഖില മലങ്കര വൈദികസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ ആപ്ലിക്കേഷൻ, വൈദിക സംഘം മുൻപ് പുസ്തകരൂപത്തിൽ പുറത്തിറക്കിയ ഡയറക്‌ടറിയുടെ നവീകരിച്ച ഡിജിറ്റൽ പതിപ്പാണ്. അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, റമ്പാന്മാർ, കോറെപ്പിസ്‌കോപ്പമാർ, വൈദികർ, ശെമ്മാശന്മാർ എന്നിവരുടെ ഫോൺ നമ്പറുകളും ലഭ്യമായ മറ്റ് പ്രധാന വിവരങ്ങളും ഇതിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഭദ്രാസനങ്ങളെ അടിസ്ഥാനമാക്കി സഭയിലെ എല്ലാ ദൈവാലയങ്ങളുടെയും പൂർണ്ണ വിവരങ്ങളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെ പേരുവിവരങ്ങളും വിശദാംശങ്ങളും ഈ ആപ്ലിക്കേഷനിൽ ലഭ്യമാണ്. ആവശ്യങ്ങൾക്കായി സഭാവിശ്വാസികൾക്ക് വൈദികരെ ഫോണിലൂടെ നേരിട്ട് ബന്ധപ്പെടാൻ ഈ ആപ്ലിക്കേഷൻ അവസരം നൽകുന്നു. കൂടാതെ, വിദേശത്തേക്കോ ഇന്ത്യയിലെ ഇതര ഭാഗങ്ങളിലേക്കോ യാത്ര ചെയ്യുന്നവർക്ക് അടുത്തുള്ള ദൈവാലയം കണ്ടെത്തുവാനും, അവിടുത്തെ വികാരിയുമായി ബന്ധപ്പെടുവാനും ഈ ആപ്ലിക്കേഷൻ ഏറ്റവും ലളിതമായ മാർഗമായിത്തീരുമെന്നത് ശ്രദ്ധേയമാണ്. പഠനാവശ്യങ്ങളെ തുടർന്ന് […]
- [ലാത്വിയയിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ കോൺഗ്രിഗേഷൻ](https://www.jscnews.in/2025/11/7768/): റിഗ (ലാത്വിയ) ● റഷ്യയുടെ സമീപ രാജ്യങ്ങളായ ബാൾട്ടിക് രാജ്യങ്ങളിൽപ്പെടുന്ന ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചത് ചരിത്ര നിമിഷമായി. യൂറോപ്പ് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ ആശീർവാദത്തോടെ ലാത്വിയയിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ സമൂഹത്തിന്റെ ആദ്യ വിശുദ്ധ കുർബ്ബാന റിഗയിലെ അസംപ്ഷൻ ഓഫ് മദർ മേരി കത്തോലിക്കാ പളളിയിൽ വന്ദ്യ ജോഷ്വാ റമ്പാൻ അർപ്പിച്ചു. ലാത്വിയൻ സർവകലാശാലകളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും, ലിത്വാനിയയിൽ നിന്നെത്തിയ വിശ്വാസികളും ആരാധനയിൽ പങ്കെടുത്തു. വിശുദ്ധ കുർബ്ബാനക്ക് ശേഷം യുവതി, യുവാക്കളുടെ സംഗമവും നടന്നു. കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ആവേശകരമായ തുടക്കമായിരുന്നു ഈ ഒത്തുചേരൽ. വന്ദ്യ റമ്പാച്ചന്റെ നേതൃത്വത്തിൽ വിയന്നയിൽ നിന്നെത്തിയ കൗൺസിൽ പ്രതിനിധികൾ ലാത്വിയയിലെ ആർച്ച് ബിഷപ്പ് ഡോ. സ്ബിഗ്‌നെവ്‌സ് സ്റ്റാൻകെവിച്സിനെ സന്ദർശിച്ച് അനുഗ്രഹം തേടി. യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗങ്ങളായ കമാൻഡർ ജോർജ് പടിക്കക്കുടി, ജോൺസൺ […]
- [നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം; എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് സമാപിച്ചു; വിദ്യാർത്ഥികളുടെ ചരിത്രദൃശ്യാവിഷ്കരണം ശ്രദ്ധേയമായി](https://www.jscnews.in/2025/11/7761/): വെട്ടിക്കൽ ● സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച്, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ ആത്മപ്രചോദകമായി സമാപിച്ചു. സമാപനത്തോടനുബന്ധിച്ച്ബാംഗ്ലൂർ ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബാംഗ്ലൂർ ഭദ്രാസന എം.ജെ.എസ്.എസ്.എ യുടെ ആഭിമുഖ്യത്തിൽ 25 വിദ്യാർത്ഥികൾ നാടക രൂപത്തിൽ അവതരിപ്പിച്ച നിഖ്യാ സുന്നഹദോസിന്റെ ചരിത്രദൃശ്യാവിഷ്കരണം സമ്മേളനത്തിൻ്റെ പ്രധാന ആകർഷണമായി. പ്രാചീന വിശ്വാസചരിത്രത്തെ പുനരുജ്ജീവിപ്പിക്കുന്ന ഈ അവതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽകേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ. ഡോ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നൽകി. നിഖ്യാ സുന്നഹദോസിന്റെ കാലഘട്ടത്തിൽ സത്യവിശ്വാസത്തിന്റെ സംരക്ഷണത്തിനായി സഭാപിതാക്കന്മാർ ജീവത്യാഗം ചെയ്തെങ്കിൽ, ഇന്ന് ചില സന്ദർഭങ്ങളിലെങ്കിലും സ്വാർത്ഥ താല്പര്യങ്ങൾക്കായി അജപാലകർ പോലും വിശ്വാസത്യാഗം ചെയ്യുന്ന സാഹചര്യങ്ങൾ കണ്ടുവരുന്നു. തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന […]
- [മോർ ഫിലക്സീനോസ് മാബൂഗ് ദയറ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശ നടന്നു](https://www.jscnews.in/2025/11/7740/): വാഴപ്പിള്ളി ● വന്ദ്യ ഗബ്രിയേൽ റമ്പാൻ വാഴപ്പിള്ളി യാക്കോബായ സുറിയാനി പള്ളിയ്ക്കു സമീപം പണിതീർത്ത മോർ ഫിലക്സീനോസ് മാബൂഗ് ദയറ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശ നടന്നു. മോർ ഫീലക്‌സിനോസ് മാബൂഗ് ദയറ ചാപ്പലിൻ്റെ വി. മൂറോൻ കൂദാശയും തിരുശേഷിപ്പ് സ്ഥാപനവും ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിലും അഭിവന്ദ്യരായ മോർ ദിവന്നാസിയോസ് ഇസ, മോർ ഈവാനിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോർ അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാരുടേയും സഹകാർമികത്വത്തിൽ പൂർത്തീകരിച്ചു.
- [ബെസ് അനിയ കൺവെൻഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപനം നടത്തി](https://www.jscnews.in/2025/11/7709/): കോതമംഗലം ● ചേലാട് സെന്‍റ് സ്റ്റീഫന്‍സ് ബെസ്-അനിയ യാക്കോബായ സുറിയാനി വലിയ പള്ളിയുടെ കീഴിൽ പുതുതായി നിർമ്മിക്കുന്ന ബെസ് അനിയ കൺവെൻഷൻ സെൻ്ററിന് തുടക്കം കുറിച്ചു. കൺവെൻഷൻ സെൻ്ററിൻ്റെ ശിലാസ്ഥാപന കർമ്മം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. വിദ്യാഭ്യാസ മേഖലകളിൽ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കി കോതമംഗലം പുരോഗമിക്കുമ്പോൾ, ചേലാട് ഇടവകയും ഈ ദേശത്തിന്റെ അഭിവൃദ്ധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും സാമൂഹ്യ സേവനങ്ങളിലൂടെയും സാധാരണ ജനങ്ങളുടെ ഉന്നമനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളിലൂടെയും സജീവമായി മുന്നോട്ട് പോകുകയാണെന്ന് ബാവ പറഞ്ഞു. പുതിയ കൺവെൻഷൻ സെന്റർ ഇവിടെ ഉയർന്നു വരുമ്പോൾ, അത് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാനാജാതി മതസ്ഥരായ ഈ ചുറ്റുപാടുകളിലുമുള്ള എല്ലാവർക്കും അവരുടെ സ്വകാര്യ-സാമൂഹ്യ ജീവിതത്തിലും രാഷ്ട്രീയപരമായും പ്രയോജനകരമാകുന്ന രീതിയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ, വിശാലമായ പാർക്കിംഗ് സൗകര്യമുള്ള നല്ലൊരു സംവിധാനമാണ് ഒരുങ്ങുന്നത്. ഈ നിർമ്മാണം എത്രയും വേഗം പൂർത്തിയാവട്ടെയെന്നും ബാവ ആശംസിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് […]
- [ജർമനിയിലെ ന്യൂറംബർഗിൽ മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു](https://www.jscnews.in/2025/11/7699/): ജർമ്മനി ● യൂറോപ്പ് ഭദ്രാസനത്തിന് കീഴിൽ ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ പ്രധാന നഗരമായ ന്യൂറംബർഗിൽ മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു. യൂറോപ്പ് പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അനുഗ്രഹീത കല്പനയാൽ ഫാ. പോൾ പുന്നക്കലിന്റെ നേതൃത്വത്തിലാണ് വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നത്. നവംബർ 23 ഞാറാഴ്ച ജർമ്മൻ സമയം ഉച്ചക്ക് 1:30-ന് വിശുദ്ധ കുർബ്ബാന ആരംഭിക്കുമെന്ന് ബഹുമാനപ്പെട്ട അച്ചൻ അറിയിച്ചു. ന്യൂറംബർഗ്, എർലാൻഗെൻ, ഫർത്ത്, വുർസ്ബർഗ്, ഫോർചൈം, ബാംബെർഗ്, ബെയ്റൂത്ത് തുടങ്ങിയ സ്ഥലങ്ങളിലും, സമീപ പ്രാദേശങ്ങളിലും താമസിക്കുന്ന വിദ്യാർത്ഥികളും, പ്രൊഫഷണലുകളും ഈ അനുഗ്രഹീത അവസരത്തിൽ പങ്കുചേരാൻ ഒത്തുചേരണമെന്ന് ബഹുമാനപ്പെട്ട അച്ചൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :ഫാ. പോൾ പുന്നക്കൽ+43 677 62788456 Location: https://maps.app.goo.gl /C2RrVRLw8DeST5Hs7?g_st=ipc
- [കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ വൃശ്ചികം 3 ശതാബ്ദി പെരുന്നാൾ; നവംബർ 14 മുതൽ 16 വരെ](https://www.jscnews.in/2025/11/7695/): കോതമംഗലം ● കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ വൃശ്ചികം 3 പെരുന്നാളും 100-ാമത് ശിലാസ്ഥാപന പെരുന്നാളും നവംബർ 14, 15, 16 (വെള്ളി, ശനി, ഞായർ) തീയതികളിൽ കൊണ്ടാടും. ഇന്ന് (നവംബർ 14 വെള്ളി) രാവിലെ 7:15-ന് പ്രഭാത പ്രാർത്ഥനയും, 8 മണിക്ക് താഴത്തെ കുരിശു പള്ളിയിൽ മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത വി.കുർബ്ബാന അർപ്പിക്കും. തുടർന്ന് കുരിശുപള്ളിയിലും പള്ളിയിലും കൊടിയേറ്റ് നിർവഹിക്കും. നാളെ (നവംബർ 15 ശനി) രാവിലെ 7:15-ന് പ്രഭാത പ്രാർത്ഥന, 8 മണിക്ക് ഫാ. ബാബു വർഗീസ് പാലപ്പിള്ളി വി. കുർബ്ബാന അർപ്പിക്കും. വൈകിട്ട് 6.15-ന് സന്ധ്യാ പ്രാർത്ഥനയ്ക്കും പ്രസംഗത്തിനും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് കവളങ്ങാട് മോർ ഗ്രീഗോറിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ നവംബർ 16 ഞായർ രാവിലെ 7-ന് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് […]
- [നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം: സത്യവിശ്വാസത്തിൻ്റെ സാക്ഷ്യം പുതുക്കി 'നിഖ്യ 325' എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് തുടങ്ങി](https://www.jscnews.in/2025/11/7672/): വെട്ടിക്കൽ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായനിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ ആരംഭിച്ചു. സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൽ എക്യുമെനിക്കൽ പ്രാർത്ഥനയോടെ തുടങ്ങിയ ദേശീയ കോൺഫറൻസ്, മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്രിസ്തീയ സഭകളുടെ ഐക്യത്തിനും സത്യവിശ്വാസത്തിന്റെ പുതുക്കലിനും സഭാസൗഹൃദത്തിനും ആത്മീയ സഹയാത്രയ്ക്കും ഈ കോൺഫറൻസ് നിർണായക പ്രചോദനമാകുമെന്ന് മാർ ബസേലിയോസ് ക്ലീമിസ് ബാവ പറഞ്ഞു. ഇന്നത്തെ സഭാ വിഭജനങ്ങളും സുവിശേഷസാക്ഷ്യത്തിനുള്ള വെല്ലുവിളികളും നിറഞ്ഞ കാലഘട്ടത്തിൽ, ക്രിസ്തുവിൽ ഏകമനസ്സോടെ സാക്ഷ്യം നൽകാൻ സഭകൾ ഐക്യത്തോടെ മുന്നേറേണ്ടത് അത്യാവശ്യമാണെന്നും ബാവ കൂട്ടിച്ചേർത്തു. എം.എസ്.ഒ.റ്റി വൈദിക സെമിനാരി പ്രസിഡൻ്റും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച് വിഷയാവതരണം നടത്തി. സഭാചരിത്രത്തിലെ […]
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് കാനഡയിൽ ഹൃദ്യമായ സ്വീകരണം](https://www.jscnews.in/2025/11/7670/): ടൊറൻ്റോ ● കാനഡയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ മക്കളുടെ ക്ഷണം സ്വീകരിച്ച് എഴുന്നള്ളി വന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ടൊറൻ്റോ പിയേഴ്സൺ ഇന്റർനാഷനൽ എയർപോർട്ടിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി. ഫാ. എബി മാത്യു, ഫാ. ചെറിയാൻ പൗലോസ്, ഫാ. വി.വി. പൗലോസ്, ഫാ. കുര്യൻസ് മാത്യു, ഫാ. ഏലിയാസ് കെ. വർഗീസ്, ഡീക്കന്മാരായ ജൊഹാൻ എബി, അമൽ മത്തായി, ജസാ ഷാജി, കൗൺസിൽ മെമ്പർ ജനു മഠത്തിൽ തുടങ്ങിയവർ ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. നവംബർ 25 വരെ നീളുന്ന സന്ദർശനത്തിന്റെ ഭാഗമായി കാനഡയിലെ വിവിധ പള്ളികളിലും പരിപാടികളിലും ശ്രേഷ്ഠ കതോലിക്ക ബാവ സന്ദർശിച്ച് വിശ്വാസികളെ ആശിർവദിക്കും.
- [നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികം; സത്യവിശ്വാസത്തിന്റെ സാക്ഷ്യം പുതുക്കി 'നിഖ്യ 325' എക്യുമെനിക്കൽ ദേശീയ കോൺഫറൻസ്](https://www.jscnews.in/2025/11/7659/): വെട്ടിക്കൽ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എം.എസ്.ഒ.റ്റി സെമിനാരിയുടെ ആഭിമുഖ്യത്തിൽ സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായ നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന എക്യുമെനിക്കൽ ദേശീയ കോൺഫറൻസ് ‘നിഖ്യ 325’ നവംബർ 14, 15 തീയതികളിൽ സെമിനാരി ക്യാമ്പസിൽ നടക്കും. ക്രിസ്തീയ ഐക്യത്തിന്റെ പാതയിലൂടെ സത്യവിശ്വാസത്തിന്റെ സാക്ഷ്യം പുതുക്കി, സഭാ സൗഹൃദത്തിനും ആത്മീയ സഹയാത്രയ്ക്കും ആഹ്വാനം ഉയർത്തുന്ന ഈ സമ്മേളനം എല്ലാ സഭകളുടെയും പ്രതിനിധികളെ ഒരുമിപ്പിക്കുന്ന അപൂർവ വേദിയായിരിക്കും. മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ അഭിവന്ദ്യ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. “നിഖ്യ 325: വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും സംഗമപഥം” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം. എക്യുമെനിക്കൽ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക, സഭാസൗഹൃദം വളർത്തുക, ക്രിസ്തീയ ഐക്യം ശക്തിപ്പെടുത്തുക, ദൈവശാസ്ത്രപരമായ പ്രതിഫലനങ്ങൾ ആഴപ്പെടുത്തുക തുടങ്ങിയവയാണ് കോൺഫറൻസിന്റെ പ്രധാന ലക്ഷ്യങ്ങൾ. ക്രിസ്തീയ സഭകളുടെ ഐക്യത്തിനും വിശ്വാസ സംരക്ഷണത്തിനും ആഹ്വാനം ചെയ്യുന്ന ഈ സമ്മേളനം നിഖ്യാ […]
- [ഭോപ്പാൽ സെൻ്റ് തോമസ് പള്ളിയിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം](https://www.jscnews.in/2025/11/7655/): ഭോപ്പാൽ ● സെൻ്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വിപുലമായ ചടങ്ങുകളോടെ നടന്നു. ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (റേഡിയോ) റിയാസ് ഇഖ്ബാൽ ഐ.പി.എസ് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന കർമം നിർവഹിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസി. ജനറൽ മാനേജർ സാബു ആൻ്റണി ആശംസ പ്രസംഗം നടത്തി. ഭോപ്പാലിലെ വിവിധ സാമൂഹ്യ, സാംസ്കാരിക മേഖലകളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. തുടർന്ന് വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും, സഭാ-സാമൂഹ്യ മേഖലകളിൽ വിശിഷ്ട സേവനം ചെയ്ത ഇടവക അംഗങ്ങളെയും ആദരിച്ചു.
- [പ്രത്യാശയുടെ വെളിച്ചമായി ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രം; ശ്രേഷ്ഠ ബാവ കൂദാശ നിർവഹിച്ചു](https://www.jscnews.in/2025/11/7626/): ആരക്കുന്നം ● ലഹരിയുടെ വിപത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിൽ ആരക്കുന്നം വട്ടപ്പാറയിൽ സ്ഥാപിച്ച ‘ഹോപ്പ്’ ലഹരി വിമോചന കേന്ദ്രത്തിൻ്റെ കൂദാശ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ജന്മദിനമായ ഇന്ന് നിർവഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സിനോസ് സഖറിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം പ്രമുഖ പ്രഭാഷകനും, എഴുത്തുകാരനും, സംസ്‌കാരിക നായകനുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എൽ.എ, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാര്‍, ജസ്റ്റിസ് നാരായണക്കുറുപ്പ്, സ്ഥാപനത്തിൻ്റെ വൈസ് പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അന്തോണിയോസ് […]
- [ദൈവനിയോഗ വഴികളിൽ ശ്രേഷ്ഠതയോടെ](https://www.jscnews.in/2025/11/7617/): ദൈവനിയോഗ വഴികളിലൂടെ ശ്രേഷ്ഠതയോടെ സഞ്ചരിച്ച ഒരു ജീവിതമാണ് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടേത്. 1960 നവംബർ 10-ന് പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് കൊച്ചുതിരുമേനിയുടെ നാലാം തലമുറക്കാരനായി ജനിച്ച ശ്രേഷ്ഠ പിതാവിൻ്റെ ജീവിതം ദൈവനിയോഗമായിരുന്നു. 13-ാം വയസ്സിൽ, 1974 മാർച്ച് 25-ന് ശെമ്മാശനായി വൈദികവൃദ്ധിയിൽ പ്രവേശിച്ചുകൊണ്ട് സഭാശുശ്രൂഷയ്ക്ക് തുടക്കമിട്ടു. തുടർന്ന് 1984 മാർച്ച് 25-ന് കശ്ശീശാ പദവിയിലേക്ക് ഉയർത്തപ്പെട്ടു.1994 ജനുവരി 16-ന് 33-ാം വയസ്സിൽ, ഡമാസ്‌കസിൽ വെച്ച് മോർ ഗ്രിഗോറിയോസ് എന്ന നാമത്തിൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. തുടർന്നിങ്ങോട്ട്, മൂന്നു . പതിറ്റാണ്ടിലേറെക്കാലം കൊച്ചി ഭദ്രാസനത്തിൽ അജപാലന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ സേവനം സഭയുടെ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. ഇതിനോടൊപ്പം, 18 വർഷക്കാലം സുന്നഹദോസ് സെക്രട്ടറി, സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി, കാതോലിക്കോസ് അസിസ്റ്റൻ്റ് എന്നീ സുപ്രധാന സ്ഥാനങ്ങളിലും തിരുമേനി പ്രശോഭിച്ചു. തിരുമേനിയുടെ ആത്മീയ നേതൃത്വത്തിനുള്ള അംഗീകാരമായി, 2025 മാർച്ച് 25-ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയാൽ സഭയുടെ […]
- [65-ൻ്റെ നിറവിൽ ഇടയശ്രേഷ്ഠൻ; ലളിതമായ ചടങ്ങുകളോടെ ജന്മദിനം ആഘോഷിച്ചു](https://www.jscnews.in/2025/11/7611/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ 65-ാം ജന്മദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു. തൻ്റെ മുൻഗാമിയായ ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ അന്ത്യവിശ്രമം കൊള്ളുന്ന പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ അന്തോണിയോസ് യാക്കോബ്, മോർ പീലക്സിനോസ് സഖറിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ്, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭാ അത്മായ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവരും വർക്കിംഗ്, മാനേജിംഗ് കമ്മറ്റിയംഗങ്ങളും വൈദികരും വിശ്വാസികളും സംബന്ധിച്ചു. തുടർന്ന് ലളിതമായ ചടങ്ങുകളോടെ കേക്ക് മുറിച്ച് ജന്മദിനാഘോഷം നടന്നു. സഭാ ഭാരവാഹികൾ ചേർന്ന് ശ്രേഷ്ഠ ബാവായ്ക്ക് സ്നേഹോപഹാരം സമർപ്പിച്ചു. […]
- [കാരുണ്യവീഥിയിലെ ഇടയൻ ശ്രേഷ്ഠയോടെ 65-ൻ്റെ നിറവിൽ](https://www.jscnews.in/2025/11/7569/): സമാധാന ദൗത്യത്തിൻ്റെ പ്രകാശവുമായി, ദൈവസ്നേഹത്തിൻ്റെയും കാരുണ്യസേവനത്തിൻ്റെയും സാക്ഷ്യമായി, ദൈവത്തിൻ്റെ വിശുദ്ധ സഭയെ ആത്മീയതയുടെയും വിശ്വാസതീഷ്ണതയുടെയും പാതയിൽ നയിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ശ്രേഷ്ഠ പിതാവിന് പ്രാർത്ഥനാനിർഭരമായ ജന്മദിനാശംസകൾ ജന്മദിനമായ നാളെ (നവംബർ 10 തിങ്കളാഴ്ച) രാവിലെ 7 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
- [വാഴപ്പിള്ളി മോർ ഫീലക്‌സിനോസ് മാബൂഗ് ദയറായുടെ കൂദാശ ഇന്ന് ശ്രേഷ്ഠ ബാവ നിർവഹിക്കും](https://www.jscnews.in/2025/11/7564/): മൂവാറ്റുപുഴ ● വാഴപ്പിള്ളി മോർ ഫീലക്‌സിനോസ് മാബൂഗ് ദയറായുടെ കൂദാശയുടെ സമാപന ഘട്ടം ഇന്ന് (നവംബർ 9 ഞായർ) വൈകിട്ട് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. അഭിവന്ദ്യരായ മോർ ദിവന്നാസിയോസ് ഇസ, മോർ ഈവാനിയോസ് മാത്യൂസ്, മോർ അത്താനാസിയോസ് ഗീവർഗീസ്, മോർ അഫ്രേം മാത്യൂസ്, ഡോ. മോർ അന്തീമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ സഹ കാർമികത്വം വഹിക്കും. പരിശുദ്ധ സുറിയാനി സഭയിലെ രക്തസാക്ഷിയായ മാബൂഗിലെ മോർ ഫീലക്‌സിനോസിന്റെ നാമത്തിൽ സ്ഥാപിതമാകുന്ന ആദ്യ ദയറയാണിത്. വന്ദ്യ ഗബ്രിയേൽ റമ്പാച്ചന്റെ ആത്മീയ നേതൃത്വത്തിലാണ് ദയറായുടെ നിർമ്മാണം പൂർത്തിയായത്. എ.ഡി. 450-ൽ ജനിച്ച് എ.ഡി. 523-ൽ രക്തസാക്ഷിയായ മാബൂഗിലെ മോർ ഫീലക്‌സിനോസ് ഗ്രീക്ക്, സുറിയാനി ഭാഷകളിൽ പ്രഗാഢ പാണ്ഡിത്യമാർജിച്ചിരുന്ന വിശുദ്ധനായിരുന്നു. എ.ഡി 485-ൽ പത്രോസ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ മോർ ഫിലക്സിനോസ് എന്ന പേരിൽ മാബൂഗിലെ മെത്രാപ്പോലീത്തയായി നിയമിച്ചു. അന്ത്യോഖ്യാ പാത്രിയർക്കീസായ മോർ സേവേറിയോസ് ബാവയുടെ […]
- [കരിമുകൾ മോർ ഗ്രീഗോറിയോസ് പള്ളിയിൽ പരിശുദ്ധ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2025/11/7560/): പുത്തൻകുരിശ് ● കരിമുകൾ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ മോർ ബസ്സേലിയോസ് യൽദോ ബാവായുടെയും മോർ ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെയും സംയുക്ത ഓർമ്മപ്പെരുന്നാളിന് വികാരി ഫാ. ഡോ. സി.പി. വർഗ്ഗീസ് ചെരക്കാലയിൽ കൊടി ഉയർത്തി. ട്രസ്റ്റിമാരായ വറുഗീസ് എ.കെ, മാത്യു ഒ.എം, സെക്രട്ടറി എൽദോസ് എം.വി, എന്നിവരും വിശ്വാസികളും സംബന്ധിച്ചു. തുടർന്ന് ഭക്തസംഘടനകളുടെ സംയുക്ത വാർഷികവും കലാ പരിപാടികളും സമ്മാനദാനവും നടന്നു. നാളെ (നവംബർ 8 ശനി) രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. മൂന്നിൻമേൽ കുർബ്ബാന, വൈകിട്ട് 6.30-ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പ്രസംഗം, 7.30-ന് വെണ്ണിത്തടം കുരിശുംതൊട്ടിയിലേക്ക് പ്രദക്ഷിണം, ആശിർവാദം എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിവസമായ നവംബർ 9 ഞായർ രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന, 8.30-ന് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, പ്രസംഗം, തിരുശേഷിപ്പ് വണക്കം […]
- [പുതുതായി നിർമ്മിച്ച മോർ ഗ്രിഗോറിയോസ് കുരിശുപള്ളിയുടെ കൂദാശ നിർവ്വഹിച്ചു](https://www.jscnews.in/2025/11/7556/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയ്ക്ക് കീഴിൽ പന്നിക്കുഴി-പുറ്റുമാനൂർ റോഡിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമത്തിൽ പുതുതായി നിർമ്മിച്ച കുരിശുപള്ളിയുടെ കൂദാശ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. സന്ധ്യാനമസ്കാരത്തെ തുടർന്നാണ് ശുശ്രൂഷകൾ നടന്നത്. മുൻ സഭാ വർക്കിംഗ് കമ്മിറ്റി മെമ്പറും, പാത്രിയർക്കാ സെൻ്റർ മുൻ മാനേജരുമായ യശശ്ശരീരനായ ഷെവ. കറുത്തേടത്ത് കെ.പി. പീറ്ററുടെ കുടുംബം സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ കുരിശുംതൊട്ടി പണി തീർത്തത്. വികാരി ഫാ. വർഗീസ് കളപ്പുരയ്ക്കൽ, വൈദികർ, ട്രസ്റ്റിന്മാരായ പി.എം. സാബു പട്ടശ്ശേരിൽ, എം.ജെ. ഡെയ്‌സൺ മാറോക്കിൽ തുടങ്ങിയവർ നേതൃത്വം നൽകി.
- [സമാധാനം വിതറുന്നവരാകണം വിശ്വാസികൾ; മാറ്റത്തിനായുള്ള തീർത്ഥാടനമാകട്ടെ നോമ്പുകാലം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/03/9607/): മണ്ണത്തൂർ ● ആക്രമണങ്ങളും വിദ്വേഷവും അപവാദങ്ങളും വ്യാപകമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ വിശ്വാസികൾ സമാധാനത്തിന്റെ സന്ദേശവാഹകരായി നിലകൊള്ളണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. “വാക്കുകളിലൂടെ സമാധാനം വിതറുക എന്നതാണ് ഒരു ക്രിസ്തുദാസന്റെ ദൗത്യം,” എന്നും ബാവ പറഞ്ഞു. നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പണത്തിനുശേഷം നടത്തിയ അനുഗ്രഹപ്രഭാഷണത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. നോമ്പുകാലം കേവലം ഒരു ആചാരമല്ല, മറിച്ച് മാറ്റത്തിനായുള്ള തീർത്ഥാടനമാണത്. നമ്മുടെ ജീവിതത്തിലെ ‘ആയിരിക്കുന്ന അവസ്ഥയിൽ’ നിന്ന് ദൈവം ആഗ്രഹിക്കുന്ന ‘ആയിരിക്കേണ്ട അവസ്ഥയിലേക്കുള്ള’ ആത്മീയ യാത്രയാണ് നോമ്പുകാലമെന്ന് ബാവ പറഞ്ഞു. യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ല. യുദ്ധത്തിൽ ആരും വിജയിക്കുന്നില്ല, മറിച്ച് അത് നഷ്ടങ്ങൾ മാത്രമാണ് ലോകത്തിന് സമ്മാനിക്കുന്നതെന്നും ബാവ ചൂണ്ടിക്കാട്ടി. പുറമെ സുഖസൗകര്യങ്ങൾ അനുഭവിക്കുന്ന പല കുടുംബങ്ങളും ഉള്ളിൽ തകർച്ചയുടെ വക്കിലാണെന്നത് ഇന്നത്തെ വേദനാജനകമായ യാഥാർഥ്യമാന്ന്. യുവജനങ്ങൾ ലക്ഷ്യബോധമില്ലാതെ അലയുന്നതും കുടുംബശൈഥില്യവും ഗൗരവകരമായ വിഷയമാണ്. […]
- [ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ](https://www.jscnews.in/2026/03/9573/): ലോകജനത മുഴുവനും യുദ്ധഭീതിയിലും ആശങ്കയിലും ആയിരിക്കുന്ന ഈ നാളുകളിൽ സർവ്വശക്തനായ ദൈവത്തിൻ്റെ സന്നിധിയിൽ നമുക്കു സങ്കേതപ്പെടാം. പശ്ചിമേഷ്യയിലും ഗൾഫ് രാജ്യങ്ങളിലും താമസിക്കുന്ന ദൈവമക്കൾ യുദ്ധസാഹചര്യത്തിൻ്റെ തിക്തഫലങ്ങൾ നേരിട്ട് അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സുരക്ഷിതത്വവും സമാധാനവും ആശ്വാസവും അഭയവും കാരുണ്യവാനായ ദൈവം പ്രദാനം ചെയ്യട്ടെ എന്നു നാം പ്രാർത്ഥിക്കുന്നു.
- [ലോകസമാധാനത്തിനായി പ്രാർത്ഥനയോടെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖല](https://www.jscnews.in/2026/03/9567/): ദുബായ് ● ലോകജനത മുഴുവനും യുദ്ധഭീതിയിലും ആശങ്കയിലും ആയിരിക്കുന്ന ഈ നാളുകളിൽ യുദ്ധങ്ങൾ അവസാനിക്കുവാനും സമാധാനം പുനഃസ്ഥാപിക്കുവാനും വേണ്ടി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ യു.എ.ഇ മേഖലയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നു. മനുഷ്യരാശിയുടെ നിലനില്പിനുതന്നെ ഭീഷണിയാകുന്ന യുദ്ധസാഹചര്യങ്ങൾ മാറി ലോകത്ത് ശാന്തിയും സൗഹൃദവും പുനഃസ്ഥാപിക്കപ്പെടണമെന്ന ആഗ്രഹത്തോടെ വിശ്വാസികൾ ഒരുമിച്ചു പ്രാർത്ഥനയിൽ ചേരുകയാണ്. ശത്രുതയിലായിരിക്കുന്ന രാഷ്ട്രങ്ങളും ജനതകളും ഈ നോമ്പുകാലത്ത് ദൈവകൃപയാൽ രമ്യതയുടെ വഴിയിലേക്ക് തിരിയണമെന്ന ആത്മാർത്ഥ പ്രാർത്ഥനയാണ് സംഗമത്തിന്റെ ലക്ഷ്യം. മാർച്ച് 6 വെള്ളിയാഴ്ച രാത്രി 9 മണി മുതൽ 10 മണി വരെയാണ് പ്രാർത്ഥനാ സമയം ക്രമീകരിച്ചിരിക്കുന്നത്. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ യു.എ.ഇ യിലെ വിശ്വാസികൾ തങ്ങൾ കഴിയുന്ന ഇടങ്ങളിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേരും. ”സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും” (മത്തായി 5:9) എന്ന തിരുവചനത്തെ മുൻനിർത്തി പ്രാർത്ഥനാ ദിനം ആചരിക്കുന്നത്. യു.എ.ഇ മേഖലയിലെ മുഴുവൻ വിശ്വാസികളും […]
- [കെ.പി. ഉണ്ണിക്കൃഷ്ണൻ : മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കരുത്തുറ്റ മുഖം; നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/03/9563/): പുത്തൻകുരിശ് ● മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം രേഖപ്പെടുത്തി. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിച്ച സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ബാവ അനുസ്മരിച്ചു. കേരളത്തിലും ദേശീയ രാഷ്ട്രീയരംഗത്തും ശ്രദ്ധേയ സാന്നിധ്യമായിരുന്ന അദ്ദേഹം, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ കൃത്യമായ ദിശാബോധവും ദീർഘവീക്ഷണവും പുലർത്തിയ നേതാവായിരുന്നു. പത്രപ്രവർത്തന രംഗത്തു നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, ജനകീയ രാഷ്ട്രീയത്തിന്റെ കരുത്തുറ്റ വക്താവായാണ് അറിയപ്പെട്ടത്. ഗൾഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും, പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പ്രകടിപ്പിച്ച സവിശേഷമായ കരുതലും ഇടപെടലുകളും എക്കാലവും സ്മരണീയമാണെന്ന് ബാവ പറഞ്ഞു. മികവുറ്റ വാഗ്മിയും നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ന്യൂനപക്ഷ വിഭാഗങ്ങളുമായി എന്നും അടുത്ത ഹൃദയബന്ധം പുലർത്തിയിരുന്നു. പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം സദാ ജാഗ്രത കാട്ടിയിരുന്നു.മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കരുത്തുറ്റ മുഖമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ദേശീയ രാഷ്ട്രീയത്തിനും ജനാധിപത്യ […]
- [ഫാ. തോമസ് പുളിക്കപറമ്പിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു](https://www.jscnews.in/2026/03/9557/): കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ ഫാ. തോമസ് പുളിക്കപറമ്പിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. സ്ഥാനാരോഹണ ശുശ്രൂഷകൾ ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. കോട്ടയം ഭദ്രാസനാധിപനും, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. തോമസ് പുളിക്കപറമ്പിൽ നിലവിൽ പാണംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വികാരിയായും വാഴൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സഹവികാരിയായും സേവനമനുഷ്ഠിച്ചു വരുന്നു. ചെങ്ങളം സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ഇദ്ദേഹം മലേക്കുരിശ് ദയറയിൽ നിന്നാണ് വൈദിക പഠനം പൂർത്തിയാക്കിയത്. പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും 1986 ജൂലൈ 6-നാണ് വൈദിക പട്ടം സ്വീകരിച്ചത്. 1984 മുതൽ 1987 വരെ പെരുമ്പള്ളി തിരുമേനിയുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
- [ആയുധങ്ങളല്ല, സമാധാനമാണ് ലോകത്തിന് ആവശ്യം; പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ വിശ്വാസി സമൂഹം പ്രാർത്ഥിക്കണം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/03/9553/): പുത്തൻകുരിശ് ● ലോകസമാധാനത്തിന് ഭീഷണിയുയർത്തുന്ന പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും അത് മാനവികതയ്ക്ക് തീരാനഷ്ടങ്ങൾ മാത്രമാണ് സമ്മാനിക്കുന്നതെന്നും ബാവ ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യൻ മണ്ണിൽ ഉയരുന്ന യുദ്ധത്തിന്റെ കാർമേഘങ്ങൾ ലോകജനതയെ ഒന്നടങ്കം ഭീതിയിലാഴ്ത്തുകയാണ്. യുദ്ധങ്ങളിൽ ബലികൊടുക്കപ്പെടുന്നത് നിഷ്കളങ്കരായ മനുഷ്യജീവിതങ്ങളാണ്. “യുദ്ധം എന്ന വാക്ക് തന്നെ മനുഷ്യരാശിക്ക് വലിയൊരു ശാപമാണ്. ആയുധങ്ങൾ കൊണ്ട് നേടുന്ന വിജയങ്ങൾ താത്കാലികമാണ്, എന്നാൽ സമാധാനം കൊണ്ട് നേടുന്ന വിജയം ശാശ്വതമാണെന്ന്” ബാവായുടെ പ്രസ്താവനയിൽ പറയുന്നു. വിദ്വേഷത്തിന്റെ പാതയിൽ നിന്ന് മാറി സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും വഴി സ്വീകരിക്കാൻ ലോകശക്തികൾ തയ്യാറാകണമെന്നും ബാവ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലും പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിലും കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെയും വിശ്വാസി സമൂഹത്തിന്റെയും സുരക്ഷയിൽ സഭയ്ക്ക് വലിയ ഉത്കണ്ഠയുണ്ട്. ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബങ്ങളും സഭാംഗങ്ങളും വലിയ മാനസിക പ്രയാസത്തിലൂടെയാണ് […]
- [അങ്കമാലി മേഖല വൈദീക ധ്യാനം നടത്തപ്പെട്ടു](https://www.jscnews.in/2026/03/9541/): അങ്കമാലി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി മേഖല സുവിശേഷ മഹായോഗത്തോട് അനുബന്ധിച്ച് അങ്കമാലി മേഖല വൈദീക ധ്യാനം അങ്കമാലി സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെട്ടു. അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത ധ്യാനം ഉദ്ഘാടനം ചെയ്തു. വന്ദ്യ ഇട്ടുപ്പ് ആലുക്കൽ കോർ എപ്പിസ്കോപ്പ ധ്യാനം നയിച്ചു. മേഖല വൈദീക സെക്രട്ടറി ഫാ. തങ്കച്ചൻ അരിയ്ക്കൽ, മേഖല മാനേജർ ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, ഫാ. വിൽസൺ വർഗീസ്, ഫാ. എൽദോ ചെറിയാൻ, സെക്രട്ടറി വിനോജ് റ്റി. പോൾ തളിയപുറത്ത്, ട്രസ്റ്റിമാരായ റോബി എബ്രാഹാം, ജിസ് മാത്യു, മേഖലയിലെ വൈദീകരും പങ്കെടുത്തു.
- [മുളന്തുരുത്തിയിലെ ഐതിഹാസിക നിൽപ്പ് സമരം 2000 ദിവസം പിന്നിട്ടു](https://www.jscnews.in/2026/02/9537/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പൗരാണിക ദൈവാലയമായ മുളന്തുരുത്തി മാർത്തോമ്മൻ കത്തീഡ്രലിൽ നിന്നും ആയിരക്കണക്കിനായ ഇടവകാംഗങ്ങളെ പുറക്കാക്കി ദൈവാലയം മെത്രാൻ കക്ഷി വിഭാഗത്തിന് പിടിച്ചു കൊടുത്തതിൽ പ്രതിക്ഷേധിച്ച് ആരംഭിച്ച നിൽപ്പ് സമരം 200 ദിവസങ്ങൾ പിന്നിട്ടു. വിശ്വാസ പൈതൃകവും, പാരമ്പര്യവും സംരക്ഷിച്ച് തങ്ങളുടെ ദൈവാലയം തിരിച്ച് തരുക, ജസ്റ്റിസ് കെ.ടി. തോമസ്സ് കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തി പള്ളി നഷ്ടപ്പെട്ട അന്നു മുതൽ നടത്തി വരുന്ന നില്പ് സഹന സമരമാണ് 2000 ദിനങ്ങൾ പിന്നിട്ടത്. ഇടവകയിലെ നൂറ് കണക്കിന് സത്യവിശ്വാസികൾ ഒത്ത് ചേർന്ന് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം കത്തീഡ്രൽ ദൈവാലയത്തിൻ്റെ മുന്നിലെ കൽകുരിശിന് മുന്നിൽ മെഴുകുതി തെളിച്ച് സഹന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു. വൈദികരായ വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, തന്നാണ്ട് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. ഡാർലി എടപ്പങ്ങാട്ടിൽ, ഫാ. മത്തായി കുളച്ചിറ, ഫാ. […]
- [പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂടിക്കാഴ്ച നടത്തി](https://www.jscnews.in/2026/02/9522/): ന്യൂഡൽഹി ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന സന്ദർശനത്തിൽ സഭാതർക്കം ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങൾ ചർച്ചയായി. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത, ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ, ട്വൻ്റി-20 ചീഫ് കോർഡിനേറ്റർ ശ്രീ. സാബു എം. ജേക്കബ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വർഷങ്ങളായി നിലനിൽക്കുന്ന സഭാതർക്കം കോടതിക്ക് പുറത്ത് സമവായ മാർഗ്ഗത്തിലൂടെ പരിഹരിക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനാവശ്യമായ എല്ലാവിധ പിന്തുണയും ഇടപെടലുകളും കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പാത്രിയർക്കീസ് ബാവായ്ക്ക് ഉറപ്പുനൽകി. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന സമാധാന ശ്രമങ്ങളെയും പ്രവർത്തനങ്ങളെയും അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവത്തെയും പരിശുദ്ധ പാത്രിയർക്കീസ് ബാവ അഭിനന്ദിച്ചു. ഡോ. കുര്യാക്കോസ് തെയോഫിലോസ് […]
- [സത്യവിശ്വാസ സംരക്ഷണത്തിനായി 2000 ദിനങ്ങൾ; മുളന്തുരുത്തിയിലെ ‘നിൽപ്പ് സമരം’ ചരിത്രത്തിലേക്ക്](https://www.jscnews.in/2026/02/9520/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസപൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനായി മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവകയിലെ വിശ്വാസികൾ ആരംഭിച്ച നിൽപ്പ് സഹനസമരം 2000 ദിനങ്ങൾ പിന്നിടുന്നു. 2020 ആഗസ്റ്റ് 17-ന് ഇടവകയിലെ മഹാഭൂരിപക്ഷ വിശ്വാസികളെയും പുറത്താക്കി ദൈവാലയം ഏറ്റെടുക്കുകയും മെത്രാൻ കക്ഷി വിഭാഗത്തിന് കൈമാറുകയും ചെയ്ത നീതിനിഷേധത്തിനെതിരെ “യാക്കോബായ സുറിയാനി സഭയ്ക്ക് നീതി നൽകുക” എന്ന മുദ്രാവാക്യമുയർത്തി ആരംഭിച്ച സമരം 2026 ഫെബ്രുവരി 26-ന് 2000 ദിവസം പൂർത്തിയാക്കും. ആറാം വർഷത്തിലേക്ക് കടക്കുന്ന ഈ പ്രതിഷേധ സമരം തളരാത്ത പോരാട്ടവീര്യത്തോടെയാണ് മുന്നേറുന്നത്. ഇടവകയെ പ്രതിനിധീകരിച്ച് വിശ്വാസികൾ ദിവസേന 5:45 മുതൽ 6:30 വരെ പള്ളിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തിവരുന്നു. “മരിക്കേണ്ടി വന്നാലും സത്യവിശ്വാസം കാത്തുസൂക്ഷിക്കും” എന്ന ഉറച്ച പ്രതിജ്ഞയോടെയാണ് ഇവർ സമരഭൂമിയിൽ നിലകൊള്ളുന്നത്. 65 വയസ്സിന് മുകളിലുള്ള വിശ്വാസികൾ പോലും മഴയും കാറ്റും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയെ മറികടന്ന് നിരന്തരമായി സമരത്തിൽ പങ്കാളികളാകുന്നത് ശ്രദ്ധേയമാണ്. പരിഭവമോ നിരാശയോ ഇല്ലാതെനീതി നിഷേധത്തിനെതിരെയും, […]
- [മെൽബൺ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ 20-ാമത് ജൂബിലിയും പാത്രിയർക്കാദിന ആഘോഷവും; പരിശുദ്ധ പാത്രിയർക്കീസ് ബാവ നേതൃത്വം നൽകി](https://www.jscnews.in/2026/02/9518/): മെൽബൺ ● ആത്മീയ നിർവൃതിയിൽ മെൽബൺ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ 20-ാമത് ജൂബിലിയും പാത്രിയർക്കാ ദിനവും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ അനുഗ്രഹീത കാർമികത്വത്തിൽ ആഘോഷിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകാനെത്തിയ പരിശുദ്ധ ബാവായെ ഭക്ത്യാദരപൂർവ്വം ഇടവക ജനങ്ങൾ സ്വീകരിച്ചു. ഓസ്‌ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത എന്നിവരും വൈദികരും നൂറുക്കണക്കിന് വിശ്വാസികളും സംബന്ധിച്ചു. വികാരി ഫാ. ഡോ. ലിജു മാത്യു, സഹവികാരി ഫാ. ഡോ. ഡെന്നിസ് കൊളശേരിൽ എന്നിവർ നേതൃത്വം നൽകി.
- [മെൽബണിൽ ആത്മീയനിർവൃതി പകർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ വിശുദ്ധ കുർബ്ബാന](https://www.jscnews.in/2026/02/9497/): മെൽബൺ ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയും ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ മെൽബൺ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തോഡോക്സ് പള്ളിയിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ഓസ്‌ട്രേലിയൻ അപ്പോസ്തോലിക സന്ദർശനത്തിന്റെ ഭാഗമായാണ് പരിശുദ്ധ ബാവ ഇടവകയിൽ എഴുന്നള്ളിയെത്തിയത്. ഓസ്‌ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികരായിരുന്നു. സുറിയാനി സഭയിലെ വൈദികർക്ക് പുറമെ, ഈജിപ്ഷ്യൻ ഓർത്തഡോക്സ് സഭയിലെയും മലങ്കരയിലെ വിവിധ സഹോദര സഭകളിലെയും വൈദികരും മലങ്കര ആർച്ച് ഡയോസിസ് ഭാരവാഹികളും വിശ്വാസികളും ശുശ്രൂഷകളിൽ പങ്കുചേർന്നു. ക്രിസ്തുസാക്ഷ്യത്തിൽ ഉറച്ചുനിൽക്കാനും ആത്മീയതയിൽ വളരാനും വിശ്വാസികളെ ആഹ്വാനം ചെയ്ത പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സന്ദർശനം പ്രവാസലോകത്തെ വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് നൽകിയത്. ചടങ്ങിൽ വികാരി ഫാ. കുര്യാക്കോസ് ജേക്കബ് ഇടവകയ്ക്ക് വേണ്ടിയും, ഫാ. ഡാനിയേൽ പൗലോസ് […]
- [ഹൃദ്യമായൊരു സ്നേഹാശ്ലേഷം: മതസൗഹാർദ്ദത്തിന്റെ നേർചിത്രം](https://www.jscnews.in/2026/02/9470/): പറക്കോട് മോർ അഫ്രേം യാക്കോബായ സുറിയാനി പള്ളി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് നൽകിയ സ്വികരണത്തിനിടെ വഴിയോരങ്ങളിൽ വിരിഞ്ഞത് ഹൃദയങ്ങളെ സ്പർശിക്കുന്ന സ്നേഹദൃശ്യങ്ങളായിരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ശ്രേഷ്ഠ ബാവായോടുള്ള പൊതുസമൂഹത്തിന്റെ സ്നേഹാദരവും, ശ്രേഷ്‌ഠ ബാവായുടെ ഹൃദ്യമായ ചേർത്തുപിടിക്കലും മനോഹരമായ കാഴ്ചയാണ്. വിശ്വാസങ്ങൾക്കും മതങ്ങൾക്കുമപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന മതസൗഹാർദ്ദത്തിന്റെ നേർചിത്രമാണ് ഈ സ്നേഹാശ്ലേഷങ്ങളിൽ തെളിയുന്നത്.
- [ആവേശോജ്ജ്വലമായി അഖില മലങ്കര യുവജന സംഗമവും പാത്രിയർക്കാ ദിനാഘോഷവും](https://www.jscnews.in/2026/02/9463/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ്റെ (ജെ.എസ്.ഒ.വൈ.എ) ആഭിമുഖ്യത്തിൽ അഖില അഖില മലങ്കര യുവജന സംഗമവും പാത്രിയർക്കാ ദിനാഘോഷവും പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ നഗറിൽ ആവേശോജ്ജ്വലമായി നടന്നു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ചടങ്ങിനോടനുബന്ധിച്ച് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് വാദ്യമേളങ്ങളുടെയും വാഹനറാലിയുടെയും അകമ്പടിയോടെ യൂത്ത് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാവായെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും ജനപ്രതിനിധികളും വിശ്വാസികളും ചേർന്ന് ശ്രേഷ്ഠ ബാവായെ സ്വീകരിച്ചു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേഷ്ഠ ബാവ സമ്മേളന നഗരിയിൽ പാത്രിയർക്കാ പതാക ഉയർത്തി. തുടർന്ന് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥനയ്ക്കു ശേഷം ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥന അർപ്പിച്ചു. പുണ്യശ്ലോകനായ പെരുമ്പിള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണം, യൂത്ത് […]
- [ഗുരുസ്മരണയിൽ ശ്രേഷ്ഠതയോടെ](https://www.jscnews.in/2026/02/9437/): തൻ്റെ ആത്മീയയാത്രയിലെ വഴികാട്ടിയായ പ്രിയപ്പെട്ട ഗുരു പുണ്യശ്ലോകനായ പെരുമ്പിള്ളി മോർ ഗ്രീഗോറിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ 27-ാമത് ശ്രാദ്ധപ്പെരുന്നാൾ ദിനത്തിൽ, ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കബറിടത്തിൽ എത്തി ധൂപപ്രാർത്ഥന അർപ്പിച്ചു. എല്ലാ വർഷവും ഫെബ്രുവരി 22-ന് തൻ്റെ ഗുരുവിൻ്റെ സന്നിധിയിൽ എത്തി പ്രാർത്ഥന അർപ്പിക്കുന്ന ഈ ആത്മബന്ധം, ഗുരു-ശിഷ്യബന്ധത്തിന്റെ അപൂർവ്വമായ സാക്ഷ്യമാണ്.
- [പെരുമ്പിള്ളി തിരുമേനി മലങ്കര സഭയുടെ മാണിക്യം](https://www.jscnews.in/2026/02/9426/): ശ്ലീഹായ്ക്കടുത്തതും കുറ്റമില്ലാത്തതുമായ ഏക വിശ്വാസത്തെ പാലിച്ച് നമ്മെ ഭരമേല്പിച്ച പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിയുടെ (പറപ്പള്ളിൽ ഡോ. ഗിവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി) വേർപാടിന്റെ ഇരുപത്തിയേഴാം ദുഃഖ്റോനോ നാം കൊണ്ടാടുന്ന ഈ അവസരത്തിൽ, ആ മഹത്വപൂർണ്ണമായ ജീവിതത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ പ്രഭാത പ്രാർത്ഥനയിൽ നാം ഏറ്റുചൊല്ലുന്ന ‘ഏലിയാപോൽ വൈരാഗി, യൂഹാനോനിവ സന്യാസി, നിന്നെ വരിച്ചൊരു സഭധന്യ’ എന്ന ആരാധനാ ഗീത വരികളാണ് സ്‌മരണയിൽ വരുന്നത്. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ 1971 മുതലുള്ള പ്രതിസന്ധി കാലഘട്ടത്തിൽ, അന്ത്യോഖ്യായിലെ പരിശുദ്ധ പത്രോസിന്റെ ശ്ലൈഹീക സിംഹാസനവുമായുള്ള മലങ്കര സഭയുടെ കറ തീർന്ന ബന്ധം വിച്ഛേദിക്കപ്പെടുമെന്ന സ്ഥിതിവിശേഷം സംജാതമായപ്പോൾ, അനേക യാതനകളും കഷ്ടതകളും സഹിച്ച് സത്യവിശ്വാസം സംരക്ഷിച്ച് പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനി യാക്കോബായ സുറിയാനി സഭയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തു പരിപാലിച്ചു. തൻ്റെ അന്യാദൃശമായ ആരാധനാരീതികളിലൂടെയും, പ്രൗഢഗംഭീരമായ പ്രഭാഷണങ്ങളിലൂടെയും വിശ്വാസമനസ്സുകളിൽ അദ്ദേഹം ചിരപ്രതിഷ്ഠ നേടി. സജീവമായ ഓർമ്മകൾ, കാലത്തിൻ്റെ മണിച്ചെപ്പ് തുറന്ന് എന്നെ പിറകോട്ടു നയിക്കുമ്പോൾ, ബാല്യത്തിൽ തന്നെ […]
- [വിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന പെരുന്നാൾ സുറിയാനി ഓർത്തഡോക്സ് സഭ ഇന്ന് ആചരിക്കുന്നു](https://www.jscnews.in/2026/02/9417/): ശ്ലീഹന്മാരിൽ തലവനായ വിശുദ്ധ പത്രോസ് ശ്ലീഹ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ പുരാതന ക്രൈസ്തവ സഭകൾ ആദരവോടെ ഫെബ്രുവരിയിൽ ആചരിക്കുകയാണ്. ഫെബ്രുവരി 22 ന് ഈ ദിവസം സിംഹാസന സ്ഥാപക ദിനം എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭ ആചരിക്കുമ്പോൾ അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്. ◆ അന്ത്യോഖ്യായിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനം ആധുനിക ടർക്കിയിലെ ഹത്തായ എന്ന് പ്രോവിൻസിൽ ഉൾപെടുന്ന ഒരു പ്രദേശമാണ് അന്താക്കിയ (Antakya in Hatay Province of Modern Turkey). ഓറന്റസ് നദിയുടെ സമീപം ആധുനിക സിറിയയുടെ വടക്ക്-പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് 19 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് പണ്ട് നിലനിന്നിരുന്ന പട്ടണമായിരുന്നു അന്ത്യോഖ്യാ. അത് ബി.സി 293 ൽ സെലുക്യസ് ഒന്നാമൻ നികേറ്റർ (Seleucus 1 Nicator, a general of Alexander the Great) എന്ന ഭരണാധികാരി തന്റെ പിതാവായ അന്ത്യോക്കസിന്റെ ഓർമ്മക്കായി നിർമ്മിച്ചതായിരുന്നു. പേർഷ്യൻ രാജവീഥിയും, സിൽക്ക് റൂട്ടും സമീപസ്ഥമായ […]
- [ഇന്ന് ഫെബ്രുവരി 22 - പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനം](https://www.jscnews.in/2026/02/9408/): “നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു. നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. (വി. മത്തായി 16:18-19) നമ്മുടെ കർത്താവിനാൽ, പരിശുദ്ധ പത്രോസ് അപ്പോസ്തോലനിലൂടെ എ.ഡി 37-ൽ അന്ത്യോഖ്യായിൽ സ്ഥാപിതമായി, പരിശുദ്ധ പാത്രിയാർക്കീസന്മാരാൽ പരിപാലിക്കപ്പെട്ട്, വിശുദ്ധന്മാരാലും, ശുദ്ധിമതികളാലും മഹത്വീകരിക്കപ്പെട്ടു, മേൽപ്പട്ടക്കാർ-പട്ടക്കാർ-ശെമ്മാശ്ശന്മാർ എന്നിവരാൽ പ്രസരിപ്പിക്കപ്പെട്ട്, നാമാകുന്ന വിശ്വാസി സമൂഹത്തിനാൽ അനുഭവിക്കപ്പെട്ടും പുകഴ്ത്തപ്പെട്ടും അനസ്യൂതം നിലനിന്നു പോരുന്ന സത്യ സുറിയാനി സഭയുടെ പൗരോഹിത്യം ഒഴുകുന്ന നീരുറവയാകുന്ന വിശുദ്ധ അന്ത്യോഖ്യാ സിംഹാസനം. യേശു ക്രിസ്തുവിന്റ വചനത്താൽ ശ്ലീഹന്മാരിൽ തലവനായ വിശുദ്ധ പത്രോസ് അന്ത്യോഖ്യായിൽ എ.ഡി 37 ഫെബ്രുവരി 22 ന് തന്റെ സിംഹാസനത്തെ സ്ഥാപിച്ചു. അക്കാലം മുതൽ അന്ത്യോഖ്യായിൽ വച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായി. വിശുദ്ധ പത്രോസ് മുതൽ പരിശുദ്ധ […]
- [പെരുമ്പളളി തിരുമേനി - മലങ്കര മക്കളുടെ മനസ്സിലെ നിലയ്ക്കാത്ത മണിനാദം](https://www.jscnews.in/2026/02/9406/): ഫെബ്രുവരി 22: ആരാധനയിൽ മണിനാദവും പ്രസംഗ വേദികളിൽ ഇടിമുഴക്കവും ആയിരുന്ന മലങ്കരയുടെ പുണ്യശ്ലോകനും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ സുന്നഹദോസ് പ്രസിഡന്റുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പെരുമ്പള്ളി തിരുമേനി : 1933-1999) 27-ാമത് ശ്രാദ്ധപ്പെരുന്നാൾ 1933 ഒക്ടോബർ മാസം 24 ന് പുതുപ്പള്ളി പറപ്പള്ളിൽ മാത്തുവിന്റേയും അന്നമ്മയുടെയും ഏഴാമത്തെ പുത്രനായി ജനനം. കുഞ്ഞുഞ്ഞു എന്നായിരുന്നു ബാല്യത്തിൽ വിളിച്ചിരുന്നത്. ബാല്യത്തിലെ സഹോദരിയെയും പിതാവിനെയും നഷ്ടപ്പെട്ട ഗീവർഗീസ് പ്രാഥമിക വിദ്യാഭ്യാസം ഇരവിനെല്ലുർ സെന്റ് തോമസ് സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം സെന്റ് ജോർജ് ഹൈസ്കൂളിലും പൂർത്തിയാക്കി. പഠിക്കുന്നതിൽ വളരെ സമർത്ഥൻ ആയിരുന്നു ഗീവർഗീസ്. പിന്നീട് ഒന്നാം റാങ്കോടെ കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടി. അദ്ധ്യാപക പരിശീലനവും കോഴിക്കോട് ട്രെയിനിങ് കോളേജിൽ നിന്നും പൂർത്തിയാക്കി. ബാല്യം മുതൽക്കെ മോർ ദിവന്നാസിയോസ് മിഖായേൽ മെത്രാപ്പോലീത്ത, വന്ദ്യ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, വന്ദ്യ പറയകുളത്ത് യാക്കോബ് മൽപ്പാൻ (മോർ തിമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്ത), വന്ദ്യ മാടപ്പാട്ടു യാക്കോബ് […]
- [അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവ (1881-1962) 64-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/02/9349/): മൂന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവാമാരുടെ കീഴിൽ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ മലങ്കരയിലെ പ്രതിനിധിയായി 39 വർഷക്കാലം കഷ്ടപാടുകൾ ഏറെ സഹിച്ച് ശ്ലാഘനീയമായ സേവനം അനുഷ്ഠിച്ച്, നമ്മിൽ നിന്നും വാങ്ങിപ്പോയ പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവായുടെ 64-ാമത് ഓർമ്മപ്പെരുന്നാൾ പുണ്യ പിതാവ് കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. മലങ്കരയിൽ അന്ത്യോഖ്യാ സിംഹാസനത്തിന്റെ പ്രതിനിധിയും മഞ്ഞിനിക്കര കുന്നിലെ മഹാപരിശുദ്ധന്റെ കബറിടത്തിന്റെ സൂക്ഷിപ്പുകാരനുമായി വർത്തിക്കുകയും സത്യവിശ്വാസത്തിന്റെ തിരിനാളം കെട്ടുപോകാതെ സൂക്ഷിക്കുവാൻ ദീപ്ത ശോഭയായി പരിലസിച്ച പുണ്യ പിതാവായിരുന്നു ഏലിയാസ് മോർ യൂലിയോസ് ബാവ. മധ്യപൗരസ്ത്യ ദേശത്ത് തുർക്കി രാജ്യത്തെ മർദ്ദീനിൽ 1881 ആഗസ്റ്റ് 1-ന് മല്ക്കെ കോറെയുടെ മകനായി ജനിച്ച ഏലിയാസ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1902 ൽ കുർക്കുമ ദയറായിൽ ചേർന്നു. തന്റെ 24-മത് വയസ്സിൽ ദയറാവസ്ത്രം സ്വീകരിച്ച ഏലിയാസ് 1906-ൽ പരി. ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ ബാവായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരവെ 27-ാം വയസ്സിൽ കശ്ശീശയായി. 1911-ൽ മർദ്ദിനിലെ ദയറായുടെ തലവനായി […]
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ഫെബ്രുവരി 27, 28 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2026/02/9398/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 ഫെബ്രുവരി 27, 28 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 8.30-ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [മെൽബൺ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പരിശുദ്ധ പാത്രിയർക്കീസ് ബാവ കൂദാശ ചെയ്തു](https://www.jscnews.in/2026/02/9393/): മെൽബൺ ● ഓസ്‌ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി പുതിയതായി വാങ്ങിയ ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഭക്തിനിർഭരമായ ചടങ്ങുകളിൽ ഓസ്‌ട്രേലിയ-ന്യൂസിലൻഡ് ഭദ്രാസനങ്ങളുടെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് മാൽക്കി മെത്രാപ്പോലീത്ത, പാത്രിയാർക്കൽ സെക്രട്ടറി അഭിവന്ദ്യ മോർ ഔഗേൻ അൽഖൂറി നെമത്ത് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും നൂറുകണക്കിന് വിശ്വാസികളും ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നു. ഓസ്ട്രേലിയയിലെ മെൽബൺ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പുതിയതായി വാങ്ങിയ ദൈവാലയത്തിൻ്റെ വിശുദ്ധ മൂറോൻ കൂദാശ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിർവഹിച്ചു. ഓസ്‌ട്രേലിയയിലെയും, ന്യൂസിലൻഡിലെയും പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് […]
- [വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി](https://www.jscnews.in/2026/02/9360/): പുത്തൻകുരിശ് ● കണ്ടനാട് ഭദ്രാസനത്തിലെ പുതുതായി നിർമ്മിക്കുന്ന വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രാർത്ഥനാപൂർവ്വം ആരംഭിച്ചു. നിർമ്മാണോദ്ഘാടന ചടങ്ങുകൾക്ക് വികാരി ഫാ. സബിൻസ് ഇ. ബേബി ഇലഞ്ഞിമറ്റത്തിൽ, സഹവികാരി ഫാ. റോഷൻ തച്ചേത്തിൽ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. എം. ജോർജ് ചെന്നോത്ത്, ഫാ. ജേക്കബ് മോളത്ത്, ഫാ. ജിബി ഇച്ചിക്കോട്ടിൽ, ഫാ. ബൈജു ഇലഞ്ഞിക്കാട്ടിൽ, ഫാ. എൽദോസ് അയപ്പിള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ട്രസ്റ്റിമാരായ റെജി തോമസ് മത്തോക്കിൽ, സുനിൽ പൗലോസ് കരിക്കാട്ടിൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇടവകാംഗങ്ങളും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
- [പെരുമ്പള്ളി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/02/9353/): മുളന്തുരുത്തി ● പെരുമ്പള്ളി സെൻ്റ് ജോർജ് സിറിയൻ സിംഹാസന ബെത് സബ്റൊ പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനും, പുണ്യവാന്മാരായ ഏലിയാസ് മോർ യൂലിയോസ് ബാവ, പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനി എന്നിവരുടെ ശ്രാദ്ധപ്പെരുന്നാളിനും ഭക്തിനിർഭരമായ തുടക്കം. ഫെബ്രുവരി 19 വ്യാഴാഴ്ച മഞ്ഞിനിക്കരയിലെ പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ കബറിങ്കൽ നിന്നും കൊണ്ടുവന്ന ദീപശിഖയിൽ നിന്നും പെരുമ്പള്ളി തിരുമേനിയുടെ കബറിങ്കലെ നിലവിളക്കിലേക്ക് ദീപം പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. സന്ധ്യാപ്രാർത്ഥനയ്ക്കും കബറിങ്കലെ ധൂപപ്രാർത്ഥനയ്ക്കും ശേഷം കൊടിയേറ്റ് നടന്നു. ഇന്ന് ഫെബ്രുവരി 20 വെള്ളി വൈകിട്ട് 6-ന് എം.എസ്.ഒ.ടി വൈദിക സെമിനാരിയുടെ നേതൃത്വത്തിൽ സുറിയാനിയിൻ സന്ധ്യാപ്രാർത്ഥനയും ധൂപപ്രാർത്ഥനയും പ്രദക്ഷിണവും ഉണ്ടായിരുന്നു. നാളെ ഫെബ്രുവരി 21 ശനി രാവിലെ 7-ന് പ്രഭാതപ്രാർത്ഥന, 8-ന് വന്ദ്യ ബേബി ഇച്ചിരവേലിൽ കോർ എപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന,തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന എന്നിവ നടക്കും. കോട്ടയം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ […]
- [ക്രിയേറ്റീവ് റൈറ്റിംഗിൽ ഗിന്നസ് റെക്കോർഡ് തിളക്കവുമായി സൈറ സൂസൻ എൽദോ](https://www.jscnews.in/2026/02/9346/): കൂത്താട്ടുകുളം ● ലോകത്തിലെ ഏറ്റവും വലിയ ‘ക്രിയേറ്റീവ് റൈറ്റിംഗ് ലസൺ’ എന്ന ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സൈറ സൂസൻ എൽദോ. ചോരക്കുഴി സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി ഇടവക അംഗങ്ങളായ എൽദോ ടോം ജോസ് – സോനു സൂസൻ എൽദോ ദമ്പതികളുടെ മകളാണ് സൈറ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ പങ്കെടുത്ത മത്സരത്തിലാണ് സൈറ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
- [അതിവേഗ തുന്നലിൽ വിസ്മയമായി ഇവ മരിയ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടംനേടി](https://www.jscnews.in/2026/02/9342/): കോതമംഗലം ● കൈവിരലുകളിൽ നൂലുകൊണ്ട് മാന്ത്രികത തീർത്ത് ഇഞ്ചൂർ സെന്റ് തോമസ് സൺഡേ സ്കൂൾ വിദ്യാർത്ഥിനി ഇവ മരിയ എൽദോസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ. ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച് (ചെയിൻ തുന്നൽ) പൂർത്തിയാക്കിയാണ് ഈ കൊച്ചു മിടുക്കി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ പുന്നക്കൽ എൽദോസ് പോളിന്റെയും ബെസ്സി എൽദോസിന്റെയും മകളാണ് ഇവ. അതിവേഗത്തിൽ കൃത്യതയോടെ തുന്നൽ ജോലികൾ പൂർത്തിയാക്കാനുള്ള ഇവയുടെ കഴിവിനുള്ള അംഗീകാരമാണ് ഈ റെക്കോർഡ് നേട്ടം.
- [കല–സാഹിത്യ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് സിജു പുന്നേക്കാടിന് ദേശീയ രവീന്ദ്ര രത്‌ന പുരസ്‌കാരം](https://www.jscnews.in/2026/02/9336/): കോതമംഗലം ● കല, സാഹിത്യം, സാംസ്‌കാരികം എന്നീ മേഖലകളിൽ ദേശീയ തലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന പ്രതിഭകൾക്കായി ഏർപ്പെടുത്തിയ 2026-ലെ ദേശീയ രവീന്ദ്ര രത്‌ന പുരസ്‌കാരത്തിന് പ്രശസ്ത ചിത്രകാരനും, എഴുത്തുകാരനുമായ സിജു പുന്നേക്കാട് അർഹനായി. ഭാരതത്തിന്റെ സാംസ്‌കാരിക നായകനായ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്‌കാരം, കലയുടെയും സാഹിത്യത്തിന്റെയും വൈവിധ്യമാർന്ന മേഖലകളിൽ സമന്വിതമായ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ദേശീയ അംഗീകാരമായി പരിഗണിക്കപ്പെടുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ചിത്രകല, ഡിസൈനിംഗ്, സാഹിത്യം എന്നീ രംഗങ്ങളിൽ സജീവ സാന്നിധ്യമായ സിജു പുന്നേക്കാടിന്റെ അനന്യമായ സംഭാവനകളെ മുൻനിർത്തിയാണ് പുരസ്‌കാര നിർണയ സമിതി ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ചിത്രരചനയിൽ തന്റേതായ വ്യത്യസ്ത ശൈലി രൂപപ്പെടുത്തിയ സിജു പുന്നേക്കാട്, 8500-ൽ പരം ഇലസ്‌ട്രേഷനുകളും ചിത്രകഥകളും സൃഷ്ടിച്ച് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകപ്രശസ്ത വ്യക്തിത്വങ്ങളുടെയും രാഷ്ട്രീയ–സാമൂഹിക നേതാക്കളുടെയും രൂപങ്ങൾ അക്ഷരങ്ങൾ കോർത്തിണക്കി സൃഷ്ടിക്കുന്ന ‘ടൈപ്പോഗ്രാഫി ആർട്ട്’ സങ്കേതത്തിൽ കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടി. വരയ്ക്കൊപ്പം തന്നെ എഴുത്തിലും സജീവമായ […]
- [അങ്കമാലി ഭദ്രാസന വൈദിക ധ്യാനം നടന്നു](https://www.jscnews.in/2026/02/9328/): കോതമംഗലം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനത്തിലെ മോർ അത്താനാസിയോസ് വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിൽ നടത്തിവരാറുള്ള ഏകദിന വൈദിക ധ്യാനം കോതമംഗലം വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ നടന്നു. വൈദികസംഘം വർക്കിങ് പ്രസിഡന്റ് അഭിവന്ദ്യ ഡോ. മോർ അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിന് വൈദിക സംഘം സെക്രട്ടറി ഫാ. എൽദോസ് നമ്മനാലി സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പ്രസംഗിച്ചു. വന്ദ്യ ഡോ. മാണി രാജൻ കോറെപ്പിസ്‌കോപ്പ ക്ലാസ് എടുത്തു. ഫാ. സാംസൺ മേലോത്ത് ധ്യാനം നയിച്ചു. വന്ദ്യ കോറെപ്പിസ്കോപ്പമാർ, വൈദീകർ, ശെമ്മാശന്മാർ, വൈദിക വിദ്യാർത്ഥികൾ തുടങ്ങി ഇരുനൂറോളം പേർ പങ്കെടുത്തു.
- [വാളകം മേഖല സുവിശേഷയോഗം ആരംഭിച്ചു](https://www.jscnews.in/2026/02/9310/): മൂവാറ്റുപുഴ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ വാളകം മേഖലയിലെ വിവിധ പള്ളികളുടെയും, ചാപ്പലുകളുടെയും, ഭക്ത സംഘടനകളുടെയും നേതൃത്വത്തിൽ വലിയ നോമ്പിനോടനുബന്ധിച്ച് വാളകം പഞ്ചായത്ത് സ്റ്റേഡിയം മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ നഗറിൽ സംഘടിപ്പിക്കുന്ന 34-ാമത് വാളകം മേഖല സുവിശേഷയോഗം ആരംഭിച്ചു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നേരത്തെ യോഗത്തിന്റെ ആരംഭം കുറിച്ചുകൊണ്ട് പ്രസിഡന്റ് വന്ദ്യ ജോർജ് മാന്തോട്ടം കോറെപ്പിസ്കോപ്പ കൊടി ഉയർത്തി. റാക്കാട് പള്ളി സഹവികാരി ഫാ. ബേസിൽ പതിവാരത്ത് പറമ്പിൽ, മേക്കടമ്പ് പള്ളി വികാരി ഫാ. ജോബി ജോൺ കുമളിൽ, കൂടാതെ യോഗത്തിന്റെ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. ഒന്നാം ദിവസത്തെ യോഗത്തിന് കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ വലിയ പള്ളി വികാരി ഫാ. ബേസിൽ ഞാനമറ്റത്തിൽ അധ്യക്ഷത വഹിച്ചു. വന്ദ്യ ഏലിയാ റമ്പാച്ചൻ മുഖ്യസന്ദേശം നൽകി. കുന്നയ്ക്കാൽ സെന്റ് ജോർജ് വലിയ പള്ളി ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഫാ. ജോർജ്ജ് കളപ്പുരയ്ക്കൽ കൃതജ്ഞത […]
- [ലോക റെക്കോർഡുകളുടെ നിറവിൽ പള്ളികളെ കോർത്തിണക്കി ‘ഈ മലയാള മണ്ണിൽ’](https://www.jscnews.in/2026/02/9302/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പള്ളികളെ ഒരേ സ്വരതാളത്തിൽ കോർത്തിണക്കിയ ‘കേഫാ’യുടെ സംഗീത സമർപ്പണം “ഈ മലയാള മണ്ണിൽ” ലോക റെക്കോർഡുകളുടെ പൊൻതൂവലണിഞ്ഞ നേട്ടമായി ഉയർന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സ്ഥലങ്ങളെ ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്ത ഗാനം എന്ന അപൂർവ്വ ബഹുമതിയാണ് ഈ സംഗീത വിരുന്നിനെ തേടിയെത്തിയത്. നിലവിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇൻറർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്, യൂണിവേഴ്സൽ റെക്കോർഡ് ഫോറം, ടാലൻ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ അഞ്ച് പ്രമുഖ റെക്കോർഡ് ബുക്കുകളിൽ ഈ ഗാനം ഇടംപിടിച്ചു കഴിഞ്ഞു. കൂടാതെ, ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പരിഗണനയിലും ഈ സംഗീത ശിൽപം ഇടം നേടിയിരിക്കുന്നത് ശ്രദ്ധേയമാണ്. കേഫായുടെ നേതൃത്വത്തിൽ ജിജിൻ പിറവം നിർമ്മാണം നിർവഹിച്ച ഈ ഗാനത്തിന് യാൽഡിൻ ബാബുവിന്റെ ഹൃദയസ്പർശിയായ വരികൾക്കും പ്രദീഷ് വി.ജെ ഒരുക്കിയ സംഗീതത്തിനും സമന്വിത ഭാവമുണ്ട്. ജോബ്, അമൽ, എൽദോസ്, ബീന, നീതു, […]
- [ആഘോഷങ്ങളിൽ ക്രിസ്തുസാന്നിധ്യം ഉണ്ടാകണം; നോമ്പ് ഹൃദയനവീകരണത്തിനുള്ള അവസരം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/02/9292/): തൃക്കോതമംഗലം ● മനുഷ്യന്റെ ജീവിതത്തിലെ സന്തോഷസന്ദർഭങ്ങളിൽ ക്രിസ്തുവിനെ ക്ഷണിക്കുന്നതിൽ നാം എത്രമാത്രം ജാഗ്രത പുലർത്തുന്നുവെന്നത് ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട ചോദ്യമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ആധുനിക ആഘോഷങ്ങളിൽ ഇവന്റ് മാനേജ്‌മെന്റ് സംസ്കാരം വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ, അവിടെയൊക്കെ ദൈവസാന്നിധ്യം ഉറപ്പാക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണെന്നും ബാവ വ്യക്തമാക്കി. തൃക്കോതമംഗലം സെൻ്റ് മേരീസ് ബേത്‌ലഹേം പാത്രിയാർക്കൽ സിംഹാസന പള്ളിയിലെ ഓർമ്മപ്പെരുന്നാളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. കാനാവിലെ കല്യാണവിരുന്നിന്റെ സന്ദേശം വിശദീകരിച്ച ബാവ, മനുഷ്യന്റെ കുറവും ഇല്ലായ്മയും ദൈവസന്നിധിയിൽ സമർപ്പിക്കുന്ന മാതൃഹൃദയമായാണ് സഭയെ കാണേണ്ടതെന്ന് ആഹ്വാനം ചെയ്തു. കുടുംബങ്ങളെയും സമൂഹത്തെയും ദൈവത്തോട് ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സഭ. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ ആ ബന്ധം സാക്ഷാത്കരിക്കപ്പെടുന്നു. “നിന്റെ പ്രശ്നം യേശുവിനോട് പറയൂ” എന്നതാണ് സഭ നൽകുന്ന നിത്യമായ സന്ദേശം. “എന്റെ സമയം എത്തിയിട്ടില്ല” എന്ന ക്രിസ്തുവിന്റെ വചനം ഒരു നിരാകരണമല്ല, മറിച്ച് ദൈവത്തിന്റെ […]
- [ഫാം.ഡി പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ഡോണ ബേസിൽ](https://www.jscnews.in/2026/02/9284/): കോലഞ്ചേരി ● കേരള ആരോഗ്യ സർവ്വകലാശാല നടത്തിയ ഫാം.ഡി പരീക്ഷയിൽ സംസ്ഥാന തലത്തിൽരണ്ടാം റാങ്ക് കരസ്ഥമാക്കി ഡോണ ബേസിൽ അഭിമാനമായി. മൂവാറ്റുപുഴ നിർമ്മല ഫാർമസി കോളേജിൽ നിന്നുമാണ് ഡോണ ഈ നേട്ടം കൈവരിച്ചത്. കണ്ടനാട് ഭദ്രാസനത്തിലെ പാങ്കോട് സെന്റ് ജോർജ്സ് & സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ പൊട്ടയ്ക്കൽ ബേസിൽ കുര്യാക്കോസിൻ്റെ ഭാര്യയാണ്. ഉതുപ്പാൻസ് ഓയിൽസ് മില്ലിന്റെ മാനേജിംഗ് ഡയറക്ടർ മുളവൂർ തച്ചിലാമറ്റത്തിൽ ബേസിൽ ഉതുപ്പാന്റെയും ജിനി ബേസിലിന്റെയും മകളാണ് ഡോണ ബേസിൽ. ഡെനി ബേസിൽ, ഡിയ ബേസിൽ എന്നിവർ സഹോദരിമാരാണ്.
- [വിശ്വാസ തീക്ഷ്‌ണതയിൽ ബാംഗ്ലൂർ ഭദ്രാസന കാൽനട തീർത്ഥയാത്ര; കെ.ആർ പുരം സെന്റ് ഇഗ്നാത്തിയോസ് പള്ളിയിൽ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി](https://www.jscnews.in/2026/02/9268/): ബാംഗ്ലൂർ ● കൃഷ്ണരാജപുരം സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മഞ്ഞിനിക്കരയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായ ശുശ്രൂഷകളോടെ സമാപിച്ചു. ഫെബ്രുവരി 13 മുതൽ 15 വരെ നീണ്ടുനിന്ന പെരുന്നാൾ ചടങ്ങുകളിൽ ബാംഗ്ലൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫെബ്രുവരി 13 വെള്ളിയാഴ്ച സന്ധ്യാപ്രാർത്ഥനയും സുവിശേഷ പ്രസംഗവും നടന്നു. ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ക്വീൻസ് റോഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ നിന്നും കെ.ആർ പുരം പള്ളിയിലേക്ക് നടന്ന ഭക്തിനിർഭരമായ കാൽനട തീർത്ഥയാത്ര ശ്രദ്ധേയമായി. നൂറുകണക്കിന് വിശ്വാസികൾ പ്രാർത്ഥനാനിർഭരമായി തീർത്ഥയാത്രയിൽ സംബന്ധിച്ചു. തീർത്ഥയാത്ര സ്വീകരണത്തിനും സന്ധ്യാപ്രാർത്ഥനയ്ക്കും അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. തുടർന്ന് പ്രദക്ഷിണം, ആശിർവാദം, സ്നേഹവിരുന്ന് എന്നിവ നടന്നു. പെരുന്നാളിന്റെ പ്രധാന ദിനമായ ഫെബ്രുവരി 15 ഞായറാഴ്ച രാവിലെ 8.30-ന് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ […]
- [പുത്തൻകുരിശിൽ പുതിയതായി നിർമ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനം നിർവഹിച്ചു](https://www.jscnews.in/2026/02/9248/): പുത്തൻകുരിശ് ● കണ്ടനാട് ഭദ്രാസനത്തിലെ പുത്തൻകുരിശ് സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കോൺഗ്രിഗേഷൻ വക പുതിയതായി പണികഴിപ്പിക്കുന്ന ദൈവാലയത്തിന്റെ ശിലാസ്ഥാപനം കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. പി.വി ശ്രീനിജൻ എം.എൽ.എ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവർ സംബന്ധിച്ചു. പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വാഴ്ത്തിയ കല്ലാണ് അടിസ്ഥാന ശിലയായി സ്ഥാപിച്ചത്. പുത്തൻകുരിശ് ടൗണിൽ നാഷണൽ ഹൈവേയോട് ചേർന്നാണ് പള്ളി നിർമ്മിക്കുന്നത്. കോൺഗ്രിഗേഷൻ പ്രസിഡൻ്റ് ഫാ. വർഗ്ഗീസ് കളപ്പുരയ്ക്കൽ, ജനറൽ സെക്രട്ടറി പി.എം. സാബു പട്ടശ്ശേരിൽ, ട്രഷറർ എം.ജെ. ഡയ്സൺ മാറോക്കിൽ, മാനേജിംഗ് കമ്മിറ്റി, ഭക്തസംഘടനകൾ എക്സിക്യൂട്ടീവ് അഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇടവക ഒന്നു ചേർന്നാണ് ദൈവാലയ നിർമ്മാണം നടത്തുന്നത്. അതിനായി വിപുലമായ […]
- [നോമ്പ് ഹൃദയത്തിന്റെ പുതുക്കൽ; ക്ഷമയും അനുരഞ്ജനവും യഥാർത്ഥ ഉപവാസം: ശ്രേഷ്ഠ കാതോലിക്കാ ബാവ](https://www.jscnews.in/2026/02/9229/): കരിങ്ങാച്ചിറ ● മറ്റുള്ളവരോട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും നമ്മുടെ ഹൃദയവാതിലുകൾ തുറന്നിടുമ്പോഴേ നോമ്പിന് യഥാർത്ഥ അർത്ഥം ലഭിക്കുകയുള്ളുവെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ക്ഷമിക്കാനും, മറക്കാനും, മറ്റുള്ളവരെ ചേർത്തുപിടിക്കാനും തയ്യാറാകുന്നതാണ് യഥാർത്ഥ ഉപവാസമെന്നും അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കുന്നത് ഭക്ഷണമുപേക്ഷിക്കുന്നതിനേക്കാൾ പുണ്യമാണെന്ന് ബാവ കൂട്ടിച്ചേർത്തു. വലിയ നോമ്പിന് ആരംഭം കുറിച്ചുകൊണ്ട് ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ശുബ്ക്കോനോ (നിരപ്പിൻ്റെ) ശുശ്രൂഷയിൽ പ്രസംഗിക്കുകയായിരുന്നു ബാവ. “നോമ്പ് വെറുമൊരു ബാഹ്യാചാരമല്ല; അത് നമ്മുടെ ആന്തരിക പരിവർത്തനത്തിനുള്ള ദൈവാനുഗ്രഹീത അവസരമാണ്. ഇത് ഒരു തീർത്ഥാടനവും തിന്മയ്ക്കെതിരെയുള്ള ആത്മീയ യുദ്ധവുമാണ്”. പക, വെറുപ്പ്, അസൂയ തുടങ്ങിയ തിന്മകളെ അതിജീവിച്ച് നന്മയുടെ വിജയത്തിലേക്ക് നടന്നുനീങ്ങാനുള്ള പാതയാണിത്. അന്യായമായ ബന്ധങ്ങളിൽ നിന്നും തെറ്റായ ചിന്തകളിൽ നിന്നും വിടുതൽ നേടി ആത്മീയ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഈ കാലം വിശ്വാസികളെ സഹായിക്കണമെന്നും ബാവ ഓർമ്മിപ്പിച്ചു. നിരപ്പിന്റെ […]
- [ദൈവത്തെ തേടിയുള്ള യാത്ര തുടരണം; ശാശ്വത സമാധാനം സഭയിൽ സംജാതമാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/02/9206/): മഞ്ഞിനിക്കര ● തീർത്ഥാടനം എന്നത് കേവലം ഒരു യാത്രയല്ലെന്നും അത് ദൈവത്തെയും ദൈവത്തെ നേടിയ പുണ്യവാന്മാരെയും സ്വന്തം ആത്മാവിനെയും കണ്ടെത്താനുള്ള വിശുദ്ധമായ വഴിയാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മഞ്ഞിനിക്കരയിൽ തീർത്ഥാടക സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബാവ. തീർത്ഥാടനത്തെ മൂന്ന് പ്രധാന തലങ്ങളിലായാണ് ശ്രേഷ്ഠ ബാവ വിശദീകരിച്ചത്. ആദ്യത്തേത് ദൈവത്തെ തേടിയുള്ള യാത്ര: സാധാരണ ജീവിതത്തിലെ സുഖസൗകര്യങ്ങൾ വെടിഞ്ഞ് കുരിശിന്റെ വഴി തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്ന ദൈവാനുഭവമാണ് ഇതിന്റെ സാരാംശം. രണ്ടാമത് ദൈവത്തെ നേടിയവരെ കണ്ടെത്തൽ: ദൈവത്തെ തേടി വിജയിച്ച വിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായെപ്പോലുള്ള പുണ്യവാന്മാരെ പിൻതുടരുകയും അവരുടെ മധ്യസ്ഥത തേടുകയും ചെയ്യുന്ന ആത്മീയ അനുസ്മരണമാണിത്. മൂന്നാമത്തേത് സ്വയം തിരിച്ചറിയൽ: തിരക്കുപിടിച്ച ആധുനിക ജീവിതത്തിൽ വഴിതെറ്റിപ്പോകുന്ന സ്വന്തം ആത്മാവിനെ തിരികെ കണ്ടെത്താനുള്ള ആത്മപരിശോധനയാണ് യഥാർത്ഥ തീർത്ഥാടനം. ദൈവത്തെ തേടിയും നേടിയുമുള്ള, ദൈവത്തെ നേടിയവരെ തേടിയുമുള്ള ആത്മീയയാത്രയാണ് മഞ്ഞിനിക്കര തീർത്ഥാടനം. പല ദേശങ്ങളിലൂടെ […]
- [രക്ഷാകരമായ വലിയ നോമ്പിലേക്ക് പ്രാർത്ഥനയോടെ പരിശുദ്ധ സഭ](https://www.jscnews.in/2026/02/9198/)
- [പരിശുദ്ധ സഭ പ്രാർത്ഥനയോടെ വലിയ നോമ്പിലേക്ക്](https://www.jscnews.in/2026/02/9195/): “ശുദ്ധമുള്ള നോമ്പേ… സമാധാനത്താലെ വരിക” – പരിശുദ്ധ സഭ പ്രാർത്ഥനയോടും ഉപവാസത്തോടും വലിയ നോമ്പിലേക്ക്
- [ശ്രേഷ്ഠ ബാവ കരിങ്ങാച്ചിറ കത്തീഡ്രലിൽ ശുബ്ക്കോനോ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും](https://www.jscnews.in/2026/02/9192/): കരിങ്ങാച്ചിറ ● ആഗോള ജോർജിയൻ തീർത്ഥാടന കേന്ദ്രമായ കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നാളെ (ഫെബ്രുവരി 16 തിങ്കളാഴ്ച) രാവിലെ 11 മണിക്ക് ശുബ്ക്കോനോ (നിരപ്പിൻ്റെ) ശുശ്രൂഷ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിരപ്പിൻ്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
- [അഖില മലങ്കര യുവജന സംഗമവും പാത്രിയർക്കാ ദിനാഘോഷവും ഫെബ്രുവരി 22-ന് പുത്തൻകുരിശിൽ](https://www.jscnews.in/2026/02/9189/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് യൂത്ത് അസ്സോസിയേഷൻ്റെ (ജെ.എസ്.ഒ.വൈ.എ) ആഭിമുഖ്യത്തിൽ അഖില അഖില മലങ്കര യുവജന സംഗമവും പാത്രിയർക്കാ ദിനാഘോഷവും ഫെബ്രുവരി 22 ഞായറാഴ്ച വൈകിട്ട് 3.30-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ നഗറിൽ നടക്കും. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന സ്ഥാപന ദിനാഘോഷവും പുണ്യശ്ലോകനായ പെരുമ്പിള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ അനുസ്മരണവും ചടങ്ങിനോടനുബന്ധിച്ച് നടക്കും. സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് പ്രൗഢഗംഭീരമായ സ്വീകരണവും ഒരുക്കിയിട്ടുണ്ട്. യൂത്ത് അസ്സോസിയേഷൻ ദേശീയ പ്രസിഡന്റ് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷവും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. വൈകിട്ട് 3:30-ന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ വാദ്യമേളങ്ങളുടെയും വാഹനറാലിയുടെയും അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് ആനയിക്കും. തുടർന്ന് പാത്രിയർക്കാ പതാക ഉയർത്തലും ശ്രേഷ്ഠ […]
- [തൃക്കോതമംഗലം സെൻ്റ് മേരീസ് ബേത്‌ലഹേം പാത്രിയാർക്കൽ സിംഹാസന പള്ളിയിൽ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/02/9186/): പുതുപ്പള്ളി ● തൃക്കോതമംഗലം സെൻ്റ് മേരീസ് ബേത്‌ലഹേം പാത്രിയാർക്കൽ സിംഹാസന പള്ളിയിൽ വിശുദ്ധ പിതാക്കന്മാരായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളും യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ 40-ാമത് ദുഃഖ്റോനോ പെരുന്നാളും സംയുക്തമായി ഇന്നും നാളെയും ആചരിക്കും. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി കൊടിയേറ്റ്, ദൈവാലയ പ്രവേശന പെരുന്നാൾ, മോർ ബർസൗമായുടെ ഓർമ്മ, ഇടവക ദിനം, ധ്യാനം, മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് സ്വീകരണം എന്നിവ നടന്നു. ഇന്ന് ഫെബ്രുവരി 14 ശനി 6 -ന് സന്ധ്യാനമസ്കാരം, 7-ന് യാക്കോബ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ അനുസ്‌മരണ പ്രഭാഷണം നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത നിർവഹിക്കും. പുതുപ്പള്ളി സെന്റ് ജോർജ്, പുതുശ്ശേരി സെൻ്റ് സൈമൺസ് എന്നീ ഇടവകകളിൽനിന്ന് എത്തിച്ചേരുന്ന തീർത്ഥാടകർക്ക് സ്വീകരണം നൽകും. 8-ന് പുണ്യ പിതാവ് വൈദിക വിദ്യാഭ്യാസം ആരംഭിച്ച തൃക്കോതമംഗലം മോർ ശർബിൽ ദയറായിലേക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം, വി. മോറാൻ്റെ നാമത്തിലുള്ള കുരിശടിയിൽ ധൂപപ്രാർത്ഥന, […]
- [തീർഥാടകരുടെ മഹാസംഗമത്തിൽ വിശ്വാസസാഗരമായി മഞ്ഞിനിക്കര പുണ്യഭൂമി](https://www.jscnews.in/2026/02/9182/): മഞ്ഞിനിക്കര ● ഭക്തിയുടെയും വിശ്വാസത്തിൻ്റെയും നിറവിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ മഞ്ഞിനിക്കരയുടെ വിശുദ്ധ ഭൂമിയിൽ ഒത്തുച്ചേർന്നു. “അന്ത്യോഖ്യായുടെ അധിപതിയെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി…” എന്ന പ്രാർത്ഥനാമന്ത്രം ഉരുവിട്ടെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ വിശുദ്ധന്റെ കബറിടം വണങ്ങി അനുഗ്രഹീതരായി. കൊടും ചൂടിനെപോലും വകവയ്ക്കാതെ കഴിഞ്ഞ ഒരാഴ്ച കാലമായി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് കാൽ നടയായി അനേകർ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു. വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ കാൽനട തീർത്ഥാടകർക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. നാനാജാതി മതസ്ഥരായ ദേശവാസികൾ കുടിവെള്ളവും ഭക്ഷണവും വിശ്രമിക്കുവാൻ സ്ഥലവും നൽകി തീർത്ഥാടകരെ സ്വീകരിച്ചത് സ്നേഹക്കൂട്ടായ്മയുടെ നേർക്കാഴ്ചയായി. വ്യാഴാഴ്ച രാത്രി മുതല്‍ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വടക്കന്‍ മേഖലാ തീര്‍ത്ഥയാത്രാ സംഘത്തെ ദയറാ തലവന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത കബറിങ്കലേക്ക് സ്വീകരിച്ച് ആനയിച്ചു. ബര്‍സൗമോ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. ജോണി തുരുത്തിയില്‍, […]
- [സമാധാന പ്രഭു : പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ](https://www.jscnews.in/2026/02/9167/): പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും സമാധാനത്തിന്റെ സന്ദേശ വാഹകനും മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യനും നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാൾ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലും പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും ഭകത്യാദരവോടെ 2026 വർഷം ഫെബ്രുവരി 14 ശനിയാഴ്ച ആചരിക്കുന്നു. മലങ്കരയുടെ മണ്ണിൽ വിലയം പ്രാപിച്ച ഏക പാത്രിയർക്കീസാണ് പരിശുദ്ധ പിതാവ്. മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരുഘട്ടത്തിൽ സഭയുടെ സമാധാനത്തെപ്രതി ഇവിടേക്ക് എഴുന്നള്ളിയ ആ പുണ്യചരിതൻ 1931 മാർച്ച് മാസത്തിൽ ഇവിടെ എത്തുകയും 1932 ഫെബ്രുവരിയിൽ ഇഹലോകത്തോട് വിടവാങ്ങുകയും ചെയ്തു. ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പരിശുദ്ധ പിതാവ് മലങ്കരയിൽ അനേകം പള്ളികൾ സന്ദർശിക്കുകയും സർവസ്ഥലത്തും വലിയ സന്തോഷത്തോടുകൂടി സ്വീകരിക്കപ്പെടുകയും ചെയ്തു. പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ 1867 ഒക്ടോബർ 13-ാം തീയതി മർദ്ദീനിൽ ജനിച്ചു. ഷാക്കീർ കുടുംബത്തിൽ വന്ദ്യ […]
- [നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ ദുഃഖ്റോനാ പെരുന്നാളിന് തുടക്കമായി](https://www.jscnews.in/2026/02/9165/): കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ നാവോളിമറ്റം നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമ്മോൻ യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ദുഃഖ്റോനോ പെരുന്നാളിന് വികാരി ഫാ. ഡോ. ബോബി തറയാനിയിൽ കൊടിയേറ്റി. ഫെബ്രുവരി 12 വ്യാഴാഴ്ച വൈകിട്ട് 4-ന് താഴത്തെ കുരിശിങ്കലും, 4.15-ന് പിറമാടം കുരിശിങ്കലും, 4.30-ന് നാവോളിമറ്റം കുരിശിങ്കലും, 4.45-ന് കിഴക്കേ കുരിശിങ്കലും കൊടിയേറ്റ് നടന്നു. 6.30-ന് കിഴക്കേ കുരിശിങ്കൽ സന്ധ്യാപ്രാർഥന, 7.30-ന് നാവോളിമറ്റം കുരിശിങ്കലേക്ക് പ്രദക്ഷിണം, 9.15-ന് പ്രസംഗം, നേർച്ച വിളമ്പ് എന്നിവ നടന്നു. ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 8-ന് കിഴക്കേ കുരിശിങ്കൽ വിശുദ്ധ കുർബ്ബാന, 11-ന് നേർച്ച വിളമ്പ് എന്നിവ നടത്തപ്പെട്ടു. വൈകിട്ട് 6.30-ന് പള്ളിയിൽ വന്ദ്യ ഗബ്രിയേൽ റമ്പാച്ചന്റെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 8-ന് പിറമാടം കുരിശിങ്കലേക്ക് പ്രദക്ഷിണം, 8.45-ന് നേർച്ചസദ്യ എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 7.15-ന് പ്രഭാത പ്രാർത്ഥന, 8.15-ന് പെരുമ്പാവൂർ […]
- [വിശ്വാസ സാഗരമായി മഞ്ഞിനിക്കര; ശ്രേഷ്ഠ ബാവ വി. കുർബ്ബാനയർപ്പിച്ചു](https://www.jscnews.in/2026/02/9159/): പത്തനംതിട്ട ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി തുടരുന്നു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ സ്തേഫാനോസ് ഗീവർഗീസ് എന്നിവർ സഹകാർമികരായി. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന നടന്നു. ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്തയും വന്ദ്യ റമ്പാച്ചന്മാരും, വൈദികരും, അനേകം വിശ്വാസികളും സംബന്ധിച്ചു. പരിശുദ്ധ ബാവായുടെ അനുഗ്രഹം തേടി നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികളുടെ വൻ പ്രവാഹമാണ് മഞ്ഞനിക്കരയിലേക്ക് എത്തുന്നത്. ഇന്ന് രാവിലെ 6 മണിയോടെ പിറവം മണീട്, ബത്തേരി, മീനങ്ങാടി, കണ്ണൂരിലെ കേളകം എന്നിവിടങ്ങളിൽ നിന്നു വന്ന വടക്കൻ മേഖല, കോതമംഗലം, അടിമാലി ഹൈറേഞ്ച് മേഖലകളിൽ നിന്നും എത്തിയ കാൽനട തീർത്ഥാടകർക്ക് ദയറായിൽ സ്വീകരണം നൽകി.
- [സഭയുടെ ചരിത്രം ബൈബിളിലധിഷ്ഠിതം; തിരുത്തിയെഴുതാൻ ആർക്കും കഴിയില്ല : ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/02/9137/): തിരുവാണിയൂർ ● സഭയുടെ യഥാർത്ഥ ചരിത്രം വിശുദ്ധ ബൈബിളിൽ അധിഷ്ഠിതമാണെന്നും അത് തിരുത്തിയെഴുതാനോ മഷികൊണ്ട് മായ്ക്കാനോ ആർക്കും സാധിക്കില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. കണ്ണ്യാട്ടുനിരപ്പ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ 54-ാമത് ജൂബിലി സ്‌മാരക പെരുന്നാളിൽ വി. കുർബ്ബാനയർപ്പണത്തിനു ശേഷം പ്രസംഗിക്കുകയായിരുന്നു ബാവ. സഭയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കും ആക്ഷേപിക്കുന്നവർക്കും ചരിത്രത്തെ വളച്ചൊടിക്കാനാകില്ലെന്ന് ബാവ ഓർമ്മിപ്പിച്ചു. “സഭയുടെ സത്യമായ ചരിത്രം എന്നും നിലനിൽക്കും. ദൈവം നൽകുന്ന സമാധാനമാണ് സഭയുടെ കരുത്ത്; അത് ആരുടെയും ഔദാര്യമല്ല. ലോകമുള്ള കാലത്തോളം സഭ ഇതേ നിലയിൽ നിലനിൽക്കും” – ബാവ കൂട്ടിച്ചേർത്തു. സുവിശേഷം കേവലം പ്രസംഗിക്കാനോ ധ്യാനിക്കാനോ ഉള്ളതല്ല. അത് ജീവിതത്തിൽ പകർത്തി കാണിക്കാനുള്ളതാണ്. സഭാപരമായ തർക്കങ്ങൾക്കിടയിലും ക്രിസ്തീയമായ സ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കാൻ വിശ്വാസികൾ തയ്യാറാകണം. പരിഷ്കൃത സമൂഹത്തിൽ മനുഷ്യത്വം കൈവിടുന്നതും ക്രിസ്തീയ മൂല്യങ്ങൾ മറക്കുന്നതും വലിയ അപമാനമാണ്. പള്ളിയും അധികാരവും ഉണ്ടെന്ന പേരിൽ മറ്റുള്ളവരെ അകറ്റിനിർത്തുന്നത് […]
- [എക്യുമെനിസം - ഹൃദയ താഴ്‌വരകളിലേക്കുള്ള തീർത്ഥാടനം : ശ്രേഷ്ഠ ബാവ; മാരാമൺ മണപ്പുറത്ത് ഐക്യത്തിന്റെ സന്ദേശവുമായി ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/02/9131/): മാരാമൺ ● എക്യുമെനിസം എന്നത് കേവലം ബൗദ്ധികമായ ആശയസംവാദമല്ലെന്നും, അത് ഹൃദയ താഴ്‌വരകളിലേക്കുള്ള തീർത്ഥാടനമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വ്യക്തമാക്കി. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 131-ാമത് മാരാമൺ കൺവെൻഷന്റെ എക്യുമെനിക്കൽ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ. “ഹൃദയങ്ങളുടെ ഐക്യമാണ് എക്യുമെനിസത്തിന്റെ ആത്മാവ്. സ്നേഹത്തിന്റെ സംവാദമാകണം ഓരോ എക്യുമെനിക്കൽ സമ്മേളനത്തിന്റെയും ജീവൻ,” എന്ന് ബാവ പറഞ്ഞു. എക്യുമെനിസം കേവലം പരിസ്ഥിതി സൗഹൃദപരമായ ചർച്ചകളിലോ ദൈവശാസ്ത്രപരമായ തർക്കങ്ങളിലോ വിദ്വേഷത്തിലോ ഒതുങ്ങരുത്. എക്കാലവും ക്രിസ്തു കേന്ദ്രീകൃതമായിരിക്കണം. ദൈവശാസ്ത്രപരമായ ചർച്ചകളും തിയോളജിക്കൽ സംവാദങ്ങളും അനിവാര്യങ്ങളാണെങ്കിലും, അവ സ്നേഹത്തിന്റെ ഭാഷയില്ലെങ്കിൽ നിരർത്ഥകമാകുമെന്നും ബാവ മുന്നറിയിപ്പ് നൽകി. വിദ്വേഷവും മതിലുകളും എക്യുമെനിസത്തിന്റെ വഴി അല്ല; ക്രിസ്തു കേന്ദ്രീകൃതമായ സഹവാസമാണ് അതിന്റെ ലക്ഷ്യമെന്നും ബാവ ചൂണ്ടിക്കാട്ടി. സഭകളുടെ ഐക്യം എന്നത് കേവലമൊരു ഘടനാപരമായ ആവശ്യകതയല്ല, മറിച്ച് ദൈവശാസ്ത്രപരമായ അനിവാര്യതയാണ്. എല്ലാ സഭകൾക്കും അവരുടേതായ ചരിത്രവും തനിമയും പാരമ്പര്യങ്ങളുമുണ്ട്. […]
- [മഞ്ഞിനിക്കര തീർത്ഥാടകർക്ക് കോട്ടയം നഗരസഭ, അഖില മലങ്കര തീർത്ഥാടക സമൂഹം, കോട്ടയം ഭദ്രാസനം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി](https://www.jscnews.in/2026/02/9125/): കോട്ടയം ● അഖില മലങ്കര തീർത്ഥാടക സമൂഹം, കോട്ടയം നഗരസഭ, കോട്ടയം ഭദ്രാസനം എന്നിവരുടെ നേതൃത്വത്തിൽ മഞ്ഞനിക്കര തീർത്ഥാടകർക്ക് സ്വീകരണം നൽകി. തീർത്ഥാടക സമൂഹം പ്രസിഡൻ്റ് അജിത്ത് കുരുവിള കളത്തുപ്പടിക്കൽ അധ്യക്ഷത വഹിച്ചു. കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ., സഭാധ്യക്ഷൻ എം.പി സന്തോഷ് കുമാർ, വന്ദ്യ കുര്യാക്കോസ് മണലേൽച്ചിറ കോറെപ്പിസ്കോപ്പ, ഫാ. പി.വി. ജോൺ പുന്നമറ്റത്തിൽ, ഫാ. എമിൽ മാത്യു, മോൻസി വാവച്ചൻ, ഷാജി ഫിലിപ്പ്, മനോജ് മാത്യൂ. ഉമ്മച്ചൻ വേങ്കടത്ത്, പി.കെ. സ്കറിയ പുറമത്ര, മാത്തുക്കുട്ടി ഒളശ്ശ തുടങ്ങിയവർ പ്രസംഗിച്ചു.
- [അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മാതാവ് കോലത്ത് തങ്കമ്മ ഏബ്രഹാം കർത്താവിൽ നിദ്രപ്രാപിച്ചു](https://www.jscnews.in/2026/02/9119/): കുറിച്ചി ● ക്നാനായ അതിഭദ്രാസനം റാന്നി മേഖലയുടെ അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മാതാവ് നീലംപേരൂർ കോലത്ത് തങ്കമ്മ ഏബ്രഹാം (97) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ പിന്നീട്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
- [മാരാമൺ കൺവെൻഷൻ; എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി](https://www.jscnews.in/2026/02/9113/): പത്തനംതിട്ട ● മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 131-ാമത് മാരാമൺ കൺവെൻഷന്റെ എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ സന്ദേശം നൽകി. മാർത്തോമ്മാ സഭാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.
- [കിഴക്കൻ മേഖല മഞ്ഞിനിക്കര കാൽനട തീർഥയാത്രയ്ക്ക് തുടക്കമായി](https://www.jscnews.in/2026/02/9074/): കോട്ടയം ● പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലേക്കുള്ള മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കേന്ദ്രമാക്കിയുള്ള കിഴക്കൻ മേഖല മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് തുടക്കമായി. കോട്ടയം ഭദ്രാസനത്തിലെ പങ്ങട സെന്റ് മേരീസ് പള്ളിയിൽ നിന്ന് അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പാത്രിയർക്കാ പതാക ആശീർവദിച്ച് നൽകിയതോടെ തീർത്ഥാടനം ആരംഭിച്ചു. മണർകാട് കവലയിൽ എത്തുന്ന തീർത്ഥയാത്രയെ മണർകാട് കവലയിൽ കത്തീഡ്രൽ വികാരിയുടെയും, ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. തൂത്തൂട്ടി ചാപ്പലിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥയാത്രയും പങ്ങടയിൽ നിന്നാരംഭിച്ച തീർഥയാത്രയും പള്ളി കവാടത്തിൽ സംഗമിക്കും. ഇരു തീർഥാടനങ്ങൾക്കും പള്ളിയിൽ സ്വീകരണം നൽകും. തീർത്ഥാടകർക്ക് നേർച്ചസദ്യ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. നാളെ രാവിലെ 5 മണിക്ക് കത്തീഡ്രലിൽ നിന്ന് തീർത്ഥയാത്ര പുനരാരംഭിക്കും. പുതുപ്പള്ളി, നാലുന്നാക്കൽ, നാലുകോടി വഴി ആഞ്ഞിലിത്താനത്ത് എത്തിച്ചേരും. തുടർന്ന് കവിയൂർ, ഇരവിപേരൂർ, കോഴഞ്ചേരി, തെക്കേമല, ഇലന്തൂർ വഴി […]
- [വടക്കൻ മേഖലാ മഞ്ഞിനിക്കര തീർത്ഥയാത്ര തുടങ്ങി](https://www.jscnews.in/2026/02/9070/): തൃപ്പൂണിത്തുറ ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള വടക്കൻ മേഖലാ കാൽനട തീർത്ഥയാത്ര തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും തുടങ്ങി. മലബാർ ഭദ്രാസനത്തിൽ നിന്നും കൊണ്ടുവന്ന പാത്രിയർക്കാ പതാകയും പ്രധാന രഥവുമായി നടമേൽ പള്ളിയിൽ നിന്നും ആരംഭിച്ച തീർത്ഥയാത്രയെ വികാരിമാരായ ഫാ. പൗലോസ് ചാത്തോത്ത്, ഫാ. ഗ്രിഗർ കൊള്ളന്നൂർ, ഫാ. ജോണി തുരുത്തിയിൽ, ഫാ. സ്ലീബാ കളരിക്കൽ, ഫാ. ഷിബിൻ പെരുമ്പാട്ട് എന്നിവർ ചേർന്ന് ആശീർവദിച്ച് യാത്രയാക്കി. തീർത്ഥാടകർ കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിലെത്തി അവിടെ നിന്നും വികാരിമാരായ ഫാ. ബേസിൽ കുറൂർ, ഫാ. റിജോ കൊമരിക്കൽ, ഫാ. റ്റിജോ മർക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ദീപശിഖയുമായി യാത്ര തുടർന്നു. അന്ത്യോഖ്യാ വിശ്വാസ തീർത്ഥയാത്രാ സംഘം സെക്രട്ടറി സണ്ണി ചൂരക്കുളങ്ങരയുടെ നേതൃത്വത്തിൽ ഫെബ്രുവരി 12-ന് രാവിലെ തീർത്ഥയാത്രാസംഘം മഞ്ഞിനിക്കരയിലെ കബറിങ്കൽ എത്തിച്ചേരും.
- [മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് പിറവത്ത് രാജാക്കന്മാരുടെ മണ്ണിൽ രാജകിയ സ്വികരണം](https://www.jscnews.in/2026/02/9068/): പിറവം ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 94-ാമത് ദുഖ്‌റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള കാൽനട തീർത്ഥയാത്രയ്ക്ക് പിറവത്ത് മുനിസിപ്പാലിറ്റിയുടെയും, പിറവം പൗരാവലിയുടെയും പ്രൗഡ ഗംഭീരമായ സ്വീകരണം നൽകി. മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നാരംഭിച്ച തീർത്ഥയാത്രയെ പിറവം മുൻസിപ്പൽ ചെയർപേഴ്സൺ കെ.ആർ പ്രദീപ്കുമാർ തീർത്ഥയാത്രയെ സ്വീകരിച്ചു. പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോൺഗ്രിഗേഷനിലേക്ക് വികാരി ഫാ. വർഗീസ് പനിച്ചയിലിൻ്റെ നേതൃത്വത്തിൽ തീർത്ഥയാത്രയെ വരവേറ്റു. സഹവികാരിമാരായ ഫാ. ബിജോ വൈമ്പനത്ത്, ഫാ. ബേസിൽ പാറേക്കാട്ടിൽ, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, നഗരസഭ കൗൺസിലർമാരായ വത്സല വർഗീസ്, അരുൺ കല്ലറയ്ക്കൽ, ജോൺ വാക്കനാൽ, ഷിബു തോമസ്, ജിൻസി രാജു, സോഫിയ പി. വർഗീസ്, അരുൺ മാത്യു, എം.കെ ശിവഗിരി, റെജി ചുള്ളിക്കൽ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബേബി കിഴക്കേക്കര, ബിജു അമ്മിണിശ്ശേരി, ഭദ്രാസന കൗൺസിൽ അംഗം ഷാജി ഓലിക്കൽ, കോൺഗ്രിഗേഷൻ സെക്രട്ടറി മത്തായി മാഞ്ഞാമറ്റം, […]
- [കോതമംഗലം മേഖലയിൽ നിന്നുള്ള മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് തുടക്കമായി](https://www.jscnews.in/2026/02/9066/): കോതമംഗലം ● മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ 94-ാമത് ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നാനാ ദേശത്തു നിന്നും എത്തിച്ചേർന്ന തീർത്ഥയാത്ര ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സംഗമിച്ചു. കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പരിശുദ്ധ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ കബറിങ്കലെ ധൂപപ്രാർത്ഥനയ്ക്കു ശേഷം വിശ്വാസികളെ ആശീർവദിച്ചു. കോതമംഗലം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, ചെറിയപള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ എന്നിവർ ചേർന്ന് തീർഥയാത്രാ രഥത്തിലെ ബാവായുടെ ഛായാ ചിത്രത്തിൽ പുഷ്പഹാരം അണിയിച്ചു. ഹൈറേഞ്ച് മേഖലയിൽ നിന്നും കൺവീനർ ഫാ. റെജി പാലക്കാടൻ്റെ നേതൃത്വത്തിൽ ചെറിയപള്ളിയിൽ എത്തിച്ചേർന്ന തീർഥയാത്രാ സംഘത്തെ അഭിവന്ദ്യ മോർ യൂലിയോസ്ഏലിയാസ് മെത്രാപ്പോലീത്ത, വികാരി ഫാ. സാജു കുരിക്കാപ്പിള്ളിൽ, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് തോമസ് മണ്ണഞ്ചേരിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. നിരവധി രഥങ്ങളുടെ അകമ്പടിയോടെ നൂറ് […]
- [ഭക്തിയുടെ നിറവിൽ ആയിരങ്ങൾ മഞ്ഞിനിക്കരയിലേക്ക്; വടക്കൻ മേഖല കാൽനട തീർഥയാത്ര ചെറിയ വാപ്പാലശ്ശേരിയിൽ നിന്ന് തുടക്കമായി](https://www.jscnews.in/2026/02/9064/): നെടുമ്പാശ്ശേരി ● ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി അണിനിരന്ന് വടക്കൻ മേഖലാ മഞ്ഞിനിക്കര തീർഥയാത്ര ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് പുറപ്പെട്ടു. പരിശുദ്ധന്റെ നാമത്തിൽ ആദ്യമായി സ്ഥാപിതമായ ദൈവാലയമാണിത്. മലബാർ, കർണാടക തുടങ്ങിയ മേഖലകളിൽ നിന്നും സമീപപ്രദേശങ്ങളിലെ അനേകം പള്ളികളിൽ നിന്നും എത്തിച്ചേർന്ന തീർഥാടകർ ഇവിടെ സംഗമിച്ചാണ് യാത്ര ആരംഭിച്ചത്. പള്ളിയ്ക്കകത്തുള്ള പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും കബറിങ്കൽ ധൂപപ്രാർഥന നടത്തിയ ശേഷം അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ ചേർന്ന് തീർഥയാത്രാസംഘം ഭാരവാഹികൾക്ക് ദീപശിഖയും പാത്രിയർക്കാ പതാകയും കൈമാറി. അങ്കമാലി സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ വികാരി ഫാ. വർഗീസ് മണ്ണാറമ്പിലിന്റെ നേതൃത്വത്തിലും, മറ്റൂർ സെന്റ് ജോർജ് പള്ളിയിൽ ഫാ. വർഗീസ് തൈപ്പറമ്പിലിന്റെ നേതൃത്വത്തിലും, പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ വികാരി ഫാ. സാബു […]
- [ഭക്തിനിർഭരം; 94-ാമത് മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രയ്ക്ക് 'രണ്ടാം മഞ്ഞിനിക്കര'യിൽ തുടക്കം](https://www.jscnews.in/2026/02/9061/): മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും 94-ാമത് മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും ആശീർവാദത്തിനും ശേഷമാണ് തീർത്ഥാടക സംഘം യാത്ര ആരംഭിച്ചത്. 94 വർഷങ്ങൾക്ക് മുമ്പ് മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് ആദ്യമായി തുടക്കം കുറിച്ചത് ചരിത്ര പ്രാധാന്യമുള്ള മണീട് പള്ളിയിൽ നിന്നാണ്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് ആദ്യമായി സ്ഥാപിക്കപ്പെട്ട കത്തീഡ്രലിലെ കബറിങ്കലിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് ഭക്തിസാന്ദ്രമായ കാൽനട തീർത്ഥയാത്ര ആരംഭിച്ചത്. രാവിലെ നടന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, വൈദികർ […]
- [പുണ്യശ്ലോകനായ മോർ തീമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ 40-ാം ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/02/9045/): പുണ്യശ്ലോകനായ മോർ തീമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ 40-ാം ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 10 ന് പരിശുദ്ധ സഭ ആചരിക്കുന്നു. പുണ്യപിതാവ് പരിശുദ്ധിയുടെ പര്യായമായിരുന്നു. പുതുപ്പള്ളിക്കടുത്ത തൃക്കോതമംഗലത്ത് 1916 ജൂലൈ 31 ന് അഞ്ചുതുരുത്തേൽ കുടുംബത്തിൽ പെട്ട പറേകുളത്ത് ഫീലിപ്പോസ്, മറിയാമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു. 1931 മെയ് മാസത്തിൽ 15 വയസ്സ് ഉള്ളപ്പോൾ പട്ടത്വത്തിന്റെ ആദ്യ പടിയായ മ്സമ്റോനോ സ്ഥാനം മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്ത നൽകി. 1932 ൽ പരിശുദ്ധ ഏലിയാസ് തൃതിയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എഴുന്നള്ളി വന്ന അവസരത്തിൽ തൃക്കോതമംഗലം മോർ ശർബീൽ ദയറായിൽ വച്ച് യാക്കോബിനു കോറൂയോ സ്ഥാനം നൽകി അനുഗ്രഹിച്ച് തന്നോടൊപ്പം മഞ്ഞിനിക്കര ദയറായിലേക്കു കൂട്ടികൊണ്ടുപോയി. യാക്കോബ് ശെമ്മാശന് ജീവിതത്തിൽ ലഭിച്ച എറ്റവും വലിയ ഭാഗ്യമായിരുന്നു മഞ്ഞിനിക്കര ബാവ കാലം ചെയ്ത സമയത്ത് അവിടെയായിരുന്നതിനാൽ 40 ദിവസം കബറിങ്കൽ ധൂപം വെക്കുന്നതിന് സാധിച്ചു എന്നത്. 1941 ഏപ്രിൽ മാസത്തെ അവസാന ആഴ്ച […]
- [സഭാ തർക്കം വരും തലമുറയ്ക്ക് കൈമാറരുത്; സമാധാനത്തിന് വീണ്ടും ആഹ്വാനം ചെയ്ത് ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/02/9038/): ഓമല്ലൂർ ● സഭാ തർക്കങ്ങളിൽ നിന്ന് വരും തലമുറയെങ്കിലും രക്ഷിക്കപ്പെടണമെന്ന ആഹ്വാനവുമായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. സഭയിൽ സമാധാനം നിലനിൽക്കണമെന്നും, ഇന്നത്തെ കലുഷിതമായ സാഹചര്യങ്ങൾ കുഞ്ഞുങ്ങളിലേക്ക് പകരരുതെന്നും ബാവ പറഞ്ഞു. ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയ പള്ളിയിലെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ. സഭയുടെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്നും ആ പ്രതീക്ഷ കുഞ്ഞുങ്ങളിലാണെന്നും ബാവ കൂട്ടിച്ചേർത്തു. 14-ാം വയസ്സിൽ ശെമ്മാശനായി ശുശ്രൂഷ ചെയ്ത കാലത്ത് മുളന്തുരുത്തി പള്ളിയിൽ അനുഭവിക്കേണ്ടിവന്ന കലുഷിതമായ സഭാന്തരീക്ഷം ഇന്നും ഹൃദയത്തിൽ മുറിവായി നിലനില്ക്കുന്നുവെന്നും ബാവ ഓർത്തെടുത്തു. പിന്നീട് വർഷങ്ങളോളം പള്ളി പൂട്ടിക്കിടന്ന അനുഭവവും, ഓലമേഞ്ഞ ചാപ്പലിൽ വൈദികനാകേണ്ടി വന്നതും ആദ്യമായി വി. കുർബ്ബാന അർപ്പിക്കേണ്ടിവന്ന നിമിഷങ്ങളും വികാരാധീനനായി ബാവ പങ്കുവച്ചു. 2017-ലെ വിധിക്ക് ശേഷം ഉണ്ടായ സംഭവവികാസങ്ങൾ ആത്മാവിനെ ആഴത്തിൽ വേദനിപ്പിച്ചുവെന്നും, മുളന്തുരുത്തിയിലെ ‘കറുത്തദിനം’ കണ്ണീരോടെ ഓർക്കുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. […]
- [അനുഗ്രഹവഴികളിലൂടെ തീർഥാടക പദയാത്രകൾ; മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിസാന്ദ്ര തുടക്കം](https://www.jscnews.in/2026/02/9033/): പത്തനംതിട്ട ● വിശ്വാസവഴികളെ ഭക്തിസാന്ദ്രമാക്കി മഞ്ഞിനിക്കര പെരുന്നാളിന് കൊടിയേറി. മഞ്ഞിനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ അനുഗ്രഹം തേടി പ്രാർത്ഥനാഗീതങ്ങളോടെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു കാൽനട തീർഥയാത്രകൾ ആരംഭിച്ചു. പരിശുദ്ധനായ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് മഞ്ഞിനിക്കര ദയറാ കത്തീഡ്രലിൽ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ മിലിത്തിയോസ് യൂഹാനോൻ, മോർ തേവോദോസിയോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടന്നു. തുടർന്ന് അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ അത്താനാസിയോസ് ഗീവർഗീസ്, മോർ തേവോദോസിയോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു. വൈകീട്ട് 5.30-ന് പരിശുദ്ധ മോറാൻ്റെ കബറിടത്തിൽനിന്ന് ആഘോഷപൂർവ്വം കൊണ്ടുപോയ പാത്രിയർക്കാ പതാക ഓമല്ലൂർ കുരിശിൻതൊട്ടിയിൽ മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉയർത്തി.രാവിലെ […]
- [കൂദാശക്കൊരുങ്ങി കാര്യമ്പാടി യൽദോ മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി ചാപ്പൽ](https://www.jscnews.in/2026/02/9022/): മീനങ്ങാടി ● മലബാർ ഭദ്രാസനത്തിലെ മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ കാര്യമ്പാടിയിൽ പുനർനിർമ്മിച്ച യൽദോ മോർ ബസ്സേലിയോസ് യാക്കോബായ സുറിയാനി ചാപ്പലിൻ്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ, പൊതുസമ്മേളനം, ആദരിക്കൽ ചടങ്ങ് എന്നിവ ഫെബ്രുവരി 9, 10 (തിങ്കൾ, ചൊവ്വ) തീയതികളിൽ നടക്കും. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. വന്ദ്യ കോറെപ്പിസ്കോപ്പമാരും, ബഹു. വൈദികരും സഹകാർമികരാകും. വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ, സഹ വികാരി ഫാ. റെജി പോൾ ചവർപ്പനാൽ, ചാപ്പൽ വികാരി ഫാ. സോജൻ വാണാക്കുടി, ഫാ.എൽദോ ജോണി ലീലാഭവനം, പള്ളി-ചാപ്പൽ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.
- [ആനീദെ ഞായർ - സകല വാങ്ങിപ്പോയവരെയും വി. സഭ ഓർമ്മിക്കുന്ന ദിനം](https://www.jscnews.in/2026/02/9019/): വലിയ നോമ്പ് ആരംഭമായ കൊത്തിനെ ഞായറിനു മുൻപുള്ള ഞായറാഴ്ച പരേതരായ സകല വിശ്വാസികളെയും സഭ ഓർക്കുന്ന ദിവസമാണ്. പഴയകാലത്ത് പരദേശികളായി മരിച്ചു പോയവരുടെ ഞായറാഴ്ച എന്നാണു ഈ ദിവസം അറിയപ്പെട്ടിരുന്നത്. അതായത് ആത്മരക്ഷക്ക് അത്യന്താപേക്ഷിതങ്ങളായ സകല കൂദാശകളും കൃത്യമായി സ്വീകരിക്കാൻ ഏതെങ്കിലും കാരണവശാൽ സാധിക്കാതെ വന്നവരും പരദേശവാസത്താൽ ശരിയായ ശവസംസ്കാരം പ്രാപിക്കാൻ കഴിയാതെ വന്നവരുമായ സഹോദരങ്ങളെ പ്രത്യേകമായി കരുണയോടെ സഭ ഓർക്കുന്ന ദിനമാകുന്നു ആനീദെ ഞായർ. അതോടൊപ്പം വി. സഭയിൽ നിന്നും വാങ്ങിപ്പോയ വിശ്വാസികളായ സകലരേയും സഭ ഈ ദിവസം വി. ബലിയിൽ അനുസ്മരിക്കുന്നു. മരിച്ചുപോയവർ ആത്മാവിൽ ജീവിക്കുന്നു. വേദപുസ്തകത്തിൽ അനേകം തെളിവുകൾ ഉണ്ട്. (മത്താ 22 :32 ലൂക്കോ 20 :38 , യോഹ 5 :24 ,റോമ 14 :8 -9 ). വാങ്ങിപ്പോയവരുടെ ആത്മാക്കൾ പ്രാർത്ഥിക്കുകയും അവരുടെ പ്രാർത്ഥനകൾ ഫലം ലഭിക്കുകയൂം ചെയ്യുന്നു എന്ന് സ്പഷ്ടമായി സാക്ഷിക്കുന്നു (2 തീമോ .1 :18 , വെളി .6 :9 […]
- [കണ്ണ്യാട്ടുനിരപ്പ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ജൂബിലി പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/02/9012/): തിരുവാണിയൂർ ● കണ്ടനാട് ഭദ്രാസനത്തിലെ പുരാതനമായ കണ്ണ്യാട്ടുനിരപ്പ് സെൻ്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ 54-ാമത് ജൂബിലി സ്‌മാരക പെരുന്നാളിനും പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിനും തുടക്കം കുറിച്ചു കൊണ്ട് വികാരി വന്ദ്യ പൗലോസ് കാളിയാമ്മേലിൽ കോറെപ്പിസ്കോപ്പ കൊടിയേറ്റ് നിർവഹിച്ചു. സഹവികാരി ഫാ. റിജു രാജു വാത്യാപ്പിള്ളിൽ, ട്രസ്റ്റിമാരായ ജോയി വർഗീസ് താണിക്കൽ, കുര്യാക്കോസ് മാടാലിൽ, സെക്രട്ടറി ഇ.എം ബാബു ഇടയ്ക്കാഞ്ചേരിൽ, കൺവീനർ എൻ.ജെ സണ്ണി ഞാറ്റുതൊട്ടിയിൽ, ജോയിന്റ് കൺവീനർ സുനിൽ ബാബു കുപ്പയിൽഎന്നിവർ സംബന്ധിച്ചു. ഫെബ്രുവരി 6 വെള്ളി രാവിലെ 7-ന് വി. മൂന്നിന്മേൽ കുർബ്ബാന,വൈകിട്ട് 4.30-ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം, 7-ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം തിരികെ ദേവാലയത്തിൽ എത്തിയ ശേഷംആശീർവാദം, നേർച്ചസദ്യ എന്നിവ നടന്നു. ഫെബ്രുവരി 7 ശനി രാവിലെ 8-ന് വി. മൂന്നിന്മേൽ കുർബ്ബാന നടന്നു. വൈകിട്ട് 4.30-ന് ദേശം ചുറ്റിയുള്ള പ്രദക്ഷിണം, 7-ന് സന്ധ്യാ നമസ്കാരം, പ്രദക്ഷിണം തിരികെ […]
- [കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തുക കുടുംബത്തിന്റെ പ്രഥമ ഉത്തരവാദിത്വം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/02/9008/): ഊരമന ● കുഞ്ഞുങ്ങളെ ദൈവാശ്രയത്തിൽ വളർത്തുക എന്നത് ഓരോ കുടുംബത്തിന്റെയും പ്രഥമവും അനിവാര്യവുമായ ഉത്തരവാദിത്വമാണെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. ഊരമന ഗലീലാക്കുന്ന് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാനപ്പെരുന്നാൾ ദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. ഓരോ കുടുംബവും ‘ഗാർഹിക ദൈവാലയങ്ങളായി’ മാറുമ്പോഴാണ് വിശ്വാസത്തിന്റെ യഥാർത്ഥ കൈമാറ്റം തലമുറകളിലേക്ക് നടക്കുന്നതെന്നും ബാവ പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ ശാരീരികമായും ഭൗതികമായും വളരുന്നുണ്ടെങ്കിലും, അവരെ ആത്മീയതയിൽ ഉറപ്പിച്ചു നിർത്തുക എന്നത് കുടുംബങ്ങൾക്ക് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ബാവ ചൂണ്ടിക്കാട്ടി.കുഞ്ഞുങ്ങളെ വിശ്വാസത്തിൽ കൂടി വളർത്തിയാൽ അവർ ഒരിക്കലും കൈവിട്ടുപോകില്ല. ജീവിതം അവരെ ഏത് സാഹചര്യത്തിലേക്ക് നയിച്ചാലും, അവർ കർത്താവിനെ അന്വേഷിക്കുന്നവരായി, കർത്താവിന്റെ സ്നേഹത്തിലും കരുതലിലും സംരക്ഷണത്തിലും സ്ഥിരമായി നിലനിൽക്കുന്നവരായിരിക്കും എന്നും ബാവ കൂട്ടിച്ചേർത്തു. ദൈവം മനുഷ്യജീവിതത്തിന്റെ കേന്ദ്രസ്ഥാനമാകുമ്പോൾ മനുഷ്യ ജീവിതം ദൈവസന്നിധിയിലേക്കുള്ള ഒരു തീർത്ഥാടനമായി മാറും. വിശ്വാസജീവിതം എന്നത് അത് രക്ഷയുടെയും വീണ്ടെടുപ്പിന്റെയും അനുഭവത്തിലേക്കുള്ള തീർത്ഥാടനമാണ്. വിശ്വാസജീവിതം മനുഷ്യനെ പഠിപ്പിക്കുന്നത് സ്വന്തം […]
- [ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് കണ്ണൂർ ജില്ലയിൽ നിന്നും തുടക്കമായി](https://www.jscnews.in/2026/02/8994/): കണ്ണൂർ ● ഏഷ്യയിലെ ഏറ്റവും വലിയ കാൽനട തീർത്ഥയാത്രയായ മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് കണ്ണൂർ ജില്ലയിലെ പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിന് കീഴിലുള്ള കേളകം സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ നിന്ന് തുടക്കമായി. ഫെബ്രുവരി 2 തിങ്കളാഴ്ച രാവിലെ 5 മണിക്ക് 9 അംഗങ്ങൾ അടങ്ങുന്ന തീർത്ഥയാത്ര സംഘത്തെ പള്ളി വികാരി ഫാ. വർഗീസ് കാവനാട്ടേൽ പ്രാർത്ഥിച്ച് ആശിർവദിച്ച് യാത്രയാക്കി. 12 ദിവസം കൊണ്ട് 450 കിലോമീറ്റർ കാൽനടയായി സംഘം പരിശുദ്ധന്റെ കബറിടത്തിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് എത്തിച്ചേരും. കണ്ണൂർ ജില്ലയിലെ കേളകത്ത് നിന്നും ആരംഭിക്കുന്ന കാൽനട തീർത്ഥയാത്രപുതുശ്ശേരി കടവ്, ചിപ്പിലിതോട്, തോട്ടുമുക്കം, മഞ്ചേരി, പട്ടാമ്പി, അത്താണി, മറ്റൂർ, തൃക്കളത്തൂർ, ചോരക്കുഴി, നീലിമംഗലം, തിരുവല്ല വഴിയാണ് മഞ്ഞനിക്കരയിൽ എത്തിച്ചേരുന്നതെന്ന് കൺവീനർ അജി ജേക്കബ് തേപ്പാല (9495977495), പാപ്പച്ചൻ നാരുവേലിൽ കേളകം (9446533803) എന്നിവർ അറിയിച്ചു.
- [തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 തീയതികളിൽ](https://www.jscnews.in/2026/02/8986/): സുൽത്താൻ ബത്തേരി ● പുനർനിർമ്മിച്ച തോട്ടാമൂല സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഫെബ്രുവരി 6, 7, 8 (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടക്കും. മോർ കുര്യാക്കോസ് സഹദായുടെ നാമധേയത്തിലുള്ള മലബാറിലെ ഏക ദൈവാലയമാണിത്. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത എന്നിവർ കൂദാശ കർമ്മങ്ങൾക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച വൈകിട്ട് 4.30-ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്ക് സ്വീകരണം നൽകും. തുടർന്ന് കൊടിമര സമർപ്പണവും, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുള്ള കല്‍കുരിശ് കൂദാശയും നടക്കും. വൈകിട്ട് 6 മണിക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാർമികത്വത്തിൽ ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും തുടർന്ന് ആദരിക്കൽ ചടങ്ങും സ്നേഹവിരുന്നും നടക്കും. ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 8.30-ന് […]
- [ഓമല്ലൂർ സെൻ്റ് പീറ്റേഴ‌്സ് വലിയ പള്ളിയിൽ ഇടവക പെരുന്നാൾ ആരംഭിച്ചു; സുവർണ്ണ ജൂബിലി സമാപനം ഫെബ്രുവരി 7 ന്](https://www.jscnews.in/2026/02/8979/): പത്തനംതിട്ട ● ഓമല്ലൂർ സെൻ്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ ഇടവക പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് 75 വയസ്സ് പൂർത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിച്ചു. സന്ധ്യാ നമസ്കാരം, ചെമ്പെടുപ്പ് റാസ എന്നിവയും നടന്നു. പെരുന്നാൾ ദിവസങ്ങളിൽ വി. കുർബ്ബാന, സന്ധ്യാ പ്രാർത്ഥന, സുവിശേഷ യോഗം എന്നിവ ഉണ്ടായിരുന്നു. നാളെ (ഫെബ്രുവരി 6 വെള്ളി) രാവിലെ 6.30-ന് പ്രഭാത നമസ്കാരം, 7-ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5.30-ന് സന്ധ്യാ നമസ്കാരം എന്നിവ നടത്തപ്പെടും. പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി 7 ശനി രാവിലെ 6.45-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, 7-ന് പ്രഭാത നമസ്കാരം, 8-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. തുടർന്ന് 10.30-ന് സുവർണ്ണ ജൂബിലി സമാപന സമ്മേളനവും, ശ്രേഷ്ഠ […]
- [പള്ളികളിലെ ധൂർത്തും കരിമരുന്ന് പ്രയോഗവും ഒഴിവാക്കണം; ആത്മീയതയും കാരുണ്യ പ്രവർത്തനങ്ങളുമാകണം മുഖ്യം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/02/8967/): നീറാംമുകൾ ● പള്ളികളിലെ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന അമിത ധൂർത്തും അപകടകരമായ കരിമരുന്ന് പ്രയോഗങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഇത്തരം ആഘോഷങ്ങൾക്ക് ചെലവഴിക്കപ്പെടുന്ന വൻതുകകൾ കാരുണ്യപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നും ബാവ ആവശ്യപ്പെട്ടു. നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാനപ്പെരുന്നാൾ ദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ. മിതമായ രീതിയിലുള്ള ആഘോഷങ്ങൾ ആകാമെങ്കിലും, ആരാധനാലയങ്ങളുടെ ആത്മീയ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള അമിതാഘോഷങ്ങളും ധൂർത്തും നിയന്ത്രിക്കപ്പെടേണ്ടതുണ്ടെന്ന് ബാവ വ്യക്തമാക്കി. കതിന ഉൾപ്പെടെയുള്ള അപകടകരമായ കരിമരുന്ന് പ്രയോഗങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതും ധൂർത്ത് നിറഞ്ഞതുമായ ഇത്തരം പ്രവണതകളോട് യോജിക്കാനാവില്ലെന്നും സഭയുടെയോ ഇടവകയുടെയോ വിഭവങ്ങൾ അനാവശ്യമായി ചെലവഴിക്കരുതെന്നും ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. ആരാധനയും അതിലൂടെ സ്വാംശീകരിക്കുന്ന ആദ്ധ്യാമികതയും ജീവിതത്തിൽ ആരാധനയായി തുടരുന്ന പ്രക്രിയയാണ് യഥാർത്ഥത്തിലുള്ള ആത്മീയത. പള്ളിയിലെ ആരാധനയിലൂടെ കൈവരിക്കുന്ന ആത്മീയത […]
- [മൂലംകുഴി ജേക്കബ് കശീശ്ശ കർത്താവിൽ നിദ്രപ്രാപിച്ചു](https://www.jscnews.in/2026/02/8962/): മൂവാറ്റുപുഴ ● അങ്കമാലി ഭദ്രാസനം മുവാറ്റുപുഴ മേഖലയിലെ സീനിയർ വൈദികൻ മൂലംകുഴിയിൽ ബഹു. ജേക്കബ് കശീശ്ശ (67) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 6 വെള്ളി രാവിലെ 11.30-ന് ഭവനത്തിൽ ആരംഭിച്ച് 12.30-ന് റാക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ നടക്കും. സഹധർമ്മിണി: റാക്കാട് വെള്ളാങ്കണ്ടത്തിൽ മേഴ്സി. മക്കൾ: സൂസൻ ഡിസി ജേക്കബ് (അയർലൻഡ്), എൽദോസ് ജേക്കബ്. മരുമകൻ: ജോയി തോമസ് കക്കാടൻ, പള്ളിക്കര. മാങ്കുളം സെന്റ് ജോർജ്, മുരിക്കാശ്ശേരി സെൻ്റ് ജോർജ്, തോട്ടകം സെന്റ് ജോർജ്, ഇഞ്ചത്തൊട്ടി മോർ ഗ്രിഗോറിയോസ്, മുള്ളരിങ്ങാട് സെൻ്റ് മേരീസ്, കറുകടം മോർ ഗ്രീഗോറിയോസ് ചാപ്പൽ, നമ്പൂരിക്കൂപ്പ് മോർ ഇഗ്നാത്തിയോസ്, പതിനാലാംമൈൽ സെന്റ് മേരീസ്, ചാത്തമറ്റം മോർ ഗ്രീഗോറിയോസ് തുടങ്ങിയ പള്ളികളിൽ വികാരിയായിരുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആദരാഞ്ജലികൾ.
- [ഭാഗ്യസ്‌മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർത്ഥം നവീകരിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിന് ക്വട്ടേഷനുകൾ ക്ഷണിക്കുന്നു](https://www.jscnews.in/2026/02/8957/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ, ഭാഗ്യസ്‌മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സ്മരണാർത്ഥം നവീകരിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്കും ക്വട്ടേഷൻ ഫോമുകളും ലഭിക്കുന്നതിനായി പുത്തൻകുരിശിലെ പാത്രിയർക്കാ സെന്റർ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പൂർണ്ണമായി പൂരിപ്പിച്ച ക്വട്ടേഷനുകൾ 2026 ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി പാത്രിയർക്കാ സെന്റർ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക :9946531602, 9495215726
- [പ്രതിസന്ധികളിൽ സഭയോട് ചേർന്ന് നിൽക്കുന്ന വൈദികർ സഭയുടെ സമ്പത്ത് : ശ്രേഷ്‌ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/02/8950/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര വൈദിക ദ്വിദിന യോഗം പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിലെ കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. രാവിലെ അഖില മലങ്കര വൈദീക സംഘം പ്രസിഡൻ്റ് അഭി. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടിയ സംഗമം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്‌തു. പ്രതികൂലതകളുടെ മദ്ധ്യത്തിൽ സഭയെ ഹൃദയത്തോട് ചേർത്തുവച്ച് സേവനം ചെയ്യുന്ന വൈദീകർ സഭയുടെ സമ്പത്താണെന്നും, വൈദീകരെ കരുതുന്ന നിരവധി ക്ഷേമപദ്ധതികൾ സഭ ആവിഷ്‌ക്കരിക്കുമെന്നും ബാവ പറഞ്ഞു. വൈദീകരുടെ ക്ഷേമത്തിനായി സഭയുടെ ക്ഷേമനിധിയിൽ നിന്ന് 5 ലക്ഷം രൂപാ സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ്ജ് തുകലനും സെക്രട്ടറി ജേക്കബ് സി. മാത്യുവും ചേർന്ന് ശ്രേഷ്ഠ ബാവായെ ഏൽപ്പിക്കുകയും ബാവാ വൈദീക സംഘം പ്രസിഡന്റിനെ നൽകുകയും ചെയ്തു. പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭി. തോമസ് മോർ തീമോത്തിയോസ്, അഭി. ഐസക് മോർ ഒസ്‌താത്തിയോസ്, അഭി. […]
- [ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഭയുടെ വേറിട്ട മുഖം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/02/8930/): തിരുവാണിയൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വേറിട്ട മുഖമായി വിശ്വാസികളുടെ ഹൃദയത്തിൽ ഇടം നേടിയ ഇടയശ്രേഷ്ഠനാണ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരിയുടെ നേതൃത്വത്തിൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ ഷഷ്ടിപൂർത്തി ആഘോഷ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. രണ്ട് പതിറ്റാണ്ടിലേറെയായി സഭയുടെ അജപാലന ദൗത്യത്തിൽ വ്യക്തവും ശക്തവുമായ നിലപാടുകളോടെയാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ദൈവസന്നിധിയിലുള്ള തികഞ്ഞ സമർപ്പണവും വിശ്വാസദാർഢ്യവും അദ്ദേഹത്തിന്റെ ശുശ്രൂഷകളെ സവിശേഷമാക്കുന്നു. ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം മികവോടെ പൂർത്തിയാക്കാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ബഹു. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഭവന പദ്ധതിയുടെ ഉദ്ഘാടനവും നിർമ്മിച്ചു […]
- [യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര വൈദീക ക്യാമ്പ് ഫെബ്രുവരി 3, 4 തീയതികളിൽ](https://www.jscnews.in/2026/02/8916/): പുത്തന്‍കുരിശ് ● പരി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഖില മലങ്കര വൈദീകരുടെ ദ്വിദിന ക്യാമ്പ് 2026 ഫെബ്രുവരി 3, 4 തീയതികളില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ വച്ച് അഖില മലങ്കര വൈദീക സംഘം പ്രസിഡന്റ് അഭി. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടത്തപ്പെടുന്നു. പരി. സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവായുടേയും അഭി. മെത്രാപ്പോലിത്ത തിരുമേനിമാരുടെയും സാന്നിധ്യത്തില്‍ സഭാ വെബ്‌സൈറ്റ് ഉദ്ഘാടനവും, വൈദീക ക്ഷേമപദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നു. ആധുനിക സമൂഹത്തില്‍ സഭയും വൈദീകരും നേരിടുന്ന വെല്ലുവിളികള്‍, പ്രതിസന്ധികള്‍ അവയുടെ അതിജീവനം കൂടുതല്‍ കാര്യക്ഷമമായ വൈദീകരുടെ പരിരക്ഷ തുടങ്ങിയവയെ സംബന്ധിച്ച് ഈ മേഖലകളിലെ പ്രഗത്ഭ മതികളുടെ ക്ലാസ്സുകള്‍, വർക്ക്ഷോപ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു.. റവ. ഡോ. ജോർജ് വർഗീസ്, റവ. ഡോ. മോത്തി വർക്കി, റവ. ഡോ. വിൻസെന്റ് വാര്യത്ത്, റവ. ഫാ. ജിസൺ പോൾ വേങ്ങശ്ശേരി തുടങ്ങിയ വൈദീകര്‍ ഈ ക്യാമ്പിലെ ക്ലാസ്സുകള്‍ക്കും […]
- [ഊരമന ഗലീലാക്കുന്ന് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാനപ്പെരുന്നാൾ](https://www.jscnews.in/2026/02/8907/): ഊരമന ● കണ്ടനാട് ഭദ്രാസനത്തിലെ ഊരമന ഗലീലാക്കുന്ന് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാനപ്പെരുന്നാൾ ആരംഭിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും കലാപരിപാടികളും നടന്നു. ഇന്ന് ഫെബ്രുവരി 1 ഞായർ രാവിലെ 8 മണിക്ക് വി. കുർബ്ബാന നടന്നു. വൈകിട്ട്6-ന് മേമ്പൂട്ടിൽ നിന്ന് പളളിസാധനങ്ങൾ വാദ്യാഘോഷത്തോടെ പള്ളിയകത്തേക്ക് കൊണ്ടു വരുന്ന ചടങ്ങ്, 6.30-ന് സന്ധ്യാനമസ്ക്കാരം, പ്രസംഗം, 8-ന് പ്രദക്ഷിണം, 10.30-ന്ആശീർവാദം, നേർച്ചസദ്യ എന്നിവ നടത്തപ്പെടും. പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 2 തിങ്കൾ രാവിലെ 7-ന് പ്രഭാത നമസ്ക്കാരം, 8-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം, 10:30-ന് ക്യാഷ് അവാർഡ് ദാനം, വിശിഷ്‌ട വ്യക്തികളെ ആദരിയ്ക്കൽ, 10:45-ന് സ്ലീബ, പുസ്തകം എഴുന്നള്ളിപ്പ് എന്നിവ നടക്കും. 11.15-ന് പ്രദക്ഷിണം, ആശീർവാദം, ആദ്യഫല ലേലം, നേർച്ച സദ്യ, 1 മണിക്ക് പള്ളിസാധനങ്ങൾ തിരികെ മേമ്പൂട്ടിലേക്ക്, 1.30 ന് കൊടിയിറക്ക് […]
- [നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ](https://www.jscnews.in/2026/02/8903/): നീറാംമുകൾ ● കണ്ടനാട് ഭദ്രാസനത്തിലെ പുരാതനമായ നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ പ്രധാനപ്പെരുന്നാളിന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, സഹവികാരി ഫാ. ജോയി പാറനാൽ, ഫാ. എമിൽ കുര്യൻ, ട്രസ്റ്റിമാരായ കെ.എസ് പൗലോസ് കോനാട്ട്, റെജി പോൾ കലിയത്തുകുഴിയിൽ, സെക്രട്ടറി റോയി സി. കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു. പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെയും, പരിശുദ്ധചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപന സ്മരണയും കൊണ്ടാടി. കുടുംബ യൂണിറ്റ്, സൺഡേ സ്‌കൂൾ- ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും കലാപരിപാടികളും വി. മൂന്ന് നോമ്പാചരണത്തോട് അനുബന്ധിച്ച് നിനുവെ കൺവെൻഷനും നടന്നു. ഇന്ന് (ജനുവരി 31 ശനി) രാവിലെ 7 മണിക്ക് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മുന്നിന്മേൽ കുർബ്ബാന, വൈകിട്ട് 6-ന് സന്ധ്യാപ്രാർത്ഥന, […]
- [ചെന്നൈ സിംഗപ്പെരുമാൾ കോവിൽ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭാ വിശ്വാസികൾക്കായി വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു](https://www.jscnews.in/2026/02/8900/): ചെന്നൈ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ മൈലാപ്പൂർ ഭദ്രാസനത്തിന് കീഴിൽ ചെങ്കൽപേട്ട്, മഹീന്ദ്ര സിറ്റി, എസ്ആർഎം യൂണിവേഴ്സിറ്റി, ഗുഡുവഞ്ചേരി പ്രദേശങ്ങളിൽ താമസിക്കുന്ന വിശ്വാസികൾക്കായി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ കല്പനയാൽ സിംഗപ്പെരുമാൾ കോവിൽ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു. 2026 ഫെബ്രുവരി 1 ഞായറാഴ്ച മുതൽ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ഞായറാഴ്ചകളിൽ സെന്റ് ലൂയിസ് ഇ.സി.ഐ പള്ളിയിൽ വൈകിട്ട് 4 മണിക്ക് പ്രാർത്ഥനയും, തുടർന്ന് 4:30-ന് വിശുദ്ധ കുർബ്ബാനയും നടക്കുമെന്ന് വികാരി ഫാ. സിബി പോൾ കായനാട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9444277703
- [ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അറുപതിൻ്റെ നിറവിൽ](https://www.jscnews.in/2026/02/8897/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വെട്ടിക്കൽ എം.എസ്.ഒ.ടി സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പിലെ പാത്രിയാർക്കൽ വികാരിയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അറുപതിൻ്റെ നിറവിൽ. മെത്രാപ്പോലീത്തയുടെ ഷഷ്ട്യബ്ദപൂർത്തി ആഘോഷം ഫെബ്രുവരി 1 ഞായർ വൈകിട്ട് 4 മണിക്ക് മുളന്തുരുത്തി വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഭവന പദ്ധതിയുടെ ഉദ്ഘാടനം ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിർവഹിക്കും. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണവും യാക്കോബായ സുറിയാനി സഭയുടെ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തും. രോഗികൾക്കുള്ള സഹായ പദ്ധതി പി.വി. […]
- [പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ്](https://www.jscnews.in/2026/01/8894/): യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെൻ്ററിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ അധ്യക്ഷതയിൽ ആരംഭിച്ചു
- [നെച്ചൂർ മാർത്തോമ്മൻ യാക്കോബായ സുറിയാനി പള്ളിയിൽ ചരിത്ര പ്രസിദ്ധമായ വി. മൂന്നു നോമ്പ് പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/01/8885/): നെച്ചൂർ ● കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ മാർത്തോമ്മൻ യാക്കോബായ സുറിയാനി പള്ളിയിൽ ചരിത്ര പ്രസിദ്ധമായ വി. മൂന്നു നോമ്പ് പെരുന്നാളിന് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. ഇന്ന് (ജനുവരി 27 ചൊവ്വ) രാവിലെ 11-ന് മേമ്പൂട്ടിൽ നിന്നും പള്ളിസാധനങ്ങൾ ദൈവാലയത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങും ഉച്ചയ്ക്ക് 12-ന് ഉച്ചനമസ്‌കാരവും നടക്കും. വൈകിട്ട് 3:30-ന് ഭക്തി നിർഭരമായ പ്രദക്ഷിണം, വൈകിട്ട് 7-ന് സന്ധ്യാപ്രാർത്ഥന, 9-ന് ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും. പ്രധാനപ്പെരുന്നാൾ ദിവസം ജനുവരി 28 ബുധൻ രാവിലെ 7.30-ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം, 8-ന് പ്രഭാതപ്രാർത്ഥന, 9 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ അന്തോണിയോസ് യാക്കോമ്പ് എന്നീ മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും വി. അഞ്ചിന്മേൽ കുർബ്ബാന നടക്കും. 11-ന് പ്രദക്ഷിണം, 12-ന് നേർച്ചസദ്യ, ഉച്ചയ്ക്ക് 1.30-ന് ചരിത്ര പ്രസിദ്ധമായ കറിനേർച്ച, 2.30-ന് […]
- [രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി ബാബു വർഗീസ്](https://www.jscnews.in/2026/01/8882/): ഡൽഹി ● രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലിന് അർഹനായി ബാബു വർഗീസ്. കഴിഞ്ഞ 34 വർഷമായി കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ ഡിപ്പാർട്മെന്റുകളിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം, ഇപ്പോൾ ഡൽഹി സിബിഐ ഹെഡ്ക്വാർട്ടേഴ്‌സിലെ എൻ.എസ്.ജി അസിസ്റ്റൻ്റ് കമാൻഡറായി സേവനമനുഷ്ഠിച്ചു വരികയാണ്. ന്യൂഡൽഹി ദിൽഷാദ് ഗാർഡൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ബാബു വർഗീസിന്റെ മാതൃദൈവാലയം തുമ്പമൺ ഭദ്രാസനത്തിലെ മാന്തളിർ സെന്റ് തോമസ് കത്തീഡ്രലാണ്.
- [പരിശുദ്ധനായ ആലുവയിലെ അത്താനാസിയോസ് വലിയതിരുമേനി: മരണമില്ലാത്ത ഓർമ്മ](https://www.jscnews.in/2026/01/8877/): “അത്താനാസിയോസ്” എന്ന പേരിന്റെ അർത്ഥം “മരണമില്ലാത്തവൻ” എന്നാകുന്നു. അതെ മരണമില്ലാത്ത ഓർമ്മയാണ് പരിശുദ്ധനായ വലിയതിരുമേനി. ഒരിക്കൽ ഭാഗ്യസ്മരണാർഹനായ ബസ്സേലിയോസ് തോമസ് ഒന്നാമൻ ബാവായോടു ഞാൻ ചോദിച്ചു: ബാവ എന്ത് കൊണ്ടാണ് പുത്തൻകുരിശിൽ സഭ ആസ്ഥാനത്തുള്ള കത്തീഡ്രലിനു പരിശുദ്ധനായ ആലുവായിലെ അത്താനാസിയോസ് വലിയ തിരുമേനിയുടെ നാമം നൽകിയത്? ശ്രേഷ്ഠ ബാവായുടെ മറുപടി ഇപ്പോഴും എന്റെ ചെവികളിൽ അലയടിക്കുന്നുണ്ട്. ബാവ പറഞ്ഞു: “മോനെ വലിയതിരുമേനിയെ സഭ എന്നും ഓർക്കണം, വലിയ തിരുമേനിയെ മറന്നു കൊണ്ട് സഭക്ക് ഒരിക്കലും മുന്നോട്ടു പോകുവാൻ സാധിക്കില്ല”. ക്രൂശിന്റെ വഴിയിലൂടെ നന്മയിലേക്കു പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ നയിച്ച പരിശുദ്ധ പിതാവായിരുന്നു ആലുവയിലെ വലിയതിരുമേനി. പ്രതിസന്ധികൾ നിറഞ്ഞതായ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ നാളുകളിൽ 49 വയസ്സിൽ മലങ്കര മെത്രാപ്പോലീത്തായുടെ ഭാരം തന്റെ ചുമലിൽ ഏറ്റ വലിയ തിരുമേനി പണം കൊണ്ട് സഭയെ വിലക്കുവാങ്ങുവാനും, തകർക്കുവാനും കച്ചകെട്ടി ഇറങ്ങിയവരെ പ്രാർത്ഥന കൊണ്ടും, സത്യവിശ്വാസം കൊണ്ട് നേരിട്ട് ഇന്ന് നാം കാണുന്ന സഭക്ക് അടിസ്ഥാനമൊരുക്കി […]
- ["വിശുദ്ധിയാൽ സഭയെ നയിച്ച പനിനീർ പുഷ്‌പം"- ആലുവായിലെ വലിയ തിരുമേനി](https://www.jscnews.in/2026/01/8871/): വിശുദ്ധനായ ആലുവായിലെ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 73-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 26 ന് മലങ്കര യാക്കോബായ സുറിയാനി സഭ കൊണ്ടാടുന്നു. പരിശുദ്ധ സഭയുടെ അങ്കമാലി ഭദ്രാസനാധിപനും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തയായിരുന്നു വിശുദ്ധനായ വലിയ തിരുമേനി. ‘വലിയ തിരുമേനി’ എന്നറിയപ്പെടുന്ന വിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്‌ഠനായ മെത്രാപ്പോലീത്തായിരുന്നു. ഇന്ത്യയിലെ സഭയുടെ മലങ്കര മെത്രാപ്പോലീത്ത എന്ന നിലയിൽ ഏകദേശം നാല് പതിറ്റാണ്ടുകളായി അതിന്റെ ഭാഗധേയം വിജയകരമായി നയിച്ചു. അന്ത്യോഖ്യാ സിംഹാസനവുമായുള്ള മലങ്കര ബന്ധം നിലനിർത്താൻ മലങ്കര സുറിയാനി സഭക്ക് സഹായകമായത് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസവും നിരന്തര പരിശ്രമവും തീവ്രമായ പ്രാർത്ഥനകളുമാണ്. സൺഡേ സ്കൂൾ അസ്സോസിയേഷൻ, മാർ ഗ്രിഗോറിയോസ് സ്റ്റുഡന്റ്സ് മൂവ്മെന്റ്, ബ്രദർഹുഡ് ഓഫ് സെന്റ് അന്തോണിയോസ്, സെന്റ് മേരീസ് സിസ്റ്റർഹുഡ് തുടങ്ങി സഭയിലെ നിരവധി പ്രധാന ആത്മീയ സംഘടനകളുടെ സ്ഥാപക പിതാവായിരുന്നു വലിയ തിരുമേനി. ഭക്തി, നിഷ്കളങ്കത, ആത്മാർത്ഥത, ദൈവത്തോടുള്ള അചഞ്ചലമായ […]
- [ആലുവ തൃക്കുന്നത്ത് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിൽ പരിശുദ്ധ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/01/8869/): ആലുവ ● തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 73-ാമത് ശ്രാദ്ധപ്പെരുന്നാളിനും, പുണ്യപിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിനും തുടക്കമായി. അങ്കമാലി, മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. സത്യവിശ്വാസ സംരക്ഷകനായ ആലുവായിലെ വലിയ തിരുമേനി പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ 73-ാം ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകരായ ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ, അമ്പാട്ട് ഗീവറുഗീസ് മോർ കൂറിലോസ്, കടവിൽ പൗലോസ് മോർ അത്താനാസിയോസ്, വയലിപ്പറമ്പിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് എന്നീ പിതാക്കന്മാരുടെ ഓർമ്മപ്പെരുന്നാളും സംയുക്തമായാണ് ആചരിക്കുന്നത്. ഇന്ന് ജനുവരി 24 ശനിയാഴ്ച രാവിലെ 7 മണിക്ക് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു. വൈകിട്ട് 6:45 ന് നടക്കുന്ന സന്ധ്യാപ്രാർഥനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ നേതൃത്വം നൽകും. തുടർന്ന് അനുഗ്രഹ പ്രഭാഷണം […]
- [നോർത്ത് അമേരിക്കൻ അതിദദ്രാസനത്തിന്റെ കീഴിൽ ഒഹായോ സ്റ്റേറ്റിൽ ഡേറ്റണിൽ മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു](https://www.jscnews.in/2026/01/8864/): ഒഹായോ (നോർത്ത് അമേരിക്ക) ● നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന് കീഴിൽ നോർത്ത് അമേരിക്കയിലെ സംസ്ഥാനമായ ഒഹായോയിലെ നഗരമായ ഡേറ്റണിൽ മലങ്കര സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നു. നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അനുഗ്രഹീത കല്പനയാൽ ഫാ. മോവിൻ വർഗീസ് നർക്കിയിലിൻ്റെ നേതൃത്വത്തിലാണ് വിശുദ്ധ കുർബ്ബാന ആരംഭിക്കുന്നത്. 2026 ജനുവരി 31 ശനിയാഴ്ച വിശുദ്ധ കുർബ്ബാന ആരംഭിക്കുവാനുള്ള ക്രമികരണങ്ങൾ ചെയ്ത് വരുന്നു. ഡേറ്റൺ, സിൻസിനാറ്റി, കോളമ്പസ് തുടങ്ങിയ സ്ഥലങ്ങളിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ ഈ അനുഗ്രഹീത അവസരത്തിൽ പങ്കുചേരാൻ ഒത്തുചേരണമെന്ന് സ്നേഹത്തോടെ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക :ഫാ. മോവിൻ വർഗീസ് :+1 (586) 346 0845 സാൽവി ഏലിയാസ് :+1 (937) 794 4471 Location: 2110 Leiter Rd, Miamisburg, OH 45342
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ജനുവരി 30, 31 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2026/01/8860/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റൽ കോഴ്സ് 2026 ജനുവരി 30, 31 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ ജനുവരി 30 വെള്ളിയാഴ്ച രാവിലെ 8.30-ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശാ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [ക്രൈസ്തവ ഐക്യത്തിന്റെ സാക്ഷ്യമായി സ്നേഹസംഗമം; ശ്രേഷ്ഠ ബാവായ്ക്ക് ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഊഷ്മള സ്വീകരണം](https://www.jscnews.in/2026/01/8856/): ദോഹ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ഖത്തറിലെ സന്ദർശനത്തിന്റെ ഭാഗമായി, ദോഹയിലെ ഗ്രീക്ക് ഓർത്തഡോക്സ് ദൈവാലയത്തിൽ അഭിവന്ദ്യ ആർച്ച് ബിഷപ്പ് അറിസ്റ്റോവൂളോസ് ശ്രേഷ്ഠ ബാവായെ ഹൃദയപൂർവ്വം സ്വീകരിച്ച് ആദരിച്ചു. സഭകൾ തമ്മിലുള്ള ആത്മീയ ബന്ധം കൂടുതൽ ദൃഢമാക്കിയ ഈ സ്നേഹസംഗമം, ക്രൈസ്തവ ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഉത്തമ സാക്ഷ്യമായി മാറി. വിശ്വാസത്തിലും സഹോദര സഹവർത്തിത്വത്തിലും അധിഷ്ഠിതമായ സഭകളുടെ ആത്മീയ കൂട്ടായ്മ ഈ സന്ദർശനത്തിലൂടെ ഒരിക്കൽ കൂടി ആഴത്തിൽ പ്രതിഫലിച്ചു. ഖത്തർ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയും സന്നിഹിതനായിരുന്നു.
- [ദോഹയിൽ ശ്രേഷ്ഠ ബാവായ്ക്ക് ഹൃദ്യമായ സ്നേഹാദരം; മധുരം പങ്കുവെച്ച് ഇന്ത്യൻ അംബാസഡർ](https://www.jscnews.in/2026/01/8850/): ദോഹ ● മെത്രാഭിഷേകത്തിന്റെ 32-ാം വാർഷിക നിറവിലായിരിക്കുന്ന ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക്ഖത്തറിലെ ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ മധുരം നൽകി ആദരിച്ചു. ദോഹയിലെ പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ സ്വീകരണ ചടങ്ങിലായിരുന്നു ഈ ആദരവ്. ഖത്തറിലെ പ്രമുഖ വ്യക്തിത്വമായ ശ്രീമതി മറിയം നാസർ അൽ ഹെയ്‌ൽ, ഗ്രീക്ക് ഓർത്തഡോക്‌സ് സഭയിലെ ആർച്ച് ബിഷപ്പ് അരിസ്റ്റോവൗലോസ്, പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൂടാതെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രേഷ്ഠ ബാവായുടെ സന്ദർശനം ഖത്തറിലെ വിശ്വാസി സമൂഹത്തിനും പ്രവാസി മലയാളി കൂട്ടായ്മയ്ക്കും വലിയ ആവേശം പകർന്നു.
- [ഡീക്കൻ ബേസിൽ കുര്യാക്കോസ് തട്ടാറായിൽ കശ്ശീശ സ്ഥാനത്തേക്ക്](https://www.jscnews.in/2026/01/8845/): എളനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയ്ക്ക് പുതുതായി ഒരു വൈദികൻ കൂടി. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ ഡീക്കൻ ബേസിൽ കുര്യാക്കോസ് തട്ടാറായിൽ നാളെ (ജനുവരി 20 ചൊവ്വ) കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. എളനാട് മോർ ഇഗ്നാത്തിയോസ് ഏലിയാസ് സിംഹാസന പള്ളിയിൽ വച്ചാണ് പട്ടംകൊട ശുശ്രുഷകൾ നടക്കുന്നത്. തട്ടാറായിൽ കുര്യാക്കോസ് – ഷൈബി ദമ്പതികളുടെ മകനായ ഡീക്കൻ ബേസിൽ ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലിനിക്കൽ സൈക്കോളജിയിലും സോഷ്യൽ വർക്കിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു വരുന്നു. കൂടാതെ, ബഹു. ശെമ്മാശൻ എം.എസ്.ഒ.ടി. വൈദിക സെമിനാരിയിൽ നിന്ന് ഒന്നാം റാങ്കോടെ വൈദിക വിദ്യാഭ്യാസം പൂർത്തീകരിച്ചിട്ടുമുണ്ട്. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [ജനുവരി 18 : പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 70-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/01/8833/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കോട്ടയം, കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന “മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹം” എന്ന അറിയപ്പെട്ടിരുന്ന പുണ്യശ്ലോകനായ മിഖായേൽ മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 70-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 18 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. സമാനതകലില്ലാത്ത പ്രതിസന്ധി ഘട്ടത്തിൽ മലങ്കര യാക്കോബായ സുറിയാനി സഭയെ സധൈര്യം നയിച്ച മെത്രാപ്പോലീത്തമാരിൽ ഒരാളായിരുന്നു മിഖായേൽ മോർ ദിവന്നാസിയോസ് തിരുമേനി. കായംകുളം ആലുംമൂട്ടിൽ ജോൺ ഉപദേശിയുടെ മകനായി 1879-ൽ (ഇടവം 15) അദ്ദേഹം ജനിച്ചു. മിഖായേലിന് 18 വയസ്സുള്ളപ്പോൾ, മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അദ്ദേഹത്തിനു 1073 ധനു മാസം 25 ന് “കോറൂയോ” പട്ടം നൽകി. തുടർന്ന് കോട്ടയം എം.ഡി സെമിനാരിയിലും പഴയ സെമിനാരിയിലും അദ്ദേഹം വിദ്യാഭ്യാസം തുടർന്നു. വിശുദ്ധ പരുമല ഗീവർഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്ന് “യൗഫദിക്കിനോ” പട്ടവും മോർ ദിവന്നാസിയോസ് അഞ്ചാമിൽ നിന്നു “ശംശോനോ” പട്ടവും 1910 ചിങ്ങം 15ന് വട്ടശ്ശേരിൽ ഗീവർഗീസ് […]
- [ജനുവരി 17 : പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 41-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/01/8829/): മലങ്കര യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായിരുന്ന പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് മെത്രാപ്പോലീത്തയുടെ 41-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 17 ന് പരിശുദ്ധ സഭ കൊണ്ടാടുന്നു. കോന്നി കോടത്ത് ഗീവറുഗീസിൻ്റെയും ഈട്ടിമൂട്ടിൽ അന്നാമ്മയുടെയും മകനായ ശാമുവേൽ 1930 മെയ് 4-ാം തീയതി ജനിച്ചു. ശാമുവേലിന് മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ടായിരുന്നു. കോന്നി കല്ലറ കൃഷ്‌ണൻ നായർ മെമ്മോറിയൽ സ്‌കൂൾ, എൻ എസ്.എസ്. സ്‌കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്ന് ബി. എ. ബിരുദവും, ചങ്ങനാശ്ശേരി എസ്. ബി. കോളേജിൽ നിന്ന് എം. എ. ബിരുദവും കരസ്ഥമാക്കി. 1955 ഫെബ്രുവരി 5-ാം തീയതി പുണ്യശ്ലോകനായ മാർ ദീവന്നാസിയോസ് മിഖായേൽ തിരുമേനിയുടെ നിർദ്ദേശാനുസരണം ക്നാനായ ഇടവകയുടെ മാർ ക്ലിമ്മീസ് എബ്രഹാം തിരുമേനി ചിങ്ങവനം ദയറായിൽ വച്ച് കോറൂയോ പട്ടം നൽകി. മഞ്ഞനിക്കരയിലും ആലുവ തൃക്കുന്നത്തു സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. 1959 ഫെബ്രുവരി 14-ാം […]
- [മോർ ബസേലിയോസ് തോമസ് പ്രഥമൻ ഡയാലിസിസ് സെൻ്ററിന്റെ ശിലാസ്ഥാപനം നിർവഹിച്ചു; അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു](https://www.jscnews.in/2026/01/8802/): കോലഞ്ചേരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യ രജത ജൂബിലി സ്മാരകമായി നിർമിക്കുന്ന ഡയാലിസിസ് സെൻ്ററിന്റെ ശിലാസ്ഥാപനം അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് അരമനയോട് ചേർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാമധേയത്തിലാണ് ഡയാലിസിസ് സെൻ്റർ ആരംഭിക്കുന്നത്. പ്രാരംഭമായി 15 യൂണിറ്റുകൾ സ്ഥാപിക്കുവാനുള്ള സൗകര്യം ഒരുക്കും. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാ. എൽദോ തോമസ് മണപ്പാട്ട്, ഫാ. ജിബി ചെങ്ങനാട്ടുകുഴി, ഫാ. ജോബിൻസ് ഇലഞ്ഞിമറ്റം, ഫാ. സബിൻസ് ഇലഞ്ഞിമറ്റം, ഫാ. എമിൽ കുര്യൻ, ഭദ്രാസന ജോയിൻ സെക്രട്ടറി സാബു നാരേകാട്ട് എന്നിവർ സംബന്ധിച്ചു. അതോടൊപ്പം അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മഹാ പൗരോഹിത്യ രജത […]
- [നമ്പിക്കൊല്ലി സെൻ്റ് മേരീസ് പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചു](https://www.jscnews.in/2026/01/8797/): വയനാട് ● മലബാർ ഭദ്രാസനത്തിലെ പുതുക്കിപണിത നമ്പിക്കൊല്ലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശയും, വിശുദ്ധ ദൈമാതാവിൻ്റെ ഓർമ്മപ്പെരുന്നാളും, വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന യെരുശലേമിൻ്റെ പാത്രിയർക്കീസായിരുന്ന പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ തിരുശേഷിപ്പ് സ്ഥാപനവും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, ചാത്തുരുത്തിയിൽ പരിശുദ്ധ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തിലുളള പുതിയ കൽകുരിശിൻ്റെ കൂദാശയും നടന്നു. ശുശ്രൂഷകൾക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സ്തേഫാനോസ് ഗീവർഗീസ്, മോർ അഫ്രേം മാത്യൂസ്, മോർ ഐറേനിയോസ് പൗലോസ്, മോർ പീലക്സിനോസ് സഖറിയാസ് എന്നീ മെത്രാപ്പോലീത്തമാർ പ്രധാന കാർമികത്വം വഹിച്ചു. വന്ദ്യ കോർ എപ്പിസ്കോപ്പാമാരും, ബഹുമാനപ്പെട്ട വൈദീകരും ശുശ്രൂഷകളിൽ പങ്കെടുത്തു. പള്ളിയുടെ മുൻ വികാരിമാരേയും, ദൈവാലയ നിർമ്മാണത്തിന് നേതൃത്വം നൽകിയവരേയും ചടങ്ങിൽ ആദരിച്ചു. വിശുദ്ധ കുർബ്ബാനക്ക് ശേഷം നമ്പിക്കൊല്ലി ടൗണിലുള്ള വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കുരിശിങ്കലേക്ക് പ്രദക്ഷിണം നടന്നു. നാലായിരത്തോളം ആളുകൾ […]
- [മതസൗഹാർദ്ദത്തിന്റെ സന്ദേശമായി കൂടിക്കാഴ്ച; ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുമായി ശ്രേഷ്ഠ ബാവ ചർച്ച നടത്തി](https://www.jscnews.in/2026/01/8780/): ദോഹ ● ഖത്തറിലെ പ്രമുഖ ദേശീയ വ്യക്തിത്വവും അൽ ഫൈസൽ ഹോൾഡിംഗ് ചെയർമാനുമായ ഷെയ്ഖ് ഫൈസൽ ബിൻ ഖാസിം അൽതാനിയുമായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കൂടിക്കാഴ്ച നടത്തി. കാതോലിക്കാ സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായി ഖത്തറിലെത്തിയ ശ്രേഷ്ഠ ബാവായെ അദ്ദേഹം സ്നേഹോഷ്മളമായി സ്വീകരിച്ചു. ഖത്തർ ഉയർത്തിപ്പിടിക്കുന്ന സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മതസൗഹാർദ്ദത്തിന്റെയും ഉത്തമ പ്രതിഫലനമായി ഈ കൂടിക്കാഴ്ച മാറി. ഖത്തറിലെ വിശ്വാസസമൂഹങ്ങൾക്കും പ്രവാസികൾക്കും രാജ്യം നൽകിവരുന്ന സമാനതകളില്ലാത്ത പിന്തുണയ്ക്കും ആതിഥ്യമര്യാദയ്ക്കും ശ്രേഷ്ഠ ബാവ ഷെയ്ഖ് ഫൈസലിനോട് പ്രത്യേക നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധവും സ്നേഹവും ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹൃദ്യമായ ഈ കൂടിക്കാഴ്ച. ഖത്തർ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത, ഖത്തർ പള്ളി ഭാരവാഹികൾ എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
- [ആലുവായിലെ വലിയ തിരുമേനി സഭയെ വിശുദ്ധിയിൽ നയിച്ച പനിനീർ പുഷ്പം: അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/01/8775/): പുത്തൻകുരിശ് ● തന്റെ കണ്ണുനീരാലും പ്രാർത്ഥനയാലും പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ പരിപാലിച്ച സത്യവിശ്വാസ സംരക്ഷകനാണ് ആലുവായിലെ പരിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് വലിയ തിരുമേനി എന്ന് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പറഞ്ഞു. പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന പരിശുദ്ധൻ്റെ ഓർമ്മപ്പെരുന്നാളിൽ വി. കുർബ്ബാനയർപ്പണത്തിന് ശേഷം അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപ്പോലീത്ത. അന്ത്യോഖ്യാ സിംഹാസനവുമായുള്ള മലങ്കരയുടെ അഭേദ്യമായ ബന്ധം നിലനിർത്താൻ സഭയെ സഹായിച്ചത് വലിയ തിരുമേനിയുടെ ഉറച്ച വിശ്വാസവും തീവ്രമായ പ്രാർത്ഥനകളുമാണ്. ഭക്തി, നിഷ്കളങ്കത, ആത്മാർത്ഥത, ദൈവത്തോടുള്ള അചഞ്ചലമായ വിശ്വസ്തത എന്നിവയുടെ പര്യായമായിരുന്നു വലിയ തിരുമേനി. നിർമ്മലമായ വിശുദ്ധ ജീവിതം കൊണ്ട് സുറിയാനി സഭയെ ധന്യമാക്കിയ ആ പിതാവിന്റെ ഓർമ്മ നമുക്ക് എന്നും അനുഗ്രഹമാണമെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. വന്ദ്യ ബെന്യാമിൻ മുളരിക്കൽ റമ്പാൻ പെരുന്നാൾ ശുശ്രൂഷകളിൽ സഹകാർമികനായി. തുടർന്ന് പരിശുദ്ധൻ്റെ തിരുശേഷിപ്പ് പേടകത്തിൽ ധൂപപ്രാർത്ഥന, തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് […]
- [ജനുവരി 16 : മോർ അഹത്തുള്ള ബാവായുടെ ഓർമ്മ](https://www.jscnews.in/2026/01/8759/): സത്യവിശാസ സംരക്ഷണാർത്ഥം മലങ്കരയിലേക്കെഴുന്നെള്ളിയ പരിശുദ്ധ പിതാക്കന്മാർ (പ്രധാനമായും യെരൂശലേം, തുർക്കി, സിറിയ, ഇറാക്ക്, എന്നീ രാജ്യങ്ങളിൽ നിന്ന്) നിരവധി ബുദ്ധിമുട്ടുകളും വെല്ലുവിളികളും സഹിക്കുകയും അവരുടെ ജീവൻ തന്നെ ബലിയായി കൊടുക്കുകയും ചെയ്തിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൽ മലങ്കര സുറിയാനി സഭയെ നയിച്ചിരുന്ന തോമാ അർക്കദിയക്കോൻ തുടർച്ചയായി അയച്ച കത്തുകളുടെ അടിസ്ഥാനത്തിലാണ് മോർ അഹത്തുള്ള ബാവാ അന്ത്യോഖ്യായിൽ നിന്ന് മലങ്കരയിലേക്കയയ്ക്കപ്പെട്ടത്. തന്റെ ആടുകളുടെ ബുദ്ധിമുട്ടുകളായിരുന്നു തോമാ ആർക്കദിയക്കോൻ അറിയിച്ചിരുന്നത്. മോർ അഹത്തുള്ള ബാവ ഏ.ഡി. 1653-ൽ മലങ്കരയിലെത്തി. ഏ.ഡി. 1599-ലെ ഉദയംപേരൂർ സുന്നഹദോസിനുശേഷം മലങ്കരസഭ, റോമൻ കത്തോലിക്കസഭയുടെ അധികാരത്തിൻകീഴിലായിരുന്നു. മധ്യപൂർവ്വദേശത്തുനിന്നും മെത്രാപ്പോലീത്തമാർ വന്നിറങ്ങാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പോർച്ചുഗീസ് പട്ടാളക്കാർ കാവൽ നിൽക്കുന്നതിനു പോർച്ചുഗീസുകാരായ മെത്രാന്മാർ ഏർപ്പാടു ചെയ്തിരുന്നു. മലങ്കരയിലെ ആത്മീയ മക്കളുടെ അടുക്കലേക്ക് അയയ്ക്കപ്പെട്ട മോർ അഹത്തുള്ള ബാവാ ഏ.ഡി. 1653-ൽ സൂററ്റിലെത്തി. പോർച്ചുഗീസുകാരിൽനിന്നും വിവരം അറിഞ്ഞതനുസരിച്ച് ഗോവ ഭരണാധികാരി ബാവായെ ബന്ധിച്ച് മൈലാപ്പൂരിൽ തടവിലാക്കി. മൈലാപ്പൂരിലെ വിശുദ്ധ മോർ തോമാശ്ലീഹായുടെ കബറിടസ്ഥലത്തേക്കു തീർത്ഥയാത്ര […]
- [മഹാപൗരോഹിത്യത്തിൻ്റെ രജത ജൂബിലി നിറവിൽ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/01/8753/): കോലഞ്ചേരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപനും അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡൻ്റുമായ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേകത്തിന്റെ 25-ാംസ്ഥാനാരോഹണ വാർഷികം ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് സെൻ്റ് ജോർജ്ജ് അരമന കത്തീഡ്രലിൽ ഇന്ന് നടക്കും. 2001 ജനുവരി 14-ന് പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായാണു ഡമാസ്കസിൽ വച്ചു ആലുങ്കൽ മാത്യൂസ് റമ്പാനെ മെത്രാപ്പോലീത്തയായി വാഴിച്ചത്. ഇന്നു രാവിലെ 7.30-ന് കടയ്ക്കനാട് സെന്റ് ജോർജ് കത്തീഡ്രലിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. തുടർന്ന് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ നാമത്തിൽ ആരംഭിക്കുന്ന ഡയാലിസിസ് സെൻ്ററിൻ്റെ ശിലാസ്ഥാപനം നിർവഹിക്കും. വിവാഹ സഹായ ധനം, വിദ്യാഭ്യാസ സഹായ ധനം എന്നിവ വിതരണം ചെയ്യും. മെത്രാപ്പോലീത്തൻ വാഴ്ചയുടെ രജതജൂബിലി ആഘോഷങ്ങൾ പിന്നീട് വിപുലമായി നടത്താൻ ഭദ്രാസന പള്ളി പ്രതിപുരുഷയോഗം തീരുമാനിച്ചിരുന്നു. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കണ്ടനാട് ഭദ്രാസനത്തിൽ 58 പള്ളികളും […]
- [കൊട്ടാരക്കുന്ന് ശാലേം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ കൊടിയേറി](https://www.jscnews.in/2026/01/8748/): പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മുളക്കുളം നോർത്ത് കൊട്ടാരക്കുന്ന് ശാലേം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. വികാരി ഫാ. റോയി മാത്യൂസ് മേപ്പാടത്ത് കൊടിയേറ്റി. നാളെ (ജനുവരി 14 ബുധൻ) വൈകിട്ട് 6.30-ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്ക്കാരം, 7.30-ന് പ്രസംഗം, 8-ന് പ്രദക്ഷിണം, 9-ന് ആശീർവാദം എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി 15 വ്യാഴം രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരം, 8.30-ന് വി. മൂന്നിൻമേൽ കുർബ്ബാന, 10-ന് പ്രസംഗം,10.30-ന് സ്ലീബ എഴുന്നെള്ളിപ്പ് എന്നിവ നടക്കും. 12.30-ന് പ്രദക്ഷിണം,12.50-ന് ആശീർവാദം, 1-ന് നേർച്ചസദ്യ, കൊടിയിറക്കൽ എന്നിവയോടെ പെരുന്നാൾ സമാപിക്കും. ചടങ്ങുകൾക്ക് വികാരി ഫാ. റോയി മാത്യൂസ് മേപ്പാടത്ത്, ട്രസ്റ്റിമാരായ സാജു എം.എം. തെക്കുംതറമ്യാലിൽ, സജിമോൻ കെ.വി. കാഞ്ഞിരത്തിങ്കൽ, സെക്രട്ടറി ബിനീഷ് കെ. ജോൺ കൊട്ടാരക്കുന്നേൽ എന്നിവർ നേതൃത്വം നൽകും. പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ […]
- [ആരാധനാലയങ്ങളിൽ ഉയരേണ്ടത് ആത്മീയതയുടെ ആരവം : ശ്രേഷ്ഠ ബാവ; നവീകരിച്ച വിലങ്ങ് സെന്റ് മേരീസ് പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചു](https://www.jscnews.in/2026/01/8741/): കിഴക്കമ്പലം ● ദൈവാലയങ്ങൾ കേവലം ശബ്ദകോലാഹലങ്ങളുടെ വേദിയാകരുതെന്നും അവിടെ എപ്പോഴും ഉയർന്നുനിൽക്കേണ്ടത് ആത്മീയതയുടെ ആത്മീയ ആരവമാണെന്നും ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. നവീകരിച്ച വിലങ്ങ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശ വേളയിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. ആധുനിക കാലത്ത് ആത്മീയതയേക്കാൾ ഉപരിയായി ബാഹ്യമായ പ്രകടനങ്ങൾക്കും ശബ്ദഘോഷങ്ങൾക്കും മുൻഗണന നൽകുന്ന രീതിയിലേക്ക് ആരാധനാ അന്തരീക്ഷം മാറുന്നുണ്ടോ എന്ന് വിശ്വാസസമൂഹം സ്വയം പരിശോധിക്കണമെന്നും ബാവ ഓർമ്മിപ്പിച്ചു. സുറിയാനി സഭയുടെ പാരമ്പര്യങ്ങളും ആധ്യാത്മികതയും കൈവിടാതെ വിശ്വാസജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. ആത്മീയതയിൽ അധിഷ്ഠിതമായ ഒരു രൂപാന്തരീകരണത്തിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമമാണ് തീർത്ഥാടകരായ നമ്മുടെ ജീവിതയാത്രയെന്നും ബാവ കൂട്ടിച്ചേർത്തു. ദൈവത്തെ ആരാധനാലയങ്ങളിൽ മാത്രം കുടിയിരുത്തി, ജീവിതത്തിൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന രീതി വിശ്വാസികൾക്ക് ഭൂഷണമല്ല. ഹൃദയത്തിൽ വസിക്കുന്ന ദൈവത്തെ എപ്പോഴും വിഭാവനം ചെയ്യാൻ നമുക്ക് കഴിയണം. ആരാധനയിലൂടെ നാം […]
- [മലങ്കര യാക്കോബായ സുറിയാനി സഭാ സൺഡേ സ്കൂൾ അധ്യാപകരുടെ ദേശീയ സംഗമം നടന്നു](https://www.jscnews.in/2026/01/8731/): അങ്കമാലി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൺഡേ സ്കൂൾ അധ്യാപകരുടെ ദേശീയ സംഗമം അങ്കമാലി ഭദ്രാസനത്തിലെ ശതോത്തരജൂബിലി ആഘോഷിക്കുന്ന പീച്ചാനിക്കാട് സെന്റ് പീറ്റേഴ്സ് പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. ഡൽഹി, മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടെ എഴുന്നൂറോളം പേർ പങ്കെടുത്ത യോഗം അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു. അഖില മലങ്കര സൺഡേ സ്കൂൾ അസ്സോസിയേഷൻ പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച യോഗത്തിൽ അഭിവന്ദ്യ മോർ ക്ലിമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ക്ലാസ്സിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുരിയൻ പതാക ഉയർത്തി. ഫാ. എൽദോസ് ചക്യാട്ടിൽ, ജനറൽ സെക്രെട്ടറി പി.വി. എലിയാസ്, ആത്മ ദീപം പത്രാധിപർ ഫാ. എലിയാസ് ഐപ്പ്, ട്രസ്റ്റിമാരായ ജോർജ് പി.വി., എലിയാസ് ജോൺ, ഷെവ ജിബി പോൾ, ജനറൽ കൺവീനർ സാജൻ വർക്കി, സെക്രട്ടറിമാരായ എൻ.എ. ജോസ്, പി.വി. പൗലോസ്, ടി.വി. സജീഷ്, ട്രഷറാർ […]
- [ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 34-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/01/8725/): യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 34-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാഹ്യകേരള ഭദ്രാസനാധിപനായിരുന്നു പുണ്യശ്ലോകനായ തോമസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത. 1979 ഏപ്രിൽ 19-ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദൈവാലയത്തിൽ വെച്ച് ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായിൽ നിന്ന് ‘തെയോഫിലോസ്’ എന്ന നാമത്തിൽ അദ്ദേഹം അഭിഷിക്തനായി. പുണ്യശ്ലോകരായ യാക്കൂബ് മോർ തീമോത്തിയോസ്, ഫിലിപ്പോസ് മോർ ഇവാനിയോസ് എന്നിവരും അദ്ദേഹത്തോടൊപ്പം അഭിഷിക്തരായി. അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റായി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്. 13 വർഷക്കാലം ബാഹ്യകേരള ഭദ്രാസനത്തെ ശ്രേഷ്‌ഠമായി നയിച്ച അഭിവന്ദ്യ പിതാവ് 1992 ജനുവരി 12-ന് കാലം ചെയ്‌തു. വെട്ടിക്കൽ ഉദയഗിരി മാർ അപ്രേം സെമിനാരി ചാപ്പലിലാണ് അഭിവന്ദ്യ പിതാവ് അന്ത്യ […]
- [ശ്രേഷ്ഠ ബാവായ്ക്ക് സ്വീകരണവും, പുതിയ ദൈവാലയത്തിന്റെ ശിലസ്ഥാപനവും നടത്തി](https://www.jscnews.in/2026/01/8719/): പൂതൃക്ക ● കണ്ടനാട് ഭദ്രാസനത്തിലെ പുതൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകി. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്ന് ശ്രേഷ്ഠ ബാവായെ നുറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുതൃക്കയിലേക്ക് ആനയിച്ചു. പുതൃക്ക ജംഗ്ഷനിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പള്ളി വികാരി ഫാ. പൗലോസ് പുതിയാമഠത്തിൽ, ട്രസ്റ്റ് പ്രസിഡന്റ് ഡോ. ബിനോജ് മാത്യു, സെക്രട്ടറി സിനോൾ വി. സാജു, ട്രഷറർ അനിൽ കുര്യൻ, വൈസ് പ്രസിഡന്റ് പി.എം. പൗലോസ്, ജോ. സെക്രട്ടറി ജോർജ് പത്രോസ്, എം.ഒ. മത്തായി, പോൾ വി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പുതൃക്കയിൽ പുതുതായി നിർമ്മിക്കുന്ന ദൈവാലയത്തിന്റെ ശിലസ്ഥാപനം കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവ ആശീർവദിച്ച അടിസ്ഥാന ശിലയാണ് സ്‌ഥാപിച്ചത്. വികാരി ഫാ. പൗലോസ് […]
- [മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു](https://www.jscnews.in/2026/05/10384/): പുത്തന്‍കുരിശ് ● മലങ്കര യാക്കോബായ സുറിയാനി സഭയെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മെത്രാപ്പോലീത്തന്മാരെ വാഴിച്ച് സഭയില്‍ ജനാധിപത്യ ഭരണസംവിധാനത്തിന് തുടക്കം കുറിച്ച 1876-ല്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പത്രോസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ട മുളന്തുരുത്തി സുന്നഹദോസിന്റെ ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ 2026 നവംബര്‍ മാസത്തില്‍ സഭാ തലത്തില്‍ സമുചിതമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. മുളന്തുരുത്തി സുന്നഹദോസിന്റെ മുഖ്യ സംഘാടകനായിരുന്ന പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ ഗ്രിഗോറിയോസ് കൊച്ചു തിരുമേനിയുടെ 125-ാമത് ദു:ഖ്‌റോനോയും ചേര്‍ന്ന് ആഘോഷിക്കുവാന്‍ തീരുമാനമെടുത്തു. സഭയുടെ എപ്പിസ്‌ക്കോപ്പസിയും ജനാധിപത്യവും കോര്‍ത്തിണക്കികൊണ്ടുള്ള ഭരണ ക്രമീകരണവും, സഭയുടെ വിശ്വാസ പാരമ്പര്യങ്ങളെ വ്യക്തമായി നിര്‍വചിച്ച സുന്നഹദോസ് തീരുമാനങ്ങളും മലങ്കര സഭയുടെ ‘മാഗ്നകാര്‍ട്ട’ എന്ന് വിശേഷിപ്പിക്കപ്പെടുന്നു. പരി. പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ ആദ്യമായിട്ട് വി. മൂറോന്‍ കൂദാശ നടത്തിയതും മുളന്തുരുത്തി സുന്നഹദോസിനോട് അനുബന്ധിച്ചായിരുന്നു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വി. മൂറോന്‍ കൂദാശ നടത്തുവാന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് […]
- [ബാറീത്തോ കാശീറോ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിൻ്റെ സംസ്കാര ശുശ്രൂഷ എളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്നു](https://www.jscnews.in/2026/05/10380/): പുത്തൻകുരിശ് ● ദീർഘകാലം മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റിയും, സെക്രട്ടറിയുമായി സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോർജ്ജ് മാത്യു തെക്കേത്തലയ്ക്കലിൻ്റെ സംസ്കാര ശുശ്രൂഷ എളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ കാർമികത്വത്തിലും, പരി. സഭയിലെ മെത്രാപ്പോലീത്തമാരുടെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ടു. പരി. പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവായുടെ അനുശോചന കല്‌പന വായിക്കപ്പെട്ടു. ശ്രേഷ്‌ഠ ബാവായോടൊപ്പം അഭി. തോമസ് മോർ തീമോത്തിയോസ്, അഭി. മാത്യൂസ് മോർ ഈവാനിയോസ്. അഭി. യൂഹാനോൻ മോർ മിലിത്തിയോസ്, അഭി. ഗീവർഗീസ് മോർ അത്താനാസിയോസ്, അഭി. ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, അഭി. മാത്യൂസ് മോർ അഫ്രേം, അഭി. പൗലോസ് മോർ ഐറേനിയോസ്, അഭി. യാക്കോബ് മോർ അന്തോണിയോസ്, അഭി. ഐസക് മോർ ഒസ്‌താത്തിയോസ്, അഭി. തോമസ് മോർ അലക്‌സന്ത്രയോസ്, അഭി. ഏലിയാസ് മോർ യൂലിയോസ്, അഭി. ഡോ. […]
- [ബാറീത്തോ കാശീറോ ജോര്‍ജ്ജ് മാത്യു തെക്കേത്തലയ്ക്കലിന്റെ ദേഹവിയോഗം പരിശുദ്ധ സഭയ്ക്ക് വലിയ നഷ്ടമാണ്. ഞങ്ങളെല്ലാം സ്‌നേഹത്തോടെ ജീമോന്‍ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിക്കുന്നു. സഭാ ശുശ്രൂഷയില്‍ എന്റെ സഹോദരനെ പോലെ അനേക വര്‍ഷക്കാലം ഒരുമിച്ച് പരിശുദ്ധ സഭയുടെ ഭാരവാഹികളായി പ്രവര്‍ത്തിക്കുവാന്‍ ദൈവം കരുണ ചെയ്തത് ഈ സമയത്ത് ഓര്‍ക്കുകയാണ്.](https://www.jscnews.in/2026/05/10376/): സഭയുടെ പ്രതിസന്ധി ഘട്ടത്തില്‍ കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായോട് ചേര്‍ന്നുനിന്നുകൊണ്ട് പരിശുദ്ധ സഭയെ ശുശ്രൂഷിക്കുവാന്‍ ഞങ്ങൾക്കു ഭാഗ്യം ലഭിച്ചു. വ്യാപാര കാര്യങ്ങളിലും, വ്യവസായ മേഖലകളിലും സജീവമായി നില്‍ക്കുമ്പോള്‍ തന്നെ സഭയുടെ ഉന്നമനത്തിനുവേണ്ടിയും സഭയുടെ പുരോഗതിക്കുവേണ്ടിയും പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം എല്ലായ്പ്പോഴും സമയം കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന്റെ സമ്പത്തും സ്വാധീനവും സഭയ്ക്കുവേണ്ടി വിനിയോഗിക്കുവാന്‍ അദ്ദേഹം എന്നും ഉത്സാഹിച്ചിട്ടുണ്ട്. ആ നല്ല ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് ആത്മാവിന് നിത്യ ശാന്തി നേരുന്നു. ഹൃദയപൂർവ്വം ആദരാഞ്ജലികൾ — തമ്പു ജോര്‍ജ്ജ് തുകലന്‍ (സഭാ അത്മായ ട്രസ്റ്റി)
- [ബഹു. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാർത്ഥനാശംസകൾ](https://www.jscnews.in/2026/05/10372/): പുത്തൻകുരിശ് ● കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും, ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയ്ക്കും, പുതിയ മന്ത്രിസഭാംഗങ്ങൾക്കും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ പ്രാർത്ഥനാശംസകൾ നേർന്നു. തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിലുള്ള സഭാ പ്രതിനിധി സംഘം നേരിട്ടെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. സഭയുടെ മീഡിയാ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ കൂറീലോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ എന്നിവർ സന്നിഹിതരായിരുന്നു. നാടിന്റെ നന്മയ്ക്കും പുരോഗതിക്കുമായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും സഭയുടെ പൂർണ സഹകരണവും പിന്തുണയും ഉണ്ടായിരിക്കുമെന്ന് ശ്രേഷ്ഠ ബാവ അറിയിച്ചു. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും ജനക്ഷേമത്തിനുമായി അർപ്പണബോധത്തോടെ പ്രവർത്തിക്കാൻ പുതിയ സർക്കാരിന് സാധിക്കട്ടെ എന്നും ബാവ ആശംസിച്ചു. ഡോ. കുര്യാക്കോസ് […]
- [ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കലിന്റെ വിയോഗം സഭയ്ക്ക് നികത്താനാവാത്ത നഷ്ടം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/05/10364/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റിയും സെക്രട്ടറിയുമായി ദീർഘകാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കലിന്റെ വിയോഗം പരിശുദ്ധ സഭയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സഭയുടെ ഉന്നമനത്തിനായി ഒരു അൽമായൻ എന്ന നിലയിൽ അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾ സഭയുടെ ചരിത്രത്തിൽ എന്നും സുവർണ ലിപികളാൽ രേഖപ്പെടുത്തപ്പെടുമെന്ന് ബാവ അനുസ്മരിച്ചു. ദൈവം നൽകിയ സമ്പത്തും കഴിവുകളും സഭയ്ക്കുവേണ്ടി അകമഴിഞ്ഞ് സമർപ്പിച്ച സഭയുടെ അഭിമാനപുത്രനായിരുന്നു ജോർജ് മാത്യു. സഭയുടെ വളർച്ചയിലും പ്രതിസന്ധിഘട്ടങ്ങളിലും നിർണായകമായ നേതൃത്വം നൽകിയ അദ്ദേഹത്തെ സഭയ്ക്ക് ഒരിക്കലും മറക്കാനാവില്ലെന്നും ബാവ പറഞ്ഞു. ദീർഘകാലം സഭയുടെ സെക്രട്ടറിയായും ട്രസ്റ്റിയായും ശക്തമായ നേതൃത്വം നൽകിയ കമാൻഡർ ടി.പി. മാത്യുവിന്റെ പുത്രനായ ജോർജ് മാത്യു, പിതാവിന്റെ പാത പിന്തുടർന്ന് സഭയുടെ ഭരണരംഗത്ത് സജീവമായി പ്രവർത്തിച്ചു. പിതാവിനെപ്പോലെ തന്നെ മാതൃസഭയോടുള്ള ഭക്തിയും […]
- [ബാറീത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2026/05/10349/): എറണാകുളം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ ട്രസ്റ്റിയും സെക്രട്ടറിയുമായി ദീർഘകാലം സേവനമനുഷ്ഠിച്ച ബാർ ഈത്തോ കാശീറോ ജോർജ് മാത്യു തെക്കേത്തലയ്ക്കൽ (ജീമോൻ -70) കർത്താവിൽ നിദ്ര പ്രാപിച്ചു. വെല്ലൂർ സി.എം.സി ആശുപത്രിയിൽ വച്ചായിരുന്നു നിര്യാണം. ഭൗതികശരീരം ഞായറാഴ്ച വൈകിട്ട് ഗിരിനഗറിലെ വസതിയിൽ എത്തിക്കുന്നതും സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് എളംകുളം സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രൽ സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്. സഭയുടെ വളർച്ചയിലും പ്രതിസന്ധികളിലും നിർണ്ണായക നേതൃത്വം നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. ദീർഘകാലം സഭയുടെ സെക്രട്ടറിയും, ട്രസ്റ്റിയുമായി സേവനമനുഷ്ഠിച്ച കമാണ്ടർ ടി.പി മാത്യുവിൻ്റെ പുത്രനാണ് ജോർജ് മാത്യു. പിതാവിൻ്റെ പാത പിന്തുടർന്ന് സഭയുടെ ഭരണരംഗത്ത് അദ്ദേഹം സജീവമായി. 1999-ൽ പുത്തൻകുരിശിൽ നടന്ന അഖില മലങ്കര പള്ളി പ്രതിപുരുഷയോഗം അദ്ദേഹത്തെ അൽമായ ട്രസ്റ്റിയായി തിരഞ്ഞെടുത്തു. 2012-ൽ സഭയുടെ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ വിശ്വസ്തനും വലംകൈയുമായി നിന്ന് സഭയുടെ ഉന്നതിക്കായി അദ്ദേഹം പ്രവർത്തിച്ചു. കർഷക കോൺഗ്രസ് […]
- [നിയുക്ത കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് ശ്രേഷ്ഠ ബാവ ആശംസകൾ നേർന്നു](https://www.jscnews.in/2026/05/10344/): പുത്തൻകുരിശ് ● കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി.ഡി. സതീശന് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രാർത്ഥനാശംസകൾ നേർന്നു.നാടിന്റെ ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, ജനങ്ങൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷകളും തികഞ്ഞ ഉത്തരവാദിത്വത്തോടും നീതിബോധത്തോടും കൂടി നിറവേറ്റാൻ പുതിയ ദൗത്യത്തിൽ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ബാവ ആശംസിച്ചു. മതനിരപേക്ഷത, സാമൂഹിക നീതി, ജനക്ഷേമം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായി ജനഹൃദയങ്ങളെ ചേർത്തുപിടിക്കുന്ന, ദീർഘവീക്ഷണമുള്ള ഒരു നേതൃത്വം നൽകുവാൻ ദൈവം അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ എന്ന് ബാവ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട്, എല്ലാ വിഭാഗം ജനങ്ങളെയും സ്നേഹത്തോടും കരുതലോടും ഒപ്പം നിർത്തി കേരളത്തെ പുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പാതകളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ. നീതിയുടെയും നന്മയുടെയും ജനസേവനത്തിന്റെയും ഉദാത്തമായ മാതൃകയായി ശ്രീ. വി.ഡി. സതീശന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ ഉയരങ്ങളിലേക്ക് വളരട്ടെയെന്നും ബാവ കൂട്ടിച്ചേർത്തു. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ […]
- [മഹാരാഷ്ട്ര ക്രിസ്ത്യൻ മൈനോറിറ്റി സെൽ പ്രസിഡന്റായി ടി.എ. ജോർജുകുട്ടി നിയമിതനായി](https://www.jscnews.in/2026/05/10332/): മുംബൈ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുംബൈ ഭദ്രാസന ജോയിന്റ് സെക്രട്ടറിയും, സാമൂഹിക പ്രവർത്തകനുമായ ടി.എ. ജോർജുകുട്ടിയെ മഹാരാഷ്ട്ര ക്രിസ്ത്യൻ മൈനോറിറ്റി സെല്ലിന്റെ പ്രസിഡന്റായി നിയമിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഏപ്രിൽ 24 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഈ നിയമനം. മുള്ളണ്ട് സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളി അംഗമായ ടി.എ. ജോർജുകുട്ടി ദീർഘകാലമായി ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ മേഖലകളിൽ സജീവ സാന്നിധ്യമാണ്. മികച്ച സംഘാടകനായ അദ്ദേഹം ലയൺസ് ക്ലബ് ഓഫ് താനെ സെൻട്രലിന്റെ ചാർട്ടർ പ്രസിഡന്റ്, ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ മുൻ സോൺ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ താനെ വൈ.എം.സി.എ സ്ഥാപക അംഗം കൂടിയാണ് അദ്ദേഹം. മുംബൈ ഭദ്രാസനത്തിനും ക്രൈസ്തവ സമൂഹത്തിനും അഭിമാനകരമായ ഈ നേട്ടത്തിൽ സഭാംഗങ്ങളും വിവിധ സാമൂഹിക സംഘടനകളും ആഹ്ലാദം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പുതിയ ഔദ്യോഗിക പദവി സഭയുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും പുരോഗതിക്ക് ഏറെ സഹായകമാകുമെന്ന് […]
- [നമ്മുടെ കർത്താവും രക്ഷകനുമായ യേശുമിശിഹായുടെ രക്ഷാകരമായസ്വർഗ്ഗാരോഹണ പെരുന്നാൾ (മാറാനായ പെരുന്നാൾ)](https://www.jscnews.in/2026/05/10328/): ക്യംതാ പെരുന്നാളിന് ശേഷമുള്ള നാല്പതാം ദിവസം പരിശുദ്ധ സഭ കർത്താവിൻ്റെ (മാറാനായ) സുലോക്കോ (സ്വർഗ്ഗാരോഹണം) പെരുന്നാൾ ആഘോഷിക്കുന്നു. ശുദ്ധമുള്ള സുറിയാനി സഭയുടെ അടിസ്ഥാന വിശ്വാസ സത്യങ്ങളിൽ ഒന്നാണു സ്വർഗ്ഗാരോഹണ പെരുന്നാൾ. ഇന്നേ ദിവസം നമ്മുടെ കർത്താവായ യേശുക്രിസ്തു തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റി സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട് “ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായി” (വി. മർക്കൊസ് 16:19). പിതാവിൻ്റെ വാഗ്ദാനത്തിനായി അതായത് പരിശുദ്ധാത്മാവെന്ന വരത്തിനായി കാത്തിരിക്കുവാനും താൻ ആവശ്യപ്പെട്ടു. ഈ ദിവസം സ്വർഗ്ഗാരോഹണത്തോടൊപ്പം കർത്താവ് നമ്മുക്ക് നൽകിയ മഹത്തായ ദൗത്യത്തെയും സഭ ഓർക്കുന്നു. ആ മഹത്തായ ദൗത്യം ലോകമെമ്പാടും തൻ്റെ സുവിശേഷം അറിയിക്കുവാനാണ്. മനുഷ്യ ശക്തിയാൽ മാത്രം ജനങ്ങളെ ദൈവത്തോട് അടുപ്പിക്കുവാനാകില്ല. അത് ദൈവശക്തിയോട് കൂടിയേ സാധിക്കു. പുനരുത്ഥാനത്തിൻ്റെ ശക്തി യേശുവിനു മാത്രമല്ല ക്രിസ്തീയ ജീവിതത്തിലും ദൗത്യത്തിലുമുള്ള എല്ലാ വിശ്വാസികൾക്കുമുള്ളതാണ്. വിശുദ്ധ കുർബ്ബാനയോടെ പരിശുദ്ധ സഭ ഈ പെരുന്നാൾ അനുസരിച്ചാഘോഷിക്കുന്നു. വിശ്വാസികൾ മ്നോർത്തോയിൽ (ഗോഗുൽത്ത) സ്ലീബാ അവസാനമായി കാണുന്നതും ഇന്നാണ്. സ്വർഗ്ഗാരോഹണ പെരുന്നാളിൻ്റെ ക്രമത്തിലെ പ്രധാന ഭാഗമായ […]
- [സ്നേഹവും സൗഹാർദവും നിലനിൽക്കുന്നിടത്താണ് ദൈവസാന്നിധ്യം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/05/10325/): കുന്നക്കുരുടി ● സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സംഗമസ്ഥാനത്താണ് ദൈവാലയങ്ങൾ രൂപപ്പെടേണ്ടതെന്നും, ഈ മൂല്യങ്ങൾ നഷ്ടപ്പെടുന്നിടത്ത് ദൈവസാന്നിധ്യം ഉണ്ടാകില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ബാവ. മതസൗഹാർദത്തിന് വലിയ പ്രാധാന്യം നൽകുന്ന സഭയാണ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെന്നും, മറ്റു മതങ്ങളെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുന്നതിൽ സഭ എപ്പോഴും മുൻപന്തിയിലാണെന്നും ബാവ വ്യക്തമാക്കി. സമൂഹത്തിലെ സന്തുലിതാവസ്ഥ നിലനിർത്താൻ പരസ്പര ബഹുമാനവും മതനിരപേക്ഷതയുടെ മൂല്യങ്ങളും അനിവാര്യമാണെന്നും ബാവ പറഞ്ഞു. ’കാഹളം’ എന്ന അർഥമുള്ള ‘യോവേൽ’ എന്ന ഹീബ്രു വാക്കിൽ നിന്നാണ് ജൂബിലി എന്ന പദം രൂപപ്പെട്ടത്. ആട്ടിൻകൊമ്പു കൊണ്ടുണ്ടാക്കിയ കാഹളം മുഴക്കി ദേശമൊട്ടാകെ പ്രഖ്യാപിക്കുന്ന ആത്മീയ ഉണർവാണ് ജൂബിലി ആഘോഷം. കടങ്ങൾ റദ്ദാക്കുക, അടിമകളെ മോചിപ്പിക്കുക, പൈതൃക സ്വത്തുകൾ തിരികെ നൽകുക തുടങ്ങി സാമൂഹിക നീതിയിലധിഷ്ഠിതമായ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിലുള്ളത്. […]
- [പ്രതിസന്ധികളെ അതിജീവിക്കാൻ വിശ്വാസത്തിൻ്റെ വഴി അനിവാര്യം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/05/10322/): ഏഴക്കരനാട് ● ജീവിതത്തിലെ കഷ്ടതകളെയും പരാജയങ്ങളെയും അതിജീവിക്കാൻ ഉറച്ച വിശ്വാസവും പ്രത്യാശയും അനിവാര്യമാണെന്ന്ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് നൽകിയ അനുഗ്രഹപ്രഭാഷണത്തിലാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. വിശ്വാസത്തിന് ക്ഷതം സംഭവിക്കുമ്പോഴാണ് മനുഷ്യനിൽ പ്രത്യാശ നഷ്ടപ്പെടുന്നതെന്നും അത് നിരാശയിലേക്ക് നയിക്കുമെന്നും ബാവ ഓർമ്മിപ്പിച്ചു. തിന്മ അധികരിക്കുന്ന സമൂഹത്തിൽ നന്മയുടെയും നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് നിൽക്കാൻ ഓരോ വിശ്വാസിക്കും കഴിയണം. കുടുംബജീവിതത്തിന്റെ മൂല്യങ്ങൾ സംരക്ഷിച്ചും ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ദൈവരാജ്യത്തിന്റെ തത്വങ്ങൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തണമെന്നും ബാവ കൂട്ടിച്ചേർത്തു. വിശുദ്ധ ഗീവർഗീസ് സഹദായെപ്പോലെ വിശ്വാസ വഴിയിൽ സഞ്ചരിക്കുവാൻ സാധിക്കണമെന്ന് ബാവ ആഹ്വാനം ചെയ്തു. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ വിശ്വാസത്തിന്റെ പാതയിൽ മുന്നേറുക മാത്രമാണ് മാർഗമെന്നും നമ്മുടെ ആവശ്യങ്ങൾ നമ്മെക്കാൾ മുമ്പേ മനസ്സിലാക്കുന്നവരാണ് വിശുദ്ധന്മാരെന്നും ബാവ പറഞ്ഞു. കർത്താവിന്റെ കൽപ്പനകൾ അനുസരിച്ചും വിശ്വാസത്തിൽ സ്ഥിരപ്പെട്ടും […]
- [മലങ്കര സിറിയക് ഓർത്തഡോക്സ് സഭ യൂറോപ്പ് ഭദ്രാസന കൗൺസിലിന് പുതിയ നേതൃത്വം](https://www.jscnews.in/2026/05/10310/): ജർമനി ● മലങ്കര സിറിയക് ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെ 2026-2028 പ്രവർത്തന വർഷത്തേക്കുള്ള കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന ഭദ്രാസന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭദ്രാസന സെക്രട്ടറിയായി വന്ദ്യ ജോഷ്വാ റമ്പാൻ, ജോയിന്റ് സെക്രട്ടറിയായി അബ്രഹാം വർഗീസ്, ട്രഷററായി ബേസിൽ തോമസ്, ഓഡിറ്ററായി ഡിപിൻ പോൾ, പി.ആർ.ഒ യായി ജേക്കബ് ഷാജി എന്നിവരെ തെരഞ്ഞെടുത്തുസൺഡേ സ്കൂൾ വൈസ് പ്രസിഡന്റായി വന്ദ്യ ജോഷ്വാ റമ്പാൻ, വനിതാ സമാജം വൈസ് പ്രസിഡന്റായി ഫാ. എൽദോസ് വട്ടപ്പറമ്പിൽ, യൂത്ത് അസ്സോസിയേഷൻ വൈസ് പ്രസിഡന്റായി ഫാ. അബ്രഹാം കുര്യൻ എന്നിവരെയും നിയമിച്ചു. സഭയുടെ വളർച്ചയ്ക്കും ഭദ്രാസനത്തിന്റെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾക്കും പുതിയ നേതൃത്വം കരുത്തുപകരുമെന്ന് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ആശംസിച്ചു. യൂറോപ്പിലെ വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.
- [കുരിയച്ചിറയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് മോർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ ഇടവകയ്ക്ക് തുടക്കമായി](https://www.jscnews.in/2026/05/10306/): കുരിയച്ചിറ ● തൃശ്ശൂർ ഭദ്രാസനത്തിന് കീഴിൽ കുരിയച്ചിറയിൽ യാക്കോബായ സുറിയാനി സഭയ്ക്ക് മോർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ പുതിയ ഇടവകയ്ക്ക് തുടക്കമായി. തൃശ്ശൂർ നഗരത്തിൽ സഭയ്ക്ക് സ്വന്തമായി ഒരു ആരാധന ക്രമീകരണം വേണമെന്ന വിശ്വാസികളുടെ ദീർഘനാളത്തെ ആഗ്രഹമാണ് ഇതോടെ യാഥാർത്ഥ്യമായതെന്ന് തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. താത്കാലികമായി സ്വന്തമായി ദൈവാലയം സ്ഥാപിക്കുന്നവരെ കൽദായ സുറിയാനി സഭയുടെ കുരിയച്ചിറ മാർ ഔദീശോ പള്ളിയിലാണ് ആത്മീയ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. മെയ് 3-ന് വൈകിട്ട് 6 മണിക്ക് തൃശ്ശൂർ ഭദ്രാസനാധിപൻ തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ച് ഇടവകയ്ക്ക് തുടക്കം കുറിച്ചു. മെയ് 10 ഞായർ മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥന 8.30-ന് വിശുദ്ധ കുർബ്ബാന നടത്തപ്പെടുമെന്ന് ഫാ. രാജു മർക്കോസ്, സജി പോൾ മാടശ്ശേരി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9946009292, 9846022988 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ […]
- [നെടുമ്പാശ്ശേരി സെന്റ് ജോർജ്ജ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണ നൽകി](https://www.jscnews.in/2026/05/10301/): അങ്കമാലി ● നെടുമ്പാശ്ശേരി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിലെ ശിലാസ്ഥാപന പെരുന്നാളിനോട് അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്കും തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളായ അൻവർ സാദത്ത് എം.എൽ.എ., പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോർജ്, അംഗങ്ങളായ ഐജോ വർഗീസ്, എ.കെ. ധനേഷ്, ഉഷ സുന്ദരൻ എന്നിവർക്കും സ്വീകരണം നൽകി. പെരുന്നാളിന്റെ ആർഭാടങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക വിവിധ ജീവകാരുണ്യ പദ്ധതികൾക്കായി ശ്രേഷ്ഠ ബാവ വിതരണം ചെയ്തു. വി.എച്ച്.ജി. ട്രസ്റ്റിൻ്റെ അംഗത്വ പ്രചാരണ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. വികാരി ഫാ. വർഗീസ് പാലയിൽ അധ്യക്ഷനായി. ഫാ. വർഗീസ് കല്ലാപ്പാറ, വന്ദ്യ ബർസൗമോ റമ്പാൻ, അൻവർ സാദത്ത് എം.എൽ.എ., പഞ്ചായത്ത് പ്രസിഡൻ്റ് ജെസി ജോർജ്, ജനറൽ കൺവീനർ വർഗീസ് മേനാച്ചേരി, ട്രസ്റ്റിമാരായ ഇ.പി. ഷൈജൻ ഈരാളിൽ, സ്ലീബ കുര്യാക്കോസ് മേനാച്ചേരി, വിനോജ് ടി. പോൾ തളിയപ്പുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
- [സാമൂഹിക സേവന രംഗത്ത് വനിതകളുടെ സാന്നിധ്യം അഭിമാനകരം: ശ്രേഷ്ഠ കാതോലിക്ക ബാവ; അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം ശ്രദ്ധേയമായി](https://www.jscnews.in/2026/05/10292/): വേങ്ങൂർ ● സഭയിലെ വനിതകൾ ആത്മീയ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ കൂടുതൽ സാമൂഹിക ബോധത്തോടെയും സേവന മനോഭാവത്തോടെയും പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത് ഏറെ അഭിമാനകരമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ. സമൂഹനന്മ ലക്ഷ്യമാക്കി വലിയ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തിക്കാനുള്ള മനോഭാവം സഭയിലെ വനിതാ സമാജം പ്രകടിപ്പിക്കുന്നുണ്ട്. ഇടവക ഭരണസമിതികളും കുടുംബങ്ങളും അതിന് ശക്തമായ പിന്തുണയുമായി മുന്നോട്ട് വരുന്നത് സന്തോഷകരമാണെന്നും ബാവ ചൂണ്ടിക്കാട്ടി. ഇടവക ഭരണസമിതിയും കുടുംബങ്ങളും അതിന് ശക്തമായ പിന്തുണയുമായി മുന്നോട്ട് വരുന്നത് സന്തോഷകരമാണെന്നും ബാവ ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ വേദനകളിലും ഒറ്റപ്പെടലിലും പ്രയാസങ്ങളിലും അവർക്കൊപ്പം ചേർന്നുനിൽക്കുന്ന കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതാണ് ക്രിസ്തീയ ദൗത്യനിർവ്വഹണത്തിലെ ഏറ്റവും മഹത്തായ കർമ്മമെന്നും ബാവ കൂട്ടിച്ചേർത്തു. അഖില മലങ്കര വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് […]
- [അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനം](https://www.jscnews.in/2026/05/10285/): വേങ്ങൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിൻ്റെ ദേശീയ വാർഷിക സമ്മേളനവും സമാജാംഗങ്ങളായ ജനപ്രതിനിധികളെ ആദരിക്കലും നാളെ മെയ് 9 ശനിയാഴ്ച രാവിലെ 8 മണി മുതൽ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യും. അഖില മലങ്കര വനിതാ സമാജം പ്രസിഡൻ്റ് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രാഹം വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സിജു തോമസ് ആലഞ്ചേരി മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകും. സന്യാസിനി സമൂഹത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് നൽകുന്ന മിസ് കെ.കെ. മേരിക്കുട്ടി മെമ്മോറിയൽ എൻഡോവ്മെന്റ് വിതരണം അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസന എക്‌സലൻസി അവാർഡ് വിതരണം അഭിവന്ദ്യ ഡോ. മോർ […]
- [പള്ളിക്കര മലേക്കുരിശ് പള്ളിയിലേക്ക് ആയിരങ്ങൾ കാൽനടയായി എത്തി; പരിശുദ്ധന്മാരുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2026/05/10281/): കിഴക്കമ്പലം ● ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കര മലേക്കുരിശ് പള്ളിയിൽ മോർ തോമാശ്ലീഹായുടെയും, മോർ ഗീവർഗീസ് സഹദായുടെയും, ചാത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെയും ഓർമ്മപ്പെരുന്നാളിന് കൊടിയേറി. വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ കത്തീഡ്രൽ വികാരി ഫാ. ബാബു വർഗീസിന്റെ നേതൃത്വത്തിൽ കൊടിയേറ്റ് നിർവഹിച്ചു. സമീപ പ്രദേശങ്ങളിലെ ഇരുപതോളം പള്ളികളിൽ നിന്നും കുരിശു പള്ളികളിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയായി മലേക്കുരിശ് പള്ളിയിൽ എത്തി. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽകാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകി. പള്ളി വികാരി ഫാ. ബാബു വർഗീസ്, സഹവികാരിമാരായ ഫാ. എബി ബാബു, ഫാ. ജോൺ സാജു, തീർത്ഥയാത്ര ജനറൽ കൺവീനർ ഫാ. ഹെനു തമ്പി, ട്രസ്റ്റിമാരായ സി.പി ജോർജ്, എലിയാസ് ജോസഫ്, പെരുന്നാൾ ജനറൽ കൺവീനർ എം.പി പൈലി, പബ്ലിസിറ്റി കൺവീനർ ജോളി ജോസഫ്, തീർത്ഥയാത്ര കൺവീനർമാരായ സാം ചെറിയാൻ, എബിൻ എബ്രഹാം തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് സന്ധ്യാപ്രാർത്ഥനയും, തീർത്ഥാടകർക്ക് നേർച്ച കഞ്ഞി വിതരണവും […]
- [അഭിനന്ദനങ്ങൾ](https://www.jscnews.in/2026/05/10276/): പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രിയ പുത്രന്മാരായ എന്നിവർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും നേരുന്നു. നാടിന്റെ പുരോഗതിക്കായി ജനഹിതമറിഞ്ഞ്, ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ.
- [മെയ് 8 - പുണ്യശ്ലോകനായ മോർ ഈവാനിയോസ് ഫിലിപ്പോസ് മെത്രാപ്പോലീത്തായുടെ 38-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/05/10269/): പുണ്യശ്ലോകനായ മോർ ഈവാനിയോസ് ഫിലിപ്പോസ് മെത്രാപ്പോലീത്തായുടെ (1924-1988) 38-ാമത് ദുഃഖറോനോ പെരുന്നാൾ പരിശുദ്ധ സഭ മെയ് 8-ന് ആചരിക്കുന്നു. പാമ്പാടി വെള്ളൂർ പറപ്പള്ളിൽ കുടുംബത്തിൽ ചാക്കോ ചെറിയാൻറെയും ശോശാമ്മയുടെയും പുത്രനായി 1924 മെയ് 24-ന് ഫിലിപ്പോസ് ജനിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജുകളിലായിരുന്നു വിദ്യാഭ്യാസം. മാന്നാനം ട്രെയിനിംഗ് കോളേജിൽ നിന്ന് ബി.എഡ്. ബിരുദം നേടിയ അദ്ദേഹം ഏറെക്കാലം അധ്യാപകനായിരുന്നു. പൗരസ്ത്യ സുവിശേഷ സമാജത്തിൻ്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം തിരുവഞ്ചൂർ പി. ഇ. എം. സ്‌കൂളിന്റെ സ്ഥാപനത്തിനു മുൻനിരയിൽ പ്രവർത്തിച്ചു. 1949-ൽ അഭിവന്ദ്യ മോർ ദീവന്നാസിയോസ് മീഖായേൽ തിരുമേനിയിൽനിന്ന് ശെമ്മാശ പട്ടവും 1953-ൽ മോർ ക്ലീമീസ് എബ്രാഹം മെത്രാപ്പോലീത്തായിൽ നിന്ന് കശ്ശീശാപട്ടവും സ്വീകരിച്ചു. 1954-ൽ കോട്ടയം ഭദ്രാസന സെക്രട്ടറിയായും അതേ വർഷം അഖില മലങ്കര സിറിയൻ ക്രിസ്ത്യൻ ലീഗ് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1959-ൽ അന്ത്യോഖ്യൻ മൂവ്‌മെൻ്റ് വൈസ് പ്രസിഡന്റായും പൗരസ്ത്യ സുവിശേഷ സമാജം മാനേജിംഗ് കമ്മറ്റിയംഗമായി പല പ്രാവശ്യവും […]
- [കൈലോലി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/05/10265/): പിറവം ● കണ്ടനാട് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മോർ മീഖായേൽ യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള കൈലോലി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ചാപ്പലിൽ വി. ഗീവർഗീസ് സഹദായുടെ 43-ാമത് ഓർമ്മപ്പെരുന്നാൾ മേയ് 6, 7 തീയതികളിൽ നടക്കും. മേയ് 6 ബുധൻ രാവിലെ 7- ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. കുർബ്ബാന, വൈകിട്ട് 4.30-ന് വാദ്യമേളങ്ങൾ, 5.30-ന് കൊടി ഉയർത്തൽ, 6.30-ന് സന്ധ്യാപ്രാർത്ഥന എന്നിവ നടക്കും. തുടർന്ന് 7-ന് ഫാ. ജിബിൻ കുര്യൻ പെരുന്നാൾ സന്ദേശം, 8-ന് പ്രദക്ഷിണം,10-ന് ആശീർവാദം നേർച്ചസദ്യ എന്നിവ ഉണ്ടായിരിക്കും. പ്രധാനപ്പെരുന്നാൾ ദിനമായ മേയ് 7 വ്യാഴാഴ്ച രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 8 മണിക്ക് അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. 9.30-ന് പ്രസംഗം, 10-ന് ഉൽപന്നലേലം, 10.40-ന് പ്രദക്ഷിണം (മണലിൽത്തടം പന്തലിലേക്ക്), 11.10-ന് ആശീർവാദം, തുടർന്ന് നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ […]
- [കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/05/10261/): മൂവാറ്റുപുഴ ● കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി. ദൈവാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദീപശിഖ പ്രയാണം മെയ് 1-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നിന്നും ആരംഭിച്ചു. വിവിധ പള്ളികളിലെ സ്വീകരണത്തിന് ശേഷം ദീപശിഖ പള്ളിയിൽ എത്തിച്ചേർന്നു. മെയ് 2 മുതൽ 5 വരെ വൈകിട്ട് സന്ധ്യാപ്രാർത്ഥനയും സുവിശേഷ മഹായോഗങ്ങളും ഗാനശുശ്രൂഷയും നടന്നു. ഫാ. അന്ത്രയോസ് കോനംപാട്ടിൽ, ഫാ. അഭിലാഷ് കോട്ടയം, ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജിനു പള്ളിപ്പാട്ട് എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഘോഷണം നിർവഹിച്ചു. പെരുന്നാൾ ദിവസമായ മെയ് 6 ബുധൻരാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 7.30-ന് വി. കുർബ്ബാന എന്നിവ നടക്കും. വൈകിട്ട് 6.45-ന് സന്ധ്യാ പ്രാർത്ഥനയും വന്ദ്യ കൗമാ റമ്പാച്ചന്റെ നേതൃത്വത്തിൽ പ്രസംഗവും നടക്കും. തുടർന്ന് 8-ന് പ്രദക്ഷിണവും ആശീർവാദവും 9-ന് നേർച്ചസദ്യയും ഉണ്ടാകും. പ്രധാനപ്പെരുന്നാൾ ദിവസമായ മെയ് 7 വ്യാഴം രാവിലെ 7.45-ന് പ്രഭാത പ്രാർത്ഥന, […]
- [ആരക്കുന്നം വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/05/10256/): ആരക്കുന്നം ● കൊച്ചി ഭദ്രാസനത്തിലെ ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. മെയ് 6 വരെ നടക്കുന്ന പ്രധാന പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് വിശുദ്ധ കുർബ്ബാനാനന്തരം വികാരി ഫാ. ഷാജി മാമൂട്ടിൽ കൊടി ഉയർത്തി. പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, സന്ധ്യാപ്രാർത്ഥന, സൺഡേ സ്കൂൾ വാർഷികം, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. പെരുന്നാൾ ദിവസമായ ഇന്ന് മെയ് 5 ചൊവ്വരാവിലെ 7-ന് വി. കുർബ്ബാന നടന്നു. വൈകിട്ട് 3.30-ന് പള്ളിസാധനങ്ങൾ മേമ്പൂട്ടിൽ നിന്നും ആഘോഷമായി പള്ളിയിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടക്കും. വൈകിട്ട് 4-ന് പള്ളിയിൽ നിന്നു പുറപ്പെടുന്ന പ്രദക്ഷിണം വിവിധ ചാപ്പലുകളിലെത്തി പ്രാർത്ഥനയ്ക്കു ശേഷം 10-ന് തിരികെ പള്ളിയിലെത്തും. തുടർന്ന് ആശീർവാദം നടക്കും. പ്രധാനപ്പെരുന്നാൾ ദിവസമായ മെയ് 6 ബുധൻ രാവിലെ 7.45-ന് പ്രഭാത പ്രാർത്ഥന, 8.30-ന് നടക്കുന്ന വിശുദ്ധ അഞ്ചിൻമേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ […]
- [കുറിഞ്ഞി പള്ളിയിലെ ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പെപ്പർ സ്പ്രേ ആക്രമണം പ്രതിഷേധാർഹം : യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2026/05/10250/): പുത്തൻകുരിശ് ● സഭാ തർക്കം നിലനിൽക്കുന്ന കണ്ടനാട് ഭദ്രാസനത്തിലെ കുറിഞ്ഞി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികരുടെ നേതൃത്വത്തിൽ യാക്കോബായ വിശ്വാസികൾക്കു നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു സംഘർഷമുണ്ടായത്. പള്ളിയിലെ നിയമാനുസൃത വ്യവസ്ഥ പ്രകാരം ഓർത്തഡോക്സ് വിഭാഗത്തിലെ ഒരു വൈദികനു മാത്രമേ പള്ളിയിൽ പ്രവേശനാനുമതി ഉണ്ടായിരുന്നത്. എന്നാൽ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ട് പെരുന്നാളിനായി പുറത്തുനിന്നുള്ള മറ്റൊരു വൈദികനെ ബലമായി പ്രവേശിപ്പിക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. പള്ളിയിൽ നിലവിലുണ്ടായിരുന്ന ധാരണകളെയും സമാധാനപരമായ സംവിധാനങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഓർത്തഡോക്സ് വിഭാഗം വികാരിയുടെ നേതൃത്വത്തിൽ ബോധപൂർവ്വം ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. പെപ്പർ സ്പ്രേയും മറ്റ് മാരകായുധങ്ങളുമായി സജ്ജരായാണ് അക്രമികൾ പെരുന്നാളിനു […]
- [വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ ത്യാഗനിർഭരമായ പൗരോഹിത്യ ജീവിതം മാതൃകാപരം : കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ](https://www.jscnews.in/2026/05/10245/): മുളന്തുരുത്തി ● ദൈവത്തിനും സഭയ്ക്കും വേണ്ടി വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ സമർപ്പിച്ച ത്യാഗനിർഭരമായ പൗരോഹിത്യ ജീവിതം ഒരിക്കലും നിഷ്ഫലമാകില്ലെന്നും, അത് വിശ്വാസസമൂഹത്തിന് എന്നും പ്രത്യാശയുടെ പ്രകാശമായി നിലനിൽക്കുമെന്നും മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പറഞ്ഞു. മുളന്തുരുത്തി ഗവ. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും, 72-ാം ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ബസേലിയോസ് ക്ലീമീസ് ബാവ. സഭയുടെ ഏത് ശുശ്രൂഷയിലായാലും അചഞ്ചലമായ വിശ്വാസത്തോടും ആത്മസമർപ്പണത്തോടും കൂടിയ വന്ദ്യ വൈദികന്റെ പ്രവർത്തനം വിശ്വാസികൾക്ക് പ്രത്യാശ നൽകുന്ന ജീവിതമാതൃകയാണെന്നും, എല്ലാവരെയും സ്നേഹത്തോടെ ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ സമീപനം സമൂഹത്തിന് വലിയ സന്ദേശമാണെന്നും മാർ ക്ലീമീസ് ബാവ പറഞ്ഞു. വിവിധ കാരണങ്ങളാൽ ലോകത്ത് മുറിഞ്ഞുപോകുന്ന മാനുഷിക ബന്ധങ്ങളെ പുനഃസ്ഥാപിക്കാനും അവയെ ആത്മീയമായ […]
- [പുതുതായി നിർമ്മിച്ച മണ്ണത്തൂർ സെൻ്റ് ജോർജ്ജസ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്ന്](https://www.jscnews.in/2026/05/10219/): മണ്ണത്തൂർ ● കണ്ടനാട് ഭദ്രാസനത്തിലെ പുതുതായി നിർമ്മിച്ച മണ്ണത്തൂർ സെൻ്റ് ജോർജ്ജസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ഇന്ന് മെയ് 2 ശനിയാഴ്ച നടക്കും. വൈകിട്ട് 5-ന് ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്കും, മെത്രാപ്പോലീത്തമാർക്കും ആത്താനിക്കൽ കുരിശുംതൊട്ടിയിൽ സ്വീകരണം നൽകും. തുടർന്ന് 6 മണിക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ്, മോർ ക്ലീമീസ് കുര്യാക്കോസ് എന്നിവർ സഹകാർമികത്വം വഹിക്കും. 9.30-ന് ആശിർവാദം, നേർച്ചസദ്യ എന്നിവ നടക്കും. 176-ാമത് പ്രധാനപ്പെരുന്നാളും മോർ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും, വി. ആദായി-അബ്ഹായി ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളും മെയ് 3, 4, 5, 6 തീയതികളിൽ നടത്തപ്പെടും. ശിലാസ്ഥാപന പെരുന്നാൾ ദിവസമായ നാളെ മെയ് 3 ഞായർ രാവിലെ 7 മണിക്ക് പ്രഭാത […]
- [വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം മെയ് 1 ന്](https://www.jscnews.in/2026/05/10212/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷവും, 72-ാം ജന്മദിനാഘോഷവും മെയ് 1 വെള്ളിയാഴ്ച മുളന്തുരുത്തി ഗവ. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മുളന്തുരുത്തി ദയ ചാരിറ്റബിൾ ട്രസ്റ്റ്, പൗരാവലി, വൈ.എം.സി.എ, സാമുദായിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ വൈകിട്ട് 4.30-നു നടത്തുന്ന സമ്മേളനം മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അധ്യക്ഷത വഹിക്കും. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പയുടെ ജീവചരിത്രം മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ പ്രകാശനം ചെയ്യും. ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രനും, ഡോക്യുമെന്ററി പ്രകാശനം നടൻ സൗബിൻ ഷാഹിറും നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ റീസ് പുത്തൻവീട്ടിൽ, ബോബി […]
- [മലങ്കരയുടെ പരിത്രാതാവ് യെരുശലേം പാത്രിയർക്കീസ് പരിശുദ്ധ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവായുടെ 345-ാമത് ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2026/04/10208/): മലങ്കരയെ അന്ത്യോഖ്യാ ബന്ധത്തിൽ ഊട്ടിയുറപ്പിച്ച മലങ്കര സഭയുടെ വീണ്ടെടുപ്പുക്കാരൻ, മലങ്കരയുടെ പരിത്രാതാവ്, സുറിയാനി സഭയ്ക്ക് മലങ്കരയിൽ ജീവാശ്വാസം നൽകിയ വിശുദ്ധൻ തുടങ്ങിയ വിശേഷണങ്ങളാൽ വിശ്വാസി ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന യെരുശലേം പാത്രിയർക്കീസ് പരിശുദ്ധ പിതാവായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവായുടെ 345-ാമത് ശ്രാദ്ധപ്പെരുന്നാൾ ഏപ്രിൽ 27-ന് പരിശുദ്ധ സുറിയാനി സഭയിലും പുണ്യവാന്റെ കബറിടം സ്ഥിതി ചെയ്യുന്ന വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിലും ഭക്ത്യാദരപൂർവ്വം ആചരിക്കുന്നു. ശ്രാദ്ധപ്പെരുന്നാളിനോട്അനുബന്ധിച്ച് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം ഊട്ടിയുറപ്പിച്ച് മലങ്കര സഭയ്ക്ക് ഊടും പാവും നെയ്ത പരിശുദ്ധ പിതാവ്. റോമാ ഉപദേശങ്ങളിൽ നിന്നും മലങ്കര സഭയെ കാത്തു പരിപാലിച്ച്, സുറിയാനി സഭയുടെ വിശുദ്ധ കൂദാശകളും ആരാധനാ ക്രമങ്ങളും മലങ്കര മക്കളുടെ മനസ്സുകളിൽ […]
- [പൗരോഹിത്യം ക്രിസ്തുവിന്റെ ചുവടുപിടിച്ചുള്ള സഞ്ചാരം: ശ്രേഷ്ഠ ബാവ; എം.എസ്.ഒ.ടി സെമിനാരിയിൽ ബിരുദദാന ചടങ്ങ് നടത്തി](https://www.jscnews.in/2026/04/10205/): മുളന്തുരുത്തി ● പൗരോഹിത്യ ജീവിതം ക്രിസ്തുവിൽ അധിഷ്ഠിതമായിരിക്കണമെന്നും ഓരോ ശുശ്രൂഷകന്റെയും ജീവിതം ക്രിസ്തുവിന്റെ ചുവടുപിടിച്ചുള്ള സഞ്ചാരമാകണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിലെ അവസാന വർഷ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബാവ. ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണ് പൗരോഹിത്യത്തിന്റെ അന്തസ്സത്തയെന്ന് ബാവ ഓർമ്മിപ്പിച്ചു. പ്രാർത്ഥന, ഉപവാസം, വചനധ്യാനം, സത്കർമ്മങ്ങൾ എന്നിവയിലൂടെ ദൈവവുമായുള്ള ബന്ധം വളർത്തണം.ഈ ദൈവീകബന്ധം നഷ്ടപ്പെട്ടാൽ പൗരോഹിത്യ ശുശ്രൂഷകൾ നീതിപൂർവ്വമായും ധാർമ്മികവുമായ രീതിയിൽ നിർവഹിക്കാൻ സാധിക്കില്ല. ദൈവത്തിനും ജനത്തിനും മധ്യേയുള്ള പാലമായി വൈദികർ മാറണമെന്നും ബാവ കൂട്ടിച്ചേർത്തു. സെമിനാരി വിദ്യാർത്ഥികൾ ദൈവവചനം ആഴത്തിൽ പഠിക്കുകയും അത് ജീവിതത്തിൽ പകർത്തി മാതൃകയാകുകയും വേണം. വാക്കുകളേക്കാൾ മുൻപ് നിശ്ശബ്ദതയിൽ കർത്താവിനെ ശ്രവിക്കാൻ പഠിക്കണം. ആനുകാലിക ലോകത്തിലെ പ്രശ്നങ്ങളെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താനുള്ള കഴിവ് വൈദിക വിദ്യാർത്ഥികൾക്ക് ഉണ്ടായിരിക്കണമെന്നും ബാവ ചൂണ്ടിക്കാട്ടി. നല്ല വചനപ്രഘോഷകരാകാൻ നിരന്തരമായ വായനയും ആത്മീയമായ […]
- [പരിശുദ്ധ അബ്ദുൽ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2026/04/10183/): വടക്കൻ പറവൂർ ● അങ്കമാലി ഭദ്രാസനത്തിലെ അതിപുരാതനമായ വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന പരിശുദ്ധ അബ്ദുൽ ജലീൽ മോർ ഗ്രിഗോറിയോസ് ബാവായുടെ 345-ാം ശ്രാദ്ധപ്പെരുന്നാളിന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ വികാരിമാരായ ഫാ. എൽദോ വർഗീസ് കുളങ്ങര, ഫാ. ഡോൺ പോൾ താടിക്കാരൻ എന്നിവർ ചേർന്ന് കൊടിയേറ്റി. തുടർന്ന് സന്ധ്യാപ്രാർത്ഥന, മദ്ധ്യസ്ഥ പ്രാർത്ഥന, പരിശുദ്ധ ബാവയുടെ നാമത്തിൽ പെരുമ്പടന്നയിൽ സ്ഥാപിച്ചിട്ടുള്ള കുരിശിൻ തൊട്ടിയിലേക്കും മംഗലത്തുപറമ്പിൽ സ്ഥാപിച്ചിട്ടുള്ള കുരിശിങ്കലേക്കും പ്രദക്ഷിണം എന്നിവ നടന്നു. ശനിയാഴ്ച നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് വന്ദ്യ കൗമാ റമ്പാൻ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന, വൈകിട്ട് സന്ധ്യാപ്രാർത്ഥന, സൺഡേ സ്കൂളിന്റെയും ഭക്ത സംഘടനകളുടെയും സംയുക്ത വാർഷികം എന്നിവ നടന്നു. ഇന്ന് ഏപ്രിൽ 26 ഞായർ രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 8-ന് വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന എന്നിവ നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് […]
- [സഭയുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണം: യാക്കോബായ വിശ്വാസികളുടെ ഹർജി സുപ്രീം കോടതി പരിഗണിച്ചു](https://www.jscnews.in/2026/04/10172/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പൗരാണികമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസ പാരമ്പര്യങ്ങളും വ്യതിയാനം കൂടാതെ സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യാക്കോബായ വിശ്വാസികള്‍ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിച്ചു. ശബരിമല കേസുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ സമർപ്പിച്ച ഇന്റര്‍വെന്‍ഷന്‍ അപേക്ഷയിലാണ് (Intervention Application) വാദം നടന്നത്. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ വിശ്വാസികൾക്കായി ഹാജരായി. സഭയുടെ ആചാരപരമായ കാര്യങ്ങളില്‍ ബാഹ്യമായ ഇടപെടലുകള്‍ പാടില്ലെന്നും, നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന വിശ്വാസ പാരമ്പര്യങ്ങള്‍ സംരക്ഷിക്കാൻ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള ചില ഇടവക പള്ളികൾക്ക്, അവയുടെ സ്ഥാപന ഉദ്ദേശ്യങ്ങൾക്കും വിശ്വാസ പാരമ്പര്യങ്ങൾക്കും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സഭയുടെ വിശ്വാസ പാരമ്പര്യം നിലനിർത്താൻ സുപ്രീം കോടതിയുടെ ഇടപെടൽ തേടിയതെന്ന് സഭാ വൃത്തങ്ങൾ അറിയിച്ചു. ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിന്റെ വിധി സമാനമായ വിശ്വാസപരമായ തർക്കങ്ങളിൽ നിർണ്ണായകമാകും […]
- [പിറവം ബി.പി.സി കോളേജിൽ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു](https://www.jscnews.in/2026/04/10168/): പിറവം ● ഉന്നത വിദ്യാഭ്യാസ രംഗത്ത് 30 വർഷത്തെ അക്കാദമിക് പാരമ്പര്യമുള്ള പിറവം ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കോസ് കോളേജിൽ (ബി.പി സി കോളേജ്) 2026-2027 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ജാക്കോബൈറ്റ് സിറിയൻ ക്രിസ്ത്യൻ ചർച്ചിന്റെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന ഈ ഗവൺമെന്റ് എയ്ഡഡ് കോളേജ് മികവിന്റെ അംഗീകാരമായി എൻ.എ.എ.സി (NAAC) ‘എ’ ഗ്രേഡും കെ.ഐ.ആർ.എഫ് (KIRF) റാങ്കിംഗും നിലനിർത്തിക്കൊണ്ടാണ് പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എം.ജി സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജിൽ ബി.ബി.എ, ബി.സി.എ എന്നീ കോഴ്സുകൾ എ.ഐ.സി.ടി.ഇ (AICTE) അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നത്. ബി.കോം, ബി.എ ഇംഗ്ലീഷ്, ബി.എസ്.സി ഇലക്ട്രോണിക്സ് വിത്ത് കമ്പ്യൂട്ടർ ടെക്നോളജി തുടങ്ങിയ റെഗുലർ കോഴ്സുകൾക്ക് പുറമെ, കായിക മേഖലയിൽ താൽപ്പര്യമുള്ളവർക്കായി ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്‌മെന്റ് (BSM), പുതുതായി ആരംഭിക്കുന്ന ബി.എസ്.സി സൈക്കോളജി എന്നീ ഓണേഴ്സ് പ്രോഗ്രാമുകളും ഈ വർഷത്തെ പ്രത്യേകതയാണ്. ബിരുദാനന്തര ബിരുദ വിഭാഗത്തിൽ മാസ്റ്റർ ഓഫ് കൊമേഴ്സ് ആന്റ് മാനേജ്‌മെന്റ് കോഴ്സിനും […]
- [മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം വേദനാജനകം; ആഘോഷങ്ങളോ വിശ്വാസാചരണങ്ങളോ മനുഷ്യജീവനേക്കാൾ വലുതാകരുത് : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/04/10164/): പുത്തൻകുരിശ് ● മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപ്രതീക്ഷിത അപകടം അത്യന്തം വേദനാജനകവും നടുക്കുന്നതുമാണെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവഅനുശോചിച്ചു. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്തിരുന്ന സാധാരണക്കാരായ മനുഷ്യർക്ക് മേൽ ഇത്തരമൊരു ദുരന്തം വന്നുപതിച്ചത് ഉൾക്കൊള്ളാനാവാത്ത വേദനയാണെന്ന് ബാവ പറഞ്ഞു.അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, വേർപിരിഞ്ഞുപോയ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ബാവ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തി. ആഘോഷങ്ങൾ ദുരന്തങ്ങളായി മാറുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഇത്തരം ദുരന്തങ്ങൾ ഇനി ഉണ്ടാകാതിരിക്കുവാൻ അതീവ ജാഗ്രതയും ഉത്തരവാദിത്വബോധവും ആവശ്യമാണെന്ന് ബാവ ഓർമ്മിപ്പിച്ചു. ആഘോഷങ്ങളും വിശ്വാസാചരണങ്ങളും ഒരിക്കലും മനുഷ്യജീവനേക്കാൾ വലുതാകരുത്. വെടിക്കെട്ട് നിർമ്മാണ-പ്രയോഗ ശാലകളിൽ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും ബാവ ആവശ്യപ്പെട്ടു.ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം, ഇത്തരം ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കുവാൻ ആവശ്യമായ മുൻകരുതലുകൾ […]
- [അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന് സപ്തതി ആശംസകൾ നേർന്ന് ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/04/10157/): പുത്തൻകുരിശ് ● സപ്തതിയുടെ നിറവിലായിരിക്കുന്ന സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രാർത്ഥനാശംസകൾ നേർന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഉറ്റ സുഹൃത്തായ മാർ തട്ടിൽ പിതാവ്, സഭകൾ തമ്മിലുള്ള സ്നേഹബന്ധം ഊട്ടിയുറപ്പിക്കുന്നതിലും ക്രൈസ്തവ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും എന്നും മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിത്വമാണെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു. സഭ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ കരുതലും പിന്തുണയും വിലമതിക്കാനാവാത്തതാണ്. സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ പുഞ്ചിരിയും കൊണ്ട് വിശ്വാസികളുടെ ഹൃദയങ്ങളിൽ ഇടംപിടിച്ച ഇടയനാണ് അദ്ദേഹം. പ്രതിസന്ധികളിൽ പതറാതെ പ്രാർത്ഥനാപൂർവ്വം പ്രശ്നങ്ങളെ സമചിത്തതയോടെ സമീപിക്കുകയും എന്നും സമന്വയത്തിന്റെ പാത സ്വീകരിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നേതൃശൈലി സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയാണെന്നും ബാവ കൂട്ടിച്ചേർത്തു. അഭിവന്ദ്യ പിതാവിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നതോടൊപ്പം, പരിശുദ്ധാത്മ നിറവിൽ ഇനിയും ദീർഘകാലം സഭയെ […]
- [യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം നടന്നു](https://www.jscnews.in/2026/04/10151/): ഷാർജ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖല പള്ളി പ്രതിപുരുഷ യോഗം ഷാർജ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്നു. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേഖലയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട് സ്വാഗതം ആശംസിച്ചു. സെക്രട്ടറി സന്ദീപ് ജോർജ് 2025-26 വർഷത്തെ വാർഷിക റിപ്പോർട്ടും, ട്രസ്റ്റി എൽദോ പി. ജോർജ് കണക്കും, ഓഡിറ്റർ വിൽസൺ ജോസഫ് ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. 2026-27 പ്രവർത്തന വർഷത്തേക്കുള്ള പദ്ധതികൾ യോഗം വിലയിരുത്തി. ഈ വർഷത്തെ യു.എ.ഇ. മേഖല ഫാമിലി കോൺഫറൻസ് നവംബർ അവസാന വാരം ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിൽ വെച്ച് നടത്താനും യോഗം തീരുമാനിച്ചു.
- [സാങ്കേതികവിദ്യ മനുഷ്യനെ ഒറ്റപ്പെടുത്തുന്നു; ഭയത്തെ അതിജീവിക്കാൻ വിശ്വാസം അനിവാര്യം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/04/10143/): ഓക്‌ലൻഡ് ● ആധുനിക സാങ്കേതിക വിദ്യകൾ മനുഷ്യനെ ഏകാഗ്രതയിലേക്കല്ല, മറിച്ച് ഒറ്റപ്പെടലിലേക്കും സ്വന്തം തുരുത്തുകളിലേക്കുമാണ് നയിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ.വിശ്വാസത്തിന് ക്ഷയം സംഭവിക്കുന്ന വർത്തമാനകാലത്ത്, അടഞ്ഞ വാതിലുകൾക്കുള്ളിലെ ഭീതിയെ അതിജീവിക്കാൻ വിശ്വാസത്തിന്റെ പൂർണ്ണത ആവശ്യമാണെന്ന് ബാവ ഓർമ്മിപ്പിച്ചു. ഓക്‌ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ. സാങ്കേതികവിദ്യ മനുഷ്യനെ പരസ്പര ബന്ധങ്ങളിൽ നിന്ന് അകറ്റി ഇടുങ്ങിയ മുറികളിലേക്കും ഭീതിയിലേക്കും ഒതുക്കുകയാണ്. ഇന്നത്തെ ലോകത്തിന്റെ പ്രത്യേക സാഹചര്യത്തിൽ, നാം പലപ്പോഴും അടഞ്ഞ വാതിലുകൾക്കുള്ളിൽ കഴിയുന്നവരാണോ എന്നത് ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നും ബാവ നിർദ്ദേശിച്ചു. സ്നേഹത്തിന്റെ പൂർണ്ണതയിൽ നിറയാൻ ഭയത്തെ അതിജീവിച്ച് ഇത്തരം അടഞ്ഞ വാതിലുകൾ തുറക്കപ്പെടണം. കർത്താവിന്റെ ഉത്ഥാനവും സ്വർഗ്ഗാരോഹണവും നൽകുന്ന പ്രത്യാശ പുതുജീവനിലേക്കുള്ള ചുവടുവെപ്പിന് കരുത്തേകണമെന്നും ബാവ കൂട്ടിച്ചേർത്തു. മാർത്തോമാ ശ്ലീഹായുടെ വാക്കുകൾ കേവലം സംശയമായിരുന്നില്ല, മറിച്ച് സത്യത്തെ ആഴത്തിൽ അന്വേഷിക്കുന്ന ഹൃദയത്തിന്റെ വേദനയും […]
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ഏപ്രിൽ 24, 25 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2026/04/10133/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 ഏപ്രിൽ 24, 25 (വെള്ളി, ശനി) തീയതികളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. പങ്കെടുക്കുന്നവർ ഏപ്രിൽ 24 വെള്ളിയാഴ്ച രാവിലെ 8.30-ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. 1500 രൂപയാണ് കോഴ്സ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കോഴ്‌സ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9778364412 കോഴ്‌സ് ഡയറക്ടർ : ഫാ. എബി വർക്കി – 9447171239
- [മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടന ചടങ്ങിലെ വ്യത്യസ്‌തയിൽ ശ്രദ്ധേയമായി](https://www.jscnews.in/2026/04/10129/): മീനങ്ങാടി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസന വൈദിക സംഗമം ഉദ്ഘാടനത്തിലെ വ്യത്യസ്ത കൊണ്ട് ശ്രദ്ധേയമായി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന രീതി ഒഴിവാക്കി ചെടിച്ചട്ടിയിലെ വൃക്ഷത്തൈക്ക് വെള്ളമൊഴിച്ചായിരുന്നു ഉദ്ഘാടനം നടത്തിയത്. ‘കുടുംബക്കൂട്ട്’ എന്ന പേരിൽ നടത്തിയ സംഗമം മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വരും തലമുറ ‘സ്നേഹം നട്ടുനനയ്ക്കണമെന്ന’ വലിയ സന്ദേശമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. വന്ദ്യ പൗലോസ് നാരകത്ത് പുത്തൻപുരയിൽ കോറെപ്പിസ്കോപ്പ, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി, ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ കരനിലത്ത്, പ്രോഗ്രാം കോ. ഓഡിനേറ്റർ ഫാ. ബാബു നീറ്റുംകര എന്നിവർ പ്രസംഗിച്ചു. വിരമിക്കുന്ന വൈദീകരായ ഫാ. ജോർജ് തോമസ് പുല്യാട്ടേൽ, ഫാ. ജോസഫ് പള്ളിപ്പാട്ട്, ഫാ. ജോർജ് നെടുംതളളിൽ എന്നിവർക്ക് യാത്രയയപ്പും ഉപഹാരങ്ങളും സമ്മാനിച്ചു. വൈദീകരുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും നടത്തി.
- [വാഹനാപകടത്തിൽ മരണപ്പെട്ട ബേസിൽ ബിനുവിന്റെ ഭവനം ശ്രേഷ്ഠ കാതോലിക്കാ ബാവാ സന്ദർശിച്ചു; സെമിത്തേരിയിലെ ഉദ്യോഗസ്ഥ നടപടി അപലപനീയം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/04/10120/): കറ്റാനം ● രണ്ടാഴ്ച മുമ്പ് വാഹനാപകടത്തിൽ പരിക്കേറ്റ് മരണപ്പെട്ട കട്ടച്ചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും, മദ്ബഹാ ശുശ്രൂഷകനും, വട്ടപ്പറമ്പിൽ ബിനു തങ്കച്ചൻ-ജോളി ദമ്പതികളുടെ മകനുമായ ബേസിൽ ബിനുവിന്റെ ഭവനത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സന്ദർശിച്ച് പ്രാർത്ഥന നടത്തുകയും ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കുകയും ചെയ്തു. സൺഡേ സ്കൂൾ ഉൾപ്പെടെ പള്ളിയുടെ എല്ലാ പ്രവർത്തന മേഖലകളിലും മികവ് തെളിയിച്ച നല്ലൊരു മകനെയാണ് ആകസ്മികമായി നഷ്ടപ്പെട്ടതെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ബാവ പറഞ്ഞു. ബേസിൽ ബിനുവിന്റെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് സെമിത്തേരിയിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ബാവ ഉത്കണ്ഠ രേഖപ്പെടുത്തി. വൈദികർ ഉൾപ്പെടെയുള്ള ബന്ധുമിത്രാദികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കുവാൻ യാതൊരുവിധ വിലക്കുകളോ തടസ്സങ്ങളോ ഇല്ലാതിരിക്കെ, മനഃപ്പൂർവം സംഘർഷം സൃഷ്ടിച്ച ഉദ്യോഗസ്ഥ നടപടി വേദനിപ്പിക്കുന്നതാണ്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ലെന്നും, ഇക്കാര്യത്തിൽ സഭ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ബാവ വ്യക്തമാക്കി. സഭാ വൈദിക ട്രസ്റ്റിയും ബേസിൽ ബിനുവിന്റെ […]
- [വാൽപ്പാറ അപകടം അത്യന്തം വേദനാജനകം; ശ്രേഷ്ഠ കാതോലിക്ക ബാവ അനുശോചിച്ചു](https://www.jscnews.in/2026/04/10099/): പുത്തൻകുരിശ് ● വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചനം രേഖപ്പെടുത്തി. വിനോദയാത്രയ്ക്ക് പോയ മലപ്പുറം പാങ്ങ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ദുരന്തത്തിൽ മരണപ്പെട്ടുവെന്ന വാർത്ത അത്യന്തം ദുഃഖത്തോടെയും വേദനയോടെയും ആണ് ശ്രവിച്ചതെന്ന് ബാവ പറഞ്ഞു. അറിവിന്റെ വെളിച്ചം സമൂഹത്തിന് പകർന്നു നൽകുന്ന അധ്യാപകരുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും അപ്രതീക്ഷിത വിയോഗം, ആ വിദ്യാലയത്തിനും നാടിനും ഒരുപോലെ നികത്താനാവാത്ത നഷ്ടമാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ആഴമേറിയ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും, പരേതരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതായും ശ്രേഷ്ഠ ബാവ അനുശോചന കുറിപ്പിൽ അറിയിച്ചു. ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ) പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ18/04/2026
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ഏപ്രിൽ മാസത്തെ രജിസ്ട്രേഷൻ ആരംഭിച്ചു](https://www.jscnews.in/2026/04/10095/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ 2026 വർഷത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സുകൾ പതിവുപോലെ സംഘടിപ്പിക്കുന്നു. എല്ലാ മാസവും നിശ്ചിത വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ നടക്കും. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 8.30-ന് തന്നെ പാത്രിയർക്കാ സെന്ററിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. കോഴ്സ് ഫീസ് 1500 രൂപയായി നിശ്ചയിച്ചിരിക്കുന്നു. കോഴ്‌സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളി വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് സെന്ററിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ക്ലാസുകൾ നടക്കുന്ന തീയതികൾ (2026): ▪ഏപ്രിൽ : 24, 25▪മെയ് : 29, 30▪ജൂൺ : 26, 27▪ജൂലൈ : 24, 25▪ഓഗസ്റ്റ് : 28, 29▪സെപ്റ്റംബർ : 25, 26▪ഒക്ടോബർ : 30, 31▪നവംബർ : 27, 28▪ഡിസംബർ : 18, […]
- [ഓക്‌ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷികവും ആഘോഷിച്ചു](https://www.jscnews.in/2026/04/10091/): ഓക്‌ലൻഡ് ● ന്യൂസിലാൻഡ് ഓക്‌ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവക ദിനവും സൺഡേസ്കൂൾ വാർഷികവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത ചടങ്ങിൽ മുഖ്യസാന്നിധ്യമായി. ഇടവക വികാരി ഫാ. അബിൻ വർഗീസ് മണക്കാട്ട്, പള്ളി ഭരണസമിതിയംഗങ്ങൾ, വിവിധ ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വന്ദ്യ ഡോ. ജോസഫ് സഖറിയാസ് മാരാംകണ്ടത്തിൽ കോറെപ്പിസ്‌കോപ്പ, വന്ദ്യ ജോൺ തെക്കെട്ടത്ത് കോറെപ്പിസ്‌കോപ്പ, ഫാ. ജിയോ കുര്യൻ, ഡീക്കൺ ഗ്രിഗർ പോൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നൂറുക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് ചടങ്ങുകൾ ശ്രദ്ധേയമായി. ഇടവക ദിനത്തോടനുബന്ധിച്ച് സൺഡേ സ്കൂൾ വിദ്യാർത്ഥികളും ഇടവകാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി. ആത്മീയതയും ഐക്യവും നിറഞ്ഞ ദിനമായി ഈ ആഘോഷം മാറി.
- [വടക്കൻ പറവൂർ പള്ളിയിൽ പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 345-ാം ശ്രാദ്ധപ്പെരുന്നാൾ; ഏപ്രിൽ 26-ന് കാൽനട തീർത്ഥയാത്ര](https://www.jscnews.in/2026/04/10087/): വടക്കൻ പറവൂർ ● മലങ്കരയിൽ പരിശുദ്ധ സഭയുടെ സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി 361 വർഷങ്ങൾക്ക് മുമ്പ് എഴുന്നള്ളിയ പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 345-ാമത് ശ്രാദ്ധപ്പെരുന്നാൾ വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭക്തിനിർഭരമായി ആഘോഷിക്കും. ഏപ്രിൽ 24 മുതൽ 27 വരെ (വെള്ളി, ശനി, ഞായർ, തിങ്കൾ) നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് പെരുന്നാളിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നത്. പെരുന്നാളിന്റെ ഭാഗമായി പരിശുദ്ധ ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്ര ഏപ്രിൽ 26 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് നെടുമ്പാശ്ശേരി സെന്റ് ജോർജ്ജ് പള്ളിയിൽ നിന്നും, ഉച്ചയ്ക്ക് 2 മണിക്ക് തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ നിന്നും തീർത്ഥയാത്രകൾ ആരംഭിക്കും. തുടർന്ന് വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടക സംഘങ്ങൾ വടക്കൻ പറവൂർ പള്ളിയിൽ സംഗമിക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം കാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകും.തീർത്ഥയാത്രയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അഖിൽ എൽദോ ഈരാളിൽ (സെക്രട്ടറി, തീർത്ഥയാത്ര സമൂഹം) […]
- [വിശ്വാസവും വിജ്ഞാനവും സമന്വയിച്ച മഹാപ്രതിഭ: ഡോ. ഡി. ബാബു പോൾ; ജ്വലിക്കുന്ന ഓർമ്മകൾക്ക് ഏഴ് വർഷം](https://www.jscnews.in/2026/04/10081/): മലങ്കര സുറിയാനി സഭയുടെ അഭിമാന സ്തംഭവും, ആധുനിക കേരളം കണ്ട സമാനതകളില്ലാത്ത പ്രതിഭയുമായ ഡോ. ഡി. ബാബു പോൾ ഐ.എ.എസ്. നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു. ഒരു മനുഷ്യായുസ്സിൽ ഒരാൾക്ക് എത്തിപ്പിടിക്കാവുന്നതിനും അപ്പുറമുള്ള നേട്ടങ്ങൾ കൈവരിക്കുമ്പോഴും, തന്റെ ആത്മീയ വേരുകൾ വിശുദ്ധ സഭയിൽ ഉറപ്പിച്ചുനിർത്തിയ വിശ്വസ്തനായിരുന്നു അദ്ദേഹം. ഭരണതന്ത്രജ്ഞൻ, നയതന്ത്രജ്ഞൻ, അത്ഭുതകരമായ മികവ് പുലർത്തിയ മധ്യസ്ഥൻ, ഏതു സ്ഥാനത്തും യോഗ്യനായ പ്രതിഭ എന്നിങ്ങനെ വിവരിക്കാനാവാത്ത അനേകം യോഗ്യതകളുടെ നിറകുടമായിരുന്ന ഡോ. ബാബു പോൾ സാമൂഹിക രംഗത്ത് എന്നും അദ്വിതീയനായിരുന്നു. അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവയിൽ നിന്നും ‘ബാറീത്തോ ബ്രീറോ’ (സഭയുടെ വിശ്വസ്ത പുത്രൻ) എന്ന ബഹുമതിയും, ആകമാന സുറിയാനി സഭയുടെ അത്യുന്നത ബഹുമതിയായ ‘സെന്റ് ഇഗ്നാത്തിയോസ് മെഡലും’ നേടിയ അദ്ദേഹം സഭയുടെ ഔദ്യോഗിക നാവായി എക്യുമെനിക്കൽ വേദികളിൽ തിളങ്ങി. 1982-ലെ ചരിത്രപ്രധാനമായ റോമൻ കത്തോലിക്കാ-സുറിയാനി ഓർത്തഡോക്സ് ഐക്യകരാറിന് സാക്ഷ്യം വഹിച്ച അദ്ദേഹം, സഭകളുടെ ഐക്യത്തിനായി ‘Quest […]
- [പ്രത്യാശയുടെ പ്രകാശവുമായി; ജൂലിയൻ കലണ്ടർ പ്രകാരം സുറിയാനി ഓർത്തഡോക്സ് സഭ ഈസ്റ്റർ ആഘോഷിച്ചു](https://www.jscnews.in/2026/04/10077/): ദമാസ്കസ് ● പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശമുയർത്തി, ജൂലിയൻ കലണ്ടർ പ്രകാരം പുരാതന സുറിയാനി ഓർത്തഡോക്സ് സഭ ഈസ്റ്റർ ആഘോഷിച്ചു. ബി.സി. 45-ൽ ജൂലിയസ് സീസർ നടപ്പിലാക്കിയ ജൂലിയൻ കലണ്ടറാണ് പുരാതന പൗരസ്ത്യ ഓർത്തഡോക്സ് സഭകൾ ഇപ്പോഴും പിന്തുടരുന്നത്. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ദമാസ്കസിലെ ബാബ്തൗമയിലുള്ള സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഓക്‌ലൻഡിൽ ഭക്തിസാന്ദ്രമായ സ്വീകരണം](https://www.jscnews.in/2026/04/10026/): ഓക്‌ലൻഡ് ● ന്യൂസിലാൻഡ് സന്ദർശനത്തിനെത്തിയ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഓക്‌ലൻഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ ഹൃദ്യമായ വരവേൽപ്പ് നൽകി. ദൈവാലയത്തിൽ എത്തിച്ചേർന്ന ശ്രേഷ്ഠ ബാവായെ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, വികാരി ഫാ. അബിൻ വർഗീസ് മണക്കാട്ട്, വന്ദ്യ ഡോ. ജോസഫ് സഖറിയാസ് മാരാംകണ്ടത്തിൽ കോറെപ്പിസ്‌കോപ്പ, വന്ദ്യ ജോൺ തെക്കെട്ടത്ത് കോറെപ്പിസ്‌കോപ്പ, ഫാ. ജിയോ കുര്യൻ, ഡീക്കൺ ഗ്രിഗർ പോൾ എന്നിവരും വിശ്വാസികളും ചേർന്ന് ഭക്തിനിർഭരമായി സ്വീകരിച്ചു. ആത്മീയ ഉണർവ്വും വിശ്വാസനിറവും തുളുമ്പിയ സ്വീകരണച്ചടങ്ങുകൾ വിശ്വാസികൾക്ക് അനുഗ്രഹീതാനുഭവമായി. തുടർന്ന് ശ്രേഷ്ഠ ബാവായുടെ നേതൃത്വത്തിൽ നടന്ന സന്ധ്യാപ്രാർത്ഥനയിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
- [വന്ദ്യ സഖറിയ ആലുക്കൽ റമ്പാൻ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ](https://www.jscnews.in/2026/04/10003/): നെടുമ്പാശ്ശേരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന ദയറാ പുരോഹിതനായ വന്ദ്യ സഖറിയ ആലുക്കൽ റമ്പാൻ പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ. അങ്കമാലി ഭദ്രാസനത്തിലെ ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. 1943 മെയ് 7-ന് ജനിച്ച വന്ദ്യ റമ്പാച്ചൻ 1976 ഏപ്രിൽ 10-നാണ് തോമസ് മോർ ദിവന്നാസിയോസ് (പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ) മെത്രാപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചത്. അകപ്പറമ്പ്, പറവൂർ, ആലുവ, കരയാംപറമ്പ്, മേയ്ക്കാട്, നെടുമ്പാശ്ശേരി, നായത്തോട്, തവളപ്പാറ, തുരുത്തിശ്ശേരി, തിരുവിലാംകുന്ന് പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുരുത്തിശ്ശേരി അസ്സോസിയേഷൻ്റെ ഓഫീസ് ചുമതലകളും നിർവഹിച്ചിട്ടുണ്ട്. 2008-ൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ റമ്പാൻ സ്ഥാനം നൽകി. സുപ്രസിദ്ധ സുവിശേഷകനും ധ്യാനഗുരുവും കാഥികനും എഴുത്തുകാരനുമായ അദ്ദേഹം, തന്മയത്വമാർന്ന നർമ്മസംഭാഷണങ്ങളിലൂടെയും വിനയപൂർണ്ണമായ പെരുമാറ്റത്തിലൂടെയും സഭയ്ക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധേയനാണ്. ലളിതമായ സന്യാസജീവിതം നയിക്കുന്ന അദ്ദേഹം ഇപ്പോൾ തുരുത്തിശ്ശേരിയിലെ ഗാർഡിയൻ ഏയ്ഞ്ചൽ […]
- [കട്ടച്ചിറയിൽ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ മർദ്ദിച്ചത് മനുഷ്യാവകാശ ധ്വംസനം : യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2026/04/9973/): പുത്തൻകുരിശ് ● സഭാ തർക്കം നിലനിൽക്കുന്ന കട്ടച്ചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട 16 വയസ്സുള്ള ബേസിൽ എന്ന വിദ്യാർത്ഥിയുടെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട് പിഞ്ചുകുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ മർദ്ദിച്ചത് തികഞ്ഞ മനുഷ്യാവകാശ ധ്വംസനമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കട്ടച്ചിറയിൽ യാക്കോബായ സുറിയാനി പള്ളിയിൽ 125 യാക്കോബായ കുടുംബങ്ങളും എട്ട് ഓർത്തഡോക്സ് കുടുംബങ്ങളുമാണുള്ളത്. 2017-ലെ സുപ്രീം കോടതി വിധിയെ തുടർന്നും, 2018-ൽ പ്രസ്തുത വിധി ഈ പള്ളിക്കും ബാധകമാണെന്ന വിധിയെ തുടർന്നും, ഓർത്തഡോക്സ് വിഭാഗം കേരള ഹൈക്കോടതിയിൽ നൽകിയ പോലീസ് പ്രൊട്ടക്ഷൻ ഹർജിയിൽ സംരക്ഷണം അനുവദിച്ചില്ല. കൂടാതെ WPC 33282/18 കേസിൽ മാർച്ച് 13-ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, നിയമാനുസൃത തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ഹൈക്കോടതി നിയോഗിച്ച ഇടവക ട്രസ്റ്റി അലക്സ് എം. ജോർജിന്റെ […]
- [ഏപ്രിൽ 9: പുണ്യശ്ലോകനായ മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത (1933-2011)](https://www.jscnews.in/2026/04/9967/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സിംഹാസന പള്ളികളുടെ മെത്രപ്പോലീത്തയായി 13 വർഷം സേവനം അനുഷ്ഠിച്ച പുണ്യശ്ലോകനായ പിതാവ് ആയിരുന്നു അഭിവന്ദ്യ മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത. 1933 ജൂലൈ 6-ന് അഭിവന്ദ്യ മെത്രാപ്പോലീത്ത വെളിയനാട് സെന്റ് സ്റ്റീഫൻസ് ക്നാനായ വലിയ പള്ളി ഇടവകയിൽ കൊച്ചുപ്പുരയ്ക്കൽ വർക്കിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. തിരുമേനിയുടെ കുടുംബം പാലക്കാട്ട് നിന്ന് വെളിയനാടിലേക്ക് കുടിയേറുകയും തുടർന്ന് വെളിയനാട് ക്നാനായ വലിയ പള്ളി ഇടവകയിൽ അംഗത്വം എടുക്കുകയും ചെയ്തു. ബാല്യം മുതലേ ദൈവഭക്തി നിറഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നു തിരുമേനി. തിരുമേനിയുടെ വിദ്യാഭ്യാസം വെളിയനാട് എൽ.പി സ്കൂൾ, രാമങ്കരി യു.പി സ്കൂൾ, ആലപ്പുഴ ലിയോ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂൾ, തിരുവല്ല എം.ജി.എം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു. യൗവ്വന ആരംഭത്തിൽ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ തിരുമേനി 22 വയസിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. അന്ത്യോഖ്യാ പ്രതിനിധി പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവ തിരുമേനിക്ക് […]
- [പുളിമൂട്ടിൽ പി.വി. ജോസഫ് കോറെപ്പിസ്കോപ്പ അനുസ്മരണവും നവീകരിച്ച ഓഫീസ് സമുച്ചയ നാമകരണവും നടന്നു](https://www.jscnews.in/2026/04/9960/): തോട്ടയ്ക്കാട് ● കോട്ടയം ഭദ്രാസനത്തിലെ തോട്ടയ്ക്കാട് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ 56 വർഷക്കാലം വികാരിയായിരുന്ന പുളിമൂട്ടിൽ വന്ദ്യ പി.വി. ജോസഫ് കോറെപ്പിസ്കോപ്പയുടെ 28-ാമത് ഓർമ്മയും നവീകരിച്ച പള്ളി ഓഫീസ് സമുച്ചയത്തിന്റെ നാമകരണവും ഭക്തിനിർഭരമായി നടന്നു. കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഓഫീസ് സമുച്ചയത്തിന് പി.വി. ജോസഫ് കോറെപ്പിസ്കോപ്പയുടെ നാമകരണം നൽകി മെത്രാപ്പോലീത്ത ആശീർവാദം നിർവഹിച്ചു. 1942-ൽ വൈദിക പട്ടം സ്വീകരിച്ച ജോസഫ് കോറെപ്പിസ്കോപ്പ, 56 വർഷം ഇടവക പട്ടക്കാരനായി തോട്ടയ്ക്കാട് മാർ ഇഗ്നാത്തിയോസ് പള്ളിയിൽ ശുശ്രൂഷ അനുഷ്ഠിച്ചു. 1942 ജനുവരി 19-നാണ് അദ്ദേഹം തോട്ടയ്ക്കാട് പള്ളിയിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ചത്. 1986-ൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 1998 ഏപ്രിൽ 3-ന് നിര്യാതനായി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി വന്ദ്യ മാത്യൂസ് കാവുങ്കൽ കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. വിപിൻ വെള്ളാപ്പള്ളിൽ […]
- [കോടതിവിധി ദുർവ്യാഖ്യാനം ചെയ്ത് വിശ്വാസികളെ വേട്ടയാടുന്നു; സമാധാനാഹ്വാനങ്ങൾ അവഗണിച്ച് ഓർത്തഡോക്സ് വിഭാഗം സംഘർഷം അഴിച്ചുവിടുന്നു: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2026/04/9950/): പുത്തൻകുരിശ് ● കോടതി വിധിയുടെ മറവിൽ യാക്കോബായ സുറിയാനി സഭയുടെ പള്ളികളും സെമിത്തേരികളും അന്യായമായി കൈവശപ്പെടുത്തുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നടപടികൾ ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം കട്ടച്ചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിദ്യാർത്ഥിയുടെ മൃതസംസ്കാരം തടയാൻ ശ്രമിച്ചതും അതിനെ തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിച്ചതും അന്യായവും പ്രതിഷേധാർഹവുമാണെന്ന്മെത്രാപ്പോലീത്ത പറഞ്ഞു. വിശുദ്ധ വാര ദിനങ്ങളിൽ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹൈക്കോടതി വിധി നിലനിൽക്കെത്തന്നെ സെമിത്തേരി പൂട്ടി വിശ്വാസികളുടെ പ്രാർത്ഥനാവകാശം തടഞ്ഞത് പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത നീതിനിഷേധമാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധി എല്ലാ പള്ളികൾക്കും ബാധകമാണോയെന്നതും, പള്ളികൾ പോലീസിന് പിടിച്ചെടുക്കാനുള്ള അധികാരം ഉണ്ടോയെന്നതും സംബന്ധിച്ച് മാസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഏകദേശം 300 പേജുള്ള വിധിയിൽ കാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ […]
- [വിശ്വാസികളോട് കൂടുതൽ അടുത്ത്; ശ്രേഷ്ഠ ബാവായുടെ ഔദ്യോഗിക സോഷ്യൽ മീഡിയ സാന്നിധ്യത്തിന് തുടക്കമായി](https://www.jscnews.in/2026/04/9945/): തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ സാമൂഹ്യ മാധ്യമങ്ങളിൽ സാന്നിധ്യമറിയിക്കുന്നു. ബാവായുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനം തിരുവാങ്കുളം ക്യംതാ സെമിനാരി കാതോലിക്കോസ് റെസിഡെൻസിയിൽ വെച്ച് ശ്രേഷ്ഠ ബാവ നിർവ്വഹിച്ചു. ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ സഭയുടെ വളർച്ചയ്ക്കും വിശ്വാസികളുടെ ഐക്യത്തിനും ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന വേളയിൽ ബാവ ഓർമ്മിപ്പിച്ചു. ബാവായുടെ ഔദ്യോഗിക കുറിപ്പുകളും സന്ദേശങ്ങളും അറിയിപ്പുകളും പൊതു സമൂഹത്തിലേക്ക് കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി എത്തിക്കുക എന്നതാണ് ഈ ചുവടുവെപ്പിന്റെ പ്രധാന ലക്ഷ്യം. താഴെപ്പറയുന്ന പ്ലാറ്റ്‌ഫോമുകളിൽ ശ്രേഷ്ഠ ബാവായുടെ ഔദ്യോഗിക പേജുകൾ ഇനി സജീവമായിരിക്കും.
- [ക്രൂശിൽ നിന്നുയരുന്ന പ്രത്യാശ - സ്നേഹത്തിന്റെ വിജയഗാഥ](https://www.jscnews.in/2026/04/9940/): – ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ലോകം യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും വേദനകളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ, ഈസ്റ്റർ പുതുജീവന്റെ പ്രത്യാശയിലേക്കും സമാധാനത്തിന്റെ വഴിയിലേക്കും വിളിച്ചുയർത്തുന്നു. ക്രൂശിന് ശേഷം ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം മനുഷ്യരാശിക്ക് വീണ്ടും സ്നേഹത്തെയും ഐക്യത്തെയും തിരികെ കണ്ടെത്താനുള്ള ആത്മവിശ്വാസമാണ് നൽകുന്നത്. പുണ്യം പൂക്കുന്ന നോമ്പുകാലത്തിന്റെ ആത്മീയ അനുഭവങ്ങൾ പിന്നിട്ട്, യേശുക്രിസ്തുവിന്റെ ഉയിർപ്പിന്റെ മഹോത്സവത്തിലേക്ക് ക്രൈസ്തവ ലോകം പ്രവേശിക്കുമ്പോൾ, ഈസ്റ്റർ ലോകത്തോട് പ്രഖ്യാപിക്കുന്ന ശാശ്വത സത്യം ഇതാണ് – സ്നേഹത്തിന് മരണമില്ല; പ്രത്യാശയ്ക്ക് അസ്തമയമില്ല. ഇന്നത്തെ ലോകം ഏറെ വേദനാജനകമായ യാഥാർത്ഥ്യങ്ങളിലൂടെ കടന്നുപോകുകയാണ്. വിവിധ രാജ്യങ്ങളിൽ തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും നിരപരാധികളായ അനേകം മനുഷ്യരുടെ ജീവനും സ്വപ്നങ്ങളും നശിപ്പിക്കുന്നു. കുട്ടികളുടെ കരച്ചിലും, കുടുംബങ്ങളുടെ വിച്ഛേദനവും, അഭയാർത്ഥികളുടെ ദുരിതവും മനുഷ്യരാശിയുടെ മനസ്സാക്ഷിയെ ചോദ്യം ചെയ്യുന്നുണ്ട്. അക്രമവും വിദ്വേഷവും വർഗീയതയും വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, സമാധാനം പലപ്പോഴും ദൂരസ്ഥമായ ഒരു സ്വപ്നമായി മാറുന്നു. ഇത്തരം ഇരുള്‍മൂടിയ സാഹചര്യങ്ങളിൽ, ഈസ്റ്റർ […]
- [ഹൈക്കോടതി വിധി ഉണ്ടായിട്ടും പൂർവ്വീകരുടെ കല്ലറകളിൽ പ്രാർത്ഥനയ്ക്ക് തടസം: നീതി നിഷേധം ദൗർഭാഗ്യം - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/04/9937/): പെരുമ്പാവൂർ ● അമ്പത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം യേശുക്രിസ്തു കുരിശുമരണത്തിനു പിന്നാലെ ഉയിർത്തെഴുന്നേറ്റ ഈ വിശുദ്ധ ദിനങ്ങളിൽ പോലും, ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയുണ്ടായിട്ടും വിശ്വാസികൾക്ക് പൂർവ്വികരുടെ കല്ലറകളിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. പെരുമ്പാവൂർ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ. പാലക്കാട് ജില്ലയിലെ തൃശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികൾക്ക് പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ ദിവസങ്ങളിൽ കല്ലറകളിൽ പ്രാർത്ഥിക്കാൻ ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിട്ടും, ഓർത്തഡോക്സ് വിഭാഗം സെമിത്തേരി പൂട്ടി തടസ്സം സൃഷ്ടിക്കുന്നുവെന്ന് ബാവ ആരോപിച്ചു. വിശ്വാസികൾക്ക് തങ്ങളുടെ പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥിക്കാനും, സംസ്കാരം കഴിഞ്ഞവരുടെ കല്ലറകളിൽ കുരിശ് സ്ഥാപിക്കാനും കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്. പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്ത പ്രവണതയാണ് ഇതെന്നും, നീതി […]
- [പ്രത്യാശയുടെ പ്രകാശവുമായി ഇന്ന് ഈസ്റ്റർ; ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി വിശ്വാസി സമൂഹം](https://www.jscnews.in/2026/04/9934/): കൊടിയ അപമാനങ്ങൾക്കും കഠോര പീഡകൾക്കും ശേഷം മരണത്തിനുമേൽ വിജയം സ്ഥാപിച്ച ക്രിസ്‌തുവിന്റെ മഹത്തായ ഉയിർപ്പിന്റെ സ്മരണയിൽ ക്രൈസ്തവ ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. നിരാശകളുടെയും ദുരിതങ്ങളുടെയും ഇരുള്‍ ചുരണ്ടിക്കടന്ന്, പ്രത്യാശയുടെ പുതുജീവൻ മനുഷ്യജീവിതത്തിൽ ഉദിക്കുമെന്ന ശാശ്വത വിശ്വാസത്തിന്റെ പ്രഖ്യാപനമാണ് ഈസ്റ്റർ. എത്ര കഷ്ടപ്പാടുകളിലൂടെയും വേദനകളിലൂടെയും കടന്നുപോയാലും അതിനൊടുവിൽ ഒരു പുതുയാമം കാത്തിരിക്കുന്നുവെന്ന ആത്മവിശ്വാസമാണ് ഈസ്റ്റർ നൽകുന്നത്. പീഡാനുഭവങ്ങൾക്കു പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന ഉറച്ച സന്ദേശം ഓരോ ഹൃദയത്തിലും ഈ ദിനം പുതുക്കി എഴുതപ്പെടുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ആത്മീയ ഉണർവും പകർന്നു കൊണ്ട് ഈസ്റ്ററിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിലെ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. “ജീവിതത്തിന്റെ എല്ലാ വഴിത്താരകളിലും സമാധാനത്തിലേക്കുള്ള യാത്ര തുടർന്നുകൊണ്ടിരിക്കട്ടെ; […]
- ["അവൻ ഇവിടെയില്ല, അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു" (മത്തായി 28:6)](https://www.jscnews.in/2026/04/9932/): പ്രതീക്ഷയുടെ, പ്രത്യാശയുടെ വലിയ അനുഭവമാണ് ഈസ്റ്റർ ഏവർക്കും യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ…
- [നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ; ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും](https://www.jscnews.in/2026/04/9929/): പെരുമ്പാവൂർ ● ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കി യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ഇന്ന് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ നടക്കും. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂർ മേഖലയിലെ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരത്തോടെ ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് ഉയിർപ്പിന്റെ പ്രത്യേക ശുശ്രൂഷയും വിശുദ്ധ കുർബ്ബാനയും നടക്കും. ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
- [ഉയിർപ്പിന്റെ മഹിമയുമായി 'മോദം ഭൂസ്വർഗ്ഗങ്ങൾ'; കാനഡ ബ്രാംപ്ടൺ സെന്റ് ജോർജ് പള്ളിയിൽ നിന്നൊരു സംഗീത സമർപ്പണം](https://www.jscnews.in/2026/04/9927/): കാനഡ ● ഉയിർപ്പിന്റെ സ്വർഗ്ഗീയ ആനന്ദവും പരിശുദ്ധ സുറിയാനി ആരാധനാ പാരമ്പര്യത്തിന്റെ ആത്മീയതയും കോർത്തിണക്കി ‘മോദം ഭൂസ്വർഗ്ഗങ്ങൾ’ (Modam Bhooswargangal) എന്ന പുതിയ ആരാധനാഗാനം പുറത്തിറങ്ങി. വടക്കേ അമേരിക്കയിലെ മലങ്കര അതിഭദ്രാസനത്തിനു കീഴിലുള്ള കാനഡ ബ്രാംപ്ടൺ സെന്റ് ജോർജ് സുറിയാനി ഓർത്തഡോക്സ് പള്ളിയാണ് ഈ ആരാധനാഗാനം വിശ്വാസി സമൂഹത്തിനായി സമർപ്പിച്ചത്. പെസഹായുടെയും ഉയിർപ്പിന്റെയും ദൈവീക രഹസ്യങ്ങളിലേക്ക് (റാസ) വിശ്വാസികളെ ആനയിക്കുന്ന ഈ ഗാനം, സുറിയാനി സഭയുടെ പൗരാണികമായ പ്രാർത്ഥനാ സൗന്ദര്യം തുളുമ്പുന്നതാണ്. വികാരി റവ. ഫാ. ജിജു ജോസഫിന്റെ ആത്മീയ മാർഗ്ഗനിർദ്ദേശത്തിൽ ഒരുങ്ങിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് പള്ളിയിലെ ക്വയർ അംഗങ്ങളാണ്. അലീഷ റെജി തോമസ്, അഞ്ജു അലക്സ്, അഞ്ജു സാറ എബ്രഹാം, അതീന മാത്യു, ദീപ ജോയി ചെറിയാൻ, ഗബ്രിയ മറിയം സജി, ഹെസ്രിയ മറിയം സജി, ലിജി വർഗീസ്, റേച്ചൽ മരിയ ഷൈജൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.സംഗീതസംവിധാനം ബേസിൽ ബാബുവിന്റെയും, സംവിധാനമൊരുക്കിയത് സോണറ്റ് സണ്ണിയുടേയും നേതൃത്വത്തിലാണ്. ദൃശ്യാവിഷ്‌ക്കാരം ബേസിൽ […]
- [പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി; പ്രാർത്ഥനയോടെ വിശ്വാസി സമൂഹം](https://www.jscnews.in/2026/04/9925/): യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും രക്ഷാകരമായ കുരിശുമരണത്തിന്റെയും സ്മരണകൾ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിച്ചു. ലോകത്തിന്റെ പാപം സ്വയം ഏറ്റെടുത്ത് കുരിശു മരണം വരിച്ച ദൈവപുത്രന്റെ ശ്രേഷ്ഠമായ സഹനത്തിന്റെയും മഹത്തായ ത്യാഗത്തിന്റെയും മനുഷ്യരാശിയോടുള്ള സ്നേഹത്തിന്റെയും സ്മരണയുടെ വലിയ ദിനമാണ് ദുഃഖവെള്ളി. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളില്‍ വലിയ വെള്ളിയുടെ പ്രത്യേക ശുശ്രൂഷകളും പ്രാർത്ഥനകളും നടന്നു. അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
- [കിഴുമുറി സെന്റ് ജോർജ് നിർമ്മലഗിരി പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ നടത്തി](https://www.jscnews.in/2026/04/9922/): കിഴുമുറി ● അന്ത്യ അത്താഴത്തിന് മുമ്പ് യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ കാൽകഴുകി ചുംബിച്ച വിനയത്തിന്റെ സ്മരണ പുതുക്കി, കണ്ടനാട് ഭദ്രാസനത്തിലെ കിഴുമുറി സെന്റ് ജോർജ് നിർമ്മലഗിരി യാക്കോബായ സുറിയാനി പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ ഭക്തിനിർഭരമായി നടന്നു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ഷിബിൻ പോൾ, ഫാ. മാത്യു പുഴിക്കോളയിൽ, ഫാ. ജോർജ് ചെന്നോത്ത്, ഫാ. ജേക്കബ് മോളത്ത്, ഫാ. പോൾ പടിഞ്ഞാറേതിൽ, പൗലോസ് പുതിയാമഠത്തിൽ, ഫാ. ഷാജി മേപ്പാടം, ഫാ. തോമസ് കാക്കൂർ, ഫാ. പോൾ പീച്ചിയിൽ, ഫാ. മനോജ് തുരുത്തേൽ, ഫാ. വർഗീസ് പുല്ല്യാട്ട്, ഫാ. ഡോ. തോമസ് കൊച്ചുപറമ്പിൽ, ഫാ. എൽദോസ് മണപ്പാട്ട് എന്നിവർ സഹകാർമികരായി. ട്രസ്‌റ്റി എൽദോ കുന്നത്ത്, സെക്രട്ടറി കെ.വി. രാജു കാഞ്ഞിരംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
- [മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു; ശ്രേഷ്ഠ ബാവ മുഖ്യകാർമികത്വം വഹിച്ചു](https://www.jscnews.in/2026/04/9903/): മുളന്തുരുത്തി ● വിനയത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃക ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് കർത്താവ് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുസ്മരണാർത്ഥം, മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെസഹാ വ്യാഴാഴ്ച വിശുദ്ധ കാൽകഴുകൽ ശുശ്രൂഷ ഭക്തിനിർഭരമായി നടന്നു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.ഒമ്പതാം മണി പ്രാർത്ഥനയ്ക്ക് ശേഷം, കത്തിച്ച മെഴുകുതിരികളുമായി പന്ത്രണ്ട് പുരോഹിതന്മാരും ശ്രേഷ്ഠ ബാവായും മദ്ബഹായിൽ നിന്നും പന്തലിലേക്ക് എഴുന്നള്ളിയതോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. കർത്താവ് തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുസ്മരണാർത്ഥം, ചടങ്ങിൽ പങ്കെടുത്ത 12 പുരോഹിതന്മാരുടെ പാദങ്ങൾ ശ്രേഷ്ഠ ബാവ കഴുകി ചുംബിച്ചു. അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ശുശ്രൂഷയിൽ സന്നിഹിതനായിരുന്നു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, കത്തീഡ്രൽ വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, സഹവികാരിമാരായ ഫാ. മത്തായി കുളച്ചിറ, ഫാ. എൽദോസ് ആയപ്പിള്ളി, ഫാ. ബേസിൽ ബേബി പൊറ്റയിൽ […]
- [പീഡാനുഭവ സ്മരണയിൽ നാളെ ദുഃഖവെള്ളി; പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും](https://www.jscnews.in/2026/04/9888/): പള്ളിക്കര ● യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമ്മ പുതുക്കി നാളെ ദുഃഖവെള്ളി ആചരിക്കും. അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നാളെ (ഏപ്രിൽ 3) നടക്കുന്ന ദുഃഖവെള്ളി ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും. രാവിലെ ഏഴു മണിക്ക് ശുശ്രൂഷകൾ ആരംഭിക്കും.
- [സ്വയം മുറിക്കപ്പെട്ടുകൊണ്ട് ലോകത്തിന് ജീവനായി മാറിയ ക്രിസ്തുവിന്റെ ത്യാഗത്തിന്റെ ഓർമ്മ പുതുക്കുന്ന ദിനം.](https://www.jscnews.in/2026/04/9884/): ഏവർക്കും സ്നേഹത്തിന്റെയും വിനയത്തിന്റെയും പങ്കുവെക്കലിന്റെയും പുണ്യസ്മരണകൾ നിറഞ്ഞ പെസഹാ ആശംസകൾ
- [സഭാതർക്കം; ചാലിശ്ശേരിയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഓർത്തഡോകസ് വിഭാഗം പള്ളി പൂട്ടിയിട്ടു; സെമിത്തേരിയിൽ പ്രവേശിക്കാനാകാതെ യാക്കോബായ വിശ്വാസികൾ പ്രാർത്ഥനാ യജ്ഞത്തിൽ](https://www.jscnews.in/2026/04/9880/): തൃശ്ശൂർ ● സഭാതർക്കം നിലനിൽക്കുന്ന ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹൈക്കോടതി വിധി ലംഘിച്ച് ഓർത്തഡോകസ് വിഭാഗം പള്ളി പൂട്ടിയിട്ടു. സെമിത്തേരിയിൽ പ്രവേശിക്കാൻ കഴിയാതെ മഹാഭൂരിപക്ഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികൾ മാതൃ ദൈവലായത്തിന് മുന്നിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ചു. പീഢാനുഭവവാരത്തോട് അനുബന്ധിച്ച് നാലു ദിവസം സെമിത്തേരിയിൽ പ്രവേശിക്കാൻ ബുധനാഴ്ച ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അനുമതി നൽകിയിരുന്നു. പെസഹ വ്യാഴം വിശുദ്ധ കുർബ്ബാന കഴിഞ്ഞ്, യാക്കോബായ വിശ്വാസികൾ 9.30-ന് മാതൃദൈവാലായത്തിൽ എത്തുന്നതിന് മുന്നെ ഓർത്തഡോക്സ് വിഭാഗം പള്ളി മുൻവശം പൂട്ടിട്ട് പോവുകയായിരുന്നു. യാക്കോബായ വിശ്വാസികൾ പള്ളിക്ക് മുന്നിൽ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് മാതൃ ദൈവാലയത്തിന് മുന്നിൽ വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണിൽ, ട്രസ്റ്റി സി.യു. ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം ആരംഭിച്ചു. കഴിഞ്ഞ വർഷം പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ ദിവസങ്ങളിൽ ഒറ്റപ്പാലം സബ് കലക്ടർ […]
- [ഇന്ന് പെസഹാ വ്യാഴം; എല്ലാവരെയും ഹൃദയത്തോടു ചേർത്തു നിർത്താൻ ആഗ്രഹിച്ചവന്റെ കടന്നു പോകലിന്റെ ദിനം](https://www.jscnews.in/2026/04/9852/): സ്വന്തം ശിഷ്യരുടെ കാൽപാദങ്ങൾ കഴുകി കൊണ്ട് സ്നേഹത്തിന്റെയും, വിനയത്തിന്റെയും, സേവന സന്നദ്ധതയുടെയും എക്കാലത്തെയും മഹത്തായ മാതൃക ലോകത്തിനു ക്രിസ്തു സാക്ഷ്യപ്പെടുത്തിയ ചരിത്ര പ്രസിദ്ധമായ പെസഹാ ദിനം. ‘ഇതെന്റെ ശരീരം, ഇതെന്റെ രക്തം’ എന്നരുളി ചെയ്തു കൊണ്ട് നമുക്കായ് ഇല്ലാതായവന്റെ ആദ്യ ബലി ദിനം. വിശുദ്ധ കുർബ്ബാന സ്ഥാപനം അനുസ്മരിക്കുന്ന വിശുദ്ധ വ്യാഴം. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കിക്കൊണ്ട് ക്രൈസ്തവ വിശ്വസികൾ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. പെസഹാ എന്ന വാക്കിന് ‘കടന്നുപോക്ക്’ എന്നാണ് അർത്ഥം. വിനയപ്പെടുവാനും ദൈവത്തില്‍ ആശ്രയിക്കുവാനും പെസഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളില്‍ പെസഹാ വ്യാഴത്തിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു. വിശ്വാസി സമൂഹം വി. പെസഹാ കുർബ്ബാന പ്രാർത്ഥനാപൂർവ്വം അനുഭവിച്ചു. ശ്രേഷ്ഠകരമായ കാല്‍കഴുകൽ ശുശ്രൂഷയും പെസഹാ പെരുന്നാളിന്റെ ഭാഗമായി വിവിധ ദൈവാലയങ്ങളിൽ നടക്കും. പെസഹാ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ചടങ്ങ് വൈകിട്ട് ഭവനങ്ങളിൽ നടക്കും. തിരുവാങ്കുളം സെന്റ് ജോർജ്ജ് […]
- [ശ്രേഷ്ഠ ബാവായുടെ കാർമികത്വത്തിൽ പെസഹാ ശുശ്രൂഷ തിരുവാങ്കുളം സെന്റ് ജോർജ്ജ് ക്യംതാ കത്തീഡ്രലിൽ](https://www.jscnews.in/2026/04/9835/): തിരുവാങ്കുളം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ പെസഹാ വ്യാഴം ശുശ്രൂഷ തിരുവാങ്കുളം സെന്റ് ജോർജ്ജ് ക്യംതാ കത്തീഡ്രലിൽ നടക്കും. നാളെ (ഏപ്രിൽ 2) പുലർച്ചെ 5 മണിക്ക് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് രാവിലെ 6 മണിക്ക് ശ്രേഷ്ഠ ബാവ വി. കുർബ്ബാന അർപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കാൽകഴുകൽ ശുശ്രൂഷയ്ക്കും ശ്രേഷ്ഠ ബാവ നേതൃത്വം നൽകും.
- [കാൽകഴുകൽ ശുശ്രൂഷ; മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ശ്രേഷ്ഠ ബാവ മുഖ്യ കാർമികനാകും](https://www.jscnews.in/2026/04/9831/): മുളന്തുരുത്തി ● കർത്താവ് തൻ്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകി വിനയത്തിൻ്റെ ഉദാത്ത മാതൃക ലോകത്തിന് കാണിച്ചു തന്നതിൻ്റെ അനുസ്മരണമായി ഏപ്രിൽ 2 പെസഹാ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കാൽകഴുകൽ ശുശ്രൂഷ നടക്കും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കാൽകഴുകൽ ശുശ്രൂഷയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ശുശ്രൂഷകൾ തത്സമയ സംപ്രേക്ഷണം ചെയ്യും.
- [‘അരിമത്യ നാട്ടിൽ’ സംഗീത ആൽബം ഏപ്രിൽ 2-ന് പുറത്തിറങ്ങുന്നു](https://www.jscnews.in/2026/04/9829/): കിഴക്കമ്പലം ● ഗ്ലോറിയസ് മെലഡീസ് ക്വയർ ടീമിന്റെയും ജെ.എസ്.സി ന്യൂസിൻ്റെയും സംയുക്തമായി ഒരുക്കുന്ന പുതിയ സംഗീത ആൽബം ‘അരിമത്യ നാട്ടിൽ’ (Had Gabro), യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുന്നു. ക്രിസ്തുവിൻ്റെ പീഡാനുഭവത്തിന്റെയും രക്ഷാകരമായ കുരിശു മരണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ സംഗീതവിരുന്ന് ഏപ്രിൽ 2 പെസഹാ വ്യാഴം വൈകിട്ട് 6-ന് റിലീസ് ചെയ്യും. ഫാ. ബേസിൽ ഏലിയാസ്, ആരോൺ പീറ്റർ സോണി എന്നിവർ ചേർന്നാണ് ഈ ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഫാ. ബേസിൽ ഏലിയാസ്, ആരോൺ പീറ്റർ സോണി, അലൻ അനിൽ മാത്യു, എവിൻ ബാബു, ബെന്യാമിൻ വർഗീസ്, ആൻ മരിയ സജി, അന്ന ജോർജ്ജ്, സനല സാബു, ബിദ്യ കെ. ബാബു എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. അലൻ അനിലും ആൻ മരിയയുമാണ് ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ഷൻ നിർവ്വഹിച്ചിരിക്കുന്നത്. അൻവിൻ കാക്കാട്ട് സംഗീത സംവിധാനവും മിക്സിംഗും നിർവ്വഹിക്കുന്നു. കീബോർഡ് കൈകാര്യം ചെയ്യുന്നത് ആരോൺ […]
- [പ്രാർത്ഥനയോടെ പരിശുദ്ധ സഭ ഹാശാ ആഴ്ചയിലേക്ക്](https://www.jscnews.in/2026/04/9827/): പ്രാർത്ഥനയോടെ പരിശുദ്ധ സഭ ഹാശാ ആഴ്ചയിലേക്ക്
- [ഓശാന ഒരുക്കത്തിന്റെ ദിനം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/04/9825/): കോട്ടയം ● ഓശാന എന്നത് ഒരുക്കത്തിന്റെ ദിനമാണെന്നുള്ള വസ്തുത എല്ലാവരും ഓർത്തിരിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിത തീർത്ഥാടന കേന്ദ്രമായ പൊൻപളളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ ഓശാന ഞായർ ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു ബാവ. ക്രിസ്തു ഒരേസമയം ബലിവസ്തുവും കാർമികനും ആകുന്ന അനുഭവമാണ് ഓശാന പെരുന്നാളിൽ അനുഭവിക്കാൻ കഴിയുന്നത്. യെരുശലേമിലെ ഓശാന പെരുന്നാളിൽ നിന്നു കാൽവരിയിലെ കുരിശാകുന്ന യാഗപീഠത്തിലേക്കുള്ള ദൂരം വളരെക്കുറവാണെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു. ചടങ്ങുകളിൽ വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ. ജോബിൻ ഏബ്രഹാം ജോസ് മാടപ്പാട്ട് എന്നിവർ സഹകർമികരായി.
- [പെലിക്കൻ മാനസികാരോഗ്യ കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനം ശ്രേഷ്ഠ ബാവ നിർവഹിച്ചു](https://www.jscnews.in/2026/03/9823/): കാഞ്ഞിരമറ്റം ● കുലയറ്റിക്കര പെലിക്കൻ സെന്ററിന്റെ കീഴിൽ പുതുതായി നിർമിക്കുന്ന പെലിക്കൻ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, അനൂപ് ജേക്കബ് എം.എൽ.എ, പെലിക്കൻ സെന്റർ മാനേജിങ് ട്രസ്റ്റി ഫാ. സാംസൺ മേലോത്ത്, അഡ്മിനിസ്ട്രേറ്റർ ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ, സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, ഫാ. സോജൻ പട്ടശ്ശേരിൽ, പഞ്ചായത്തംഗം എം.എസ്. ഹമീദ്കുട്ടി, പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു തോമസ്, ആർ. ഹരി, പ്രഫ. ഐസക്ക് തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ശ്രേഷ്ഠ ബാവായുടെ പ്രഥമ കാതോലിക്ക സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് ആഘോഷിച്ചു. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ് ഡയറക്ടർ തോമസ് ജോൺ സ്പോൺസർ ചെയ്ത ലാബിൻ്റെ കൂദാശയും കെ. കുര്യാക്കോസ് മെമ്മോറിയൽ ഫൗണ്ടേഷൻ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ബാവ നിർവഹിച്ചു. 5 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സാലയമാണ് […]
- [ഇന്ന് ഓശാന ഞായർ; ദൈവാലയങ്ങൾ പ്രാർത്ഥനാനിരതം](https://www.jscnews.in/2026/03/9819/): യേശുക്രിസ്തുവിന്റെ യെരുശലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റ് ‘ദൈവപുത്രന് സ്തുതി’ പാടിയ ഓർമ്മയിൽ ക്രൈസ്തവ സമൂഹം ഓശാന ഞായർ (കുരുത്തോല പെരുന്നാൾ) ആഘോഷിച്ചു. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു. വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിത തീർത്ഥാടന കേന്ദ്രമായ പൊൻപളളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. ഓശാന എന്നാൽ ‘സ്തുതിപ്പ്’ എന്നാണർഥം. ‘ഹോശന്ന’ എന്ന എബ്രായ മൂലപദത്തിൽ നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ രാജാധിരാജനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദ നൃത്തം ചെയ്‌തും ആയിരങ്ങള്‍ എതിരേറ്റ പുണ്യദിനത്തിന്റെ അനുസ്‌മരണമാണ് ഓശാന. കുരുത്തോലകളേന്തിയാണ് വിശ്വാസികള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഓശാനയെ അനുസ്‌മരിക്കുന്നത്. ഇനിയുള്ള ഒരാഴ്ച […]
- [പൊൻപള്ളി സെന്റ് ജോർജ് പള്ളിയിൽ ഓശാന ഞായർ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിക്കും](https://www.jscnews.in/2026/03/9792/): കോട്ടയം ● വി. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിത തീർത്ഥാടന കേന്ദ്രമായ പൊൻപളളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പളളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നാളെ (മാർച്ച് 29 ഞായർ) ഓശാന ഞായർ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. രാവിലെ 6.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവായെ പള്ളിയിലേക്ക് ആനയിക്കും. തുടർന്ന് പ്രഭാത നമസ്‌കാരം, 7.30-ന്വി. കുർബ്ബാനയും ഓശാന ശുശ്രൂഷയും നടക്കും. വികാരി ഫാ. ഷൈജു ജോസ് ചെന്നിക്കര, സഹവികാരി ഫാ. ജോബിൻ ഏബ്രഹാം ജോസ് മാടപ്പാട്ട്, ട്രസ്റ്റിഅനിൽ കെ. കുര്യൻ നെച്ചികാട്ട്, സെക്രട്ടറി ഷിജു എബ്രഹാം ചിറയിൽ എന്നിവർ നേതൃത്വം നൽകും. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
- [ശ്രേഷ്ഠ കാതോലിക്ക ബാവായുടെ ഹാശാ ആഴ്ച ശുശ്രൂഷകൾ](https://www.jscnews.in/2026/03/9786/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഈ വർഷത്തെ ഹാശാ ആഴ്ച ശുശ്രൂഷകൾക്ക് വിവിധ പള്ളികളിൽ മുഖ്യ കാർമികത്വം വഹിക്കും. ഓശാന ഞായർ (മാർച്ച് 29): പൊൻപള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ രാവിലെ 6.30-ന് പ്രഭാത നമസ്കാരവും 7.30-ന് വി. കുർബ്ബാനയും ഓശാന ശുശ്രൂഷയും നടക്കും. പെസഹാ വ്യാഴം (ഏപ്രിൽ 2): പുലർച്ചെ 4 മണിക്ക് തിരുവാങ്കുളം സെന്റ് ജോർജ്ജ് ക്യംതാ കത്തീഡ്രലിൽ പെസഹാ ശുശ്രൂഷയും തുടർന്ന് വി. കുർബ്ബാനയും നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ കാൽകഴുകൽ ശുശ്രൂഷയ്ക്ക് ശ്രേഷ്ഠ ബാവ നേതൃത്വം നൽകും. ദുഃഖവെള്ളി (ഏപ്രിൽ 3): രാവിലെ 7 മണിക്ക് പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ബാവായുടെ നേതൃത്വത്തിൽ ദുഃഖവെള്ളി ശുശ്രൂഷകൾ നടത്തപ്പെടും. ഈസ്റ്റർ (ഏപ്രിൽ 4 ശനി): വൈകിട്ട് 6.30-ന് […]
- [സഭയിൽ സമാധാനം ഉണ്ടാകണം, കേസുകൾ വരും തലമുറയ്ക്ക് കൈമാറാൻ താല്പര്യമില്ല : ശ്രേഷ്ഠ ബാവ; ആത്മീയ നിർവൃതിയിൽ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം](https://www.jscnews.in/2026/03/9773/): പുത്തൻകുരിശ് ● സഭയിൽ ശാശ്വതമായ സമാധാനം ഉണ്ടാകണമെന്നും തർക്കങ്ങളും കേസുകളും വരും തലമുറയിലേക്ക് കൈമാറാൻ താല്പര്യമില്ലെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന തൻ്റെ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികാഘോഷ ചടങ്ങിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. സഭാ തർക്കങ്ങൾ ഇനി വാർത്താ തലക്കെട്ടുകളാകരുതെന്നും എല്ലാം അവസാനിപ്പിക്കേണ്ട കാലമാണിതെന്നും ബാവ ഓർമ്മിപ്പിച്ചു. “വ്യവഹാരത്തിൽ വിശ്വസിക്കുന്നില്ല. വ്യവഹാരം ക്രൈസ്തവ സഭയ്ക്ക് ഭൂഷണമല്ല. നിയമ യുദ്ധം അവസാനിപ്പിക്കണം. സഭകൾക്കിടയിൽ അനുരഞ്ജനം വേണം. ഇനിയും കേസുകൾക്കായി കോടികൾ ചെലവഴിക്കണോ എന്ന് നാം ആത്മപരിശോധന നടത്തണം,” ബാവ പറഞ്ഞു. ഓർത്തഡോക്സ് വിഭാഗവുമായോ മറ്റാരുമായോ ചർച്ചകൾക്ക് സഭ തയ്യാറാണെന്നും എന്നാൽ ചർച്ചകൾ ലയനത്തിനായുള്ളതല്ലെന്നും ബാവ വ്യക്തമാക്കി. ഇരു സഭകളുടെയും തനിമയും അസ്തിത്വവും നിലനിർത്തിക്കൊണ്ട് സഹോദര സഭകളായി സഹവർത്തിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ബാവ കൂട്ടിച്ചേർത്തു. കാതോലിക്ക സ്ഥാനാരോഹണ വാർഷിക ദിനമായ ഇന്ന് (മാർച്ച് […]
- [ആത്മനിറവോടെ…. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ](https://www.jscnews.in/2026/03/9757/): ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സ്ഥാനാരോഹണത്തിന് ഇന്ന് ഒരാണ്ട് പൂർത്തിയാകുമ്പോൾ, അത് വെറുമൊരു കലണ്ടർ താളിന്റെ മാറ്റമല്ല; മറിച്ച് സഭയുടെ നെറുകയിൽ ദൈവം ചാർത്തിയ അനുഗ്രഹീത കാലത്തിന്റെ അടയാളപ്പെടുത്തലാണ്. ശ്രേഷ്ഠ ബാവായുടെ ഓരോ പ്രഭാഷണവും അറിവിന്റെ നിറവുള്ള ആഴക്കടലായിരുന്നു, എന്നാൽ അവ പെയ്തിറങ്ങിയത് ലളിതമായ സ്നേഹത്തിന്റെ കുളിർമഴയായാണ്. ആത്മീയതയുടെ തികവുള്ള ആ സന്ദേശങ്ങൾ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും വിത്തുകൾ പാകി. പ്രതിസന്ധികളും പ്രയാസങ്ങളും തിരമാലകളായി വന്നപ്പോൾ, ഭയത്തിന്റെ വാക്കുകൾക്ക് പകരം ബാവാ നൽകിയത് ശാന്തമായൊരു പുഞ്ചിരിയായിരുന്നു. ആ പുഞ്ചിരിക്ക് പിന്നിൽ സഭയുടെ അചഞ്ചലമായ പ്രൗഢിയും അന്തസ്സും ലോകം കണ്ടു. വാർഷികദിനത്തിൽ കോടതിയിൽ നിന്ന് വന്ന നീതിയുടെ മൊഴികൾ വെറുമൊരു നിയമവിജയമായിരുന്നില്ല; ദൈവം തന്റെ സഭയെ ചേർത്തുപിടിക്കുന്നു എന്നതിന്റെ സ്വർഗ്ഗീയ സാക്ഷ്യമായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിൽ സഭയുടെ പേര് അഭിമാനത്തോടെ മുഴങ്ങിക്കേട്ട ധന്യനിമിഷങ്ങൾ…ഒരു വലിയ തണൽമരമായി, ആത്മീയ തേജസ്സായി ഇനിയും ഒരുപാട് കാലം സഭയെ നയിക്കാൻ സർവ്വശക്തനായ ദൈവം ആയുസ്സും ആരോഗ്യവും നന്മകളും പകർന്നു […]
- [പുതുയുഗത്തിന്റെ ആത്മീയ നായകൻ : ശ്രേഷ്ഠ കാതോലിക്ക മോർ ബസ്സേലിയോസ് ജോസഫ് ബാവ](https://www.jscnews.in/2026/03/9752/): യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുയുഗത്തിൻ്റെ ആത്മീയ നായകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കാതോലിക്കയായി അഭിഷിക്തനായിട്ട് ധന്യതയാർന്ന ഒരു വർഷം പൂർത്തിയാകുന്നു. വചനിപ്പ് പെരുന്നാൾ ദിനമായ മാർച്ച് 25-ന് ഈ സുവർണ്ണ ദിനം ആഘോഷിക്കുമ്പോൾ, സഭയും വിശ്വാസി സമൂഹവും പ്രത്യാശയുടെയും ആത്മീയ ഉണർവിന്റെയും പുതുവെളിച്ചത്തിൽ നിറഞ്ഞിരിക്കുന്നു. മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ദിനമാണ് 2025 മാർച്ച് 25. ലബനോനിലെ ബെയ്റൂട്ടിലുള്ള അച്ചാനെ സെന്റ് മേരീസ് സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിൽ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന കാതോലിക്ക സ്ഥാനാരോഹണം സഭാചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. പരിശുദ്ധാത്മ നിറവിൽ നടന്ന ആ ചടങ്ങ്, പരി. അന്ത്യോഖ്യാ സിംഹാസനവും മലങ്കരയിലെ സുറിയാനി സഭയും തമ്മിലുള്ള പൗരാണിക ബന്ധത്തെ ഒരിക്കൽക്കൂടി അരക്കിട്ടുറപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പ്രതിനിധികളെയും, മലങ്കരയിൽ നിന്നും ലോകത്തിന്റെ […]
- [ഒടുവിൽ, നീതിയുടെ ശബ്ദം മലങ്കരയിൽ](https://www.jscnews.in/2026/03/9748/): നീതിയുടെ ഖജനാവ് പാപ്പരായിട്ടില്ല, നീതിയുടെ ഭണ്ഡാരം ശൂന്യമായിട്ടില്ല, നീതി നദി പോലെ ഒഴുകി… ദൈവത്തിന് സ്തുതി!
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; മാർച്ച് 27, 28 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2026/03/9738/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 മാർച്ച് 27, 28 (വെള്ളി, ശനി) തീയതികളിൽ നടക്കും. പങ്കെടുക്കുന്നവർ മാർച്ച് 27 വെള്ളിയാഴ്ച രാവിലെ 8.30-ന് തന്നെ ഓരോ അംഗത്തിനും 1500/- രൂപ ഫീസോടു കൂടി രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതാണ്. രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ നടക്കുക. കോഴ്സിൽ പങ്കെടുക്കുവാൻ വരുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ ശുപാർശ കത്ത് നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9447157403, 9447171239, 8078508265
- [ഇടയശ്രേഷ്ഠതയുടെ ഒന്നാം വർഷം; ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് ബാവായുടെ ഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം മാർച്ച് 25-ന്](https://www.jscnews.in/2026/03/9733/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെഒന്നാം കാതോലിക്ക സ്ഥാനാരോഹണ വാർഷികം മാർച്ച് 25 ബുധനാഴ്ച നടക്കും. വി. ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാൾ ദിനം കൂടിയായ നാളെ (മാർച്ച് 25) രാവിലെ 7.30-ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന നടക്കും. സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വൈദികരും വിശ്വാസികളും സംബന്ധിക്കും. പശ്ചിമേഷ്യയിലെ നിലവിലുള്ള യുദ്ധസാഹചര്യങ്ങളും അശാന്തിയും കണക്കിലെടുത്ത് ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി, പ്രാർത്ഥനാപൂർവ്വമായ ചടങ്ങുകൾക്ക് മാത്രമാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. 2025 മാർച്ച് 25-നായിരുന്നു ലബനോനിലെ ബെയ്റൂട്ടിലുള്ള അച്ചാനെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ വെച്ച് ചരിത്രപ്രധാനമായ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രത്യേക പ്രതിനിധികൾ, ലോകത്തിലെ […]
- [ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ഹാശാ ആഴ്ച ശുശ്രൂഷകൾ](https://www.jscnews.in/2026/03/9730/)
- [2026 മാർച്ച് 21 : കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തിയ പുണ്യശ്ലോകനായ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ 31-മത് ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2026/03/9725/): കൊല്ലം, നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ‘മ്സബ്രോനോ നാസീഹോ’ കുര്യാക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായുടെ 31-മത് ശ്രാദ്ധപ്പെരുന്നാൾ മാർച്ച് 21 ന് പരിശുദ്ധ സുറിയാനി സഭ കൊണ്ടാടുന്നു. പ്രതിസന്ധി നാളുകളിൽ തെക്കൻ ഭദ്രാസനങ്ങളെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധത്തിൽ ഉറപ്പിച്ചു നിർത്തുവാൻ അക്ഷീണം പരിശ്രമിച്ച പിതാവായിരുന്നു മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത. എം.ജെ.എസ്.എസ്.എ യുടെ പ്രസിഡന്റ് ആയി അനേക വർഷം അദ്ദേഹം പ്രവർത്തിച്ചു. പരിശുദ്ധ പാത്രീയർക്കീസ് ബാവയിൽ നിന്നും ‘മ്സബ്രോനോ നാസീഹോ’ (ഉത്തമ സുവിശേഷകൻ) എന്ന ബഹുമതി ലഭിച്ചിരുന്നു. 1995 മാർച്ച് 21 ന് അഭിവന്ദ്യ പിതാവ് കാലം ചെയ്യുകയും അടൂർ അരമന ചാപ്പലിൽ കബറടക്കപ്പെടുകയും ചെയ്‌തു. പുണ്യശ്ലോകനായ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മേപ്രാൽ പൂതിക്കോട്ട് പായിക്കണ്ടത്തിൽ ചെറിയാൻ ജോർജിന്റെയും അന്നമ്മയുടെയും മകനായി 1935 മെയ് 1 നു ജനിച്ചു. വീയപുരം സെന്റ് തോമസ് സ്കൂൾ, തിരുവല്ല എം.ജി.എം ഹൈസ്കൂൾ, ആലുവ യു.സി കോളേജ്, കോട്ടയം സി.എം.എസ് കോളേജ് എന്നീ […]
- [സുറിയാനി സഭയുടെ സൂര്യതേജസ്സ് അന്ത്യോഖ്യായുടെയും, കിഴക്കോക്കെയുടെയും പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ 12-ാമത് ദുഃഖ്റോനോ ഇന്ന് (മാർച്ച് 21)](https://www.jscnews.in/2026/03/9722/): മലങ്കരയിലെ സുറിയാനി സഭാമക്കളുടെ ഹൃദയത്തിൽ എന്നും സൂര്യതേജസ്സായി നിലനിൽക്കുന്ന പരിശുദ്ധ സാഖാ പ്രഥമൻ പാത്രിർക്കീസ് ബാവായുടെ 12-ാമത് ഓർമ്മപ്പെരുന്നാൾ മാർച്ച് 21 ന് പരിശുദ്ധ സുറിയാനി സഭ ആചരിക്കുന്നു. മുപ്പത്തിമൂന്നര വർഷം വിശുദ്ധ പത്രോസിന്റെ അന്ത്യോഖ്യായിലെ സിംഹാസനത്തിൽ 122-ാമത് പാത്രിയർക്കീസായ പരിശുദ്ധ ബാവ ലാളിത്യം, സന്തോഷം, ആദരം, നിഷ്കളങ്കത എന്നീ ഗുണങ്ങളുടെ വിളനിലമായിരുന്നു. അന്ത്യോഖ്യാ മലങ്കര ബന്ധത്തിന്റെ തീക്ഷ്ണമായ അളവുകോലായിരുന്നു പരിശുദ്ധ ബാവയുമായിട്ടുള്ള ബന്ധം. മലങ്കരയിൽ നടത്തിയ 4 ശ്ലൈഹിക സന്ദർശനങ്ങൾ സഭാ മക്കൾക്ക് ബാവായെ പ്രിയങ്കരനാക്കി. പരിശുദ്ധ ബാവാ തിരുമനസ്സിലെ തേജോമയമായ മുഖം എല്ലാവരുടെയും ഹൃദയത്തിൽ സ്ഥിരപ്രതിഷ്ഠ നേടി. 1995 ലെ സുപ്രീം കോടതി വിധിക്കു ശേഷം എല്ലാം നഷ്ടപ്പെട്ടു എന്ന് ചിന്തിച്ച് മലങ്കരയിലെ ആട്ടിൻ കൂട്ടങ്ങളെ മേയിക്കുന്നതിന് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെ വാഴിച്ചു തന്നത് ആ മഹാസ്നേഹത്തിന്റെ ആഴമാണ് കാണിക്കുന്നത്. ആകമാന സുറിയാനി സഭയിൽ ദീർഘനാൾ നീണ്ട ഭരണ കാലം സിറിയൻ പ്രദേശത്തുണ്ടായ തളർച്ചയെ അതിജീവിച്ച് […]
- [ദൈവനിയോഗിതൻ: ശ്രേഷ്ഠ ഇടയത്വത്തിന്റെ ധന്യമായ ഒന്നാം വർഷം](https://www.jscnews.in/2026/03/9718/): വിശ്വാസവഴികളിൽ അഞ്ചു പതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച ആ ആത്മീയ യാത്ര, ഇന്ന് ശ്രേഷ്ഠ ഇടയത്വത്തിന്റെ ധന്യമായ ഒന്നാം വർഷത്തിന്റെ നിറവിൽ നിൽക്കുന്നു. മാർച്ച് 25 വചനിപ്പ് പെരുന്നാൾ ദിനം ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് ബാവായുടെ ജീവിതത്തിലെ ദൈവനിയോഗത്തിന്റെ സുവർണ്ണ അടയാളങ്ങളാണ്. ചരിത്രവഴികളിലെ ദൈവനിയോഗങ്ങൾ: 1974 മാർച്ച് 25: പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി കണ്ടെത്തിയ ആ ഇടയബാലന് മഞ്ഞിനിക്കര ദയറായിൽ വെച്ച് ശെമ്മാശ്ശപട്ടം നൽകി അനുഗ്രഹിച്ച ധന്യനിമിഷം. 1984 മാർച്ച് 25 : പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുളന്തുരുത്തി മാർത്തോമൻ ചാപ്പലിൽ വെച്ച് ജോസഫ് ശെമ്മാശനെ കശ്ശീശാ പദവിയിലേക്ക് ഉയർത്തിയ ചരിത്ര ദിനം. 2025 മാർച്ച് 25: ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ, ലബനോനിലെ ബെയ്റൂട്ടിലെ സെൻ്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിൽ വെച്ച് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയായി അഭിഷിക്തനായ സുവർണ്ണ […]
- [അന്ത്യോഖ്യാ മലങ്കര ബന്ധത്തിൻ്റെ നിത്യ സ്മാരകം : പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ 96-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/03/9714/): അന്ത്യോഖ്യാ-മലങ്കര ബന്ധത്തിന്റെ നിത്യ സ്മാരകവും പരിശുദ്ധനും പുണ്യവാനുമായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവായുടെ (1854-1930) 96-ാമത് ദുഃഖ്റോനോ പെരുന്നാൾ മാർച്ച് 19-ന് ആചരിക്കും. പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിലും പുണ്യവാന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ദൈവാലയങ്ങളിലും ഭക്തി നിർഭരമായി ഓർമ്മപ്പെരുന്നാൾ കൊണ്ടാടും. പ്രാർത്ഥനാ ജീവിതം കൊണ്ടും ആത്മീയ ജീവിതചര്യകൾ കൊണ്ടും പാണ്ഡിത്യം കൊണ്ടും വിശ്വാസി ഹൃദയങ്ങളിൽ അതുല്യ സ്ഥാനിയായിരുന്നു പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവ. പുണ്യവാന്റെ ലളിത ജീവിതവും നിഷ്കളങ്കവും ആകർഷണീയവുമായ പെരുമാറ്റവും കൃത്യനിഷ്ഠയും നിർമ്മലതയും ഉത്തമ മാതൃകയായിരുന്നു. പരിശുദ്ധനായ ബാവായുടെ അത്ഭുത സിദ്ധികൾ അന്നും ഇന്നും വിശ്വാസി സമൂഹം അനുഭവിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. മലങ്കരയിൽ ഏതാണ്ട് ജീവിതകാലം മുഴുവൻ സത്യവിശ്വാസ സംരക്ഷണത്തിനായി അക്ഷീണം പ്രവർത്തിച്ച പരിശുദ്ധ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവ 1854 ജനുവരി 1-ന് മൊസപൊട്ടോമ്യയിലെ കഫർസൊ ഗ്രാമത്തിൽ ജനിച്ചു. പരീക്ഷണങ്ങൾ നിറഞ്ഞതായിരുന്നു സ്ലീബായുടെ ബാല്യകാലം. ശൈശവത്തിൽ തന്നെ ഒരു […]
- [ഡൽഹി ഭദ്രാസന നോമ്പുകാല വൈദീക ധ്യാനം സമാപിച്ചു](https://www.jscnews.in/2026/03/9709/): ഡൽഹി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിൻ്റെ നോമ്പുകാല വൈദീക ധ്യാനത്തിന് ഡൽഹി സെൻ്റ് പീറ്റേഴ്സ് പാത്രീയർക്കാ കത്തീഡ്രലിൽ സമാപനമായി. മാർച്ച് 17, 18 എന്നീ തീയതികളിലായി നടന്ന ധ്യാനത്തിന് ഭദ്രാസസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഭദ്രാസനത്തിലെ വന്ദ്യ കോർ എപ്പിസ്കോപ്പമാരും, വൈദീക ശ്രേഷ്ഠരും സംബന്ധിച്ചു. ഫാ. തോമസ് റിനു വർഗ്ഗീസ്, ഫാ. സജീവ് വർഗ്ഗീസ് കോശി, ഫാ. ഡോ. മാത്യൂ കെ. മുതലാളി (ധർമ്മ ജ്യോതി സെമിനാരി, ഫരിദാബാദ്) എന്നിവർ ക്ലാസ്സുകൾ നയിച്ചു.
- [വടവുകോട് - കുന്നംകുളം ആർത്താറ്റ് കാൽനട തീർത്ഥയാത്രയ്ക്ക് തുടക്കമായി](https://www.jscnews.in/2026/03/9704/): പുത്തൻകുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയും, അനുഗ്രഹങ്ങളുടെ ഉറവിടമായ പരിശുദ്ധ സ്ലീബാ മോർ ഒസ്താത്തിയോസ് ബാവായുടെ കബറിങ്കലേക്ക് വടവുകോട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും വടവുകോട് – കുന്നംകുളം ആർത്താറ്റ് കാൽനട തീർത്ഥയാത്ര ആരംഭിച്ചു. സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രാർത്ഥിച്ച് ആരംഭിച്ച തീർത്ഥയാത്ര, പഴന്തോട്ടം, എരുമേലി, കിഴക്കമ്പലം, താമരച്ചാൽ പള്ളികൾ സന്ദർശിച്ച് പൂക്കാട്ടുപടി പള്ളിയിൽ വിശ്രമിക്കും. തുടർന്ന് രാത്രി 11:30-ന് ആരംഭിക്കുന്ന തീർത്ഥയാത്ര 19, 20 തിയതികളിൽ വിവിധ പള്ളികൾ സന്ദർശിച്ച് മാർച്ച് 21 ശനിയാഴ്ച വൈകിട്ട് 5:30-ന് ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും, സന്ധ്യാ നമസ്കാരവും നടത്തപ്പെടും.
- [മാർച്ച് 17: കൊച്ചി ഭദ്രാസനത്തിൻ്റെ രണ്ടാമത്തെ ഇടയനായിരുന്ന മുളയിരിക്കൽ പൗലോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ (1910 - 1962) 64-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/03/9692/): മാർച്ച് 17: കൊച്ചി ഭദ്രാസനത്തിൻ്റെ രണ്ടാമത്തെ ഇടയനായിരുന്ന മുളയിരിക്കൽ പൗലോസ് മാർ സേവേറിയോസ് തിരുമേനിയുടെ(1910 – 1962) 64-ാമത് ഓർമ്മപ്പെരുന്നാൾ മാർച്ച് 17-ന് ആചരിക്കുന്നു. കബറിടം : കുന്നംകുളം ആർത്താറ്റ് സെൻ്റ് മേരീസ് സിറിയൻ സിംഹാസന പള്ളി കൊച്ചി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്ത ആയിരുന്ന മോർ സേവേറിയോസ് പൗലോസ് മുളയിരിക്കൽ ചെറായി സെൻ്റ് മേരീസ് വലിയ പള്ളി ഇടവകയിൽ ഇട്ടൂപ്പിന്റെയും ഇളച്ചിയുടെയും മകനായി 1910 നവംബർ 6ന് ജനിച്ചു. ബാല്യത്തിലെ ദൈവ ഭക്തനായി വളർന്ന പൗലോസ് തന്റെ ജീവിതം കർത്താവിന് വേണ്ടി സമർപ്പിക്കുവാൻ തീരുമാനിച്ചു. മാതാപിതാക്കൾ അദേഹത്തിന്റെ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചു. സ്കൂൾ വിദ്യാഭ്യാസ ശേഷം പൗലോസ് 3 വർഷം മുറിമറ്റത്തിൽ ഗീവർഗീസ് അച്ചന്റെ കീഴിൽ സുറിയാനി അഭ്യസിച്ചു. ആലുവയിലെ പരിശുദ്ധ പൗലോസ് മാർ അത്താനാസിയോസ് വലിയ തിരുമേനി പൗലോസിന് 1926-ൽ ആരകുന്നം സെൻ്റ് ജോർജ് പള്ളിയിൽ വെച്ച് ശെമ്മാശ പട്ടം നൽകി. തുടർന്ന് പൗലോസ് ശെമ്മാശ്ശൻ ആലുവ തൃക്കുന്നത്ത് സെമിനാരിയിലേക്ക് താമസം മാറ്റി. […]
- [പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമങ്ങളിലെ കാലോചിതമായ ക്രമീകരണങ്ങൾ സംബന്ധിച്ച ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സർക്കുലർ](https://www.jscnews.in/2026/03/9686/)
- [വെല്ലൂർ സി.എം.സി പ്രവേശനം 2026; യാക്കോബായ സുറിയാനി സഭയുടെ സ്പോൺസറിംഗിന് അപേക്ഷിക്കാം](https://www.jscnews.in/2026/03/9681/): കോട്ടയം ● വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ (സി.എം.സി) 2026-ലെ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന യാക്കോബായ സുറിയാനി സഭാംഗങ്ങൾക്കായി സഭയുടെ സ്പോൺസറിംഗിന് അവസരം. എം.ബി.ബി.എസ്, നഴ്‌സിങ്, അലൈഡ് ഹെൽത്ത് തുടങ്ങി വിവിധ കോഴ്‌സുകളിലേക്കുള്ള സ്പോൺസറിംഗിനായി അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ സഭാംഗങ്ങൾ നിശ്ചിത തീയതികൾക്കുള്ളിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ളവർ www.jacobitesponsorship.com എന്ന വെബ്സൈറ്റിൽ 2026 ഏപ്രിൽ 2-ന് മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണമെന്ന് സ്പോൺസറിങ് ബോഡി സെക്രട്ടറി അറിയിച്ചു. പ്രധാന തീയതികൾ : സ്പോൺസറിംഗുമായി ബന്ധപ്പെട്ട കൂടുതൽ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: വാട്സ്ആപ്പ് നമ്പർ : 9961018037
- [സാൻജോസ് മന്ദിരം കൂദാശ ചെയ്തു; ഉദ്ഘാടനം ഇന്ന്](https://www.jscnews.in/2026/03/9676/): കോട്ടയം ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിന് എതിർവശം നേതാജി റോഡിൽ നിർമ്മിച്ച ‘സാൻജോസ് മന്ദിരം’ കൂദാശ ചെയ്തു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത കൂദാശ കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഭദ്രാസന കൗൺസിൽ, വൈദിക യോഗം എന്നിവയിൽ ഭദ്രാസനത്തിലെ കോർ എപ്പിസ്ക്കോപ്പാമാരും വൈദികരും പങ്കെടുത്തു. ചടങ്ങുകൾക്ക് ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ജോസ് ചെന്നിക്കര നേതൃത്വം നൽകി. കെട്ടിട സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (മാർച്ച് 14, ശനിയാഴ്ച) വൈകിട്ട് 4.30-ന് നടക്കും. അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രജിസ്ട്രേഷൻ – ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ്, എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുനിസിപ്പാലിറ്റി 18-ാം വാർഡ് കൗൺസിലർ ജോഫി മരിയ ജോൺ, അഡ്വ. ഫിൽസൺ മാത്യൂസ് […]
- [യുദ്ധത്തിന്റെ നിഴലിൽ സമാധാനത്തിനായി പ്രാർത്ഥിക്കാം; പ്രാര്‍ത്ഥന ആഹ്വാനവുമായി നോമ്പുകാല യൂറോപ്പ് ഭദ്രാസന വൈദീക യോഗം](https://www.jscnews.in/2026/03/9671/): യൂറോപ്പ് ● ലോകമെമ്പാടും അശാന്തിയുടെ കാർമേഘങ്ങൾ നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ, സമാധാനത്തിനായി ഏകോപിച്ച് പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസനം. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ മാർച്ച് 2-ന് ചേർന്ന നോമ്പുകാല വൈദീക ധ്യാനത്തിലാണ് സമാധാന സന്ദേശം ഉയർത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന യുദ്ധങ്ങൾ നിരപരാധികളുടെ ജീവൻ അപഹരിക്കുകയും വലിയ ദുരിതങ്ങൾ വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിശ്വാസികൾ പ്രാർത്ഥനയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. “യുദ്ധവും അക്രമവും മൂലം കഷ്ടപ്പെടുന്നവർക്കായി നമ്മുടെ ദൈനംദിന പ്രാർത്ഥനകളിൽ പ്രത്യേകമായി ഓർക്കണം. നോമ്പുകാലം ദൈവത്തോടു കൂടുതൽ അടുക്കാനും, ആത്മപരിശോധനയിലൂടെ ജീവിതത്തിൽ നന്മകൾ നിറയ്ക്കാനുമുള്ള സുവർണ്ണാവസരമാണ്,” മെത്രാപ്പോലീത്ത സന്ദേശത്തിൽ വ്യക്തമാക്കി. പ്രാർത്ഥന, ഉപവാസം, ദാനധർമ്മങ്ങൾ എന്നിവയിൽ വിശ്വാസികളെ നയിക്കുന്നതിനൊപ്പം, ഇടവകയുടെ ആത്മീയ വളർച്ചയ്ക്കായി വൈദീകർ സ്വയം ആത്മീയ ഫലങ്ങളിൽ വളരേണ്ടതിന്റെ പ്രാധാന്യവും മെത്രാപ്പോലീത്ത ഊന്നിപ്പറഞ്ഞു. ധ്യാനത്തിന് ശേഷം, ഭദ്രാസനത്തിലെ എല്ലാ ഇടവകകളിലും നടക്കേണ്ട കഷ്ടാനുഭവ […]
- [പൗരോഹിത്യ സുവർണ്ണ ജൂബിലി നിറവിൽ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ](https://www.jscnews.in/2026/03/9667/): മുളന്തുരുത്തി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ്ണ ജൂബിലി നിറവിൽ. പുണ്യശ്ലോകനായ ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചിട്ട് നാളെ (മാർച്ച് 14 ശനി) 50 വർഷം തികയുന്നു. സഭയുടെ വിവിധ മേഖലകളിൽ അരനൂറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന സ്തുത്യർഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. സഭയുടെ കലുഷിതമായ ഘട്ടങ്ങളിൽ വിശ്വാസപോരാട്ടങ്ങൾക്ക് സുധീരമായ നേതൃത്വവും അദ്ദേഹം നൽകി. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രൽ ഇടവാംഗമായ സ്ലീബാ അച്ചൻ 1955 മേയ് 1-ന് ചരിത്രപ്രസിദ്ധമായ കാട്ടുമങ്ങാട്ട് കുടുംബത്തിൽ ജനിച്ചു. 1973 ജൂൺ 6-ന് മഞ്ഞിനിക്കര ദയറായിൽ വെച്ച് പാത്രിയർക്കാ പ്രതിനിധി അഭിവന്ദ്യ മോർ തീമോത്തിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്തയിൽ നിന്ന് കോറൂയോ പട്ടം സ്വീകരിച്ചു. വന്ദ്യ അച്ചനോടൊപ്പം അഭിവന്ദ്യരായ ബന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത എന്നിവർ ഉൾപ്പെടെ […]
- [സെറാംപൂർ സെനറ്റ് എക്യുമെനിക്കൽ കമ്മിറ്റി യോഗം ചേർന്നു; ദൈവശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് പുതിയ കർമ്മപദ്ധതികൾ](https://www.jscnews.in/2026/03/9662/): കൽക്കട്ട ● സെറാംപൂർ കോളേജ് സെനറ്റിന് കീഴിലുള്ള ബോർഡ് ഓഫ് തിയോളജിക്കൽ എഡ്യൂക്കേഷന്റെ (BTESSC) ‘എക്യുമെനിക്കൽ റിലേഷൻസ് ആൻഡ് ചർച്ച് മിനിസ്ട്രി കമ്മിറ്റി’ യോഗം 2026 മാർച്ച് 11-ന് സെറാംപൂരിലെ സെനറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. വിവിധ സഭകളെയും തിയോളജിക്കൽ സെമിനാരികളെയും കോളേജുകളെയും പ്രതിനിധീകരിച്ചുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. സഭകളും തിയോളജിക്കൽ സെമിനാരികളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനും, മാറുന്നസാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസൃതമായ ശുശ്രൂഷാ രീതികളും പരിശീലന സംവിധാനങ്ങളും രൂപപ്പെടുത്തുന്നതിനും യോഗം പ്രത്യേക ഊന്നൽ നൽകി. ദൈവശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തുന്നതിനായി അക്കാദമിക് കൗൺസിലുമായി സഹകരിച്ച് വിപുലമായ കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. സഭകൾ, തിയോളജിക്കൽ കോളേജുകൾ, സഭാബന്ധിത സ്ഥാപനങ്ങൾ, സെക്യുലർ ഏജൻസികൾ എന്നിവയ്ക്കിടയിൽ നിരന്തരമായ ആശയവിനിമയം ഉറപ്പാക്കുക; നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ സഭയ്ക്ക് ആവശ്യമായ ശുശ്രൂഷാ മാതൃകകൾ കണ്ടെത്തി അതിനനുസരിച്ചുള്ള പ്രത്യേക പരിശീലന പരിപാടികൾ നടപ്പിലാക്കുക; വിവിധ സെമിനാരികൾ തമ്മിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എക്സ്ചേഞ്ച് പ്രോഗ്രാം ഉൾപ്പെടെയുള്ള സഹകരണ പദ്ധതികൾ രൂപപ്പെടുത്തുക; […]
- ['മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്'; മലബാർ ഭദ്രാസനത്തിന്റെ സ്നേഹസമ്മാനം വിതരണം ചെയ്തു](https://www.jscnews.in/2026/03/9657/): വയനാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ പദ്ധതിയുടെ ഭാഗമായി ഭദ്രാസനത്തിലെ മുഴുവൻ കുടുംബങ്ങൾക്കും സ്നേഹസമ്മാനമായി തെങ്ങിൻതൈകൾ നൽകുന്നു. ‘മുറ്റത്തൊരു തെങ്ങ്, മുന്നോട്ടൊരു താങ്ങ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ വയനാട്, നീലഗിരി ജില്ലകളിലെ 5,300 കുടുംബങ്ങൾക്കാണ് മികച്ചയിനം തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നത്.കേവലം ഒരു തൈ വിതരണത്തിനപ്പുറം, കാർഷിക സംസ്കൃതിയെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തെങ്ങിൻതൈ എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നുമുള്ള വിശദാംശങ്ങളും ഇതോടൊപ്പം നൽകുന്നുണ്ട്. വളർച്ചയുടെ ഓരോ ഘട്ടവും രേഖപ്പെടുത്തേണ്ടതുമുണ്ട്. ഇതിന് പുറമേ അഞ്ചുവർഷം കഴിഞ്ഞ് വിളവെടുത്താൽ എല്ലാ കുടുംബങ്ങളും ഒരു തേങ്ങാക്കുല ഭദ്രാസനത്തിന് മടക്കി നൽകണം. എല്ലാ കുടുംബങ്ങളിൽ നിന്നും തേങ്ങയെത്തുമ്പോൾ അത് വലിയ വരുമാനമാകുമെന്നും, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും ഭദ്രാസനം കണക്കുകൂട്ടുന്നു. തെങ്ങാണങ്കിൽ വേര് മുതൽ ഓലയും, കൊതുമ്പും തേങ്ങയും വരെ എല്ലാം ഉപയോഗിക്കാനാകുമെന്നതും സവിശേഷതയാണ്. നാളികേര വികസന ബോർഡിൽ നിന്നാണ് വിതരണത്തിന് […]
- [വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പാതിനോമ്പ്](https://www.jscnews.in/2026/03/9643/): രക്ഷാകരമായ വലിയനോമ്പിന്റെ ഇരുത്തിയഞ്ചാം ദിനമായ ഇന്ന് (മാർച്ച് 11) ക്രൈസ്തവ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പാതിനോമ്പ് ആചരിക്കുന്നു. നോമ്പാകുന്ന ആത്മീയ യാത്ര പകുതി ദൂരം പിന്നിടുമ്പോൾ, ഇനിയുള്ള പ്രയാണം കുരിശിൽ നോക്കിയാണെന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം നൽകുന്നത്. യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ വിശുദ്ധ കുർബ്ബാനയും വി. സ്ലീബാ ആഘോഷവും പ്രത്യേക ശുശ്രൂഷയോടെ ദൈവാലയ മധ്യത്തിൽ വി. സ്ലീബാ സ്ഥാപനവും നടന്നു. നോമ്പാകുന്ന യാത്ര പകുതി ദൂരം പിന്നിടുമ്പോൾ ദൈവാലയ മധ്യത്തിൽ കുരിശ് പ്രതിഷ്ഠിക്കുന്നത് സഭയുടെ പൗരാണികമായ ആചാരമാണ്. ഇനിയുള്ള യാത്ര കുരിശിലേക്ക് നോക്കിയാണ്. രക്ഷാകരമായ കർത്താവിന്റെ വി. സ്ലീബായുടെ മഹത്വത്തെ മനസ്സിലാക്കി തരുന്നതാണ് പാതിനോമ്പ്. ഇസ്രായേല്‍ക്കാരുടെ മധ്യേ മോശ പിച്ചളസര്‍പ്പത്തെ നാട്ടുകയും അതിനാല്‍ അഗ്നിസര്‍പ്പത്തിന്‍റെ കടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തതുപോലെ പള്ളിയുടെ അകത്ത് ജയത്തിന്‍റേയും ജീവന്‍റെ അടയാളവുമായ വിശുദ്ധ സ്ലീബാ വച്ചിരിക്കുന്നു. ഇസ്രയേൽ ജനത്തിന്റെ പാളയത്തിന് നടുവിൽ മോശ രക്ഷയുടെ പിച്ചള സർപ്പത്തെ ഉയർത്തിയത് പ്രകാരമാണ് ദൈവാലയങ്ങളുടെ നടുവിൽ കുരിശ് പ്രതിഷ്ഠിക്കുന്നത്. […]
- [മാർച്ച് 9: അങ്കമാലി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അമ്പാട്ട് മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ 135-ാമത് ഓർമ്മ](https://www.jscnews.in/2026/03/9638/): അങ്കമാലി ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന അമ്പാട്ട് മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്തായുടെ 135-ാം ഓർമ്മപ്പെരുന്നാൾ മാർച്ച് 9 ന് ആചരിക്കുന്നു. കബറിടം : അങ്കമാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ അങ്കമാലി അകപ്പറമ്പ് ഇടവകയിൽ അമ്പാട്ട് വടക്കൻ കുടുംബത്തിൽ 1834-ൽ തിരുമേനി ഭൂജാതനായി. പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവായിൽ നിന്ന് ശെമ്മാശപട്ടവും കശ്ശീശ പട്ടവും സ്വീകരിച്ചു. 1876 ഡിസംബർ 10 ന് വടക്കൻ പറവൂർ പള്ളിയിൽ വെച്ച് പരിശുദ്ധ പത്രോസ് നാലാമൻ പാത്രിയർക്കീസ് ബാവ മെത്രാപ്പോലീത്തയായി വാഴിച്ചു. പരിശുദ്ധ പരുമല തിരുമേനിയും ഇതോടൊപ്പമാണ് വാഴിക്കപ്പെട്ടത്. പല സ്ഥലങ്ങളിൽ ദൈവാലയങ്ങൾ സ്ഥാപിക്കുകയും പലർക്കും വൈദിക സ്ഥാനം നൽകുകയും ചെയ്തു. അമ്പാട്ട് തിരുമേനിയുടെ വാത്സല്യ ശിഷ്യന്മാരിൽ ഒരാളായിരുന്നു പരിശുദ്ധ വലിയ തിരുമേനി. അങ്കമാലി ഭദ്രാസനത്തിന്റെ ആസ്ഥാനമാക്കണമെന്ന ആഗ്രഹത്തോടെ അന്ന് യാക്കോബായക്കാർ ആരും ഇല്ലാതിരുന്ന ആലുവായിൽ ഇന്ന് തൃക്കുന്നത്ത് സെമിനാരി ഇരിക്കുന്ന സ്ഥലവും അതിനു ചുറ്റുമുള്ള പുരയിടവും സമ്പാദിച്ചു. ആ സ്ഥലത്ത് ഒരു പള്ളി […]
- [പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ലോക സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന നടത്തും](https://www.jscnews.in/2026/03/9630/): പുത്തൻകുരിശ് ● പശ്ചിമേഷ്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന യുദ്ധങ്ങൾ മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി വിശ്വാസികൾ പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. ഇതുസംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ബാവ ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധഭീതിയിലും അരക്ഷിതാവസ്ഥയിലും വിദേശരാജ്യങ്ങളിൽ കഴിയുന്ന സഹോദരങ്ങളെയും, അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയോടെ കഴിയുന്ന കുടുംബാംഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു. യുദ്ധങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താൻ ലോകനേതാക്കൾ ആത്മാർത്ഥമായി ഇടപെടണമെന്നും ബാവ ആവശ്യപ്പെട്ടു. ഭരണകർത്താക്കൾക്ക് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും മനസ്സ് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. യുദ്ധത്തിൻ്റെ കെടുതികൾ അവസാനിക്കുന്നതുവരെ, സഭയുടെ ദൈവാലയങ്ങളിൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബ്ബാനാനന്തരവും മറ്റു പ്രധാന ആത്മീയ കൂടിവരവുകളിലും ലോകസമാധാനത്തിനായും യുദ്ധത്തിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കായും പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ബാവ വിശ്വാസികൾക്ക് നിർദ്ദേശം നൽകി. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായി ബാവ സന്ദേശത്തിൽ അറിയിച്ചു. […]
- [പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ ലോക സമാധാനത്തിനായി പ്രത്യേക പ്രാർത്ഥന നടത്തും](https://www.jscnews.in/2026/03/9626/): പശ്ചിമേഷ്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന യുദ്ധങ്ങൾ മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുന്ന സാഹചര്യത്തിൽ ലോകസമാധാനത്തിനായി വിശ്വാസികൾ പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. യുദ്ധഭീതിയിലും അരക്ഷിതാവസ്ഥയിലും വിദേശരാജ്യങ്ങളിൽ കഴിയുന്ന സഹോദരങ്ങളെയും, അവരുടെ സുരക്ഷയെ കുറിച്ച് ആശങ്കയോടെ കഴിയുന്ന കുടുംബാംഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ബാവ ഓർമ്മിപ്പിച്ചു. ഭരണകർത്താക്കൾക്ക് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും മനസ്സ് ലഭിക്കട്ടെയെന്ന് ഒന്നായി പ്രാർത്ഥിക്കാം. യുദ്ധത്തിൻ്റെ കെടുതികൾ അവസാനിക്കുന്നതുവരെ, യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുർബ്ബാനാനന്തരവും മറ്റു പ്രധാന ആത്മീയ കൂടിവരവുകളിലും ലോകസമാധാനത്തിനായും യുദ്ധത്തിൽ കഴിയുന്നവരുടെ സുരക്ഷയ്ക്കായും പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ബാവ വിശ്വാസികൾക്ക് നിർദ്ദേശം നൽകി. യുദ്ധക്കെടുതികൾ അനുഭവിക്കുന്ന ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായി ബാവ അറിയിച്ചു.
- [പുണ്യശ്ലോകനായ കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്തായുടെ 35-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/03/9616/): മാർച്ച് 6: പുണ്യശ്ലോകനും പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ മെത്രാപ്പോലീത്തയുമായിരുന്ന അഭിവന്ദ്യ കടവിൽ പൗലോസ് മോർ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ 35-ാമത് ഓർമ്മപ്പെരുന്നാൾ കബറിടം : ചെറിയവാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പുണ്യശ്ലോകനും പണ്ഡിത ശ്രേഷ്ഠനും പൗരസത്യ സുവിശേഷ സമാജത്തിന്റെ പ്രഥമ ഇടയനുമായിരുന്ന കടവിൽ ഡോ. മോർ അത്താനാസിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ 35-ാമത് ഓർമ്മ മാർച്ച് 6 ന് ആചരിക്കുന്നു. 1970 കളിൽ മലങ്കരയിൽ സഭയുടെ പ്രതിസന്ധി ഘട്ടത്തിൽ വാഴിക്കപ്പെട്ട കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത 1915 ജൂൺ 27 ന് വടക്കൻ പറവൂരിലെ സുപ്രസിദ്ധമായ കടവിൽ കുടുംബത്തിൽ ഭൂജാതനായി. ചെറുപ്പം മുതലെ സുവിശേഷ പ്രവർത്തനങ്ങളിലും ഭക്തി ജീവിതത്തിലും തല്പരനായിരുന്ന പൗലോസ് ആലുവ യു.സി. കോളേജിൽ നിന്നും ബി.എ. പാസ്സായി. 1938 ൽ മോർ യൂലിയോസ് ബാവായിൽ നിന്ന് കോറൂയോ പട്ടവും 1944 ൽ പരി. പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയിൽ നിന്ന് കശ്ശീശ പട്ടവും 1947 ൽ മോർ യൂലിയോസ് […]
- [പുണ്യശ്ലോകനായ ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/03/9571/): മാർച്ച് 6: പണ്ഡിത ശ്രേഷ്ഠനും പൗരസ്ത്യ സുവിശേഷ സമാജത്തിൻ്റെയും ഹോണവാർ മിഷൻ്റെയും മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മോർ പോളിക്കാർപ്പോസ് ഗീവർഗീസ് മെത്രാപ്പോലീത്തയുടെ 15-ാമത് ഓർമ്മപ്പെരുന്നാൾ കബറിടം : മംഗലാപുരം ജെപ്പു സെൻ്റ് ആൻ്റണീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പരിപൂർണ്ണമായ ദൈവാശ്രയത്തിന്റെയും മുടക്കമില്ലാത്ത തപസ്യയുടെയും ഫലമായി ദൈവം കൈപിടിച്ചുയർത്തിയ ഒരു വ്യക്തിത്വത്തിനുടമയാണ് പുണ്യശ്ലോകനായ ഗീവർഗീസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത. പത്തനംതിട്ട ചെന്നിത്തല നടയിൽ മാത്യു ഫിലിപ്പോസിന്റെയും ഏലിയാമ്മയുടെയും മകനായി 1933 ഏപ്രിൽ 5 ന് ജനനം. ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കി 1956 ൽ മോർ യൂലിയോസ് ഏലിയാസ് ബാവായിൽ നിന്നും കോറൂയോ പട്ടവും, 1957 ൽ മഞ്ഞിനിക്കര ദയറായിൽ നിന്ന് കശ്ശീശാ പട്ടവും സ്വീകരിച്ചു. 1959 മുതൽ കർണ്ണാടകയിൽ ചിതറിപാർക്കുന്ന സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിൽ അദ്ദേഹം പ്രവർത്തിച്ചു. നല്ല നിലത്തു വീഴുന്ന വിത്തുകൾ നൂറുമേനി ഫലം കൊടുക്കുന്നുവെന്ന തിരുവെഴുത്ത് അഭി. തിരുമേനിയുടെ ജീവിതത്തിൽ നമുക്ക് ദർശിക്കുവാൻ കഴിയും. 1962 ജൂൺ മാസത്തിൽ ഹോണവാർ മിഷൻ്റെ മാനേജരായി […]
- [ഭക്തിസാന്ദ്രമായി പേരൂർ മർത്തശ്‌മൂനി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ; പ്രധാനപ്പെരുന്നാൾ ദിനമായ ആഗസ്റ്റ് ഒന്നിന് വി. ഒൻപതിന്മേൽ കുർബ്ബാന](https://www.jscnews.in/2026/07/11775/): കോട്ടയം ● ആഗോള മർത്തശ്‌മൂനി തീർത്ഥാടന കേന്ദ്രമായ പേരൂർ മർത്തശ്‌മൂനി യാക്കോബായ സുറിയാനി പള്ളിയിൽ ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടെയും, സഹദേന്മാരായ ഏഴുമക്കളുടെയും, ഗുരുവായ മോർ ഏലിയാസറിൻ്റെയും ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവം ആഘോഷിച്ചുവരുന്നു. ജൂലൈ 24 മുതൽ 30 വരെ ദിവസങ്ങളിൽ രാവിലെ 7.30-ന് പ്രഭാതനമസ്‌കാരം, 8.30-ന് വി. മൂന്നിന്മേൽ കുർബ്ബാന, തുടർന്ന് മധ്യസ്ഥപ്രാർത്ഥന, 10-ന് അനുഗ്രഹപ്രഭാഷണം, 10.30-ന് ധൂപപ്രാർത്ഥന, 10.45-ന് ഗാനശുശ്രൂഷ, 11-ന് ധ്യാനയോഗം, 12-ന് ഉച്ചനമസ്കാരം, വൈകിട്ട് 6-ന് സന്ധ്യാനമസ്‌കാരം എന്നിവ നടന്നു. ജൂലൈ 24-ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് പെരുന്നാൾ കൊടിയേറ്റും നിർവഹിച്ചു. തിരുവസ്ത്ര സ്ഥാപനത്തിന്റെ 32-ാം വാർഷികാഘോഷം, ആഗോള മർത്തശ്‌മൂനി യാക്കോബായ സുറിയാനി തീർത്ഥാടന ദൈവാലയ പ്രഖ്യാപനത്തിന്റെ 14-ാം വാർഷികം, മർത്തമറിയം വനിതാസമാജം മേഖലാ സമ്മേളനത്തിന്റെ ഉദ്ഘാടനം എന്നിവ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്നു തുടർന്നുള്ള […]
- [പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത: പൂക്കളെ സ്നേഹിച്ച, വാർദ്ധക്യത്തിലും ഫലം കായ്ച്ച ആചാര്യശ്രേഷ്ഠൻ](https://www.jscnews.in/2026/07/11770/): • ഐസക് ഒസ്താത്തിയോസ് മെത്രാപ്പോലീത്ത സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ മനസ്സ് നിറയെ വലിയ പ്രതീക്ഷകളായിരുന്നു. പഴയ അരമനയുടെ ജനലിനരികിൽ കൈയുള്ള വെളുത്ത ബനിയനും വെള്ള കൈലിയും ധരിച്ച് സ്വന്തം മക്കളെ കാത്തിരിക്കുന്ന പിതാവിനെപ്പോലെ വലിയ തിരുമേനി നിൽക്കുമായിരുന്നു. തിരുമേനിയെ സന്ദർശിക്കാൻ വരുന്നവർ കൊണ്ടുവരുന്ന മിഠായികൾ, കേക്ക്, മറ്റ് മധുരപലഹാരങ്ങൾ എന്നിവയെല്ലാം മേശപ്പുറത്ത് ഭംഗിയായി അടുക്കിവെച്ചിട്ടുണ്ടാകും. എന്നാൽ അവ ലഭിക്കുന്നതിന് ഒരു ചെറിയ വ്യവസ്ഥയുണ്ടായിരുന്നു-ഒരു പൂവ് കൊണ്ടുവരണം. പൂക്കളെ അത്രമേൽ സ്നേഹിച്ച വ്യക്തിയായിരുന്നു പുണ്യശ്ലോകനായ തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത. കുട്ടികൾ സമ്മാനിക്കുന്നപൂക്കളുടെ ഭംഗിക്കും മികവിനും അനുസരിച്ചാകും തിരുമേനി അവർക്കുള്ള മധുരം തിരഞ്ഞെടുക്കുന്നത്. തിരുമേനിയുടെ സമീപത്ത് ഒരു പ്ലേറ്റിൽ വെള്ളമൊഴിച്ച്, പൂക്കളെല്ലാം വളരെ ചാരുതയോടെ കരുതിവെച്ചിരിക്കും. നല്ലൊരു കേക്ക് കഷണം കിട്ടണമെങ്കിൽ ചുവന്ന് തുടുത്തുവിരിഞ്ഞ ഒരു റോസാപ്പൂവ് തന്നെ വേണം. അത്തരം പൂക്കളോട് തിരുമേനിക്ക് ഒരു പ്രത്യേക സ്നേഹമുണ്ടായിരുന്നു; അതിനു ലഭിക്കുന്ന മധുരപലഹാരവും ഏറ്റവും മികച്ചതായിരിക്കും! ഇത് മനസ്സിലാക്കി, സ്കൂളിൽ നിന്ന് മടങ്ങുമ്പോൾ […]
- [സ്റ്റാറ്റൻ ഐലൻഡിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഉജ്ജ്വല സ്വീകരണം; വിശുദ്ധ കുർബ്ബാനയ്ക്കും ശിലാസ്ഥാപന ശുശ്രൂഷകൾക്കും മുഖ്യകാർമികത്വം വഹിച്ചു](https://www.jscnews.in/2026/07/11754/): ന്യൂയോർക്ക് ● അമേരിക്കൻ ഐക്യനാടുകളിൽ ഹ്രസ്വസന്ദർശനം നടത്തിവരുന്ന മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പ്രാദേശിക തലവനും മലങ്കര മെത്രാപ്പോലീത്തായുമായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ ഉജ്ജ്വല വരവേൽപ്പ് നൽകി. അമേരിക്കയിലെ ആദ്യ മലങ്കര ദൈവാലയവും അമേരിക്കൻ അതിഭദ്രാസനത്തിലെ പ്രഥമ ദൈവാലയവുമായ സ്റ്റാറ്റൻ ഐലൻഡ് മോർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽ ജൂലൈ 26-ന് ഞായറാഴ്ച രാവിലെ എത്തിയ ശ്രേഷ്ഠ ബാവായെയും അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപനും പാത്രിയർക്കാ വികാരിയുമായ ആർച്ച് ബിഷപ്പ് അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായെയും പരമ്പരാഗത സുറിയാനി ആചാരപ്രകാരം വൈദികശ്രേഷ്ഠരും ശെമ്മാശന്മാരും വിശ്വാസിസമൂഹവും ചേർന്ന് ഭക്ത്യാദരപൂർവം ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു. ഫാ. ആകാശ് പോൾ, ഫാ. ഗീവർഗീസ് ജേക്കബ് ചാലിശ്ശേരി എന്നിവർ കത്തിച്ച മെഴുകുതിരി സമർപ്പിച്ച് സ്വീകരിച്ചു. തുടർന്ന് ഇടവക ഗായകസംഘം സ്വാഗതഗാനമാലപിച്ചു. തുടർന്ന് നടന്ന പ്രഭാതപ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശ്രേഷ്ഠ ബാവ മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാന മധ്യേ വിശ്വാസികളെ […]
- [നിരണം ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ 'സ്നേഹസ്പർശം' പരിപാടി ശ്രദ്ധേയമായി](https://www.jscnews.in/2026/07/11721/): ആനിക്കാട് (പത്തനംതിട്ട) ● നിരണം ഭദ്രാസന യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആനിക്കാട് സ്ഥിതി ചെയ്യുന്ന “അൻപിൽ” സംഘടിപ്പിച്ച “സ്നേഹസ്പർശം” പരിപാടി ശ്രദ്ധേയമായി. സ്നേഹവും കരുതലും
- [അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനത്തിന് ആത്മീയ സമാപനം; ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ സാന്നിധ്യം സമ്മേളനത്തിന് പ്രൗഢിയായി](https://www.jscnews.in/2026/07/11706/): ന്യൂജഴ്‌സി ● നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് വാർഷിക കുടുംബസമ്മേളനം അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ഓൾഡ് ടാപ്പനിലുള്ള അതിഭദ്രാസന ആസ്ഥാനത്ത് ആത്മീയ നിറവിൽ സമാപിച്ചു.
- [പന്തളം പൂഴിക്കാട്ട് പുതിയ ദൈവാലയത്തിന് അടിസ്ഥാനശിലയിട്ടു](https://www.jscnews.in/2026/07/11704/): പന്തളം (പത്തനംതിട്ട) ● തുമ്പമൺ ഭദ്രാസനത്തിലെ പന്തളം പൂഴിക്കാട്ട് മർത്തശ്മൂനിയമ്മയുടെയും, മക്കളുടെയും, ഗുരു ഏലിയാസറിന്റെയും നാമത്തിൽ നിർമ്മിക്കുന്ന പുതിയ ദൈവാലയത്തിന്റെ അടിസ്ഥാനശിലാകർമം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത അടിസ്ഥാനശില സ്ഥാപിച്ച് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സഹകർമികത്വം വഹിച്ചു. വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ പുതിയ ദൈവാലയത്തിന്റെ നിർമ്മാണം ആത്മീയജീവിതത്തിന് കൂടുതൽ കരുത്തേകുന്നതും, പ്രദേശത്തെ വിശ്വാസ സമൂഹത്തിന്റെ ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കുന്നതുമായ സംരംഭമാണെന്ന് അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത പറഞ്ഞു. പ്രാർത്ഥനകൾക്കും, ആശീർവാദ ശുശ്രൂഷകൾക്കും ശേഷം അടിസ്ഥാനശിലാകർമം പൂർത്തിയാക്കി.
- [മലബാർ ഭദ്രാസനത്തിൻ്റെ 'കൂട്' ഭവനപദ്ധതിക്ക് താളൂരിൽ തുടക്കം; നാല് ഭവനങ്ങളുടെ ശിലാസ്ഥാപനം നിർവഹിച്ചു](https://www.jscnews.in/2026/07/11691/): താളൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനം നടപ്പിലാക്കുന്ന ‘കൂട്’ ജീവകാരുണ്യ ഭവനപദ്ധതിയുടെ ഭാഗമായി താളൂരിൽ നിർമ്മിക്കുന്ന നാല് ഭവനങ്ങളുടെ ശിലാസ്ഥാപന കർമ്മം നടന്നു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത ശിലാസ്ഥാപനം നിർവഹിച്ചു. താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ ആടുപാറ പുത്തൻപുരയിൽ ശ്രീ. ബൈജുവും കുടുംബവും സൗജന്യമായി ദാനം ചെയ്ത താളൂർ മുയൽവയലിലെ സ്ഥലത്താണ് ഭവനങ്ങൾ നിർമ്മിക്കുന്നത്. സമൂഹത്തോടുള്ള ഉത്തരവാദിത്വബോധത്തിൻ്റെയും ജീവകാരുണ്യ മനോഭാവത്തിൻ്റെയും മികച്ച മാതൃകയാണ് ഈ ഭൂമിദാനമെന്ന് ചടങ്ങിൽ വിലയിരുത്തപ്പെട്ടു. ഭവനരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘കൂട്’ ഭവനപദ്ധതി മലബാർ ഭദ്രാസനം നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ നിരവധി കുടുംബങ്ങൾക്ക് പുതിയ ജീവിതത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുങ്ങുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. ശിലാസ്ഥാപന ചടങ്ങിൽ സംസാരിച്ചവർ, സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആത്മീയ ശുശ്രൂഷയ്ക്കൊപ്പം സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻ്റെ ഉത്തമ […]
- [മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ പുതിയ ഓറിയന്റേഷൻ ബാച്ചിന് സ്വീകരണം](https://www.jscnews.in/2026/07/11694/): ഉദയഗിരി ● മലങ്കര സുറിയാനി ഓർത്തഡോക്സ് തിയോളജിക്കൽ (എം.എസ്.ഒ.ടി) സെമിനാരിയിൽ 2026-ലെ പുതിയ ഓറിയന്റേഷൻ ബാച്ചിന് ഹൃദ്യമായ സ്വീകരണം നൽകി. ദൈവവിളിയോട് പ്രതിബദ്ധതയോടെ വൈദിക ശുശ്രൂഷയിലേക്കുള്ള യാത്ര ആരംഭിക്കുന്ന നവാഗതരെ സെമിനാരി കുടുംബം സ്വാഗതം ചെയ്തതോടെ പുതിയ ബാച്ചിന്റെ അക്കാദമിക-ആത്മീയ ജീവിതത്തിന് ഔപചാരിക തുടക്കമായി. സെൻ്റ് എഫ്രേം സെമിനാരി ചാപ്പലിൽ നടന്ന ചടങ്ങ് സെമിനാരി പ്രസിഡൻ്റ് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വൈദിക ശുശ്രൂഷയ്ക്കായി ദൈവം വിളിച്ചവരെന്ന ബോധ്യത്തോടെ പ്രാർത്ഥനയും ആത്മീയ രൂപീകരണവും ദൈവശാസ്ത്ര പഠനവും സഭാശുശ്രൂഷയും സമന്വയിപ്പിച്ചുള്ള പരിശീലന യാത്രയിലേക്കാണ് വിദ്യാർത്ഥികൾ പ്രവേശിക്കുന്നതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ദൈവവിളിയോട് വിശ്വസ്തരായി സഭയ്ക്കും സമൂഹത്തിനും ഫലദായകമായ ശുശ്രൂഷകരായി വളരണമെന്ന് വിദ്യാർത്ഥികളെ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. സെമിനാരി ജീവിതം ആത്മീയ വളർച്ചയുടെയും അച്ചടക്കത്തിന്റെയും വിജ്ഞാനാർജ്ജനത്തിന്റെയും സമഗ്ര രൂപീകരണത്തിന്റെയും കാലഘട്ടമാണെന്നും, ദൈവം ഏൽപ്പിച്ച ദൗത്യത്തിന് വിശ്വസ്തരായി സ്വയം ഒരുക്കപ്പെടണമെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. സെമിനാരി ജീവിതം കേവലം അക്കാദമിക പഠനത്തിൽ ഒതുങ്ങുന്നതല്ലെന്നും, ആത്മീയ […]
- [അമേരിക്കയിൽ സുറിയാനി ആരാധനാക്രമത്തിന്റെ ഭാവി ചർച്ചയായി; ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സാന്നിധ്യത്തിൽ അന്താരാഷ്ട്ര പാനൽ ചർച്ചയും സെമിനാരി ഓഫീസ് ഉദ്ഘാടനവും](https://www.jscnews.in/2026/07/11654/): ന്യൂജേഴ്സി (അമേരിക്ക) ● വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ്-2026-ൻ്റെ ഭാഗമായി “The Challenges of the Liturgy in the USA” (അമേരിക്കയിലെ ആരാധനാക്രമത്തിന്റെ വെല്ലുവിളികൾ) എന്ന വിഷയത്തിൽ ശ്രദ്ധേയമായ പാനൽ ചർച്ച സംഘടിപ്പിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അനുഗ്രഹസാന്നിധ്യത്തിലും അമേരിക്കൻ ദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിലുമാണ് ചർച്ച സംഘടിപ്പിച്ചത്. പാനൽ ചർച്ചയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ ഡയോണീസിയോസ് ജോൺ കവ്വാക്ക് മുഖ്യപ്രഭാഷണം നടത്തി. വടക്കേ അമേരിക്കയിൽ സുറിയാനി ഓർത്തഡോക്സ് സഭ നേരിടുന്ന ആരാധനാക്രമപരവും ശുശ്രൂഷാപരവുമായ വെല്ലുവിളികൾ അദ്ദേഹം വിശദീകരിച്ചു. സുറിയാനി ആരാധനാ പാരമ്പര്യത്തിൻ്റെ സമ്പന്നതയും വിശുദ്ധതയും യാതൊരു വിട്ടുവീഴ്‌ചയും കൂടാതെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതോടൊപ്പം, പുതിയ തലമുറയ്ക്ക് ആരാധനയുടെ ആത്മീയ ആഴവും അർത്ഥവും മനസ്സിലാക്കി […]
- [നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന ഭാരവാഹികൾ ശ്രേഷ്ഠ ബാവായുമായി കൂടിക്കാഴ്ച നടത്തി](https://www.jscnews.in/2026/07/11649/): ന്യൂജേഴ്‌സി ● നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലെ വൈദികരും 2025-2027 കാലയളവിലെ കൗൺസിൽ അംഗങ്ങളും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തി. ന്യൂജേഴ്‌സിയിലെ അതിഭദ്രാസന ആസ്ഥാനത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യെൽദോ മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഭരണസമിതിയുടെ വരുംവർഷങ്ങളിലെ പ്രവർത്തനങ്ങളെക്കുറിച്ചും അതിഭദ്രാസന വികസന പദ്ധതികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.
- [ന്യൂജേഴ്സിയിൽ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന് തുടക്കം; ശ്രേഷ്ഠ കാതോലിക്ക ബാവ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു](https://www.jscnews.in/2026/07/11617/): ന്യൂജേഴ്സി (അമേരിക്ക) ● വടക്കേ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് 2026-ന് ന്യൂജേഴ്സിയിലെ അതിഭദ്രാസന ആസ്ഥാനത്ത് ഭക്തിനിർഭരമായ തുടക്കമായി. സമ്മേളനത്തിൻ്റെ മുഖ്യാതിഥിയായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പതാക ഉയർത്തി സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. “Growing Together in Faith, Fellowship and Service” എന്ന പ്രമേയത്തെ ആസ്പദമാക്കി ജൂലൈ 22 മുതൽ 25 വരെ നടക്കുന്ന സമ്മേളനത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഇടവകകളിൽ നിന്നുള്ള യുവജനങ്ങളും കുടുംബങ്ങളും വൈദികരും സജീവമായി പങ്കെടുക്കുന്നു. വടക്കേ അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കൊപ്പം വിവിധ മെത്രാപ്പോലീത്തമാർ, സഭാപിതാക്കന്മാർ, വൈദികർ, അതിഥി പ്രഭാഷകർ എന്നിവർ സംബന്ധിക്കുന്നുണ്ട്. നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിശുദ്ധ കുർബാന, ആത്മീയ പ്രഭാഷണങ്ങൾ, ബൈബിൾ […]
- [അമേരിക്കയിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഉജ്ജ്വല സ്വീകരണം; ഓറിയന്റൽ ഓർത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സാന്നിധ്യം ശ്രദ്ധേയമായി](https://www.jscnews.in/2026/07/11532/): ന്യൂജേഴ്സി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ അമേരിക്കൻ സന്ദർശനത്തിന്റെ
- [പുണ്യശ്ലോകനായ മോർ ഒസ്‌താത്തിയോസ് തിരുമേനിയുടേയും വന്ദ്യ മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാച്ചൻ്റേയും ശ്രാദ്ധപ്പെരുന്നാൾ നാളെ](https://www.jscnews.in/2026/07/11522/): തിരുവാങ്കുളം ● കൊച്ചി ഭദ്രാസന മുൻ മെത്രാപ്പോലീത്ത പുണ്യശ്ലോകനായ അഭിവന്ദ്യ ഡോ. തോമസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ 26-ാം ശ്രാദ്ധപ്പെരുന്നാളും, ദീർഘകാലം ക്യംതാ സെമിനാരിയിൽ
- [യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല : ശ്രേഷ്ഠ കാതോലിക്ക ബാവ; ഫാമിലി കോൺഫറൻസിന് ആത്മീയത തുടക്കം](https://www.jscnews.in/2026/07/11499/): ന്യൂജേഴ്സി ● യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്നും, ഇപ്പോഴത്തെ യുദ്ധം കൂടുതൽ കെടുതികൾ ഉണ്ടാക്കും മുൻപ് എത്രയും വേഗം അവസാനിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നതായും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. അമേരിക്കൻ മലങ്കര അതിഭദ്രാസന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാൻ എത്തിയ ശ്രേഷ്ഠ ബാവായ്ക്ക് ന്യുയോർക്കിലെ പൊമോണയിൽ അതിഭദ്രാസനം ഒരുക്കിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ ജന്മദിന ആഘോഷവുമായി ചടങ്ങ് മാറി. കാതോലിക്ക ബാവയായി സ്ഥാനാരോഹണത്തിന് ശേഷം ആദ്യമായാണ് ശ്രേഷ്ഠ ബാവ അമേരിക്കയിൽ എത്തുന്നത്. അമേരിക്കയ്ക്കും അമേരിക്കൻ ജനതയ്ക്കും ശ്രേഷ്ഠ ബാവ ആശംസകൾ നേർന്നു. നിങ്ങളിൽ പലരും അമേരിക്കൻ പൗരന്മാരാകാം. എങ്കിലും ഇന്ത്യൻ അമേരിക്കൻ എന്നതാണ് നിങ്ങളുടെ വിശേഷണം. ഇന്ത്യയുടെ നന്മകൾ കൈവിടരുത്. സഭകൾ തമ്മിൽ ഭിന്നതകൾ ഉണ്ടെങ്കിലും ക്രിസ്‌തുവിൽ നാം ഒന്നാണ്. മറ്റു […]
- [ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രഥമ അമേരിക്കൻ സന്ദർശനത്തിന് തുടക്കം; വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം](https://www.jscnews.in/2026/07/11497/): അമേരിക്ക ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രഥമ അമേരിക്കൻ സന്ദർശനത്തിന് തുടക്കമായി. അമേരിക്കയിലെത്തിയ ശ്രേഷ്ഠ ബാവയെ വിമാനത്താവളത്തിൽ നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഊഷ്മളമായി സ്വീകരിച്ചു. ക്നാനായ അതിഭദ്രാസനത്തിലെ അമേരിക്ക, യുകെ, യൂറോപ്പ് സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ സിൽവാനിയോസ് അയൂബ് മെത്രാപ്പോലീത്ത, ഭദ്രാസന-മേഖല ഭാരവാഹികൾ, വൈദീകർ, വിശ്വാസികൾ എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു. തുടർന്ന് അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ ന്യൂജേഴ്‌സിയിലെ ഭദ്രാസന ആസ്ഥാനത്ത് ശ്രേഷ്ഠ ബാവയ്ക്ക് ഔപചാരിക സ്വീകരണം ഒരുക്കും. ജൂലൈ 22 മുതൽ 25 വരെ അവിടെ നടക്കുന്ന 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായും അനുഗ്രഹപ്രഭാഷകനായും ശ്രേഷ്ഠ ബാവ പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി വിവിധ ആത്മീയ, സഭാ, വിശ്വാസി സംഗമങ്ങളിലും ശ്രേഷ്ഠ ബാവ സംബന്ധിക്കുമെന്ന് ഭദ്രാസന ഭാരവാഹികൾ അറിയിച്ചു.
- [ജൂലൈ 22 - പ്രാർത്ഥനാനിർഭരമായി പുണ്യ പിതാവിന്റെ ഹൃദയമിടം](https://www.jscnews.in/2026/07/11495/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ജന്മദിനത്തോടനുബന്ധിച്ച് പുത്തൻകുരിശ് പാത്രിയർക്കാസെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാനയും കബറിടത്തിൽ ധൂപപ്രാർത്ഥനയും ഭക്തിനിർഭരമായി നടന്നു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാനയ്ക്ക് പ്രധാന കാർമികത്വം വഹിച്ചു. തുടർന്ന് അനുസ്മരണ പ്രസംഗം നടത്തി. പിന്നീട് ശ്രേഷ്ഠ പിതാവിന്റെ കബറിടത്തിൽ ധൂപപ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. വൈദികരും സന്യാസിമാരും അനേകം വിശ്വാസികളും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുത്തു. ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവ സ്വർഗീയ മഹത്വത്തിൽ പ്രവേശിച്ചതിനുശേഷമുള്ള രണ്ടാം ജന്മദിനമാണ് ജൂലൈ 22. ജീവിച്ചിരുന്ന കാലത്ത് ഓരോ ജന്മദിനത്തിലും വിശിഷ്ട വ്യക്തികൾ അടക്കം നൂറുകണക്കിന് വിശ്വാസികളാണ് പുത്തൻകുരിശിലെത്തി ശ്രേഷ്ഠ ബാവായെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുകയും ജന്മദിനാശംസകൾ അർപ്പിക്കുകയും ചെയ്തിരുന്നത്. ആ ഓർമ്മകൾ പുതുക്കിക്കൊണ്ടായിരുന്നു ഇത്തവണയും അനേകം വിശ്വാസികൾ പ്രാർത്ഥനാനിർഭരമായി പുണ്യപിതാവിന്റെ കബറിടത്തിലെത്തി പ്രാർത്ഥന അർപ്പിച്ചത്.
- [കരുതലിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായം; കനാൻ വയോജന സംരക്ഷണ വില്ലേജ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; ശ്രേഷ്ഠ ബാവ കൂദാശ നിർവഹിച്ചു](https://www.jscnews.in/2026/07/11482/): കോട്ടയം ● തിരുവഞ്ചൂർ മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം.) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച ‘കനാൻ വയോജന സംരക്ഷണ വില്ലേജ്’ കേരള
- [കലോത്സവ ജഡ്ജസ് ട്രെയിനിംഗ് ക്യാമ്പും പുതിയ ഇടയൻ ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണവും](https://www.jscnews.in/2026/07/11442/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എം.ജെ.എസ്.എസ്.എ) കലോത്സവ മത്സരങ്ങളിൽ വിധികർത്താക്കളായി സേവനം അനുഷ്ഠിക്കുന്നവർക്കായുള്ള പരിശീലന ക്യാമ്പ് പുത്തൻകുരിശ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടത്തപ്പെട്ടു. എം.ജെ.എസ്.എസ്.എ വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ പെരുമ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭി. ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. നവാഭിഷിക്തനായ അഭി. ഗബ്രിയേൽ മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്ക് എം.ജെ.എസ്.എസ്.എയുടെ സ്വീകരണവും അനുമോദനവും നൽകി. എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി എൽദോ ഐസക് സ്വാഗതം ആശംസിച്ച ഉദ്ഘാടന സമ്മേളനത്തിൽ കലോത്സവങ്ങളുടെ ചുമതലയുള്ള സെക്രട്ടറി പി.വി. ജേക്കബ് ആമുഖ സന്ദേശം നൽകി. സെക്രട്ടറിമാരായ അഡ്വ. പി.ഐ. കുര്യാക്കോസ്, അവിനേഷ് തണ്ടാശ്ശേരിൽ, ട്രഷറർ എം.കെ. വർഗീസ്, മുൻ ജനറൽ സെക്രട്ടറിമാരായ ഷെവ. എം.ജെ. മർക്കോസ്, പി.വി. ഏലിയാസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷെവ. ടി.ടി. ജോയി, സി.പി. ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു. ഫാ. സി.യു. എൽദോസ് (ആരാധനാഗീതം), ഫാ. […]
- [സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഏതറ്റം വരെയും പോകും: മുഖ്യമന്ത്രി വി.ഡി. സതീശൻ](https://www.jscnews.in/2026/07/11423/): തിരുവനന്തപുരം ● വർഷങ്ങളായി തുടരുന്ന മലങ്കര സഭാ തർക്കങ്ങൾക്ക് ഈ സർക്കാരിൻ്റെ കാലയളവിൽത്തന്നെ ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ ഏതറ്റം വരെയും പോകുമെന്ന് മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരം മേഖലയുടെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു ശേഷം സെൻ്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ എത്തി ആശംസകൾ നേർത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഭാ തർക്കങ്ങൾ പരിഹരിക്കുക എന്നത് തൻ്റെ വലിയൊരു ആഗ്രഹവും സ്വപ്നമാണെന്നും ഇതിനായി സഭയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇരുവിഭാഗത്തിനും യാതൊരുവിധത്തിലുമുള്ള അഭിമാനക്ഷതവും ഉണ്ടാകാത്ത രീതിയിലുള്ള ഒരു ശാശ്വത പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സഭാ തർക്കങ്ങൾക്കായി നിലവിൽ വലിയ തോതിൽ സമയവും പണവും പാഴായിപ്പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾക്ക് പരിഹാരമായാൽ ഈ സമയവും ധനവും വലിയ തോതിലുള്ള കാരുണ്യപ്രവർത്തനങ്ങൾക്കും മറ്റ് സാമൂഹിക നന്മകൾക്കുമായി വിനിയോഗിക്കാൻ […]
- [തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയായി ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് സ്ഥാനമേറ്റു](https://www.jscnews.in/2026/07/11312/): തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതുതായി രൂപീകരിച്ച തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി ഭക്തി നിർഭരമായ ചടങ്ങിൽ അഭിവന്ദ്യ ഡോ. കുര്യാക്കോസ്
- [ശിശു സഹദാ മോർ കുര്യാക്കോസിന്റെയും മാതാവായ യൂലിത്തി അമ്മയുടെയും ഓർമ്മ ജൂലൈ 15](https://www.jscnews.in/2026/07/11310/): വിശുദ്ധന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞ സഹദാ എന്നറിയപ്പെടുന്ന വിശുദ്ധ കുര്യാക്കോസ് സഹദായുടെയും അമ്മ മോർത്ത് യൂലീത്തിയുടെയും ഓർമ്മ ദിനം. മലങ്കരയിൽ ഏറ്റവും ആദ്യം വിശുദ്ധ മധ്യസ്ഥനായി അംഗീകരിക്കപ്പെടുകയും പേരിൽ പള്ളികൾ സ്ഥാപിക്കപ്പെടുകയും ചെയ്തവരിൽ മുഖ്യസ്ഥാനമുള്ള സഹദാ ആണ് വിശുദ്ധ കുര്യാക്കോസ്. ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ മലങ്കര ക്രൈസ്തവർ തങ്ങളുടെ പേര് ആയി സ്വീകരിച്ചതും ഈ വിശുദ്ധന്റെതു തന്നെ ആയിരുന്നു. മൂന്നു വയസ്സുള്ളപ്പോള്‍ തന്നെ ക്രിസ്തുവിനു വേണ്ടി സ്വന്തം ജീവനെ സമര്‍പ്പിച്ച കുര്യാക്കോസിനും അമ്മയായ യൂലീത്തിക്കും പരിശുദ്ധ സഭയില്‍ സവിശേഷ സ്ഥാനമുണ്ട്. ക്രിസ്തുവിനു മുമ്പ് ജീവിച്ചിരുന്ന മർത്തശ്മൂനിയുടെയും പുത്രന്മാരുടെയും രക്തസാക്ഷിത്വത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇവരുടെ ജീവിത കഥകൾ. വിവിധ ഭാഷകളിലായി Quiricus, Cyriacus, Qyriacus, Kuriakos, Keryakos, Kuriakose, Cyricus, Ciricus, Cyr, Cyriac എന്നൊക്കെയുള്ള പേരുകളില്‍ സഹദാ അറിയപ്പെടുന്നു. പേരിന്റെ അര്‍ഥം “കര്‍ത്താവിന്റേത്, belonging to the Lord “എന്നാണ്. മാതാവായ യൂലീത്തിയെ Julietta, Julitta മുതലായ പേരുകളിലും വിവരിച്ചു കാണുന്നു. ഇവരുടെ […]
- [തിരുവനന്തപുരം മേഖലയുടെ പ്രഥമ മെത്രാപ്പോലീത്തയായി ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നാളെ സ്ഥാനമേൽക്കും](https://www.jscnews.in/2026/07/11303/): തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ശുശ്രൂഷയും, പൊതുസ്വീകരണവും നാളെ (ജൂലൈ 15 ബുധനാഴ്ച) വൈകിട്ട് 4.30-ന് സെക്രട്ടറിയേറ്റിന് സമീപമുള്ള പുന്നൻ റോഡ് സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിലായിരിക്കും സ്ഥാനാരോഹണ ശുശ്രൂഷകൾ നടക്കുക. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാർ സഹകാർമികരായിരിക്കും. തുടർന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ, കേരള നിയമസഭാ സ്പീക്കർ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, എം.പിമാർ, എം.എൽ.എ. മാർ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്ക ബാവ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ. പ്രിൻസ്റ്റൻ ബെൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസി, പാളയം ഇമാം ഡോ. വി. പി. സുഹൈബ് മൗലവി, […]
- [അത്ഭുതദൃശ്യം ഉളവായ തെങ്ങോട് മോർ കുര്യാക്കോസ് സഹദാ ചാപ്പലിൽ ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/07/11300/): കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ തെങ്ങോട് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള അത്ഭുതദൃശ്യം ഉളവായ മോർ കുരാക്കോസ് സഹദാ ചാപ്പലിൽ മോർ കുര്യാക്കോസ് സഹദായുടേയും, മോർത്ത് യൂലിത്തി അമ്മയുടേയും ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായി ആരംഭിച്ചു. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ജൂലൈ 11-ന് രാവിലെ വിശുദ്ധ കുർബ്ബാനനന്തരം കൊടിയേറ്റ് നിർവഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വി. കുർബ്ബാന, സന്ധ്യാപ്രാർത്ഥന എന്നിവ നടന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 14 ചൊവ്വ രാവിലെ 6.30-ന് പ്രഭാതപ്രാർത്ഥന, 7-ന് ഫാ. എൽദോ വർക്കി തൈക്കാനത്തിൻ്റെ കാർമികത്വത്തിൽ വി. കുർബ്ബാന എന്നിവ നടത്തപ്പെടും. വൈകിട്ട് 7-ന് അഭിവന്ദ്യ ഡോ. മോർ കൂറീലോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാനമസ്കാരം, പ്രസംഗം എന്നിവ നടക്കും.തുടർന്ന് ഇടവകയിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം, കൈത്താങ്ങ് ചികിത്സാ സഹായം, പാച്ചോർ നേർച്ച എന്നിവ ഉണ്ടായിരിക്കും. 9.15 -ന് അഖണ്ഡ പ്രാർത്ഥന ആരംഭിക്കും. പ്രധാനപ്പെരുന്നാൾ ദിനമായ ജൂലൈ 15 ബുധൻ രാവിലെ 6-ന് അഖണ്ഡ […]
- [വിശ്വാസം സംശയത്തെ അതിജീവിച്ച് സത്യത്തിലേക്കുള്ള യാത്ര; കുടുംബങ്ങൾ ഗാർഹിക ദൈവാലയങ്ങളാകണം: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/07/11273/): ലണ്ടൻ ● വിശുദ്ധ മോർതോമാശ്ലീഹായെ സംശയത്തിന്റെ പ്രതീകമായല്ല, മറിച്ച് സംശയത്തെ അതിജീവിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ ലോകത്തിനു മുമ്പിൽ “എന്റെ കർത്താവും എന്റെ ദൈവവുമേ” എന്ന്
- [വിശ്വാസപാരമ്പര്യങ്ങൾക്ക് അതീതമായി ദൈവവചനത്തിനായി ഒന്നിക്കണം: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/07/11266/): കോതമംഗലം ● ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലറിയുടെ വാർഷിക സമ്മേളനവും സ്തോത്രശുശ്രൂഷയും സപ്തതി ആഘോഷങ്ങളുടെ സമാപനവും യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. സഭാ വിശ്വാസപാരമ്പര്യങ്ങൾക്ക് അതീതമായി ദൈവവചനത്തിനുവേണ്ടി ക്രൈസ്തവർ ഒന്നായിത്തീരുകയും അതുവഴി ക്രൈസ്തവ ഐക്യം കൂടുതൽ ശക്തിപ്പെടുകയും വേണമെന്ന് ശ്രേഷ്ഠ ബാവ ആഹ്വാനം ചെയ്തു. ദൈവത്തോടൊപ്പം നിൽക്കുമ്പോഴാണ് നമ്മുടെ ജീവിതത്തിലൂടെ ദൈവത്തെ പ്രതിഫലിപ്പിക്കാൻ കഴിയുകയെന്ന് ബാവ പറഞ്ഞു. ദൈവവചന പ്രഘോഷണത്തിന്റെ 70 വർഷങ്ങൾ പൂർത്തിയാക്കുന്ന ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്‌സിലിയറി കൂടുതൽ തീക്ഷ്ണതയോടെയും സമർപ്പണബോധത്തോടെയും പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ട സമയമാണിതെന്നും ബാവ കൂട്ടിച്ചേർത്തു. പുതുപ്പാടി മരിയൻ അക്കാദമിയിൽ നടന്ന സമ്മേളനത്തിൽ ഓക്‌സിലിയറി പ്രസിഡന്റ് അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. കവിത്തോ ജി. ഷിമോ മുഖ്യസന്ദേശം നൽകി. ഓക്‌സിലിയറി വൈസ് […]
- [മണർകാട് കത്തീഡ്രൽ സഹവികാരി ഫാ. കുര്യാക്കോസ് കാലായിൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു](https://www.jscnews.in/2026/07/11244/): മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ സഹവികാരിയായ ഫാ. കുര്യാക്കോസ് കാലായിൽ (72) കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ കൽപ്പനപ്രകാരമായിരുന്നു സ്ഥാനാഭിഷേക ശുശ്രൂഷ. മണർകാട് വി. മർത്തമറിയം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയോടനുബന്ധിച്ച്, പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയാണ് കോർഎപ്പിസ്കോപ്പ സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചത്. കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത സഹകാർമികനായിരുന്നു. കോർ എപ്പിസ്കോപ്പമാർ, റമ്പാന്മാർ, സഹവികാരിമാർ, വൈദികർ, ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്, മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം ഗ്രേസി ജോൺ കരിമ്പന്നൂർ അടക്കം സാമൂഹിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കാലായിൽ നന്ദി […]
- [മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷന്റെ 'കനാൻ വയോജന സംരക്ഷണ വില്ലേജ്' ജൂലൈ 18-ന് ഉദ്ഘാടനം ചെയ്യും](https://www.jscnews.in/2026/07/11226/): കോട്ടയം ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മോർ അന്തോണിയോസ് ഇവാഞ്ചലിക്കൽ മിഷൻ (എ.ഇ.എം) ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി നിർമ്മിച്ച ‘കനാൻ വയോജന സംരക്ഷണ വില്ലേജ്’ ജൂലൈ 18-ന് സമർപ്പിക്കും. സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായത്തിന് തുടക്കമാകുന്ന ചടങ്ങുകൾ ജൂലൈ 18 ശനിയാഴ്ച വൈകിട്ട് മോർ അന്തോണിയോസ് നഗറിൽ നടക്കും. വൈകിട്ട് 3-ന് തിരുവഞ്ചൂർ-ഏറ്റുമാനൂർ ബൈപ്പാസിൽ പുതുതായി നിർമിച്ച മന്ദിരത്തിന്റെ കൂദാശയും, വൈകിട്ട് 4-ന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ജൂബിലി ആഘോഷ ഉദ്ഘാടനവും നടക്കും. മന്ദിര കൂദാശ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ നിർവഹിക്കും. ‘കനാൻ വയോജന സംരക്ഷണ വില്ലേജ്’ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടറും മലങ്കര […]
- [ചരിത്ര നിയോഗവുമായി ശ്രേഷ്ഠ കാതോലിക്ക ബാവ; ലാമ്പത്ത് പാലസിൽ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുമായി കൂടിക്കാഴ്ച നടത്തി](https://www.jscnews.in/2026/07/11306/): ലണ്ടൻ ● മുളന്തുരുത്തി സുന്നഹദോസിന്റെ നൂറ്റമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷയായ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി മോസ്റ്റ് റെവറന്റ് സാറാ മുള്ളലിയുമായി ലണ്ടനിലെ ഔദ്യോഗിക വസതിയായ ലാമ്പത്ത് പാലസിൽ സൗഹൃദസന്ദർശനം നടത്തി. കൂടിക്കാഴ്ചയിൽ, 1876-ലെ മുളന്തുരുത്തി സുന്നഹദോസിന് മുന്നോടിയായി പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ നടത്തിയ ചരിത്രപ്രസിദ്ധമായ ഇംഗ്ലണ്ട് സന്ദർശനം, അന്നത്തെ ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറിയുമായും വിക്ടോറിയ രാജ്ഞിയുമായും നടത്തിയ കൂടിക്കാഴ്ചകൾ, സത്യവിശ്വാസ സംരക്ഷണത്തിനും മലങ്കര സഭയുടെ അവകാശങ്ങൾ നിലനിർത്തുന്നതിനും സുറിയാനി പാരമ്പര്യത്തിന്റെ പരിപാലനത്തിനും വിദ്യാഭ്യാസ-അച്ചടി മേഖലകളുടെ വളർച്ചയ്ക്കുമായി അദ്ദേഹം നിർവഹിച്ച ദീർഘവീക്ഷണമാർന്ന പ്രവർത്തനങ്ങൾ എന്നിവ അനുസ്മരിച്ചു. ആധുനിക ലോകത്തിൽ സഭയും സമൂഹവും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, ക്രിസ്തുവിന്റെ സ്നേഹത്തിലും സാക്ഷ്യത്തിലും സഭകൾ പരസ്പര ഐക്യത്തോടെയും സഹകരണത്തോടെയും മുന്നേറേണ്ടതിന്റെ ആവശ്യകത, എക്യുമെനിക്കൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ […]
- [തിരുവനന്തപുരം മേഖല മെത്രാപ്പോലീത്ത ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ സുന്ത്രോണീസോ ജൂലൈ 15-ന്](https://www.jscnews.in/2026/07/11113/): തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖലയുടെ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ സുന്ത്രോണീസോ
- [ഇ.എ.ഇ തിരുകൊച്ചി മേഖലയുടെ ആദ്യ ജനറൽ ബോഡി യോഗം; പുതിയ ഭരണസമിതി നിലവിൽ വന്നു](https://www.jscnews.in/2026/07/11109/): പെരുമ്പാവൂർ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ സുവിശേഷ സംഘടനയായ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ഓഫ് ദി ഈസ്റ്റ് (EAE) തിരുകൊച്ചി മേഖലയുടെ ആദ്യ ജനറൽ ബോഡി യോഗം പെരുമ്പാവൂർ സെന്റ് തോമസ് ഹെഡ് ഓഫീസ് ചാപ്പലിൽ നടന്നു.തിരുകൊച്ചി മേഖല പ്രസിഡന്റും, ഇ.എ.ഇ ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ ക്രിസോസ്റ്റോമോസ് മാർക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ കല്പനയോടെയാണ് യോഗം ആരംഭിച്ചത്. മെത്രാപ്പോലീത്ത അധ്യക്ഷനായ യോഗത്തിൽ റീജിയന് കീഴിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഇ.എ.ഇ ജനറൽ ബോഡി അംഗങ്ങൾ, ഇടവക ഭാരവാഹികൾ, യുവജന പ്രസ്ഥാനം, സൺഡേ സ്കൂൾ, വനിതാ സമാജം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. റീജിയന്റെ ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത യോഗം, 2026-ലെ ഇ.എ.ഇ റീജിയണൽ അഡ്മിനിസ്ട്രേഷൻ ചട്ടപ്രകാരമായി 15 അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. 2026–2027 വർഷത്തേക്കുള്ള റീജിയൻ സെക്രട്ടറിയായി റവ.ഫാ. തോമസ് മാളിയേക്കൽ, ട്രസ്റ്റിയായി ഡോ. ഷിബു എം. സി., വൈദിക സെക്രട്ടറിയായി റവ.ഫാ. ബേസിൽ ജോസഫ് […]
- [പ്രോ ഓറിയന്റെ ആഭിമുഖ്യത്തിൽ സുറിയാനി പാരമ്പര്യ സഭകളുടെ അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം വിയന്നയിൽ സമാപിച്ചു; പ്രബന്ധം അവതരിപ്പിച്ച് ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/07/11098/): വിയന്ന ● ഓസ്ട്രിയ ആസ്ഥാനമായുള്ള ക്രൈസ്തവ സഭൈക്യ സംഘടനയായ പ്രോ ഓറിയന്റെ (PRO ORIENTE) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സുറിയാനി പാരമ്പര്യ സഭകളുടെ അന്താരാഷ്ട്ര ദൈവശാസ്ത്ര സമ്മേളനം ജൂൺ 29 മുതൽ ജൂലൈ 3 വരെ ഓസ്ട്രിയയിലെ ക്ലോസ്റ്റർനോയ്ബർഗ് ആബെയിൽ നടന്നു. “യൂറോപ്പിൽ ഭവനത്തിൽ – മാതൃദേശങ്ങളുമായി സംവാദത്തിൽ: ആരാധനക്രമ എക്യുമെനിസം” എന്ന പ്രമേയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ സുറിയാനി പാരമ്പര്യമുള്ള വിവിധ സഭകളിലെ മെത്രാപ്പോലീത്തമാർ, മെത്രാന്മാർ, വൈദികർ, ദൈവശാസ്ത്രജ്ഞർ, ഗവേഷകർ, സർവകലാശാല പ്രതിനിധികൾ, റോമിലെ ക്രൈസ്തവ ഐക്യ പ്രോത്സാഹന ഡിക്കാസ്റ്ററിയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. സുറിയാനി പാരമ്പര്യത്തിലെ യുവ അൽമായ നേതാക്കളെയും ശുശ്രൂഷ പ്രവർത്തകരെയും പങ്കെടുപ്പിച്ച പ്രത്യേക ശിൽപശാലയും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. കുടിയേറ്റവും പ്രവാസജീവിതവും യൂറോപ്യൻ സമൂഹങ്ങളിലെ സഭാജീവിതവും എന്ന പശ്ചാത്തലത്തിൽ ആരാധനക്രമം സഭയുടെ ദൈവശാസ്ത്രത്തെയും സഭാസ്വത്വത്തെയും വിശ്വാസസമൂഹ ജീവിതത്തെയും എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന വിഷയത്തിൽ വിവിധ സെഷനുകളിലായി ചർച്ചകളും ദൈവശാസ്ത്ര സംവാദങ്ങളും നടന്നു. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിയന്നയിലെ സുറിയാനി ഓർത്തഡോക്സ് ഇടവക സന്ദർശിച്ച […]
- [ജൂലൈ 5 : താപസശ്രേഷ്‌ഠനായ ദയറോയോ നാസീഹോ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാൾ (1934-2022)](https://www.jscnews.in/2026/07/11078/): പ്രാർത്ഥനയെ ശ്വാസമാക്കി, ത്യാഗത്തെ ജീവിതമാക്കി, സന്യാസത്തെ സാക്ഷ്യമാക്കി ജീവിച്ച മഹാതാപസൻ. പരിശുദ്ധ പരുമല കൊച്ചു തിരുമേനിക്കു ശേഷം മലങ്കര സുറിയാനി സഭ കണ്ട ഏറ്റവും
- [ആത്മീയ ഐക്യത്തിന്റെയും സഭാദൗത്യ നവീകരണത്തിന്റെയും വേദിയായി യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റ് വൈദിക സമ്മേളനം; ബെൽജിയം ഇടവകയ്ക്ക് 'സെൻ്റ് ഗ്രിഗോറിയോസ്' നാമകരണം](https://www.jscnews.in/2026/07/11073/): ബെൽജിയം ● യൂറോപ്പ് പാത്രിയാർക്കൽ വികാരിയേറ്റിന്റെ വൈദിക വാർഷിക ധ്യാനവും വൈദിക സമ്മേളനവും ബെൽജിയത്തിലെ ബ്രൂഗസിൽ നടന്നു. യൂറോപ്പ് ഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയാർക്കൽ വികാരിയുമായ
- [ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാളിന് മലേക്കുരിശ് ദയറായിൽ ഭക്തിനിർഭര തുടക്കം](https://www.jscnews.in/2026/07/10999/): മലേക്കുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചന്റെ നാലാം ശ്രാദ്ധപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കമായി. ജൂലൈ 4, 5 (ശനി, ഞായർ) തീയതികളിലായി നടക്കുന്ന ശ്രാദ്ധാപ്പെരുന്നാളിൻ്റെ ആദ്യദിനമായ ഇന്ന് (ജൂലൈ 4, ശനി) രാവിലെ 7.30-ന് വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വൈകിട്ട് 5.30-ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും. ശ്രാദ്ധപ്പെരുന്നാളിന്റെ പ്രധാന ദിനമായ നാളെ (ജൂലൈ 5, ഞായർ) രാവിലെ 7 മണിക്ക് പ്രഭാതപ്രാർത്ഥനയും 8 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, നേർച്ച എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ദയറാധിപൻ അഭിവന്ദ്യ മോർ ദിയെസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വികാരി വന്ദ്യ കുര്യാക്കോസ് കണിയത്ത് കോറെപ്പിസ്കോപ്പ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും അനുഷ്ഠാനപൂർണമായ ജീവിതത്തിലൂടെയും ത്യാഗനിർഭരമായ സന്യാസവ്രതത്തിലൂടെയും വിശ്വാസികളുടെ ഹൃദയങ്ങളിൽ വിശുദ്ധിയുടെ മാതൃകയായി നിലകൊണ്ട ആത്മീയ ഗുരുവായിരുന്നു ഭാഗ്യസ്മരണാർഹനായ വന്ദ്യ ഫിനെഹാസ് റമ്പാച്ചൻ. ജീവിച്ചിരിക്കുമ്പോൾത്തന്നെ വിശുദ്ധ ജീവിതത്തിന്റെ പ്രതീകമായി ആദരിക്കപ്പെട്ട അദ്ദേഹം, […]
- [സ്ഥാപക വികാരിയെ വരവേറ്റ് ലണ്ടൻ സെന്റ് തോമസ് ഇടവക; ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഉജ്ജ്വല സ്വീകരണം](https://www.jscnews.in/2026/07/10979/): ലണ്ടൻ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് യു.കെയിലെ ലണ്ടൻ ഗാറ്റ്‌വിക് വിമാനത്താവളത്തിൽ സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ പ്രധാന പെരുന്നാൾ ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിക്കുന്നതിനായാണ് ശ്രേഷ്ഠ ബാവ ലണ്ടനിൽ എത്തിയത്. യു.കെ ഭദ്രാസന കൗൺസിൽ ഭാരവാഹികളും, ലണ്ടൻ സെന്റ് തോമസ് യാക്കോബായ പള്ളി വൈദികരും, ഇടവകാംഗങ്ങളും ചേർന്ന് ബാവായ്ക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. ശ്രേഷ്ഠ ബാവായ്ക്കൊപ്പമുണ്ടായിരുന്ന മുൻ യു.കെ. പാത്രിയർക്കൽ വികാരിയായ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയെയും മുംബൈ ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് വർഗീസിനെയും ചടങ്ങിൽ സ്വീകരിച്ചു. സ്വീകരണച്ചടങ്ങിൽ യു.കെ. ഭദ്രാസന സെക്രട്ടറി ഫാ. അബിൻ മർക്കോസ്, മേഖലയിലെ മുതിർന്ന വൈദികൻ വന്ദ്യ രാജു ചെറുവുള്ളിൽ കോർ എപ്പിസ്കോപ്പ, ലണ്ടൻ സെന്റ് തോമസ് പള്ളി വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, ഭദ്രാസന ട്രഷറർ ഷിബി […]
- [വിലവൂർക്കോണം സെന്റ് മേരീസ് പള്ളിയുടെ പുതിയ ദൈവാലയത്തിന് പ്രധാന കട്ടള സ്ഥാപിച്ചു](https://www.jscnews.in/2026/07/10968/): വിലവൂർക്കോണം ● കൊല്ലം ഭദ്രാസനത്തിലെ വിലവൂർക്കോണം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതുതായി നിർമ്മാണം പുരോഗമിക്കുന്ന ദൈവാലയത്തിന്റെ പ്രധാന കട്ടള (ആനവാതിൽ) കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത സ്ഥാപിച്ചു. വികാരി ഫാ. പോൾ മാത്യു നല്ലില, വന്ദ്യ ഗീവർഗീസ് കോണത്ത് കോറെപ്പിസ്കോപ്പ, ട്രസ്റ്റ് ചെയർമാൻ കെ.ജി. തോമസ്, ട്രസ്റ്റി ഷാജൻ ജോർജ്, സെക്രട്ടറി കെ.സി. ചാക്കോ, കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഫാ. പുന്നൂസ് തരകൻ, ഫാ. പോപ്സൺ വർഗീസ്, ഫാ. പ്രിൻസ് പൊന്നച്ചൻ, ഫാ. സഞ്ജയ് ബാബു, ഫാ. പ്രജീഷ് പപ്പൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
- [ഭക്തിനിർഭരമായി വടക്കൻ പറവൂർ പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ; അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ഇരുപതാം സ്ഥാനാരോഹണ വാർഷികം ആഘോഷിച്ചു](https://www.jscnews.in/2026/07/10957/): വടക്കൻ പറവൂർ ● അങ്കമാലി ഭദ്രാസനത്തിലെ വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ആഘോഷിച്ചു. പെരുന്നാളിനോടനുബന്ധിച്ച് നടന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്കും സമർപ്പണ പ്രാർത്ഥനയ്ക്കും ഡൽഹി, യു.എ.ഇ ഭദ്രാസനങ്ങളുടെ അധിപനും, മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് അഭിവന്ദ്യ മെത്രാപ്പോലീതയുടെ മഹാപൗരോഹിത്യത്തിന്റെ ഇരുപതാം വാർഷികം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പരിശുദ്ധ റൂഹായാൽ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അതേ മദ്ബഹായിൽ, ഇരുപത് വർഷങ്ങൾ പൂർത്തിയായ വേളയിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ സാധിച്ചത് ദൈവത്തിന്റെ പ്രത്യേക നിയോഗവും അനുഗ്രഹവുമാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു. 2006 ജൂലൈ 3 ദുഃഖ്റോനോ പെരുന്നാൾ ദിവസമാണ് വടക്കൻ പറവൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ചരിത്ര നിയോഗം നടന്നത്. യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അഞ്ചു മെത്രാപ്പോലീത്തന്മാർ ഒരുമിച്ച് അഭിക്ഷിക്തരാകുന്നത്. ഈ പുണ്യ കർമ്മം നിർവഹിയ്ക്കുവാൻ ദൈവം തിരഞ്ഞെടുത്തത് ഭാഗ്യസ്മരണാർഹനായ […]
- [ജൂലൈ 3 - വിശുദ്ധ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ](https://www.jscnews.in/2026/07/10949/): കർത്താവിന്റെ അരുമശിഷ്യനും ഭാരതത്തിന്റെ അപ്പോസ്തോലനും നമ്മുടെ കാവൽപിതാവുമായ വിശുദ്ധ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാൾ ജൂലൈ 3-ന് പരിശുദ്ധ സഭ ഭക്ത്യാദരപൂർവം ആചരിക്കുന്നു. എ.ഡി. 394-ൽ മൈലാപ്പൂരിൽനിന്ന് വിശുദ്ധന്റെ തിരുശരീരം ഉറഹായിലേക്ക് കൊണ്ടുപോയതിന്റെ 1632-ാം വാർഷികവും വിശുദ്ധന്റെ 1953-ാമത് ഓർമപ്പെരുന്നാളും ഈ സുദിനത്തിൽ ആചരിക്കപ്പെടുന്നു. മൂസലിലെ മാർത്തോമാ ശ്ലീഹായുടെ പള്ളിയിൽ സൂക്ഷിച്ചിരുന്ന വിശുദ്ധന്റെ അസ്ഥി 2013 മുതൽ മോർ മത്തായിയുടെ ദയറായിൽ സംരക്ഷിച്ചുവരുന്നു. നമ്മുടെ കർത്താവും ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ സുവിശേഷസന്ദേശവുമായി ഭാരതത്തിലെത്തിയ മോർ തോമാശ്ലീഹ, അനേകരെ ക്രിസ്തുമാർഗത്തിലേക്ക് നയിച്ചു. തീക്ഷ്ണമായ വിശ്വാസത്തിന്റെയും ഗുരുഭക്തിയുടെയും സമർപ്പണജീവിതത്തിന്റെയും മഹത്തായ മാതൃകയാണ് വിശുദ്ധൻ. തച്ചുശാസ്ത്രത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ‘ദിദിമോസ്’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ‘തോമസ്’ എന്ന പേരിന്റെ അർത്ഥം “ഇരട്ട” എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ മോർ തോമാശ്ലീഹായെക്കുറിച്ചുള്ള പരാമർശങ്ങൾ ഏറെ ശ്രദ്ധേയമാണ്. അപകടം പതിയിരിക്കുന്ന യെരുശലേമിലേക്ക് കർത്താവ് പോകാൻ തീരുമാനിച്ചപ്പോൾ, “അവനോടുകൂടെ മരിക്കുവാൻ നമുക്കും പോകാം” എന്ന് അദ്ദേഹം പറഞ്ഞത് ഗുരുവിനോടുള്ള അചഞ്ചലമായ സ്നേഹത്തിന്റെയും […]
- [സമൂഹത്തെയും സഭയെയും ദൈവരാജ്യ മൂല്യങ്ങളിലേക്ക് നയിക്കുന്ന ഇടയനാകണം മെത്രാപ്പോലീത്ത: ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/07/10945/): പുത്തൻകുരിശ് ● ആധുനിക സമൂഹത്തിലെ ദുഷ്ടശക്തികൾക്കും തെറ്റായ സ്വാധീനങ്ങൾക്കും വഴങ്ങാതെ വിശുദ്ധിയോടെ സഭയെ നയിക്കാനും സമകാലിക ജീവിതസാഹചര്യങ്ങളെ വിവേകത്തോടെ തിരിച്ചറിഞ്ഞ് സഭയെ മുന്നോട്ടു നയിക്കാനും നവാഭിഷിക്തനായ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്തയ്ക്ക് ദൈവകൃപ ലഭിക്കട്ടെയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസിച്ചു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ തൃക്കരങ്ങളാൽ നടന്ന മെത്രാഭിഷേക ശുശ്രൂഷയോടനുബന്ധിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ. ക്രിസ്തുവിന്റെ രക്തത്താൽ സമ്പാദിക്കപ്പെട്ട സഭയെ പരിപാലിക്കുക എന്നതാണ് ഒരു എപ്പിസ്കോപ്പായുടെ പ്രഥമ ദൗത്യമെന്ന് ബാവ ഓർമ്മിപ്പിച്ചു. സഭയിൽ മെത്രാപ്പോലീത്ത പ്രധാനമായും നിർവഹിക്കേണ്ടത് ഇടയശുശ്രൂഷയാണെന്നും, നല്ല ഇടയനായ യേശുക്രിസ്തുവിന്റെ മാതൃക പിന്തുടർന്ന് ആടുകൾക്കുവേണ്ടി ജീവൻ സമർപ്പിക്കുന്ന സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വഴിയിലൂടെയാണ് ആ ശുശ്രൂഷ പൂർത്തിയാകുന്നതെന്നും ബാവ പറഞ്ഞു. അനേകം സാമൂഹിക തിന്മകൾ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മനുഷ്യജീവൻ മാത്രമല്ല, പ്രകൃതിയുടെ നിലനിൽപ്പും ഗുരുതരമായ വെല്ലുവിളികൾ നേരിടുകയാണെന്നും ലാഭേച്ഛയെ അടിസ്ഥാനമാക്കിയുള്ള പ്രകൃതി […]
- [ചെമ്പ് സെൻ്റ് തോമസ് പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2026/07/10934/): ചെമ്പ് ● കണ്ടനാട് ഭദ്രാസനത്തിലെ ചെമ്പ് സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ തോമാശ്ലീഹായുടെ ദുഃഖ്റോനോ പെരുന്നാളിന് തുടക്കമായി. ജൂലൈ 1 ബുധൻ അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ നടന്നവി. മൂന്നിന്മേൽ കുർബ്ബാനയ്ക്കു ശേഷം പെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. വൈകിട്ട് സന്ധ്യാപ്രാർത്ഥനയും വചന ശുശ്രൂഷയും നടന്നു. ഇന്ന് (ജൂലൈ 2 വ്യാഴം) രാവിലെ 7 30-ന് പ്രഭാത പ്രാർത്ഥന, 8-ന് വി. കുർബ്ബാന, വൈകിട്ട് 6.30-ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, പ്രസംഗം, 8-ന് പ്രദക്ഷിണം, 9.15-ന് ആശിർവാദം എന്നിവ നടക്കും. പ്രധാനപ്പെരുന്നാൾ ദിനമായ നാളെ (ജൂലൈ 3 വെള്ളി) രാവിലെ 6-ന് പ്രഭാത പ്രാർത്ഥന, 6.45-ന് വിശുദ്ധ കുർബ്ബാന, 8-ന് പ്രഭാതപ്രാർത്ഥന എന്നിവ നടക്കും. 9-ന് നടക്കുന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും. 10.30-ന് അനുഗ്രഹ പ്രഭാഷണം, […]
- [കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സഭാ ദൗത്യം നിര്‍വഹിക്കുവാന്‍ പുതിയ മെത്രാപ്പോലീത്തയ്ക്ക് കഴിയും: ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/07/10898/): പുത്തന്‍കുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനം-മൂവാറ്റുപുഴ മേഖലയുടെ പുതിയ മെത്രാപ്പോലീത്തയായി വാഴിച്ച അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേല്‍ മെത്രാപ്പോലീത്ത കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സഭയുടെ ദൗത്യം നിറവേറ്റുവാന്‍ കഴിയുമെന്നും, സാമൂഹ്യ-സാംസ്‌കാരിക-കാരുണ്യ മേഖലയില്‍ വിപ്ലവാത്മകമായ മുന്നേറ്റം കുറിക്കുമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. നവാഭിഷിക്തനായ മെത്രാപ്പോലീത്തായെ അനുമോദിച്ചു കൊണ്ട് നടന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബാവ. സീറോ മലബാര്‍ സഭ കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.പരി. സഭയ്ക്കുവേണ്ടി നവാഭിക്ഷിക്തനായ മെത്രാപ്പോലീത്തായ്ക്ക് സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ ചേര്‍ന്ന് ബൊക്കയും, പൂമാലയും നല്‍കി ആദരിച്ചു. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സ്വിറ്റ്‌സര്‍ലന്‍ഡ്-ഓസ്ട്രിയ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ദിവന്നാസിയോസ് ഇസ ഗുര്‍ബൂസ് […]
- [പ്രാര്‍ത്ഥനാ ഗീതങ്ങളുടെയും മണിനാദങ്ങളുടെയും ആത്മീയ അന്തരീക്ഷത്തില്‍ അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേല്‍ മെത്രാപ്പോലീത്ത അഭിഷിക്തനായി](https://www.jscnews.in/2026/07/10895/): പുത്തന്‍കുരിശ് ● പ്രാര്‍ത്ഥനാ ഗീതങ്ങളുടെയും മണിനാദങ്ങളുടെയും വിശ്വാസ ചൈതന്യം തുളുമ്പി നിന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പുതിയ മെത്രാപ്പോലീത്തായെ വാഴിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാല്‍ അങ്കമാലി ഭദ്രാസനം-മൂവാറ്റുപുഴ മേഖലയിലെ സഹായ മെത്രാപ്പോലീത്തയായി അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേല്‍ മെത്രാപ്പോലീത്തായെ വാഴിച്ചു. പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മദിനവും ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിൻ്റെ ശതോത്തര സുവർണ ജൂബിലി സമാപനം ദിനം കൂടിയായ ഇന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ നിര്‍വഹിച്ച പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷയ്ക്കാണ് പുത്തന്‍കുരിശ് സാക്ഷിയായത്. സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായി. പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിച്ച മെത്രാഭിഷേക ശുശ്രൂഷ ഉച്ചയ്ക്ക് 12-ന് സമാപിച്ചു. രാവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായേയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരേയും നിയുക്ത മെത്രാപ്പോലീത്തയെയും ആചാരപരമായി കത്തീഡ്രല്‍ പാഴ്‌സനേജില്‍ നിന്ന് വി. […]
- [ജൂൺ 30 - പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മദിനം](https://www.jscnews.in/2026/07/10889/): ഇന്ന് ജൂൺ 30: നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിൻ്റെ ഭാഗ്യവാന്മാരായ പന്ത്രണ്ട് ശ്ലീഹന്മാരുടെ ഓർമ്മദിനം പരിശുദ്ധ സഭ കൊണ്ടാടുന്നു. ക്രിസ്തു നാഥന്റെ കൽപ്പനയാൽ സഭയെ വളർത്തി ക്രിസ്തുവിൽ നമ്മെ ജനിപ്പിച്ച് വളർത്തിയ പരിശുദ്ധ സഭയുടെ കെട്ടുപണിക്കാരായ വിശുദ്ധ ശ്ലീഹേന്മാരേ ഇന്ന് പരിശുദ്ധ സഭ സ്മരിക്കുന്നു. കർത്താവിന്റ പരസ്യശുശ്രൂഷയുടെ ആരംഭത്തിൽ, മത്സ്യം പിടിച്ചുനടന്നവരെ യേശുക്രിസ്തു തന്റെ ശിഷ്യത്വത്തിലേക്കു വിളിച്ചു. “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. (മത്തായി 4 :18-22) (മർക്കോസ് 1: 16-20, 2 : 14). യേശു പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്തു. പത്രോസ്, അന്ത്രയോസ്, സെബദിയുടെ മകനായ യാക്കോബ്, യോഹന്നാൻ, ഫിലിപ്പോസ്, ബർത്തുൽമായി, തോമസ്, മത്തായി, അൽഫായുടെ മകനായ യാക്കോബ്, തദ്ദായി, എരിവുകാരനായ ശീമോൻ, യൂദാ സ്കറിയോത്ത എന്നിവരെ ക്രിസ്തുവിൻ്റെ നാമത്തിൽ സംസാരിക്കാൻ പ്രത്യേകം നിർദ്ദേശം നൽകി അവരെ അയച്ചു. (മർക്കോസ് 6:7-13). പക്ഷെ ക്രിസ്തുവിനെ ഒറ്റിക്കൊടുത്തു തന്റെ സാക്ഷ്യം നഷ്ടപ്പെടുത്തിയ യൂദാക്ക് പകരം […]
- [മെത്രാപ്പോലീത്താ സ്ഥാനാരോഹണം: പുത്തൻകുരിശിൽ നാളെ വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ](https://www.jscnews.in/2026/06/10885/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്താ സ്ഥാനാരോഹണ ചടങ്ങുകളോട് അനുബന്ധിച്ച് പുത്തൻകുരിശിൽ വിപുലമായ വാഹന പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ (ജൂൺ 30 ചൊവ്വാഴ്ച) രാവിലെ 7.30-നാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനെത്തുന്നവർക്കായി താഴെ പറയുന്ന രീതിയിലാണ് പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്: ▪പാത്രിയർക്കാ സെന്റർ കോമ്പൗണ്ട് ഈ ഭാഗത്ത് വിശിഷ്ട വ്യക്തികൾക്ക് മാത്രമായിരിക്കും പ്രവേശനം.അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, സഭയിലെ മറ്റ് വിശിഷ്ട വ്യക്തികൾ, ബഹുമാനപ്പെട്ട വൈദികർ, ദൃശ്യ-മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾക്ക് മാത്രമായിരിക്കും പാത്രിയർക്കാ സെന്റർ കോമ്പൗണ്ടിൽ പാർക്കിംഗ് അനുവദിക്കുക. ▪വിശ്വാസികളുടെ വാഹനങ്ങൾക്കുള്ള പാർക്കിംഗ് വിവിധ പള്ളികളിൽ നിന്നും വിശ്വാസികളുമായി എത്തുന്ന വലിയ വാഹനങ്ങളും ചെറുവാഹനങ്ങളും താഴെപ്പറയുന്ന നിർദ്ദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്:
- [വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാന്റെ മെത്രാഭിഷേകത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാൽ നിർവഹിക്കപ്പെടുന്ന പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് നാളെ പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സാക്ഷിയാകും](https://www.jscnews.in/2026/06/10881/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നാളെ (ജൂൺ 30, ചൊവ്വാഴ്ച) നടക്കുന്ന വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അങ്കമാലി ഭദ്രാസനത്തിലെ മൂവാറ്റുപുഴ മേഖലയിലെ സഹായ മെത്രാപ്പോലീത്തയായാണ് ഈസ്റ്റ് വാഴപ്പിള്ളി മോർ ഫീലക്സീനോസ് ദയറായിലെ വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാനെ (45) ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മെത്രാഭിഷേകം ചെയ്യുന്നത്. ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവയുടെ തൃക്കരങ്ങളാൽ നിർവഹിക്കപ്പെടുന്ന പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷ എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും മെത്രാഭിഷേക ശുശ്രൂഷയിൽ സഹകാർമികരാകും. നാളെ രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവയെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരെയും നിയുക്ത മെത്രാപ്പോലീത്തയെയും കത്തീഡ്രൽ പാഴ്സനേജിൽ നിന്ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്ക് ആനയിക്കും. തുടർന്ന് രാവിലെ […]
- [ജൂൺ 29 - ശ്ലീഹന്മാരിൽ തലവന്മാരായ ഉന്നതപ്പെട്ട മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/06/10875/): ഇന്ന് ജൂൺ 29. ശ്ലീഹന്മാരിൽ തലവന്മാരായ ഉന്നതപ്പെട്ട മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു. വിശുദ്ധ ശ്ലീഹാ നോമ്പും മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളോടെ അവസാനിക്കുന്നു. “സ്നേഹിതന് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല” എന്ന് അരുളിച്ചെയ്ത കർത്താവിനെ ജീവനേക്കാൾ സ്നേഹിക്കുകയും അവനുവേണ്ടി സ്വന്തം ജീവൻ സമർപ്പിക്കുകയും ചെയ്ത മഹത്തായ രണ്ടു ശ്ലീഹന്മാരാണ് വിശുദ്ധ പത്രോസും വിശുദ്ധ പൗലോസും. ക്രിസ്തുവിന്റെ സഭയ്ക്ക് അടിസ്ഥാനമിട്ട രണ്ട് നെടുംതൂണുകളും സഭാചരിത്രത്തിലെ പ്രകാശഗോപുരങ്ങളുമാണ് ഇവർ. ലോകമെമ്പാടും സഭയെ നയിക്കുകയും പരിപാലിക്കുകയും ചെയ്ത അപ്പസ്തോലിക തീക്ഷ്ണതയുടെ ഉജ്ജ്വല മാതൃകകളാണ് ഈ മഹാന്മാർ. “പത്രോസേ, നീ പാറയാകുന്നു; ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും” എന്ന് അരുളിച്ചെയ്ത മിശിഹാ, തന്റെ സഭയുടെ പ്രഥമ വലിയ ഇടയനായി വിശുദ്ധ പത്രോസിനെ നിയോഗിച്ചു. സഭയെ തീക്ഷ്ണമായി പീഡിപ്പിച്ചിരുന്ന ശൗലിന്റെ മാനസാന്തരവും, പിന്നീട് വിജാതിയരുടെ അപ്പസ്തോലനായ പൗലോസായി മാറിയതും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ നേരിട്ടുള്ള […]
- [ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന് ഇന്ന് 150 വർഷം; ശതോത്തര സുവർണ ജൂബിലി സ്മരണയിൽ പരിശുദ്ധ സഭ](https://www.jscnews.in/2026/06/10872/): 2026 ജൂൺ 27 – മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലുകളിലൊന്നായ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിന് ഇന്ന് 150 വർഷം തികയുന്നു. 1876 ജൂൺ 27 മുതൽ 30 വരെ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ നടന്ന ഈ മഹാസമ്മേളനം, മലങ്കര സഭയുടെ ആത്മീയ, വിശ്വാസ, ഭരണ ചരിത്രത്തിന് പുതിയ ദിശാബോധം നൽകിയ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. മലങ്കരയിൽ ഉടലെടുത്ത വിശ്വാസവ്യതിയാനങ്ങൾ പരിഹരിച്ച് സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതിനായി മലങ്കരയിലെത്തിയ പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവയാണ് മുളന്തുരുത്തി സുന്നഹദോസ് വിളിച്ചുകൂട്ടാൻ കൽപ്പന പുറപ്പെടുവിച്ചത്. അതനുസരിച്ച് മലങ്കരയിലെ വിവിധ ദൈവാലയങ്ങളിൽനിന്ന് വൈദിക-അൽമായ പ്രതിനിധികൾ സുന്നഹദോസിൽ പങ്കെടുത്തു. പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അധ്യക്ഷതയിലും പുലിക്കോട്ടിൽ ജോസഫ് മോർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയുടെയും അബ്ദുള്ള മോർ ഗ്രിഗോറിയോസ് (പിന്നീട് പരിശുദ്ധ അബ്ദുള്ള പാത്രിയർക്കീസ് ബാവ) മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തിലുമായിരുന്നു സുന്നഹദോസ് ചേർന്നത്. ഈ മഹാസമ്മേളനത്തിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു തദ്ദേശവാസിയായിരുന്ന ചാത്തുരുത്തിൽ ഗീവർഗീസ് റമ്പാൻ (പിന്നീട് പരിശുദ്ധ […]
- [സ്വിറ്റ്സർലൻഡ്-ഓസ്ട്രിയ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ദിവന്നാസിയോസ് ഇസ ഗുർബൂസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2026/06/10868/): പുത്തൻകുരിശ് ● സുറിയാനി ഓർത്തഡോക്സ് സഭയിലെ സ്വിറ്റ്സർലൻഡ്-ഓസ്ട്രിയ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ദിവന്നാസിയോസ് ഇസ ഗുർബൂസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബാവായും പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയും, നിയുക്ത മെത്രാപ്പോലീത്ത വന്ദ്യ ഗബ്രിയേൽ റമ്പാച്ചനും ചേർന്ന് മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ജൂൺ 26, 27 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2026/06/10861/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 ജൂൺ 26, 27 (വെള്ളി, ശനി) തീയതികളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. പങ്കെടുക്കുന്നവർ ജൂൺ 26 വെള്ളിയാഴ്ച രാവിലെ 8.30-ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. 1500 രൂപയാണ് കോഴ്സ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കോഴ്‌സ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9778364412 കോഴ്‌സ് ഡയറക്ടർ : ഫാ. എബി വർക്കി – 9447171239
- [മുളന്തുരുത്തി സുന്നഹദോസ് 150-ാം വാർഷികം വിപുലമായി ആചരിക്കും: യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി](https://www.jscnews.in/2026/06/10855/): പുത്തന്‍കുരിശ് ● 1876-ല്‍ മുളന്തുരുത്തിയില്‍ പരി. പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടി 7 ഭദ്രാസനങ്ങള്‍ രൂപീകരിക്കുകയും, സഭയ്ക്ക് ഭരണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. സഭയുടെ ‘മാഗ്നകാര്‍ട്ട’ എന്ന് വിശേഷിപ്പിക്കുന്ന മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാമത് വാര്‍ഷികം യാക്കോബായ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ 2026 നവംബര്‍ മാസം നടത്തുവാന്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ സഭാ മാനേജിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു. പള്ളി പ്രതിപുരുഷയോഗം, പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്, വി. മൂറോന്‍ കൂദാശ, പൊതുസമ്മേളനം അന്ന് രൂപീകരിച്ച 7 ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷികാഘോഷങ്ങള്‍ എന്നിവ നടത്തുവാനും യോഗം നിശ്ചയിച്ചു. യാക്കോബായ സഭയുടെ പള്ളികള്‍ വിശ്വാസ സംരക്ഷണത്തില്‍ നിലനിര്‍ത്തുമെന്നും, സുറിയാനി സഭയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബന്ധമാണെന്നും, ആത്മീകവും ഭൗതീകവുമായ വളര്‍ച്ച ലക്ഷ്യമാക്കി മുന്നേറുവാനും അദ്ധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം മേഖലയിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റീജിയണല്‍ ഓഫീസ് ആരംഭിച്ച് പ്രവര്‍ത്തിക്കുന്നതിന് […]
- [വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാനെ മെത്രാപ്പോലീത്തയായി ജൂൺ 30-ന് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ വാഴിക്കും](https://www.jscnews.in/2026/06/10850/): പുത്തൻകുരിശ് ● ഈസ്റ്റ് വാഴപ്പിള്ളി മോർ ഫീലക്സീനോസ് ദയറായിലെ വന്ദ്യ ഗബ്രിയേൽ കളപ്പുരയിൽ റമ്പാനെ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി ജൂൺ 30-ന് പുത്തൻകുരിശ് പാത്രിയർക്കാസെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ വച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ വാഴിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും മെത്രാഭിഷേക ശുശ്രൂഷയിൽ സഹകാർമികരായിരിക്കും. ജൂൺ 30 ചൊവ്വാഴ്ച രാവിലെ 7 മണിയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായേയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരേയും നിയുക്ത മെത്രാപ്പോലീത്തായേയും പാത്രിയര്‍ക്കാ സെന്ററില്‍ നിന്ന് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലേക്കു ആനയിക്കും. തുടർന്ന് രാവിലെ 7.30-ന് പ്രഭാത പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 8.30-ന് വിശുദ്ധ കുർബ്ബാനയും 9.45-ന് മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷകളും ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെകാതോലിക്കാ സ്ഥാനലബ്ധിക്കുശേഷം നടത്തുന്ന പ്രഥമ മെത്രാപ്പോലീത്ത സ്ഥാനാരോഹണ ശുശ്രൂഷ എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. മെത്രാഭിഷേക വാഴ്ചയ്ക്കുശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ ശ്രേഷ്ഠ ബാവ അദ്ധ്യക്ഷത വഹിക്കും. […]
- [നിർമ്മാണം പുരോഗമിക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബാവ സന്ദർശനം നടത്തി](https://www.jscnews.in/2026/06/10839/): കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ നിർമ്മാണം പുരോഗമിക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയും സന്ദർശനം നടത്തി. ദൈവാലയത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ നേരിൽ വിലയിരുത്തിയ അഭിവന്ദ്യ പിതാക്കന്മാർ, നിർമ്മാണത്തിന്റെ പുരോഗതിയിൽ സന്തോഷം രേഖപ്പെടുത്തുകയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വികാരിമാരെയും ട്രസ്റ്റിമാരെയും കമ്മിറ്റിയംഗങ്ങളെയും വിശ്വാസിസമൂഹത്തെയും അഭിനന്ദിക്കുകയും ചെയ്തു. ദൈവാലയ നിർമാണം വിജയകരമായി പൂർത്തീകരിക്കപ്പെടുന്നതിനായി പ്രത്യേക പ്രാർത്ഥനയും ആശീർവാദവും നൽകുകയും ചെയ്തു. സന്ദർശനം ഇടവകാംഗങ്ങൾക്കും നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളായ ഏവർക്കും ആത്മീയ പ്രചോദനവും അനുഗ്രഹവുമായി മാറി.
- [ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ (1970-2022) നാലാം ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2026/06/10819/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഡൽഹി, മലബാർ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന, സത്യവിശ്വാസ സംരക്ഷണത്തിന്റെ കാവൽഭടനായ ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ കബറിടം സ്ഥിതി ചെയ്യുന്ന കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തൻ പള്ളിയിൽ ജൂൺ 21-ന് ആചരിക്കും. കോട്ടയം ജില്ലയിലെ കുറിച്ചി പകലോമറ്റം അമ്പലക്കടവിൽ കൊച്ചില്ലം കുടുംബത്തിൽ പരേതനായ ചാക്കോ ഏബ്രഹാംമിന്റെയും മറിയാമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായി 1970 ജൂലൈ 23 നാണ് ജനനം. ഇംഗ്ലീഷിലും ഹിന്ദിയിലും ബിരുദാനന്തര ബിരുദവും വേദശാസ്ത്രത്തിൽ ബിരുദവും കരസ്ഥമാക്കി. പുണ്യശ്ലോകനായ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായിൽ നിന്ന് ശെമ്മാശ പട്ടവും കശ്ശീശ സ്ഥാനവും സ്വീകരിച്ചു. നിരണം ഭദ്രാസനത്തിലെ കാവുംഭാഗം സെന്റ് ജോർജ്, മേപ്രാൽ സെന്റ് ജോൺസ്, ചേപ്പാട് സെന്റ് ജോർജ്, കുന്നന്താനം സെന്റ് പീറ്റേഴ്സ്, പുറമറ്റം സെന്റ് ജോർജ്, ആഞ്ഞിലിത്താനം സെന്റ് മേരീസ്, കല്ലൂപ്പാറ സെന്റ് ഗ്രീഗോറിയോസ്, മഴുവങ്ങാട് സെന്റ് മേരീസ് എന്നീ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. 2012 ജനുവരി 2 […]
- [കോട്ടപ്പടി കൽക്കുന്നേൽ പള്ളിയിൽ നവീകരിച്ച കൊടിമരം കൂദാശ ചെയ്തു](https://www.jscnews.in/2026/06/10774/): കോതമംഗലം ● കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി പള്ളിയിൽ നവീകരിച്ച കൊടിമരത്തിന്റെ കൂദാശ കർമ്മം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ നിർവഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഇടവക നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് നവീകരിച്ച കൊടിമര സമർപ്പണം നടത്തിയത്. തുടർന്ന് ശ്രേഷ്ഠ ബാവയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. വൈദികരും, ഇടവക ഭാരവാഹികളും, വിശ്വാസികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പള്ളിയിലെ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ വിഭാവനം ചെയ്ത വൃക്ഷത്തൈ നടീൽ കർമ്മത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ ശ്രേഷ്ഠ ബാവ നിർവഹിച്ചു. പള്ളി അങ്കണത്തിൽ ബാവ വൃക്ഷത്തൈ നട്ടു. ചടങ്ങിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹവികാരി ഫാ. ബെൻ സ്‌റ്റീഫൻ മാത്യു കല്ലുങ്കൽ, ട്രസ്‌റ്റിമാരായ കുര്യാക്കോസ് എം.പി മറ്റമന, എൽദോസ് മാത്യു സി. ചെരകുന്നേൽ പാറപ്പാട്ട് എന്നിവർ നേതൃത്വം നൽകി. ചടങ്ങുകൾക്ക് ശേഷം ശ്രേഷ്ഠ കാതോലിക്ക ബാവ […]
- [പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ മെത്രാപ്പോലീത്തയുടെ 22-ാം ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായി ആചരിച്ചു](https://www.jscnews.in/2026/06/10772/): പത്തനംതിട്ട ● മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായുടെ മുൻ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ജോസഫ് ബന്യാമിൻ മെത്രാപ്പോലീത്തയുടെ 22-ാം ഓർമ്മപ്പെരുന്നാൾ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ ഭക്തിനിർഭരമായി ആചരിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മഞ്ഞിനിക്കര ദയറായുടെ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബി ആര്യാട്ട്, ഫാ. എൽദോസ് വെള്ളരിങ്ങൽ എന്നിവർ സഹകാർമികരായിരുന്നു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മോർ മിലീത്തിയോസ് മെത്രാപ്പോലീത്ത സന്നിഹിതനായിരുന്നു. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും, പുണ്യശ്ലോകരായ സഭാപിതാക്കന്മാരുടെയും കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി. തുടർന്ന് നേർച്ച വിതരണം നടത്തപ്പെട്ടു. വിവിധ ഇടങ്ങളിൽ നിന്ന് എത്തിയ വൈദീകരുടെയും, വിശ്വാസികളുടെ സാന്നിധ്യത്തിൽ ഓർമ്മപ്പെരുന്നാൾ ശുശ്രൂഷകൾ ഭക്ത്യാദരപൂർവം സമാപിച്ചു.
- [എം.ജെ.എസ്.എസ്.എ പുതിയ ഭാരവാഹികൾ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2026/06/10764/): പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ അസ്സോസിയേഷനായ എം.ജെ.എസ്.എസ്.എയുടെ 2026-29 വർഷത്തെ പുതിയ ഭാരവാഹികൾ പുത്തൻകുരിശ് സഭാ ആസ്ഥാനത്തെത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. ശ്രേഷ്ഠ ബാവായും സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ്ജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ്ബ് സി. മാത്യു, മാനേജിംഗ് കമ്മിറ്റി അംഗം ഷെവ. ടി.ടി. ജോയി എന്നിവരും പുതിയ ഭാരവാഹികളെ അനുമോദിച്ചു. എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭി. ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ വരിക്കോലി, ജനറൽ സെക്രട്ടറി എൽദോ ഐസക് ആയങ്കര, സെക്രട്ടറിമാരായ പി.വി. ജേക്കബ്ബ് മൂക്കന്നൂർ, അഡ്വ. പി.ഐ. കുര്യാക്കോസ് കുന്നപ്പിള്ളി, അവിനേഷ് തണ്ടാശ്ശേരിൽ മണർകാട്, ട്രഷറർ എം.കെ. വർഗ്ഗീസ് പള്ളിക്കര എന്നിവരാണ് ബാവായുടെ അനുഗ്രഹാശിസുകൾ ഏറ്റുവാങ്ങിയത്.
- [ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ജൂൺ 20, 21 തീയതികളിൽ](https://www.jscnews.in/2026/06/10751/): കുറിച്ചി ● മലബാർ, ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ നാലാമത് ശ്രാദ്ധപ്പെരുന്നാൾ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പുത്തൻപള്ളിയിൽ ജൂൺ 20, 21 തീയതികളിൽ ഭക്തിനിർഭരമായി ആചരിക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും. ജൂൺ 14 ഞായർ ഉച്ചയ്ക്ക് 2 മണിക്ക് പങ്ങട സെന്റ് മേരീസ് പള്ളിയിലെ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കബറിങ്കൽ നിന്നും പ്രാർത്ഥനയോടെ പതാക സ്വീകരിച്ച് വിവിധ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുറിച്ചി പുത്തൻപള്ളിയിലേക്ക് പതാക ഘോഷയാത്ര നടന്നു. വെള്ളൂർ സെന്റ് സൈമൺസ് പള്ളി, വെള്ളൂർ സെന്റ് തോമസ് പള്ളി, മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ, പുതുപ്പള്ളി സെന്റ് ജോർജ്ജ് പാത്രിയാർക്കൽ സെന്റർ, പാക്കിൽ സെന്റ് തോമസ് പള്ളി, പള്ളം സെന്റ് ഇഗ്നാത്തിയോസ് പള്ളി, കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് […]
- [ഡീക്കൻ ബേസിൽ ബേബി കശ്ശീശ സ്ഥാനത്തേക്ക്](https://www.jscnews.in/2026/06/10747/): തിരുവാങ്കുളം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനത്തിലെ കുലയറ്റിക്കര സെന്റ് ജോർജ് യാക്കോബായ സുറിയാനി സ്ലീബാ പള്ളി ഇടവകാംഗമായ ഡീക്കൻ ബേസിൽ ബേബി നാളെ (ജൂൺ 20 ശനിയാഴ്ച) ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും കൊച്ചി ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ തൃക്കരങ്ങളാൽ കശ്ശീശ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. തിരുവാങ്കുളം സെൻ്റ് ജോർജ് ക്യംതാ കത്തീഡ്രലിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാനയോടെ പട്ടംകൊട ശുശ്രൂഷകൾ ആരംഭിക്കും. കുലയറ്റിക്കര ചിറ്റേത്ത് സി.വി. ബേബിയുടെയും ലിസി ബേബിയുടെയും മകനാണ് ഡീക്കൻ ബേസിൽ. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി.എസ്‌സി കെമിസ്ട്രി ബിരുദവും, ഉദയഗിരി എം.എസ്.ഒ.ടി സെമിനാരിയിൽ നിന്ന് ബി.ഡി (ബാച്ചിലർ ഓഫ് ഡിവിനിറ്റി) ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി ശ്രേഷ്ഠ കാതോലിക്ക ബാവായോടൊപ്പം വിവിധ സഭാ ശുശ്രൂഷകളിൽ സഹായിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആഷ്മ വർഗീസാണ് സഹധർമ്മിണി. ശുശ്രൂഷകൾ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ […]
- [വന്ദ്യ ഡോ. സി.എം മർക്കോസ് കോച്ചേരിൽ കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2026/06/10743/): മേക്കടമ്പ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിലെ സീനിയർ വൈദീകൻ വന്ദ്യ സി.എം മർക്കോസ് കോച്ചേരിൽ കോർ എപ്പിസ്കോപ്പ (65) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്‌കാര ശുശ്രൂഷ ജൂൺ 22 തിങ്കൾ രാവിലെ 9-ന് ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും, അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും കാർമികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ശേഷം 10.30-ന് മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ നടക്കും. ഭൗതികശരീരം ജൂൺ 21 ഞായറാഴ്ച രാവിലെ 10.30-ന് കോട്ടയം കാരിത്താസ് ഹോസ്‌പിറ്റലിലെ മോർച്ചറി ഹാളിൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി 2 മണിയോടെ മൂവാറ്റുപുഴയ്ക്ക് സമീപം മേക്കടമ്പിലുള്ള കോച്ചേരിൽ ഭവനത്തിൽ എത്തിക്കും. 1979-ൽ ശെമ്മാശപട്ടം സ്വീകരിച്ചു. പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ വൈദികപദവിയിലേക്ക് ഉയർത്തി. 2011-ൽ പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കോറെപ്പിസ്കോപ്പ സ്ഥാനം നൽകി. ചണ്‌ഡീഗഡ് സെൻ്റ് ജോർജ്ജ്, ഫരീദാബാദ് സെൻ്റ് ജോർജ്ജ്, ന്യൂഡൽഹി സെൻ്റ് പീറ്റേഴ്‌സ് പാത്രിയർക്കൽ കത്തീഡ്രൽ, ചിക്കാഗോ […]
- [വന്ദ്യ കെ. കുര്യാക്കോസ് കിഴക്കേടത്ത് കോർ എപ്പിസ്കോപ്പ മണർകാട് കത്തീഡ്രൽ വികാരി](https://www.jscnews.in/2026/06/10739/): മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ പുതിയ വികാരിയായി വന്ദ്യ കെ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത് ചുമതലയേറ്റു. കത്തീഡ്രൽ വികാരിയായിരുന്ന വന്ദ്യ ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്തിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ വികാരിയുടെ നിയമനം. മാലംകരയിൽ കിഴക്കേടത്ത് പരേതരായ കോര ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകനാണ്. 1964-ൽ മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ 1964-ൽ കോറൂയോ പട്ടവും 1967-ൽ പൂർണ ശെമ്മാശപട്ടവും 1967 ഫെബ്രുവരി 25-ന് വൈദിക പട്ടവും സ്വീകരിച്ചു. തുടർന്ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ ഇടവക പട്ടക്കാരനും സഹവികാരിയുമായി ചുമതലയേറ്റു. 2001 ജനുവരി 21-ന് കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2002 മുതൽ ദീർഘകാലം യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സെക്രട്ടറിയായി പ്രവർത്തിച്ചു. കിഴക്കൻ മേഖല മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര ആരംഭിക്കുന്നതിന് നേതൃത്വം നൽകി. 25 വർഷം […]
- [ബസേലിയോസ് തോമസ് കാതോലിക്കോസ് ബിബ്ലിക്കൽ അക്കാഡമിയായി പുനർനാമകരണം; പുതിയ പ്രിൻസിപ്പലായി ഫാ. ഷിബു ചെറിയാൻ](https://www.jscnews.in/2026/06/10729/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി സ്ഥാപിതമായ ബിബ്ലിക്കൽ അക്കാഡമിക്ക് “ബസേലിയോസ് തോമസ് കാതോലിക്കോസ് ബിബ്ലിക്കൽ അക്കാഡമി” (ബി.ടി.സി.ബി.എ) എന്ന് നാമകരണം ചെയ്തതായി ശ്രേഷ്‌ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രഖ്യാപിച്ചു. വിശുദ്ധ വേദപുസ്തകവും, പരിശുദ്ധ സഭയുടെ സത്യവിശ്വാസവും, ആരാധനയും, ദൈവശാസ്ത്രവും ആത്മായർക്ക് ആഴത്തിൽ പഠിക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച അക്കാഡമി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നതിൽ ദൈവത്തിന് സ്തുതി അർപ്പിക്കുന്നതായി ശ്രേഷ്ഠ ബാവ വിശ്വാസികൾക്ക് അയച്ച കല്പനയിൽ അറിയിച്ചു. അക്കാഡമിയുടെ പുതിയ പ്രിൻസിപ്പലായി വൈദീക സെമിനാരി അദ്ധ്യാപകനായ കൂളിയാട്ടിൽ ഫാ. ഷിബു ചെറിയാനെ നിയമിച്ചതായും ശ്രേഷ്ഠ ബാവ അറിയിച്ചു. അക്കാഡമിയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച മാരാംകണ്ടത്തിൽ വന്ദ്യ ഡോ. ജോസഫ് കോർഎപ്പിസ്കോപ്പായോട് ബാവ പ്രത്യേക നന്ദി രേഖപ്പെടുത്തി. ബസേലിയോസ് തോമസ് കാതോലിക്കോസ് ബിബ്ലിക്കൽ അക്കാഡമി നടത്തുന്ന വിവിധ പഠനപരിപാടികളിലും കോഴ്സുകളിലും വിശ്വാസികൾ പങ്കുചേർന്ന് പഠിക്കുന്നത് അവരുടെ […]
- [സൺഡേസ്‌കൂൾ അധ്യാപകർ തലമുറകളെ നയിക്കുന്നവർ: ശ്രേഷ്‌ഠ ബാവ; എം.ജെ.എസ്.എസ്.എ.യ്ക്ക് പുതിയ ഭാരവാഹികൾ](https://www.jscnews.in/2026/06/10714/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ അസ്സോസിയേഷനായ എം.ജെ.എസ്.എസ്.എ.യുടെ വാർഷിക പൊതുയോഗം പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ. ഹെഡ്ക്വാർട്ടേഴ്സിൽ നടന്നു. പ്രസിഡന്റ് അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത അധ്യക്ഷതയിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം നിർവഹിച്ചു. സഭയുടെ ദൗത്യം ഫലപ്രദമായി നിർവഹിക്കാനും കുഞ്ഞുങ്ങളെ സഭയോട് ചേർത്തുനിർത്താനും ഐക്യത്തോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കാനും സൺഡേസ്‌കൂൾ അധ്യാപകർക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബാവ ആഹ്വാനം ചെയ്തു. നിസ്തുല്യമായി സഭയിൽ ശുശ്രൂഷ ചെയ്യുന്നവരും വരുംതലമുറകളെ നയിക്കുന്നവരുമാണ് അധ്യാപകരെന്ന് ബാവ ഓർമ്മിപ്പിച്ചു. അഭിവന്ദ്യ ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി. ഏലിയാസ്, സെക്രട്ടറിമാരായ പി.വി. പൗലോസ്, എൻ.എ. ജോസ്, സജീഷ് ടി.വി., ട്രഷറർ യൽദോ ഐസക്, എക്സിക്യൂട്ടീവ് അംഗങ്ങളായ മുൻ ജനറൽ സെക്രട്ടറി ഷെവ. എം.ജെ. മർക്കോസ്, റോയ് തോമസ്, എം.കെ. വർഗീസ്, എ.വി. തങ്കച്ചൻ എന്നിവർ […]
- [സത്യവിശ്വാസത്തിന്റെ കാവൽഭടനും മഞ്ഞിനിക്കര ദയറാധിപനും സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും ആയിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബന്യാമിൻ ജോസഫ് മെത്രാപ്പോലീത്തായുടെ 22-ാമത് ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/06/10709/): സത്യവിശ്വാസത്തിന്റെ വഴികാട്ടി പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് ബെന്യാമിൻ ജോസഫ് മെത്രാപ്പോലീത്ത (1949 – 2004) – കുന്നംകുളം ആർത്താറ്റ് സിംഹാസന പള്ളി ഇടവകയിൽ പനയ്ക്കൽ ഉക്രുവിന്റെയും (ജോസഫ്), താണ്ടുവിന്റെയും മകനായി ബെന്നി (തിരുമേനിയുടെ ബാല്യകാല നാമം) 1949 ജൂൺ 24-ാംതീയതി ജനിച്ചു. ഇരട്ട സഹോദരിയായ ബെറ്റിയെ കൂടാതെ ബെന്നിക്ക് ആറ് സഹോദരന്മാരും, നാല് സഹോദരികളുമുണ്ട്. സ്കൂൾ വിദ്യാഭ്യാസം കുന്നംകുളം എം.ജെ.ഡി ഹൈസ്കൂളിലും, പ്രീഡിഗ്രി ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും, ഗണിതശാസ്ത്രത്തിൽ ഡിഗ്രി പഠനം തൃശൂർ സെന്റ് തോമസ് കോളേജിലും നിർവ്വഹിച്ചു. വിദ്യാർത്ഥിയായിരുന്ന ബെന്നിയെ കുന്നംകുളം സെന്റ് മേരീസ് സിംഹാസന പള്ളി വികാരിയായിരുന്ന (1961-84) ബഹു കെ.വി കുരിയാക്കോസച്ചൻ (പിന്നീട് അഭിവന്ദ്യ യൂലിയോസ് തിരുമേനി) മദ്ബഹായിലെ ശുശ്രൂഷകൾക്കായി പ്രവേശിപ്പിച്ചു. 1972 ൽ മഞ്ഞിനിക്കര ദയറായിൽ വിദ്യാർത്ഥിയായി ചേർന്ന ബെന്നി അൽമേനിയായിരിക്കെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ തിമൊഥിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്തായുടെ സെക്രട്ടറിയായി പ്രവർത്തിച്ചു. 1973 ജൂൺ 15-ാം തീയതി (സ്വർണ്ണവെള്ളിയാഴ്ച്ച) അഭിവന്ദ്യ അഫ്രേം ആബുദി […]
- [മണർകാടിന്റെ ചിരിമുഖം മാഞ്ഞു; വല്യച്ചന് യാത്രയേകി ദേശം; ഇടവകയ്ക്ക് 13 ദിവസത്തെ നോമ്പും ദുഃഖാചരണവും](https://www.jscnews.in/2026/06/10706/): മണർകാട് ● ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയും, മലങ്കര യാക്കോബായ സുറിയാനി സഭയിലെ മുതിർന്ന വൈദികനുമായ ഇ. ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പായുടെ കബറടക്കം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തി. ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും വൈദികരും സഹകാർമ്മികരായിരുന്നു. എപ്പോഴും നിറപുഞ്ചിരിയോടെ വിശ്വാസികൾക്കിടയിൽ ആത്മീയ തേജസായി നിറഞ്ഞുനിന്നിരുന്ന “മണർകാടിന്റെ വല്യച്ചൻ” എന്നറിയപ്പെട്ടിരുന്ന കോർ എപ്പിസ്കോപ്പായുടെ വേർപാട് നാടിന്റെ തീരാദുഃഖമായി മാറി. മണർകാട് ഇടവകയിൽ മാത്രമല്ല, നാനാജാതി മതസ്ഥർക്കിടയിലും പൊതുസമൂഹത്തിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയും സ്വാധീനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ ഒഴുകിയെത്തി. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ കോർ എപ്പിസ്കോപ്പായുടെ ഭവനത്തിലും ദൈവാലയത്തിലും എത്തി അന്ത്യോപചാരം അർപ്പിച്ചു. കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു ചെന്നിക്കര മുഖ്യമന്ത്രിയുടെ അനുസ്മരണ സന്ദേശം വായിച്ചു. […]
- [കുടുംബങ്ങളുടെ ആത്മീയ വളർച്ച സഭയുടെ ശക്തിക്ക് അടിത്തറ: ശ്രേഷ്ഠ ബാവ; കൊച്ചി ഭദ്രാസന കുടുംബയൂണിറ്റ് ഭാരവാഹികളുടെ സംഗമം ‘ശാലേത് 2K26’ ശ്രദ്ധേയമായി](https://www.jscnews.in/2026/06/10685/): തിരുവാങ്കുളം ● കുടുംബങ്ങളുടെ ആത്മീയ വളർച്ചയും സഭയോടുള്ള പ്രതിബദ്ധതയും ശക്തിപ്പെടുമ്പോഴാണ് സഭ കൂടുതൽ കരുത്താർജിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. കൊച്ചി ഭദ്രാസന കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ഇടവകകളിലെ കുടുംബയൂണിറ്റ് ഭാരവാഹികൾക്കായി തിരുവാങ്കുളം ക്യംതാ സെമിനാരിയിൽ സംഘടിപ്പിച്ച ഭദ്രാസനതല കൂട്ടായ്മയായ ‘ശാലേത് 2K26’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബാവ. അപ്പോസ്തോലിക കാലഘട്ടം മുതൽക്കേ നിലനിന്നിരുന്ന ‘ഗാർഹിക സഭ’ എന്ന മഹത്തായ സങ്കൽപ്പം ഇക്കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്ന് ബാവ ചൂണ്ടിക്കാട്ടി. ഓരോ കുടുംബവും ഓരോ സഭയാണ്. സഭകളുടെ യഥാർത്ഥ ആരംഭം കുടുംബങ്ങളിൽ നിന്നാണ് സംഭവിക്കുന്നത്. അപ്പോസ്തോലന്മാരുടെ കാലത്ത് വിശ്വാസികൾ ഒരു കുടുംബമായി ഒത്തുകൂടുകയും, ഉള്ളതെല്ലാം പരസ്പരം പങ്കുവെച്ച് ജീവിക്കുകയും ചെയ്തിരുന്ന ആദിമ സഭാ മാതൃകയിലേക്ക് നമ്മുടെ കുടുംബങ്ങൾ വളരേണ്ടതുണ്ടെന്ന് ബാവ പറഞ്ഞു. കുടുംബജീവിതത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും യുവജനങ്ങളുടെയും കുട്ടികളുടെയും ആത്മീയ വളർച്ചയിൽ കുടുംബങ്ങൾ വഹിക്കേണ്ട നിർണായക പങ്കിനെക്കുറിച്ചും ബാവ സന്ദേശം നൽകി. തുടർന്ന് ഫാ. […]
- [അപ്ലൈഡ് സോഷ്യോളജിയിൽ ഫാ. റെജി മാത്യുവിന് എം.ജി സർവകലാശാല രണ്ടാം റാങ്ക്](https://www.jscnews.in/2026/06/10678/): ചങ്ങനാശ്ശേരി ● മഹാത്മാഗാന്ധി സർവകലാശാലയുടെ 2026-ലെ ബിരുദാനന്തര ബിരുദ പരീക്ഷയിൽ അപ്ലൈഡ് സോഷ്യോളജി വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി ഫാ. റെജി മാത്യു ശ്രദ്ധേയനായി. ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് ഓട്ടോണമസ് കോളേജിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിലെ ആഞ്ഞിലിത്താനം സെന്റ് മേരീസ് ഇടവകാംഗമായ ഫാ. റെജി, പരേതനായ പി.വി. യോഹന്നാന്റെയും മറിയാമ്മ യോഹന്നാന്റെയും മകനാണ്. തിരുവനന്തപുരം കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം നിരണം ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിലും ഷാർജ സെന്റ് മേരീസ് കത്തീഡ്രലിലും തിരുവനന്തപുരം സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ സർവകലാശാലയിൽ നിന്ന് കൗൺസിലിംഗ് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഫാ. റെജി, നിലവിൽ ജോൺ പോൾ II പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തിയോളജി ഓഫ് മാര്യേജ് & ദ ഫാമിലി ലൈസൻഷ്യേറ്റ് പ്രോഗ്രാമിൽ ഉപരിപഠനം തുടരുകയാണ്. നിലവിൽ കല്ലൂപ്പാറ […]
- [സൗമ്യതയുടെ പ്രതീകവും വിശ്വാസസംരക്ഷണത്തിന്റെ കാവൽക്കാരനും - വന്ദ്യ ഇട്ട്യാടത്ത് ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ](https://www.jscnews.in/2026/06/10670/): മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഇ.ടി കുര്യാക്കോസ് കോർ എപ്പിസ്കോപ്പ അച്ചൻ സൗമ്യതയുടെയും ആത്മീയ നേതൃത്വത്തിന്റെയും അനുകമ്പയുടെയും ജീവിക്കുന്ന പ്രതിരൂപമായിരുന്നു. അനുഗ്രഹപൂർണവും കർമ്മനിരതവുമായ അദ്ദേഹത്തിന്റെ ധന്യജീവിതം സഭയ്ക്കും സമൂഹത്തിനും ഒരുപോലെ മാതൃകയായി നിലകൊള്ളുന്നു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ ഭക്തിയും സത്യവിശ്വാസത്തോടുള്ള അർപ്പണബോധവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മുഖമുദ്ര. വിശ്വാസത്തിലും സഭാഭക്തിയിലും ഒരിക്കലും വ്യതിചലിക്കാതെ ഇടവകയെ നയിച്ച ആത്മീയ വൈദികനായിരുന്നു അദ്ദേഹം. സത്യവിശ്വാസത്തിൽ മണർകാട് പള്ളിയെ ഉറപ്പിച്ചു നിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വം ചരിത്രത്തിന്റെ ഭാഗമാണ്. മെത്രാപ്പോലീത്തന്മാരോടും വൈദികരോടും സഭാ സ്ഥാനികളോടും വിശ്വാസസമൂഹത്തോടുമെല്ലാം അദ്ദേഹം പുലർത്തിയ സ്നേഹവും കരുതലും അസാധാരണമായിരുന്നു. മണർകാട് ദേശത്തിന് മുഴുവൻ ഒരു പിതാവിന്റെ സ്ഥാനമാണ് അദ്ദേഹം വഹിച്ചിരുന്നത്. അദ്ദേഹത്തെ സമീപിച്ച എല്ലാവർക്കും ലഭിച്ചിരുന്നത് സ്നേഹപൂർണമായ സ്വീകരണവും ആത്മാർത്ഥമായ പരിഗണനയുമായിരുന്നു. പള്ളിയിലെ പൊതുയോഗങ്ങൾ മുതൽ വിവിധ ഭരണപരമായ […]
- [വന്ദ്യ ഇട്ട്യാടത്ത് ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ സംസ്കാര ശുശ്രൂഷ ജൂൺ 15 തിങ്കളാഴ്ച](https://www.jscnews.in/2026/06/10662/): മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ദീർഘകാല വികാരിയുമായിരുന്ന വന്ദ്യ ഇട്ട്യാടത്ത് ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പായുടെ ഭൗതികശരീരം ജൂൺ 14 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മണർകാട് ആശുപത്രിയിൽനിന്ന് വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും. ജൂൺ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ പ്രാർത്ഥന ആരംഭിക്കും. തുടർന്ന് നഗരികാണിക്കൽ, ദൈവാലയത്തിലെ സംസ്കാര ശുശ്രൂഷകൾ, അനുസ്മരണ സമ്മേളനം, കബറടക്ക ശുശ്രൂഷ എന്നിവ നടക്കും.
- [മണർകാട് പള്ളിയുടെ വല്യച്ചൻ വന്ദ്യ ഈ.ടി. കുര്യാക്കോസ് ഇട്ട്യാടത്ത് കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2026/06/10658/): മണർകാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദീകനും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരിയുമായ വന്ദ്യ ഈ.ടി. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ ഇട്ട്യാടത്ത് (96) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം പിന്നീട്. 1929 ഡിസംബർ 5-ന് ജനിച്ച അദ്ദേഹം 20-ാം വയസ്സിൽ പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസ്യോസ് മെത്രാപ്പോലീത്തയിൽ നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. തുടർന്ന് പുണ്യശ്ലോകനായ പൗലോസ് മോർ പീലക്‌സിനോസ് മെത്രാപ്പോലീത്തയിൽ നിന്ന് കശ്ശീശപ്പട്ടവും സ്വീകരിച്ചു. പിന്നീട് പുണ്യശ്ലോകനായ പെരുമ്പള്ളിൽ ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. പഴയിടത്തുവയലിൽ മാത്യൂ പി. ഏലിയാസ് കോർ എപ്പിസ്കോപ്പായുടെ നിര്യാണത്തെ തുടർന്ന് മണർകാട് കത്തീഡ്രൽ വികാരിയായി ചുമതലയേറ്റു. ദീർഘകാലം പള്ളി വക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ഹോസ്പിറ്റലിന്റെയും മാനേജർ, ഭക്തസംഘടനകളുടെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സഭാജീവിതത്തിലും സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലും നൽകിയ സമർപ്പിത സേവനങ്ങൾ അദ്ദേഹത്തെ വിശ്വാസിസമൂഹത്തിന്റെ പ്രിയങ്കരനാക്കി. […]
- [ലഹരിയുടെ തടവറയിൽ നിന്ന് പ്രത്യാശയുടെ വെളിച്ചത്തിലേക്ക്; വട്ടപ്പാറ 'ഹോപ്പ്' ലഹരി വിമോചന കേന്ദ്രം ശ്രദ്ധേയമാകുന്നു](https://www.jscnews.in/2026/06/10653/): ആരക്കുന്നം ● മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ വട്ടപ്പാറയിൽ പ്രവർത്തിക്കുന്ന ‘ഹോപ്പ്’ (HOPE) ലഹരി വിമോചന കേന്ദ്രം ശ്രദ്ധേയമാകുന്നു. ലഹരിയുടെ ബന്ധനങ്ങളിൽ അകപ്പെട്ടുപോയവരെ കൃത്യമായ ചികിത്സ, കൗൺസിലിംഗ്, ആത്മീയ പിന്തുണ എന്നിവയിലൂടെ സ്നേഹത്തോടെയും കരുതലോടെയും പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ശാസ്ത്രീയമായ ചികിത്സാരീതികളും സ്നേഹപൂർണവും ആത്മീയവുമായ പരിചരണവും സമന്വയിപ്പിച്ചാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ ആത്മീയ നിയന്ത്രണത്തിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ലഹരിക്ക് അടിമപ്പെട്ടവരെ പൂർണമായും അതിൽ നിന്ന് മോചിപ്പിക്കുന്നതിനൊപ്പം തകർന്ന കുടുംബബന്ധങ്ങൾ പുനഃസ്ഥാപിക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ തിരിച്ചെത്തിക്കാനും കേന്ദ്രം വിവിധ സേവനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലഹരിയിൽ നിന്ന് മോചിതരാകാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷിതവും സമാധാനപൂർണവുമായ അന്തരീക്ഷം ഒരുക്കുക, അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുക, നഷ്ടപ്പെട്ട പ്രതീക്ഷകൾക്ക് പുതുജീവൻ നൽകുക എന്നിവയാണ് […]
- [കാനഡയിൽ ആദ്യമായി SCOOCH ആൽബർട്ട യൂണിറ്റ് സമ്മേളനം; ചരിത്രനേട്ടവുമായി എഡ്മൺട്ടണിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ](https://www.jscnews.in/2026/06/10647/): എഡ്മൺട്ടൺ ● കാനഡയിൽ ആദ്യമായി സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് ഓറിയന്റൽ ഓർത്തഡോക്സ് ചർച്ചസ് (SCOOCH) യോഗം സംഘടിപ്പിച്ച് എഡ്മൺട്ടണിലെ സുറിയാനി ഓർത്തഡോക്സ് സഭ ചരിത്രനേട്ടം കുറിച്ചു. ജൂൺ 10-ന് നടന്ന സ്കൂച്ച് (SCOOCH) ആൽബർട്ട യൂണിറ്റിന്റെ പ്രഥമ സമ്മേളനത്തിൽ വിവിധ ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ വൈദികരും അൽമായ നേതാക്കളും പങ്കെടുത്തു. വടക്കേ അമേരിക്കയിലെ മലങ്കര സുറിയാനി ഓർത്തഡോക്സ് അതിഭദ്രാസന മെത്രാപ്പോലീത്തയും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്ത സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വടക്കേ അമേരിക്കയിലെ ‘സ്കൂച്ച്’ കോർ ഡെലിഗേറ്റ് ടീമംഗം കൂടിയായ മെത്രാപ്പോലീത്ത, സഭകൾ നേരിടുന്ന പൊതുവായ വെല്ലുവിളികൾ, പരസ്പര സഹകരണം, ഐക്യം, സൗഹൃദം എന്നിവ സംബന്ധിച്ച പ്രാരംഭ ചർച്ചകൾക്ക് നേതൃത്വം നൽകി. ഭാവി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സമ്മേളനത്തിൽ താൽക്കാലിക കമ്മിറ്റി രൂപീകരിച്ചു. ഫാ. റെവിസ് റോഫായേൽ (ചെയർമാൻ), ഫാ. തോമസ് കെ. പൂതിക്കോട്ട് (സെക്രട്ടറി), ഫാ. പൗലോസ് ടെകസ്റ്റേ (കോ-ഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കോപ്റ്റിക് ഓർത്തഡോക്സ്, എറിത്രിയൻ […]
- [മുംബൈ ഭദ്രാസന വൈദീക യോഗം നെരൂളിൽ നടന്നു](https://www.jscnews.in/2026/06/10640/): നെരൂൾ ● മുംബൈ ഭദ്രാസനത്തിന്റെ വൈദീക യോഗം ജൂൺ 11 വ്യാഴാഴ്ച നെരൂൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്നു. ഭദ്രാസനത്തിലെ വൈദീകരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ, ഭദ്രാസനത്തിലെ മുതിർന്ന വൈദീകനായ വന്ദ്യ ജേക്കബ് കൊച്ചേരിൽ കോർ എപ്പിസ്കോപ്പ ഷാൾ അണിയിച്ച് അഭിവന്ദ്യ മെത്രാപ്പോലീത്തയെ സ്വീകരിച്ചു. യോഗത്തിൽ വൈദീക സെക്രട്ടറി ഫാ. ജോസഫ് വാഴയിൽ, ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കാതുരുത്തേൽ എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിന്റെ ആത്മീയ, ശുശ്രൂഷാപര, ഭരണപര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുകയും ഭാവി പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദേശങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്തു. വൈദീകരുടെ സജീവ പങ്കാളിത്തവും സഹകരണവും കൊണ്ട് ശ്രദ്ധേയമായ യോഗം പ്രാർത്ഥനയോടെയും ആശീർവാദത്തോടെയും സമാപിച്ചു.
- [ജൂൺ 11 : പുണ്യശ്ലോകനായ മോർ അത്താനാസിയോസ് ശെമവൂൻ](https://www.jscnews.in/2026/06/10630/): ജൂൺ 11 – പരിശുദ്ധ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി വന്ന് വളരെ കഷ്‌ടപ്പാടുകൾ സഹിച്ച് മലങ്കരയിൽ എത്തി സത്യവിശ്വാസം നിലനിർത്തിയ പുണ്യശ്ലോകനായ മോർ ശെമവൂൻ അത്താനാസിയോസ് തിരുമേനിയുടെ 137-മത് ഓർമ്മപ്പെരുന്നാൾ ഇന്ന് ആചരിക്കുന്നു. 1849-ൽ പരിശുദ്ധ യാക്കോബ് ദ്വിതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിലേക്കയച്ച മോർ അത്താനാസിയോസ് സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ കൂടെയാണ് വന്ദ്യ ശെമവൂൻ റമ്പാച്ചൻ ആദ്യമായി മലങ്കരയിൽ വന്നത്. എട്ട് വർഷം മലങ്കരയിൽ താമസിച്ചതിനുശേഷം ശീമയിലേക്ക് മടങ്ങി. മലങ്കരയിൽ നവീകരണക്കാരുടെ പ്രവർത്തനം മൂലം ഉണ്ടായിക്കൊണ്ടിരുന്ന പ്രതിസന്ധികൾ നേരിട്ടതായ കാലത്ത് മലങ്കര മെത്രാപ്പൊലീത്തായായിരുന്ന പുലിക്കോട്ടിൽ മോർ ദീവന്നാസിയോസ് ജോസഫ് തിരുമേനിയും, പരിശുദ്ധ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് തിരുമേനിയും ചേർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അടുക്കൽ സങ്കടം അറിയിച്ചു. വന്ദ്യ ശെമവൂൻ റമ്പാച്ചനെ 1880-ൽ പരി. പത്രോസ് പാത്രിയർക്കീസ് ബാവ മോർ അത്താനാസിയോസ് ശെമവൂൻ എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് മലങ്കരയിലേക്ക് അയച്ചു. കൂടെ സ്ലീബ ശെമ്മാശനും എത്തിച്ചേർന്നു. 1881 ജനുവരി മാസം ഒന്നാം തീയതി മലങ്കരയിലെത്തിയ […]
- [കോറൂയോ സ്ഥാനത്തേക്ക് അഞ്ച് സെമിനാരി വിദ്യാർത്ഥികൾ; കണ്ടനാട് ഭദ്രാസനത്തിന് അനുഗ്രഹ നിമിഷം](https://www.jscnews.in/2026/06/10626/): കടയ്ക്കനാട് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ അഞ്ച് വൈദിക സെമിനാരി വിദ്യാർത്ഥികൾ കോറൂയോ പട്ടം സ്വീകരിക്കുന്നു. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ തൃക്കരങ്ങളാൽ ജൂൺ 12 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കടയ്ക്കനാട് ബസേലിയോസ് പൗലോസ് ദ്വിതീയൻ സെന്ററിലെ സെന്റ് ജോർജ്ജ് അരമന കത്തീഡ്രലിലാണ് ശുശ്രൂഷ നടക്കുന്നത്. വെട്ടിക്കൽ വൈദിക സെമിനാരിയിലെ മൂന്നാം വർഷ പഠനം പൂർത്തിയാക്കി അവസാന വർഷത്തിലേക്ക് പ്രവേശിക്കുന്ന താഴെ പറയുന്ന വിദ്യാർത്ഥികളാണ് കോറൂയോ പട്ടം സ്വീകരിക്കുന്നത്:
- [ഇ.എ.ഇ. സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയുടെ പ്രവർത്തനോദ്ഘാടനം നടന്നു](https://www.jscnews.in/2026/06/10622/): പെരുമ്പാവൂർ ● പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ (ഇ.എ.ഇ.) ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സെന്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയുടെ (STIMT) പ്രവർത്തനോദ്ഘാടനം നടന്നു. മോർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ. സെലിയമ്മ കുരുവിള ആദ്യ വിദ്യാർത്ഥിക്ക് പ്രോസ്പെക്ടസും അപേക്ഷാഫോറവും കൈമാറി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ടെക്നോളജി മേഖലയിലെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് മുന്നിലുള്ള വിപുലമായ തൊഴിൽസാധ്യതകളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. ആരോഗ്യരംഗത്ത് സാങ്കേതിക വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് വർധിച്ചുവരുന്ന ആവശ്യകതയെ മുൻനിർത്തി ഗുണമേന്മയുള്ള പരിശീലനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി. പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഇ.എ.ഇ. ഭാരവാഹികൾ, സെന്റ് തോമസ് അനാഥാലയ മാനേജ്മെന്റ് പ്രതിനിധികൾ, പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ ശ്രീമതി സുഹറ മുഹമ്മദ്, വൈദികർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യരംഗത്തിന് പ്രഗത്ഭരായ മെഡിക്കൽ ടെക്നോളജി വിദഗ്ധരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിക്കുന്നതെന്ന് സംഘാടകർ […]
- [മാറത്തഹള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രധാന പെരുന്നാളും ശിലാസ്ഥാപനവും ഭദ്രാസനതല അനുമോദനവും നടന്നു](https://www.jscnews.in/2026/06/10616/): മാറത്തഹള്ളി ● ബാംഗ്ലൂർ ഭദ്രാസനത്തിലെ മാറത്തഹള്ളി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. പെരുന്നാൾ ശുശ്രൂഷകൾക്ക് ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. പുനർനിർമ്മിക്കുന്ന ദൈവാലയത്തിന്റെ അടിസ്ഥാന ശിലാസ്ഥാപനവും പെരുന്നാളിനോടനുബന്ധിച്ച് നടന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ബാംഗ്ലൂർ ശ്ലൈഹിക സന്ദർശന വേളയിൽ ആശീർവദിച്ച ശിലയാണ് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ദൈവാലയത്തിന്റെ അടിസ്ഥാന ശിലയായി സ്ഥാപിച്ചത്. വികാരി ഫാ. എൽദോ ജോൺ വണ്ടാനത്ത് സഹകാർമികനായിരുന്നു. ഡീക്കന്മാരായ ടെസൻ തോമസ്, ജോസഫ് ജോൺ, മാത്യു ഈരാളിൽ, ഗ്രിഗറി എസ്. പുലയത്ത് എന്നിവർ ശുശ്രൂഷകളിൽ സംബന്ധിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥനയും സുവിശേഷ പ്രസംഗവും നടന്നു. ഞായറാഴ്ച അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം […]
- [മണർകാട് സെന്റ് മേരീസ് ഹോസ്പിറ്റലിൽ പുതിയ ഒ.പി.ഡി. ബ്ലോക്ക് കൂദാശ ചെയ്തു](https://www.jscnews.in/2026/06/10603/): കോട്ടയം ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ ഒ.പി.ഡി. (ഓപ്പൺ പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ബ്ലോക്കിന്റെ കൂദാശ കർമ്മം നടന്നു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.രോഗികൾക്ക് കൂടുതൽ വേഗത്തിലും സുഗമമായും മികച്ച ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഒ.പി.ഡി. ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. വിശാലമായ കാത്തിരിപ്പ് കേന്ദ്രം, അത്യാധുനിക കൺസൾട്ടേഷൻ മുറികൾ, വിപുലമായ ഒ.പി. സൗകര്യങ്ങൾ എന്നിവ പുതിയ മന്ദിരത്തിന്റെ പ്രധാന പ്രത്യേകതകളാണ്. ചടങ്ങിൽ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ഹോസ്പിറ്റൽ മാനേജർ ഫാ. ഗീവർഗീസ് നടുമുറിയിൽ, ഹോസ്പിറ്റൽ സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹാം കാരക്കാട്ട് എന്നിവർ പങ്കെടുത്തു. മണർകാട് പള്ളി സഹവികാരിമാരായ […]
- [മനുഷ്യനെപ്പോലെ പ്രകൃതിയെയും സ്നേഹിക്കണം : അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/06/10591/): മുംബൈ ● തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ച ദൈവം തന്നെയാണ് മനുഷ്യനെയും പ്രകൃതിയെയും സൃഷ്ടിച്ചതെന്നും, അതുകൊണ്ടുതന്നെ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും ഓരോ മനുഷ്യനും ഉത്തരവാദിത്വമുണ്ടെന്നും അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി ചുമതലയേൽക്കുന്നതിനോടനുബന്ധിച്ച് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. മരം പ്രകൃതിയുടെ വരദാനമാണ്. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ വൃക്ഷങ്ങൾ അനേകർക്ക് തണൽ നൽകുന്നതു പോലെ, ഓരോ വിശ്വാസിയും മറ്റുള്ളവർക്ക് തണൽ ഒരുക്കുന്നവരായി മാറണമെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃക്ഷത്തൈ നട്ടതിന് ശേഷമാണ് മെത്രാപ്പോലീത്ത ഔദ്യോഗികമായി ചുമതലയേറ്റത്. നവിമുംബൈ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മെത്രാപ്പോലീത്തയെ ഭദ്രാസന ഭാരവാഹികളുടെ നേതൃത്വത്തിൽ അനേക വാഹനങ്ങളുടെ അകമ്പടിയോടെ അരമനയിലേക്ക് സ്വീകരിച്ചാനയിച്ചു. ചാപ്പലിൽ പ്രാർഥനയ്ക്ക് ശേഷം നടന്ന സ്വീകരണ സമ്മേളനത്തിൽ ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കതുരുത്തേൽ അധ്യക്ഷനായി. അഡ്വ. പി.പി. ജിമ്മി, ടി.എ. ജോർജുകുട്ടി, ഫാ. […]
- [ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയ്ക്ക് പുതിയ ജനറൽ സെക്രട്ടറി](https://www.jscnews.in/2026/06/10586/): ചിയാങ് മായ് (തായ്‌ലൻഡ്) ● ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സി.സി.എ) പതിനൊന്നാമത് ജനറൽ സെക്രട്ടറിയായി ദക്ഷിണ കൊറിയ സ്വദേശിനിയായ റവ. ജങ് യൂൻ ഗ്രേസ് മൂൺ ചുമതലയേറ്റു. തായ്‌ലൻഡിലെ ചിയാങ് മായിലുള്ള പായപ് യൂണിവേഴ്സിറ്റിയിലെ സി.സി.എ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ഔദ്യോഗിക ചുമതലയേറ്റത്. സി.സി.എ പ്രോഗ്രാം കമ്മിറ്റി ചെയർമാനും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, സി.സി.എ മോഡറേറ്റർ ബിഷപ്പ് റൂവൽ നോർമൻ മാരിഗ്സ, സി.സി.എ മുൻ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏഷ്യൻ ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യവും മിഷൻ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും വിളിച്ചോതിയ ചടങ്ങിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സഭാ നേതാക്കൾ, എക്യുമെനിക്കൽ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, സി.സി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. റവ. ജങ് യൂൻ ഗ്രേസ് മൂണിൻ്റെ സ്ഥാനാരോഹണം സി.സി.എയുടെ […]
- [പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സ്ഥാനാരോഹണ വാർഷികം ടൊറന്റോയിൽ ഭക്തിസാന്ദ്രമായി ആഘോഷിച്ചു; ശ്രേഷ്ഠ ബാവ മുഖ്യ കാർമികത്വം വഹിച്ചു](https://www.jscnews.in/2026/06/10566/): ടൊറന്റോ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിന് കീഴിലുള്ള മിസ്സിസാഗയിലെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ 12-ാമത് പാത്രിയർക്കാ സ്ഥാനാരോഹണ വാർഷികം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, തുടർന്ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നു കൊണ്ട് പ്രത്യേക സമ്മേളനവും നടന്നു. ലബനോനിലെ അതീവ പ്രതിസന്ധി നിറഞ്ഞ ആഭ്യന്തര സാഹചര്യങ്ങൾക്കിടയിലും പരിശുദ്ധ സഭയെ വളരെ അനുഗ്രഹീതമായി നയിക്കുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ഭരണപാടവത്തെ ശ്രേഷ്‌ഠ ബാവ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിച്ചു. പരിശുദ്ധ പിതാവിൻ്റെ മഹാസ്ഥാനാരോഹണ വാർഷികത്തിന് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നതായി ബാവ തൻ്റെ പ്രസംഗത്തിൽ വ്യക്തമാക്കി. ശ്രേഷ്‌ഠ ബാവ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പള്ളി സെക്രട്ടറി ശ്രീമതി ജിജി ജോയി […]
- [മലയാളിക്ക് ചിരിയുടെ വസന്തവും കണ്ണീരിന്റെ ആഴവും സമ്മാനിച്ച പ്രതിഭ: സലിം കുമാറിന്റെ വേർപാട് നികത്താനാവാത്ത നഷ്ടം - ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/06/10540/): പുത്തൻകുരിശ് ● മലയാള സിനിമയിലെ അതുല്യ അഭിനയപ്രതിഭയും ദേശീയ-സംസ്ഥാന പുരസ്കാര ജേതാവുമായ സലിം കുമാറിന്റെ വേർപാട് മലയാള ചലച്ചിത്രലോകത്തിനും സാംസ്കാരിക കേരളത്തിനും ഒരുപോലെ നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ഹാസ്യത്തിലൂടെയും തനിമയാർന്ന സ്വഭാവനടനത്തിലൂടെയും മലയാള സിനിമയിൽ ഒരു പുതിയ യുഗം സൃഷ്ടിച്ച സലിം കുമാർ, മൂന്ന് പതിറ്റാണ്ടിലേറെയായി മലയാളിയുടെ ചിരിയും ചിന്തയുമായി മാറിയ ജനപ്രിയ കലാകാരനായിരുന്നുവെന്ന് ബാവ അനുസ്മരിച്ചു. തന്റേതായ ശബ്ദവിന്യാസവും സവിശേഷമായ ശരീരഭാഷയും കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാനും ലളിതമായ കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തിന്റെ ആഴങ്ങളും നിസ്സഹായതകളും തുറന്നുകാട്ടാനും അദ്ദേഹത്തിന് അപൂർവമായ കഴിവുണ്ടായിരുന്നു.ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സാധാരണ മനുഷ്യരുടെ അനുഭവങ്ങളെ തന്മയത്വത്തോടെ വെള്ളിത്തിരയിൽ ആവിഷ്കരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അഭിനയശൈലി വരുംതലമുറകൾക്ക് എക്കാലവും ഒരു പാഠപുസ്തകമായിരിക്കും. അവതരിപ്പിച്ച ഓരോ കഥാപാത്രത്തെയും നമ്മുടെ ചുറ്റുപാടിൽ ജീവിക്കുന്ന ഒരാളായി പ്രേക്ഷകർക്ക് അനുഭവപ്പെടുത്തുന്ന സ്വാഭാവികതയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. മലയാളിയുടെ ദൈനംദിന ഭാഷയിലേക്കും ജനപ്രിയ […]
- [പ്രത്യാശയുടെ തൈകൾ നട്ട് വേളൂർ ഇടവക; ലോക പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി](https://www.jscnews.in/2026/06/10536/): പുത്തൻകുരിശ് ● ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ ആഹ്വനപ്രകാരം വേളൂർ മൗണ്ട് സാഖായി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. ”പ്രകൃതിയെ സംരക്ഷിക്കാം… ഭൂമിയെ സ്നേഹിക്കാം… വരുംതലമുറയ്ക്കായി പ്രത്യാശ വിതറാം” എന്ന ശ്രേഷ്ഠ ബാവായുടെ സന്ദേശമുയർത്തി, പള്ളിയിലെ സെന്റ് ജോർജ് യൂത്ത് അസ്സോസിയേഷന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾക്ക് സൗജന്യമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. അഞ്ഞൂറോളം വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ഇടവക വികാരി ഫാ. തോമസ് ജോളി കൂമുള്ളിൽ നിർവഹിച്ചു. മുൻ വികാരി ഫാ. ആകാശ് കുര്യൻ, ട്രസ്റ്റിമാരായ എബ്രഹാം എണ്ണശ്ശേരിൽ, കെ.കെ. ജോസ് കണിയത്ത്, യൂത്ത് അസ്സോസിയേഷൻ സെക്രട്ടറി ജിതിൻ ജോയ് ചെല്ലാഞ്ഞിയിൽ എന്നിവരും വിവിധ ഭക്തസംഘടനാ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവകയിലെ യുവാക്കളുടെ ഈ ഉദ്യമം നാളെയുടെ നല്ലൊരു പരിസ്ഥിതിക്കായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കട്ടെയെന്ന് പള്ളി മാനേജിങ് കമ്മിറ്റിക്കു വേണ്ടി അഡ്വ. സജി വർഗീസ് കാക്കാട്ടുമറ്റം ആശംസിച്ചു.
- [ബി.എസ്.ഡബ്ല്യു പരീക്ഷയിൽ ഒന്നാം റാങ്ക്; ഡെല്ല മെറിൻ ജോർജിനെ ആദരിച്ചു](https://www.jscnews.in/2026/06/10532/): തൊട്ടിക്കാനം ● മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.ഡബ്ല്യു (ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക്) പരീക്ഷയിൽ 8.93 സി.സി.പി.എ. നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡെല്ല മെറിൻ ജോർജിനെ തൊട്ടിക്കാനം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് ആദരിച്ചു. സർവകലാശാലാ തലത്തിൽ ബി.എസ്.ഡബ്ല്യു വിഭാഗത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന സ്കോറാണ് ഡെല്ല സ്വന്തമാക്കിയത്. രാജാക്കാട് സാൻജോ കോളേജ് വിദ്യാർഥിനിയാണ് ഡെല്ല. ഹൈറേഞ്ച് മേഖലയിലെ തൊട്ടിക്കാനം സെന്റ് ജോർജ് താബോർ യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ കുന്നത്ത് ജോർജിന്റെയും സാലിയുടെയും രണ്ടാമത്തെ മകളാണ് ഡെല്ല. ഇന്ന് വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ പള്ളി വികാരി ഫാ. എൽദോസ് പോൾ പുൽപ്പറമ്പിലിന്റെ നേതൃത്വത്തിൽ ഡെല്ലയെ അനുമോദിക്കുകയും ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ട്രസ്റ്റിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- [അഭിമാനനേട്ടം; എം.ജി. സർവകലാശാല ബി.കോം പരീക്ഷയിൽ സാനിയ സാജന് ഒന്നാം റാങ്ക്](https://www.jscnews.in/2026/06/10527/): പിറവം ● മഹാത്മാ ഗാന്ധി സർവകലാശാല നടത്തിയ ബി.കോം (ടാക്സേഷൻ) പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗവും ഗായകസംഘത്തിലെ സജീവ അംഗവുമായ സാനിയ സാജൻ ശ്രദ്ധേയ നേട്ടം കൈവരിച്ചു. പിറവം വെള്ളൂക്കാട്ടിൽ സാജൻ വി. സ്കറിയയുടെയും ഡാൽവി സാജന്റെയും മകളായ സാനിയ മൂവാറ്റുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥിനിയാണ്. അക്കാദമിക രംഗത്തെ മികവിനും കഠിനാധ്വാനത്തിനും ലഭിച്ച അംഗീകാരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ഇതിനു മുൻപും സാനിയ ശ്രദ്ധേയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ.) നടത്തിയ ജെ.എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു. സാനിയയുടെ ഈ അഭിമാന നേട്ടത്തിൽ പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഭാവിയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ആൻസെൻ എൽദോ സാജൻ സഹോദരനാണ്.
- [അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി ചുമതലയേറ്റു](https://www.jscnews.in/2026/06/10523/): മുംബൈ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ചുമതലയേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3.30-ന് നവിമുംബൈ വിമാനത്താവളത്തിലെത്തിയ അഭിവന്ദ്യ മെത്രാപ്പോലീത്തയെ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരിച്ച് നെരുൾ അരമനയിലേക്ക് ആനയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് എം., ഭദ്രാസനത്തിലെ വിവിധ വൈദീകർ, ഭദ്രാസന ഭാരവാഹികൾ, ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവർ സ്വീകരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അരമന ചാപ്പലിലെ പ്രാർത്ഥനയ്ക്കു ശേഷം നടന്ന സ്വീകരണ സമ്മേളനത്തെ തുടർന്നായിരുന്നു ചുമതലയേൽക്കൽ ചടങ്ങുകൾ നടന്നത്. നാളെ ജൂൺ 7 ഞായറാഴ്ച നെരുൾ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിക്കും. ജൂൺ 16 ഞായറാഴ്ച വരെ ഭദ്രാസന കൗൺസിൽ യോഗം, ഭദ്രാസന വൈദിക യോഗം, ഭക്തസംഘടനകളുടെ യോഗങ്ങൾ, ഇടവക സന്ദർശനം തുടങ്ങി ഭദ്രാസനത്തിലെ വിവിധ പരിപാടികളിൽ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പങ്കെടുക്കും.
- [മന്ത്രി റോജി എം. ജോൺ ശ്രേഷ്ഠ ബാവായെ സന്ദർശിച്ചു](https://www.jscnews.in/2026/06/10514/): തിരുവാങ്കുളം ● സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ, ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. തിരുവാങ്കുളം ക്യംതാ സെമിനാരിയിലെ കാതോലിക്കോസ് റെസിഡൻസിയിലായിരുന്നു കൂടിക്കാഴ്ച. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മന്ത്രിക്ക് ഹരിത ഉപഹാരം നൽകിയാണ് ശ്രേഷ്ഠ ബാവ സ്വീകരിച്ചത്. സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും പ്രാദേശിക വികസനകാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കായി സഹകരണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ആവശ്യകത ഇരുവരും എടുത്തുപറഞ്ഞു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച നിലവാരവും നവീന സാധ്യതകളും സൃഷ്ടിക്കുന്നതിനായി ദൈവത്തിന്റെ അനുഗ്രഹവും കരുതലും എന്നും കൂടെയുണ്ടാകട്ടെയെന്ന് ശ്രേഷ്ഠ ബാവ ആശംസിച്ചു. അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സണ്ണി പൈനാടത്ത്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് അംഗം ജോൺസൺ ടി. തുരുത്തിയിൽ, അരമന മാനേജർ ഫാ. ജോഷി മാത്യു ചിറ്റേത്ത് എന്നിവർ സന്നിഹിതരായിരുന്നു.
- [ലിൻസിൽ ആദ്യമായി മലങ്കര സുറിയാനി ഓർത്തഡോക്സ് വിശുദ്ധ കുർബ്ബാന അർപ്പിച്ചു](https://www.jscnews.in/2026/06/10502/): ഓസ്ട്രിയ ● മലങ്കര സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഓസ്ട്രിയയിലെ വ്യവസായ നഗരമായ ലിൻസിൽ ആദ്യമായി വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെട്ടു. മെയ് 30 ശനിയാഴ്ച രാവിലെ 10.30-ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ശുശ്രൂഷകൾ നടന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഉന്നത വിദ്യാഭ്യാസത്തിനായി ലിൻസിലെത്തിയ വിദ്യാർഥികൾക്കും, അവിടെ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾക്കും ഈ ആരാധന ഉദാത്തമായ ആത്മീയ കൂട്ടായ്മയുടെ വേദിയായി മാറി. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ ആശീർവാദത്തോടെ വിയന്ന സെന്റ് മേരീസ് മലങ്കര സുറിയാനി ഓർത്തഡോക്സ് ഇടവക വികാരിയും, യൂറോപ്പ് ഭദ്രാസന സെക്രട്ടറിയുമായ വന്ദ്യ ജോഷ്വ റമ്പാൻ വിശുദ്ധ കുർബ്ബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. വിശ്വാസികൾ എവിടെയായിരുന്നാലും സഭാജീവിതത്തിലും ആരാധനയിലും സജീവമായി പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നൽകിയ സന്ദേശത്തിൽ റമ്പാച്ചൻ ഉദ്ബോധിപ്പിച്ചു. സുറിയാനി പാരമ്പര്യത്തോടും സഭയുടെ ആത്മീയ പൈതൃകത്തോടും വിശ്വസ്തത പുലർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലിൻസിലെ കോപ്റ്റിക് ഓർത്തഡോക്സ് ദൈവാലയത്തിലായിരുന്നു വിശുദ്ധ കുർബ്ബാന ക്രമീകരിച്ചിരുന്നത്. […]
- [മേജർ ജനറൽ റേച്ചൽ തോമസ് മിലിറ്ററി നഴ്‌സിങ് മേധാവി](https://www.jscnews.in/2026/06/10496/): ന്യൂഡൽഹി ● മിലിറ്ററി നഴ്സിങ് സർവീസിൽ (എം.എൻ.എസ്) അഡിഷനൽ ഡയറക്ടർ ജനറലായി മലയാളിയായ മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. ഈ പദവി വഹിച്ചിരുന്ന ചങ്ങനാശേരി സ്വദേശിനിയായ മേജർ ജനറൽ പി.വി. ലിസമ്മ നാലു പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് ശേഷം വിരമിച്ച ഒഴിവിലാണ് നിയമനം. എം.എൻ.എസിലെ ഏറ്റവും ഉയർന്ന പദവിയാണിത്. പത്തനംതിട്ട സ്വദേശിയായ മേജർ ജനറൽ റേച്ചൽ തോമസ്, പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിന് കീഴിലെ കോളജ് ഓഫ് നഴ്സിങ്ങിൽ പഠനം പൂർത്തിയാക്കിയ ശേഷം 1988-ലാണ് മിലിറ്ററി നഴ്സിങ് സർവീസിൽ കമ്മിഷൻ ചെയ്തത്. മുംബൈ ഭദ്രാസനത്തിലെ നെരൂൾ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ മേജർ റേച്ചൽ തോമസിന്റെ മാതൃ ഇടവക തുമ്പമൺ ഭദ്രാസനത്തിലെ വി.കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ്.
- [സിസിഎ പ്രോഗ്രാം കമ്മിറ്റി യോഗം ചിയാങ് മായിൽ സമാപിച്ചു; ഏഷ്യൻ സഭകളുടെ ഭാവിദിശകൾക്ക് രൂപം നൽകി ചർച്ചകൾ](https://www.jscnews.in/2026/06/10489/): ചിയാങ് മായി (തായ്‌ലൻഡ്) ● ഏഷ്യയിലെ സഭകൾ നേരിടുന്ന പുതിയ വെല്ലുവിളികൾക്കും മാറുന്ന സാമൂഹിക സാഹചര്യങ്ങൾക്കും അനുയോജ്യമായ പ്രവർത്തന ദിശകൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ (സിസിഎ) പ്രോഗ്രാം കമ്മിറ്റി യോഗം തായ്‌ലൻഡിലെ ചിയാങ് മായിലുള്ള സിസിഎ ആസ്ഥാനത്ത് മെയ് 29, 30 തീയതികളിൽ ചേർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളുടെ അവലോകനവും 2026–2029 കാലയളവിലേക്കുള്ള പ്രവർത്തന മാർഗരേഖ രൂപീകരണവുമായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം. സിസിഎ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര ഉദ്ഘാടന പ്രസംഗത്തിൽ പ്രോഗ്രാം കമ്മിറ്റിയുടെ ഉത്തരവാദിത്വങ്ങളും പ്രവർത്തന അവലോകന നടപടിക്രമങ്ങളും വിശദീകരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാനായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഏഷ്യൻ സാഹചര്യത്തിൽ സഭകൾ നിരവധി വെല്ലുവിളികൾ നേരിടുന്നതായി മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. സിസിഎയുടെ സാക്ഷ്യവും ശുശ്രൂഷകളും കാലഘട്ടത്തിനനുസൃതവും പ്രതികരണശേഷിയുള്ളതും പ്രവാചകസ്വഭാവമുള്ളതുമായിരിക്കേണ്ടതിന്റെ ആവശ്യകതയും മെത്രാപ്പോലീത്ത ഊന്നിപ്പറഞ്ഞു. ജനറൽ സെക്രട്ടറി-ഇലക്ട് റവ. ജംഗ് യൂൻ മൂൺ […]
- [ക്രിസ്ത്യൻ എത്തിക്സിൽ ഡോക്ടറേറ്റ് നേടി വന്ദ്യ കൗമ റമ്പാച്ചൻ](https://www.jscnews.in/2026/06/10478/): ബാംഗ്ലൂർ ● സെറാമ്പൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ നിന്ന് ക്രിസ്ത്യൻ എത്തിക്സിൽ വന്ദ്യ കൗമ റമ്പാച്ചൻ ഡോക്ടറേറ്റ് കരസ്ഥമാക്കി. നിലവിൽ ബാംഗ്ലൂർ ക്വീൻസ് റോഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിന്റെ വികാരിയായ അദ്ദേഹം, ബാംഗ്ലൂർ ഭദ്രാസനത്തിൻ്റെ മാനേജറായും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിന്റെ പ്രോഗ്രാം ഡയറക്ടറായും സേവനം അനുഷ്ഠിച്ചുവരുന്നു. സുറിയാനി ഭാഷയിൽ പാണ്ഡിത്യമുള്ള അദ്ദേഹം ശ്രദ്ധേയനായ വാഗ്മി കൂടിയാണ്. സേലത്തെ വിനായക മിഷൻസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം, പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ഉന്നത ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം എം.എസ്.ഒ.ടി വൈദിക സെമിനാരിയിൽ ചേർന്നത്. അവിടെ നിന്ന് ബി.ഡി (ബാച്ചിലർ ഓഫ് ഡിവിനിറ്റി) ഒന്നാം റാങ്കോടെ വിജയകരമായി പൂർത്തിയാക്കി. തുടർന്ന് ബാംഗ്ലൂരിലെ യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ നിന്ന് എം.ടി.എച്ച് (മാസ്റ്റേഴ്സ് ഇൻ തിയോളജി) പൂർത്തിയാക്കിയ ശേഷമാണ് മൂന്നര വർഷത്തെ പഠന-ഗവേഷണത്തിലൂടെ ക്രിസ്ത്യൻ […]
- [ശ്രേഷ്ഠ ബാവായുടെ സ്മരണയിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു](https://www.jscnews.in/2026/06/10473/): പുത്തൻകുരിശ് ● ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം, ശ്രേഷ്ഠ ബാവ പഠനം നടത്തിയ ചൂണ്ടി വടയമ്പാടി ഗവൺമെന്റ് എൽ.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പഠനോപകരണങ്ങൾ പ്രധാനാധ്യാപികയ്ക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ പ്രചോദനവും പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വിതരണം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ വൈദികർ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
- [യുഗാന്ത്യം: വിശ്വാസവും സമർപ്പണവും നിറഞ്ഞ പ്രിയ കുരൂളാൻ ചേട്ടന് ആദരാഞ്ജലികൾ](https://www.jscnews.in/2026/06/10463/): പരിശുദ്ധ സഭയുടെ വിശ്വസ്ത പുത്രൻ, ബാറീത്തോ ശാരീറോ കമാൻഡർ ടി.യു കുരുവിള – നാമെല്ലാവരും സ്നേഹത്തോടെ ‘കുരൂളാൻ ചേട്ടൻ’ എന്നു വിളിച്ചിരുന്ന ആ പ്രിയ മുഖം ഇന്ന് നമ്മോടൊപ്പമില്ല. പരിശുദ്ധ സഭയുടെ സെക്രട്ടറിയായി ദീർഘകാലം ശുശ്രൂഷ നിർവഹിച്ച അദ്ദേഹം, പ്രതിസന്ധികളുടെ നാളുകളിൽ സഭയ്ക്ക് അനുഗ്രഹമായും കരുത്തായും നിലകൊണ്ട വ്യക്തിത്വമായിരുന്നു. സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ യാക്കോബായ സുറിയാനി സഭയുടെ അഭിമാനമായി അദ്ദേഹം എന്നും ശോഭിച്ചിരുന്നു. പ്രിയപ്പെട്ട കുരൂളാൻ ചേട്ടനുമായുള്ള ആത്മബന്ധം എനിക്ക് വളരെ വലുതായിരുന്നു. അദ്ദേഹവുമായി എനിക്ക് ഉണ്ടായിരുന്നത് അതീവ ഹൃദയസ്പർശിയായ ആത്മബന്ധമായിരുന്നു. പരിശുദ്ധ സഭ പ്രതിസന്ധി നിറഞ്ഞ കാലഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ, സഭയ്ക്ക് ധീരവും ദൃഢവുമായ നേതൃത്വം നൽകുവാൻ അദ്ദേഹത്തിന് സാധിച്ചു എന്നത് ഈ സമയം പ്രത്യേകം സ്മരിക്കുകയാണ്. ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവാ തിരുമനസ്സിനോട് ചേർന്നുനിന്ന് പരിശുദ്ധ സഭയെ മുന്നോട്ട് നയിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ സഭയ്ക്ക് ഒരിക്കലും വിസ്മരിക്കുവാനാവില്ല. സഭയുടെ എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ, അതിന്റെ പ്രാരംഭകാലം മുതൽ തന്നെ […]
- [വിടവാങ്ങിയത് വികസനനായകനും സഭാശ്രേഷ്ഠനുമായ ജനകീയ നേതാവ് : ശ്രേഷ്ഠ ബാവ](https://www.jscnews.in/2026/05/10458/): പുത്തൻകുരിശ് ● മുൻ മന്ത്രിയും മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുൻ സെക്രട്ടറിയുമായിരുന്ന കമാൻഡർ ബാർ ഈത്തോ ശാരീറോ ടി.യു. കുരുവിളയുടെ നിര്യാണം പൊതുസമൂഹത്തിനും പരിശുദ്ധ സഭയ്ക്കും തീരാനഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തെ ജനസേവനത്തിനുള്ള മാർഗമായി കണ്ട അദ്ദേഹം, സൗമ്യതയും വിനയവും ദീർഘവീക്ഷണവും ഒത്തിണങ്ങിയ മാതൃകാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പദവി മുതൽ സംസ്ഥാന മന്ത്രിസ്ഥാനം വരെ വിവിധ ഉത്തരവാദിത്വങ്ങൾ അലങ്കരിച്ച അദ്ദേഹം, കോതമംഗലത്തിന്റെയും മലയോര മേഖലയുടെയും സമഗ്ര വികസനത്തിനായി ജീവിതം സമർപ്പിച്ച ജനനേതാവായിരുന്നുവെന്ന് ശേഷ്ഠ ബാവ അനുസ്മരിച്ചു. ജനമനസ്സുകളെ തൊട്ടറിഞ്ഞും ജനങ്ങളുടെ അഭിലാഷങ്ങൾ തിരിച്ചറിഞ്ഞും വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അദ്ദേഹത്തിന് സാധിച്ചു. പ്രായഭേദമന്യേ എല്ലാവരോടും സുദൃഢമായ ആത്മബന്ധം സ്ഥാപിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്ന അദ്ദേഹം, ഹൃദയംകൊണ്ട് സൗഹൃദം കാത്തുസൂക്ഷിച്ച ജനപ്രതിനിധിയുമായിരുന്നു.സഭ സമാനതകളില്ലാത്ത പ്രതിസന്ധികൾ നേരിട്ട കാലഘട്ടങ്ങളിൽ, പ്രത്യേകിച്ച് വിവിധ കോടതികളിലുണ്ടായിരുന്ന സഭാ വിഷയങ്ങളിൽ, ദീർഘദർശിത്വത്തോടെയും […]
- [ഷെവലിയാർ കമാൻഡർ ബാർ ഈത്തോ ശാരിറോ ടി.യു. കുരുവിളയ്ക്ക് യാക്കോബായ സുറിയാനി സഭയുടെ ആദരാഞ്ജലികൾ; സംസ്കാരം മെയ് 31 ഞായറാഴ്ച ഉച്ചയ്ക്ക് 2-ന്](https://www.jscnews.in/2026/05/10448/): കോതമംഗലം ● മുൻ മന്ത്രിയും കേരള കോൺഗ്രസ് പാർട്ടിയുടെ സമുന്നത നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മെയ് 12 മുതൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 30 ശനി വൈകിട്ട് 4 മണിക്ക് ഭൗതിക ശരീരം ചേലാട് തോമ്പ്രയിലെ ഭവനത്തിൽ പൊതുദർശനത്തിന് വയ്ക്കും. മെയ് 31 ഞായർരാവിലെ 8:30-ന് തോമ്പ്രയിലെ വീട്ടിൽ മരണാനന്തര ശുശ്രൂഷകൾ ആരംഭിക്കും. രാവിലെ 10 മുതൽ ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെൻ്റൽ കോളേജിൽ അനുസ്‌മരണവും പൊതുദർശനവും നടക്കും. ഉച്ചയ്ക്ക് 2-ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയ വലിയ പള്ളിയിൽ സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കും. 2006, 2011 എന്നീ വർഷങ്ങളിൽ കോതമംഗലം നിയോജക മണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. ലണ്ടനിലെ സൗത്ത് ഈസ്‌റ്റൺ യുണിവേഴ്‌സിറ്റിയിൽ നിന്ന് ഇദ്ദേഹത്തിന് ഓണററി ഡി.ലിറ്റ് ബിരുദവും ലഭിച്ചിട്ടുണ്ട്. 1936 ആഗസ്റ്റ‌് 13-ന് തോമ്പ്രയിൽ ഔസേഫ് ഉതുപ്പിൻ്റെയും മറിയത്തിൻ്റെയും […]
- [ഫെഡറൽ ബാങ്ക് ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിച്ചു](https://www.jscnews.in/2026/05/10452/): മൂവാറ്റുപുഴ ● ഫെഡറൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായി മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഏലിയാസ് ജോർജിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അന്തിമ അംഗീകാരം ലഭിച്ചതിനെ തുടർന്നാണ് ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മൂവാറ്റുപുഴ മേഖലയിലെ കാരിമറ്റം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കൂടിയായ ഏലിയാസ് ജോർജ്, 1982 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സംസ്ഥാന സർക്കാർ സംവിധാനങ്ങളിലുമായി 35 വർഷത്തോളം അദ്ദേഹം സേവനമനുഷ്ഠിച്ചു. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തമായ പിന്തുണ നൽകിയ കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ഇ.പി. പൗലോസിന്റെ മകളുടെ പുത്രനാണ് അദ്ദേഹം. കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് അനുമതി ലഭിച്ചതുമുതൽ ഉദ്ഘാടനം വരെ നടന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് ഏലിയാസ് ജോർജിന്റെ നേതൃത്വത്തിലായിരുന്നു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, […]
- [പെന്തിക്കോസ്തി പെരുന്നാൾ: ആശ്വാസദാതാവും കാര്യസ്ഥനുമായ പരിശുദ്ധ റൂഹാ ദൃശ്യമായി ശിഷ്യന്മാരുടെ മേൽ ആവസിച്ച വിശുദ്ധ ദിനം.](https://www.jscnews.in/2026/05/10446/): ഞാൻ പോയാലും ആശ്വാസം നൽകുന്ന, സകലവും പൂർത്തിയാക്കി വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവിനെ നിങ്ങളിൽ ആവസിക്കും എന്ന നാഥന്റെ വാക്കുകളിൽ, പത്തു ദിനത്തിന്റെ കാത്തിരിപ്പിൽ, മാളികമുറിയിൽ അഗ്നിനാവുകളുടെ രൂപത്തിലും അനേക ഭാഷകളിൽ ഉള്ള ദൈവീകരണ നൽവരത്തിലും ദൈവാത്മാവ് ആവസിച്ച ശ്രേഷ്ഠ ദിനം. ക്രിസ്തീയ വിശ്വാസത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ സംഭവങ്ങളിൽ ഒന്നാണ് ശുദ്ധമുള്ള പെന്തിക്കോസ്തി. സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ, ആരാധന പാരമ്പര്യത്തിലെ വലിയപെരുന്നാൾ ആണിത്. മനുഷ്യാവതാര രഹസ്യത്തിന്റെ സമാപ്തിയിലേക്കും, സഭയുടെ ദൗത്യജീവിതത്തിന്റെ ആരംഭത്തിലേക്കും നയിക്കുന്ന ഈ മഹാസംഭവം, പരിശുദ്ധാത്മാവിന്റെ ആവാസത്തിന്റെ പെരുന്നാളായി സുറിയാനി ഓർത്തഡോക്സ് സഭ അതീവ ഭക്തിയോടെയും ആത്മീയ ഗൗരവത്തോടെയും ആചരിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവായ യേശുക്രിസ്തു തന്റെ ശിഷ്യന്മാർക്ക് നൽകിയ വാഗ്ദാനം നിറവേറിയ ദിനമാണ് പെന്തിക്കോസ്തി. “പെന്തക്കോസ്തി” എന്ന വാക്ക് ഗ്രീക്ക് ഭാഷയിലെ Pentekoste എന്ന പദത്തിൽ നിന്നാണ് ഉണ്ടായത്. അതിന്റെ അർത്ഥം “അമ്പതാം ദിവസം” എന്നതാണ്. യഹൂദന്മാർ പെസഹാ പെരുന്നാളിന് ശേഷം അമ്പതാം ദിവസം ആഘോഷിച്ചിരുന്ന വിളവെടുപ്പ് പെരുന്നാളിനെയും നിയമലഭ്യ സ്മരണയെയും […]
- [വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിലുള്ള യുകെയിലെ ആദ്യ ദൈവാലയത്തിൽ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ](https://www.jscnews.in/2026/05/10442/): ഗിൽഡ്‌ഫോർഡ് ● യുകെയിലെ ഗിൽഡ്‌ഫോർഡിലുള്ള സെന്റ് ജെയിംസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ, ഊർശലേമിലെ പ്രധാന ആചാര്യനും പുണ്യവാനും ശ്ലീഹായും സഹദായുമായ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ജൂൺ 12, 13 (വെള്ളി, ശനി) തീയതികളിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തിൽ യുകെയിൽ സ്ഥാപിതമായ ആദ്യ ദൈവാലയമാണിത്. പെരുന്നാൾ ചടങ്ങുകൾക്ക് കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇടവകയുടെ നേതൃത്വത്തിൽ അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് കൊടിയേറ്റ് ചടങ്ങ്, സന്ധ്യാപ്രാർത്ഥന, വചനസന്ദേശം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവ നടക്കും. ജൂൺ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രഭാതപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിക്കും. അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കും. തുടർന്ന് മഹാപരിശുദ്ധനായ മോർ യാക്കോബ് ശ്ലീഹായുടെ വിശുദ്ധ തക്‌സാ എഴുന്നള്ളിപ്പും നടത്തും. അനുഗ്രഹ പ്രഭാഷണം, […]
- [പരിസ്ഥിതി ദൈവശാസ്ത്ര സിംപോസിയം യാക്കോബായ സെമിനാരിയിൽ സമാപിച്ചു](https://www.jscnews.in/2026/05/10407/): മുളന്തുരുത്തി ● ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ (എം.എസ്.ഒ.ടി)മൂന്നു ദിവസങ്ങളിലായി സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെയും ഇന്ത്യൻ ദൈവശാസ്ത്ര അധ്യാപക സംഘടനയുടെയും (എ.ടി.ടി.ഐ) എം.എസ്.ഒ.ടി സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഇന്റഗ്രേറ്റഡ് സിംപോസിയം 2026’ സമാപിച്ചു. “ദൈവസൃഷ്ടിയിൽ വേരൂന്നിയവർ: ദൈവശാസ്ത്രം, പരിസ്ഥിതി പരിരക്ഷ, ജൈവകൃഷി, ആരോഗ്യകരമായ ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ മുപ്പതോളം സെമിനാരികളിൽ നിന്നുള്ള ദൈവശാസ്ത്രജ്ഞർ, അധ്യാപകർ, വൈദികർ, ആരോഗ്യരംഗ പ്രവർത്തകർ, ജൈവകർഷകർ, വിദ്യാർഥികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി പ്രതിസന്ധികൾ, ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ എന്നിവയെ ആത്മീയവും പ്രായോഗികവുമായ കാഴ്ചപ്പാടിൽ സമീപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിംപോസിയം സംഘടിപ്പിച്ചത്. ദൈവവിശ്വാസം, ആരോഗ്യകരമായ ജീവിതരീതി, ജൈവകൃഷി, പരിസ്ഥിതി സംരക്ഷണം എന്നിവ തമ്മിലുള്ള അഭേദ്യബന്ധം തിരിച്ചറിയുകയും അവ സമൂഹജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത സമ്മേളനം ഊന്നിപ്പറഞ്ഞു. എം.എസ്.ഒ.ടി സെമിനാരിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വൈദിക സെമിനാരി പ്രസിഡന്റ് അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത […]
- [കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന് പരിശുദ്ധ പാത്രിയർക്കീസ് ബാവ ആശംസകൾ നേർന്നു](https://www.jscnews.in/2026/05/10405/): പുത്തൻകുരിശ് ● കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശ്രീ. വി.ഡി. സതീശന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ആശംസകൾ നേർന്നു. ഡമാസ്കസിലെ സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കേറ്റിൽ നിന്ന് അയച്ച ഔദ്യോഗിക കത്തിലൂടെയാണ് പരിശുദ്ധ പിതാവ് മുഖ്യമന്ത്രിയെ അഭിനന്ദനങ്ങളും പ്രാർത്ഥനകളും അറിയിച്ചത്. പുതിയ സർക്കാരിന്റെ പ്രാരംഭ തീരുമാനങ്ങളെയും ജനക്ഷേമ പദ്ധതികളെയും പരിശുദ്ധ ബാവ കത്തിൽ പ്രശംസിച്ചു. അവഗണിക്കപ്പെട്ടതും പിന്നാക്കം നിൽക്കുന്നതുമായ മേഖലകളിലെ ജീവനക്കാർക്ക് സഹായവും നീതിയും ഉറപ്പാക്കുന്നതിൽ സർക്കാർ കാട്ടുന്ന താൽപര്യം പ്രശംസനീയമാണെന്ന് ബാവ അഭിപ്രായപ്പെട്ടു. മുതിർന്ന പൗരന്മാർക്കായുള്ള ക്ഷേമപദ്ധതികളും പരിചരണ സംവിധാനങ്ങളും പ്രത്യാശജനകമാണെന്നും, ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന മാനുഷിക സമീപനം അഭിനന്ദനാർഹമാണെന്നും കത്തിൽ പരാമർശിച്ചു. കേരളത്തിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള സഭാ തർക്കം അവസാനിപ്പിക്കാൻ പുതിയ സർക്കാരിന്റെ കാലയളവിൽ സാധിക്കുമെന്ന പ്രത്യാശ പരിശുദ്ധ പാത്രിയർക്കീസ് ബാവ പങ്കുവെച്ചു. ഈ വിഷയത്തിൽ എല്ലാവർക്കും നീതി ഉറപ്പാക്കിക്കൊണ്ട് തർക്കങ്ങൾക്ക് ശാശ്വതമായ […]
- [റാങ്കുകളുടെ പൊൻതിളക്കവുമായിമലേക്കുരിശ് ബി.എഡ് കോളേജ്](https://www.jscnews.in/2026/05/10401/): പുത്തൻകുരിശ് ● എം.ജി സർവകലാശാലയുടെ ബി.എഡ് പരീക്ഷാഫലത്തിൽ മലേക്കുരിശ് ബി.എഡ് കോളേജ് ശ്രദ്ധേയ നേട്ടം കൈവരിച്ചു. ഒന്നാം റാങ്ക് ഉൾപ്പെടെ ഏഴ് റാങ്കുകളാണ് കോളേജ് കരസ്ഥമാക്കിയത്. ഒന്നാംറാങ്ക് കരസ്ഥമാക്കിയ ഗായത്രി സഹജൻ, കക്കാട്ടുപാറ വട്ടപ്പറമ്പിൽ വി.ഡി സഹജന്റെയും രാജി രാമകൃഷ്ണൻ്റെയും മകളാണ്. ഡിന സാറ പോൾ, പ്രീതി എം.എസ്, ശ്വേത എം എന്നിവർ മൂന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ, ശ്വേത കെ.എസ് അഞ്ചാം റാങ്കും ഫാത്തിമ ടി.എ, സാറ കുര്യാക്കോസ് എന്നിവർ പത്താം റാങ്കും നേടി. വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല വിജയം കോളേജിനും അധ്യാപകർക്കും അഭിമാനമായി. ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും, സഭാ എഡ്യൂക്കേഷണൽ ട്രസ്റ്റ് ഭാരവാഹികളും അഭിനന്ദിച്ചു. ഒന്നാം റാങ്ക് നേടിയ ഗായത്രി സഹജനെ ശ്രേഷ്ഠ ബാവ ഫോണിൽ ബന്ധപ്പെട്ട് പ്രത്യേക പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
- [ഫാ. ഡോ. ബെന്നറ്റ് കുര്യാക്കോസിന് മികച്ച സ്ട്രക്ചറൽ എൻജിനീയർക്കുള്ള പുരസ്കാരം](https://www.jscnews.in/2026/09/12678/): കോട്ടയം ● മികച്ച സ്ട്രക്ചറൽ എൻജിനീയർക്കുള്ള ലെൻസ്ഫെഡ്–ഏഷ്യാനെറ്റ് ന്യൂസ് പുരസ്കാരം ഫാ. ഡോ. ബെന്നറ്റ് കുര്യാക്കോസ് കരസ്ഥമാക്കി. നിർമാണകലയിലെ വ്യത്യസ്ത ആശയങ്ങളെ നൂതന എൻജിനീയറിങ് സാങ്കേതികവിദ്യകളിലൂടെ യാഥാർഥ്യമാക്കിയതിനാണ് ഈ അംഗീകാരം. ഏറ്റുമാനൂർ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചാപ്പലിന്റെ സഹവികാരിയായ അദ്ദേഹം പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറും ഗവേഷണ വിഭാഗം ഡീനുമായി സേവനമനുഷ്ഠിക്കുന്നു. വിവിധ ദൈവാലയങ്ങൾ, ബഹുനില കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ എന്നിവയുടെ ഘടനാരൂപകൽപ്പന നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ കമ്പനികളുടെ സിവിൽ എൻജിനീയറിങ് ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു. കോതമംഗലം മോർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് ബി.ടെക്. നേടിയ ബഹുമാനപ്പെട്ട അച്ചൻ, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് സ്വർണമെഡലോടെ എം.ടെക്. പൂർത്തിയാക്കി. തുടർന്ന് ആണവനിലയങ്ങളുടെ അടിത്തറയെക്കുറിച്ചുള്ള ഗവേഷണത്തിന് ഐ.ഐ.ടി. മദ്രാസിൽനിന്ന് ഡോക്ടറേറ്റ് നേടി. ബസ്ക്യാമ ടിന്റുവും, മക്കളായ ആരാധനയും, എഫ്രേമും ബഹുമാനപ്പെട്ട അച്ചന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
- [അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തയുടെ വജ്രജൂബിലി ആഘോഷിച്ചു](https://www.jscnews.in/2026/09/12673/): പെരുമ്പാവൂർ ● പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനം മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്തായുടെ ഇരുപതാം മെത്രാഭിഷേക വാർഷികവും, വജ്രജൂബിലിയും ആഘോഷിച്ചു. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആശംസകൾ അറിയിച്ചു. പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക പതിപ്പിന്റെ പ്രകാശനം നിർവഹിച്ചു. ചക്കലായിൽ മാത്തൻ മെമ്മോറിയൽ ഇ.എ.ഇ കാരുണ്യഭവന പദ്ധതിയുടെ താക്കോൽദാനം മന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവഹിച്ചു. കേരള ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ബെന്നി ബെഹനാൻ എം.പി., ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത, മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, മോർ ക്ലീമീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ […]
- [മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ‘സ്മൃതിയാനം’ ചരിത്ര ക്ലബ്ബിന് തുടക്കമായി; പൈതൃക സംരക്ഷണത്തിന് പുതിയ ചുവടുവെപ്പ്](https://www.jscnews.in/2026/09/12656/): മുളന്തുരുത്തി ● ഉദയഗിരി മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ചരിത്രപഠനത്തിനും പൈതൃക സംരക്ഷണത്തിനുമായി ഹിസ്റ്ററി ക്ലബ്ബിന് തുടക്കമായി. ‘സ്മൃതിയാനം’ എന്ന് നാമകരണം ചെയ്ത പദ്ധതിക്ക് സെമിനാരിയുടെ പ്രസിഡന്റും, റസിഡന്റ് മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത തുടക്കം കുറിച്ചു. ചരിത്രം അറിയുക, പഠിക്കുക, രേഖപ്പെടുത്തുക, സംരക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ചരിത്രപ്രാധാന്യമുള്ള പൗരാണിക ദൈവാലയങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ച് വിശ്വാസികൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ‘സ്മൃതിയാനം’ പ്രാധാന്യം നൽകുന്നതെന്ന് മെത്രാപ്പോലീത്ത ഓർമ്മിപ്പിച്ചു. മലങ്കര സിറിയൻ ഓർത്തഡോക്സ് സഭയുടെ ചരിത്രപൈതൃകം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നതിനും അമൂല്യമായ സ്മരണകൾ വരുംതലമുറകളിലേക്ക് കൈമാറുന്നതിനും ‘സ്മൃതിയാനം’ പുതിയ തുടക്കമാകുമെന്ന് ചരിത്രവിഭാഗം മേധാവി തട്ടാറയിൽ വന്ദ്യ ദാനിയേൽ കശീശ്ശ പറഞ്ഞു. സെമിനാരി പ്രിൻസിപ്പൽ വന്ദ്യ ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ, റമ്പാച്ചന്മാർ, വൈദികർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
- [മാർ തോമ ചെറിയ പള്ളി വറ്റാത്ത അനുഗ്രഹങ്ങളുടെ ഉറവിടം : മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത; കൽക്കുരിശ് പെരുന്നാൾ ആഘോഷിച്ചു](https://www.jscnews.in/2026/09/12639/): കോതമംഗലം ● നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രവും അനുഗ്രഹങ്ങളുടെ വറ്റാത്ത ഉറവിടവുമാണ് പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ചെറിയ പള്ളിയെന്ന് മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത പറഞ്ഞു. പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാളിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ നടന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. പരിശുദ്ധ ബാവ കാലം ചെയ്തപ്പോൾ ദിവ്യ പ്രകാശം ചൊരിഞ്ഞ പടിഞ്ഞാറെ കൽക്കുരിശിന്റെ പെരുന്നാളിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്ത. വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയ്ക്ക് ശേഷം കല്‍ക്കുരിശിലേക്ക് പ്രദക്ഷിണം നടത്തപ്പെട്ടു. പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കു ചേർന്നു. പള്ളി നിർമ്മാണ സമയത്ത് നാടുവാഴികളായ കർത്താക്കന്മാരുടെ നേതൃത്വത്തിൽ പണികൾ നടത്തിയതിനെ അനുസ്മരിച്ച് കൊണ്ട് മൂന്ന് വൈദീകർ അംശ വസ്ത്രമണിഞ്ഞ് കൽക്കുരിശിങ്കൽ വെച്ച് വിശ്വാസികളെ അനുഗ്രഹിച്ചു. ചടങ്ങുകൾക്ക് വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ, സഹവികാരിമാർ, ട്രസ്റ്റിമാരായ ബേബി […]
- [വി. മൂറോൻ അഭിഷേക കൂദാശയ്ക്ക് ഒരുങ്ങി ആലാട്ടുചിറ ബെത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി](https://www.jscnews.in/2026/09/12632/): ആലാട്ടുചിറ ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ ആലാട്ടുചിറ ബെത്‌ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പുനർനിർമ്മിച്ച ദൈവാലയത്തിൻ്റെ വി. മൂറോൻ അഭിഷേക കൂദാശയും ബലിയർപ്പണവും സെപ്റ്റംബർ 26, 27 (ശനി, ഞായർ) തീയതികളിൽ ഭക്തിനിർഭരമായി നടക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരായ മോർ അഫ്രേം മാത്യൂസ്, മോർ ക്രിസോസ്റ്റമോസ് മർക്കോസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ എന്നിവരുടെ സഹകാർമികത്വത്തിലും നടക്കും. സെപ്റ്റംബർ 26 ശനിയാഴ്ച വൈകിട്ട് 5-ന് സന്ധ്യാപ്രാർത്ഥന ആരംഭിക്കും. ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്കും ഇടവക ഭക്തിനിർഭരമായ സ്വീകരണം നൽകും. തുടർന്ന് പ്രധാന ഗേറ്റ് സമർപ്പണം, കൊടിമര കൂദാശ എന്നിവ നടക്കും. വൈകിട്ട് 6-ന് വി. മൂറോൻ അഭിഷേക കൂദാശയും ശേഷം പ്രസംഗവും നടക്കും. തുടർന്ന് യൂത്ത് അസ്സോസിയേഷൻ നിർമ്മിച്ചുനൽകുന്ന ഭവനത്തിന്റെ താക്കോൽദാനം, വനിതാ സമാജം സമാഹരിച്ച ഡയാലിസിസ് ചികിത്സാ […]
- [ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി; കോതമംഗലം ഇനി ഭക്തിസാന്ദ്രമായ പെരുന്നാൾ ദിനങ്ങളിൽ](https://www.jscnews.in/2026/09/12629/): കോതമംഗലം ● ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവായുടെ 341-ാമത് ഓർമ്മപ്പെരുന്നാളിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിയായി വികാരി ഫാ. സാജു ജോർജ് കുരിക്കപ്പിള്ളിൽ കൊടിയുയർത്തി. പരിശുദ്ധ ബാവായുടെ പാദ സ്പർശത്താൽ അനുഗ്രഹീതമായ ചക്കാലക്കുടി ചാപ്പലിൽ നിന്ന് ആരംഭിച്ച പ്രദക്ഷിണം പള്ളിയിൽ എത്തിച്ചേർന്ന് ധൂപ പ്രാർത്ഥനയ്ക്ക് ശേഷമാണ് കൊടിയുയർത്തിയത്. ചക്കാലക്കുടിയിൽ നിന്നുള്ള പ്രദക്ഷിണത്തിൽ നായർ യുവാവായ ചക്കാലക്കൽ സുരേഷ് ഇത്തവണയും തൂക്ക് വിളക്കേന്തി. പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്ക് കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. നോബി വെട്ടിച്ചിറ, ഫാ. അമൽ കുഴികണ്ടത്തിൽ, ഫാ. സിച്ചു രാജു, തന്നാണ്ട് ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി, വർക്കിങ് കമ്മിറ്റി അഗംങ്ങൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. സഭയിലെ നിരവധി വൈദികർ, കന്യാസ്ത്രീകൾ, […]
- [എം.ജെ.എസ്.എസ്.എ ഇടുക്കി ഭദ്രാസന കലോത്സവം: ഇടുക്കി ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ്; കട്ടപ്പന സെൻ്റ് ജോർജ്ജ് ബെസ്റ്റ് സൺഡേസ്കൂൾ](https://www.jscnews.in/2026/09/12616/): കട്ടപ്പന ● എം.ജെ.എസ്.എസ്.എ ഇടുക്കി ഭദ്രാസന കലോത്സവം കട്ടപ്പന സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു. ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, പ്ലസ് വൺ–പ്ലസ് ടു, അധ്യാപകർ എന്നീ വിഭാഗങ്ങളിലായി വിവിധ വേദികളിൽ മത്സരങ്ങൾ നടന്നു. ഭദ്രാസനത്തിലെ രണ്ട് ഡിസ്ട്രിക്റ്റുകളിലെ വിവിധ സൺഡേസ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തു. സമ്മേളനത്തിൽ ഇടുക്കി ഭദ്രാസന സെക്രട്ടറിയും സഭാ വർക്കിംഗ് കമ്മിറ്റി അംഗവുമായ വന്ദ്യ ജോൺ പഞ്ഞിക്കാട്ടിൽ കോറെപ്പിസ്കോപ്പ, വൈദികസംഘം സെക്രട്ടറി ഫാ. എബിൻ എബ്രഹാം, ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബിനു ജോർജ്ജ്, കേന്ദ്ര കമ്മിറ്റി അംഗം ഫാ. ജെയിംസ് കുര്യൻ, ഫാ. സജോ മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രാസന ഡയറക്ടർ എം. ഐ. ജോയി സ്വാഗതവും ഭദ്രാസന സെക്രട്ടറി ഷിജോമോൻ എബ്രഹാം കൃതജ്ഞതയും അർപ്പിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാസ് […]
- [തുമ്പമൺ ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക സെമിനാറും, അനുമോദന സമ്മേളനവും നടന്നു](https://www.jscnews.in/2026/09/12614/): മഞ്ഞിനിക്കര ● തുമ്പമൺ ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക സെമിനാറും, അനുമോദന സമ്മേളനവും മഞ്ഞിനിക്കര മോർ സ്തേഫാനോസ് കത്തീഡ്രലിൽ നടന്നു. മഞ്ഞിനിക്കര ദയറാ അധിപനും, സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സിറിൾ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. എബി സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോർജി ജോൺ കട്ടച്ചിറ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഭദ്രാസന സെക്രട്ടറി ഫാ. ജിനു സഖറിയ, ഫാ. ബോബി ജി. വർഗീസ്, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, കേന്ദ്ര കമ്മിറ്റി അംഗം റോയ്‌സ് മാത്യു, ഡിസ്ട്രിക്ട് ഇൻസ്പെക്ടർമാരായ സുജ മേഴ്സി തോമസ്, ജോളി ചെറിയാൻ, അന്നമ്മ കുര്യാക്കോസ്, വി. ഇ. ബേബി, ഇടവക സെക്രട്ടറി വർഗീസ് ജി. ഡാനിയേൽ, ഡോ. ജോസ് കൈപ്പള്ളിൽ, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു. അഖില മലങ്കര സൺഡേസ്കൂൾ പരീക്ഷയിൽ ഭദ്രാസന തലത്തിൽ ഉന്നത വിജയം നേടിയ […]
- [ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണയിൽ സ്നേഹഭവനം; അങ്കമാലി മേഖല ഭവനം കൈമാറി](https://www.jscnews.in/2026/09/12606/): അങ്കമാലി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം നിർമ്മിച്ച മെമ്മോറിയൽ ഭവനം കൈമാറി. മഞ്ഞപ്ര ചുള്ളിയിൽ കുളങ്ങര തോമസ് ദീപുവിന് പണിതുകൊടുത്ത വീടിന്റെ കൂദാശയും താക്കോൽദാനവും അങ്കമാലി മേഖലാ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ചാലക്കുടി എം.പി ബെന്നി ബഹനാൻ മേഖലയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മേഖലാ സെക്രട്ടറി വന്ദ്യ വർഗീസ് അരീക്കൽ കോർപ്പിസ്കോപ്പ, വൈദിക സെക്രട്ടറി ഫാ. തങ്കച്ചൻ അരീക്കൽ, ഫാ. വർഗീസ് അറയ്ക്കൽ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, ഫാ. ഗ്രിഗർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് അൽഫോൻസാ ഡേവിസ്, അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് റെജി വർഗീസ്, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് […]
- [ദുബായ് മോർ ഇഗ്നാത്തിയോസ് കത്തീഡ്രലിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി](https://www.jscnews.in/2026/09/12590/): ദുബായ് ● യു.എ.ഇ. ഭദ്രാസനത്തിലെ ദുബായ് മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. 1976-ൽ സ്ഥാപിതമായ കത്തീഡ്രൽ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിവിധ ആത്മീയ, സാംസ്കാരിക, കലാ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 13 ഞായറാഴ്ച വിശ്വാസ സംരക്ഷണ സമിതിയുടെയും ശുശ്രൂഷക സംഘത്തിന്റെയും നേതൃത്വത്തിൽ ‘സങ്കീർത്തന പാരായണ ധ്യാനം’ സംഘടിപ്പിച്ചു. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് സുവർണ്ണ ജൂബിലി റാലിയും സുവർണ്ണ ജൂബിലി പതാക ഉയർത്തലും നടന്നു. ഇന്ന്, സെപ്റ്റംബർ 20 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ 50 വനിതകളുടെ പങ്കാളിത്തത്തോടെ മെഗാ മാർഗംകളി അരങ്ങേറും. ഇതോടൊപ്പം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 27 ഞായറാഴ്ച നടക്കുന്ന ഗ്രാൻഡ് ജൂബിലി ദിനാഘോഷങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമാകും. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന സുവർണ്ണ ജൂബിലി […]
- [പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മലങ്കരയിലെ ശ്ലൈഹീക സന്ദര്‍ശനം നവംബറില്‍; മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളിൽ പരിശുദ്ധ ബാവ മുഖ്യാതിഥിയാകും; വി. മൂറോന്‍ കൂദാശയിൽ പരിശുദ്ധ ബാവ മുഖ്യ കാർമികത്വം വഹിക്കും](https://www.jscnews.in/2026/09/12585/): പുത്തന്‍കുരിശ് ● പരിശുദ്ധ പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ അദ്ധ്യക്ഷതയില്‍ 1876-ല്‍ മുളന്തുരുത്തിയില്‍ വച്ച് കൂടിയ പരിശുദ്ധ സുന്നഹദോസ് തീരുമാന പ്രകാരം മലങ്കര സഭയെ അങ്കമാലി, കൊച്ചി, കണ്ടനാട്, കോട്ടയം, കൊല്ലം, നിരണം, തുമ്പമണ്‍ എന്നിങ്ങനെ ഏഴ് ഭദ്രാസനങ്ങളായി തിരിച്ച് മലങ്കരസഭയില്‍ ജനാധിപത്യ ഭരണ ക്രമീകരണങ്ങള്‍ നടപ്പില്‍ വരുത്തിയതിന്റെ 150-ാം വാര്‍ഷികം 2026 നവംബര്‍ 13-ാം തീയതി മുതല്‍ 15-ാം തീയതി വരെ പരിശുദ്ധ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ സമുചിതമായി ആചരിക്കുകയാണ്. പരിശുദ്ധ സഭയുടെ ഈ അനുഗ്രഹീത ചടങ്ങില്‍ സംബന്ധിക്കുന്നതിനായി ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ 2026 നവംബര്‍ 11-ാം തീയതി മുതല്‍ 16-ാം തീയതി വരെ മലങ്കരയില്‍ (ഇന്ത്യയില്‍) ശ്ലൈഹീക സന്ദര്‍ശനം നടത്തുകയാണ്. 2026 നവംബര്‍ മാസം 13-ാം തീയതി വെള്ളിയാഴ്ച പരിശുദ്ധ സഭയുടെ ചരിത്രത്തില്‍ പുതിയ അദ്ധ്യായം കുറിച്ച് ആലുവായിലെ പരിശുദ്ധ വലിയ തിരുമേനിയുടെ തിരുശേഷിപ്പ് […]
- [ജർമ്മൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പരിശുദ്ധ പാത്രിയർക്കീസ് ബാവാ; സിറിയയിലെ സ്ഥിതിഗതികളും ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയും ചർച്ചയായി](https://www.jscnews.in/2026/09/12568/): ബെർലിൻ ● ജർമ്മൻ സന്ദർശനത്തിനെത്തിയ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപനും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ ജർമ്മൻ ഫെഡറൽ പ്രസിഡന്റ് ഫ്രാങ്ക്-വാൾട്ടർ സ്റ്റൈൻമയറുമായി കൂടിക്കാഴ്ച നടത്തി. ബെർലിനിലെ പ്രസിഡൻഷ്യൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. സിറിയയിലെ നിലവിലെ സാഹചര്യങ്ങൾ, അവിടുത്തെ ക്രൈസ്തവ സമൂഹങ്ങളുടെ സുരക്ഷയും ഭാവിയും, സുറിയാനി ഓർത്തഡോക്സ് സഭയുടെ ജന്മദേശത്തെ പ്രവർത്തനങ്ങളും ജർമ്മനിയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതവും കൂടിക്കാഴ്ചയിൽ ചർച്ചയായി. വർഷങ്ങളായി തുടരുന്ന യുദ്ധാനന്തര സാഹചര്യത്തിൽ സിറിയൻ ജനതയ്ക്ക് സുരക്ഷിതത്വവും ഫലപ്രദമായ സിവിൽ സംവിധാനങ്ങളും സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങളും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി. സിറിയയിലെ ക്രൈസ്തവ സാന്നിധ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. ജർമ്മനിയിലെ പാത്രിയർക്കൽ വികാരി മോർ ഫിലക്സിനോസ് മത്തിയാസ് നയിസ് മെത്രാപ്പോലീത്ത, പാത്രിയർക്കൽ സെക്രട്ടറി മോർ ഓഗീൻ അൽ ഖൂരി നെയ്മത്ത് മെത്രാപ്പോലീത്ത, അതിരൂപതാ കൗൺസിൽ പ്രസിഡന്റുമാരായ ദാവൂദ് അസ്ലാൻ, ഡാനിയേൽ ഏലിയാസ്, രാഷ്ട്രീയ ഉപദേഷ്ടാവ് ഡേവിഡ് എർക്കാൽപ് […]
- [തുമ്പമൺ ഭദ്രാസന സൺഡേ സ്കൂൾ കലോത്സവം; വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി](https://www.jscnews.in/2026/09/12564/): പത്തനംതിട്ട ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സൺഡേ സ്കൂൾ അസോസിയേഷൻ തുമ്പമൺ ഭദ്രാസന കലോത്സവം വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് പള്ളിയിൽ നടന്നു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സിറിൾ കുര്യാക്കോസ് കലോത്സവം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സാംസൺ വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. യോഹന്നാൻ വാക്കയിൽ, ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, സെൻട്രൽ കമ്മിറ്റി അംഗം റോയ്‌സ് മാത്യു, ഫാ. എബി സ്റ്റീഫൻ, ഫാ. ബോബി ജി. വർഗീസ്, ഫാ. ഡേവീസ് തങ്കച്ചൻ, ഫാ. ജിജി തോമസ്, ഫാ. ജിജു വി. ഏലിയാസ്, ഫാ. ആൽജോ വർഗീസ്, വി.ജി. വർഗീസ്, സുജ മേഴ്സി തോമസ്, ജോളി ചെറിയാൻ, ഫാ. ജൂബിൻ കോട്ടയിൽ, ഫാ. സഖറിയ വിനു, ഫാ. ജിക്കു എന്നിവർ പ്രസംഗിച്ചു. കലോത്സവത്തിൽ വാഴമുട്ടം കിഴക്ക് മോർ ഇഗ്നാത്തിയോസ് സൺഡേ സ്കൂൾ ഒന്നാം സ്ഥാനവും, മെഴുവേലി സെന്റ് ജോർജ്ജ് സൺഡേ സ്കൂൾ രണ്ടാം സ്ഥാനവും, മഞ്ഞിനിക്കര സെന്റ് […]
- [എം.ജെ.എസ്.എസ്.എ കോതമംഗലം മേഖല കലോത്സവം; ചേലാട് ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻമാർ](https://www.jscnews.in/2026/09/12551/): കോതമംഗലം ● മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ (എം.ജെ.എസ്.എസ്.എ) അങ്കമാലി ഭദ്രാസനം കോതമംഗലം മേഖല കലോത്സവം കവളങ്ങാട് സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കവളങ്ങാട് സെന്റ് ജോൺസ് പള്ളി വികാരി ഫാ.ബേബി മംഗലത്ത് പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു. വിവിധ വേദികളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, പ്ലസ് വൺ /പ്ലസ് ടു, അദ്ധ്യാപകർ എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. മേഖലയുടെ അഞ്ച് ഡിസ്ട്രിക്റ്റുകളിലെ വിവിധ സൺഡേസ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികളും അദ്ധ്യാപകരും മത്സരങ്ങളിൽ പങ്കെടുത്തു. കവളങ്ങാട് സെന്റ് ജോൺസ് പള്ളി വികാരി ഫാ. ബേബി മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കോതമംഗലം മേഖല മെത്രാപ്പോലീത്തയും എം.ജെ.എസ്.എസ്.എ പ്രസിഡന്റുമായ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ജോൺ പരണായിൽ, എം.ജെ.എസ്.എസ്.എ അങ്കമാലി ഭദ്രാസന ഡയറക്ടർ അഡ്വ. ജോബി മാത്യു, കേന്ദ്രകമ്മിറ്റിയംഗം ബിനു […]
- [മുഖത്തല സെന്റ് സ്റ്റീഫൻസ് പള്ളിയിൽ പാർസനേജ് നിർമ്മാണത്തിന് കല്ലിട്ടു](https://www.jscnews.in/2026/09/12527/): മുഖത്തല ● കൊല്ലം ഭദ്രാസനത്തിലെ മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയതായി നിർമ്മിക്കുന്ന പാർസനേജിന്റെ കല്ലിടീൽ കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കല്ലിടീൽ കർമ്മം നിർവഹിച്ചു. ഇടവക വികാരി ഫാ. പോപ്സൺ വർഗീസ്, സഹവികാരി ഫാ. ജോജി വർഗീസ്, ഇടവക പട്ടക്കാരൻ ഫാ. ജോസഫ് സ്റ്റീഫൻ, ഇടവക ട്രസ്റ്റി അഭിലാഷ് ജോർജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫാ. പുന്നൂസ് തരകൻ, ഫാ. പോൾ മാത്യു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവക ഭാരവാഹികളും, വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു.
- [പിറവം വലിയ പള്ളിയിൽ 70 വയസ്സ് കഴിഞ്ഞവർക്കായി ‘സ്നേഹസ്പർശം 2026’ സംഗമം സംഘടിപ്പിച്ചു](https://www.jscnews.in/2026/09/12525/): പിറവം ● രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ദൈവാലയത്തിലെ കുടുംബയൂണിറ്റ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 70 വയസ്സ് പിന്നിട്ട ഇടവകാംഗങ്ങൾക്കായി ‘സ്നേഹസ്പർശം 2026’ സംഗമം സംഘടിപ്പിച്ചു. സംഗമം വികാരി ഫാ. വർഗീസ് പനിച്ചയിൽ അധ്യക്ഷതയിൽ ഇടവകയിലെ മുതിർന്ന അംഗമായ ഷെവ. ചാക്കോ കിഴക്കേക്കരയിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി മുടക്കമില്ലാതെ നടത്തിവരുന്ന ഈ കൂട്ടായ്മയിൽ നൂറുകണക്കിന് മുതിർന്ന അംഗങ്ങളാണ് പങ്കെടുത്തത്. മുതിർന്ന പൗരന്മാരുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ട് വിവിധ കലാ-കായിക മത്സരങ്ങളും അരങ്ങേറി. പ്രശസ്ത കലാകാരൻ കലാഭവൻ പ്രവീൺ അവതരിപ്പിച്ച വിനോദ പരിപാടികൾ സദസ്സിന് നവ്യാനുഭവമായി. തുടർന്ന് സ്നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്. സഹവികാരിമാരായ ഫാ. ബിജോ വൈമ്പനേത്ത്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബേസിൽ പാറേക്കാട്ടിൽ, കത്തീഡ്രൽ ട്രസ്റ്റി ബേബി കിഴക്കേക്കര, കോൺഗ്രിഗേഷൻ വൈസ് പ്രസിഡൻ്റ് ഏലിയാസ് നാരേക്കാട്ട്, കോൺഗ്രിഗേഷൻ ട്രസ്റ്റി ബാബു മധുരയിൽ, സെൻട്രൽ […]
- [അരനൂറ്റാണ്ടിൻ്റെ വിശ്വാസപൈതൃകം; മോർ അത്താനാസിയോസ് സൺഡേ സ്കൂളിന് സുവർണ്ണ ജൂബിലി](https://www.jscnews.in/2026/09/12515/): കുവൈറ്റ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ ഗൾഫ് രാജ്യത്ത് ആദ്യമായി ആരംഭിച്ച സൺഡേ സ്ക്കൂളായ കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീശ് (വലിയ) പള്ളിയുടെ കീഴിലുള്ള മോർ അത്താനാസിയോസ് സൺഡേ സ്കൂളിന്റെ സുവർണ്ണ ജൂബിലി സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ചിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ അർമേനിയൻ സഭയുടെ ബിഷപ്പ് മോർ ഓഷ്യൻ ടൗവാല്യേർടാനിയൻ സുവർണ്ണ ജൂബിലിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടന്ന ജൂബിലി സമ്മേളനത്തിൽ കുവൈറ്റ് പാത്രിയർക്കൽ വികാരി അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹസന്ദേശം നൽകി. ഇടവക വികാരി ഫാ. ബിബിൻ ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബേസിൽ സി. ഏലിയാസ് സ്വാഗതം ആശംസിച്ചു. കുവൈറ്റ് നാഷണൽ ഇവാൻജെലിക്കൽ ചർച്ച് സെക്രട്ടറി റോയ് കെ. യോഹന്നാൻ, ഇടവക സെക്രട്ടറി രഞ്ജിത് കുരുവിള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കുവൈറ്റിലെ അർമേനിയൻ […]
- [എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ സോൺ കലോത്സവം; മലയിടംതുരുത്ത് ഡിസ്ട്രിക്ടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്](https://www.jscnews.in/2026/09/12493/): പെരുമ്പാവൂർ ● കുന്നക്കുരുടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന എം.ജെ.എസ്.എസ്.എ പെരുമ്പാവൂർ സോൺ കലോത്സവത്തിൽ 129 പോയിന്റുകൾ നേടി മലയിടംതുരുത്ത് ഡിസ്ട്രിക്ട് ഓവറോൾ ചാമ്പ്യൻമാരായി. 127 പോയിന്റുകളോടെ കുന്നക്കുരുടി ഡിസ്ട്രിക്ട് രണ്ടാം സ്ഥാനവും 100 പോയിന്റുകളോടെ കീഴില്ലം ഡിസ്ട്രിക്ട് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ കുറുപ്പംപടി ഡിസ്ട്രിക്ടും ജൂനിയർ വിഭാഗത്തിൽ മലയിടംതുരുത്ത് ഡിസ്ട്രിക്ടും ചാമ്പ്യൻമാരായി. സീനിയർ, അധ്യാപക വിഭാഗങ്ങളിൽ കുന്നക്കുരുടി ഡിസ്ട്രിക്ടും പ്ലസ് ടു വിഭാഗത്തിൽ കീഴില്ലം ഡിസ്ട്രിക്ടും ഒന്നാം സ്ഥാനം നേടി.പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഊരക്കാട് സെന്റ് തോമസ് സൺഡേ സ്കൂൾ മികച്ച സൺഡേ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു. തട്ടാംമുഗൾ സെന്റ് മേരീസ് സൺഡേ സ്കൂൾ രണ്ടാം സ്ഥാനവും കുറുപ്പംപടി എം.ജി.എം സൺഡേ സ്കൂൾ മൂന്നാം സ്ഥാനവും നേടി. മേഖലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ റീൽ മത്സരത്തിൽ മണ്ണൂർ സെന്റ് ജോർജ് സൺഡേ സ്കൂളും, പാറേത്തുമുഗൾ എം.ജി.എം സൺഡേ സ്കൂളും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. മോസ്റ്റ് വ്യൂസ് […]
- [വിശ്വാസവും നേതൃത്വവും കൈകോർത്തു; മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധേയമായി](https://www.jscnews.in/2026/09/12482/): ആദിച്ചനല്ലൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധയമായി. മലബാർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 700-ഓളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്. അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പ്രവർത്തിക്കുന്ന വനിതാസമാജം അംഗങ്ങൾ സമൂഹത്തിനും ജനങ്ങൾക്കുമായി സജീവമായി പ്രവർത്തിക്കുന്നവരായി മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന് നമ്മളെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയുണ്ടെന്നും, ആ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അഖില മലങ്കര […]
- [ഓസ്ട്രേലിയയിൽ മലയാളി സഹോദരങ്ങൾക്ക് ഗിന്നസ് ലോക റെക്കോർഡ്](https://www.jscnews.in/2026/09/12476/): ബൺബറി ● ഓസ്ട്രേലിയയിലെ ബൺബറി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അംഗങ്ങളായ മലയാളി സഹോദരങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. അൽഫി ബേസിൽ എൽദോസും അശ്വിൻ ബേസിൽ എൽദോസുമാണ് അപൂർവ നേട്ടത്തിലൂടെ മലയാളികൾക്ക് അഭിമാനമായത്. ബൺബറി കാത്തലിക് കോളേജിലെ വിദ്യാർത്ഥിയായ ഏഴുവയസ്സുകാരൻ അൽഫി ബേസിൽ എൽദോസ് ഒരു മിനിറ്റിനുള്ളിൽ 73 നക്ഷത്രരാശികൾ (Constellations) തിരിച്ചറിഞ്ഞാണ് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ ഒരു മിനിറ്റിൽ 43 നക്ഷത്രരാശികൾ തിരിച്ചറിഞ്ഞിരുന്ന മുൻ റെക്കോർഡാണ് അൽഫി മറികടന്നത്. ബൺബറിയിലെ സെന്റ് ജോസഫ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരൻ അശ്വിൻ ബേസിൽ എൽദോസ് 30 സെക്കൻഡിനുള്ളിൽ 43 അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി. 40 ചിത്രങ്ങൾ തിരിച്ചറിഞ്ഞതായിരുന്നു ഇതിലെ മുൻ റെക്കോർഡ്. ഏകദേശം രണ്ട് വർഷത്തെ കഠിന പരിശീലനവും അർപ്പണബോധവും നിരന്തര പരിശ്രമവുമാണ് ഇരുവരെയും ഈ അപൂർവ നേട്ടത്തിലേക്ക് നയിച്ചത്. മെമ്മറി ട്രെയിനിംഗ് രംഗത്ത് വർഷങ്ങളായുള്ള പരിചയസമ്പത്തുള്ള പരിശീലക […]
- [പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ; തീർത്ഥാടന വിളംബര ഘോഷയാത്ര നടത്തി](https://www.jscnews.in/2026/09/12471/): കോതമംഗലം ● മാർ തോമ യാക്കോബായ സുറിയാനി ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ 341-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് തീർത്ഥാടന വിളംബര ഘോഷയാത്ര നടത്തി. കന്നി 20 പെരുന്നാളിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ പള്ളിവാസലിലെ അള്ളാ കോവിലിൽനിന്ന് ആരംഭിച്ച ഘോഷയാത്ര രാവിലെ 10ന് ഹൈറേഞ്ച് മേഖലാധിപൻ ഡോ. മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. വിവിധ സാമൂഹിക, രാഷ്ട്രീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അടിമാലി പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിമാലി ടൗണിൽ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി. ഹൈറേഞ്ചിലെയും കോതമംഗലത്തെയും വിവിധ ദൈവാലയങ്ങൾ സന്ദർശിച്ച് കോതമംഗലത്ത് എത്തിയ ഘോഷയാത്രയെ കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, വ്യാപാരി വ്യവസായി സമിതി, എംബിഎംഎം അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സ്വീകരിച്ചു. തുടർന്ന് മാർ ബേസിൽ സ്കൂൾ കവാടത്തിൽ സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിലും സ്വീകരണം നൽകി. പള്ളിത്താഴം മർത്തമറിയം കത്തീഡ്രൽ വലിയപള്ളിയുടെയും അങ്ങാടി മർച്ചന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം ഒരുക്കി. […]
- [ആരാധനാഗീതങ്ങളുടെ മാധുര്യത്തിൽ ‘സൊഗ്‌ദൂസോ’; വേങ്ങൂർ മാർ കൗമാ ശുശ്രൂഷക സംഘം ജേതാക്കൾ](https://www.jscnews.in/2026/09/12459/): കുന്നക്കുരുടി ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര തലത്തിൽ
- [ആയിരങ്ങൾക്ക് ആശ്വാസമേകി അമ്മയുടെ തിരുനട അടച്ചു; ഇനി അടുത്ത ദർശന പുണ്യസൗഭാഗ്യത്തിനായുള്ള കാത്തിരിപ്പ്](https://www.jscnews.in/2026/09/12449/): മണർകാട് ● വിശ്വാസ സമൂഹത്തിന് അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കാത്തിരിപ്പിന്റെ പ്രത്യാശ നൽകി എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന പ്രധാന മദ്ബഹായിലെ വിശുദ്ധ ദൈവമാതാവിന്റെ തിരുനട അടച്ചു. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഏഴിന് തുറന്ന തിരുനട, സ്ലീബാ പെരുന്നാൾ ദിനമായ തിങ്കളാഴ്ച സന്ധ്യാ നമസ്കാരത്തോടെയാണ് അടച്ചത്. ഉണ്ണിയേശുവിനെ വഹിച്ചു നിൽക്കുന്ന ദൈവമാതാവിന്റെ ഛായചിത്രം ഉൾക്കൊള്ളുന്ന തിരുനട തുറന്നിരുന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയ്ക്കും അനുഗ്രഹത്തിനുമായി കത്തീഡ്രലിൽ എത്തിയത്. ശുശ്രൂഷകൾക്ക് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തായും ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായും മുഖ്യകാർമികത്വം വഹിച്ചു. ദൈവീക പ്രത്യക്ഷതകളും ആത്മീയ ദർശനങ്ങളും തിരിച്ചറിഞ്ഞ് കഷ്ടതകളെ സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ മനുഷ്യജീവിതം അർഥ പൂർണമായിത്തീരുമെന്ന് അഭിവന്ദ്യ ഡോ. മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത […]
- [പുതുതായി നിർമ്മിക്കുന്ന കണ്ടനാട് വി. മർത്തമറിയം കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം നടത്തി](https://www.jscnews.in/2026/09/12442/): കണ്ടനാട് ● സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ അസോസിയേഷൻ്റെ കീഴിൽ പുതുതായി നിർമിക്കുന്ന കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ശിലാസ്‌ഥാപനം നടത്തി. പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ ആശീർവദിച്ചു നൽകിയ അടിസ്ഥാന ശില അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ ക്ലിമ്മീസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്തന്മാർ ചേർന്ന് ദൈവാലയം നിർമിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചു. സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, ഉണ്ണിമിശിഹാ കത്തോലിക്ക പള്ളി വികാരി ഫാ. നിക്കോളാസ്, ഫാ. വർഗീസ് കറുത്തോൻ, ഫാ. ജോണി തുരുത്തിയിൽ, ഫാ. സോണി പട്ടരൂപറമ്പിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജൂബൻ ജോൺ, പഞ്ചായത്ത് അംഗങ്ങളായ ബിനു ജോഷി, വിനീത കാർത്തികേയൻ, ഷീജ ബാബു, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിനു ചെറിയാൻ, റോയി മാത്യു, ഷീബ ഷാജി എന്നിവർ സംബന്ധിച്ചു. വികാരിമാരായ ഫാ. വർഗീസ് കളപ്പുരയ്ക്കൽ, ഫാ. അക്ഷയ് കോൽകുന്നേൽ, ഫാ. അരുൺ ബേസിൽ, പള്ളി ഭാരവാഹികളായ വിത്സൺ […]
- [കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷൻ കലോത്സവം ‘സെറാഫ് 2026’ സമാപിച്ചു; കൂത്താട്ടുകുളം മേഖല ചാമ്പ്യന്മാർ](https://www.jscnews.in/2026/09/12421/): കോലഞ്ചേരി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ (ജെ.എസ്.ഒ.വൈ.എ) വാർഷിക കലോത്സവം ‘സെറാഫ് 2026’ സമാപിച്ചു. മേക്കടമ്പ്
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ രജിസ്ട്രേഷൻ തുടരുന്നു](https://www.jscnews.in/2026/09/12406/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ 2026 വർഷത്തെ പ്രീ-മാരിറ്റൽ കൗൺസിലിംഗ് കോഴ്സിന്റെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ രജിസ്ട്രേഷൻ തുടരുന്നു. സെപ്റ്റംബർ 25, 26 (വെള്ളി, ശനി), ഒക്ടോബർ 23, 24 (വെള്ളി, ശനി) തീയതികളിലാണ് കോഴ്സുകൾ നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും. പങ്കെടുക്കുന്നവർ രാവിലെ 8.30-ന് പാത്രിയർക്കാ സെന്ററിൽ എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.കോഴ്സ് ഫീസ് ഒരാൾക്ക് 1,500 രൂപയാണ്. കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളി വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും ഹാജരാക്കണം. ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കായി പാത്രിയർക്കാ സെന്ററിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:ഫോൺ: 0484 2732804, 9778364412, 9946531602കോഴ്സ് ഡയറക്ടർ: ഫാ. എബി വർക്കി – 9447171239
- [കവടിയാർ കൊട്ടാരത്തിൽ സൗഹൃദസന്ദർശനം; പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെ ആദരിച്ച് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/09/12399/): തിരുവനന്തപുരം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും വൈദിക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയും യൂറോപ്പ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെയും പത്മശ്രീ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെയും സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ശതാഭിഷിക്തയായ പൂയം തിരുനാൾ ഗൗരി പാർവ്വതിഭായി തമ്പുരാട്ടിയെ മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു. മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആശംസകളും പ്രാർത്ഥനാമംഗളങ്ങളും മെത്രാപ്പോലീത്ത അറിയിച്ചു. രാജകുടുംബവും യാക്കോബായ സഭയും തമ്മിലുള്ള പൗരാണികവും ചരിത്രപരവുമായ ബന്ധം കൂടിക്കാഴ്ചയിൽ അനുസ്മരിച്ചു. 1982-ൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയ്ക്കും ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവയ്ക്കും തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവും കാർത്തിക തിരുനാൾ തമ്പുരാട്ടിയും നൽകിയ സ്നേഹോഷ്മളമായ സ്വീകരണവും പൂയം തിരുനാൾ […]
- [സെപ്റ്റംബർ 14 - രക്ഷാകരമായ വി. സ്ലീബാ പെരുന്നാൾ അഥവാ വി. സ്ലീബായുടെ പുകഴ്‌ച പെരുന്നാൾ](https://www.jscnews.in/2026/09/12396/): ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയത്തിൽ കുരിശിന് അതുല്യമായ സ്ഥാനമാണുള്ളത്. ലോകത്തിന്റെ കണ്ണിൽ അപമാനത്തിന്റെയും പരാജയത്തിന്റെയും നിന്ദയുടെയും അടയാളമായിരുന്ന കുരിശിനെ, മിശിഹായുടെ തിരുവിലാപണത്തിലൂടെ ദൈവസ്നേഹത്തിന്റെയും രക്ഷയുടെയും വിജയത്തിന്റെയും അടയാളമാക്കി മാറ്റി. അതുകൊണ്ടുതന്നെ വിശുദ്ധ സുറിയാനി സഭ ശുദ്ധമുള്ള സ്ലീബായെ വെറും ഒരു വിശുദ്ധ ചിഹ്നമായി മാത്രം കാണുന്നില്ല; മിശിഹായുടെ സഹനത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനവിജയത്തിന്റെയും സാക്ഷിയായാണ് ആദരിക്കുന്നത്. സെപ്റ്റംബർ 14-ന് ആചരിക്കുന്ന ശ്രേഷ്ഠമായ സ്ലീബാ പെരുന്നാൾ, വിശുദ്ധ കുരിശിന്റെ കണ്ടെത്തലിനെയും അതിന്റെ മഹത്വീകരണത്തെയും അനുസ്മരിക്കുന്ന സുറിയാനി സഭയുടെ പ്രധാന പെരുന്നാളുകളിലൊന്നാണ്. യെരൂശലേമിൽ കർത്താവിന്റെ കുരിശ് കണ്ടെത്തപ്പെട്ടതും പിന്നീട് വിശ്വാസികളുടെ മുമ്പിൽ ഉയർത്തി വണങ്ങപ്പെട്ടതുമായ സംഭവങ്ങളോടാണ് ഈ പെരുന്നാൾ ബന്ധപ്പെട്ടിരിക്കുന്നത്. ഈ ചരിത്രത്തിൽ മഹാനായ കുസ്തന്തീനോസ് മഹാരാജാവിനും വിശുദ്ധ ഹെലേനി രാജ്ഞിക്കും പ്രത്യേക സ്ഥാനമുണ്ട്. ക്രിസ്തീയ പാരമ്പര്യമനുസരിച്ച്, കുസ്തന്തീനോസ് മഹാരാജാവിന്റെ കാലത്ത് ക്രിസ്തുവിന്റെ കുരിശ് കണ്ടെത്തുന്നതിനായി അദ്ദേഹത്തിന്റെ മാതാവായ വിശുദ്ധ ഹെലേനീ രാജ്ഞി യെരൂശലേമിലെത്തി. കർത്താവിന്റെ കുരിശ് കണ്ടെത്തപ്പെട്ടതിനെ തുടർന്ന് അതിനെ വിശ്വാസികളുടെ മുമ്പിൽ ഉയർത്തി മഹത്വപ്പെടുത്തി വണങ്ങിയ […]
- [അഖില മലങ്കര മർത്തമറിയം വനിതാസമാജം നേതൃത്വ പരിശീലന ക്യാമ്പ് നാളെ](https://www.jscnews.in/2026/09/12368/): ആദിച്ചനല്ലൂർ ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ നേതൃത്വ പരിശീലന ക്യാമ്പ് നാളെ (സെപ്റ്റംബർ 12, ശനിയാഴ്ച) രാവിലെ 8.30 മുതൽ കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നിർവഹിക്കും. രാവിലെ 8.30-ന് രജിസ്ട്രേഷനും പ്രഭാതഭക്ഷണത്തോടെയും ക്യാമ്പിന് തുടക്കമാകും. 9.30-ന് പ്രാർത്ഥനയും വേദവായനയും നടക്കും. ആദിച്ചനല്ലൂർ സെന്റ് ജോർജ് പള്ളി വികാരി ഫാ. സാബു സാമുവേൽ സ്വാഗതപ്രസംഗവും അഖില മലങ്കര മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. പൗലോസ് പള്ളത്തുകുടി […]
- [ഭക്തിസാന്ദ്രമായി കോർ എപ്പിസ്കോപ്പ സ്ഥാനാരോഹണം](https://www.jscnews.in/2026/09/12355/): മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ കൊച്ചി ഭദ്രാസനത്തിലെ മുതിർന്ന വൈദികരായ ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ഫാ. ജേക്കബ് കുരുവിള (അനിയനച്ചൻ), ഫാ. ഷമ്മി ജോൺ എരമംഗലത്ത് എന്നിവരെ കോറെപ്പിസ്കോപ്പമാരായി ഉയർത്തി. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ വൈദികർക്കു കോറെപ്പിസ്കോപ്പ സ്ഥാനം നൽകി. അഭിവന്ദ്യരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി. സഭയിലെ വിവിധ പള്ളികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. 55 വർഷങ്ങൾക്ക് ശേഷമാണ് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ വെച്ച് കോറെപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങു നടക്കുന്നത്.
- [ഫാ. വി.വി. അന്ത്രയോസ് വലിയ ഉപ്പുട്ടിൽ കർത്താവിൽ നിദ്ര പ്രാപിച്ചു](https://www.jscnews.in/2026/09/12353/): കുറുപ്പംപടി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയുടെ സീനിയർ വൈദികനും, ഐമുറി സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ വികാരിയുമായ ഫാ. വി.വി. അന്ത്രയോസ് വലിയ ഉപ്പുട്ടിൽ (70) കർത്താവിൽ നിദ്ര പ്രാപിച്ചു. പൗരസ്ത്യ സുവിശേഷ സമാജം മുൻ മാനേജിംഗ് കമ്മിറ്റി അംഗമായും, സെന്റ് തോമസ് ഓർഫനേജ്, പാഴൂർ എ.ജി.സി.എം. കരുണാലയം വൃദ്ധമന്ദിരം എന്നിവയുടെ മുൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുള്ള അച്ചൻ, സമാജം വലിയപാറ മാർ ഗ്രീഗോറിയോസ് ചാപ്പൽ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭൗതികശരീരം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലിന് കുറുപ്പംപടി ഐമുറിയിലുള്ള സ്വവസതിയിൽ എത്തിക്കും. തുടർന്ന് ഐമുറി എം.ജി.എം. സൺഡേസ്കൂൾ ഹാളിൽ പൊതുദർശനത്തിനായി ഭൗതികശരീരം വയ്ക്കും. സംസ്കാരശുശ്രൂഷകൾ സെപ്റ്റംബർ 11 വെള്ളിയാഴ്ച അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ ആരംഭിക്കും. സംസ്കാര ശുശ്രൂഷകളുടെ വിശദമായ വിവരങ്ങൾ പിന്നീട് അറിയിക്കും.
- [സുവർണ്ണ ജൂബിലി നിറവിൽ കുവൈറ്റ് മോർ അത്താനാസിയോസ് ജാക്കബൈറ്റ് സൺഡേ സ്‌കൂൾ](https://www.jscnews.in/2026/09/12349/): കുവൈറ്റ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിൽ, ഗൾഫ് രാജ്യത്ത് ആദ്യമായി ആരംഭിച്ച സൺഡേ സ്ക്കൂളായ കുവൈറ്റ് സെന്റ് ജോർജ് യൂണിവേഴ്സൽ സിറിയൻ ഓർത്തഡോക്‌സ് റീഷ് (വലിയ) പള്ളിയുടെ കീഴിലുള്ള മോർ അത്താനാസിയോസ് സൺഡേ സ്കൂൾ കുവൈത്തിൽ അമ്പത് പ്രവർത്തനവർഷങ്ങൾ പിന്നിടുകയാണ്. 1974 സെപ്റ്റംബറിൽ ആരംഭിച്ച സൺഡേ സ്കൂൾ, ആദ്യകാലത്ത് ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തുകയും പിന്നീട് 1975 മുതൽ വെള്ളിയാഴ്ചകളിൽ വിശുദ്ധ കുർബ്ബാനന്തരം ക്ലാസുകൾ ക്രമീകരിക്കപ്പെടുകയും ചെയ്‌തു.കടവിൽ ഡോ. പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഇടവക മെത്രാപ്പോലീത്തയും വന്ദ്യ അറക്കൽ ഗീവർഗീസ് കോർ എപ്പിസ്കോപ്പ ഇടവക വികാരിയും ആയിരിക്കെയാണ് സൺഡേ സ്കൂൾ സ്ഥാപിതമാകുന്നത്. ശ്രീ. കെ.സി കുരിയൻ കോടിയാട്ട് ആണ് ആദ്യ പ്രധാനാധ്യാപകൻ. ചുരുക്കം കുട്ടികളുമായി ആരംഭിച്ച സൺഡേ സ്കൂൾ പിന്നീട് അനേകം വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ സെന്ററുകളുമായി വളർന്നു. 1990-ൽ ഉണ്ടായ ഗൾഫ് യുദ്ധത്തിന്റെ പരിണിതഫലങ്ങൾ സൺഡേ സ്കൂൾ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.ഏകദേശം രണ്ടര വർഷങ്ങൾ സൺഡേ പ്രവർത്തനങ്ങൾ […]
- [ചരിത്രപ്രസിദ്ധമായ തിരുനട തുറന്നു : ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമം](https://www.jscnews.in/2026/09/12337/): മണർകാട് ● ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ തിരുനട തുറക്കൽ ശുശ്രൂഷ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. എട്ടുനോമ്പ് പെരുന്നാളിന്റെ ഏഴാം ദിനമായ സെപ്റ്റംബർ ഏഴിന് ഉച്ചനമസ്കാരത്തിന് ശേഷമാണ് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വിശ്വാസികൾക്ക് ദർശനത്തിനായി തുറന്നുനൽകിയത്. വിശുദ്ധ കുർബാനയ്ക്കും ഉച്ചനമസ്കാരത്തിനും ശേഷമായിരുന്നു തിരുനട തുറക്കൽ ശുശ്രൂഷകൾ. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പ്രധാന കാർമികത്വം വഹിച്ചു. തിരുവനന്തപുരം മേഖലാ മെത്രാപ്പോലീത്തയും യൂറോപ്പ് പാത്രിയർക്കൽ വികാരിയും എം.എസ്.ഒ.ടി. സെമിനാരി റസിഡൻ്റ് മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സഹകാർമികനായി. തിരുനട തുറന്നതോടെ അനുഗ്രഹദർശനത്തിനായി കാത്തിരുന്ന വിശ്വാസികൾക്ക് വിശുദ്ധ ദൈവമാതാവിൻ്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപങ്ങൾ ദർശിക്കാനും പ്രാർഥനകളും നേർച്ചകളും അർപ്പിക്കാനും അവസരം ലഭിച്ചു. ചടങ്ങിനോടനുബന്ധിച്ച് മണർകാട് കത്തീഡ്രലിലും പരിസരങ്ങളിലും വലിയ വിശ്വാസിസാന്നിധ്യമാണ് അനുഭവപ്പെട്ടത്. നാടിന്റെ വിവിധ […]
- [ഭക്തിയിൽ അലിഞ്ഞ് മണർകാട് റാസ; ഇന്ന് നട തുറക്കും](https://www.jscnews.in/2026/09/12335/): മണർകാട് ● ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക ഘോഷയാത്രയായ മണർകാട് പള്ളി റാസ ഭക്തിനിർഭരമായി. ഞായറാഴ്ച രാവിലെ 11.30-ന് റാസയുടെ മുൻഭാഗം പള്ളിയിൽ നിന്ന് നീങ്ങിത്തുടങ്ങി. കന്യകമറിയത്തോടുള്ള അപേക്ഷകളും, പ്രാർഥനാഗീതങ്ങളുമായി നടന്നു നീങ്ങിയ പ്രദക്ഷിണത്തിൽ, രണ്ടുമണിയോടെ വലിയപള്ളിയിൽ പ്രത്യേക പ്രാർഥനകൾക്കുശേഷം അംശ വസ്ത്രങ്ങളണിഞ്ഞ വൈദികർ അണിചേർന്നു. ജാതി – മത വ്യത്യാസമില്ലാതെ പതിനായിരങ്ങൾ മുത്തുക്കുടകളുമായി വീഥിയിലൂടെ നടന്നുനീങ്ങി. വൈകീട്ട് അഞ്ചുമണിയോടെ വൈദികർ വലിയ പള്ളിയിൽ തിരിച്ചെത്തി. തുടർന്ന് വലിയ പള്ളിയിൽ നടത്തിയ ധൂപപ്രാർഥനയോടെ പ്രദക്ഷിണം സമാപിച്ചു. എട്ടുനോമ്പിലെ പ്രധാന ചടങ്ങായ നടതുറക്കൽ തിങ്കളാഴ്ച (ഇന്ന്) നടക്കും. രാവിലെ വലിയ പള്ളിയിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം മധ്യാഹ്നപ്രാർഥനയ്ക്കിടെയാണ് നടതുറക്കൽ. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാനകാർമികത്വത്തിൽ മറ്റ് മെത്രാപ്പൊലീത്താമാരും വൈദികരും സഹകാർമികരാകും. ചൊവ്വാഴ്ചയാണ് പ്രധാന പെരുന്നാൾ. 1501 പറ അരിയുടെ പാച്ചോറാണ് നേർച്ച വിതരണത്തിന് തയ്യാറാക്കുന്നത്. സ്ലീബാ പെരുന്നാൾ ദിനമായ 14-ന് വൈകീട്ട് സന്ധ്യാ […]
- [നാല് വൈദികർ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക്; മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ സ്ഥാനാരോഹണ ചടങ്ങ് സെപ്റ്റംബർ 9-ന്](https://www.jscnews.in/2026/09/12333/): മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തിലെ സീനിയർ വൈദികരായ ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ഫാ. ജേക്കബ് കുരുവിള തട്ടാംപുറത്ത് (അനിയനച്ചൻ), ഫാ. ഷമ്മി ജോൺ എരമംഗലത്ത് എന്നിവരെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തും. സെപ്റ്റംബർ 9 ബുധനാഴ്‌ച രാവിലെ 8 മണിക്ക് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ സ്ഥാനാരോഹണ ശുശ്രൂഷ നടക്കും. മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത സഹകാർമികനായിരിക്കും. ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ശുശ്രൂഷയിൽ പങ്കെടുക്കും. സഭയ്ക്കും കൊച്ചി ഭദ്രാസനത്തിനും നൽകിയ ദീർഘകാലത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ചാണ് നാല് വൈദികരെയും കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തുന്നത്. കാലം ചെയ്ത ഡോ. ഗീവർഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയിൽ (പെരുമ്പള്ളി തിരുമേനി) നിന്നാണ് ഇവർ നാലുപേരും കശ്ശീശപ്പട്ടം […]
- [ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ആദ്ധ്യാത്മിക ഘോഷയാത്രയായി അറിയപ്പെടുന്ന മണർകാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ റാസ ഇന്ന്; വിശ്വാസസാഗരമായി മണർകാട്](https://www.jscnews.in/2026/09/12312/): മണർകാട് ● ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണൽകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന്റെ ചരിത്രപ്രസിദ്ധമായ റാസ ഇന്ന്. ഏഷ്യയിലെ
- [പഴന്തോട്ടത്ത് യാക്കോബായ വിശ്വാസികൾക്ക് പുതിയ ദൈവാലയം; ശിലാസ്ഥാപനം നടത്തി](https://www.jscnews.in/2026/09/12309/): പഴന്തോട്ടം ● മലങ്കരയുടെ യാക്കോബ് ബുർദ്ദാന പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ ഉപവാസമിരുന്ന് സംരക്ഷിച്ച പഴന്തോട്ടത്തിന്റെ സത്യവിശ്വാസത്തിന് പുതിയ അധ്യായം. വർഷങ്ങളായി ഇടവക ജനങ്ങൾ കാത്തിരുന്ന യാക്കോബായ വിശ്വാസികൾക്കായുള്ള പുതിയ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശ്രേഷ്ഠ ബാവായാൽ വാഴ്ത്തപ്പെട്ട മൂലക്കല്ല് നാട്ടിയാണ് ദൈവാലയ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പരിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചാണ് പുതിയ ദൈവാലയ നിർമ്മാണത്തിന് തുടക്കം കുറിച്ചത്. പ്രതിസന്ധികളിൽ തളരാതെ, വിശ്വാസം നെഞ്ചോട് ചേർത്ത് മുന്നേറിയ ഇടവക ജനങ്ങളുടെ ദീർഘകാല സ്വപ്നമാണ് ഇതോടെ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. 2017 ജൂലൈ 3-ന് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധി മൂന്ന് പള്ളികൾക്ക് മാത്രമായി ബാധകമായിരുന്നു. എന്നാൽ പ്രസ്തുത വിധി പഴന്തോട്ടം പള്ളിയിലും അനധികൃതമായി പ്രയോഗിച്ചും, പോലീസിന്റെ സഹായത്തോടെ ഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളെ ദൈവാലയത്തിൽ നിന്ന് പുറത്താക്കിയും, മാതൃദേവാലയം നഷ്ടപ്പെട്ട സാഹചര്യത്തിൽ, സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ പുതിയ ദൈവാലയം നിർമ്മിക്കണമെന്ന തീരുമാനവുമായി ഇടവക ജനങ്ങൾ മുന്നോട്ടുപോകുകയായിരുന്നു. വർഷങ്ങളായുള്ള പ്രതിസന്ധികളെയും […]
- [മലയിടംതുരുത്ത് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി](https://www.jscnews.in/2026/09/12303/): പെരുമ്പാവൂർ ● മലയിടംതുരുത്ത് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻ്റെ ജനന പെരുന്നാളും 49-ാമത് ബൈബിൾ കൺവെൻഷനും ഭക്തിസാന്ദ്രമായി തുടരുന്നു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത കൊടിയുയർത്തിയതോടെയാണ് എട്ടുനോമ്പ് പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്. പെരുന്നാളിനോടനുബന്ധിച്ച് ആറാം ദിനത്തിൽ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചു. വിവിധ ദിവസങ്ങളിൽ നടന്ന വി. കുർബ്ബാന, സന്ധ്യാപ്രാർത്ഥന, ബൈബിൾ കൺവെൻഷൻ എന്നിവയിൽ നൂറുകണക്കിന് വിശ്വാസികൾ സംബന്ധിച്ചു. ഇന്ന് സെപ്റ്റംബർ 7 തിങ്കൾ രാവിലെ6:45-ന് പ്രഭാത പ്രാർത്ഥന, 7:30-ന് ഫാ. സജി ചമ്പിലിൻ്റെ കാർമികത്വത്തിൽ വി. കുർബ്ബാന, 9-ന് ദൈവാലയ ഉപകരണങ്ങൾ മേമ്പൂട്ടിൽ നിന്നും പള്ളിയകത്തേക്ക് ആഘോഷമായി കൊണ്ടുവരുന്ന ചടങ്ങ് എന്നിവ നടക്കും. വൈകിട്ട് 7-ന് സന്ധ്യാ പ്രാർത്ഥന, പ്രസംഗം എന്നിവയ്ക്ക് തിരുവഞ്ചൂർ മാർ അന്തോണിയോസ് മോണാസ്ട്രിയിലെവന്ദ്യ ഡോ. സലീബ റമ്പാൻ നേതൃത്വം നൽകും.8:30-ന് തമുക്ക് നേർച്ച, 8:45-ന് സെൻ്റ് ജോർജ് ചാപ്പലിലേക്കും, പടിഞ്ഞാറേ കുരിശിലേക്കും പ്രദക്ഷിണം, […]
- [പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ - പീഡിതനായ വിശ്വാസസംരക്ഷൻ; 152-ാം ഓർമ്മപ്പെരുന്നാൾ ഇന്ന്](https://www.jscnews.in/2026/09/12297/): 1846 മുതൽ 1874 വരെ 28 വർഷക്കാലം പീഡനങ്ങളും കഷ്‌ടതകളും സഹിച്ച് സത്യ വിശ്വാസം മലങ്കരയിൽ നിലനിർത്തിയ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായുടെ 152-ാം ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 2-ന് പുണ്യപിതാവ് കബറടങ്ങിയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ആചരിച്ചു. ഇംഗ്ലീഷുകാരുടെയും നവീകരണക്കാരുടെയും പ്രവർത്തനങ്ങൾ മൂലം സഭക്ക് കഷ്ടതകളും പീഡനങ്ങളും സഹിക്കേണ്ടിവന്നപ്പോൾ സത്യവിശ്വാസം നില നിർത്തുന്നതിന് പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് അയക്കപ്പെട്ട പിതാവായിരുന്നു പരി. കൂറിലോസ് ബാവ. പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്റെ വാഴ്ചയെ തുടർന്നുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായിട്ടാണ് ബാവ മലങ്കരയിലേക്ക് അയക്കപ്പെട്ടത്. സഭാനേതൃത്വം അറിയാതെ പരി. പാത്രിയർക്കീസ് ബാവായുടെ അടുക്കൽ പോയി പരി. ബാവായെ തെറ്റിദ്ധരിപ്പിച്ച് മേൽപ്പട്ടം സ്വീകരിച്ച പാലക്കുന്നത്ത് തിരുമേനി സഭയിൽ നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ ഇവിടെയുള്ള സത്യവിശ്വാസികൾ പരി. സിംഹാസനത്തിലേക്ക് പരാതികൾ അയച്ചതിന്റെ ഫലമായിട്ടാണ് ബാവ ഇവിടെ എത്തിയത്. പാലക്കുന്നത്ത് തിരുമേനിയുടെ സ്വാധീനത്താൽ ബ്രിട്ടീഷ് ഭരണാധികാരികളുടെയും തിരുവിതാംകൂർ രാജാവിന്റെയും ഉത്തരവുകൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. ആയതിനാൽ പരി. കൂറിലോസ് […]
- [സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് അനധികൃത സംസ്കാരം; ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികളുടെ വൻ പ്രതിഷേധം](https://www.jscnews.in/2026/09/12293/): ചാലിശ്ശേരി ● തൃശ്ശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ കുടുംബക്കല്ലറ പൊളിച്ച് അനധികൃതമായി ശവസംസ്കാരം നടത്തിയതിനെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധ റാലി നടത്തി. പൂർവ്വികരുടെ കല്ലറകളും പേരെഴുതിയ കുരിശുകളും സംരക്ഷിക്കണമെന്നും അനധികൃത സംസ്കാരങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന പ്രതിഷേധ റാലിയിൽ നൂറുകണക്കിന് വിശ്വാസികൾ പ്ലക്കാർഡുകളുമേന്തി മുദ്രാവാക്യങ്ങളുമായി അണിനിരന്നു. അരിമ്പൂർ എ.വി. ഡേവീഡിന്റെയും ലിസി ഡേവീഡിന്റെയും കുടുംബക്കല്ലറ പൊളിച്ചാണ് ഓർത്തഡോക്സ് വിഭാഗം പുലിക്കോട്ടിൽ കുഞ്ഞിപ്പുവിന്റെ ഭാര്യ കുഞ്ഞാണിയുടെ സംസ്കാരം ആഗസ്റ്റ് 24-ന് നടത്തി യാക്കോബായ കുടുംബ കല്ലറ കയ്യേറിയത്. കല്ലറ പൊളിച്ച അരിമ്പൂർ കുടുംബത്തിലെ അംഗങ്ങളുടെ ഫോട്ടോകൾ കൈയിലേന്തിയാണ് വിശ്വാസികൾ പ്രതിഷേധ റാലിയിൽ പങ്കെടുത്തത്. മണ്ണ് കല്ലറകൾ മാറ്റുകയും പേരെഴുതിയ കുരിശുകൾ നീക്കം ചെയ്യുകയും ചെയ്യുന്നത് പൂർവ്വികരുടെ ഓർമകളെയും വിശ്വാസികളുടെ വികാരങ്ങളെയും അപമാനിക്കുന്നതാണെന്നും ഭൂരിപക്ഷ വിശ്വാസികൾ പറഞ്ഞു. കുടുംബക്കല്ലറകളിലെ അനുമതിയില്ലാത്ത സംസ്കാരം തടയുക, പൂർവ്വികരുടെ മണ്ണ് കല്ലറകളും കുരിശുകളും […]
- [വിശ്വാസിസാഗരം സാക്ഷി; മണർകാട് കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2026/09/12290/): മണർകാട് ● പ്രാർത്ഥനയുടെയും വ്രതശുദ്ധിയുടെയും അന്തരീക്ഷത്തിൽ എട്ടു നോമ്പിൻ്റെ ആരംഭ സ്ഥാനവും ആഗോള മരിയൻ തീർഥാടനകേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്രപ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. കൊടിയേറ്റത്തോടെ കത്തീഡ്രലിലേക്ക് തീർഥാടകരുടെ പ്രവാഹവും ആരംഭിച്ചു. വലിയ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയ്ക്കുശേഷം ഉച്ചയ്ക്ക് രണ്ടിന് വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കൊടിമരം മുറിക്കുന്നതിനായി പുറപ്പെട്ടു. മണർകാട് കരയിൽ ചിരട്ടേപ്പറമ്പിൽ വർഗീസ് കുരുവിളയുടെ പുരയിടത്തിൽനിന്ന് നിലംതൊടാതെ വെട്ടിയെടുത്ത മരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലെത്തിച്ചു. കരോട്ടെ പള്ളി ചുറ്റി കത്തീഡ്രൽ അങ്കണത്തിലെത്തിച്ച കൊടിമരം താഴത്തെ പള്ളിക്ക് മൂന്നു തവണ വലംവച്ചു. പാത്രിയാർക്കൽ പതാകയേന്തിയ വിശ്വാസികൾ ഘോഷയാത്രയ്ക്ക് അകമ്പടിയേകി. ചുറ്റുവിളക്കിന് മുന്നിൽ തിരിതെളിച്ചശേഷം കൊടിമരം ഒരുക്കി കുരിശ് സ്ഥാപിച്ചു. അലങ്കരിച്ച കൊടിമരത്തിൽ ഇടവകയിലെ മുതിർന്ന അംഗം കുറുമലയിൽ കെ.വി. സ്കറിയ ചെമ്മാത്ത് പ്രധാന കൊടി കെട്ടി. തുടർന്ന് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തി. സഹവികാരിമാരായ ജെ. മാത്യു […]
- [പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവായുടെ കബറിങ്കലേക്കുള്ള തീർഥയാത്രയ്ക്ക് സ്വീകരണം നൽകി](https://www.jscnews.in/2026/09/12278/): മുളന്തുരുത്തി ● മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൂയാക്കിം മോർ കൂറിലോസ് ബാവായുടെ കബറിങ്കലേക്കുള്ള കാൽനട തീർഥയാത്രയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. മലേക്കുരിശ് ദയറ, കരിങ്ങാച്ചിറ, ആരക്കുന്നം, കാഞ്ഞിരമറ്റം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിയ തീർഥാടകരെ മുളന്തുരുത്തി കരവട്ടെ വടക്കേ കുരിശിങ്കലിൽ മാർത്തോമ്മൻ കത്തീഡ്രൽ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ നാനാജാതി മതസ്ഥരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന് തീർഥാടകർ കത്തീഡ്രലിലെത്തി. ശ്രേഷ്ഠ കാതോലിക്ക ബാവായുടെയും അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെയും നേതൃത്വത്തിൽ കബറിങ്കൽ ധൂപപ്രാർഥനയും സന്ധ്യാപ്രാർഥനയും നടന്നു. തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ ബാവായുടെ കബറിങ്കൽ പ്രത്യേക മധ്യസ്ഥ പ്രാർഥന, ആശീർവാദം എന്നിവയും വിശ്വാസികൾ സമർപ്പിച്ച പൊതിച്ചോറ് നേർച്ചയുടെ വിതരണവും നടത്തി. വന്ദ്യ സ്ലീബ കാട്ടുമങ്ങാട്ട് കോർ എപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോർ എപ്പിസ്കോപ്പ, ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. മത്തായി കുളച്ചിറ, ഫാ. […]
- [](https://www.jscnews.in/2026/09/12248/): ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ സഭയുടെ പ്രാർത്ഥനാനിർഭരമായ വ്യക്തിത്വം: അനുസ്മരിച്ചു മലേക്കുരിശ് : മലങ്കര സഭയുടെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത അജപാലന ദൗത്യം നിർവ്വഹിച്ച മഹദ് വ്യക്തിത്വമായിരുന്നു ഭാഗ്യസ്മരണാർഹനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവയെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. മലേക്കുരിശ് ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ഓർമ്മപ്പെരുന്നാളിൽ അനുസ്മരണ സന്ദേശം നൽകുകയായിരുന്നു ബാവ. വിശുദ്ധമായ ജീവിതത്തിലൂടെ അവിടുന്ന് ഇന്നും സഭയിൽ ജീവിക്കുന്നു എന്നുള്ളത് ദൈവത്തെ മഹത്വപ്പെടുത്തേണ്ട കാര്യമാണ്. വിശുദ്ധി എന്നത് അത്ഭുതങ്ങളുടെ അടയാളപ്പെടുത്തലോ ശബ്ദങ്ങളുടെ കോലാഹലങ്ങളോ അല്ല, മറിച്ച് പ്രാർത്ഥനയിലെ മൗനമാണെന്ന് അദ്ദേഹം പറഞ്ഞു. അനേകം വിശുദ്ധരുടെ മൗന പ്രാർത്ഥനയും കണ്ണീരും കലർന്ന ഈ പുണ്യഭൂമിയെ പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിന്റെ ഏറ്റവും വളക്കൂറുള്ള മണ്ണായാണ് മലങ്കര യാക്കോബായ സുറിയാനി സഭ കാണുന്നത്. വിശുദ്ധന്മാരോടുകൂടിയുള്ള സഹവാസത്തിലേക്ക് ഈ പുണ്യയിടം ഏവരെയും ക്ഷണിക്കുന്നു. ഏകദേശം അഞ്ചു പതിറ്റാണ്ടുകാലം സഭയുടെ അജപാലന ദൗത്യം തികഞ്ഞ സമർപ്പണത്തോടും കൃതജ്ഞതയോടും […]
- [വിശ്വാസ നിറവിൽ മലേക്കുരിശ്; കബർ വണങ്ങി വിശ്വാസികൾ](https://www.jscnews.in/2026/09/12239/): പുത്തൻകുരിശ് ● മലേക്കുരിശ് ദയറായിൽ കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാം ശ്രാദ്ധപ്പെരുന്നാളിന് നൂറുകണക്കിന് വിശ്വാസികൾ കബർ വണങ്ങി മടങ്ങി. തിങ്കളാഴ്ച (ഇന്നലെ) രാവിലെ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, കബറിങ്കൽ ധൂപ പ്രാർഥന എന്നിവ നടന്നു. വൈകീട്ട് മലങ്കര സഭയുടെ വിവിധ ദൈവാലയങ്ങളിൽ നിന്ന് കബറിങ്കലേക്ക് കാൽനടയായി എത്തിയ തീർഥാടകർക്ക് ദയറാക്കവാടത്തിൽ സ്വീകരണം നൽകി. തുടർന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിൽ നടന്ന കബറിങ്കലെ ധൂപപ്രാർഥനയ്ക്ക് മെത്രാപ്പോലീത്തമാരായ മോർ ക്രിസോസ്റ്റമോസ് മർക്കോസ്, മോർ ദിയസ്കോറസ് കുര്യാക്കോസ് എന്നിവർ സഹകാർമികരായി. തുടർന്ന് അനുസ്മരണ പ്രഭാഷണവും, അവാർഡ് ദാനവും, നേർച്ച സദ്യയും, കബറിങ്കൽ അഖണ്ഡ പ്രാർഥനയും നടന്നു.
- [ഹൃദയത്തിലെ വിശുദ്ധൻ - മലങ്കരയിലെ പ്രകാശഗോപുരം](https://www.jscnews.in/2026/09/12237/): അഞ്ച് പതിറ്റാണ്ടു കാലം മലങ്കരയിലെ സഭാമക്കളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി മേയിച്ചു ഭരിച്ച ‘മലങ്കരയുടെ പ്രകാശഗോപുരം’ പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവ ഓർമ്മയായിട്ട് ഇന്ന് (സെപ്റ്റംബർ 1) 30 വർഷം പിന്നീടിന്നു. മ്ശിഹാ തമ്പുരാന്റെ ഭാവം ഉൾകൊണ്ട ഈ പുണ്യാത്മാവ് ദൈവത്തിന്റെ മഹാപുരോഹിതനായി, സ്വർഗ്ഗീയ മദ്ധ്യസ്ഥനായി ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. പുണ്യ പിതാവ് കബറടങ്ങിയിരിക്കുന്ന മലേക്കുരിശ് ദയറായിൽ ഭക്ത്യാദരവോടെ ശ്രാദ്ധപ്പെരുന്നാൾ ആചരിക്കുന്നു. കർമ്മം കൊണ്ടും വാക്കുകൾ കൊണ്ടും ധർമ്മം കൊണ്ടും വിശുദ്ധ ജിവിതം നയിച്ച, ശ്രേഷ്ഠരിൽ ശ്രേഷ്ഠനായ ബാവ സർവ്വജനങ്ങൾക്കും വഴികാട്ടിയായ പ്രകാശ ഗോപുരമായിരുന്നു. ചെറായിയുടെ ഉദയസൂര്യനായി വളർന്ന ശ്രേഷ്ഠ ബാവായിൽ നിന്നുള്ള പ്രകാശം സ്വർഗ്ഗീയ ശോഭയും ആത്മീയ സുഗന്ധവും പരത്തി കൊണ്ട് വിശ്വസികളായ സഹ്രസങ്ങൾക്ക് ഇന്നും മാർഗ്ഗദീപമാണ്. സ്നേഹ പൂർണ്ണമായ പെരുമാറ്റം കൊണ്ടും പരിപാവനമായ ജീവിത നിഷ്ഠ കൊണ്ടും ധന്യമായിരുന്നു ബാവായുടെ ശ്രേഷ്ഠ ജീവിതം. ആത്മസമർപ്പണവും ജീവിതവിശുദ്ധിയും ആഴമേറിയ പാണ്ഡിത്യവും കൈമുതലാക്കി സ്നേഹത്തിന്റെ സന്ദേശവാഹകനായി […]
- [സിംഗപ്പൂർ സെന്റ് മേരീസ് കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാൾ; സെപ്റ്റംബർ 5-ന് ഇടവക ദിനാഘോഷം](https://www.jscnews.in/2026/08/12232/): സിംഗപ്പൂർ ● സകല തലമുറകളാലും ഭാഗ്യവതി എന്നു വാഴ്ത്തപ്പെടുന്ന പരിശുദ്ധ ദൈവമാതാവ് കന്യക മറിയാമിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സിംഗപ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഭക്തിനിർഭരമായ ആത്മീയ ശുശ്രൂഷകളോടെ ആരംഭിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച വരെ വിവിധ ആത്മീയ ശുശ്രൂഷകൾ, വചനസന്ദേശങ്ങൾ, പ്രാർത്ഥനകൾ, സംഗീതപരിപാടികൾ എന്നിവയോടെ പെരുന്നാൾ ആഘോഷങ്ങൾ നടക്കും. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലാണ് പെരുന്നാൾ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 29 ശനിയാഴ്ച സൺഡേ സ്കൂൾ വിദ്യാർഥികൾക്കായി അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പ്രത്യേക ക്ലാസ് നടന്നു. തുടർന്ന് സന്ധ്യാനമസ്കാരവും കൊടിയേറ്റും അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു. ആഗസ്റ്റ് 30 ഞായറാഴ്ച വിശുദ്ധ കുർബാനയും വചനസന്ദേശവും അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നു. വൈകിട്ട് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവ വികാരി ഫാ. എൽദോ സണ്ണിയുടെ കാർമികത്വത്തിൽ നടന്നു. ആഗസ്റ്റ് 31 തിങ്കളാഴ്ച മലങ്കരയുടെ പ്രകാശഗോപുരം പുണ്യശ്ലോകനായ […]
- [ന്യൂയോർക്ക് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് പള്ളിയിൽ എട്ടു നോമ്പാചാരണവും ജനന പെരുന്നാളും](https://www.jscnews.in/2026/08/12222/): ന്യൂയോർക്ക് ●സകല തലമുറകളാലും ഭാഗ്യവതി എന്നു വിളിക്കപ്പെടുന്ന പരിശുദ്ധ ദൈവമാതാവ് കന്യക മറിയാമിന്റെ ജനനപ്പെരുന്നാൾ ന്യൂയോർക്ക് ഗ്ലെൻ ഓക്സിലെ സെന്റ് മേരീസ് മലങ്കര യാക്കോബായ
- [മലേക്കുരിശ് ബി.എഡ്. കോളേജിൽ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു](https://www.jscnews.in/2026/08/12212/): പുത്തൻകുരിശ് ● മലേക്കുരിശ് ബി.എഡ്. കോളേജിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ 30-ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഡിക്സൺ പി. തോമസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്റർമാരായ ഡോ. ടിറ്റോ ചെറിയാൻ, പ്രൊഫ. ബിനി ജോൺ, കീർത്തന ടോംസ് മുരീക്കൽ എന്നിവർ അനുസ്മരണപ്രഭാഷണങ്ങൾ നടത്തി. ശ്രേഷ്ഠ ബാവായുടെ സഭാ – സാമൂഹിക – വിദ്യാഭ്യാസ രംഗങ്ങളിലെ സംഭാവനകളും, ആത്മീയ നേതൃത്വവും അനുസ്മരണ പ്രഭാഷണങ്ങളിൽ അനുസ്മരിച്ചു. ചടങ്ങിന്റെ ഭാഗമായി ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പുഷ്പാർച്ചനയും നടത്തി. അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.
- [മലേക്കുരിശ് ദയറായിൽ ശ്രേഷ്ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ 30-ാം ശ്രാദ്ധപ്പെരുന്നാളിന് കൊടിയേറ്റി](https://www.jscnews.in/2026/08/12208/): പുത്തൻകുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം വക മലേക്കുരിശ് ദയറായിൽ കബറടങ്ങിയിരിക്കുന്ന ‘മലങ്കരയുടെ പ്രകാശഗോപുരം’ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ 30-ാമത് ശ്രാദ്ധപ്പെരുന്നാളിന് തുടക്കമായി. മലേകുരിശ് ദയറായിൽ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം മഞ്ഞിനിക്കര ദയറായുടെ അധിപനായ അഭിവന്ദ്യ മോർ അത്തനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. മലേക്കുരിശ് ദയറാധിപൻ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, വികാരി വന്ദ്യ കുര്യാക്കോസ് കണിയത്ത് കോറെപ്പിസ്കോപ്പ, വൈദികർ എന്നിവരും ട്രസ്റ്റിമാരും വിശ്വാസികളും സംബന്ധിച്ചു. ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലാണ് ഓർമ്മപ്പെരുന്നാൾ. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്തന്മാരും നേതൃത്വം നൽകും. ഇന്ന് ആഗസ്റ്റ് 30 ഞായർ രാവിലെ 7.30-ന് അഭിവന്ദ്യ മോർ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വി. കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, വൈകിട്ട് 5.30-ന് സന്ധ്യാപ്രാർത്ഥന എന്നിവ ഉണ്ടാകും. ആഗസ്റ്റ് 31 തിങ്കൾ രാവിലെ 7.30-ന് അഭിവന്ദ്യ മോർ […]
- [മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചിങ്ങം 20 പെരുന്നാളിന് കൊടിയേറി](https://www.jscnews.in/2026/08/12200/): മുളന്തുരുത്തി ● കൊച്ചി ഭദ്രാസനത്തിലെ പുരാതനമായ മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കബറടങ്ങിയിരിക്കുന്ന വിശുദ്ധ യുയാക്കിം മോർ കുറിലോസ് ബാവയുടെ 152-ാമത് ഓർമ്മ (ചിങ്ങം 20) പെരുന്നാളിന് വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത് കൊടിയേറ്റി. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 2 വരെ നടത്തുന്ന പെരുന്നാൾ ചടങ്ങുകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെയും, മൈലാപ്പൂർ, ബാംഗ്ലൂർ, യുകെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തായുടെയും, കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായുടെയും കാർമികത്വത്തിൽ നടത്തപ്പെടും. പുണ്യപ്പെട്ട യുയാക്കിം മോർ കുറിലോസ് ബാവായെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിനു ശേഷമുള്ള 19-ാമത് പെരുന്നാളാണ് ഈ വർഷം ശ്രേഷ്ഠവും വിപുലവുമായി നടത്തപ്പെടുന്നത്. ശീമ രാജ്യത്തെ തുർ അബ്ദീനിൽ ജനിച്ച് മെത്രാപ്പോലീത്തയായതിനു ശേഷം, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് കലുഷിതമായിരുന്ന മലങ്കരയിലേക്ക് അയക്കപ്പെട്ട പരിശുദ്ധ പിതാവ് 29 വർഷക്കാലം മലങ്കരയിൽ സഞ്ചരിച്ച് മലങ്കര മക്കളെ […]
- [യു.എ.ഇ. മേഖല വൈദിക യോഗം സമാപിച്ചു](https://www.jscnews.in/2026/08/12198/): അബുദാബി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ. മേഖല വൈദിക യോഗം അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന യോഗത്തിൽ യു.എ.ഇ. മേഖലയിലെ എല്ലാ വൈദികരും പങ്കെടുത്തു. യു.എ.ഇ. മേഖല പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത യോഗത്തിൽ അധ്യക്ഷത വഹിച്ചു. മേഖലയുടെ ആത്മീയവും ഭരണപരവുമായ പ്രവർത്തനങ്ങൾ, ഇടവകകളുടെ പ്രവർത്തനങ്ങൾ, മേഖലയിൽ നടപ്പാക്കേണ്ട വിവിധ പദ്ധതികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും ഇടവകകളുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമുള്ള വിവിധ നിർദേശങ്ങളും യോഗത്തിൽ പരിഗണിച്ചു. യു.എ.ഇ. മേഖലയിലെ വൈദികരുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഭയുടെ ആത്മീയവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ഏകോപിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യോഗം സഹായകമായി.
- [പുതുശ്ശേരിൽ മാത്യൂസ് കശ്ശീശായുടെ കന്തീല ശുശ്രൂഷ ഭക്തിസാന്ദ്രമായി](https://www.jscnews.in/2026/08/12186/): സുൽത്താൻ ബത്തേരി ● മലബാർ ഭദ്രാസനത്തിലെ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ വെച്ച് കുറുപ്പംപടി സെന്റ്
- [മുൻ നിയമസഭാ സ്പീക്കർ എ.പി. കുര്യന്റെ 25-ാം ചരമവാർഷികം ആഗസ്റ്റ് 30-ന്; മഞ്ഞപ്ര പള്ളിയിൽ അനുസ്മരണ ശുശ്രൂഷ](https://www.jscnews.in/2026/08/12167/): അങ്കമാലി ● മുൻ കേരള നിയമസഭാ സ്പീക്കറും അങ്കമാലി മുൻ എം.എൽ.എയും മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവുമായിരുന്ന എ.പി. കുര്യന്റെ 25-ാം ചരമവാർഷികം ആഗസ്റ്റ് 30-ന് ആചരിക്കും. ചരമവാർഷികദിനമായ ഞായറാഴ്ച രാവിലെ 8.30-ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ അഭിവന്ദ്യ ഡോ. എബ്രഹാം മോർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിക്കും. അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്ന് നാല് തവണ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എ.പി. കുര്യൻ 1967, 1970, 1977, 1980 വർഷങ്ങളിൽ നിയമസഭാംഗമായി പ്രവർത്തിച്ചു. 1980ലെ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് കേരള നിയമസഭയുടെ സ്പീക്കറായി ചുമതലയേറ്റു. 1987-ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. യാക്കോബായ സുറിയാനി സഭയുമായി ആത്മബന്ധം പുലർത്തിയിരുന്ന എ.പി. കുര്യൻ സഭയുടെ പ്രതിസന്ധിഘട്ടങ്ങളിൽ നിർണായക ഇടപെടലുകൾ നടത്തിയ വ്യക്തിയായിരുന്നു. 1977-ൽ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ പോലീസ് […]
- [ഓർത്തഡോക്സ് വിഭാഗത്തിൻ്റെ അസോസിയേഷൻ അംഗത്വ പട്ടികയിലെ ക്രമക്കേടുകൾ അപലപനീയം: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2026/08/12162/): പുത്തൻകുരിശ് ● ഓർത്തഡോക്സ് വിഭാഗത്തിന്റെ അസോസിയേഷൻ യോഗവുമായി ബന്ധപ്പെട്ട് അംഗത്വ പട്ടികയിലും പ്രതിനിധികളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ള ക്രമക്കേടുകൾ അപലപനീയമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. യാക്കോബായ സുറിയാനി സഭയുടെ പൂർണ നിയന്ത്രണത്തിലുള്ളതും യാക്കോബായ വിശ്വാസികൾ മാത്രമുള്ളതുമായ ദൈവാലയങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വൈദികരെ ഉൾപ്പെടുത്തി അംഗത്വ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ വൈദികനെ തന്നെ കിലോമീറ്ററുകൾ അകലെയുള്ള അഞ്ചും ആറും പള്ളികളുടെ വികാരിയായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യങ്ങളുണ്ട്. യാക്കോബായ സുറിയാനി സഭയുമായി യാതൊരു ബന്ധവുമില്ലാത്തവരും ബന്ധപ്പെട്ട ഇടവകകളിൽ ഒരിക്കൽ പോലും സന്ദർശനം നടത്തിയിട്ടില്ലാത്തവരുമായ വൈദികരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികൾ അപലപനീയമാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. രേഖകളിലും അംഗസംഖ്യയിലും വസ്തുതാവിരുദ്ധമായ വിവരങ്ങൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട അധികാരികളെയും കോടതികളെയും തെറ്റിദ്ധരിപ്പിക്കുന്ന നടപടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ സമഗ്രമായി പരിശോധിക്കണം. നൂറുകണക്കിന് യാക്കോബായ ദൈവാലയങ്ങളുമായി ബന്ധപ്പെട്ട രേഖകളും അംഗത്വ പട്ടികകളും പൊതുസമൂഹത്തിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും പരിശോധനയ്ക്ക് […]
- [പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ പ്രീ-മാരിറ്റൽ കോഴ്സ്; ആഗസ്റ്റ് 28, 29 (വെള്ളി, ശനി) തീയതികളിൽ](https://www.jscnews.in/2026/08/12154/): പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എല്ലാ മാസവും നടത്തിവരാറുള്ള പ്രീ-മാരിറ്റൽ കോഴ്സ് 2026 ആഗസ്റ്റ് 28, 29 (വെള്ളി, ശനി) തീയതികളിൽ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. പങ്കെടുക്കുന്നവർ ആഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 8.30-ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. 1500 രൂപയാണ് കോഴ്സ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. കോഴ്സിൽ പങ്കെടുക്കുന്നവർ ബന്ധപ്പെട്ട പള്ളിയിലെ ബഹു. വികാരിയുടെ സാക്ഷ്യപത്രം (ശുപാർശ കത്ത്) നിർബന്ധമായും സമർപ്പിക്കേണ്ടതാണെന്നും ദൂരെ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കോഴ്‌സ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0484-2732804, 9778364412 കോഴ്‌സ് ഡയറക്ടർ : ഫാ. എബി വർക്കി – 9447171239
- [സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് ബാവ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ സന്ദർശനം നടത്തി](https://www.jscnews.in/2026/08/12150/): കോതമംഗലം ● സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമൻ യൗനാൻ ബാവ കോതമംഗലം മാർ തോമ ചെറിയ പള്ളി സന്ദർശിച്ച് പ്രാർത്ഥന നടത്തി.കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അങ്കമാലി മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തിൽ, കോതമംഗലം എം.എൽ.എ ഷെവലിയാർ ഷിബു തെക്കുംപുറം, പള്ളിയിലെ വൈദീകർ, ട്രസ്റ്റിമാർ, പള്ളി കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് പാത്രിയർക്കീസ് ബാവായെ സ്വീകരിച്ചു. പാത്രിയർക്കീസ് ബാവായുടെ സെക്രട്ടറി റവ. മോൺസിഞ്ഞോർ ഹാബീബ്, റവ. ഫാ. മൗറിസ് അൽ കൂരി എന്നിവരും സന്ദർശനവേളയിൽ സന്നിഹിതരായിരുന്നു.
- [സുറിയാനി കത്തോലിക്ക സഭയുടെ പാത്രിയർക്കീസ് മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ ബാവ ശ്രേഷ്ഠ കാതോലിക്ക ബാവായെ സന്ദർശിച്ചു](https://www.jscnews.in/2026/08/12138/): പുത്തന്‍കുരിശ് ● സുറിയാനി കത്തോലിക്ക സഭയുടെ മേലദ്ധ്യക്ഷന്‍ മോര്‍ ഇഗ്നേഷ്യസ് യൂസഫ് III യൗനാന്‍ പാത്രിയര്‍ക്കീസ് ബാവ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എത്തി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുമായി കൂടിക്കാഴ്ച നടത്തി. ശ്രേഷ്ഠ ബാവയോടൊപ്പം സഭയുടെ മീഡിയാ സെല്‍ ചെയര്‍മാനും എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ അഭി. ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, അങ്കമാലി മേഖല മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, സഭാ അല്‍മായ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോര്‍ എപ്പിസ്‌കോപ്പ, വന്ദ്യ ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ എന്നിവർ ചേര്‍ന്ന് പാത്രിയര്‍ക്കീസ് ബാവായെ സ്വീകരിച്ചു. ഒരേ സുറിയാനി പൈതൃകം പിന്തുടരുന്ന ഇരു സഭകളും തമ്മിലുള്ള പരസ്പര ബന്ധം, സഹകരണം, പങ്കാളിത്തം എന്നിവയും, പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുമായുള്ള സ്നേഹബന്ധവും മോർ ഇഗ്നേഷ്യസ് യൂസഫ് III യൗനാൻ പാത്രിയർക്കീസ് […]
- [ന്യൂസിലാൻഡിലെ വൈക്കാട്ടോയിൽ പുതിയ യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക പ്രവർത്തനം ആരംഭിച്ചു](https://www.jscnews.in/2026/08/12124/): വൈക്കാട്ടോ (ന്യൂസിലാൻഡ്) ● വൈക്കാട്ടോയിലും പരിസര പ്രദേശങ്ങളിലുമുള്ള മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ പുതിയ അധ്യായത്തിന് തുടക്കമായി. ‘സെന്റ് ഏലിയാസ് തൃതീയൻ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി, വൈക്കാട്ടോ’ എന്ന പേരിൽ പുതിയ ഇടവകയുടെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചു. ഫാ. എൽദോസ് വട്ടമറ്റത്തിൽ പുതിയ ഇടവകയുടെ വികാരിയായി ചുമതലയേറ്റു. ഓഗസ്റ്റ് 15-ന് രാവിലെ 8 മണിക്ക് നടന്ന പ്രഭാത പ്രാർത്ഥനയോടെയാണ് ഇടവകയുടെ ആത്മീയ യാത്രയ്ക്ക് തുടക്കമായത്. തുടർന്ന് ഫാ. എൽദോസ് വട്ടമറ്റത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നിരവധി ഇടവകാംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം എല്ലാവർക്കുമായി സ്നേഹവിരുന്നും ക്രമീകരിച്ചിരുന്നു. സഭയുടെ വിശ്വാസവും പാരമ്പര്യങ്ങളും വരുംതലമുറകളിലേക്ക് പകർന്നുനൽകുന്ന മികച്ചൊരു ആത്മീയ ഭവനമായി ഈ ഇടവക മാറുമെന്ന് വിശ്വാസികൾ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ ഇടവകയുടെ രൂപീകരണത്തിനായി പിന്തുണ നൽകിയ എല്ലാവർക്കും വികാരിയും ഇടവകാംഗങ്ങളും നന്ദി അറിയിച്ചു.
- [ഭാഗ്യസ്‌മരണാർഹനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ഉദയഗിരി വൈദിക സെമിനാരിയിൽ ആചരിച്ചു](https://www.jscnews.in/2026/08/12101/): മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഡൽഹി, ബാംഗ്ലൂർ ഭദ്രാസനത്തിന്റെ മുൻ മെത്രാപ്പോലീത്തായായിരുന്ന പുണ്യശ്ലോകനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പൊലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ ഉദയഗിരി എം.എസ്.ഒ.ടി. വൈദിക സെമിനാരിയിൽ ഭക്തിനിർഭരമായി ആചരിച്ചു. ഭാഗ്യസ്‌മരണാർഹനായ മെത്രാപ്പോലീത്തയുടെ കബറിടം സ്ഥിതി ചെയ്യുന്ന സെമിനാരിയിലെ സെന്റ് അഫ്രേം ചാപ്പലിൽ ഓഗസ്റ്റ് 20-ന് രാവിലെ 8 മണിക്ക് നടത്തപ്പെട്ട വി. കുർബാനയ്ക്ക് ബാംഗ്ലൂർ, മൈലാപ്പൂർ, യുകെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. സെമിനാരിയുടെ പ്രസിഡന്റ് & റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തി. വീട്ടൂർ ദയറാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പൊലീത്ത സന്നിഹിതനായിരുന്നു. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തിൽ കബറിങ്കൽ ധൂപപ്രാർത്ഥന നടത്തി.
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഡാളസിൽ വൻ വരവേൽപ്പ്](https://www.jscnews.in/2026/08/12078/): ഡാളസ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സമുചിതമായ വരവേൽപ്പ് നൽകി. സ്ഥാനാരോഹണത്തിനു ശേഷം ശ്ലൈഹിക സന്ദർശനത്തിന്റെ ഭാഗമായി ആദ്യമായി ഡാളസിൽ എത്തിയതായിരുന്നു ശ്രേഷ്‌ഠ ബാവ. ഡാളസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന ബാവയെ റവ. ഫാ. പോൾ തോട്ടക്കാട്ട് (ഭദ്രാസന സെക്രട്ടറി), റവ. ഫാ. ബേസിൽ അബ്രഹാം (വികാരി), റവ.ഫാ. മാർട്ടിൻ ബാബു (അസോസിയേറ്റ് വികാരി), റവ. ഫാ. വർഗീസ് മാലിൽ, ജോസഫ് ജോർജ് (ട്രസ്റ്റി), യൽദൊ മാത്യു (സെക്രട്ടറി), പള്ളി ഭരണസമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ പ്രൗഢഗംഭീരമായ വരവേൽപ്പ് നൽകി. കമാണ്ടർമാരായ വർഗീസ് ചാമത്തിൽ, ബാബു വടക്കേടത്ത് എന്നിവരും സന്നിഹിതരായിരുന്നു. കത്തീഡ്രൽ കവാടത്തിൽ, കത്തിച്ച മെഴുകുതിരി, മുത്തുക്കുട, കൊടി എന്നിവയുടെ അകമ്പടിയോടെ ശ്രേഷ്‌ഠ ബാവയെ സ്വീകരിച്ച് ആനയിച്ചു. പ്രഭാത പ്രാർത്ഥനയെ തുടർന്ന് ശ്രേഷ്ഠ ബാവയുടെ പ്രധാന കാർമ്മികത്വത്തിലും ഭദ്രാസനാധിപൻ മോർ […]
- [മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് ബെന്നി ഐസക് അർഹനായി](https://www.jscnews.in/2026/08/12075/): പെരുമ്പാവൂർ ● അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും പോലീസ് സേനയിൽ നടത്തിയ മികച്ച സേവനത്തിന് കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബെന്നി ഐസക്കിന് 2026-ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ. എറണാകുളം ജില്ലയിൽ ലഹരി മാഫിയക്കെതിരായ പ്രവർത്തനങ്ങളിലടക്കം നടത്തിയ മികച്ച സേവനത്തിനുള്ള അംഗീകാരമായാണ് പുരസ്കാരം ലഭിച്ചത്. കേരള പോലീസിലെ അർപ്പണബോധമുള്ള പ്രവർത്തനത്തിനും പൊതുജനങ്ങൾക്ക് കാര്യക്ഷമമായ സേവനം നൽകുന്നതിലെ മികവിനുമാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്. കേരളപ്പിറവി ദിനമായ നവംബർ 1-ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പുരസ്കാരം സമ്മാനിക്കും. പെരുമ്പാവൂർ മേഖലയിലെ വെങ്ങോല മോർ ബഹനാം സഹദാ വലിയ പള്ളി ഇടവകാംഗമായ ബെന്നി ഐസക്കിന്റെ ഭാര്യ വിദ്യ കാനഡയിൽ നഴ്സായി ജോലി ചെയ്യുന്നു. അലൻ ബെന്നിയും എയ്ഡൻ ബെന്നിയും മകളാണ്. വൈദികനായ ഫാ. ജോർജ് ഐസക് ചുണ്ടാക്കാടന്റെ സഹോദരനുമാണ് ബെന്നി ഐസക്.
- [പിറവം വലിയ പള്ളിയിലെ സ്പീക്കറുടെ സന്ദർശനം പുനഃപരിശോധിക്കണമെന്ന് ആവശ്യം; യാക്കോബായ വിശ്വാസികളുടെ നേതൃത്വത്തിൽ മൗനജാഥയും പ്രതിഷേധ യോഗവും നടത്തി](https://www.jscnews.in/2026/08/12066/): പിറവം ● സഭാ തർക്കം നിലനിൽക്കുന്ന പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഓഗസ്റ്റ് 22-ന് കേരള നിയമസഭാ സ്പീക്കർ പങ്കെടുക്കുന്ന പരിപാടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും, പിറവം വലിയ പള്ളിയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ചും അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മൗനജാഥയും പ്രതിഷേധ യോഗവും നടത്തി. ഇന്നലെ (ഓഗസ്റ്റ് 20) വൈകിട്ട് 5-ന് പിറവം സെൻ്റ് മേരീസ് കോൺഗ്രിഗേഷൻ ദൈവാലയത്തിൽ നിന്ന് ആരംഭിച്ച മൗനജാഥ നൂറുകണക്കിന് വിശ്വാസികളുടെ പങ്കാളിത്തത്തോടെ മാതൃ ദൈവാലയത്തിന്റെ അങ്കണത്തിൽ എത്തിച്ചേർന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സഭാ മാനേജിംഗ് കമ്മിറ്റി അംഗവും വികാരിയുമായ ഫാ. വർഗീസ് പനിച്ചയിൽ, സഹവികാരിമാരായ ഫാ. ബിജോ വൈമ്പനേത്ത്, ഫാ. ലിജു വെണ്ണിപ്പറമ്പിൽ, ഫാ. ബേസിൽ പാറേക്കാട്ടിൽ എന്നിവർ സംസാരിച്ചു. കത്തീഡ്രൽ ട്രസ്റ്റി ബേബി കിഴക്കേക്കരയിൽ, ഏലിയാസ് തെറ്റലിയിൽ, കോൺഗ്രിഗേഷൻ വൈസ് പ്രസിഡന്റ് ഏലിയാസ്, ട്രസ്റ്റി ബാബു മധുരയിൽ, സെക്രട്ടറി ബിജു കാളിയാംപുറത്ത്, ലീഗൽ സെൽ […]
- [കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജം ഏകദിന സമ്മേളനം നടത്തി](https://www.jscnews.in/2026/08/12053/): മണ്ണത്തൂർ ● കണ്ടനാട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ അനുസ്മരണവും നെല്ലിക്കുന്നേൽ സെന്റ് ജോൺസ്
- [എസ്.ഐ എൻ.കെ. ജേക്കബിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ](https://www.jscnews.in/2026/08/12036/): പെരുമ്പാവൂർ ● വിശിഷ്ട സേവനത്തിനുള്ള 2026-ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എറണാകുളം റൂറൽ ജില്ലയിലെ തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ.കെ. ജേക്കബ് അർഹനായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സംസ്ഥാന പോലീസ് മെഡലുകളിലാണ് അദ്ദേഹത്തിന്റെ പേരും ഉൾപ്പെട്ടത്. അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് എൻ.കെ. ജേക്കബ്. പ്രദേശത്തെ പ്രമുഖ നമ്മുണാരി കുടുംബാംഗമായ അദ്ദേഹം ആത്മീയ – സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്. ഔദ്യോഗിക ജീവിതത്തിൽ അർപ്പണബോധത്തോടെയും മികവോടെയും പ്രവർത്തിച്ചുവരുന്ന എൻ.കെ. ജേക്കബ്, 2026-ൽ അന്യസംസ്ഥാനങ്ങളിലേക്കു വരെ വ്യാപിച്ച നിരവധി നിർണായക കേസുകളുടെ അന്വേഷണത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. അന്വേഷണ മികവും സേവനത്തിലെ ആത്മാർത്ഥതയും പരിഗണിച്ചാണ് അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട ഇടവകാംഗത്തിന് ലഭിച്ച ഈ അഭിമാനകരമായ നേട്ടത്തിൽ യാക്കോബായ സുറിയാനി സഭാ വിശ്വാസികളും മലയിടംതുരുത്ത് സെന്റ് മേരീസ് ഇടവക ജനങ്ങളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. സോളി ജേക്കബാണ് ഭാര്യ. […]
- [അഖില മലങ്കര ശുശ്രൂഷക സംഘം 'സൊഗ്‌ദൂസോ' ആരാധനാഗീത മത്സരം സെപ്റ്റംബർ 13-ന്](https://www.jscnews.in/2026/08/12028/): കുന്നക്കുരുടി ● അഖില മലങ്കര ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ‘സൊഗ്‌ദൂസോ’ (SOGDOOSO) ആരാധനാഗീത മത്സരം സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടക്കും. മലങ്കര യാക്കോബായ സുറിയാനി സഭയിലെ വിവിധ പള്ളികളിൽ നിന്നും ചാപ്പലുകളിൽ നിന്നും അതാത് വികാരിമാർ സാക്ഷ്യപ്പെടുത്തുന്ന ഓരോ ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. വി. കുർബാന ക്രമം, ആണ്ടു തക്സ, കന്തിലക്രമം, കഹ്‌നൈത്താ, ഹാശ ആഴ്ച ക്രമം എന്നിവയിൽ നിന്നുള്ള ഗാനങ്ങളാണ് ഉൾപ്പെടുത്തേണ്ടത്. മലയാളത്തിലും സുറിയാനിയിലുമായി ഓരോ ഗാനങ്ങൾ വീതം ആലാപിക്കാം. 6 മദ്ബഹാ ശുശ്രൂഷകരും ഒരു കീബോർഡിസ്റ്റും അടക്കം പരമാവധി 7 പേരാണ് ഒരു ടീമിൽ ഉണ്ടാകേണ്ടത്. കീബോർഡിസ്റ്റിനെ പുറത്തുനിന്നും ഉൾപ്പെടുത്താവുന്നതാണ്. പങ്കെടുക്കുന്ന ടീമുകൾ സ്വന്തമായി കീബോർഡ് കൊണ്ടുവരേണ്ടതാണ്. 10 മിനിറ്റാണ് ഒരു ടീമിന് അനുവദിച്ചിട്ടുള്ള സമയം.ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 ടീമുകൾക്ക് മാത്രമായിരിക്കും അവസരം. രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 31രജിസ്ട്രേഷനും കൂടുതൽ […]
- [ആഗസ്‌റ്റ് 20 : ഭാഗ്യസ്മരണാർഹനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ](https://www.jscnews.in/2026/08/12021/): ഭാഗ്യസ്മരണാർഹനായ മോർ ഒസ്താത്തിയോസ് പത്രോസ് മെത്രാപ്പോലീത്തായുടെ നാലാം ശ്രാദ്ധപ്പെരുന്നാൾ നാളെ (ആഗസ്റ്റ് 20, വ്യാഴാഴ്ച) കബറിടം സ്ഥിതി ചെയ്യുന്ന ഉദയഗിരി സെന്റ് അഫ്രേം ചാപ്പലിൽ ഭക്ത്യാദരപൂർവ്വം ആചരിക്കും. രാവിലെ 7-ന് പ്രഭാത പ്രാർത്ഥന, 8-ന് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന എന്നിവ നടക്കും. തുടർന്ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അനുസ്‌മരണ സന്ദേശം നൽകും. കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ച എന്നിവയോടെ ശ്രാദ്ധപ്പെരുന്നാൾ സമാപിക്കും. തൃശൂർ ഭദ്രാസനത്തിലെ കുന്നംകുളം പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പഴയ പള്ളി ഇടവകയിൽ പുലിക്കോട്ടിൽ പി.സി ചാക്കോയുടെയും ശലോമിയുടെയും മകനായി 1963 നവംബർ 12-ന് അഭിവന്ദ്യ പിതാവ് ജനിച്ചു. എക്ബി ചാക്കോ എന്നായിരുന്നു അദ്ദേഹത്തിന്റ നാമം. 1993-ൽ വെട്ടിക്കൽ എം.എസ്.ഒ.റ്റി സെമിനാരിയിൽ നിന്നു തിയോളജി ബിരുദവും തുടർന്ന് കൊൽക്കത്ത ബിഷപ്സ് കോളജിൽ നിന്നു ബി.ഡിയും ബാംഗ്ലൂർ ധർമാരാം വിദ്യാക്ഷേത്രത്തിൽ നിന്നു തിയോളജിയിൽ […]
- [2027-ലെ സഭാ കലണ്ടർ ജെ.എസ്.സി പബ്ലിക്കേഷൻസിൽ അച്ചടിക്ക് തയ്യാറായി](https://www.jscnews.in/2026/08/12014/): പുത്തൻകുരിശ് ● 2027-ലെ സഭാ കലണ്ടർ അച്ചടിക്ക് തയ്യാറായി. പള്ളികൾക്കും ഭദ്രാസനങ്ങൾക്കും വിവിധ സഭാ സംഘടനകൾക്കും സ്വന്തം പേരും വിവരങ്ങളും ഉൾപ്പെടുത്തി കലണ്ടർ തയ്യാറാക്കി അച്ചടിക്കാനുള്ള സൗകര്യം ഒരുക്കിയതായി JSC Publications, പുത്തൻകുരിശ് – MD Book Stall അറിയിച്ചു. സഭാ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ആവശ്യാനുസരണം സ്വന്തം പേരിൽ കലണ്ടർ തയ്യാറാക്കി പ്രിൻ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. 2027-ലെ കലണ്ടർ ആവശ്യമായ പള്ളികളും ഭദ്രാസനങ്ങളും സഭാ സംഘടനകളും മുൻകൂട്ടി ബുക്കിംഗ് നടത്തണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു കലണ്ടർ അച്ചടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും JSC Publications, Puthencruz – MD Book Stall ൽ 8547982804 എന്ന നമ്പറിൽ ബന്ധപ്പെടാം.
- [‘Qolo Qadeesho 2026’ അഖില മലങ്കര ആരാധനാഗീത മത്സരം](https://www.jscnews.in/2026/08/12010/): ദുബായ് ● മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഖില മലങ്കര ആരാധനാഗീത മത്സരം ‘Qolo Qadeesho 2026’ സംഘടിപ്പിക്കുന്നു. ഓൺലൈനായി നടക്കുന്ന മത്സരത്തിലേക്ക് മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഗായകസംഘങ്ങളെ സ്വാഗതം ചെയ്തു. സഭയുടെ ആരാധനാ സംഗീതത്തിന്റെ ആത്മീയതയും പാരമ്പര്യവും പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ ഇടവകകളിൽ നിന്നുള്ള ഗായകസംഘങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിനായി തയ്യാറാക്കുന്ന വീഡിയോ സെപ്റ്റംബർ 8-ന് മുമ്പായി സമർപ്പിക്കണം. ഒരേ ഗായകസംഘത്തിൽ കുറഞ്ഞത് അഞ്ച് പേരും പരമാവധി 15 പേരും ഉണ്ടായിരിക്കണം. സഭയുടെ ആരാധനാക്രമവുമായി ബന്ധപ്പെട്ട ഗാനങ്ങളാണ് മത്സരത്തിനായി അവതരിപ്പിക്കേണ്ടത്. ഒരു ഗായകസംഘത്തിന് ഒരു വീഡിയോ മാത്രമാണ് സമർപ്പിക്കാനാകുക. വീഡിയോ ലാൻഡ്‌സ്‌കേപ്പ് ഫോർമാറ്റിൽ 16:9 അനുപാതത്തിലും 1920 × 1080 പിക്സൽ (Full HD) നിലവാരത്തിലുമാകണം. വീഡിയോ ഒറ്റ ഷോട്ടിൽ (Single Take) ചിത്രീകരിച്ചതായിരിക്കണം. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്വന്തം ഇടവക വികാരിയുടെ […]
- [പരിശുദ്ധ മദ്ബഹായിൽ 50 വർഷം ശുശ്രൂഷ; ഡീ. ഏലിയാസ് മറ്റപ്പിള്ളിയെ മാതൃ ഇടവക ആദരിച്ചു](https://www.jscnews.in/2026/08/11999/): വടവുകോട് ● പരിശുദ്ധ മദ്ബഹായിൽ അഞ്ച് പതിറ്റാണ്ട് നീണ്ട ശുശ്രൂഷ പൂർത്തിയാക്കിയ ഡീ. ഏലിയാസ് മറ്റപ്പിള്ളിയെ മാതൃ ഇടവകയായ വടവുകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ആദരിച്ചു. വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മെമന്റോ നൽകി ആദരിച്ചു. ഇടവക വികാരി ഫാ. എബിൻ ബേബി ഊമേലിൽ ആശംസകൾ നേർന്നു. 1977 മെയ് 3-ന് പുണ്യശ്ലോകനായ അഭിവന്ദ്യ കുര്യാക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കൈപിടിച്ച് പരിശുദ്ധ മദ്ബഹായിൽ പ്രവേശിച്ചാണ് ഡീ. ഏലിയാസ് മറ്റപ്പിള്ളി തന്റെ ശുശ്രൂഷാ ജീവിതത്തിന് തുടക്കമിട്ടത്. അഞ്ച് പതിറ്റാണ്ടിനിടെ സ്വദേശത്തും വിദേശത്തുമായി നടന്ന നിരവധി മെത്രാഭിഷേക ശുശ്രൂഷകളിലും സഭാ ചടങ്ങുകളിലും അദ്ദേഹം മദ്ബഹാ ശുശ്രൂഷകനായി സേവനം ചെയ്തു. 1982-ൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ വടവുകോട് പള്ളിയിൽ എഴുന്നള്ളിയെത്തിയപ്പോൾ, പരിശുദ്ധ ബാവയുടെ സാന്നിധ്യത്തിൽ അഭിവന്ദ്യ യേശു ശിശക് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ച വേളയിൽ പ്രധാന […]
- [ആറന്മുളയിലെ പ്രളയബാധിതർക്ക് കൈത്താങ്ങായി പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രൽ](https://www.jscnews.in/2026/08/11997/): പള്ളിക്കര ● പ്രകൃതിദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് മനുഷ്യസ്നേഹത്തിന്റെ കൈത്താങ്ങുമായി പള്ളിക്കര സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. ആറന്മുള മണ്ഡലത്തിലെ പ്രളയബാധിതർക്ക് ആശ്വാസമേകുന്നതിനായി കത്തീഡ്രലിന്റെ നേതൃത്വത്തിൽ 103 ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് ഓണക്കാലത്ത് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യകിറ്റുകൾ തയ്യാറാക്കിയത്. അഞ്ച് കിലോ അരി ഉൾപ്പെടെ 12 ഇനം അവശ്യസാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയത്. കത്തീഡ്രൽ സഹവികാരി ഫാ. എൽദോ വർക്കി ഭക്ഷ്യകിറ്റുകൾ ആറന്മുള എം.എൽ.എ അബിൻ വർക്കിക്ക് കൈമാറി. തുടർന്ന് എം.എൽ.എയുടെ നേതൃത്വത്തിൽ കിറ്റുകൾ പ്രളയബാധിത കുടുംബങ്ങളിലേക്ക് എത്തിച്ചു. വെള്ളപ്പൊക്കത്തിൽ വീടും വസ്ത്രങ്ങളും മറ്റ് ജീവിതസമ്പാദ്യങ്ങളും നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾക്ക് ഓണക്കാലത്ത് ചെറിയൊരു ആശ്വാസവും പ്രതീക്ഷയും പകരാൻ കഴിഞ്ഞതിൽ കത്തീഡ്രൽ ഭാരവാഹികൾ സന്തോഷം രേഖപ്പെടുത്തി. ദുരിതബാധിതരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞാൽ അതിനേക്കാൾ വലിയ പുണ്യമില്ലെന്ന സന്ദേശത്തോടെയാണ് കത്തീഡ്രൽ ഈ സ്നേഹയജ്ഞം ഏറ്റെടുത്തത്. ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ വിശ്വാസികൾക്കും സുമനസ്സുകൾക്കും കത്തീഡ്രൽ ട്രസ്റ്റിമാർ നന്ദി അറിയിച്ചു.
- [നീതി നിഷേധത്തിന്റെ ആറു വർഷങ്ങൾ; മുളന്തുരുത്തിയിൽ പ്രതിഷേധവുമായി ഇടവകാംഗങ്ങൾ](https://www.jscnews.in/2026/08/11993/): മുളന്തുരുത്തി ● നീതി നിഷേധത്തിന്റെ ആറു വർഷങ്ങൾ പിന്നിട്ടിട്ടും അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുകയാണ് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗങ്ങൾ. ചിങ്ങപ്പുലരിയിലും ദൈവാലയ കൈയേറ്റത്തിന്റെ വേദനയും അനീതിയും പങ്കുവെച്ച് ഇടവകാംഗങ്ങൾ പ്രതിഷേധത്തിൽ അണിനിരന്നു. 2020 ആഗസ്റ്റ് 17-ന് ചിങ്ങപ്പുലരിയിൽ, മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മൂന്ന് പള്ളികൾക്ക് മാത്രം ബാധകമായ വിധി മുൻനിർത്തി മഹാഭൂരിപക്ഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ പുറത്താക്കി ഓർത്തഡോക്സ് വിഭാഗം ദൈവാലയം കൈയേറുകയായിരുന്നു. അന്ന് സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാർ ഉൾപ്പെടെയുള്ള വൈദികർക്കും വിശ്വാസികൾക്കും നേരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്കൊടുവിലായിരുന്നു ദൈവാലയം കൈയേറിയത്. ആ സംഭവങ്ങളുടെ വേദന ഇന്നും വിശ്വാസികളുടെ മനസ്സിൽ മായാത്ത മുറിവായി തുടരുകയാണ്. ഈ സംഭവങ്ങളുടെ ഓർമ്മ പുതുക്കിയായിരുന്നു പ്രതിഷേധ സംഗമം. വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. മത്തായി കുളച്ചിറ, ഫാ. യൽദോസ് ആയപ്പിള്ളിൽ, ഫാ. ബേസിൽ പെറ്റയിൽ എന്നിവരും ട്രസ്റ്റിമാരായ റെജി കുര്യാക്കോസ്, അനിൽ പെനോടത്ത്, മത്തായി കുമുള്ളിൽ എന്നിവർ […]
- [സഭാ തർക്കപരിഹാര ചർച്ചകൾക്ക് പ്രാധാന്യം; അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ശ്രേഷ്ഠ കാതോലിക്ക ബാവ കേരളത്തിൽ](https://www.jscnews.in/2026/08/11985/): കൊച്ചി ● സഭാ തർക്കത്തിന് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കേരളത്തിൽ മടങ്ങിയെത്തി. നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായെ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സഭാ പ്രതിനിധികൾ സ്വീകരിച്ചു. ഒക്ടോബർ അവസാനം വരെ നിശ്ചയിച്ചിരുന്ന അമേരിക്കൻ ഔദ്യോഗിക സന്ദർശനമാണ് സഭാ തർക്കപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളുടെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ വെട്ടിച്ചുരുക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക് സാഹചര്യമൊരുങ്ങിയതോടെയാണ് അമേരിക്കയിലെ വിവിധ സഭാ പരിപാടികളും വിശ്വാസി സംഗമങ്ങളും ഉൾപ്പെട്ട സന്ദർശനം അവസാനിപ്പിച്ച് ബാവ കേരളത്തിലേക്ക് മടങ്ങിയത്. സഭാ തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരുമായി നടക്കുന്ന ചർച്ചകളിൽ സഭയുടെ ഭാഗത്തുനിന്നുള്ള പരമാവധി സഹകരണം ഉറപ്പാക്കുകയാണ് മടക്കത്തിന്റെ പ്രധാന ലക്ഷ്യം. തർക്കത്തിന് സമാധാനപരവും […]
- [ദിൽഷാദ് ഗാർഡൻ സെന്റ് മേരീസ് പള്ളിയിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും](https://www.jscnews.in/2026/08/11982/): ദിൽഷാദ് ഗാർഡൻ ● ഡൽഹി ഭദ്രാസനത്തിലെ ദിൽഷാദ് ഗാർഡൻ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളും സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഭക്തിനിർഭരമായി നടന്നു. ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം ജൂബിലി വർഷത്തിന്റെ ലോഗോ ‘HESNO 2027’ അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. തുടർന്ന് മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാക്കിയ അഭിവന്ദ്യ മെത്രാപ്പോലീത്തയെയും, സൺഡേ സ്കൂൾ ഭദ്രാസന സെക്രട്ടറിയായി കഴിഞ്ഞ എട്ടുവർഷമായി സേവനം അനുഷ്ഠിച്ച ഇടവകാംഗം ജോബി കെ.വിയെയും ആദരിച്ചു. ഇടവകയിൽ പത്താം ക്ലാസ്, പ്ലസ് ടു, ജെ.എസ്.എസ്.എൽ.സി. പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. വികാരി ഫാ. തേജസ് ചെറിയാൻ, ട്രസ്റ്റി കിരൺ കുര്യാക്കോസ്, കൺവീനർ ജോഷി കുര്യൻ പോൾ, സെക്രട്ടറി ജോസ് ടി. ചെറിയാൻ എന്നിവർ നേതൃത്വം നൽകി. ഡൽഹി ഭദ്രാസനത്തിലെ ഡൽഹി മേഖലയിലെ എല്ലാ ദൈവാലയങ്ങളിൽ നിന്നുമുള്ള വൈദീകരും, നൂറുക്കണക്കിന് വിശ്വാസികളും […]
- [ആഗസ്റ്റ് 15 - വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ (ശൂനോയോ പെരുന്നാൾ)](https://www.jscnews.in/2026/08/11967/): ഭൂമിയിലെ സകല വംശങ്ങളിൽ നിന്നും ഭാഗ്യങ്ങൾക്ക് യോഗ്യതയുള്ളവളും, വിശുദ്ധിയുള്ളവളും, മഹത്വമുള്ളവളും, വാഴ്ത്തപ്പെട്ടവളും, നിത്യകന്യകയും, ഭാഗ്യവതിയുമായ ദൈവമാതാവായ മറിയാമിനെയാണ് സ്തുതി ചൊവ്വാക്കപ്പെട്ട സുറിയാനി സഭ ആദരിക്കുകയും
- ['കൂടും കിടാവും'; 50 കുടുംബങ്ങൾക്ക് പശുക്കുട്ടികളെ വിതരണം ചെയ്തു മലബാർ ഭദ്രാസനം](https://www.jscnews.in/2026/08/11955/): മലബാർ ഭദ്രാസനത്തിന്റെ ‘കൂട്’ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി ഉപജീവനമാർഗം ഒരുക്കുന്ന പദ്ധതിക്ക് തുടക്കം, 50 കുടുംബങ്ങൾക്ക് കൈത്താങ്ങായി ‘കൂടും കിടാവും’ മീനങ്ങാടി ● മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ജീവകാരുണ്യ പദ്ധതിയായ ‘കൂട്’ന്റെ ഭാഗമായി കുടുംബങ്ങൾക്ക് ഉപജീവനമാർഗം ഒരുക്കുന്നതിനുള്ള ‘കൂടും കിടാവും’ പദ്ധതിക്ക് തുടക്കമായി. മീനങ്ങാടി അരമനയിൽ നടന്ന ചടങ്ങിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പദ്ധതി ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ അനഗൽപുരയിലുള്ള അനുഗ്രഹ മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് പശുക്കുട്ടികളെ വിതരണം ചെയ്തു. ഓഗസ്റ്റ് 12 ബുധനാഴ്‌ച രാവിലെ 11 മണിക്കായിരുന്നു വിതരണച്ചടങ്ങ്. കുടുംബങ്ങൾക്ക് സ്ഥിരമായ ഉപജീവനമാർഗം ഒരുക്കുന്നതിനും അവരുടെ സാമ്പത്തിക സ്വയംപര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് “കൂടും കിടാവും’ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് സഹായകരമാകുന്ന തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളെ ഉപജീവനപദ്ധതികളുമായി ബന്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മലബാർ ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘കൂട്’ […]
- [ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമ - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/08/11952/): പുത്തൻകുരിശ് ● രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പോരാടി വീരമൃത്യു വരിച്ച അനേകായിരം ധീരദേശസ്‌നേഹികളുടെ പാവനസ്മരണകൾക്ക് പ്രണാമം അർപ്പിക്കുന്നതായും ശ്രേഷ്ഠ ബാവ സന്ദേശത്തിൽ പറഞ്ഞു. പൂർവികർ പോരാടി നേടിയ സ്വാതന്ത്ര്യം വെറും ചരിത്രസ്മരണയല്ലെന്നും ജനാധിപത്യത്തിന്റെ കാവലാളുകളായി ഓരോ തലമുറയും ഏറ്റെടുക്കേണ്ട മഹത്തായ ഉത്തരവാദിത്വമാണെന്നും ബാവ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളോടൊപ്പം അതിനെ സംരക്ഷിക്കാനുള്ള കടമയും ഓരോ പൗരനും ഓർക്കണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. സ്വാതന്ത്ര്യത്തിന്റെ അനുഭവവും അവകാശങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭ്യമാകണം. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മഹത്തായ മൂല്യങ്ങൾ പൂർണമായി സംരക്ഷിക്കപ്പെടണമെന്നും ശ്രേഷ്ഠ ബാവ അഭിപ്രായപ്പെട്ടു. ആരുടെയെങ്കിലും സ്വാതന്ത്ര്യം എവിടെയെങ്കിലും നിഷേധിക്കപ്പെടുന്നത് ഭരണഘടനയ്ക്ക് ഏൽക്കുന്ന ഗുരുതരമായ […]
- [ആഗസ്റ്റ് 16 : പുണ്യശ്ലോകനായ മോർ ഈവാനിയോസ് ഹിദായത്തുള്ള ബാവ (1694)](https://www.jscnews.in/2026/08/11950/): മലങ്കര സഭയുടെ കലുഷിത ഘട്ടത്തിൽ ശീമയിൽ നിന്ന് പരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായ്ക്കൊപ്പം വന്ന് ഈ മണ്ണിൽ സത്യ വിശ്വാസത്തെ സംരക്ഷിക്കുകയും പുനസ്ഥാപിക്കുകയും ചെയ്ത പിതാവ് ആയിരുന്നു മോർ ഈവാനിയോസ് ഹിദായത്തുള്ള. ഹ്രസ്വ കാലം ആണ് ബാവ മലങ്കരയിൽ സേവനം അനുഷ്ഠിച്ചത് എങ്കിലും അത് ദീർഘ വീഷണത്തോടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെത്. മോർ ഈവാനിയോസ് ബാവ 17-ാംനൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ മൂസലിനു സമീപമുള്ള കാരകോശ് ഗ്രാമത്തിൽ ശമ്മോയുടെയും മസിറായുടെയും മകനായി ജനിച്ചു. ഹിദായത്ത് എന്നായിരുന്നു മാമോദിസ നാമം. ബാല്യം മുതലേ ഭക്തനായി ജീവിച്ച ഈ പിതാവ് യൗവന ആരംഭത്തിൽ തന്നെ സന്യാസ ജീവിതം തിരഞ്ഞെടുത്തു. അദ്ദേഹം മോർ ബഹനാമിന്റെ ദയറായിൽ ഒരു സന്യാസിയായി ചേർന്നു. തുടർന്ന് വൈദിക സ്ഥാനങ്ങൾ സ്വീകരിച്ചു. ബഹനാമിന്റെ ദയറായിൽ അബ്ദുൽ മിശിഹാ ജുമുആ എന്ന മല്പാന്റെ കീഴിൽ അദ്ദേഹം വിദ്യ അഭ്യസിച്ചു. ചുരുങ്ങിയ കാലം കൊണ്ട് സുറിയാനി വേദ ശാസ്ത്രം തത്വശാസ്ത്രം തുടങ്ങിയവയിൽ ആഴത്തിൽ അറിവ് നേടിയ ഈ […]
- [കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിൻ്റെ വാങ്ങിപ്പുപെരുന്നാൾ ആരംഭിച്ചു](https://www.jscnews.in/2026/08/11947/): ഉദയംപേരൂർ ● കണ്ടനാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളിനും ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ 30-ാമത് ശ്രാദ്ധപ്പെരുന്നാളിനും തുടക്കമായി. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 12 ബുധൻ വൈകിട്ട് സെൻ്റ് ശക്രള്ളാ സെന്റർ, സെൻ്റ് മേരീസ് ചാപ്പൽ, കുരീക്കാട് സ്ലീബാഘോഷ കമ്മറ്റി കുരിശിങ്കൽ എന്നിവിടങ്ങളിൽ കൊടിയേറ്റ് നടത്തി. തുടർന്ന് സന്ധ്യാനമസ്കാരവും ഗാനശുശ്രൂഷയും നടന്നു. പെരുന്നാൾ ഒരുക്ക സുവിശേഷയോഗത്തിൽ ഫാ. എഡ്വിൻ സിറിയക്ക് കൂത്താട്ടുകുളം പ്രസംഗിച്ചു. ഇന്ന് ആഗസ്റ്റ് 13 വ്യാഴം സെൻ്റ് മേരീസ് ചാപ്പലിൽ വിശുദ്ധ കുർബ്ബാന നടന്നു. വൈകിട്ട്6.30-ന് സന്ധ്യാപ്രാർത്ഥന, 7-ന് ഗാനശുശ്രൂഷ, 7.15-ന് ഫാ. ജിജോ പാക്കുന്നേൽ കുറ്റയുടെ നേതൃത്വത്തിൽ പെരുന്നാൾ ഒരുക്ക സുവിശേഷയോഗം എന്നിവ നടന്നു. ആഗസ്റ്റ് 14-വെള്ളി രാവിലെ 6.30-ന് പ്രഭാത നമസ്കാരവും 7-ന് വിശുദ്ധ കുർബ്ബാനയും നടക്കും. വൈകിട്ട് 6.15-ന് സന്ധ്യാനമസ്കാരത്തിന് ശേഷം ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ബഹുമാനാർത്ഥംഈന്തപ്പഴ നേർച്ച നടക്കും. 7.30-ന് […]
- [ഹൈക്കോടതി വിധി സ്വാഗതാർഹം; കോടതി വിധി സഭയുടെ നീതിയുടെയും നിലനിൽപ്പിന്റെയും പോരാട്ടത്തിന് ശക്തിപകരുന്നു: ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത](https://www.jscnews.in/2026/08/11942/): പുത്തൻകുരിശ് ● മുഖത്തല സെന്റ് സ്റ്റീഫൻസ്, ചെറുകുന്നം സെന്റ് തോമസ്, മംഗലം ഡാം സെന്റ് മേരീസ്, എരക്കുംചിറ സെന്റ് മേരീസ്, ഓടക്കാലി സെന്റ് മേരീസ്, ആട്ടിൻകുന്ന് സെന്റ് മേരീസ് എന്നീ ആറ് ദൈവാലയങ്ങളുമായി ബന്ധപ്പെട്ട കേസിൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ മലങ്കര യാക്കോബായ സുറിയാനി സഭ സ്വാഗതം ചെയ്തു. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിയുടെ മറവിൽ, സിവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ദൈവാലയങ്ങൾ ബലമായി പിടിച്ചെടുക്കാൻ കഴിയില്ലെന്ന സുപ്രധാന നിയമവശമാണ് ഹൈക്കോടതി വിധിയിലൂടെ വ്യക്തമാക്കിയിരിക്കുന്നതെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭ നാളിതുവരെ നടത്തിയ നീതിയുടെയും നിലനിൽപ്പിന്റെയും പോരാട്ടത്തിൽ ദൈവിക ഇടപെടലായാണ് ഈ വിധിയെ സഭ കാണുന്നതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധിയുടെ മറവിൽ യാക്കോബായ സുറിയാനി സഭയുടെ അറുപതോളം ദൈവാലയങ്ങൾ ഓർത്തഡോക്സ് വിഭാഗം കൈവശപ്പെടുത്തിയ നടപടി നീതീകരിക്കാനാവാത്തതാണെന്ന സഭയുടെ നിലപാടിന് കൂടുതൽ […]
- [ഹൈക്കോടതി വിധി ആശ്വാസകരം; സമാധാന ശ്രമങ്ങൾക്ക് സഭയുടെ പൂർണ്ണ പിന്തുണ - ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/08/11937/): പുത്തൻകുരിശ് ● ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയിൽ നിന്ന് ഇന്ന് ഉണ്ടായ വിധി വിശുദ്ധ സഭയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രസ്താവിച്ചു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സഭാതർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തി സമാധാനാന്തരീക്ഷത്തിലേക്ക് എത്തുന്നതിനുള്ള തുടക്കമായി ഈ വിധിയെ വിശുദ്ധ സഭ കാണുന്നതായും ശ്രേഷ്ഠ ബാവ പറഞ്ഞു. “ഇരുസഭയും രണ്ടു വിശ്വാസവും എന്ന യാഥാർഥ്യം ഉൾക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള സർക്കാരും മുൻകൈയെടുത്ത് നടത്തുന്ന സമാധാന ചർച്ചകളിലൂടെ ശാശ്വതമായ പരിഹാരം ഉണ്ടാകുവാൻ നമുക്ക് പ്രാർത്ഥിക്കാം,” ബാവ കുട്ടിച്ചേർത്തു. സത്യത്തിനൊപ്പം നിന്ന ഈ വിധിയിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നതായും കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരെയും, പ്രത്യേകിച്ച് പ്രതിസന്ധികളുടെ നടുവിലും സത്യവിശ്വാസത്തിനായി ത്യാഗങ്ങൾ സഹിച്ച വിശ്വാസി സമൂഹത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നതായും ശ്രേഷ്ഠ ബാവ വ്യക്തമാക്കി. ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനായി ബഹുമാനപ്പെട്ട സർക്കാർ നടത്തുന്ന എല്ലാ സമാധാന ശ്രമങ്ങൾക്കും വിശുദ്ധ സഭയുടെ പരിപൂർണ്ണ പിന്തുണ ശ്രേഷ്ഠ ബാവ അറിയിച്ചു. സർക്കാർ […]
- [ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു](https://www.jscnews.in/2026/08/11932/): തിരുവനന്തപുരം ● ആദരണീയനായ ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ലഹരിക്കെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രവർത്തനങ്ങളെ മെത്രാപ്പോലീത്ത അഭിനന്ദിക്കുകയും സഭയുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. സഭാതർക്കം നീതിപൂർവവും രമ്യവുമായി പരിഹരിക്കുന്നതിൽ ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്നും മെത്രാപ്പോലീത്ത മന്ത്രിയോട് അഭ്യർത്ഥിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു എന്നിവർ സന്നിഹിതരായിരുന്നു.
- [കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകറെ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു](https://www.jscnews.in/2026/08/11927/): തിരുവനന്തപുരം ● കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേകറെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയും മീഡിയാ സെൽ ചെയർമാനുമായ അഭിവന്ദ്യ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത സന്ദർശിച്ചു. ലോക്ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ വിവിധ സഭാ, സാമൂഹിക വിഷയങ്ങൾ സംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തി. തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ വികാരി ഫാ. അലക്സാണ്ടർ തോമസ്, ഫാ. അലൻ കുര്യൻ സാബു, ഡീ. ഡോ. പോൾ സാമുവൽ എന്നിവർ കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
- [ദേശീയ അദ്ധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് “ബേത് മൽഫോനെ” സമാപിച്ചു](https://www.jscnews.in/2026/08/11916/): പെരുമ്പാവൂർ ● മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എ.ജെ.എസ്.എസ്.എ.) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ അദ്ധ്യാപക നേതൃത്വ പരിശീലന ക്യാമ്പ് “ബേത് മൽഫോനെ – House of Teachers 2026” മണ്ണൂർ സെന്റ് ജോർജ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ സമാപിച്ചു. അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. എം.ജെ.എസ്.എസ്.എ. പ്രസിഡന്റ് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മേഖലയുടെ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ പതാക ഉയർത്തി. “ഏതു കാര്യത്തിലും എല്ലാ സൽപ്രവൃത്തികളിലും നീ നിന്നെ തന്നെ മാതൃകയായി കാണിച്ചു കൊടുക്കണം” (തീത്തോസ് 2:7) എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന്റെ ഭാഗമായി “The Art of Leadership: Leading with Vision, Voice and Values” എന്ന വിഷയത്തിൽ മുവാറ്റുപുഴ എം.എൽ.എ […]
- [പ്രളയബാധിതർക്ക് കൈത്താങ്ങായി നിരണം ഭദ്രാസനവും മേപ്രാൽ സെന്റ് ജോൺസ് പള്ളിയും](https://www.jscnews.in/2026/08/11907/): മേപ്രാൽ (പത്തനംതിട്ട) ● പ്രളയബാധിതർക്ക് ആശ്വാസമേകി മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ നിരണം ഭദ്രാസനത്തിന്റെയും മേപ്രാൽ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെയും നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന മേപ്രാൽ പ്രദേശത്തെ കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്. പ്രതിസന്ധി ഘട്ടത്തിൽ ദുരിതബാധിതർക്ക് കരുതലും പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സന്നദ്ധ പ്രവർത്തനം സംഘടിപ്പിച്ചത്. നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, വൈദികർ, ഭദ്രാസന-ഇടവക ഭാരവാഹികൾ, വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ വിതരണത്തിൽ പങ്കെടുത്തു.പ്രളയബാധിതർക്ക് ആവശ്യമായ സഹായങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിനും ദുരിതകാലത്ത് സമൂഹത്തോടൊപ്പം നിലകൊള്ളുന്നതിനുമുള്ള സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പ്രവർത്തനം സംഘടിപ്പിച്ചത്.
- [പിറമാടം പള്ളിയിൽ സംഘർഷമുണ്ടാക്കി സമാധാനശ്രമങ്ങൾ തകർക്കാനുള്ള നീക്കം അപലപനീയം: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2026/08/11900/): പുത്തൻകുരിശ് ● സഭാ തർക്കത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കെ, യാക്കോബായ സുറിയാനി സഭയുടെ കൈവശമുള്ള ദൈവാലയങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച് ആരാധന തടസ്സപ്പെടുത്തുകയും പള്ളികൾ പൂട്ടിക്കുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്യാനുള്ള നീക്കങ്ങൾ അപലപനീയമാണെന്ന് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു. കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ആരാധന നടക്കുന്നതിനിടെ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികൻ പള്ളിക്കുള്ളിൽ പ്രവേശിച്ച് ആരാധന തടസ്സപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്. തുടർന്ന് പള്ളിയിലും പരിസരത്തും ഉണ്ടായ സംഭവങ്ങൾ വിശ്വാസികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചു. സഭാതർക്കവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ കോടതികളുടെ പരിഗണനയിലിരിക്കെ, ഇരുവിഭാഗങ്ങളെയും ഉൾപ്പെടുത്തി സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ മധ്യസ്ഥ ചർച്ചകൾ നടത്തിവരികയാണ്. ഈ സാഹചര്യത്തിൽ യാക്കോബായ സുറിയാനി സഭയുടെ കൈവശമുള്ള ദൈവാലയങ്ങളിൽ മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് സംഘർഷാവസ്ഥ ഉണ്ടാക്കുന്നത് […]
- [പിറമാടം പള്ളിയിലെ സംഘർഷം; സഭാ തർക്കത്തിന് ശാശ്വത പരിഹാരം വേണമെന്ന് വിശ്വാസികൾ](https://www.jscnews.in/2026/08/11897/): പിറമാടം ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനത്തിലെ പിറമാടം സെന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ സുറിയാനി പള്ളിയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് സഭാ തർക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. സഭാ തർക്കവുമായി ബന്ധപ്പെട്ട വിവിധ കേസുകൾ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പരിഗണനയിലിരിക്കെ, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പള്ളിയുമായി ബന്ധപ്പെട്ട് വീണ്ടും സംഘർഷാവസ്ഥ ഉണ്ടായത്. യാക്കോബായ സുറിയാനി സഭയുടെ നിയന്ത്രണത്തിലുള്ള ദൈവാലയത്തിൽ വിശുദ്ധ ആരാധന നടക്കുന്നതിനിടെ ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ട വൈദികൻ പള്ളിക്കുള്ളിൽ പ്രവേശിച്ച് ആരാധന തടസ്സപ്പെടുത്താൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. സംഭവത്തെ തുടർന്ന് പള്ളിയിലും പരിസരത്തും സംഘർഷാവസ്ഥ രൂപപ്പെട്ടു. തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിൽപ്പെട്ടവർ പള്ളിയുടെ ഗേറ്റിന് പുറത്ത് നിലയുറപ്പിച്ചെങ്കിലും പിന്നീട് പിൻവാങ്ങിയതായും, നിലവിൽ ദൈവാലയത്തിൽ കാര്യങ്ങൾ സമാധാനപരമായി അവസാനിച്ചതായും യാക്കോബായ സഭാ വിശ്വാസികൾ അറിയിച്ചു. സംഭവസമയത്ത് വിശ്വാസികൾക്ക് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ അൽമായ ട്രസ്റ്റി കമാൻഡർ തമ്പു […]
- [ഓടക്കാലി പള്ളിയിലെ മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ വാസ്തവവിരുദ്ധം: യാക്കോബായ സുറിയാനി സഭ](https://www.jscnews.in/2026/08/11890/): പുത്തൻകുരിശ് ● സഭാതർക്കം നിലനിൽക്കുന്ന ഓടക്കാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗം പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ തികച്ചും വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് യാക്കോബായ സുറിയാനി സഭ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. മുൻകാലങ്ങളിൽ മൃതശരീരങ്ങളോട് ഓർത്തഡോക്സ് വിഭാഗം അനാദരവോടെയും മാനുഷിക പരിഗണനയില്ലാതെയും പെരുമാറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച ഇത്തരം സംഭവങ്ങൾക്കെതിരെ സമൂഹവും ഭരണകൂടവും ശക്തമായ വിമർശനം ഉന്നയിക്കുകയും അതിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിയമനിർമാണം നടത്തുകയും ചെയ്തിട്ടുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഓടക്കാലി പള്ളിയിൽ മൃതശരീരം സംസ്കരിക്കുന്നത് തടഞ്ഞുവെന്നോ, മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്നോ, ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചുവെന്നോ ഉള്ള പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണ്. ഓടക്കാലി പള്ളിയിൽ മൃതസംസ്കാര ചടങ്ങുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവ് നിലവിൽ വന്നതിനെ തുടർന്ന്, കോടതി നിർദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് പള്ളി അധികൃതർ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. പള്ളിയുടെ സാധാരണ ആരാധനാ ശുശ്രൂഷകൾക്ക് തടസ്സമുണ്ടാകാത്തവിധം […]
- [ചിക്കാഗോയിൽ ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് സ്വീകരണം നൽകി](https://www.jscnews.in/2026/08/11885/): ചിക്കാഗോ ● ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ സ്ഥാനാരോഹണത്തിനുശേഷമുള്ള ആദ്യ അമേരിക്കൻ അതിഭദ്രാസനത്തിലെ ഇടയസന്ദർശനത്തിനോട് അനുബന്ധിച്ച് ചിക്കാഗോയിലെ വിശ്വാസിസമൂഹം പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ഓക്ക് പാർക്കിലെ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയും, സഹോദര ഇടവകയും ചേർന്നാണ് സ്വീകരണ സമ്മേളനം സംഘടിപ്പിച്ചത്. സ്വീകരണ സമ്മേളനത്തിന് ശേഷം സന്ധ്യാ പ്രാർത്ഥന, പൊതുസമ്മേളനം, അത്താഴവിരുന്ന് എന്നിവയും നടന്നു. വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയ ശ്രേഷ്ഠ ബാവ സമൂഹത്തിന് ആത്മീയ സന്ദേശവും ആശീർവാദവും നൽകി. പരിപാടിയിൽ ചിക്കാഗോയിലെ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മെത്രാപ്പോലീത്തയുടെ സാന്നിധ്യം, ക്രൈസ്തവ സഭകൾ തമ്മിലുള്ള ഐക്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും മനോഹരമായ സാക്ഷ്യമായി. കൂടാതെ ചിക്കാഗോ മലയാളി സമൂഹവും വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ നേർന്നു.
- [മെഴുവേലിയുടെ കരുതൽ; ദുരിതാശ്വാസ ക്യാമ്പിന് സഹായവുമായി സെന്റ് ജോർജ് ശാലേം പള്ളി](https://www.jscnews.in/2026/08/11874/): കിടങ്ങന്നൂർ ● അതിതീവ്ര മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായവർക്ക് ആശ്വാസഹസ്തവുമായി ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായ മെഴുവേലി സെന്റ് ജോർജ് ശാലേം യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. കിടങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യസാധനങ്ങളും പള്ളിയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. ഫാ. വിപിൻ കുര്യാക്കോസ്, ഫാ. സി.പി. ശമൂവേൽ എന്നിവരുടെ നേതൃത്വത്തിലാണ് സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പള്ളി ഭരണസമിതി അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും ഇടവകാംഗങ്ങളും സജീവമായി പങ്കാളികളായി. ദുരിതബാധിതർക്കൊപ്പമുള്ള ഇടവകയുടെ കരുതലും സാമൂഹിക പ്രതിബദ്ധതയും വ്യക്തമാക്കുന്നതായിരുന്നു ഈ മാതൃകാപരമായ പ്രവർത്തനം.
- [ദുരിതബാധിതർക്ക് ആശ്വാസഹസ്തവുമായി മഞ്ഞിനിക്കര സാഖാ മിഷൻ](https://www.jscnews.in/2026/08/11869/): ആറന്മുള ● അതിതീവ്ര മഴയും വെള്ളപ്പൊക്കവും ദുരിതം വിതച്ച സാഹചര്യത്തിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി മഞ്ഞിനിക്കര സാഖാ മിഷൻ. ഫാ. അഖിൽ മഞ്ഞിനിക്കരയുടെ നേതൃത്വത്തിൽ മിഷന്റെ പ്രവർത്തകർ ആറന്മുളയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും വിതരണം ചെയ്തു. പ്രതിസന്ധിയുടെ ഘട്ടത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കരുതലും പിന്തുണയും പകർന്ന ഈ സേവന പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി. സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം പ്രവൃത്തിയിലൂടെ തെളിയിച്ച യുവജനങ്ങളുടെ സന്നദ്ധസേവനം ശ്രദ്ധേയമായി.
- [സെക്കന്തരാബാദ് മോർ ഗ്രിഗോറിയോസ് കത്തീഡ്രലിന്റെ സുവർണ്ണ ജൂബിലി; പുനരുദ്ധാരണം പൂർത്തിയാക്കിയ ദൈവാലയത്തിന്റെ കൂദാശ നടന്നു](https://www.jscnews.in/2026/08/11861/): ഹൈദരാബാദ് ● സുവർണ്ണ ജൂബിലി നിറവിലായിരിക്കുന്ന മൈലാപ്പൂർ ഭദ്രാസനത്തിലെ സെക്കന്തരാബാദ് മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയ ദൈവാലയത്തിന്റെ കൂദാശ ശുശ്രൂഷകളും
- [മാന്തളിരിന്റെ കരുതൽ; പ്രളയബാധിതർക്ക് ആശ്വാസവുമായി മാന്തളിർ യാക്കോബായ കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ](https://www.jscnews.in/2026/08/11834/): പത്തനംതിട്ട ● അതിശക്തമായ മഴയെ തുടർന്ന് പ്രളയക്കെടുതി രൂക്ഷമായ ആറന്മുള, കോഴഞ്ചേരി മേഖലകളിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി തുമ്പമൺ ഭദ്രാസനത്തിലെ മാന്തളിർ സെന്റ് തോമസ് യാക്കോബായ സുറിയാനി കത്തീഡ്രൽ യൂത്ത് അസ്സോസിയേഷൻ രംഗത്തെത്തി. ദുരന്തബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തിയ യൂത്ത് അസ്സോസിയേഷൻ പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും പങ്കാളികളാകുകയും ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യസാധനങ്ങളും ഭക്ഷണപ്പൊതികളും വിതരണം ചെയ്യുകയും ചെയ്തു. ഇടവക വികാരി ഫാ. വർഗീസ് മണലേലിന്റെയും സഹവികാരി ഫാ. തോമസ് പി. തോമസിന്റെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സഹായങ്ങൾ കൈമാറിയത്. സഹായ വിതരണ ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ ചുമതലയുള്ള സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും ആറന്മുള എം.എൽ.എ. അബിൻ വർക്കിയും പങ്കെടുത്തു.
- [ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഭക്തസംഘടനകൾ സജീവമാകണം : ശ്രേഷ്ഠ കാതോലിക്ക ബാവ](https://www.jscnews.in/2026/08/11830/): പുത്തൻകുരിശ് ● സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവും ആശ്വാസവും എത്തിക്കുന്നതിനായി യൂത്ത് അസോസിയേഷൻ ഉൾപ്പെടെയുള്ള സഭയുടെ എല്ലാ ഭക്തസംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ആഹ്വാനം ചെയ്തു. ദുരിതബാധിതരെയും ഒറ്റപ്പെട്ടുപോയവരെയും സംരക്ഷിക്കുന്നതിനും അവശ്യസഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും ഭക്തസംഘടനകൾ നേതൃത്വം നൽകണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു. പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ, യാത്ര ചെയ്യാൻ പ്രയാസം നേരിടുന്നവർ എന്നിവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകണമെന്നും ബാവ അഭ്യർഥിച്ചു.ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അവിടെയുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ഭക്ഷണം, വസ്ത്രം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശിച്ചു. സർക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരന്തനിവാരണ – ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും ബാവ ആവശ്യപ്പെട്ടു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരും ജില്ലാ ഭരണകൂടങ്ങളും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും പൊതുജനങ്ങൾ […]
- [ആഗസ്റ്റ് 6 : കർത്താവിന്റെ തേജസ്കരണ പെരുന്നാൾ / രൂപാന്തരപ്പെരുന്നാൾ (അഥവാ കൂടാരപ്പെരുന്നാൾ)](https://www.jscnews.in/2026/08/11828/): “അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു.” പരിശുദ്ധ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മാറാനായ പെരുന്നാളുകളിൽ ഒന്നാണ് കൂടാരപ്പെരുന്നാൾ. സ്ഥിരതീയതിയായ ആഗസ്റ്റ് 6-ാം തീയതിയാണ് ഇത് ആചരിക്കുന്നത്. കർത്താവിന്റെ മനുഷ്യാവതാര സംഭവത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ് മറുരൂപമലയിൽ വെച്ചുണ്ടായ തന്റെ രൂപാന്തരവും തേജസ്‌കരണവും. The Feast of the Transfiguration of Our Lord, The Glorification of our Lord, മറുരൂപ പെരുന്നാൾ, രൂപാന്തരീകരണപ്പെരുന്നാൾ, കൂടാരപ്പെരുന്നാൾ, സുറിയാനി പാരമ്പര്യത്തിൽ ‘മ്ത്താലെ’ (Mthale) എന്നീ പല പേരുകളിൽ ഈ വലിയ പെരുന്നാൾ അറിയപ്പെടുന്നു വി. പത്രോസ്, വി. യാക്കോബ്, വി. യോഹന്നാൻ എന്നീ ശിഷ്യന്മാരോടൊപ്പം പ്രാർത്ഥനയ്ക്കായി നമ്മുടെ കർത്താവ് താബോർ മലമുകളിൽ കയറിയപ്പോൾ പഴയനിയമ പിതാക്കന്മാരായ മോശയുടെയും ഏലിയാവിന്റെയും സാന്നിധ്യത്തിൽ യേശു തമ്പുരാൻ തേജസ്കരിക്കപ്പെട്ട മഹത്തായ സംഭവമാണ് ഈ പെരുന്നാളിലൂടെ പരിശുദ്ധ സഭ അനുസ്മരിക്കുന്നത്. കർത്താവ് രൂപാന്തരപ്പെട്ടതും മോശയും ഏലിയായും അവിടെ പ്രത്യക്ഷപ്പെട്ടതുമായ ഈ ദിവ്യസംഭവത്തെക്കുറിച്ച് വിശുദ്ധ […]
- [ആത്മീയതയും സൗഹൃദവും നിറഞ്ഞ് ബാംഗ്ലൂർ ഭദ്രാസന സൺഡേ സ്കൂൾ ക്യാമ്പ് 'ടാബർനാക്കിൾ 2026'](https://www.jscnews.in/2026/08/11823/): ബാംഗ്ലൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസന സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എം.ജെ.എസ്.എസ്.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വാർഷിക ക്യാമ്പ് ‘ടാബർനാക്കിൾ 2026’ കർമ്മലാരത്തെ ക്ലാരെറ്റ് നിവാസിൽ വിജയകരമായി നടന്നു. ആഗസ്റ്റ് 1, 2 തീയതികളിലായി നടന്ന ക്യാമ്പ് ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളും അധ്യാപകരും ക്യാമ്പിൽ പങ്കെടുത്തു. “Turning Hearts: Strengthening Family Bonds through Faith and Love” എന്നതായിരുന്നു ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യചിന്താവിഷയം. വിശ്വാസത്തിലൂടെയും സ്നേഹത്തിലൂടെയും കുടുംബബന്ധങ്ങൾ ദൃഢമാക്കുക എന്ന സന്ദേശം മുൻനിർത്തി, കുട്ടികളുടെ ആത്മീയവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സബ് ജൂനിയർ, ജൂനിയർ, സീനിയർ, വോളന്റിയർ എന്നീ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസുകളും പരിശീലന സെഷനുകളും ക്രമീകരിച്ചത്. എൻ.സി.സി.ഐ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. റിബിൻ ജോൺ, വന്ദ്യ ഡോ. കൗമ റമ്പാൻ, ഡോ. വീണു […]
- [യു.എ.ഇയിലെത്തുന്ന യുവജനങ്ങൾക്ക് കൈത്താങ്ങായി എസ്.ഒ.സി.വൈ.എ ഹെൽപ് ഡെസ്ക്](https://www.jscnews.in/2026/08/11814/): ദുബായ് ● യു.എ.ഇ സോണൽ യൂത്ത് അസ്സോസിയേഷന്റെ (എസ്.ഒ.സി.വൈ.എ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. യു.എ.ഇ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ അനുമതിയോടെ 2024 മുതൽ പ്രവർത്തിച്ചുവരുന്ന ഹെൽപ് ഡെസ്ക്, യു.എ.ഇയുടെ വിവിധ എമിറേറ്റുകളിലേക്ക് പുതുതായി എത്തുന്ന മലങ്കര യാക്കോബായ സുറിയാനി സഭാംഗങ്ങളായ യുവതി-യുവാക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ജോലി, ഉന്നതപഠനം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അൽഐൻ എന്നിവിടങ്ങളിലെത്തുന്ന യുവജനങ്ങളെ അതത് പ്രദേശങ്ങളിലെ ദൈവാലയങ്ങളുമായും സഭാ പ്രവർത്തനങ്ങളുമായും ബന്ധിപ്പിക്കുന്നതിനും ഹെൽപ് ഡെസ്ക് സഹായകരമാകും. പ്രവാസജീവിതത്തിന്റെ ആദ്യഘട്ടത്തിൽ ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും ലഭ്യമാക്കുന്നതിനൊപ്പം യുവജനങ്ങൾക്ക് ആത്മീയവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്നതും ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വിവിധ ആവശ്യങ്ങൾക്കായി യു.എ.ഇയിലെത്തുന്ന യുവജനങ്ങൾക്ക് സഭയുമായും പ്രാദേശിക ദൈവാലയങ്ങളുമായും ബന്ധം സ്ഥാപിക്കുന്നതിനുള്ള സൗഹൃദവേദിയായും ഹെൽപ് ഡെസ്ക് പ്രവർത്തിക്കും. ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ […]
- [കട്ടിലപൂവ്വം സെന്റ് മേരീസ് പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം](https://www.jscnews.in/2026/08/11810/): കട്ടിലപൂവ്വം (തൃശ്ശൂർ) ● കട്ടിലപൂവ്വം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ പ്രൗഢോജ്വല തുടക്കമായി. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലീമിസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആഗസ്റ്റ് 2-ന് ഞായറാഴ്‌ച വലിയ പള്ളിയിൽ അർപ്പിച്ച വി. കുർബ്ബാനയ്ക്ക് ശേഷമാണ് ആഘോഷങ്ങൾക്ക് തുടക്കമായ ദീപശിഖാ പ്രയാണം ആരംഭിച്ചത്. ഇടവക വികാരിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രയാണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സൂബോറോ ദൈവാലയത്തിൽ സമാപിച്ചു. തുടർന്ന് ദീപശിഖ അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്ക് കൈമാറുകയും മെത്രാപ്പോലീത്ത ദീപശിഖയിൽ നിന്ന് തിരികൊളുത്തി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തിരിതെളിയിക്കുകയും ചെയ്തു. ഇടവക വികാരിയും സഹവികാരിയും മാനേജിങ് കമ്മിറ്റി അംഗങ്ങളും വിവിധ ഭക്തസംഘടനകളുടെ ഭാരവാഹികളും അനേകം വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. പള്ളിയുടെ വിശ്വാസപാരമ്പര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം അനുസ്മരിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വർഷം മുഴുവൻ ആത്മീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഉൾക്കൊള്ളുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
- [ആഗസ്റ്റ് 1 - ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും അവരുടെ ഗുരുനാഥനായ മോർ ഏലിയാസറിന്റേയും ദുഃഖ്റോനോ പെരുന്നാൾ](https://www.jscnews.in/2026/08/11792/): ആഗസ്റ്റ് 1 – സുറിയാനി ഓർത്തഡോക്സ് സഭയുടെ ലിറ്റർജിക്കൽ കലണ്ടർ പ്രകാരം ശുദ്ധിമതിയായ മർത്തശ്മൂനി അമ്മയുടേയും സഹേദേന്മാരായ ഏഴ് മക്കളുടേയും അവരുടെ ഗുരുനാഥനായ മോർ
- [ശ്രേഷ്ഠ കാതോലിക്ക ബാവായ്ക്ക് ഷിക്കാഗോയില്‍ ഗംഭീര സ്വീകരണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി](https://www.jscnews.in/2026/07/11789/): ഷിക്കാഗോ ●മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവായുടെ നോര്‍ത്ത് അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ആഗസ്റ്റ് 2 ഞായറാഴ്ച ഷിക്കാഗോയില്‍ ഗംഭീര സ്വീകരണം നല്‍കും. ഷിക്കാഗോ നോര്‍ത്ത് ലേക്കിലുള്ള സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിലാണ് സ്വീകരണ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 8.30-ന് സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തുന്ന ശ്രേഷ്ഠ ബാവായ്ക്ക് ഷിക്കാഗോയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും, വിശ്വാസികളുും ചേര്‍ന്ന് സ്വീകരിക്കും. പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം ശ്രേഷ്ഠ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് ശ്രേഷ്ഠ ബാവായെ ആദരിക്കുന്ന പ്രത്യേക സ്വീകരണ സമ്മേളനം നടക്കും. സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരി വന്ദ്യ സക്കറിയ തേലപ്പിള്ളില്‍ കോറെപ്പിസ്‌ക്കോപ്പ അദ്ധ്യക്ഷത വഹിക്കും. സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളി വികാരിമാരായ വന്ദ്യ മാത്യു കരിത്തലക്കല്‍ കോറെപ്പിസ്‌കോപ്പ, ഫാ. ലിജു പോള്‍, സെന്റ് മാര്‍ക്‌സ് ക്‌നാനായ യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. […]
- [എട്ടുനോമ്പ് പെരുന്നാളിന് മണർകാട് കത്തീഡ്രൽ ഒരുങ്ങുന്നു; പന്തലുകളുടെ കാൽനാട്ട് കർമ്മം ഭക്തിനിർഭരമായി](https://www.jscnews.in/2026/07/11782/): മണർകാട് ● ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വി. മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കുന്ന എട്ടുനോമ്പ് പെരുന്നാളിനായുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. പെരുന്നാളിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് തീർത്ഥാടകരുടെ സൗകര്യാർത്ഥം സജ്ജമാക്കുന്ന പന്തലുകളുടെ കാൽനാട്ട് കർമ്മം ഭക്തിനിർഭരമായ ചടങ്ങുകളോടെ നിർവഹിച്ചു. വികാരി വന്ദ്യ കെ. കുര്യാക്കോസ് കിഴക്കേടത്ത് കോർ എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സഹവികാരിമാരായ വന്ദ്യ കുര്യാക്കോസ് കറുകയിൽ കോർ എപ്പിസ്കോപ്പ, വന്ദ്യ കുര്യാക്കോസ് കാലായിൽ കോർ എപ്പിസ്കോപ്പ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് കുര്യൻ കരോട്ടെക്കുറ്റ്, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, പ്രോഗ്രാം ജോയിന്റ് കോ-ഓർഡിനേറ്റർ ഡോ. ജിതിൻ കുര്യൻ ചിരവത്തറ, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.എ. സ്കറിയാച്ചൻ പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ പങ്കെടുത്തു. പെരുന്നാളിനോടനുബന്ധിച്ചുള്ള മറ്റ് ഒരുക്കങ്ങളും സുഗമമായി പുരോഗമിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ വന്ദ്യ ജെ. മാത്യൂസ് കോർ […]
## Pages
- [Downloads](https://www.jscnews.in/downloads/)
- [Blog](https://www.jscnews.in/blog/)
- [Home](https://www.jscnews.in/)
- [Donations](https://www.jscnews.in/donations/): Donate via UPI
- [All News](https://www.jscnews.in/elementor-142/)
- [Gallery](https://www.jscnews.in/gallery/)
- [Contact Us](https://www.jscnews.in/contact-us/)
- [Live](https://www.jscnews.in/live/)
- [Home](https://www.jscnews.in/home-page/): The Official Media of Holy Jacobite Syrian Christian Church and His Beatitude Catholicos
- [About Us](https://www.jscnews.in/about-us/): JSC News (Jacobite Syrian Church News) is The Official Media of Holy Jacobite Syrian Christian Church (Under The Holy Apostolic See of Antioch & All The East). JSC News coordinates all the news media activities of the Holy Church and thereby defines the official face of the Holy Church in-front of the the Media world and the public. In precise , the do’s of JSC News include functions releasing press notes on behalf of the Holy Church and collection of news from all areas and organisations of the Holy Church and broadcast them via the mainstream media and the media of […]
## Optional
- [Agent (MCP protocol)](websites-agents.hostinger.com/www.jscnews.in/mcp)
[comment]: # (Generated by Hostinger Tools Plugin)